എന്റെ ഉമ്മാന്റെ പേര്: ഭാഗം 11

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ആഹാ, ഇതെല്ലാരും ഉണ്ടല്ലോ.. പെട്ടെന്ന് രാജീവ് വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു.. അയാളെ കണ്ട് ബീന ബെഡിൽ നിന്ന് പേടിയോടെ ഞെട്ടിയെഴുനേറ്റു.. " ഹാ. അവിടിരുന്നോ ബീനെ. എന്തിനാ ഇത്ര ബഹുമാനോക്കെ. പിന്നെന്തൊക്കെയുണ്ട് അമ്മച്ചിമാരെ വിശേഷം എല്ലാവർക്കും സുഖമാണല്ലോ. " മിസ്റ്റർ രാജീവ് ഞങ്ങള് നിങ്ങടെ ആതിഥ്യം സ്വീകരിക്കാൻ വന്നതോന്നുമല്ല.. " പിന്നെന്തിനാണവോ എല്ലാം കൂടെ കുറ്റീം പറിച്ചിങ്ങോട്ടെഴുന്നുള്ളിയത്.. വനിതാ നേതാക്കന്മാർക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. പെട്ടെന്ന് ഡോറിൽ മുട്ടി കൊണ്ട് ഒരു നേഴ്‌സ് അകത്തേക്ക് വന്നു. ദേഷ്യം ഉള്ളിൽ ഒതുക്കി പെണ്ണുങ്ങൾ എല്ലാം മിണ്ടാതെ നിൽക്കുകയാണ്. രാജീവ് അവരെ നോക്കി കളിയാക്കുന്ന പോലെ ഒന്ന് ചിരിച്ചു.. " ങാ കിണിച്ചോ കിണിച്ചോ ഇവന്റെ ഈ അഹങ്കാരം ഇന്നത്തോടെ അവസാനിപ്പിച്ചട്ടെ നമ്മളിവിടുന്നു പോകാവൂ ചേച്ചി. " ഉം.. വേണം റാണി.. അരുന്ധതിയും റാണിയും അടക്കം പറഞ്ഞു മറ്റുള്ള സ്ത്രീകളെ നോക്കി.. രാജീവ് അപ്പോഴും അവരെ നോക്കി ചിരിച്ചു കൊണ്ടിരിക്കുണ്ടായിരുന്നു.. " മോന് വേദനിക്കുന്നുണ്ടോ ?

നേഴ്‌സ് അപ്പുവിന്റെ ഐ വി നീഡിൽ മാറ്റി, അതിലൂടെ ഒരു മരുന്നു സിറിഞ്ച് കുത്തി. അവൻ കൈ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. നേഴ്‌സ് വിരൽ കൊണ്ട് പതിയെ ഞരമ്പിൽ തടവി. " സിസ്റ്ററെ ഇതുപോലെ ഒരു സ്റ്റാൻഡ് കിട്ടാൻ വല്ല വഴിയുണ്ടോ ? " എന്തിനാ ? " ഒരത്ത്യവിശ്യമുണ്ടായിരുന്നു മുഴവനായിട്ടില്ലെങ്കിലും ഇതിന്റെ പകുതിയായിലും മതി. നേഴ്‌സ് രാജീവിനെ നോക്കി ചിരിച്ചു.. ബീന ഞെട്ടി പെണ്ണുങ്ങളെ നോക്കി. അവർ ഒന്നും മനസ്സിലാവാതെ നിന്ന് കണ്ണ് മിഴിച്ചു.. അപ്പു എല്ലാവരെയും മാറി മാറി നോക്കി കിടക്കുകയാണ്.. " പിന്നെ കേട്ടോ സിസ്റ്ററെ ഹസ്സുമായിട്ടെന്തേലും ഫാമിലി പ്രോബ്ലംസ് ഉണ്ടേൽ ദേ ഇവരോട് പറഞ്ഞാ മതി.. വല്ല്യ ഫെമിനിസ്റ്റ് നേതാക്കന്മാരാ . എല്ലാം പറഞ്ഞു സോൾവാക്കി തരും.. ഇപ്പൊ തന്നെ ഞാനും വൈഫുമായിട്ടുള്ള ഒരു പ്രശ്നം ഒറ്റ മിനിറ്റ് കൊണ്ടല്ലേ ഇവര് തീർത്ത് തന്നത്..

