എന്നും എപ്പോഴും: ഭാഗം 25

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""അവന്മാരാ വർഗീസിന്റെ മില്ലിൽ ഉണ്ട്...""" മഹേഷിന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞവൻ മുന്നോട്ട് നടന്നു... മഹേഷ്‌ തന്റെ കയ്യിലുള്ള ഫോണിലേക്കൊന്ന് നോക്കി അതെടുത്ത് പോക്കറ്റിലിട്ട് ഭദ്രനെ പിന്തുടർന്നു..... സൂര്യൻ ദൂരേക്കകലുന്ന അവരെ ഇരുവരെയും നോക്കി നിശ്വസിച്ച് വീണ്ടും ഐ.സി.യു വിലേക്ക് കയറി....... 🌼🌼🌼🌼🌼🌼 """ഹലോ......ശിവേട്ടാ..........""" പാർക്കിങ്ങിൽ ഒതുക്കി നിർത്തിയിട്ട ബുള്ളറ്റിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് എതിർവശത്ത് നിന്നുമാരുടെയോ ശബ്ദം ഭദ്രനെ തേടിയെത്തിയത്.... ശബ്ദം കേട്ടിടത്തേക്ക് നോട്ടം തെറ്റിച്ചപ്പോൾ മറുവശത്ത് പുഞ്ചിരിയോടെ മഞ്ജു നിൽക്കുന്നു.... അവൾക്കരികിലായി തെളിച്ചമില്ലാത്ത മുഖത്തോടെ ഇന്ദ്രയും...... """നിങ്ങളെന്താ ഇവിടെ????'""'' അവർക്കരികിലെത്തി ചോദ്യത്തോടെ ഭദ്രൻ സംശയപ്പൂർവ്വം നെറ്റിചുളിച്ചു..... ഇന്ദ്ര മറുപടിയൊന്നും നൽകാതെ പരിഭവത്തോടെ മുഖം താഴ്ത്തി നിന്നു..... '""ഇത് ഞങ്ങൾ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യമല്ലേ........."""??? ''''വാ മഞ്ജു നമുക്ക് പോകാം......'"'

വാക്കുകൾ തുടരാൻ സമ്മതിക്കാതെ ഇന്ദ്ര മഞ്ജുവിന്റെ കൈ തണ്ടയിൽ പിടിച്ച് വലിച്ച്‌ സ്വകാര്യമായി പറഞ്ഞു..... അവരുടെ സാവകാശം ഭദ്രനെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു..... ഒപ്പം കാരണമില്ലാത്തൊരു ദേഷ്യവും.... അവൻ ഇന്ദ്രയെ തറപ്പിച്ചൊന്ന് നോക്കി.... """നിന്ന് കൊഞ്ചാതെ കാര്യം പറയുന്നുണ്ടോ.... എനിക്ക് പോയിട്ട് വേറെ ജോലിയുണ്ട്....""" ഭദ്രന്റെ പെരുമാറ്റം ഇന്ദ്രയ്ക്കുള്ളിലെ അമർഷത്തിനാക്കം കൂട്ടി..... ഭദ്രന് മുഖം നൽകാതെയവൾ മഞ്ജുവിനെ കടുപ്പിച്ച് നോക്കി ചോദിച്ചു.. """മഞ്ജു നീ വരുന്നുണ്ടോ????""" """ഹാ.. നിൽക്ക് പെണ്ണേ......... ധൃതി കൂട്ടല്ലേ......"""' """എങ്കിൽ നീ സൗകര്യം പോലെ വന്നോ....""" അത്രമാത്രം പറഞ്ഞവൾ മുന്നിൽ കണ്ട ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കയറി പോയി..... മഞ്ജു ഒരു നിമിഷം ദൂരേക്കകലുന്ന ഓട്ടോയെ നോക്കി നിന്നു.... പിന്നീട് അന്താളിപ്പോടെ ഭദ്രനെയും....... """നിങ്ങൾ തമ്മിൽ ഒടക്കിലാണോ.....??"""

