എന്റേത് മാത്രം: ഭാഗം 21

entethu mathram

എഴുത്തുകാരി: Crazy Girl

"ആദി ന്റെ മിന്നുനെ എന്താടാ "അവന്റെ നെഞ്ചത് നിന്ന് മുഖം ഉയർത്തി മിസ്രി ചോദിച്ചു... "എന്റെ കുഞ്ഞിനെ എനിക്ക് കാണണം ആദി... എവിടെ അവൾ"അവന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട് അവൾ തേങ്ങി... "വാ "അവന് അവളേം വലിച്ചു ഐസിയു ഡോറിനു മുന്നിൽ നിർത്തി അവൾ കൈകൾ ഡോറിനു മുട്ടിച്ചു അതിനുള്ളിലേക് നോക്കി... മിന്നുവിനെ കാണാവേ അവള്ടെ കണ്ണുകൾ നിറഞ്ഞു... "എന്താടാ എന്റെ മോൾക് "അവൾ കണ്ണ് നിറച്ചുകൊണ്ട് ചോദിച്ചു... "പറയാം... ആദ്യം ബ്ലഡ്‌ വേണം "ആദി പറഞ്ഞുകൊണ്ട് തിരിഞ്ഞു അപ്പോഴാണ് നിർവികരാമായി നിൽക്കുന്ന ആയിശുവിനെ കണ്ടത്...മിസ്റിയും അവളെ നോക്കി... "എന്റെ ഭാര്യയാ "മിസ്രിയെ നോക്കി അവന് പറഞ്ഞതും അവള്ടെ കണ്ണുകൾ വിടർന്നു... "നീ വാ പെട്ടെന്ന് ബ്ലഡ്‌ വേണം "ആദി അവളേം കൊണ്ട് ബ്ലഡ്‌ എടുക്കാൻ നടന്നു... ഇതെല്ലാം നോക്കി നിൽക്കുന്ന ആയിശുവിന്റെ ഹൃദയം വിങ്ങി... എന്തോ ഒറ്റ പെട്ടത് പോലെ തോന്നി... തളർച്ചയുടെ അവൾ സീറ്റിൽ ഇരുന്നു... "മിന്നു... പെട്ടെന്ന് വാ മോളെ... ഉമ്മിക്ക്... ഉമ്മിക്ക് ആരൂല്ലടാ..."അവൾ തേങ്ങിക്കൊണ്ട് മുഖം പൊത്തി..

. ************** "കുട്ടിക്ക് കുഴപ്പമൊന്നുമില്ല... രണ്ട് ദിവസം ഹോസ്പിറ്റലിൽ കിടക്കട്ടെ... എന്നിട്ട് പോകാം "ഡോക്ടർ പറഞ്ഞത് കെട്ട് മൂവരും തലയാട്ടി... ഇപ്പൊ മൂന്നുപേർക്കും ചെറിയ ആശ്വാസം തോന്നി... ആദിയും മിസ്റിയും സീറ്റിൽ ചെന്നിരുന്നു അവർക്ക് ഓപ്പോസിറ്റ് ആയി ആയിഷുവും... "അൻവർ??"ആദി മിസ്രിയെ നോക്കി... "ഇവിടെ കൊണ്ട് വിട്ടിട്ട് പോയതാ... എല്ലാവരും ഉണ്ടാവുമെന്ന് കരുതി"മിസ്രി പറഞ്ഞു അയിശു രണ്ടുപേരെയും നോക്കി... മിസ്രിയുടെ കണ്ണുകളാണ് മിന്നുവിന് കിട്ടിയത്...വല്ലാത്തൊരു ആകർഷണീയം ഉണ്ട് മിസ്രിയെ കാണാൻ എന്നാൽ കരഞ്ഞുകലങ്ങിയതിനാൽ കണ്ണുകൾ വീർതിരിക്കുന്നു... ആദിയും മിസ്റിയും അടുത്തിരിക്കുമ്പോൾ ശെരിക്കും കാണാൻ നല്ല ചേർച്ച ഉണ്ടെന്ന് തോന്നി അവൾക്... മിസ്രി അവളെ നോക്കിയതും അവള്ടെ ചുണ്ടിൽ ദയനീയമായി പുഞ്ചിരിച്ചു... അവള്ടെ ഹൃദയം എന്നാൽ വിങ്ങിക്കൊണ്ടിരുന്നു.... രാത്രി ആയതും ഹോസ്പിറ്റലിന്റെ ക്യാന്റീനിൽ ചെന്നു ഫുഡ്‌ കഴിക്കാൻ വിളിച്ചു ആദി ... അയിശു വേണ്ടെന്ന് പറഞ്ഞെങ്കിലും ആദിയുടെ നിർബന്ധത്തിൽ അവൾ ചെന്നു... കഴിക്കുമ്പോൾ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ആദിയെയും മിസ്രിയെയും എതിർവശത് നിന്നു അയിശു നോക്കി....

