എന്റേത് മാത്രം: ഭാഗം 18 NEW

entethu mathram

എഴുത്തുകാരി: Crazy Girl

"ഇന്നും നിക്കായിരുന്നു "മറിയു മിന്നുവിനെ ഇറുക്കെ പിടിച്ചു കൊണ്ട് സങ്കടത്തോടെ പറഞ്ഞു... "എനിയും വരാലോ "ആദി ചിരിയോടെ പറഞ്ഞു... "എന്ന വൈകിട്ട് പോയികൂടെ മോനെ "നൗഫൽ "നാളെ രണ്ട് മൂന്ന് തിരക്കുണ്ട് ഉപ്പാ... പിന്നെ മറ്റന്നാളെ ഉപ്പ ബിസിനസ്‌ മീറ്റിംഗിന് എറണാകുളത് പോകുവാ കൂടെ ഉമ്മയും ഉണ്ടാകും.. അപ്പൊ അവർക്ക് ചെറിയ ഷോപ്പിംഗ് ഒക്കെ ഉണ്ട് ഉമ്മ വിളിച്ചിരുന്നു " ആദി പറഞ്ഞു നിർത്തിയതും അവന്റെ തിരക്കുകൾ മനസ്സിലാക്കി നൗഫൽ തലയാട്ടി... അയിശു ബാഗ് പാക്ക് ചെയ്തു ചെറിയ സങ്കടം ഉണ്ടേലും അവൾ പുറത്ത് കാണിച്ചില്ല... ആദി കാറിലേക്ക് ബാഗ് എടുത്തു വെക്കാൻ ചെന്നു... "പോയിട്ട് വിളിക്കണേ മോളേ "അയാൾ ആയിശുവിന്റെ കവിളിൽ തലോടി... "ഹ്മ്മ്മ് "അവൾ ചിരിയോടെ തലയാട്ടി... "അറിയാം നീ നല്ലപോലെ ആ കുടുംബത്തെ നോക്കും എന്ന്... എന്നാലും ആദിക്ക് തണലായി കൂടെ ഉണ്ടാവണം... നീ കാരണം ഒരു സങ്കടം അവനു വരുത്തരുത് "ബാഗ് എടുത്തു വെക്കുന്ന ആദിയെ നോക്കി പറയുമ്പോൾ അയാളുടെ മനസ്സ് സന്തോഷിച്ചിരുന്നു സുരക്ഷിതമായ കൈകളിൽ തന്നെയാ അവൾ ഉള്ളത്...അവൾ ചിരിയോടെ സമ്മതിച്ചു... "പോട്ടെടി "മുഖം കുനിച്ചിരിക്കുന്ന മറിയുവിന്റെ അടുത്ത് ചെന്നു "പോണ്ടാന്ന് പറഞ്ഞ നിക്കില്ലല്ലോ "അവൾ ചുണ്ട്കോട്ടി പറഞ്ഞത് കേട്ട് അയിശു ചിരിയോടെ അവള്ടെ നെറ്റിയിൽ മുത്തി...

"കയ്യണ്ടാട്ടോ... ഇന്നലെ വരാ "മിന്നു പറഞ്ഞത് കേട്ട് അവർ ചിരിച്ചു പോയി.. നാളെ എന്നതിന് ആണ് അവൾ ഇന്നലെ എന്ന് പറയുന്നത്... മറിയു മിന്നുവിന്റെ കവിളിൽ മുത്തി ആയിഷയെ കെട്ടിപിടിച്ചു...അയിശുവും ആദിയും യാത്ര പറഞ് ഇറങ്ങി... ************* "ദീദി ട്ടായി തന്നിനു... പിന്നെ പൂവ് ആ സൂരി പൂവ് തന്നിനു... ന്നിട്ട് തമ്ര പൂവ് തന്നിനു.... നല്ല രസണ്ടായിന്...ഉമ്മി ബള്ളത്തിൽ തമ്ര പൂ എക്കാൻ പോയപ്പോ മിന്നു കഞ്ഞു... അപ്പോ.. ല്ലേ വാപ്പി ഉമ്മിനെ അച്ചു... നാനെ പേച്ചു പോയി " "വെറുതെ അല്ല പെണ്ണുങ്ങൾ പരദൂഷണം ആണെന്ന് പറയുന്നേ... ദേ ഇവളും വലുതാവുമ്പോ പരദൂഷണ കമ്മിറ്റി തുടങ്ങേണ്ടി വരും" ഉമ്മാന്റെ മടിയിൽ ഇരുന്നു ഓരോന്നും വള്ളിപുള്ളി തെറ്റാതെ ആക്ഷൻ ഇട്ടു പറയുന്നത് കേട്ട് ആദി മിന്നുവിനെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു... "പോടാ പെൺകുട്ടികൾ ആയാൽ എല്ലാം വീട്ടിൽ പറഞ് ശീലിപ്പിക്കണം... "ഉമ്മ പറഞ്ഞത് കേട്ട് അവന് പുച്ഛിച്ചു മൊബൈലിലേക്ക് നോക്കി... "അല്ലേടാ ഇവളെന്താ വാപ്പി ഉമ്മിനെ അടിച്ചു പറയുന്നേ "ഉമ്മ ചോദിക്കുന്നത് കേട്ട് ആദി ഒന്ന് പതറി... "അത് പിന്നെ ആ അവൾ വെള്ളത്തിൽ തുള്ളിയപ്പൊ മിന്നുവും കരഞ്ഞു വെള്ളത്തിൽ ഇറങ്ങണം എന്നും പറഞ്ഞു അവള്ടെ വാശി ഉമ്മാക്ക് അറിയുന്നത് അല്ലെ.. അതോണ്ട് അവളെ ഒന്ന് പേടിപ്പിക്കാൻ ആണ് ആയിശുവിനെ അടിക്കുന്ന പോലെ ആക്ഷൻ ഇട്ടത് അയിനാണ് ഈ കുരുട്ട് ഇങ്ങനെ പറഞ്ഞെ"ആദി തന്ത്രപൂർവം പറഞ്ഞു കൊണ്ട് സോഫയിൽ നിന്നു എണീറ്റു മുറിയിലേക്ക് നടക്കാൻ തുടങ്ങിയതും പടിക്കൽ നിൽക്കുന്ന ആയിശുവിനെ കണ്ടു അവന് ഒന്ന് നിന്നു... അതിവിധക്തമായി കള്ളം പറഞ്ഞു പറ്റിച്ചു പോകുന്ന അവനെ കണ്ടു അവൾക് ചിരി വന്നെങ്കിലും അങ്ങനെ നിന്നു...

