❣️എന്റെ പ്രാണനായ് ❣️: ഭാഗം 13

ente prananay

രചന: ചിലങ്ക

വൈകുന്നേരം ആയതും എല്ലാരും വന്നു. പണികൾ എല്ലാം ഒഴിഞ്ഞു ഞങ്ങൾ എല്ലാവരും ഹാളിൽ ഇരിക്കുകയാണ്.. ചേച്ചിമാരും ചേട്ടന്മാരും ഒക്കെ അവരവരുടേതായ ഓരോ അനുഭവങ്ങളും എബിയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇരിക്കുകയായിരുന്നു.. ആഹാ.. വന്നോ..? എന്താടാ ഇത്ര വൈകിയത്? വാതിൽക്കലേക്ക് നോക്കി സിനിചേച്ചി ചോദിക്കുന്നത് കേട്ടപ്പോ ആണ് ഞങ്ങൾ എല്ലാവരും അവിടേക്ക് നോക്കിയത്.. ഞാൻ ഒരാളെ വിളിക്കാൻ പോയി ചേച്ചി.. അതാ... ആരെ ( abi) ആ ചോദ്യത്തിന് മറുപടി ആയി അവൻ സൈഡിലേക്ക് നോക്കി.. ഞങ്ങളും.. അവിടെ നിന്ന് വന്ന ആളെ എനിക്ക് മനസിലായില്ല.. എന്നാൽ ബാക്കി എല്ലാവരും സന്തോഷത്തോടെ അവരെ നോക്കി.. 60 വയസിൽ മേലെ തോന്നിക്കുന്ന ഒരു സ്ത്രീ, അത്യാവശ്യത്തിന് വണ്ണം ഒക്കെ ഉണ്ട്.. കണ്ടാൽ തന്നെ ഒരു പ്രൗടി തോന്നിക്കും, നല്ല വലിയ മാലയും വളയും കമ്മൽ ഒക്കെ ഇട്ട്, സാരി നല്ല വൃത്തിയായി നോറിഞ്ഞു ഉടുത്ത രൂപം.. ഇതാണ് നിച്ചു മുത്തശ്ശി ഇവിടുത്തെ അമ്മയുടെ ചേച്ചിയ. കല്യാണത്തിന് വരാൻ പറ്റിയില്ലായിരുന്നു മുത്തശ്ശിക്ക്... എന്റെ നോട്ടം കണ്ടത് കൊണ്ടോ എന്തോ സിനി ചേച്ചി പറഞ്ഞു തന്നു... ഞാൻ ആ മുത്തശ്ശിയെ നോക്കി പുഞ്ചിരിച്ചു..

എന്നാൽ ചുണ്ടിന്റെ കോണിൽ ചെറിയൊരു പുഞ്ചിരി തന്ന് അവർ അകത്തേക്ക് കയറി.. എത്ര നാളായി കണ്ടിട്ട് മുത്തശ്ശിയെ... നിനക്ക് അങ്ങോട്ടും വരാലോ അബി.. ഒരു കല്യാണം ഇവിടെ കഴിഞ്ഞിട്ട് ആ കുട്ടിയെ കൂട്ടി ഒന്ന് വരാൻ പോലും നിങ്ങൾക്ക് തോന്നിയോ?? അത് മുത്തശ്ശി കല്യാണം കഴിഞ്ഞ് ഇപ്പോ ഒരാഴ്ച കഴിഞ്ഞല്ലേ ഒള്ളു.. നിച്ചൂ ഒന്ന് കാൽ വഴുക്കി വീണു.. കാലിൽ ചെറിയ പൊട്ടൽ ഉണ്ടായിരുന്നു.. അതാ.. അതുമാത്രമല്ല.. നിച്ചുന്റെ വീട്ടിൽ പോലും ഇതുവരെ പോയിട്ടില്ല... ( abi) അഹ്‌...ബെന്നി എവിടെ? പപ്പ ഒരു ബിസിനസ്‌ ആവിശ്യത്തിന് tvm പോയിരിക്കയാണ്‌.. കുറച്ചു ദിവസം കഴിഞ്ഞ് വരും.. അഹം.. ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ... എന്നും പറഞ്ഞു മുത്തശ്ശി തിരിഞ്ഞ് മുകളിലേക്ക് കയറി.. ഞാൻ എല്ലാവരുടേം മുഖത്തേക്ക് നോക്കിയപ്പോ എല്ലാവരും ഗൗരവത്തോട് കൂടി നിക്കാണ്.. പെട്ടന്ന് മുത്തശ്ശി തിരിഞ്ഞു നോക്കി.. എബിയെയും എന്നെയും മാറി മാറി നോക്കി.. അല്ല.. അവൻ ഓഫീസ് പോയി ക്ഷീണിച് വന്നതല്ലേ... നിനക്ക് അവന്റെ കയ്യിലെ bag വാങ്ങി വെക്കാൻ ഒന്നും അറിയില്ലേ... വളരെ ഗൗരവത്തോട്കൂടി മുത്തശ്ശി അത് ചോദിച്ചപ്പോ പെട്ടന്ന് ഞാൻ എബിയുടെ കയ്യിൽ നിന്ന് വാങ്ങി.. എന്നെ നോക്കി ഒന്നമർത്തി മൂളി മുത്തശ്ശി മുകളിലേക്ക് പോയി..

