❣️എന്റെ പ്രാണനായ് ❣️: ഭാഗം 35

ente prananay

രചന: ചിലങ്ക

ഹെലോ പറയടാ.. എന്താ ഈ രാവിലെ.. എടാ.. നിച്ചു എവിടെ?? അവൾ ഉറങ്ങുന്നു... രാവിലെ എഴുന്നേൽക്കുന്നത് ശ്രീയുടെ phonecall കൊണ്ടാണ്.. എടാ.. നിങ്ങൾ ഇങ് പോരെ.. നീ എന്താടാ പറയുന്നേ..? നിനക്ക് മനസിലായില്ലേ.. നിങ്ങൾ ഇപ്പോൾ തന്നെ അവിടുന്ന് ഇറങ്ങണം.. Plz... എടാ.. എന്താ എന്തുപറ്റി... പിന്നീട് അവൻ പറയുന്ന കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ ആണ് ഞാൻ കേട്ടത്... അഹ്.. ഞങ്ങൾ ഇപ്പൊ തന്നെ ഇറങ്ങാം... അതും പറഞ്ഞു ഞാൻ വേഗം ഡ്രസ്സ്‌ എല്ലാം pack ചെയ്തു... നിച്ചു.... വിളിച്ചിട്ടും വിളിച്ചിട്ടും ആൾ എവിടെ അനക്കം... നിച്ചു മതി എഴുന്നേറ്റത്... എഴുന്നേൽക്ക് പോകാം... പോകാം എന്ന് കേട്ടത്കൊണ്ടാകും അവൾ പതിയെ കണ്ണുകൾ തുറന്നു... പതിയെ ടേബിൾ വെച്ചിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി.. 6:00 ആയതേ ഒള്ളു.. ഇത്തിരി നേരംകൂടി.. വണ്ടി കയറിയിട്ട് ഉറങ്ങാം.. നീ ഏഴുന്നേറ്റ് ഡ്രസ്സ്‌ മാറ്റ്... എഹ്..?? നമ്മൾ എവിടെക്കാ?? നമ്മൾ നാട്ടിലേക്ക് പോകുവാ... ഞാൻ ഇല്ല.. നിച്ചു കളിക്കല്ലേ.. ഞാൻ fresh ആയി വരാം അപ്പോഴേക്കും നീ ഡ്രസ്സ്‌ എടുത്തുവെക്ക്... അതും പറഞ്ഞു ഞാൻ fresh ആകാൻ കയറി....കാരണം എനിക്ക് അറിയാമായിരുന്നു

അധികം അവിടെ നിന്നാൽ അവളുടെ നൂറു കൂട്ടം ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകണം എന്ന്.. ~~~ പെട്ടന്ന് എഴുന്നേൽപ്പിക്കുന്നു.. സാധാരണ ഞാൻ പോകാൻ നിന്നാൽ എന്നെ വലിച്ചു അവന്റെ കൂടെ കുടത്തുന്നതാ... അതൊന്നും പോരാഞ്ഞിട്ട് പോകാനെന്നു പോലും.. ഇത്രപെട്ടന്ന് എന്താ ഇപ്പൊ... കാരണം എങ്കിലും പറയണ്ടേ... ഞാൻ വരില്ല.. അവൻ പൊക്കോട്ടെ... അതും പറഞ്ഞു വാശിയോടെ ഞാൻ കട്ടിലിൽ തന്നെ ഇരുന്നു.. അവൻ ഇറങ്ങിയതും ഞാൻ ആ ഇരുപ്പ് തുടർന്നു... ഇനി നീ പോയി fresh ആക്... ഞാൻ വരുല്ല... നീ വരും... കളിക്കാതെ ചെല്ല് നിച്ചു... ഇല്ല.. ഇല്ല.. ഇല്ല.... കേറിപ്പൊടി.... നിന്നെ ഇവിടെ കൊണ്ടുവന്നത് ഞാൻ അല്ലെ.. മര്യാദക്ക് ഞാൻ പറയുമ്പോ എന്റെ കൂടെ പോന്നോണം... മനസ്സിലായോ...? പെട്ടന്ന് എന്നോട് ദേഷ്യപ്പെട്ടപ്പോ ഇരുന്നിടത്തു നിന്നും ഞാൻ എഴുന്നേറ്റു.. അവൻ പറഞ്ഞവസാനിപ്പിക്കും മുന്നേ.. ഞാൻ ബാത്‌റൂമിലേക്ക് കയറിയിരുന്നു... പേടികൊണ്ടൊന്നുമല്ല... ചെറിയൊരു ഭയം... പെട്ടന്ന് കുളിച്ചിറങ്ങി.. അപ്പോഴേക്കും bag ഒക്കെയായി അവൻ താഴേക്ക് ഉറങ്ങിയിരുന്നു... എന്താണാവോ ഇത്രേം തിരക്ക്...

