എന്നും എപ്പോഴും: ഭാഗം 22

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""ഭദ്രന്റെ പെണ്ണ് ഭദ്രനോട് മുട്ടി നിൽക്കാൻ കെൽപ്പുള്ളവളാവണ്ടെ അശോകേട്ടാ......??""" ഇന്ദ്രയെ ചേർത്ത് പിടിച്ചവൻ പുഞ്ചിരിയോടെ ചോദിച്ചു ..... അതേ നിമിഷം അവർ തമ്മിൽ സൗഹൃദത്തിലാണെന്ന് മനസ്സിലാക്കെ ഇന്ദ്രയുടെ മുഖം ജാള്യതയോടെ ചുളുങ്ങി...... """സോറി... ഞാൻ വിചാരിച്ചു നിങ്ങൾ........""" അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നെ ഉമ്മറത്ത് നിന്നും അലെക്സിച്ഛന്റെയും , റീനാമയുടെയും ശബ്ദം അവരെ തേടിയെത്തി..... """അവിടെ നിൽക്കാണ്ട് ഇങ്ങോട്ട് കയറി വാ പിള്ളേരെ......"""" """നീ ചെല്ല്......""" """നിങ്ങൾ വരുന്നില്ലെ??""" """അവൻ വരും.... മോള് പൊയ്ക്കോ .....""" അശോകേട്ടന്റെ വാക്കുകൾക്ക്‌ പുഞ്ചിരിയോടെ തലയാട്ടിയവൾ റീനാമ്മയ്ക്കും , അലെക്സിച്ഛനുമരികിലേക്ക് നടന്നു.. """ഇവളോട് മുട്ടി നിൽക്കാൻ നീ കുറച്ച് പാട് പെടുവല്ലോ മോനെ ......"""" അശോകേട്ടൻ പറഞ്ഞതിനവൻ മനോഹരമായൊന്ന് മന്ദഹസിച്ച് ഇടയ്ക്കിടെ തന്നെ പിന്തിരിഞ്ഞ് നോക്കി നടന്നകലുന്നവളിലേക്ക് നോട്ടമൂന്നി നിന്നു....... """നീയെന്നതാടാ മുറ്റത്ത് തന്നെ നിൽക്കുന്നത്?? അകത്തേക്ക് കയറ് ....."""

ഭദ്രനരികിൽ വന്ന് നിന്ന് അലക്സിച്ഛൻ അവനെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു..... """അലക്സിച്ഛാ........ ഇനി അശോകേട്ടനോ ഞാനോ ഇല്ലാതെ ഒരിടത്തും പോകരുത്....."""" വാക്കുകളിൽ ഒരു മകന്റെ കരുതലും , സ്നേഹവും നിറഞ്ഞിരുന്നു ..... അലക്സിച്ഛൻ പുഞ്ചിരിയോടെ അവനെ ഒന്ന് കൂടെ ദേഹത്തോട് ചേർത്തു.... """എന്നതാടാ പുതിയ പ്രശ്നം....ആരാ എന്റെ തലയ്ക്ക് വില പറഞ്ഞത്???""" കളിയായുള്ള ചോദ്യം ഭദ്രനെ ചൊടിപ്പിച്ചു..... കടുത്ത മുഖ ഭാവത്തോടെ അവൻ അലക്സിച്ഛന്റെ പിടിയിൽ നിന്നും അകന്നു മാറി അയാളെ തറപ്പിച്ചൊന്ന് നോക്കി.... """ദേ.....തമാശയല്ല അലെക്സിച്ഛാ.... ആ വർഗീസും ഡേവിഡും എന്നെ കാണാൻ വന്നിരുന്നു....... ഇരുവരുടെയും പേര് കേട്ട നിമിഷം തന്നെ അലെക്സിച്ഛന്റെ ചുണ്ടിലെ ചിരി മാഞ്ഞ് മുഖം ഇരുണ്ടു.... കഴിഞ്ഞ ദിവസം വന്നവന്മാര് അവന്റെ ആൾക്കാരായിരുന്നു ........ സൂക്ഷിക്കണം അലക്സിച്ഛാ.... എന്തൊക്കെയോ കരുതി കൂട്ടിയിട്ടാ അവന്റെയീ വരവ് ....."""" """അവനെന്നാ ചെയ്യാനാടാ???എന്നെ അടിമുടി പൂട്ടാൻ കുറേ കാലമായില്യോ അവൻ ശ്രമിക്കുന്നു..... അവനെയൊന്ന് ശെരിക്ക് കാണുന്നുണ്ട് ഞാൻ....."""

