❣️എന്റെ പ്രാണനായ് ❣️: ഭാഗം 55

ente prananay

രചന: ചിലങ്ക

പിറ്റേന്ന് പോകാൻ ഉള്ള തയ്യറെടുപ്പിൽ ആണ് എബി... നിച്ചു അവളാൽ കഴിയുന്ന വിതം എല്ലാം ready ആക്കി കൊടുക്കുന്നുണ്ട്.. എല്ലാം pack ചെയ്തു കഴിഞ്ഞതും നിച്ചുവിനും ആകെ വിഷമം പോലെ ആയി.. പക്ഷെ അവൾ അത് പുറത്ത് കാണിച്ചില്ല.. കാണിച്ചാൽ അവൻ വിഷമിക്കും എന്നുള്ളത് കൊണ്ട്.. പോകട്ടെ.. പോയി വരാം എന്ന് പറ എബി.. ശാസനയോടെ അവൾ അവന്റെ കവിളിൽ തലോടി പറഞ്ഞു അപ്പോഴും അവളുടെ ഇടത് കൈ വയറിൽ താങ്ങിയിരുന്നു.. എന്ത് ഉണ്ടെങ്കിലും എന്നെ വിളിക്കണം ട്ടോ.. ഞാൻ ഇടക്ക് ഇടക്ക് വിളിക്കാം.. ആഹാരം ഒക്കെ കഴിക്കണം dr പറഞ്ഞത് ഓർമ ഉണ്ടല്ലോ ചെറിയൊരു വേദന വന്നാൽ പോലും എല്ലാരോടും പറയണം വെറുതെ risk എടുക്കരുത്.. എന്റെ പൊന്നു കെട്ടിയോനെ എനിക്ക് ഇത് 7 ആം മാസം ആണ്.. അല്ലാതെ 9 അല്ല.. അതൊന്നും പറയണ്ട.. നീ ഞാൻ പറയുന്നത് കേട്ടാൽ മതി കേട്ടല്ലോ.. ഓമ്പ്ര... കൈകൊണ്ട് വാ മൂടി കൊണ്ട് കുറുമ്പോടെ പറയുന്നവളെ അവൻ തിരിച്ചു നിർത്തി വയറിനു തടസമാകാതെ പുണർന്നു.. അവന്റെ കണ്ണുകളും നിറഞ്ഞു.. അവളുടെ ടോപ്പിൽ അവന്റെ കണ്ണുനീർ അറിഞ്ഞതും അവൾ അവനെ പിടിച്ചു മാറ്റി..

അയ്യേ.. എന്താ ഇത് ബിസിനസിലെ പുലി ഒരു പെണ്ണിന്റെ മുന്നിൽ കരയേ.. ഞാൻ കേട്ട എബി കുരിശിങ്ങൾ ഇങ്ങനെ അല്ലാലോ.. എന്താ നിച്ചു ഞാൻ മനുഷ്യൻ അല്ലെ.. എനിക്കും ഇല്ലേ വികാരങ്ങൾ... പിന്നെ എബി കണ്ടാ പെണ്ണുങ്ങളുടെ മുന്നിൽ അല്ല.. എന്റെ സ്വന്തം പെണ്ണിന്റെ മുന്നില കരഞ്ഞത്.. കേട്ടോടി.. ഉണ്ടക്കണ്ണി.. പോടാ.. പട്ടി... ഡീ.... അവൻ അവളെ ഒന്നുടെ ചേർത്ത് പിടിച്ചു കഴുത്തിലേക്ക് മുഖം പൂഴ്ത്തി... കണ്ണുകൾ അടച്ചു അവൾ അവനെ അവളിലേക്ക് ചേർത്തു.. പതിയെ അവളെ അവനു നേരെ നിർത്തി അവൻ നെറുകയിൽ ചുംബിച്ചു..പിന്നീട് രണ്ട് കണ്ണുകളിലും മൂക്കിൻ തുമ്പത്തും താടിയിലും.. പതിയെ അവന്റെ മുഖം അവളുടെ ചുണ്ടുകളിലേക്ക് നീണ്ടു.. അവന്റെ നിശ്വാസം അവളുടെ ചുണ്ടുകളിൽ തട്ടിയതും ഒന്ന് വിറച്ചുകൊണ്ടാണെങ്കിലും അവളും അത് അത് സ്വീകരിക്കാൻ കണ്ണുകൾ അടച്ചു... ടും.. ടും... കതകിൽ മുട്ടുന്നത് കേട്ടതും ഇരുവരും പിടഞ്ഞു മാറി.. ആരാ എന്തോ ഈ നേരത്ത്.. 🤧

