എന്നും എപ്പോഴും: ഭാഗം 5

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""ചേച്ചി ...... എന്നെ .... എന്നെ......"""" വാക്കുകൾ ഇടർച്ചയോടെ അന്നനാളത്തിൽ കുരുങ്ങി കിടന്നു...... അമ്മുവിന്റെ ദേഹമാസകലം വിറ കൊള്ളുന്നതിന്ദ്ര ചേർത്ത് പിടിച്ച തന്റെ കൈകളിലൂടറിയുന്നുണ്ടായിരുന്നു...... നെഞ്ചിൽ പല തരം ചിന്തകൾ പൊട്ടി മുളച്ചു.... അവൾ അമ്മുവിനെ ദേഹത്തോട് ചേർത്ത് നിർത്തി മുറുകെ മുറുകെ പുണർന്നു..... കൂസലില്ലായ്മയോടെ ഉമ്മറപടികളിറങ്ങി വരുന്ന ശിവനെ ഇന്ദ്ര രോഷത്തോടെ നോക്കി...... അവനിലെ പുച്ഛ ചിരി കണ്ട് ഇന്ദ്രയുടെ കലി അതിന്റെ പൂർണ്ണസ്ഥിതി പ്രാപിച്ചു.... അമ്മുവിനെ അടർത്തി മാറ്റിയവൾ കയ്യിലെ ബാഗ് വാശിയോടെ വലിച്ചെറിഞ്ഞ് ശിവനിലേക്ക് പാഞ്ഞടുത്തയാളുടെ ഷർട്ടിന്റെ കോളർ പിടിച്ചുലച്ചു.....

"""'ചേച്ചി വേണ്ടാ..........."""" പുറകിൽ നിന്നും അമ്മു ഭീതിയോടെ എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ചോതുന്നുണ്ട്...... ഒന്നും ശ്രദ്ധിച്ചില്ല...... ഭ്രാന്തെടുത്തവളെ പോലെ അയാൾക്ക് മുന്നിൽ നിന്ന് ചീറി..... """എന്നോടുള്ള ദേഷ്യം എന്റെ കുട്ടിയോട് തീർത്തു ലേ....."""" """നിന്നോട് പറഞ്ഞതല്ലെടി ഭദ്രനോട് ചെറയാൻ നിൽക്കണ്ടാന്ന്‌...... അപ്പൊ നിനക്ക് കല്യാണം നടത്തണം...""" ഭദ്രന്റെ വാക്കുകളിൽ വീണ്ടും അതിരിൽ കവിഞ്ഞ പുച്ഛം കളിയാടി...... ഇന്ദ്രയുടെ കാൽ നഖം മുതൽ മുടി വരെ കോപത്താൽ വിറച്ചു....... ഭദ്രനിലുള്ള അവളുടെ പിടി ഒരിക്കൽ കൂടി മുറുകി..... """ഡോ..... തന്നെ ഞാൻ വച്ചേക്കില്ല.... എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് തീർക്കണം........

അല്ലാതെ എന്റെ കുഞ്ഞിനോടല്ല..... താനൊന്നും ഒരിക്കലും നന്നാവാൻ പോകുന്നില്ലടോ...... എത്രയോ പാവങ്ങളുടെ കണ്ണീരിന്റെ ശാപാ തന്റെ ഈ ജന്മം......... ജന്മം തന്ന അച്ഛനെ കൊന്നവനല്ലേ.... അങ്ങനെയുള്ളവന് സ്വന്തത്തിന്റേം ബന്ധത്തിന്റേമൊക്കെ വില എങ്ങനെ അറിയാനാ????""" """പ്ഫാ.. നിർത്തെടി....... ഇനിയെന്റെ മുന്നിൽ കിടന്ന് നീയെങ്ങാനും വായിട്ടലച്ചാൽ ജീവനോടെ കത്തിക്കും നിന്നെ ഞാൻ....."""" ഇന്ദ്രയുടെ കവിളുകളിൽ കുത്തി പിടിച്ച്‌ ഭദ്രൻ ഉച്ചത്തിൽ ആക്രോശിച്ചു..... അയാളുടെ കണ്ണുകൾ ക്രോധത്താൽ കത്തി ജ്വലിച്ചു........ പല്ലുകൾ ഞെരിഞ്ഞമർന്നു..... """"ആരോരും ഇല്ലാത്തവനാ ഭദ്രൻ ........അത് സത്യാ....... മുന്നോട്ട് ജീവിക്കാനും ഭദ്രന് ഒരുത്തിയും വേണ്ട............

