എന്നും എപ്പോഴും: ഭാഗം 27

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

""ഞാൻ ആദ്യമേ പറഞ്ഞതല്ലായിരുന്നോ ഇത് നിങ്ങളുടെ കയ്യിൽ ഒതുങ്ങില്ലെന്ന്.... അവർ വെൽ പ്ലാൻഡ് ആണ്..... അതുകൊണ്ടാണ് ചുരുങ്ങിയ സമയം കൊണ്ടവർ ഇതൊക്കെ ചെയ്ത് കൂട്ടുന്നത്..... ഉറപ്പിച്ചോ അവരുടെ നെക്സ്റ്റ് ടാർഗറ്റ് ഭദ്രനായിരിക്കും .....""" മഹേഷ്‌ ഞെട്ടി സൂര്യനെ നോക്കി.... കൂടി നിന്നവരിലും അമ്പരപ്പ് നിറഞ്ഞു..... തമ്മിൽ സംസാരിച്ച്‌ കൊണ്ടിരിക്കെ ഭദ്രന്റെ ബുള്ളറ്റ് ഇരമ്പലോടെ അവിടേക്കെത്തി... ബുള്ളറ്റ് സ്റ്റാൻഡിലിട്ടവൻ ഓടി അവർക്കരികിൽ വന്ന് നിന്നു.... """എന്താ?? എന്താ സംഭവിച്ചത്??""" ചോദിക്കുമ്പോൾ അവൻ വല്ലാതെ കിതച്ചിരുന്നു..... നടന്ന കാര്യങ്ങളെല്ലാം കൂടിനിന്നവരിലൊരാൾ ഭദ്രന് വിശദീകരിച്ച് പറഞ്ഞ് കൊടുത്തു ...... ഭദ്രന്റെ മിഴികൾ സൂര്യന് നേരെ നീണ്ടു..... """നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറത്താണ് ഭദ്രൻ അവരുടെ പ്ലാനിങ്.....ആദ്യം അലെക്സിച്ചായൻ , പിന്നെ അശോകൻ , ഇനി അടുത്തത് താൻ.... ആ ലിസ്റ്റ് നീളുമ്പോൾ നിങ്ങൾ എല്ലാവരും അതിൽ ഇടം പിടിക്കും...... അതുകൊണ്ട് ഈ സമയത്ത് പരസ്പരമുള്ള വാശിയൊക്കെ കളഞ്ഞ് എല്ലാവരും ഒരുമിച്ച് നിൽക്കണം..... പറഞ്ഞത് മനസ്സിലായോ നിങ്ങൾക്ക്???

എല്ലാവരെയും നോക്കി സൂര്യൻ ആശുപത്രിയ്ക്കുള്ളിലേക്ക് കയറി പോയി ....... പലരുടേയും മുഖം വിവർണ്ണമായി.... ഓരോരുത്തരുടേയും മുഖത്ത് നിറഞ്ഞ് നിൽക്കുന്ന പരിഭ്രാന്തി കണ്ട് ഭദ്രൻ ഒന്ന് മന്ദഹസിച്ചു ..... ""നിങ്ങള് പേടിക്കണ്ട.....ഞാൻ ജീവനോടെ ഉള്ളിടത്തോളം നിങ്ങൾക്കൊന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല..... ദയവ് ചെയ്ത് അന്നത്തെ പോലെ എന്നോട് പറയാതെ എങ്ങോട്ടും എടുത്ത് ചാടി പുറപ്പെടരുത്........""" ഭദ്രൻ മഹേഷിനെ ഇടം കണ്ണിട്ടൊന്ന് നോക്കി...... അവന്റെ മുഖം താഴ്ന്നപ്പോൾ ഭദ്രൻ മഹേഷിന്റെ ചുമലിൽ കൈ വച്ച് ഒന്ന് പുഞ്ചിരിച്ചു ...... ""പോട്ടെടാ..... സാരമില്ല........"" """അണ്ണാ ഞാൻ........ അന്ന് പെട്ടന്ന് അണ്ണൻ അലക്സിച്ചായാന്റെ കാര്യമെല്ലാം മറന്ന പോലെ വീട്ടിലേക്ക് ഓടിയപ്പോ......എനിക്ക് പെട്ടന്ന് ദേഷ്യോം സങ്കടോം...... "" വാക്കുകൾ മുഴുവനാക്കാതെ മഹേഷ്‌ വിതുമ്പി പോയി..... ഭദ്രനവനിൽ വച്ച കൈ ഒന്ന് കൂടെ മുറുക്കി...... ""എനിക്ക് മനസ്സിലാകും ......""" നിമിഷ നേരത്തേക്ക് എല്ലാവരും നിശബ്ദരായി നിന്നു...... ""അണ്ണാ അവരെവിടെ ഉണ്ടെന്ന് വല്ല വിവരവും ഉണ്ടോ???ആദ്യം നമ്മുടെ അലെക്സിച്ഛനെ... ഇപ്പൊ ദാ നമ്മുടെ മൂക്കിൻ തുമ്പത്ത് വന്ന് നിന്ന് നമ്മുടെ അശോകേട്ടനെയും... ഇത്രയൊക്കെ ആയിട്ടും നമുക്കൊന്നിനും കഴിഞ്ഞില്ലല്ലോ അണ്ണാ....."""