സങ്കടം ഇല്ലാ മറിച്ചു ഇത്രയും അടുപ്പമുള്ളവർ എന്തിനു പിരിഞ്ഞു എന്ന ചോദ്യം മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.... ആദി മിസ്രിക്കും ആയിഷുവിനും ഒരു മുറി ബുക്ക്‌ ചെയ്തു...അവർ മുറിയിൽ ചെന്നു കുറച്ചു ഇരുന്നു... രണ്ടുപേരും പരസ്പരം നോക്കുന്നുന്ടെലും ഒന്നും മിണ്ടാൻ തുനിഞ്ഞില്ല... ആയിഷുവിനു പലതും ചോദിക്കണം എന്ന് ഉണ്ടെങ്കിലും സാഹചര്യവും അവസ്ഥയും മനസ്സിലാക്കി അവൾ നിന്നു.... ഉറക്കിനിടെ എന്തോ ഓർത്തു ഞെട്ടി അയിശു കണ്ണുകൾ തുറന്നു... അടുത്ത ബെഡിൽ കിടക്കുന്ന മിസ്രിയെ കണ്ടു അവൾ എണീറ്റിരുന്നു.... ആദിയെ മുറി എങ്ങും കണ്ടില്ല... അവൾ ശബ്ദമാക്കാതെ മുറിക്ക് പുറത്തിറങ്ങി ഡോർ അടച്ച്... ഹോസ്പിറ്റലിൽ ഒന്ന് രണ്ടുപേർ ഡ്യൂട്ടിയിൽ ആണ് അല്ലാത്തവർ ചെയറിൽ ചാരിയും ഓരോ മൂലയിലും ഉറങ്ങുന്നുണ്ട്... അവൾ ഐസിയുവിനു അടുത്തേക്ക് നടന്നു... നടക്കുമ്പോൾ ഐസിയുവിന് മുന്നിലുള്ള സീറ്റിൽ ചുമരിൽ തല ചാരി ഉറങ്ങുന്ന ആദിയെ കണ്ട് അവൾ അങ്ങോട്ടേക്ക് നടന്നു... ഒച്ചവെച്ചു ശബ്ദമുണ്ടാക്കാതെ അവനടുത്ത് ഇരുന്നു...അവനെ നോക്കി... അവനെ കാണുമ്പോൾ എല്ലാം മറന്ന് പോകുന്ന പോലെ തോന്നി.... നേരത്തെ മിസ്രി നെഞ്ചിൽ വീണപ്പോൾ എന്റെയാണെന്ന് പറയാൻ മനസ്സ് വെമ്പിയതാ... പക്ഷെ അതിനുള്ള അർഹത എനിക്കുണ്ടോ... അവൾ സ്വയം ചോദിച്ചു... "എനിക്ക് ആവില്ല "ആദിയുടെ ദയനീയമായ ശബ്ദം അവള്ടെ ചെവിയിൽ മുഴുങ്ങി... എന്ത് കൊണ്ടാ മിന്നുവിന് ബ്ലഡ്‌ കൊടുക്കാൻ ആവില്ല എന്ന് പറഞ്ഞത്....

അതിനർത്ഥം..മിന്നുവിന്റെ വാപ്പി ആദി അല്ലന്നാണോ... അല്ലാ അങ്ങനെ ആവില്ല എനി ആദിക്ക് രക്തം കൊടുക്കാതിരിക്കാൻ വല്ല രോഖവും..... സ്സ് അല്ലാ.. അങ്ങനമൊന്നുമില്ല.. എന്താ നീ ഓർക്കുന്നെ അയിശു അങ്ങനെ ചിന്തിക്കരുത്....."അവൾ സ്വയം കുറ്റപ്പെടുത്തി.... അവള്ടെ മനസ്സിൽ ആദിയുടെ ചില നേരം മൗനം നിറഞ്ഞ മുഖം... ചില നേരത്ത് ചിന്തകളിൽ മുഴുകി ഇരിക്കുന്നത് മനസ്സിൽ തെളിഞ്ഞു.... അവന്റെ മനസ്സിൽ എന്തൊക്കെയോ അലട്ടുന്നുണ്ടെന്ന് അവൾക് തോന്നി.... എന്തോ വലിയ ഭാരം അവനിൽ ഉണ്ടെന്ന് തോന്നി...അവനിലെ സങ്കടം അവൾക് അറിയണമെന്നുണ്ടേലും ചോദിക്കാൻ മനസ്സ് അനുവദിക്കുന്നില്ല... "എന്തുണ്ടെലും ഈ ഞാൻ ഉണ്ടാകും.... "അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ നോക്കി... ചുമരിൽ ചാരി തലവെച്ചു കിടക്കുന്നവനെ കണ്ടു അവൾക്ക് വല്ലാതെ തോന്നി......അയിശു അവള്ടെ വലത്തേ കരം കൊണ്ട് അവന്റെ ഇടതെ കവിളിൽ തൊട്ടു അവനെ എഴുനേൽപ്പിക്കാതെ പതിയെ അവള്ടെ തോളിൽ തല ചായ്ച്ചു വെച്ചു... പെട്ടെന്ന് അവൾ കൈകൾ പിൻവലിച്ചു... അവന് ഒന്ന് കുറുകി അവൾടെ തോളിൽ കവിൾ ചേർത്ത് കിടന്നു...ആദ്യമൊന്നു അമ്പരന്നെങ്കിലും... അവളും അവന്റെ തലയിൽ കവിൾ ചേർത്തു കിടന്നു....

