എന്നും എപ്പോഴും: ഭാഗം 26

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""എന്തിനാ... എന്തിനാ എന്നെയിങ്ങനെ വിഷമിപ്പിക്കുന്നത്..?""" ഭദ്രന്റെ ഷർട്ടിന്റെ കോളർ പിടിച്ചുലച്ചവൾ സങ്കടത്തോടെ ചോദിച്ചു..... ഇന്ദ്രയുടെ കൈവിരലുകൾ തന്നിൽ നിന്നും അടർത്തി മാറ്റി ഭദ്രൻ വീണ്ടും മുന്നോട്ട് ചുവടുകൾ നീക്കി ...... ഇന്ദ്ര നിസ്സംഗതയോടെ അവൻ അകലുന്നതും നോക്കി നിന്നു..... ആശുപത്രി വാർഡിലേക്ക് കടന്ന് ഭദ്രൻ പരിക്കേറ്റ് കിടക്കുന്ന മഹേഷിനെയും കൂട്ടരെയും ദേഷ്യത്തോടെ നോക്കി പല്ല് ഞെരിച്ചു...... ""നിനക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാകില്ലേടാ?????"" ഒച്ചയെടുത്തവൻ ചോദിച്ചതും മഹേഷ്‌ ഒഴികെ എല്ലാവരും ഒരുപോലെ ഞെട്ടി വിറച്ചു..... """നിന്നോട് ഞാൻ പറഞ്ഞതല്ലായിരുന്നോ ഞാൻ വരാതെ അവന്മാരുടെ വായിലോട്ട് ചെന്ന് ചാടി കൊടുക്കരുതെന്ന്.......???""" """ഹേയ് മിസ്റ്റർ ... ഇതൊരു ആശുപത്രിയാണ്.... തന്റെ ഗുണ്ടാ സങ്കേതമൊന്നുമല്ല.... ഇനിയും ഇവിടെ കിടന്ന് ഒച്ചയെടുത്താൽ പിടിച്ച് പുറത്താക്കും തന്നെ ഞാൻ......""" ഡോക്ടർ ശാസനയോടെ പറഞ്ഞതും ഭദ്രൻ അദ്ദേഹത്തെ കടുപ്പിച്ചൊന്ന് നോക്കി.... ഡോക്ടർ കൂസലന്യേ ഭദ്രനിലേക്കും അവന്റെ കൂട്ടാളരിലേക്കും മാറി മാറി നോട്ടമെയ്ത് നടന്നകന്നു......

"""ഉണ്ട വിഴുങ്ങിയത് പോലെ നിക്കാണ്ട് ചോദിച്ചതിനുത്തരം പറയ്.....""" """അണ്ണനിവിടെ കിടന്ന് ബഹളമുണ്ടാക്കണ്ട... നിങ്ങൾക്ക് നിങ്ങടെ ഭാര്യേം കുടുംബവുമൊക്കെയായിരിക്കും വലുത്... എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ ജീവൻ പോലും അലക്സിച്ഛായനെക്കാൾ വലുതല്ല .......അതുകൊണ്ടാ മുന്നും പിന്നും നോക്കാണ്ട് പോയത്....""" മഹേഷിന്റെ വാക്കുകൾ ഭദ്രനെ അടി മുടി ഞെട്ടിച്ചു..... ഭദ്രൻ വല്ലായ്മയോടെ മഹേഷിനരികിലേക്ക് നീങ്ങി നിന്ന്‌ അവന്റെ ചുമലിൽ കൈ ചേർത്തു ... """നീയെന്താടാ മഹേഷേ ഇങ്ങനെയൊക്കെ പറയുന്നത്?? ഞാൻ.......""" """വേണ്ടാ.... നിങ്ങളിനി കൂടുതൽ ന്യായീകരിണങ്ങളൊന്നും നിരത്തണ്ട....""" ഇഷ്ടക്കേടോടെ മഹേഷ്‌ ഭദ്രന്റെ കൈകൾ തട്ടിയെറിഞ്ഞു.... """മഹേഷണ്ണൻ പറഞ്ഞത് തന്നെയാ അതിന്റെ ശരി...... ഞങ്ങളേക്കാളേറെ അലെക്സിച്ഛായൻ സ്നേഹിച്ചത് നിങ്ങളെ അല്ലായിരുന്നോ... എന്നിട്ടും നിങ്ങൾക്കെങ്ങനെ തോന്നി എല്ലാം മറന്ന് കൊണ്ട് വീട്ടിലേക്കോടാൻ......?? നിങ്ങൾക്ക് നിങ്ങടെ ഭാര്യ ആയിരിക്കും വലുത്.... അത് അങ്ങനെ തന്നെ ആയിക്കോട്ടെ , പക്ഷേ ഇനി നിങ്ങളെ അനുസരിക്കാൻ ഞങ്ങൾക്ക് കഴിയില്ല......