ഓരോന്ന് ആലോചിച് മുടി കോതിയൊതുക്കി ഞാൻ താഴേക്ക് ഇറങ്ങി... ~~~~ Bag ഒക്കെ യായി താഴെ ഇറങ്ങിയപ്പോഴേ സ്വാമിജിയും അച്ഛനും ഗൗരിയും ഒക്കെ ഉണ്ട്.. താഴെ... അവരോട് അദ്യം കാര്യം പറഞ്ഞതുകൊണ്ട് അതിന്റെ സങ്കടം മുഖത്ത് കാണാൻ ഉണ്ട്... എന്തിനാടാ.. ഇപ്പോഴേ പോകുന്നേ..? പോയെ പറ്റു അച്ഛാ... ഇല്ലേൽ ശെരിയാവില്ല.. കുറച്ചു പ്രേശ്നങ്ങൾ അതൊക്കെ തീരട്ടെ... എന്നാലും എന്തെങ്കിലും കഴിച്ചിട്ട്... വേണ്ടടി.. ഞങ്ങൾ പുറത്തിന്ന് കഴിച്ചോളാം... ഇവിടേക്ക് വരണം.. പ്രശനം എല്ലം കഴിഞ്ഞിട്ട് മനസ്സിലായോ?? അതിന് ഞന പുഞ്ചിരിച്ചുകൊടുത്തു.. അപ്പോഴേക്കും ready ആയി നിച്ചു വന്നു.. പോയാലോ.. ഞാൻ അവളെ നോക്കി ചോദിച്ചു.. മനസില്ല മനസോടെ അവൾ ഒന്ന് മൂളി.. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.. പുറത്തേക്ക് ഇറങ്ങി.. മോൾ ഇനിയും വരണംട്ടോ... Ahm.. എനിക്ക് പോകാൻ ഒന്നുമില്ല.. ആ കോന്തൻ വലിച്ചോണ്ട് പോകുവാ.. അത് സാരമില്ല.. മോൾ അവനെ കൂട്ടി വരണം... കേട്ടോ.. ആഹം... എന്നാ ഇറങ്ങിക്കോ.. അവൻ ഇറങ്ങി... അവൾ പുറത്തേക്ക് വന്നതും ഞാൻ കാറിലേക്ക് കയറി... അവരോടൊക്കെ യാത്ര പറഞ്ഞു അവൾ കയറിയിരുന്നു.. യാത്രക്കിടയിൽ അവൾ എന്നോട് മിണ്ടിയാതെ ഇല്ല...കാരണം അറിയാവുന്നത് കൊണ്ട് ഞാനും മിണ്ടിയില്ല....

