എന്റെ എല്ലാം...❤: ഭാഗം 16 || അവസാനിച്ചു

ente ellam

രചന: വട്ട് പെണ്ണിന്റെ കൂട്ടുകാരി

 "അമൻ.. " തന്റെ മുന്നിൽ തനിക്ക് തടസം ശ്രഷ്ടിച്ച അമനെ നോക്കി അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു... ഇങ്ങനെ ഒരു കൈ വന്ന് തന്നെ തടഞ്ഞപ്പൊ നൗഷാദോ ആമിയോ ആയിരിക്കും എന്ന അവന്റെ തോന്നലിനെ ഇല്ലാതാക്കി തന്റെ കൈകളെ തടഞ്ഞ അമനെ അവൻ നോക്കി.. ആമിയും അവന്റെ പ്രവർത്തിയിൽ ഒരു നടുക്കത്തോടെ നോക്കി നിൽക്കുവായിരുന്നു.. " ആ..ആഷി.. അവളെ തല്ലേണ്ടാ.. ഞാൻ.. ഞാൻ പറയാം... ഇവളെ ഉപേക്ഷിച്ച് പോയത്..

അത് ഞാൻ ആണ്... ക്ഷമ ചോദിക്കാൻ പോലും അർഹനല്ലാ.. അറിയാം.. ഒരുപാട് ദിവസം ആയി നിന്നോട് പറയാൻ ശ്രമിക്കുന്നൂ... പക്ഷേ അവസരം കിട്ടിയിട്ടും അത് പാഴായി പോയി.. നിനക്ക് അറിയാമല്ലോ... മമ്മയുടേയും പപ്പയുടേയും മരണ വാർത്ത തേടി എത്തിയപ്പോൾ.. ഒന്നും.. ഒന്നും അറിയിക്കാൻ പോലും പറ്റിയില്ല... തേടി വന്നപ്പോഴേക്കും എനിക്ക് നഷ്ടമായിരുന്നു ഇവളെ... വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും അറിയില്ലായിരുന്നു.. ഒന്നും.. എന്റെ...എന്നിൽ ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമന്നവളാണെന്ന്... " പൊട്ടി കരഞ്ഞ് പോയിരുന്നു അവൻ... താൻ ഇത്രയും നാൾ വിശ്വസിച്ച തന്റെ കൂട്ടുകാരൻ...!! ആഷി ഒന്നും മിണ്ടാതെ അമനെ നോക്കി പുറത്തേക്ക് പോയി...

മുട്ടിൽ ഇഴഞ്ഞ് വരുന്ന ആ കുരുന്നിനെ കണ്ടതും അവളെ ചേർത്ത് പിടിച്ച് അവൻ കണ്ണ് നീരുകളെ സ്വതന്ത്രയാക്കീ.... _______________ ഒരു മാസത്തിന് ശേഷം...❤ " നീ പോടി കോപ്പേ... എന്റെ പെങ്ങൾ എന്റെ മേരേജിന് എന്റെ വീട്ടിൽ നിക്കും.. നിനക്ക് തടയാൻ പറ്റുമെങ്കിൽ തടയ്.. കാണട്ടെ... " " എന്റെ ബാബി.. എന്റെ മേരേജിന് എന്റെ വിട്ടിലാണ് വേണ്ടത്... " " ആഹാ.. ഇതെന്താ വെള്ളിരിക്ക പട്ടണൊ.. അവളേ എന്റെ പെങ്ങളാ.. നിന്റെ ബാബി ആകുന്നത് മുന്നെ എന്റെ പെങ്ങളായിരുന്നു അത് മറക്കേണ്ടാ.. " " അത് പണ്ട് ഇപ്പോ എന്റെ ബാബിയാ.. അത് കൊണ്ട് ബാബി ഇവിടെ നിൽക്കും... " " ഒന്ന് നിർത്തുന്നുണ്ടൊ രണ്ടും.. കുറേ നേരായി മനുഷ്യൻ സഹിക്കുന്നു..

