❣️എന്റെ പ്രാണനായ് ❣️: ഭാഗം 11

ente prananay

രചന: ചിലങ്ക

അരികിൽ നിന്നുള്ള സംസാരം വ്യക്തമല്ലെങ്കിലും ആ ശബ്‌ദം എന്റെ മയക്കം ഉണർത്തി... ഞാൻ പതിയെ കണ്ണുകൾ തുറന്നു.. കറങ്ങുന്ന ഫാൻ മങ്ങി മങ്ങി കാണുന്നു.. ശക്തമായി കണ്ണുകൾ ഞാൻ അടച്ചുതുറന്നു.. ചുറ്റോരം നോക്കി. അന്തരീക്ഷം കണ്ടപ്പോഴേ മനസിലായി എന്നെ ആരോ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നു എന്ന്.. ആ വ്യക്തിയെ കാണാൻ ഞാൻ വീണ്ടും ആ മുറി നിരീക്ഷിച്ചു.. എന്നാൽ എനിക്ക് ആരെയും കാണാൻ സാധിച്ചില്ല.. അത്യാവിശ്യത്തിന് വലിയ റൂം ആണ്.. സെറ്റിയും, ac യും, ടേബിൾ, self ഒക്കെ കണ്ടപ്പോൾ vip റൂം ആണ് കൊടുത്തിരിക്കുന്നത് എന്ന് മനസിലാക്കി... ചുമരോട് ചേർന്ന് പോസ്റ്ററിൽ അച്ചടിച്ച ആ ആശുപത്രിയുടെ പേര് കണ്ടപ്പോൾ എനിക്ക് മനസിലായി ഞാൻ ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്ന്.. ""Ashwavidhya hospital"" കണ്ണുകൾ ചുരുക്കി നോക്കി എന്റെ ചുണ്ടുകൾ മന്ദ്രിച്ചു. അപ്പൊ ആരാലും എന്നെ ഇവിടെ എത്തിച്ചിട്ടുണ്ടാവുക.. കണ്ണിൽ ഇരുട്ട് കേറിയത് മാത്രമേ എനിക്ക് ഓർമ ഒള്ളു.. എന്റെ കണ്ണുകൾ എന്റെ ശരീരമാകെ നോക്കി.. തലയിൽ ഒരു കെട്ടുണ്ട്.. വീണ വീഴ്ചയിൽ എനിക്ക് ഏറ്റ ആ വേദന ഇതാണെന്ന് ഞാൻ ഊഹിച്ചു.. പൊള്ളിയ ഭാഗം ബാൻടേജ് കെട്ടിയിട്ടുണ്ട്.. കാലിൽ മാവ് ഇട്ടാണ് വെച്ചിരിക്കുന്നത്..

അയാൾക്ക് അപ്പൊ എന്റെ കാൽ ഓടിച്ചോ കർത്താവെ..... 🙄 ആരോടെന്നില്ലാതെ ഞാൻ സ്വയം പറഞ്ഞു... അപ്പോഴാണ് വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടത്.. വരുന്ന ആളെ കണ്ട് സത്യം പറഞ്ഞ ഞാൻ ഞെട്ടി.. അനീറ്റ... ഞാൻ പോലും അറിയാതെ എന്റെ നാവുകൾ ഉച്ചരിച്ചു.. ആഹാ.. ചേച്ചി എഴുന്നേറ്റോ? നല്ല ഉറക്കം ആയിരുന്നല്ലോ.. എനിക്ക് ഒരു call വന്നു അതാ ഞാൻ പുറത്ത് പോയത്... ഇപ്പോൾ എങ്ങനെ ഉണ്ട്? Pain ഉണ്ടോ..?? ഒരു ബാവവെത്യാസം ഇല്ലാതെ എന്നോട് ചോദിക്കുന്നവളെ ഞാൻ നോക്കി നിന്നു.. അപ്പൊ ഇവൾ എനിക്ക് എന്താ പറ്റിയത് എന്ന് ഒന്നും അറിഞ്ഞില്ലേ.. എങ്ങനെ ആകും ഇവൾ എന്നെ അവിടെ നിന്നും കണ്ടത്? വേറെ ആരേം ഇവൾ അറിയിച്ചില്ല.. ഈ ഹോസ്പിറ്റൽ വന്നത് കൊണ്ട് സിനിചേച്ചിയും ചേട്ടനും അറിയേണ്ടേ ആണല്ലോ.. 🙄.. ഒന്നും മനസിലാകുന്നില്ലലോ കർത്താവെ... എന്താ പറയാ.. 😖 ചേച്ചി എന്താ ഇങ്ങനെ ആലോചിക്കുന്നത് എന്ന് ഞാൻ പറയട്ടെ... 😉 അനീറ്റ അങ്ങനെ പറഞ്ഞതും ഞാൻ അവളെ നെറ്റി ചുളിച് സംശയത്തോടെ നോക്കി.. ആഹ്മ്മ്മ്... ഞാൻ എങ്ങനെ ചേച്ചിയെ കണ്ടു? എനിക്ക് ഇപ്പോ എന്താ പറ്റിയെ... എന്നൊക്കെ അല്ലെ...? ഞാൻ പറഞ്ഞുതരാം... അത് ആലോചിച് ഈ കുഞ്ഞിതല ഭാരപ്പെടേണ്ട.... 😂..

