❣️എന്റെ പ്രാണനായ് ❣️: ഭാഗം 28

ente prananay

രചന: ചിലങ്ക

പറയണം എന്ന് തോന്നി.. അവൻ അവന്റെ പെണ്ണ് എന്ന് പറഞ്ഞപ്പോ എന്തോ ഒന്ന് എന്നേ വന്ന് മൂടിയത് പോലെ.. അവൻ ഇനിയും വരും എന്ന് എനിക്ക് ഉറപ്പാ... പക്ഷെ അതിന് മുൻപ് എല്ലാം എബി അറിയണം... അറിഞ്ഞേ പറ്റു.. ഇല്ലെങ്കിൽ ഞാൻ അതിന് മുൻപ് മരണപെട്ടാൽ ഒന്നും കണ്ടുപിടിക്കാൻ കഴിയാതെ ആയിപ്പോകും.... കലാക്ഷേത്ര കണ്ണൂരാണ്... കുറെ പോകണം... ഒരുപാട് ചിന്തകളിലൂടെ എന്റെ മനസ് കടന്നുപോയി... ഇനിയും എബിയേ വെറുക്കുന്നതിൽ അർത്ഥമില്ല.. ഒരുപാട് ഒരുപാട് തവണ അവൻ എന്നോട് മാപ്പ് പറഞ്ഞു കഴിഞ്ഞു.. എന്റെ കാര്യങ്ങളിൽ ഞാൻ പോലും അറിയാതെ എന്നേ സഹായിച്ചു... ഞാൻ പതിയെ സൈഡിലേക്ക് നോക്കി... അവൻ lap ഇൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്... ഞാൻ അവന്റെ തോളിലേക്ക് ചാന്നു.. കണ്ണുകൾ അടച്ചു... ~~~ ഓഫീസിലെ work ഉണ്ടായിരുന്നു.. അതുകൊണ്ട് കാറിൽ കയറിപ്പോൾ അത് ചെയ്യാൻ തുടങ്ങി.. ഇല്ലേൽ ഇനി ഈ one week ഭയങ്കര പാട് ആകും... ദർശനോട് ഒക്കെ message അയച്ചു പറഞു.. അത് കൊണ്ട് ആ ഒരു tension ഇല്ല... ഡ്രസ്സ്‌ ഒക്കെ driver കയ്യിൽ കൊടുത്തു വിടാൻ ചേച്ചിയോട് പറഞ്ഞിരുന്നു.. അവളെ നോക്കിയപ്പോൾ പുറത്തേക്ക് നോക്കിയിരുന്നു വലിയ ചിന്തയിൽ ആണ് ആൾ...

പുഞ്ചിരിയോടെ ഞാൻ തിരിഞ്ഞു എന്റെ വർക്കിലേക്ക് തിരിഞ്ഞു.. അപ്പൊ ദേ അവൾ എന്റെ തോളിലേക്ക് ചാന്നു... എന്തോ സന്തോഷം നിറഞ്ഞുതുളുമ്പുന്നത് പോലെ... ദിവസങ്ങൾ ആയി അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ഞാൻ വേദനിപ്പിച്ചതിന് പറഞ്ഞതിന് ക്ഷമ ചോദിച്ചു കൂടെ കൂട്ടണം എന്നുണ്ടായിരുന്നു.. എന്നാൽ എല്ലാം കലങ്ങി തെളിയുന്നുവോ??? അറിയില്ല.. ഒരായിരം ലഡു ഒരുമിച്ച് എന്റെ മനസ്സിൽ പൊട്ടി.. അവളെ നേരെ തോളിലേക്ക് ചേർത്തു കിടത്തി ഞാൻ വർക്കിലേക്ക് തിരിഞ്ഞു.. ഒരുപാട് നേരം കഴിഞ്ഞു ഞങ്ങൾ കലാക്ഷേത്രയുടെ ഗേറ്റ് കടന്നു... സമയം രാത്രി 8:00 മുന്നിൽ തന്നെ ഞങ്ങളെ കാത്തു ഫാദറും സ്വാമിയും ഉണ്ടായിരുന്നു... അവൾ ആണേൽ നല്ല ഉറക്കം ആണ്.. തട്ടിവിളിച്ചിട്ടും നോക്കുന്നുപോലും ഇല്ല.. നിച്ചു... നിച്ചു... കുറെ നേരം വില്ച്ചിട്ടാണ് പെണ്ണ് എഴുന്നേറ്റത്.. എത്തിട്ടോ... അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു പുറത്തേക്ക് ഇറങ്ങി.... ആഹ്‌... നിച്ചു ഇവൻ പറഞ്ഞ വാക്ക് പഴയ ചാക്ക് പോലെയാ... മോൾ എന്തായാലും ഇന്ന് പറഞ്ഞതെ ഒള്ളു എത്തിയല്ലോ... സന്തോഷം.. ആഹ്‌.. ഇനി എന്റെ കുറ്റം പറഞ്ഞോ... എല്ലാരും.. അയ്യോ ഇല്ലേ.. അകത്തേക്ക് വരൂ.. ആഹ്‌... എന്താണ് സ്വാമിജിക്ക് ഒരു മൗനം... Eay ഒന്നുല്ല കുട്ടിയെ...

