എന്റെ ഉമ്മാന്റെ പേര്: ഭാഗം 2

ente ummante peru

എഴുത്തുകാരി: അധിരഥൻ

അടുത്ത ദിവസം വളരെ ആകാംഷയോടെയാണ് അവൻ സ്കൂളിൽ നിന്നെത്തിയത്. കോളിങ് ബെല്ലിൽ വിരലമർത്തി അവൻ വാതിൽക്കൽ കാത്ത് നിന്നു. പക്ഷെ നബീസു വാതിൽ തുറന്നില്ല. അവൻ വീണ്ടും വീണ്ടും ബെല്ലടിച്ചു നോക്കിയിട്ടും അവൾ അവനെ തേടി വന്നില്ല. " സെക്യൂരിറ്റിയോട് താക്കോല് ചോദിച്ചു മേടിച്ചു അകത്ത് കയറി ഇരുന്നൂടായിരുന്നോ, താഴേയ്ക്ക് പോകാൻ ലിഫ്റ്റിന്റെ സ്വിച്ചിൽ കുത്തി കാത്ത് നിൽക്കുമ്പോൾ രാവിലെ വരുന്ന കറുത്ത തടിച്ച സ്ത്രീ കൈയിൽ ഒരു കവറുമായി ലിഫ്റ്റിറങ്ങി അവന്റെ മുന്നിലേക്ക് വന്നു.. കറുത്ത് തടിച്ച മുഖത്തെ പുറത്തേക്ക് തള്ളിയ അവരുടെ ഉണ്ടക്കണ്ണും, മൂക്കിലെ വലിയ ചുവന്ന കല്ലിന്റെ മൂക്കുത്തിയും കണ്ടപ്പോൾ അവൻ ഒന്ന് പേടിച്ചു.

" അവിടെ കിടന്ന് വട്ടം ചുറ്റാണ്ട് ഇങ്ങോട്ട് വാടാ അസത്തെ. രണ്ടാമത്തെ ലിഫ്റ്റ് മുകളിലേക്ക് വരുന്നത് കണ്ടപ്പോൾ അവൻ പ്രതീക്ഷയോടെ വീണ്ടും അവിടെ കാത്ത് നിന്നു. അവർ അവന്റെ ബാഗിന്റെ വള്ളിയിൽ പിടിച്ചു വലിച്ചു അകത്തേക്ക് നടത്തി. അവൻ അരികിലേക്ക് തെന്നി വീഴും പോലെ ഒന്ന് പാളി പോയി.. മുകളിലേക്ക് ഉയർന്ന് പോകുന്ന ലൈഫിറ്റിലെ ചുവന്ന അക്കങ്ങൾ നോക്കി അവൻ പേടിയോടെ അകത്തേക്ക് നടന്നു.. " ഇന്നെന്താടാ നിന്റെ പുതിയ ആയമ്മ വന്നില്ലേ ? അല്ലെങ്കിലും നിന്നെ പോലത്തെ മന്ദബുദ്ധികളെ നോക്കാൻ വരുന്നവർക്ക് ഓരോറ്റ ദിവസം കൊണ്ട് മടുക്കും.. ഇന്ന ഇതേടുത്ത് വെച്ചു കേറ്റിക്കോ. "

ഇതേനിക്ക് വേണ്ടാ അവർ കവർ തുറന്ന് രണ്ട് മൊട്ട പപ്പ്‌സ് പ്ലെറ്റിലാക്കി അവന്റെ മുന്നിലേക്ക് തള്ളി വെച്ചു. " അതേന്താടാ നിനക്ക് വേണ്ടാത്തത് ? ദേ എന്റെടുത്ത് അതികം കിടന്ന് വേഷം കേട്ട് കാണിച്ചാലുണ്ടല്ലോ, തലയ്ക്ക് നല്ല കിഴുക്കു വെച്ചു തരും ഞാൻ.. " എനിക്ക് പാൽ മതി " കെനിക്ക് പാല് മയി.. എന്നെ നോക്കി കണ്ണുരുട്ടാതെ വേഗം തിന്നെടാ ശവമേ " അമ്മേ .. അവർ പുൽച്ചൂലിന്റെ കട കൊണ്ട് അവന്റെ കഴുത്തിൽ ഒന്ന് കുത്തി.. അവന്റെ തല മുന്നോട്ട് കുനിഞ്ഞു കസേരയുടെ ഉരുളൻ മൂലയിൽ ഇടിച്ചു. അവൻ തല തടവികൊണ്ടു പിന്നോട്ട് മാറ്റി. അവർ അങ്ങിനെയാണ് ഉപദ്രവിക്കാൻ ഒരവസരം കിട്ടിയാൽ കയ്യിൽ കിട്ടുന്നത് എന്താണെങ്കിലും എടുത്ത് അവനെ അടിക്കും, കുത്തും, പിച്ചും. ചിലപ്പോൾ കാലുയർത്തി പിന്നിൽ ചവിട്ടും. വേദന കൊണ്ട് കരയുമ്പോൾ അവർ അവന്റെ കഴുത്തിൽ ഞെക്കി പിടിക്കും.