"""ദേ... അലെക്സിച്ചായാ.... എടുത്ത് ചാട്ടം വേണ്ടാ ...... ഭദ്രാ നീയുമൊന്ന് കരുതിയിരുന്നോ ..... ഡാനിയെ ഉപദ്രവിച്ച് ഈ നിലയിലാക്കിയതിന്റെ അടങ്ങാത്ത വൈരാഗ്യം അയാൾക്ക് നിന്നോടുമുണ്ട് ....."""" """അറിയാം അശോകേട്ടാ........ ഇന്ന് ഡേവിഡ് എന്റെ നേർക്ക് നേരെ നിന്ന് തോക്ക് ചൂണ്ടിയപ്പോ മനസ്സിലായി അവന് എന്നോടുള്ള പകയുടെ ആഴമെത്രയാണെന്ന് ...."""" '""നിനക്ക് നേരെയവൻ???????? ഒറ്റ വെട്ടിന് തീർക്കാൻ പാടില്ലായിരുന്നോ ആ........................'""" അശോകേട്ടൻ പറഞ്ഞവസാനിപ്പിക്കും മുമ്പേ അലെക്സിച്ഛായൻ അയാളെ ക്രോധത്തോടെ നോക്കി ..... വാക്കുകൾ പാതിവഴിയിലുപേക്ഷിച്ചയാൾ കൈ മുഷ്ഠി ചുരുട്ടി പിടിച്ച് ദൂരേക്ക് നോട്ടം മാറ്റി... """അറിയാഞ്ഞിട്ടല്ല അശോകേട്ടാ..... അവളുണ്ടായിരുന്നു ഒപ്പം..... ആകെ പേടിച്ച് വിറച്ച് ........ അത് കണ്ടപ്പോ........എന്തോ തോന്നിയില്ലെനിക്ക് ........"""" ഭാവഭേദമേതും കൂടാതെ പറഞ്ഞവനെ അശോകേട്ടൻ ആശ്ചര്യത്തോടെ നോക്കി....... അലെക്സിച്ഛൻ പുഞ്ചിരിയോടെയും...... """നീയകത്തോട്ട് ചെല്ല്.......ഞാൻ വന്നേക്കാം........"" ""ഹാ......."" ഉടുത്തിരുന്ന മുണ്ടൊന്ന് നിവർത്തി കുടഞ്ഞ് ഭദ്രൻ വീടിനുമ്മറത്തേക്ക് നടന്നു.........