"""ഇന്ന് രാത്രിക്കുള്ളിൽ അവന്മാർ എവിടെയുണ്ടെങ്കിലും നമ്മൾ പൊക്കും മഹേഷേ ......അതിനുള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്ത് വച്ചിട്ടുണ്ട്.... എല്ലാം നമുക്ക് ഇന്നത്തോടെ അവസാനിപ്പിക്കണം....ഞാനൊരിടം വരെ പോകുവാ.......ഇവിടത്തെ കാര്യങ്ങളൊക്കെ നിങ്ങൾ നോക്കിയും കണ്ടും ചെയ്തേക്കണം...... ഞാൻ വിളിക്കാം.....""" ""അണ്ണാ.... അശോകേട്ടനെ കാണണ്ടേ?"" ചോദ്യത്തിന് ഭദ്രൻ ദീർഘമായി നിശ്വസിച്ച് അവരിൽ നിന്നും പിന്തിരിഞ്ഞ് നിന്നു...... ""വയ്യ....."" വലത് കൈതലം കൊണ്ട് മുഖം അമർത്തി തുടച്ചവൻ ദൂരേക്ക് നടന്നകന്നു....... 🌼🌼🌼🌼🌼 ''"ഹലോ അണ്ണാ..........."" ""പറ മഹേഷേ........."" """അണ്ണാ അവന്മാർ എവിടെയാ ഉള്ളതെന്ന് വിവരം കിട്ടിയിട്ടുണ്ട്....""" """നിങ്ങളിപ്പോ എവിടെയുണ്ട് ??? """ ""അലക്സിച്ഛന്റെ ഔട്ട്‌ ഹൗസിൽ......"" "'""ആ... അവിടെ തന്നെ നിൽക്ക്... ഞാൻ ദാ എത്തി.....""" അത്ര മാത്രം പറഞ്ഞവൻ ഫോൺ കീശയിലിട്ട് ധൃതിയിൽ യാത്ര തിരിച്ചു...... ഭദ്രൻ അലെക്സിച്ഛന്റെ വീട്ടിലെത്തിയതും മഹേഷും , കൂട്ടാളരും അവനെ വളഞ്ഞു...... """അവരെവിടെ ഉണ്ടെന്നാ നിങ്ങൾ അറിഞ്ഞത്???""