ഒരു പിഞ്ചു മനസിന്റെ ബാല ചാപല്യത്തിന് വിലകൊടുത്ത് വാങ്ങിയ ഊട്ടമ്മ നൽകുന്ന സ്നേഹ സമ്മാനങ്ങൾ വേദനയോടെ സഹിക്കുകയല്ലാതെ അവൻ വേറെ മാർഗമില്ലായിരുന്നു. പത്ത് വയസ്സ്കാരന്റെ പ്രതീഷേധങ്ങൾക്ക് എന്ത് ബലമാണുള്ളത് ? ഏത് രക്ഷകനാണ് അവനെ സംരക്ഷിക്കാനുള്ളത് ? അവന്റെ പ്രിയപ്പെട്ട ബാല്യത്തെ സംരക്ഷിക്കേണ്ടവർ ഒരു തുണ്ട് കടലാസ് കീറിലെ രാഷ്രപിതാവിനെ ബാങ്കാറയിൽ കുത്തി നിറയ്ക്കാനുള്ള തിരക്കിലാണ്. " ഇന്ന കുടി .. അവർ ഗ്ലാസ്സിലേക്ക് ആവി പറക്കുന്ന പാലെടുത്ത് നീട്ടി വെച്ചു.. " ഹാ ചൂട്.. ആന്റി ഇതൊന്ന് ആറ്റി തരോ ? " ങാ. കുറച്ചു ചൂടോടെ കുടിച്ചെന്ന് വെച്ചു ചത്ത് പോകത്തില്ല.. കാന്റി ആറ്റി തരോ. അങ്ങോട്ട് കുടിയെടാ..

ദേഷ്യത്തിൽ അവർ അവന് നേരെ കൈ ഓങ്ങി.. അവൻ ഭയന്ന് വിറയ്ക്കുകയാണ്. ഹൃദയം കലങ്ങി കണ്ണീർ പുഴയൊഴുകുന്നുണ്ടായിരുന്നു. വിതുമ്പലിന് മുകളിൽ ഗ്ലാസ്സിലെ ചൂട് തട്ടിയപ്പോൾ അവൻ പാൽ മേശ പുറത്ത് വെച്ചു മുറിയിലേക്ക് പോയി വാതിലടച്ചു. ഏറെനേരത്തേക്ക് അവൻ പുറത്തേക്ക് വന്നില്ല. ബാൽക്കണിയിൽ നിന്ന് അവൻ ആരെയോ തിരയുകയായിരുന്നു. മുൻ വാതിൽ വലിച്ചടയുന്ന ശബ്ദം കേട്ടപ്പോൾ അവൻ മുറിയുടെ വാതിൽ മെല്ലെ തുറന്ന് തലയെത്തിച്ചു പുറത്തേക്ക് നോക്കി. അവർ പോയെന്ന് ഉറപ്പ് വന്നപ്പോൾ പതിയെ ഹാളിലേക്ക് വന്നു. മേശപ്പുറത്ത് വെച്ചിരുന്ന പപ്പ്‌സ് അവർ കവറിലാക്കി കൊണ്ട് പോയിരിക്കുന്നു.. പാൽ സിങ്കിൽ ഒഴിച്ചു കളഞ്ഞു ഗ്ലാസ് കഴുകി കമിഴ്ത്തി വച്ചിട്ടുണ്ട്..

വിശപ്പിന്റെ കാഠിന്യം കൂടിയപ്പോൾ അവൻ ലിഫിറ്റിൽ കയറി താഴേയ്ക്കിറക്കി. " അങ്കിളെ , എനിക്ക് വല്ലാണ്ട് വിശക്കുന്നുണ്ട് , എന്തേലും വാങ്ങി തരോ ? എരിഞ്ഞു നീറുന്ന വിശപ്പിന്റെ പിടിയിൽ അവന്റെ നാവുകൾ തളർന്ന് പോകുകയാണ്. " അതെന്താ ഇന്ന് നബീസു വന്നില്ലേ ? " മ്മ് ച്ചും താഴെ കാബിനിൽ സെക്യൂരിറ്റി മാധവൻ ഇരിപ്പുണ്ടായിരുന്നു. അവൻ ഇല്ലെന്ന് ചുമലിളക്കി.. " ആ തടിച്ചി പൂതന ഒന്നൂണ്ടാക്കി തരുന്നില്ലെന്ന് അച്ഛനും അമ്മയും വരുമ്പോൾ മോന് അവരോട് പറഞ്ഞൂടെ. മൗനമല്ലാതെ അയാൾക്ക് കൊടുക്കാൻ അവന്റെ പക്കൽ മറ്റൊരുത്തരമില്ലായിരുന്നു. അയാൾ അവന്റെ കൈ പിടിച്ചു ഫ്ലാറ്റിന് പുറത്തെ ചെറിയ ചായക്കടയിലേക്ക് നടന്നു.. " മോനെന്താ വേണ്ടെന്ന് വെച്ചാ വാങ്ങി കഴിച്ചോ ?