അതറിയവേ തിരമാലയെ പോലെ വെമ്പുന്ന ഹൃദയത്തിൽ കുളിരു കോരുന്ന പോലെ തോന്നി അവനു... ചുണ്ടിൽ മൃതുവായി പുഞ്ചിരി തെളിഞ്ഞു... ************** "നീ എങ്ങോട്ടാ രാവിലെ തന്നെ മറിയു " "സാധനങ്ങൾ ഒന്നുല്ല ഉപ്പാ... എന്നേ ബസ്റ്റോപ്പിൽ ഇറക്കിയ മതി ഞാൻ മാർക്കറ്റ് വരെ പോയി വാങ്ങിയിട്ട് വരാം "അവൾ വീട് പൂട്ടിക്കൊണ്ട് പറഞ്ഞു... "ഒറ്റക്കോ " "അല്ലാ വഴിയിൽ പോകുന്ന 5 6 പേരും ഉണ്ട്... എന്റുപ്പച്ചി... ഞാനേ പ്രായപൂർത്തിയായ പെണ്ണാ.. ഒറ്റക്കൊക്കെ പോകണം... എനി ഇങ്ങനെ ഉപ്പച്ചിടെ കയ്യും പിടിച്ചു നടന്നാലേ പൊട്ടി പെണ്ണായി പോകും ഞാൻ "അവൾ പറഞ്ഞു കൊണ്ട് ചെരുപ്പണിഞ്ഞു... അയാൾ ചിരിയോടെ ടാക്സി കാറിൽ കയറി .. അവളും കയറി രണ്ടുപേരും വിട്ടു... "എന്തേലും ആവിശ്യമുണ്ടെൽ വിളിക്കണേ..."ബസ്റ്റോപ്പിൽ ഇറക്കി കൊണ്ട് നൗഫൽ പറഞ്ഞു... "ആ വിളിക്കാം " "ഒറ്റക്ക് ആണെന്ന് കരുതി അലഞ്ഞു തിരിഞ്ഞു നടക്കണ്ടാ വേഗം വീട്ടിൽ എത്തണം"അയാൾ താക്കീത് പോലെ പറഞ്ഞു "ആ ഷെരീന്നെ " ഉപ്പ പോയതും അവൾ ബസ്റ്റോപ്പിലെ സീറ്റിൽ ഇരുന്നു ബാഗ് തുറന്നു... ഫിർദൗസ് കമ്പനിയുടെ അടിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഡയൽ ചെയ്തു... "ഹലോ ഫിർദൗസ് കമ്പനിയിലെ അല്ലെ "അവൾ എങ്ങനെയോ ചോദിച്ചു "യെസ് മാഡം...any ഹെല്പ് "