തൽക്കാലം നിങ്ങള് രണ്ടും വിവാഹം കഴിക്കേണ്ട... ആദ്യം എന്റെ വിവാഹം ഒന്ന് കഴിഞ്ഞോട്ടെ... രണ്ടിനും ബോധം എന്ന് പറഞ്ഞത് ഇല്ലേ റബേ... ഒന്ന് DYSPയും ഒന്ന് ജേർണലിസ്റ്റും ആണ് പോലും.. പോര് കണ്ട പറയൊ.. നിങ്ങളെ രണ്ടിനേയും പിടിച്ച് കെട്ടിക്കിടക്കുന്ന ഞങ്ങളെ പറഞ്ഞ മതി... എന്റെ ഫോൺ താടി കുരിപ്പെ... " ആമിയുടെയും ആഷിയുടെയും പോര് കേട്ട് ക്ഷമ നശിച്ച് നൗഫി ഇതും പറഞ്ഞ് അലറി ആമിയുടെ കയ്യിൽ ഉള്ള തന്റെ ഫോൺ വാങ്ങി... ഓൺ ദി സ്പോട്ട് മറു പുറത്ത് നിന്ന് ഫോൺ കട്ടായിരുന്നു.. ലാമിയെ വിളിച്ച് സംസാരിക്കുന്ന ഇടക്കാണ് ആമി വന്ന് ഫോൺ വാങ്ങി സ്പീക്കറിൽ ഇട്ട് കുശലം പറയാൻ തുടങ്ങിയത്..

ഇടക്ക് ആഷിയും വന്നപ്പോ ഒന്ന് രണ്ട് പറഞ്ഞ് അവര് വാക്ക് തർക്കത്തിലെത്തി... തർക്കം വേറൊന്നും അല്ല... നമ്മുടെ പാവം തനു... ആമി പറഞ്ഞു തനു അവൾടെ ബാബിയാണ്.. ബാബി അവൾടെ മേരേജിന് അവൾടെ കൂടെ വേണം എന്ന്.. എന്നാ ആഷിയും വിട്ട് കൊടുത്തൊ അവന്റെ പെങ്ങളാണ്.. അതോണ്ട് അവിടെ അവരുടെ വീട്ടിൽ വേണം എന്ന്... പിന്നെ അരമണിക്കൂറത്ത് വാക്ക് തർക്കം ആയിരുന്നു... അടുത്ത് ഇരുന്ന് കേട്ടത് ഒന്നും മനസ്സിലായില്ല എങ്കിലും ഇഷൂട്ടി വരെ ഫോണിനേയും ആമിയേയും വായും പൊളിച്ചു നോക്കുന്നുണ്ട്...😂 അവസാനം നൗഫി കലിപ്പായി ഫോൺ വാങ്ങിയപ്പൊ അവനെ നോക്കി പുച്ചിച്ചു...

അപ്പോഴ സോഫയിൽ അമന്റെ തോളിൽ തലചായിച്ച് പുഞ്ചിരിക്കുന്ന തനുവിനേയും അമനേയും കണ്ടത്... അവൾ അവർക്ക് ഒന്ന് ഇളിച്ച് കാണിച്ഛു.. "ബാ ഇച്ചു നമുക്ക് ഉമ്മാമ്മടെ അടുത്ത് പോകാം... " ആമി തന്നെ നോക്കി ഇരിക്കുന്ന ഇഷൂനോടായി പറഞ്ഞു.. " ഞാ ബന്നില്ലാ.. ഞാ ബാപ്പാന്റത്ത് പോറ്റ്.. " ( ഞാൻ വരുന്നില്ല.. ഞാൻ ബാപ്പാന്റടുത്ത് പോകട്ട്... ) പെണ്ണ് അതും പറഞ്ഞ് അമന്റെ അടുത്ത് ചെന്ന് അവന്റെ മടിയിൽ മുഖം വെച്ച് നിന്നു... " ഓഹ്.. ബാപ്പക്കും മോക്കും ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലൊ... " ആമി പരിഭവം പറഞ്ഞ് എണീറ്റ് പോയി.. അത് നോക്കി ചിരിച്ച് കൊണ്ട് അമൻ മോളെ എടുത്ത് മടിയിൽ ഇരുത്തു..