" ഇതേത മാധവ പുതിയൊരാള് " നമ്മടെ എട്ടാം നിലയിലെ ബീന മാഡത്തിന്റെ മോനാ. ചായ കടക്കാരൻ ഗോപി അവനെ സൂക്ഷിച്ചു നോക്കി. " വായിൽ സ്വർണ കരണ്ടിയുമായി ജനിച്ച പിള്ളേർക്ക് നമ്മടെ ഭക്ഷണമൊക്കെ പിടിക്കോ മാധവ ? " ങാ കൊച്ചിന്റെ വായിലിപ്പോ കരണ്ടി മാത്രേയുള്ളൂ. നിങ്ങള് കഥപ്രസംഗം നടത്താതെ അവനെന്താ വേണ്ടെന്ന് വെച്ചാ കഴിക്കാൻ കൊടുക്കു ഗോപിയേട്ടാ. മോനെന്താ വേണ്ടത് ? അവൻ ചില്ല് കൂട്ടിലെ പലഹാരങ്ങളിലേക്ക് വിരൽ ചൂണ്ടി. ഗോപി ചൂട് പത്തിരിയിൽ കുറച്ചു ബീഫ് ചാർ ഒഴിച്ചു അവന് കൊടുത്തു. ഒപ്പം ചൂടാറ്റിയ പാലുംവെള്ളവും.. " നമ്മടെ മക്കളൊക്കെ എത്ര ഭാഗ്യവന്മാരാ അല്ലെ ഗോപിയേട്ടാ. സ്വന്തം കുഞ്ഞുമക്കളുടെ ശാപം വാങ്ങി കൂട്ടിയിട്ട് എന്തൊക്കെ വെട്ടിപ്പിടിച്ചിട്ടെന്തിനാ. കഷ്ടം. ആർത്തിയോടെ കഴിക്കുന്ന അപ്പുവിനെ കണ്ടപ്പോൾ മാധവന്റെ ഉള്ള് ഒന്ന് ആന്തി..

അടുത്ത ദിവസം ആ സ്ത്രീ വരുന്നതിന് മുൻപ് തന്നെ അവൻ താക്കോൽ വാങ്ങി വീട് തുറന്ന് അകത്ത് കയറി പൂട്ടിയിരുന്നു. ബെല്ലടി കേട്ടപ്പോൾ അവൻ കസേരയിട്ട് വാതിൽ പഴുതിൽ കൂടി പുറത്തേക്ക് നോക്കി.. ആ സ്ത്രീയാണ് , അൽപ്പനേരം കാത്ത് നിന്ന് കാണാതായപ്പോൾ അവർ ലിഫ്റ്റിൽ കയറി താഴേയ്ക്ക് പോയി. അവർ പോയെന്ന് മനസിലായപ്പോൾ അവർ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു. എങ്കിലും അവൻ വാതിൽ തുറന്നിട്ട് ലിഫിറ്റ് മുന്നിൽ നബീസുവിനെ കാത്ത് നിന്നു . പക്ഷെ അന്നും അവൾ വന്നില്ല. സ്റൈയർ ചവിട്ട് കയറി വരുന്ന ഏതെങ്കിലും കാലടി ശബ്ദം കേട്ടാൽ അവൻ നേരെ അതിനടുത്തേക്ക് ഓടിച്ചെന്ന് ഗ്രില്ലിൽ പിടിച്ച് എത്തി നോക്കും. ശേഷം അവൻ അകത്തേക്ക് ഓടും. അസ്തമയ സൂര്യൻ കാഴ്ചയെ പൊള്ളിക്കുമ്പോൾ അവൻ കൈപത്തിയുടെ മറ പിടിച്ചു ബാൽക്കണിയിൽ നിന്ന് ദൂരേ അവളുടെ നിഴല് തിരഞ്ഞു തുടങ്ങും..

