എന്റെ പെണ്ണ് : ഭാഗം 18 || അവസാനിച്ചു

ente pennu aswathi

രചന: അശ്വതി കാർത്തിക

രാത്രി തന്നെ എൽസ ആന്റിയും കുഞ്ഞാഞ്ഞ വന്നു.... ഒരു വണ്ടി നിറയെ പലഹാരം ആയിട്ടാണ് അവർ വന്നത്..... അന്നത്തെ ദിവസം അവരെല്ലാവരും കൂടി സന്തോഷത്തോടെ ആഘോഷിച്ചു...... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ബുക്ക്‌ സ്റ്റാളിലേക്ക് കയറുമ്പോൾ അവിടെ തിരക്കൊന്നും ഉണ്ടാവില്ലെന്ന് പ്രാർത്ഥിച്ചു... കുടുംബപ്രശ്നം നിർത്തി നാട്ടുകാരെ അറിയിക്കേണ്ട കാര്യമില്ലല്ലോ.... ഒന്നോ രണ്ടോ ആൾക്കാരെ ഉണ്ടായിരുന്നുള്ളൂ.... ഒരു ബുക്ക് എടുത്ത് ബിൽ ചെയ്യാൻ കൊടുത്തു... സാമിനെ കണ്ടതും ചേട്ടന്റെ മുഖം മാറുന്നത് സാം ചിരിയോടെ നോക്കിനിന്നു......... ഗർഭിണിയായ സ്ത്രീകൾ അറിയാൻ എന്നൊരു ബുക്കാണ് സാം അവിടെ നിന്നും എടുത്തത്.... ബുക്ക്‌ നോക്കിയിട്ട് സാമിന്റെ മുഖത്തേക്ക് നോക്കി ചേട്ടൻ.. ഈ ബുക്ക്ന്റെ ആവശ്യമൊന്നുമില്ല.... പിന്നേ പണ്ട് ഇതും പറഞ്ഞ് എന്നെ കുറെ കുത്തി നോവിച്ചിട്ടില്ലേ.

അപ്പൊ ഇവിടെ വന്ന് നിന്നെ ഒന്ന് അറിയിക്കണം എന്ന് തോന്നി.... നിന്റെ മുഖത്തുനോക്കി സന്തോഷവാർത്ത പറയാൻ എനിക്ക് വലിയ താല്പര്യമില്ല... നിന്റെ മുഖം കാണുന്നത് ദേഷ്യം ആണ്.. അപ്പൊ പറയാതെ നീ കാര്യം അറിയണം അതിന് വേണ്ടി വന്നതാ.... അപ്പൊ പോകട്ടെ അളിയാ..... അതും പറഞ്ഞ് ബുക്കിന് കാശും കൊടുത്തത് അവിടെനിന്നും ഇറങ്ങി..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 രാത്രി അശ്വതിക്കു ഒപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും സാമിന് ഫോൺ വന്നത്...... 📞 ഹലോ ആരാ.. 📞 മോനെ ഞാൻ അശ്വതിയുടെ അമ്മയാ.... ഒന്ന് അവൾക്ക് ഫോൺ കൊടുക്കാമോ പെട്ടെന്ന് വെച്ചോളാം... അമ്മയാ.... സാം അവൾക്ക് നേരെ ഫോൺ എടുത്തു കൊണ്ട് പറഞ്ഞു.... ഫോൺ മേടിക്കുമ്പോൾ കണ്ണൊക്കെ നിറഞ്ഞു വന്നു 📞അമ്മേ... 📞 മോളെ... നിനക്ക് സുഖം അല്ലേ...

