❣️എന്റെ പ്രാണനായ് ❣️: ഭാഗം 38

ente prananay

രചന: ചിലങ്ക

പതിയെ നിച്ചു ഉറക്കത്തിലേക്ക് വീണിരുന്നു..അവളെ ചേർത്ത് പിടിച്ചു ഞാനും കണ്ണുകൾ അടച്ചു... എബി... ശ്രീയുടെ വിളിയാണ് എന്നേ ഉണർത്തിയത്... എന്ത് ഉറക്കം ആണെടാ നീ അവളേം വിളിച്ചിറങ്.. അത് കേട്ടതും ഞാൻ എന്റെ നെഞ്ചിലേക്ക് ചാന്നു കിടന്നുറങ്ങുന്നവളെ നോക്കി.. അവളെ വിളിച്ചു ഞാൻ പുറത്തേക്ക് ഇറങ്ങി... വിഷ്ണു എവിടെ? അവൻ അകത്തേക്ക് കയറി (sree) എഹ്.. റൂം ഒക്കെ?? (Eby) നീ പറഞ്ഞത് അനുസരിച് നമ്മൾ വന്ന ഉടനെ മാനേജർ വന്നിരുന്നു.. അവർ വന്ന് അവന് റൂം കാണിച്ചു കൊടുത്തു.. പിന്നെ ഞാനും വിളിച്ചില്ല.. ക്ഷീണം ഉണ്ടാകും.. അതുമല്ല.. ആൾ എപ്പോഴും ചിന്തയിലാ.... ആഹ്മ്മ്മ്.. അവനും ഉണ്ടാകും പറയാൻ കഥ (eby) പിന്നെ ഞങ്ങൾ അകത്തേക്ക് കയറി.. ശ്രീക്കും വിഷ്ണുവിനും ഒരു മുറിയും എനിക്കും നിച്ചുവിനും ഒരു മുറി അങ്ങനെ ആയിരുന്നു.. ഇവിടെ ഓഫീസ് മീറ്റിംഗ് വേണ്ടി എടുത്ത റിസോർട്ട് ആണ്.. അത്യാവശ്യം വലുപ്പം ഉള്ള ഒരു സൗകര്യം ഒക്കെ ഉള്ളത്.. നിച്ചു വന്ന പാടെ വീണ്ടും കിടന്നു.. രാത്രി ആയതുകൊണ്ട് ഞാനും വിളിക്കാൻ പോയില്ല.. പുറത്ത് നിന്ന് കഴിച്ചതുകൊണ്ട് കിടന്നോളാൻ കൊണ്ട് ഞാൻ ശ്രീയോടും വിഷ്ണുവിനോടും പറഞ്ഞുകൊണ്ട് നിച്ചുവിന്റെ അടുത്തേക്ക് പോയി..

വിഷ്ണു.. നിച്ചു പറഞ്ഞു തന്ന ഒരാൾ അല്ല ഇന്ന് അയാൾ.. വല്ലാത്ത മാറ്റം വന്നിരിക്കുന്നു.. എന്തൊക്കെയോ അയാളെ അലട്ടുന്നത് പോലെ...എന്തായാലും നാളെ ആകട്ടെ എല്ലാത്തിനൊരു ഉത്തരം കിട്ടും... ഓരോന്ന് ചിന്തിച്ചു ഞാൻ നിച്ചുവിലേക്ക് ചേർന്നു മയങ്ങിയിരുന്നു... ~~~~~~ രാവിലെ കണ്ണ് തുറക്കാൻ നേരം നല്ല വേദന അനുഭവപ്പെട്ടു.. എന്നാൽ അതിനെ കാര്യമാക്കാതെ ഞാൻ കണ്ണുകൾ തുറന്നു... ഞാൻ നോക്കുമ്പോ ശ്രീയും എബിയും റൂമിന്റെ വാതിൽ നിന്ന് അവിടേക്കും ഇവിടേക്കും നടക്കുന്നു.. ജനൽ വഴി നോക്കുന്നു.. ആകെ ടെൻഷൻ.. ഇവർക്ക് ഇത് എന്ത്പറ്റി? 👀 വിഷ്ണു... അവൻ എവിടെ?? പെട്ടന്ന് വിഷ്ണുവിന്റെ കാര്യം ഓർമ വന്നതും ഞാൻ ചാടിപിടച്ചു എഴുന്നേറ്റു.. എബി.... ശ്രീ... ആഹ്‌.. നീ എഴുന്നേറ്റോ??(sree) വി..ഷ്ണു എവിടെ?? ലേശം പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.. അത്... അവൻ.... എന്താ എബി.. എന്താ പ്രശനം ഒന്ന് പറ tension പേടിപ്പിക്കാതെ.. അവനെ കാണാൻ ഇല്ല... What??.. കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് ഞാൻ ചോദിച്ചു.. അതെ നിച്ചു.. രാവിലെ ഞാൻ നോക്കുമ്പോ അവനെ കാണാൻ ഇല്ല.. അവൻ ഇപ്പൊ എവിടെ പോകാനാ.. ഇവിടെ എവിടേലും ഉണ്ടാകും 😒..