എബി എന്നെ നോക്കി.. ശേഷം മറ്റുള്ളവരെ നോക്കി all the best പറഞ്ഞു പോയി.. എല്ലാവരും അവനെ നോക്കി ചിരിച് ചേച്ചിമാർ അടുക്കളയിലേക്കും ചേട്ടന്മാർ റൂമികളിലേക്കും പോയി.. ഞാൻ പെട്ടന്ന് റൂമിലേക്ക് വെച്ച്പിടിച്ചു.. അകത്തേക്കു കയറുമ്പോൾ ആരും അവിടെ ഉണ്ടായിരുന്നില്ല.. വാഷ് റൂമിൽ നിന്നുള്ള ശബ്‌ദം കേട്ടതും അവൻ അകത്താണ് എന്ന് മനസിലാക്കി ഞാൻ bag വെച്ച് അടുക്കളയിലേക്ക് ഓടി.. അവിടെ ചെല്ലുമ്പോ ചേച്ചിമാർ ഭയങ്കര ചിന്തയിൽ ആണ്.. മുഖത്ത് നല്ല tenstion ഉണ്ട്.. എന്താ ചേച്ചി എന്താ നിങ്ങൾക്ക് പറ്റിയെ... എന്തിനാ ഇങ്ങനെ നിൽക്കുന്നെ? മുത്തശ്ശിക്ക് എന്താ കഴിക്കാൻ വെക്കാ എന്നറിയാതെ നിൽക്കാ.. അയ്യേ... നമ്മൾ കഴിക്കാൻ പോകുന്നത് അല്ലെ.. കൊടുക്കണം... ഇനീപ്പോ അത് വേണ്ടേൽ വേറെ എന്തേലും ഉണ്ടാകാം... അത് നിനക്ക് മുത്തശ്ശിയെ അറിയാഞ്ഞിട്ട... ആൾ ഒരു പ്രതേക ടൈപ്പ് ആണ്.. അത് എനിക്കും തോന്നി എന്നോട് അങ്ങനെ പറഞ്ഞപ്പോ... പക്ഷെ സത്യം അല്ലെ.. എന്നെ വെറുതെ വിവാഹം കഴിച്ചതാണ് എങ്കിലും ഞാൻ അവന്റെ ഭാര്യ അല്ലെ മുത്തശ്ശിയുടെ ഒക്കെ മുന്നിൽ... ശെരിയാണ് മോളെ... ഈ മുത്തശ്ശി character അങ്ങനെയാ പഴയ ആൾക്കാർ അല്ലെ... അതിന്റെതായ ചിട്ടകൾ ഒക്കെ ഉണ്ട്.. പക്ഷെ ഓവർ ആണ്..