നീ വരൂ... Ahm.. നിച്ചുവിനോട് അകത്തേക്ക് കയറാൻ പറഞ്ഞു ഞാനും കയറി.. ~~~~ എനിക്ക് ആദ്യഅനുഭവം ആയിരുന്നു... ഒരു സ്വാമിജിയും അച്ഛനും പുറത്ത് ഉണ്ട്.. അവരോട് സംസാരിച്ച ഞങ്ങൾ അകത്തേക്ക് കയറി.. പുറത്ത് നിന്ന് നോക്കിയാൽ തന്നെ അറിയാം വലിയ ഒന്നാണ് എന്ന്... മരം കൊണ്ട് ഉണ്ടാക്കിയ ശില്പികൾ.. അകത്തേക്ക് കയറുന്നതിനു രണ്ട് സൈഡിയിൽ ആയി വെച്ചിരിക്കുന്നു... എല്ലാം നൃത്തപരം ആയിട്ടുള്ളവ മാത്രമാണ്.... മരം ഉണ്ടാക്കിയ വലിയ കവാടം പോലെയുള്ള ഒരു ഡോർ കടന്ന് ഞങ്ങൾ അകത്തേക്ക് കയറി.. അവിടെ എത്താൻ തന്നെ കുറച്ചു മുന്നോട്ട് വരണം... അത്രയും നീളം കൂടിയതായിരുന്നു കോലായി... അകത്തേക്ക് കയറിയപ്പോൾ ഒരു നടുകളം,, ആ നടുക്കളത്തിന്റെ തറയിൽ നൃത്തം ചെയ്യുന്ന ഒരു പെൺരൂപം വരച്ചുവെച്ചിട്ടുണ്ട്.... നടുക്കളത്തിന് മുകളിൽ ഒരു സൈഡിയിൽ ആയി ഒരുപാട് കുട്ടികൾ നൃത്തം ചെയ്യുന്നു.. ~~ നിങ്ങൾ ഇവിടം ഒക്കെ ഒന്ന് കാണു... ഞങ്ങൾ ഇപ്പോൾ വരാം... അതും പറഞ്ഞു സ്വാമിജിയും ഫാദറും പോയി.... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നിച്ചു ഏതോ ലോകത്തെന്ന പോലെ മുന്നിലേക്ക് നടന്നു പോകുന്നുണ്ട്.. ഒരു പുഞ്ചിരിയോടെ ഞാനും... സ്വാമിജിയും ഫാദറും ചെറുപ്പം തൊട്ടേ അടുത്ത സുഹൃത്തുക്കൾ ആണ്..സ്വാമിജിയിലെ ഗായകനെ ഫാദർ തിരിച്ചറിഞ്ഞു ആ മേഖലയിലേക്ക് സ്വാമിജിയെ പറഞ്ഞു വിട്ടു... അങ്ങനെ ഗായകലോകത് സ്വാമിജി പ്രേഷസ്തനാണ്...