അവൻമാരുടെ കാര്യം ഇനി ഞങ്ങളും മഹേഷണ്ണനും കൂടി നോക്കികൊള്ളാം....."'" കൂട്ടത്തിലൊരുവൻ വീറോടെ പറഞ്ഞപ്പോൾ മഹേഷ്‌ ഭദ്രനെ പുച്ഛത്തോടെ നോക്കി..... """കേട്ടല്ലോ ഇത് ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നെടുത്ത തീരുമാനമാണ്.... ഒരു കുടുംബമായപ്പോ നിങ്ങൾക്ക് മരിക്കാനും , ജയിലിൽ കിടക്കാനുമൊക്കെ ഭയമായി കാണും... ഞങ്ങൾക്ക് പിന്നെ കൂടും കുടുംബവുമൊന്നുമില്ലല്ലോ.... അതുകൊണ്ട് കൊല്ലാനും ചാവാനുമൊന്നും ഞങ്ങൾക്ക് യാതൊരു മടിയുമില്ല.......ഇനി ഞങ്ങളെ ഭരിക്കാൻ നിങ്ങൾ വരണ്ട... ഇവർക്ക് വേണ്ട നിർദ്ദേശങ്ങളൊക്കെ ഇനി ഞാൻ കൊടുത്തോളാം.....""" ഭദ്രൻ വേദനയോടെ എല്ലാവരെയും മാറി മാറി നോക്കി ....... ഒന്ന് രണ്ട് പേരുടെ മുഖത്ത് ഭദ്രനോടുള്ള സ്നേഹവും , അനുകമ്പയുമെല്ലാം നിറഞ്ഞു നിന്നിരുന്നെങ്കിലും കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുമോ എന്ന ഭയത്താൽ മറ്റുള്ളവരെ പോലെ അവരും മൗനം പാലിച്ചു ..... ഭദ്രന്റെ നെഞ്ച് പിടഞ്ഞു.... വർഷങ്ങൾക്ക് ശേഷം താൻ ഒറ്റപ്പെട്ട പോലെ തോന്നിയവന്..... എങ്കിലും എല്ലാവരെയും നോക്കി വേദനയോടെയൊന്ന് പുഞ്ചിരിച്ച്‌ പിന്തിരിഞ്ഞ് നടന്നു...... 🌼🌼🌼🌼🌼🌼

"""അശോകേട്ടാ......""" കണ്ണുകളടച്ച്‌ കിടക്കുന്ന അശോകേട്ടനരികിൽ ചെന്നിരുന്ന് ഭദ്രൻ ആർദ്രമായി വിളിച്ചു...... അയാൾ കണ്ണുകൾ തുറന്ന് ഭദ്രനെയൊന്ന് നോക്കിയ ശേഷം വീണ്ടും മിഴികൾ മൂടി... അയാളുടെ പെരുമാറ്റത്തിൽ നിന്നും മഹേഷ്‌ എല്ലാം അശോകേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന് ഭദ്രന് മനസ്സിലായി.... ""അശോകേട്ടാ... നിങ്ങൾക്കും എന്നോട് ദേഷ്യമാണോ???""" """എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല ഭദ്രാ..... പക്ഷേ ഒന്ന് നീ അറിയണം..... ഇച്ചായൻ നിന്നെ സ്നേഹിച്ചത് ഒരു മകനായി കണ്ടിട്ടാണ്...... നിനക്ക് വേണ്ടി തന്നെയാണ് ഇച്ചായൻ അവർക്കരികിലേക്ക് പോയതും..... എന്നിട്ടും നീ.......""" """അശോകേട്ടാ... നിങ്ങളെങ്കിലും എന്നെയൊന്ന് മനസ്സിലാക്കണം....""" ഭദ്രന്റെ മിഴികൾ തുളുമ്പി....... """എനിക്ക് മനസ്സിലാകും... നീ വിഷമിക്കണ്ട ടാ.... ഞാൻ പറഞ്ഞെന്നെ ഉള്ളൂ......""" ഭദ്രൻ മറുപടിയൊന്നും പറയാതെ ശിരസ്സ് താഴ്ത്തി .... ഇരുവർക്കുമിടയിൽ നിശബ്ദത പടർന്നു ....... '""ഇനിയെന്താ നിന്റെ തീരുമാനം??""" ""'ഒന്നെങ്കിൽ ഞാൻ.... അല്ലെങ്കിൽ എന്റെ ഈ കൈകൾ കൊണ്ട് അവന്മാരുടെ മൂന്ന് പേരുടെയും മരണം.......