നാണം കെടുത്തും.. മുത്തശ്ശി അങ്ങനെ ആരോടും മിണ്ടില്ല.. എബിയുമായി നല്ല കൂട്ട... അവനെ ചെറുപ്പത്തിലേ വലിയ കാര്യമായിരുന്നത്രെ.. മുത്തശ്ശി വിവാഹം കഴിച്ചിട്ടില്ല.. അതുകൊണ്ട് ഇടക്ക് ഇടക്ക് ഇവിടെ വരും..( sini) ഭക്ഷണം എരിവ് കൂടരുത് പുളി കൂടരുത് എന്നാൽ ഒന്ന് കരയരുത്....എല്ലാം ഭയങ്കര ഗൗരവത്തിൽ ആണ് സംസാരം.. എന്ത് എപ്പോ എങ്ങനെ പറയുമെന്ന് ആർക്കും predict ചെയ്യാൻ പറ്റാത്ത ഒരാൾ.. അതാ മുത്തശ്ശി.. പക്ഷെ പാവം ആണ് കേട്ടോ നമ്മുടെ ലൈഫ് നല്ലതാകാൻ ഒക്കെ ആണ് പറയുന്നത്..(anu) പിന്നെ.. ഈ മുത്തശ്ശിയുടെ ഒരു പ്രേത്യേകത കള്ളം പറഞ്ഞാൽ പിടിക്കും കള്ളത്തരം കാണിച്ചാൽ പിടിക്കും.. അത്കൊണ്ട് നീയും എബിയും സൂക്ഷിക്കണം..കേട്ടോ ( sini) ശേരി ചേച്ചി.. അപ്പോഴേ.. നമുക്ക് ഓരോന്നായി ഉണ്ടാക്കാം.. രാത്രി ആയത്കൊണ്ട് ചെറുതായി എന്തെങ്കിലും തട്ടികൂട്ടാം..(sini) ആഹ്.. നാളെ അമ്മമാർ വന്ന കുഴപ്പമില്ലലോ.. ( anu) അതും പറഞ്ഞു ഞങ്ങൾ അത്താഴം എല്ലാം ഉണ്ടാക്കി ടേബിൾ ആക്കി... എല്ലാരേം വിളിച്ചിട്ട് വാ നിച്ചു...( anu) ഞാനോ... ഞാനില്ല.

മുത്തശ്ശിയെ നിങ്ങൾ വിളി ബാക്കി എല്ലാവരേം ഞാൻ വിളിക്കാം... Eay. No no no.... നീ തന്നെ വിളിക്കണം go go go..( anu) അവരോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ കോലായിലേക്ക് നടന്നു ചേട്ടന്മാരെ വിളിച്ചു മുകളിലേക്ക് പോയി.. ആദ്യം ഞാൻ മുത്തശ്ശിയുടെ മുറിയിലേക്ക് ആണ് പോയത്.. എന്നാൽ അവിടെ ആരേം കാണാത്തത് കൊണ്ട് ഞാൻ എബിയുടെ മുറിയിലേക്ക് പോയി വന്ന് നോക്കാം എന്ന് കരുതി ഞങ്ങളുടെ മുറിയിലേക്ക് പോയി.. എന്നാൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നത് പോലെ അവർ രണ്ടു perum അവിടെ ഉണ്ടായിരുന്നു ഞാൻ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് കട്ടിലിൽ ഇരിക്കുന്ന അവർ രണ്ടുപേരും തിരിഞ്ഞു നോക്കിയത്.. ഞാൻ ചെന്നത് ഇഷ്ടമായികാണില്ലേ എന്ന് ചിന്തിച് ഞാൻ പെട്ടന്ന് തിരിഞ്ഞതും പുറകിൽ നിന്ന് ആ ഗാംഭീര്യാ ശബ്‌ദം ഉയർന്നു... നീ എവിടെ പോക കുട്ടിയെ..? ഇവിടെ വാ... കേട്ടിട്ടും പോണോ പോണ്ടേ എന്നപോലെ അവിടെ നിന്ന് പിന്നെ.. പോയില്ലേൽ അനുസരണ ഇല്ല പറഞ്ഞാലോ കരുതി ഞാൻ അവരുടെ അടുത്തേക്ക് നടന്നു.. ഇയാളുടെ പേര് എന്താ..? എബിയുടെ കൈയിൽ കൈ കോർത്തു കട്ടിലിൽ ഇരുന്നുകൊണ്ട് മുത്തശ്ശി ചോദിച്ചു.. നിഖിത.. അഹ്.. എന്താ ചെയ്യുന്നേ?

