എന്റെ ഉമ്മാന്റെ പേര്: ഭാഗം 8

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

ബീന ദേഷ്യത്തോടെ രാജീവിന് നേരെ പാഞ്ഞടുത്തതും , രാജീവ് വലത് കൈപ്പത്തി നീട്ടി തളർത്തി, അവരുടെ മുഖത്ത് ആഞ്ഞടിച്ചു. പെട്ടെന്ന് ചെവിയിലൂടെ ഒരു കൂട്ടം ചൂളം വിളികൾ പാഞ്ഞു പോകും പോലെ അവർ നിന്നിടത്ത് നിന്ന് ഒരുവട്ടം തെന്നി കറങ്ങി താഴേയ്ക്ക് വീണു.. ഇടത് കൈ തറയിൽ കുത്തി വലത് കൈ കൊണ്ട് മുഖം പൊത്തിയ ശേഷം, ഒരു നിമിഷം കണ്ണ് മിഴിച്ചു കൊണ്ട് അവർ തല കുടഞ്ഞു.. ചെവിയിൽ അപ്പോഴും മൂളക്കം കേൾക്കുന്നുണ്ടായിരുന്നു.. " നീ.. നീയെന്നെ തല്ലിയല്ലേ. സമനില വീണ്ടെടുത്തു ബീന എഴുനേറ്റ് രാജീവിന് നേരെ കൈ ഓങ്ങിയതും. നനഞ്ഞ തറയിൽ കൈ പതിക്കുമ്പോലെ അടഞ്ഞ ശബ്ദത്തിൽ അയാളുടെ ഇടത്തെ കൈ അവരുടെ മുഖത്ത് വീണ്ടും ആഞ്ഞു പതിച്ചു..

" അമ്മേ ഹാ.. അവർ നില തെറ്റി പിന്നോട്ട് തെന്നി വീഴാൻ തുടങ്ങിയതും സ്വയം സോഫയുടെ അരികിൽ പിടിച്ചു. തലയ്ക്കുള്ളിൽ വല്ലാത്ത ഭാരം പോലെ ഒരു കൈ തലയിൽ താങ്ങി കൈ കുത്തി കണ്ണടച്ചു കുനിഞ്ഞു നിൽക്കുകയാണ്. " കെട്ടിയ പെണ്ണിനെ കൈ വെക്കുക എന്നത് പഴഞ്ചൻ ബോറ് പരിപാടിയാണ്. അത് കള്ളും കുടിച്ചോണ്ട് തല്ലുക എന്നു പറഞ്ഞാൽ അതിലും ബോറ്.. അതു കൊണ്ട് ദാ കഴിക്കാനൊഴിച്ച ആദ്യ പെഗ്ഗ് ഞാനിവിടെ വെക്കുവാ.. അല്ലെങ്കിൽ നീ പറയും കള്ളും കുടിച്ചു ബോധമില്ലാതെയാ ഞാൻ നിന്നെ തല്ലിയതെന്ന്.. നിനക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ കരുതി തന്നെയാ ഈ കള്ള് കുടി ഞാനൊരു കാരണമാക്കിയത്.. " ഓഹോ. അപ്പൊ എല്ലാം കരുതി കൂട്ടി തന്നെയാല്ലേ.. ഇതിന് നീയാനുഭവിക്കാൻ പോകുന്നതെയുള്ളൂ. നീ കണ്ടോ അവരുടെ ഇരു കവിളുകളിലും ചുവന്ന വിരൽപാടുകൾ ചുവന്ന് കിടക്കുന്നുണ്ടായിരുന്നു.. കണ്ണുകൾ കലങ്ങി ഒഴുകുകയാണ്..