""അവനേതാണ്ടൊക്കെ മാറ്റം വന്നല്ലേ ഇച്ചായാ...... പണ്ടത്തെ ആ ശൗര്യവും , കോപവുമൊക്കെയൊന്ന് അടങ്ങിയ പോലെ........"" മറുപടിയായി അലെക്സിച്ഛൻ മൃദുലമായി പുഞ്ചിരിച്ചു....... """ഇനിയുള്ള കാലമത്രയും സന്തോഷത്തോടെ ജീവിക്കാൻ മാറ്റം അവനാവശ്യമാണ് അശോകാ... അതുകൊണ്ട് എന്റെ കൊച്ചന്റെ ജീവിതത്തിനിടയിൽ ഇനിയൊരു കരടായി ആ വർഗീസും ഡേവിഡും ഉണ്ടാകാൻ പാടില്ല...... എത്രയും പെട്ടന്ന് എനിക്ക് കാണണമവനെ.....ആ വർഗീസിനെ.... ഭദ്രനറിയണ്ട.... """" """അതിച്ചായാ അവനറിയാതെ എങ്ങനെയാ ......""" """നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി...... അവനറിയരുതെന്ന് പറഞ്ഞാൽ അറിയരുത്..... മനസ്സിലായോ??????"""" """മ്മ്മ്മ്.....""" 🌼🌼🌼🌼🌼 """ചേച്ചീ.... ചേട്ടായി എങ്ങനെയാ...... ചേച്ചിയെ വഴക്കൊക്കെ പറയുവോ???""" മുകളിലെ ബാൽക്കണിയിൽ ചാരി നിന്ന് അനീനയും , അലീനയും ഇന്ദ്രയെ നോക്കി ആകാംഷയോടെ ചോദിച്ചു..... അവളപ്പോഴും മറ്റൊന്നും ശ്രദ്ധിക്കാതെ താനിരിക്കുന്ന ഊഞ്ഞാൽ കസേരയുടെ ഒരു വശത്തെ വിടവിലൂടെ വിരലുകൾ കടത്തി എന്തൊക്കെയോ ചിന്തകളിൽപ്പെട്ടുഴറുകയായിരുന്നു ........ """ചേച്ചി........""" നീന മോളവളുടെ മടിയിൽ നേർമയിലൊന്ന് തല്ലി...... """ഏഹ്.... എന്താ???""" """ചേച്ചി ഞങ്ങൾ ചോദിച്ചത് വല്ലോം കേട്ടോ???""" ലീന മുഖം വീർപ്പിച്ച് ഇന്ദ്രയെ പരിഭവത്തോടെ നോക്കി......

"""സോറി.. സോറി.... ഞാൻ ഓരോന്നോർത്ത്..... നിങ്ങൾ ചോദിക്ക് ഞാൻ പറയാം.....""" """ചേട്ടായി ചേച്ചിയോട് എങ്ങനെയാണെന്ന്....?? ദേഷ്യപ്പെടാറുണ്ടോ ??""" """ദേഷ്യപെടുവൊക്കെ ചെയ്യും... പക്ഷേ ഞാനൊന്ന് കല്പിച്ച് നോക്കിയാൽ പൂച്ചയെ പോലെ പതുങ്ങും....... എന്നേ ഭയങ്കര പേടിയാന്നെ .......""" ഗമയോടെ പറഞ്ഞവൾ നിലത്ത് കാൽ വിരലുകൾ കുത്തിയൂന്നി പതിയെ ഊഞ്ഞാലാടി തുടങ്ങി.. """വെറുതേ പുളു അടിക്കല്ലേ ചേച്ചി..... ഞങ്ങടെ ചേട്ടായി അങ്ങനെ ആരുടെ മുന്നിലും തോറ്റു കൊടുക്കത്തൊന്നും ഇല്ല........"""" """ഞാൻ ഉള്ളതാ പറഞ്ഞത്...... നിങ്ങളോട് കള്ളം പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ...... നിങ്ങടെ ചേട്ടായിടെ താടി എങ്ങനെയാ പോയതെന്നാ നിങ്ങൾ കരുതണത്??""" ""എങ്ങനെയാ പോയത്???""" ആകാംഷയോടെ ചോദിച്ചവർ ഇന്ദ്രയെ ഉറ്റ് നോക്കി ""ഞാൻ വെട്ടി കളഞ്ഞു........""" വാക്കുകൾ ശ്രവിച്ച മാത്ര നാല് മിഴികളും അവിശ്വസനീയതയോടെ വിടർന്നു......

