എന്റേത് മാത്രം: ഭാഗം 16

എന്റേത് മാത്രം: ഭാഗം 1

എഴുത്തുകാരി: Crazy Girl

വീടിനു പുറകിലെ ഇടവഴിയിലൂടെ ആയിഷുവും മറിയുവും നടന്നു... മിന്നുമോൾടെ ഓരോ കുഞ്ഞു കുഞ്ഞു ചോദ്യത്തിന് മറുപടി നൽകിയും ആയിഷുവും മറിയുവും അവരുടെ ഓർമ്മകൾ പുതുക്കിയും നടന്നു..... ആ നിമിഷം ഇത്തയും അനിയത്തിയും മാത്രമേ അവരുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു പുറകെ അവരുടെ കളി ചിരി നോക്കി അവർക്ക് പുറകെ നടക്കുന്ന ആദിയെയും അമാനിനെയും രണ്ട് പേരും ശ്രേധിച്ചില്ല എന്തിനു മിന്നു പോലും അവരുടെ കൂടെ ആയിരുന്നു... "ഹായ് പൂവ് "നടക്കുമ്പോ കാണുന്ന പൂവ് ചൂണ്ടി മിന്നു പറഞ്ഞു മറിയു ചിരിയോടെ ഒന്ന് പറിച്ചു അവൾക് നേരെ നീട്ടി മിന്നു വിടർന്ന കണ്ണോടെ അത് വാങ്ങി... "ഉമ്മി എന്ത് പൂവ്വാ "ആയിശുനു നേരെ പൂവ് കാണിച്ചു മിന്നു ചോദിച്ചു.. "ഇത് സൂര്യകാന്തി പൂവ് "അയിശു എന്നാൽ മിന്നു മനസ്സിലാവാതെ കണ്ണ് മിഴിച്ചു നോക്കി.. "സൂര്യ കാന്തി പൂവ് "അവൾ മെല്ലെ പറഞ്ഞു "ആാാാാ സൂരിപൂവ് "മിന്നു മനസ്സിലായ പോലെ പറഞ്ഞു.. അത് കേട്ട് മറിയുവും പുറകെ വരുന്നവരും ചിരിച്ചുപോയി.. "വാപ്പീ സൂരിപ്പൂവ് നോക്കിയേ "അയ്ഷയുടെ പുറകിലുള്ള ആദിയെ കാണിച്ചു പറഞ്ഞു... "മ്മ്മ് നല്ല സൂരിപൂവ് "അവനും അവളെ പോലെ പറഞ്ഞു ചിരിയോടെ നടന്നു രണ്ട് ഭാഗത്തും വാഴ കൃഷി നടത്തുന്ന ഇടവഴിയിലൂടെ നടന്നു അവർ ഒരു ഗ്രൗണ്ടിൽ ആണ് എത്തിയത്...ഗ്രൗണ്ടിനു നേരെ റോഡ് ഉണ്ട് ആ റോഡ് മറിച്ചു ഇടവഴിയിൽ കേറി 5 മിനിറ്റ് നടന്നാൽ ശ്രീധർ മഠത്തിലെ കുളത്തിലേക് പോകാം... "ദേ ആയിശു ചേച്ചി "ഗ്രൗണ്ടിൽ നിന്ന് കളിക്കുന്ന രണ്ട്മൂന്ന് പെൺകുട്ടികളും ആൺകുട്ടികളും ഓടി വന്നു...

"ചേച്ചി എപ്പോഴാ വന്നേ "അവർ കിതച്ചു കൊണ്ട് ചോദിച്ചു... "ഇന്നലെ "അവൾ ചിരിയോടെ പറഞ്ഞു... "വാവേ "അവർ അയ്ഷയുടെ കയ്യിലെ കുഞ്ഞിന് നേരെ കയ്യ് നീട്ടി അവൾ എന്നാൽ അയിശുവിന്റെ കഴുത്തിൽ ഇറുക്കെ പിടിച്ചു... "പ്ലസ് വണ്ണിൽ അല്ലെ... എല്ലാരും ഏതാ സബ്ജെക്ട് "ആയിശു എല്ലാരേം നോക്കി ചോദിച്ചു "ഞാൻ കോമേഴ്‌സ് ഗീതുവും കോമേഴ്‌സ് രമ്യ സയൻസ് ആണ് നീലു ഹ്യുമാനിറ്റീസ് "ചൈത്ര പറഞ്ഞു "നിങ്ങളോ "ആൺപടകൾക് നേരെ നോക്കി അയിശു.. " ഞങ്ങൾ മൂന്നും ഹ്യുമാനിറ്റീസ് ആണെന്ന് അറിയില്ലേ ചേച്ചി "ആൺപടകളിൽ അഭിഷേക് ഇളിച്ചു കൊണ്ട് പറഞ്ഞു "അതറിയാം പഠിത്തം എങ്ങനെയാണെന്ന ചോദിച്ചേ "ആയിശു കപട ഗൗരവം കാട്ടി ചോദിച്ചു "ഫസ്റ്റ് ഒന്നുമല്ലല്ലേലും പാസ്സ് ആവാറുണ്ട് "വല്ല്യ ഗമയോടെ പറയുന്നത് കേട്ട് അയിശു ചിരിച്ചു പോയി "ഹ്മ്മ്മ് നന്നായി പടിക്ക് ട്ടോ" ആയിശു എല്ലാരേം നോക്കി ചിരിയോടെ പറഞ്ഞു "വീട്ടിൽ ട്യൂട്ടിഷൻ വരാറുണ്ടായിരുന്നു ഇവർ.."ആയിഷ ആദിയെ നോക്കി പറഞ്ഞു അവന് അവർക്ക് നേരെ ചിരിച്ചു... "മറിയേച്ചി ഇത്ത പോയേ പിന്നെ വീട്ടീന്ന് ഇറങ്ങാറില്ലല്ലോ "ഗീതു അതിനു മറിയു ഒന്ന് ചിരിച്ചു... "ഇതിലേതാ ചേച്ചിടെ ഭർത്താവ് കല്യാണത്തിന് വന്നിരുന്നു പക്ഷെ കാണാൻ പറ്റിയില്ല "അവർ തിടുക്കത്തോടെ ആദിയെയും അമനിനെയും നോക്കി ചോദിച്ചു.. "ഞാനാ "ആയിശു പുറകിലേക്ക് നോക്കുമ്പോളേക്കും ആദി പറഞ്ഞു കൊണ്ട് മുന്നിൽ വന്നു അയിശുവിനെ തോളിലൂടെ കയ്യിട്ടിരുന്നു... അവന്റെ പ്രവർത്തി അവളെ ഞെട്ടിച്ചെങ്കിലും കാണുന്നവർക്ക് വെല്ല്യ ഭവമാറ്റം ഒന്നും ഉണ്ടായില്ല അവർ ചിരിയോടെ നോക്കി... അയിശു അവനെ നോക്കാതെ അവർക്കു നേരെ ചിരി വരുത്താൻ ശ്രേമിച്ചു...