" ഓഹോ.. എന്നാ വിളിക്കടി നിന്റെ മാറ്റവള്മാരെ. വിളിക്ക് അയാൾ ബീനയുടെ ഫോൺ എടുത്തു സോഫയിലേക്ക് ഇട്ടു. ദേഷ്യത്തിൽ അവരത് എടുത്ത് ആരെയോ ഡയൽ ചെയ്തു. " എന്താടി വിളിക്കുന്നില്ലേ.. വേഗം വിളിച്ചു വരുത്തേടി നിന്റെ ഫെമിനിസ്റ്റ് തള്ളമാരെ. എന്നിട്ട് ഭാര്യയെ തല്ലിയതിന്റെ പേരിൽ എന്നെ പരസ്യമായി വിചാരണ ചെയ്ത് തൂക്കി കൊല്ലാൻ പറയ്.. പക്ഷെ അതിന് മുന്നേ നിന്റെ തല ഞാൻ തല്ലിപൊളിക്കും. പെട്ടെന്ന് രാജീവ് വിസ്ക്കി കുപ്പി കൈയിലെടുത്ത് ഓങ്ങി പിടിച്ചു. ബീന പേടിയോടെ അയാളെ നോക്കി പിന്നോട്ട് മാറി കൊണ്ട് ഫോൺ സോഫയിലേക്ക് വെച്ചു.. " ദേ ഇവിടിരുന്നോണം. അവിടുന്ന് അനങ്ങിയാൽ നിനക്ക് ഇനിയും കിട്ടും.. നീ അവളുമാരുടെ വല്ല്യ നേതാവാണെങ്കിൽ ഇവിടത്തെ മുഖ്യമന്ത്രി ഞാനാടി. ഇത് വരെ ഞാനെല്ലാം ക്ഷമിച്ചും സഹിച്ചും കഴിച്ചു കൂട്ടിയത്, കുടുംബത്ത് മനസമാധാനം ഉണ്ടാവോല്ലോ ന്ന് കരുതിയാ.

അപ്പൊ നീയത് ശരിക്ക് മുതലാക്കാൻ തുടങ്ങി.. വീട്ടിലും റോഡിലും എന്ന് വേണ്ട കെട്ടിയൊരുക്കി കൊണ്ട് പോകുന്നിടത്തൊക്കെ നീയെന്നെ ഭരിക്കാൻ തുടങ്ങി.. അല്ലെടി പന്ന.. രാജീവ് വിസ്ക്കി കുപ്പിയെടുത്ത് ഓങ്ങി. അവർ പേടിച്ചു കൈ കൊണ്ട് തടസം പിടിച്ചു.. " വേണ്ടാ ഇതുകൊണ്ട് തല്ലിയാൽ നിനക്ക് നോവില്ല.. നിനക്ക്.. നിനക്ക്.. ദേ ഇത് നിനക്ക് ഓർമ്മയുണ്ടല്ലോ ല്ലേ. എട്ടുപോട്ടും തിരിയാത്ത പ്രായത്തിൽ നമ്മുടെ മോനെ മര്യാദ പഠിപ്പിക്കാൻ നീ വാങ്ങി കൊണ്ട് വന്ന അതേ ചൂരൽ.. അയാൾ ദേഷ്യത്തിൽ ടീവിയുടെ പിന്നിൽ ഒളിച്ചു വെച്ച ഒരു വള്ളി ചൂരൽ എടുത്ത് അവരുടെ തുടയിൽ വലിച്ചടിച്ചു.. " ഹാ വേണ്ടാ രാജീവ്.. വേദനിക്കുന്നു.. " വേദനയോ ? നിനക്ക് ആ വക ഫീലിംഗ്‌സ് ഒക്കെയുണ്ടാവണോങ്കിൽ മനസ്സെന്നോരു സാധനം ഉള്ളിൽ വേണം. അങ്ങനെയൊന്ന് ഉണ്ടോ.. ഈ അടിയുടെ വേദനയും പാടുമൊക്കെ രണ്ട് ദിവസം കഴിയുമ്പോങ്ങ് പോകും.

പക്ഷെ നീ പറഞ്ഞ വാക്ക് കൊണ്ട് മുറിയുന്നത് മുഴുവൻ ഓരോ മനുഷ്യന്റെ ആത്മാവാണ്.. അത് എന്ത് മരുന്ന് കൊടുത്ത് നീ മാറ്റും.. പറയടി " ഹാ.. പ്ലീസ് അയാൾ നീട്ടി വലിച്ചു വീണ്ടും ഒരെണ്ണം കൂടി കൊടുത്തു.. ബീനയുടെ കവിളുകൾ ചാല് കീറി ഒഴുകി തുടങ്ങി.. " ഇന്നലെ ആ ആശുപത്രിയിൽ നീയെന്തൊക്കെ സീനുണ്ടാക്കി, ആ പാവം പിടിച്ച സ്ത്രീയോട് എന്തൊക്കെയ പറഞ്ഞത്, അത് കേട്ടിട്ട് എനിക്ക് മാത്രമല്ല അവിടെ കൂടി നിന്നവര് പോലും നിനക്കിട്ട രണ്ടെണ്ണം പൊട്ടിക്കണമെന്ന് വിചാരിച്ചിട്ടുണ്ടാവും. ഒരു പബ്ലിക് പ്ലെസിൽ വെച്ചു കൈ വെക്കുന്നത് ശരിയല്ലെന്ന് കരുതി മാത്രമാണ് ഞാൻ അത്രനേരം ക്ഷമിച്ച് മിണ്ടാതെ നിന്നത്.. കൊച്ചിനെ നോക്കി കഷ്ടപ്പെട്ടതും,