"എനിക്ക് നിങ്ങളുടെ മാനേജർ ഒന്ന് കാണണം... അതിനു നേരത്തെ ബുക്കിങ് വല്ലതും ഉണ്ടോ എന്നറിയാൻ..." "സോറി മാം... ഇന്ന് മാനേജർ ലീവിൽ ആണ്... സൊ ഇന്ന് പറ്റില്ല " "പിന്നെ എപ്പോഴാ ഒന്ന് കാണാൻ പറ്റുന്നെ... pls ഇമ്പോര്ടന്റ്റ്‌ മാറ്റർ ആണ് " "മം യു ക്യാൻ come tomorrow..." "ഓക്കെ താങ്ക് യു " അവൾ ഫോൺ വെച്ച് ദീർഘമായി ശ്വസിച്ചു... എനിയും ഇരുന്നാൽ പറ്റില്ല.. മുന്നിട്ടു ഇറങ്ങുക തന്നെ വേണം അവൾ ചിന്തയിലാണ്ടു.... ************* മിന്നുവിനെ മുറിയിലേക്ക് മാറ്റി... അയിശു വേഗം അവൾക്ടുത്തു ചെന്നു... ഇപ്പോഴും കണ്ണ് തുറക്കാതെ ഉറങ്ങുന്ന മിന്നുവിനെ കണ്ടപ്പോൾ അവള്ടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.... അവള്ടെ കയ്യില് പിടിച്ചു അമർത്തി ചുംബിച്ചു... "എന്റെ മോൾക് ഒന്നുല്ല.. പെട്ടെന്ന് വാ റ്റായി കൊണ്ടരും ഉമ്മി "അവൾ ഉറങ്ങുന്ന മിന്നുവിനെ നോക്കി പറഞ്ഞുകൊണ്ടിരുന്നു... അപ്പോഴേക്കും ഡോക്ടറോട് സംസാരിച്ചു ആദിയും മിസ്റിയും അകത്തേക്ക് കയറിയിരുന്നു... മിസ്രി മിന്നുവിന് അടുത്തേക്ക് പാഞ്ഞു വന്നു.. അയിശു പെട്ടെന്ന് അവൾക് മാറി കൊടുത്തു... "ഉമ്മാന്റെ മോളെ...കാണാനാഗ്രഹിച്ചപ്പോൾ അറിഞ്ഞില്ലല്ലോ ഈ കോലത്തിൽ എന്റെ മോളെ കാണാൻ പറ്റുമെന്ന്..."മിസ്രി മിന്നുവിന്റെ നെറ്റിയിൽ ഉമ്മ വെച്ച്... എന്നാൽ തലയിലെ വേദന കാരണം അവൾ ഒന്ന് കുറുകി അത് മനസ്സിലാക്കിയ അയിശു പെടഞ്ഞു കൊണ്ട് മുന്നിൽ വന്നു... മിസ്രി അവളെ ഒന്ന് നോക്കി... "ആദി... എന്തിനാടാ അയാൾ വന്നേ...

എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ എങ്ങനാ തോന്നി ആ മനുഷ്യൻ "ആദിക്ക് നേരെ നോക്കി അവൾ പറഞ്ഞു... "ന്തിനാ ന്റെ കുഞ്ഞിനെ ഒറ്റക്കാക്കി നീ പോയത്... അതുകൊണ്ടല്ലേ..."അവൾ അവന്റെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു ... ആയിശുവിന്റെ മുഖം സങ്കടത്താൽ കുനിഞ്ഞു ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി... കണ്ണു നിറച്ചു അവൾ ആദിയെ നോക്കി അവന് മിസ്രിയെ ചേർത്ത് പിടിച്ചു സമാധാനിപ്പിക്കുന്നത് കണ്ടപ്പോൾ അവളിൽ ശ്വാസം മുട്ടുന്നത് പോലെ.. ഒറ്റക്ക് ആയത് പോലെ...കൂടെ ആരുമില്ലാത്തത് പോലെ... അവൾ ആ മുറിവിട്ട് ഇറങ്ങി... കണ്ണുകൾ ഇറുക്കെ അടച്ച് ശ്വാസം നീട്ടിയെടുത്തു... ഫോണിൽ മറിയുവിന്റെ നമ്പർ ഡയൽ ചെയ്തു.... "ഹലോ... ഇത്തു... ഞാനേ മാർക്കറ്റിൽ വന്നിരിക്കാ വീട്ടിൽ സാധനം ഒക്കെ തീർന്നു... മുൻപ് ഇത്താന്റെ ഒപ്പരം അല്ലെ ലാസ്റ്റ് മാർക്കറ്റിൽ വന്നേ... ഹോ ഇവിടെ വന്നപ്പോ ഇത്താനെ മിസ്സ്‌ ചെയ്‌തൂട്ടോ "ഫോൺ എടുത്തപ്പോ തന്നേ മറിയുവിന്റെ ശബ്ദം കേട്ടതും അവള്ടെ ഹൃദയം ശാന്തമായി... "ഇത്തോയ്.. ഇങ്ങള് കേൾക്കുന്നുണ്ടോ ഞാൻ പറയുന്നേ....എന്താ ഇത്താ... എന്തേലും പ്രശ്നം ഉണ്ടോ.... ഇത്താ "അവള്ടെ ശബ്ദം താഴ്ന്നു വന്നു... "മോളെ "അയിശു അവളെ ഇടറി കൊണ്ട് വിളിച്ചു...