ചോദ്യത്തിനുത്തരം നൽകാതെ ഭദ്രൻ പിന്തിരിഞ്ഞു നടന്നു..... """ദേ ചേട്ടാ.... അവളെ നന്നായി സൂക്ഷിക്കണം കേട്ടോ......ഊണും ഉറക്കവുമൊന്നുമില്ലാതെ അവൾ അവിടെ എന്തെടുക്കുവാ??ആ ഡോക്ടർടെ വായിലിരിക്കുന്നത് മുഴുവൻ ഞങ്ങൾ കേട്ടു....... """" ""അതിനവൾക്കെന്താ.....????""" """ഹാ അത് കൊള്ളാം... ചിലവ് ചോദിക്കാൻ നിന്ന എന്നോട് ചോദിക്കാൻ പറ്റിയ ഒന്നാംതരം ചോദ്യം.......""" '""നീയിതെന്താ ഈ പിച്ചുംപെയും പറയുന്നത്?? ചിലവോ?? എന്തിന്???"""" അപ്പൊ ഇന്ദ്ര നിങ്ങളോടൊന്നും പറഞ്ഞില്ലേ ഇന്നലെ ???? """എന്ത് പറയാൻ???""" """അവള് പ്രെഗ്നന്റ്......... മഞ്ജു അബദ്ധം പിണഞ്ഞത് പോലെ നാക്ക് കടിച്ചു..... ഭദ്രന്റെ കണ്ണുകൾ മിഴിഞ്ഞു.... ഹൃദയത്തിൽ പറഞ്ഞറിയിക്കാനാകാത്ത വിധം സന്തോഷം അലതല്ലി..... """സോറി ചേട്ടാ...ഞാൻ അറിയാതെ .....ഞാൻ പറഞ്ഞൂന്ന് അവളോട് പോയി പറഞ്ഞേക്കല്ലെ....... ആദ്യം ചേട്ടനോട് തന്നെ പറയണം എന്നും പറഞ്ഞോണ്ടാ ഇന്നലെ തുണിക്കടയിൽ നിന്നും ഇറങ്ങിയത്..... പിന്നെ അവളെന്തെ പറയാതിരുന്നത്!!""" മഞ്ജു ചിന്തയോടെ നിന്നു.....

എന്നാൽ ഭദ്രന്റെ മനസ്സിലത്രയും ഇന്നലെ നടന്ന കാര്യങ്ങളായിരുന്നു..... ദേഷ്യത്തോടെ ഇന്ദ്രയെ പിടിച്ച്‌ തള്ളിയപ്പോൾ അവൾ വീഴാൻ പോയതും , തന്നെ നിസ്സഹായതയോടെ നോക്കി കരഞ്ഞതുമെല്ലാം ഓർത്തപ്പോൾ ഭദ്രന്റെ നെഞ്ച് പിടഞ്ഞു...... അവൻ പിന്തിരിഞ്ഞ് തന്നെ കാത്ത് അക്ഷമയോടെ നിൽക്കുന്ന മഹേഷിനരികിലേക്ക് പാഞ്ഞു........ ""എനിക്കൊന്ന് വീട്ടിൽ പോകണം......"" മഹേഷ്‌ മുഖം ചുളിച്ചു..... """പെട്ടന്നിപ്പോ????""" """ആവശ്യമുണ്ട്........ നീ അനന്തുവിനടുത്തേക്ക് ചെല്ല്...""" """അപ്പൊ മില്ലിലേക്ക്.....???""'' """ഇപ്പോൾ വേണ്ട.... ഞാൻ അങ്ങോട്ട് വരാം..... എന്നിട്ട് പോകാം.... ഞാനില്ലാതെ എങ്ങോട്ടും പോകരുത്......""" ഭദ്രന്റെ താക്കീതിന് മഹേഷ്‌ താത്പര്യമില്ലാതൊന്ന് മൂളി...... ഭദ്രൻ അത് ശ്രദ്ധിക്കാതെ തിടുക്കപ്പെട്ട് വീട്ടിലേക്ക് പുറപ്പെട്ടു...... വീടെത്തുന്നത് വരെയും ചിന്തകൾ ഇന്ദ്രയെ ചുറ്റി പറ്റി നിന്നു..... എത്ര സന്തോഷത്തോടെയായിരിക്കും എനിക്കരികിലേക്കവൾ ഓടി വന്നിട്ടുണ്ടാവുക..... ദേഷ്യപ്പെടാതെ എല്ലാം തുറന്ന് പറയാമായിരുന്നു , പക്ഷേ ചെയ്തില്ല...!! കൂടെ നിന്ന് ചേർത്ത് പിടിക്കേണ്ടതിന് പകരം അവഗണിച്ചു..... ഇഷ്ടക്കേട് കാണിച്ചു......

