എന്റേത് മാത്രം: ഭാഗം 20

entethu mathram

എഴുത്തുകാരി: Crazy Girl

ആദിക്ക് ഓഫീസ് വർക്ക്‌ ഉള്ളതിനാൽ അവന് മിന്നുവിനേം എടുത്ത് ബാൽക്കണിയിൽ ചെന്ന് ചെയ്തു... മിന്നു കാരണം അയിഷക്ക് ബുദ്ധിമുട്ടരുത് എന്നവൻ കരുതി... രാത്രിയിലെ ഭക്ഷണവും ആദി തന്നെയാണ് ഉണ്ടാക്കിയത് അവളെ അടുക്കളയിൽ കയറ്റാൻ അവനു തോന്നിയില്ല അതുകൊണ്ട് തന്നെ കടുപ്പമുള്ളത് ആക്കി കുളവക്കാൻ അവന് നിന്നില്ല യിപ്പീ നൂഡിൽസ് വെച്ചു അഡ്ജസ്റ്റ് ചെയ്തു..... അവസാനം ആദിയെ മിന്നുവിനെ ഉറക്കാൻ പറഞ്ഞുകൊണ്ട് പാത്രമെല്ലാം അയിശു തന്നെ കഴുകി അല്ലേൽ അവന് അതും ചെയ്യും എന്നവൾക്ക് അറിയാമായിരുന്നു.... ലൈറ്റ് ഓഫ്‌ ചെയ്ത് മുറിയിലേക്ക് ചെല്ലുമ്പോൾ മിന്നു ഉറങ്ങിയിരുന്നു...ആദിയുടെ ശബ്ദം ബാൽക്കണിയിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു...ഒരു സിമ്പിൾ പ്ലെയിൻ ടോപ്പും പാന്റും എടുത്തു അയിശു ബാത്റൂമിലേക്ക് നടന്നു... കാൾ വെച്ചു ബാൽകണിയിലെ ഡോർ അടച്ച് ആദി ഉറങ്ങുന്ന മിന്നുവിന് അടുത്ത് ബെഡിൽ തലയണ വെച്ചു ചാരി ഇരുന്നു.... "ഉറങ്ങുന്ന നിന്നെ കണ്ടാൽ പറയോ ഇത്രേം കുരുത്തം കെട്ട സാധനം ആണെന്ന്... വാപ്പീടെ ചുന്തരി കുറുമ്പി..."

അവന് കുനിഞ്ഞു കൊണ്ട് മിന്നുവിന്റെ കവിളിൽ ഉമ്മവെച്ചു അവളെ പുതപ്പിച്ചു... അപ്പോഴാണ് ബാത്റൂമിലെ ഡോർ തുറന്ന് അയിശു ഇറങ്ങിയത്... ആദിക്ക് നേരെ അവൾ ഒന്ന് പുഞ്ചിരിച്ചു തലത്തുവർത്താൻ തുടങ്ങി.... മുടിയിൽ നിന്നു ഉറ്റിവീഴുന്ന വെള്ളത്തുള്ളികൾ അവള്ടെ മുഖത്തും കഴുത്തിലും ഒട്ടിപ്പിടിച്ചിരുന്നത് കാണുമ്പോൾ ആദിക്ക് വെള്ളത്തുള്ളികളോട് പോലും കുശുമ്പ് തോന്നി... അവളിലെ ലക്സ് സോപ്പിന്റെ ഗന്ധം അവന്റെ നാസികയിൽ തുളച്ചുകയറി... ആ മുറി മുഴുവൻ സോപ്പിന്റെ ഗന്ധം നിറഞ്ഞു... അവന് കണ്ണുകൾ അടച്ച് അത് ശ്വസിച്ചു... "ഉമ്മാ "പെട്ടെന്നൊരു അലറൽ കേട്ടതും അവന് ഞെട്ടി കണ്ണുകൾ തുറന്നു.... താഴെ നിലംപതിച്ചു കിടക്കുന്ന ആയിശുവേ കണ്ടു അവന് ഞെട്ടി ബെഡിൽ നിന്നു എണീറ്റു അവൾക്ടുത് ചെന്ന് നിന്നു... "എന്താ" "കാൽ സ്ലിപ് ആയതാ "വേദനയോടെ മുഖം ചുളിച്ചു നിലത്ത് നിന്ന് എണീക്കാൻ ശ്രമിച്ചു കൊണ്ട് അയിശു പറഞ്ഞു... "എന്നാലും എന്റെ റബ്ബേ... പീരിയഡ്‌സ് കാരണം നടുവേദനിച്ചു നിക്കുവായിരുന്നു... ഇപ്പൊ അത് ഉള്ളുക്കിയും കിട്ടി "അവൾ സ്വയം മനസ്സിൽ പറഞ്ഞുകൊണ്ട് കൈകൾ നിലത്ത് കുത്തി എഴുനേൽക്കാൻ തുനിഞ്ഞു... എന്നാൽ കാലിലൂടെ എന്തോ ഇഴഞ്ഞു നടുവിൽ പിടിമുറുക്കി കാറ്റിൽ ഉയർന്നു പൊങ്ങി...