നിങ്ങൾക്ക് വലുതായി ഒന്നും കത്തീലാലേ... എന്ന ഞാൻ പറഞ്ഞ് തരാം... _________________ അന്ന് ആഷി റൂമിൽ നിന്ന് ഇറങ്ങി പോയി എങ്കിലും കുറച്ച് നേരം കഴിഞ്ഞ് വന്ന് അമനെ കെട്ടി പിടിച്ചു... അമനെ കുറച്ച് അതിക കാര്യങ്ങളും അറിയാവുന്നത് കൊണ്ട് തന്നെ ആ സുഹൃത്തിന്റെ മനസ്സ് മനസിലാക്കാൻ അവന് കഴിഞ്ഞിരുന്നു... തനുവിനോട് സമ്മദം ചോദിച്ച് നിക്കാഹ് നടത്താം എന്ന് കരുതി സമ്മദം ചോദിച്ചപ്പോ എനിക്ക് സമ്മദം അല്ല എന്നായിരുന്നു പറഞ്ഞെ... അതിനൊന്നും മറുപടി നൽകാതെ അടുത്ത ആഴ്ച തന്നെ തനുവിന്റെയും അമന്റെയുന നിക്കാഹ് അടുത്തുളള പള്ളിയിൽ വെച്ച് നടത്തി..

അമന്റെ ഫാമിലി മുഴുവൻ ഉണ്ടായിരുന്നു എങ്കിലും ആഷിയുടേയും തനുവിന്റെയും ലാമിയുടേയും വീട്ടുകാർ വന്നിട്ടില്ലായിരുന്നു.. നിക്കാഹ് കഴിഞ്ഞ് തനുവും അമനും അമന്റെ വീട്ടിലേക്കാണ് പോയത്... അപ്പോഴും തനു ചെറിയൊരകലം അമനിൽ പാലിച്ചിരുന്നു.. അവിടെ മോൾക്ക് വലിയ ഇഷ്ടം ആയിരുന്നു... ഒരു പുതിയ ഉമ്മുമ്മയും ഉപ്പൂപ്പയും അങ്കിളും ആന്റിയും തന്റെ പപ്പയും എല്ലാം കൊണ്ടും അവൾ സന്തുഷ്ടയായിരുന്നു...

(ഉമ്മുമ്മ ഉപ്പുപ്പ എന്ന് ഉദ്ധേശിച്ചത് അമന്റെ ഉമ്മയും ഉപ്പയും അല്ലാട്ടൊ.. നൗഫിടെ ഉമ്മയും ഉപ്പയും ആണ്...) " തനു.. ഇനിയും എന്നെ അങ്ങീകരിക്കാൻ നിനക്ക് പറ്റിയില്ലെ.. ഞാൻ..ഞാൻ ഇനി എന്താ ചെയ്യെണ്ടത്.. പറ്റുന്നില്ലടാ... നിന്റെ ഈ അവോയ്ഡിങ്.. " തന്നെ പിടിച്ച് അമൻ പറഞ്ഞതിന് അവളൊന്ന് അവനെ നോക്കുക മാത്രം ചെയ്തു.. പൊടുന്നനെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... തന്റെ സങ്കടങ്ങൾ പങ്ക് വെച്ചു.. " ദേശ്യം ആയിരുന്നു ആദ്യം ഒക്കെ... എ..എന്നെ ചതിച്ചു എന്ന് കരുതി... പക്ഷേ ഇപ്പൊ.. എന്നെ ചതിച്ചതല്ല എന്നറിഞ്ഞപ്പൊ വരാൻ തോന്നില അടുത്ത്.... ഞാൻ..ഞാൻ അനുഭവിച്ചതിന് കാരണം നിങ്ങളാണല്ലൊ എന്ന ചിന്തയും...

