❣️എന്റെ പ്രാണനായ് ❣️: ഭാഗം 16

ente prananay

രചന: ചിലങ്ക

പാറുന് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ആണെന്ന് ചേച്ചി പറഞ്ഞു. ഒപ്പം എബിക്കും ഇടക്ക് ഇവിടെ വന്നിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... ഒരുപാട് love birds.. അവ പരസ്പരം സ്നേഹിക്കുന്നത് കണ്ടുനിൽക്കുമ്പോൾ ആണ്. എന്റെ ഫോൺ റിങ് ചെയ്തത്. ഡിസ്പ്ലേ യിൽ തെളിഞ്ഞ പേര് കണ്ടപ്പോഴേ എന്റെ കണ്ണുകൾ വിടർന്നു. ഹെലോ... ആഹാ നീ ജീവിച്ചിരിപ്പുണ്ട് അല്ലേടി പൊട്ടിക്കാളി പിന്നെ.. അങ്ങനെയങ് ചത്തുകളയാൻ പറ്റോ? അത് ശെരിയാ.നിന്റെ കെട്ടിയോന്റെ കൂടെ നിന്ന്, കുട്ടികൾ ഒക്കെ ആയി, മുത്തശ്ശി ആയി മരിക്കാൻ ആകുമല്ലേ? 😌 അത്രക്ക് വലിയ plan ഒന്നുമില്ല..ഇപ്പോ ഒന്ന് ജീവിക്കണം അത്ര ഒള്ളു.. Ok ok.. ഞാൻ ഇപ്പോ വിളിച്ചത് നീ പറഞ്ഞ കാര്യം എല്ലാം ഒരു file ആക്കിയിട്ടുണ്ട്... അത് എങ്ങനെ ഇനി നിന്റെ കയ്യിൽ എത്തിക്കേണ്ടത് എബി കാണാതെ എന്ന് എനിക്കറിയില്ല.. അത് നീ തന്നെ നോക്കണം.. അത് ഞാൻ നോക്കിക്കോളാം.. ഞാൻ പറയുന്ന ഇടത്തു നീ കൊണ്ടുവന്ന് തന്നാൽ മതി... Ah ok അല്ലേൽ തന്നെ അവൻ കണ്ടാൽ എന്താ അപ്പോഴല്ലേ നിനക്ക് ഇതിൽ ഒരു പങ്ക് അറിയുക കൂടി ഇല്ല... അതുകൊണ്ടാണ് നീ ഇത് അന്വേഷിക്കുന്നത് എന്നൊക്കെ കരുതി നിന്നോടുള്ള ദേഷ്യം ഒക്കെ മാറിയാലോ? Eay ഒരിക്കലും ഇല്ല... ഞാൻ ഇവിടെ നിന്ന് കൊണ്ട് വേറെ പല കാര്യങ്ങളും അറിഞ്ഞു.. പാറു അവളുടെ മരണം കൊണ്ടാണ് ഇവിടെ എബിയുടെ അമ്മ അറ്റാക്ക് വന്ന് മരിച്ചത്... What??... നീ അല്ലെ പറഞ്ഞത് അത് ഒരു accident ആയിരുന്നു..