അയിശു ഞെട്ടി ആദിയെ നോക്കി അവന് ഒന്ന് പൊക്കിയതും വീഴുമെന്ന് പേടിച്ചു അവള്ടെ കൈ അവന്റെ കഴുത്തിലൂടെ ഇട്ടു... കണ്ണുകൾ തള്ളിനിക്കുന്ന ആയിശുവേ നോക്കാതെ ആദി അവളെ ബെഡിൽ കിടത്തി... അവളിൽ നിന്ന് കയ്യെടുത്തു മാറുമ്പോൾ അവള്ടെ നോട്ടം മറ്റെങ്ങോ ആയിരുന്നു.... "വേദനുണ്ടോ "അവന് പതിയെ ചോദിച്ചു... അവൾ ഇല്ലെന്ന് അവനെ നോക്കാതെ തലയാട്ടി... അവന് കുനിഞ്ഞു വരുന്നത് അറിഞ്ഞു അവൾ ഒന്ന് പിടഞ്ഞു അവന്റെ കൈ കയ്യിലൂടെ ഇഴഞ്ഞുപോകുന്നത് കണ്ടതും അവൾ വല്ലാത്ത ഭാവത്തിൽ അവനെ തുറിച്ചു നോക്കി... "സ്സ് ആഹ് "ഇടുപ്പിൽ അവന്റെ കയമുറുകിയതും അവൾ വേദന കൊണ്ട് അലറി... അവന് പുച്ഛിച്ചുകൊണ്ട് കൊണ്ട് നിവർന്നു... "ആരോടും കള്ളം പറയരുത് അത് ടീച്ചർ ആയാലും ഡോക്ടർ അയാലും "അവന് പുച്ഛിച്ചു പറയുന്നത് കേട്ട് അവൾ മിഴിച്ചു നോക്കി നിന്നു... അവന് ഒന്ന് മന്ദഹസിച്ചു കൊണ്ട് ഷെൽഫിൽ നിന്നു മൂവ് ഓയിന്മെന്റ് എടുത്തു വന്നു.... "കമിഴ്ന്നു കിടക്ക്... "കൈയ്യിൽ ഓയിന്റ്മെന്റ് ആക്കി പറയുന്ന ആദിയെ കണ്ടു അവൾ തുറിച്ചു നോക്കി... "എന്തെ പറഞ്ഞത് കേട്ടില്ലേ "അവന് പുരികം പൊക്കി "ഇത്.. ഒന്നും.. വേണ്ട "അവൾ പറഞ്ഞൊപ്പിച്ചു... അത് കാണെ വീണ്ടും അവനിൽ പുഞ്ചിരി തത്തിക്കലിച്ചു...

അവന് അവൾക്കടുത്തേക്ക് കുനിഞ്ഞു അവള്ടെ മുഖത്തേക്ക് ഉറ്റുനോക്കി... അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ കണ്ണുകൾ ഇറുകെ അടച്ചു..... "ഉമ്മ പറഞ്ഞതെ നിനക്ക് വല്ലതും വേദനിച്ചാൽ എനിക്കിട്ട് കൊട്ടും എന്നാണ്... നിന്നെ ഉമ്മ ഇവിടെ ആക്കിയ പോലെ ഉമ്മ വരുമ്പോ നിന്നെ എനിക്ക് കാണിച്ചു കൊടുക്കണം... എനി ഞാൻ ഓയിന്മെന്റ് തേച്ചു തരണ്ടാ എന്നാണേൽ നാളെ മുതൽ ഉമ്മ വരുന്നത് വരെ നിനക്ക് നടക്കാനോ മിന്നുവിനെ എടുക്കാനോ ഞാൻ സമ്മതിക്കില്ല... ബാത്‌റൂമിൽ പോണെങ്കിൽ വരെ ഈ ഞാൻ നേരത്തെ എടുത്തു പൊക്കിയത് പോലെ...ഞാനെടുത്തു കൊണ്ട് പോകും... സമ്മതമാണോ"ഒരുമാതിരി ഭീഷണി പോലെ പറഞ്ഞു നിർത്തുന്നത് കേട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി... തേക്കണോ വേണ്ടയോ എന്ന മട്ടിൽ കണ്ണു കൊണ്ട് ചോദിക്കുന്നത് കേട്ട് പിറുപിറുത്തുകൊണ്ട് പതിയെ തിരിഞ്ഞു കിടക്കുന്ന ആയിശുവേ നോക്കവേ അവനു ചിരി പൊട്ടി.. എന്നാൽ ചിരിച്ചാൽ ശെരിയാവില്ല എന്ന് കരുതി അവൻ അടക്കി വെച്ചു... അവൾ കമിഴ്ന്നു കിടന്നതും ആദി ബെഡിൽ ഇരുന്നു..... "എന്ത് മനുഷ്യനാ ഇങ്ങേർ... വേദന ഉണ്ട്... എന്നാൽ ഇത് പോലെ ഭീഷണിപെടുത്തി ആരേലും കെയർ ചെയ്യോ "അവൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു....

