❣️എന്റെ പ്രാണനായ് ❣️: ഭാഗം 61

ente prananay

രചന: ചിലങ്ക

ഇപ്പോൾ നിച്ചുവിനോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് തോന്നിയതും അവൻ പിന്നെ ഒന്നും മിണ്ടിയില്ല... അവനും അവൾക്ക് എതിരായി തിരിഞ്ഞു കിടന്നു.. അപ്പോഴും അവന്റെ മനസ്സിൽ അവൾ പറഞ്ഞതായിരുന്നു.. ശെരിയാണ് അച്ഛന്റെ മറവ് നികത്താൻ ഒരിക്കലും ആർക്കും കഴിയില്ല... താൻ നല്ലൊരു അച്ഛൻ അല്ലെ..? അവന്റെ മനസ് ആകെ കൗശലത്തിൽ ആയി മാറി.. രാവിലെ കണ്ണ് തുറക്കുമ്പോൾ നിച്ചു അടുത്തുണ്ടായിരുന്നില്ല.. കുഞ്ഞിപ്പെണ്ണ് കിടപ്പുണ്ട്. നിച്ചു തലയണ സൈഡിയിൽ കുഞ്ഞു വീഴാതെ വെച്ചുകൊടുത്തിട്ടാണ് പോയിരിക്കുന്നത്.. അവൻ ചിരിയോടെ കുഞ്ഞിപ്പെണ്ണിനെ അവന്റെ കൈക്കുള്ളിൽ ആക്കി ചുറ്റി പിടിച്ചു.. നിച്ചു അവനുള്ള ചായ കൊണ്ടുവരുമ്പോൾ കാണുന്നത് ഇതാണ്. അവളിൽ നേരിയ ഒരു പുഞ്ചിരി വിടർന്നെകിലും ക്ലോക്കിലേക്ക് നോക്കിയപ്പോൾ അതൊക്കെ മാറിയിരുന്നു... സമയം 8:00 കഴിഞ്ഞു.. ജോഗിങ് പോകണ്ട ഓഫീസ് പോകണ്ട ചായ വേണ്ട.. ഒന്നും ഇന്ന് വേണ്ടേ.. ഓരോന്ന് ആലോചിച്ചു അവൾ ചായ കൊണ്ടുവന്നു ടേബിളിൽ വെച്ചു.. അതേ.. അവൾ അവനെ തട്ടി വിളിച്ചു അതറിഞ്ഞുവെങ്കിലും അവൻ മിണ്ടാതെ അനങ്ങാതെ കിടന്നു..

ഒരു മനസുഗം... 😌❣️ എബി... എബി.. അവൾ പിംനേം ആക്കം കൂട്ടികൊണ്ട് അവനെ തട്ടി.. ഇതിൽ അവനു എഴുന്നേൽക്കാതിരിക്കാൻ പറ്റിയില്ല.. അഭാരഅഭിനയം കാഴ്ചവെച്ചുകൊണ്ട് അവൻ ഒന്ന് മൂരിനിവർന്നു.. ഒപ്പം കുഞ്ഞിന്പെണ്ണിനെ പാതിയെ നീക്കി കിടത്താനും മറന്നില്ല.. അവനു കണ്ണ് തിരുമിക്കൊണ്ട് അവളെ സംശയത്തോടെ നോക്കി.. എന്നും ഇങ്ങനെ വന്നു വിളിക്കണ്ടല്ലോ.. കാലത്ത് എഴുന്നേറ്റുടെ.. ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ.. ചായ കൊണ്ട് ഞാൻ ഈ കണ്ടാ സ്റ്റെപ് മുഴുവൻ കയറിവരണോ?? ഇന്ന് ജോഗിങ് ഇല്ല, strong ചായ വേണ്ട... എന്തെ എല്ലാം ഉപേക്ഷിച്ചോ?? ചായ ദേ ടേബിളിൽ ഇരിക്കുന്നു.. വേണേൽ കുടിച്ചിട്ട് ഫ്രഷ് ആയി താഴേക്ക് പൊന്നോ... അതും പറഞ്ഞു അവൾ പുറത്തേക്ക് പോയി. ഇപ്പോൾ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്നാ അവസ്ഥയിൽ എബിയും.. കുഞ്ഞിപ്പെണ്ണിനെ ഒന്ന് നോക്കി നെറ്റിയിലേക്ക് ഇറങ്ങിയ അവന്റെ മുടികൾ മാടി ഒതുക്കി നെറുകയിൽ ചുംബിച്ചു.. അവൻ കുളിക്കാൻ കയറി..