ഭദ്രന്റെ കണ്ണുകൾ പകയോടെ തിളങ്ങി.... പെട്ടന്നെന്തോ ഓർത്ത പോൽ മുഖത്ത് വിഷാദം പരന്നു..... പക്ഷേ അശോകേട്ടാ.......മഹേഷും... പിള്ളേരും........""" """അവരെ കുറിച്ചാലോചിച്ച് നീ വിഷമിക്കണ്ട...... അവരെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.... എത്രയായാലും നമ്മുടെ പിള്ളേരല്ലേടാ...... പെട്ടന്നുള്ള സങ്കടം കൊണ്ട് എന്തെങ്കിലും പറഞ്ഞ് പോയതായിരിക്കും ....... നീ കാര്യാക്കണ്ട...... നീയില്ലാതെ അവരെ കൊണ്ട് ഒന്നിനും കഴിയില്ല..... ദേ ഇപ്പൊ തന്നെ കണ്ടില്ലേ അടിയും വാങ്ങി വന്നത്...... നീ ചെല്ല്... പോയി അവന്മാരെവിടെ ഉണ്ടെന്ന് കണ്ട് പിടിക്ക്.... എന്തെങ്കിലും അറിവ് കിട്ടിയാൽ ഞാൻ നിന്നെ വിളിക്കാം..........."""" ""ഹാ......""" ഭദ്രൻ സമ്മതപ്പൂർവ്വം തലയാട്ടി എഴുന്നേറ്റ് പുറത്തേക്കിറങ്ങി..... കുറച്ച് ദൂരം മുന്നോട്ട് നടന്നതും ആശുപത്രി വാർഡിൽ നിന്നും പുറത്തേക്കിറങ്ങിയ സൂര്യനെ കണ്ട് ഒന്ന് നിന്നു... ഭദ്രനെ കണ്ട നിമിഷം സൂര്യന്റെ ചുണ്ടുകൾ വിടർന്നു..... ഭദ്രനും അയാളെ നോക്കി തെളിച്ചമില്ലാതൊന്ന് പുഞ്ചിരിച്ചു.... """ഞാൻ തന്റെ ഫ്രണ്ട്സിന്റെ മൊഴിയെടുക്കാൻ വേണ്ടി വന്നതായിരുന്നു....... എന്തായാലും തന്നെ കണ്ടത് നന്നായി........ ഇപ്പൊ തനിക്ക് തോന്നുന്നുണ്ടോ എടുത്ത് ചാടി അവർക്കൊപ്പം പോകാഞ്ഞത് നന്നായെന്ന്‌......??"""" സൂര്യന്റെ വാക്കുകളുടെ പൊരുൾ മനസ്സിലാകാതെ ഭദ്രൻ നെറ്റി ചുളിച്ചു......

"""സീ ഭദ്രൻ........ ഇറ്റ് വാസ് ജസ്റ്റ് എ ട്രാപ്..... പച്ചയായി പറഞ്ഞാൽ തന്റെ ശത്രുക്കൾ തനിക്ക് വേണ്ടി നെയ്തൊരു വല..... അൺഫോർച്ചുനെറ്റ്ലി തനിക്ക് പകരം കുടുങ്ങിയത് തന്റെ ഫ്രണ്ട്സ്......"""" """നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്????""" """ദി എക്സാക്ട് ട്രൂത്....... തന്റെ ഫ്രണ്ട്‌സ് പറഞ്ഞത് അവരൊര് പത്ത് നാല്പത് പേരുണ്ടായിരുന്നു എന്നാണ്.... ആൻഡ് താൻ തിരയുന്ന ആളുകൾ വർഗീസ് , ഡേവിഡ് , ഡാനി.... മൂന്ന് പേരും ആ സ്പോട്ടിൽ ഇല്ലായിരുന്നു....""" """വർഗീസിനേം , ഡാനിയേയുമൊക്കെ നിങ്ങൾക്കെങ്ങനെ?????""" ഭദ്രന്റെ ചോദ്യത്തിന് മറുപടിയായി സൂര്യൻ പൊട്ടി ചിരിച്ചു..... """ഒന്നുമില്ലെങ്കിലും ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ അല്ലെടോ...... ഭദ്രൻ അവർക്ക് വേണ്ടത് തന്നെയാണ്... തന്നെ മാത്രം..... അവർ നാല്പത് പേരുണ്ടായിട്ടും തന്റെ സുഹൃത്ത്ക്കൾക്ക് പറ്റിയത് വെറും നിസ്സാര പരിക്കുകൾ മാത്രമാണ്..... അവരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നെന്നും തന്റെ ഫ്രണ്ട്സ് പറഞ്ഞു... അങ്ങനെയുള്ളവർ എന്ത് കൊണ്ട് അവരെ വെറുതെ വിട്ടു??? ഭദ്രൻ ആകാംഷയോടെ സൂര്യനെ ഉറ്റ് നോക്കി.... അവരുടെ ടാർഗറ്റ് താനാണ്........