അവന് നന്നായി ഒരു ചിരിച്ചു കാട്ടി... "ഷോപ്പിംഗ് പോണേൽ വേഗം റെഡി ആയിക്കോ നാളെ എനിക്ക് തിരക്കുണ്ട് "ആയിശുവിന്റെ ശ്രെദ്ധ മാറ്റാൻ അവന് വേഗം ഉമ്മാനോട് പറഞ്ഞക്കൊണ്ട് മുറിയിലേക്ക് ഓടി.. ഉപ്പയും ഉമ്മയും ആദിയും ആയിഷുവും മിന്നുവും കൂടെ രാത്രി ഷോപ്പിംഗിന് ഇറങ്ങി... ഉമ്മാക് വേണ്ട കുറച്ചു ഡ്രസ്സ്‌ എടുത്തു മിന്നുവും രണ്ട് മൂന്ന് ഡ്രസ്സ്‌ എടുത്തു കൊടുത്തു ആയിഷുവിനു വേണ്ടെന്ന് പറഞ്ഞു മുടക്കിയെങ്കിലും ആദി അവളെ കൂർപ്പിച്ചു നോക്കുന്നത് കണ്ടു അവൾ പിന്നെ നിരസിക്കാൻ നിന്നില്ല.... എല്ലാം കഴിഞ്ഞു ഐസ്ക്രീമും ഫുഡും കഴിച്ചാണ് അവർ വീട്ടിൽ എത്തിയത്...ഫ്രഷ് ആയി കഴിഞ്ഞു യാത്ര ക്ഷീണം കാരണം അവർ പെട്ടെന്ന് ഉറങ്ങിയിരുന്നു... "ആദി എണീറ്റില്ലേ അയിശു " രാവിലെ കിച്ചണിൽ ചായ വെക്കുമ്പോൾ ആയിരുന്നു ഉമ്മ വന്നത്... "ഇല്ലുമ്മ ഇന്നലെ 12 ആയില്ലേ കിടക്കാൻ " "ഒരു 9 ആവുമ്പോളേക്കും എണീപ്പിക്കണേ... ഷാനയെ കൂട്ടാൻ പോകണം എന്ന് ഇത്ത വിളിച്ചു ഓർമിപ്പിച്ചിരുന്നു..." ഉമ്മ പറഞ്ഞത് കേട്ട് അവൾ തലയാട്ടി അവൾക് മിസ്രിയെ കുറിച്ച് ചോദിക്കണം എന്ന് തോന്നി എന്നാൽ രാവിലെ തന്നെ ചോദിച് ഉമ്മാടെ മൂഡ് കളയണ്ടാ എന്ന് വിചാരിച്ചു അവൾ അത് വിട്ടു... മുറിയിലേക്ക് ചെന്നപ്പോൾ ആദിയും മിന്നുവും നല്ല ഉറക്കാണ്... ആദിയുടെ നെഞ്ചിലാണ് കുഞ്ഞിപ്പെണ്ണ് കിടക്കുന്നെ.... ഞാൻ എണീക്കുമ്പോൾ അവൾ ഒന്ന് മൂളി കരഞ്ഞതും ആദി തന്നെയാണ് ഉറക്കത്തിൽ അവളെ എടുത്ത് നെഞ്ചത് കിടത്തി പുറത്ത് തലോടിയത്... അതോടെ അവൾ ഉറങ്ങിയിരുന്നു...

ഇത്രയും കാലം ഉമ്മയില്ലാത്ത കുറവ് അവന് കാണിച്ചില്ല എന്ന് അവന് തെളിയിച്ചുകൊണ്ടിരിക്കുകയിരുന്നു...അവൾ ചെറുപുഞ്ചിരിയോടെ അവർക്കരികിൽ നടന്നു... അയിശു ബെഡിനു അറ്റത്തു ഇരുന്നു... അവർ ഉറങ്ങുന്നത് കാണുമ്പോൾ അവൾക് എണീപ്പിക്കാൻ തോന്നിയില്ല... ജീവിത കാലം മുഴുവൻ ഇത് പോലെ നോക്കിയിരുന്നാൽ മതി എന്ന് തോന്നി... അവൾ ചിരിയോടെ താടിക്ക് കൈവെച്ചു ആദിയെ നോക്കി.. എനിക്ക് നീന്താൻ അറിയില്ല എന്ന് കരുതി പേടിച്ചുകൊണ്ട് വെള്ളത്തിൽ ചാടിയതും... പേടി മറക്കാനായി ദേഷ്യത്തിൽ അടിച്ചതും ഓർത്തപ്പോൾ അവൾക് ചിരി വന്നു... മിന്നുവിനെ പോലെ ഇപ്പൊ തന്നെയും കരുതലോടെ നോക്കില്ലേ എന്ന് ഓർത്തപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.... "കണ്ണ് തുറന്നാൽ എണീച്ചു ഓടുമോ " ചോദ്യം കേട്ടതും അവൾ ആലോചനയിൽ നിന്ന് ഞെട്ടി... "എൻ... ന്താ "ഇപ്പോഴും കണ്ണ് തുറക്കാതെ കുസൃതി ചിരി ചിരിക്കുന്ന ആദിയെ അവൾ കണ്ണ് മിഴിച്ചു നോക്കി.. "എനി കണ്ണു തുറന്നാൽ താൻ പേടിച്ചു ബാത്റൂമിലേക്ക് ഓടുമോ എന്ന്... ഇയാൾക്കു എന്നേ പേടിയല്ലേ "അവന് ചിരിയോടെ കണ്ണ് തുറക്കാതെ പറയുന്നത് കേട്ട് അവൾക് ചിരി വന്നു... "എനി... എനിക്ക്.. പേടിയൊന്നുമില്ല "അവൾ ദൈര്യം വരുത്തി പറഞ്ഞു.. "എന്നാൽ കണ്ണു തുറന്നാൽ എണീറ്റു ഓടാൻ പാടില്ല"അവന് കുസൃതിയോടെ പറഞ്ഞു "ഓടില്ല "അവളും വിട്ട് കൊടുത്തില്ല...