പെട്ടെന്ന് അവള്ടെ ഇടുപ്പിൽ തണുപ്പടിക്കുന്നത് പോലെ തോന്നിയതും അവൾ തലചെരിച്ചു നോക്കി... ഇടുപ്പിൽ നിന്ന് ടോപ് പൊക്കി വെച്ചത് കണ്ടു അവൾക് വല്ലാതെ തോന്നി എന്നാൽ അവന്റെ നോട്ടം അവള്ടെ മുഖത്തേക്ക് ആണെന്ന് കണ്ടതും അവൾ തലചെരിച്ചു കൊണ്ട് തലയണയിൽ മുഖം പൂഴ്ത്തി... ആദി ചെറുചിരിയോടെ അവൾടെ മുഖത്ത് നിന്ന് കണ്ണെടുത്തു ഇടുപ്പിൽ നോക്കി... വെളുത്ത ഇടുപ്പിൽ നിലിച്ചത് ശെരിക്കും കാണാം... അവന് കയ്യിലെ ഓയിന്മെന്റ് അവിടെ തൊട്ടു കൊടുത്തു... അവൾ ഒന്ന് പിടഞ്ഞുപ്പോയി.. ആദി തൊട്ട്നോക്കുന്നത് അറിയവേ ആയിശുവിന്റെ നെഞ്ച് പെരുമ്പറ കൊട്ടിയിരുന്നു... പതിയെ അവന് അവിടെ ഉഴിയാൻ തുടങ്ങി അവള്ടെ ശരീരം ചൂട് പിടിക്കുന്നത് അവൾ അറിഞ്ഞു... പകുതി വേദനയിലും പക്ഷെ അവന്റെ സ്പർശനത്തിലും അവൾ കണ്ണുകൾ ഇറുക്കെ അടച്ച് തലയണയിൽ മുഖം പൂഴ്ത്തി കൈകൾ ഇറുക്കെ പിടിച്ചു... ആദി പതിയെ ഉഴിഞ്ഞു കൊടുത്തു... ആദ്യത്തെ പിടപ്പ് മാറിയതും അവനിൽ ചിരി മോട്ടിട്ടു... "നിനക്കെന്നെ പേടിയാണോ അയിശു അതോ മറ്റു വല്ലതും ആണോ... നിന്റെ കണ്ണിലേ പ്രണയം എനിക്ക് കാണാം... പക്ഷെ നിനക്ക് അത് പ്രകടിപ്പിക്കാൻ പേടിയാണ്... ആ പേടിക്കുള്ള കാരണം എനിക്കറിയാമെങ്കിലും നീയായിട്ട് പറഞ്ഞാലേ ഞാൻ അതിനുള്ള പരിഹാരം സത്യം എല്ലാം പറഞ്ഞു തരൂ "അവന് പുഞ്ചിരിയോടെ ഓർത്തു.... അവന് ഉഴിഞ്ഞു കഴിഞ്ഞു അവള്ടെ ടോപ് താഴ്ത്തി എണീറ്റു...

അനക്കം ഒന്നും കാണാത്തത് കണ്ടു അവന് അവളെ തട്ടി വിളിച്ചു... എന്നാൽ തലയണയിൽ മുഖം പൂഴ്ത്തി ഉറങ്ങുന്ന ആയിശുവിനെ കണ്ടപ്പോൾ അവനു വാത്സല്യം തോന്നി.... അവന് അവൾക് പുതപ്പിച്ചു കൊടുത്തു കയ്യ് കഴുകി ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നു... ************** ചായ ഉണ്ടാക്കുന്ന ആയിഷയെ കണ്ടു ആദി വാതിക്കാൻ നിന്നു... അവന്റെ സാനിധ്യം അറിഞ്ഞതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. "വേദന കുറവുണ്ടോ "ആവിയിട്ടുകൊണ്ട് ആദി ചോദിച്ചു "ഹ്മ്മ് ഒരുപാട് " "ഇപ്പൊ ഒരു കുഴപ്പവും ഇല്ലല്ലോ " "ഇല്ലാ " "എന്നാൽ ഞാൻ കുറച്ചു കഴിഞ്ഞു ഓഫീസ് വരെ ഒന്ന് പോയി വന്നോട്ടെ "അവന് ചോദിക്കുന്നത് കേട്ട് അവൾ തലച്ചേരിച്ചൊന്നു നോക്കി... "ഉമ്മ വിളിച്ചാൽ ഞാൻ ബാത്‌റൂമിലോ ബാൽക്കണിയിലോ അങ്ങനെ എന്തേലും പറഞ്ഞ മതി "ഇളിച്ചുകൊണ്ട് പറയുന്ന ആദിയെ അവൾ ഒന്ന് നോക്കി... ഇന്നലെ എന്നേ ഭീഷണിപ്പെടുത്തിയ മനുഷ്യൻ അല്ലെ ഈ പല്ലിളിച്ചു നിക്കുന്നത് എന്ന് ഓർക്കവേ ആയിഷുവിനു ചിരി വന്നു... അവൾ ചായ കപ്പിലേക്ക് പകർന്നു... "താൻ ഒന്നും പറഞ്ഞില്ല "ആദി.. "ആരോടും കള്ളം പറയരുത് അത് ടീച്ചർ അയാലും ഡോക്ടർ അയാലും പിന്നെ ബിസിനസ്‌ മാൻ ആയാലും "അയിശു ഭാവവെത്യാസമില്ലാതെ പറയുന്നത് കേട്ട് ആദി ഒന്ന് അമ്പരന്നു...

