❣️എന്റെ പ്രാണനായ് ❣️: ഭാഗം 19

ente prananay

രചന: ചിലങ്ക

ആളുകളോ വണ്ടികളോ പോലും ഇല്ലാത്ത ഒരു tar ഒക്കെ ചെയ്ത നല്ല നീണ്ടനിവർന്ന റോഡ്.., ഇരു സൈഡിലും വലിയ വലിയ പുല്ലുകളും മരങ്ങളും, വഴി പോലും ഇല്ലാത്ത രീതിയിൽ കാടുകൾ, ഇവിടെ എന്താടാ ആൾക്കാർ ഒന്നുമില്ലാതെ... എന്തൊരു പൊട്ടത്തരം ആണ് മോളുസേ നീ വിളിച്ചു പറയുന്നത്... എന്നെ നോക്കി ചിരിച്ചുകൊണ്ട് എന്റെ ചോദ്യത്തിന് ശ്രീ ഉത്തരം പറഞ്ഞു. ഞാൻ കാര്യത്തിൽ ചോദിച്ചതാ.. ഈ തുമ്പിമല കുറച്ചൊക്കെ അറിയപ്പെടുന്നതല്ലേ atleast ഈ പ്രേദേശത്തു ഉള്ളവർക്കെങ്കിലും... അത് ശെരിയാ..ഈ പ്രേദേശത്തു ഉള്ളവർക്ക് അറിയാം.. But ആ അറിയുന്നവർ നമ്മൾ വന്നപ്പോ ആ ജംഗ്ഷൻ നിന്ന് നേരെ ഓപ്പോസിറ്റായി ഉള്ള റോഡിൽ പോയി തുമ്പിമലയുടെ അങ്ങേ സൈഡിയിൽ ആണ് പോകുക.. അല്ലാതെ ഇവിടെ അല്ല.. ഈ കാട്ടിലൂടെ നമ്മൾ സ്വയം വഴി ഉണ്ടാക്കി പോകേണ്ടി വരും.. നമ്മൾ അല്ല നീ.. എനിക്ക് അറിയില്ല നീ മുന്നിൽ നടക്ക് ഞാൻ നിന്നെ പിടിച്ചു പുറകെ വരം.. Oo. ആയിക്കോട്ടെ.. നീ വാ.. അതും പറഞ്ഞു അവൻ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു റോഡിന്റെ വലത് സൈഡിയിൽ ആയുള്ള കാടിന്റെ ഇടയിലൂടെ കയറി.. ഉള്ളിലേക്ക് കയറുമ്പോ വല്ലാത്തൊരു തണുപ്പ് ആണ്.. ഒരു പ്രതേക തരം കുളിർമ... കിളികൾ ചിലമ്പിക്കുന്ന ശബ്‌ദം, നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്..നല്ല കൂറ്റൻ തേക്കുകളും പാലമരങ്ങളും,, അതിനിടയിലൂടെ അവൻ എന്നെ പിടിച്ചു നടന്നു.. അയ്യോ... എന്താടി... ഞാൻ എന്റെ ഫോൺ എടുത്തില്ല... 😤