ഭദ്രന്റെ നെഞ്ച് കുറ്റബോധത്താൽ നീറി പുകഞ്ഞു.... അവളുടെ കലങ്ങിയ കണ്ണുകളും , വിതുമ്പുന്ന ചുണ്ടുകളും ഓർക്കെ അവന്റെ നെഞ്ചിൽ അസഹ്യമായ വേദന മുള പൊട്ടി........ മിഴികൾ നനഞ്ഞു..... വീട്ടിലെത്തിയ നിമിഷം വണ്ടിയിൽ നിന്നും ധൃതിയിൽ ഇറങ്ങി അകത്തേക്കോടി.... പതിവ് പോലെ ജനലഴികളിൽ കൈകൾ മുറുക്കി ഇന്ദ്ര ദൂരേക്ക് കണ്ണും നട്ട് നിൽപ്പുണ്ടായിരുന്നു..... ഭദ്രൻ ഓടി ചെന്നവളെ പിന്നിലൂടെ പുണർന്ന് ചുമലിൽ നെറ്റി ചേർത്ത് കണ്ണുകൾ അടച്ച്‌ നിന്നു..... ഇന്ദ്രയിൽ നിന്നുമൊരു തേങ്ങൽ ഉച്ചത്തിലുയർന്നു...... ഭദ്രന്റെ കൈകൾ അവളിൽ ഒന്നുകൂടെ മുറുകി...... """സോറി.........."""" ഇന്ദ്രയവനെ ശക്തിയിൽ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.... ഭദ്രൻ അനങ്ങാതെ ഉറച്ച് നിന്നു.... '''''എന്നെ തൊടണ്ട.......മാറ്......""" അവൾ കുഞ്ഞുങ്ങളെ പോലെ വാശിയോടെ ഉച്ചത്തിൽ പറഞ്ഞു....... ഭദ്രന്റെ കൈകൾ ഇന്ദ്രയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു...... """സോറി..... എന്റെ തെറ്റാ.....സമ്മതിക്കുന്നു...... പറ്റിപോയി..... എന്നെ നീയൊന്ന് മനസ്സിലാക്കണം...... ആകെ കൈവിട്ട് നിക്ക്യാ ഞാൻ ......""""