"ഈ ഡയലോഗ് "അവന് ഓർത്തു അപ്പോഴാണ് ഇന്നലെ അവന് പറഞ്ഞ ഡയലോഗ് തിരിച്ചടിച്ചതാണെന്ന് മനസ്സിലായത്... "ഓഹോ അപ്പൊ നിനക്ക് നാക്ക് ഒക്കെ ഉണ്ടല്ലേ.... പതിയെ പതിയെ നിന്റെ തനി സ്വഭാവം പുറത്ത് വരാൻ തുടങ്ങി "അവന് ഓർത്തു കൊണ്ട് അവൾക് പുറകിൽ നിന്നു... മിന്നുവിന്റെ ഹോർലിക്‌സ് എടുക്കാൻ തിരിഞ്ഞതും തന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ നിൽക്കുന്ന ആദിയെ കണ്ടു അവൾ ഞെട്ടിക്കൊണ്ട് സ്ലാബിൽ തട്ടി ..... അവന്റെ രണ്ടുകകളും അവൾക് രണ്ട് സൈഡിലായി സ്ലാബിൽ വെച്ചുകൊണ്ട് അവന് അവൾക് നേരെ മുഖം താഴ്ത്തിയത് കണ്ടു അവൾ ഒന്ന് പതറി... "എന്ന ശെരി ഞാൻ പോകുന്നില്ല..."അവൾക് നേരെ മുഖം അടുപ്പിച്ചുകൊണ്ടവൻ പറഞ്ഞു... "പകരം... മിന്നുവിനെ....ഉറക്കിയിട്ട്... നമുക്ക്... രണ്ട്....പേർക്കും.... മാത്രം.... തനിച്... അടുത്ത മുറിയിൽ.... ചെന്ന്.... ഡോർ ലോക്ക് ചെയ്ത്...." ഓരോ വാക്കും ഈണത്തിൽ പറഞ്ഞുകൊണ്ട് അവൾക് നേരെ മുഖമടുപ്പിക്കുന്ന ആദിയെ കണ്ടു അവൾ ഉമിനീരിറക്കി.. "ഡോർ.. ലോക്ക്... ചെയ്ത്.... നമ്മക് രണ്ട്... പേർക്കും... ബെഡിൽ... ഇരുന്ന്കൊണ്ട് എന്റെ ഓഫീസ് വർക്ക്‌ ചെയ്യാം "അവസാനം ഒരു ഒഴുക്ക് പോലെ പറയുന്നത് കേട്ട് അവൾ ഞെട്ടി അവനെ നോക്കി.....

അവള്ടെ നോട്ടം കണ്ടു ആദി അടക്കിവെച്ച ചിരിയെല്ലാം പൊട്ടി... അവൾ ശക്തിയോടെ അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി... എന്നിട്ടവനെ കൂർപ്പിച്ചു നോക്കി... അത് കാണെ ആദി വയറിൽ കയ്യ് വെച്ചു പൊട്ടിച്ചിരിക്കാൻ തുടങ്ങി... അവനെ നോക്കാതെ അവൾ മിന്നുവിന്റെ നിപ്പിൾ ബോട്ടിലിൽ ഹോർലിക്‌സ് നിറച്ചു കൊണ്ട് അവനെ മറികടന്നു പോകാൻ തുനിഞ്ഞതും ആദി അവൾടെ കയ്യില് പിടിച്ചു വീണ്ടും സ്ലാബിൽ തട്ടി നിർത്തി... അയിശു ആദിയെ നോക്കിയപ്പോൾ അവന്റെ ചുണ്ടിലെ കുസൃതി ചിരി കാണെ അവൾ കണ്ണുകൾ താഴ്ത്തി... "താനെന്തിനാ കണ്ണുരുട്ടിയെ... ഞാൻ പറയുന്നത് കേട്ട് താൻ എന്തേലും പ്രധീക്ഷിച്ചോ "അവന് വശ്യമായി ചോദിക്കുന്നത് കേട്ട് അവൾ അവനെ കണ്ണുയർത്തി നോക്കി... "ഹ്മ്മ് "അവന് പുരികമുയർത്തി... "ഓഫീസിൽ പൊക്കോ... ഉമ്മാട് ഞാൻ എന്തേലും പറഞ്ഞോളാം"അവൾ അവനിൽ നിന്ന് നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു.. "അപ്പൊ കള്ളം " "ചിലകാര്യത്തിന് കള്ളം പറയുന്നത് വലിയ തെറ്റൊന്നുമല്ല "അവൾ അവനെ നോക്കി പറഞ്ഞു... അവന് ചിരിയോടെ അവളിൽ നിന്ന് അടർന്ന് മാറി... "ഇത് നേരത്തെ അങ്ങ് സമ്മതിച്ച പോരായിരുന്നോ "അവൻ കൈകെട്ടി ചിരിയോടെ പറയുന്നത് കേട്ട് അവൾ ചുണ്ട് കോട്ടി കൊണ്ട് നടന്നു...