കളിയാലേ എന്നെ നോക്കി അവൾ പറയുമ്പോൾ ഇതുവരെ ഞാൻ കാണാത്ത ഒരു അനീറ്റയെ കാണുകയായിരുന്നു ഞാൻ... അന്നത്തെ ആ restaurent പ്രശ്നത്തിൽ എന്നോട് അവൾക്ക് ദേഷ്യം ഉണ്ടെന്ന കരുതിയെ... അതുകൊണ്ടാ എന്നോട് സംസാരിക്കാൻ കല്യാണം കഴിഞ്ഞ് രണ്ടു ദിവസം ആയിട്ടും അവൾ വരാതിരുന്നത് എന്ന് കരുതി... എന്നാൽ.. ഇപ്പോൾ... എന്തൊക്കെയാ ഇവിടെ നടക്കുന്നെ... 🤧 ആദ്യം എന്നെ കുറിച് പറയാം.. എനിക്ക് ചേച്ചിയോട് ഒരു ദേഷ്യവും ഇല്ല .. അന്ന് കൂട്ടുകാരുടെ മുന്നിൽ നിന്ന് നാണം കേട്ടപ്പോ ആ ദേഷ്യമാണ് ഞാൻ അവിടെ തീർത്തത്.. അത് എന്റെ തെറ്റാണ്. അത് എനിക്ക് അറിയാം.. ചേച്ചിയെ ഒരിക്കലും ഞാൻ വെറുത്തിട്ടില്ലാട്ടോ... ഒരു പുഞ്ചിരിയോടെ അവൾ എന്റെ അടുത്ത് വന്നിരുന്നു പറയുമ്പോൾ ഞാനും അവൾക്കായി ഒന്ന് പുഞ്ചിരിച്ചു.. ചേച്ചിയോട് ചേട്ടന് എന്തിനാ ദേഷ്യം എന്നെനിക്ക് അറിയില്ലായിരുന്നു... ചേട്ടന് പറഞ്ഞപ്പോ ചെയ്യാതിരിക്കാനും തോന്നിയില്ല.. ചേച്ചിയോട് ദേഷ്യം ഉള്ളത് പോലെ അഭിനയിച്ചു.... രണ്ടു ദിവസം ചേച്ചിയുടെ മുന്നിൽ പോലും വരാതിരുന്നത് ഒരുപക്ഷെ ഞാൻ ചേച്ചിയെ കാണുമ്പോൾ അറിയാതെ അവരുടെ ഒക്കെ മുന്നിന്ന് സംസാരിച്ചാലോ കരുതി മാത്രമാണ്... എന്നാൽ ഇപ്പോ...

ചേച്ചിയോട് ചേട്ടന് എന്തിനാ ദേഷ്യം എന്നൊക്കെ എനിക്ക് മനസിലായി... പക്ഷെ കിച്ചു അവളെ ചേച്ചി അല്ല എന്ന് എനിക്ക് നന്നായി അറിയാം.. കാരണം അത്രയേറെ ചേച്ചിയെ പറ്റി ലീവ് വരുമ്പോഴും ഫോൺ ചെയ്യുമ്പോഴും ഞങ്ങളോട് ഒക്കെ എന്തിന് എബിച്ചേട്ടനോട് വരെ കിച്ചു പറയുമായിരുന്നു... അവൾ പറഞ്ഞറിഞ്ഞ നിച്ചുവിന് ഒരിക്കലും അവളെ കൊല്ലാൻ സാധിക്കില്ല എന്ന് എനിക്ക് അറിയാം... എന്നാൽ ചേട്ടന് ചേച്ചിയെ തെറ്റു ധരിച്ചിരിക്കുകയാണെന്ന് എനിക്ക് ചേട്ടനോട് പറയാൻ കഴിയുന്നില്ല... പറഞ്ഞാലും ചേട്ടൻ വിശ്വസിക്കില്ല... സത്യം പറഞ്ഞാൽ നിങ്ങളുടെ കോളേജ് ലാസ്റ്റ് year കഴിഞ്ഞ് ഞങ്ങൾ എല്ലാവരും വരാൻ ഇരിക്കയിരുന്നു.. ചേച്ചിയെ ചേട്ടൻ ആലോചിക്കാൻ.. ചേട്ടനും ഞങ്ങൾക്കും ഒക്കെ ചേച്ചിയെ കേട്ടറിവിൽ ഒത്തിരി ഇഷ്ടായിരുന്നു. ചേട്ടനെ മാത്രേ ചേച്ചിയുടെ ഫോട്ടോ കിച്ചു കാണിച്ചുകൊടുത്തിട്ടുള്ളു... ചേച്ചിക്ക് ഞങ്ങളെ ആരേം കാണിച്ചിട്ടില്ല.. സർപ്രൈസ്‌ ആണ്.. എന്നൊക്കെ കിച്ചു ഇടക്കിടക്ക് പറയുമായിരുന്നു..എന്നാൽ... കിച്ചു പോയതോടെ എല്ലാവരും ചേച്ചിക്ക് ഇങ്ങോട്ട് വരാൻ മനസ് കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞു..അവസാനം ഇങ്ങനെ ഒക്കെ marrage നടന്നു... പറ... ചേച്ചി ആരാ.. ആരാ.. നമ്മടെ കിച്ചുനെ.... കൊന്നത്...? പറ ചേച്ചി.. കരച്ചിലിന്റെ വക്കിൽ എത്തി കണ്ണുകൾ നിറച് എന്നെ നോക്കി ചോദിക്കുന്ന അനീറ്റ പറയുന്നത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു..