എബിയുടെ ചെറുപ്പത്തിൽ എന്ന്... അത് അന്ന്... അത് എന്നോട് പറഞ്ഞ വെറും നുണ ആണ്.. അതൊന്നും ഇവിടെ ആരും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു അധ്യായം ആണ്.. അതുകൊണ്ടാകും... Ahm.. എന്നാ ok.. അതും പറഞ്ഞു അവൻ ഫോൺ കട്ടാക്കി. എന്നാൽ ഫോൺ വെച്ച് 2 min കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു. എന്താടാ.. പെട്ടന്.... എനിക്ക് urgent ആയി നിന്നെ കാണണം.. ഗൗരവത്തോടെ അവൻ പറയുന്നത് കേട്ടതും എനിക്ക് എന്തോ serious ആണെന്ന് മനസിലായി. ഇപ്പോഴോ... അഹം.. എനിക്ക് ഇതിനെ പറ്റി പറയാൻ തന്നെ ആണ്... ഞാൻ വീണ്ടും അത് ചെക്ക് ചെയ്തപ്പോൾ ആണ് എനിക്ക് പലതും ഒന്നുംകൂടെ തെളിയുന്നത്. നീ വാ... Ahada.. എവിടെക്കാ.. St. Treesa church Ok.. നീ wait ചെയ്യ്.. അതും പറഞ്ഞു ഞാൻ പെട്ടന്ന് ഒരുങ്ങി മുത്തശ്ശിയോട് ഫ്രണ്ടിനെ കാണാൻ ഉണ്ട് പള്ളിയിൽ ആണ് എന്നൊക്കെ പറഞ്ഞു ഇറങ്ങി.. ഭാസ്കരേട്ടൻ ആണ് കൊണ്ടോയാക്കിയത്.. ( driver)പള്ളിയിൽ ഇറക്കി wait ചെയ്യാൻ പറഞ്ഞു ഞാൻ പള്ളിയുടെ പടികൾ കയറി.. ആ നിമിഷം അവൻ എന്താണ് പറയാൻ ഉള്ളത് എന്നാ ചിന്ത മാത്രമേ എനിക്കുന്നടായിരുന്നുള്ളു.. അത് അറിയാൻ എന്റെ ഉള്ളം തുടിക്കുന്നത് ഞാൻ അറിഞ്ഞു.. ഓരോ പടി കയറുമ്പോഴും ഞാൻ അവനെ തിരഞ്ഞു കൊണ്ടിരുന്നു..

അപ്പോഴാണ് അങ്ങ് അകലെ പള്ളിയുടെ ഗ്രൗണ്ടിൽ ഒരു ആൽമരച്ചുവട്ടിൽ ഇരിക്കുന്ന അവനെ ഞാൻ കണ്ടത്... ഞാൻ പതിയെ അവന്റെ അടുത്തേക്ക് നടന്നു.. പോലീസ് വേഷത്തിൽ തന്നെ ആണ് ആൾ... മുഖത്ത് ഗൗരവം തന്നെ ഞാൻ നടന്നു വരുന്നത് അറിഞ്ഞതുകൊണ്ടോ എന്തോ അവൻ തിരിഞ്ഞു അവന്റെ തോളിലെ നക്ഷത്രങ്ങൾ തിളങ്ങി.. അവന്റെ നെഞ്ചോട് ചേർത്ത് എഴുതിയിരിക്കുന്നത് പേരിലേക്ക് എന്റെ കണ്ണുകൾ മാറി.. ശ്രീറാഗ് IPS അവന്റെ ഗൗരവത്തിന് എന്നാൽ കുറവൊന്നുമില്ല.. അത് എന്റെ ഉള്ളിൽ തീർത്തും ഭയം തന്നെ ആയിരുന്നു.. എന്താടാ...എന്ത് പറ്റി?.. One month, one month ആയി ഞാൻ നീ പറഞ്ഞ കേസ് പിന്നാലെ നടക്കുന്നു.. എന്റെ ഡ്യൂട്ടിയിൽ കയറിയപ്പോൾ തന്നെ എനിക്ക് വന്ന call നിന്റേത്... ആത്മസുഹൃത്തിന് സഹായം ചെയ്യാൻ ഞാൻ ഇറങ്ങിതിരിച്ചു.. എന്നാൽ... അവിടെ എനിക്ക് അറിയാൻ പറ്റാത്ത രീതിയിൽ,, കുഴപ്പിക്കുന്ന രീതിയിൽ കേസ് വഴി മാറുകയാണ്.. നീ ഒന്ന് തെളിച്ചു പറ ശ്രീ... നീ ഇങ്ങനെ ഒരുമാതിരി വലിയ ഗും കൊടുത്ത് പറയുന്നേ കേൾക്കുമ്പോഴേ എനിക്ക് എന്തോ പോലെ.. നീ strait ആയിട്ട് പറ.. പറയാം... അവൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ഞാൻ കാതോർത്തു... എന്റെ ഹൃദയം ആയിരമടങ് ഇടിക്കാൻ തുടങ്ങി... ഇതാ file.. നീ പറഞ്ഞ കാര്യങ്ങൾ എല്ലാം കണ്ടത്തി.. ഞാൻ നോക്കുകയും ചെയ്തു.. ഇനി ഞാൻ പറയുന്ന കാര്യം നീ ശ്രെദ്ധിച്ചു കേൾക്കണം.. അന്ന് കോളേജിൽ എന്ത് പ്രശനം ആണ് ഉണ്ടായത് എന്ന് എനിക്ക് നീ ഇതുവരെ പറഞ്ഞു തന്നിട്ടില്ല..