"അപ്പൊ അതോ "ചൈത്ര അമനിനെ ചൂണ്ടി പറഞ്ഞു.. "മറിയുന്റെ കോളേജിലെ സർ ആണ്... ഇവിടെ ബന്ത് ആണെന്ന് അറിയാതെ പെട്ട് പോയതാ "ആദി ചിരിയോടെ പറയുന്നത് കേട്ട് അമനും അവർക്ക് നേരെ പുഞ്ചിരിച്ചു... "എല്ലാരും കൂടെ എങ്ങോട്ടാ നാട് കാണാൻ ഇറങ്ങിയതാണോ "അഭിഷേക് ആയിരുന്നു... "ഹാ കുളത്തിലേക്ക... കൊറേ ആയില്ലേ അവിടെ ചെന്നിട്ട്"മറിയു... "ആഹാ നല്ല സമയം... ഇന്ന് ബന്ത് ആയത് കൊണ്ട് ശ്രീധർ മഠത്തിലെ എല്ലാരും ലീവാ... അതുകൊണ്ട് ഒരു കാല്മണിക്കൂർ മുന്നേ അവർ പോയതേ ഉള്ളൂ..."ഗീതു പറഞ്ഞത് കേട്ട് മറിയുവും അയിഷയും പരസ്പരം നോക്കി... "ഇനിയെന്ത് ചെയ്യും "ആയിശു ആയിരുന്നു.. "ഏതായാലും വന്നതല്ലേ അവർ പോകുന്നത് വരെ അവിടെ ഇരിക്കാം "മറിയു പറഞ്ഞുകൊണ്ട് ആദിയെയും അമനിനെയും നോക്കി... "എനിക്ക് കുഴപ്പമില്ല "ആദി അവള്ടെ നോട്ടം കണ്ടു പറഞ്ഞു... മറിയു അമനിലേക്ക് നോക്കി അവന് എന്നാൽ മറുപടി പറയാതെ അവൾ ചൂണ്ടിയ ഭാഗത്തു ഇരിക്കാൻ പോകുവായിരുന്നു... മറിയുവും അവനു പുറകിൽ നടന്നു... എന്നാൽ ഇപ്പോഴും തോളിൽ കയ്യിട്ട് നിൽക്കുന്ന ആദിയെ ആയിശു തലചെരിച്ചു നോക്കി.... അവന് ചുണ്ടിൽ നിറഞ്ഞ കുസൃതി ചിരിയോടെ അവളെ നോക്കി അവൻ നോക്കുന്നത് കണ്ടതും കണ്ണുകൾ പിൻവലിച്ചു എന്നാൽ കവിളിൽ ചുവപ്പ് പടരുന്നത് കണ്ടു അവന് പതിയെ കൈകൾ മാറ്റി മുന്നോട്ട് നടന്നു... *************

അവർ കളിക്കുന്നത് നോക്കി മൗനമായി ഇരികുവാണ് എല്ലാരും... ആയിശുവിന്റെ കണ്ണുകൾ അവരിൽ തങ്ങി നിന്നു... ഇത്ത പോയതിനു ശേഷം വീട്ടിൽ ട്യൂഷൻ വരുന്ന ഇവരുടെ കളി ചിരി ആയിരുന്നു ആയിഷുവിനും മറിയുവിനും ആകെ ഉള്ള സമാധാനം... ഇവരെ പഠിപ്പിക്കുമ്പോഴും സ്കൂളിലെ തമാശകൾ പറയുമ്പോളും ആണ് സങ്കടങ്ങൾ മറന്ന് ചിരിക്കാർ.... ഒഴിവ് ദിവസങ്ങളിൽ വീട്ടിൽ ഇരുന്ന് മടുക്കുമ്പോൾ ഞങ്ങളും ഇവരുടെ കൂടെ കളിക്കാൻ കൂടുമായിരുന്നു... എന്തിനു കല്യാണം. കഴിയുന്നതിനു മുന്നേ വീട്ടിലിരുന്നു ഓരോന്നു ഓർത്തു മനസ്സ് വിങ്ങുമ്പോ ഏക സമാധാനം ഇവരെ വിളിച്ചു കളിക്കും എന്നതായിരുന്നു... ആ കുറച്ചു സമയമെങ്കിലും മനസ്സിലെ എല്ലാ ഭാരവും വേദനയും മറന്ന് പോകും... ഓർമ്മകൾ തിരമാല പോലെ മനസ്സിൽ വീശിയടിച്ചപ്പോൾ ആയിശുവിന്റെ കണ്ണൊന്നു നിറഞ്ഞു... അവൾ ആരും കാണാതെ അത് തുടച്ചു മാറ്റി...ആദിയെ നോക്കി... എന്നാൽ അവനും അവർ കളിക്കുന്നത് നോക്കി നില്കുവാന്... എന്നാൽ അവന്റെ മനസ്സ് ഇവിടെ അല്ലാന്ന് എന്നവൾക്ക് തോന്നി... ഈ മൗനം തന്നേ ഓർമകളിലേക്ക് കൊണ്ട് പോയത് അവനെയും ഓർമകളിലേക്കും കൊണ്ട് പോയി.. എന്നാൽ അത് സന്തോഷമുള്ളവ അല്ലാന്ന് അവന്റെ മുഖ ഭാവം വിളിച്ചൂദികൊണ്ടിരുന്നു... "അയ്ശേച്ചി എന്തായാലും വെറുതെ ഇരികുവല്ലേ വാ കളിക്കാം "ഗീതു അവർക്കരികിൽ ഓടി വന്നു.. ആയിഷ നിന്ന് പരുങ്ങി... "ഏയ് ഞാനില്ല നിങ്ങള് ചെല്ല് "ആയിശു.. "എന്താ ചേച്ചി കല്യാണം കഴിഞ്ഞെന്ന് കരുതി നാണക്കേട് എന്തിനാ "അഭിഷേക് അവിടേക്ക് വന്നു കൊണ്ടായിരുന്നു...