കുളി കഴിഞ്ഞു താഴേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും കഴിക്കാൻ ഇരിക്കുകയാണ്.. Goodmorning അളിയാ... (Vishnu) ഹാ gudmrng എന്താ ഒരു ഉന്മേഷക്കുറവ്.. ഓഹ് എന്തോ ഒരു സുഖം ഇല്ല.. അവൻ അത് പറഞ്ഞത് സൈഡിയിൽ പപ്പക്ക് കറി ഒഴിച്ചുകൊടുക്കുന്ന നിച്ചുവിനെ ഇടം കണ്ണിട്ട് നോക്കിയാണ്.. അവൾ എന്നാൽ അതൊന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.. ആഹ്‌.. നീ എന്താടാ ഇന്ന് വൈകിയേ എഴുന്നേൽക്കാൻ? (Abi) അത് എഴുന്നേൽക്കാൻ വൈകി.. അതെന്താന്ന ചോയിച്ചേ.. അത് അങ്ങനെ.. ഒന്ന് പോയെ.. അവൻ അത് പറഞ്ഞതും എല്ലാരും നിച്ചുവിനെ നോക്കി. ഒപ്പം എബിയെയും എന്നിട്ട് തല താഴ്ത്തി കഴിച്ചു.. ഒരു ചിരി അവരിൽ ഉണ്ടെന്ന് മനസിലായ നിച്ചു മുഖമുയർത്തി തന്റെ നേർക്കിരിക്കുന്ന എബിയേ കണ്ണുരുട്ടി.. അത് കണ്ട് അവൻ ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുത്തു.. അത് കൂടെ കണ്ടതും നിച്ചു മുഖം തിരിച്ചു കഴിക്കാൻ തുടങ്ങി.. ഒരു വാ എടുത്ത് വെച്ചതും കുഞ്ഞിപ്പെണ്ണ് കരയാൻ തുടങ്ങി.. അയ്യോ.. നിച്ചു ഇരിക്ക് ഞാൻ നോക്കാം.. (Sini) ഏയ് വേണ്ട ചേച്ചി ഞാൻ പൊയ്ക്കോളാം.. നീ ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ലല്ലോ നീ കഴിക്ക്.. അതൊന്നും ഇല്ല ചേച്ചി ഞാൻ കുഞ്ഞിയെ കൊണ്ട് വരാം..

ചേച്ചിക് ഹോസ്പിറ്റൽ പോകേണ്ടത് അല്ലെ.. അതും പറഞ്ഞു നിച്ചു പാത്രം അടുക്കളയിലേക്ക് വെച്ചു കൈ കഴുകി മുകളിലേക്ക് പോയി.. ഇന്ന് നിനക്ക് പോകേണ്ടേ.. ഇല്ലേൽ വെളുപ്പിനെ ഇറങ്ങി പോകും ജോഗിങ് അത് കഴിഞ്ഞാൽ പിന്നെ ഓഫീസ് . പിന്നെ പാതിരാത്രി അല്ലെ കയറൽ.. ഇന്ന് അതൊന്നും ഇല്ലേ.. ഞാൻ.. പോകാൻ വൈകും ഇന്ന്.. അതേന്ദേ? ഇന്ന് അധികം work ഇല്ല.. എബി ആഹാരം കഴിച്ചു കഴിഞ്ഞു കൈ കഴുകി മുകളിലേക്ക് കയറി.. റൂമിലേക്ക് കയറിയപ്പോൾ നിച്ചു കുഞ്ഞിന് പാൽ കൊടുക്കുകയായിരുന്നു.. വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടതും അവൾ സാരി തലപ്പ് വലിച്ചു മുന്നിലേക്കിട്ടു മൂടി എഴുന്നേൽക്കാൻ ഉയർന്നതും എബി ആണെന്ന് കണ്ട് അവിടെ തന്നെ ഇരുന്നു.. കുഞ്ഞിനെ പാതിയെ തട്ടി കൊടുത്തു.. കുഞ്ഞിനെ അവനു നേരെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.. കാരണം സാരി അങ്ങനെ പൊതിഞ്ഞതുകൊണ്ട് ആയ അവസ്ഥയിലാണ് ഇരുത്തം.. അവൻ പുഞ്ചിരിയോടെ വാതിൽ അടച്ചു കട്ടിലിൽ അവർക്ക് നേരെ വന്നിരുന്നു..