ഇല്ല ഞങ്ങൾ നോക്കി... നിങ്ങൾ വാ നമുക്ക് ഒന്നുകൂടെ നോക്കാം... വെപ്രാളപെട്ട് പറഞ്ഞൊപ്പിച്ചുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു... ഞാൻ റിസോർട്ടിന്റെ അങ്ങോളം ഇങ്ങോളം നോക്കി.. കണ്ടില്ല.. അവസാനശ്രെമം എന്നോളം ഞാൻ ഏറ്റവും മുകളിലെ നിലയിലേക്ക് പോയി.. അവിടെ കൂടിയേ നോക്കാണ് ഒള്ളു... നിച്ചു നീ എങ്ങോട്ടാ... ഞാൻ പോകുന്നത് കണ്ടുകൊണ്ട് അവർ ചോദിച്ചു എങ്കിലും അതിന് മറുപടി നൽകാതെ ഞാൻ മുകളിലേക്ക് ഓടി കയറി.. എന്നാൽ അവിടെ ഉള്ള കാഴ്ച കണ്ട് ഞാൻ സ്തംഭിച്ചു... പുറകിലേക്ക് നോക്കിയപ്പോൾ എബിയുടെയും ശ്രീയുടെയും അവസ്ഥ ഇതുതന്നെ... വിഷ്ണു... പതിയെ ഞാൻ വിളിച്ചു.. അവൻ തിരിഞ്ഞപ്പോൾ അവനെ വെക്തമായി കാണാൻ പോലും പറ്റാത്ത രീതിയിൽ പുക അവന്റെ മുഖം മറച്ചിരുന്നു.... സിഗേരറ്റിന്റെ ഗന്ധം അവിടം മൊത്തം തങ്ങി നിന്നു... എനിയ ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥ... ഏയ് എന്താ വിഷ്ണു ഇത്...(sree) പേടിച്ചുപോയോ sir.. അവന്റെ ആ ചോദ്യം കേട്ടതും ഞങ്ങൾ ഒന്ന് സ്തംഭിച്ചു.. കാരണം ഒന്നും മിണ്ടാതെ ഭ്രാന്ത്‌ പിടിച്ചവനെ പോലെ സ്ഥിരത ഇല്ലാതെ സംസാരിച്ചവൻ പെട്ടന്ന് ഗൗരവമേറിയ ശബ്ദത്തോടെ ചോദിച്ചതും ഞങ്ങൾ ഒന്ന് ഭയന്നു...

