❣️എന്റെ പ്രാണനായ് ❣️: ഭാഗം 54

ente prananay

രചന: ചിലങ്ക

എബി ഉറങ്ങി എന്ന് തോന്നിയതും അവനു കഞ്ഞി എടുക്കാൻ താഴേക്ക് വന്നതാണ് നിച്ചു.. അടുക്കളയിൽ ചേച്ചിമാരും കൃഷ്ണയും ഉണ്ടായിരുന്നു. എന്താ മോളെ ഞാൻ ഫുഡ്‌ ചേച്ചി... ആഹാ ഞാൻ വിളിക്കാൻ വരുമായിരുന്നു.. അല്ല ചേച്ചി എനിക്കല്ല.. എബിക്ക്.. ആഹ്മ്മ്മ്.. അവൻ എന്താ കാൽ ഇല്ലേ. താഴേക്ക് വരാൻ പറ വയ്യാതെ നിന്നെ ഈ stair കയറ്റിക്കണോ? (Sini) അല്ല ചെറിയ ഒരു പനി പോലെ അപ്പൊ ഉറങ്ങി പോയി..എനിക്ക് കുഴപ്പം ഒന്നുമില്ലലോ.. ചേച്ചി കഞ്ഞി എടുത്ത് താ.. നിച്ചുവിനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് പിന്നെ ആരും ഒന്നും പറയാൻ പോയില്ല കഞ്ഞി എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അതുമായി പതിയെ താങ്ങിയ വയറുമായി കയറുന്നവളെ പുഞ്ചിരിയോടെ നോക്കി അവർ അവരുടേതായ പണികൾ തുടർന്നു.. മുകളിലേക്ക് വന്നപ്പോഴും എബി അതേ കിടപ്പ് തന്നെ ആയിരുന്നു അവൾ പതിയെ കഞ്ഞി കട്ടിലിന്റെ സൈഡിയിൽ ആയി ഇരിക്കുന്ന ചെറിയ ടേബിൾ ഇൽ കഞ്ഞി വെച്ചു അവനെ തട്ടി വിളിച്ചു.. എബി.. ഒന്ന് നെരുങ്ങിക്കൊണ്ടവൻ കണ്ണുകൾ ചിമ്മി തുറന്നു.... വന്നെ കഞ്ഞി കുടിക്കാം... നീ കഴിച്ചോ? കാട്ടിലിലെ ഹെഡ് ബോർഡിലേക്ക് ചേർന്നിരുന്ന കൊണ്ട് അവൻ ചോദിച്ചു ആദ്യം നീ കഴിക്ക് എബി കിടന്ന് ചോദ്യം ചെയ്യൽ നടത്താതെ.. നീ ചെന്ന് കഴിക്ക് നിച്ചു കളിക്കാതെ.. വേണ്ട.. നീ കഴിച്ചിട്ട് ഞാൻ പൊക്കോളാം..

എനിക്കുള്ള ഫുഡ്‌ ready ആയികൊണ്ടിരിക്ക അവിടെ 🤧 ആഹ്മ്മ്മ്.. അവൾ അവനു നേരെ കഞ്ഞി നീട്ടി.. അവൻ പാത്രത്തെയും അവളെയും ഒന്ന് നോക്കിയതും കാര്യം പിടികിട്ടിയപോലെ കഞ്ഞി അച്ചാർ ഒക്കെ ആയി ഒരു സ്പൂൺ അവൾ അവന്റെ വായിലേക്ക് വെച്ചു കൊടുത്തു.. നിച്ചു നീ ആണോ ഇത് എടുത്തോണ്ട് വന്നത്? കഴിക്കുന്നതിന്റെ ഒപ്പം അവൻ കുറച്ചു ഗൗരവത്തോടെ ചോദിച്ച ആഹ്മ്മ്മ്... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കേറി ഇറങ്ങി നടക്കരുത് എന്ന് കഞ്ഞി എടുക്കാൻ പോയതാ എനിക്ക് കാൽ ഇല്ലേ.. ഞാൻ താഴോട്ട് വരില്ലേ വിളിച്ചാൽ.. ഇനി അതിന്റെ പേരിൽ തുടങ്ങേണ്ട ഞാൻ ഇനി കേറില്ല.. കേറില്ല എന്നല്ല ഇറങ്ങില്ല... പിന്നെ അധികം ഒന്നും സംസാരിക്കാതെ ഫുഡ്‌ അവനു മുഴുവൻ കൊടുത്തു അവൾ താഴേക്ക് പോന്നു.. പാത്രം കൊണ്ടുപോയി വെച്ചപ്പോൾ അടുത്ത പണി എന്നപോലെ അവർക്കുള്ള ഫുഡ്‌ സിനി tableil എത്തിച്ചു.. പിന്നെ ആഹാരത്തോട് മല്ലിട്ടുകൊണ്ട് സമയം പോയി..