"ഇത്ത... എന്താ പറ്റിയെ ശബ്ദമൊക്കെ വല്ലാതെ... " "മിന്നു... മിന്നു മോൾ ഹോസ്പിറ്റലിലാ.... നീ വരുമോ ഒന്ന് കാണാൻ... എനിക്ക് എന്തോ...."അയിശു കരച്ചില് വക്കിനോളം എത്തി.... "ഇത്താ... മിന്നു മോൾക്കെന്താ.. എവിടെയാ നിങ്ങള്... ഏത് ഏത് ഹോസ്പിറ്റലിലാ"മറിയു വേവലാതിയോടെ ചോദിച്ചു... "ലൂർത് ഹോസ് "അത്ര പറയുമ്പോഴേക്കും അവള്ടെ ഫോൺ ഓഫ്‌ ആയിരുന്നു... അയിശു തളർന്നപോലെ സീറ്റിൽ ഇരുന്നു... ************* മറിയു എല്ലാം കെട്ട് വല്ലാത്തൊരു അവസ്ഥയിൽ നിന്നു... കല്യാണം കഴിഞ്ഞിട്ട് ഇന്നേവരെ ഇത്തയുടെ ശബ്ദം ഇത്ര ഇടറിയിട്ടില്ല... ഇത്ര സങ്കടത്തോടെ സംസാരിച്ചിട്ടില്ല..മിന്നു മോൾക് ഒന്നും വരുത്തല്ലേ റബ്ബേ... അവള്ടെ കളിചിരികൾ മനസ്സിൽ തെളിഞ്ഞു "ചേട്ടാ എനിക്ക് ഒന്നും വേണ്ടാ "കയ്യിലെ വെണ്ടക്ക തിരിച്ചു നൽകികൊണ്ട് അവൾ മാർക്കറ്റിൽ നിന്നു ദ്രിതിയിൽ നടന്നു... നടക്കുവഴി മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ ആയിരുന്നു.... ദ്രിതിയിൽ റോഡ് മറിച്ചു കടക്കാൻ നിന്നതും എതിരെ വന്ന കാർ അവളെ തൊട്ടില്ല എന്ന പോലെ സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തിയത്.. അവൾ അതറിഞ്ഞതും അവരെ നോക്കാതെ തന്നെ സോറി പറഞ്ഞു റോഡ് മുറിച്ചു കിടന്നു... എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയാ മതി എന്നായിരുന്നു അവള്ടെ മനസ്സിൽ...

പെട്ടെന്നാണ് മുന്നിൽ ഒരു കാർ തടസ്സമായി നിർത്തിയത്..മറിയു ഞെട്ടി നിന്നു... ഇതേ കാർ തന്നെയല്ലേ നേരത്തെ റോഡ് മറിച്ചു കടക്കുമ്പോൾ തട്ടാൻ പോയത് എന്നവൾ ഓർത്തു... "സോറി ചേട്ടാ അറിയാതെ പറ്റിപോയതാ..."എന്നവൾ പറഞ്ഞുകൊണ്ട് നടക്കാൻ തുനിഞ്ഞതും ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നയാൾ ഡോർ തുറന്ന് ഇറങ്ങിയത് കണ്ടു അവൾ നോക്കി... "സർ "അവൾ കണ്ണുകൾ മിഴിച്ചുകൊണ്ട് വിളിച്ചു... അവന്റെ കലിപ്പിച്ച നോട്ടം കണ്ടതും അവൾ അവനിൽ നിന്ന് നോട്ടം മാറ്റി... "ആർക്ക് വായികുളിക വാങ്ങാൻ പോകുവാടി നീ"അവന്റെ അലർച്ച കെട്ട് അവൾ ഞെട്ടി.. ചുറ്റും നോക്കി.. ബസ്റ്റോപ്പിലെ രണ്ട് മൂന്ന് ആൾകാർ ശ്രെദ്ധിക്കുന്നുണ്ട്... "ബ്രേക്ക്‌ കിട്ടിയില്ലായിരുന്നെങ്കിൽ റോഡിൽ പറ്റി കിടന്നേനെ... ഓരോന്ന് ഇറങ്ങിക്കോളും രാവിലെ തന്നെ "അവന് ദേശിച്ചു പറഞ്ഞത് കെട്ട് അവള്ടെ കണ്ണ് നിറഞ്ഞു.. ഒന്നാമത് വല്ലാത്തൊരു അവസ്ഥയിലാ അതിന്റെ കൂടെ ഇതും അവൾ ഓർത്തു... "സോ..റി സർ.... കണ്ടില്ല... ഞാൻ.. ഞാൻ... പൊക്കോ..ട്ടെ "നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഉയർത്തി ചോദിച്ചതും അവന് ദേഷ്യം അടക്കി പിടിച്ചു... "എങ്ങോട്ടാ ഈ ഓടി പാഞ്ഞു "അമന്റെ ശബ്ദം നേർത്തു വന്നു... "ഹോസ്.. ഹോസ്പിറ്റലിൽ "