"കാണുന്ന പോലെയല്ല മിന്നുവേ കാൾ വെല്ല്യ കുറുമ്പിയാ "അവന് സ്വയം പറഞ്ഞുകൊണ്ട് ചിരിയോടെ നടന്നു.... ************** ആദി ഓഫീസിലേക്ക് പോയതും ആയിഷുവും മിന്നുവും പണിയൊക്കെ തീർത്തു മുറ്റത് ഇറങ്ങി... മിന്നുവിന്റെ കുതിര സൈക്കിൾ പുറത്ത് വെച്ചു കൊണ്ട് അവൾ അതിൽ ഇരുന്നു ആടാൻ തുടങ്ങി.... അയിശു മിന്നുവിനെ കളിപ്പിച്ചും അവിടെ പടിയിൽ ഇരുന്നു.... മൊബൈലിൽ പെട്ടെന്ന് നോട്ടിഫിക്കേഷൻ വന്നത് അറിഞ്ഞു അയിശു മൊബൈൽ എടുത്തു നോക്കി.... "രാത്രി ഒന്നും ആക്കാൻ നിൽക്കണ്ട വരുമ്പോൾ കൊണ്ട് വരാം "എന്ന ആദിയുടെ msg കാണെ അവളിൽ പുഞ്ചിരി നിറഞ്ഞു... ആദ്യമായി ആണ് msg അയക്കുന്നത്... എന്ത് റിപ്ലൈ കൊടുക്കണം എന്നറിയാതെ അവൾ നിന്നു പിന്നെ ഒരു okk യിൽ ഒതുക്കി... അത് നീല ടിക്ക് വന്നതും അവന് ഓഫ്‌ലൈൻ ആയിരുന്നു... അവൾ ചെറുചിരിയോടെ മൊബൈൽ ഓഫ്‌ ചെയ്തു... ഇന്നലെ നടുവിന് ഓയിന്മെന്റ് പുരട്ടിയതും ഇന്നത്തെ പ്രകടനം ഒക്കെ ഓർക്കവേ അവൾക് ചിരി വന്നു.... "ബൗ "പെട്ടെന്ന് മിന്നു മുന്നിൽ വന്നു തുള്ളിയതും അവൾ ഞെട്ടി... "അയ്യേ ഉമ്മി പേടിച്ചേ"മിന്നു കയ്കോട്ടി ചിരിക്കാൻ തുടങ്ങി "ഉപ്പാന്റെ മോൾ തന്നെ "അയിശു അവളെ എടുത്തു പൊക്കി മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു... "ഉമ്മി ബള്ളം മാണം "

"വെള്ളം മേണോടാ മുത്തിന്... ഇവിടെ ഇരിക്കെ ഉമ്മി എടുത്തുകൊണ്ടു വരാം "ആയിശു അവളെ അവിടെ നിർത്തി അകത്തേക്ക് കയറി... മിന്നു അവള്ടെ സൈക്ലിനു അടുത്തേക്ക് നടന്നു... ചെറുതായി തിളപ്പിച്ച്‌ വെള്ളം കുപ്പിയിൽ ആക്കി നടക്കുമ്പോൾ ബൈക്കിന്റെ ശബ്ദം കേട്ട് ആയിശുവിൽ ചിരി പടർന്നു... "ഇത്ര പെട്ടെന്ന് വന്നോ "അവൾ ഓർത്തുകൊണ്ട് വാതിക്കൽ എത്തിയതും അകത്തു കയറി വരുന്ന ആളെ കണ്ടു അവൾ ഞെട്ടി... കറുത്ത ജാക്കറ്റും നീട്ടിവളർത്തിയ മുടിയും ചോര കണ്ണുകളും കാണെ അവൾക് പേടിയായി... "ആര "ദൈര്യം വരുത്തി അവനു നേരെ അവൾ ശബ്ദം ഉയർത്തി... "ഓ നീയാണല്ലേ അവന്റെ രണ്ടാംഭാര്യ "അവൾക് നേരെ വശ്യമായി പറഞ്ഞുകൊണ്ട് കണ്ണിലേ ഗ്ലാസ്‌ എടുക്കുന്നത് കണ്ടു അവൾ അറപ്പോടെ നോക്കി... "ആര നിങ്ങള് " "ഞാനോ... ഞാൻ ഇവിടുത്തെ മൂത്ത സന്ധത്തിയാ കേട്ട് കാണും ശാമിൽ അഹ്‌മദ്‌ "അവന് അടുത്ത് വന്നു പറഞ്ഞതും സിഗരറ്റിന്റെയും കള്ളിന്റെയും മണം മൂക്കിൽ ഇരിച്ചു കയറി ഛർദിക്കാതിരിക്കാൻ അവൾ വാ പൊത്തി... അവന് അവളെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് ഉമ്മാന്റെ മുറിയിൽ കയറി...

അപ്പൊ ഇതാണോ അയാൾ... പക്ഷെ ഫോട്ടോയിൽ കണ്ട പോലെ അല്ലാ.. ഒരുപാട് മാറ്റം... എന്നാലും എന്തിനാ ആരുമില്ലാത്ത നേരത്ത് വന്നത്... അവൾ ഓർത്തു... "ഡി മോളെ... ഇക്ക കുറച്ചു ക്യാഷ് എടുത്തിട്ടുണ്ട് എന്ന് നിന്റെ കെട്ടിയോനോടും ആ തള്ളയോടും തന്തയോടും പറഞ്ഞേക്ക്..."അവന് മുറിയിൽ നിന്ന് ഇറങ്ങി പോക്കറ്റിൽ പണം ഇട്ടു കൊണ്ട് പറഞ്ഞു.. "എന്തിനാ ഇങ്ങനെ നടക്കുന്നേ...ഉമ്മാനോട് ചോദിച്ചാൽ പോരെ "പോകാനായി വാതിക്കൽ എത്തിയതും അവൾ ചോദിച്ചു.. ശാമിൽ അവൾക്കടുത്തേക്ക് നടന്നു... അവന്റെ വരവ് കണ്ടതും അവൾ ഒന്ന് പുറകിലേക്ക് വേച്ചു... "നമുക്ക് പിന്നീട് നന്നായി ഒന്ന് പരിചയപ്പെടണം അപ്പൊ നിനക്കുള്ള മറുപടി ഞാൻ തരും "അവന് വശ്യമായി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... "ആദിയുടെ സെലെക്ഷൻ കൊള്ളാം "പെട്ടെന്നെന്തോ ഓർത്ത പോലെ അവന് തിരിഞ്ഞു നോക്കി ആയിശുവേ ഉഴിഞ്ഞു കൊണ്ട് പറഞ്ഞതും അവൾ അറപ്പോടെ മുഖം തിരിച്ചു...അവന് അത് കണ്ടു പുച്ഛിച്ചുകൊണ്ട് ഇറങ്ങി "ഉമ്മ പറഞ്ഞത് ശെരിയാ... ഇതുപോലെയുള്ള ആൾക്കാരെ എങ്ങനെയാ കുടുംബത്തിൽ കേറ്റണെ.. എന്നാലും ആരുമില്ലാത്തത് അറിയുന്നത് കൊണ്ടല്ലേ ഈ നേരം തന്നെ വന്നു പണം എടുത്തത്..."