ഇവർ രണ്ട് പേരും കൂടെ രൂപം കൊടുത്തതാണ് കലാക്ഷേത്ര... അനാഥരായ കുട്ടികൾക്ക് ഇവിടം ഒരാശ്രയമാണ്... ചുമരുകൾ മുഴുവൻ ചിത്രപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്... എല്ലാം കലാരൂപങ്ങൾ... നൃത്തം പഠിപ്പിക്കുന്നുമുണ്ട്.. 40 വർഷം പഴക്കം ഉണ്ട് ഈ കലാക്ഷേത്രക്ക്... എബി... മുന്നിൽ നടക്കുന്നതിനൊപ്പം നിച്ചു എന്നേ വിളിച്ചു.. Ahm... നിനക്ക് ഇവിടെ എങ്ങനെ അറിയാം? പ്രതീക്ഷിച്ച ചോദ്യം.. എന്താ വരാതെ എന്ന് ചിന്തിക്കായിരുന്നു ഞാൻ.. പറ... അവർ നിന്നെ എന്ത് സ്നേഹത്തോടെയാ പെരുമാറുന്നത്... പറയാം പക്ഷെ ഇപ്പോഴല്ലേ... നമ്മൾ കുറച്ചൂടെ അടുത്തിട്ട്... നിനക്ക് ഇപ്പോഴും എന്നിൽ നിന്ന് ഒരു അകൽച്ച ഉണ്ട്... അതൊക്കെ മാറി എന്ന് എനിക്ക് തന്നെ തോന്നട്ടെ... സമയം ഉണ്ടല്ലോ... വാ... അതും പറഞ്ഞു ഞാൻ അവളിൽ നിന്ന് മുന്നിലേക്ക് നടന്നു... അവൾ എന്നേ തിരിഞ്ഞു നോക്കി എന്ന് മനസിലായി കൊണ്ടാണ് ഞാൻ മുന്നിലേക്ക് നടന്നത്.. അനക്കം ഒന്നുമില്ലാതെ പുറകിലേക്ക് നോക്കിയപ്പോ എന്നേ നോക്കി നിക്ക ആൾ.. ആഹ്മ്മ്‌?? ചോദ്യരൂപേണ ഞാൻ ചോദിച്ചപ്പോ അവൾ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി തന്നു... അതേ... വാ.. മുറി ഒരുക്കിയിട്ടുണ്ട്... ഫാദറും സ്വാമിജിയും വന്ന് പറഞ്ഞപ്പോ ഞങ്ങൾ മുകളിലേക്ക് നടന്നു...

അവിടെയും ഇതുപോലൊക്കെ തന്നെയാണ് ചുമർ മുഴുവൻ അലങ്കാരപണികൾ... നിങ്ങൾ കുളിച്ചു ഫ്രഷ് ആയി വാട്ടോ... ഞങ്ങൾ മുകളിൽ ചെന്ന് മുറിയിലേക്ക് കയറി... വാതിൽ അടച്ചു... വാതിൽ അടച്ചു തിരിഞ്ഞു നോക്കിയപ്പോൾ നിച്ചു ജനൽ അരികിലേക്ക് നടന്നിരുന്നു... ~~~~ താഴത്തേത് പോലെ തന്നെയാണ് മുറിയും മുഴുവൻ ചിത്രപണികൾ... മരം കൊണ്ടുള്ള കട്ടിൽ ഒത്ത നടുക്കായി... ഷീറ്റ് ഒക്കെ നല്ല വൃത്തിയായി അലങ്കരിച്ചിരിക്കുന്നു... ഒരു മേശ ഭിത്തിയോട് ചേർത്ത് ഉണ്ട്.. അതിൽ മണ്ണ്കുടത്തിൽ വെള്ളം നിറച്ചും ഒരു മണ്ണ് കൊണ്ടുള്ള glassഉം വെച്ചിട്ടുണ്ട്... ജനൽ തുറന്നിട്ടത് കൊണ്ട് തന്നെ ശക്തമായ കാറ്റ് വീശുന്നു... പതിയെ ഞാൻ അവിടേക്ക് നടന്നു... അരികിൽ എത്തിയപ്പോഴേ കാറ്റ് എന്നെയും തഴുകി തുടങ്ങി... മുടികൾ ഒക്കെ കാറ്റിന്റെ ശക്തിയിൽ പറന്നുപോകുന്നതുപോലെ... കഴുത്തിനു പുറകിലൂടെ കാറ്റ് മുടിയെ മാറ്റി വീശിഅടുക്കുന്നത് പോലെ.. വല്ലാത്ത ഒരു കുളിർ... സാരി ഒന്നാകെ എന്നേ വന്നു മൂടി എന്നിലേക്കു കൂടുതൽ പറ്റിഇരുന്നു... പതിയെ എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ കൂമ്പിയടന്നു.. ഇഷ്ടയോ?? പതിയെ കാതുകളിൽ വന്നു പതിഞ്ഞ ശബ്‌ദം ആണ് എന്നേ കണ്ണുകൾ തുറക്കാൻ പ്രേരിപ്പിച്ചത്... കണ്ണുകൾ വലിച്ചു തുറന്ന് ഞാൻ പുറകിലേക്ക് തിരിഞ്ഞു..