ഞങ്ങളുടെ ഉത്തരം ഇല്ലാത്തത് കൊണ്ടോ എന്തോ അവൻ തുടർന്നു... നിങ്ങൾ പേടിക്കണ്ട ഞാൻ എവിടേക്കും പോകില്ല.. അങ്ങനെ അത്ര പെട്ടന്ന് എനിക്ക് പോകാൻ പറ്റോ?? 😏 നമുക്ക് കൊല്ലണ്ടേ അവനെ... വി...ഷ്ണു.... അവന്റെ പേടിപ്പെടുത്തുന്ന ഭാവത്തോട് കൂടിയ സംസാരത്തിൽ ഞാൻ വിളിച്ചു... അതെ.. വിഷ്ണു ആണ്... നിനക്ക് അറിയണ്ടേ.. നിന്റെ പാറുവിന് എന്താ പറ്റിയത് എന്ന്?? നിന്റെ കിച്ചുവിന് എന്താ പറ്റിയത് എന്ന്?? എന്നോടും എബിയോടും ആയി മാറി മാറി അവൻ ചോദിച്ചു.. ഞങ്ങൾ മൂന്ന് പേരും ഒന്ന് പരസ്പരം നോക്കി.. നീ എന്തൊക്കെയാ വിഷ്ണു പറയുന്നത് (sree) ഞാൻ പറയാം.. എനിക്ക് പറയണം.. എല്ലാവരുടെ മുന്നിലെ അവന്റെ മുഖമൂടി വലിച്ചു കീറണം എനിക്ക്... എന്റെ യാക അവളെ ഇഞ്ചിജായി കൊന്നവനെ എനിക്കും കൊല്ലണം.... വിഷ്ണു... (Eby) യാക അവൾ ഞങ്ങളുടെ പാറു ആണോ എന്ന് ഒരു നിമിഷം ഞങ്ങൾക്ക് വിശ്വസിക്കാൻ ആയില്ല... ഇവൻ ഇത്രയേറെ അവളെ പ്രണയിക്കുന്നുവോ?? അപ്പൊ അന്ന് അവർ തമ്മിൽ പ്രണയം ആയിരുന്നുവോ?? ഒരായിരം ചോദ്യങ്ങൾ എന്റെ മനസിനെ കീറിമുറിച്ചു... അതിന് മുൻപ് ഒരാൾ ഇവിടെ വരണം.. ആ ആളെ ഞാൻ വിളിച്ചിട്ടുണ്ട്.. അവൾ വരും.. ആഹഹാ.. വന്നല്ലോ... അതും പറഞ്ഞു അവൻ വാതിൽക്കലേക്ക് നോക്കിയതും ഞങ്ങൾ മൂന്നു പേരും ഒരുപോലെ അവിടേക്ക് നോക്കി... അവിടെ നിൽക്കുന്ന ആളെ കണ്ടതും ഞാൻ ശെരിക്കും ഞെട്ടി..

കൃഷ്ണ... എന്റെ നാവുകൾ മൊഴിഞ്ഞു.. ആ ഞെട്ടൽ വിട്ടു മാറാതെ തന്നെ ഞാൻ ആദ്യം നോക്കിയത് ശ്രീയെ ആയിരുന്നു...അവന്റെ അവസ്ഥയും എന്റേപോലെ തന്നെ... എബി എന്നാൽ ഇതാര് എന്നാ മട്ടായിരുന്നു... അവൾ എന്നാൽ ഞങ്ങളുടെ മുഖത്തേക്ക് പോലും നോക്കാതെ വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു.. അവൻ അവളെ ചേർത്ത് നിർത്തി.. എന്റെ പെങ്ങൾ... ഈ വിഷ്ണു വിമലിന്റെ ഏക സഹോദരി കൃഷ്ണ വിമൽ... ഞെട്ടി അത് കേട്ടതും എന്റെയും ശ്രീയുടെയും അവസ്ഥ എന്താണെന്ന് പറഞ്ഞറിയിക്കാൻ പോലും പറ്റിയിരുന്നില്ല... ഞങ്ങളുടെ ചിന്ത മാസങ്ങൾക്ക് മുന്നേ നടന്ന ഒരു സംഭവത്തിലേക്ക് കടന്നുച്ചെന്നു... ((((രാത്രി ഏറെ വൈകി എനിക്ക് ഒരു call വന്നു ശ്രീയായിരുന്നു അത്... ഹെലോ... അഹലോ... എന്താടാ.. ഒന്നുല്ല... എനിക്ക് വിളിക്കാൻ പറ്റില്ലേ... എന്താടാ നീ കുടിച്ചിട്ടുണ്ടോ?? അതെ.. ഞാൻ കുടിച്ചു.. ഒന്നല്ല രണ്ടല്ല മൂന്നല്ല കുറെ കുറെ കുടിച്ചു.. നിനക്ക് വേണോ ചെ.. എന്താടാ..ഇത് നമുക്ക് നാളെ സംസാരിക്കാം.. ഏയ്.. വെച്ചാൽ ഞാൻ അവിടേക്ക് വരും.. ഓ.. പറ... ആഹ്‌.. ഞാൻ കണ്ടു.. ആരെ? എന്റെ പ്രണാസഖിയെ... എന്തോന്ന്?? എടി പൊട്ടിക്കാളി.. ഞാൻ പറഞ്ഞിരുന്നില്ലേ അന്ന് ട്രെയിൻ വെച്ച് ഒരു കുട്ടിയെ കണ്ടു എനിക്ക് spark എന്ന്.. ആഹ്‌...