"""എന്നിട്ട് ചേട്ടായി ചേച്ചിയെ ഒന്നും പറഞ്ഞില്ലേ????""" ""പറയാൻ വേണ്ടി വന്നു... മര്യാദക്ക് നിന്നില്ലെങ്കിൽ തല വെട്ടി കളയുമെന്ന് പറഞ്ഞപ്പോ ആളടങ്ങി.....""" """എന്റമ്മേ.... ചേച്ചിയെ സമ്മതിച്ചിരിക്കുന്നു.... ദേ ഇവൾക്ക് ചേട്ടായിയെ കാണുമ്പോ തന്നെ മുട്ടിടിക്കും.....""" നീന മോൾ അലീനയെ നോക്കി പരിഹസിച്ചു...... ""അങ്ങേരീ കാണുന്ന പൊക്കവും , വണ്ണവും ഉണ്ടന്നെ ഉള്ളൂ..... പേടി തൊണ്ടനാ.....പ്രത്യേകിച്ച് എന്നെ....""" """"ആരെ???""" ""എന്നെ.......""" കുറുമ്പോടെ ഒറ്റക്കണ്ണിറുക്കി പറഞ്ഞ് നിർത്തിയവൾ ഊഞ്ഞാലിൽ നിന്നും പിടഞ്ഞെഴുന്നേറ്റു...... ഇളിഞ്ഞ ഭാവത്തിൽ കണ്ണുകൾ ഇറുകെയടച്ച് തുറന്ന് നീനയെയും , ലീനയെയും മാറി മാറി നോക്കി..... ഇരുവരും അടക്കി പിടിച്ച് ചിരിക്കുന്നത് കണ്ടിന്ദ്ര ചുണ്ട് കൂർപ്പിച്ചു... """ഒറ്റിയല്ലേ ബ്രൂട്ടസ്സികളെ.........""" മുറുമുറുത്ത് കൊണ്ടവൾ ഭദ്രനഭിമുഖമായി പിന്തിരിഞ്ഞ് പതർച്ചയോടെ പുഞ്ചിരിച്ചു.... ഇരു കൈകളും മാറിൽ പിണച്ചു വച്ച് വാതിൽ പടിയിൽ ചാരി നിൽക്കുകയായിരുന്നു ഭദ്രൻ.... ''''""ഞാൻ....... ഇവരിങ്ങനെ ഓരോന്ന് ചോദിച്ചപ്പോൾ.... വെറുതേ......."""

ഗൗരവപ്പൂർവ്വം ചൂണ്ട് വിരലും തള്ള വിരലും മീശയിലൂടെ ചലിപ്പിച്ചവൻ ഇന്ദ്രയെ നോക്കി ഗൗരവപ്പൂർവ്വം തലയാട്ടി..... """നിങ്ങൾ താഴേക്ക്‌ ചെല്ല്.... റീനാമ്മ തിരക്കുന്നുണ്ട്........"""" രക്ഷപ്പെട്ട പോൽ മുമ്പിലോടാൻ തുനിഞ്ഞ ഇന്ദ്രയുടെ കൈ തണ്ടയിൽ ഭദ്രൻ മുറുകെ പിടിച്ച് അവനോട് ചേർത്തു...... """"നിന്നെയല്ല......അവരെ..... നീ ഇവിടെ നിൽക്ക്...... നിങ്ങൾ ചെല്ല് .........""" ഇരുവരും ഭദ്രനെ നോക്കി അനുസരണയോടെ തലയാട്ടി വേഗത്തിൽ അവരെ കടന്ന് മുന്നോട്ട് നീങ്ങി..... തൊട്ടടുത്ത നിമിഷം ഭദ്രൻ ഇന്ദ്രയെ വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി അവളുടെ കവിളിൽ കുത്തി പിടിച്ചു..... """ആരാടി പേടിത്തൊണ്ടൻ??""" ഇന്ദ്ര ഊക്കോടെ അവന്റെ കൈ തട്ടി മാറ്റി വെളുക്കെ ചിരിച്ചു.... """അതില്ലേ...ഞാൻ ചുമ്മാ ഒരു ഗുമ്മിന് പറഞ്ഞതാ....... സോറി....."""" ചുണ്ട് ചുളുക്കി ഭദ്രന്റെ ഷർട്ടിന്റെ കോളർ പിടിച്ച് നേരെയിട്ടവൾ നിഷ്കളങ്കമായി പറഞ്ഞു...... ചുണ്ടിലൊളിപ്പിച്ച ചിരിയോടെയവൻ ഇന്ദ്രയെ ഉറ്റ് നോക്കി നിന്നു.... എന്നാൽ ഇന്ദ്രയുടെ ശ്രദ്ധയത്രയും ഭദ്രന്റെ വസ്ത്രത്തിലും , പിരിച്ചു വച്ച മീശയിലും , അലസമായി പാറി പറന്ന് കിടക്കുന്ന അവന്റെ മുടിയിഴകളിലുമൊക്കെയായിരുന്നു.....