അവൻ വിടാതെ പിടിച്ചു നിർത്തിയ കാര്യോക്കെ നീ നിന്റെ ഫെമിനിസ്റ്റ് അമ്മായിയോട് വാതോരാതെ നീ എഴുന്നുള്ളിക്കുണ്ടായിരുന്നല്ലോ.. വെളുപ്പിന് മൂന്ന് മണിക്ക് അവൻ കണ്ണു തുറന്നു, അത് പീന മാഡം അറിഞ്ഞില്ലല്ലോ, പക്ഷെ ഞാനറിഞ്ഞു, നേഴ്സിനോട് അനുവാദം വാങ്ങി അവനെ കാണാൻ ചെല്ലുമ്പോൾ അവനാദ്യം ചോദിച്ചത് എന്നെയും നിന്നെയും ഒന്നുമല്ല അവന്റെ ആന്റി വന്നില്ലേന്നാ. കാരണമെന്താണെന്നറിയോ ? അവന്റെ ഉള്ളിൽ നമ്മള് രണ്ടുപേരുമില്ലാത്തത് കൊണ്ട്. എന്നിട്ട് കണ്ടവരോട് ഇരുന്ന് അവനെ നോക്കിയ കണക്ക് വിളമ്പുന്നു.. അമ്മയെന്ന് പറയാൻ നിനക്ക് എന്ത് യോഗ്യതയുണ്ടെടി. ? " അച്ഛനെന്ന് പറയാൻ രാജീവിന് എന്ത് യോഗ്യതായാ ഉള്ളത് ? അവരുടെ രോഷം തിളച്ചു കൊണ്ടിരിക്കുകയാണ്. " ശരിയാടി അച്ഛനെന്ന് പറയാൻ എനിക്കും അർഹതയില്ല.

പക്ഷെ ജാഡ കാണിക്കാൻ നിന്നെ പോലെ ഉളുപ്പില്ലാതെ ഇല്ലാത്തത് മുഴുവൻ ഞാനോരോടും എഴുന്നുള്ളിച്ചു നടക്കുന്നില്ലെടി ചൂലെ. രാജീവ് ഓർമപ്പെടുത്തൽ പോലെ വീണ്ടും ചൂരൽ വീശി.. അവർ നീറ്റൽ കൊണ്ട് പുളഞ്ഞു മാറി.. " നീ ഒരു കാര്യം മനസിലാക്കിക്കോ.. നിന്നെക്കാൾ കൂടുതൽ അപ്പു ആ സ്ത്രീയെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ,അത് നിന്റെ മാത്രം തെറ്റാ. അവന്റെ മനസ്സിൽ അവർക്ക് അത്രത്തോളം സ്ഥാനമുള്ളത് കൊണ്ടാടി പാതി ബോധത്തിലും അവരെ മാത്രം അവൻ അന്വേഷിച്ചത്.. ഇനിയും നീയത് തിരുത്താൻ തയ്യാറായില്ലെങ്കിൽ നീ അവന് പേരിന് മാത്രമായിരിക്കും മമ്മി. ജീവനുള്ള വെറും ശവം.. ബീനയ്ക്ക് മറുപടി ഒന്നുമില്ലാതെ അയാളെ മിഴിച്ചു നോക്കി.. " നീയൊക്കെ വല്ല്യ ഫെമിനിസോം, ജൻഡർ ഇക്വാലിറ്റിയുമൊക്കെ പ്രസംഗിച്ചു നടക്കുന്നുണ്ടല്ലോ, അതിന് മുമ്പ് സ്വന്തം കുടുംബം പോകുന്നത് എങ്ങിനെയാണെന്ന് നോക്കുന്നുണ്ടോ?

ഭർത്താവിൻറേം മക്കളുടെയും കാര്യങ്ങളും ശ്രദ്ധിക്കാറുണ്ടോ ? ലോകത്തുള്ള സകല മഹിളാമണികളെയും നന്നാക്കാൻ നടക്കുമ്പോൾ ഭർത്താവിന്റെ കാര്യം നോക്കിയില്ലെങ്കിലും അറ്റ് ലീസ്റ്റ് വീട്ടിലുള്ള മക്കളുടെ കാര്യമെങ്കിലും നോക്കണം , അറിയണം, അന്വേഷിക്കണം, എന്തിനും പരസ്പരം ഒരു understanding ഉണ്ടാവണം, അപ്പൊ കുടുംബം നന്നാവും. എന്നിട്ട് നീ മറ്റുള്ളവരുടെ കുടുബ പ്രശ്‌നങ്ങളിൽ ചെന്നിടപെട്. പരിഹരിക്ക്. അതിനൊരു അന്തസുണ്ട്.. അല്ലാതെ മുടീം കൊഴിഞ്ഞു മൂക്കില് പല്ലും മുളച്ചിരിക്കുന്ന കുറെ അമ്മച്ചിമാരെ കൂട്ടി മുടീം ബോബ് ചെയ്ത് കുറെ പുട്ടീം വരിതേച്ചു ജീന്സും ടോപ്പും ഇട്ട് നടക്കാൻ പഠിപ്പിക്കുന്നതല്ല ഫെമിനിസം. all genders having equal rights and opportunities. respecting diverse women's experiences, identities, knowledge and strengths, and striving to empower all women to realise their full rights..

