എന്നും എപ്പോഴും: ഭാഗം 21

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""ആരാ???എനിക്ക് മനസ്സിലായില്ല.....""" """ഞാൻ വർഗീസ് ജോസഫ് ....... ഇതെന്റെ മകൻ നവിൻ ഡേവിഡ് ജോസഫ് ..... മോൾക്ക് ഞങ്ങളെ അറിയാൻ വഴിയില്ല....... പക്ഷേ മോൾടെ കെട്യോന് ഞങ്ങളെ നന്നായിട്ടറിയാം........ ആളില്യോ ഇവിടെ????"" """ഇല്ല...... പുറത്ത് പോയിരിക്കുവാ......""" """എപ്പോ വരും???""" """അറിയില്ല........""" വാക്കുകൾ അവസാനിച്ചപ്പോൾ വർഗീസിന് പുറകിൽ നിൽക്കുന്ന ഡേവിഡിലേക്കവളുടെ നോട്ടം അറിയാതെ പാളി വീണു....... അവന്റെ കണ്ണുകൾ തന്നെ വലയം ചെയ്യുന്നത് കാൺകെ ഇന്ദ്ര അസ്വസ്ഥതയോടെ വർഗീസിനെ നോക്കി...... """നിങ്ങള് പൊയ്ക്കോളൂ.... ശിവൻ വരുമ്പോൾ ഞാൻ പറയാം നിങ്ങൾ വന്നിരുന്നെന്ന്.........."""" """ഹാ.....അതെന്നാ വർത്തമാനാ കൊച്ചേ......???""" """അല്ലാതെ ഞാനെന്ത് പറയാനാ??ശിവൻ എപ്പോഴാ വരുന്നതെന്നൊന്നും എനിക്കറിയില്ല..... ചിലപ്പോ ഒരുപാട് വൈകും...... നിങ്ങൾ ചെല്ലൂ..... എനിക്കൊരുപാട് ജോലിയുണ്ട്........."""" ഇത്രയൊക്കെ പറഞ്ഞിട്ടും അനങ്ങാതെ പുഞ്ചിരിയോടെ നിൽക്കുന്നയാളെ കണ്ട് ഇന്ദ്ര നെറ്റി ചുളിച്ചു....... """അവന് പറ്റിയ പെമ്പറന്നോത്തി തന്നെ.....""""

അയാളത് പറഞ്ഞു തീർത്തതും ശിവന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് മുറ്റത്തെത്തി...... ശിവന് പിന്നിൽ നിന്നിറങ്ങിയ അനന്തു വർഗീസിനെയും , ഡേവിഡിനെയും മാറി മാറി നോക്കി........ ഇന്ദ്രയുടെ നോട്ടമത്രയും ശിവനിൽ തങ്ങി നിന്നു....... ആശ്ചര്യം കലർന്ന മുഖം പുച്ഛത്തോടെ ചുളിയുന്നത് കണ്ടപ്പോൾ തന്നെ വന്നവർ ശിവന്റെ മിത്രങ്ങളല്ലെന്നിന്ദ്ര തീർച്ചപ്പെടുത്തി........ """എന്താണ് മിസ്റ്റർ വർഗീസ് ജോസഫും , സൽപുത്രൻ ഡേവിഡ് ജോസഫും ഭദ്രന്റെ വീട്ടിൽ......മ്മ്മ്???? ഇന്നലെ വന്നവന്മാരുടെ ജോലി സ്വയം ഏറ്റെടുത്തിറങ്ങിയതാണോ???"""" വാചകങ്ങളിൽ തട്ടി ഡേവിഡിന്റെ മുഖം വരിഞ്ഞ് മുറുകിയപ്പോൾ വർഗീസിന്റെ ചൊടികൾ വിടർന്നു.......... """നിന്നെ തളയ്ക്കാൻ അവന്മാരൊന്നും പോരെന്ന് ഞാൻ ഇവനോട് പറഞ്ഞതാന്നെ..... പക്ഷേ ഇവൻ നിർബന്ധിച്ചപ്പോൾ ഒന്ന് പരീക്ഷിച്ച് കളയാമെന്ന് ഞാനും വിചാരിച്ചു.......