എനിക്ക്..എനിക്ക് ഒന്നും സ്വയം തീരുമാനം എടുക്കാൻ പറ്റാത്തത് പോലെ... ഇനി എന്റെ ലൈഫിൽ ആരും വേണ്ട എന്ന തോന്നലും .. " ആ നെഞ്ചിലേക്ക് ചാഞ്ഞു കണ്ണുനീരിനെ സ്വതന്ത്രയാക്കി... അവന്റെ കൈകളും അവളെ വലയം ചെയ്ത്... കൈകൾ തലയിലൂടെ തലോടി... _____❤ മോളെ അവരുടെ അടുത്ത് ആക്കാൻ വന്ന ആമി കാണുന്നത് ദേ ഈ സീനും.. അപ്പോ തന്നെ അതിലൂടെ പോകുന്ന നൗഫിയെ വിളിച്ച് അവനും അവരെ കാണിച്ച് കൊടുത്തു... അവൻ അവരെ നോക്കി പുഞ്ചിരിച്ച് ആമിയുടെ തലക്കൊരു മേട്ടവും കൊടുത്ത് മെല്ലെ ശബ്ദം ആക്കാതെ വാതിലടച്ച് അവളേം കൂട്ടി പോയി... ____❤

ഒരിക്കൽ ആഷിയെ കാണാൻ വേണ്ടി നൗഫി സ്റ്റേഷനിലേക്ക് ചെന്നു.. തനിക്ക് ലാമിയെ ഇഷ്ടം ആണെന്ന് പറഞ്ഞതിന് അവൻ പുഞ്ചിരിയോടെ നൗഫിയെ കെട്ടി പിടിച്ചു... "അവളെ നിനക്ക് തരുന്നതിൽ 100% സന്തോഷം മാത്രമേ ഉള്ളു..." ആഷിയുടെ വാക്കുകൾ അവനിൽ സന്തോഷം നിറച്ചു .. " ആഷി.. " ഒന്നിച്ച് പുറത്തേക്ക് നടക്കുന്നതിനിടയിൽ ആഷിയെ നോക്കി നൗഫി വിളിച്ചു... എന്തെന്ന ഭാവത്തിൽ ആഷി നൗഫിയെ നോക്കി.. " നിന്റെ രണ്ട് പെങ്ങമ്മാരേയും ഞങ്ങൾടെ വീട്ടിലേക്ക് തന്നു... ഞങ്ങളെ പെങ്ങളെ നിന്റെ കയ്യിൽ തന്നൃൽ ഇരു കൈയ്യും നീട്ടി സ്വികരിക്കുമൊ.. " നൗഫിയുടെ ആ ചോദ്യത്തിന് ആഷി അവനെ നോക്കി ചെറു പുഞ്ചിരി തൂകി...

" അറിയാടൊ.. ആമിക്ക് നിന്നെ ഇഷ്ടാമാണെന്ന്... ഒന്നുല്ലേലും അവൾടെ ആങ്ങള എന്ന സ്ഥാനത്താണ് ഞാനും... പെങ്ങൾടെ മാറ്റം മനസിലാക്കാനുള്ള കഴിവൊക്കെ എനിക്കുണ്ട്... അവൾക്ക് നിന്നോടുള്ള ബിഹേവിൽ നിന്ന് മനസിലായിരുന്നു.. ഇങ്ങനെ ഒരിഷ്ടം... തിരിച്ചും ആ ഇഷ്ടം ഉണ്ടേൽ... ഞങ്ങളെ പെങ്ങളെ ഞങ്ങൾ സന്തോഷത്തോടെ നിന്നെ ഏൽപ്പിക്കാം... " നൗഫിയുടെ ആ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു തന്റെ ബൈക്കിൽ കയറി... " ഒരിക്കലും കരയിക്കില്ല എന്നൊന്നും പറയില്ല അമ്മാതിരി സാധനാ... എന്നും സന്തോഷത്തോടെ ഈ നെഞ്ചോട് ചേർക്കാൻ ഈ ജീവിതം മുഴുവൻ അവൾ വേണം എന്നുണ്ട് ആങ്ങളമാർക്ക് വിരോധം ഇല്ലേൽ ആ തീപൊരിയെ എനിക്ക് തന്നെ തരുന്നതിൽ എനിക്ക് വിരോധം ഇല്ലാട്ടോ... " അവന്റെ ആ വാക്കുകൾ മതിയായിരുന്നു നൗഫിക്ക്...