ഒരു മുഷിച്ചിലോടെ അവൻ അവളോട് പറഞ്ഞു വാതിൽ തുറന്നു.. നിച്ചു ചിരി കടിച്ചുപിടിച്ചു നിന്നു.. ആഹാ ചേട്ടനോ എന്താ..? എന്താടാ വേറെ ആരാ എന്നാ നീ കരുതിയെ... ഓഹ്.. എന്താന്ന്... വന്നത് അത്ര പിടിച്ചില്ലെന്ന് തോന്നുന്നല്ലോ നിന്റെ മുഖം.. എന്തായിരുന്നു കെട്ടിയോളും കെട്ടിയോനും കൂടെ അകത്തു.. അബി അകത്തേക്ക് കേറിക്കൊണ്ട് ചോദിച്ചു നിച്ചു ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി.. പോകുന്നവഴി എബിയേ നോക്കി ആക്കാനും അവൾ മറന്നില്ല.. അത് കണ്ട് കണ്ണുരുട്ടുന്ന എബിയേ കണ്ടു അഭിക്ക് ഏകദേശം കാര്യം പിടികിട്ടി.. ആഹ്മ്മ്‌.. സോറി മോനെ.. സേട്ടൻ വന്നത് crt time ആണെന്ന് തോന്നുന്നു.. ഇനി വന്നിട്ടാകാം.. അശോക് വന്നിട്ടുണ്ട്..(PA) ഇനി അത് പറഞ്ഞിട്ടേ കാര്യൊള്ളു 🤧..ആഹ്മ്മ്‌.. ദാ വരാണ്.. അതും പറഞ്ഞു pack ചെയ്ത bag എടുത്തു എബി പുറത്തേക്ക് ഇറങ്ങി കൂടെ ചിരിയോടെ അഭിയും.. എല്ലാവരോടും നിച്ചുവിന്റെ ഫുഡ്‌ കാര്യം ഒക്കെ വിശദീകരിച്ചുകൊടുത്തു ആണ് ആൾ പോകാൻ ഇറങ്ങിയത്.. അവന്റെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു അവന്റെ മുഖത്തെ പേടിയും സങ്കടവും.. എന്റെ പൊന്നളിയ... കെട്ടിയോളെ ഞങ്ങൾ നോക്കിക്കോളാം..

.നീ ഒന്ന് പോകാൻ നോക്ക്.. മുഖം കണ്ടാൽ ഇനി വരത്തില്ലെന്ന് തോന്നുമല്ലോ (വിഷ്ണു ) പോടാ... ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ഉണ്ട് അളിയാ ഉണ്ട്.. ഉണ്ട്.. എന്റെ ചേട്ടാ.. ഞാൻ ഉണ്ട് ഇവിടെ.. ഞാൻ ഓഫീസ് പോകുന്നില്ല.. ആഹ്മ്മ്‌.. നീ ഇവളുടെ കൂടെ തന്നെ വേണം. ട്ടോ.. എന്റെ പോന്നു എബി.. ആ അശോകേട്ടൻ കുറെ നേരായി നോക്കിനിൽക്കുന്നു.. പോകാൻ നോക്ക്.. ഉള്ളിലെ വിഷമം ഉള്ളിലൊതുക്കി നിച്ചു അവന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു ഒപ്പം എച്ചു ഉണ്ട്.. ഒന്ന് പോ എബിച്ച...(എച്ചു ) അവൻ അവളെ നോക്കി നെറുകയിൽ ചുംബിച്ചു.. ആക്കിച്ചിരികളെ അവർ മനപ്പൂർവം ശ്രെദ്ധിക്കാതിരുന്നു.. എച്ചുവിനെ കൂടെ ചുംബിച്ചു അവൻ യാത്ര പറഞ്ഞിറങ്ങി... അവന്റെ മനസ് ആകെ സങ്കടകടലിൽ ആയിരുന്നു.. അവൾക്ക് കൂടുതൽ തന്റെ സാമിപ്യം വേണ്ട ഈ സമയം തന്നെ ഇങ്ങനെ ഒരു യാത്ര പോകേണ്ടി വന്നതിൽ അവൻ ആകെ സങ്കടത്തിൽ ആയി.. യാത്രയിലുടനീളം അവന്റെ മനസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു അവന്റെ നിച്ചു.. അവന്റെ പ്രണയം ❣️ അവന്റെ തുടിപ്പിനെ ഉദരത്തിൽ ഏറ്റുന്നവൾ... ❣️❣️ എബി പോയപ്പോൾ നിർത്തിവെച്ച കണ്ണുകൾ അവളെ തളർത്തികൊണ്ട് നിറഞ്ഞൊഴുകി..