പണ്ടേ ആ ചെക്കന് വായക്ക് ലൈസെൻസ് ഇല്ലാത്ത വാർത്തനമാ... "അതല്ല... മറിയുവിനെ കൂട്ടിക്കോ നിങ്ങൾ "അയിശു മറിയുവിനെ ചൂണ്ടി... മറിയുവിന്റെ മുഖം ഒന്ന് വിടർന്നെങ്കിലും സർ ഉള്ളത് കൊണ്ട് അവൾക് മടി തോന്നി... "കണ്ടോ മറിയേച്ചി മുഖം കുനിച്ചു ചേച്ചി വന്ന മറിയേച്ചിയും വരും... വന്നേ"അവൾ ആയിഷയെ പിടിച്ചു വലിക്കാൻ തുടങ്ങി... അത് കണ്ടു മിന്നു അവള്ടെ മടിയിൽ നിന്ന് ചിരിക്കാൻ തുടങ്ങി... "വേണ്ട ഗീതു... മോൾ ഉണ്ട് ഞാൻ ഇവിടെ ഇരിക്കാം "അവൾക് വല്ലാതെ മടി തോന്നി അപ്പോഴാണ് ആദി അവള്ടെ മടിയിൽ നിന്നു മിന്നുവിനെ എടുത്തത്... ആയിശു തറഞ്ഞു നോക്കി അവനെ... അവന് കണ്ണ് കൊണ്ട് ചെല്ല് എന്ന് പറഞ്ഞതും അവൾ മടിയോടെ എണീറ്റു... ചൈത്ര മറിയത്തിനെയും കൊണ്ട് വന്നു.... ആദിയും അമാനും പരസ്പരം ചിരിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു .. അവരിൽ ആകാംഷ നിറഞ്ഞിരുന്നു... മറിയവും ആയിഷുവും രണ്ട് ടീം ആയിട്ടാണ് നിന്നത്... മറിയു ഗേൾസ് ടീമിൽ കൂടി ആയിശു ബോയ്സ് ടീമിലും... "മക്കളെ പ്രധീക്ഷ വെക്കണ്ടാ ഞങ്ങൾ ജയിച്ചു "നീരവ് കോൺഫിഡൻസ് വെച്ചു പറഞ്ഞു "അത് നമ്മക്ക് കാണാമെടാ ചെക്കാ "ചൈത്ര അവനെ നോക്കി പുച്ഛിച്ചു ആയിഷുവും മറിയുവും ചിരിയോടെ നിന്നു... ആയിശു മറിയുവും 50 അടി ദൂരെയായി നിന്നു... അവർക്ക് മുന്നിൽ ഒരു വര വരച്ചു... ആാാ രണ്ട് വരയ്ക്ക് ഉള്ളിൽ നടുക്കായി ഒരു വട്ടം വരച്ചു ആ വട്ടത്തിന് ഉള്ളിലായി ഒരു വടിയും വെച്ചു കൊടുത്തു... ശേഷം ടീമുകൾ തമ്മിൽ പരസ്പരം കൂട്ടം കൂടി ചർച്ച ചെയ്തു വീണ്ടും ആ വരയ്ക്ക് പുറത്ത് നിന്നു...

