എന്നും എപ്പോഴും: ഭാഗം 20

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""മോളൊന്ന് അവനോട് പറയണം..... അവനെ മാറ്റിയെടുക്കാൻ മോളെ കൊണ്ടേ പറ്റൂ....."""" ഇന്ദ്രയുടെ ചുണ്ടുകൾ വിടർന്നു...... """ശിവനെ ശിവനായിട്ട് കാണാനാ സീതമ്മേ എനിക്കിഷ്ടം..... അയാളെ കുറിച്ചെല്ലാം അറിഞ്ഞിട്ടല്ലേ ഞാൻ അയാൾക്കൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടത്..... ശിവന് സ്വയം മാറണമെന്ന് എന്ന് തോന്നുന്നോ അന്ന് മാറട്ടെ..... ഞാനായിട്ട് അയാളിലെ വ്യക്തിത്വത്തെ ഒരിക്കലും മാറ്റാൻ ശ്രമിക്കില്ല.....""""" 🌼🌼🌼🌼🌼 മുറിയിലെ ജനൽ കമ്പികളിൽ മുറുകെ പിടിച്ച് പുറത്തേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു ഇന്ദ്ര ........ അടുത്ത് ഭദ്രന്റെ കാൽപെരുമാറ്റമറിഞ്ഞിട്ടും അവൾ അനങ്ങാതെ നിന്നു........ """ഡീ...........""" ചുമലിൽ പതിച്ച കൈതലത്തെ ചൊടിയോടെ തട്ടിയെറിഞ്ഞിന്ദ്ര അവനെ കടന്ന് പോകാനൊരുങ്ങിയതും ഭദ്രൻ കൈനീട്ടി അവളെ തടഞ്ഞു ........ """"എന്താ ഇപ്പൊ നിന്റെ പ്രശ്നം???"""" """അറിയില്ലേ??

നിങ്ങൾക്കറിയില്ലേ എന്താ എന്റെ പ്രശ്നമെന്ന്?? നിങ്ങളവിടെ കിടന്ന് വഴക്കുണ്ടാക്കിയപ്പോ എന്റെ അവസ്ഥയെന്തായിരുന്നെന്ന് നിങ്ങൾക്കറിയുവോ?? """" """എന്തേയ് ഞാൻ തട്ടി പോകുമെന്ന് കരുതിയോ നീ???""" ഭദ്രന്റെ ചോദ്യത്തിന് മറുപടിയായി ഇന്ദ്ര അവന്റെ കവിളിൽ നേർമയിലൊന്ന് തല്ലി..... """അനാവശ്യം പറഞ്ഞാലുണ്ടല്ലോ....""" നിറ കണ്ണുകളോടെയവൾ തേങ്ങി കൊണ്ട് ഭദ്രന്റെ ചുമലിലേക്ക് തല ചേർത്തു........ """നിനക്കിത് എന്താ ഇന്ദ്രാ???"""" """ഈ തല്ലും കുത്തും ഒക്കെയൊന്ന് മതിയാക്കിക്കൂടെ??? വേറെയെന്തെങ്കിലും ജോലി......'''"" """ഉപദേശം വേണ്ടാ..... നിനക്ക് പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പൊയ്ക്കോ....."""" ഇന്ദ്ര തലയുയർത്തി ഭദ്രനെ കൂർപ്പിച്ച് നോക്കി........ """ഞാൻ കളഞ്ഞിട്ട് പോയാൽ നിങ്ങൾക്ക്‌ പ്രശ്നമില്ലേ??? പറയടോ.......''''" ""എനിക്കെന്ത് പ്രശ്നം... ഞാൻ സമാധാനത്തോടെ സുഖ സുന്ദരമായി ജീവിക്കും.....""""