ഒരൊറ്റ ദിവസത്തെ ആയുസ് കൊണ്ട് ഓർമ്മ ചെപ്പിൽ ഒരു തിരി തെളിച്ചുവെച്ചു അവളവന്റെ ഹൃദയം കവർന്നിരിക്കുന്നു. അല്ലെങ്കിൽ കാത്തിരിക്കാനും മാത്രം ഒരാത്മബന്ധം അവനെങ്ങിനെ തോന്നും. സ്നേഹിക്കുക എന്നതിനപ്പുറം മുൻവിധികളില്ലാതെ നമ്മളെ കേട്ടിരിക്കാൻ ഒരാളുണ്ടാവുക ! അതൊരു ഭാഗ്യമാണ്. അവൾ അവനെ കേട്ടിരുന്നു. അവന്റെ ഇഷ്ടങ്ങൾക്കൊപ്പം നിന്നു.. എങ്കിലും അവൾ വീണ്ടും വരുമെന്ന് അവൻ വല്ലാതെ പ്രതീക്ഷിക്കുന്നുണ്ട്. അലസമായ അടുത്ത മൂന്ന് ദിനങ്ങളിലും അവൾ വന്നില്ല. വരുമെന്നുള്ള അവന്റെ പ്രതീക്ഷയസ്തമിച്ചു തുടങ്ങിയപ്പോൾ അപ്പു നബീസുവിനെ തിരഞ്ഞിറങ്ങി. ഒരു പത്ത് വയസ്സ്കാരന്റെ ചിന്തകൾക്ക് എത്രമാത്രം ഉറപ്പാണ് ഉണ്ടാവുക.

ഒരു സായാഹ്നത്തിലെ ഏതാനും ചില നാഴികകൾ കൊണ്ട് അവന്റെ ഹൃദയത്തിന്റെ ചുമരിൽ അവൾ കോറിയിട്ട സ്നേഹത്തിന്റെ മൂന്നക്ഷരങ്ങൾ വായിച്ചെടുത്ത ഒരൊറ്റ അറിവിന്റെ പേരിലാവും അവനവളെ വീണ്ടും കാണാൻ തോന്നിയത്. " അങ്കിളെ , ഞങ്ങടെ വീട്ടി പുതിയതായി വന്ന ആന്റിയുടെ വീട് എവിടെയാണെന്ന് അറിയാമോ ? " ആരുടെ നബീസയുടെ വീടോ? " ങാ.. സെക്യൂരിറ്റി മാധവൻ പറഞ്ഞ പേര് ഓർമ്മയിൽ തെളിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു.. " അത് ആ അംബേദ്കർ കോളനിയിലാണ്. " ആ കോളനിയെവിടെയാ ? " അത് ഒരു കിലോമീറ്റർ അപ്പുറത്താ, എന്തേ ? " മു്ച്ചും. അവൻ പല്ലിയെ പോലെ ഒച്ചയുണ്ടാക്കി കൊണ്ട് ഒന്നുമില്ലെന്ന് ചുമലിളക്കി.. "

എന്തേ അവരുടെ വീട്ടില് പോണോ ? " ങാ മാധവന്റെ ചോദ്യം തിരിഞ്ഞു നടന്ന അവനെ പിടിച്ചു നിർത്തി.. അച്ഛനും അമ്മയും അവരുടെ തിരക്കുകളിലേക്ക് ചേക്കേറിയ ശേഷം വീണ് കിട്ടിയ ഒരു ശനിയാഴ്ചയുടെ ആരംഭത്തിൽ അപ്പു മാധവന്റെ സൈക്കിളിൽ കയറി അവളെ തിരഞ്ഞിറങ്ങി. " ദേ ആ നീല ഷീറ്റ് വലിച്ചു കെട്ടിയ വീട് കണ്ടോ ? അതാണ് നബിസൂന്റെ വീട് മാധവൻ കോളനിയിലെക്ക് തിരിയുന്ന വളവിൽ അവനെ ഇറക്കി നിർത്തി. വലിയ മെറ്റലും ചെമ്മണ്ണും ചേർത്ത് പാകിയ വീതി കുറഞ്ഞ ഒരു ഇടവഴി. ഇരുവശവും ഓടും, ആസ്ബറ്റോസ് ഷീറ്റുകളും മേഞ്ഞ കൊച്ചു കൊച്ചു വീടുകൾക്ക് ഇടയിൽ പ്രമാണിയെ പോലെ തലയുയർത്തി നിൽക്കുന്ന ഏതാനും ചില കോണ്ക്രീറ്റ് വീടുകളും കാണാം.. പലതിലും പുറം മോടി മാത്രമേയുള്ളൂ. ഒരു സൂചി മുന തറയിൽ തെറിച്ചു വീണാൽ പോലും കേൾക്കാവുന്ന ദൂര പരിധിയിൽ ,