"ഉറപ്പ് "അവന് ചിരിച്ചു പോയി "ആ ഉറപ്പ് "അവളും വിട്ട് കൊടുക്കാത്ത മട്ടിൽ പറഞ്ഞു അവന് പതിയെ കണ്ണ് തുറന്ന് നോക്കിയതും അവൾ ദൈര്യത്തോടെ അവനെ നോക്കാൻ ശ്രേമിച്ചു... എന്നാൽ അവന്റെ കണ്ണുകളിൽ നോക്കവേ അവള്ടെ ദൈര്യം ചോർന്നു പോകുന്ന പോലെ തോന്നി... ആ വശ്യമായ നോട്ടത്തിൽ ശരീരമാകെ ഒരു പിടപ്പ് അനുഭവപ്പെട്ടെങ്കിലും അവൾ പുറത്ത് കാണിച്ചില്ല... ആദി മായാത്ത ചിരിയോടെ മിന്നുവിനെ നെഞ്ചിൽ നിന്നു അടർത്തി ബെഡിൽ കിടത്തി എണീറ്റിരുന്നു... "ഓടില്ല എന്ന് വീരവാദം പറഞ്ഞതാ.. ടീച്ചർ ആയാൽ പറഞ്ഞ വാക്ക് പാലിക്കണം"അവൾ ഒന്ന് പിടഞ്ഞത് കണ്ടു അവന് കപട ഗൗരവത്തോടെ പറഞ്ഞു... "അതിനു ഞാൻ എണീറ്റില്ലല്ലോ "അവൾ അവനെ നോക്കി ചുണ്ട് കൊട്ടിയതും അവന്റെ നോട്ടം അവളിൽ ആണെന്ന് കണ്ടു അവൾ ഒന്ന് പതറി... പിടപ്പോടെ കണ്ണുകൾ മാറ്റി അവൾ നിലത്തേക്ക് നോക്കി... "പേടിയാണോ അയിശു "കഴുത്തിൽ അവന്റെ ചൂട് ശ്വാസം തട്ടിയതും അവൾ ഒന്ന് വെട്ടിവിറച്ചു... "പേ... പേടിയോ... എൻ... ന്തിന്"അവനെ നോക്കാതെ ചുണ്ടുകൾ വിറച്ചുകൊണ്ട് അവൾ പറഞ്ഞു.. "പിന്നെന്തിനാ എന്നേ കാണുമ്പോ ഓടുന്നെ "വീണ്ടും കഴുത്തിൽ തട്ടുന്ന ചൂടുശ്വാസം അവളിൽ വല്ലാത്തൊരു അനുഭൂതി നിറച്ചു... അവൾ ബെഡിൽ ഇറുക്കെ പിടിച്ചു... എന്നാൽ കഴുത്തിൽ തട്ടുന്ന ചൂട് ശ്വാസം അവളിൽ വിറയൽ ഉണ്ടാക്കി സഹികെട്ടു അവൾ ബെഡിൽ നിന്നു ചാടി എണീറ്റു ബാത്റൂമിലേക്ക് ഓടാൻ തുനിഞ്ഞു... "ബാത്റൂമിലേക്ക് ഓടല്ലേ... എനിക്ക് പോണം... അല്ലേൽ പുറത്തീന്ന് പൂട്ടും ഞാൻ "അവന് പറയുന്നത് കേട്ട് അവൾ നിന്നടുത്തുന്ന നിന്ന് തിരിഞ്ഞു കളിച്ചു വാതിൽ കണ്ടതും പുറത്തേക്ക് ഓടി... അവന്റെ ചിരി റൂമിൽ മുഴങ്ങി.... *************

ആദി മിന്നുവിനെയും എടുത്ത് താഴേക്ക് വന്നു അയിശു അവനു ചായ കൊടുത്തു മിന്നുവിനെ അവന്റെ കയ്യില് നിന്നു വാങ്ങി അവൾക് ഹോർലിക്സ് കൊടുക്കാൻ തുടങ്ങി... "ആദി 11 മണിക്കാ ഫ്ലൈറ്റ് ഇവിടുന്ന് 10 മണിയാകുമ്പോൾ ഇറങ്ങണം "ഉമ്മ പറഞ്ഞത് കേട്ട് അവന് മടിയോടെ മൂളി... ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു പത്രങ്ങളെല്ലാം കഴുകുമ്പോൾ ആണ് പുറകിലൊരു അനക്കം തോന്നിയത്... അവൾ തിരിഞ്ഞു നോക്കിയതും ആദിയെ കണ്ടു എന്തെന്ന മട്ടിൽ നോക്കി... "തന്റെ മുഖത്തെന്താ "അവന് മുഖം ചൂണ്ടി ചോദിച്ചു... "എന്താ "കൈ കൊണ്ട് കവിളിൽ തൊട്ടു നോക്കി... അവന്റെ കണ്ണിൽ കുസൃതി നിറഞ്ഞത് കണ്ടപ്പോളാണ് കയ്യിലെ സോപ്പ് ഓർമ വന്നത്.. അതിലെ പതമുഴുവൻ മുഖത്ത് പറ്റി... അവൻ കളിപ്പിച്ചത് കണ്ടു ചുണ്ട് കോട്ടി മുഖം തിരിച്ചു... കയ്യിലെ സോപ്പ് കളഞ്ഞു മുഖം തുടയ്ക്കാൻ നിന്നതും പുറകിൽ തൊട്ടില്ലാന്ന് ഉള്ള മട്ടിൽ നിക്കുന്ന ആദിയുടെ സാനിദ്യം അറിഞ്ഞു അവൾ കൈകൾ ടോപ്പിൽ പിടിച്ചു... അവന് അടുത്തോട്ടു വരുന്നത് തിരിഞ്ഞു നോക്കാതെ തന്നെ അവൾക്കാനുഭവപ്പെട്ടു.... കവിളിലെ ചുവപ്പ് കാണാതിരിക്കാൻ അവനിൽ നിന്ന് മുഖം മറച്ചു നിന്നു... പുറകിൽ നിന്ന് ഇടത്തെ കൈകൊണ്ട് ഇടതെ കവിളിലെ പത തുടച്ചതും അവൾ ഒന്ന് വിറച്ചുകൊണ്ട് അവന്റെ നെഞ്ചിൽ പുറംതട്ടി നിന്നു.... "പെട്ടെന്ന് റെഡി ആകൂ "അവള്ടെ ചെവിയോരം പറഞ്ഞതും ഒരടി അനങ്ങാതെ ഉമിനീരിറക്കി അവൾ നിന്നു അവന് പോയെന്ന് മനസ്സിലായതും... അവൾ അത് വരെ പിടിച്ചു വെച്ച ശ്വാസം ഒരു കിതപ്പോടെ വിട്ടു... മനസ്സ് ശാന്തമായതും ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.... **************