പിന്നിൽ കൈ കെട്ടി നിൽക്കുന്ന എബിയേ ഞാൻ പുഞ്ചിരിച്ചു.. ഇഷ്ടയോ....??? ആഹ്മ്മ്മ്...... ഉത്സാഹത്തോടെ ഞാൻ തലയാട്ടി.. എന്നെയോ....?? പെട്ടന്ന് അവനിൽ നിന്നും പ്രതീക്ഷിക്കാതെ വന്ന ചോദ്യം ആയതുകൊണ്ടാകാം എനിക്ക് എന്തോ ഒരു പതർച്ച... Eay cool... എന്നിലേക്ക് ഒന്ന് കൂടെ ചേർന്നു നിന്നു കൊണ്ട് എബി പറഞ്ഞു.. അവൻ ചേർന്നതിന് അനുസരിച് ഞാൻ ചുമരിലേക്ക് പറ്റി ചേർന്നു.. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ?? ഉണ്ടോ എനിക്കറിയില്ല എന്ത് മറുപടിയാണ് ഞാൻ അവന് നൽകുക... എന്നേ വേദനിപ്പിച്ചതിന്, ശ്രീയെ കൊല്ലാൻ നോക്കിയതിനു... തെറ്റുധരണയുടെ പേരിൽ ആണെങ്കിലും അങ്ങനെയൊക്കെ ചെയ്ത അവനോട് എനിക്ക് ദേഷ്യം ഉണ്ടാകില്ലേ??? നീ സ്വയം എന്റെ ഭാഗത്തു നിന്ന് ചിന്തിച് നോക്ക്... നിവിയെ ആണ് ഞാൻ കൊന്നത് എങ്കിലോ? അത് ഞാൻ ആണെന്ന് അറിഞ്ഞു കഴിയുമ്പോ,,നീ സ്നേഹിച്ച ഞാൻ ആണ് അത് ചെയ്തത് എങ്കിൽ നീ പൊറുക്കുമോ?? തെറ്റിദ്ധാരണയുടെ പേരിൽ ആണെങ്കിലും ഞാൻ നിന്നെ ഉപദ്രവിച്ചു.. നിനക്ക് ക്ഷമിക്കാൻ പറ്റില്ലേ എന്നോട്... മൗനം ആയിരുന്നു എന്നിൽ.. എന്ത് പറയണം എന്നറിയാത്ത മൗനം... ആ 5 പേരും അവസാനനിമിഷം വരെ പറഞ്ഞു നീയാണ് അവരോട് പറഞ്ഞത് എന്ന്...മരണം കണ്മുന്നിൽ വന്നിട്ടും നിന്നെ മാത്രം പഴിചാറി...