എന്റെ ഊഹം പോലെ തന്നെ നീ അവന്മാരെ വീഴ്ത്തി.......അതുകൊണ്ടാ ഞാൻ തന്നെ കളത്തിലിറങ്ങിയത്..... ചെറിയ പ്രായമല്ലെടാ മോനെ....... എന്റെ മുന്നിൽ പിടിച്ച് നിൽക്കാൻ നിന്നെ കൊണ്ടാവത്തില്ല.... വെറുതെ ഈ കൊച്ചിനെ വിധവയാക്കണോ??????"""" """നമ്മളീ കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ വർഗീസേ.... അലെക്സിച്ഛനോടുള്ള നിന്റെ കൃമി കടി തുടങ്ങിയിട്ട് വർഷം കുറേ ആയില്ലേ....... മൂത്ത മോനിപ്പോഴും കിടപ്പിൽ തന്നെയല്ലേ???"""" പരിഹാസത്തോടെ ഭദ്രനത് ചോദിച്ച് നിർത്തിയതും ഡേവിഡ് തന്റെ പാന്റ്സിന് പിന്നിൽ തിരുകി വച്ച പിസ്റ്റലെടുത്ത് ഭദ്രന്റെ നെറ്റിയിലേക്ക് ചേർത്ത് വച്ചു...... ഇന്ദ്ര ശ്വാസമെടുക്കാൻ പോലും മറന്ന് തളർച്ചയോടെ നിന്നു...... അനന്തുവിലും അതേ ഞെട്ടൽ പ്രകടമായി....... ഡേവിഡിന്റെ ചൂണ്ട് വിരൽ ട്രിഗ്ഗറിലേക്ക് നീങ്ങുന്നത് കണ്ടിന്ദ്ര അത്രമേൽ ഭീതിയോടെ ഭദ്രനെ നോക്കി.... അവന്റെ മുഖത്തപ്പോഴും പുഞ്ചിരിയായിരുന്നു........ മറ്റൊന്നും ചിന്തിക്കാതെ ഇന്ദ്ര ഡേവിഡിനരികിലേക്കോടാൻ തുനിഞ്ഞതും വർഗീസിന്റെ കൈകൾ അവളെ തടഞ്ഞു നിർത്തി......

അയാളുടെ മുഖത്തെ ക്രൂരമായ ചിരി ഇന്ദ്രയിൽ വീണ്ടും വീണ്ടും ഭയം നിറച്ചു.... നിറ കണ്ണുകൾ അപേക്ഷയോടെ വർഗീസിന് നേരെ നീണ്ടപ്പോൾ അയാൾ അവൾക്ക് നേരെ പുച്ഛത്തോടെ ചിരിച്ചു ... ""ഒന്നും ചെയ്യല്ലേ പ്ലീസ് ............."" അവൾ ഉച്ചത്തിൽ ഡേവിഡിന് നേരെ അലറി... മിഴികൾ നിസ്സാഹയതയോടെ നിറഞ്ഞൊലിച്ചു....... ഇന്ദ്രയുടെ സ്വരം ഡേവിഡിന്റെ ശ്രദ്ധ തിരിച്ചതിനടുത്ത നിമിഷം ഭദ്രന്റെ കൈകൾ ഡേവിഡിന്റെ കൈകളെ കവർന്നു........ ഞെരിച്ച് പിടിച്ച കൈ തലത്തിൽ നിന്നും തോക്ക് പിടിച്ചെടുത്തവനത് ഡേവിഡിന്റെ നെഞ്ചിലേക്ക് തന്നെ ചേർത്ത് വച്ചു...... വർഗീസിന്റെ കൈകൾ ഇന്ദ്രയിൽ നിന്നും അയഞ്ഞു ...... കണ്ണുകളിൽ ഭീതിയാളി....... ""ഭദ്രൻ.... വേണ്ടാ........"""" ഇടർച്ചയോടെ , അത്രമേൽ ആശങ്കയോടെ വർഗീസിന്റെ ശബ്ദം ഭദ്രനെ തേടിയെത്തിയപ്പോൾ അവന്റെ ചുണ്ടുകൾ പുച്ഛത്തോടെ വിടർന്നു......