"ഉമ്മി ബീമാനം കാനാൻ പോവ്വാ നമ്മള് " കാറിൽ ആയിശുവിന്റെ മടിയിൽ ഇരുന്നു മിന്നു സന്തോഷത്തോടെ പറഞ്ഞു "ആണോ... " "ആഹ് വാപ്പി പഞ്ഞെല്ലോ അല്ലെ വാപ്പി "അവൾ ആദിയെ നോക്കി പറഞ്ഞു ആദി ചിരിയോടെ ആണെന്ന് തലയാട്ടി അവള്ടെ കവിളിൽ പിടിച്ചു... "ആദിക്കാ "ഐപോർട്ടിൽ എത്തി മിന്നുവിനെ ഉയർന്നു പൊങ്ങുന്ന ഫ്ലൈറ്റിനെ മതിലിനു ഇപ്പുറത്തു നിന്ന് കാണിച്ചു കൊടുത്തു തിരിയുമ്പോൾ ആണ് ആ വിളി കേട്ടത്... ആയിഷുവും ആദിയും തിരിഞ്ഞു.. ട്രോള്ളിയും പിടിച്ചു ഫുൾ സ്ലീവ് ഇന്നർ ബെന്യനും അത് ഇൻസൈഡ് ചെയ്തിട്ട് ഒരു ജെഗ്ഗിൻ പാന്റും കഴുത്തിലൂടെ ഷാൾ ചുറ്റി വരുന്നവളെ കണ്ടു ആദിയും ആയിഷുവും പരസ്പരം നോക്കി... "ബാംഗ്ലൂർ അല്ലെ.. അപ്പൊ ഇങ്ങനെയൊക്കെ പ്രധീക്ഷിച്ച മതി "ആദി ആയിശു കേൾക്കാൻ പാകം പറഞ്ഞു അവൾക് ചിരി വന്നെങ്കിലും ചിരിച്ചില്ല... അപ്പോഴേക്കും അവൾ അടുത്തെത്തിയിരുന്നു... "മമ്മി വിളിച്ചു പറഞ്ഞിരുന്നു ആദിക്ക വരുമെന്ന് "എന്നും പറഞ്ഞു അവർക്ക് അടുത്തെത്തിയതും അവൾ മിന്നുവിനെ എടുക്കാൻ വന്നതാ എന്ന് വിചാരിച്ചു മിന്നു ആദിക്ക് കഴുത്തിൽ ചുറ്റി പിടിച്ചു... "എന്തിനാ മിന്നു പേടിക്കുന്നെ...മിന്നൂന്റെ ഷാനുമ്മയല്ലേ "അവൾ കൊഞ്ചിക്കൊണ്ട് എടുക്കാൻ കൈനീട്ടിയതും മിന്നു വാശിയോട് തട്ടികളഞ്ഞു..ഉമ്മി എന്ന് വിളിച്ചു ആദിയുടെ കയ്യില് നിന്ന് ആദിക്ക് പുറകിൽ നിൽക്കുന്ന അയിശുവിന്റെ അടുത്തേക്ക് നീങ്ങി... അപ്പോഴാണ് ഷാന അവളെ ശ്രേദ്ധിച്ചത്... "ഓ ഇയാളും ഉണ്ടായിരുന്നോ..