നിസ്സഹായത കലർന്ന വാക്കുകളെ പിന്തള്ളാൻ അവൾക്കായില്ല... പതിയെ പിന്തിരിഞ്ഞ് ഭദ്രനെ ഉറ്റ് നോക്കി... അവന്റെ കണ്ണുകൾ ക്ഷീണം ബാധിച്ച് തളർന്നിരുന്നു...... മുടിയിഴകൾ ഒരിറ്റ് എണ്ണമയമില്ലാതെ പാറി പറന്ന് കിടക്കുന്നു..... വളർന്നു തുടങ്ങിയ താടി രോമങ്ങളും , മുഷിഞ്ഞ വേഷവിധാനവുമൊക്കെ കണ്ട് അവൻ അത്രയേറെ തകർന്ന് പോയൊരവസ്ഥയിലാണെന്ന് ഇന്ദ്രയ്ക്ക് മനസ്സിലായി ... പുറം കയ്യാൽ കണ്ണുകൾ തിരുമ്മി തുടച്ചവൾ അതേ കയ്യാൽ ഭദ്രന്റെ മുടിയിഴകൾ വാത്സല്യത്തോടെ തഴുകിയൊതുക്കി ....... """എന്താ പ്രശ്നം??????""" """അലക്സിച്ഛൻ........""" ബാക്കി പറയാനാകാതെ ഏങ്ങികൊണ്ട് ഭദ്രൻ ഇന്ദ്രയെ ചുറ്റി വരിഞ്ഞു... ഇന്ദ്രയവനെ പിടിച്ച് കിടക്കയിലേക്കിരുത്തി ഒപ്പം അവളും ഇരുന്നു........ """അലക്സിച്ഛൻ വന്നില്ലേ.......????"""" """വന്നു....ഇനിയൊരിക്കലും മടങ്ങി വരാത്ത തരത്തിൽ എന്നെ വിട്ട് പോവേം ചെയ്തു....""" അത്രമേൽ നേർത്ത ശബ്ദത്തിൽ പറഞ്ഞവൻ ഇന്ദ്രയുടെ ഉദരത്തോട് മുഖമമർത്തി കിടന്നു........ ഭദ്രന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കാനാകാതെ ഇന്ദ്ര തരിത്ത് പോയി.......

"""എ...എന്താ പറഞ്ഞേ????""" """പോയി..... എന്നോടൊന്നും പറയാതെ......ഒന്ന് കാണാൻ പോലും കൂട്ടാക്കാതെ ........"""" ഇന്ദ്രയ്ക്ക് എന്തൊക്കെയോ ചോദിച്ചറിയണമെന്നുണ്ടായിരുന്നു.... പക്ഷേ അന്നനാളത്തിൽ നിന്നും ശബ്ദം പുറത്തേക്ക് പ്രവഹിച്ചില്ല.... മിഴി കോണിൽ നീർമുത്തുകൾ ഉരുണ്ട് കൂടി...... ഭദ്രൻ കുഞ്ഞുങ്ങളെ പോലെ തേങ്ങി കരഞ്ഞു..... ആ മിഴികളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ ഇന്ദ്രയുടെ സാരി ശീലയിൽ അലിഞ്ഞു ചേർന്നു... അവൾക്കവനോട് വല്ലാത്ത അലിവ് തോന്നി..... ആശ്വസിപ്പിക്കാൻ വാക്കുകൾ പോരാതെ വരുമെന്ന് തോന്നിയത് കൊണ്ടവൾ കൈകളാൽ ആർദ്രമായി ഭദ്രനെ തഴുകി സമാധാനിപ്പിച്ചു കൊണ്ടിരുന്നു... സമയം നീങ്ങുന്നതിനുസൃതമായി ഭദ്രന്റെ ശബ്ദവും നേർത്ത് നേർത്ത് വന്നു.... പതിയെ അവന്റെ മിഴികൾ നിദ്രയെ പുൽകി..... ഇന്ദ്രയുടെ കൈകളപ്പോഴും ഇടവേള നൽകാതെ ഭദ്രനെ തഴുകി കൊണ്ടിരുന്നു....... ഏറെ നേരം കഴിഞ്ഞപ്പോൾ ഇന്ദ്രയ്ക്കും ക്ഷീണം തോന്നി ..... തന്നെ ചുറ്റിപിടിച്ചിരുന്ന ഭദ്രന്റെ കൈകളെ വേർപ്പെടുത്തിയവൾ ഭദ്രനരികിൽ ചേർന്നു കിടന്നു...... 🌼🌼🌼🌼🌼

