എന്നും എപ്പോഴും: ഭാഗം 24

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""നിന്നെ കൂടാതെയെങ്ങും പോകരുതെന്ന് പറഞ്ഞതായിരുന്നെടാ മോനെ ഞാൻ... കേട്ടില്ല......ഇപ്പൊ...... ഇപ്പൊ.. കണ്ടില്ലേ.... എനിക്കാരും ഇല്ലാതാക്കിയില്ലേ.....""" ഭദ്രൻ അവർക്കരികിൽ ഇരുന്ന് ഒരു കൈ കൊണ്ടവരെ നെഞ്ചിലേക്ക് ചേർത്തു .. അവരെ ആശ്വസിപ്പിക്കാൻ ഭദ്രന്റെ പക്കൽ വാക്കുകളുണ്ടായിരുന്നില്ല...... ഒരു മകന്റെ സ്നേഹത്തോടെ.... അധികാരത്തോടെ..... നിശബ്ദത വരിച്ചവൻ അവരെ മുറുകെ ദേഹത്തോടണച്ച്‌ പിടിച്ചു ... ഒരിക്കലും തനിച്ചാക്കില്ലെന്ന് പറയാതെ പറഞ്ഞു....... 🌼🌼🌼🌼🌼 പള്ളി സെമിത്തേരിയിലെ മരണാനന്തര കർമ്മങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്ന ഭദ്രനെ കൂട്ടാളരെല്ലാവരും നൊമ്പരത്തോടെ നോക്കി.... """അണ്ണനെന്താ ഇങ്ങനെ മാറി നിൽക്കുന്നത്??""" അനന്തുവിന്റെ ചോദ്യത്തിന് ഭദ്രൻ മറുപടി പറഞ്ഞില്ല...... ഉള്ളം കയ്യാൽ മുഖം അമർത്തി തുടച്ച് ആളുകളെ വകഞ്ഞ് മാറ്റിയവൻ കുഴിമാടത്തിനരികിൽ ചെന്ന് നിന്നു... നിറക്കണ്ണുകളോടെ അലക്സിച്ചായന്റെ നെറ്റിയിൽ അന്ത്യ ചുംബനമർപ്പിച്ച് റീനാമ്മ തേങ്ങലോടെ ഒരു മാത്ര ഭദ്രനിലേക്ക് നോട്ടമെയ്ത് കണ്ണുകൾ കൊണ്ട് അടുത്തതവന്റെ ഊഴമാണെന്നവർ ഓർമിപ്പിച്ചു....

ദീർഘനിശ്വാസത്തോടെ കണ്ണുകൾ ചിമ്മി തുറന്ന് ഭദ്രൻ പൂക്കളാൽ അലങ്കരിച്ച ശവപ്പെട്ടിക്കരികിലേക്ക് നീങ്ങി നിന്നു..... നെഞ്ച് പൊട്ടുന്ന വേദനയിലും മനസ്സിനെ കൈപിടിയിലൊതുക്കാനവൻ ആവുന്നത്ര ശ്രമിച്ചു ...... പക്ഷേ പരാജയപ്പെട്ടു...... അലെക്സിച്ഛന്റെ നെറ്റിയിൽ ചുംബനമർപ്പിച്ചപ്പോൾ ഭദ്രന്റെ അധരങ്ങൾ വിറച്ചു....... കണ്ണുകൾ പൊട്ടിയൊലിച്ചു..... മങ്ങിയ കാഴ്ച്ചകളിൽ തന്നെ ചേർത്ത് പിടിച്ചിരുന്ന..... കുസൃതി കാണിച്ച് ചിരിപ്പിച്ചിരുന്ന..... അലക്സിച്ഛന്റെ മുഖം അത്രയേറെ നിറവോടെ തെളിഞ്ഞു..... ചേർത്ത് പിടിക്കാൻ... സ്നേഹത്തോടെ ശാസിക്കാൻ .... വാത്സല്യത്തോടെ തലോടാൻ.... അയാളില്ലെന്നോർക്കെ നഷ്ടബോധം അവനെ കാർന്ന് തിന്നു..... അത്രയും നേരം നെഞ്ചിലടക്കി വച്ചിരുന്ന സങ്കടങ്ങളെല്ലാം അതിർവരമ്പുകൾ ബേദിച്ച് ശക്തമായി പുറത്തേക്ക് പ്രവഹിച്ചു..... അവൻ കരഞ്ഞു....... ആരെയും വക വയ്ക്കാതെ ഉറക്കെ കരഞ്ഞു ......... ""സമാധാനായില്ലേ ഇപ്പൊ.......... എന്നോട് പറയാതെ എവിടെയും പോകരുതെന്ന് നൂറ് പ്രാവശ്യം പറഞ്ഞതല്ലേ .......??