അല്ലെ ബീനെ " ഓ അതിനൊന്നും ഇവരുടെ ആവശ്യമില്ല സാറേ. ഞങ്ങള് തമ്മിൽ എത്ര വലിയ പ്രശ്നമുണ്ടായാലും അത് ഒരു രാത്രിക്കപ്പുറം പോകാറില്ല.. മൂന്നാമതൊരാൾ വരുമ്പോഴാ ഏത് പ്രശ്നവും കോംപ്ലിക്കേറ്റ്ഡ് ആവുന്നത്.. " ഹാ അങ്ങിനെ പറയല്ലേ നേഴ്സെ. ആരുടെയെങ്കിലും പ്രശ്‌നത്തിൽ ഇവർക്ക് ഒന്ന് ഇടപ്പെടണ്ടെ. രാജീവ് നേതാക്കന്മാരെ പുച്ഛത്തോടെ നോക്കി.. നേഴ്സിന് ചിരി വരുന്നുണ്ടായിരുന്നു. നേതാക്കൾ ദേഷ്യത്തോടെ സാരി തുമ്പും, ചുരിദാർ ഷോളും കയ്യിലിട്ട് വരിഞ്ഞു മുറുക്കി. ബീന അവരുടെ മുന്നിൽ തലകുനിച്ചു നിൽക്കുകയാണ്.. " സാറേ ഒരുമിനിറ്റ്.. സ്റ്റാൻഡ് ചോദിച്ചത് എന്തിനാണെന്ന് ഇപ്പൊ മനസിലായി.. സ്റ്റാൻഡിനേലും നല്ലത് ദേ ആ ജനൽ കർട്ടണിട്ടിരിക്കുന്ന പൈപ്പാ.. " ഓ താങ്ക്യു സിസ്റ്ററെ.. മരുന്ന് കൊടുത്ത് ഇറങ്ങിയ നേഴ്‌സ് രാജീവിനെ പുറത്തേക്ക് വിളിച്ചു.. " ഇതൊരു ഹോസ്പിറ്റിലാണ് ന്ന് ഓർമവേണെ സാറേ.

" തീർച്ചയായും.. നേഴ്‌സ് ഒന്ന് ഊറി ചിരിച്ചു കൊണ്ട് നടന്ന് പോയി.. " നിങ്ങളെന്താ മിസ്റ്റർ ഞങ്ങളെ പരിഹസിക്കുകയാണോ ? " ങ്ങേ പരിഹസിച്ചെന്നോ, ഞാനോ. നീയിതു കേട്ടില്ലേ ബീനെ.. ദേ ഇങ്ങനെ ദൈവദോഷം കിട്ടുന്നതൊന്നും പറയരുത് പറയ് ബീനെ. രാജീവ് ബീനയെ നോക്കി കൊണ്ട് നെഞ്ചത്ത് കൈ വെച്ചു.. അവർ നിന്ന് വിറയ്ക്കുകയാണ്.. ഒന്നും മനസ്സിലാവാതെ അപ്പു എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്.. " ശരി ഇനി നിങ്ങൾക്ക് അത് ഇൻസൽട്ടായി തോന്നിയെങ്കിൽ ഞാനെന്താ വേണ്ടത്.? " ഞങ്ങളുടെ സംഘടനയിലെ ഏറ്റവും ആക്റ്റീവായ ഒരു മെമ്പറാണ് ബീന. ആ മെമ്പറെ ഭർത്താവിന്റെ അധികാരത്തിൽ ഇത്രെയും ഭ്രൂട്ടലായിട്ട് മർദിച്ചത് ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയുന്ന ഒന്നല്ല.. ഇപ്പൊ ഇവിടെ വെച്ചു നിങ്ങൾ ബീനയോട് മാപ്പ് പറയണം.. " അത് മാത്രം പോരാ റാണി ഇയാളെ കൊണ്ട് ആ അപ്പോളോജൈസ് ഒരു സ്റ്റേറ്റ്മെന്റായി എഴുതി ഒപ്പിട്ടും മേടിക്കണം. "