ആൻഡ് ഒന്ന് കൂടെ എനിക്ക് തോന്നുന്നു....നിങ്ങളുടെ ശത്രു നിങ്ങൾക്കൊപ്പം , നിങ്ങളുടെ കൂട്ടത്തിൽ തന്നെയുണ്ട് ....... സൊ ബി‌വേർ....... എടുത്ത് ചാടി ഒന്നും തീരുമാനിക്കരുത്..... നന്നായൊന്ന് ചിന്തിക്കൂ........ എന്നിട്ട് ഞാൻ പറഞ്ഞതിൽ എന്തെങ്കിലും ശരിയുണ്ടെന്ന് തനിക്ക് തോന്നുകയാണെങ്കിൽ മാത്രം നമുക്കൊന്ന് നാളെ മോർണിംഗ് മീറ്റ് ചെയ്യാം..... മറ്റാരും അറിയണ്ട.... ആരും......""" സൂര്യൻ പോക്കറ്റിൽ നിന്നുമൊരു സ്ലിപ് എടുത്ത് ഭദ്രന് നേരെ നീട്ടി ...... '""എന്റെ നമ്പർ.........""" ഭദ്രൻ യാന്ത്രികമായി ആ സ്ലിപ് കയ്യിൽ വാങ്ങി...... ""പോട്ടേ.......""?? ഭദ്രന്റെ ചുമലിൽ ഒന്ന് തട്ടി സൂര്യൻ നടന്നകന്നു.... പെട്ടന്ന് ഭദ്രന്റെ ഫോൺ ബെല്ലടിച്ചു....... അവൻ കോളെടുത്ത് കാതോട് ചേർത്തു ..... """എന്താ ഇളേമേ...???""" ആദിയോടെ ചോദിച്ചവൻ മുന്നോട്ട് നടന്നു....... """ഞാൻ ദേ ഇന്ദ്രയ്ക്ക് ഫോൺ കൊടുക്കാം......"" ""ഹലോ......."" ഇടർച്ചയോടെ ഇന്ദ്രയുടെ ശബ്ദം ഭദ്രന്റെ കാതുകളിൽ പതിച്ചു...... അവൻ കയ്യിലെ വാച്ചിലേക്ക് വെറുതെ ഒന്ന് നോട്ടം തെറ്റിച്ചു..... സമയം പതിനൊന്ന് മണി കഴിഞ്ഞിരുന്നു...... ""നീ ഇതുവരെ ഉറങ്ങിയില്ലെ?? നേരം ഒരുപാടായല്ലോ....."" തെല്ലൊരമർഷത്തോടെ ചോദിച്ചവൻ അവളുടെ മറുപടിക്കായി ചെവിയോർത്തു..... """എപ്പോഴാ വരുന്നത്????"" """അതാണോ എന്റെ ചോദ്യത്തിനുള്ള മറുപടി??"" വീണ്ടും മൗനം........