ഒരു മുള്ള് പോലും കൊള്ളരുതെന്ന് കരുതി നിഴല് പോലെ കൂടെ നടന്നിട്ടിപ്പോ .................!!!! അലക്സിച്ഛായന്റെ മുഖത്തെ വെട്ട് കൊണ്ട പാടിലൂടെ വിരലുകൾ ചലിപ്പിച്ചവൻ വിതുമ്പലോടെ പറഞ്ഞ് നിർത്തി...... ഭദ്രന് തന്റെ ജീവൻ നഷ്ടപ്പെടുന്നത് പോലെ തോന്നി..... കണ്ടു നിന്നവരുടെയെല്ലാം മിഴികൾ നിറഞ്ഞൊഴുകി...... അനന്തുവും മഹേഷും ചേർന്ന് ബലമായി ഭദ്രനെ പിടിച്ചെഴുന്നേൽപ്പിച്ചു .... അവന്റെ നിറഞ്ഞ കണ്ണുകളിൽ സർവ്വവും ചുട്ടെരിക്കാനുള്ള പകയാളി കത്തി....... മുണ്ടിനറ്റം കൊണ്ട് മുഖം അമർത്തി തുടച്ച് ഭദ്രൻ തന്റെ ഇരുവശത്തും നിൽക്കുന്ന മഹേഷിനെയും , അനന്തുവിനെയും മാറി മാറി നോക്കി...... """റീനാമ്മയ്ക്കും , കുട്ടികൾക്കും കൂട്ടായി നീ അവർക്കൊപ്പം ഉണ്ടാകണം ........ ഒരിടത്തേക്കും മാറി നിൽക്കരുത്..... മനസ്സിലായോ???""" """അണ്ണാ... ചേച്ചി അവിടെ ഒറ്റയ്ക്ക്......??""" അനന്തു പറഞ്ഞ് നിർത്തിയതും ഭദ്രന്റെ മിഴികൾ കടുത്തു...... ഉള്ളിലുള്ള അമർഷവും സങ്കടവുമെല്ലാം പല്ലുകളിൽ ഞെരിച്ച് തീർത്തവൻ അനന്തുവിനോടായി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..... """ഞാൻ പറഞ്ഞതങ്ങോട്ട് കേട്ടാൽ മതി....."""

അനന്തു നിശബ്ദത വരിച്ച്‌ സമ്മതമെന്നോണം തലയനക്കി....... ''""നീ എന്റെ കൂടെ വാ .........'"" മുണ്ട് മടക്കി മുറുക്കിയുടുത്ത് ഭദ്രൻ മുന്നോട്ട് നീങ്ങി.... പിന്നാലെ മഹേഷും........ 🌼🌼🌼🌼🌼 ""'സീ മിസ്റ്റർ ശിവൻ ...അയാൾ സംസാരിക്കാൻ പറ്റിയൊരവസ്ഥയിൽ അല്ല........ ഫിസിക്കലി അയാൾ പെട്ടന്ന് റിക്കവർ ചെയ്യുമായിരിക്കാം.... ബട്ട്‌ മെന്റലി ഹി ഈസ്‌ സൊ വീക്ക്‌...... സ്റ്റേറ്റ്മെന്റ് എടുക്കാൻ വന്ന പൊലീസ് ഓഫീസർസിനെ പോലും ഞാൻ വിലക്കിയിരിക്കുവാണ്.......""" ഡോക്ടർ കൈ ചൂണ്ടിടത്തേക്ക് ഭദ്രന്റെ കണ്ണുകൾ നീണ്ടു..... അവ ആരോടോ ഫോണിൽ സംസാരിക്കുന്ന പൊലീസ് യൂണിഫോം വേഷധാരിയായ ഒരാളിൽ തങ്ങി നിന്നു.... ഭദ്രന്റെ നെറ്റി ചുളിഞ്ഞു.... കണ്ണുകൾ കുറുകി...... എവിടെയോ കണ്ട് മറന്ന മുഖം..... അയാൾ നേർത്ത ചിരിയോടെ ഭദ്രനരികിൽ വന്ന് നിന്നു...... " ശിവഭദ്രൻ " റൈറ്റ്????? അലക്സ്‌ സാമൂവലിന്റെ തേരാളി....അല്ലെ???? എന്നെ ഓർമ്മയുണ്ടോ?? ഭദ്രൻ ഗാഢമായ ചിന്തയിലാണ്ടു.... പക്ഷേ അയാളെ കുറിച്ചൊന്നും ഓർത്തെടുക്കാൻ അവന് സാധിച്ചില്ല..... ഉള്ളിൽ ശത്രുവാണോ മിത്രമാണോ എന്ന ചോദ്യം മാത്രം ഉയർന്നു നിന്നു.....

തന്റെ മുന്നിൽ നിൽക്കുന്ന ഇരുവരെയും ഡോക്ടർ മാറി മാറി നോക്കി..... ""നിങ്ങൾ തമ്മിൽ????"" ഡോക്ടർ സംശയത്തോടെ ചോദിച്ചു.... ""ഞങ്ങൾ തമ്മിൽ ചെറിയ ഒരു പരിചയമുണ്ട്...... അല്ലെ ശിവൻ????""" ഭദ്രൻ മറുപടി പറഞ്ഞില്ല.... """സീ ഡോക്ടർ... വിത്ത് ഇൻ ടെൻ മിനുട്സ്.... എനിക്ക് പേഷ്യന്റുമായി സംസാരിക്കണം....""" """താങ്കൾക്കെന്താ പറഞ്ഞാൽ മന......""" """ഹേയ്.......നോ മോർ എക്സ്ക്യൂസസ്... അയാളുടെ ഗാംഭീര്യമാർന്ന ശബ്ദം ഡോക്ടറുടെ വാക്കുകളെ വിലക്കി..... നിലവിൽ പേഷ്യന്റ് കോൺഷ്യസ് ആണ്...... സൊ..... ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തേ പറ്റൂ......"""" കടുപ്പിച്ച് പറഞ്ഞയാളെ അല്പം നീരസത്തോടെ നോക്കി ഡോക്ടർ ഐ.സി.യു വിലേക്ക് കയറി പോയി...... ""ഞാൻ സൂര്യശങ്കർ..........""" പുഞ്ചിരിയോടെ ഭദ്രന് നേരെ കൈ നീട്ടുമ്പോഴും അയാളുടെ നേത്രഗോളങ്ങൾ പല ധിക്കിലേക്കും ചലിച്ചു കൊണ്ടിരുന്നു...... ഇടയ്ക്കവ എന്തോ കാഴ്ച്ചയിൽ തറഞ്ഞു നിന്നു...... ഭദ്രൻ സൂര്യന്റെ കയ്യിൽ കൈ ചേർത്ത് "സൂര്യശങ്കർ "എന്ന നാമം ഓർമ്മകളിൽ ചിക്കി ചികഞ്ഞ് നോക്കി .......