അതേ. ഇയാളെപോലെയുള്ള ഭർത്താക്കന്മാർക്ക് അതൊരു വാണിംഗ് ആയിരിക്കണം. വനിത നേതാക്കൾ അഹങ്കാരത്തോടെ പൊട്ടിത്തെറിച്ചു. രാജീവ് ഒന്നും മിണ്ടിയില്ല.. അരുന്ധതി ബാഗിൽ നിന്ന് ഒരു വെള്ള പേപ്പറും പേനയും എടുത്തു പുറത്ത് വെച്ചു.. ബീനയുടെ പേടി കൂടി വരുകയാണ്.. " ശരിയാണ് തെറ്റ് എന്റെ ഭാഗത്താണ്. . രാവിലെ ഈ തള്ള വീട്ടില് വന്നപ്പോഴേ ഞാൻ ഇവരെ മുകളീന്ന് പൊക്കി താഴേയ്ക്ക് ഇടേണ്ടതായിരുന്നു. അത് ചെയ്തില്ല അപ്പോ തെറ്റ് പൂർണമായും എന്റെ ഭാഗത്ത് തന്നെയാണ്. അല്ലെ ബീനെ. " മിസ്റ്റർ രാജീവ് , ഈ ധിക്കാരത്തിന് നിങ്ങൾക്ക് നിങ്ങളനുഭവിക്കും. ഞങ്ങളാരാണെന്ന് തനിക്ക് ശരിക്കും മനസിലായിട്ടില്ല.. സീ ബീനാ ഈ വിഷയം ഞങ്ങൾ നിയമപരമായി തന്നെ നേരിടാൻ പോകുകയാണ്.. ഇപ്പൊ തന്നെ അഡ്വക്കേറ്റിനെ കണ്ട് ഇയാൾക്കെതിരെ ഒരു കോംപ്ലന്റെ കൊടുപ്പിക്കണം റാണി. " നിക്കടി അവിടെ. ഇവിടുന്ന് ഒരടി അനങ്ങിയാൽ എല്ലാത്തിന്റേം കാൽമുട്ടിന്റെ ചിരട്ട ഞാൻ അടിച്ചു പൊട്ടിക്കും. രാജീവ് കർട്ടന്റെ പൈപ്പ് അഴിച്ചെടുത്തു തറയിൽ അടിച്ചു കൊണ്ട് അലറി. ദേഷ്യത്തിൽ ചാടിഴെയുന്നേറ്റു പോകാനിറങ്ങിയ വനിതാ നേതാക്കൾ നടുങ്ങി വിറച്ചു പിന്നോട്ട് മാറി. " അയ്യോ അപ്പു പേടിച്ചു പോയോ. ദേ അച്ഛനൊരു തമാശ കാണിച്ചതല്ലേ. അപ്പു ഞെട്ടി രാജീവിനെ നോക്കി..

അയാൾ അവനെ ആശ്വസിപ്പിച്ചു.. " ദേ ഇവിടെ അച്ഛനും അമ്മയും കൂടി ഒരു ഗെയിം കളിക്കാൻ പോകുവാ. " എന്ത് ഗെയിം.. എന്നേം കൂട്ടോ ? " ഏയ്. ഈ ഗെയിം വലിയവര് കളിക്കുന്നതാ, അപ്പൂസിന്റെ പനിയൊക്കെ മാറിയിട്ട് നമുക്ക് വേറെ ഗെയിം കളിക്കാം.. അപ്പോ അച്ഛൻ ഗെയിം കളിക്കാൻ പോകുവാണെ.. ഇടയ്ക്ക് അച്ഛൻ പറയുമ്പോൾ അപ്പൂസ് കണ്ണടയ്ക്കണം. പിന്നേം പറയുമ്പോ ചെവിയും പൊത്തണം.. സമ്മതിച്ചോ.. അവൻ പുഞ്ചിരിച്ചു കൊണ്ട് സമ്മതരൂപത്തിൽ തലകുലുക്കി.. " എന്റെ സമ്മതമില്ലാതെ ഇനി നീയൊക്കെ ഇവിടുന്ന് പോകുന്നത് എനിക്കൊന്നു കാണണം. " ഏയ് മിസ്റ്റർ, നിങ്ങളെന്താ ഞങ്ങളെ ബ്ലാക്ക്‌ മെയിൽ ചെയ്യുകയാണോ.. രാജീവ് വാതിൽ അടച്ചു കൂട്ടിയിട്ട ശേഷം കസേരയെടുത്ത് അതിന് മുന്നിൽ ഇരുന്നു.. അരുന്ധതി ദേഷ്യത്തിൽ അയാളെ നോക്കി പല്ലിറുമ്മി. " ഇവിടെ പോലീസും കോടതിയുമൊക്കെ ഉണ്ടെന്ന് ഓർമ വേണം. തന്റെ ഈ അഹന്ത തീർക്കാൻ വൺ ഫോൺ കോൾ ഷുഡ് ബി ഇന്ഫ. "