അല്ലാതെ എല്ലാവരുടേം നെഞ്ചത്തേക്ക് കേറുക എന്നതല്ല.. ഒരു കുടുബം നന്നാവണോ നശിക്കണോ ന്ന് തീരുമാനിക്കുന്നത് അവിടെ വന്ന് കേറുന്ന പെണ്ണുങ്ങളാണ്. " ഫെമിനിസത്തെ കുറിച്ച് രാജീവന്നെ പഠിപ്പിക്കണ്ട. നിങ്ങള് പറഞ്ഞത് പോലെ ഈക്വാലി understand ചെയ്യുന്ന ഏത് ക്യാപ്പിൽസുണ്ട്, ഈക്വാലി റെസ്പെക്ട ചെയ്യുന്ന എത്ര പേരുണ്ട്, ഫാമിലി കാര്യങ്ങളിൽ പരസ്പരം സഹായിക്കുന്ന എത്ര പേരുണ്ട് ? സ്ത്രീ എന്നും പുരുഷന്റെ അടിമയാണെന്നു ചിന്തിക്കുന്നവരാ കൂടുതലും. അതിനെതിരെയാണ് ഞങ്ങൾ സംസാരിക്കുന്നത്.. " സ്വന്തം ഭർത്താവിനെ പരിസരം പോലും നോക്കാതെ ആളുകളുടെ മുന്നിൽ വെച്ചു ഷൗട്ട് ചെയ്യത് മാനം കെടുത്തുന്ന നീയാണോടി ഇക്വാൽ റെസ്പെക്ട നെ പറ്റി സംസാരിക്കുന്നത്. കൂടുതൽ കിടന്ന് നാവാടിയാൽ ദേ ഇതിന് നിന്റെ തലയിക്കിട്ട് ഞാൻ വീക്കും.. അയാൾ വിസ്ക്കി ബോട്ടിലെടുത്ത് അവർക്ക് നേരെ ഓങ്ങി.. അവർ പേടിച്ചു പിന്നോട്ട് ആഞ്ഞു.. "

ഇല്ലാത്ത ഈഗോയും, കുത്തി തിരിപ്പും ഉണ്ടാക്കി എന്റെ തറവാട്ടീന്ന് എന്നെ നീ പറിച്ചു മാറ്റിയപ്പോൾ എന്റെ അച്ഛനൊന്നേട് ഒന്നേ പറഞ്ഞുള്ളു.. ഞങ്ങടെ ജീവിതം ഏതാണ്ടൊക്കെ തീർന്നു. നിങ്ങള് തുടങ്ങുന്നതെയുള്ളൂ. പ്രായത്തിന്റെ കുറച്ചു വാശീം ദേഷ്യംക്കെ അവള് കാണിക്കും. നിനക്ക് എത്ര ദേഷ്യം വന്നാലും കൈ വെക്കരുത്, ഒരിക്കൽ കൈ പൊങ്ങിപോയാൽ പിന്നീടതൊരു ശീലമായി പോകും.. അവരുടെ വാശിക്കും പിണക്കത്തിനുമൊക്കെ നമ്മടെ കൈയിൽ ഒറ്റ മരുന്നെയുള്ളൂ, അവരിങ്ങോട് എന്ത് കാണിച്ചാലും നമ്മളങ്ങോട്ട് കലർപ്പില്ലാതെ സ്നേഹിക്ക്യ. സ്നേഹത്തോളം വലിയൊരു മരുന്ന് ഈ ഭൂലോകത്ത് ഇല്ലെടാന്ന്.. അന്ന് എന്റെ അച്ഛന് കൊടുത്ത വാക്കാടി പുല്ലേ ഇത്രനാളും നിനക്ക് എന്റെ തല കേറാൻ കിട്ടിയ ലൈസൻസ്.. ഇന്നത്തോടെ ആ ലൈസൻസ് ഞാൻ അങ്ങോട്ട് ക്യാൻസൽ ചെയ്യുവാ.

