❣️എന്റെ പ്രാണനായ് ❣️: ഭാഗം 41

ente prananay

രചന: ചിലങ്ക

 ഇത് ഇതെങ്ങനെ?? കേട്ട വാർത്ത സത്യമോ എന്ന രീതിയിൽ ഞാൻ അവരെ നോക്കി ചോദിച്ചു.. സത്യം ആണ് മോളെ നിച്ചു.. അവന്റെ കമ്പനി അടച്ചു പൂട്ടി.. ഇനി ഒരു തിരിച്ചു വരവ് അവർക്കില്ല.. (Sree) പക്ഷെ ഇതെങ്ങനെ? ശ്രീജിത്തിന്റെ കമ്പനി ആയ SJ groups വർഷങ്ങൾ ആയി, ദർശന്റെ ഒരു റിയലിയേറ്റീവിന്റെ കമ്പനി ആയ വർമ്മ ഗ്രൂപ്പിസിൽ ആണ് partnership ചെയ്യുന്നത്... ഒരു ഉയർച്ചെയും ഉണ്ടാകാതിരുന്ന അവരുടെ company അറിയപ്പെടുന്നത് പോലും ഈ വർമ്മ groups കാരണം ആണ്..., പക്ഷെ ശ്രീജിത്ത്‌ ഒക്കെ കൂടി അയാളെ പറ്റിക്കുകയായിരുന്നു.. കമ്പനിയുടെ പേര് പറഞ്ഞു പെൺകുട്ടികളെ വിദേശത്തേക്ക് പറഞ്ഞയച്ചു വില്പന നടത്തി പല കുട്ടികളുടെയും ഭാവി തകർത്തു അവൻ, അതോടൊപ്പം വിദേശത്ത് നിന്നും രഹസ്യമായി മയക്കുമരുന്ന് വിൽപ്പന അതും കുട്ടികൾക്കിടയിലേക്ക്, ഇതിനൊക്കെ അവന് ഒരു മറ ആവിശ്യം ആയിരുന്നു ഒപ്പം അവന്റെ കമ്പനിയുടെ ഉയർച്ചയും, തെളിവ് സഹിതം കുറച്ചു files ദർശൻ വഴി വർമ്മ ഗ്രൂപ്പിസിൽ എത്തിച്ചപ്പോ കാര്യം ഇങ്ങനെ ആയി. 😏 അവരുടെ കമ്പനി ഒഴിഞ്ഞു ഒപ്പം ആ ശ്രീജിത്തിനെ പോലീസ് case ആക്കി..

എന്നാൽ അവൻ ഇപ്പോൾ ഒളിവിലാണ്... എന്തായാലും ഈ കുറച്ചു മണിക്കൂർകൾക്കുള്ളിൽ അവൻ india കടക്കില്ല.. എന്തിന് കേരളം പോലും 😏.. പക്ഷെ eby നമുക്ക് അവനെ.... അതെ... നമുക്ക് വേണം.. അതിന് അവന്റെ അടിത്തറ നമ്മൾ ഇളക്കി.. ഇനി ഇതാ.. അവന് നമ്മുടെ അടുത്തേക്ക് വരും.. അതെങ്ങനെ? (Vishnu) ഈ കാര്യങ്ങളുടെ ഒക്കെ പിന്നിൽ ഞാൻ ആണെന്ന് അവന് നന്നായി അറിയാം.. അവൻ ഉറപ്പായും എനിക്കുള്ള കുരുക്ക് ready ആക്കുന്നുണ്ടാകും.. Eby... ഏയ് പേടിക്കാനൊന്നുന്നില്ല.. നമ്മൾ അവനെ കുടുക്കാൻ ആണ് അല്ലാതെ അവൻ നമ്മളെ കുടുക്കാൻ അല്ല.. കാര്യങ്ങൾ ഒക്കെ ഞാനും ശ്രീയും plan ചെയ്തിട്ടുണ്ട്... നിങ്ങൾ കളിക്കാരായി കണ്ടുനിന്നാൽ മതി.. പക്ഷെ... പാറുവിന്റെ കാര്യം..? സമയം ഉണ്ട് നിച്ചു.. നമ്മുടെ മുന്നിൽ.. അവനെ ഒന്നായി അങ്ങ് ഇല്ലാതാക്കാൻ പറ്റോ??ശ്രീ പറയുന്നു അവനെ നിയമത്തിനു മുൻപിൽ വേണം എന്ന്.. അത് എന്തിനാ അവനെ നമുക്ക് അങ്ങ് തീർത്താൽ പോരെ.. ഞാൻ ഞാൻ.. കൊന്നോള.. അവനെ... അത് പറയുമ്പോൾ എന്റെ ഉള്ളിൽ അവനോടുള്ള പ്രതികാരം മാത്രം ആയിരുന്നു... ഏയ് cool.. നിച്ചു.. പിന്നെന്തിനാ ഞങ്ങളെ പോലെ പോലീസ്‌കാരും കോടതിയുമൊക്കെ...