പോകുന്ന വഴിക്ക് ആഹാരം വേണോ എന്ന് ചോദിച്ചപ്പോ വേണ്ട.. എന്ന് പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു... ഗൗരി കൊടുത്തുവിട്ട sweets മുഴുവൻ അകത്താക്കിയിട്ടുണ്ട്.. പിന്നെങ്ങനെ കഴിക്കാൻ തോന്നും... സന്ധ്യയോടെ ഞങ്ങൾ ശ്രീയുടെ വീട്ടിലേക്ക് എത്തി... നമ്മൾ എന്താ ഇവിടെ?? നീ ഇറങ്.... ഞാൻ പറഞ്ഞതും അവൾ ഇറങ്ങി.. കാർ side ആക്കി ഞാനും അവളും അകത്തേക്ക് കയറാൻ നിന്നതും അവൻ പുറത്തേക്ക് വന്നിരുന്നു... ഹാ.. എത്തിയോ... Ahm...😊 എന്താടി നിന്റെ മുഖം കടന്നൽ കുത്തിയപോലെ... അവൻ അവളോട് ചോദിച്ചതും അവൾ അവനെ തട്ടി മാറ്റി അകത്തേക്ക് കയറി... പരസ്പരം നോക്കി ചിരിച്ചു അവളുടെ ഒപ്പം ഞങ്ങളും... ചുറ്റും നോക്കിയപ്പോ ആളെ കാണാൻ ഇല്ല.. പാത്രം തട്ടുന്ന സൗണ്ട് ഒക്കെ കേട്ടപ്പോ മനസിലായി അടുക്കളയിലേക്ക് ആണെന്ന്.. ശ്രീ ജോലി ആവിശ്യത്തിനായി ആണ് എറണാകുളം വീട് വാങ്ങിയത്.. അവന്റെ വീട് പാലക്കാട്‌ തന്നെയാണ് അതുകൊണ്ടുതന്നെ.. ഇവിടെ ആരും ഇല്ല... അവൻ ഒറ്റക്കാണ് താമസം... നീ വാ.. കഴിക്കാം.. എന്നിട്ട് കിടന്നോ.. ഇന്ന് യാത്രക്ഷീണം ഉണ്ടാകും...

അവൻ പറഞ്ഞതും അത് ശെരിവെച്ചു ഞങ്ങൾ അടുക്കളയിലേക്ക് കടന്നു.. എടാ.. നിനക്ക് വല്ലതും ഉണ്ടാക്കി വെച്ചൂടെ... ഉണ്ടല്ലോ.. മാവ് ഇരിക്കുന്നെ കണ്ടില്ലേ.. ഉണ്ടാക്ക് ദോശ.. അയ്യാ... അതെനിക്കറിയാം.. ഇത് ഉണ്ടാക്കികൂടെ എന്നാ പറഞ്ഞത്... മാറ്.. ഞാൻ ഉണ്ടാക്കാം... എനിക്ക് ഉള്ളത് ഞാൻ ഉണ്ടാക്കി.. ഇനി നിനക്ക് ഉള്ളത് നീ തന്നെ ഉണ്ടാക്കിക്കോ.. എനിക്ക് മാത്രം ആണോ അതോ നിന്റെ കെട്ടിയോനും കൂടെയോ... വേണേൽ എടുത്ത് കഴിച്ചോളും. നീ നിനക്ക് ഉള്ളത് കഴിക്ക്... ഒന്നുമില്ലേലും നിന്റെ കെട്ടിയോൻ അല്ലെ.. ഒന്ന് ഉണ്ടാക്കികൊടുക്കടി.. എന്റെ ആഗ്രഹം സാധിച്ചുതരാത്ത.. ഇയാൾക്ക് ഞാൻ ഒന്നും ഉണ്ടാക്കില്ല... അതും പറഞ്ഞു അവൾ ഹാളിലേക്ക് പോയി.. അളിയാ.. ആൾ ഫോമിൽ ആണല്ലോ.. പിന്നെ... അവിടെ നിൽക്കണം എന്ന് വാശി.. പറഞ്ഞാൽ കേട്ടില്ല.. പിന്നെ.. ചെറുതായി ഒന്ന് ചൂടവേണ്ടി വന്നു... ഓ... സാരമില്ല.. മാറിക്കോളും.. ആഹാരം കഴിച്ചു.. Gudnight പറഞ്ഞു ശ്രീയുടെ തൊട്ടപ്പുറത്തായ ഒരു മുറിയിലേക്ക് ഞാൻ കയറി... അവിടെ ഞാൻ പ്രേതീക്ഷിച്ചപോലെ ആൾ കിടക്കുന്നുണ്ട്... ഞങ്ങൾ കഴിച്ചോണ്ടിരിക്കുമ്പോൾ പാത്രം വെച്ച് പോയതാണ്..