'""""അങ്ങനെ ഞാൻ പോയിട്ട് താനിപ്പോ സുഖിക്കണ്ട """"........ """അപ്പൊ നീ എന്നേം കൊണ്ടേ പോവുള്ളൂന്ന് സാരം""""...... """ആ അതത്രയെ ഉള്ളൂ.....""""" ഭദ്രന്റെ കഴുത്തിലൂടെ കൈ ചുറ്റിയവൾ അവനോട് ചേർന്ന് നിന്ന് കുറുമ്പോടെ പുഞ്ചിരിച്ചു...... ഭദ്രൻ തന്റെ ചൂണ്ട് വിരലും പെരു വിരലും മീശയിലൂടെ ചലിപ്പിച്ച് ഇന്ദ്രയെ അടിമുടിയൊന്നുഴിഞ്ഞ് നോക്കി..... പെട്ടന്നാണിന്ദ്രയുടെ മിഴികൾ ഭദ്രന്റെ ഷർട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന രക്ത കറയിലുടക്കിയത്...... """"ഇതെന്താ രക്തം??? ഇതെങ്ങനെയാ??"""" വെപ്രാളത്തോടെ ചോദിച്ചവൾ ഭദ്രനിൽ നിന്നും അകന്ന് മാറി.... """വൈകുന്നേരത്തെ അടിപിടിയിൽ പറ്റിയതാ......""" നിസ്സാരമട്ടിൽ ഭദ്രൻ പറഞ്ഞെങ്കിലും ഇന്ദ്രയ്ക്ക്ത് ഉൾകൊള്ളാനായില്ല.... ധൃതിയിൽ ഭദ്രന്റെ ഷർട്ട് ഊരി മാറ്റിയവൾ കയ്യിലെ മുറിവ് നോക്കി...... """"അയ്യോ... ഇത് നന്നായിട്ട് മുറിഞ്ഞിട്ടുണ്ടല്ലോ...... നിങ്ങൾക്ക് ബോധമൊന്നും ഇല്ലേ?? മരുന്ന് വയ്ക്കുന്നത് പോട്ടെ ഒന്ന് വൃത്തിയിൽ കെട്ടി വയ്ക്കെങ്കിലും ചെയ്തൂടെ......""""??? കോപത്തോടെ ഭദ്രനെ പിടിച്ച് കട്ടിലിൽ ഇരുത്തി ഇന്ദ്ര അലമാരയിൽ എന്തൊക്കെയോ ചിക്കി ചികഞ്ഞു..... """നീ എന്താ നോക്കുന്നത്???"""

"""മരുന്ന്.......""" """ഇവിടെ മരുന്നും കോപ്പുമൊന്നും ഇല്ല.. ഇതങ്ങ് ഉണങ്ങിക്കോളും......""" നിസാര മട്ടിൽ പറഞ്ഞവൻ അലമാരയ്ക്ക് മുകളിൽ നിന്നുമൊരു കുപ്പി കയ്യിലെടുത്തു...... """ഇതെന്താ???""" """ഇതെനിക്കുള്ള മരുന്ന്.......""" മദ്യ കുപ്പിയുമായി കുളിമുറിയിലേക്ക് പോകുന്നവന് പിന്നാലെ ഇന്ദ്രയും വച്ച് പിടിച്ചു... കുളിമുറിയിലെത്തി ഭദ്രൻ തന്റെ മുറിവ് വെള്ളമൊഴിച്ച് കഴുകി..... ശേഷം കയ്യിൽ കരുതിയ മദ്യ കുപ്പിയുടെ അടപ്പ് തുറന്ന് ലേശം മുറിവിലേക്ക്‌ പകർന്നു....... വേദനയാൽ പല്ല്‌ ഞെരിച്ച് മുഖം ചുളിച്ച് നിൽക്കുന്ന ഭദ്രനെ ഇന്ദ്ര അതിശയത്തോടെയും , അവജ്ഞയോടെയും നോക്കി നിന്നു...... """നിങ്ങളെന്താ മനുഷ്യാ ഈ കാണിക്കുന്നത്???""" """ശരീരത്തിന്റേം മനസ്സിന്റേം മുറിവ് ഉണങ്ങാൻ ഇവൻ ബെസ്റ്റാ.....""" പുഞ്ചിരിയോടെ കുപ്പിയിലെ മദ്യം വായിലേക്ക് കമിഴ്ത്താൻ ഒരുങ്ങിയതും ഇന്ദ്ര ധൃതിയിൽ വന്ന് കൈ കൊണ്ട് കുപ്പി തട്ടി തെറുപ്പിച്ചു..... ശബ്ദത്തോടെ ആ കുപ്പി നിലത്തേക്ക് വീണ് ചിന്നി ചിതറി ..... ഭദ്രൻ കലി പൂണ്ട് ഇന്ദ്രയെ തീക്ഷ്ണമായി നോക്കി...... അവൾ ഭദ്രന് മുഖം നൽകാതെ കുറ്റം ചെയ്തവളെ പോലെ തല താഴ്ത്തി നിന്നു...