ഞാൻ ടീച്ചർ ആയിരുന്നു.. ഓഹോ.. ഡാൻസ് കളിക്കുമല്ലേ...? ഞാൻ പറയാതെ തന്നെ എന്നോട് അങ്ങനെ ചോദിച്ച മുത്തശ്ശിയെ ഞാൻ അത്ഭുദത്തോടെ നോക്കി.. ആ മെയ്വഴക്കം കണ്ടപ്പോ തോന്നി.. അതുകൊണ്ട് ചോദിച്ചു എന്നേ ഒള്ളു... എന്റെ മുഖത്തെ സംശയം കണ്ടുകൊണ്ടാകാം മുത്തശ്ശി പറഞ്ഞു.. അതിന് ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്നെ നോക്കുന്ന എബിയേ ഞാൻ നോക്കാനേ പോയില്ല... അല്ലേലും ആ സംഭവത്തിന് ശേഷം ഞാൻ അവനെ നേരെ കണ്ടിട്ട് കൂടി ഇല്ല.. അല്ല കാണാൻ ശ്രെമിക്കാറില്ല... അത്താഴം കഴിക്കാൻ വിളിക്കുണ്ട്... അഹ്‌ കുട്ടി നടന്നോളു.. ഞങ്ങൾ വരാം.. പിന്നെ.. അവിടെ നിക്കാൻ പോയില്ല.. പെട്ടന് താഴേക്ക് പോന്നു.. ഞാൻ ചെല്ലുമ്പോ എല്ലാവരും ഉണ്ട് അവിടെ... സിനിചേച്ചി വിളമ്പുന്നുമുണ്ട്.. ഞാനും ചേച്ചിയെ പോയി സഹായിച്ചു... അപ്പോഴേക്കും മുത്തശ്ശിയും എബിയും വന്നിരുന്നു. അവർക്കും വിളമ്പി ഞങ്ങൾ അവരുടെ ഒപ്പം ഇരുന്നു.. എച്ചു എവിടെ സിനി? ( മുത്തശ്ശി ) അവൻ നേരത്തെ കഴിച്ചു ഉറങ്ങും മുത്തശ്ശി ( sini) അഹം.. നിച്ചു ഇനി work ചെയ്യുന്നില്ലേ ഇവിടെ വീട്ടിൽ വെറുതെ ഇരിക്കാൻ ആണോ plan?? അതിന് എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഇനിയും കോളേജിലേക്ക് നാണം കെട്ട് പോകാൻ ഞാൻ തയ്യാറല്ലായിരുന്നു എന്നതായിരുന്നു സത്യം..