നിന്നോട് എനിക്ക് തുണയാകാൻ ഞാൻ പറഞ്ഞോ?? ഇല്ലല്ലോ..... ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്റടുത്തുള്ള നിന്റെയീ മുറുമുറുപ്പ്....... ഓരോ തവണയും പ്രതികരിക്കാതെ വിട്ടു കളയണത് ഭദ്രന്റെ കഴിവ് കേടായി കാണരുത് നീ..... മനസ്സിലായോ????????""" """ന്റെ ചേച്ചിയെ ഒന്നും ചെയ്യരുത്........ ചേച്ചി അറിയാതെയാ....."""" അമ്മു കണ്ണ് നിറച്ച് ഭദ്രനരികിൽ ചെന്ന് നിന്ന് പരിഭ്രമത്തോടെ പറഞ്ഞു... ഭദ്രന്റെ പിടി അയഞ്ഞെന്നു തോന്നിയതിനടുത്ത മാത്ര ഇന്ദ്ര വീറോടെ അയാളുടെ കൈ തട്ടി മാറ്റി നെഞ്ചിൽ കൈ വച്ചവനെ ആഞ്ഞ് തള്ളി ....... പിന്നോട്ട് വേച്ച് പോയ ഭദ്രൻ ഇന്ദ്രയെ അടിമുടിയൊന്ന് തറപ്പിച്ച് നോക്കി നടന്നകന്നു....... അടുത്ത നിമിഷം ദേഷ്യം കൊണ്ട് വിറച്ച് നിന്ന ഇന്ദ്രയെ അമ്മു പിടിച്ച് കുലുക്കി.....

""""ചേച്ചി...... ചേച്ചി എന്തൊക്കെയാ കാണിച്ചു കൂട്ടീത്..... അയാളെന്നെ ഒന്നും ചെയ്തിട്ടില്ല..... എന്നെ രക്ഷിക്ക്യാ ചെയ്തത്...... ചേച്ചി വരണ വരെ നിക്ക് കൂട്ടിരിക്കായിരുന്നു അയാൾ ........""""" ഇന്ദ്ര സംശയപ്പൂർവ്വം അവൾക്ക് നേരെ മുഖം ചുളിച്ചു........ """ബസ്സിറങ്ങി സുതേച്ചീടെ വീട്ടിലേക്ക് ചെന്നപ്പോ അവരുടെ വീട് പൂട്ടിയിരിക്കണത് കണ്ടു..... വേറെ വഴിയില്ലാതെ വീട്ടിലേക്ക് വരുമ്പോഴാ ദത്തനും , കൂടെ രണ്ട് പേരും ന്നെ വഴി തടഞ്ഞത്........ ഇടവഴിയിലൊന്നും ആരും ഇല്ലായിരുന്നു...... ഞാൻ തിരിഞ്ഞോടി..... കലുങ്കിനടുത്തെത്തിയപ്പോ എന്തിലോ തട്ടി തടഞ്ഞു വീണു...... അവിടെ മറ കല്ലിനപ്പുറം അയാളും കൂടെ കുറേ ആളോളും ഉണ്ടായിരുന്നു...