അത് ഇതുമായി ബന്ധം ഇല്ല എന്ന് നീ പറഞ്ഞു.. എന്നാൽ.. ഇപ്പോ അത് ഇതുമായി ബന്ധം ഉണ്ടായതുപോലെ ആണ് എനിക്ക് തോന്നുന്നത്... പാറു അന്ന് pg നിന്ന് ഇറങ്ങി എന്നുള്ളത് സത്യം.. എന്നാൽ അന്ന് അവൾ വീട്ടിൽ എത്തിയിട്ടില്ല... 2 ദിവസം ശേഷം കത്തികരിഞ്ഞ ഒരു body ആയി അവളുടെ ശരീരം കിട്ടി...എബി വന്ന് തിരിച്ചറിഞ്ഞു എങ്കിലും ബാംഗ്ലൂർ നിന്ന് body എറണാകുളം കൊണ്ടുവരാൻ കർണാടക പോലീസ് സമ്മതിച്ചില്ല... എബിയും വീട്ടുകാരും ചേർന്ന് body ബാംഗ്ലൂർ തന്നെ ഒരു churchil അടക്കം ചെയ്തു... എന്നാൽ ആ ചടങ്ങിൽ എബിയുടെ പപ്പയോ അമ്മയോ വന്നില്ല.. Eay no.... അവൻ പറഞ്ഞു വന്നത് എന്റെ കണ്ണുകളെ നനയിച്ചുവെങ്കിലും അവൻ പറഞ്ഞ അവസാനവാക്ക് അത്കേട്ടതും ഞാൻ തല ഉയർത്തി അവനെ നോക്കി അത് നിഷേധിച്ചു. What? അല്ല.. എബിടെ അമ്മ ചെറുപ്പത്തിൽ മരിച്ചു. ഇല്ല നിച്ചു.. എബിയുടെ അമ്മ മരിച്ചത് മകളുടെ മരണവാർത്ത അറിഞ്ഞ ശേഷം ആണ്... അറ്റാക്ക് ആയിരുന്നു... ഞാൻ അവരുടെ doctor പോയി കണ്ടു. അയാളോട് പറഞ്ഞിരുന്നു എന്താണ് tension കൂടാൻ കാരണം എന്നാൽ ആരും അറിയരുത് എന്നും... പോലീസ് ആയതുകൊണ്ടാണ് അയാൾ പറഞ്ഞത്.. അത് എന്നോട്... പപ്പ മാത്രമേ ഇനി ഇതൊക്കെ അറിയാൻ ഒള്ളു...