ഇനിയാണ് നീ ജീവിക്കാൻ പോകുന്നത്. ഇത് വെറും സാമ്പിൾ വെടിക്കെട്ട് മാത്രാ, കഴിഞ്ഞ പന്ത്രണ്ട് കൊല്ലത്തെ എന്റെ ഫ്രസ്ട്രേഷൻ മുഴുവൻ നിനക്ക് കിട്ടാൻ പോകുന്നതെയുള്ളൂ. ഇനി അനുഭവിക്കാൻ പോകുന്നത് നീയാണ്. നീ കണ്ടോടി.. പെട്ടെന്ന് ബീനയുടെ മൊബൈൽ റിംഗ് ചെയ്തു.. അവർ ഒന്ന് ഞെട്ടി ഫോണിലും അയാളെയും മാറി മാറി നോക്കി.. ഡിസ്പ്ലേയിൽ അരുന്ധതി എന്ന് തെളിഞ്ഞു.. " കോൾ കട്ട് ചെയ്ത് ഫോൺ ഓഫ് ചെയ്യടി.. എടി ചെയ്യാൻ.. " ചെയ്യാം ചെയ്യാം.. പ്ലീസ് രാജീവ്.. രാജീവ് ചൂരൽ രണ്ട് വട്ടം വീശി.. " ഇനി മേലാൽ എന്റെ കുടുംബത്ത് നിന്റെ സംഘടനക്കാരെ ആരേലും കണ്ടാൽ, നിന്നെയടക്കം എല്ലാത്തിനേം ഞാനിതിനകത്തിട്ട് പച്ചയ്ക്ക് കത്തിക്കും. പിന്നെ ഇന്ന് തന്നെ നീ കെട്ടിയെഴുന്നുള്ളിച്ചു ആശുപത്രിയിൽ കൊണ്ട് നിർത്തിയിരിക്കുന്ന ആ മൊതലിനെ പറഞ്ഞു വിട്ടേക്കണം.. " അപ്പോ എന്റെ ജോ. ജോ. ജോലി. "

ങാ തൽക്കാലം കൊച്ചിന്റെ പനി മാറുന്നത് വരെ നീ ഓഫീസിൽ പോകണ്ട, ഒരാഴച്ചത്തെ ലീവ് ഞാൻ നിന്റെ ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്.. " വാട്ട് ദ് ഹെൽ. " അവളുടെ മറ്റൊടത്തെ ഹെൽ. ഇരിക്കടി അവിടെ, കൊച്ചിനെ നോക്കാൻ ലീവെടുത്തിന്റെ പേരിൽ നിന്റെ ജോലി പോകുവാണേൽ അത് ഞാനങ്ങു സഹിച്ചോളാം.. ദേ പറയുന്നത് കെട്ടില്ലേൽ ഉണ്ടല്ലോ.. " വേണ്ട രാജീവ് പ്ലീസ്.. അവർ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ രാജീവ് പല്ല് ഞെരിച്ചു അലറി കൊണ്ട് ചൂരലും രണ്ട് മൂന്ന് വട്ടം ചഴറ്റി വീശി.. ബീന നിന്ന് പുളയുകയാണ്.. പെട്ടെന്നാരോ കോളിംഗ് ബെൽ അടിച്ചു. ശബ്ദം കേട്ട് ബീന പിന്നെ ഞെട്ടി.. " ആരാ. ? രാജീവ് ചെന്ന് വാതിൽ തുറന്നു.. വാതിൽക്കൽ കൂളിംഗ് ഗ്ലാസ് വെച്ചു, വട്ട പൊട്ടും, പീകോക്ക് കളർ സാരിയുടുത്ത, മുഖത്ത് ഫൗണ്ടേഷൻ ക്രീമിന്റെ തിളക്കത്തിൽ അമ്പത് വയസ്സ് തോന്നിക്കുന്നൊരു സ്ത്രീ ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു..