"""വർഗീസിന്റെ എസ്റ്റേറ്റിനടുത്തുള്ള അവന്മാരുടെ തന്നെ റിസോർട്ടിൽ ഉണ്ട് മൂന്നും '""..... """ഭദ്രന്റെ ചുണ്ടുകൾ വിടർന്നു...... കണ്ണുകൾ പകയോടെ തിളങ്ങി..... എല്ലാം റെഡി അല്ലെ???"""" """അതേ....""" മറുപടി പറയുമ്പോൾ മഹേഷിലും അതേ ചിരി പടർന്നിരുന്നു... ""അരയിൽ തിരുകിയ കത്തി ഒരിക്കൽ കൂടെ അമർത്തി വച്ച്‌ ഭദ്രൻ ബുള്ളറ്റിന്റെ കിക്കറിൽ ആഞ്ഞ് ചവിട്ടി.... ആക്സിലേറ്റർ തിരിച്ച്‌ മുന്നോട്ടെടുക്കാൻ ഒരുങ്ങിയതും പിന്നിൽ നിന്നും റീനാമ്മയുടെ ശബ്ദം അവനെ തേടിയെത്തി..... """ഭദ്രാ.......""" """ഭദ്രൻ തല ചെരിച്ച് റീനാമ്മയെ നോക്കി ചാവി തിരിച്ച് വണ്ടി ഓഫ് ചെയ്തു"""...... ""എന്താ റീനാമ്മേ??""" """എല്ലാവരും എങ്ങോട്ടാ??""" """അത്... ഞങ്ങളൊരിടം വരെ....'"" "'"ഞാൻ എല്ലാം കേട്ടു ഭദ്രാ.....നീ കള്ളം പറയാൻ ശ്രമിക്കണ്ട..... പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെടും മുന്നെ വീട്ടിൽ ഉള്ള നിന്റെ പെണ്ണിനെ കുറിച്ചൊന്ന് ഓർക്കുന്നത് നന്നാവും....എന്റേത് പോലെ ആ പെണ്ണിന്റേം മിന്ന് അറുത്ത് മാറ്റാനാണോ നിന്റെ പുറപ്പാട്......എനിക്കെന്റെ മക്കളെങ്കിലും ഉണ്ട്... അവൾക്കോ?? നിനക്കെന്നായേലും പറ്റിയാൽ ആ കൊച്ചെങ്ങനെ സഹിക്കും??

മുന്നോട്ട് എങ്ങനെ ജീവിക്കും???വേണ്ട മോനെ.... ഇച്ചായൻ പോയി.... ഇനി അതിന്റെ പേരിൽ നീയും കൂടെ നിന്റെ ജീവിതം നശിപ്പിക്കല്ലേടാ.. എനിക്കും എന്റെ പിള്ളേർക്കും താങ്ങായിട്ട് നീ മാത്രവേ ഉള്ളൂ.....എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അതുംകൂടെ നീയൊന്ന് ഓർക്കണം...""" സാരി തലപ്പ് കൊണ്ട് കണ്ണുകളൊപ്പി പിന്തിരിഞ്ഞ് നടന്നു പോകുന്നവരെ എല്ലാവരും വേദനയോടെ നോക്കി നിന്നു.... ഭദ്രന്റെ മനസ്സിലും ഒരു നിമിഷം ഇന്ദ്രയുടെ മുഖം മിന്നി മാഞ്ഞു..... ""അണ്ണാ......""" മഹേഷ്‌ ഭദ്രന്റെ ചുമലിൽ കൈ വച്ച് ശാന്തമായി വിളിച്ചതും അവനൊരു നിശ്വാസത്തോടെ കണ്ണുകൾ ചിമ്മി തുറന്ന് എല്ലാവരെയും നോക്കി.... """ഒന്നും ചിന്തിക്കണ്ട.....നിങ്ങള് വാ....""" ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തവൻ മുന്നോട്ട് നീങ്ങി.... അവനെ പിന്തുടർന്ന് ബാക്കിയുള്ളവരും........ കുറേ ദൂരം പിന്നിട്ടതും നിർത്താതെയുള്ള ജീപ്പിന്റെ ഹോൺ കേട്ട് ഭദ്രൻ വണ്ടി ഒതുക്കി നിർത്തി.... മഹേഷ്‌ ജീപ്പവനരികിൽ കൊണ്ട് നിർത്തി വെപ്രാളത്തോടെ പുറത്തിറങ്ങി... ""എന്താടാ???""" """അണ്ണാ... അണ്ണന്റെ വീട്ടിൽ ആരൊക്കെയോ വന്ന് എന്തൊക്കെയോ പ്രശ്നമുണ്ടാക്കുന്നെന്നും പറഞ്ഞ് അനന്തു വിളിച്ചിരുന്നു.....""" ഭദ്രൻ നടുക്കത്തോടെ ഫോൺ എടുത്ത് നോക്കി.... """അവനെന്നെ വിളിച്ചിട്ടില്ലല്ലോ...."""