. അവന്റെ ഭാവമറിയാൻ മേൽച്ചുണ്ട് കടിച്ച് പിടിച്ച് ഇടയ്ക്കൊന്ന് കണ്ണ് വിടർത്തി നോക്കി........ """മുഖത്തേക്ക് നോക്കെടി കുരിപ്പേ... എത്ര രൂപേടെ സാധനാ അഹങ്കാരം കാണിച്ച് പൊട്ടിച്ചിട്ടേക്കുന്നതെന്ന് അറിയുവോ നിനക്ക്??? ഹേ???""" ഭദ്രൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറി കൂവി..... """സ്വർണ്ണം കൊണ്ടുണ്ടാക്കീതൊന്നും അല്ലല്ലോ......"""" """വേണ്ടാത്തരം കാണിച്ചിട്ട് നിന്ന് തറു തല പറയുന്നോ???""" """"വേണ്ടാത്തരം ആണെന്ന് എനിക്കും കൂടെ തോന്നണ്ടേ???""" ഇന്ദ്ര പുച്ഛത്തോടെ ചുണ്ട് കോട്ടി.... """യേത് നേരത്താണാവോ!!!!!!!"""" ക്രോധത്തോടെ മുറു മുറുത്തവൻ ഇന്ദ്രയെ കടന്ന് കുളിമുറിയിൽ നിന്നും ചവിട്ടി തുള്ളി പുറത്തേക്കിറങ്ങി...... ഇന്ദ്ര തല ചെരിച്ച് ഭദ്രനെ ഒന്ന് പാളി നോക്കിയ ശേഷം അടക്കി പിടിച്ച് ചിരിച്ചു....... പിന്നീട് അവന് പുറകെ ചെന്ന് കിടക്കയിൽ ഭദ്രനരികിൽ ഇരുന്നു..... """മുറിവ് കെട്ടി തരണോ???"""" """സഹായിച്ചില്ലെങ്കിലും വേണ്ടില്ല... ഉപദ്രവിക്കരുത്...."""

"""ഓ... വല്യ ഗുണ്ടയാണ് പോലും നേരെ ചൊവ്വേ അടിക്കാൻ പോലും അറിഞ്ഞൂടാ.... കൊടുത്തതിലും വലിയ മുറിവുമായിട്ട് വന്നേക്കുന്നു....."""" ഇന്ദ്ര ഭദ്രനിൽ നിന്നും എതിർവശത്തേക്ക് തല ചെരിച്ച് ആരോടെന്നില്ലാതെ പറഞ്ഞു.... """അടിക്കാൻ വരുന്നവരെ ഒരു പോറൽ പോലുമേൽക്കാണ്ട് തല്ലിയോടിക്കാൻ ഞാൻ മോഹൻലാലും മമ്മൂട്ടിയുമൊന്നും അല്ല.....പിന്നെ മാമ്പള്ളി തറവാട്ടിലെ സന്തതിയും അല്ല......."""" ഭദ്രനും എതിർവശത്തേക്ക് തല വെട്ടിച്ച് ആരോടെന്നില്ലാതെ പറഞ്ഞു..... ഇന്ദ്ര ദേഷ്യത്തോടെ ഭദ്രന് നേരെ മുഖം തിരിച്ചു..... """ഇപ്പൊ എന്തിനാ ന്റെ തറവാടിനെ പറ്റി പറഞ്ഞത്....??""" """എനിക്ക് സൗകര്യം ഉണ്ടായിട്ട്.... അങ്ങോട്ട് മാറെടി... കിടക്കട്ടെ """" കാൽ കൊണ്ട് ഇന്ദ്രയുടെ നടുവിന് പതിയെ ഒന്ന് ചവിട്ടി ഭദ്രൻ കിടക്കയിൽ നിവർന്ന് കിടന്നു........ ഇന്ദ്ര എഴുന്നേറ്റ് അലമാരയിൽ നിന്നും തന്റെ ഒരു കോട്ടൺ ഷാൾ എടുത്ത് ഭദ്രനരികിൽ വന്നിരുന്ന് അവന്റെ മുറിവ് കെട്ടി വച്ചു........ """ദേഷ്യത്തിലാ??""" ഭദ്രന്റെ മീശയ്ക്കൊരുവശം പിരിച്ചവൾ കുസൃതിയോടെ ചോദിച്ചു.... """ആണെങ്കിൽ??""" """"ആണെങ്കിൽ ദേഷ്യപ്പെട്ട് അവിടെ കിടക്കും...