പോലീസ് വരാൻ ഏറ്റവും കുറഞ്ഞത് ഒരു പത്ത് മിനിറ്റെങ്കിലുമെടുക്കും അമ്മച്ചി. നിന്റെയൊക്കെ കൈയും കാലും തല്ലിയൊടിക്കാൻ എനിക്ക് അത്രേം സമയം തന്നെ ധാരാളം.. " ബീനാ ഈ റാസ്ക്കലിനോട് വാതിൽ തുറക്കാൻ പറയുന്നുണ്ടോ അതോ ഞങ്ങള് പോലീസിനെ വിളിക്കണോ? റാണി അയാൾക്ക് നേരെ ദേഷ്യത്തിൽ വിരൽ ചൂണ്ടി.. ബീനാ അടി മുടി നിന്ന് വിറയ്ക്കുകയാണ്. " ദേ ച്യാച്ചിയാ ടിംബർ ബിസ്സിനസ്സ് നടത്തുന്നത് ബേബിച്ചന്റെ കെട്ടിയോളല്ലേ. ഞങ്ങള് ബാർമേറ്റ്സാ. ഇടയ്ക്കിടയ്ക്ക് കുനിച്ചു നിർത്തി ബേബിച്ചൻ കുർബാന നടത്തുന്ന കാര്യങ്ങളൊക്കെ എനിക്ക് അറിയാം കേട്ടോ.. ഇവിടെ കിടന്ന് അതികം നേഗിളിച്ചാ. അച്ചയാനെ ഞാനിങ്ങോട്ട് വരുത്തും. പിന്നെ ച്യാച്ചിടെ കാര്യം പോകാ.. അല്ല ഈ ച്യാച്ചീടെ വീട്ടിലെ സംഭവങ്ങളൊന്നും നിങ്ങളറിഞ്ഞില്ലേ അമ്മായിമാരെ. അതെന്നാ അമ്മച്ചി ഒരാളോട് മാത്രം ഇത്ര സിമ്പതി കാണിക്കുന്നത്. ഇതൊക്കെ വളരെ മോശമാണ് കേട്ടോ.. മറ്റുള്ള സ്‌ത്രീകൾ ഞെട്ടി റാണിയെ നോക്കി.. അവർ ആകെ വിളറി വിയർത്ത് പിന്നിലേക്ക് മാറി.. " ഞാനിപ്പോ ഇവളോട് മാപ്പ് പറയണം അതാണല്ലോ നിങ്ങടെ ആഗ്രഹം. എന്നാ അത് ആദ്യം നടക്കട്ടെ.. മോളെ ബീനെ ഒന്നിങ്ങോട്ട് വന്നേ. ഇങ്ങോട്ട് വാടി പന്ന ക................ മോളെ. രാജീവ് വടി കൊണ്ട് തറയിൽ അടിച്ചു..

ബീനയും മറ്റുള്ളവരും ഒന്നിച്ചു ഞെട്ടി.. അപ്പുവും ഒന്ന് ഞെട്ടിയെങ്കിലും അവൻ എല്ലാവരെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. " ഇങ്ങോട്ട് വാടി. അപ്പൂസേ ദേ അച്ഛൻ ഗെയിം തുടങ്ങാൻ പോകുവാ , അപ്പൂസ് ഒന്ന് കണ്ണടച്ചേ.. രാജീവ് ബീനയുടെ കൈയിൽ പിടിച്ചു മുന്നിലേക്ക് വലിച്ചു നിർത്തി. അപ്പു ചിരിച്ചു കൊണ്ട് കണ്ണടച്ചു. " നിന്നോട് ഞാൻ രാവിലെ പറഞ്ഞതാണ് ഈ വക ചൊറി തവളകളെ എന്റെ കണ്ണും മുന്നിൽ കാണരുതെന്ന്. എന്നിട്ട് എന്നെയങ്ങ് ചെത്തി കളയാൻ വന്നേക്കുന്നു.. " പ്ലീസ് രാജീവ് വേണ്ടാ.. രാജീവ് കൈനീട്ടി ബീനയുടെ ചെവിയും മുഖവും പൊത്തി ആഞ്ഞടിച്ചു.. ചെറിയ മുറിയിൽ പടക്കം പൊട്ടിയത് പോലെ അപ്പുവും നേതാക്കളും ഒന്ന് ഞെട്ടി.. നിന്ന നിൽപ്പിൽ അവർ ഒന്ന് കറങ്ങി അരുന്ധതിയുടെ ദേഹത്തേക്ക് വീണു.. അല്പനേരത്തേക്ക് അവരുടെ ബുദ്ധിമണ്ഡലത്തിന്റെ ഭ്രമണപഥം തെറ്റി പോയി.. " കണ്ണ് തുറന്നോട്ടെ അച്ഛാ.. " പിന്നെന്താ " ആരാ അച്ഛാ പടക്കം പൊട്ടിച്ചേ.. " അത് മമ്മിയാ അപ്പു.. " ഇനീം പടക്കം പൊട്ടിക്കോ അച്ഛാ.. " അതിനെന്താടാ അച്ഛൻ പൊട്ടിക്കാം. അപ്പു പുഞ്ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി..

