❣️എന്റെ പ്രാണനായ് ❣️: ഭാഗം 33

ente prananay

രചന: ചിലങ്ക

ഞങ്ങൾ ചെന്നപ്പോ ചെണ്ടമേളം തുടങ്ങി... ആ സമയത്ത് അവിടെ നിന്ന് മാറിയതിനു ഗൗരി പൊതിരെ വഴക്ക് പറഞ്ഞു... പിന്നെ.. കാഴ്ചകളും, കുട്ടികളുടെ കലാപരം ആയ പരിപാടികളും, മാജിക്‌ show ഒക്കെ എബിയുടെ കൂടെ നടന്നു ഞങ്ങളും കണ്ടു.... എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല..അറിയുന്ന ആളുകളെ കാണുമ്പോ കളിച് ചിരിച് സംസാരിക്കും ഞാൻ നോക്കുമ്പോ. തീർന്നു അതോടെ അവന്റെ എല്ലാ ചിരിയും ചോർന്നു... അവസാനം കഴിക്കാൻ നേരം ഞങ്ങൾ എല്ലാവരും ഹാളിലേക്ക് പോയി.. അവിടെ ഇരുന്ന് ആഹാരം കഴിച്ചു ഞങ്ങൾ ഇറങ്ങി.. ദിയ ഞങ്ങടെ ഒപ്പം തന്നെ.. ഉണ്ട്.. ഗൗരിയോട് ഓരോന്ന് ചോദിച്ചു, ഞാൻ മുന്നിൽ നടന്നുപോകുന്ന എബിയെയും നോക്കി നടന്നു... പരിപാടികൾ ഒക്കെ അവസാനിച്ചപ്പോ ഞങ്ങൾ അച്ഛനോടും സ്വാമിയോടും പറഞ്ഞു വീട്ടിലേക്ക് പോകാൻ ഇറങ്ങി.. അവർക്ക് ഒത്തിരി തിരക്കുള്ള കാരണം ഇന്ന് പള്ളിമേടയിൽ കിടന്ന് നാളെ വരാം എന്ന് പറഞ്ഞു... അപ്പൊ പിന്നെ ആരേം നോക്കേണ്ടതില്ലല്ലോ.. ഞങ്ങൾ ഇറങ്ങി.. ഗേറ്റ് കടന്നതും ഓരോ സാധനങ്ങൾ വിൽക്കുന്നതിലൊട്ടായി എന്റെ കണ്ണ്... കുഞ്ഞി പാവകളും, കുപ്പിവളകൾ, പീപ്പി, ഫുഡ്‌ items ഒക്കെ ഉണ്ട്...

ഇതൊക്കെ നോക്കി നടന്നു മുന്നിലോട്ട് നോക്കിയപ്പോൾ ഗൗരിയും എന്നെ നോക്കുന്നു... എന്താണ്?? Gouri എന്ത്... എനിക്ക് വാങ്ങണം...gouri എന്ത്... പാവ... 🤭പാവയോ.. Ahm.. നമുക്ക് എബിയോട് പറയാം വാ.. അതും പറഞ്ഞു മുന്നിലോട്ട് നോക്കിയപ്പോ എബി പോയിട്ട് അവന്റെ പോടീ പോലും ഇല്ല... ദിയയും ഇല്ല.. എവിടെ പോയി ആ ഗ്രാമവാസിസ്..? പോയി.. തോന്നുന്നു (gouri) വാ.. കുറച്ചൂടെ മുന്നോട്ട് പോയാൽ കാണാം.. അതും പറഞ്ഞു കുറച്ചൂടെ മുന്നിലേക്ക് പോയപ്പോ കണ്ടു.. ആരെയോ അന്വേഷിക്കുന്ന പോലെ അവിടേക്കും ഇവിടേക്കും ഒക്കെ നോക്കി നടന്നു വരുന്ന എബി... അവന്റെ കൈ പിടിച്ചു വരുന്ന ദിയ... ഞങ്ങളെ കണ്ടതും അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു.. എന്ത് നോക്കി നടക്ക... നിങ്ങളൊക്കെ.. ഗൗരവത്തോടെ ഞങ്ങളെ നോക്കി അവൻ ചോദിച്ചു.. ഞങ്ങൾ നിഷ്കു ആയി ചിരിച്ചുകൊടുത്തു അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലല്ലോ... എടാ എനിക്ക് ഒരു പാവ വാങ്ങി താ.. പാവയോ..?? ആഹ്‌.. അയ്യാ.. പാവ.. കൊണ്ട് കളിക്കാൻ പറ്റിയ പ്രായം..നീ കളിക്കാതെ വന്നെ.. ചെ.. The wellknown business man ഒരു പാവ വാങ്ങാൻ പോലും പിശുക്ക് കാണിക്കേ?? ഛെ ഛെ മ്ലേച്ഛം മ്ലേച്ഛം.. എന്റെ പൊന്നോ വാ.. വാങ്ങിത്തരാം..