അത്ര തന്നെ.... എന്റെ മുമ്പീന്ന് ഇനിയും ഇമ്മാതിരി പണി ചെയ്യാൻ നോക്കിയാൽ ഇതുപോലെ ഇനിയും ഞാൻ തട്ടി തെറിപ്പിക്കും.....ഹാ....'"'' വാശിയോടെ പറഞ്ഞു നിർത്തിയപ്പോഴേക്കും ഭദ്രനവളുടെ കൈ തണ്ടയിൽ പിടിച്ച് വലിച്ച് അവനോട് ചേർത്തിരുന്നു ..... മിഴികൾ തമ്മിൽ കൊരുത്ത നിമിഷം ഇന്ദ്ര പിടച്ചിലോടെ അവനിൽ നിന്നും നേത്ര ഗോളങ്ങൾ മറ്റൊരു ദിശയിലേക്ക് ചലിപ്പിച്ചു.... എത്രയൊക്കെ ശ്രമിച്ചിട്ടും ഭദ്രനവളുടെ കണ്മഷി പടർന്ന മിഴികളിൽ നിന്നും കണ്ണെടുക്കാനായില്ല...... """എന്താ നോക്കുന്നെ???""" ഉള്ളിലുള്ള വെപ്രാളം പുറമേ കാണിക്കാതെ ചോദിച്ചതിനടുത്ത നിമിഷം ഭദ്രൻ ഇന്ദ്രയുമായി കിടക്കയിലേക്ക് മറിഞ്ഞു..... """കൈ... കൈ വേദനിക്കും......."""" തനിക്ക് മുകളിൽ കൈകളൂന്നി കിടക്കുന്ന ഭദ്രനെ നോക്കാതെയവൾ പതർച്ചയോടെ പറഞ്ഞു..... ഭദ്രൻ അത് കേൾക്കാത്ത മട്ടിൽ ഇന്ദ്രയിലേക്ക് മാത്രമായി നോട്ടമൂന്നി കിടന്നു......... ഇന്ദ്രയിൽ പരവേശമേറി.... ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങി.... ഭദ്രൻ നേർത്തൊരു ചിരിയോടെ ഇന്ദ്രയുടെ താടി തുമ്പിൽ തിളങ്ങുന്ന വിയർപ്പ് തുള്ളിയിൽ ചുണ്ടമർത്തി ..... പതിയെ അവന്റെ അധരങ്ങൾ ഇന്ദ്രയുടെ മുഖമാകെ ഒഴുകി നടന്നു....... """"മദ്യം വേണ്ട..... പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ.....

ഓരോ രാത്രികളിലും , തികയാതെ വരുമ്പോ ചില പകലുകളിലും എനിക്ക് നിന്നെ വേണം..... ഒരേ ശരീരമായി... ഒരു മനസ്സും , ശ്വാസവുമായി നിന്നെ അറിയണമെനിക്ക് ..... നിന്നെ മാത്രം...... പറ്റുവോ???മ്മ്മ്മ്???""""" ചൊടികളിൽ ഉതിർന്ന മനോഹരമായ മന്ദസ്മിതത്തോടെ ഭദ്രൻ ഇന്ദ്രയെ ഉറ്റ് നോക്കി...... അവളുടെ വിരിഞ്ഞ മിഴിയിമകൾ ഒന്ന് കൂടെ വികസിച്ചു...... ചൊടികൾ അത്രമേൽ അഴകോടെ വിടർന്നു .... ലജ്ജയാൽ കവിളണകൾ ചുവന്നു തുടുത്തു..... """മ്മ്മ്മ്മ്......."""" നിമിഷങ്ങൾക്കകം മുറിയിൽ ഇരുട്ട് പരന്നൊഴുകി ....... കറുപ്പ് പടർന്ന കാഴ്ച്ചയിലും ഇന്ദ്ര അറിയുന്നുണ്ടായിരുന്നു തന്നിലേക്കടുക്കുന്ന ചുടു നിശ്വാസങ്ങളെ.... മേനിയിലൂടൊഴുകി ഇറങ്ങുന്ന വിരലുകളെ....... നെറ്റിയിൽ പതിഞ്ഞ ആദ്യ ചുംബനത്തെ ..... 🌼🌼🌼🌼🌼🌼 മുടിയിഴകളിലൂടെ ഒഴുകിയലയുന്ന ഭദ്രന്റെ വിരലുകളുടെ ചലനമാണ് ഇന്ദ്രയെ തന്റെ ഗാഢമായ നിദ്രയിൽ നിന്നുമുണർത്തിയത്...... തന്നെ മാത്രം ഉറ്റ് നോക്കി കിടക്കുന്ന ഭദ്രന്റെ തിളക്കമാർന്ന മിഴികളെ നേരിടാനാകാതെ വിവശതയോടെ അവൾ ഇമകൾ താഴ്ത്തി....... മുഖം നാണത്താൽ വിടർന്നു.......