അരുന്ധതിയും കൂട്ടരും ഒന്ന് ഭയന്ന് പിന്നോട്ട് നീങ്ങി.. " രാജീവ് ദയവ് ചെയ്ത് ഒന്ന് വാതിൽ തുറക്ക്. ഞങ്ങൾക്ക് പോയിട്ട് ഒരുപാട് തിരക്കുള്ളതാ.. " ഹാ അങ്ങിനെ പോയലെങ്ങിനെയാ അമ്മച്ചി.. നിങ്ങൾക്കെന്നെ അറസ്റ്റ് ചെയ്യത് ലോക്കപ്പിലാക്കണ്ടേ, എന്നെ കൊണ്ട് മാപ്പ് പറയിക്കണ്ടേ.. ഇതൊന്നും കഴിയാതെ അങ്ങിനെ പെട്ടെന്ന് പോകാൻ പറ്റൂല്ല.. ഒന്ന് പറഞ്ഞു കൊടുക്കു ബീനെ.. " ഇതൊക്കെ നിങ്ങടെ ഫാമിലി മറ്റെർ. അതിൽ ഞങ്ങളിടപെടുന്നത് ശരിയല്ലല്ലോ.. അരുന്ധതി റാണിയെ തോണ്ടി.. " ആഹാ.. ഇപ്പങ്ങിനായോ. അടിപൊളി. കൊച്ചുമക്കളേം കളിപ്പിച്ച് വീട്ടിലിരിക്കേണ്ട പ്രായത്തിൽ ലിപ്സ്റ്റിക്കുമിട്ടു, കണ്ണില് കുറെ ചെളീം വാരി തേച്ചു, മുടീം ബോബ് ചെയ്ത് വിവരക്കേടും പറഞ്ഞോണ്ട് നടക്കാൻ നാണമുണ്ടോ തള്ളേ നിങ്ങക്ക്. നാട് നന്നാക്കാൻ കുറെ ഫെമിനിസ്റ്റ് ചെറ്റകൾ വന്നേക്കുന്നു. നിനക്കൊക്കെ തോന്നുമ്പോ തോന്നുമ്പോ ഞങ്ങടെ ലൈഫിലേക്ക് വലിഞ്ഞു കേറി വരാൻ ഞാൻ ജീവിക്കുന്നത് നിന്റെയൊക്കെ മറ്റവന്മാരുടെ ചിലവില്ലല്ല.. കേട്ടോ. എന്റെ വീട്ടിലെ കാര്യങ്ങള് തീരുമാനിക്കുന്നത് ഞാനാ.

അപ്പോ എന്റെ ഭാര്യയെ വകാതിരിവ് പഠിപ്പിക്കാനും എനിക്കറിയാം. ഏറെക്കുറെ അവൾക്കതിപ്പോ മനസിലായി തുടങ്ങിയിട്ടുണ്ട്.. ഇനിയും പഴയ സ്വഭാവമെടുത്താൽ നട്ടെല്ല് ഞാൻ ചവിട്ടിയോടിച്ചു ഒരു മൂലയ്ക്കിടും. തിന്നാൻ കൊടുത്താ മതിയല്ലോ.. കണക്ക് വെച്ചു നോക്കിയാൽ എന്റെ അമ്മയേക്കാൾ പ്രായം കാണും നിങ്ങക്ക് ആ ഒരൊറ്റ കാരണം കൊണ്ടാ തള്ളേ നിങ്ങളെ ഞാൻ കൈവെക്കാത്തത്. അല്ലെങ്കിൽ വന്നമാതിരി ഒറ്റൊരെണ്ണം ഇവിടുന്ന് പോകില്ല.. പിന്നെ ച്യാച്ചീടെ കാര്യം അത് ഞാൻ അച്ചയാനോട് പറഞ്ഞു മുതലും പലിശയും ചേർത്ത് തരിപ്പിക്കുന്നുണ്ട്.. കേട്ടോ. റാണി ഞെട്ടി വിറച്ചു കണ്ണു മിഴിച്ചു.. പേടി നിശ്വാസത്തെ തൊണ്ടകുഴിയിൽ ഉടക്കി നിർത്തിയപോലെ ഇടറി.. " ഈ ഫെമിനിസം ഒക്കെ ആവിശ്യത്തിന് വേണം. ആദ്യം ഈ പൊങ്ങാച്ചതിന്റെ മീതെന്ന് ഒന്ന് താഴേക്കിറങ്ങി ചുറ്റിലും ഒന്ന് നോക്ക്. കഷ്ടപ്പാടും, പട്ടീണിയുമൊക്കെയായി കുറെ പച്ചയായ ജീവിതങ്ങള് കാണാം, അവിടെയൊക്കെ ദുരിതം തിന്ന് ജീവിക്കുന്ന പാവപ്പെട്ട കുറെ പെണ്ണുങ്ങളുണ്ട്. വല്ലപ്പോഴും ഒരു നേരത്തെ മരുന്നോ, ഭക്ഷണോ അവർക്ക് വാങ്ങി കൊടുക്ക്, പുറംലോകമറിയത്ത് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഒന്ന് കേൾക്കാൻ ശ്രമിക്ക്, എന്നിട്ടാണ് നിങ്ങളീ ഫെമിനിസം പ്രസംഗിച്ചോണ്ട് നടക്കുന്നതെങ്കിൽ അതിനൊരു അന്തസുണ്ട്..