വേണ്ട.. അവരെ നിയമത്തിനു മുൻപിൽ എത്തിക്കുക.. അവനെ പൂട്ടാൻ ഞാൻ നോക്കിക്കോളാം എല്ലാം... പോരെ.. പക്ഷെ ശ്രീ പറഞ്ഞിട്ടും എനിക്ക് ഒരു തൃപ്തി വന്നില്ല.. എങ്കിലും അവൻ വീണ്ടും വീണ്ടും പറഞ്ഞു ok ആക്കി.. എനിക്ക് പേടിയാണ്.. അവൻ രക്ഷപെട്ടാൽ.... ആ ചോദ്യമാണ് അതാണ് എന്റെ മനസിനെ ഉലച്ചത് പിന്നെ എല്ലാവരും ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ ഞാൻ ഇരുന്നു. അപ്പോഴും എന്തോ ഒന്ന് നടക്കാൻ പോകുന്നു എന്ന് എന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു... ഭക്ഷണം കഴിച്ചു അങ്ങനെ ആ ദിവസം കഴിഞ്ഞു പോയി... രണ്ട് ദിവസങ്ങൾ ആ റിസോർട്ടിൽ തന്നെ ഞങ്ങൾ കഴിച്ചുകൂട്ടി.. അപ്പോഴും ശ്രീജിത്തിനെ പറ്റി ഒരു വിവരം ഉണ്ടായിരുന്നില്ല... അത് എന്നെയും വിഷ്ണുവിനെയും കൃഷ്ണയെയും പേടിപ്പെടുത്തി എങ്കിലും ശ്രീയും എബിയും നല്ല സന്തോഷത്തോടുകൂടി തന്നെ ഞങ്ങളോട് പെരുമാറി... അത് ഞങ്ങൾക്കും നേരിയ ആശ്വാസം ആയിരുന്നു... എല്ലാവരും കൂടെ ഉള്ളതല്ലേ എന്നിട്ടും ഒരു ഉഷാർ ഇല്ല എന്ന് പറഞ്ഞു ഞാനും എബിയും വിഷ്ണുവും കൃഷ്ണയും ശ്രീയും കൂടെ അവിടെ തന്നെ ഉള്ള ഒരു മാളിലേക്ക് പോകാൻ തീരുമാനിച്ചു..,. വിഷ്ണു ആവുന്നത് വരുന്നില്ല എന്ന് പറഞ്ഞിട്ടും ഞങ്ങൾ നിർബന്ധിച്ചു കൂട്ടി കൊണ്ട് പോയി..

മാളിൽ എത്തി സാധനങ്ങൾ ഒക്കെ വാങ്ങി, ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങൾ ഒരു മൂവിക്കും കയറി, തിരിച്ചു വീട്ടിലേക്ക് പോന്നു.. എന്നാൽ വീട്ടിലേക്ക് വരുന്ന വഴി രണ്ട് കാർ ഞങ്ങളെ ഫോളോ ചെയ്തുവരുന്നത് എന്റെ കണ്ണിൽ പെട്ടു.. ഞാൻ അത് അവരോട് പറഞ്ഞപ്പോൾ എബിക്കും ശ്രീക്കും പ്രേതേകിച് മാറ്റം ഒന്നും തന്നെ വന്നില്ല.., അവർ മുന്നിലേക്ക് നോക്കി ഇരുന്നു.. Eby പറയുന്നത് കേൾക്ക് കുറച്ചു സ്പീഡിൽ പോ... നമുക്ക് റിസോർട്ടിലേക്ക് പോകാം... നീ മിണ്ടാതിരിക്ക് നിച്ചു... നിനക്ക് തോന്നുന്നതാകും... എന്റെ വാക്കുകളെ eby തള്ളി കളഞ്ഞുകൊണ്ട് വീണ്ടും ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു... Eby കാർ പതിയെ ആണ് പിടിച്ചത് അത് കണ്ടപ്പോൾ എനിക്ക് കുറച്ചൂടെ ദേഷ്യം വന്നു.. പെട്ടന്ന് പോകാൻ പറഞ്ഞപ്പോ ഉണ്ടായിരുന്ന സ്പീഡ് കൂടെ കളഞ്ഞുകൊണ്ട് ആണ് അവന്റെ പോക്ക് 😒🤧 ആ...... പെട്ടന്ന് വണ്ടി സൈഡിലേക്ക് വേച്ചുപോയതും ഞാൻ അലറി.. എന്റെ ഒപ്പം തന്നെ കൃഷ്ണനും അലറി.. പക്ഷെ eby പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു..