നെഞ്ചോളം മൂടിയ പുതപ്പ് വലിച്ച് കഴുത്തിടുക്കിലേക്ക് ചേർത്തവൾ നിരങ്ങി നീങ്ങി ഭദ്രനിലേക്ക് ഒട്ടി ചേർന്ന് അവന്റെ രോമാവൃതമാർന്ന വിരിഞ്ഞ മാറിലേക്ക് മുഖമമർത്തി കിടന്നു ......... ഭദ്രന്റെ കൈകൾ അവളെ ഉടലോടെ പൊതിഞ്ഞു......... ചൊടികൾ അത്രമേൽ പ്രണയത്തോടെയാ പെണ്ണിന്റെ നെറുകിലമർന്നു......... """"എന്നോട് എത്ര ഇഷ്ട്ടണ്ട്??????"""" മിഴികൾ വിടർത്തി തലയുയർത്തി ഇന്ദ്ര ആകാംഷയോടെ ഭദ്രനെ നോക്കി...... ആ ചോദ്യം കേൾക്കാത്ത കണക്കെ ഭദ്രൻ തന്റെ കവിൾ തടം അവളുടെ നെറുകിലേക്ക് ചേർത്ത് വച്ചു...... """"പറ ശിവാ ............"""" അവന്റെ കയ്യിൽ പിടിച്ച് കുലുക്കി ഉത്തരത്തിനായി ഇന്ദ്ര വീണ്ടും പ്രതീക്ഷയോടെ ഭദ്രനിലേക്ക് മിഴികളെയ്തു ..... മറുപടിയൊന്നും ഇല്ലെന്ന് കണ്ടതും പരിഭവത്തോടെ അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു ....... ഭദ്രൻ പല്ലുകൾ ഞെരിച്ച് പിടിച്ച് നെഞ്ചിൽ നിന്നും ഇന്ദ്രയെ വലിച്ചകറ്റി തുറിച്ച് നോക്കി....... ഇന്ദ്രയുടെ ചൊടികൾ കുസൃതിയോടെ വിരിഞ്ഞപ്പോൾ ഭദ്രന്റെ മുഖം ഒന്ന് കൂടെ ഇരുണ്ടു..... """"തോ..................""

ഭദ്രനെന്തോ പറയാനൊരുങ്ങിയപ്പോഴേക്കും ഇന്ദ്ര തന്റെ വാക്കുകളാൽ അവയെ തടഞ്ഞു..... """"തോന്ന്യാസം കാണിച്ചിട്ട് നിന്ന് കിണിക്കുന്നോ?????? ഇതല്ലേ ചോദിക്കാൻ വന്നത്.....?????""""" ചൂണ്ട് വിരലുയർത്തി കളിയായി ചോദിച്ചവളെ ഭദ്രൻ കൂർപ്പിച്ച് നോക്കി ...... """കണ്ണുരുട്ടണ്ട..... എനിക്ക് നിങ്ങളെയിപ്പോ ഒട്ടും പേടിയില്ല......"""" ഗമയോടെ പറഞ്ഞവൾ ഭദ്രനെ നോക്കി കൊഞ്ഞനം കുത്തി....... ഉടനടി ഭദ്രൻ ഇന്ദ്രയിലേക്ക് ചാഞ്ഞ് മുഖം അവളുടെ കഴുത്തിടുക്കിലേക്ക് ചേർത്തുരുമ്മി.... ഇന്ദ്ര ഒന്ന് വിറച്ചു........ മിഴികൾ മൂടി ശ്വാസം പോലുമെടുക്കാതെയവൾ അവനെ ഇറുകെ പുണർന്നു......... ഭദ്രന്റെ കൈകൾ അവളിൽ കുറുമ്പ് കാണിച്ച് തുടങ്ങിയതും അവളവനെ ശക്തിയിൽ തള്ളി മാറ്റി........ """"നടക്കൂല മോനെ........എനിക്കേ വേലേം , കൂലീം ഒക്കെയുണ്ട്......ഇപ്പൊ തന്നെ ഒത്തിരി വൈകി...........""""" നേർത്ത ദേഷ്യത്തിൽ എതിർവശത്തേക്ക് തിരിഞ്ഞ് കിടന്ന ഭദ്രന്റെ കവിളിൽ എത്തി വലിഞ്ഞൊരു ചുംബനം നൽകി ഇന്ദ്ര എഴുന്നേറ്റ് മാറി...... 🌼🌼🌼🌼🌼