എന്നെ കണ്ടിട്ട് അയാള് വന്നെന്നെ പിടിച്ചെഴുന്നേൽപ്പിച്ച് കയ്യിലേം കാലിലേം പൊടിയൊക്കെ തട്ടി തന്നു.... ദത്തനും അവന്റെ കൂട്ടുക്കാർക്കും നല്ല ഇടി കൊടുത്തിട്ട് അയാളെന്നേം കൂട്ടി ബുള്ളറ്റിലിങ്ങോട്ട് വരുവായിരുന്നു.....""" അമ്മു പറഞ്ഞ് നിർത്തിയതും ഇന്ദ്ര തളർച്ചയോടെ ഇറയത്തേക്കിരുന്നു... ശിവനോട് പറഞ്ഞ് പോയ വാക്കുകളെയോർത്തവൾക്ക് കുറ്റ ബോധം തോന്നി....... നെറ്റിയിൽ കൈതലമൂന്നിയവൾ അസ്വസ്ഥമായി കണ്ണുകളടച്ചിരുന്നു..... """ചേച്ചി.........""" ""ഒന്നുല്ല.... മോള് ചെല്ല്.... ഈ ഉടുപ്പൊക്കെ മാറിയിട്....... ചെല്ല്......""" അനുസരണയോടെ അമ്മു അക തളത്തിലേക്ക്‌ പ്രവേശിച്ചു...... വാതിൽക്കലെത്തിയവൾ ഇന്ദ്രയെ പിന്തിരിഞ്ഞു നോക്കി.....

"""അയാൾ ദുഷ്ടനൊന്നുമല്ലെന്ന് തോന്നുന്നു ചേച്ചി........ ഞാൻ കരയണത് കണ്ടിട്ട് ചന്ദ്രേട്ടന്റെ പീട്യേന്ന്‌ നിക്ക് മിഠായിയൊക്കെ മേടിച്ചു തന്നു .......""" ചുരുട്ടി പിടിച്ച കൈവെള്ളയവൾ ഇന്ദ്രയ്ക്ക് നേരെ നിവർത്തി കാണിച്ചു....... ചുവപ്പ് നിറത്തിലുള്ള തേൻ മിഠായികൾ... ഇന്ദ്ര അവളെ ഒരു നോക്ക് നോക്കി വീണ്ടും കണ്ണുകൾ മൂടി..... ഇരുളടഞ്ഞ ചിത്രത്തിൽ ദേഷിച്ചു കൊണ്ട് ദേവേട്ടനെ സ്കൂൾ വരാന്തയിൽ നിന്നും തള്ളിയിട്ടൊരു പതിനഞ്ച് വയസ്സുകാരന്റെ മുഖം പ്രത്യക്ഷമായി ..... തോളിലൊരു കരസ്പർശമേറ്റപ്പോൾ കണ്ണുകൾ തുറന്നു നോക്കി..... അരികിൽ അമ്മു ഇരിക്കുന്നു ...... ""ചേച്ചി കരയുവാണോ???""" ""ഏയ് ......"" കൈകൾ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ച് അമ്മൂട്ടിക്കായവളൊരു പുഞ്ചിരി നൽകി ...

"""ചേച്ചി......ചേച്ചിക്ക് ശിവനെ നേരത്തെ പരിചയമുണ്ടായിരുന്നോ????""" ""മ്മ്മ്മ്മ്.......""" ""എങ്ങനെ????""" ഞാനും ദേവേട്ടനും ശിവനുമൊക്കെ ഒരു സ്കൂളിലായിരുന്നു..... ശിവനും ദേവേട്ടനും ഒരു ക്ലാസ്സിലും.... അന്നെനിക്കെല്ലാം ദേവേട്ടനായിരുന്നു.... ഏട്ടന്റെ വാലായി നടക്കുന്ന പ്രായം..... ദേവേട്ടൻ എനിക്ക് പറഞ്ഞ് തന്നിരുന്ന കഥകളിലെന്നും ശിവനൊരു താന്തോന്നിയായിരുന്നു...... ദേവേട്ടനെ ഏറ്റവും കൂടുതൽ ഉപദ്രവിക്കുന്ന , കളിയാക്കുന്ന ഒരുവൻ.. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞ് മനസ്സിൽ മുഴുവൻ ശിവനോടുള്ള വെറുപ്പായിരുന്നു ... ഒരിക്കൽ സ്കൂളിലെ ഉച്ചയ്ക്കുള്ള ഇടവേളയിൽ തേൻമിഠായുമായി വരുന്ന ദേവേട്ടനെ കാത്ത് നിൽക്കുമ്പോ എനിക്ക് മുന്നിലേക്കൊരു കൈ വെള്ള നീണ്ട് വന്നു .....