നിച്ചുവിൽ ആണ് അവന്റെ കണ്ണെങ്കിലും അവൾ അവനെ നോക്കാതെ കുഞ്ഞിനെ ശ്രെദ്ധിച്ചിരുന്നു.. ഇങ്ങനെ ഇരിക്കുമ്പോൾ ആണ് അവന്റെ ഫോൺ ഉച്ചത്തിൽ റിങ് ചെയ്തത്.. അത് കേട്ടതും കുഞ്ഞു ഒന്ന് നേരുങ്ങി.. അപ്പോഴേക്കും എബി കാൾ silent ആക്കിയിരുന്നു... അവൻ ഫോൺ ദിർത്തിയിൽ silent ആക്കി മുന്നിലേക്ക് നോക്കിയപ്പോൾ കുഞ്ഞിനെ കാലിൽ തട്ടിക്കൊണ്ടു തന്നെ രൂക്ഷമായി നോക്കുന്ന നിച്ചുവിനെ.. പിന്നെ അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയത്കൊണ്ട് അവൻ എഴുനേറ്റുകൊണ്ട് ഫോൺ എടുത്ത് ബാൽകണിയിലേക്ക് നടന്നു.. ഫോൺ സംഭാഷണം കഴിഞ്ഞ് റൂമിൽ എത്തുമ്പോൾ നിച്ചു അവിടെ ഉണ്ടായിരുന്നില്ല... അവൻ ചുറ്റും നോക്കിയെങ്കിലും അവളെ കണ്ടില്ല... അവൻ ഒന്ന് നിശ്വസിച്ചുകൊണ്ട് കട്ടിലിൽ അവൾ എടുത്തുവെച്ചു പോയ ഫോർമൽ ഡ്രസ്സ്‌ എടുത്ത് ധരിച്ചു.. കണ്ണാടിയിൽ പോയി മുടി ചീകുമ്പോൾ അവന്റെ കണ്ണുകൾ ടേബിളിന് അടിയിലായി ഇരിക്കുന്ന ഒരു പാക്കറ്റിലേക്ക് നീണ്ടു..

അവളുടെ ദേഷ്യത്തിന്റെ കാരണവും ഇടക്കുള്ള സങ്കടപറച്ചിലും അവനു അപ്പോഴാണ് മനസിലായത്.. അവൻ പുഞ്ചിരിയോടെ ആ പാക്കറ്റ് എടുത്തു ഷെൽഫ് ഉള്ളിലേക്ക് എടുത്തുവെച്ചു കുഞ്ഞിപ്പെണ്ണിന്റെ അടുത്തുപോയി.. ഉറങ്ങുന്ന അവളെ ഉണ്ടകവിളിൽ മുത്തികൊണ്ട് എഴുന്നേറ്റു രണ്ട് ഫയൽസ് എടുത്ത് ഓഫീസ് റൂമിലേക്ക് നടന്നു... അവരുടെ മുറിയുടെ നേരെ opposite ആയിട്ടായിരുന്നു ഓഫീസ് റൂം.. പോകാൻ സമയം ആയി ഇനിയും വൈകണ്ട ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു ഇറങ്ങിയതാണ് വിഷ്ണു. അതുകൊണ്ട് തന്നെ എബിയോട് സമയം ഒരുപാട് ആയി എന്ന് പറയാൻ പപ്പാ പറഞ്ഞുവിട്ടതാണ്.. അവൾ മുറിയിൽ പോയപ്പോൾ അവിടെ കണ്ടില്ല.. അതുകൊണ്ട് കുണ്ണിപെണ്ണിനെ ഒന്നുകൂടെ നോക്കി പുറത്തേക്കിറങ്ങിയപ്പോൾ ഓഫീസ് റൂം പാതി തുറന്നുകിടക്കുന്നെ കണ്ട് അവിടേക്ക് മനസ്സില്ല മനസോടെ നടന്നു.. പാതി ചാരിയാ വാതിൽ തുറന്ന് അകത്തേക്ക് കയറി.. ആ മുറിയിലേക്ക് ആരെയും കയറാൻ അവൻ അനുവദിക്കാറില്ല എന്ന് ചേച്ചിമാർ ഒക്കെ പറഞ്ഞതുകൊണ്ട് അവിടേക്ക് അങ്ങനെ നിച്ചു പോയിട്ടില്ലായിരുന്നു.. അങ്ങനെ പോകേണ്ടേ ആവിശ്യം ഉണ്ടായിട്ടും ഇല്ലായിരുന്നു...