രണ്ട് ടീമിലും നാൽ ആൾ ആയിരുന്നു.. ഒരാൾ എക്സ്ട്രാ വന്നത് കൊണ്ട് നീലുവിനെ പിടിച്ചു നമ്പർ വിളി ക്കാരി ആക്കി.. ഇവരെന്താ ഈ കാണിക്കുന്നേ എന്ന പോൽ ആദിയും അമാനും അമ്പരപ്പോടെ നോക്കി നില്കുകയായിരുന്നു... "ഞാൻ നമ്പർ പറയാൻ പോകുവാണേ "നീലു ആവേശത്തോടെ പറഞ്ഞത് കേട്ട് ടീമുകൾ തമ്മിൽ ആവേശത്തോടെ നിന്നു മറിയുവും ആയിഷയ്ക്കും ചമ്മൽ ഉണ്ടേലും അവർ ആദിയും അമനും ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കാനേ പോയില്ല "നമ്പർ 3"എന്ന് മുഴങ്ങി കേട്ടതും ആയിഷുവും മറിയുവും രണ്ട് സൈഡിൽ നിന്നു കുതിപ്പോടെ ഓടി ആ വട്ടത്തിന് അടുത്ത് വന്നു നിന്നു... "ആഹാ നീയായിരുന്നോ മൂന്ന് "ആയിശു ചിരിയോടെ മറിയുവിനെ നോക്കി... "ആണല്ലോ "അവളും ചിരിയോടെ പറഞ്ഞു.. ആ നടുവിലെ വടി എടുക്കാൻ മാറിയു തുനിഞ്ഞതും ആയിശു അവളെ തടഞ്ഞു... "ഇത്താ..."മറിയു കുറുമ്പൊടെ നീട്ടി വിളിച്ചു.. "എന്തോ..."അവളും കുറുമ്പൊടെ നീട്ടി ചോദിച്ചു രണ്ടുപേർക്കും ചുണ്ടിൽ മായാത്ത ചിരി ഉണ്ടായിരുന്നു... രണ്ട് പേരും ആ വട്ടത്തിൽ നിന്ന് വടി എടുക്കാൻ തുനിയുമ്പോൾ തടഞ്ഞു നിർത്തും... "അയ്ശേച്ചി ചേച്ചിക്ക് പറ്റും "ബോയ്സ് ടീം വിളിച്ചു കൂവി.. "മറിയേച്ചി കമ്മോൺ "ഗേൾസ് ടീമും ആർപ്പ് വിളിച്ചുകൊണ്ടിരുന്നു.. ഒരു നിമിഷം മറിയുവിന്റെ ശ്രെദ്ധ മാറിയതും ആയിശു വടി എടുത്തു അവള്ടെ സ്ഥാനത്തിലേക്ക് ഓടി അവളെ പിടിക്കാൻ മറിയുവും കുതിപ്പോടെ പുറകേ ഓടി... അയിശുവിനെ തൊടാൻ വേണ്ടി കൈ നീട്ടിയതും നിമിഷ നേരം കൊണ്ട് അയിശു അവള്ടെ വരയ്ക്കു അപ്പുറത്തേക്ക് എത്തിയിരുന്നു...

"യ്യേയ്യ് "അലറി കൊണ്ട് ആയിഷുവും ആൺപടയും പരസ്പരം ഹൈഫൈ നൽകി... മറിയു ചുണ്ട് കോട്ടി അവരെ പുച്ഛിച്ചു കൊണ്ട് തിരികെ അവള്ടെ സ്ഥാനത് വന്നു നിന്നു... "ചേച്ചി സങ്കടപെടണ്ട എനിയും ഉണ്ടല്ലോ "അവള്ടെ ടീംസും അവൾക് ഊർജം നൽകികൊണ്ടിരുന്നു... പിന്നീട് അവർ തകർത്ത് കളിയിൽ ആയിരുന്നു ആദ്യമുണ്ടായിരുന്ന ചമ്മലും നാണവും മാറി ആയിശുവിലും മറിയുവിലും ആവേശം നിറഞ്ഞു അവിടെ അവരുടെ കളി കണ്ടു അന്തിച്ചു നിൽക്കുന്ന ആദിയെയും അമനിനെയും പാടെ മറന്നു പോയി അവർ... എന്നാൽ അവരുടെ കളി കണ്ടു അത്ഭുദവും ആര് ജയിക്കും എന്നുള്ള ആകാംഷയും നിറഞ്ഞു അവരും കളിയിൽ മുഴുകി ഇരുന്നു... ഇന്നേ വരെ ഇങ്ങനെ ഒരു കളിയെ കുറിച് അവർക്ക് രണ്ട് പേർക്കും അറിയില്ലായിരുന്നു അതിന്റെ ഒരു കൗതുകവും അവരിൽ നിറഞ്ഞു നിന്നു... 8തവണ അയിഷയും ടീമും 6തവണ മറിയുവും ടീമും ജയിച്ചു... വീണ്ടും നമ്പർ ഇടാൻ വേണ്ടി ടീമുകൾ തമ്മിൽ കൂട്ടം ചേർന്നപ്പോൾ ആണ് അഭിഷേകിനെ മറ്റൊരു ഐഡിയ ഉദിച്ചത്... "വെയിറ്റ് നമ്പർ ഇടാൻ വരട്ടെ "അഭിഷേക് എതിർവശത്തെ ടീമിനെയും നോക്കി വിളിച്ചു പറഞ്ഞു... രണ്ട് ടീമുകളും എന്തെന്ന മട്ടിൽ നോക്കി.. ഇത്രയൊക്കെ ആയ സ്ഥിതിക്ക് നമ്മക്ക് ചേട്ടന്മാരെയും വിളിക്കാം... പാവങ്ങൾ ഇരുന്ന് ബോറടിച്ചു കാണും... അവന് പറഞ്ഞത് കേട്ട് പെൺപടകൾ ശെരി വെച്ചു ആയിഷുവും മറിയുവും പരസ്പരം നോക്കി ചിരിച്ചു അവർക്ക് ഉറപ്പായിരുന്നു വരില്ല എന്ന്... "വിളിക്കട്ടെ ചേച്ചി "അവന് ആയിശുവിനെ നോക്കി...