എന്താ എല്ലാവരും മിണ്ടാതിരിക്കുന്നെ? ഞാൻ കാര്യം അല്ലെ ചോദിച്ചത്.. നിങ്ങളുടെ ഒക്കെ നോട്ടം കണ്ടാൽ ഞാൻ എന്തോ അപരതം ചോദിച്ചപോലെ ഉണ്ടല്ലോ... എഹ്?? Eay അങ്ങനെ ഒന്നുല്ല മുത്തശ്ശി.. നിച്ചു നമ്മുടെ കോളേജിൽ ആണ് work ചെയ്തിരുന്നത്... അത് ഞാൻ അറിഞ്ഞു.. ഇനി പോകുന്നില്ലേ എന്നാണ് ചോദിച്ചത്... ഇല്ല... പെട്ടന്ന് മുത്തശ്ശി പറഞ്ഞു നിർത്തിയതും ഞാൻ പറഞ്ഞു. എഹ്? അതെന്തേ...? നിന്നെ നിന്റെ ചേട്ടൻ പഠിപ്പിച്ചത് വെറുതെ ആണോ? അങ്ങനെയല്ല... ഏതൊരു ആൾക്കും അവരുടേതായ identity ഉണ്ട്.. പക്ഷെ എന്നെ അവിടുന്ന് സസ്‌പെൻഡ് ചെയ്തത് ആണ്.. അതും ചെയ്യാത്ത കാര്യത്തിന്. ഇനിയും അവിടെ തുടരാൻ എനിക്ക് ഭുധിമുട്ടുണ്ട്..ഇനി എനിക്ക് സ്വയം തോന്നിയാൽ അപ്പൊ ഞാൻ അവിടേക്ക് വരുന്നതിനെ പറ്റി ചിന്തിക്കു.. ആ സമയം അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്.. ചേച്ചിമാരും ചേട്ടന്മാരും എന്നെ നോക്കുന്നുണ്ട്.. അവരാരും ഇതുപോലെ സംസാരിച്ചിട്ടില്ല അങ്ങനെ ഒന്നും പറയരുത് എന്ന് എനിക്ക് പറഞ്ഞതന്നിട്ടും, ഞാൻ തെറ്റിച്ചതിന്റെ നോട്ടം ആണെന്ന് എനിക്ക് അപ്പോഴേ തോന്നി.. അഹ്‌... എനിക്ക് ഒരു പേടി ഉണ്ടായിരുന്നു നീ എന്റെ എബിക്ക് ചേർന്ന ഒരാൾ ആണോ എന്ന്... എന്നാൽ ഇപ്പോൾ എനിക്ക് ഉറപ്പായി..

നിന്നെ പോലെ ഒരു കുട്ടി തന്നെ വേണം.. ഇവൻ.. എന്തായാലും ഇവന്റെ സെലെക്ഷൻ തെറ്റിയില്ല... ആ നിമിഷം മുത്തശ്ശി ഒരു പുഞ്ചിരിയോടെ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു.. അതും പറഞ്ഞു മുത്തശ്ശി ആഹാരം കഴിച്ചു കൈ കഴുകി.. മുകളിലേക്ക് കയറി.. ഒപ്പം എബിയും... എന്നെ നോക്കുന്ന കണ്ണുകളെ ഒരു വളിച്ച ചിരിയിൽ ഒതുക്കി പാടെ അവഗണിച്ചു ഞാൻ തല താഴ്ത്തി ആഹാരം കഴിച്ചു എഴുനേറ്റു.. എല്ലാവരും കഴിച്ചു,പത്രം കഴുകി എല്ലാം clean ആക്കി.. രണ്ടു ജാഗ്ഗിൽ വെള്ളം എടുത്ത് ഞാൻ മുകളിലേക്ക് കയറി.. മുത്തശ്ശിയുടെ റൂമിലേക്ക് കയറി യപ്പോൾ മുത്തശ്ശി കട്ടിലിൽ ഇരുന്ന് ഏതോ പുസ്തകം വായിക്കുകയായിരുന്നു.. എന്നെ കണ്ടതും വായന നിർത്തി എന്നെ നോക്കി.. ഞാൻ.. വെള്ളം തരാൻ.. അഹം.. മോൾ അവിടെ വെച്ചിട്ട് പൊയ്ക്കോ... വളരെ സൗമ്യത്തോടെ മുത്തശ്ശി പറയുന്നത് കെട്ട് ഞാൻ മുത്തശ്ശിക്കും ഒന്ന് ചിരിച് കൊടുത്തു... വെള്ളം ടേബിൾ വെച്ച് തിരിഞ്ഞു നടന്നു.. ഒന്ന് നിന്നേ..( മുത്തശ്ശി ) എന്താ മുത്തശ്ശി നീയും എബിയും തമ്മിൽ എന്തെങ്കിലും സ്വരച്ചേർച്ച ഉണ്ടോ? ആദ്യം മുത്തശ്ശി ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി എങ്കിലും പിന്നീട് മുഖത്ത് ചിരി വരുത്തി.. Eay ഇല്ലല്ലോ.. എന്താ മുത്തശ്ശി അങ്ങനെ ചോയിച്ചേ...?