മുഖത്തിറ്റു വീണ വെള്ള തുള്ളികൾ ഉറക്കം മുറിച്ച ദേഷ്യത്തിൽ ഭദ്രൻ കിടക്കയിൽ എഴുന്നേറ്റിരുന്നു...... നിദ്രയുടെ ആലസ്യമപ്പോഴുവനെ വിട്ടു മാറിയിട്ടില്ലായിരുന്നു...... ഇരുന്നുറങ്ങുന്ന ഭദ്രനെ പുഞ്ചിരിയോടെ നോക്കിയിന്ദ്ര അവനരികിൽ ചെന്ന് നിന്ന് കൈ തലം ഭദ്രന്റെ കവിളിലേക്ക് ചേർത്ത് വച്ചു...... കൈകൾ രണ്ടും ഇന്ദ്രയുടെ വയറിലൂടെ ചുറ്റി വരിഞ്ഞ് ഭദ്രൻ മുഖം അവളുടെ ഉദരത്തോട് ചേർത്ത് വീണ്ടും ഇന്ദ്രയെ ചാരി ഉറങ്ങി തുടങ്ങി.... ഇന്ദ്ര അത്രമേൽ വാത്സല്യത്തോടെ അവന്റെ മുടിയിഴകളെ തഴുകി...... പിന്നീടാ മൃദുലമാർന്ന വിരലുകൾ ഭദ്രന്റെ ശരീരത്തിലുള്ള കരിഞ്ഞുണങ്ങിയ പാടുകളിലൂടിഴഞ്ഞു നീങ്ങി........ കാതുകൾ കുത്തി തുളച്ചൊരാറു വയസ്സുക്കാരന്റെ കരച്ചിൽ ചുറ്റും മുഴങ്ങി കേൾക്കുന്ന പോലെ തോന്നി ഇന്ദ്രയ്ക്ക്‌ ....... അവനനുഭവിച്ച വേദനകൾ.... യാതനകൾ...... ഒറ്റപ്പെടൽ....... ഓർക്കും തോറും ഭദ്രനെ അവൾ വീണ്ടും വീണ്ടും തന്നോട് ചേർത്തണച്ചു.... മിഴികൾ പെയ്തു തുടങ്ങി .... നെറുകിൽ പതിയുന്ന നീർതുള്ളികളെ അറിഞ്ഞ് ഭദ്രൻ ഇന്ദ്രയിൽ നിന്നുമകന്ന് മാറി അവളെ സംശയത്തോടെ നോക്കി .... """എന്താടി????"""