അതും പറഞ്ഞു അവൻ കടയിലേക്ക് കയറി ഒപ്പം ഞങ്ങൾ മൂന്നു പേരും.. ഗൗരിക്ക് pink colour പാവ വാങ്ങിയപ്പോൾ തന്നെ ദിയക്കും വാങ്ങണം എന്നായി... പിന്നെ.. അവൾക്കും വാങ്ങി കൊടുത്ത് അവൻ എന്നെ നോക്കി.. അതിന്റെ അർത്ഥം മനസിലായ പോലെ ഞാൻ ചിരിച്ചുകൊടുത്തു... ~~~~ കുഞ്ഞിക്കുട്ടികൾ ആണെന്ന വിചാരം, പാവ വേണം പോലും... വാങ്ങില്ല പറഞ്ഞാൽ അപ്പൊ അവളുടെ ഡയലോഗ്.... പിന്നെ.. അങ്ങ് വാങ്ങാം എന്ന് കരുതി.. അതിലാണെലോ ദിയക്കും വേണം അവൾക്കും വാങ്ങി കൊടുത്ത് തിരിഞ്ഞത് എന്റെ ഭാര്യയുടെ മുന്നിലേക്ക്... ഇടക്ക് ഇടക്ക് ഞാൻ മിണ്ടോ എന്നറിയാൻ നോക്കി എങ്കിലും ഞാൻ mind ആക്കിയിരുന്നില്ല... ഇപ്പോ നോക്കിയപ്പോ അവൾടെ ഒരു ചിരി... ആഹ്മ്മ്‌?? വേണോ?? എന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചു.. അതെന്ത് ചോദ്യം ആണെടാ.. ഞങ്ങൾക്ക് രണ്ടാൾക്കും വാങ്ങി തന്നില്ലേ ഇനിപ്പോ അവൾക്കും കൂടി വാങ്ങിക്കോ... ( gouri) അവൾക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട.. എന്തിനാ വെറുതെ... (Diya) അവർ ഓരോന്ന് പറഞ്ഞെങ്കിലും ഞൻ അവളെ നോക്കി.. വേണോ? വേണ്ട.. എനിക്ക് വേറെ ഒരു സാധനം വേണം.... എന്താ... വേണ്ടേ...?? അതെന്താ സാധനം?? (Gouri) ഞങ്ങളുടെ ചോദ്യം തിന് ഉത്തരം ആയി അവൾ ഒരു സൈഡിലേക്ക് ചൂണ്ടി കാണിച്ചു... ഇതായിരുന്നോ?? (Gouri) ബാ.... 😒ഇതൊക്കെ കഴിക്കാൻ പാടില്ല... സ്ട്രീറ്റ് ഫുഡ്‌ പോലെ.. 🤧( diya) അതേ.. ഇതൊന്നുംകഴിക്കേണ്ട... വീട്ടിൽ ഉണ്ടാകും..