ഒന്നുല്ല... മോൾക്ക് എന്തേലും പ്രശ്നം ഉണ്ടോ? ഇല്ലല്ലോ... നിങ്ങൾക്ക് മൂൻപ് പരിജയം ഒന്നുമില്ലേ.. വിവാഹത്തിന് മുൻപ് Eay ഇല്ല.. അഹ്‌.. മോൾ പൊയ്ക്കോ.. ഒന്നാമർത്തി മൂളി മുത്തശ്ശി പറയുന്നത് കേട്ടതും ഞാൻ പെട്ടന്ന് വാതിൽ കടന്നു. റൂമിലേക്ക് ഓടി... അവിടെച്ചെന്ന് വാതിൽ അടക്കാൻ പോലും സാവകാശം ഇല്ലാതെ ഞാൻ കട്ടിലിൽ പോയി ഇരുന്ന് നെഞ്ചിൽ കൈ വെച്ച് ശ്വാസം ആന്നുവലിച്ചു... ദൈവമേ... ഇത്രയും പ്രതീക്ഷിച്ചില്ല... ആകപ്പാടെ ഒന്ന് രണ്ട് ചോദ്യം ചോദിച്ചു.. അതിനിങ്ങനെ ഞാൻ എന്തിനാ പേടിക്കുന്നെ? വേണ്ട... No പേടിക്കല്ലേ... നിച്ചു be cool.... സ്വയം ആശ്വസിപ്പിച്ചുകിണ്ടിരിക്കുമ്പോൾ ആണ്.. വാതിൽ കടന്ന് വരുന്ന എബിയേ ഞാൻ കണ്ടത്.. അവനെ കണ്ടതും ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് താഴെ ബെഡ്ഷീറ്റ് എടുത്ത് വിരിച്ചു.. അവൻ അതൊന്നും mind ആക്കാതെ ലാപ് എടുത്തോണ്ട് സെറ്റിയിൽ വന്ന് കിടന്നു... കുറച്ചു നേരം അവിടെ ഇരുന്ന് വീണ്ടും ഞാൻ ബെഡ്ഷീറ്റ് വിരിച് തിരിഞ്ഞപ്പോ ആരെയോ തട്ടി ഞാൻ വീഴാൻ പോയതും രണ്ട് കൈകൾ എന്നെ വലയം ചെയ്തു... പെട്ടന്ന് കുതറി മാറി മുഖത്തോട്ട് നോക്കിയതും അവിടെ എന്നെ നോക്കി ചിരിക്കുന്ന ആളെ കണ്ട് ഞാൻ ശെരിക്കും ഞെട്ടി.. അവന്റെ മുന്നിലായി വീഴാൻ നിൽക്കുമ്പോൾ എന്റെ കയ്യിലും ഇടുപ്പിലും ആയിയാണ് അവന്റെ കൈകൾ.. കുറച്ചു നേരം അന്തിച്ചു നിന്നെങ്കിലും പെട്ടന്ന് നേരെ നിന്ന് അവനെ ശക്തമായി പിന്നിലേക്ക് തള്ളി.. ഡോ.. താൻ എന്താ ഈ ചെയ്തത്.. എഹ്..??