അവളെ കണ്ടോ എന്താ അന്വേഷിച്ചോ എന്താ പേര്.. ഓ.. ഞാൻ പറയട്ടെ... പേര് കൃഷണ... ആളുടെ photo കിട്ടി... അവളുടെ നമ്പറും.. സ്റ്റേഷനിൽ അവളുടെ ചേട്ടന്റെ ആവിശ്യത്തിന് വന്നതാ തോന്നുന്നു.. ഞാനല്ല.. വേറെ ആൾക്ക് ആ case പോയി പക്ഷെ അവൾ കാണാൻ വന്നത് എന്നേ ആയിരുന്നു ഞാൻ പറഞ്ഞു ഞാൻ അന്വേഷിട്ട് വിളിക്കാം എന്ന്... എന്നിട്ട് നീ വിളിച്ചോ.. ഓ.. പൊട്ടി.. എനിക്ക് അന്വേഷിക്കാൻ പറ്റോ case വേറെ ആൾ അല്ലെ.. ഏറ്റെടുത്തെ... അറിഞ്ഞിടത്തോളം അവളുടെ ചേട്ടന് ഒരു ഒന്നാതരം ഗുണ്ട ആണ്.. മയക്കുമരുന്ന് ആണ് കയ്യിൽ അതും കോടികളുടെ... അത് സാരല്ല.. കൃഷ്ണ അങ്ങനെ അല്ലല്ലോ.. പിന്നെന്താ.. ആഹ്‌.. അതാണ് ഒരാശ്വാസം.. ഞാൻ വിളിച്ചു പറഞ്ഞു അത് വേറെ ആൾ ആണ്.. ആ ആളെ പോയി കാണാൻ.. ഓഹോ... കൃഷണ കൊള്ളാം... നീ അവളുടെ photo എന്തായാലും എനിക്ക് അയച്ചേക്കു... ഒന്ന് കണ്ടിരിക്കലോ... ആഹ്മ്മ്മ്... എന്നുവെച്ചു മോൻ ഇനിയും അധികം കുടിക്കേണ്ട... കേട്ടല്ലോ... മതി എല്ലാം... Okeidii )))))) ഇവൾ തനിച്ച.. ഒരു അനാഥയെ പോലെ അവൾ ഒറ്റക്ക് കഴിയ... കാരണം കാരണം അറിയണ്ടേ.. അതിന് നിങ്ങൾ എന്റെ കോളേജിലേക്ക് വരണം.. നമ്മുടെ വർഷം അല്ലെ നിച്ചു.. അവളെ ഞാൻ കണ്ടുമുട്ടിയത് തൊട്ടുള്ള കാര്യങ്ങൾ.. അറിയണം... അവൻ പറയുന്നതിലേക്ക് ഞങ്ങൾ കാതോർത്തു.. ഞങ്ങൾക്ക് ഉള്ള ഉത്തരവും അതിൽ ആണ്.. ഞങ്ങളുടെ ജീവിതം ആണ് അത് എന്ന് എനിക്ക് മനസിലായി.. വിഷ്ണുവിലേക്ക് ഞങ്ങളുടെ ശ്രെദ്ധ നീണ്ടു.. ഒപ്പം കൃഷ്ണയിലേക്കും............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story