ഞങ്ങൾ ഓരോന്ന് സംസാരിച്ചു പതിയെ.. ആണ്.. വന്നത്... അതുകൊണ്ട് തന്നെ. അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നു... യാത്രക്ഷീണം ഉള്ളതല്ലേ..... ഉണർത്തണ്ട കരുതി അവളെ ഉണർത്തിയില്ല... വീട്ടിൽ വിളിച്ചു ചേച്ചിമാരോടും ചേട്ടമ്മാരോടും കാര്യങ്ങൾ പറഞ്ഞു ഞാനും കിടന്നു... $$$$$$$$$$$$$$$$$$$$$$$$$$$$ രാവിലെ ഞാൻ ഉണരുമ്പോൾ നിച്ചു മുറിയിൽ ഇല്ലായിരുന്നു... താഴേക്ക് ഇറങ്ങിയപ്പോൾ ശ്രീ ഉണ്ട് ഹാളിൽ പത്രം വായിച്ചു ഇരിക്കുന്നു.. നിച്ചു എവിടെ? അവൾ നിന്റെ കൂടെ തന്നെ അല്ലെ.. കിടന്നത് എന്നിട്ട് എന്നോട് ആണോ ചോദിക്കുന്നത്.. അല്ലടാ.. അവൾ മുറിയിൽ ഇല്ല.. അവൾ താഴേക്ക് ഇറങ്ങുന്നത് ഞാൻ കണ്ടില്ല...അവൾ അവിടെ എങ്ങാനും ഉണ്ടാകും.. നീ ചെന്ന് നോക്ക്.. ഇല്ലടാ.. ഞാൻ നോക്കി.. ഞങ്ങളിൽ രണ്ടുപേരുടെ ഇടയിലും പേടി ഉണർന്നു.. നീ വാ.. നമുക്ക് പുറത്ത് പോയി നോക്കാം... അതും പറഞ്ഞു പുറത്തേക്ക് എത്തിയതും ഗേറ്റ് കടന്ന് നിച്ചു വരുന്നു... നീ എവിടെ പോയതാ..? ഇന്ന് ഞായറാഴ്ച അല്ലെ.. പള്ളിയിൽ പോയി... പ്രേതെകഭാവം ഇല്ലാതെ ഞങ്ങളുടെ മുഖത്ത് പോലും നോക്കാതെ അകത്തേക്ക് കയറിക്കൊണ്ട് അവൾ പറഞ്ഞു..

അത് പറഞ്ഞിട്ട് പോയാൽ എന്തെങ്കിലും സംഭവിക്കുമോ? ആരോട് പറയണം ആയിരുന്നു?? കയ്യിലെ ഫോൺ ടേബിൾക്ക് വെച്ച് വാതിൽക്കൽ നിൽക്കുന്ന ഞങ്ങളുടെ നേരെ തിരിഞ്ഞു അവൾ ചോദിച്ചു.. ഞങ്ങൾ നിന്നെ കാണാതെ എത്ര പേടിച്ചുവെന്ന് അറിയോ..? നിനക്ക് ഞങ്ങളോട് പറഞ്ഞിട്ട് വേണ്ടേ.. പുറത്ത് പോകാൻ.. അതും രാവിലെ തന്നെ പോകുമ്പോൾ? ഓഹോ... എനിക്ക് അങ്ങനെ തോന്നിയില്ല... എനിക്ക് പുറത്ത് പോകണം എങ്കിൽ ഞാൻ പോകും അത് നിങ്ങൾ അറിയേണ്ട കാര്യമില്ല... നിച്ചു... ആ.. നിച്ചു തന്നെ.. ആണ് പറയുന്നത്.. ഇങ്ങോട്ട് എങ്ങനെ ആണോ അങ്ങനെ അങ്ങോട്ട് പെരുമാറാൻ എനിക്ക് സാധിക്കു.... ഒരാഴ്ചയായി നിങ്ങൾ എന്നെ കബലിപ്പിക്കാൻ തുടങ്ങിയിട്ട്... Secret mission.. ആ case ഫയൽ ചെയ്യാൻ പറഞ്ഞത് ഞാൻ.. എന്നിട്ട്... പറ... എന്നിട്ട് ആ കേസിൽ നടന്ന എന്തെങ്കിലും വിവരം എന്നെ അറിയിച്ചോ..? എബി അറിഞ്ഞിട്ട് എന്നെ അറിയിച്ചോ..?? അപ്പൊ ഞാൻ ആരാ.. നിങ്ങളുടെ.. എഹ്..? പറ... ഇനിപ്പോ നിനക്ക് കേസ് അതിന്റെതായ രീതിയിൽ പറയാൻ ആണെങ്കിൽ ഓഫീസിലേക്ക് വിളിപ്പിച്ചാൽ ഞാൻ വരുമായിരുന്നു...കാരണം ഇത് എന്റെ life ആണ്...