"വരുമെങ്കിൽ കൂട്ടാം പക്ഷെ വരില്ലെടോ "അവൾ ചിരിയോടെ പറഞ്ഞു.. "വിളിച്ചു നോക്കിയാൽ അല്ലെ വരുമോ ഇല്ലയോ എന്ന് മനസിലാകൂ "അവന് പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ഓടി... കളിക്ക് ഇടയിൽ ഒരുത്തൻ അവരുടെ ഇടയിലേക്ക് വരുന്നത് കണ്ടു അവർ അവനെ സംശയത്തോടെ നോക്കി... "ചേട്ടന്മാർ കളിക്കാൻ വരുന്നോ "അവന് ആവേശത്തോടെ ചോദിച്ചു... "ഏയ് ഞാനില്ല "ആദി "ഞാനും ഇല്ലാ നിങ്ങൾ കളിച്ചോ "അമൻ ആയിരുന്നു... "പ്ലീസ് രണ്ട് കളി... ചേച്ചിമാർ വന്നല്ലോ പിന്നെന്താ "അവന് പ്രദീക്ഷയോടെ ചോദിച്ചു... "അവർ എന്ത് പറഞ്ഞു "ആദി "നിങ്ങള് വരുമെങ്കിൽ കൂട്ടിക്കോ എന്ന് പറഞ്ഞു "അഭി അത് കേട്ട് ആദി ദൂരെന്ന് നോക്കി നിൽക്കുന്ന ആയിശുവിനെയും മറിയുവിനെയും നോക്കി... അവരിലും വരുമോ എന്നറിയാനുള്ള ആകാംഷ നിറഞ്ഞത് കണ്ടു ആദി അമനിനെ നോക്കി രണ്ടുപേരും ചെറുചിരിയോടെ എണീറ്റു... "എന്നാ ഒരു കയ്യ് നോക്കാലെ "ആദി അമനിനെ നോക്കി... അമൻ ചിരിയോടെ കൈ പൊന്തിച്ചു ആദിയും അവനു നേരെ ഹൈഫൈ നൽകി... അഭിക്ക് കൂടെ നടന്നു വരുന്ന ആദിയെയും അമനിനെയും കണ്ടു ആയിഷുവും മറിയുവും ഞെട്ടി.... അവർ പരസ്പരം നോക്കി അന്തിച്ചു നിന്നു... ആദി അവന്റെ കയ്യിലുള്ള മിന്നുവിനെ അവിടെ യുള്ള പാറ കല്ലിൽ മേൽ ഇരുത്തി...കയ്യില് ഫോൺ വെച്ചു കൊടുത്തു അവൾ ചിരിയോടെ അത് വാങ്ങി നോക്കാൻ തുടങ്ങി...

"എനി ഞങ്ങൾ ബോയ്സ് ഒരു ടീം നിങ്ങള് ഗേൾസ് ഒന്ന് "ആയിശുവിനെ നൈസ് ആയി അപ്പുറത്തേക്ക് തട്ടി കളഞ്ഞു ഇളിച്ചുകൊണ്ട് പറയുന്ന അഭിയെ അവൾ ചെറഞ്ഞു നോക്കി അവന് നന്നായി ഒന്ന് ഇളിച്ചു കാട്ടി.. "ആയിഷച്ചി വാ... നമ്മക്ക് തകർക്കാം "നീതു വിളിച്ചത് കേട്ട് അവൾ ചിരിയോടെ അവർക്കരികിൽ നടന്നു.... ശേഷം അവർ പരസ്പരം നമ്പർ ഇടാൻ തുടങ്ങി... "ഞാൻ 1 ആദിച്ചേട്ടൻ 2 പിന്നെ ഈ ചേട്ടൻ 3 നീരവ് 4 അക്ഷയ് 5 ഓക്കെ "അഭിഷേക് നമ്പർ ഇട്ടു കൊടുത്തു... "എനിക്ക് കളി അറിയില്ല "അമൻ അവനെ നോക്കി പറഞ്ഞു... "അതായത് ചേട്ടാ ഇപ്പൊ അവിടെ നമ്പർ വിളിക്കുന്ന പെണ്ണിനെ കണ്ടില്ലേ അവൾ ഒരു നമ്പർ വിളിക്കും ഉദാഹരണം അവൾ അവൾ 3 എന്ന് പറഞ്ഞ... ചേട്ടന്റെ മൂന്നു ആല്ലേ എടുത്തത് വേഗം ഓടി ചെന്ന് ആ റൗണ്ട് വരച്ചിരിക്കുന്ന വടി എടുക്കണം "അഭിഷേക് പറഞ്ഞുകൊണ്ട് അവനെ മനസ്സിലായോ എന്ന മട്ടിൽ നോക്കി "ഇത്രേ ഉള്ളൂ "അമൻ നിസാരമായി പറഞ്ഞു "ആഹാ കേട്ടപ്പോ നല്ല രസമുണ്ടാകും... പക്ഷെ എതിർ ടീമിൽ നിന്നും മൂന്ന് എന്ന നമ്പർ ഇട്ട ഒരാൾ ഉണ്ടാകും... അപ്പൊ അവളും ഓടി വരും.അപ്പൊ അവളെ വടി എടുക്കാൻ ചേട്ടൻ സമ്മതിക്കരുത് അവൾ ചേട്ടനേം സമ്മതിക്കില്ല അഥവാ ചേട്ടൻ അവൾക് പിടി കൊടുക്കാതെ വടി എടുത്താൽ നിമിഷ നേരം ഓടി വന്നു കൊണ്ട് ഈ വരയ്ക് പുറത്ത് കടക്കണം... അഥവാ വരയ്ക്ക് പുറത്തു കടക്കാതെ ചേട്ടന്റെ കയ്യില് വടി ഉള്ളപ്പോ അവൾ തൊട്ടാൽ അവർക്ക് പോയിന്റ് കിട്ടും... നിങ്ങള് കളി കണ്ടപ്പോ മനസ്സിലായി കാണുമല്ലോ "അഭിഷേക് പറഞ്ഞുനിർത്തിയതും അമൻ ആദിയെ നോക്കി...