ഇതായിരുന്നോ പേടിപ്പിച്ചുകളഞ്ഞല്ലോ... Plzz ടാ... നമുക്ക് പോയി എടുത്തിട്ട് തിരിച്ചുവരാം നിവി വിളിക്കും രാത്രി... നീ എന്നെ കൊണ്ട് വേറെ ഒന്നും പറയിപ്പിക്കരുത്... അവളുടെ ഒരു ഫോൺ എന്റെ ഫോണിൽ അത്യാവശ്യത്തിന് ചാർജ് ഉണ്ട്.. അത് മതി അതിനുള്ളിൽ അവനെ അറിഞ്ഞു നമുക്ക് വേണ്ടത് അന്വേഷിച്ചറിഞ്ഞിട്ട് അവനെ കൊണ്ട് പോകാം.. അഹം..അല്ല.. നമ്മൾ എങ്ങോട്ടെന്ന് അറിഞ്ഞ ഈ ഇറങ്ങിയിരിക്കുന്നത്.. 😤നോക്കിയേ...5 മണിക്ക് നമ്മൾ ഇവിടെ എത്തി.. നടന്നു നടന്നു ഞാൻ കുഴങ്ങി ഇപ്പോ 6:30 കഴിഞ്ഞു.. നല്ല ഇരുട്ട് ആയി വരുന്നുണ്ട്.. അതിന്റെകൂടെ പ്രേതസിനിമയിലെ പോലെ ഉള്ള ഓരോ മരങ്ങളും ചെടികളും.. അയ്യേ.. ഞാൻ ഇല്ലേ.. നിന്റെ കൂടെ അപ്പൊ പേടിക്കാവോ.. അഹം... അയ്യോ... ആ............. സംസാരിച്ചു പോകുന്നതിനിടയിൽ പെട്ടന്നുള്ള ശ്രീയുടെ ആയ്യോ വിളിയും പിന്നിലേക്ക് ഉള്ള കുതിച്ചു ചാട്ടവും ആയപ്പോ ഞാൻ രണ്ടു കയ്യുംകൊണ്ട് ചെവി പൊത്തി പിടിച്ചു കണ്ണും അടച്ചു അലറി... എടി നിർത്തടി ഞാൻ നിർത്തി 🙄 അവന്റെ ശബ്‌ദം കേട്ടതും ഞാൻ കണ്ണുകൾ തുറന്നു.. നീ... എ...ന്തി..നാ കാ.. റി. യത്.. Oo.. നീ പേടിക്കല്ലേ... കിതപ്പ് നിർത്ത്.. ഞാൻ എന്തോ എന്റെ കാലിൽ ചുറ്റിയത് പോലെ തോന്നിയപ്പോൾ കയറിയത.. പക്ഷെ.. അത് വള്ളി കേറിയതാ.. Oo...

ഞാനില്ലേ നീ എന്തിനാ പേടിക്കുന്നെ... അവൻ നേരത്തെ എന്നോട് പറഞ്ഞ അതേ സ്റ്റൈൽലിൽ ഞാൻ അവനോട്‌ പറഞ്ഞു.. അതാണ് എന്റെ ഏറ്റവും വലിയ പേടി.. ഇങ്ങോട്ട് വാടി.. വായിട്ടലക്കാതെ... അതും പറഞ്ഞു എന്റെ കയ്യും പിടിച്ചു അവൻ ദൂരേക്ക് നടന്നു.... എവിടെയോ എത്തിയപ്പോ അവന് എന്റെ കയ്യിലെ പിടി വിട്ടു.. അതറിഞ്ഞ ഞാൻ കയ്യ് പാതം കാൽമുട്ടിൽ കുത്തി കുനിഞ്ഞു ശ്വാസം വലിച്ചു വിട്ടു.. എത്തി.. പെട്ടന്ന് ഉള്ള അവന്റെ ആ വാക്കുകൾ എന്റെ കണ്ണുകളെവിടർത്തി.. ഞാൻ പെട്ടന്ന് ആവേശത്തോടെ ഏഴുന്നേറ്റ മുന്നിലേക്ക് നോക്കി.. ഏതോ പൊളിഞ്ഞു ചാടറായ ഒരു വീട്... വള്ളിപുല്ലുകൾ വീടിന്റെ മീതെ കയറി പിടിച്ചിരിക്കുന്നു.. അത്യാവശ്യത്തിന് വലുപ്പം ഉള്ള വലിയ വീട് ആണെങ്കിലും ഭീതിയിലൂടെ പൊട്ടിയ പാടുകൾ വെക്തമായി കാണാമായിരുന്നു.. ഈ കുന്നിലും കാട്ടിലും ഇത് പ്രതീക്ഷിച്ച മതി... അയാൾ എന്തിനാ ആവോ ഇവിടെ കൊണ്ടോയി വീട് വെച്ചത്.. എന്നാലും എങ്ങനെ അന്ന് ഈ കാട് ഒന്നും ഇല്ലേ.. ആവോ പണ്ടത്തെ കാലം അല്ലെ... ഞാൻ ഓരോന്ന് ആലോചിച് എന്റെ സൈഡിൽ നിന്നവനെ നോക്കിയപ്പോൾ അവിടെ അവൻ ഇല്ല.. പിന്നെ പരിഭ്രമത്തോടെ അവനെ ചുറ്റോരം നോക്കിയപ്പോൾ ദേ പുറകിലെ ജനൽ പാളി ചില്ല് പൊട്ടിയതുകൊണ്ട് അകത്തേക്ക് കാണുന്ന ഇടവിലൂടെ അകത്തേക്ക് നോക്കുന്നു.. ഞാൻ പതിയെ അവന്റെ അടുത്ത് നിന്ന് അകത്തേക്ക് നോക്കി..പക്ഷെ അവിടെ ഒന്നും കാണാൻ ഇല്ല..

