❣️എന്റെ പ്രാണനായ് ❣️: ഭാഗം 4

ente prananay

രചന: ചിലങ്ക

ഉറങ്ങി ഞാൻ എഴുന്നേൽക്കാൻ പോലും മറന്നിരുന്നു.. ഋതുവിന്റെ തുടരെ തുടരെ ഉള്ള ഡോറിലെ കൊട്ടാണ് ഉറക്കത്തിൽ നിന്നും എന്നേ ഉണർത്തിയത്. മുഖം ഒന്ന് കഴുകി കണ്ണാടിയിൽ കുഴപ്പമില്ല എന്ന് നോക്കി ഉറപ്പ് വരുത്തി പെട്ടന്ന് വാതിൽ തുറന്നു. ഇല്ലേങ്കിൽ എന്റെ എന്റെ മുഖത്തെ ചെറിയ വാട്ടം പോലും മനസിലാക്കാൻ അവൾക്ക് പ്രതേക കഴിവണേ... Aha.. എന്തൊരു ഉറക്ക പെണ്ണെ ഇത്.. ഞങ്ങൾ പെട്ടന്ന് വന്നേനെ എമർജൻസി കേസ് വന്നു അതുകൊണ്ട് പെട്ടന്ന് വരാൻപറ്റാതിരുന്നതാ... വന്നപ്പോ നീയാണേൽ നല്ല ഉറക്കം ശല്യം ചെയ്യേണ്ടന്ന് നിവിയ പറഞ്ഞെ.. നീ ചായ കുടിക്കാൻ വാ... ഉമ്മറത്തു ഉണ്ട് ഞങ്ങൾ.. ( rithu) അവളുടെ വാക്കുകൾക്ക് പുഞ്ചിരി മറുപടിയായി നൽകി ഞാൻ ഉമ്മറത്തേക്ക് നടന്നു... Aha.. എഴുന്നേറ്റോ? ( nivi) മ്മ്.. ചെക്കനും ആയി ആദ്യം ആയി സംസാരിച്ചതിന്റെ ക്ഷീണം ആകുമല്ലേ.. അടക്കിപിടിച്ച കുസൃതിചിരിയോടെ അവൻ പറഞ്ഞതുകേട്ടതും അതിനും ഒരു പുഞ്ചിരി നൽകാനേ എനിക്ക് സാധിച്ചൊള്ളു.. ഈ പെണ്ണ് ചെക്കനെ കണ്ടാൽ ഒന്നും മിണ്ടാതെ ഇരിപ്പാണെൽ കെട്ടിക്കഴിഞ്ഞാൽ എന്താ അവസ്ഥ 😌( rithu) ഇനിയും ഇവരെ സംശയിപ്പിച്ചു വഷളാക്കണ്ട എന്തുകൊണ്ടും എന്റെ വിഷമം ഞാൻ ഉള്ളിൽ ഒതുക്കം എന്നതുകൊണ്ടും ഞാൻ നിറഞ്ഞു പുഞ്ചിരിച്ചു.