മുകളിലേക്ക് കേറി ഇറങ്ങേണ്ട എന്നുള്ളത് കൊണ്ട് താഴെ തന്നെ ആയിരുന്നു നിച്ചു എബിയുടെ അടുത്ത് പോകണം എന്നുണ്ടെങ്കിൽ ആരും പോകാൻ സമ്മതിച്ചില്ല... വൈകുനേരം ആയപ്പോൾ ചായ കുടിക്കുന്ന സമയം എബി താഴേക്ക് ഇറങ്ങി വന്നു... ഒഫീഷ്യൽ ലുക്കിൽ ആയിരുന്നു.. കയ്യിലെ വാച്ച് കെട്ടിക്കൊണ്ടാണ് വരുന്നത്.. അപ്പോഴേക്കും ദർശൻ വാതിൽ കടന്ന് അകത്തേക്ക് വന്നു.. നിച്ചു അവരെ രണ്ടാളേം നോക്കി സെറ്റിയിൽ ഇരിക്കുന്നുണ്ട് ഏച്ചുവിന്റെ ഒപ്പം.. Helo പെങ്ങളെ... വാവക്ക് സുഖല്ലേ.. അകത്തേക്ക് കയറിയ ദർശൻ സെറ്റിയിൽ ഇരിക്കുന്ന നിച്ചുവിനോട് ആയി ചോദിച്ചു.. അത് കേട്ടതും അവളുടെ മുഖം ഒന്ന് ഇരുണ്ടു.. അത് എബിക്ക് നല്ലപോലെ മനസിലായി.. അതെന്താ വാവക്ക് മാത്രേ സുഖം ഉണ്ടാവുകയുള്ളു.. അയ്യോ പെങ്ങൾ ചൂടാവല്ലേ.. ഞാൻ പറഞ്ഞു എന്നേ ഒള്ളു.. നിച്ചുട്ടിക്ക് എബി അടുത്തുള്ളപ്പോൾ പരമസുഖം ആണെന്ന് എനിക്ക് അറിയാലോ.. ഓഹോ അങ്ങനെ.. Yayya.. 😁