അവൾ മുറിയിലേക്ക് കയറിപ്പോൾ കണ്ടു ഒരുപാട് മുന്നിലെ ചുമരോട് ചേർത്തു നിരത്തിയിട്ടിരിക്കുന്ന ഷെൽഫുകളും അതിൽ നിറച്ചുവെച്ചിരിക്കുന്ന ബുക്‌സും സൈഡിയിൽ ആയി ഒരു വലിയ ചില്ല് ടേബിൾ ഉണ്ട്... അതിൽ അവനു ആവിശ്യം ആയ ഉപകരണങ്ങൾ മറ്റും അടുക്കും ചിട്ടയോടെ ഒതുക്കി വെച്ചിരിക്കുന്നു.. വലതുവശതയുള്ള ടേബിളിൽ മുന്നിലായി ഷെല്ഫുകൾ അതിൽ കുറെ ഫയൽസ് നിരനിരയായി ഒതുക്കി വെച്ചിരിക്കുന്നു.. ചുറ്റും ഒന്ന് നോക്കി അവൾ മുന്നിലേക്ക് ഷെൽഫുകൾക്ക് ഉള്ളിലേക്ക് നടന്നു.. (നമ്മടെ മൂവിസിൽ ലൈബ്രറി കണ്ടിട്ടില്ലേ അതുപോലെ ട്ടോ 😌😁) പെട്ടന്ന് അവളെ ആരോ വലിച്ചു.. പിന്നെ അവൾക്ക് ഒന്നും കാണാൻ സാധിച്ചില്ല കൂരിരുട്ട് ആയിരുന്നു.. അവൾ പേടിയോടെ ആ കൈകളിൽ നിന്നും പിടഞ്ഞു.. എങ്കിലും ആ കൈകൾ അവളെ മുറുക്കി പിടിച്ചു.. പതിയെ dimlight വെട്ടം ആ മുറി പ്രകാശിച്ചു.. അവൾ ചുറ്റും വെപ്രാളംത്തോടെ നോക്കി.. ഒരു 5 ആൾക്ക് നിൽക്കാൻ പറ്റുന്ന രീതിയിൽ ഒരു കൊച്ചു മുറി.. ഒരു ഷെൽഫ് അത്രമാത്രം..

ജനൽ കർട്ടൻ വിരിച്ചു മറച്ചതുകൊണ്ട് അവിടെ നിന്നും വെട്ടം ഇല്ല.. ആകെ ഒരു ലൈറ്റ് അതാണ് ഈ dimlight.. മുന്നിൽ അവളെ തന്നെ നോക്കുന്ന എബയെ കണ്ടതും അവൾ അവന്റെ കൈകൾ അവളിൽ നിന്നും അടർത്തി മാറ്റി.. ഡോർ തുറക്കാൻ നോക്കി.. പക്ഷെ തുറന്നില്ല.. അവൾ ഒരുപാട് പരിശ്രമിച്ചു എങ്കിലും സാധിച്ചില്ല.. അവൾ സഹികെട്ടു തിരിഞ്ഞുനോക്കി അപ്പോൾ അവൻ കൈ രണ്ടും മാറിൽ പിണച്ചുകെട്ടി ഇടത് കാൽ ഭിത്തിയോട് കുത്തി വലതുകൽ കൊണ്ട് നിന്നു അവളെ നോക്കി.. നീ ഇങ്ങനെ കൊട്ടിട്ടും കിഴിച്ചിട്ടും ഒരു കാര്യവുമില്ല.. ഞാൻ വിചാരിക്കാതെ ആ ഡോർ ഇനി open ആകില്ല.. കയ്യിൽ ഇരിക്കുന്ന ചാവി അവളെ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.. എനിക്ക് പോണം.. താഴേക്ക് നോക്കികൊണ്ട് അവൾ പറഞ്ഞു.. മുഖത്തോട്ട് നോക്ക് നിച്ചു.. അവന്റെ നിശ്വാസം മുഖത്ത് അടിച്ചു തലയുയർത്തി നോക്കിയപ്പോൾ ആണ് അവൻ അവളുടെ തൊട്ടടുത്താണ് നിൽക്കുന്നത് എന്ന ബോധ്യം അവൾക്കുണ്ടായത്..