തുറന്ന് കിടക്കുന്ന ഷർട്ടിന്റെ രണ്ട് ബട്ടണുകളും സൂക്ഷ്മതയോടെ ഇട്ട് കൊടുത്തവൾ കൈ വിരലുകളാൽ അവന്റെ മുടി വൃത്തിയിൽ മാടിയൊതുക്കി....... പിന്നീടവന്റെ മീശയ്ക്കിരുവശവും താഴ്ത്താനായി കൈ കൊണ്ട് വന്നതും ഭദ്രനവളുടെ കൈതണ്ടയിൽ പിടിച്ച് തടഞ്ഞു....... പുരിക കൊടികൾ ഉയർത്തി എന്തെന്ന ഭാവത്തിൽ ഇന്ദ്ര അവന് നേരെ നോട്ടമുതിർത്തതും ഭദ്രനാ കൈ വെള്ളയിൽ അമർത്തി ചുംബിച്ച് അകന്നു മാറി....... 🌼🌼🌼🌼🌼 ""ഇന്ന് പോകണോ പിള്ളേരെ??? കുറച്ച് ദിവസം ഇവിടെ നിന്നിട്ട് പോയാൽ പോരേ..........???""" തിരികെ ഇറങ്ങാൻ നേരം ഇന്ദ്രയെ ചേർത്ത് പിടിച്ച് അലെക്സിച്ഛൻ വാത്സല്യത്തോടെ ചോദിച്ചു...... ""പിന്നീടൊരിക്കൽ വരാം അലെക്സിച്ഛാ.......""" പുഞ്ചിരിയോടെ പറഞ്ഞവൾ അയാളുടെ കൈപിടിയിൽ ഒതുങ്ങി നിന്നു.... നാളുകൾക്ക് ശേഷം ഒരച്ഛന്റെ സ്നേഹവും , കരുതലും , സ്പർശനവുമൊക്കെ തന്നെ തേടിയെത്തിയ പോൽ തോന്നി ഇന്ദ്രയ്ക്ക്............ """അതേ.............""" വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഇന്ദ്ര ഭദ്രന്റെ ചുമലിൽ തോണ്ടി വിളിച്ചു .... """മ്മ്മ്മ്മ്.........??'""