ഒരു ഓലക്കീറിനാൽ, ഉപേക്ഷിക്കപ്പെട്ട ഏതെങ്കിലുമൊരു വൃക്ഷകൈകളാൽ അതിരു പങ്കിടുന്ന കുറെ നാട്ടു രാജ്യങ്ങൾ. തീർത്തും സാധാരണക്കാരായവരുടെ സ്വപ്ന സൗധങ്ങൾ. കണ്ട തീർത്ത കുഞ്ഞു കാഴ്ചകളൊന്നിലുംപ്പെടാതെ ഒളിഞ്ഞു കിടന്ന വിസ്മയം പോലെ അവന്റെ കണ്ണുകൾ ചുറ്റും നോക്കി. " നീയേതാ? " അപ്പുണ്ണി. അപരിചിതമായൊരു മുഖം വാതിൽക്കലേക്ക് എത്തി നോക്കുന്നത് കണ്ടപ്പോൾ നബീസുവിന്റെ ഇളയമകൾ മുബീന പിഴിഞ്ഞു കൊണ്ടിരുന്ന തുണി അയയിൽ വിരിച്ച ശേഷം അവനടുത്തേക്ക് വന്നു. " ആരെയാ ഈ നോക്കുന്നെ ? " ആന്റി ? അവന്റെ കണ്ണുകൾ വാതിൽ പാളികൾ കടന്ന് അകത്തേക്ക് നീളുന്നുണ്ടായിരുന്നു. " ഉമ്മാ.. ഉമ്മാ.. ദേ ഒരു ചെക്കൻ വന്നേക്കുന്നു.. ഉമ്മാ.. " എന്തിനാടി ഇങ്ങനെ കിടന്ന് അലറി വിളിക്കുന്നത് ? മുബീനയുടെ ശബ്ദത്തിന് കനം കൂടിയപ്പോൾ നബീസു ദേഷ്യപ്പെട്ടു. " ദേ ഇവിടൊരു ചെക്കൻ വന്നേക്കുന്നു..

" അതാ പാൽക്കാരൻ പീതാംബരന്റെ മോനായിരിക്കും.. അവനോട് പോയിട്ട് വെള്ളിയാഴ്ച്ച വരാൻ പറയ്. നബീസുവിന്റെ ശബ്ദം കേട്ടപ്പോൾ അപ്പുവിന്റെ മുഖം വിടർന്നു. " ഏയ് ഇത് അങ്ങേരുടെ മോനൊന്നുമല്ല , വേറെയേതോ ചെക്കാനാ. " വേറെയേത് ചെക്കൻ ? പാൽക്കാരൻ പീതാംബരന്റെ മകന് ഇത്രയും ഭംഗിയോ ? സംശയത്തോടെ മുബീന അവനെ അടിമുടി നോക്കുന്നുണ്ടായിരുന്നു.. " അപ്പു ? മോനെന്താ ഇവിടെ ? ആരാ അപ്പൂനെ ഇവിടെ കൊണ്ടോന്നത് ? പ്രതീക്ഷിക്കത്തൊരതിഥിയെ വാതിൽക്കൽ കണ്ടപ്പോൾ നബീസു ഒന്ന് ഞെട്ടി.. " എന്താ കോർച്ചൂസായിട്ട് വീട്ടില് വരാഞ്ഞെ ? അവന്റെ ശബ്ദം വല്ലാതെ നേർത്ത് പോയിരുന്നു.. " മോൻ അകത്തേക്ക് വാ. " ഇവനേതാ ഉമ്മാ ? നബീസു അവന്റെ കൈ പിടിച്ചു അകത്തേക്ക് കയറ്റിയപ്പോൾ മുബീന കിറി കോട്ടി.. " എന്താ വീട്ടില് വരാഞ്ഞെ ? അവൻ പിന്നെയും അതേ ചോദ്യമാവർത്തിച്ചു.. "

ഇവിടത്തെ മൂത്ത ചേച്ചിക്ക് വയ്യായിരുന്നു. ആശൂത്രീലായിരുന്നു. അതാ വരാഞ്ഞെ ? " ആരാ ഉമ്മാ അത് ? അകത്ത് നിന്ന് മൂത്ത് മകൾ ആഷിതയുടെ ശബ്ദമുയർന്നു. " ഉമ്മ പറഞ്ഞിട്ടില്ലേ , പുതിയ വീട്ടിൽ ഒരു മോനെ നോക്കാൻ പോണകാര്യം. ആ മോനാ , അപ്പുണ്ണി. അല്ല.. എന്റെ വീട് ഇവിടെയാന്ന് അപ്പൂനോട് ആരാ പറഞ്ഞത് ? " സെക്യൂരിറ്റി അങ്കിൾ , ആ അങ്കിളാ ഇവിടെ കൊണ്ടോന്നാക്കിയത് ? അവൻ അവളെ തന്നെ നോക്കിയിരിക്കുകയാണ്. " അപ്പു വല്ലോം കഴിച്ചോ. " മു്ച്ചും .. അവൻ ചുമലിളക്കി. " ഡി മുബീ ആ മമ്മദിന്റെ കടെ ചെന്ന് വറ പൊരി എന്തേലും വാങ്ങി കൊണ്ട് വന്നേ. " എനിക്കെങ്ങും വയ്യാ. " ദേ ഒരൊറ്റ വീക്ക് തന്നാലുണ്ടല്ലോ, വേഗം പോയി വാങ്ങീട്ട് വാടി. കാശ് ഉമ്മ തരോന്ന പറഞ്ഞാ മതി.. " ഓ ഞാനെന്തെലും വാങ്ങണ കാര്യം പറയുമ്പോൾ അപ്പിടി കടാ. മറ്റുള്ളോർക്ക് കൊടുക്കാൻ ഒരു കടോമില്ല.. " നീയെന്റെ കയ്യീന്ന് വാങ്ങേ.. "