യഥാർത്ഥ പ്രീതികളെ അവർ മൂടിവെച്ചപ്പോൾ... ഞാൻ...എനിക്ക് പറ്റില്ലായിരുന്നു... നിന്നെ കൊല്ലാൻ... നിന്നോട് ഉള്ള ദേഷ്യം പോലും അവരിൽ തീർത്തത് ആണ്. ഞാൻ.... പിന്നീട് ശ്രീ ഓരോന്ന് പറഞ്ഞപ്പോ.. എനിക്ക് നിന്റെ ഭാഗത്തു നിന്ന് ചിന്തിക്കാൻ തോന്നി അതാണ് അതാണ് ഇന്ന് നമ്മൾ എത്തിനിൽക്കുന്നത്... Yes i am really love u... More than anything.... ❣️ ദയനീയത നിറഞ്ഞു തുളുമ്പുന്ന മിഴികളോടെ എന്നേ നോക്കി പറഞ്ഞു.. അവസാനം എന്നിലേക്ക് പറ്റിച്ചേർന്നു കാതുകളിൽ അവന്റെ നിശ്വാസം തട്ടികൊണ്ട് അവൻ പറഞ്ഞവസാനിപ്പിച്ച വാക്കുകൾ എന്തോ അവനിലേക്ക് ചേരാൻ പ്രേരിപ്പിച്ചു... പറഞ്ഞവസാനിപ്പിക്കും മുന്നേ അവന്റെ നെഞ്ചിലേക്ക് ഞാൻ ചാന്നു... എന്തെന്നില്ലാത്ത സുരക്ഷിതം ഞാൻ അനുഭവിച്ചു... അവന്റെ ചുണ്ടുകൾ നെറുകയിൽ പലതവണ മൂത്തുമ്പോഴും കണ്ണുകൾ അടച്ചു ഞാൻ അത് സ്വീകരിച്ചു..... നിച്ചു... അവന്റെ വിളിയിൽ ഞാൻ കണ്ണുകൾ തുറന്നു... നിനക്ക് ദേഷ്യം ഉണ്ടോ? നീ ഇത്രയും നാൾ ചോദിക്കുമ്പോൾ എനിക്ക് അതിന് പുഞ്ചിരിയിൽ മാത്രം ഉത്തരം ഒതുക്കുകയാണ്... പറ.. അതിന് ഞാൻ അവന് നേരെ ചിരിച്ചുകൊടുത്തു.. അല്ലാതെ മറ്റൊന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു... ദേഷ്യം ഉണ്ടോ ചോദിച്ചാൽ ഉണ്ട്..

എന്നാൽ അതിൽ പതിഞ്മടങ് ഞാൻ ഇന്ന് അവനെ സ്നേഹിക്കുന്നു.... നിന്റെ ഈ ചിരിയാണ് എന്നേ വേദനിപ്പിക്കുന്നത്... അതേ ചിരിയോടെ അവന്റെ കോളർ പിടിച്ചു ഞാൻ എന്റെ അടുത്തേക്ക് അടുപ്പിച്ചു... നെറുകയിൽ അമർത്തി മുത്തി... അതിൽ എന്റെ ചുണ്ടിലെ പുഞ്ചിരി അവനിലേക്ക് വരുന്നത് ഞാൻ അറിഞ്ഞു.... അവനെ മാറ്റി പോകാൻ നിന്ന എന്നേ വീണ്ടും അവൻ ചുമരിലേക്ക് ചേർത്ത് നിർത്തിച്ചു... ആഹ്മ്മ്മ്?? അങ്ങനെ അങ്ങ് പോയാലോ?? ഇതേ ഒള്ളോ... എ...ന്ത്.... അത് ഞാൻ പറഞ്ഞു തരാം... അതും പറഞ്ഞു അവന്റെ കൈകൾ എന്റെ കൈയിൽ മുറുകി... അവന്റെ മുഖം എന്നിലേക്ക് അടുക്കുന്നത് കണ്ടതും എനിക്ക് വല്ലാത്ത പരവേഷം... വിയർത്തു ഒലിക്കുന്നു... ഹൃദയമിടിപ്പ് വർധിച്ചു.... കണ്ണുകൾ കൂമ്പി അടഞ്ഞു... പെട്ടന്ന് ഞങ്ങൾ രണ്ടാളും അകന്നു മാറി... വീണ്ടും ശബ്‌ദം കേട്ടതും ഞങ്ങൾ പരസ്പരം നോക്കി വാതിൽക്കലേക്ക് നോക്കി... അവിടെനിന്ന് വാതിലിൽ ആരോ മുട്ടുന്ന ശബ്‌ദം കേട്ടതും ഞാൻ അവിടേക്ക് പോകാൻ തുടങ്ങിയതും... എബി എന്നേ പിടിച്ചു നിർത്തി... അവനിലേക്ക് അടുപ്പിച്ചു...എന്റെ ഇടുപ്പിൽ അവന്റെ കൈകൾ അമർന്നു... ആഹ്മ്മ്മ്?? ആരോ കൊട്ടുന്നു... അത് പറഞ്ഞിട്ടും അവൻ ചിരിയോടെ എന്റെ മുഖം ഒന്നാകെ നോക്കി..