" ഞാൻ അരുന്ധതി രാമചന്ദ്രൻ " ഓ അതിനിപ്പോ ഞാനെന്ത് വേണം. രാജീവിന്റെ പരുക്കൻ പെരുമാറ്റം കണ്ട് അവർ അമർഷത്തോടെ നോക്കി.. " എനിക്ക് ബീനയെ അത്യാവശ്യമായി കാണേണ്ട ഒരു കാര്യമുണ്ടായിരുന്നു.. " ഉം. എന്താണാവോ കാര്യം ? " അടുത്താഴ്ച സ്റ്റേറ്റ് കമ്മിറ്റിയിലേക്കുള്ള ഇലക്ഷനാ. ഇത്തവണ ബീനയാണ് ഞങ്ങളുടെ നോമിനീ. ആ സന്തോഷ വാർത്ത ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി.. " ഓ വല്ല്യ കാര്യായി പോയി. പാർലമെന്റ് ഇലക്ഷൻ ഒന്നുമല്ലല്ലോ സന്തോഷം പങ്കിടാൻ, എന്തായലും ഇപ്പോ അവളെ കാണാൻ പറ്റില്ല.. അവള് കുറച്ചു തിരക്കിലാ അമ്മച്ചി പോകാൻ നോക്ക്.. " അമ്മച്ചിയോ, ഏയ് മിസ്റ്റർ സൂക്ഷിച്ചു സംസാരിക്കണം.. " ചേച്ചിയിപ്പോ പൊയ്ക്കോ ഞാൻ നാളെ വിളിക്കാം. കരഞ്ഞു കലങ്ങി ചുവന്ന് വീർത്ത മുഖവുമായി ബീന വാതിലിന്റെ മറവിൽ നിന്ന് എത്തി നോക്കി.. " എന്ത് പറ്റി ബീന. എന്താ മുഖമൊക്കെ വല്ലാതിരിക്കുന്നെ. ഇയാള് നിന്നെ തല്ലിയോ ? "

അതേ തല്ലി, എന്തേ..അമ്മച്ചിക്കും വേണോ? വേണ്ടെങ്കിൽ വേഗം സ്ഥലം വിട്ടോ.. " ഏയ് മിസ്റ്റർ സ്ത്രീകളെ തല്ലുന്നത് ഓഫൻസ് ആണെന്ന് അറിഞ്ഞൂടെ, ഡൊമെസ്റ്റിക്ക് വൈലൻസിന് ഒരു കേസ് കൊടുത്താൽ നിങ്ങളകത്താ, അത് മറക്കണ്ട.. " ഹലോ, അമ്മച്ചി. എന്റെ വീട്, എന്റെ ഭാര്യ, എന്റെ കൈ അവളുടെ പുറം. ഞാൻ ചിലപ്പോ തല്ലും കൊല്ലും അതൊക്കെ ഞങ്ങളുടെ പേഴ്‌സണൽ കാര്യം. അതിനിടയിൽ കേറി വല്ല്യ ഡയലോഗ് അടിച്ചാലുണ്ടല്ലോ.. കാലേല് വാരി ഞാൻ നിലത്തടിക്കും. ഡി. ഈ തള്ളയെ നീ പറഞ്ഞു വിടുന്നോ, അതോ ഞാൻ ഇവിടുന്ന് പൊക്കി താഴേയ്ക്ക് ഇടണോ.. രാജീവ് വാതിൽ മുഴുവനും തുറന്ന് അൽപ്പം മുന്നോട്ട് ചെന്നു.. അവർ ഒന്ന് ഭയന്നു പിന്നോട്ട് മാറി.. " പ്ലീസ് ചേച്ചി ഞാൻ വിളിച്ചോളാം. ബീന കൈ കൂപ്പി.. രാജീവ് അവരെ കളിയാക്കി ചിരിച്ചു കൊണ്ടിരിക്കുകയാണ്. " ങാ അമ്മച്ചി പോയാട്ടെ പോയാട്ടെ. ഇനി മേലാൽ ഈ വഴിക്ക് കണ്ട് പോകരുത്. കേട്ടല്ലോ..

അരുദ്ധതി പെട്ടെന്ന് നടന്ന് ചെന്ന് ലിഫ്റ്റിൽ കുത്തി തിരിഞ്ഞു നോക്കി. രാജീവ് വിസ്ക്കി കുപ്പി അവർക്ക് നേരെ ചുഴറ്റി കാണിച്ചു.. " ഹോ ഇതെന്തൊരു മനുഷ്യനാ. ലിഫ്റ്റ് വന്നതും പേടിയോടെ ഒരുതവണ കൂടി രാജീവിനെ നോക്കിക്കൊണ്ട് അവരതിൽ കയറി താഴേയ്ക്ക് പോയി. രാജീവ് പുറത്ത് ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കിയ ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു.. " അവരുടെ മുന്നിൽ എന്റെ മാനം കളഞ്ഞപ്പോ നിങ്ങൾക്ക് തൃപ്പ്ത്തിയായല്ലോ ല്ലേ.. ? " ഓ കൊച്ചമ്മയ്ക്ക് ഇപ്പോ മാനക്കേട് തോന്നിയോ.. അതുപോലെ തന്നെയാടി മറ്റുള്ളവർക്കും. ഇവിടെ എന്തേലും ഒരാവശ്യം വന്നാൽ വിളിച്ചാൽ ഓടി വന്നിരുന്നൊരാ ആ അരവിന്ദുo , സെക്യൂരിറ്റി മാധവേട്ടനുമൊക്കെ ഒറ്റ നിമിഷം കൊണ്ട് അവരെയൊക്കെ നീ വെറുപ്പിച്ചില്ലേ, എന്തിന് ഒരു പരിചയവുമില്ലാത്ത ആ ഡോക്ടറോട് വരെ നീ തണ്ട് കാണിച്ചില്ലോ. എന്നിട്ട് നീയെന്ത് നേടി..

നാളെയൊരിക്കൽ നേരിട്ട് കാണേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ എന്ത് മുഖം വെച്ചു നീയവരെ ഫേസ് ചെയ്യോടി. എന്നിട്ടിപ്പോ മനക്കേടിന്റെ കണക്ക് പറയുന്നു.. നിന്റെ പാത്രസോ, പണമോ കൊണ്ടൊന്നും ഒരാളുടെ ആദരവും സ്നേഹോമോന്നും വിലക്കേടുക്കാൻ പറ്റില്ലെടി പുല്ലേ.. " എന്റെ മുഖമല്ലേ അത് ആരെയൊക്കെ ഫേസ് ചെയ്യാനൊന്നു ഞാൻ നോക്കികൊളം.. " പിന്നേം തർക്കുതരം പറയുന്നോ പ#@$$@#$$ കഴി$@##$മോളെ " പ്ലീസ് രാജീവ്.. പ്ലീസ്.. ദേഷ്യം മൂത്തപ്പോൾ രാജീവ് ചൂരൽ എടുത്ത് തലങ്ങും വിലങ്ങും ബീനയെ അടിച്ചു.. കൈ തണ്ടയിൽ ചുവന്ന പാടുകൾ തടിച്ചു പൊങ്ങി തുടങ്ങി.. " ദേ ഞാനിപ്പോ ബാങ്കിൽ പോയി ഒരു മണിക്കൂർ കൊണ്ട് തിരിച്ചു വരും. അപ്പോഴേയ്ക്കും അപ്പൂന്റെ ഡ്രെസ്സും കഴിക്കാനുള്ള കഞ്ഞിയുമടക്കം എല്ലാം ശരിയാക്കി റെഡിയായിരുന്നോളണം.. പിന്നെ ഈ വീട്ടില് നടന്നത് എന്തെങ്കിലും ഞാൻ പോയി കഴിഞ്ഞു നിന്റെ ക്യൂട്ടക്ക്സ് അമ്മച്ചിമാരോട് വിളിച്ചു പറഞ്ഞൂന്ന് ഞാനറിഞ്ഞാൽ പിന്നെ നിന്റെ കാര്യം പൊക്കാ മോളെ.. " ഞാനായിട്ട് പറയുന്നതെന്തിനാ ഇത് കണ്ടാൽ ആർക്കായാലും മനസിലാവും "

പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല. സ്ത്രീ വിമോചന നേതാവിനെ ഭർത്താവ് തല്ലീന്ന് പറഞ്ഞാൽ മാനക്കെട് നിനക്കാ. അതുടെ ഓർത്ത് വെച്ചോ.. രാജീവ് ചൂരൽ ചുഴറ്റി തുടയിൽ ഒരുവട്ടം കൂടി ആഞ്ഞടിച്ചു കൊണ്ട് അകത്തേക്ക് പോയി.. ബീന അടികൊണ്ട ഭാഗത്ത് കൈ കൊണ്ട് തടവുകയാണ്.. കരഞ്ഞു കലങ്ങി കണ്ണും മുഖവും ചുവന്ന് വീർത്തിരുന്നു.. അഹങ്കാരത്തിന്റെ മുനയോടിഞ്ഞു തുടങ്ങിയെന്ന് മനസിലായപ്പോൾ അവർ നിസഹായായി സോഫയിൽ ഇരുന്നു.. " ഞാൻ പോയിട്ട് പെട്ടെന്ന് വരും.. പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ.. രാജീവ് ഫ്രഷായി ഡ്രെസ്സ് മാറി പുറത്തേക്ക് ഇറങ്ങി.. നേർത്ത വിതുമ്പലോടെ ബീന മുഖം പൊത്തി ഒന്ന് പൊട്ടി കരഞ്ഞു.. " എന്തായി സാറേ, കാര്യങ്ങളൊക്കെ നമ്മടെ വരുതിക്ക് വന്നോ ? " പിന്നില്ലാതെ, എണ്ണം പറഞ്ഞു കൊടുത്തിട്ടുണ്ട്.. ലിഫ്റ്റിറങ്ങി കാർ പാർക്കിങ്ങിലേക്ക് വരുന്ന രാജീവിനെ കണ്ട് മാധവൻ അയാൾക്ക് അടുത്തേക്ക് നടന്നു. "