"ട്രൈ ചെയ്യാം "ആദി ചിരിയോടെ പറഞ്ഞത് കേട്ട് അവനും ഒന്ന് ചിരിച്ചു.... "അപ്പൊ റെഡി അല്ലെ "നമ്പർ വിളിക്കാൻ നിന്ന നീലു രണ്ട് ടീമ്സിനെയും നോക്കി ചോദിച്ചു... "റെഡി "രണ്ട് ടീമും വിളിച്ചു പറഞ്ഞു... "നമ്പർ....4" അവൾ വിളിച്ചു പറഞ്ഞതും ബോയ്സ് ടീമിൽ നിന്ന് നീരവും ഗേൾസ് ടീമിൽ നിന്ന് മറിയുവും വന്നു... രണ്ട് പേരും പരസ്പരം വടി എടുക്കാൻ സമ്മതിക്കാതെ പൊരിഞ്ഞ പോരാട്ടമായിരുന്നു... പൊടുന്നനെ മറിയു വടി എടുത്തു ഓടിയതും അവളെ പിടിക്കാൻ നീരാവ് പുറകെ പാഞ്ഞു... എന്നാൽ അവൾ വര തുള്ളി അപ്പുറത്തേക്ക് കടന്നു... ഗേൾസ് ടീം കൂവി കൊണ്ട് മറിയുവിനെ കേട്ടി പിടിച്ചു... "നമ്മള് ജയിക്കും "അമനു കളി കണ്ടു ആവേശം കേറി കൊണ്ട് പറഞ്ഞു... പിന്നീട് അവിടെ പരസ്പരം ചിരിച്ചും വാശിയുമേറിയുള്ള കളിയായിരുന്നു... ആ നേരം ഡോക്ടർ ആണെന്നോ ഓഫീസിലെ മുതലാളിയെന്നോ ഒന്നും ഇല്ലായിരുന്നു കുഞ്ഞുനാളിൽ നഷ്ടപെട്ടുപോയ ബാല്യം തിരികെ വീണ്ടെടുത്ത് നഷ്ടപ്പെട്ടുപോയ സന്തോഷങ്ങൾ ആ നിമിഷം അവർ വീണ്ടെടുക്കുകയിരുന്നു.... അമനും ആദിയും... അത് പോലെ ആദിയോടോ അമാനിനോടോ സർ ആണെന്നോ ഭർത്താവാണെന്നോ മറന്ന് കൊണ്ട് കളികൂട്ടുകാരുമൊത്ത് കളിക്കുന്ന ആവേശത്തിൽ ആയിരുന്നു മറിയുവും അയിഷയും... "നമ്പർ 1 "നമ്പർ വിളി കേട്ട് ആദി ഓടി ചെന്നു വട്ടത്തിന് മുന്നിൽ നിന്ന് വടിയിൽ ശ്രെദ്ധ കൊടുത്തു എടുക്കാൻ തുനിഞ്ഞ കയ്യെ തടഞ്ഞപ്പോൾ ആണ് അവനു എതിരായി നില്കുന്നത് ആയിഷ ആണെന്ന് മനസ്സിലായത്...

ഒരുനിമിഷം കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ വടിയിൽ നോക്കി നിൽക്കുന്ന ആയിഷയെ അവന് നോക്കി നിന്ന് പോയി... മുന്നിൽ വീഴുന്ന കുഞ്ഞു മുടികൾ ചെവികരുകിൽ ഒതുക്കി.. കണ്ണുകൾ വടിയിൽ തന്നെ മുറുകി നോക്കി... നിൽക്കുന്ന അവളെ അവന് വല്ലാത്തൊരു കൗതുകത്തോട് കൂടെ നോക്കി... അവൾ തല ഉയർത്തി നോക്കിയതും തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന ആദിയെ കണ്ടു അവൾടെ ആവേശം എല്ലാം കെട്ടടങ്ങി... അത് വരെ എവിടെയോ മറഞ്ഞു നിന്ന ഒരുതരം പിടപ്പ് അവളെ പൊതിയുന്നത് പോലെ തോന്നി... അവന്റെ നോട്ടത്തിൽ അവൾ വല്ലാതെ തളർന്നു... അവന് കുസൃതി ചിരിയോടെ അവളെ നോക്കി പതിയെ കൈകൾ കൊണ്ട് നെറ്റിയിലേ വിയർപ്പ് തുടച്ചതും ആദി വടിയും കൊണ്ട് ഓടിയതും ഒരുമിച്ചായിരുന്നു... അവൾക് അവന്റെ പുറകെ ഓടാൻ പറ്റിയില്ല... ആൺപടകളിൽ നിന്ന് ചിരിയും കയ്യടിയും ഉയർന്നു... അയ്ഷയുടെ കണ്ണു കുറുകി... "കള്ളകളിയ "എവിടുന്നോ കിട്ടിയ ദൈര്യത്തിൽ അവൾ പറഞ്ഞു.. "കള്ളകളിയോ ഞാൻ എന്ത് കള്ളം കാട്ടിയെന്ന "അവന് ചോദിക്കുന്നത് കേട്ട് ആൺപടകളും അവനു വക്കാലത്തു പറഞ്ഞു... എന്നാൽ കള്ളം കാണിച്ച പോലെ അവന്റെ ചുണ്ടിൽ അവൾക് കാണാൻ മാത്രമുള്ള ചിരി പാകം ചെയ്തത് കണ്ടു അവൾ പിടപ്പോടെ അവള്ടെ ടീമിന്റെ അടുത്തേക്ക് നീങ്ങി... "നമ്പർ 5"നമ്പർ വിളിച്ചതും മറിയു ഓടുമ്പോൾ എതിരെ വരുന്ന അമനിനെ കണ്ടു അവൾ ഓട്ടം സ്ലോ ആയി വന്നു.... "പടച്ചോനെ ഇങ്ങേരോ... അഥവാ തൊപ്പിച്ചാൽ അതിന്റെ ദേഷ്യം നാളെ കോളേജിൽ തീർക്കുവോ "ഓടുമ്പോ അവൾ മനസ്സിൽ ഉരുവിട്ട്...