""അറിയില്ല.... അവനാകെ പേടിച്ചിട്ടുണ്ട്.....""" ഭദ്രൻ അനന്തുവിന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി ..... അവൻ ഫോണെടുക്കാതെയായപ്പോൾ ഭദ്രനിൽ ഭീതിയേറി.... ""അണ്ണാ വെറുതെ നിന്ന് സമയം കളയണ്ട.. അണ്ണൻ വീട്ടിലേക്ക് വിട്ടൊ.....""" """എന്നിട്ട് നിങ്ങൾ ഞാനില്ലാതെ അവന്മാരുടെ അടുക്കലേക്ക് പോകാനോ??""" """ഇല്ല... ഞങ്ങൾ അണ്ണൻ വന്നിട്ടേ പോകുള്ളൂ......""" ""ഉറപ്പാണല്ലോ???'"" """അതേ അണ്ണാ......""" തൊട്ടടുത്ത മാത്ര ഭദ്രൻ ബുള്ളെറ്റ് തിരിച്ചു....... മഹേഷിന്റെ ചുണ്ടുകൾ വിടർന്നു..... ഭദ്രൻ കണ്ണിൽ നിന്നും മറഞ്ഞതും അവൻ തിരികെ ജീപ്പിലേക്ക് കയറി..... 🌼🌼🌼🌼🌼 """ഇന്ദ്രാ.........""" വീടിനുമ്മറത്തെത്തി ഭദ്രൻ ഉച്ചത്തിൽ വിളിച്ചു....... ശബ്ദം കേട്ട് ഇന്ദ്ര അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് ഓടിയെത്തി....... """എന്താ???""" ഇരു കൈതലവും വിടർത്തി പരിഭ്രമത്തോടെ ചോദിച്ചവളെ ഭദ്രൻ ആശ്ചര്യപ്പൂർവ്വം നോക്കി...... അവൾക്ക് പിന്നാലെ അനന്തുവും ഉമ്മറത്തെത്തി....... ഒന്നും മിണ്ടാതെ ചിന്തയോടെ നിൽക്കുന്ന ഭദ്രനെ പിടിച്ചു കുലുക്കി ഇന്ദ്ര വീണ്ടും ചോദിച്ചു.... """എന്താ പ്രശ്നം...?? എന്തിനാ ഒച്ചയെടുത്തത്???"""

ചോദ്യത്തെ വക വയ്ക്കാതെ ഭദ്രൻ പല്ല് ഞെരിച്ച് വാതിൽക്കൽ നിൽക്കുന്ന അനന്തുവിനരികിലേക്ക് പാഞ്ഞടുത്തു.... ""ഇവിടെ ആരൊക്കെയോ വന്ന് പ്രശ്നമുണ്ടാക്കുന്നുവെന്ന് എന്തിനാടാ നീ മഹേഷിനെ വിളിച്ച് കളളം പറഞ്ഞത്....പറയെടാ.......""" ഭദ്രൻ അലറി...... അനന്തു ആകെ പേടിച്ച് വിറച്ച് ഭദ്രനെ നോക്കി ഉമിനീരിറക്കി.... """ഞാൻ അങ്ങനൊന്നും പറഞ്ഞില്ല അണ്ണാ...അണ്ണൻ വിളിച്ച് എന്തേലും പ്രശ്നമുണ്ടോന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയണം എന്ന് ഇങ്ങോട്ട് വിളിച്ച് പറഞ്ഞത് മഹേഷണ്ണനാ.... ഞാൻ കാര്യമെന്താന്ന് ചോദിച്ചപ്പോ അത് ഇപ്പൊ പറയാൻ സമയം ഇല്ല പിന്നീട് വിശദമായിട്ട് പറഞ്ഞ് തരാമെന്ന് പറഞ്ഞു...... അണ്ണനോട് കള്ളം പറയാൻ മടിച്ചിട്ടാ ഞാൻ ഫോൺ എടുക്കാതിരുന്നത്..... എന്താ അണ്ണാ പ്രശനം???""" """നിന്റെ തല.... എന്റെ കണ്മുന്നീന്ന് പോടാ.....""" കോപം കൊണ്ട് നിന്ന് വിറയ്ക്കുന്ന ഭദ്രനിൽ നിന്നും അനന്തു രണ്ടടി പിന്നോട്ട് നീങ്ങി ...... ഇന്ദ്ര കാര്യം മനസ്സിലാകാതെ ഇരുവരെയും നോക്കി നിന്നു..... ഭദ്രൻ പരവേശത്തോടെ ഫോണിൽ മഹേഷിനെ വിളിച്ചു , കിട്ടാതെ വന്നപ്പോൾ ഒന്നും മിണ്ടാതെ ഉമ്മറ പടികൾ ഓടിയിറങ്ങി ബുള്ളറ്റുമായി പാഞ്ഞു...... കാത്ത് നിൽക്കാമെന്ന് മഹേഷ്‌ പറഞ്ഞിടത്ത് അവരില്ലെന്ന് കണ്ടതും അവൻ പരിഭ്രമത്തോടെ വർഗീസിന്റെ എസ്റ്റേറ്റിലേക്ക് കുതിച്ചു.......

റിസോർട്ടിന് മുന്നിൽ തടിച്ച് കൂടിയ ആളുകളെയും, പൊലീസ് വാഹനങ്ങളെയുമെല്ലാം ഒന്ന് നോക്കി ഭദ്രൻ ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു...... കയ്യിൽ വിലങ്ങുമായി നിൽക്കുന്ന മഹേഷിനെയും , കൂട്ടരെയും ഭദ്രൻ ഞെട്ടലോടെ നോക്കി.... അവരുടെ വസ്ത്രങ്ങളിൽ പറ്റിയിരിക്കുന്ന രക്ത കറ കണ്ടപ്പോൾ തന്നെ ഭദ്രനേകദേശം നടന്ന കാര്യങ്ങളെ കുറിച്ചൊരു ധാരണ കിട്ടിയിരുന്നു..... ചുമലിലൊരു കരസ്പർശമേറ്റതും അവൻ പിന്തിരിഞ്ഞു നോക്കി ..... മുന്നിൽ പോലീസ് യൂണിഫോമിൽ സൂര്യൻ നിൽക്കുന്നു...... """മൂന്ന് പേരും.........""" സൂര്യൻ ഇരുവശത്തേക്കും തല ചലിപ്പിച്ച് നിസ്സഹായതയോടെ പറഞ്ഞ് നിർത്തി... """എനിക്കവരോടൊന്ന് സംസാരിക്കണമായിരുന്നു.......""" ഭദ്രന്റെ സ്വരം നന്നേ നേർത്തു .... """മ്മ്മ്... ചെല്ലൂ......""" അനുവാദം കിട്ടിയതും ഭദ്രൻ മഹേഷിനരികിലേക്ക് നടന്നു.... ഭദ്രനെ കണ്ട നിമിഷം മഹേഷ്‌ സംതൃപ്തിയോടെ പുഞ്ചിരിച്ചെങ്കിലും ഭദ്രന്റെ മുഖം പ്രസന്നമായില്ല.... """മൂന്നിനേം തീർത്തു അണ്ണാ.......""" വല്ലാത്തൊരു ഭാവത്തോടെ മഹേഷ്‌ പറഞ്ഞ് തീർന്നതും ഭദ്രൻ ദേഷ്യത്തോടെയവന്റെ കോളറിൽ കുത്തി പിടിച്ചു........ """എന്തിനാടാ നീ......""" ഭദ്രൻ വാക്കുകൾ മുഴുമിപ്പിക്കാതെ അരിശത്തോടെ പല്ല് ഞെരിച്ചു.....

"""റീനാമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നി അണ്ണാ.... നിങ്ങളെ പോലെ അവരെ സംരക്ഷിക്കാൻ ഞങ്ങളെ കൊണ്ട് ഒക്കത്തില്ല..... മാത്രമല്ല ഞങ്ങളൊക്ക ഒറ്റ തടിയല്ലേ.... കാത്തിരിക്കാനും , സ്നേഹിക്കാനുമൊന്നും ആരുമില്ലാത്തവർ.....ജയിലിൽ കിടന്നാലും , പുറത്ത് കിടന്നാലും ഒരു മനുഷ്യ കുഞ്ഞ് പോലും തിരിഞ്ഞ് നോക്കാൻ ഇല്ല.....ആകെയുള്ളത് നിങ്ങളും പിന്നെ അലെക്സിച്ചായനുമായിരുന്നു...... നിങ്ങൾക്ക് വേണ്ടി ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേ.... പുഞ്ചിരിയോടെ പറയുന്നവനെ ഭദ്രൻ ദയനീയമായി നോക്കി..... സ്വന്തത്തിന്റേം , ബന്ധത്തിന്റേമൊന്നും വില അറിയാത്തത് കൊണ്ടാ അന്ന് ദേഷ്യം വന്നപ്പോ ഞാൻ അണ്ണനോട് അങ്ങനെയൊക്കെ.....""" മഹേഷ്‌ വിതുമ്പി.... ഭദ്രന്റെ മിഴികളും നനഞ്ഞു..... അവൻ മഹേഷിനെ ഇറുകെ പുണർന്നു.... """അണ്ണാ എനിക്കൊരു കാര്യം പറയാൻ....""" അത്രയേറെ പതിഞ്ഞ ശബ്ദത്തിൽ മഹേഷ് ഭദ്രനോട് സ്വകാര്യമായി മൊഴിഞ്ഞു..... ഭദ്രൻ അവനെ ദേഹത്ത് നിന്നും അടർത്തി മാറ്റി സംശയത്തോടെ നോക്കി..... """അണ്ണാ...അശോകേട്ടൻ നമ്മളെയൊക്കെ ചതിക്കായിരുന്നു....