ഭദ്രൻ ദേഷ്യത്തോടെ കോൾ കട്ടാക്കി ഫോൺ പോക്കറ്റിലിട്ടു... പെട്ടന്നെന്തോ ഓർത്ത് ഞെട്ടി ഉടനടി പിന്തിരിഞ്ഞു..... ""ഇവനാ വർഗീസിന്റെ ആളല്ലേ...... ഇവനെന്താ ഇവിടെ !!!!"" ചിന്തയോടെ ഭദ്രൻ അയാൾക്ക് പുറകെ ധൃതിയിൽ നടന്നു..... പാതി വഴിയിലെവിടെയോ വച്ച് അയാൾ ദൃഷ്ടിയിൽ നിന്നും മറഞ്ഞപ്പോൾ ഭദ്രൻ ഈർഷ്യയോടെ ചുറ്റുമൊന്ന് കണ്ണോടിച്ച് തിരികെ മഹേഷിന്റെയും , മറ്റുള്ളവരുടെയും അരികിലേക്ക് ചുവടുകൾ നീക്കി...... രണ്ടാമതുള്ള ഭദ്രന്റെ വരവിന്റെ ഉദ്ദേശം മനസ്സിലാകാതെ എല്ലാവരും സംശയത്തോടെ തമ്മിൽ തമ്മിൽ നോക്കി....... '"""എല്ലാവരും ഒന്ന് സൂക്ഷിക്കണം.... ആ വർഗീസിന്റെ ആളുകള് ഇവിടെ ചുറ്റി തിരിഞ്ഞ് നടക്കുന്നുണ്ട്.......""" ആഞ്ജയോടെ ഓരോരുത്തരോടുമായി ഭദ്രൻ വിരൽ ചൂണ്ടി പറഞ്ഞു..... പലരുടേയും മുഖം വിവർണ്ണമായി..... എന്നാൽ മഹേഷിന്റെ ചുണ്ടിലപ്പോഴും പുച്ഛമായിരുന്നു.... ഭദ്രൻ അത് വക വയ്ക്കാതെ തിരികെയിറങ്ങി..... 🌼🌼🌼🌼🌼 """എത്ര നേരായി മോളെ ഈ ഇരിപ്പിരിക്കുന്നു....???""" ഉമ്മറ പടിയിലെ തൂണിനോട് ചാരി ഇരിക്കുന്ന ഇന്ദ്രയ്ക്കരികിൽ വന്നു നിന്ന് സീതമ്മ അലിവോടെ ചോദിച്ചു.....

""ദേ നോക്ക്... സമയം ഒരു മണി കഴിഞ്ഞു ..... ഈ സമയത്തിങ്ങനെ ഉറക്കമൊഴിക്കുന്നത് നല്ലതല്ല..... മോള് വാ ........""" """സീതമ്മ പോയി കിടന്നോ....... എനിക്കുറക്കം വരാത്തത് കൊണ്ടാ.....'"" അത്ര മാത്രം പറഞ്ഞവൾ വീണ്ടും ഇരുട്ടിലേക്ക് മിഴികൾ നീട്ടി...... ഇന്ദ്രയെ നോക്കിയൊന്ന് നിശ്വസിച്ചവർ തിരികെ അകതളത്തിലേക്ക് ചുവട് വച്ചു ... സമയം വീണ്ടും മുന്നോട്ട് നീങ്ങി.... കാതുകളിൽ ഭദ്രന്റെ ബുള്ളറ്റിന്റെ ശബ്ദം ഇരച്ചെത്തിയ മാത്രയവൾ എഴുന്നേറ്റ് തിടുക്കത്തിൽ മുറ്റത്തേക്കിറങ്ങി ഭദ്രനരികിലേക്ക് നടന്നു....... ""കയറ്..........."" ഭാവഭേദമൊന്നും കൂടാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞ ഭദ്രനെ ഒന്ന് സൂക്ഷിച്ച് നോക്കി ഇന്ദ്ര പിന്തിരിഞ്ഞ് ഉമ്മറവാതിൽക്കൽ നിൽക്കുന്ന സീതമ്മയ്ക്ക് നേരെ കൈ വീശി കാണിച്ചു ...... വീട്ടിലെത്തി ഭദ്രൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി......... പിന്നാലെ ഇന്ദ്രയും........ ""എന്തെങ്കിലും പ്രശ്നമുണ്ടോ???"" അവളെ ശ്രദ്ധിക്കാതെ കിടക്കയിൽ കൈകളൂന്നി ഇരിക്കുന്ന ഭദ്രനരികിൽ ചെന്നിരുന്ന് ഇന്ദ്ര പതിഞ്ഞ സ്വരത്തിൽ ചോദിച്ചു ......... ""ഒന്നുല്ല .....നീ കിടന്നോ..... "" മറുപടിയിൽ ഇന്ദ്ര തൃപ്ത്തയായില്ല അവൾ തന്റെ കൈതലം ഭദ്രന്റെ കൈവെള്ളയിലേക്ക് ചേർത്തു..... ""എന്തോ ഉണ്ട്.... എന്താണെങ്കിലും പറ...."" """പറഞ്ഞില്ലേ ഒന്നുല്ലാന്ന്... നീ കിടന്നുറങ്ങാൻ നോക്ക്........നേരം ഒത്തിരിയായി.....