ഞാൻ വിചാരിച്ചു ആദിക്ക മാത്രമേ ഉണ്ടാകൂ എന്ന് "ഷാന പറഞ്ഞത് കേട്ട് അയിശു ഒന്ന് ചിരിച്ചു... "വാ പോകാം "ആദി അവള്ടെ കയ്യില് നിന്നു ട്രോളി വാങ്ങി കാറിന്റെ അടുത്തേക്ക് നടന്നു... ആദിക്ക് ഒപ്പരം സംസാരിച്ചു കൊണ്ട് ഷാനയും... അവർക്ക് പുറകിൽ മിന്നുവിനെ എടുത്ത് ആയിഷുവും... ആദി ഡിക്കിയിൽ പെട്ടി കയറ്റി കൊണ്ടിരുന്നു... ആയിഷുവും അവനൊപ്പരം ചെന്നു... മിന്നു കയ്യില് ഉള്ളതിനാൽ അവൾ ഒരു കയ്യ് വെച്ചു സഹായിച്ചു... അവനു ചിരികടിച്ചു പിടിച്ചു നിന്നു... "തന്റെ ഒരു കയ്യ് സഹായം ഇല്ലായിരുന്നേൽ പെട്ടിയെടുക്കാൻ ഞാൻ വല്ലാതെ പാട് പെട്ടേനെ "ഡിക്കി അടച്ച് നെറ്റിയിലെ വിയർപ് തുടക്കുമ്പോലെ ക്ഷീണം അഭിനയിച്ചു പറയുന്നത് കേട്ട് അവൾ കൂർപ്പിച്ചു നോക്കി... അവള്ടെ നോട്ടം കണ്ടു പിടിച്ചു വെച്ച ചിരിയെല്ലാം പൊട്ടി വന്നു... "മിന്നുവിന്റെ ഉമ്മി തന്നെ"മിന്നുവിന്റെ മൂക്കിൽ പിടിച്ചു കൊണ്ട് അവള്ടെ അതേ കുറുമ്പിൽ കണ്ണുരുട്ടുന്ന ആയിഷയെ പാളി നോക്കി അവന് പറഞ്ഞതും അവളിൽ മൊത്താകെ കുളിരു കോരുന്ന പോലെ തോന്നി... "നോക്കി നിക്കാതെ കേറടി "ആദി പറഞ്ഞുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് ചെന്നു... ആയിഷുവും കൊ ഡ്രൈവിംഗ് സീറ്റ്‌ തുറക്കാൻ നിന്നതും ഉള്ളിൽ ഇരിക്കുന്ന ഷാനയെ കണ്ടു അവൾ ഒന്ന് ഞെട്ടി... ഞെട്ടൽ പുറത്ത് കാണിക്കാതെ അവൾ പുറകിലെ ഡോർ തുറന്നു... ആദി അടുത്തിരിക്കുന്ന ഷാനയെ കണ്ടു മുഖം ചുളിച്ചു ശേഷം ബാക്ക് ഡോർ തുറക്കുന്ന ആയിശുവിനെ അസ്വസ്ഥതയോടെ നോക്കി... "ഉമ്മിടെ ചീറ്റ്... ഉമ്മി വാപ്പിടെ അത്ത് ഇക്കാം...

ഉമ്മിടെ ചീറ്റ് ആന്ന് "പുറകിൽ ഇരിക്കുന്ന ആയിശുവിന്റെ മടിയിൽ ഇരുന്നു മുന്നിലെ സീറ്റ്‌ ചൂണ്ടി മിന്നു വാശി പിടിക്കാൻ തുടങ്ങി... "മ്മക്ക് ഇതിലിരിക്കാം വാവേ.. നോക്കിയേ വണ്ടി പോകുന്നത്"അവള്ടെ ശ്രെദ്ധ മാറ്റാൻ എന്ന പോലെ അയിശു പറഞ്ഞു "മാണ്ട... എന്റെ ചീറ്റ്... മാറെദി... എന്റെ ചീറ്റ് ആന്ന്... "ആയിശുവിന്റെ മടിയിൽ കേറി നിന്നു ഷാനയുടെ മുടി വലിച്ചു മിന്നു കരയാൻ തുടങ്ങി... "ആാാ എന്റെ മുടി..."ഷാന വേദനയോടെ അവള്ടെ കയ്യില് നിന്ന് മുടി അടർത്തി... "മിന്നു വാ ഷാനുമ്മേടെ മടിയിൽ ഇരിക്കാം "ഷാന പുറകിലേക്ക് നോക്കി കൊണ്ട് മിന്നുവിനെ നേരെ കൈനീട്ടി... "പോധി... ന്റെ ചീറ്റ് ആന്ന്... എണീക്കേധി..."അവൾ വാശിയോടെ അലറി കരയാൻ തുടങ്ങി... "ഷാന മിന്നുവിന് വാശി കൂടുതൽ ആണ് നീ പുറകിൽ ഇരിക്ക് അല്ലേൽ വീടെത്തും വരെ അവൾ കാറൽ നിർത്തൂല"ആദി പറഞ്ഞത് കേട്ട് അവള്ടെ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.... "നീ മുന്നിൽ വാ "ആദി പുറകിലേക്ക് നോക്കി ആയിശുവിനോട് പറഞ്ഞു അവൾ തലയട്ടികൊണ്ട് മിന്നുവിന്റെ കരച്ചിൽ നിർത്താൻ പുറത്ത് തലോടി കൊണ്ട് ഡോർ തുറന്നു... ഷാനയെ നോക്കി അവള്ടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടു അയിശു ഒന്നും ചോദിക്കാൻ നിന്നില്ല... മുന്നിൽ ഇരുന്നപ്പോൾ തന്നെ മിന്നുവിന്റെ കരച്ചിൽ സ്വിച്ച് ഇട്ട പോലെ നിന്നു... "ന്റെ ചീറ്റ് ആർക്കു കൊക്കൂല "അവൾ വീറോടെ പറഞ്ഞു കൊണ്ട് പുറകിലെ ഷാനയെ നോക്കി...