നിറഞ്ഞൊരു പുഞ്ചിരി നൽകി... അങ്ങനെ ഒരു മാസം കഴിഞ്ഞ് ഇരു കൂട്ടരുടേയും വിവാഹം ഒരേ പന്തലിൽ ഉറപ്പിച്ചു... _______________❤❤ ഇത്ര ഒക്കെ സംഭവിച്ചു അവരുടെ ലൈഫിൽ... ഇന്നാണ് അവരുടെ ഇരുവരുടേയും വിവാഹം... ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹം.. നിക്കാഹ് പള്ളിയിൽ വെച്ചും.. ആദ്യം നൗഫിയുടെയും ലാമിയുടെയും നിക്കാഹ് ആയിരുന്നു... ആഷി തന്റെ പെങ്ങളെ സന്തോഷത്തോടെ അവന്റെ കയ്യിൽ ഏൽപ്പിച്ചു... അതിന് ശേഷം ആയിരുന്നു ആഷിയുടെയും ആമിയുടേയും നിക്കാഹ്... അമനും തന്റെ എല്ലാമായ ആമിയെ ആഷിയുടെ കൈകളിൽ എൽപ്പിച്ചു... _____❤

നിക്കാഹ് കഴിഞ്ഞു എന്ന് കേട്ടതോടു കൂടി ഒരു തരം ബാന്റ് മേളം ആയിരുന്നു ആമിയുടേയും ലാമിയുടേയും നെഞ്ചിൽ... പരസ്പരം മുഖത്തോട് നോക്കുന്നു.. നടക്കുന്നു... ഇതും നോക്കി താടിക്ക് കൈയ്യും കൊടുത്തു അടുത്ത് തന്നെ തനുവും നൈബയും ഉണ്ടായിരുന്നു... എന്തിന് അവരുടെ ഇരുത്തം കണ്ട് ഇഷു വരെ അങ്ങനെ ഇരിക്കായിരുന്നു.. " ആമി ലാമി... നിങ്ങളെ കെട്ടിയോന്മാര് എങ്ങാനും ലേബർ റൂമിൽ ഉണ്ടോ... " ആസ്ഥാനത്ത് കയറിയുള്ള നൈബയുടെ ഡയലോഗ് കേട്ട് രണ്ടും നടത്തം നിർത്തി പെണ്ണിനെ നോക്കി.. തനുവും നൈബയും ചിരി കടിച്ച് പിടിച്ച് നിൽക്കായിരുന്നു... " ദേ.. അവസ്ഥ മാനിച്ച് തിരിച്ച് ഒന്നും പറയാത്തെ...

എന്തേലും പറഞ്ഞാലും ചെയ്താലും ആ കുഞ്ഞ് കൂടെ അനുഭവിക്കേണ്ടെ.. " വീർത്തു വന്ന വയറിൽ നോക്കി ലാമി കലിപ്പിൽ പറഞ്ഞു... അപ്പോഴേക്കും ആരോ വാതിൽ തുറന്നത് കണ്ട് നാലാളും അങ്ങോട്ട് നോക്കി.. അമനായിരുന്നു... " നിക്കാഹ് കഴിഞ്ഞ് ചെക്കന്മാര് സ്റ്റേജിലെത്തി.. രണ്ട് പേർക്കും അങ്ങോട്ട് വരാനുള്ള ഉദ്ധേശം ഇല്ലേ .. " അകത്തേക്ക് കയറി മോളെ കയ്യിലെടുത്ത് അവൻ കല്യാണ പെണ്ണ്മാരോട് ചോദിച്ചു.. "അതേ കാക്കു.. ഇന്ന് ലാമിത്ത പോയി വന്ന് ഞാൻ നാളെ വന്നാ മതീലേ.. " പെണ്ണിന്റെ തല തിരിഞ്ഞുള്ള സംസാരം കേട്ട് അമൻ ഒരു നോട്ടേ നോക്കിയുള്ളു... " എന്നെ ആരേലും ഒന്ന് പിടിച്ച് സ്റ്റേജിൽ കൊണ്ട് വിട്... ഹും... "