അല്ലാതെ അന്യരുടെ സ്വകാര്യജീവിതയിലേക്ക് വലിഞ്ഞു കേറുന്നതല്ല ഫെമിനിസം.. അല്ലെങ്കിലും ഞാനെന്തിനാ കണ്ട പെണ്ണുങ്ങളെ മുഴുവൻ നന്നാക്കുന്നത്.. എനിക്കെന്റെ പെണ്ണുമ്പിള്ളേടെ കാര്യം നോക്കിയാ പോരെ.. നിങ്ങടെ പണം, നിങ്ങടെ ജീവിതം എങ്ങിനെ നടക്കണോന്ന് നിങ്ങടെ ഇഷ്ട്ടം. ഇനിയിപ്പോ പുരോഗമനം പറഞ്ഞു നാളെ തുണിയില്ലാതെ നടന്നാലും എനിക്കൊരു മൈ... ഇല്ല.. പക്ഷെ അതിനൊന്നും എന്റെ ഭാര്യയെ വിളിക്കണ്ട, പറയണ്ട, അറിയിക്കേം വേണ്ടാ.. അപ്പൂസേ " കണ്ണടച്ചോട്ടെ അച്ഛാ.. " അയ്യോടാ.. ഇത്തവണ അപ്പു ചെവി പൊത്തിയാ മതി.. രാജീവ് അപ്പുവിനെ നോക്കി.. അവൻ ചിരിച്ചു കൊണ്ട് ചെവി പൊത്തി.. " ഇനി മേലാൽ ഈ വക ഊളപരിപാടീം പറഞ്ഞു എന്റെ ഫ്ലാറ്റിന്റെ ഏരിയേലെങ്ങാനും കണ്ടാ.. നിന്നെയൊക്കെ ചവിട്ടി കീറി ഞാൻ അടുപ്പില് വെക്കും.. കേട്ടൊടോടി പന്ന................... രാജീവ് അക്ഷര ശ്ലോകം പോലെ തെറിയുടെ ചവറ്റു കുട്ട അവർക്ക് നേരെ കുടഞ്ഞിട്ടു.. ആംഗലേയ ഭാഷയിൽ തുടങ്ങി, മാതൃഭാഷയുടെ ഒരു നിഘണ്ടുവിലും ഇന്നോളം രേഖപ്പെടുത്തിയിട്ടില്ലാത്ത പ്രാസം കലർന്ന തെറികൾ കേട്ട് അരുന്ധതിയുടെ തലച്ചോർ പിളർന്ന് പോയി.. റാണിയുടെ അടിവയറ്റിലൂടെ ഒരു പെരുപ്പ് കയറി ചെവിയും കണ്ണും പുകച്ചു ആവി പറന്നു.. മറ്റ് സ്ത്രീകൾ സമനില തെറ്റിയ പോലെ ചെവി പൊത്തി താഴേയ്ക്ക് ഇരുന്നു.. ഭൂമി പിളർന്ന് താൻ താഴേയ്ക്ക് പോയിരുന്നെങ്കിൽ എന്ന് ബീന ഒരു നിമിഷം ആഗ്രഹിച്ചു പോയി..

രാജീവ് നിന്ന് കിതയ്ക്കുകയാണ്.. അയാൾ വാതിൽക്കൽ നിന്ന് കസേര മാറ്റിയിട്ടു.. " ഹലോ എങ്ങോട്ടാ.. " കർത്താവേ ഇത് തീർന്നില്ലേ ? ഇറങ്ങി ഓടാൻ തുടങ്ങിയ റാണി നെഞ്ചത്ത് കൈ വെച്ചു നിന്നു.. പിന്നാലെ മറ്റുള്ളവരും. " ഇത്രേം നേരം എന്റെ വിലപ്പെട്ട സമയം കളഞ്ഞതിനും, വയ്യാതെ കിടക്കുന്ന എന്റെ കൊച്ചിനെ ശല്യപ്പെടുത്തിയതിനും എല്ലാം ചേർത്ത് ഒരു സോറി പറഞ്ഞിട്ട് പോയാ മതി. " ഇത്ര നേരം നിങ്ങള് പറഞ്ഞ അസഭ്യങ്ങളെല്ലാം ഞങ്ങള് കേട്ടില്ലേ പ്ലീസ് രാജീവ്, ഇനി അതും കൂടെ വേണോ ? " അപ്പൂസേ ഒന്ന് കണ്ണടച്ചേട കുട്ടാ.. " പറയുന്നത് പോലെ ചെയ്തേക്ക് ചേച്ചി. ഇനിയും അടികൊള്ളാൻ വയ്യാ.. പ്ലീസ്.. രാജീവ് അപ്പുവിനെ നോക്കി.. ബീന പേടിയോടെ സ്ത്രീകൾക്ക് നേരെ കൈ കൂപ്പി.. " ഒരു സോറിയുടെ കാര്യമല്ലേ ചേച്ചി അത് അങ്ങു പറഞ്ഞിട്ട് ഇവിടുന്ന് എങ്ങിനെലും പോകാൻ നോക്കാം എന്റെ തല പൊളിഞ്ഞിട്ട് വയ്യാ. ശർദ്ദിക്കാൻ വരുന്ന പോലെ..