"എന്ത് പറ്റി "അവന്റെ വാക്കുകളിൽ വേവലാതി നിറഞ്ഞോ അവൾ കണ്ണുകൾ ഉയർത്തി നോക്കി അവനെ... അവന് കണ്ണുകൾ പിൻവലിച്ചു.... "അറീല.. മിന്നു.. മോൾ ഹോസ്പിറ്റലിലാ "അവൾ ഇടറി കൊണ്ട് പറഞ്ഞു... "ഏത് "ആദി "ലൂർത് " "വാ കേർ ഞാൻ അങ്ങോട്ടേക്കാ" "വേ...ണ്ട.... ഞാൻ... പൊക്കോളാം "അവൾ വിക്കി "കേറടി "അതൊരു അലർച്ച ആയിരുന്നു പിന്നീട് വണ്ടിയിൽ കേറി ഇരുന്നതും വിട്ടതും ഒന്നും അവൾ അറിഞ്ഞില്ല... ഹോസ്പിറ്റലിൽ എത്തിയതും അവൾ കാറിൽ നിന്ന് വേഗം ഇറങ്ങി മുന്നോട്ട് നടന്നു... അമൻ അവൾക് പുറകെയും... ചെയറിൽ ഇരിക്കുന്ന ആയിശുവിനെ കണ്ടതും മറിയു അങ്ങോട്ടേക്ക് പാഞ്ഞു... "മറിയു "മുന്നിൽ നിൽക്കുന്ന മറിയുവിനെ ഒരു ആശ്രയം എന്ന പോലെ അയിശു കെട്ടിപിടിച്ചു... അവള്ടെ ഉള്ളിലെ വിങ്ങൽ കണ്ണീരായി മറിയുവിന്റെ തോളിൽ ഒഴുകി... മറിയു അയ്ഷയുടെ പുറത്ത് തലോടി... അവള്ടെ കണ്ണും നിറഞ്ഞിരുന്നു...ഒന്ന് ശാന്തമായി എന്ന് തോന്നിയതും അയിശു കണ്ണുകൾ അമർത്തി തുടച്ചു അവളിൽ നിന്ന് വിട്ടു മാറി... അവൾക് പുറകിൽ നിൽക്കുന്ന അമനെ കണ്ടു അവൾ സംശയത്തോടെ നോക്കി... "എനിക്ക് ഇവിടെയാ ഡ്യൂട്ടി... വരുന്ന വഴി കണ്ടതാ "അവന് പറഞ്ഞു..

അപ്പോഴാണ് ആയിഷുവിനു അവന് അധ്യാപകൻ മാത്രമല്ല ഡോക്ടർ ആണെന്നുള്ള അറിവും കിട്ടിയത്.. മുറി ചാരി ആദി പുറത്തേക്ക് ഇറങ്ങിയപ്പോൾ കാണുന്നത് ആയിഷയുടെ അടുത്ത് നിൽക്കുന്ന മറിയുവിനെയും അമനിനെയും ആണ്... "മറിയു എങ്ങനെ ഇവിടെ "ആദി അവർക്കുനേരെ നടന്നു "ഇത്ത വിളിച്ചിരുന്നു മിന്നു മോൾ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു വന്നതാ "മറിയു പറഞ്ഞു ആദി ആയിഷയെ ഒന്ന് നോക്കി... അവൾടെ കണ്ണുകൾ മറിയുവിലാണ്.. അവള്ടെ നിസ്സഹായത അവസ്ഥ അവനിലും വേദന നിറച്ചിരുന്നു മറിയു വന്നത് അവൾക്കൊരു ആശ്വാസമാവുമെന്ന് അവനും കരുതി... "മിന്നു എവിടെ കാണാൻ പറ്റുമോ ഒന്ന്"മറിയു ആദിയെയും ആയിശുവിനെയും നോക്കി... ആയിശുവിന്റെ തല താണു... "മിന്നു മിസ്രിയുടെ അടുത്താ... അവൾക് മോൾടെ കൂടെ കുറച്ചു ഇരിക്കണം എന്ന് പറഞ്ഞു"ആദി മറുപടി നൽകി.. "മിസ്രി?"മറിയു സംശയത്തോടെ ആയിശുവിനെ നോക്കി "മിന്നുവിന്റെ ഉമ്മയാ "വേദന കലർന്ന ചിരിയോടെ അയിശു പറഞ്ഞത് കെട്ട് മറിയു ഞെട്ടി അവളെ നോക്കി... അവൾക് വിശ്വസിക്കാൻ പറ്റിയില്ല... അപ്പൊ മിന്നുവിന് ഉമ്മ ജീവിച്ചിരിപ്പുണ്ടോ.. എന്ന ചോദ്യം അവൾ സ്വയം ചോദിച്ചു...