"മതി മതി എന്നേ ആക്കിയത്.. എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്...3 ദിവസം കഴിഞ്ഞു ഞാൻ പോകുമ്പോൾ നിങ്ങൾ പരസ്പരം കളിയാക്കേണ്ടി വരും എന്നേ കിട്ടത്തില്ല നോക്കിക്കോ 🤧" അയ്യോ... നാവുണ്ട് കേട്ടോ നിവി... 😂( rithu) ശെരിയാ... ഞാൻ കരുതി ചെക്കൻ ഒന്ന് കുടഞ്ഞു എന്ന് 😌( nivi) പോടാ.. പട്ടി... ചൂട് ചായ മുഖത്ത് വീണാൽ നല്ല രസം ആണുകേട്ടോ 😉( nichu) പിന്നെയും ഒരുപാട് നേരം ഉള്ളിൽ ഒരുപാട് സംശയങ്ങളും ദുഖങ്ങളും ഒളിപ്പിച്ച ഞാൻ പുഞ്ചിരിയോടെ സന്തോഷത്തിന്റെ നിറകുടമായി തകർത്ത് അഭിനയിച്ചു. നേരം പോയത് പോലും അറിഞ്ഞില്ല... ദിവസങ്ങൾ കടന്നു.. ഹൽധി ഒന്നും വേണ്ട എന്നാ എന്റെ കടുംവാശിയിൽ എല്ലാവരും വീണു.. പരുപാടിയായി ഒന്നും വെച്ചില്ല.. അച്ചന്റേം അമ്മയുടേം പ്രണയവിവാഹം ആയതുകൊണ്ട് കുടുംബം എന്ന് പറയത്തക്ക ആരും ഇല്ല... നിവിയുടെയും ഋതുവിന്റെയും എന്റെയും കുറച്ചു frnds അത്രമാത്രം. അതുകൊണ്ട് തന്നെ അധികം പ്രയാസപണികൾ ഇല്ലായിരുന്നു... ദിവസങ്ങൾ കടന്നു.. കണ്ണീരും കലാശവുമായി തുടരാൻ ഞാനും ആഗ്രഹിച്ചില്ല..

കഴിവതും എല്ലാത്തിലും ഇടപെട്ട് ശ്രെദ്ധ തിരിച്ചു. നാളെ ആണ് കല്യാണം.. അതായത് അവൻ എബി പറഞ്ഞതുപോലെ എന്റെ ലൈഫ് ഒരു അർത്ഥം വെച്ച് തുടങ്ങുന്ന ദിവസം 😊ഒരേഒരു പെങ്ങളെ നല്ല ഒരു വീട്ടിലേക്ക് പറഞ്ഞയക്കുന്ന സന്തോഷത്തിലും ഉത്സാഹത്തിലും ആണ് നിവി 😏അവൻ അറിയില്ലല്ലോ ഒന്നും അറിയിച്ചില്ലലോഞാൻ.. രാത്രി ഉമ്മറത്തെ പടികളിൽ ഇരിക്കുകയാണ് നിവിയും ഋതുവും... നിവിയുടെ തോളിൽ ചാരിയാണ് ഋതു ഇരിക്കുന്നത്.പുറകിൽ നിന്ന് കണ്ടപ്പോൾ അവിടേക്ക് ഒരു കരടായി ചെല്ലണ്ട എന്ന് കരുതി തിരിഞ്ഞുനടന്നതും ഋതുവിന്റെ വിളി വന്നിരുന്നു.. എന്താ കുട്ടിയെ..പോകുന്നെ... ഇങ്ങോട്ട് വാ.. അല്ലെങ്കിലും അവൾ അങ്ങനെയാ ഒരിക്കലും അവൾ എനിക്കും നിവിക്കും ഇടയിൽ വന്നിട്ടില്ല.. ഞങ്ങൾ രണ്ടെണ്ണല്ല മൂന്നെന്നാ.. പറയാ.. പാവം.. ഞാൻ സ്വർഗ്ഗത്തിലെ കാട്ടുറുമ്പാവാണ്ടല്ലോ കരുതി പോയതാ...😉 ആണോ... 😂 എന്താടി ഇളിക്കുന്നെ എനിക്ക് വിചാരിച്ചൂടെ.. പിന്നെ വിചാരിക്കാം.. അപ്പോഴേക്കും നിവിയുടെ മടിയിൽ എന്റെ തലക്ക് ഒരു സ്ഥാനം ഞാൻ പിടിച്ചിരുന്നു.