ഞ ഞ ഞ. അവൾ കൊഞ്ഞനം കുത്തി കൊണ്ട് ദേഷ്യത്തിൽ തുണി കുടഞ്ഞു അയയിലേക്ക് ഇട്ട ശേഷം റോഡിലേക്ക് ഇറങ്ങി. " അപ്പു ഇവിടിരിക്ക് ആന്റിയിപ്പോ വരാം അവൾ അവനെ ഹാളിലെ പ്ളാസ്റ്റിക് കസേരയിലിരുത്തിയ ശേഷം ആഷിത കിടക്കുന്ന മുറിയിലേക്ക് പോയി.. " ഡി മുബീനെ ഞാനന്നൊരു കാര്യം പറഞ്ഞിട്ടെന്താ നീയതിന് മറുപടി തരാഞ്ഞത്.? " ഡാ ചെക്കാ വേഷംകെട്ടും കൊണ്ട് എന്റടുത്ത് വന്നാലുണ്ടല്ലോ. എതിരെ പാൽക്കാരൻ പീതാംബരന്റെ മകൻ സൈക്കിളിൽ വരുന്നുണ്ടായിരുന്നു.. പുറത്ത് മുബീനയുടെ ബഹളം കേട്ടപ്പോൾ അപ്പു പതിയെ വാതിൽക്കലേക്ക് വന്നു.. " നീയെന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ ഇഷ്ട്ടാ. അതിലൊരു മാറ്റോമില്ല. " ങാഹാ.. അത് നീ മാത്രം തീരുമാനിച്ച മതിയോ , മൂട് കീറിയ നിക്കറുമിട്ട് പ്രേമിക്കാൻ വന്നേക്കുന്നു.. പോടാ തെണ്ടി.. "

അമ്മാ. മുബീന ദേഷ്യത്തിൽ റോഡിൽ കിടന്ന മേറ്റാലെടുത്ത് അവന് നേരെയേറിഞ്ഞു. ഒരു കൈ കൊണ്ട് പുറം തടവി കൊണ്ട് അവൻ സൈക്കിൾ കല്ല് വഴിയിലൂടെ പറപ്പിച്ചു.. " നീയെന്താടാ കോരങ്ങാ നോക്കണേ, വാതിൽക്കൽ നോക്കി നിൽക്കുന്ന അപ്പുവിനെ കണ്ട് അവൾ ദേഷ്യപ്പെട്ടു. അവളുടെ നോട്ടം കണ്ടപ്പോൾ അവൻ പേടിച്ചു അകത്തേക്ക് ഓടി കയറി. അവൾ ചവിട്ടി തുള്ളി മമ്മദിന്റെ കടയിലേക്ക് പോയി. " ഹാ കുറച്ചൂടെ കുടിക്ക് കൊച്ചേ.. മരുന്ന് കഴിക്കേണ്ടതാ.. " എനിക്ക് മതിയുമ്മ.. " അങ്ങോട്ട് കുടിക്കടി.. അകത്തെ ശബ്ദം കേട്ടപ്പോൾ അപ്പു അവിടേക്ക് ചെന്നു. " എന്താ കഴിക്കണേ ? " ഇതോ .. ഇത് കഞ്ഞിയാ ? " അത് എനിക്കും തരോ? അപ്രതീക്ഷിതമായ അവന്റെ ചോദ്യം കേട്ട് ആഷിതയും നബീസുവും പരസ്പ്പരം നോക്കി. " പിന്നെന്താ തരാല്ലോ ? " അവന് ഇതൊക്കെ കഴിച്ചു ശീലമൊന്നും ഉണ്ടാവില്ലുമ്മ.