ഡേവിഡിന്റെ മിഴികളിൽ നിഴലിച്ച ഭയം ഒരുന്മാദിയെ പോലെ കണ്ട് രസിച്ചു ഭദ്രൻ......... "'''ഈ ട്രിഗറിൽ തീർക്കട്ടെ നിന്റെയീ വിലപ്പെട്ട ജീവൻ ...... മ്മ്മ്???"""" ക്രൂരമായി ചോദിക്കുന്നവനെ നോക്കി ഡേവിഡ് വിറയലോടെ അരുതെന്ന് തലയനക്കി..... ഭദ്രൻ പുഞ്ചിരിയോടെ കയ്യിലെ പിസ്റ്റൽ മാറ്റി മുണ്ടിനിടയിൽ തിരുകി..... ശേഷം അരയിൽ നിന്നുമൊരു കത്തി പുറത്തെടുത്ത് ഡേവിഡിന്റെ നെഞ്ചിലൂടെ ചലിപ്പിച്ചു.... ഭദ്രൻ തോക്ക് മാറ്റിയപ്പോൾ ശ്വാസം വലിച്ചു വിട്ട ഡേവിഡും വർഗീസും അവന്റെ അടുത്ത നീക്കത്തിൽ വീണ്ടും നടുങ്ങി..... ഉമിനീർ വിഴുങ്ങി ഡേവിഡ് വർഗീസിനെ ദൈന്യതയോടെ നോക്കി............ """എനിക്ക് ഇതാ കൂടുതൽ സൗകര്യം...... ഇതിന്റെ തുമ്പിൽ തട്ടി പിടഞ്ഞ് പിടഞ്ഞ് ചാവണം..........""" തിളങ്ങുന്ന കണ്ണുകളോടെ വാചകങ്ങൾ ഉരുവിട്ടവൻ കത്തി മുനയാൽ ഡേവിഡിന്റെ ഷർട്ടിന്റെ ബട്ടൺസിനിടയിലൂടെ അയാളുടെ നെഞ്ചിൽ ആഴത്തിൽ വരഞ്ഞു....... ഡേവിഡ് ഉറക്കെ അലറിയപ്പോൾ അതാസ്വദിച്ച പോൽ ഭദ്രന്റെ ചൊടികളിൽ ഗൂഢമായൊരു മന്ദഹാസം കളിയാടി........

നേത്ര ഗോളങ്ങൾ അണു വിട ചലിപ്പിക്കാതെ ഇന്ദ്ര ഏറെ സന്ദേഹത്തോടെ ഭദ്രനെ ഉറ്റ് നോക്കി നിന്നു....... ഇത്രയധികം ക്രൗര്യമാർന്ന ഭദ്രന്റെ മുഖഭാവമവൾക്കന്യമായിരിന്നു...... വർഗീസ് ധൃതിയിൽ ഭദ്രനരികിലേക്ക് ചുവടുകൾ നീക്കി...... """ഭദ്രൻ..... നോ........ അവനെ വിട്ടേക്ക്....."""" അത് കേൾക്കാതെയവൻ ചൂണ്ട് വിരലാൽ ഡേവിഡിന്റെ നെഞ്ചിലെ ചോര തൊട്ടെടുത്ത് മൂക്കിൻ തുമ്പോടടുപ്പിച്ച് ശ്വാസം ആഞ്ഞ് വലിച്ചു ...... ഇന്ദ്ര അറപ്പോടെ കണ്ണുകൾ ഇറുകെ മൂടി...... """മേലാൽ എന്റെ അലക്സിച്ഛന്റെ നിഴൽ വെട്ടത്തെങ്ങാനും നിന്നെയോ നിന്റെ ഈ തന്തയെയോ ഞാൻ കണ്ടാൽ അറുത്തെടുത്ത ഏട്ടന്റെ വലത് കാലിനൊപ്പം നിന്റെയീ ഹൃദയവും ഭദ്രൻ ചൂഴ്ന്നെടുക്കും........... മനസ്സിലായോ ?????""" രക്ത കറ തെളിഞ്ഞ കയ്യിലെ കത്തിയാൽ ഡേവിഡിന്റെ കഴുത്തിലൊന്ന് പോറിയവൻ വർഗീസിന് നേരെ മുഖം തിരിച്ചു....... """ഇനി നീ ഭദ്രന് നേരെ തിരിയുമ്പോൾ ഒന്നല്ല ഒരായിരം വട്ടം ചിന്തിക്കണം......ഇല്ലെങ്കിൽ......""" കുടിലതയോടെ പുഞ്ചിരി തൂകി ഭദ്രൻ കയ്യിലെ കത്തി അയാളുടെ തൂ വെള്ള ഷർട്ടിൽ തുടച്ച് വൃത്തിയാക്കി........