എനിക്ക് ഇത് തന്നെ വേണം.. വെറുതെ അല്ലല്ലോ. എന്നോട് ചോദിച്ചതിന് അല്ലെ ഞാൻ പറഞ്ഞത്.. ചോദ്യം തിരിച്ചെടുത്തു.. വാ.. പോകാം.. എനിക്ക് വേണം..... വേണ്ട.. എന്ന് പറഞ്ഞിട്ടും വാശിയോടെ അവൾ എനിക്ക് വേണം എന്ന് പറഞ്ഞു തറപ്പിച്ചു നിൽക്കുകയാണ്... എടാ.. വാങ്ങികൊടുത്തേക്ക്... അവൾ അതുമാത്രല്ലേ ചോദിച്ചോളൂ.. ഇത് അത്രക്ക് മോശം അല്ല.. നിങ്ങൾക്കൊക്കെ ഇത് കഴിക്കാൻ പാടില്ലേൽ കഴിക്കേണ്ട.. ഞങ്ങൾക്ക് വേണം... ഓഹ്.. ഇപ്പോ അങ്ങനെയായോ?? എന്ന വാ.. വാങ്ങിത്തരാം... ~~ അതും പറഞ്ഞു അവൻ പോയി അവന്റെ പുറകെ ഞങ്ങളും... കണ്ടപ്പോഴേ.. വായിൽ വെള്ളം ഊറുകയായിരുന്നു... പുളിഞ്ഞ വാങ്ങ shapeil കീറി ചീകി പത്രത്തിലേക്ക് ഇട്ട്, ഒപ്പം പച്ചമുളക്, കാന്താരി ഒക്കെ രണ്ട് കഷ്ണം ആയി മുറിച്, ഉപ്പ് ഒഴിച്ച് സുറുക്കയും, ചൂട് വെള്ളവും ഒക്കെ ഇട്ട് സുന്ദരകുട്ടപ്പനായി പത്രത്തിൽ ഇരുന്ന് എന്നോട് വാ വാ.. എന്ന് പറഞ്ഞു വിളിക്കാ... അപ്പോപ്പിന്നെ വാങ്ങാതെ പോകുന്നത് മോശല്ലേ അതുകൊണ്ട് വാശി പിടിച്ചത.. മാങ്ങാ, ക്യാരറ്റ്, വെള്ളരിക്ക, വെണ്ടയ്ക്ക, കക്കരിക്ക, ഒക്കെ ഉണ്ട്... ഞങ്ങൾക്ക് വാങ്ങി തന്നു... ദിയക്ക് വേണ്ട പറഞ്ഞതുകൊണ്ട് വേഗം സാധനം കൊണ്ട് ഞങ്ങൾ കാറിലേക്ക് കയറി.... വണ്ടി start ആക്കിയപ്പോ... വിന്ഡോ താഴ്ത്തി,

ആ പുളിയും എരിവും ചേർന്ന മാങ്ങയും മറ്റും വായിലേക്ക് വെച്ചപ്പോ.... അയ്യോ.. എന്തൊരു ഫീലാണെന്ന് അറിയാവോ?? ഇളം തണുത്ത കാറ്റ്, ഹരേവ.... കഴിച്ചുകഴിഞ്ഞപ്പോ കുറച്ചേ വാങ്ങിയുള്ളു എന്ന് തോന്നിപോയി... ~~~~ കാർ ഓടിക്കുമ്പോ മുന്നിൽ എന്റെ കൂടെ നിച്ചു കയറി.. പുറകിൽ ഗൗരിയും ദിയയും... അവൾ എന്നെ നോക്കുമ്പോ ഞാൻ ഗൗരവത്തിൽ ഇരിക്കാനെലും അവൾ ഒന്ന് തിരിഞ്ഞാൽ ഡ്രൈവിംഗ് ഒപ്പം ഞാൻ അവളെയും ശ്രെദ്ധിച്ചിരുന്നു... ആ മാങ്ങകൾ ഒക്കെ കഴിക്കുമ്പോൾ അത്രേം അവൾ ആസ്വദിക്കുന്നത് ഞാൻ കണ്ടു.. കാറ്റിൽ അവളുടെ മുടി പാറിപറന്നു, പുളിക്കൊണ്ടായിരിക്കണം, അവളുടെ ചുണ്ട് കൂട്ടിപിടിച്ചു കവിൾ ഒട്ടിച്ചു രുചി ആസ്വദിക്കുന്ന അവളെ കണ്ടതും എന്തിനോവേണ്ടി എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... അവളിലെ ഓരോ മാറ്റങ്ങളും അറിയാൻ ഞാൻ ഒരുപാട് വൈകി, അവൾ എന്താണ് എന്ന് പോലും ശെരിക്കും അവളെ പ്രണയിച്ചിരുന്നു എന്ന് പറയാൻ എനിക്ക് അവസരം ഉണ്ടോ? അവകാശം ഉണ്ടോ? എല്ലാം ഒരുപാട് ചിന്തിച് മാത്രം തീരുമാനം എടുക്കുന്ന എനിക്ക് എന്റെ പെങ്ങളുടെ കാര്യം വന്നപ്പോ ചിന്തിക്കാൻ കഴിഞ്ഞില്ലേ?? എന്റെ അമ്മ, പെങ്ങൾ, അവരുടെ കാര്യത്തിൽ ഞാൻ സ്വർത്തനായിരുന്നുവോ?? ~~~

കലാക്ഷേത്രയിൽ എത്തിയതും ഞാൻ കാറിൽ നിന്ന് ഇറങ്ങി.. ഗൗരിയും ദിയയും വാതിൽ തുറന്നു അകത്തു കയറി ഒപ്പം ഞാനും... എബി കാർ മാറ്റി നിർത്തിവരാം എന്ന് പറഞ്ഞു.. എന്നാ ഇനിപ്പോ കിടക്ക.. സമയം ആയല്ലോ (gouri) ആഹ്‌... അവിടെ കൂടെ നടന്നിട്ട് നല്ല body pain gudnight അതും പറഞ്ഞു ദിയ അവളുടെ റൂമിലേക്ക് പോയി.. ഗൗരിയെ റൂമിലേക്ക് ആക്കി ഞാൻ ഞങ്ങളുടെ മുറിയിലേക്ക് നടന്നു.. Fresh ആകാൻ കയറി.. ഇറങ്ങുമ്പോൾ അവൻ ഉണ്ടായിരുന്നു റൂമിൽ.. ജനൽ പാളിയിലൂടെ ഒരു കൈ കമ്പിയിൽ പിടിച്ചും മറുകൈ പുറകിലേക്ക് കെട്ടി പുറത്തേക്ക് നോക്കി നിൽക്കാണ്.... ഞാൻ മുടിയിൽ തോർത്തു കൊണ്ട് കെട്ടികൊണ്ടുതന്നെ സിന്ദൂരം തൊട്ട് അവന്റെ അടുത്തേക്ക് നടന്നു... ഞാൻ അടുത്ത് വന്നത് പോലും അറിയാതെ രാത്രി കണ്ട് ആസ്വദിക്കുന്ന അവനെ ഞാൻ പുറകിൽ നിന്നും പുണർന്നു... എന്റെ തണുപ്പേർന്ന ശരീരത്തിലേക്ക് അവന്റെ ശരീരത്തിലെ ചൂട് ചേർന്നിറങ്ങി... ~~~~ റൂമിലേക്ക് കയറിയപ്പോൾ അവൾ fresh ആകാൻ കയറിയിരുന്നു.. അതുകൊണ്ടുതന്നെ വെറുതെ പുറത്തേക്ക് നോക്കി നിന്നതാണ്.. അപ്പൊ ഇന്ന് ഉണ്ടായ ഓരോ കാര്യങ്ങൾ മനസിലേക്ക് കടന്നുവന്നു.. ഞാൻ ചെല്ലാൻ വൈകിയിരുന്നുവെങ്കിൽ... ഓർക്കാൻ പോലും വയ്യ...