റാണി തല കുടഞ്ഞു കൊണ്ട് അരുന്ധതിയേയും മറ്റുള്ള പെണ്ണുങ്ങളെ നോക്കി.. " സോറി ഫോർ ദി ഡിസ്റ്റർബെൻസ്.. " ധതാണ്.. അപ്പോ ഇത്രെയും നേരം എന്നെ ശ്രവിച്ച എല്ലാ മാന്യമഹിളമണികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ അറിയിക്കുകയാണ്. ഇനിയും നിങ്ങൾക്ക് ഇതുപോലെയുള്ള ഒരായിരം പൂച്ചെണ്ടുകൾ പതിവായി കിട്ടട്ടെ എന്നാശംസിക്കുന്നു.. യോഗം പിരിച്ചു വിട്ടിരിക്കുന്നു.. എല്ലാവരും പോയാട്ടെ.. " ഹാ സിസ്റ്ററെന്താ ഇവിടെ ? രാജീവ് പെട്ടെന്ന് വാതിൽ തുറന്നതും വാതിൽക്കൽ ചാരി നിന്നിരുന്ന നേഴ്സ് ഒന്ന് ഞെട്ടി പിന്നോട്ട് മാറി. " ഏയ് ഒന്നൂല്ല സാറേ, ഇവിടെ നടക്കാൻപോകുന്നതിനെ കുറിച്ചാലോചിച്ചപ്പോ അവിടിരുന്നിട്ടു ഇരിപ്പുറച്ചില്ല.. അതാ ഞാൻ.. " ഹാ എന്നാലോന്ന് മുട്ടിയിരുന്നേൽ ഞാൻ അകത്തേക്ക് കയറ്റില്ലായിരുന്നോ.. രാജീവ് ഒന്ന് ഉറക്കെ ചിരിച്ചു. അരുന്ധതിയുടെയും കൂട്ടരുടെയും രക്തം വിയർപ്പായി ഒഴുകിയിറങ്ങി മുഖവും കണ്ണും ആകെ വിളറി പോയിരുന്നു. " നല്ല ക്ഷീണം കാണും, വേണൊങ്കിൽ കാന്റീനിന്ന് ഓരോ കൂൾഡ്രിങ്ക്‌സ് വാങ്ങി തരാം..

" നോ താങ്ക്സ്.. റാണി അയാൾക്ക് നേരെ കൈ കൂപ്പി കൊണ്ട് മുറിയിൽ നിന്നിറങ്ങി ഓടി.. പിന്നാലെ മറ്റുള്ളവരും.. രാജീവ് ഒരു ദീർഘനിശ്വാസമെടുത്തു.. " സാർ ഗ്രേജുവേഷന് മലയാളമായിരുന്നോ ? " അല്ല പൊളിറ്റിക്ക്‌സ്. എന്തേ " ഏയ് പറഞ്ഞത് തെറി ആണേലും നല്ല ശൈലി.. പിന്നെ ആ കർട്ടൻ പഴയപോലെ ഇട്ടേക്കണെ.. നേഴ്സ് ഉറക്കെ ചിരിച്ചു കൊണ്ട് നടന്നു നീങ്ങി.. രാജീവ് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു. ബീനാ ഒന്നും മിണ്ടാതെ തളർന്നിരിക്കുന്നുണ്ട്. " അവരോട് എന്താ അച്ഛാ പറഞ്ഞത് ? " അതോ , അതൊരു ആമേടേം മുയലിന്റേം കഥ പറഞ്ഞു കൊടുത്തതാ. " ങാ. ആന്റീക്കും അതുപോലെ കൊറേ കഥയറിയാം. ആന്റി എപ്പോഴാ അച്ഛാ വരാ.. " ആണോ.. ആന്റിയൊക്കെ വരൂടാ. രാജീവ് അപ്പുവിന്റെ മുടിയിൽ തലോടി നെറുകയിൽ ഒരുമ്മ കൊടുത്തു.. ബീന ഒന്ന് മിണ്ടാൻ പോലുമാകാതെ അവിടെ തരിച്ചിരിക്കുകയാണ്.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. " നമ്മടെ ഏഴാം നിലയിലെ കോശിച്ചയന്റെ മോൻ വന്നിട്ടുണ്ട്, അപ്പനേം അമ്മനേം നോക്കാൻ ഒരാളെ വേണൊന്ന് എന്നോട് പറഞ്ഞു. നീ പോകുന്നോ? "