ഭദ്രന്റെ ഗൗരവമണിഞ്ഞ മുഖത്തേക്കാൾ വർഗീസ് ഭയന്നതവന്റെ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരിയെയായിരുന്നു...... തല കുനിച്ച് മകനുമായി ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒന്ന് പിന്തിരിഞ്ഞ് നോക്കാൻ പോലും അയാൾക്ക്‌ ഭയം തോന്നി....... എങ്കിലും നെഞ്ചിൽ ഭദ്രനോടുള്ള പകയും അമർഷവും നീറി പുകഞ്ഞു കൊണ്ടിരുന്നു ........ അകന്ന് പോകുന്ന വർഗീസിന്റെ കാറിനെ നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി പിന്തിരിഞ്ഞതും അവനിലേക്ക് മാത്രമായി മിഴികളൂന്നി നിൽക്കുന്ന ഇന്ദ്രയെ കണ്ട് ഭദ്രൻ പതറി പോയി..... പതിയെ ചൂണ്ട് വിരലാൽ നെറ്റിയുഴിഞ്ഞവൻ അവൾക്കരികിലേക്ക് നടന്നു....... """ഇന്ദ്രാ.........""" കൈ വെള്ള ഇന്ദ്രയുടെ കവിളിലേക്ക് ചേർത്ത് വച്ചതും അവൾ വിറയലോടെ പിന്നോട്ടൊരടി വച്ച് അവന്റെ കൈ തട്ടിയെറിഞ്ഞു........ """തൊടണ്ട........""" പറയുമ്പോൾ ശബ്ദമിടറി...... മിഴികൾ ഭദ്രന്റെ കൈ തണ്ടയിൽ പറ്റി പിടിച്ച ചോര കറയിലുടക്കി നിന്നു.......