എന്റെ പെണ്ണ് നല്ലപോലെ വിയർതണ്ണല്ലോ... അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ.... വാതിൽ കൊട്ടിയത് ആരായാലും ആ കൊട്ട് കേട്ടത്കൊണ്ട് നീ രക്ഷപെട്ടു... എന്റെ ഒരു ഉമ്മ പോയി.... ഒരു ദീർഘശ്വാസത്തോടെ അത് പറഞ്ഞു നിർത്തുന്നതിന്റെ കൂടെ എന്റെ മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികൾ സാരി തുമ്പ് കൊണ്ട് അവൻ തുടച്ചു നീക്കി.... എന്നേ തിരിച്ചു നിർത്തി തോളിൽ കൈകൽ രണ്ടും കുത്തി വാതിലിലേക്ക് നടന്നു.. വാതിൽ തുറന്നു... ആഹ്‌... ഇതാര് ഗൗരിയോ... വഴി മാറി വന്നതാണോ sir.??... പോടീ... അവനോട് കളിച് ചിരിച് സംസാരിക്കുന്ന അവളിലേക്ക് ഞാൻ നോക്കി.. ദാവണിയാണ് വേഷം.. മുടി രണ്ട് ഭാഗത്തേക്ക്‌ പിഞ്ഞി ഇട്ടിട്ടുണ്ട്... മേക്കപ്പ് എന്ന് പറയാൻ ഒന്നുമില്ല... ഒരു കുഞ്ഞി പൊട്ടും,.. കണ്ണിൽ കണ്മഷിയും, ചെറിയ ജിമിക്കി കമ്മൽ, ഒരു കുഞ്ഞി സ്വർണമാല, കയ്യിൽ ഒരുപാട് കുപ്പിവള... തനി നാടൻ പെൺകുട്ടി... ആ കുട്ടിയെ നോക്കി നിൽകുമ്പോൾ ആണ് അതുവരെ എബിയിൽ മാത്രം ആയി നിന്ന അവളുടെ കണ്ണുകൾ എന്നിലേക്ക് ചലിച്ചത്... എന്നെ നെറ്റി ചുളിച്ചു സംശയത്തോടെ നോക്കി നിൽക്കുന്ന അവൾക്ക് ഞാൻ പുഞ്ചിരിച്ചു കൊടുത്തു.. അപ്പൊ ഇതാണ് കക്ഷി... ആദ്യത്തെ നമ്മുടെ കോളേജ് പ്രണയം, കുറച്ചു മാസം മുൻപ് വരെയുള്ള പ്രതികാര പ്രണയം ഇപ്പോൾ പ്രണയം...