നിറയെ തേനൂറുന്ന മിഠായികളുള്ളൊരു കൈവെള്ള ..... നോക്കിയപ്പോൾ അതിനിരട്ടി തേനൂറുന്ന പുഞ്ചിരിയുമായൊരു പയ്യൻ.... പിന്നിലവന്റെ കൂട്ടാളികൾ നിര നിരയായി നിൽക്കുന്നു....... അന്നിന്ദ്ര സമ്പന്നയായിരുന്നു... അഹങ്കാരിയായിരുന്നു.... പ്രതാപം നിറഞ്ഞ മാമ്പള്ളി തറവാട്ടിലെ ബിസ്സിനസ്സ്ക്കാരനായ ബാലചന്ദ്രമേനോന്റെയും സഹധർമ്മിണി ലതികയുടെയും പൊന്നോമന പുത്രി..... ശിവൻ നീട്ടിയ കൈ വെള്ളയിലെ തേൻമിഠായികൾ യാതൊരു ദാക്ഷണ്യവും കൂടാതെ ഞാൻ തട്ടി തെറിപ്പിച്ചിട്ടു...... അപ്പോഴേക്കും ഒരു കൈപ്പിടി മുഴുവൻ തേൻമിഠായികളുമായി ദേവേട്ടൻ എനിക്കരികിൽ ഓടി എത്തി...... അയാൾ നീട്ടിയ കൈവെള്ളയിലെ മിഠായികൾ ആർത്തിയോടെ ഞാൻ എടുത്ത് കഴിച്ചു.......

"""ഇതേ എന്റെ ഇന്ദ്രയാ...... അവൾക്കറിയാം ആരോടൊക്കെ കൂട്ട് കൂടണമെന്ന്.... നിന്നെ പോലൊരു തെണ്ടി ചെക്കനോടൊക്കെ മിണ്ടാൻ പോലും ഞങ്ങൾക്ക് വെറുപ്പാ... പിന്നല്ലേ നീ തരുന്നത് വാങ്ങി കഴിക്കുന്നത് ......""" ദേവേട്ടനത് പറഞ്ഞപ്പോ ശിവന്റെ തല വേദനയാൽ കുനിയുന്നത് വല്ലാത്തൊരു തരം ആത്മ സംതൃപ്തിയോടെ ഞാൻ കണ്ട് നിന്നു...... അന്ന് ചേച്ചിയൊരു സാഡിസ്റ്റായിരുന്നു.... അഹന്തയാൽ കണ്ണിലും മനസ്സിലും ഒരുപോലെ കറുപ്പ് പടർന്നവൾ..... എന്റെ എടുത്ത് ചാട്ടം കൊണ്ട് പിന്നീടും ഞാനയാളെ വാക്കുകൾ കൊണ്ട് തളർത്തിയിട്ടുണ്ട്...... ഇന്ന് വീണ്ടും..........""" ഇന്ദ്രയുടെ മനസ്സും ശരീരവും കുറ്റബോധത്തിൻ തീചൂളയിൽ വെന്തെരിഞ്ഞു.......