നിങ്ങൾ എന്നെ മനസിലാക്കിയിട്ടില്ല.. അവസാനം ഞാൻ ഒന്നും പറയുന്നില്ല പോലും... എന്തിനാ ഞാൻ പറയുന്നത്... എനിക്ക് ഇഷ്ടം ഉള്ളവരെ ഞാൻ പോയി കാണും സംസാരിക്കും, ഇഷ്ടം ഉള്ളിടത് പോകും.. അത് ചോദ്യം നിങ്ങൾക്ക് ഞാൻ അധികാരം തന്നിട്ടില്ല... നിങ്ങൾക്ക് എന്നല്ല ആർക്കും... അവൾ പറഞ്ഞു നിർത്തുമ്പോൾ ഞങ്ങൾക്ക് വാക്കുകൾ ഇല്ലായിരുന്നു.. കാരണം ഒരാഴ്ച ആയി കേസിൽ കിട്ടിയ പ്രധാന തെളിവുകൾ പോലും അവളെ അറിയിച്ചിട്ടില്ല.. ഇവിടെ വരുമ്പോൾ അറിയിക്കാം എന്ന് കരുതിയിട്ടാണ്... പക്ഷെ... പറയുന്നതിന് മുൻപേ അവൾ അറിഞ്ഞ മട്ടാണ്.. അതിന്റെ ദേഷ്യം നല്ലപോലെ മുഖത്ത് കാണാൻ ഉണ്ട്.. ഞങ്ങളോട് പറഞ്ഞുകഴിഞ്ഞു അവൾ സെറ്റിയിലേക്ക് പോയി കാലിൽ കൈ വെച്ച് തല താങ്ങി ഇരുന്നു... നിച്ചു... എന്റെ വിളിയിൽ അവൾ മുഖമുയർത്തി എന്നെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... നീ കരയല്ലേ.. അതിനുമാത്രം എന്താ..? അന്ന് കോളേജിൽ നടന്ന കാര്യങ്ങൾ ഒക്കെ നീ പറഞ്ഞാലേ നമുക്ക് ഇനി രക്ഷ ഒള്ളു... അവരെ പിടിക്കാൻ കഴിയു.. അവർ ആരാണെന്ന് നമുക്ക് അറിയില്ല..

എന്നാൽ കോളേജിൽ ഉള്ള ആളുകൾ ആണ്.. പക്ഷെ ആര്? അന്ന് നടന്നത് എന്ത് ഒക്കെ ഒക്കെ നമ്മൾ ഇനിയും അറിയണം... നിന്നോട് അതൊക്കെ ചോദിക്കാൻ ആണ്.. ഇവിടേക്ക് കൊണ്ടുവന്നതുപോലും... ഞാൻ പറയുന്നത് മുഴുവൻ ക്ഷമയോടെ അവൾ കേട്ടിരുന്നു... അതേ.. എനിക്കറിയാം നിങ്ങൾക്ക് അറിയേണ്ടത് ഞങ്ങൾക്കിടയിലെ പ്രശനം എന്താണെന്ന്?? അല്ലെ..? വിഷ്ണു... അവനാണ് ഞങ്ങൾക്കിടയിലെ പ്രേഷണത്തിന് എല്ലാം കാരണം... ഞങ്ങളെ നോക്കി അവൾ പറഞ്ഞു അവൾ പറഞ്ഞത് കേൾക്കാൻ എന്നപോലെ ഞങ്ങൾ അവളുടെ വാക്കുകൾക്ക് കാതോർത്തു... ആരും കൊതിക്കുന്ന തരം സൗഹൃദം ആയിരുന്നു.. ഞങ്ങളിൽ.. മതിലുകൾ ഇല്ലാത്ത സൗഹൃദം.. എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെത്തന്നെ ആണ് അവൾ... അല്ല കൂടപ്പിറപ്പ് തന്നെ.. അതിരുകൾ ഇല്ലാതിരുന്ന ഞങ്ങളുടെ സ്നേഹത്തിൽ ഒരു കുഞ്ഞു തീപ്പൊരി മതിയായിരുന്നു നശിക്കാൻ.. അത് അല്ലെങ്കിലും അങ്ങനെ. ആണ് അമിതമായി നമ്മൾ ഒരു മറവില്ലാതെ സ്നേഹിച്ചാൽ മറ്റുള്ളവരുടെ ഒരു വാക്ക് മതി.. അവൾ അങ്ങനെ ചെയ്യുമോ അല്ലെങ്കിൽ അവൻ അങ്ങനെ ചെയ്യുമോ എന്നാ ഒരു സംശയം പോലും കടന്നുകൂടാൻ... അത്രക്കും പരിശുദ്ധ സ്നേഹം.. 😏.. വിഷ്ണു.. ഞങ്ങളുടെ സീനിയർ.. കഞ്ചാവ്, മയക്കുമരുന്ന്,