അവന്റെ മുഖം ഓർക്കവേ അവൾക് എന്തിനോ അറപ്പ് തോന്നി... "ഉമ്മീ "മിന്നുവിന്റെ അലറലും ബൈക്കിന്റെ ശബ്ദവും കേട്ടപ്പോൾ ആണ് അയിശു പുറത്ത് നിർത്തിയ മിന്നുവേ ഓർമ വന്നത്... അവൾ ഒരു കുതിപ്പോടെ പുറത്തേക്ക് ഓടി... ആക്സിലേറ്റർ അമർത്തി ബൈക്ക് തിരിച്ചു ഒരുകുതിപ്പോടെ പോകുന്നത് കണ്ടതും അവൾ മുറ്റത്തേക്കിറങ്ങി.... അവന് പോയ വഴിയേ നോക്കി മിന്നുവിന്റെ മൂളൽ കേട്ടതും അവൾ തലചെരിച്ചു നോക്കി... അവളുടെ കണ്ണിൽ ഇരുട്ട് പടരുന്നത് പോലെ തോന്നി കാലുകൾ തളർന്നു... കയ്യിലെ കുപ്പി നിലത്തേക്ക് പൊട്ടിച്ചിതറി..... "മോളേ "നിലത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന മിന്നുവിന്റെ അടുത്തേക്ക് ഒരു കുതിപ്പോടെ അവൾ ഓടി... "പടച്ചോനെ എന്റെ കുഞ്ഞു"എന്ത് ചെയ്യണം എന്നറിയാതെ അവൾ മിന്നുവിനെ മാറോടു ചേർത്തു അലറി കരഞ്ഞു... മിന്നുവിന്റെ മൂളൽ കുറഞ്ഞു വരുന്നത് കാണെ അയിശു അവളെ എടുത്തു മൊബൈലും എടുത്തു ഗേറ്റിനു പുറത്തേക്ക് ഓടി... ************* "ഹലോ ദാ ഞാൻ വരുവാ "ആദി ബൈക്ക് സൈഡിൽ ഒതുക്കി ഫോൺ എടുത്തു കൊണ്ട് പറഞ്ഞു... എതിരെ ആയിശുവിന്റെ കരച്ചിൽ കേട്ടതും അവന് ഒന്ന് ഞെട്ടി... "അയിഷാ... എന്താ... എന്തിനാ കരയുന്നെ "അവനിൽ വേവലാതി നിറഞ്ഞു...

എന്നാൽ അവള്ടെ കരച്ചിലിന് ആക്കം കൂടിയത് കണ്ടു അവന് അക്സലേറ്ററിൽ കയ്യ് അമർത്തി... "കരയാതെ പറയെടി.."അവന് ദേഷ്യത്തോടെ അലറി... "നമ്മടെ... നമ്മടെ...മിന്നു...അവൾക്.." ബാക്കി പറയാൻ കഴിയാതെ ആയിശുവിന്റെ കരച്ചിൽ ഉയർന്നു... "മിന്നുവിന് എന്താ.... ആയിഷ നീ എവിടെയാ "അവനിൽ പേടി നിറയാൻ തുടങ്ങി.... "ഇവിടെ... ലൂർത്.. ഹോസ്പിറ്റലിൽ "അയിശു അത്ര പറഞ്ഞതും അവന് മൊബൈൽ കട്ട്‌ ചെയ്തു ഹോസ്പിറ്റലിലേക്ക് കുതിച്ചു... റിസപ്ഷനിൽ ചോദിക്കുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു... അവന്റെ കാലുകൾ icu വിലെക്ക് പാഞ്ഞു.... എതിരെ നോക്കുന്നവരെ ഒന്നും അവന് ശ്രേധിച്ചില്ല... icu വിനു പുറത്ത് ചെയറിൽ ഇരുന്നു മുഖം പൊതികരയുന്ന ആയിശുവിനെ കാണവേ അവന്റെ ഹൃദയം പിടച്ചുലച്ചു.... "ആയിഷ "അവന് ആർദ്രമായി വിളിച്ചു.... അവൾ ഞെട്ടി കൈകൾ മാറ്റി കണ്ണുകൾ ഉയർത്തി... അവളുടെ ചുവന്നു നീരുവെച്ച കണ്ണും മുഖത്തെ ചുവപ്പും ദേഹത്തു പറ്റിയ ചോരക്കര കാണെ അവനിൽ വല്ലാത്ത ഭാവം നിറഞ്ഞു... "നമ്മു...ടെ മോ...ൾ... മിന്നു "കരഞ്ഞുകൊണ്ട് icu വിനു ചൂണ്ടി പറഞ്ഞുകൊണ്ടിരുന്നു... icu വിലെക്ക് നടക്കുമ്പോൾ അവന്റെ കാലുകളിൽ ശക്തി പോരെന്നു തോന്നി... അവന്റെ കൈകൾ വിറക്കൊണ്ട് അവന് ഇറുക്കെ പിടിച്ചു... ഡോറിലെ ചെറിയ ഹോൾസിലൂടെ അവന് അകത്തേക്ക് നോക്കി... അവന്റെ കണ്ണുകൾ നിറഞ്ഞു ഒരിറ്റു കണ്ണുനീർ ഒഴുകി...