നിമിഷ നേരത്തെ നിശബ്ദതയ്ക്ക് ശേഷം സൂര്യൻ സംഭാഷണങ്ങൾക്ക് വീണ്ടും തുടക്കം കുറിച്ചു... """ഒരുപാട് ആലോചിച്ച്‌ തല പുകയ്ക്കണ്ട.... നമ്മൾ വളരെ കുറച്ച് തവണ മാത്രമേ കണ്ടിട്ടുള്ളൂ.... അതും വർഷങ്ങൾക്ക് മുമ്പ്..... എന്റെ അച്ഛന്റെ പേര് പറഞ്ഞാൽ നിങ്ങൾക്ക് അറിയാമായിരിക്കും..... രാജഗോപാൽ ....... രാജഗോപാൽ........ ഭദ്രന്റെ മനസ്സും, ചൊടികളും ആ പേര് വീണ്ടും വീണ്ടും മന്ത്രിച്ചു കൊണ്ടിരുന്നു.... പെട്ടന്ന് എന്തോ ഓർത്ത പോലെയവൻ സൂര്യനെ നോക്കി..... ""അലക്സിച്ഛന്റെ ഡ്രൈവറായിരുന്ന ബാലേട്ടന്റെ മകൻ??"" """അതേ........... ഒന്ന് രണ്ട് വർഷമായിട്ട് ഞാൻ നോർത്തിലായിരുന്നു .... ഐ.പി.എസ് ട്രെയിനിങ് കഴിഞ്ഞ് ഫസ്റ്റ് പോസ്റ്റിങ്ങ്‌ അവിടെയായിരുന്നു.... മൂന്ന് ദിവസമായിട്ടേ ഉള്ളൂ ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയിട്ട്..... ആൻഡ് അറ്റൻഡ് ചെയ്ത ആദ്യത്തെ കേസ് എന്നെ ഞാനാക്കിയ മനുഷ്യന്റെ കൊലപാതകം......"" അയാളുടെ ചുണ്ടിൽ വിഷാദം കലർന്ന പുഞ്ചിരി മിന്നി...... ഭദ്രന്റെ മുഖത്തും അതേ വിഷാദം തളം കെട്ടി....... സൂര്യന്റെ കണ്ണുകൾ ഭദ്രന് പിറകിലായി നിൽക്കുന്ന മഹേഷിലേക്ക് നീണ്ടു.... """ഇയാൾ???"" """ഇത് മഹേഷ്‌...... ഞങ്ങളുടെ കൂടെ ........""' ""'മ്മ്മ്മ്.......""" സൂര്യൻ ഗൗരവപ്പൂർവ്വമൊന്ന് മൂളി..... """വരൂ... നമുക്ക് അശോകേട്ടനെയൊന്ന് കാണാം....."""

സൂര്യൻ ഐ.സി.യു വിന്റെ വാതിൽ തള്ളി തുറന്ന് പിന്നാലെ കയറാൻ നിന്ന ഭദ്രനെ ഒന്ന് നോക്കി പിന്നീട് മഹേഷിനെയും.... ""മഹേഷ്‌ ഇവിടെ നിൽക്കൂ..... എല്ലാവരും കൂടെ ഒരുമിച്ച് കയറണ്ട......"" മഹേഷ്‌ ഇഷ്ടക്കേടോടെ മൂളി കൊണ്ട് കുറച്ച് ദൂരേക്ക് മാറി നിന്നു..... അകത്തേക്ക് കയറിയതും ഭദ്രൻ സൂര്യനെ കടന്ന് അശോകേട്ടനരികിൽ ചെന്നിരുന്ന് നിറ കണ്ണുകളോടെ അയാളുടെ കൈ തലം തന്റെ കൈ വെള്ളയിലേക്ക് ചേർത്ത് വച്ച് തലോടി.... അശോകേട്ടൻ കണ്ണുകൾ ചിമ്മി തുറന്ന് തല ചെരിച്ച് ഭദ്രനെ നോക്കി........ """പോയല്ലേ???""" """മ്മ്മ്...........""" ഭദ്രനിൽ നിന്നുമൊരേങ്ങൽ ഉയർന്നു.... ചുറ്റും നിശബ്ദത പടർന്നു.... """നിങ്ങൾക്കറിയില്ലേ ഇതിന് പിന്നിൽ ആരാണെന്ന്...."""?? മൂവർക്കുമിടയിൽ തളം കെട്ടിയ മൗനത്തെ ബേദിച്ച്‌ കൊണ്ട് സൂര്യന്റെ ചോദ്യമുയർന്നു..... മറുപടിയായി അശോകേട്ടൻ അയാളെ നോക്കി അറിയില്ലെന്ന് തലയനക്കി....... ""കള്ളം പറയരുത് അശോകേട്ടാ.....""" ""എനിക്കറിയില്ലെന്ന് പറഞ്ഞില്ലേ?? എനിക്ക് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് സാർ.... നിങ്ങൾ ഒന്ന് പുറത്തേക്ക് നിൽക്കണം......"""