""" അലിവോടെ പറഞ്ഞവൻ ഇന്ദ്രയുടെ കവിളിൽ ഒന്ന് തഴുകി നേർമയിൽ പുഞ്ചിരിച്ചു ....... ആ പുഞ്ചിരിയിലും അവനെന്തൊക്കെയോ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നെണ്ടെന്ന് ഇന്ദ്രയ്ക്ക് മനസ്സിലായി... ഇനിയും ചോദിച്ച്‌ അവനിൽ മുഷിച്ചിലുണ്ടാക്കണ്ടെന്ന് കരുതിയവൾ ഭദ്രന്റെ മടിയിലേക്ക് തല വച്ച് കിടന്നു...... ഇടയ്ക്കെപ്പോഴോ ആഴമേറിയ നിദ്രയിലേക്കവളുടെ മനസ്സും , ശരീരവും കൂപ്പുകുത്തിയിരുന്നു........ രാവിലെ ഏറെ വൈകിയാണ് ഇന്ദ്ര ഉറക്കമെഴുന്നേറ്റത്...... മങ്ങിയ മിഴികൾ അമർത്തി തിരുമ്മിയവൾ ചുറ്റും കണ്ണോടിച്ചു..... പിന്നീട് മേശപ്പുറത്ത് വച്ചിരുന്ന ക്ലോക്കിലേക്ക് സൂക്ഷിച്ചു നോക്കി.... പത്ത് മണി!!! ഇത്രേം നേരമായോ??? അരയോളം മൂടിയ പുതപ്പ് വകഞ്ഞ് മാറ്റിയവൾ എഴുന്നേറ്റ് മുറിക്ക് പുറത്തേക്കിറങ്ങി.... സോഫയിൽ പത്രവുമായി അനന്തു ഇരിപ്പുണ്ടായിരുന്നു..... അനന്തുവിനെ കണ്ടപ്പോൾ ഇന്ദ്രയ്ക്ക് ആകാംഷയോടൊപ്പം ഉള്ളിൽ വല്ലാത്തൊരു സന്തോഷവും നിറഞ്ഞു ....തിരിച്ചവനിലും അതേ ആഹ്ലാദം മുള പൊട്ടി...... """നീയെപ്പോ വന്നു???""" ഞാൻ ഒരു ഏഴ് മണിയൊക്കെ ആയപ്പോഴേക്കും എത്തി...അണ്ണൻ വന്ന് കൂട്ടി കൊണ്ട് വന്നതാ...... """വന്നപ്പോ എന്നെ ഉണർത്തായിരുന്നില്ലേ നിനക്ക്???""" """ചേച്ചി ഇന്നലെ വൈകിയിട്ടാ കിടന്നത് അതുകൊണ്ട് ചേച്ചിയെ വിളിക്കണ്ടാന്ന് അണ്ണനാ പറഞ്ഞത്.....

.""" ""എന്നിട്ട് ശിവൻ എവിടെ???""" മിഴികൾ ഭദ്രനെ തേടി മുറ്റത്തേക്ക് നീണ്ടു... ""എന്നെ ഇവിടെ വിട്ടിട്ട് ആരെയോ കാണാനുണ്ടെന്നും പറഞ്ഞ് പോയി..... പിന്നെ ഇന്നല്ലെ അശോകേട്ടൻ ഡിസ്ചാർജ് ആകുന്നത്... അത് കൊണ്ട് ആശുപത്രിയിലും കൂടെ പോയി അശോകേട്ടന് വേണ്ടതൊക്കെ ചെയ്ത് കൊടുത്തിട്ടേ തിരികെ വരുള്ളൂന്നാ പറഞ്ഞത് ......"" ""മ്മ്മ്.... അവിടെ എല്ലാവരുടേയും അവസ്ഥ എന്താ??"" ""കഷ്ടാണ് ചേച്ചി......"" """എനിക്ക് അവരെയൊക്കെ ഒന്ന് കാണണമെന്നുണ്ടായിരുന്നു..... എങ്ങോട്ടെങ്കിലും ഇറങ്ങണമെങ്കിൽ നിന്റെ അണ്ണനെ ഒന്ന് എനിക്ക് കിട്ടണ്ടേ?? ഇരുപത്തി നാല് മണിക്കൂറും ഓട്ടം തന്നെ ഓട്ടം......'''' """എല്ലാത്തിനും അണ്ണൻ തന്നെ വേണ്ടേ ചേച്ചി....."""" അനന്തു ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി......അതിനെ അനുകൂലിക്കുന്ന പോൽ ഇന്ദ്രയിൽ നിന്നുമൊരു നിശ്വാസമുയർന്നു...... 🌼🌼🌼🌼🌼🌼 """മഹേഷണ്ണാ..... നമ്മളെന്താ ചെയ്യാ??എത്ര അന്വേഷിച്ചിട്ടും ആ വർഗീസിനേം ഡേവിഡ്നെയും കുറിച്ച്‌ യാതൊരു വിവരവും ഇല്ലല്ലോ.....???""" ജീപ്പിന്റെ ബോണറ്റിൽ ഇരുന്ന് ഗ്ലാസ്സിലേക്ക് തല ചായ്‌ച്ച് കിടക്കുന്ന മഹേഷിനരികിൽ വന്ന് കൂട്ടത്തിലൊരുവൻ വേവലാതിയോടെ ചോദിച്ചു.......