ഭദ്രൻ ദീർഘമായൊന്ന് നിശ്വസിച്ച് വീണ്ടും അവളിലേക്ക് കൈ നീട്ടിയതും ഇന്ദ്രയുടെ നേത്രഗോളങ്ങൾ മുകളിലേക്ക് ചലിച്ചു.... ശരീരം തളർച്ചയോടെ നിലത്തേക്ക് പതിക്കും മുന്നെ ഭദ്രന്റെ കൈകൾ അവളെ താങ്ങിയിരുന്നു.... അത്രമേൽ പരിഭ്രാന്തിയോടെ ഇന്ദ്രയെ ചേർത്ത് പിടിച്ച് അക തളത്തിലേക്ക് ഓടുന്ന ഭദ്രനെ അനന്തു ഒരു നിമിഷത്തേക്ക് നോക്കി നിന്നു പോയി...... """"നോക്കി നിൽക്കാണ്ട് പോയി വെള്ളമെടുത്തിട്ട് വാടാ........""" ഉച്ചത്തിലുള്ള ഭദ്രന്റെ വാചകങ്ങൾ കാതിൽ തട്ടി തടഞ്ഞതും അവൻ അടുക്കളയിലേക്ക് ഓടി ഒരു ഗ്ലാസ്സിൽ ഉപ്പിട്ട വെള്ളമെടുത്ത് കൊണ്ടു വന്ന് ഭദ്രനെ ഏൽപ്പിച്ചു...... കുറേശെയായി അവൾക്ക് വെള്ളം പകർന്ന് നൽകുമ്പോഴും ഭദ്രൻ വേവലാതിയോടെ ഇന്ദ്രയെ തട്ടി വിളിച്ച് കൊണ്ടിരുന്നു...... ചുമലിലേറ്റ അനന്തുവിന്റെ കരസ്പർശമറിഞ്ഞ് ഭദ്രൻ അവന് നേരെ മുഖം തിരിച്ചു..... ""ഇങ്ങനെ ആദി പിടിക്കണ്ട അണ്ണാ......പെട്ടന്ന് അങ്ങനെയൊക്കെ കണ്ടപ്പോ ചേച്ചി പേടിച്ച് പോയി കാണും.....""" """മ്മ്മ്........ നീ മഹേഷിനെ വിളിച്ച് അലക്സിച്ഛന്റെ വീട്ടിലേക്ക് ചെല്ല് ..... ഞാൻ വന്നേക്കാം....""

സമ്മതപ്പൂർവ്വം തലയാട്ടി അനന്തു പുറത്തേക്കിറങ്ങി.... ഭദ്രന്റെ മിഴികൾ വീണ്ടും അക്ഷമയോടെ ഇന്ദ്രയിലേക്ക് നീണ്ടു.... നിമിഷങ്ങൾ കടന്നവൾ കണ്ണുകൾ ചിമ്മി തുറന്നപ്പോൾ ഭദ്രന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി ഒപ്പം നിറഞ്ഞ് തുടങ്ങിയ ആ പെണ്ണിന്റെ മിഴികൾ കാൺകെ അസ്വസ്ഥതയും.... """എന്താ നിന്റെ പ്രശ്നം????""" സൗമ്യമായ ചോദ്യത്തോടെ ഭദ്രൻ ഇന്ദ്രയെ പിടിച്ചെഴുന്നേൽപ്പിച്ച് അവളുടെ പാറി പറന്ന മുടിയിഴകൾ ചെവിക്കരുകിലേക്ക് മാടിയൊതുക്കി.... """"ഞാൻ വിചാരിച്ച പോലെ അല്ല നിങ്ങൾ... ഒരു ദയയും ഇല്ലാതെ ഒരാളെ ക്രൂരമായി വേദനിപ്പിക്കാൻ എങ്ങനെയാ നിങ്ങൾക്ക് കഴിയുന്നെ??"""" """പിന്നെ ഞാനെന്ത് വേണമായിരുന്നു....?? എന്നെ കൊന്നോ എന്നും പറഞ്ഞ് അവന്റെ മുന്നിൽ നെഞ്ചും വിരിച്ച് നിന്ന് കൊടുക്കണമായിരുന്നോ?? ഞാൻ തത്വ ചിന്തകനോ , സന്യാസിയോ ഒന്നുമല്ല...... എനിക്കാരോടും അലിവ് തോന്നേമില്ല...."""