അമ്മയ്ക്കറിയാം നിനക്കവിടെ സുഖമാണ്... അവിടെ നീ നന്നായി ജീവിക്കുക യാണെന്ന് ഇങ്ങനെയൊരു സാഹചര്യത്തിൽ നിന്നെ വന്ന് കാണാൻ പറ്റില്ലല്ലോ എന്നാണ് അമ്മയുടെ വിഷമം... 📞 സാരലമ്മേ വിളിച്ചല്ലോ അതുമതി.. 📞 എന്റെ നിവൃത്തികേടു കൊണ്ടാണ് മോളെ വരാത്തത്.. അച്ഛനെയോ അവരെയൊന്നും എതിർക്കാനുള്ള ശക്തി അമ്മയ്ക്ക് ഇല്ല നിനക്കറിയാമല്ലോ... നീ നന്നായിരുന്ന മതി ആരും കാണാതെ അമ്മ വിളിച്ചത ഇടയ്ക്ക് വിളിച്ചോളാം. 📞 ശരി അമ്മേ... എന്ത് പറഞ്ഞു അമ്മ.. അശ്വതിയേ തന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് അവൻ ചോദിച്ചു... ഞാൻ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞു കൊണ്ട് വിളിച്ചതാ.. പാവം ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ടെന്ന് തോന്നുന്നു... എന്നെ കാണാൻ വരാൻ പറ്റില്ല എന്ന് പറഞ്ഞു കരഞ്ഞു സാരല്ലടോ അമ്മയുടെ മനസ്സ് നിന്റെ ഒപ്പം ഉണ്ടല്ലോ.. അത്‌ പോരെ..

പിന്നെ നിനക്ക് എന്തിനുമേതിനും ഞാനില്ലേ... അതുകൊണ്ടല്ലേ ഇച്ചായ ഞാൻ ഇങ്ങനെ ഇരിക്കുന്നത് തന്നെ.... ഇച്ചായൻ റെ പ്രണയം അതുകൊണ്ട് മാത്രമാണ് ഞാനിത്രയും സന്തോഷവതിയായി ജീവിക്കുന്നത്.... ഓ... മതി മതി ഇനി പറഞ്ഞ് നീ കരയാൻ തുടങ്ങും... കരഞ്ഞാലേ അതന്റെ കുഞ്ഞിന് കേട... അവൻ അവളെ കട്ടിലിലേക്ക് കിടത്തി.... ഒപ്പം അവനും കിടന്നു... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ദിവസങ്ങൾ മാറി... അശ്വതിക്ക് വേണ്ടതെല്ലാം ചെയ്യാൻ ആൾക്കാർ എല്ലാം ഉണ്ട്.... ലില്ലി ഇടയ്ക്കിടയ്ക്ക് വന്നു നിൽക്കും... എല്ലാം കൊണ്ടും സന്തോഷം നിറഞാടിയ ദിവസങ്ങൾ... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഡേറ്റ് ആയിട്ടില്ല പക്ഷേ പെട്ടെന്ന് പെയിൻ കൊണ്ടുവന്നതാണ് അശ്വതിയെ... ലേബർ റൂമിനു മുന്നിൽ വെരുകിനെപ്പോലെ ഓടിനടക്കുകയാണ് സാം ചാച്ചനും കുഞ്ഞാഞ്ഞയും ആന്റിയും മറിയ അമ്മച്ചിയും എല്ലാമുണ്ട്. ..