അല്ല ഇന്ന് എങ്ങോട്ടാ രണ്ടാളും ഈ സമയത്തു.. അതേ എന്താ ഇപ്പൊ ഒരു മീറ്റിംഗ് അടുക്കളയിൽ നിന്ന് വന്നുകൊണ്ട് സിനി ചോദിച്ചു.. ചേച്ചി അത് ഒരു മീറ്റിംഗ് ഉണ്ട് ഒഴിവാക്കാൻ പറ്റില്ല ഞാൻ തന്നെ വേണം.. പോയിട്ട് വരാം പെട്ടന്ന് നോക്കാം.. അത്രയും പറഞ്ഞു എബി നിച്ചുവിനോട് പോവുകയാണെന്ന് കാണിച്ചു ദർശൻ കൂടെ പോയി.. •••••••••••••••••••••••••••••••••••••••••• രാത്രി സെറ്റിയിൽ ഇരിക്കുകയാണ് എല്ലാവരും.. ഈ എബി ചേട്ടന് എന്താ വരാതെ..? (Krishna) അവൻ എന്തേലും തിരക്ക് പെട്ടിട്ടുണ്ടാകും അല്ലാതെ വരാതിരിക്കില്ല. പ്രേതെകിച്ചു ഇപ്പോ (Abi) അത് ശെരിയാ.. നിച്ചു ആഹാരം ഒക്കെ കഴിച്ചല്ലോ അല്ലെ.. (Bibi) ആഹ്മ്മ്മ്മ്മ്മ്... 🤧 ആഹാ അപ്പോൾ മോൾ പോയി കിടന്നോ അവൻ വന്നോളും ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ... വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം.. കുറെ വാശി പിടിച്ചിട്ടും ചേട്ടനമാർ അവളെ പിടിച്ച പിടിയാലേ റൂമിലേക്ക് ആക്കികൊടുത്തു... കുറെ നേരം എബിയേ നോക്കി കിടന്നു എങ്കിലും അവൻ വന്നില്ല.. ഫോൺ വിളിച്ചപ്പോൾ switch ഓഫ്‌... അവനെ ഓരോന്ന് പറഞ്ഞു അങ്ങനെ പതിയെ അവളും മയക്കം പിടിച്ചു.. ഏറെ വൈകി എന്തോ വയറിലേക്ക് അടുക്കുന്നത് പോലെ തോന്നിയതും നോക്കുമ്പോൾ എബി മുഖം വയറിലേക്ക് അടുപ്പിക്കുന്നു...

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവന്റെ മുടിയിൽ പിടിച്ചു തലോടി കൊടുതു.. അവളുടെ സ്പർശനം അറിഞ്ഞതും അവൻ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു നെറുകയിലായി ചുംബിച്ചു.. അവളെ നെഞ്ചിലേക്ക് താങ്ങി കിടത്തി.. അനുസരണ ഉള്ള കുട്ടിയായി അവളും അതിന് വിധേയയായി... ആഹ്മ്മ്മ്..?? എന്ത് പറ്റി എബി സാറിന്.. അവൾ മുഖമുയർത്താതെ തന്നെ അവനോട് ചോദിച്ചു എന്നാൽ അതിൽ ഒരു മറുപടിയും അവൾക്ക് ലഭിച്ചില്ല.. അവൾ അവനിൽ നിന്ന് അടർന്നു മാറി.. എന്താ എബി എന്ത് പറ്റി?? അവന്റെ കവിളിൽ വാത്സല്യത്തോടെ തഴുകി കൊണ്ടവൾ ചോദിച്ചു.. മുച്ചും ഒന്നുമില്ല.. അതും പറഞ്ഞു അവൻ അവളിൽ നിന്നകന്നു അവളുടെ മാറിലേക്ക് മുഖം താഴ്ത്തി വെച്ചു.. ചൂട് പോലെ തോന്നിയതും അവൻ കരയുകയാണെന്ന് അവൾക്ക് മനസിലായി.. ഇതുവരെ അവന്റെ അങ്ങനെ ഒരു ഭാവം കാണാത്തതിനാൽ അവൾക്കും ആകെ വെപ്രാളമായി.. അവൾ അവനെ തള്ളി മാറ്റി എഴുന്നേറ്റു..