അങ്ങനെ പല ലഹരി വസ്തുക്കളുടെയും അവന്റെ കൈവശം ഉണ്ട്.. പെൺവാണിപം പോലും... അവന്റെ ക്രൂരതക്ക് ആ കോളേജിൽ പലരും ഇര ആയിട്ടുണ്ട്.. എല്ലാ തോന്യവാസത്തിനും മുനിര, പോലീസുകാർ പോലും ഭയക്കുന്നു... അവൻ എന്തൊക്കെ ചെയ്തുകൂട്ടിയാലും ആരും ആരും ഒന്നും ചോദിക്കില്ല... അതിന് ആർക്കും ധൈര്യം ഇല്ല എന്ന് പറയുന്നത് ആകും സത്യാവസ്ഥ.. അവന്റെ അഴിന്നാട്ടതിന് ഇടയിൽ ആണ്.. ആ കോളേജിലേക്ക് എന്റെ പ്രേവേശനം... Fisrt yr ആയതുകൊണ്ടും നിവി class time കൊണ്ടുപോയി ആക്കും, കൊണ്ടുവരാൻ ക്ലാസ്സ്‌ time കഴിയുന്നതിനു മുൻപേ അവൻ വരുന്നത് കൊണ്ടും അവനെ കാണാൻ എനിക്ക് ഇടയായിട്ടില്ല... പക്ഷെ... പാറു അവൾ വന്നതിൽ പിന്നെ.. ഞാൻ ഹോസ്റ്റലിലേക്ക് ആയി.. അവളുടെ ഒപ്പം.. അവിടുത്തെ ഫുഡ്‌ കാര്യങ്ങൾ എല്ലാം കൊണ്ട് തന്നെ pg യിലേക്ക് മാറി.. ആദ്യം അങ്ങനെ കുഴപ്പം ഒന്നുമില്ലാതെ പോയി.. പക്ഷെ.. ഒരു ദിവസം ക്ലാസ്സ്‌ time അവളെ കാണാൻ ഇല്ലാതെ ഞാൻ അന്വേഷിച്ചു നടക്കുമ്പോൾ ഞാൻ കാണുന്നത് അവനോട് ചിരിച്ചു സംസാരിക്കുന്ന പാറുവിനെ...അവിടെ ആരും ഉണ്ടായിരുന്നില്ല...