തലയിൽ കെട്ടിൽ പച്ചപ്പുതച്ചു കിടക്കുന്ന മിന്നുവിനെ കാണെ അവന്റെ കണ്ണുനീർ ഒഴുകി... ആദ്യമായി അവളെ കയ്യില് എടുത്തത് ഓർത്തു... ആദ്യാമായി കൊഞ്ഞരി പല്ലു കാണിച്ചു വാപ്പി എന്ന വിളി അവന്റെ കാതിൽ അലയടിച്ചു.... "ന്റെ വാപ്പി ആന്ന് "എന്നവൾ പറഞ്ഞു ഇറുക്കെ പിടിക്കുന്നത് അവന്റെ കണ്ണുകളിൽ തെളിഞ്ഞു... അവന് ഒരു കുതിപ്പോടെ ആയിശുവിന്റെ അരികിൽ ചെന്നു... "എന്താ... എന്താ എന്റെ മോൾക് പറ്റിയെ... നീ നോക്കിയില്ലേ..... എങ്ങനാ അവൾ "അവന് അവള്ടെ തോളിൽ പിടിച്ചു കുലുക്കി... അവന്റെ നിറഞ്ഞു കലങ്ങിയ കണ്ണിലേക്കു നോക്കവെ അവള്ടെ കരച്ചിൽ കൂടി... "ശാമിൽക്ക .... വന്നു.... പൈസ... എടുത്തു പോകാൻ ഇറങ്ങി അപ്പൊ... അപ്പൊ ബൈക്ക് എടുത്തു മോളെ പേടിപ്പിച്ചു... പേടിച്ചു പുറകിലേക്ക് വേച്ചു പോയി... ചുമരിൽ തലയടിച്ചു... കുഞ്ഞല്ലേ അവൾ... അവളോട് അയാൾ.... എന്റെ മിന്നു.... ഞാൻ... വെള്ളം എടുക്കാൻ... പോയതാ.... അയാൾ മനപ്പൂർവം.... എന്തിനാ... എനിക്കറിയില്ല.... എന്റെ മിന്നു..."കരയുമ്പോൾ എന്തൊക്കെയോ വിളിച്ചു പറയുന്ന ആയിശുവിനെ കാണവേ അവന്റെ കണ്ണ് നിറഞ്ഞു... പൊടുന്നനെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു... "ആയിശു...... ആയിശു "കവിളിൽ തട്ടി അവന് പേടിയോടെ വിളിച്ചു...

അവൾ ആഡി നിലത്തേക്ക് വീഴാൻ നിന്നതും അവന് അവളെ പൊക്കിയെടുത്തു... ************* തലക്ക് വല്ലാത്ത ഭാരം തോന്നി... കണ്ണുകൾ വലിച്ചു തുറന്നു മുന്നിലെ കറങ്ങുന്ന ഫാൻ കണ്ടപ്പോൾ അവൾ ഞെട്ടി എണീറ്റു... "എന്റെ മിന്നു...എന്റെ മോൾ "അവൾ ബെഡിൽ നിന്ന് ചാടിയെണീറ്റു ഐ സി യുവിന്റെ മുന്നിലേക്ക് ഓടി... ഓടി വരുന്ന ആയിശുവേ കണ്ടു ആദിൽ സീറ്റിൽ നിന്ന് എണീറ്റു... "നമ്മടെ മോൾ... എന്തായി... ഡോക്ടർ വന്നോ... അവൾക് സുഗായോ പോകാം നമ്മക് "ഐസിയുവിലേക്ക് പോകാൻ തുനിഞ്ഞുകൊണ്ട് പറയുന്ന ആയിഷയെ അവന് നിസ്സാഹയ അവസ്ഥയിൽ നോക്കി... "അയിശു "അവന് പതിയെ വിളിച്ചു.. "അവൾ ഉമ്മി വിളിച്ചോ... ചോദിച്ചോ എന്നേ... വെള്ളം വേണമെന്ന് പറഞ്ഞതാ... കൊടുത്തില്ല... കൊടുക്കുവോ കുറച്ചു വെള്ളം... അവൾ ദാഹിച്ചുപോയി...അതോണ്ടാ വെള്ളം എടുക്കാൻ പോയത്..."അവന്റെ വിളി കേൾക്കാതെ എന്തൊക്കെയോ വിളിച്ചു പറയുന്നേ ആയിശുവിനെ നോക്കവേ അവള്ടെ സമനില തെറ്റിയോ എന്നവന് തോന്നി... "അയിഷാ"അവള്ടെ തോളിൽ പിടിമുറുകി അവന് ഒച്ചയിൽ വിളിച്ചു... അവൾ പറയുന്നത് നിർത്തി അവനെ നോക്കി... "നീ ഇരിക്ക്.. അവിടെ അവൾക് കുഴപ്പമൊന്നുമില്ല "ആദി അവളെ സീറ്റിൽ ഇരുത്താൻ നോക്കി... "കുഴപ്പംമില്ലേൽ... എന്തിനാ കണ്ണ് നിറഞ്ഞെ... പറ... കരയുവാണോ "അവന്റെ കണ്ണുനീർ തുടച്ചു കയ്യിലെ അവന്റെ കണ്ണുനീർ നോക്കി അവൾ ചോദിച്ചു...