അതും പറഞ്ഞ് ലാമീന്റെ കയ്യും പിടിച്ച് നടന്നു... " കല്യാണം കഴിഞ്ഞപ്പൊ പെണ്ണിന്റെ ബോധം പോയിക്കാണും.. " അവരെ പോക്ക് കണ്ട് വായും പൊളിച്ച് നിന്ന് നൈബ പറഞ്ഞു... സ്റ്റേജിൽ കേറി മഹർ ചാർത്തലും ഫോട്ടോ എടുപ്പും കഴിഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു... നാട്ടിലെ വിട് പണി ഒക്കെ കഴിഞ്ഞ് അവർ ഇവിടെ തന്നെ ആണ നിൽക്കുന്നത്... ഫ്ലാറ്റിലേക്കൊ അല്ലേൽ ആഷിയുടെ വീട്ടിലോക്കൊ വിട്ടാൽ അവർ ഒറ്റയ്ക്കാകുന്നത് കൊണ്ട് അവരും എല്ലാവരുടെ കൂടെ തന്നെ വിട്ടു... ____❤ രാത്രി ഫങ്കഷനും ഒന്നും ഇല്ലായിരുന്നു.. ഫങ്കഷൻ ഒക്കെ നാളെ ആണ്.. അതോണ്ട് തന്നെ അവർക്കും അത് ആശ്വാസം ആയിരുന്നു.. "

ബാബി... തനുത്ത... " മോളേം കൊണ്ട് റൂമിലേക്ക് കേറാൻ നിന്ന തനുവിനെ ആമി പിന്നിൽ നിന്ന് ചെന്ന് വിളിച്ചു... തനു തിരിഞ്ഞ് നിന്ന് അവളെ നോക്കി.. വിവാഹം കഴിഞ്ഞ പുതി മോടിയിൽ ആയത് കൊണ്ട് ഒരു പ്രത്യേക ഭംഗി തോന്നി.. " എന്തേ ആമി.. ചെന്ന് കിടക്കാൻ നോക്ക്... മേമ ഇപ്പൊ വന്ന് വഴക്ക് കിട്ടും... " " അതില്ലേ.. ബാബി.. മോളിന്ന് എന്റെ കൂടെ കിടന്നോട്ടെ... വാ ഇച്ചു.. ഇന്ന് ആമീന്റീടെ കൂടെ കിടക്കാം... " ആമി പതിയെ കാര്യം അവതരിപ്പിച്ചു... അപ്പോ തന്നെ തനുവിന് കാര്യം മനസ്സിലായത് കൊണ്ട് അത് മുടക്കം പറയാൻ നിന്നത് . " വേണ്ടാമി.. മോള് ഇന്ന് എന്റെ കൂടെ കിടന്നോട്ടെ.. കുറേ നാളായീലെ മോള് എന്റെ കൂടെ കിടന്നോട്ടെ... "

എന്ന ലാമിയുടെ വാക്കുകൾ എത്തിയിരുന്നു... തനു രണ്ട് പേരേയും നോക്കി.. " വേണ്ട ലാമിത്ത.. മോള് എന്റെ കൂടെ കിടന്നോട്ടെ.. " " വേണ്ട ആമി.. ഇന്ന് എന്റെ കൂടെ കിടന്നോട്ടെ... നിനക്കത് ബുദ്ധിമുട്ട് ആകും.. " " എന്റെ കൂടെ കിടക്കുന്നതിൽ എന്ത് ബുദ്ധിമുട്ട്... എനിക്കൊരു ബുദ്ധിമുട്ടും ഇല്ലാ... " " നിങ്ങൾക്ക് രണ്ട് പേർക്കും ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിൽ എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്... " അവരുടെ വഴക്കിനിടയിൽ അമന്റെ ശബ്ദം കേട്ടതും രണ്ട് പേരും അവനെ നോക്കി... " തൽക്കാലം ഇഷൂ.. ഞങ്ങടെ കൂടെ തന്നെ കിടന്നോട്ടെ.. നിങ്ങളെ കെട്ടിയോന്മാരെ അടുത്ത് ചെന്ന് കിടക്ക്ട്ടോ... "