"ആർക്കു കൊടുക്കണ്ടാട്ടോ ഇത് മോൾടെ മാത്രോ സീറ്റ്‌ ആണ് "ആദി "ന്റേം ഉമ്മിന്റേം "അവൾ അയിഷായെയും കൂട്ടി അവനെ കണ്ണുരുട്ടി തിരുത്തി പറഞ്ഞു "ഓ ആയ്കോട്ടെ മാഡം "ആദി അവൾക് നേരെ കൈകൂപ്ന്ന പോലെ കാണിച്ചു... അയിശു ചിരിച്ചു പോയി... "എന്ന പോകാം "അയ്ഷയ്ക്ക് നേരെ നോക്കി അവൾ ചിരിയോടെ മൂളി... "ആദിക്ക നമ്മക്ക് പുറത്തൊക്കെ കറങ്ങീട്ടു വീട്ടിൽ പോകാം..". ഷാന ആവേശത്തോടെ പറഞ്ഞു.... "പറ്റില്ല ഷാന എനിക്ക് നിന്നെ വീട്ടിൽ ഇറക്കി ഇവരേം വീട്ടിൽ ആകിയിട്ട് കുറച്ചു പണി ഉണ്ട് "ആദി ഭാവവ്യത്യാസം ഇല്ലാതെ പറഞ്ഞു... "തിരക്കാണെൽ ഇവരെ കൂട്ടാതെ വന്നാൽ പോരായിരുന്നോ എനി ഇവരെ ഇറക്കി ആദ്യവും പോകുന്നത് ബുദ്ധിമുട്ടല്ലേ"ഷാന "അതിന്റെ ആവിശ്യമൊന്നും ഇല്ലാ എനിക്ക് ഒരു കൂട്ടിനു വന്നതാ അല്ലെ മിന്നു "അവന് മിന്നുവിന്റെ കവിളിൽ കൊഞ്ചിച്ചു.. "ആദിക്കാക്ക് കമ്പനി തരാൻ ഞാനില്ലേ "അവൾ മുന്നിലേക്ക് ചാരി കൊണ്ട് പറഞ്ഞു "നിന്നെ പിക്ക് ചെയ്യാൻ വരുമ്പോ ഒറ്റക്കല്ലേ നിന്നെ ഇറക്കുമ്പോളും ഒറ്റക്ക് "അവന് കുറച്ചു കനപ്പിച്ചു പറഞ്ഞു.. "എന്നിട്ട് ആദിക്കാടെ വൈഫ്‌ കമ്പനിക്ക് മിണ്ടുന്നതു ഞാൻ കണ്ടില്ലല്ലോ.. അഹങ്കാരം ആണോ "ഷാന പുച്ഛിച്ചു അത് കേട്ട് ആയിശു ആദിയെ നോക്കി അവന്റെ മുഖം മുറുകി വന്നു...അവന് അത് കണ്ട്രോൾ ചെയ്ത് ഒന്ന് ചിരിച്ചു... "ഏയ് അല്ലടോ... അവൾക് നാണമാ "ആദി അതും പറഞ്ഞു കുസൃതി ചിരിയോടെ അയ്ഷയുടെ കയ്യില് പിടിത്തമിട്ടു... അവൾ ഒന്ന് ഞെട്ടി..അവന് കണ്ണിറുക്കിയതും അവൾ അവനിൽ നിന്നു നോട്ടം മാറ്റി...

അവള്ടെ കയ്പിടിച്ചുകൊണ്ട് ഗിയറിലേക്ക് വെച്ചു അവനും അവൾക് മേലേ കൈവെച്ചു ഫ്രണ്ട് മിററിലേക്ക്... ഇരിച്ചു കയറുന്ന ദേഷ്യം അടക്കി വെച്ചു കൈകളിലേക്ക് നോക്കി സീറ്റിലേക്ക് ചാരുന്ന ഷാനയെ കണ്ടു അവന്ടെ ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു... "ന്റെ കയ്യും "മിന്നു പറഞ്ഞത് കേട്ട് അവന് അവളിൽ നിന്ന് നോട്ടം മാറ്റി മിന്നുവിനെ നോക്കി... ഗിയറിലേക്ക് അയ്ഷയുടെ കയ്യ് വെച്ചത് കണ്ടാണ് അവൾ പറയുന്നേ... ആദി ചിരിയോടെ അവന്റെ കയ്യെടുത്തു അയിഷാക്ക് മുകളിൽ കുഞ്ഞിപ്പെണ്ണിന്റെ കുഞ്ഞികൈവെച്ചു അവനും അതിനു മേലേ വെച്ചു...ഗിയർ മാറ്റാൻ തുടങ്ങി ഇത്പോലെ എന്നും ഈ കൈക്കുള്ളിൽ സുരക്ഷിതമായിരിക്കണേ എന്ന് ഓർത്തു അയിശു ചിരിയോടെ പുറത്തേക്ക് കണ്ണു പായിച്ചു... ആദി തലചെരിച്ചു പുറത്തേക്ക് നുണക്കുഴിചിരിയോടെ നോക്കുന്ന ആയിഷയെ കാണവേ അവന്റെ കൈകളിൽ ഗിയറിൽ മുറുകി... ഒരിക്കലും വിട്ടുകൊടുക്കില്ല എന്നപോലെ... വീടെത്തിയതും ഷാന കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് ഓടി.... ഉറങ്ങുന്ന മിന്നുവിനെ തോളിൽ കിടത്തി അയിശു കാറിൽ നിന്ന് ഇറങ്ങി ആദിക്ക് അടുത്ത് നടന്നു... ആദി ഡിക്കി തുറന്ന് പെട്ടിയും ബാഗും എടുത്തു വെക്കുമ്പോൾ ഒരു കയ്യ് അവൾ നീട്ടി... അവനു വീണ്ടും ചിരി വന്നെങ്കിലും പുഞ്ചിരിയിൽ ഒതുക്കി... അവന്റെ പുഞ്ചിരിയുടെ അർത്ഥം മനസ്സിലായെങ്കിലും ഒരു കയ്യ്കൊണ്ട് തനിക് ചെയ്യാൻ പറ്റുന്നത് ചെയ്യും എന്നാ വാശിയിൽ അയിശു പെട്ടി എടുത്തു വെക്കാൻ സഹായിച്ചു...

"സഹായിച്ചതിനു നന്ദി എനി ഞാൻ എടുത്തോളാം"ആദി കള്ളച്ചിരിയോടെ പെട്ടി പൊക്കി എടുത്തു നടന്നു വീടിനു ഉമ്മറത്തേക്ക് വെച്ചു... അടുത്ത പെട്ടി എടുക്കാൻ തിരിയുമ്പോൾ ഒരു കയ്യ് കൊണ്ട് കഷ്ടപ്പെട്ട് ബാഗും പൊക്കി വരുന്ന ആയിശുവിനെ കണ്ടു അവനു വല്ലാത്ത സ്നേഹം തോന്നി.... അവന് പെട്ടെന്ന് ചെന്നു അവൾടെ കയ്യിലെ ബാഗ് വാങ്ങി... "ഞാൻ എടുത്തോളാം നീ അവിടെ മോളേം എടുത്ത് നിക്ക് വെയിൽ കൊള്ളേണ്ടാ "ആദി പറഞ്ഞുകൊണ്ട് ഓരോന്ന് എടുത്തു വെച്ചു അപ്പോഴേക്കും മുത്തുവും മൂത്തപ്പയും ഷാനയും ഇറങ്ങി വന്നിരുന്നു... "വാടാ കേർ "മൂത്തു ആദിയെ വിളിച്ചു "പോയിട്ട് തിരക്കുണ്ട്... ശെരിയെന്നാൽ "എന്നും പറഞ്ഞു അയ്ഷയോടു കാറിൽ കയറാൻ പറഞ്ഞു അവനും കയറി.. അയിശു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാറിലേക്ക് കയറി... "ആദിക്ക വല്ലാതെ അവഗണിക്കുന്നുണ്ട് "അവന്റെ കാർ ഗേറ്റ് പോകുന്നത് നോക്കി ഷാന പകയോടെ പറഞ്ഞു "ഹ്മ്മ്മ് വല്ലാതെ കൊള്ളിച്ചാണ് സംസാരം "സീനത്ത് പുച്ഛത്തോടെ പറഞ്ഞു... "അവനു വല്ലതും മനസ്സിലായോ!"നിസാർ സംശയത്തോടെ രണ്ടുപേരെയും നോക്കി "ഏയ് ഇത് അതൊന്നുമല്ല... മിന്നു പൊടികുഞ്ഞായിരുന്നപ്പോൾ അവനോട് ഒഴിവാക്കാൻ പറഞ്ഞില്ലേ അതിന്റെതായിരിക്കും "സീനത്ത് പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി കൂടെ ഷാനയും നിസാറും *************