"""സാരല്യ ചേച്ചി...... അതൊന്നും ഓർത്ത് ഇനി മനസ്സ് വിഷമിപ്പിക്കണ്ട..... ചേച്ചി വാ... നിക്ക് വിശക്കുന്നു.....""" അനങ്ങാതിരുന്ന ഇന്ദ്രയുടെ കൈ പിടിച്ച്‌ വലിച്ചവൾ അകത്തേക്ക് കൊണ്ട് പോയി... 🌼🌼🌼🌼🌼 അടുത്ത ദിവസം ശിവനെ കാണണമെന്നുറപ്പിച്ച് ഇന്ദ്ര തുണി കടയിൽ നിന്നും നേരത്തെയിറങ്ങി..... ഒരാൾ പൊക്കത്തിൽ എഴുന്നു നിൽക്കുന്ന ആരൻ പുല്ലുകളെയും , വള്ളി പടർപ്പുകളെയും വകഞ്ഞു മാറ്റി കലുങ്കിനടുത്തേക്കുള്ള ഇടവഴിയിലൂടെ സഞ്ചരിക്കുമ്പോൾ ഇന്ദ്രയുടെ മനസ്സാകെ കലുഷിതമായിരുന്നു.... കാലിയായ മദ്യ കുപ്പികളും , സിഗരറ്റ് കുറ്റികളും വഴിയിലുടനീളം അങ്ങിങ്ങായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്........

നെഞ്ചിലുറഞ്ഞ് കൂടിയ ഭീതിയാർന്ന ചിന്തകളുടെ ആലസ്യത്തിൽ നടന്ന് , നടന്ന് കലുങ്കിനരികിലെത്തിയതൊന്നും ഇന്ദ്ര അറിഞ്ഞതേയില്ല...... ആരുടെയോ ഉറക്കെയുള്ള അട്ടഹാസം കാതുകളിൽ പതിച്ചപ്പോഴാണവൾ സ്വബോധത്തിലേക്ക് തിരികെയെത്തിയത്...... ഇടത്തെ ചുമലിലൂന്നിയ ഹാൻഡ് ബാഗ് ഒരിക്കൽ കൂടി മുറുകെ പിടിച്ച്‌ വലത്തേ കയ്യാൽ സാരി തലപ്പിനറ്റം ചുരുട്ടി നെഞ്ചോട് ചേർത്തവൾ ദീർഘമായൊന്നു നിശ്വസിച്ചു..... ശേഷം അവളുടെ സാന്നിധ്യമറിയിക്കാനെന്നോണം ഒന്നുറക്കെ ചുമച്ചു...... മുന്നിലുയർന്നു നിന്ന മറ കല്ലിനപ്പുറത്ത് നിന്നുമൊരാൾ അവളെ എത്തി വലിഞ്ഞൊന്നു നോക്കി........ """"എന്താ????"""

ഒട്ടും ഗൗരവം വിടാതെയുള്ളവന്റെ ചോദ്യത്തിന് മുന്നിൽ ഇന്ദ്രയൊന്ന് പതറി.... അന്ന നാളത്തിൽ കെട്ടി നിന്ന ഉമിനീരിറക്കിയവൾ അയാളെ തന്നെ നോക്കി നിന്നു..... ""ശി... ശിവൻ??????? ഒന്ന്... കാ... കാണാൻ.....""" """"ഭദ്രണ്ണാ...... ദേ... അണ്ണനെ തിരക്കിയാ പെണ്ണ് വന്നേക്കുന്നു......."""" അടുത്ത മാത്രയിൽ കയ്യിലെരിയുന്നൊരു സിഗററ്റ് കുറ്റിയുമായി മറക്കല്ലിനപ്പുറത്തുള്ള ഇരിപ്പിടത്തിൽ നിന്നും ശിവനെഴുന്നേറ്റ് ഇന്ദ്രയെ നോക്കി.... കണ്ട നിമിഷം ആശ്ചര്യം പടർന്ന മുഖ ഭാവം പതിയെ പതിയെ വലിഞ്ഞു മുറുകുന്നതിന്ദ്ര ഭയപ്പാടോടെ നോക്കി നിന്നു....... ""നീയെന്താടി ഇവിടെ?????""" കയ്യിലെ സിഗരറ്റ് ഊക്കോടെ വലിച്ചെറിഞ്ഞവൻ ഞൊടിയിടയിൽ അവൾക്കരികിലേക്ക് പാഞ്ഞടുത്തു.......