രണ്ടുപേരും വട്ടത്തിന് അടുത്തെത്തിയതും നിന്നു കൊണ്ട് കുനിഞ്ഞു വടി എടുക്കാൻ തുനിഞ്ഞ അമനിനെ അവൾ കൈകൊണ്ട് തടഞ്ഞു... അവന് അവളെ നോക്കി..... അവൾ ഒന്ന് ചിരിച്ചു കാട്ടി....അവന് ഒന്ന് പുച്ഛിച്ചു കൊണ്ട് വടിയിൽ ശ്രെദ്ധ കൊടുത്തു... മറിയു അവന്റെ മുഖത്ത് കണ്ണുകൾ കൊണ്ട് പരതി..ഇത്ര അടുത്ത് ആദ്യമായിട്ടാണ്... അവന്റെ കണ്ണുകൾ വടിയിൽ തങ്ങി നിൽക്കുന്നുണ്ട്... നെറ്റിയിലെ വിയർപ്പൊഴുകുന്നു... കഴുത്തിലും വിയർപ്പൊഴുകി താഴേക്ക് പോകുമ്പോൾ അവള്ടെ കണ്ണുകളും അത് പോലെ നീങ്ങി.. "സ്സ് നോ മറിയു ഗെമിൽ കോൺസെൻട്രേറ്റ് "അവൾ സ്വയം പറഞ്ഞു... പിറുപിറുക്കുന്ന മറിയത്തിനെ കണ്ടു അവന്റെ ശ്രെദ്ധ അവളിലേക്ക് ആയതും അവൾ വടി എടുത്തു ഓടി... എന്നാൽ അവനും അവളെ പിടിക്കാൻ പുറകെ ഓടാൻ നിന്നതും ഷൂ ലൈസ് ഇളകിയത് അറിയാതെ അവന് അതിൽ ചവിട്ടി വീഴാൻ പോയി... വീഴുമ്പോൾ അറിയാതെ അവന് താങ്ങായി ഓടുമ്പോൾ കാറ്റിൽ പറക്കുന്ന മറിയുവിന്റെ ഷാളിൽ പിടി മുറുകി നിലംപതിച്ചു... കഴുത്തിൽ മുറുകിയ ഷാൾ ശ്വാസം കിട്ടാതെ അവളും അവന്റെ മേലേക്ക് പുറംചെരിഞ്ഞു വീണു... "അയ്യോ മറിയേച്ചി "ചുറ്റും ഓടി വന്നു പിള്ളേരുടെ ശബ്ദം കേട്ടതും അവൾ കണ്ണുകൾ തുറന്നു... "ഹോ ഒന്നും പറ്റീല "അവൾ ചമ്മിയ ചിരി നൽകി പറഞ്ഞു... "എണീക്ക് മറിയു അമൻ അവന് വല്ലതും പറ്റിയോ നോക്കട്ടെ "ആയിശു ആധിയോടെ പറഞ്ഞപ്പോൾ ആണ് അവന്റെ നെഞ്ചിൽ പുറംചാരി തലവെച്ചു കിടക്കുവാണ് എന്നവൾക് ബോധം വന്നത്...

അവൾ പിടഞ്ഞു കൊണ്ട് എണീറ്റും വീണ്ടും അവിടെ തന്നെ വീണു... "സോറി.."അമൻ വേഗം അവൻ ഇറുക്കെ പിടിച്ച ഷാളിൽ നിന്ന് പിടി ഇളക്കി അവൾ വേഗം എണീറ്റു... ആദി അവനെ പിടിച്ചു എണീപ്പിച്ചു... "എന്തേലും പറ്റിയോ "ആയിശു "ഏയ് ഒന്നുല്ല... ആം ok "അവന് കയ്യിലെ പൊടി തട്ടിക്കൊണ്ടു പറഞ്ഞു... മറിയുവിനു പാവം തോന്നി അവള്ടെ ദയനീയ ഭാവം കണ്ടു അമൻ അവളെ ഒന്ന് നോക്കി.. ശേഷം അവരോട് ഒന്നുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു... കാലിലോ എന്തോ ഇഴയുന്ന പോലെ തോന്നിയതും അവന് ഷൂവിലേക്ക് നോക്കി... മുട്ടികുത്തി ഷൂ ലൈസ് കെട്ടിത്തരുന്ന മറിയുവിനെ കണ്ടു അവന് ഒന്ന് ഞെട്ടി... മറിയുവിന്റെ പ്രവർത്തി കണ്ടു എല്ലാവരും ഒന്ന് അമ്പരന്നെങ്കിലും പതിയെ അവരിൽ പുഞ്ചിരി വിരിഞ്ഞു..... അവൾ ഷൂ ലൈസ് കേട്ടി കഴിഞ്ഞു എണീറ്റു നിന്നു മുന്നിൽ അന്തിച്ചു നിൽക്കുന്ന അമനിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവന് എന്നാൽ അവളെ അത്ഭുത്തോടെ നോക്കുവായിരുന്നു... "വാ എനി കളിച്ചൂടെ "നീരവ് ചോദിച്ചത് കേട്ട് എല്ലാവരും അവനെ നോക്കി... "എനി നിങ്ങള് കളിക്ക് ശ്രീതർമഠത്തിലെ അവർ കുളത്തിൽ നിന്ന് പോയി കാണും "എന്നും പറഞ്ഞു കല്ലിന് മേൽ ഇരുന്ന് മൊബൈലിൽ ടോം ആൻഡ് ജെറി കണ്ട് ചിരിക്കുന്ന മിന്നുവിനെ എടുത്തു അവള്ടെ കയ്യില് നിന്ന് മൊബൈൽ വാങ്ങി... "മോവീൽ... മൊവീൽ "എന്നും പറഞ്ഞു മൊബൈൽ ചൂണ്ടി കരയാൻ തുടങ്ങി "എത്ര നേരായി കാണുന്നെ കണ്ണു പൊട്ടി പോകും "അയിശു കൂർപ്പിച്ചു പറഞ്ഞു... "പോത്തുവോ "അവൾ കരച്ചിലിന്റെ വോളിയം കുറച്ചു ചോദിച്ചു... "ആ പൊട്ടും...