പോരാത്തതിന് ഈ അച്ചാറും, മുളക് ചമ്മന്തിയും ഒക്കെ എങ്ങിനെയാ കൊടുക്കുന്നെ. " കഞ്ഞി കുടിച്ചിട്ട് ഇന്നേവരെ ആരും ചത്ത് പോയിട്ടില്ല. വിശപ്പ് എന്ന് പറയുന്നത് ഉള്ളവനും ഇല്ലാത്തവനും ഒരുപോലെയാണ്. ഉള്ളത് എന്തായാലും അതിലൊരു പങ്ക് അവനും കഴിച്ചോട്ടെ. മോൻ വാ.. അപ്പു ആഷിതയെ ഒന്ന് തിരിഞ്ഞു നോക്കി, അവൾ അവനൊരു പുഞ്ചിരി സമ്മാനിച്ചു.. നബീസു അവന്റെ കയ്യിൽ പിടിച്ചു അടുക്കളയിലേക്ക് നടന്നു ഉയരം കുറഞ്ഞ ഒരു പലകയിൽ അവനെ ഇരുത്തി.. പൊക തിങ്ങി കറുത്തു പോയ ചുമരുകളിലെ വലത് വശത്തേക്ക് അവൾ കൈ നീട്ടി ഭിത്തിയിൽ നിന്ന് ഇളകി തൂങ്ങിയ സ്വിച്ച് ബോർഡിൽ വിരലമർത്തി, പെട്ടെന്നൊരു മഞ്ഞ വെളിച്ചം അടുക്കളയാകെ പരന്നു.. ആണിയടിച്ചു തൂക്കിയ സ്റ്റീലിന്റെ ഒരു പാത്രകൂടിൽ നിര തെറ്റിച്ചു വെച്ചിരിക്കുന്ന വലുതും ചെറുതുമായ കുറെ പാത്രങ്ങളും, തവികളും, സ്പൂണുകളും.

തീക്കനൽ എരിഞ്ഞു കൊണ്ടിരിക്കുന്ന അടുപ്പിന് താഴെ കൂട്ടിയിട്ടിരിക്കുന്ന കുറെ വിറക് കഷ്ണങ്ങൾ. നബീസു അടുപ്പിന് ഇടത് വശത്ത് നിന്ന് ഒരു ചില്ലു കുപ്പി എടുത്ത്, അതിൽ നിന്ന് ഉപ്പിലിട്ട രണ്ട് മൂന്ന് കാന്താരി മുളക് എടുത്ത് കുഴിഞ്ഞ ചെറിയ ഇടിക്കല്ലിൽ ഇട്ടു, കുറച്ചു ചുവന്നുള്ളി തൊലി കളഞ്ഞ ശേഷം അതിലിട്ട് രണ്ടും ചേർത്ത് കുത്തി ചതച്ചു.. പുറത്തെ അരകല്ലിൽ പഴുത്ത ഒന്ന് രണ്ട് കുടംപുളികളിരിപ്പുണ്ടായിരുന്നു. അവളതെടുത്ത് അമ്മികല്ല് കൊണ്ട് പതിയെ കുത്തി പൊട്ടിച്ചു പിളർത്തിയെടുത്തു.. പെരു വിരൽകൊണ്ട് അതിനുള്ളിൽ നിന്ന് കുഴഞ്ഞ കുരുക്കലും, ചാറും മറ്റൊരു പാത്രത്തിലേക്ക് വടിച്ചിട്ട ശേഷം വിരൽ തുമ്പ് നാവിൽ വെച്ചു രുചിച്ചു നോക്കി.. " മ്ട്ടും.. അവൾ മധുരവും പുളിപ്പും കൊണ്ട് നാക്കും മേൽ മോണയും കൂട്ടി മുട്ടിച്ചു.. അപ്പു അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. " ഇന്നാ വാ തുറന്നെ.. മധുരോണ്ടോ ?

അവൾ അതിൽ നിന്നൊരു കുരുവെടുത്തു അവന്റെ വായിൽ വെച്ചു. അവൻ ആദ്യം ഒന്ന് നുണഞ്ഞിറക്കി കൊണ്ട് മധുരമുണ്ടെന്ന് തല കുലുക്കി.. " ഹേ. കയ്ക്കുന്നു.. മധുരവും നേർത്ത പുളിപ്പും നുണഞ്ഞുനുണഞ്ഞു അവൻ അതിലൊന്ന് അമർത്തി കടിച്ചു ,കുരു പൊട്ടിചവർപ്പ് ഉമിനീരിലേക്ക് കലർന്നപ്പോൾ പെട്ടെന്ന് അവനത് തുപ്പി കളഞ്ഞു. അത് കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. ചതച്ച് വെച്ച ഉള്ളിയും കാന്താരിയും അവൾ കുടംപുളി കുരുവിലേക്ക് വടിച്ചിട്ടു, ശേഷം ഒരു ടീ സ്പൂണ് വിനാഗിരിയും , അൽപ്പം ഉപ്പും ചേർത്ത് ചാലിച്ചു വെച്ചു.. ചെറിയ ചീന ചട്ടി ചൂടാക്കി അതിലേക്ക് അൽപ്പം എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചെടുത്തു, അതിലേക്ക് ഒരു തണ്ട് വേപ്പിലയിട്ട് വയറ്റിയെടുത്ത് സ്റ്റീലിന്റെ കുഴിഞ്ഞ ചെറിയ പിഞ്ഞാണത്തിലേക്ക് ഒഴിച്ചു. ശേഷം ചാലിച്ചു വെച്ച ഉള്ളിയും മുളകും കുടംപുളി കുരുവും അതിന് മുകളിലേക്കിട്ട് ഇളക്കി കൂട്ടി, പപ്പടം ചെറുതായി കീറി കുരുമുളക് ചതച്ചിട്ട എണ്ണയിൽ വറുത്തേടുത്തു വെച്ചു.