നിർത്താതെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഭദ്രൻ മിഴികൾ തുറന്നത്...... ചുറ്റും കനത്ത ഇരുട്ടായിരുന്നു...... കൈ നീട്ടി ലൈറ്റ് തെളിയിച്ചവൻ കണ്ണുകൾ ഒരിക്കൽ കൂടി അമർത്തി ചിമ്മി എഴുന്നേറ്റു....... അപ്പോഴേക്കും റിംഗ് അവസാനിച്ചിരുന്നു.... ഭദ്രൻ പതിയെ തൊട്ടരികിൽ എതിർവശത്തേക്ക് ചെരിഞ്ഞ് കിടക്കുന്ന ഇന്ദ്രയുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ച്‌ ഉള്ളം കയ്യാൽ അവളുടെ ഉദരത്തെ ഒന്ന് തഴുകി....... വീണ്ടും ബെൽ മുഴങ്ങിയപ്പോൾ ഇന്ദ്രയിൽ നിന്നും അകന്നു മാറി പോക്കറ്റിൽ നിന്നും കിടക്കയിലേക്ക് വീണ് പോയ ഫോൺ എടുത്ത് ചെവിയോട് ചേർത്തു....... """എന്താടാ?????""" '""അണ്ണാ..... ആകെ പ്രശ്നമായി.....""" മറുതലയ്ക്കൽ നിന്നും പരിഭ്രാന്തമായി അനന്തു പറഞ്ഞു..... """കാര്യം പറയെടാ????""" വൈകുന്നേരം ഒരു നാല് നാലര മണിയൊക്കെ ആയപ്പോ മഹേഷണ്ണൻ വിളിച്ച്‌ ഇവിടുള്ളോരോടൊക്കെ എന്തൊക്കെയോ ഫോണിൽ പറഞ്ഞു.. അപ്പൊ തന്നെ കുറച്ച് പേർ വണ്ടിയും എടുത്തോണ്ട് എങ്ങോട്ടോ പാഞ്ഞു പോയി..... കുറച്ച് മുന്നെ അവരൊക്കെ ആശുപത്രിയിലാണെന്നും പറഞ്ഞ് ഫോൺ വന്നിരുന്നു ....അണ്ണനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞാ എന്നെ വിളിച്ചത്..... ഭദ്രൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ് അനന്തുവിനോട് മറുപടിയൊന്നും പറയാതെ ഫോൺ കട്ടാക്കി സമയം നോക്കി ........

. ഒമ്പതര കഴിഞ്ഞിരുന്നു..... """എന്താ .....???""" കണ്ണിൽ വെളിച്ചം തട്ടി എഴുന്നേറ്റ ഇന്ദ്ര കാണുന്നത് ഫോണുമായി വെപ്രാളത്തോടെ തലങ്ങും വിലങ്ങും നടക്കുന്ന ഭദ്രനെയാണ്..... ""എന്താ...??? എന്ത് പറ്റി???""" """നീ വാ.......""" ""ഈ രാത്രിയിനി എങ്ങോട്ടാ???"" ""അതൊക്കെയുണ്ട്......വേഗം വേഷം മാറി വാ...."" അത് മാത്രം പറഞ്ഞ് ഭദ്രൻ അസ്വസ്ഥതയോടെ പുറത്തേക്കിറങ്ങി.... ഇന്ദ്ര മാറ്റിയിറങ്ങിയപ്പോൾ ഭദ്രൻ അവളുടെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു.... ""ബൈക്ക് എടുക്കുന്നില്ലേ ???"" ""ഇല്ല.........."" ചന്ദ്രമംഗലത്തെ ഗേറ്റിന് മുന്നിലെത്തി നിന്നവൻ ദീർഘമായൊന്ന് നിശ്വസിച്ചു..... ഇന്ദ്ര ഒന്നും മനസ്സിലാകാതെ ഭദ്രനെ തന്നെ ഉറ്റ് നോക്കി....... '""കേറിക്കോ......""" """എന്താ ഇവിടെ???"" """സംസാരിച്ച്‌ നിൽക്കാൻ എനിക്ക് സമയമില്ല ഇന്ദ്ര.......""" ""എന്താ നിങ്ങളുടെ ഉദ്ദേശം...??പറ...."" ചോദ്യത്തോടെയവൾ തന്റെ ഉള്ളം കൈയ്യിൽ മുറുകിയ ഭദ്രന്റെ കൈകളെ കുടഞ്ഞെറിഞ്ഞു ..... ഭദ്രൻ മറുപടി പറയാതെ ഗേറ്റ് തുറന്ന്‌ വീണ്ടും ഇന്ദ്രയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു...... മുകളിലെ ബാൽക്കണിയിൽ നിന്ന്‌ അമ്മൂട്ടി ഗേറ്റ് കടന്ന് വരുന്ന ഭദ്രനെയും ഇന്ദ്രയെയും കണ്ട് സന്തോഷത്തോടെ താഴേക്കോടിയിറങ്ങി സീതമ്മയോട് വിവരം പറഞ്ഞു.....