"""എന്നോട് ദേഷ്യണ്ടോ??....""" ഭദ്രന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തവൾ ഇരു കൈകളിലെയും പെരു വിരൽ അവന്റെ കൺ പോളകളിലൂടെ ചലിപ്പിച്ചു...... """കുറച്ച് മുന്നെ ചോദിച്ചു ഇഷ്ടണ്ടോന്ന്... ഇപ്പൊ ചോദിക്കുന്നു ദേഷ്യണ്ടോന്ന്..... ശരിക്കും എന്താ നിനക്കറിയേണ്ടത്???""" """രണ്ടും........""" മുഖം താഴ്ത്തി ഭദ്രന്റെ കവിൾ തടം അലിവോടെ ഒപ്പിയെടുത്ത് ഇന്ദ്രയവന്റെ മടിയിലേക്ക് കയറി ഇരുന്നു... ഇന്ദ്രയുടെ കൺ പീലിയിൽ തങ്ങി നിന്ന നീർമുത്തുകൾ ഭദ്രനിൽ പേരറിയാത്തൊരു നൊമ്പരം നിറച്ചു...... ആദ്യമായി ഒരാളുടെ കണ്ണുനീരിന് മുന്നിൽ തന്റെ മനസ്സ് ചഞ്ചലപ്പെട്ടു പോകുന്നതവനറിഞ്ഞു.... അതും , ഒരിക്കൽ സ്നേഹിച്ചതിനേക്കാളേറെ വെറുത്തവൾക്ക് മുന്നിൽ......... """"എന്തിനാ ഇപ്പൊ ഈ സങ്കടം????"""" ഭദ്രന്റെ ആർദ്രമായ ശബ്ദം....... ഇന്ദ്ര അവനെ കണ്ണിമയ്ക്കാതെ നോക്കി....... ഭദ്രന്റെ മുഖം അവളിലൂടൂർന്നിറങ്ങി ചുണ്ടുകളിലാഴ്ന്നു....... നിശ്വാസങ്ങൾ തമ്മിൽ കൈമാറി നിശബ്ദതയിൽ ഹൃദയമിടിപ്പ് പോലും ഒരു താളത്തിൽ അലിഞ്ഞു ചേർന്ന നിമിഷം...... പ്രണയം അത്രമേൽ തീവ്രമായി ഇരുവരെയും വരിഞ്ഞു മുറുക്കി....

നിമിഷങ്ങൾ കടന്നു..... ശ്വാസഗതികൾക്ക്‌ വേഗതയേറി ....... ബന്ധനങ്ങളെ ബേദിച്ച് അത്രയേറെ സുന്ദരമാർന്നൊരനുഭൂതിയിൽ നേരിയ നോവും , ആഴമേറിയ പ്രണയവും പങ്കിട്ട് രണ്ട് പേരും തളർന്ന് കിടന്നു..... ഇന്ദ്രയുടെ മുടി ചുരുളുകൾക്കിടയിൽ മുഖം ഒളിപ്പിച്ച് കിടക്കുന്ന ഭദ്രന്റെ ചെവിയിൽ പിടിച്ചു വലിച്ചവൾ അവന്റെ മുഖം തനിക്ക് നേരെ ഉയർത്തി............ """പറ എത്ര ഇഷ്ട്ടോണ്ട് എന്നോട്??????"""" ഇന്ദ്രയുടെ അധരങ്ങളിലെ ചുവന്ന പാടിലൂടെ വിരലുകളോടിച്ചവൻ വെറുതേ പുഞ്ചിരിച്ചു..... ഇന്ദ്ര നെറ്റി ചുളിച്ച് ഭദ്രന്റെ കൈകളെ തട്ടിയെറിഞ്ഞു......... വീണ്ടും അതേ കൈകളും , വിരലുകളും തന്നിലെ നഗ്നതയിലൂടലഞ്ഞ് തുടങ്ങിയതറിഞ്ഞവൾ അവനെ തറപ്പിച്ച് നോക്കി ............. ""എവിടെയോ കണ്ടു മറന്നൊരാമുഖമിന്ന് ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ..... കുളിര്‍കാറ്റ് തഴുകുന്നൊരോര്‍മ്മതന്‍ പരിമളം പ്രണയമായ് പൂവിട്ടു വന്നതല്ലേ.... നിന്റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ.... നിന്റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ........"" ഭദ്രൻ ഈണത്തിൽ പാടി തീർന്നതും ഇന്ദ്രയുടെ കണ്ണുകൾ അത്ഭുതത്താൽ മിഴിഞ്ഞ് വന്നു....