അവളോട് എന്ത് മറുപടി ആണ് ഞാൻ പറയുക എന്ന ചോദ്യത്തിൽ എന്റെ നെഞ്ച് ഉരുകുന്നത് പോലെ... എന്റെ പാറു അവൾ.. അവളെ കൊല്ലാൻ എനിക്ക് സാധിക്കില്ല.. പക്ഷെ അന്ന് ആ വഴക്കിൽ അവൾ ഇറങ്ങി പോയിരുന്നില്ല എങ്കിൽ ഇന്ന് അവൾ എന്റെ കൂടെ ഉണ്ടാകുമായിരുന്നു.. ആ നിമിഷത്തെ ഞാൻ സ്വയം ശപിച്ചു... പറ. ചേച്ചി.... എന്റെ മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടാകണം അവൾ വീണ്ടും എന്നോടുചോദിച്ചു.. എനിക്കറിയില്ല മോളെ.. എനിക്ക് ഒന്നും അറിയില്ല.. മോൾ പറഞ്ഞ ഒന്ന് ശെരിയാ അവൾക്ക് ഞാനും എനിക്ക് അവളും ജീവനായിരുന്നു.. ആരും കൊതിക്കുന്ന സൗഹൃദം...എന്നാൽ എല്ലാം ഞാൻ തന്നെ ഇല്ലാതാക്കി.. പക്ഷെ അവളെ ഇല്ലാതാക്കാൻ എനിക്ക് കഴിയില്ല.. മോളെ... നീ എങ്കിലും ചേച്ചിയെ വിശ്വാസിക്ക്... അത്രയും പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... Eay.. ചേച്ചി കരയല്ലേ... കിച്ചു ചേച്ചി മരിച്ചത് ചാച്ചന് അമ്മ ഒഴിച് ഞങ്ങൾക്ക് എല്ലാർക്കും അറിയാം.. ചേട്ടൻ raped ആണെന്ന് പറഞ്ഞിട്ടില്ല.. പപ്പയോടും അമ്മയോടും.. പറഞ്ഞ അവർ സഹിക്കില്ല.. ബാക്കി എല്ലാവർക്കും അറിയാം... ഞങ്ങൾക്ക് ഒക്കെ അത് ഷോക്ക് ആയിരുന്നു... ചേച്ചിയാണ് അത് ചെയ്തത് എന്ന് കിച്ചു പറഞ്ഞു എന്നാ കാര്യം ഒക്കെ ഞങ്ങൾക്ക് അറിയാം. പക്ഷെ അത് ഞങ്ങൾക്ക് വിശ്വാസം ഇല്ല..