അവനു വല്ലാതെ തോന്നി അവള്ടെ അവസ്ഥ കാണെ... അപ്പോഴാണ് ഐസിയു ഡോർ തുറന്നുകൊണ്ട് വെള്ളക്കോട്ടും മാസ്കും ധരിച്ചു ഡോക്ടർ ഇറങ്ങിയത്... ആയിഷുവും ആദിയും അവർക്കടുത്തേക്ക് കുതിച്ചു... "ഡോക്ടർ എന്റെ മോൾ "അയിശു "she ഈസ്‌ ഓക്കെ... തലയിൽ ചെറിയ പരിക്ക്‌ ഉണ്ട് ബ്ലഡ് ഒരുപാട് പോയിട്ടുണ്ട് രണ്ട് മണിക്കൂറിനുള്ളിൽ ബ്ലഡ്‌ വേണം..."അതും പറഞ്ഞുകൊണ്ട് ഡോക്ടർ തിരികെ നടന്നു "വാ പെട്ടെന്ന് ബ്ലഡ്‌ എടുക്കാം... എന്നിട്ട്...എന്നിട്ട് അവളേം കൊണ്ട് പെട്ടെന്ന് പോകാം "ആയിശു ആദിയുടെ കയ്യില് പിടിച്ചു നടക്കാൻ തുനിഞ്ഞു എന്നാൽ ഒരടി അനങ്ങാതെ ആദി നില്കുന്നത് കണ്ടു അവൾ അവനെ നോക്കി... "വാ... പോകാം... ന്റെ ബ്ലഡ്‌ അവൾക് ചേരില്ലല്ലോ...നിങ്ങടെ ബ്ലഡ്‌ എടുക്കാം വാ "അവൾ വേദനയോടെ അവനെ വിളിച്ചുകൊണ്ടിരുന്നു അവന്റെ കണ്ണുകൾ നിറയുന്നത് കാണവേ അവൾ അവനെ സംശയത്തോടെ നോക്കി... "എനിക്ക്... എനിക്ക് ആവില്ല "അവൾക്കുമ്മുന്നിൽ അവന്റെ ശബ്ദം ഇടറി "എന്താ നിങ്ങള് പറയുന്നേ... ആവില്ലെന്നോ... എന്താ പറയുന്നേ എന്ന് വല്ല ബോധം ഉണ്ടോ... നിങ്ങടെ... അല്ലാ നമ്മുടെ മോളാ.... അവൾക് ബ്ലഡ് വേണം.... പറഞ്ഞത് കേട്ടില്ലേ "അവന്റെ കോളറിൽ പിടിച്ചു അവൾ പറയുമ്പോൾ ആദ്യമായി തനിക് നേരെ ഉയരുന്ന ശബ്ദവും അവളിലെ സങ്കടവും അവന് നിസ്സഹാവസ്ഥയിൽ നോക്കി നിന്നു... അവന് പതിയെ കോളേറിലെ അവളെ പിടി ഇളക്കി..

നിറഞ്ഞുവരുന്ന കണ്ണീരോടെ അവൾ അവനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി... അവൾ തളർച്ചയുടെ ചെയറിൽ ഇരുന്നു... ആദി പെട്ടെന്ന് ഫോൺ എടുക്കുന്നതും ആരെയോ വിളിക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും വല്ലാത്തൊരു ഭാവത്തോടെ അവൾ നോക്കി... എന്നാൽ കരയാതെ...അവനെ തന്നെ നോക്കിനിൽക്കുന്ന ആയിശുവിനെ നോക്കാൻ അവന്റെ മനസ്സ് അനുവദിച്ചില്ല...ആയിശുവിനെ പറ്റി ഓർക്കുമ്പോൾ അവനു പേടി തോന്നി... "എന്റെ മോൾക് രക്തം കൊടുക്കാതെ എന്തിനാ ഇയാൾ ഇങ്ങനെ... "അവൾ അവനെ നോക്കി ഓർത്തു അവൾക് പൊട്ടിക്കരയാൻ തോന്നി എന്നാൽ കണ്ണുനീർ വറ്റിയത് കാരണം പറ്റുന്നില്ല... ആദിക്ക് ആയിശുവിന്റെ ഭാവം കാണെ സങ്കടം തോന്നി അവന് അവളെ നോക്കി അവൾ അവനെയും... "ആദി "പെട്ടെന്ന് ദൂരെന്ന് ശബ്ദം കേട്ടതും രണ്ടുപേരും ഞെട്ടി നോക്കി... "മിസ്രി "ആദിയുടെ ചുണ്ട് മന്ത്രിച്ചത് കെട്ട് അയിശു ഞെട്ടലോടെ ചെയറിൽ നിന്നു എണീറ്റു... മിസ്രി ഒരു കുതിപ്പോടെ ഓടി വന്നു അവന്റെ നെഞ്ചിലേക്ക് വീണു... അവള്ടെ കണ്ണുനീർ അവന്റെ ഷർട്ട്‌ നനയിച്ചു... "ഒന്നുമില്ലെടി "അവള്ടെ പുറത്ത് തലോടി കൊണ്ട് പറയുന്നവനെയും അവന്റെ നെഞ്ചിൽ വീണു കരയുന്നവളെയും തളർച്ചയുടെ ആയിശു നോക്കി നിന്നു..........തുടരും…………

എന്‍റേത് മാത്രം: ഭാഗം 19

Share this story