എന്ത് മുടക്കാനാണൊ ഇത്രയും നേരം കെണഞ്ഞ് പരിശ്രമിച്ചത് അത് തന്നെ ഇങ്ങോട്ട് പറയുന്നു.. " ഡാ.. നൗഫി ആഷി. വേണേൽ വന്ന് രണ്ടിന്റേയും കെട്ടിയോൾമാരെ കൊണ്ട് പോയിക്കൊ... നിങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാനുള്ള പ്ലാനിങ്ങിലാ രണ്ടും... " അമൻ വിളിച്ചു കൂവി.. നശിപ്പിച്ച് എന്ന ഭാവത്ത് പാവം പുതു മോടികൾ... അമന്റെ ഡയലോഗിൽ അടുത്ത സെക്കന്റ് ദേ നിക്കുന്നു രണ്ടിന്റേയും കെട്ടിയോന്മാര് മുന്നില്... ആഷി വന്ന് ആമിയുടേയും നൗഫി വന്ന് ലാമിയുടേയും തോളിലൂടെ കൈയ്യിട്ടും... ആഷിയും നൗഫിയും പരസ്പരം All the best ഉം കൊടുത്ത് അമനേയും തനുവിനേയും നോക്കി ഗുഡ് നൈറ്റും വിശ് ചെയ്ത് കെട്ടിയോൾമാരെ പൊക്കി എടുത്ത് കൊണ്ട് റൂമിലേക്ക് നടന്നു...

തനു അമന്റെ തോളിലേക്ക് തലചായിച്ച് ഒരു പുഞ്ചിരിയോടെ ഇരുവരും അവരെ നോക്കി.. തന്റെ എല്ലാമായ തന്റെ സഹോദരി സുരക്ഷിതമായ കൈയ്യിൽ എത്തിചേർന്നത് ഓർത്ത് ആമിയേയും ആഷിയേയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു... തന്നോട് ചേർന്ന് നിൽക്കുന്ന തന്റെ പെണ്ണിനേയും തന്റെ മകളേയും ചേർത്ത് പിടിച്ചു... നടക്കുന്നതിനിടയിൽ ആഷി ഒന്ന് പിന്നോട്ട് നോക്കി... തനുവിനെ ചോർത്ത് പിടിച്ച് നിക്കുന്ന അമനേയും ലാമിയെ ചേർത്ത് പിടിച്ച് നിക്കുന്ന നൗഫിയേയും കണ്ട് ഒരു പുഞ്ചിരിയോടെ ആമിയെ കൂടുതൽ തന്റെ നെഞ്ചോട് ചേർത്തു... ഇനി എന്റെ ലോകം ഇവരും കൂടെ ആണ് എന്റെ എല്ലാം..❤ മൂവരും ഒരു പോലെ മനസ്സാൽ മന്തിച്ചു... തന്റെ എല്ലാമായ തന്റെ പെണ്ണിനേ കൂടുതൽ ചേർത്ത് പിടിച്ചു.. അവരുടെ സഹോദരന് കൊടുത്ത വാക്കോടെ അവനേക്കാൾ കൂടുതൽ ആ സ്നേഹം നൽകാൻ...❤ ഇനി അവർ ജീവിച്ചോട്ടെ... അവരടേതായ പുതു ജീവിതത്തിലേക്ക്... ഇനി ഒരു കരട് അവരുടെ ലൈഫിൽ വീഴില്ലെന്ന പ്രതീക്ഷിയോടെ... ശുഭം...❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story