പറയാൻ വന്നതെല്ലാം വിസ്‌മൃതിയിലാണ്ട് പോയപ്പോൾ ഇന്ദ്ര വാക്കുകൾ നഷ്ടപ്പെട്ട് അടിമുടി വിറച്ച് നിന്നു..... """നിന്റെ നാവിറങ്ങി പോയോ??? ഇന്നലെ പത്തു മുഴം നീളമുണ്ടായിരുന്നല്ലോ??"""" """ഞാൻ.... ഞാനറിഞ്ഞില്ല...... പെട്ടന്ന് അങ്ങനെയൊക്കെ കണ്ടപ്പോ.... ക്ഷമിക്കണം.........""" ചുവന്ന് കലങ്ങിയ കണ്ണുകളാൽ ഇന്ദ്ര ഭദ്രന് മുൻപിൽ കൈ കൂപ്പി..... """ഹാ കൊള്ളാം..... ഞാൻ.... നിന്നോട് ക്ഷമിക്കണം അല്ലെ??? ഈ ലോകത്ത് മാറ്റാരോട് ക്ഷമിച്ചാലും ഭദ്രൻ നിന്നോടും നിന്റെ അച്ഛൻ ബാലചന്ദ്രമേനോനോടും മാത്രം ക്ഷമിക്കില്ലെടി... ആരുമില്ലാത്തവനെന്നും , ചെറ്റയെന്നും , തെരുവ് തെണ്ടിയെന്നും വിളിച്ച് ഒന്നോ രണ്ടോ തവണയല്ല നീയും അയാളും പിന്നെ നിന്റെ മറ്റവനില്ലേ ആ ദേവൻ..

അവനും കൂടിയെന്നെ വേദനിപ്പിച്ചിട്ടുള്ളത്....... മറ്റുള്ളവന്റെ ബലഹീനതയെ ചൂഷണം ചെയ്ത് ജീവിക്കുന്ന നിന്നെ പോലുള്ള കൊമ്പത്തെ കൊച്ചമ്മമാർക്കൊന്നും ഞങ്ങളെ പോലുള്ളവന്മാരുടെ വേദന മനസ്സിലാകില്ല........ അല്ല.....!!!ഇനിയിപ്പോ അങ്ങനെ പറയാനാകില്ലല്ലോ ലേ??? ഇപ്പൊ ഇന്ദ്രജാ ബാലചന്ദ്രൻ പൂജ്യമല്ലേ.... വട്ട പൂജ്യം.... വായിൽ സ്വർണ്ണകരണ്ടിയുമായി ജനിച്ചവൾ ഇന്നൊരാശ്രയത്തിനായി എത്തി നിന്നത് ഈ ഭദ്രന്റെ മുമ്പിൽ...... എവിടെ നിന്റെ ദേവേട്ടൻ?? മടുത്തോ നിന്നെ അവന്.......?? മടുത്തിട്ടുണ്ടാകും ..... മാമ്പള്ളി തറവാട്ടിലെ അസ്ഥി വേര് പോലും ഇന്ന് കട കെണിയിലല്ലേ...... എടുത്ത് ചുമലിൽ വയ്ക്കാൻ അവന് കുറച്ച് പ്രയാസം കാണും ......

വൈകാതെ ആ വീടും പറമ്പുംകൂടെ നിനക്ക് നഷ്ടപ്പെടും......... ഒരു കിടപ്പാടം പോലുമില്ലാതെ പിന്നെ നീ തെരുവിൽ........ മുകളിലിരിക്കുന്ന നിന്റെ അച്ഛന്റെ ആത്മാവ് കാണണം പുന്നാര മോൾ നരകിക്കുന്നത്...""""" പകയാൽ വന്യമായി തിളങ്ങുന്ന ഭദ്രന്റെ കണ്ണുകൾ കണ്ട് ഇന്ദ്ര സ്തംഭിച്ചു നിന്നു.... ഇമകൾ താണ്ടി ഒഴുകിയിറങ്ങുന്ന മിഴി നീർ കണങ്ങളെ ഒപ്പിയെടുക്കാൻ പോലുമാകാതെയവൾ തളർന്നു പോയിരുന്നു...... """നിന്റെ ഈ കള്ള കണ്ണീർ കണ്ട് ഇളേമ്മയുടെ മനസ്സലിഞ്ഞിട്ടുണ്ടാകും..... പക്ഷേ ഇതിനകത്തെ പാറയാണ്..... ഒരു പേമാരിക്കും കുതിർത്താൻ കഴിയാത്ത വിധം വേദനകൾ ഉറഞ്ഞു കൂടിയ ഉശിരുള്ള പാറ......