ചുറ്റും നിൽക്കുന്നവരെല്ലാവെരും മഹേഷിന്റെ മറുപടിയെന്താകുമെന്നറിയാനുള്ള ആകാംഷഷയോടെ അവനരികിലേക്ക് നീങ്ങി നിന്നു...... മഹേഷ്‌ എന്തോ പറയാനായി ഒരുങ്ങിയതും അവർക്കിടയിൽ നിൽക്കുന്നവരിലൊരാളുടെ ഫോൺ ശബ്‌ദിച്ചു.... അയാൾ എല്ലാവരെയും മാറി മാറി നോക്കി ഫോൺ എടുത്ത് ചെവിയോട് ചേർത്തു... മറുതലയ്ക്കലെ വാക്കുകളിൽ മാറി മറയുന്ന അയാളുടെ മുഖ ഭാവം മഹേഷിനെ അസ്വസ്ഥതപ്പെടുത്തിയപ്പോൾ അവൻ ബോണറ്റിൽ നിന്നും ഇറങ്ങി...... """എന്താടാ???""" """അശോകേട്ടനെ ആരോ കുത്തി............. മരിച്ചു.....'"" എല്ലാവരും ഒരുപോലെ ഞെട്ടി..... പരിഭ്രാന്തിയോടെ തമ്മിൽ തമ്മിൽ നോക്കി..... മഹേഷ്‌ ധൃതിയിൽ ജീപ്പിൽ കയറി ഇരുന്നു...... പിന്നാലെ ബാക്കിയുള്ളവരും കയറി ...... ആശുപത്രിയുടെ മുമ്പിൽ അവരുടെ കൂടെ തന്നെയുള്ള രണ്ട് പേർ നിൽപ്പുണ്ടായിരുന്നു...... മഹേഷ്‌ ജീപ്പിൽ നിന്നുമിറങ്ങി ഓടി അവർക്കരികിലേക്ക് ചെന്ന് അവരെ ആകെ തുകയൊന്ന് നോക്കി..... ഇരുവരുടെയും വസ്ത്രങ്ങളിലെല്ലാം രക്ത കറ പറ്റിയിരുന്നു.... രണ്ട് പേരും അടിമുടി വിറയ്ക്കുന്നതായി തോന്നി മഹേഷിന്.... ""എന്താടാ.... എന്താ പറ്റിയത്??""" ""ഒന്നും അറിയില്ല മഹേഷണ്ണാ..... രാവിലെ ഭദ്രണ്ണൻ വന്ന് അശോകേട്ടന് വേണ്ട ഭക്ഷണമെല്ലാം കൃത്യ സമയത്ത് എത്തിക്കണമെന്ന് പറഞ്ഞിരുന്നു..... പറഞ്ഞതനുസരിച്ച് ഉച്ചത്തേക്കുള്ള ചോറും കൊണ്ട് പോയതാ ഞങ്ങൾ രണ്ട് പേരും.......അപ്പോഴാ.......... ആരോ കുത്തിയതാ........