അവൻ പതിയെ എന്റെ മുടിയിൽ തലോടുന്നുമുണ്ട്.. ഞങ്ങളുടെ അടുത്ത് ഒരിക്കലും നീ ഒരു വിലങ് അല്ല.. ഒരിക്കലും.. അത് വിചാരിച്ചു എന്റെ കുട്ടി എന്ത് ഉണ്ടായാലും നിന്റെ നിവിയോട് പറയാതിരിക്കരുത്.. അവിടെ നിനക്ക് പ്രേതേകിച് കുഴപ്പം ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.. പക്ഷെ ഇനി എന്റെ കുട്ടിക്ക് സഹിക്കാൻ പറ്റാത്ത എന്തെകിലും അവിടെ ഉണ്ടായാൽ അത് മറച്ചുവെക്കാതെ ഇവിടേക്ക് പോരണം.. എന്നും മോൾടെ മുറി ഇവിടെ ഒഴിഞ്ഞു കിടക്കും.... നിനക്ക് കാണണം തോന്നുമ്പോ ഞങ്ങൾ ഓടിയെത്തും അവിടെ കേട്ടോ.. അവൻ പറഞ്ഞത് മുഴുവൻ കേട്ടിരിക്കാനേ എനിക്ക് പറ്റിയൊള്ളു.. നിറഞ്ഞ മിഴികൾ അവൻ കാണാതെ ഞാൻ തുടച്ചുനീക്കി.. കേട്ടോ..... എന്റെ മറുപടി കേൾക്കാനിട്ടാണെന്ന് തോന്നുന്നു അവൻ ഒന്നുകൂടി എന്നോട് ചോദിച്ചു.. അയ്യോ എന്റെ പൊന്നു നിവി.. ഇന്ന് രാവിലെ ഞാൻ കുറെ ഉപദേശം ഇതുപോലെ കേട്ടു... അവിടെ തല്ലുകൂടൽ വേണ്ട... അവിടെ എല്ലാവരും നിന്റെ സ്വന്തം ആണ്.. അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ.. ഇനി നീയും തുടങ്ങിയാൽ എങ്ങനെയാ... നിന്നെ കാണണം തോന്നിയാൽ ഞാൻ എന്റെ കെട്ടിയോനേം വിളിച്ചു ഇങ് പോരും.. നീ പേടിക്കണ്ട... പൊന്നുമോൻ പോയി കിടക്ക് കെട്ടിയോളേം കൂട്ടി...

നാളെ എന്റെ കല്യാണ.. നാളെ തിരക്കിൽ ഓടണേൽ എനർജി വേണം അതിന് ഞാൻ ഉറങ്ങണം.. ഞാൻ പോയി.. അതുപറഞ്ഞു ഞാൻ റൂമിലേക്ക് ഓടി... അവിടെ അവന്റെ മടിയിൽ കിടക്കണം എന്നുണ്ട്.. എങ്കിലും അവന്റെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറയും..എന്റെ മുഖത്തെ ഓരോ ഭാവവും അവൻ മനസിലാക്കും അതുകൊണ്ടാണ് പെട്ടന്ന് ഓടി കയറിയത്.. ~~~~~~~~~ അവൾക്ക് നല്ല സങ്കടം ഉണ്ടല്ലെടാ.. ( rithu) Ahm.. സാരല്ല എന്നായാലും പോകേണ്ടതല്ലേ... നല്ലതേ വരൂ... അവിടെ അവൾക്ക് കുറവുണ്ടാകില്ല എന്നെനിക് ഉറപ്പാ...നാളെ കരയാൻ ഒന്നും നിക്കണ്ട ഋതു നീ കേട്ടോ.. അവളുടെ മുന്നിൽ നിന്ന് കറന്നു നീ കുളം ആക്കരുത്... അയ്യോ ഇല്ല.. അമ്മായിഅമ്മയും മരുമോനും കണക്കാ... അമ്മയും ഇന്ന് വിളിച്ചപ്പോ പറഞ്ഞു.. നീ കരഞ്ഞു എന്റെ നിച്ചൂട്ടിയെ കരയിക്കരുത് എന്ന്... ഇപ്പോൾ ഇതേ മോനും അങ്ങ് സ്റ്റേറ്റ്സ് ന്ന് വരെ വിളി അയ്യോ... വയ്യ... പോടീ.. അമ്മ വരില്ലലേ... ഇല്ല.. ലീവ് ഇല്ല... Ahm... ~~~~~~~ ഒരുപാട് file ഉണ്ട് നോക്കാൻ.. കുറച്ചു ദിവസം ആയി ഡ്രസ്സ്‌ മാല തേങ്ങ എന്നൊക്കെ പറഞ് ഓട്ടം ആയിരുന്നു ഒന്നും ശ്രദ്ധിക്കാൻ പോലും പറ്റിയില്ല... അതിന്റെ എല്ലാ ക്ഷീണവും file നോക്കിയാൽ കാണാം.. File എല്ലാം നോക്കികൊണ്ടിരിക്കുമ്പോൾ ആണ് പപ്പ കയറിവരുന്നത്...