"""ദയ തോന്നാൻ നിങ്ങളീ പറഞ്ഞ തത്വ ചിന്തകനോ സന്യാസിയോ ഒന്നുമാകണ്ട... വെറും മനുഷ്യനായാൽ മതി..... വീണ്ട് വിചാരമുള്ള മനുഷ്യൻ......""" """ഈ മനുഷ്യൻന്മാരൊന്നും നീ ഈ പറഞ്ഞ ദയ എന്നോട് കാണിച്ചതായിട്ട് എനിക്കോർമ്മ ഇല്ല..... കുത്തി നോവിച്ചിട്ടേ ഉള്ളൂ എല്ലാരും.... എന്തിന് നിന്റെ അച്ഛൻ പോലും......... ഞാൻ ഇന്നോ ഇന്നലെയോ തുടങ്ങിയ തൊഴിലല്ല ഇത്.... മനുഷ്യത്വം കാണിച്ച് സന്മാർഗം സ്വീകരിക്കാൻ എന്നെ കൊണ്ട് കഴിയുകയുമില്ല..... നിനക്ക് പറ്റില്ലാന്നുണ്ടെങ്കിൽ വിട്ടിട്ട് പോ ............"""" ഭദ്രന്റെ നീരസം കലർന്ന വാക്കുകൾ ഇന്ദ്രയെ ചൊടിപ്പിച്ചു........ പെയ്ത് തോർന്ന കണ്ണുകളിൽ വീണ്ടും കണ്ണുനീർ തളം കെട്ടി....... """അപ്പൊ അത്രയേ ഉള്ളൂ.... അല്ലെ...??""" വിതുമ്പലോടെ ചൊടികൾ കൂട്ടിപിടിച്ചവൾ മുഖം താഴ്ത്തി ...... ഒഴുകിയിറങ്ങിയ നീർ തുള്ളികൾ ഭദ്രന്റെ പുറം കയ്യിലേക്കിറ്റു വീണ് കൊണ്ടിരുന്നു......

ഭദ്രനവളോടലിവ് തോന്നി ...... അത്രയേറെ ഇഷ്ടം തോന്നി..... നൊമ്പരത്തോടെ ഒരു കൈ വിടർത്തി ഇന്ദ്രയെ തന്റെ മാറിലേക്കമർത്തിയവൻ പൊതിഞ്ഞു പിടിച്ചു.... ""ഇന്ദ്ര നീ എന്നെ മനസ്സിലാക്കണം...... എന്റെ ജോലിയെ കുറിച്ച് മനസ്സിലാക്കണം....... മാംസത്തോടും , രക്തത്തോടുമൊക്കെയുള്ള അവജ്ഞയും , അറപ്പും , വെറുപ്പുമൊക്കെ എന്നിൽ നിന്നും എന്നേ വിട്ടൊഴിഞ്ഞതാണ്...... നിനക്കെന്നല്ല , സാധാരണഗതിയിൽ ജീവിക്കുന്ന ഒരു വ്യക്തിക്കും ഇത്തരം പ്രവർത്തികൾ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എനിക്കറിയാം...... എനിക്കൊപ്പമുള്ള ജീവിതത്തിൽ നിന്നും പിന്മാറാൻ നിന്നോട് ഞാൻ ആവിശ്യപ്പെട്ടതും അത് കൊണ്ട് മാത്രമാണ്.........""" """ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മാറി തരണോ ?? അതാണോ നിങ്ങൾക്കാവശ്യം???? പറ........ """"" ഭദ്രന്റെ ഷർട്ടിന്റെ കോളറിൽ കൈ വിരൽ തെരുത്തവൾ മുഖമുയർത്തി നിറ കണ്ണുകളോടെ ആരാഞ്ഞു.......... ഭദ്രൻ മൃദുലമായി അവളുടെ കവിളുകളെ തഴുകി നെറുകിൽ ചുണ്ട് ചേർത്തു...... """ അങ്ങനെ നീ എന്നെ വിട്ട് പോകുവോടി ???മ്മ്മ്മ്??""""