കാർ പാർക്ക്‌ ചെയ്യുന്നത് കണ്ടു അയിശു ചുറ്റും കണ്ണോടിച്ചു ആദിയെ സംശയത്തോടെ നോക്കി... "ഹ്മ്മ് എന്തെ"അവള്ടെ നോട്ടം കണ്ടു അവന് പുരികം പൊക്കി "ഷാനയെ ഇറക്കി ഞങ്ങളേം കൊണ്ട് വിട്ട് എവിടെയോ പോകണം തിരക്കാ എന്ന് പറഞ്ഞില്ലേ " അയിശു പറയുന്നത് കേട്ട് അവന് ഒന്ന് ആലോചിച്ചു... "ഓ.. അത് നേരത്തെ ഇപ്പൊ തിരക്കൊക്കെ തീർന്നു"അവന് കൺചിമ്മി പറഞ്ഞുകൊണ്ട് അവളെ നോക്കി അവൾ ഒന്ന് സൂക്ഷിച് നോക്കിയതും.. "മിന്നു എണീച്ചേ.... "അവളെ നോക്കാതെ അവന് മിന്നുവിനെ തട്ടി എണീപ്പിക്കാൻ തുടങ്ങി അവൾക് ചിരി വന്നു.... മിന്നുവിനേം കൊണ്ട് കടൽ തീരത്ത് ഇരുന്നു അയിശു തൊട്ടടുത്തായി ആദിയും... "ഉമ്മി ബള്ളത്തിൽ പൂവ്വാ "മിന്നു അവള്ടെ മടിയിൽ നിന്നു എണീറ്റു മണൽ തരിയിൽ നിന്ന് കൊണ്ട് ചോദിച്ചു... "വേണ്ട മോളേ പനി വരും "അയിശു സ്നേഹത്തോടെ പറഞ്ഞു.. "എന്ന ഇബിടെ കൽച്ചോട്ടെ പ്ലീച് "അവൾ പാവം പോലെ പറയുന്നത് കേട്ട് അയിശു തലയാട്ടി...മിന്നു കുറച്ചു മുന്നിൽ കുഞ്ഞികൊലുസ്സും കിലുക്കി നടന്നു അവിടെ ഇരുന്ന് മണൽ തരിയിൽ കയ്യിട്ട് കളിക്കാൻ തുടങ്ങി ആയിശുവിനോട് സമ്മതം ചോദിച്ചു കളിക്കുന്ന മിന്നുവിനെ നൊക്കെ അവനു വല്ലാത്ത സന്തോഷം തോന്നി... ഇപ്പൊ എന്തിനും ഏതിനും ഉമ്മി മതി... അവൾ വേണ്ടെന്ന് പറഞ്ഞാൽ അതിനപ്പുറം അവൾക് വേറൊന്നും ഇല്ലാ... എന്നാൽ ചിലത് അവൾ ആഗ്രഹിച്ചാൽ അത് അയിശു തടഞ്ഞാലും വാശിയോട് വേണം... അവന് ചിരിയോടെ ഓർത്തു... ശേഷം തലചെരിച്ചു അടുത്തിരിക്കുന്ന ആയിശുവിനെ ഒന്ന് നോക്കി...

എന്തിനോ അവള്ടെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചിട്ടുണ്ട്... അത് കാണെ അവന്റെ കണ്ണുകൾ വിടർന്നു... ആ നുണക്കുഴിയിൽ നോക്കവെ അവനു അവിടെ മുത്തമിടാൻ കൊതി തോന്നി...അവള്ടെ കവിൾ ചുവന്നു തുടിക്കുന്നത് അവന് കൗതുകത്തോടെ നോക്കി.. മിന്നുവിനെ നോക്കി നിൽകുമ്പോൾ തനിക് നേരെ നീളുന്ന കണ്ണുകൾ അവൾ അറിഞ്ഞത്...അവൾ അങ്ങോട്ടേക്ക് നോക്കാനേ നിന്നില്ല എന്നാൽ എന്തുകൊണ്ടോ വല്ലാത്തൊരു പിടപ്പ്... അവന്റെ കണ്ണു ഇപ്പോഴും അവളിൽ ആണെന്ന് അറിഞ്ഞു അവൾക് എനിയും നോക്കാതിരിക്കാൻ കഴിയില്ലായിരുന്നു.... അവൾ പാളി അവനെ നോക്കി... "ന്തേ "അവള്ടെ നോട്ടം കണ്ടു ചിരി കടിച്ചു പിടിച്ചു ചോദിച്ചു.. "ഒന്നുല്ല "അവൾ പറഞ്ഞുകൊണ്ട് കടലിലേക്ക് നോക്കി... എന്നേ നോക്കി നിൽക്കുന്ന ഇയാളോട് ഞാൻ അല്ലെ എന്തെ ചോദിക്കണ്ടേ... എന്നിട്ട് ഞാനെന്തിനാ ഒന്നുല്ല പറഞ്ഞെ... ആവിശ്യത്തിന് ഒന്നും വരില്ല അവൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു... അവള്ടെ ഭാവം നോക്കവേ അവന് ചിരി വന്നുപോയികൊണ്ടിരുന്നു... കുറച്ചു നേരം ബീച്ചിൽ ഇരുന്ന് കുറച്ചു നടന്നു വഴിയരികിൽ നിന്ന് മിന്നുവിന് ഒരു ബലൂൺ വാങ്ങിച്ചു കൊടുത്തും അവർ സമയം ചിലവഴിച്ചു...ഉച്ചക്ക് റെസ്റ്റാറ്റാന്റിൽ കയറി ഫുഡ്‌ കഴിച്ചു അത് കഴിഞ്ഞു മാളിൽ കുറച്ചു നേരം ചുറ്റിയടിച്ചു മിന്നുവിന് ടോയ്‌സ് വാങ്ങി കൊടുത്തു അവൾടെ കയ്യില് ഒതുങ്ങുന്ന ഒരു ടെഡി ബിയറും വാങ്ങികൊടുത്തു ഐസ്ക്രീമും കഴിച്ചു അവർ ഇറങ്ങി... "ഉമ്മി ന്റെ മോലെ നോക്ക് "ആയിഷുവിനു നേരെ ടെഡി ബിയർ കാണിച്ചു കൊണ്ട് മിന്നു പറഞ്ഞു...