ചിതൽ പിടിച്ചു കിടക്കുന്ന കുറെ ബെഞ്ച് മേശ, മേശയുടെ മീതെ വെച്ചിരിക്കുന്ന മദ്യക്കുപ്പികൾ, ബീഡി കൾ എടാ ഇനി എന്താ ചെയ്യാ.. നമുക്ക് ഉള്ളിലേക്ക് കയറി നോക്കിയാലോ.. ആ ചേച്ചി പറഞ്ഞ സാറുമാർ എത്തിയിട്ടില്ല.. തോന്നുന്നു... അതും പറഞ്ഞു തിരിഞ്ഞതും എന്റെ മുഖത്തേക്ക് എന്തോ വെള്ളം തെളിഞ്ഞതും ഒരുമിച്ചായിരുന്നു... പെട്ടന്ന് എന്റെ കണ്ണുകളിൽ ഇരുട്ട് കയറി, ഒന്നും കാണാൻ പറ്റാതെ ഞാൻ നിലത്തേക്ക് പതിച്ചു.. ~~~~~~ തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ട് ഞാൻ പതിയെ കണ്ണുകൾ തുറന്നു... മുഴുവൻ ഇരുട്ടായ ഒരു മുറി... ഒന്നും കാണാൻ പറ്റുന്നില്ല.. ആ റൂമിലെ ഇരുട്ടിൽ എന്റെ കണ്ണുകൾ കൊത്തിവലിഞ്ഞു..കെട്ടിയിട്ടൊന്നുനില്ലാത്തതിനാൽ എനിക്ക് എഴുന്നേൽക്കാൻ സാധിക്കുമായിരുന്നു.. എന്നാൽ ആ ഇരുട്ട് കാരണം എഴുന്നേൽക്കാൻ പോലും എനിക്കായില്ല എന്നതാണ് സത്യം. ഞാൻ ഉറക്കെ നിലവിളിച്ചു. എന്നാൽ ആരും വന്നില്ല.... ഒരുപാട് നേരത്തിനു ശേഷം ആരൊക്കെയോ നടന്നുവരുന്ന ശബ്‌ദം.. കേട്ടു... ഞാൻ ആ ശബ്ദത്തിന് കാതോർത്തു... കണ്ണുകൾ എവിടെക്കെണ്ണില്ലാതെ വേദനയോടെ അലഞ്ഞു.. എന്റെ ഹൃദയം ആയിരമടങ്ങ് വർധിച്ചു.... ശ്രീ അവൻ എവിടെ.. ആ കൂരിരുട്ടിന് ഇടയിലും ഞാൻ അവനെ തിരഞ്ഞു.. പെട്ടന് light ഓൺ ആയി...

മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടതും എന്റെ കണ്ണുകൾ വികസിച്ചു.... ഹൃദയം പോലും നിലച്ചപോലെ തോന്നിപോയി... എബി... എന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു... അതെ എബി തന്നെ.. നീ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അല്ലെ...? പുച്ഛത്തോടെ എന്നോട് പറയുന്ന അവനോട് പുച്ഛിച്ചുകൊണ്ട് ഞാൻ മറുപടി കൊടുത്തു.. ""പ്രേതീക്ഷിച്ചിരുന്നു.."" Good ഞാൻ നീ പ്രേതീക്ഷിച്ചത് പോലെ അല്ല... ഉറ്റ സുഹൃത്തിനെ കൂട്ടി നീ വന്നു നിനക്കായ് കൂട്ട് നിന്നവരെ രക്ഷിക്കാൻ അല്ലെ... വാക്കുകൾക്ക് ഒപ്പം അവൻ എന്നെ കസേരയിൽ നിന്നും പിടിച്ചെഴുന്നേപ്പിച് മുഖത്തേക്ക് ആന്നടിച്ചു... അടിയുടെ ആകാതത്തിൽ ഞാൻ സൈഡിലേക്ക് തെറിച്ചു വീണു.. No... Plz... അവളെ ഒന്നും ചെയ്യരുത്... സൈഡിയിൽ നിന്നുമുള്ള ശബ്‌ദം ആണ് അവിടേക്ക് നോക്കാൻ എന്നെ പ്രേരിപ്പിച്ചത് ശ്രീ.... കൈകൾ ബന്ധിച്ചു ചുമാരോട് ചേർത്ത് കെട്ടിയിട്ടിരിക്കുന്ന ശ്രീ അവനെ കണ്ടതും എന്തോ തേടിനടന്ന് കിട്ടിയതുപോലെ എന്റെ കണ്ണുകൾ വികസിച്ചു... അവന്റെ അടുത്തേക്ക് എന്റെ കാലുകൾ ചലിച്ചു...

അപ്പോഴേക്കും എബിയുടെ അടുത്ത് നിന്ന രണ്ട് ആളുകളുടെ കൈകൾ എന്നെ പിടിച്ചു സൈഡിലേക്ക് നിർത്തിയിരുന്നു.. എന്നെ ഒന്നും ചെയ്യരുത് എന്ന് മാത്രം പറയുന്നത് കൊണ്ടാകാം ശ്രീയുടെ വായിലേക്ക് അവർ തുണി കുത്തി കയറ്റി Plz....ഞങ്ങളെ ഒന്നും ചെയ്യരുത്... എന്റെ മുന്നിൽ നിൽക്കുന്ന എബിയെയും മറ്റു മൂന്നു പേരെയും നോക്കി ഞാൻ കരഞ്ഞു.. ഇതുപോലെ അല്ലേടി എന്റെ പെങ്ങൾ നീ ഏർപ്പാട് ആക്കിയ ഇവരോടൊക്കെ പറഞ്ഞിട്ടുണ്ടാവുക... സൈഡിൽ ആയി കൈകളും കാലുകളും ബന്ധിച്ചു ഇട്ടിരിക്കുന്ന ദേവനെ നോക്കികൊണ്ട് എബിയുടെ കൂടെ നിന്ന ആൾ പറഞ്ഞു.. എബി കണ്ണുകൾ അടച്ചു എന്റെ നേർക്കുള്ള കസേരയിൽ ഇരിക്കുകയാണ്.. Plz... എന്നെ എന്തുവേണേലും ചെയ്തോളു.. പക്ഷെ ശ്രീ അവനെ വെറുതെ വിട്... Plz... ഞാൻ എന്ത് വേണേലും ചെയ്യാം... നിന്നെ ചെയ്യാൻ ആയിരുന്നേൽ ഞങ്ങൾക്ക് നേരത്തെ ചെയ്യാമായിരുന്നു..അപ്പൊ നിനക്ക് ഇവനെ കൊന്നാൽ നോവും അല്ലെ... ഒരു തരം ചിരിയോടെ ശ്രീയെ നോക്കി അയാൾ പറയുന്നത് കേട്ടപ്പോൾ എന്റെ ഹൃദയം നുറുവുന്നതുപോലെ തോന്നി.. ഇവളോടൊക്കെ സംസാരിക്കാൻ നിൽക്കാതെ അവനെ അങ്ങ് തട്ടിയേക്ക്... ദേവനെ നോക്കി പറഞ്ഞു കൊണ്ട് എബി ഏഴുന്നേറ്റു.. അത് ശെരിയാ.