കഞ്ഞി വെള്ളം ഊറ്റിയ ശേഷം പരന്ന സ്റ്റീൽ പാത്രത്തിലേക്ക് രണ്ട് തവി ചോറി എടുത്തിട്ടു, അതിന് മുകളിലേക്ക് അൽപ്പം കുടംപുളി ചമ്മന്തി ചാലിച്ചോഴിച്ചു. " മ്മ് ഹാ ആവി പറക്കുന്ന ചോറിന് മീതെ ചമ്മന്തി പരന്നു. കാന്താരിയുടെയും ഉള്ളിയുടെയും വഴറ്റിയ വേപ്പിലയുടെയും എരിവ് മണം അപ്പുവിന്റെ മൂക്കിലേക്ക് ഇരച്ചു കയറിയപ്പോൾ അവനൊന്ന് ആഞ്ഞു ശ്വസിച്ചു.. " ങാ ഹാ. എന്നെ വറ പൊരി വാങ്ങാൻ പറഞ്ഞു വിട്ടിട്ട് ഇവനിവിടെയിരുന്നു ചോറ് കേറ്റുവാണോ , നീയാള് കൊള്ളാല്ലോടാ ചെക്കാ. " ഒന്ന് മിണ്ടതിരുന്നെടി വെടക്കെ, ആ കൊച്ചിതിരുന്നു കഴിച്ചോട്ടെ. " ങാ എന്നാ ഇത് മുഴവൻ ഞാൻ തിന്നാൻ പോകുവാ. മുബീന പലഹാര പൊതി അഴിച്ചു ചൂട് മാഞ്ഞു തുടങ്ങിയ ഒരു പരിപ്പ് വടയെടുത്ത് കടിച്ചു..

അപ്പു നേർത്തൊരു പേടിയോടെ അവളെ തന്നെ നോക്കിയിരിക്കുകയാണ്. " അപ്പുവെന്താ ഇങ്ങനെ നോക്കിയിരിക്കണേ, " നിന്ന് കണ്ണുരുട്ടാതെ അത് തിന്നേട ചെക്കാ " അപ്പുറത്തെങ്ങാനും പോയിരുന്നെടി അസത്തെ. " ഉമ്മാ നബീസു തവിയെടുത്ത് അടിക്കാൻ ഓങ്ങി. മുബീന ദേഷ്യത്തിൽ അലറി കൊണ്ട് അവനെ മുഖം കോട്ടി നോക്കി. അവളുടെ നോട്ടം കണ്ട് അപ്പു ഒന്ന് ഭയന്നു.. " നോക്കിയിരിക്കാതെ കഴിക്ക് അപ്പു. ദാ വാ തുറന്നെ നബീസു ചോറും ചമ്മന്തിയും കൂട്ടി കുഴച്ചു ഒരുപിടി വാരി അവന് നീട്ടി. അവൻ പതിയെ വാ തുറന്നു അത് കഴിച്ചു.. " ഇഷ്ട്ടയോ ? ചൂട് ചോറിൽ എരിവും പുളിയും മധുരവും കുഴഞ്ഞു നാവിൽ രുചി കൂട്ടിയപ്പോൾ അവന്റെ വായിൽ വെള്ളം നിറഞ്ഞു. കുഞ്ഞു കഷ്ണം പപ്പടം ഒടിച്ചെടുത്ത് അവൾ അവന്റെ വായിലേക്ക് വെച്ചു. ശേഷം ഒരു ഉരുള കൂടി ഉരുട്ടി അവൾ അവന് നീട്ടി. " എന്തേ എരിയുന്നുണ്ടോ ? കാന്താരിയുടെയും, കുരുമുളകിന്റെയും എരിവ് പടർന്നപ്പോൾ അവൻ ശ്വാസം മുകളിലേക്ക് എടുത്തു. അവൾ കുറച്ചു വെള്ളമെടുത്ത് അവന് നീട്ടി. വയർ നിറഞ്ഞിട്ടും നബീസു സ്നേഹത്തോടെ നീട്ടിയ അന്നം മുഴുവൻ അവൻ കഴിച്ചു തീർത്തു.. " ഇങ്കെയാരുമില്ലേ പെട്ടെന്ന് പുറത്ത് നിന്നൊരു വിളി കേട്ടു നബീസു പുറത്തേക്ക് നടന്നു.. ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story