"""പോകുവാണേൽ ഞാൻ നിങ്ങളേം കൊണ്ടേ പോകുള്ളൂ..... അങ്ങനെയിപ്പോ ഞാൻ പോയിട്ട് താൻ സുഖിക്കണ്ട......""" മിഴികൾ നിറഞ്ഞു നിന്നിരുന്നെങ്കിലും അധരങ്ങൾ കുസൃതിയോടെ വിടർന്നു.... ഭദ്രന്റെ രോമാവൃതമായ നെഞ്ചിൽ പല്ലുകളാഴ്ത്തിയവളവനെ ഇറുകെ പുണർന്നു........ 🌼🌼🌼🌼🌼🌼 """എന്റമ്മേ... ഇതെന്താ ബംഗ്ലാവോ??? ഇതാരുടെ വീടാ???""" കണ്മുന്നിൽ കാണുന്ന കൊട്ടാര സാമാനമായ വീടിനെ ആകെ തുകയൊന്ന് കണ്ണോടിച്ച് ഇന്ദ്ര ഭദ്രനെ നോക്കി.......... പെട്ടന്നാണ് അവർക്കരികിലേക്ക് ചുവടുകൾ വയ്ക്കുന്ന കുറച്ചാളുകളിലേക്കവളുടെ ശ്രദ്ധ നീണ്ടത് ....... അടുത്ത നിമിഷം ഇന്ദ്ര നേർത്ത പരിഭ്രമത്തോടെ തന്റെ കൈതലം ഭദ്രന്റെ ഉള്ളം കയ്യിലേക്ക് ചേർത്ത് മുറുകെ പിടിച്ചു ...... എതിർ വശത്തേക്ക് നോട്ടം തെറ്റിച്ച് നിന്ന് പരുങ്ങുന്ന ഇന്ദ്രയെ കണ്ട് ഭദ്രന്റെ മിഴികളും അതേ ദിശയിലേക്ക് സഞ്ചരിച്ചു....... ചൊടികൾ വിടർന്നു....... "'"ഇവളാണല്ലേ ആള്.....??മ്മ്മ്മ്...""" ഭദ്രനോടൊട്ടി നിൽക്കുന്ന ഇന്ദ്രയെ നോക്കി കൂട്ടത്തിലൊരാൾ ഗൗരവമണിഞ്ഞ് ചോദിച്ചു....... ഭദ്രൻ നേർത്ത ചിരിയോടെ ഇന്ദ്രയെ നോക്കി....

അവളുടെ മുഖത്തപ്പോഴും വിട്ടു മാറാത്ത പരിഭ്രമം തങ്ങി നിൽക്കുന്നത് കണ്ടവന് തമാശ തോന്നി........ """ഡീ.... നീയെന്താടി അവനോടൊട്ടി നിൽക്കുന്നത്??ഇങ്ങോട്ട് നീങ്ങി നിൽക്കെടി.......""" ശൗര്യത്തോടെ അജ്ഞാപിച്ചവനെ ഇന്ദ്ര ഇഷ്ടക്കേടോടെ നോക്കി.... """താൻ പോടോ.... ഞാൻ എന്റെ ഭർത്താവിനോടൊപ്പമല്ലേ നിൽക്കുന്നത്... അല്ലാണ്ട് തന്റെ തലയിലൊന്നും അല്ലല്ലോ..........""" ചോദിച്ചയാളും, കൂടി നിന്നവരുമെല്ലാം ഒരുപോലെ ഞെട്ടി ഭദ്രനെ നോക്കി.... ഭദ്രൻ ചിരിയോടെ കീഴ് ചുണ്ട് കടിച്ച് പിടിച്ച് ദൂരേക്ക് നോട്ടം പായിച്ച് നിന്നു..... """ഡീ... നീയാരോടാ സംസാരിക്കുന്നതെന്നറിയോ നിനക്ക്??""" """താൻ ആരായാലും എനിക്കെന്താടോ??""" """ഡാ ഭദ്രാ..... എന്തോന്നെടാ ഇത്??? ഇവളെയാണോ ആ അന്തപ്പൻ കുറച്ച് മുന്നെ പാവം കൊച്ചാണെന്ന് പറഞ്ഞത്???""" """ഭദ്രന്റെ പെണ്ണ് ഭദ്രനോട് മുട്ടി നിൽക്കാൻ കെൽപ്പുള്ളവളാവണ്ടെ അശോകേട്ടാ......??""" ഇന്ദ്രയെ ചേർത്ത് പിടിച്ചവൻ പുഞ്ചിരിയോടെ ചോദിച്ചു ..... അതേ നിമിഷം അവർ തമ്മിൽ സൗഹൃദത്തിലാണെന്ന് മനസ്സിലാക്കെ ഇന്ദ്രയുടെ മുഖം ജാള്യതയോടെ ചുളുങ്ങി........... തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story