അവൾ വേഗം പിന്നിലേക്ക് നിന്നു.. അപ്പോൾ ചുമരിൽ പോയി തട്ടി നിന്നു അവൾ.. അവൻ കൈ രണ്ടും അവളുടെ ഇരുസൈഡിലേക്ക് കുത്തി അവളെ ലോക്ക് ചെയ്തു.. ഇനി പറ... അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചതും അവൾ അവനെ എന്ത് എന്നാ രീതിയിൽ നോക്കി. നിന്റെ ഇപ്പോഴത്തെ പ്രശ്നം എന്താ.. എന്ന് പറയാൻ... അവൻ വീണ്ടും പറഞ്ഞതും അവൾ അവനെ നോക്കി സൈഡിലേക്ക് തല വെട്ടിച്ചു പിടിച്ചു നിന്നു.. എന്തിനാ ഇന്നലെ കഴിക്കാതെ ഇരുന്നത് ഞാൻ വരുന്നതും നോക്കി കിടക്കേണ്ട വല്ല ആവിശ്യം ഉണ്ടോ നിനക്ക് കഴിക്കാമായിരുന്നില്ലേ?? എഹ്ഹ?? ഞാൻ ഒരു വർക്കിന്റെ ഇടയിൽ ആയിരുന്നു അതാണ് നീ ഇടക്ക് വിളിക്കുമ്പോ എടുക്കാത്തത് ഇന്നലെ.. വലിയൊരു പ്രൊജക്റ്റ്‌ കിട്ടിയതുകൊണ്ടാണ് അതിന്റെ work ആയി bc ആണ് കഴിഞ്ഞ മാസങ്ങൾ ആയിട്ട്...

അല്ലാതെ നിന്നെ ഞാൻ മറക്കോ..? അത് കേട്ടതും അവൾ അവനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. കുഞ്ഞാ... ഇന്നലെ നീ പറഞ്ഞത് കുറച്ചൊക്കെ ശെരിയാകാം.. ബാക്കി നീ നിനക്ക് വേണ്ടി പറഞ്ഞതാണ്.. നിന്നെ ഞാൻ ശ്രെദ്ധിക്കാറില്ല ഇപ്പോൾ എന്ന്.. അങ്ങനെ ഉണ്ടാകോ.. നീ അല്ലെ എനിക്ക് ആദ്യ പ്രയോരിറ്റി.. അതുകഴിഞ്ഞേ നിന്റെ എബിക്ക് അല്ലേൽ വേണ്ട ഇച്ചായന് ആരും ഒള്ളു.. നമ്മടെ കുഞ്ഞി പോലും.. അവൾ എനിക്ക് മകൾ ആണ് എന്നാൽ നീ എൻറെ പ്രാണൻ അല്ലെ.. നിന്നെ ശ്രെദ്ധിക്കാതിരിക്കോ ഞാൻ.. അതും അവളുടെ മുഖത്തേക്ക് നോക്കി rപറഞ്ഞപ്പോൾ അവൾ മുഖം സൈഡിലേക്ക് വെട്ടി തിരിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അത് കാണെ അവന്റെ നെഞ്ചിൽ എന്തോ ഒരു വിങ്ങൽ അനുഭവപ്പെട്ടു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story