""'നമുക്കൊരു സിനിമയ്ക്ക് പോകാം???""" അരുതാത്തതെന്തോ കേട്ട കണക്കെ ഭദ്രൻ വണ്ടി സഡൻ ബ്രേക്കിട്ട് നിർത്തി തല ചെരിച്ച് ഇന്ദ്രയെ നോക്കി........ """മ്മ്മ്??? എന്താ നോക്കുന്നെ?? പോകാം... പ്ലീസ്......??""" കെഞ്ചി പറഞ്ഞവൾ പ്രതീക്ഷയോടെ ഭദ്രന്റെ മറുപടിയ്ക്കായി കാതോർത്തു .... """മൂന്ന് മണിക്കൂർ അതിന്റകത്ത് ഇരിക്കാനൊന്നും എന്നെ കൊണ്ടാവില്ല..... വേണേൽ അവിടെ ഇറക്കി തരാം..... നീ കണ്ടോ...കണ്ട് കഴിഞ്ഞിറങ്ങുമ്പോൾ എന്നെ വിളിച്ചാൽ മതി.... ഞാൻ വന്ന് കൂട്ടിയേക്കാം......""" ഇന്ദ്രയുടെ മിഴികൾ അത്ഭുതത്തോടെ വിരിഞ്ഞു..... ചുണ്ടുകൾ അവജ്ഞയോടെ ചുളിഞ്ഞു.... ഇരു കൈകളും കൂപ്പിയവൾ പുച്ഛത്തോടെ ഭദ്രനെ തൊഴുത് നിരാശയോടെ ദീർഘമായി നിശ്വസിച്ചു ........... """എനിക്ക് സിനിമയും കാണണ്ട ഒരു തേങ്ങയും കാണണ്ട നിങ്ങൾ വണ്ടിയെട്.........""" ഇന്ദ്രയെ കല്പിച്ചൊന്നു നോക്കി ഭദ്രൻ ബുള്ളറ്റ് മുന്നോട്ടെടുത്തു.......... ബൈക്ക് ബീച്ച് റോഡിലേക്ക് തിരിഞ്ഞതും ഇന്ദ്രയുടെ മിഴികൾ തിളങ്ങി..... ഉള്ളിലുടലെടുത്ത ആഹ്ലാദത്താൽ ഭദ്രനെ വരിഞ്ഞു മുറുക്കിയവൾ അവന്റെ ചുമലിലേക്ക് തല ചായ്‌ച്ചു.....

ബൈക്കിന്റെ സൈഡ് മിററിലൂടെ ഭദ്രൻ പുഞ്ചിരിയോടെ അവളുടെ മുഖ ഭാവങ്ങളെല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.... മണൽ പരപ്പിലൂടെ അവന്റെ പരുക്കൻ കൈ വെള്ളയിൽ കൈ കോർത്ത് കാഴ്ച്ചകളാസ്വദിച്ച്‌ നടക്കുമ്പോൾ ഇന്ദ്രയിൽ പറഞ്ഞറിയിക്കാനാകാത്ത വിധം സന്തോഷം അല തല്ലി.... അവളിലെ ഉന്മേഷവും , ഉത്സാഹവും ഭദ്രന്റെയും മനസ്സ് നിറച്ചു.... കാരണം അത്രയേറെ അവനാ പെണ്ണിനെ സ്നേഹിക്കുന്നുണ്ടായിരുന്നു.... പ്രണയിക്കുന്നുണ്ടായിരുന്നു....... കുറച്ച് ദൂരം നടന്ന ശേഷം ഇരുവരും അധികം തിരക്കനുഭവപ്പെടാത്ത ഒരിടത്തിരിപ്പുറപ്പിച്ചു..... ഇത്രയും കാലത്തിനിടയിൽ ആദ്യമായാണൊരു സായാഹ്നം ഈ മണൽ തിട്ടയിൽ ചിലവഴിക്കുന്നതെന്ന് ഭദ്രൻ ഓർത്തു...... പതിയെ അവന്റെ കണ്ണുകൾ ഇന്ദ്രയിലേക്ക് നീണ്ടു... ചൂണ്ട് വിരലാൽ മണൽ പരപ്പിൽ ഇരുവരുടേയും പേരുകളെഴുതി മായ്ച്ചു കളിക്കുകയായിരുന്നു അവൾ.....