വഴിയിൽ നിന്ന് മാറി നിൽക്കാൻ അറിയില്ലേ.. മര്യാദക്ക് അവിടെ ലാപ് കുത്തി ഇരുന്നതല്ലേ.... പിന്നെ താൻ എന്തിനാടോ എന്റെ അടുത്തേക്ക് കെട്ടിയെടുത്തത്... ഓരോന്ന് പരിസരം മറന്ന് പറഞ്ഞു പറഞ്ഞു ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. എന്നാൽ അവന് അത് കേട്ട ഭാവം പോലും കാണിക്കുന്നില്ല... നിന്റെ അടുത്തല്ലാതെ വേറെ ആരുടെ അടുത്ത ഞാൻ പോകുവാ...?... Office കുറെ വർക്ക്‌ pending ഉണ്ട്.. അതാ നിന്നെ വിളിക്കാതിരുന്നേ ഇന്ന്.. ഇയാൾക്ക് വട്ടായോ.. ഞാൻ നേരത്തെ അടുത്തേക്ക് നീങ്ങി നീങ്ങി വന്ന് കൊണ്ട് പറയുന്നത് കേട്ട് ഞാൻ അന്തളിച്ചു പിന്നിലേക്ക് നടന്നു... അവസാനം കട്ടിലിൽ തട്ടി നിന്നതും.. ഞാൻ പുറകിലേക്ക് നോക്കി അവനെ ഒന്ന് നോക്കി, അവന് ആണേൽ ആ ചിരിയോടെ എന്റെ അടുത്തേക്ക് വരുകയാണ്... എന്റെ അടുത്തേക്ക് വരരുത്... സത്യായിട്ടും ഞാൻ അടിക്കും... മാറിക്കോ.. Plz... പോ... നിന്റെ പിണക്കം ഒക്കെ ഞാൻ മാറ്റിതാരം.. പൊന്നെ... കല്ലചിരിയോടെ അവൻ പറയുന്നത് കെട്ട് ഞാൻ വാ തുറന്ന് പോയി.. പെട്ടന്നുള്ള ഊക്കിൽ അവൻ എന്നെ കട്ടിലിലേക്ക് തള്ളി ഇട്ടു.... അത് കഴിഞ്ഞ് ആ വാതിലിന്റെ അവിടേക്ക് നോക്കി.. അവൻ എന്താ നോക്കുന്നെ എന്നറിയാൻ ഞാനും... പക്ഷെ ആരുമില്ല.. അവൻ വാതിലിന്റെ അടുത്തേക്ക് നടന്നു...

ഒപ്പം കട്ടിലിൽ നിന്ന് ഞാനും എഴുന്നേറ്റു... അവൻ പോയി പുറത്തേക്ക് തല ഇട്ട് എല്ലായിടം നോക്കി എന്നിട്ട് വാതിൽ അടച്ചു... അവൻ അടച്ച വാതിലിന്റെ കൊട്ടൽ എനിക്ക് എന്റെ നെഞ്ചിൽ പെടഞ്ഞു കേട്ടിരുന്നു.. അവൻ പക്ഷെ വാതിൽ അടച്ചു സെറ്റിയിൽ പോയി ഇരുന്ന് ലാപ് തുറന്ന് അവന്റെ പരുപാടി നോക്കാൻ തുടങ്ങി.. എന്തിനാകും അവൻ അപ്പൊ എന്നെ തള്ളി ഇട്ടത്??... പെട്ടന്ന് എന്താകും പറ്റിയത്..?? അങ്ങനെ വിട്ടാൽ പറ്റില്ലാലോ... ചോദിച്ചിട്ട് തന്നെ കാര്യം... അതും പറഞ്ഞു ഞാൻ അവന്റെ അടുത്തേക്ക് ചെന്നു... അവൻ എന്നാൽ അങ്ങനെ ഒരാൾ അടുത്ത് നിൽക്കുന്നു എന്ന പരിഗണന തരാതെ ലാപ് നോക്കി.. മ്മ്മക്ക്..... തൊണ്ട കൊണ്ട് സൗണ്ട് ഉണ്ടാക്കി ഞാൻ അവനെ നോക്കി... ആഹ്മ്മ്മ്?? എന്താ...?? ഒറ്റപുരികം പൊക്കി അവൻ എന്നോട് ഗൗരവത്തിൽ ചോദിച്ചു.. താൻ എന്തിനാ എന്നെ കേറി പിടിച്ചേ... പറയടോ... 😤 എനിക്ക് തോന്നി... തനിക്ക് തോന്നുമ്പോ കേറി പിടിക്കാൻ ഉള്ളതാണോ ഞാൻ... 🤧 അത് ചോദിച്ചതും അവൻ എഴുന്നേറ്റു എന്റെ മുന്നിൽ നേർക്ക് നേർ നിന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story