ഭദ്രൻ ഇടതു കൈ മുഷ്ടി ചുരുട്ടി അയാളുടെ വലത്തേ ഇടനെഞ്ചിൽ പ്രഹരമേൽപ്പിച്ച് ഇന്ദ്രയെ നോക്കി....... വേദനകൾ കൂടുതലും ഓരോരുത്തരുടെ സംഭാവനകളാണ് കേട്ടോ... അതിൽ വലിയൊരു പങ്ക് നീയും, നിന്റെ അച്ഛനും പിന്നെയാ മറ്റവനുമൊക്കെ വഹിക്കുന്നുണ്ട് ......"""" കണ്ണുകളടച്ച് ഒരു മാത്ര മൗനം പാലിച്ച് നിന്നയാൾ ഇന്ദ്രയ്ക്ക് നേരെ താക്കീതോടെ ചൂണ്ട് വിരലുയർത്തി....... """"വീണ്ടും പറയാ...... നീയായിട്ട് ഈ വിവാഹത്തീന്ന് ഒഴിഞ്ഞു മാറിയാ നിനക്ക് കൊള്ളാം..... അതല്ലാച്ചാൽ നിന്നെ ഞാൻ കൊല്ലും... വെറുതേ കൊല്ലില്ല...... എന്റെ കാൽ ചുവട്ടിലിട്ട് ചവിട്ടിയരച്ച് ഇഞ്ചിഞ്ചായി കൊല്ലും..... രക്ഷിക്കാൻ ഒരുത്തനും വരില്ല... എന്റെ ഇളയമ്മ പോലും....

നീ ഇന്നലെ പറഞ്ഞത് പോലെ സ്വന്തം അച്ഛനെ ഒരു ദയാ ദാക്ഷണ്യവും കൂടാതെ കൊന്നവനാ ഞാൻ..... അങ്ങേരോട് കാണിക്കാത്ത സഹതാപം എന്നെ നോവിച്ച നിന്നോട് ഭദ്രൻ കാണിക്കുമെന്ന് നിനക്ക് തോന്നണുണ്ടോ?????? ഒരിക്കലുമില്ല....... അതോണ്ട് പൊന്നുമോൾ ചെല്ല്...... ചെന്നിട്ട് നല്ലോണം ആലോചിക്ക്..... ഇനിയും മൂന്ന് ദിവസം സമയം ഉണ്ട്..... നിനക്കുള്ള സാരിയും ആഭരണങ്ങളുമൊക്കെയായി ചിലപ്പോ നിന്റെ വീട്ടിലിപ്പോ എന്റെ ഇളയമ്മ എത്തിയിട്ടുണ്ടാകും.... അതൊക്കെ വാങ്ങി വച്ചേക്ക്‌..... തിരിച്ചു തരണ്ട.....എന്റെ അവുതാര്യമായിട്ട് കണക്കാക്കിയാൽ മതി.......