ഏയ് ഞാനിനി ആ ഫ്ലാറ്റിലേക്ക് ഇല്ല മാധവേട്ടാ.. ഉച്ചയ്ക്ക് മാധവൻ നബീസുവിന്റെ വീട്ടിലേക്ക് വന്നു.. " ഡി. അയ്യായിരം രൂപ തരാന്നാ അവര് പറയണെ. അവിടെയാകുമ്പോൾ നിനക്ക് അവനെ കാണെങ്കിലും ചെയ്യല്ലോ. " മാധവേട്ടൻ പറയുന്നത് ശരിയാ. ഇപ്പോഴത്തെ അവസ്ഥേല് ആ കാശ് വല്ല്യൊരു സഹായാകും. പക്ഷെ അപ്പു, അവൻ ഇനീം എന്നോട് അടുപ്പം കാണിച്ചൂന്ന് അവരാറിഞ്ഞാ .. അത് വേണ്ടാ ശരിയാവില്ല മാധവേട്ടാ. അല്ലെങ്കിൽ തന്നെ അവനെ കാണാൻ പോണോന്നും പറഞ്ഞു രണ്ടും കൂടി ദിവസോം ബഹ‌ളാ. കുറെ നാള് കാണാതിരിക്കുമ്പോ അവനെന്നെ മറന്നോളും. സമയം പോലെ പിള്ളേരോടും ഞാൻ പറഞ്ഞു മനസിലാക്കിക്കോളം. നബീസുവിന്റെ വാക്കുകൾ ഇടറി.. " ഇന്നത്തെ കാലത്ത് ഒരു പണി കിട്ടാൻ വല്ല്യാ പാടാ കൊച്ചേ. ഇതിപ്പോ ഇങ്ങോട്ട് തേടിവന്നതാ , അത് കളയണ്ടെന്നെ ഞാൻ പറയു. പിന്നെ അപ്പൂന്റെ കാര്യം. നീ വരുന്നതും പോകുന്നതും അവൻ കാണാതിരുന്ന പോരെ. " എന്നേലും അവനെന്നെ കണ്ടാ, എനിക്ക് അവന്റെ മുന്നേ പിടിച്ചു നിക്കാൻ പറ്റൂല്ല..

" അത് കാണുമ്പോ അല്ലെ അതപ്പോ നോക്കാം. കണ്ടവരുടെ കൊച്ചിന് വേണ്ടി നീയെന്തിനാടി നിന്റെപിള്ളേരെ പട്ടിണിക്കിടുന്നത്.. അവിശ്യമില്ലാത്ത ചിന്തകളൊക്കെ മാറ്റി വെച്ചു വൈകീട്ട് അവിടെ വരെ ഒന്ന് വാ. " മാധവേട്ടാ അത്.. " കൂടുതലൊന്നും പറയണ്ട വൈകീട്ട് അങ്ങോട്ട് വാ.. കേട്ടല്ലോ.. മാധവൻ അവളെ ഉപദേശിച്ച ശേഷം യാത്ര പറഞ്ഞിറങ്ങി.. നബീസു ഒന്നും മിണ്ടിയില്ല. അവനെ കാണാതിരിക്കുക, മിണ്ടാതിരിക്കുക, അതവൾക്ക് കഴിയാത്ത കാര്യമാണ്. ശ്വാസം നിലച്ചു പോകുന്ന വേദനെയാക്കാൾ വലുത്. പക്ഷെ തന്നെ സ്നേഹിച്ചു പോയതിന്റെ പേരിൽ ഇനിയും അവൻ വേദനിക്കാൻ പാടില്ലെന്ന് അവൾ ഒരു വാശിയുണ്ടായിരുന്നു.. സ്നേഹത്തിനെപ്പോഴും സ്നേഹിക്കപ്പെടുന്നതിന്റെ മധുരത്തേക്കാൾ സ്നേഹിച്ചു പോയതിന്റെ പേരിൽ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ കയ്പ്പാണ് കൂടുതൽ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story