അത് കണ്ടതും എല്ലാവർക്കും സങ്കടം ആയി എങ്കിലും അവളെ അങ്ങനെ വിട്ടാൽ അവൾക്ക് ടെൻഷൻ കൂടും എന്നതുകൊണ്ട് വിഷയം മാറ്റി സംസാരിപ്പിക്കാൻ തുടങ്ങി... അങ്ങനെ ദിവസങ്ങൾ കടന്നുപോയി.. എബി ഇല്ല എന്നത് ഒഴിച്ചാൽ ചേച്ചിമാരും ചേട്ടന്മാരും പപ്പയും കൃഷ്ണയും വിഷ്ണുവും അവളെ ഇടം വലം തിരിയാൻ സമ്മതിക്കാറില്ല.. അവൾ കരയുന്നത് കാണാൻ പറ്റാത്തത് കൊണ്ട് ആദ്യദിവസം video കാൾ ചെയ്തുവെങ്കിലും പിന്നെ അങ്ങോട്ട് അവൻ അവളെ വിളിച്ചില്ല.. സാധാ കാൾ ആയി.. അവൾക്ക് പറയാൻ ഒരുപാട് ഉണ്ടാകും അന്നത്തെ ഉണർന്നപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ.. വർക്കിനീടയിലും എല്ലാത്തിനും അവൻ മൂളിക്കൊടുക്കും... എന്നും രാവിലെ രാത്രി ആകാൻ ഉള്ള കാത്തിരിപ്പാണ് നിച്ചു.. എബിയോട് സംസാരിക്കാൻ.. അത് പറഞ്ഞു എല്ലാവരും അവളെ കളിയാക്കും എങ്കിലും അവർക്കും അത് വളരെ സന്തോഷം ഉള്ള കാര്യമായിരുന്നു.. ഇതിന്റെ ഇടയിൽ മറ്റു രണ്ട് പ്രണയജോഡികൾ മത്സരിച്ചു പ്രണയിച്ചുകൊണ്ടിരുന്നു...❣️ (ആരാണെന്ന് അറിയാവോ ?) ഇന്നും നിച്ചുവിനായുള്ള വിളിക്ക് കാത്തിരിക്കുകയാണ് നിച്ചു.. ഫോൺ കയ്യിൽ പിടിച്ചു കറക്കുന്നുമുണ്ട്..

എന്നും വിളിക്കേണ്ട സമയം ആയിട്ടും അവൻ ഇന്ന് വിളിച്ചിട്ടില്ല എന്നാ tenstion അവളുടെ മുഖത്ത് നല്ലപോലെ കാണുന്നുണ്ട്... എന്റെ പോന്നു.. നിച്ചു.. അവൻ തിരക്കിൽ ആകും നീ ഒന്ന് അടങ്.. ഇങ്ങനെ tenstion അടിച്ചു ഞങ്ങടെ കൊച്ചിന് ഒന്നും ഉണ്ടാക്കാതെ... (Vishnu) പോടാ.. എനിക്ക് തിരക്ക് ഉണ്ടെങ്കിലും വിളിക്കേണ്ടത് ആണ്.. എന്നിട്ടും എന്താ വിളിക്കാതെ 😒. വിളിക്കും മോളെ നീ പോയി കിടന്നോ.. പപ്പയും മറ്റും ഒരുപാട് നിർബന്ധിച്ചപ്പോൾ മനസില്ല മനസോടെ വീർതിരിക്കുന്ന അവളുടെ വയർ താങ്ങി അവൾ മുറിയിലേക്ക് കയറി.. സ്റ്റെപ് കയറുന്നത് safe അല്ലാത്തത് കൊണ്ട് താഴെ ഒരു മുറിയിൽ തന്നെയാണ് അവൾക്ക് കിടക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്... അവൾ പോകുന്നത് കണ്ടപ്പോൾ എല്ലാവരിലും ഒരു പുഞ്ചിരി വിടർന്നു.. എല്ലാവരും അവരുടേതായ മുറികളിലേക്ക് കയറിപ്പോയി.. ~~~••••••••••••••••~~~ വയറിൽ അസ്സഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ആണ് നിച്ചു അടഞ്ഞു പോയ കണ്ണുകളെ വലിച്ചുതുറന്നത്... അവൾ ഉന്തിനിൽക്കുന്ന അവളുടെ വയറിൽ താങ്ങി പിടിച്ചു.. എഴുന്നേൽക്കാൻ ശ്രെമിച്ചു. എന്നാൽ അത് പരാജയപെട്ടു.. അവൾക്ക് വേദന കൊണ്ട് അനങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് മാറിയിരുന്നു അവൾ... കണ്ണുകളിൽ കണ്ണുനീർ തങ്ങി നിന്നു.. ഒഴുകുവാൻ വെമ്പി.. കണ്ണുകൾ രക്തവർണമായി...