എന്തോ പറയാൻ ഉണ്ട്.. ഉപദേശം തന്നെ ആയിരിക്കും... രാവിലെ തൊട്ട് ഈ വീട്ടിലെ ഓരോരുത്തരായി വന്നു വലിയ ഉപദേശം ആണ്.. ഉപദേശം അതൊരു കളയാണെന്ന് ഞാൻ മനസിലാക്കി.. അനീറ്റ വരെ എന്തൊക്കെയോ പറഞ്ഞു പോകുന്നുണ്ട്.. ചേച്ചി പാവ.. എന്നൊക്കെ.. 😏. പാവം അവൾ പാവല്ലാ.. ഞൻ ഒന്നും പറയുന്നില്ല.. മോനെ നീ പറയുന്നപോലെ ഉപദേശം അല്ല.. വിവാഹമേ വേണ്ട എന്ന് പറഞ്ഞുനടന്ന നീ പെട്ടന്ന് വിവാഹം ok പറഞ്ഞപ്പോൾ ഉള്ള ഒരു പേടികൊണ്ട് ചോദിക്കട്ടെ.. പ്രശനം ഒന്നുമില്ലലോ.. ആ കുഞ്ഞിന്റെ കണ്ണുനീർ ഈ വീട്ടിൽ വീഴാൻ പാടില്ല.. അതാ.. അനീറ്റ ക്ക് അവൾ സ്വന്തം ചേച്ചിയെ പോലെയാ.. ഇവിടെ വന്നു sorry പറഞ്ഞോളാം എന്നൊക്കെ പറഞ്ഞു അന്ന് ഓഫീസ് നടന്നത് frnds ആയുള്ള പ്രശനം ആണെന്നൊക്കെ പറഞ്ഞു ഒരുപാട് കരഞ്ഞു ഞങ്ങളുടെ മുന്നിൽ... അവൾക്ക് പ്രശനം ഒന്നുമില്ല മോനും പ്രശനം ഉണ്ടാകരുത്.. കേട്ടോ.. പപ്പ.. എനിക്ക് എല്ലാം അറിയാം.. പപ്പ മരുന്ന് കഴിച്ചു കിടക്കാൻ നോക്ക്.. നമുക്ക് എല്ലാം നേരെയാകാം ചെല്ല്... എന്തൊക്കെയോ പറഞ്ഞു പപ്പയെ റൂമിൽ നിന്ന് പുറത്ത് ചാടിച്ചു..അല്ലേലും അവൾക്ക് വക്കാലത്തു പറയാൻ ആണ് ഇപ്പോൾ എല്ലാവരും... എല്ലാം ഞാൻ ശെരിയാക്കുന്നുണ്ട്.