പപ്പക്ക് ഒരു അറ്റാക്ക് വന്നിട്ടുള്ളതാണ് അതുകൊണ്ട് തന്നെ ഇതൊന്നും മകളുടെ ഈ അവസ്ഥ അറിയിച്ചില്ല... എന്നാൽ അമ്മ അറിയാൻ ഇടയായി... അവൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് പുതുഅറിവായിരുന്നു.. അപ്പോഴാണ് ഞാൻ അവൻ പറഞ്ഞ കാര്യങ്ങൾ ഓർത്തത്.. എന്റെ അമ്മ, പെങ്ങൾ. അങ്ങനെ അവൻ പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ എനിക്ക് നെഞ്ച് വലിഞ്ഞു മുറുകുന്നത് പോലെ... അറിയാതെ ആണെങ്കിലും ഞാൻ ഇതിൽ തെറ്റ് ചെയ്തന്നോ? എന്ന് എന്റെ മനസിനെ അലട്ടി... പെങ്ങളുടെ കൊലപാതകത്തിന് ഉത്തരവാദികളെ പിടിക്കാൻ കേസുമായി എബിയും ചേട്ടന്മാരും മുന്നോട്ട് പോയി... എന്നാൽ അവരെ പോലീസ് കണ്ടെത്തി എങ്കിലും അവർ ഇതിനുമുമ്പും ഇവർ കേസിൽ പിടിക്കപെട്ടിട്ടുള്ള ആളുകൾ ആണ്...എന്നാൽ പെണ്ണ് കേസ് ഒന്നും തന്നെ ഇല്ലായിരുന്നു.. എന്നാൽ. ഇത് മാത്രം.. പിടിപാട് ഉള്ളത് കൊണ്ടാകണം അതുമല്ല കേരളവും അല്ല.. അവർ രക്ഷപെട്ടു 5 പേര്... അവരിൽ 3 പേര് ഇപ്പോൾ മരിച്ചു കഴിഞ്ഞു.. അതും നമുക്ക് സംശയ രീതിയിൽ തന്നെ ആണ്.. 3 ഉം ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ ആണ് കൊലപെടുത്തിയിരിക്കുന്നത്.. അത് കൊണ്ട് അതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.. പോലീസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്.. അപ്പൊ ആരായിരിക്കും അവരെ കൊന്നത് ഇനി ആ കൊലപാതകിയുടെ ലക്ഷ്യം ബാക്കി പേരല്ലേ... ആകാം... എന്നാൽ അവർ ബാംഗ്ലൂർ ഇല്ല.. കേരളത്തിൽ എത്തിയിട്ടുണ്ട്.. എന്നാണ് അറിഞ്ഞത്..

Ahm.. പക്ഷെ ശ്രീ അവരല്ല... കിച്ചുവിനെ എന്നാണ് എനിക്ക് തോന്നുന്നത്... അതെ അവരല്ല...അത് അവർ തന്നെ പറഞ്ഞു എന്നാൽ ആരോ ഒരാൾ പറഞ്ഞിട്ടാണ്... ആൾ ആരാണെന്ന് എത്ര ചോദിച്ചിട്ടും അവർ പറഞ്ഞില്ല... ഇപ്പോ 1 കൊല്ലം ആയില്ലേ... പോലീസ് കാർ പോലും അത് മറന്നു... ഇപ്പോൾ വീണ്ടും ആ പ്രീതികൾ മരിക്കുമ്പോൾ അവർക്ക് സംശയം ഇല്ലെങ്കിലും ഇതിൽ തള്ളി കൂടി നിക്കുന്ന നമുക്ക് ഉണ്ടാകില്ലേ.. ശെരിയാണ്... പക്ഷെ അവരെ കൊണ്ട് ചെയ്യിച്ച ആ ആൾ. അതാരാണെന്ന് അറിയണം.. അതിന് ആ രണ്ട് പേരെ അറിയണം... ആ details ആ ഫയൽയിൽ തന്നെ ഉണ്ട്.. Ahm.. പക്ഷെ അവർ പറയുന്നില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും.. നിച്ചു.. ഇപ്പോൾ തന്നെ അവൻ മാർ ഭയന്ന് ആണ് കേരളത്തിൽ എത്തിയിരിക്കുന്നത്..അവരുടെ തൊട്ടടുത്ത മരണം എന്നറിഞ്ഞു പേടിക്കുമ്പോൾ അവർ പറയും... അഹ്.. എന്നാൽ ഇനി എന്താ plan...? കണ്ടുപിടിക്കാം... അവനെ രക്ഷിക്കാം എന്നപോലെ ചോദിക്കാം.. Ahm ok.. എന്നാ ഞാൻ പോക എബി എത്തുന്നതിനു മുൻപ് എത്തണം. അതും പറഞ്ഞു ആ file ആയി ഞാൻ വീട്ടിലേക്ക് പോന്നു.. കാറിൽ ഇരിക്കുമ്പോൾ ഞാൻ ആ file നോക്കി. ആ ആളുകൾ ഒരു പരിജയം പോലും ഇല്ലാത്തവർ... അവർ അല്ല പാറുവിനെ കൊന്നത് എനിക്ക് ഉറപ്പായി.. വീട്ടിലെത്തിയപ്പോൾ അനുചേച്ചിയും ബിബിചേട്ടനും എത്തിയിരുന്നു. ഞാൻ റൂമിൽ കയറി file ഷെൽഫിലെ ഏറ്റവും മുകളിലെ തട്ടിൽ വെച്ച് fresh ആകാൻ കയറി..