."" ഭീതിയാൽ ഇരുവരുടെയും ശബ്ദം ഇടയ്ക്കിടെ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു..... """ഇങ്ങനെ പോയാൽ ശരിയാകില്ല മഹേഷണ്ണാ....... അവന്മാർ നമ്മളെയാരെയും വെറുതെ വിടുമെന്ന് എനിക്ക് തോന്നുന്നില്ല.....""" """അതേ.... എത്രയും പെട്ടന്ന് ഭദ്രണ്ണനെ വിളിക്കണം..... ഭദ്രണ്ണൻ ഇല്ലാതെ നമ്മുക്ക് ഒന്നിനും കഴിയില്ല......""" അവരുടെ വാക്കുകളെ ഉൾകൊള്ളാൻ മഹേഷിന് സാധിച്ചില്ല.... അവനിൽ കോപം ജ്വലിച്ചു ... പറഞ്ഞവരെയെല്ലാം തറപ്പിച്ച് നോക്കികൊണ്ട് മഹേഷ്‌ തന്റെ എതിർപ്പ് പ്രകടിപ്പിച്ചു..... """അണ്ണാ ഇങ്ങനൊരു സമയത്ത് നമ്മൾ ഒരുമിച്ച് നിൽക്കുകയല്ലേ വേണ്ടത്...?? ഇല്ലെങ്കിൽ എല്ലാവരുടെ ജീവനും ആപത്തിലാവും..........അവര് രണ്ടും കല്പിച്ചാ......ഇത്രയും നേരമായിട്ട് അവരെവിടെയാണെന്നുള്ളതിനെ കുറിച്ച് ഒരു തുമ്പ് പോലും നമുക്ക് കിട്ടിയിട്ടില്ല.... ഇനി ഭദ്രണ്ണൻ വിചാരിച്ചാലെ നമുക്കെന്തെങ്കിലും ചെയ്യാൻ പറ്റൂ ......അണ്ണൻ ഭദ്രണ്ണനെ വിളിച്ച് വിവരം പറ ......""" എല്ലാവരും ആ അഭിപ്രായത്തോട് അനുകൂലിച്ചപ്പോൾ വേറെ നിവർത്തിയില്ലാതെയവൻ ഫോണെടുത്ത് ഭദ്രനെ വിളിച്ചു....... ""എന്താ മഹേഷേ??""

ഭദ്രൻ ഫോൺ എടുത്ത നിമിഷം തന്നെ യാതൊരു മുഖവുരയും കൂടാതെ ചോദിച്ചു..... ""അത്.....അശോകേട്ടൻ....."" ""അശോകേട്ടനെന്താ????"" ശബ്ദത്തിൽ ആവലാതി നിറഞ്ഞു ..... ""അശോകേട്ടനെ ആരോ കുത്തി..... രക്ഷിക്കാനായില്ല........""" പറഞ്ഞ് തീർന്നതും മറു തലയ്ക്കൽ കാൾ കട്ട്‌ ആയി .......... നിമിഷങ്ങൾ കടന്നപ്പോൾ സൂര്യന്റെ പൊലീസ് ജീപ്പ് ആശുപത്രി കവാടം കടന്ന് അവർക്കരികിൽ കൊണ്ട് നിർത്തി ...... സൂര്യന്റെ വരവ് ഇഷ്ടപ്പെടാതെ മഹേഷ് അല്പം മാറി നിന്നു... സൂര്യൻ അത് ശ്രദ്ധിക്കുകയും ചെയ്തു ..... അവൻ ബാക്കിയുള്ളവർക്കരികിൽ ചെന്ന് നിന്ന് കൈ കാട്ടി മഹേഷിനെ വിളിച്ചു...... """എപ്പോഴായിരുന്നു സംഭവം????""" ""അറിയില്ല സാറേ... ഞങ്ങൾ ചെന്നപ്പോൾ അശോകേട്ടൻ കുത്ത് കൊണ്ട് തറയിൽ കിടക്കുവായിരുന്നു..... ജീവനില്ലെന്ന് മനസ്സിലായതാ....എന്നാലും ഒരുറപ്പിന് ഇങ്ങോട്ടേക്ക് കൊണ്ട് വന്നു...."" അപ്പോഴേക്കും മഹേഷ്‌ അവർക്കരികിൽ വന്ന് നിന്നു..... സൂര്യൻ മഹേഷിനെ ഇരുത്തിയൊന്ന് നോക്കി.... മഹേഷ്‌ അവനിൽ നിന്നും നോട്ടം തെറ്റിച്ചു..... ""ഞാൻ ആദ്യമേ പറഞ്ഞതല്ലായിരുന്നോ ഇത് നിങ്ങളുടെ കയ്യിൽ ഒതുങ്ങില്ലെന്ന്.... അവർ വെൽ പ്ലാൻഡ് ആണ്...... അതുകൊണ്ടാണ് ചുരുങ്ങിയ സമയം കൊണ്ടവർ ഇതൊക്കെ ചെയ്ത് കൂട്ടുന്നത്..... ഉറപ്പിച്ചോ അവരുടെ നെക്സ്റ്റ് ടാർഗറ്റ് ഭദ്രനായിരിക്കും .....""" ..................... തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story