എന്നാൽ അത് മനസിലാക്കാൻ നോക്കിയിട്ട് ചേട്ടൻ മനസിലാക്കിയും ഇല്ല... ചേച്ചിയോട് ചേട്ടൻ വെറുപ്പായിരുന്നു. പിന്നെ പിന്നെ.. ചേട്ടൻ പറഞ്ഞു എനിക്ക് അവളോട് ഒന്നും ഇല്ല.. അവൾ അല്ല.. എന്നെനിക്ക് അറിയാം എന്നൊക്കെ .... അപ്പൊ ഞങ്ങൾ ഒക്കെ ഒന്ന് ആശ്വസിച്ചു എന്നാൽ ഇപ്പോൾ....... സങ്കടത്തോടെ അവൾ പറഞ്ഞു നിർത്തുമ്പോൾ ഞാൻ അവളെ തന്നെ നോക്കി നിന്നു.. അപ്പോൾ എന്റെ മുന്നിലേക്ക് ഒരു ചോദ്യമേ വന്നോളു... ആ ചോദ്യം അവളുടെ പറച്ചിലിനോടുവിൽ എന്നിൽ നിന്ന് ഉച്ചരിച്ചു.. അപ്പൊ ഇപ്പോൾ എല്ലാർക്കും അറിയോ? ആ.. ചാച്ചാൻ ഒരു ബിസിനസ്‌ ടൂർ പോയിരിക്കയാണ്‌ one week കഴിഞ്ഞേ വരുകയുള്ളു... അതുകൊണ്ട് ചാച്ചനെ അറിയിച്ചിട്ടില്ല... അമ്മക്ക് ഒന്ന് തറയിൽ തെന്നി വീണത് ആണെന്നെ അറിയൂ.... അമ്മ വീട്ടിൽ അധികം ഉണ്ടാകാറിലോ.. Duty ഒക്കെ ആകും പിന്നെ.. ക്ലബ്‌ എന്നൊക്കെ പറഞ്ഞു പോകും.. അതുകൊണ്ട് അതില്ല.. അമ്മക്ക് അല്ലെങ്കിലും വീട്ടിൽ നിക്കാനും സംസാരിക്കാനും എവിടെയാ സമയം... ബാക്കി എല്ലാവർക്കും എല്ലാം അറിയാം.. അല്പം നിരാശ കലർന്ന പോലെ അവൾ പറഞ്ഞത് കേട്ട് എനിക്ക് ശെരിക്കും സങ്കടമായി.. അമ്മ ഇല്ലന്നിട്ട് ഞാൻ വിഷമിക്കുന്നു..

അപ്പൊ അമ്മ ഉണ്ടായിട്ടും അമ്മയോട് ഒന്ന് സംസാരിക്കാൻ പോലും കഴിയാത്ത ഇവൾ എന്തോരം സങ്കടപ്പെട്ടിട്ടുണ്ടാകും... ചേച്ചി........ ഞാൻ ചിന്തിച് നിൽക്കുന്നത് കണ്ടത് കൊണ്ടോ എന്തോ അവൾ എന്നെ വീണ്ടും ഒന്ന് തട്ടി വിളിച്ചു.. ആ.. ഞാൻ ഓരോന്ന്... ആലോചിച്.. എന്നിട്ട് അവർ എവിടെ... അനുചേച്ചി ബിബിചേട്ടനും ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നു.. ഇപ്പോ പോയി.. നമ്മൾ ചെല്ലുമ്പോഴേക്കും food റെഡി ആക്കണ്ടേ... എച്ചുനെ daycare നിന്ന് അവർ കൂട്ടികൊണ്ട് പോകും.. സിനിചേച്ചിക്ക് ഒരു operation ഉണ്ട്.. അതിന് പോയി ഇപ്പോൾ വരും.. അബി ചേട്ടൻ ചേച്ചിടെ discharge നോക്കാൻ പോയി.. സ്വന്തം hospital എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. എബിച്ചേട്ടൻ ഇക്കാര്യത്തിലൊക്കെ വളരെ strict ആണ്.. എല്ലാരും ഒരുപോലെ എന്നാ ചേട്ടൻ പറയാ... അവൾ പറയുന്നതിന് എല്ലാത്തിനും ഒരു പുഞ്ചിരിയിൽ ഞാൻ ഉത്തരം ഒതുക്കി.. എങ്കിലും അവൾ എന്നെ വെറുതെ വിട്ടതെ ഇല്ല.. എന്നെ ഓരോന്ന് പറഞ്ഞു അവൾ എന്റെ മനസ് ഒന്ന് മാറ്റാൻ നോക്കാണ്.. അതിന് അവളുടെ ഒരു സന്തോഷത്തിന് വേണ്ടി മാത്രം ഞാൻ ഉള്ളിൽ ഒരായിരം സംശയങ്ങളും സങ്കടങ്ങളും ഒതുക്കി അവൾക്കായി പുഞ്ചിരിച്ചു.. അവൾ പറയുന്നത് മുഴുവൻ അവരുടെ ഫാമിലിയെ പറ്റി ആണ്.. അതിലൂടെ ഞാൻ അറിയുകയായിരുന്നു.. ആ കുടുംബത്തെ.. പാറുവിലൂടെ അവർക്ക് നഷ്ടപെട്ട കളിയും ചിരിയുമായി എല്ലാവരിലും സ്വാതീനമായിരുന്ന എബിയേ... അവനിൽ വന്ന മാറ്റങ്ങളെ, അവന്റെ കളി ചിരികളെ.... പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടതും ഞങ്ങൾ അവിടേക്ക് നോക്കി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story