അങ്ങനെ നിൽക്കുമ്പോൾ ആണ് തണുത്ത രണ്ട് കൈകൾ എന്റെ വയറിലൂടെ ചുറ്റി വരിഞ്ഞത്.. അവൾ ആണെന്ന് എനിക്ക് മനസിലായി അതുകൊണ്ട് തന്നെ ഞൻ തിരിഞ്ഞില്ല.. ~~~~~ ഞാൻ ചെന്ന് കെട്ടിപിടിച്ചിട്ടും നോക്കിയോക്ക് ഒരു mind.. ഞാൻ അവന്റെ മുന്നിലേക്ക് ഇടിച്ചുകയറി നിന്നു.. അപ്പോഴും അവൻ എന്നെ നോക്കിയില്ല പുറത്തേക്ക് നോക്കി നിൽക്കാ... ഒന്നും സംഭവിച്ചില്ലലോ... പിന്നെന്താ പിണക്കം... ഒന്ന് മിണ്ടിയൊക്കെടോ.. അപ്പോഴും അവൻ മിണ്ടാതെ പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോ സങ്കടം തോന്നി.. അവന്റെ നെഞ്ചിലേക്ക് ചാന്നു... കണ്ണിൽ നനവ് പടർന്നു... ~~ അവൾ ഓരോന്ന് പറഞ്ഞപ്പോഴും മിണ്ടാതെ നിന്നത് ദേഷ്യം അല്ല ഒരുതരം പിണക്കം ആണ്.. അതുകൊണ്ട് മാത്രമാണ്... അവൾ എന്റെ നെഞ്ചിലേക്ക് ചന്നപ്പോഴും അങ്ങനെ നിന്നു.. എന്നാൽ അവളുടെ കണ്ണിലെ നനവ് എന്റെ നെഞ്ചിലേക്ക് പടർന്നപ്പോ ഉള്ളൊന്ന് കാളി.. എഹ്...?? നീ എന്തിനാ കരയുന്നെ..?? അവളെ അടർത്തി മാറ്റി കൊണ്ട് ഞാൻ ചോദിച്ചിട്ടും എനിക്ക് മുഖം തരാതെ അവൾ ജനൽ പാളിയിലൂടെ നോക്കി നിന്നു.. ഞാൻ അവളുടെ വയറിലൂടെ കൈകൾ ചേർത്ത് എന്നിലേക്ക് അടക്കി പിടിച്ചു.. എന്റെ നെഞ്ചിലേക്ക് അവൾ പൂർണമായും ചേർന്നു... എന്റെ നിച്ചു എന്തിനാ കരയുന്നെ.. ഞാൻ വെറുതെ ഒരു പിണക്കം കാണിച്ചതല്ലേ?? ആണോ.. കൊഞ്ചലോടെ പുറത്തേക്ക് നോക്കികൊണ്ട് തന്നെ അവൾ ചോദിച്ചു.. പിന്നെ.... എന്നാ വാ.. കിടക്കം..