ഒപ്പം ac യുടെ ചെറു തണുപ്പിലും അവൾ വെട്ടി വിയർത്തു.. തൊണ്ട വരണ്ടു.. അൽപ്പം വെള്ളത്തിനായി അവൾ ചുറ്റും നോക്കി.. Dim light വെളിച്ചത്തിൽ അവൾ ബെഡിനോട് ചേർന്നു കിടക്കുന്ന tableil വെച്ചിരിക്കുന്ന ജഗ് എടുക്കുവാൻ കൈകൾ അവിടേക്ക് ചലിച്ചു.. എന്നാൽ അവൾക്ക് എത്തി പിടിക്കുവാൻ കഴിഞ്ഞില്ല... കുഞ്ഞിന്റെ സുരക്ഷയോർത്തു അവളുടെ കൂടുതൽ സപ്പോർട്ട് കൊടുത്തു ഉയരാനും സാധ്യമായില്ല.. എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.. അപ്പോഴാണ് അവൾ ഓർത്തത്.. " ഈ സാധനം പിടിച്ചു ഞെക്കിയാൽ ഈ ഫോണിലെ എല്ലാവരുടെ വീട്ടിലേക്കു കാൾ ഒരുമിച്ചു പോകും... എന്ത് പ്രശനം ഉണ്ടെങ്കിലും അത് ചെയ്താൽ മതി.. "" എബിയുടെ വാക്കുകൾ അവളിൽ ഉണർവേകി.. അവൾ വേഗം ജഗ് അടുത്തുള്ള ആ ഇലക്ട്രോണിക് device എടുക്കാൻ ശ്രീനിച്ചുതുടങ്ങി.. അവിടെയും അവൾക്ക് പരാജയം ആയിരുന്നു.. വാതിൽ അടച്ചിരുന്നാൽ അധികം ശബ്‌ദം പുറത്തോട്ട് കേൾക്കില്ല..

എന്നിരുന്നാലും അവൾ വിളിച്ചുനോക്കി.. പക്ഷെ ആരും അത് കേട്ടിരുന്നില്ല.... വീണ്ടും വീണ്ടും അവൾ ശ്രെമിച്ചു. എന്നാൽ വിധി പോലും ചതിച്ചുകൊണ്ട് അത് താഴേക്ക് വീണു.. അതോടെ നിച്ചുവിന്റെ എല്ലാ പ്രതീക്ഷകളും തകിടം മറഞ്ഞു.. സമയം കൂടും തോറും കൂടി വരുന്ന വേദനയുടെ ഫലം എന്നോളം അവളുടെ വലം കൈ ബെഡ്ഷീറ്റിലും ഇടം കൈ വയറിനെയും മുറുകി... ഒന്ന് അലറി വിളിക്കാൻ പോലും അവളിൽ ആ നിമിഷം കഴിഞ്ഞിരുന്നില്ല... ആ നിമിഷം എബിയെയും നിവിയെയും അവളുടെ മനസ്സിൽ മിന്നിമാന്നു... ^~~~~~~~~~~^ Spare key വെച്ച് അവൻ വാതിൽ തുറന്നു.. എന്തിനോ വേണ്ടി അവന്റെ ഹൃദയം പതിൻ മടങ് മിടിച്ചുകൊണ്ടിരുന്നു.. തന്റെ പ്രിയപെട്ടവളെ കാണുന്നതിൽ ആകും എന്നതിൽ അവൻ ആശ്വസിച്ചു....പുഞ്ചിരിയോടെ കയ്യിൽ ഇരുന്ന coat ദിവാൻ കോട്ടിലേക്ക് വെച്ചുകൊണ്ട് അവൻ അവളുടെ മുറിയിലേക്ക് വാതിൽ തുറന്നു....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story