എനിക്ക് വന്ന നഷ്ടം അത് അവൾക്ക് തിരികെ നൽകാൻ സാധിക്കില്ല ഒരിക്കലും... അവളെ കൊണ്ട് അതിന് കഴിയില്ല... അതിന് പകരം അവളുടെ ലൈഫ് തന്നെ ഞാൻ ശെരിയാക്കി കൊടുക്കുണ്ടുണ്.. 😏... എന്തോ നാളെ അവളും മുറിയിൽ ഉണ്ടാകും എന്നത് കൊണ്ട് അറപ്പും വെറുപ്പും ഒക്കെ ആണ്.. എങ്കിലും നാളെ അവൾ ഉണ്ടെന്നൊക്കെ ഓർക്കുമ്പോൾ എവിടെയോ ഒരു കോണിൽ അടച്ചുപൂട്ടിയ പലതും പുറത്തവരുന്നത് പോലെ.. ഇല്ല.. എല്ലാം എല്ലാം എന്റെ തോന്നലാ.. ഒരിക്കൽ എല്ലാം കുഴിച്മൂടി ഇനിയും അത് വേട്ടിപൊളിച് തുറന്നുകൂടാ... അങ്ങനെയൊക്കെ മനസിനെ പറഞ്ഞു പഠിപ്പിച്ചു ഞാനും നിദ്രയെ പുൽകി.. ~~~~~~~~~ ഇന്നാണ് കല്യാണം രാവിലെ തന്നെ ഷെറി വന്നിട്ടുണ്ട്.. ബ്യൂട്ടിഷ്യനും.. ഋതുവും അവരുംകൂടി ആണ് എന്നേ ഒരുക്കുന്നത്.. ഒരുക്കത്തിനിടയിലും ഇനി എന്താണ് എന്റെ ജീവിതം.. എന്ത് നടക്കും എങ്ങനെ നടക്കും അങ്ങനെയങ്ങനെ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും.. ആണ് ഉള്ളിൽ.. ഒരുക്കം എല്ലാം കഴിഞ്ഞു. ബ്യൂട്ടിഷ്യൻ പോയി. അതിന്റെ പുറകെ ഒരുങ്ങാൻ ഋതുവും ഷെറിയും... ഞാൻ സ്വയം മുന്നിലെ കണ്ണാടിക്ക് മുന്നിൽ ഏഴുന്നേറ്റ് നിന്ന് എന്നേ നോക്കി. നന്നായി ഒരുക്കിയിട്ടുണ്ട്.. ഞാൻ എന്നേ ഒന്ന് ആകമാടും നോക്കി നിന്നു.ചെറുതായ കല്ല്പൊട്ട്, കൈകളിൽ കൈചെയിനും വളകളും കണ്ടാൽ തിളങ്ങുന്ന തരത്തിലുള്ള നെക്‌ളേസ്, മുടി പഫ് ആക്കി റൗണ്ട് ആയി ഫ്ലവർ മോഡൽ കെട്ടിയിരിക്കുന്നു, മിതമായ മേക്കപ്പ്..