അതും പറഞ്ഞു എന്നെ തള്ളി മാറ്റി കണ്ണുകൾ തുടച്ചു അവൾ പോയി.. കട്ടിലിലേക്ക് കിടന്നു... ഇപ്പോ മോങ്ങിയ പെണ്ണ് തന്നെയാണോ അതെന്ന് സംശയിച്ചുപോയി... ഞാനും അവളുടെ ഒപ്പം കിടന്നു.. നിച്ചു... ആഹ്മ്മ്‌..?? നിനക്ക് ഒട്ടും ശ്രെദ്ധ ഇല്ലാട്ടോ.. കപടദേഷ്യത്തോടെ ഞാൻ പറഞ്ഞതും അവൾ തിരിഞ്ഞു എനിക്ക് നേരെ കിടന്നു... അതെന്താ?? നീ ഇല്ലെങ്കിൽ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ... പെണ്ണെ... അറിയാതെ ആണെങ്കിൽ പോലും ഒരുപാട് വാക്കുകൾ കൊണ്ടും അല്ലാതെയും ഞാൻ നിന്നെ ഉപദ്രവിച്ചിട്ടുണ്ട്... എന്നാൽ ഇപ്പോ നീ ഇല്ലാതെ എനിക്ക് എനിക്ക് സങ്കൽപ്പിക്കാൻ പോലും പേടിയാ... നിച്ചു... അയ്യേ... അതിന് എനിക്ക് ഒന്നും പറ്റിയില്ലല്ലോ? പറ്റിയില്ല.. പക്ഷെ സംഭവിച്ചിരുന്നുവെങ്കിൽ.. നീ ഇനി ഞാൻ ഇല്ലാതെ എവിടെയും പോകരുത് കേട്ടോ?? Okei.. അതൊക്കെ കഴിഞ്ഞില്ലേ... ഇനി ഞാൻ വിളിച്ചോണ്ട് പൊയ്ക്കോളാം.. വന്നില്ലേൽ വലിച്ചോണ്ട് പൊക്കോളാം... പോരെ... Ahm... എന്നാ എന്നെ ഒന്ന് കെട്ടിപിടിച്ചോ... എഹ്? പിടിക്ക് മാഷേ... അതും പറഞ്ഞു അവൾ എന്നിലേക്ക് ചേർന്ന് കിടന്നു.. ഞാൻ അവളെയും.. അങ്ങനെ ഒരു രാത്രി കൂടി ഞങ്ങളിൽ കടന്നുപോയിരുന്നു... രാവിലെ ഞാൻ കണ്ണുകൾ തുറക്കുമ്പോൾ അവൾ എന്റെ അടുത്ത് ഉണ്ടായിരുന്നില്ല...

നേരത്തെ എഴുന്നേറ്റു കാണും... അതും കരുതി ഞാൻ ഫ്രഷ് ആയി ഇറങ്ങി... അച്ഛനെയും സ്വാമിജിയെയും കൂട്ടാൻ രാവിലെ പള്ളിയിലേക്ക് ചെല്ലണം എന്ന് പറഞ്ഞിരുന്നു അത്കൊണ്ട്.. ഡ്രസ്സ്‌ change ചെയ്ത് ഞാൻ മുടി ചീകികൊണ്ടു കണ്ണാടിയുടെ മുന്നിൽ നിന്നപ്പോഴാണ്... നിച്ചു ചായയുമായി കയറി വന്നത്.. രാവിലെ എങ്ങോട്ടാ? ചായ കപ്പ്‌ ടേബിൾലേക്ക് വെച്ചുകൊണ്ട് അവൾ ചോദിച്ചു.. പള്ളിയിൽ പോയി അവരെ കൂട്ടാൻ പോകുവാ.. കണ്ണാടിയിൽ നോക്കികൊണ്ട് തന്നെ ഞാൻ പറഞ്ഞു.. മൂളിക്കൊണ്ട് പോകാൻ നിന്ന അവളെ ഞാൻ പിടിച്ചു നിർത്തി.. സംശയത്തോടെ അവൾ എന്റെ മുഖത്തേക്ക് തിരിഞ്ഞുനോക്കി.. ആഹ്മ്മ്‌...?? അവളുടെ ചോദ്യത്തിന് ഞാൻ ഒന്നുമില്ലന്ന് ചുമൽ കൂച്ചി കൊടുത്തു.. എന്നാ കൈ വിട്... താഴെ ഒരുപാട് പനി ഉണ്ട്.. നിങ്ങൾ വരുമ്പോഴേക്കും ഭക്ഷണം ആകണ്ടേ? താഴെ ഗൗരി മാത്രേ ഒള്ളു... അത് പറഞ്ഞു അവൾ അവസാനിപ്പിക്കും മുന്നേ അവളുടെ കൈ പിടിച്ചു ഞാൻ ടേബിൾ അടുത്തേക്ക് നിർത്തി എന്നിലേക്ക് അടുപ്പിച്ചു... ഏയ്.. എന്താ ഈ കാണിക്കണേ... ആരേലും വരുംട്ടോ.. എന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രെമിച്ചുകൊണ്ട് അവൾ പറഞ്ഞു.. എന്നാൽ ഞാൻ ഒന്നുകൂടെ അവളുടെ ഇടുപ്പിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു... അവളുടെ ശരീരത്തിലെ ചൂട് എന്നിലേക്ക് ചേർന്നു... മുടി തോർത്തു കൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്... ചമയം എന്ന് പറയാൻ സിന്ദൂരവും, പൊട്ടും മാത്രം... എന്താ ഇങ്ങനെ നോക്കുന്നെ..?? 🤧

എന്താ എന്റെ ഭാര്യേ എനിക്ക് നോക്കിക്കൂടെ... നോക്കിക്കോ.. പക്ഷെ ഇപ്പോ വേണ്ട.. മാറ്.... വേണ്ടന്നെ... എനിക്ക് ഇപ്പോൾ ആണ് സ്നേഹിക്കാൻ തോന്നുന്നേ... അവളെ ചൂട് പിടിപ്പിക്കാൻ ഞാൻ പറഞ്ഞു.. അങ്ങനെ ഇപ്പോ ഇയാൾ സ്നേഹിക്കണ്ട... ഞാൻ പോക... അതും പറഞ്ഞു പോകാൻ നിന്നവളെ ഞാൻ ചേർത്തു നിർത്തി... എന്താ എബി ഇത്.. വിട്ടേ.. അവൾ സംസാരിക്കുന്നതിന് ഇടയിൽ ആണ്.. അവളുടെ ചുണ്ടിൽ മുകളിൽ ആയി തങ്ങി നിൽക്കുന്ന വെള്ളതുള്ളികൾ എന്റെ കണ്ണിൽ പെട്ടത്.. എ... ബാക്കി പറയുന്നതിന് മുൻപേ അവളുടെ അധരങ്ങൾ ഞാൻ തടവിലാക്കി...അവളുടെ ചുണ്ടിൽ പടർന്ന വെള്ളത്തുള്ളികൾ കൈവശമാക്കി... അവളുടെ കണ്ണുകൾ കൂമ്പിഅടയുന്നത് ഞാൻ കണ്ടു..... കൊതിയൂറും വിതം അവളെ ഞാൻ ചുംബിച്ചു..വാശിയോടെ അവളിലെ അധരങ്ങളിലേക്ക് ആഴ്ന്നു.. അവളുടെ കൈകൾ എന്റെ പുറത്ത് അമർന്നപ്പോഴും അവളെ ഞാൻ മോചിപ്പിച്ചില്ല.... പ്രണയംമോ മറ്റെന്തോ അറിയാൻ സാധിക്കാത്ത വിതം എന്നെ വന്ന് മൂടി... ചേർന്നോവോടെ അവളുടെ ആദരങ്ങളെ ഞാൻ തഴുകി... ച്ചി....... വാതിൽക്കൽ നിന്നും എന്തോ പൊട്ടുന്ന ശബ്‌ദം ആണ് എന്നെ സ്വബോധത്തിൽ ആക്കിയത്... പെട്ടന്ന് ഞങ്ങൾ പരസ്പരം അടർന്നുമാറി.... വാതിൽക്കലേക്ക് നോക്കി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story