കടന്ന് പോകുന്ന നിമിഷങ്ങളിലത്രയും രണ്ട് പേരും നിശബ്ദമായിരുന്നെങ്കിലും ഇടയ്ക്കൊക്കെ അത്രമേൽ പ്രണയപൂർവ്വം തമ്മിൽ തമ്മിലൊന്ന് പുഞ്ചിരിയോടെ നോക്കും ....... """പോകാം???""" ആർത്തിരമ്പുന്ന കടലിനെ നോക്കിയവൻ പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു...... ""ഇരുട്ടിയിട്ട് പോകാം.......""" ഇന്ദ്രയുടെ മുറുപടിയ്ക്കൊന്ന് മൂളി കൊടുത്ത് ഭദ്രനാ മണൽ പരപ്പിൽ നിവർന്നു കിടന്നു....... ഇന്ദ്ര ഒന്ന് കൂടി ഭദ്രനരികിലേക്ക് നിരങ്ങി നീങ്ങിയിരുന്ന് അവന്റെ നെഞ്ചിലൂടെ വിരലുകളോടിച്ചു ...... """നിങ്ങൾക്ക് ഓരോ നേരം ഓരോ സ്വഭാവമാണല്ലോ......???"""" """എപ്പോഴും എല്ലാർക്കും ഒരുപോലെയിരിക്കാൻ പറ്റുവോ???""" കനമേറിയ വാക്കുകളോടെ ഭദ്രൻ തലചെരിച്ച് ഇന്ദ്രയെ നോക്കി..... """ഓ.........""" പരിഭവത്തോടെ ചുണ്ട് കോട്ടിയവൾ എതിർവശത്തേക്ക് മുഖം വെട്ടിച്ചു.... അത് കണ്ടവൻ പുഞ്ചിരിയോടെ ഇന്ദ്രയുടെ ഇടുപ്പിലൊന്ന് നുള്ളി..... അവൾ പരിഭ്രമത്തോടെ ചുറ്റും കണ്ണോടിച്ച് ഭദ്രനെ കൂർപ്പിച്ച് നോക്കി..... """എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ??"""

വാശിയോടെ ഒന്ന് കൂടെ അവളെ പിച്ചിയതും ഇന്ദ്ര ഒരു കൈ പിടി നിറയെ മണൽ വാരിയെടുത്ത് അവന്റെ മുടിയിലിട്ടു...... ഭദ്രൻ ചാടി പിടഞ്ഞെഴുന്നേറ്റ് തല കുടഞ്ഞ് ഇന്ദ്രയെ തീക്ഷ്ണമായൊന്നു നോക്കി ..... അവൾ കൂസലന്യേ കയ്യിലെ പൊടി തട്ടി കളഞ്ഞ് ഭദ്രന് നേരെ പല്ലിളിച്ച്‌ കാണിച്ചു .... """ഇനിയും കുരുത്തക്കേട് കാണിച്ചാൽ ഇപ്പൊ ഇട്ടത് ഞാൻ വായിലും , കണ്ണിലും വാരി ഇടും .......പറഞ്ഞില്ലാന്ന് വേണ്ടാ.....''''''' """നിന്നെയൊക്കെ ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ..... ഇങ്ങോട്ടെഴുന്നേറ്റ് വാടി...."""" നിരസിച്ച് കൊണ്ട് ഇരു വശത്തേക്കും തല ചലിപ്പിച്ചവളെ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് ഭദ്രൻ മുന്നോട്ട് നടന്നു........... """അതേ ഞാൻ വെള്ളത്തിലിറങ്ങിയില്ല......""" നടക്കുന്നതിനിടയിൽ ഭദ്രന്റെ കൈ പിടിച്ച് കുടഞ്ഞവൾ നിരാശയോടെ പറഞ്ഞു.... """മിണ്ടാതെ വന്നില്ലെങ്കിൽ ഒന്നാകെ വെള്ളത്തിലിട്ട് മുക്കി പൊക്കിയെടുക്കും നിന്നെ ഞാൻ........""" ഭദ്രൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും എന്നറിവുള്ളത് കൊണ്ട് ഇന്ദ്ര മൗനം പൂണ്ട് അടക്കത്തോടെയവന്റെ പിന്നാലെ ചുവടുകൾ നീക്കി ................ തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story