. ഇവൾക്കുള്ള ശിക്ഷ അവളുടെ ജീവിതം തന്നെ അതാണ് നല്ലത്... ദേഷ്യത്തോടെ അതിലുപരി പുച്ഛത്തോടെ അതിൽ ഒരുവൻ എന്നോട് പറഞ്ഞു.... മറ്റു രണ്ടും പേരും എന്നെ നോക്കുന്നുണ്ട്.. എബിയുടെ കൂടെ ഉണ്ടായിരുന്ന അയാൾ കത്തിയെടുത്തു ദേവന്റെ അടുത്തേക്ക് നടന്നു.. അതോടൊപ്പം എന്റെ ഹൃദയം തുടിക്കുന്നത് വർധിച്ചു.. വിയർത്തു ഒഴുകി.. ദേവൻ അവൻ കൂടി പോയാൽ ഞങ്ങളുടെ എല്ലാം തകരും.. ഈ ജീവിതം ഞാൻ അനുഭവിച്ചു തീർക്കണ്ടിവരും.... അവനുകൂടി മാത്രം അറിയാവുന്ന അവരെ കൊണ്ട് ഇതൊക്കെ ചെയ്യിച്ച ആ ഒരാളെ അറിയാൻ അവൻ അല്ലാതെ വേറെ വഴിയില്ല.....എനിക്ക് എന്ത് സംഭവിച്ചാലും ഇന്നല്ലെങ്കിൽ നാളെ ശ്രീ ഇത് തെളിയിക്കും.. Plz... അയാളെ ഒന്നും ചെയ്യരുത് ഞാൻ കാലു പിടിക്കാം... എന്നെ എന്നെ കൊന്നോളു.. പകരം ഇവരെ വെറുതെ വിടണം...മുന്നിലേക്ക് ഓടി എബിയുടെ കാലുകൾ പിടിച്ചു ഞാൻ അലറി കരഞ്ഞു.. അറിയാം... നിനക്ക് ഇവരെ കൊല്ലുമ്പോൾ നോവും എന്ന്.. കാരണം നിനക്ക് കൂട്ട് നിന്നവരല്ലേ.... അന്ന് ന്യൂസിൽ ആ സന്തോഷിന്റെ വാർത്ത കണ്ടപ്പോലുള്ള നിന്റെ നിന്റെ reaction ഞാൻ കണ്ടായിരുന്നു... 😏.. കൊല്ലാട അവനെ.നീ പേടിക്കണ്ട കേട്ടോ..നിന്റെ മുന്നിൽ ഇട്ടു തന്നെ അവന്റെ ഓരോ അവയവങ്ങൾ മാറ്റുന്നത് ഞങ്ങൾ കാണിച്ചുതരാം 😏..

അവരോട് പറഞ്ഞതിന് ശേഷം എന്നെ സൈഡിലേക്ക് അവന്റെ കാലുകളിൽ നിന്ന് തട്ടി എന്നെ നോക്കി കൊണ്ട് പറഞ്ഞവനെ നിരകണ്ണുകളോടെ ദയനീയമായി നോക്കാനേ എനിക്ക് സാധിച്ചൊള്ളു.... സൈഡിലേക്ക് മറന്നു വീണ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ വലതു സൈഡിയിൽ ആയി ദേവൻ നിൽക്കുന്നു.. അയാളെ കൊല്ലാൻ ആയി കത്തിയുമായി ഒരാളും... എന്റെ കരച്ചിലും അലർച്ചയായും അവർക്ക് ഒന്നും അല്ല എന്ന് എനിക്ക് മനസിലായി.. അത്രയധികം ഒച്ചയോടെ ഞാൻ അലറിയിട്ടും.. ഒരാളെ നോക്കുല്ലന്നത് നോക്കി പുച്ഛത്തോടെ ചിരിക്കുന്ന എബിയെയും മറ്റുള്ളവരെയും കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ആ............ വേദനയോടെ അയാൾ കരഞ്ഞപ്പോൾ ആണ് ഞാൻ അവരിൽ നിന്നും കണ്ണുകൾ എടുത്ത് ദേവനിലേക്ക് നോക്കിയത്... വയറിൽ നിന്നും രക്തം വാർന്നോഴുകി.... അയാളെ മറ്റു രണ്ടുപേർ അടുത്ത റൂമിലേക്ക് കൊണ്ടുപോയി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story