ഞാൻ അവൻ നോക്കുന്ന ഇടത്തേക്ക് നോക്കിയപ്പോൾ ആ കാർ കാർ ഞങ്ങളോടായി കുറെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് പോകുന്നു, window അടച്ചിരുന്നതിനാൽ ഒന്നും തന്നെ വ്യക്തമായിരുന്നില്ല... എന്തായാലും ഒന്ന് ഉറപ്പായിരുന്നു അവർ അത്ര നല്ല ആളുകൾ അല്ലായിരുന്നു, കണ്ടാൽ തന്നെ പേടിപ്പെടുത്തുന്ന രൂപം, അവർ ഞങ്ങളെ മുൻകടന്ന് മുന്നിലേക്ക് പോയി.. ഞാൻ പതിയെ നെഞ്ചിൽ കൈ വെച്ച് ഒന്ന് കണ്ണുകൾ അടച്ചു ശ്വാസം വലിച്ചുവിട്ടു... പെട്ടന്ന് നിർത്തിയിട്ട കാർ ഒരുതരം ഈരമ്പ ശബ്ദത്തോട് കൂടി മുന്നിലേക്ക് ആയുന്നത് അനുഭവപ്പെട്ടതും കണ്ണ് തുറന്ന് ഞാൻ നോക്കിയപ്പോൾ കാണുന്നത് അവരുടെ പുറകെ വണ്ടി സ്പീഡിൽ പിന്തുടരുന്ന എബിയേ ആണ്.. Eby.. എന്താ ഇത്.. ഒന്ന് നിർത്ത് അവർ അറിയാതെ ആകും... Plz... നിർത്ത്.. മുന്നിൽ പോകുന്ന കാറിന്റെ അതേ സ്പീഡിൽ പോകുന്ന കാറിൽ ഇരിക്കുമ്പോൾ എനിക്ക് ഒരു തരം വിയർപ്പ് മുട്ടൽ അനുഭവപ്പെട്ടു.. ഞാൻ ഓരോന്ന് പറഞ്ഞിട്ടും eby എന്നേ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടി മുന്നോട്ട് പായിച്ചു... ആളുകൾ പോലും ഇല്ലാതെ ഇരുസൈഡിലും കാടുകൾ നിറഞ്ഞ വഴിയിലൂടെ ആ കാർ പാഞ്ഞുപോയി.. ഒപ്പം ഞങ്ങളുടെ കാറും...

ഒരാശ്രയതിനെന്നോളം ഞാൻ ശ്രീയെ നോക്കി എന്നാൽ അവൻ മുന്നിൽ പോകുന്ന വണ്ടിയെ മാത്രം നോക്കി നിൽക്കുകയായിരുന്നു... കൃഷ്ണ എന്റെ കൈകളിൽ അമർത്തി പിടിച്ചു.. അതറിഞ്ഞ ഞാൻ നോക്കുമ്പോൾ അവൾ ആകെ കലങ്ങിയ കണ്ണോടെ എന്നേ നോക്കി... ഒന്നുമില്ല എന്ന് പറഞ്ഞു കണ്ണുകൾ കൊണ്ട് ആശ്വസിപ്പിക്കനെ എനിക്ക് ആ സമയം ആയുള്ളൂ... അല്ലെങ്കിലേ ചതിയുടെ മാത്രം പാതയിൽ പോയികൊണ്ടിരിക്കുകയാണ്, അതിന്റെ ഒപ്പം ഇങ്ങനെ ഒരു തലവേദന കൂടി എടുത്തുവെക്കണോ എന്നായിരുന്നു എന്റെ ചിന്ത.... അവരുടെ വണ്ടി ഒരു ഇടുങ്ങിയ റോഡിലൂടെ മുന്നിലേക്ക് പാഞ്ഞു... ഒപ്പം അതിന്റെ പിന്നാലെ എബിയും വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ ഹൃദയം പൊട്ടി പോകുമോ എന്ന് പോലും തോന്നിപോയി.. എന്നാൽ അവന്റെ കണ്ണിൽ ആ നിമിഷം നിറഞ്ഞ ഭാവം എന്താണെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചില്ല, എന്നാൽ അപ്പോഴും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.. ഏറെ നിമിഷങ്ങൾക്ക് ശേഷം ആ യാത്ര ഒരു പൊട്ടി പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ മുന്നിൽ അവസാനിച്ചു... ആ വണ്ടിയിൽ നിന്നും ഉണ്ടായിരുന്ന 3,4 ആളുകൾ അവനെ ഒന്ന് നോക്കി പുച്ഛിച്ചു വിജയിഭവത്തോടെ അകത്തേക്ക് പ്രവേശിച്ചു... എബി ഇറങ്ങിയതും ശ്രീയും വിഷ്ണുവും ഇറങ്ങി... പരസ്പരം ഒന്ന് നോക്കി കണ്ണുകൾ അടച്ചു സ്വയം ആശ്വസിപ്പിച്ചു ഞാനും കൃഷ്ണയും അവരുടെ ഒപ്പം ഇറങ്ങി...