മാമ്പള്ളി തറവാട്ടിലെ ബാലചന്ദ്രമേനോന്റെ മകൾ ഇന്ദ്രജാ ബാലചന്ദ്രന് തെരുവ് തെണ്ടിയും കൊലയാളിയുമായ ഈ ശിവഭദ്രൻ തരുന്ന ഭിക്ഷ......"""" ഭദ്രൻ ആത്മ സംതൃപ്തിയോടെ ഇന്ദ്രയ്ക്ക് മുന്നിൽ നിന്ന് അട്ടഹസിച്ചു... ഇന്ദ്ര അവനെ തുറിച്ച് നോക്കി കോപത്തോടെ പല്ലിറുമ്മി...... ഉള്ളിൽ നുരഞ്ഞ് പൊന്തിയ അരിശം വാക്കുകളിലൂടെ പുറത്തേക്ക് പ്രവഹിക്കുമെന്ന് തോന്നിയതിനടുത്ത നിമിഷമവൾ അയാളിൽ നിന്നും മുഖം വെട്ടിച്ച് തിരികെ നടന്നു........ സുതേച്ചിയുടെ വീടിന്റെ ഇറയത്തിരിക്കുന്ന അമ്മു ദൂരെ നിന്നും ഏതോ ലോകത്തിലെന്ന പോലെ നടന്നു വരുന്ന ഇന്ദ്രയെ ഒരുനിമിഷം കണ്ണിമയ്ക്കാതെ നോക്കി ....

ശേഷം ആ വീട്ടിലുള്ളവരോട് യാത്രയും പറഞ്ഞ് ബാഗുമെടുത്ത് ഇന്ദ്രയ്ക്കരികിലേക്ക് ഓടി........ """റോഡിന് നടുവിൽ കൂടെ നടന്നിട്ടാണോ ചേച്ചി സ്വപ്നം കാണുന്നത്???""" തെല്ലൊരീർഷ്യയോടെയവൾ ഇന്ദ്രയെ പിടിച്ച്‌ റോഡിനൊരു വശത്തേക്കാക്കി..... ഇന്ദ്ര ഒന്ന് ഞെട്ടി നാല് പാടും കണ്ണോടിച്ചു ..... ഇത്രയും ദൂരം യാതൊരു വെളിവും കൂടാതെ നടന്ന് വന്നതോർത്ത് അവൾക്ക് ജാള്യത തോന്നി........ ""ചേച്ചിയിതേത് ലോകത്താ??""" ""ഒന്നുല്ല... ഞാനോരോന്നോർത്ത്......"" സ്വയം തലയ്ക്കൊന്ന് കിഴുക്കിയവൾ അമ്മുവിനെയും കൂട്ടി മുന്നോട്ട് നടന്നു.... """അമ്മൂ..........""" """എന്താ ചേച്ചി????""" ""മോള് പറഞ്ഞത് പോലെ നമുക്ക് എങ്ങടേലും പോയാലോ???

ഈ നാടും , വീടും ഒക്കെ വിട്ട്..........""" """എന്താ ചേച്ചിക്കിപ്പോ ഇങ്ങനൊരു തോന്നൽ???""" ""അങ്ങനെ തോന്നി........"" ""അപ്പൊ അയാളുമായിട്ടുള്ള വിവാഹം??"" """അത് വേണ്ട......... അയാൾക്കൊരിക്കലും ചേച്ചിയെ ഉൾക്കൊള്ളാൻ കഴിയില്ല...... ചേച്ചിക്കും......... സീതമ്മ വിവാഹമന്വേഷിച്ച് വന്നപ്പോ ചേച്ചി ഒന്നേ ചിന്തിച്ചുള്ളൂ ...... നിന്റെ സുരക്ഷിതത്വം...... ചേച്ചിയുള്ളിടത്ത് നീയുണ്ടാകുമ്പോൾ എനിക്ക് ഭയപ്പെടേണ്ട കാര്യമില്ലല്ലോ..... പക്ഷേ അയാൾക്കും നമ്മളോട് വൈരാഗ്യമാണ്... പ്രത്യേകിച്ച് ചേച്ചിയോട്........ അത് ചിലപ്പോ മോളോടും........""" കൈവെള്ളയാൽ മുഖമമർത്തി തുടച്ച് ഇന്ദ്ര ദീർഘമായൊന്ന് നിശ്വസിച്ചു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story