Am i crt?? Yes ur crt... ഇതാണ് എന്റെ പ്രണയം.. അന്നും ഇന്നും... ഓഹോ.. മതി മതി.. ചേച്ചി വാ.. എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്.. വന്നെ... നിന്റെ സംസാരത്തിന് അവൾ ഉണ്ടാകും നിന്റെപോലെ തന്നെ വായാടി ആണ്.. പക്ഷെ ഇപ്പോൾ അത്ര പോരാ.. ആണോ. എപ്പോഴും lap മുന്നിൽ കിടക്കുന്ന ഇയാളോട് ഒക്കെ എങ്ങനെയാ സംസാരിക്ക.... 😏... അല്ലെ ചേച്ചി... അവൾ എന്നോട് ചോദിച്ചപ്പോ ഞാൻ അത് ശെരിയെന്നു മൂളി.. എപ്പോഴും lap മുന്നിൽ ആകും.. സംസാരിക്കാൻ വരാറില്ലലോ... Enthin കാറിൽ കയറിയപ്പോൾ തൊട്ട് lap മുന്നിൽ തന്നെ ആണല്ലോ... അവനെ നോക്കിയപ്പോൾ അവൻ എന്നേ കൂർപ്പിച്ചു നോക്കുന്നുണ്ട്... അവൻ ഒന്ന് ചിരിച്ചുകൊടുത്തു ഗൗരിയോട് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു ഞാൻ മുറിയിലേക്ക് കയറി.. അവൾ താഴെ കാത്തു നിൽക്കം എന്ന് പറഞ്ഞു പോയി... ഞാൻ കുളിക്കാനും കയറി... കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ എബി ഉണ്ടാക്കല്ലേ എന്ന് കരുതിയാണ് ഇറങ്ങിയിരിക്കുന്നത്.. പക്ഷെ കാട്ടിലിലേക്ക് നോക്കിയപ്പോൾ എന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു.. അവൻ കട്ടിലിന്റെ സ്റ്റാമ്പിലിൽ... ചാരി ഇരുന്ന് lap ഇൽ കുത്തുന്നുണ്ട്... ഞാൻ പെട്ടന്ന് കണ്ണാടിക്ക് മുന്നിൽ പോയി സിന്ദൂരം തൊട്ട് സാരി നേരെയാക്കി വാതിൽ അടുത്തേക്ക് നടന്നു...

അപ്പൊ ദേ നിൽക്കുന്നു.. എന്നേ നോക്കി ചിരിച്ചോണ്ട് വാദിലിനെ തടഞ്ഞു കൊണ്ട്... ആഹ്മ്മ്‌.?? കാര്യം മനസിലായെങ്കിലും അറിയാത്ത പോലെ ഞാൻ അവനോട് ചോദിച്ചു... നിന്നോട് മിണ്ടാൻ... എനിക്ക് സമയം ഇല്ല.. ഗൗരിയെ ഒന്ന് പരിചയപെട്ടിട്ട് വരാം... അങ്ങനെ അങ്ങ് പോയാലോ.... ഞാൻ എപ്പോഴും lap ഇൽ ആണല്ലേ... നിന്നോട് സംസാരിക്കാറില്ലലോ... എനിക്ക് ഇന്ന് സംസാരിക്കണം... സംസാരിച്ചേ പറ്റു.... അതും പറഞ്ഞു അവൻ എന്റെ നേർക്ക് നടന്നു.. അവൻ വരുന്നതിന് അനുസരിച് ഞാനും പുറകിലേക്ക് പോയി... പെട്ടന്ന് അവൻ എന്നേ കൈ ഇട്ട് പിടിക്കാൻ നോക്കിയപ്പോൾ ഞാൻ താഴെക്കൂടെ കുനിഞ്ഞു വാതിൽ അടുത്തേക്ക് ഓടി... വരട്ടെ.... സാറെ.... അതും പറഞ്ഞു ഞാൻ താഴേക്ക് ഓടി.. നിന്നെ ഞാൻ എടുത്തോളാം എടി.. കാന്താരി... പുറകിൽ നിന്ന് അവൻ വിളിച്ചു പറയുന്നുണ്ട്... ഓ.. ആയിക്കോട്ടെ.... അതും പറഞ്ഞു ഞാൻ ഓടി ചിരിച് പെട്ടത് ഗൗരിയുടെ മുന്നിൽ... അവൾ എന്നേ ഒന്നാകെ ഒന്ന് നോക്കുന്നുണ്ട്... ആഹ്മ്മ്മ്?? എന്ത്?? എന്താ ഒരു ചിരിയൊക്കെ.. ഏയ് ഒന്നുല്ല...ഞാൻ വെറുതെ... വെറുതെ ചിരിക്കാൻ വട്ട് ഉണ്ടോ?? ചിരിക്കുന്നത് ആയുസ്സ് കൂട്ടില്ലേ?? പിന്നെ... കൂട്ടും കൂട്ടും.... പക്ഷെ ഈ ചിരി കുറച്ചു കഴിയുമ്പോ കുറച്ചു മണിക്കൂറുകൾക്ക് ശേഷം നിൽക്കാൻ സാധ്യതയുണ്ട്... എന്താ...?........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story