വേണെങ്കിൽ lovers കോൺ എന്നൊക്കെ പറയാം... ഞാൻ അവരുടെ അടുത്തേക്ക് നടന്നു പാറു... എന്റെ വിളി കേട്ട് അവർ രണ്ടുപേരും എന്നെ നോക്കി... നീ record കാണിക്കാൻ എന്ന് പറഞ്ഞു ഇറങ്ങിയതല്ലേ? പിന്നെ.. നീ എന്താ കണ്ണിൽ കണ്ടുവരോട് സംസാരിച്ചുനിൽക്കുന്നത്.. എടാ.. ഇത് നമ്മുടെ സീനിർ വിഷ്ണു.. വിഷ്ണുയേട്ടൻ ഞാൻ അതിലെ നടന്നു വന്നപ്പോ എന്നെ വിളിച്ചു.. അപ്പൊ ഞാൻ വന്നതാ.. ഏട്ടൻ എന്നെ പരിചയപ്പെടാൻ വിളിച്ചതാ... അങ്ങനെ കണ്ണിൽ കണ്ടവർ ഒക്കെ വിളിച്ചാൽ നീ അവരുടെ ഒപ്പം ചെല്ലോ?? ഇയാൾ എന്താ ഇങ്ങനെ പറയുന്നേ ഞാൻ just അന്വേഷിച്ചെന്നെ ഒള്ളു... (Vishnu ) ഞാൻ തന്നോട് ഒന്നും ചോദിച്ചില്ല... വാടി... അതും പറഞ്ഞു അന്ന് തന്നെ അവളെ കാര്യങ്ങൾ പറഞ്ഞു കൊടുത്ത് ക്ലാസ്സിലേക്ക് കയറ്റി... അവന്റെ സ്വഭാവം അറിഞ്ഞതിൽ പിന്നെ.. അവനെ കണ്ടാൽ അവൾ മാറി പോകുമായിരുന്നു... അത് എന്റെ മുന്നിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട്... അതിന് ശേഷം അവന്റെ തല്ലുകൊള്ളിത്തരങ്ങൾ ഞങ്ങളുടെ ചെവിയിൽ എത്തുമായിരുന്നു എങ്കിലും അത് ഞങ്ങൾ കാര്യമാക്കിയില്ല... എന്റെ ഡാൻസിൽ എന്നേക്കാൾ സപ്പോർട്ട് അവളായിരുന്നു... എനിക്ക് കിട്ടുന്ന ഓരോ അംഗീകാരവും അവൾക്ക് കിട്ടുന്നപോലെ അവൾ സന്തോഷിച്ചിരുന്നു... അങ്ങനെ exam കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോയി...

അവളുടെ വീട്ടിലേക്ക് ഒരു ദിവസം വരാം എന്ന് പറഞ്ഞപ്പോ അവൾ സമ്മതിച്ചില്ല... നീ എന്റെ വീട്ടികരെയോ വീട്ടുകാരെ പറ്റിയോ അറിയരുത്... അവിടെ ഒരാളെ ഞാൻ നിനക്കായ് കണ്ടുവെച്ചിട്ടുണ്ട്.. എന്റെ നാത്തൂൻ ആകാൻ കാത്തിരുന്നോ... നിന്റെ വീട്ടിലേക്ക് ലാസ്റ്റ് yr exam കഴിഞ്ഞു ഞങ്ങൾ ഒരു വരവ് ഉണ്ട്.. അപ്പൊ കണ്ടാൽ മതി.. നീ.. ആ mba കാരനെ എന്നൊക്കെ പറഞ്ഞു അവൾ ഒഴിഞ്ഞു... അങ്ങനെ ഒരു vacation കഴിഞ്ഞ് ഞങ്ങൾ ഒന്നിച്ചുകൂടി... Vacation ഇടയിൽ അവൾ എന്റെ വീട്ടിൽ വന്നിട്ടുണ്ട്.. നിവിക്കും ഋതുവിനും എന്നെപോലെതന്നെ ഇഷ്ടം ആയിരുന്നു പാറുവിനെയും... ആരായാലും അവളെ ഇഷ്ടപ്പെട്ടുപോകും അവളുടെ സംസാരവും എല്ലാം കേട്ടാൽത്തന്നെ.. അത് എന്നേക്കാൾ കൂടുതൽ എബിക്ക് അറിയാലോ.. എവിടെക്കെന്നില്ലാതെ കണ്ണുകൾ പായിച്ചു അവൾ പറയുന്നത് അവളെ തന്നെ കണ്ണിമാവെട്ടാതെ അവളിൽ വിരിയുന്ന ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുകയായിരുന്നു ഞാൻ... കിച്ചുവിനെ പറ്റി പറയുമ്പോ അല്ലെങ്കിൽ അവളുടെ പേര് പറയുമ്പോൾ നിറയുന്ന അവളുടെ കരിനീലകണ്ണുകൾ... അതിൽ മാത്രമായിരുന്നു എന്റെ ശ്രെദ്ധ... അവൾ തുടർന്നു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story