കാശിന് വേണ്ടി അയാളാ നമ്മുടെ ഇച്ചായനെ അവന്മാർക്കിടയിലേക്ക് ഇട്ട് കൊടുത്തത്....""" """അറിയാം.......""" ഒട്ടും പതറാതെ ഉറച്ച ശബ്ദത്തോടെ ഭദ്രൻ പറഞ്ഞപ്പോൾ മഹേഷ് വിശ്വാസം വരാതെ അവനെ ഉറ്റ് നോക്കി...... """അണ്ണാ... നിങ്ങളാണോ അയാളെ ???""" ""അതേ.......'"" ഭദ്രന്റെ ചുണ്ടുകൾ കൗശലത്തോടെ വിടർന്നു...... """അണ്ണനെങ്ങനെ അറിഞ്ഞു?? എന്തു കൊണ്ട് ആ കാര്യം ഞങ്ങളോടാരോടും പറഞ്ഞില്ല???""" """അന്ന് ആശുപത്രിയിൽ വച്ച് വർഗീസിന്റെ മനസാക്ഷി സൂക്ഷിപ്പ്ക്കാരനെ ഞാൻ അങ്ങ് പൊക്കി .... വർഗീസിന്റെ ആൾക്കാർ ആശുപത്രി ചുറ്റി പറ്റി നടക്കുന്നുണ്ടെന്ന് ഞാൻ വന്ന് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക്? അന്ന്... അന്നെനിക്ക് മനസ്സിലായി പത്ത് കാശിന് വേണ്ടി എന്റെ അലക്സിച്ഛനെ കൂടെ നിന്ന് കുത്തിയത് അവനാണെന്ന്....അവന്റെ ആശുപത്രി വാസവും , സങ്കടവും , സ്നേഹവും ,സഹതാപവും എല്ലാം.. എല്ലാം വെറും അഭിനയം മാത്രമായിരുന്നു..... പിന്നെ അവനെ വെറുതെ വിടാൻ പറ്റുവോടാ എനിക്ക്.... ഞാൻ തന്നെ തീർത്തു.....""""

പറയുമ്പോൾ ഭദ്രന്റെ കണ്ണുകൾ കുറുകുന്നതും ...... മുഖത്ത് പകയാളുന്നതും മഹേഷ്‌ നോക്കി നിന്നു.... ""നിങ്ങളോട് എല്ലാം തുറന്ന് പറയണമെന്ന് കരുതിയതാ... എന്നോടുള്ള ദേഷ്യം കൊണ്ട് നിങ്ങൾ വിശ്വസിച്ചില്ലെങ്കിലോ എന്ന തോന്നലും പിന്നെ അവനൊപ്പം നമ്മുടെ കൂട്ടത്തിൽ മാറ്റാരെങ്കിലുമുണ്ടോ എന്ന സംശയവും കൂടെയായപ്പോൾ പറയാതിരുന്നതാ.....""" """സംസാരിച്ചത് മതി.... വാ ....."" രണ്ട് പൊലീസ് കോൺസ്റ്റബിൾസ് വന്ന് മഹേഷിനെ ഭദ്രനരികിൽ നിന്നും പിടിച്ച് വലിച്ച് കൊണ്ടു പോയി..... നടക്കുന്നതിനിടയിലും അവൻ ഭദ്രനെ പിന്തിരിഞ്ഞ് നോക്കി കണ്ണുകൾ ചിമ്മി പുഞ്ചിരിച്ചു.... തിരികെയൊരു ചിരി നൽകാൻ ഭദ്രനും ശ്രമിച്ചു..... പക്ഷേ പരാജയപ്പെട്ടു...... നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചവൻ അകലേക്ക്‌ പായുന്ന പൊലീസ് വാഹനത്തിലേക്ക് ഉറ്റ് നോക്കി നിന്നു......................... തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story