എന്നാൽ ആയിശുവിന്റെ മകളാണ് മിന്നു എന്ന് കരുതിയിരുന്ന അമൻ അവരുടെ സംഭാഷണം കെട്ട് എല്ലാവരെയും സംശയത്തോടെ നോക്കി... മിന്നുവിന് പറ്റിയതും ഡോക്ടർ പറഞ്ഞതും ഒക്കെ ആദി അവർക്ക് പറഞ്ഞുകൊടുത്തു.. എല്ലാം കെട്ട് മറിയു അന്തിച്ചു നിന്നു... "ഇങ്ങനെയും ഉണ്ടോ മനുഷ്യർ"അവൾ ആത്മാകതിച്ചു "ഡോക്ടർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ she ഈസ്‌ ഫൈൻ... തല ചുമരിൽ തട്ടിയതിനാവം ബോധം പോയത്..."അമൻ പറഞ്ഞത് കെട്ട് മൂവരും തലയാട്ടി... അമൻ ഡ്യൂട്ടിക്ക് കയറി ആദിയും ആയിഷുവും മറിയുവും മാത്രമായി... അയിശു ആദിയോട് മിണ്ടാനോ ഒന്നിനും ചെല്ലാത്തത് മറിയുവിനു മനസ്സിലായിരുന്നു ...ആയിഷുവിനെ കാണവേ അവൾക് സങ്കടം തോന്നി... കുറച്ചു കഴിഞ്ഞതും മിസ്രി മുറിയിൽ നിന്ന് ഇറങ്ങി ആദി മറിയുവിനെ അവൾക് പരിചയപ്പെടുത്തി..... അയിശു വെള്ളമെടുക്കാൻ എന്നും പറഞ്ഞു പോയപ്പോൾ ആണ് മുറിയിൽ ആദിയും മിസ്റിയും മാത്രമേ ഉള്ളൂ എന്ന ചിന്ത മറിയുവിനു ഉണർന്നത്... "ഇപ്പോഴും അവർ തമ്മിൽ നല്ല അടുപ്പമാണല്ലോ അതിനർത്ഥം ആദിക്കാക്ക് മിസ്രിത്തയെ ഇപ്പോഴും ഇഷ്ടമാണെന്നാണോ "അവൾ സംശയത്തിലാണ്ടു...

പുറത്തെ ചെയറിൽ നിന്ന് എണീറ്റു അവൾ മുറിക് പുറത്ത് ചാരി വെച്ച ഡോറിനുള്ളിലേക്ക് നോക്കി... മിന്നുവിന്റെ അടുത്തായി നിൽക്കുന്ന ആദിയും മിസ്റിയും ഇരിക്കുന്നത്... അവർ സംസാരിക്കുന്നത് എന്താണ് എന്നുള്ളത് അറിയാനുള്ള ആകാംഷ കാരണം അവൾ ഒന്നൂടെ ശ്രെദ്ധ അവരിൽ പതിപ്പിച്ചു കാതുകളിൽ കൂർപ്പിച്ചു... പുറത്ത് ആരോ തൊട്ടതു അറിഞ്ഞതും അവൾ തോൾ അനക്കി... "ഒരു മിനിറ്റ് ഇത്താ... അവർ എന്താ സംസാരിക്കുന്നെ നോക്കട്ടെ"മറിയു പറഞ്ഞു കൊണ്ട് കുറച്ചൂടെ ഡോർ തുറന്നു... "ആഹ്ഹ... സ്സ് "ചെവിയിൽ. പിടിത്തം വീണതും ഒച്ചവെച്ചാൽ പെടും എന്നറിയുന്നത് കൊണ്ട് അവൾ വാ പൊത്തി തിരിഞ്ഞു നിന്നു... അമനിനെ കണ്ടതും അവൾ അവൾ ഞെട്ടി വായീന്ന് കയ്യെടുത്തു...അവനിൽ നിന്ന് മാറാൻ നിന്നതും അവന് ചുമരിൽ കയ്യ് കുത്തി നിന്നു... അവൾ അമ്പരന്നു നോക്കി.. "ഒളിഞ്ഞു നോക്കുവാണോ കള്ളി"അവന് കടുപ്പിച്ചു വിളിച്ചതും അവള്ടെ കണ്ണുകൾ കൂർത്തു "ഞാൻ കള്ളിയൊന്നുമല്ല "അവൾ ചുണ്ടുകൾ കോട്ടി "പിന്നെന്തിനാ ഒളിഞ്ഞു നോക്കിയേ" "ഞാ .. അത്... പിന്നെ.. അത്... ഹാ ആരു പറഞ്ഞു ഒളിഞ്ഞു നോക്കിയതാണെന്ന് ഞാൻ അകത്തു അവർ എന്താ ചെയ്യുന്നേ എന്ന് നോകിയതാ "അവൾ ഗമയോടെ പറഞ്ഞു..