ഇതേ മോശം ആണ് "മൊബൈൽ കാണിച്ചു അയിശു പറഞ്ഞു... "ആനോ എന്ന മോൾക് മണ്ടാ"അവൾ പറഞ്ഞത് കേട്ട് അയിശു ചിരിയോടെ അവള്ടെ കവിളിൽ മുത്തി... ശേഷം ആദിയുടെ കയ്യില് മൊബൈൽ കൊടുത് അവർ കുളത്തിലേക്ക് നടന്നു..... തെളിച്ചമുള്ള വെള്ളത്തിൽ നോക്കി നിൽക്കവേ നാലു പേരുടെ കണ്ണുകളും കുളിർത്തു... ദൂരെ കാണുന്ന താമരയിൽ നോക്കി ആദിയും ആയിശു മറിയുവും അമനും കുളപ്പടവിൽ ഇരുന്നു... "ഇവിടെ എല്ലാവർക്കും വരാൻ പറ്റുമോ "ആദി "ഇപ്പൊ പറ്റും "മറിയു മറുപടി നൽകി... "അപ്പൊ പണ്ടൊ "അവന് വീണ്ടും ചോദിച്ചു "സത്യം പറഞ്ഞാൽ ഇത് ശ്രീധര്മഠത്തിലെ കുളമാണ് പണ്ട് കാലങ്ങളിൽ ഇവിടെ അവർക്ക് മാത്രമേ വരാൻ കഴിയൂ... എന്നാൽ ഇവിടെ കുളിക്കാൻ വന്ന ഒരു നാട്ടിൻപുരത്തുക്കാരി പെണ്ണിനെ ശ്രീധര്മഠത്തിലെ എല്ലാവരും നാട്ടുകാരുടെ മുന്നിൽ വെച്ചു അപമാനിച്ചു... അവരുടെ കുളത്തിൽ അനുവാദമില്ലാതെ കയറിയത്തിനാൽ കുളം ആശുദ്ധിയാക്കി എന്നും പറഞ് ... എന്നാൽ പിറ്റേ ദിവസം അപമാനത്താൽ ആത്മഹത്യാ ചെയ്ത ആ കുട്ടിയുടെ ശവശരീരം ഇവിടെ പൊങ്ങി... അതിനു ശേഷം ദേവർമഠത്തിലെ ആരു ഈ കുളത്തിൽ വന്നാലും അവള്ടെ ആത്മാവ് അവരെ കൊല്ലുമെന്ന് കേട്ടിരുന്നു... അങ്ങനെ പൂജാരിയെ വിളിച്ചു കപടി നിരത്തിയപ്പോൾ ആണ് അവള്ടെ ആത്മാവിന് ശാന്തിയില്ലാത്ത കാലം വരെ ഇവിടെ ഉള്ള ശ്രീധര്മഠത്തിലെ എല്ലാരും മരിച്ചു വീഴും എന്ന് പറഞ്ഞത് അതിനു പരിഹാരം കാണണമെങ്കിൽ ഇത് പൊതുകുളമാക്കണം എന്നും പറഞ്ഞു...

അതിനു ശേഷമാണ് ഇവിടെ എല്ലാവർക്കും വരാൻ അനുവാദം കിട്ടിയത്... പക്ഷെ ഇപ്പോഴും ആാാ പെണ്ണിന്റെ ആത്മാവ് ഈ കുളത്തിൽ വലയം ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നുണ്ട് "അയിശു കുളത്തിലേക്ക് നോക്കി പറഞ്ഞു കഴിഞ്ഞതും തലചെരിച്ചു നോക്കി... "ശെരിക്കും "അമൻ "ഏയ് ആത്മാവ് ഒന്നും ഉണ്ടാകില്ല "ആദി ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു പേടിയാണോ എന്നറിയാത്ത വല്ലാത്ത ഭാവത്തിൽ നിൽക്കുന്ന ആദിയെയും അമനിനെനയും ആയിഷുവും മറിയവും ഒന്ന് നോക്കി... ശേഷം അവർ പരസ്പരം നോക്കിയതും വാ പൊത്തിപ്പൊട്ടിച്ചിരിച്ചു... രണ്ടുപേരുടെയും ചിരി കണ്ടു കണ്ണുതള്ളി ആദിയും അമാനും നിന്നു പിന്നീടാണ് അവർ പറ്റിച്ചതാണെന് മനസിലായത്.... രണ്ടും അവരെ കൂർപ്പിച്ചു നോക്കിയതും അവരിൽ ചിരി കൂടി... അവരെ ചിരി കാണെ ആദിയുടെയും അമനിന്റെയും ചുണ്ടിൽ ചിരി മൊട്ടിട്ടെങ്കിലും അത് പുറത്ത് കാണിക്കാതെ അവർ കലിപ്പിൽ ഇരുന്നു... …..തുടരും…………

എന്‍റേത് മാത്രം: ഭാഗം 14

Share this story