തെറിക്കുത്തരം മുറിപ്പത്തല് തന്നെയാ.. പിന്നെ ദേ സാറേ കൈക്ക് തല്ലി വല്ലതും പറ്റിപോയാൽ സാറ് തന്നെ എടുത്തോണ്ട് ഓടേണ്ടി വരും. " ഏയ്. കൈക്ക് രണ്ടെണ്ണമേ കൊടുത്തുള്ളൂ മാധവേട്ടാ. ബാക്കിയൊക്കെ നല്ല വള്ളി ചൂരൽ പ്രയോഗമായിരുന്നു. " ന്റെ രാജീവേ ഇതൊക്കെ കുറച്ചു നേരത്തെ ചെയ്തിരുന്നേൽ ഇത്രേം കഷ്ടപ്പെടേണ്ട കാര്യമുണ്ടായൊരുന്നോ? പെട്ടെന്ന് അരവിന്ദ് അവർക്കടുത്തേക്ക് വന്നു.. " പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ സാറേ.. ഇനിയുള്ള ജീവിതോങ്കിലും നന്നായി കൊണ്ട് പോകാൻ നോക്ക്.. " ഉം.. പിന്നെ അവളിന്നലെ പറഞ്ഞത് നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു ന്ന് അറിയാം.. ഒന്നും മനസില് വെച്ചോണ്ടിരിക്കരുത്. അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.. " അങ്ങിനൊരു ബുദ്ധിമുട്ട് തോന്നിയത് കൊണ്ടാണല്ലോ ഞങ്ങള് സാറിന് അതിനുള്ള മറുമരുന്ന് പറഞ്ഞു തന്നത്.. എന്തായാലും അത് കഴിഞ്ഞല്ലോ. " അതേ.. അതങ്ങോട്ട് വിട്ട് കളയെടോ രാജീവേ..

അരവിന്ദ് രാജീവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. " ഞാനൊന്ന് ബാങ്ക് വരെ പോകുവാ. അടുത്താഴ്ച്ച ഓഡിറ്റിങ് ആണ്. രണ്ട് ദിവസത്തെ ലീവ് പറയണം. കിട്ടോന്നറിയില്ല. എന്തായാലും ഞാൻ പെട്ടെന്ന് വരും.. " എന്നാ ശരിയെടോ .. ങാ പിന്നെ എനിക്കും മാധവേട്ടനും എല്ലാ വീക്കെൻഡും ചെറിയ അടി പരിപാടിയുള്ളതാ. ഇന്ന് താനും കൂടുന്നോ ? " പിന്നെന്താ.. എന്നാ ഇന്നത്തെ ചിലവ് എന്റെ വകയായിക്കോട്ടെ.. രാജീവ് പേഴ്സിൽ നിന്ന് രണ്ടായിരം രൂപയെടുത്ത് മാധവന് നീട്ടി.. അയാളത് സന്തോഷത്തോടെ വാങ്ങി പോക്കറ്റിൽ വെച്ചു.. " പിന്നെ സാറേ. നമ്മടെ നബിസൂന്റെ കാര്യം. ? " അപ്പും അവര് തമ്മിലുള്ള ബന്ധത്തിന്റെ ആഴം നിങ്ങള് പറഞ്ഞപ്പോഴല്ലേ എനിക്ക് മനസ്സിലായത്, അവനൊന്ന് ഡിസ്ചാർജ് ആയി വന്നോട്ടെ മാധവേട്ടാ നമുക്ക് വഴിയുണ്ടാക്കാം . പറ്റിയാൽ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കാം. " സമയം പോലെ മതി സാറേ.. അല്ല ഏതാ സാറിന്റെ ബ്രാൻഡ് ? " ഈ വണ്ടിയിൽ എന്തും പോകും മാധവേട്ടാ.. അപ്പോ വന്നിട്ട് കാണാം. രാജീവ് ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു പുറത്തേക്ക് പോയി.. മാധവനും അരവിന്ദനും പരസ്പ്പരം നോക്കി ചിരിച്ചു കൊണ്ട് ക്യാബിനിലേക്ക് നടന്നു.. പെയ്തൊഴിയാൻ കൊതിച്ച കാർമേഘത്തെ കാറ്റ് കെട്ടിവലിച്ചു ദൂരേയ്ക്ക് കൊണ്ട് പോകുന്നുണ്ടായിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story