"അതിനു തന്നെയാ ഒളിഞ്ഞു നോട്ടം എന്ന് പറഞ്ഞെ "അവന് ഭാവവ്യത്യാസം ഇല്ലാതെ പറഞ്ഞത് കേട്ട് അവൾക് ചടച്ചു അപ്പോഴാണ് ഹോസ്പിറ്റൽ ആണെന്ന ബോധം വന്നത് അവൾ അവനെ തള്ളി വേഗം അവിടെയുള്ള സീറ്റിൽ ഇരുന്നു... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവന് ഒന്ന് പുച്ഛിച്ചു കൊണ്ട് അകത്തേക്ക് കയറി... സമയം വൈകിയതും മറിയു അവരോട് പറഞ്ഞു വീട്ടിലേക്ക് പോയി... ആയിശു പിനീട് ആദിയെയും മിസ്രിയുടെയും അടുത്ത് അങ്ങനെ ചെല്ലാൻ നിന്നില്ല... മിന്നുവിനെ അടുത്ത് തന്നെ അവൾ ഇരുന്നു... ഇടക്ക് വന്നു അമൻ വന്നു നോക്കി.. മിന്നുവിന്റെ സിറ്റുവേഷൻ നോക്കി പോകും... ************** "കുട്ടിയെ അധികം സ്‌ട്രെയിൻ ചെയ്യിപ്പിക്കരുത്... കൂടുതൽ കരയാനുള്ള അവസ്ഥ ഉണ്ടാക്കരുത്... കുട്ടിയല്ലേ ചിലപ്പോൾ തല പെയിന് വരാൻ ചാൻസ് ഉണ്ട്... ഈ കെട്ട് ഒന്ന് അഴിക്കുന്നത് വരെ അവളെ സൂക്ഷിക്കണം.. ഒറ്റക് നിർത്തണ്ടാ.. എവിടേലും ചെറുതായി തല ഒന്ന് തട്ടിയാൽ തന്നെ പൈൻ വരും"ഡോക്ടർ പറഞ്ഞത് കെട്ട് ആദിയും മിസ്റിയും തലയാട്ടി... മിന്നുവിന് വേണ്ട മരുന്ന് വാങ്ങി വന്നപ്പോളേക്കും അയിശു മിന്നുവിനെ മാറോടു ചേർത്തു എടുത്തിരുന്നു... "താങ്ക്സ് അമൻ... ഞങ്ങൾ എന്നാൽ"ആദി അമന് നേരെ കൈകൊടുത്തു... "എന്തുണ്ടെലും വിളിക്കാം...

"അമനും തിരിച്ചു കൈകൊടുത്തു... "ഉമ്മ വിളിച്ചിരുന്നു ഞാൻ ഫോൺ എടുത്തില്ല... അയ്ഷയുടെ ഫോൺ സ്വിച്ച് ഓഫ്‌ ആണെന്ന് പറഞ്ഞു ഏതായാലും ഉമ്മ വരുന്നത് വരെ ആരും ഒന്ന് അറിയിക്കണ്ടാ "ആദി കാറിലേക്ക് നടക്കും വഴി പറഞ്ഞു അയിശു എല്ലാം കേട്ട്.അവനു പുറകിൽ നടന്നു.... "ആദി "മിസ്രി വിളിച്ചത് കേട്ട് ആദി അവളെ നോക്കി... "ഞാനും വന്നോട്ടെടാ...മോൾടെ കൂടെ കുറച്ചു ദിവസം... എനി എനിക്ക് പറ്റിയില്ലെങ്കിലോ " മിസ്രി പറഞ്ഞത് കേട്ട് ആദി അവളെ നോക്കി... പതിയെ ഒന്ന് പുഞ്ചിരിച്ചു... മിസ്രി നിറഞ്ഞ ചിരിയോടെ ആയിശുവിന്റെ കയ്യില് നിന്ന് മോളെ വാങ്ങി കാറിൽ കയറി... മിന്നുവിനെ എടുത്തു പോകുന്ന മിസ്രിയെ കാണവേ അവൾക് ഹൃദയം വെമ്പി... തന്നിൽ നിന്നു തന്റെ മോളെ അടർത്തി മാറ്റുമോ എന്നവൾ ഭയന്നു... അവരുടെ കൂടെ പോകുമ്പോൾ ഒറ്റപ്പെടുന്നത് പോലെ തോന്നി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story