അത് കണ്ട് ഭദ്രൻ ഉറക്കെ ചിരിച്ചു...... പിന്നീട് നിവർന്നു കിടന്ന് കൈകൾ വിരിച്ച് ഇന്ദ്രയെ നോക്കി ......... വിട്ടു മാറാത്ത അമ്പരപ്പോടെ അപ്പോഴും തന്നിലേക്ക് മിഴികളെയത് കിടക്കുന്നവളെ ഊക്കോടെ വലിച്ചവൻ നെഞ്ചിലേക്ക് ചേർത്തു........ """നിങ്ങൾ പാട്ട് കേൾക്കേം പാടേമൊക്കെ ചെയ്യുവോ ????"""" """ഒരിക്കെ അലക്സിച്ഛന്റെ വീട്ടിലിരിക്കുമ്പോ നീന മോള് വച്ചതാ...... അവിടെ ചെല്ലുമ്പോ അവളിങ്ങനെ ഓരോ പാട്ട് വച്ച് കേൾപ്പിക്കും ......."""" ""നീന മോള്??? അലെക്സിച്ഛന്റെ മോളാണോ???""" """മ്മ്മ്മ്......... അല്ല നിനക്ക് ജോലിക്ക് പോകണ്ടേ???""" കളിയാക്കി ചോദിച്ചതും ഇന്ദ്ര പരിഭവത്തോടെ ഭദ്രന്റെ നെഞ്ചിൽ മുഷ്ഠി ചുരുട്ടി ഇടിച്ചു... """ചേച്ചീ......നേരം ഒരുപാടായല്ലോ......ഇത് വരെ എഴുന്നേറ്റില്ലേ???"""" വാതിൽ പൊളിയിൽ അനന്തുവിന്റെ കൊട്ട് കേട്ട മാത്ര ഇന്ദ്ര പിടഞ്ഞെഴുന്നേറ്റു...... അടുത്ത നിമിഷമവൾ വീണ്ടും ഭദ്രന്റെ നെഞ്ചിലേക്ക് ചേർക്കപ്പെട്ടു.... """"ഡാ...... പോയി നിന്റെ പണി നോക്കെടാ.....""" """"ഓ ............."""" അകന്നു പോകുന്ന കാലടികളെ ശ്രവിച്ച് ഇരുവരും പുഞ്ചിരിയോടെ കിടന്നു.... 🌼🌼🌼🌼🌼🌼

ഉമ്മറത്തേതോ വാഹനം വന്ന് നിന്ന ശബ്ദം കേട്ടിന്ദ്ര കൈകൾ സാരി തലപ്പിൽ തുടച്ച് ധൃതിയിൽ ഹാളിലേക്ക് നടന്നു....... വാതിൽ തുറന്നതും നല്ല വസ്ത്രങ്ങളണിഞ്ഞ് പുഞ്ചിരിയോടെ നിൽക്കുന്ന മധ്യ വയസ്ക്കനായ വ്യക്തിയെ കണ്ട് അവളൊന്ന് സംശയിച്ചു.... അയാൾക്ക് പുറകിലായി പത്ത് മുപ്പത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്നൊരുവനുമുണ്ട്...... അപരിചിതരാണെങ്കിലും മിതമായൊന്ന് പുഞ്ചിരി തൂകിയവൾ അവരെ നോക്കി ചോദിച്ചു ....... """ആരാ???എനിക്ക് മനസ്സിലായില്ല.....""" """ഞാൻ വർഗീസ് ജോസഫ് ....... ഇതെന്റെ മകൻ നവിൻ ഡേവിഡ് ജോസഫ് ..... മോൾക്ക് ഞങ്ങളെ അറിയാൻ വഴിയില്ല....... പക്ഷേ മോൾടെ കെട്യോന് ഞങ്ങളെ നന്നായിട്ടറിയാം........ ആളില്യോ ഇവിടെ????"" """ഇല്ല...... പുറത്ത് പോയിരിക്കുവാ......""" """എപ്പോ വരും???""" """അറിയില്ല........""" വാക്കുകൾ അവസാനിച്ചപ്പോൾ വർഗീസിന് പുറകിൽ നിൽക്കുന്ന ഡേവിഡിലേക്കവളുടെ നോട്ടം അറിയാതെ പാളി വീണു....... അവന്റെ കണ്ണുകൾ തന്നെ വലയം ചെയ്യുന്നത് കാൺകെ ഇന്ദ്ര അസ്വസ്ഥതയോടെ വർഗീസിനെ നോക്കി...... """നിങ്ങള് പൊയ്ക്കോളൂ.... ശിവൻ വരുമ്പോൾ ഞാൻ പറയാം നിങ്ങൾ വന്നിരുന്നെന്ന്.........."""" """ഹാ.....അതെന്നാ വർത്തമാനാ കൊച്ചേ......???"""...... തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story