അശ്വതി സാമിന്റെ ആരാ ഉള്ളത്.. നേഴ്സിന്റെ ശബ്ദം കേട്ടപ്പോഴേക്കും സാം അവിടെ ഓടി.. അശ്വതി പ്രസവിച്ചു പെൺ കുഞ്ഞാണ്.... അപ്പോഴേക്കും വേറൊരു സിസ്റ്റർ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു മാലാഖ കുഞ്ഞിനേയും കൊണ്ട് വന്നു..... വിറയ്ക്കുന്ന കൈകളോടെ സാം അവളെ മേടിച്ചു... നെറ്റിയിൽ പതിയെ അവന്റെ ചുണ്ട് മുട്ടിച്ചു... അതുകഴിഞ്ഞ് ചാച്ചൻ റെ കൈകളിലേക്ക് കൊടുത്തു... സന്തോഷത്തോടെ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം അവളെ തന്റെ നെഞ്ചോട് അടക്കിപ്പിടിച്ചു സിസ്റ്റർ അശ്വതി? കുറച്ചുകഴിയുമ്പോൾ റൂമിലേക്ക് മാറ്റും അപ്പോ എല്ലാവർക്കും കാണാം അതുകഴിഞ്ഞ് കുഞ്ഞിനെയും മേടിച്ച് അവർ പോയി... സാം ഹോസ്പിറ്റലിൽ എല്ലാവർക്കും മിഠായി വിതരണം ചെയ്തു..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഇന്ന് അശ്വതിയും കുഞ്ഞും ഡിസ്ചാർജ് ആയി വീട്ടിൽ എത്തും.....

വീട്ടിലെത്തിയതും പ്രാർത്ഥന ചൊല്ലി മറിയാമ്മച്ചി രണ്ടാളെയും അകത്തേക്ക് സ്വീകരിച്ചു.... സാം കുഞ്ഞിനെയുംകൊണ്ട് അമ്മച്ചിയുടെ ഫോട്ടോയ്ക്ക് അരികിലേക്ക് പോയി അവളെ അമ്മച്ചിയെ കാണിച്ചു... താഴത്തെ റൂമാണ് അശ്വതിക്ക് കുഞ്ഞിനും ഉള്ളത്.... റൂമിലേക്ക് കയറിയ അശ്വതി ആകെ ഞെട്ടിപ്പോയി റൂം നിറയെ അലങ്കരിച്ചിരിക്കുന്നു.... കുഞ്ഞിന് വേണ്ടുന്ന സാധനങ്ങൾ ഒക്കെ ഉണ്ട് ചുവരിൽ നിറയെ കുഞ്ഞു കുട്ടികളുടെ ചിത്രങ്ങൾ.... സാമിന്റെ ഇഷ്ടനിറം ആയ പിങ്കും വൈറ്റ് ആണ് ആ റൂമിലും.... കുഞ്ഞിനും അശ്വതിക്കും മേടിച്ചു വച്ച വസ്ത്രങ്ങൾ വരെ അങ്ങനത്തെ കളർ..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

കുഞ്ഞിമാലാഖക്കു അന്ന എന്ന് പേരിട്ടു.. അന്ന സാം കുരിശിങ്കൽ... വല്യപ്പന്റെ അന്നമ്മച്ചി... പപ്പയുടെ അന്നൂസ്... അമ്മയുടെ വാവ.... വല്യപ്പൻ ആണ് അവൾക്ക് എല്ലാം... വല്യപ്പന്റെയും മോളുടെയും കളിചിരികൾ ആ വീട്ടിൽ അങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു..... അതിനൊപ്പം സാമും അശ്വതിയും അവരുടെ പ്രണയം ആഘോഷിച്ചു.... സന്തോഷത്തോടെ അങ്ങനെ അവരുടെ ജീവിതം മനോഹരമായി മുൻപോട്ട് പോയി... ഇനി അവർ ജീവിക്കട്ടെ... കാത്തിരുപ്പ് ഇല്ല.. അവസാനിക്കുന്നു...

പെട്ടന്ന് ഒരു നിമിഷത്തിൽ എഴുതിതുടങ്ങിയ കഥ ആണ്.. Badhal Raphael എന്ന ഒരാൾ എന്നോട് ഇങ്ങനെ ഒരു കഥ എഴുതുമോ എന്ന് ചോദിച്ചു.. എനിക് പറ്റുന്ന പോലെ എഴുതി.. എല്ലവർക്കും ഇഷ്ടം ആയി എന്ന് വിചാരിക്കുന്നു.. ഒരുപാട് സ്നേഹത്തോടെ... അശ്വതി കാർത്തിക ❣️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story