അവൻ പൊടുന്നനെ കണ്ണുകൾ തുടച്ചു എഴുന്നേറ്റു.. നിച്ചു കൈകൾ എത്തിച്ചു light on ആക്കാൻ പോയപ്പോൾ എബി അവളെ തടഞ്ഞു.. അവളെ കട്ടിലിലേക്ക് കിടത്തി.. ഒന്നുമില്ല നിച്ചു.. ഓഫീസിൽ projectinte ചെറിയ ചെറിയ പ്രേശ്നങ്ങൾ.. അത്രേള്ളൂ.. അത്രേ ഒള്ളുവെങ്കിൽ എന്തിന് കണ്ണ് നിറയുന്നേ.. കണ്ണ് നിറയെ ഇല്ലാലോ.. നിനക്ക് തോന്നിയത്.. എബി എന്തിനാ എന്നോട് നുണ പറയുന്നേ.. പറ എന്തെങ്കിലും കുഴപ്പം ഉണ്ടോ. കുഴപ്പം ഉണ്ട്.. എനിക്ക് മാറി നിൽക്കേണ്ടി വരും.. എന്തിന് എവിടേക്ക്.. ഞാൻ പറഞ്ഞില്ലേ പ്രൊജക്റ്റ്‌ നമ്മൾ തയ്യാറാക്കിയത് ഒരാൾ ചോർത്തി നമ്മുടെ എതിരായ ഒരാൾക്ക് കൊടുത്തു.. ആളെ മനസിലായി അവനു വേണ്ടത് കൊടുത്തു.. പക്ഷെ ആ പ്രൊജക്റ്റ്‌ miss ആകുന്ന കണക്ക് ആണ്.. എന്നാൽ ഞാൻ ഒന്ന് പോയി വന്നാൽ ശെരിയാവുകയൊള്ളു.. അത്രേള്ളു.. അതിനാണോ ഈ കണ്ണ് നിറഞ്ഞത്.. അയ്യേ... The great eby കുരിശിങ്ങൽ തളരേ... ചെ മോശം മോശം... അതല്ല.. എനിക്ക് പോകണ്ട.. നിന്നെ ഒറ്റക്ക് ആക്കി ഞാൻ എങ്ങനെ പോകും..

എനിക്ക് ഇവിടെ എല്ലാരും ഇല്ലേ.. ഇവർ എന്നെ വലതും ഇടവും തിരിയാൻ സമ്മതിക്കും എന്ന് തോന്നുണ്ടോ? ഇല്ല.. പക്ഷെ ഞാൻ ഞാൻ ഉള്ളത് പോലെ ആകൂ.. നിനക്ക് എന്തെങ്കിലും വന്നാൽ എനിക്ക് tension അടിക്കാൻ വയ്യട.. എനിക്ക് എന്ത് പറ്റാൻ.. ഇത് 7 മാസം അല്ലെ.. പോയിട്ട് വാ..എന്നാ പോകുന്നത്.. ഞാൻ പോയാൽ എപ്പോൾ വരും എന്ന് പറയാൻ പറ്റില്ല.. ചിലപ്പോ 1 month എടുക്കും.. നിച്ചു... പേടിക്കണ്ട.. ഡെലിവറി ആയിട്ടില്ലല്ലോ.. Tension അടിക്കത്തെ പോന്നു മോൻ പോകാൻ നോക്ക്.. മടിച്ചു ഇരിക്ക.. എന്നാലും.. ഒരേന്നാലും ഇല്ല പറഞ്ഞത് കേട്ടാൽ മതി... ഇനി മിണ്ടാതെ കിടന്നോ നാളെ പോകാൻ ഉള്ളതാ.. അതും പറഞ്ഞു അവൾ അവനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു.. അപ്പോഴും അവന്റെ മനസ് ശാന്തം ആയിരുന്നില്ല... തനില്ലാതെ അവളെ എങ്ങനെ നിർത്തും തനിക്ക് പകരം ആകുമോ മറ്റാരും?? ഒരായിരം ചോദ്യങ്ങളോടെ അവന്റെ മനസ് താളം തെറ്റിച്ചു... അവൾ അവനെ പതിയെ തലോടി.. അവളുടെ ചൂടിലും കരുതലിലും അവൻ പതിയെ കണ്ണുകൾ അടച്ചു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story