"ആ മോൾടെ പേരെന്ന "അയിശു അവളോട് വെല്ല്യ കാര്യം പോലെ ചോദിച്ചു... "മിന്നു "അവൾ കുറച്ചു നേരം ആലോചിച്ചു കൊണ്ട് പറഞ്ഞു... "അത് ഈ കുറുമ്പിന്റെ പേരല്ലേ..."അയിശു അവള്ടെ കവിളിൽ വലിച്ചു കൊണ്ട് പറഞ്ഞു.. "ആനോ... വാപ്പി ഈന്റെ പേരെന്ന "മിന്നു ആദിക്ക് നേരെ തിരിഞ്ഞു "ഡുണ്ടു "അവരുടെ കളി കണ്ടു ചിരിയോടെ നോക്കി നിൽക്കുന്ന ആദി പറഞ്ഞു... ആയിശു അവനെ കണ്ണ് മിഴിച്ചു നോക്കി ശേഷം ചിരിച്ചു പോയി "തുന്തു മോലെ "മിന്നു ഈണത്തോടെ വിളിക്കുന്നത് കേട്ട് ആയിഷുവിനും ആദിക്കും ചിരി വന്നു... കുറച്ചു നേരം പാർക്കിലും ചിലവഴിച്ചുകൊണ്ടിരുന്നു... നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു... മിന്നു അവള്ടെ ഡുണ്ടുമോളെ കയ്യില് നിന്ന് ഇളക്കാതെ ഓടി കളിക്കാൻ തുടങ്ങി ആയിഷുവും അവൾക് പുറകെ നടന്നു... വയറ്റിൽ ഒരു കൊളുത്തി വേദന വന്നതും അയിശു ഒന്ന് നിന്നു.... അത് കാര്യമാക്കാതെ വീണ്ടും നടക്കാൻ തുനിഞ്ഞു എന്നാൽ വീണ്ടും അടിവയർ പൊട്ടിപ്പുളക്കും പോലെ വേദന തോന്നിയതും അവൾ അവിടെ നിന്നു... "എന്തുപറ്റി "വയറിൽ കൈ വെച്ചു നിൽക്കുന്ന ആയിഷയെ കണ്ടു ആദി അടുത്ത് വന്നു "പോകാം... നി.. ക്ക് വയർ "അവൾ പറഞ്ഞു പൂർത്തിയാവുമുന്നേ ആദി മിന്നുവിനെ എടുക്കാൻ പോയിരുന്നു... ശേഷം അവളെയും കൊണ്ട് കാറിലേക്ക് നടന്നു... മടിയിൽ ഇരുന്ന് തിരിഞ്ഞും മറിഞ്ഞും കളിക്കുന്ന മിന്നുവിനെ അവൾ അടക്കി ഇരുത്താൻ കുറെ ശ്രമിച്ചു... തുടയിലെ വേദനയും വയറിലെ കുത്തലും എല്ലാം കാരണം അവൾക് സഹിക്കാൻ പറ്റിയില്ല...

"മിന്നു വാ വാപ്പിടെ കൂടെ ഇരിക്കാം "അയ്ഷയുടെ മുഖം കാണവേ ആദി മിന്നുവിന് നേരെ കയ്യ് നീട്ടി "മാണ്ട ഉമ്മിടെ അടുത്ത് മതി "അവൾ അയിഷായുടെ നെഞ്ചിൽ ചാരി "വാപ്പി വണ്ടി ഓടിക്കുന്നത് കാണണ്ടേ "ആദി വീണ്ടും പറഞ്ഞതും അവള്ടെ കണ്ണ് വിടർന്നു അവൾ ആദിക്ക് സീറ്റിലേക്ക് പോയി അവന് അവളെ മടിയിൽ ഇരുത്തി.. അയിഷക്ക് അത് സമാധാനം തോന്നി... ആദി ഫോണിൽ വീട്ടിലേക്ക് വിളിച്ചു ഫുഡ്‌ ആകണ്ടാ എന്ന് പറഞ്ഞു അവന് പുറത്ത് നിന്ന് ഫുഡ്‌ വാങ്ങി വീട്ടിലേക്ക് വിട്ടു.... വീടെത്തിയതും ആദി മിന്നുവിനേം കൊണ്ട് കാറിൽ നിന്ന് ഇറങ്ങി ആയിഷുവും പതിയെ ഇറങ്ങി സീറ്റിൽ വെച്ചിരുന്നു ടെഡിബിയർ എടുക്കാൻ നിന്നതും സീറ്റിലെ ചോരപൊടികൾ കണ്ടു അവൾ ഞെട്ടി......തുടരും…………

എന്‍റേത് മാത്രം: ഭാഗം 17

Share this story