മുറ്റത്തെത്തി ഭദ്രൻ കോളിങ് ബെല്ലിൽ വിരലമർത്താനൊരുങ്ങും മുമ്പേ അവർക്കിരുവർക്കും മുമ്പിൽ ഉമ്മറ വാതിൽ തുറക്കപ്പെട്ടു...... ""ഞാനൊരിടം വരെ പോകുവാ ഇളേമേ.... ഇവളിവിടെ നിൽക്കട്ടെ.......""" സീതമ്മ വിസ്മയത്തോടെ ഒരു വേള ഭദ്രനെ നോക്കി നിന്നു.... ഒരിക്കലും ഈ പടി കയറില്ലെന്ന് വാശി പിടിച്ചവനാണ്.... ദിവസങ്ങളോളം തെരുവിൽ പട്ടിണി കിടന്നിട്ടും ഈ വീട്ടിലേക്കവൻ ആശ്രയം തേടി വന്നിട്ടില്ല...... ""ഇളേമ എന്താ മിണ്ടാത്തത്??? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?????"" ""നീ എന്താടാ ഭദ്രാ ഈ ചോദിക്കുന്നത്?? നീയും ഇവളും എന്റെ മക്കളല്ലേടാ.....!!!"" ഭദ്രൻ മറുപടിയൊന്നും പറഞ്ഞില്ല... ഇന്ദ്രയെ ഒന്ന് നോക്കിയവൻ പിന്തിരിഞ്ഞ് നടന്നതും ഇന്ദ്ര ധൃതിയിൽ ചെന്ന് ഭദ്രന്റെ മുമ്പിൽ തടസ്സമായി നിന്നു..... ""നിങ്ങൾ എങ്ങോട്ടാ???""" """എനിക്കൊരിടം വരെ പോകാനുണ്ട്........""" ""ആരുടെ ജീവനെടുക്കാനാ ഈ പോക്ക്......??""" ""ഇന്ദ്ര നിന്നോട് സംസാരിച്ച് നിൽക്കാൻ എനിക്ക് സമയമില്ല......""" """എന്തിനാ... എന്തിനാ എന്നെയിങ്ങനെ വിഷമിപ്പിക്കുന്നത്..?""" ഭദ്രന്റെ ഷർട്ടിന്റെ കോളർ പിടിച്ചുലച്ചവൾ സങ്കടത്തോടെ ചോദിച്ചു..... ഇന്ദ്രയുടെ കൈവിരലുകൾ തന്നിൽ നിന്നും അടർത്തി മാറ്റി ഭദ്രൻ വീണ്ടും മുന്നോട്ട് ചുവടുകൾ നീക്കി ...... ഇന്ദ്ര നിസ്സംഗതയോടെ അവൻ അകലുന്നതും നോക്കി നിന്നു........................ തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story