സൂര്യൻ മറുത്തൊന്നും പറയാതെ ഭദ്രനെ ഒരു വേള നോക്കി ഐ.സി.യുവിൽ നിന്നും പുറത്തേക്ക് കടന്നു..... സൂര്യൻ പോയെന്നുറപ്പ് വരുത്തിയതും ഭദ്രൻ അയാൾക്കരികിലേക്ക് ഒന്ന് കൂടെ നീങ്ങിയിരുന്നു.... """ആരാ അശോകേട്ടാ???""" """ഡാനി.......'"'' """ഡാനിയോ?? അവൻ.... അവനെങ്ങനെ???""" """അവനൊപ്പം അവരും ഉണ്ടായിരുന്നു...ഡേവിഡും , വർഗീസും....""" """എന്തിനാ അശോകേട്ടാ എല്ലാമറിഞ്ഞ് കൊണ്ട് നിങ്ങൾ അവർക്കരികിലേക്ക് പോയത്?? സൂക്ഷിക്കണമെന്നൊരായിരം വട്ടം ഞാൻ പറഞ്ഞതല്ലായിരുന്നോ???"""" """"അലെക്സിച്ചായന്റെ നിർബന്ധം കൊണ്ടാ ....... അവരവിടെ ഉണ്ടാകുമെടാ ആ വർഗീസിന്റെ പഴയ പൂട്ടികിടക്കുന്ന മില്ലിൽ......"""" ഭദ്രന്റെ കണ്ണുകളിൽ പകയാളി.... മുണ്ട് മടക്കിയുടുത്ത് കസേരയിൽ നിന്നും ചാടി എഴുന്നേറ്റവൻ പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയതും അശോകേട്ടന്റെ കൈകൾ അവന്റെ കൈത്തണ്ടയിൽ മുറുകി ...... """പോലീസ്ക്കാർക്ക് വിട്ട് കൊടുക്കരുത് ഭദ്രാ മൂന്നെണ്ണത്തിനെയും....... വെട്ടിയരിയണം........

നമ്മുടെ ഇച്ഛായന്റെ ജീവനെടുത്തവൻമാരെ സുഖവാസത്തിനായി ഒരു നിയമത്തിനും വിട്ടു കൊടുക്കരുത്...... """" ഭദ്രന്റെ ചുണ്ടുകൾ വന്യതയോടെ വിരിഞ്ഞു..... """ഭദ്രൻ ജീവനോടെയുള്ളപ്പോ അത് നടക്കില്ല അശോകേട്ടാ.... മൂന്നും എന്റെ കൈ കൊണ്ട് തന്നെ തീരും....... തീർക്കും ഞാൻ......"""" ദൃഢതയോടെ പറഞ്ഞവൻ അശോകേട്ടനെ നോക്കിയൊന്ന് പുഞ്ചിരിച്ച്‌ ധൃതിയിൽ പുറത്തേക്ക് ഇറങ്ങി........ പുറത്ത് അവനെ കാത്തെന്ന പോൽ സൂര്യനുണ്ടായിരുന്നു..... മഹേഷിനരികിലേക്ക് പോകാനൊരുങ്ങിയ ഭദ്രനെ സൂര്യൻ കൈകളാൽ തടഞ്ഞു...... """അലെക്സിച്ചായനെ കൊന്നവരെ വെറുതെ വിടണമെന്ന് ഞാൻ പറയുന്നില്ല..... പക്ഷേ എടുത്ത് ചാട്ടം നല്ലതല്ല.....'"" ഭദ്രൻ സൂര്യനെ നോക്കി വെറുതെയൊന്ന് പുഞ്ചിരിച്ച്‌ മഹേഷിനരികിലേക്ക് നടന്നു.... """അവന്മാരാ വർഗീസിന്റെ മില്ലിൽ ഉണ്ട്...""" മഹേഷിന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞവൻ മുന്നോട്ട് നടന്നു... മഹേഷ്‌ തന്റെ കയ്യിലുള്ള ഫോണിലേക്കൊന്ന് നോക്കി അതെടുത്ത് പോക്കറ്റിലിട്ട് ഭദ്രനെ പിന്തുടർന്നു..... സൂര്യൻ ദൂരേക്കകലുന്ന അവരെ ഇരുവരെയും നോക്കി നിശ്വസിച്ച് വീണ്ടും ഐ.സി.യു വിലേക്ക് കയറി....................... തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story