തിരിച്ചുവന്ന് ഞാൻ അടുക്കളയിലേക്ക് കയറി അനുചേച്ചി ചായ ഇട്ട് എല്ലാവർക്കും കൊടുക്കുകയായിരുന്നു..അമ്മമാർ അവരുടെ spl പരിപ്പുവട ഉണ്ടാക്കിവെച്ചിട്ട പോയത്.. എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു അങ്ങനെ ഇരുന്നു... പരിപാടികൾ ഒക്കെ കഴിഞ്ഞ് ഹാളിൽ എച്ചുവും ആയി ഇരിക്കുമ്പോൾ ആണ് എബി വന്നത്... മുത്തശ്ശി എന്റെ ഒപ്പം തന്നെ ഇരിപ്പുണ്ട്.. ഞാൻ ആരെയും നോക്കാതെ പെട്ടന്ന് പോയി അവന്റെ കൈയിൽനിന്ന് bag വാങ്ങി മുകളിലേക്ക് കയറി.. അവൻ എന്റെ മുഖത്തേക്ക് നോക്കി എന്ന് എനിക്ക് മനസിലായി ... പക്ഷെ നോക്കാൻ ഉള്ള സാവകാശം ഒന്നും എനിക്ക് കിട്ടിയിരുന്നില്ല.. Bag വെച്ച് അവന് ഡ്രസ്സ്‌ എടുത്തുവെച്ചു താഴേക്ക് ഇറങ്ങിയപ്പോൾ അവൻ stair കയറി വരുന്നുണ്ടയിടുന്നു.. അപ്പോഴും ഞാൻ താഴേക്ക് നോക്കി നടന്നു.. അവനെ മറികടന്നപ്പോൾ തല ഉയർത്തി.. വൈകാതെ തന്നെ സിനിചേച്ചിയും ചേട്ടനും എത്തി...

ആഹാരം ഒന്നിച്ചിരുന്നു കഴിച്ചു പതിവുപോലെ കിടക്കാൻ പോയി.അവൻ റൂമിലേക്ക് വരുന്നതിന് മുന്നേ ജഗ്ഗിൽ വെള്ളമെടുത്തു മുത്തശ്ശി റൂമിലും ഞങ്ങളുടെ റൂമിലും വെച്ച് കിടക്ക തറയിൽ വിരിച്ചു കിടന്നു... അവൻ വന്നത് ഒക്കെ അറിഞ്ഞെങ്കിലും ഞാൻ കണ്ണ് തുറന്നില്ല.. അവനുമായി ഉള്ള എല്ലാ ഇടപെടലും കുറക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.. എന്നോട് ദേഷ്യപ്പെടാനും ഉപദ്രവിക്കാനും അവന് ആവോളം കാരണങ്ങൾ ഉണ്ട്.. അവന്റെ അമ്മ പെങ്ങൾ അറിഞ്ഞുകൊണ്ടല്ലെങ്കിലും അവരുടെ മരണത്തിന് ഞാനും ഉത്തരവാദി ആണ്. അന്ന് അവളെ അവരുടെ ഒക്കെ വാക്ക് കേട്ട് പിണങ്ങിയില്ലായിരുന്നു എങ്കിൽ അവൾ അന്ന് pg വിട്ട് പുറത്തു പോകില്ലായിരുന്നു.. അവൾ ഇന്ന് ഞങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നു... ഓരോന്നു ആലോചിച് ഞാൻ ഉറങ്ങിയിരുന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story