സിൽവർ കളർ നെറ്റിൽ കലർന്ന എംബ്രോയ്‌ടറി worked സാരി.. വൃത്തിയായി ഉടുപ്പിച്ചിട്ടുണ്ട്... അല്ലെങ്കിലും എല്ലാം ഋതുവിന്റെ ഡിസൈൻ ഒരുക്കങ്ങൾ ആണ്... 😊ആർക്കും അറിയില്ലല്ലോ ഇത് ഒരു കപടവിവാഹം ആണെന്ന്..എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു... താഴെ എല്ലാരും പോകാൻ ആയി ഇറങ് എന്നുള്ള ഷെറിയുടെ വിളിയിൽ മനസിനെ ഒന്ന് ശാന്തം ആക്കി കണ്ണുകൾ അടച്ചു ഞാൻ ഇറങ്ങി.. താഴെ അയൽവാസികൾ കൂട്ടുകാർ പലരും എത്തിയിരുന്നു. എന്നോട് ഓരോന്ന് സംസാരിച്ചു അവർ പോയി... ചിലർ പള്ളിയിലേക്ക് ആണ്.ഞാനും കാറിൽ കയറി.. ഞങ്ങൾ പള്ളിയിലേക്ക് പുറപ്പെട്ടു.അടുത്തിരിക്കുന്ന ഷെറിയും ആഷിയും ഋതുവും എന്തൊക്കെയോ പറയുന്നെടേങ്കിലും ഞാൻ ഒന്നും ശ്രെധിയക്കാതെ വെറുതെ പുഞ്ചിരിച്ചു മാത്രം കൊടുത്തു... ഒരുപക്ഷെ അവരും അത് ശ്രെദ്ധിച്ചതുകൊണ്ടാകാം വാതോരാതെ എന്നോട് സംസാരിച്ചത്.. രണ്ടു കൂട്ടരുടെയും സൗകര്യ പ്രകാരം മലയാറ്റൂർ വെച്ചാണ് വിവാഹം.. എല്ലാ സജീകരണവും അവിടെ ഒരുക്കിയിട്ടുണ്ട്.. കാറിൽ നിന്നും ഡ്രൈവിംഗ് ഇടയിൽ നിവിയെ വിളിച്ചു അവർ അവിടെ എത്തി എന്ന് ചേട്ടൻ പറഞ്ഞു എന്ന് നിവി കാറിൽ നിന്ന് പറഞ്ഞിരുന്നു..കുറച്ചുനേരത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ അവിടെ എത്തി...

കാറിൽ നിന്ന് ഇറങ്ങിയതും കണ്ടു എന്റെ നേർക്ക് നടന്നുവരുന്ന എബിയെയും വീട്ടുകാരെയും... അവർക്കൊന്നു പുഞ്ചിരിച്ചു കൊടുത്ത് ഞാനും അവിടേക്ക് നടന്നു... Frnds ഉം മറ്റും അവിടെ എത്തിയിരുന്നു.. എന്നെയും എബിയെയും അവിടെ നിർത്തി അവർ എല്ലാവരും പള്ളിയുടെ ഉള്ളിലേക്കയറി... അവന്റെ മുഖത്തേക്ക് നോക്കാൻ എന്തോ കഴിയാത്തത് കൊണ്ട് ഞാൻ താഴേക്ക് തന്നെ നോക്കി നിന്നു.. ~~~~~~~~ രാവിലെ തന്നെ എഴുന്നേറ്റ് ചേട്ടമ്മാരുടേം ചേച്ചിമാരുടെയും ഒരുക്കിപ്പിക്കലും ഒടുക്കവും കഴിഞ്ഞ് ഞങ്ങൾ പെട്ടന്ന് ഇറങ്ങി ഞങ്ങൾ ആണ് ആദ്യം എത്തുന്നത്... കുറച്ചു wait ചെയ്തിട്ട കെട്ടിലമ്മയും വീട്ടുകാരും എത്തിയത്. പപ്പ പറഞ്ഞു ഞങ്ങൾ എല്ലാവരുന്ന അവരെ കണ്ടപ്പോ അടുത്തേക്ക് ചെന്നു... ഞങ്ങളെ നിർത്തി അവർ പോവുകയും ചെയ്തു.. ഇനി അച്ഛൻ വരുമ്പോ ഇവളുടെ കൈ പിടിച്ചു അകത്തു കയറ്റാണല്ലോ പറഞ്ഞപ്പോ എന്തുകൊണ്ടോ ഒരു അരിശം.. അവൾ ആണേൽ താഴോട്ടും നോക്കി നിക്ക.. അവളെ പെണ്ണ് കാണിക്കാൻ കൊണ്ടുപോരുകയല്ലേ... ആരെ കാണിക്കാൻ ആണോ ആവോ ഒരുങ്ങിയത് ഇത് കണ്ടാൽ നോക്കി നിന്ന ഒരു കാലം ഉണ്ടായിരുന്നു എബിക്ക് അതൊക്കെ തീർന്നു... എല്ലാം... പുച്ഛചിരിയോടെ മനസ്സിൽ ഓരോന്ന് ഓർത്ത് ഞാൻ മനസില്ല മനസോടെ അവളുടെ കൈ പിടിച്ചു പള്ളിക്ക് രണ്ടുവശത്തും കൂടിയ ആളുകളുടെ ഇടയിലൂടെ മുന്നിലേക്ക് നടന്നു.. ഞങ്ങളെ കണ്ടു പപ്പയിലും മറ്റുള്ളവർക്കും ഒരു പുഞ്ചിരിയായി.. ~~~~~

താഴോട്ട് നോക്കി നിന്ന എന്റെ കൈയിൽ പെട്ടന്ന് ഒരു തണുപ്പ് അനുഭവപ്പെട്ട് ഞാൻ തല ഉയർത്തി നോക്കിയപ്പോതെക്കും എന്നേം വലിച്ചോണ്ട് അവൻ മുന്നോട്ട് നടന്നു.. ആദ്യം ഞാൻ ഒന്ന് ഞെട്ടി.. പിന്നെ മുന്നിലേക്ക് നോക്കിയപ്പോൾ നിവിയിലും ഋതുവിലും ഒക്കെ ഒരു പുഞ്ചിരി. അത് എനിക്ക് ഒരാശ്വാസം ആയിരുന്നു... പള്ളിയിലേക്ക് കയറി അച്ഛൻ മിന്ന് അവന്റെ കയ്യിൽ കൊടുത്തപ്പോൾ എന്തെന്നില്ലാതെ എന്റെ ഹൃദയം വേഗത്തിൽ മിടിച്ചു.. എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞില്ല.. നിർവിഗാരതയോടെ ഞാൻ നിന്നുപോയി.. അവന്റെ കണ്ണുകളിലേക്ക് തന്നെ ഞാൻ നോക്കി അങ്ങനെ നിന്നുപോയി.. പെട്ടന്ന് ഒരു തണുത്ത കരസ്പർശം കഴുത്തിൽ അനുഭവപ്പെട്ടതും ഞാൻ പെട്ടന്ന് അവനിൽ ഉള്ള നോട്ടം എന്റെ കഴുത്തിലേക്ക് ആക്കി.. എന്നോട് ചേർന്ന് നൂലിൽ കൊരുത്തു കിടക്കുന്ന മിന്ന് അവൻ കെട്ടിയ മിന്ന് എന്തോ അത്രയും നേരം പിടിച്ചുവെച്ച എന്റെ മിഴികൾ പോലും എന്നേ തോൽപ്പിച്ചു നിറഞ്ഞു... ~~~~~~~~~~ ഓരോ ശ്രുശ്രുഷ നടക്കുമ്പോഴും അടങ്ങാത്ത പ്രതികാരം കടന്നുകൂടുകതായിരുന്നു.. അമ്മയുടെ മുഖം മാത്രം എന്റെ മനസ്സിൽ ചേർന്നു ഒപ്പം അവളുടെയും.. അത് ഒന്നുകൂടി എന്റെ ഹൃദയത്തെ കുത്തി നോവിച്ചു... അവളുടെ കഴുത്തിൽ മിന്ന് കെട്ടുമ്പോഴുണ് മൂന്നാമത്തെ കെട്ടിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു.. എന്റെ മുഖത്തേക്ക് നോക്കുന്ന അവളെ ഒരു പുച്ഛത്തോടെ നോക്കി ഞാൻ തല തിരിഞ്ഞു.. എന്തിനാണ് ഈ പ്രതികാരം.? ഒരുപക്ഷെ ഇങ്ങനെ ഒന്നല്ലായിരുന്നവെങ്കിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കണ്ട നിമിഷം, പക്ഷെ എനിക്ക് സാധ്യമല്ല ഇന്നെനിക്കത് സാധ്യമല്ല സാധ്യമാകുന്നില്ല.... ✨......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story