എബി വേണ്ട... എബിയുടെ അടുത്ത് നിന്ന് അവന്റെ കൈകളിൽ മുറുക്കെ പിടിച്ചു ഞാൻ പറഞ്ഞു എന്നാൽ അതൊന്നും കേൾക്കാതെ അവൻ എന്നെയും ചേർത്ത് അകത്തേക്ക് കയറി.. Welcome mr. Eby.... അകത്തേക്ക് പ്രേവേശിച്ചതും പേടിപ്പെടുത്തുന്ന രീതിയിൽ ഉള്ള അന്തരീക്ഷം, മാറാലകളും പൊടികളും നിറഞ്ഞു ആകെ നിറഞ്ഞുകൊണ്ട്, പെട്ടന്നാണ് ഒരു ഗാംഭീര്യത്തോടെ ഒരു ശബ്‌ദം അവിടെ ഉയർന്നത്...അവിടെ ആരെയും കാണാൻ സാധിച്ചില്ല, ഒരു തരം നിശബ്ദത അവിടെ തങ്ങി നിന്നു... എന്നാൽ ആ ശബ്‌ദം കേട്ടതും എന്റെ ഉള്ളിൽ പട പട മിടിക്കാൻ തുടങ്ങി ശ്രീജിത്ത്‌.... ഞാൻ പോലും അറിയാതെ എന്റെ നാവുകളിൽ ആ നാമം ഉച്ഛരിക്കപ്പെട്ടു.. എന്റെ കൈകൾ പതിയെ എബിയിൽ നിന്ന് അഴിഞ്ഞു... അവിടെ ആകെ ഒരു കാലടി ശബ്ദങ്ങൾ കേട്ടു, ഒപ്പം വ്യക്തമാകാതെ ഇരുട്ടിൽ നിന്നും ഒരു രൂപം ഞങ്ങൾക്ക് നേരെ നടന്നുവന്നു... ആ മുഖം വ്യക്തമായതും ഒരു തരം വെറുപ്പോ ദേഷ്യമോ എന്തൊക്കെയോ എന്നേ വന്നു മൂടുന്നത് ഞാൻ അറിഞ്ഞു.. ടാ.......

വിഷ്ണു അവന്റെ ഭാഗത്തേക്ക് നോക്കി അലറി... ആ ശബ്‌ദം കേട്ട് ഞാൻ അവനിൽ നിന്നും മുഖം മാറ്റി വിഷ്ണുവിലേക്ക് നോക്കി... മുഖം രക്തവർണമായി, അവന്റെ കഴുത്തിലും മറ്റുമുള്ള നരമ്പ് വെക്തമായി കാണാൻ സാധിക്കുന്ന തരത്തിൽ ആയി, ശ്രീ അവനെ പിടിച്ചു വെച്ചു.. വലിയ മാറ്റം ഒന്നും ശ്രീജിത്തിനെ വന്നിട്ടില്ല, താടിയും മുടിയും ഒക്കെ കുറച്ചു വൃത്തിയിൽ വെട്ടിയിരിക്കുന്നു എന്നാൽ ആ മുടി പോലും അലസ്സമായി തിരിഞ്ഞു കിടക്കുന്നു, നിന്നോടല്ല എനിക്ക് സംസാരിക്കാൻ ഉള്ളത് ഇവനോട് ഇവനോട് മാത്രം എല്ലാവരുടെ മുന്നിലും സമാദാനത്തിന്റെ വെള്ളരിപ്രാവ് നടിച്ചു കൊല്ലാൻ പോലും മടുപ്പില്ലാത്ത ഇവനെ... എന്റെ ജീവിതം തകർത്ത ഇവനെ.. ഇവന്റെ ശല്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എനിക്ക് നേരെ...... വർഷങ്ങൾ ആയുള്ള ചൊരുക്ക് ഉണ്ട്.. 😏 ദേഷ്യത്തോടെ അതിലുപരി ഉറച്ച വാക്കുകളോടെ എബിയേ ചൂണ്ടി ശ്രീജിത്തിന്റെ ശബ്‌ദം അവിടെ ഉയർന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story