എന്റേത് മാത്രം: ഭാഗം 13

എന്റേത് മാത്രം: ഭാഗം 13

എഴുത്തുകാരി: Crazy Girl

“ഉപ്പാ ഇത് കണ്ടോ ” രാത്രി ഉറങ്ങാൻ ബെഡിൽ ഇരുന്ന നൗഫലിന്റെ അടുത്തേക് ഡ്രസും പിടിച്ചു മറിയു ചെന്നു “ഇതെവിടുന്ന “അയാൾ അവളെ നോക്കി “അതോ ഇക്കാക വന്നിരുന്നു കോളേജിൽ… എന്നിട്ട് ഈ ഡ്രസ്സ്‌ തന്നിട്ട് പറഞ്ഞു ഇത്ത തരാൻ പറഞ്ഞതാ എന്ന്… നാളെ ഓണം അല്ലെ അതോണ്ട് “അവള്ടെ മുഖത്തെ സന്തോഷം കണ്ടു അയാൾ ചിരിച്ചു… “ആദിൽ കൊള്ളാല്ലേ മോളേ “അവളെ നോക്കി നൗഫൽ ചോദിച്ചു… “അത് പറയാനുണ്ടോ… ശെരിക്കും ഇക്കാക്കമാരില്ലാത്ത എനിക്ക് ഇക്കാക്കയെ കിട്ടിയ പോലെ തോന്നുന്നു…”അവളിലും ആദിലിനോടുള്ള സഹോദര സ്നേഹം നിറഞ്ഞു…അവൾ അയാളുടെ അടുത്ത് ചെന്നിരുന്നു വിശേഷം പറയാൻ തൊടങ്ങി..

രണ്ടുപേർക്കും ഒരുപാട് പറയാനുണ്ടായിരുന്നു അവസാനം സംസാരവിഷയം കണ്ടാമൃഖം എന്ന അവള്ടെ അമൻ സാർനെ കുറിച്ചായി… അവന്റെ ഓരോ ഭാവവും ദേഷ്യവും അവളെ വഴക്ക് പറഞ്ഞതും അവൾ എണ്ണി എണ്ണി പറഞ്ഞും കാണിച്ചു കൊടുത്തു… ഇടക്ക് അവള്ടെ തലക്കിട്ട് കൊട്ടിയും അവള്ടെ കളി കണ്ടു ചിരിച്ചും അയാൾ ഇരുന്നു… പതിയെ ഉപ്പയുടെ നെഞ്ചിൽ നെഞ്ചിൽ ചാരി അവൾ ഉറങ്ങി…. ************* “അടങ്ങി ഇരിക്ക് മിന്നു… ദേ മുടിയൊക്കെ കുളമായാൽ ഉമ്മി കൂട്ടൂലാട്ടോ “കണ്ണാടിയിലൂടെ നിലത്ത് ബസ് ഓടിച്ചു കളിക്കുന്ന മിന്നുവിനെ നോക്കി ആയിശു പറഞ്ഞു… “ഉമ്മി വേം മ്മക്ക് പോവ്വാ… ബ്ർർർ “ചുണ്ടുകൾ കൊണ്ട് വണ്ടിയൊടിച്ചു കൊണ്ട് മിന്നു പറഞ്ഞു… “നിക്കെടി കുറുമ്പി ” ഷാൾ ഇട്ടുകൊണ്ട് പറഞ്ഞു… മിന്നുവിനെ കസവിന്റെ മുണ്ടും ബ്ലൗസും ആണ്… തോൾ വരെ മുടിയുള്ളതിനാൽ ആയിശു രണ്ട് ഭാഗത്തും ഫ്രഞ്ച് മോഡൽ ആയി മെടഞ്ഞിട്ടു…

കൂടെ കണ്ണു നീട്ടി എഴുതി പുരികത്തിനു സൈഡിൽ ആയി ഒരു ഒരു കുത്തും വെച്ചു കൊടുത്തു… കൂടാതെ ഒരു മാലയും രണ്ട് കയ്യിലും ഡ്രെസ്സിനു മാച്ച് ആയ വളകളും… എന്നിട്ടാണ് നിലത്തുന്നു ബസ് ഓടിച്ചു കളിക്കുന്നെ ഡ്രസ്സ്‌ ഒക്കെ ഇപ്പൊ ചുളിയുമല്ലോ പടച്ചോനെ… “ആഹാ ഉമ്മേം മോളും ചുന്ദരികൾ ആയല്ലോ “അപ്പോഴാണ് ഉമ്മ കയറി വന്നത്… ആയിശു ഒന്ന് ചിരിച്ചു… “അയ്യേ പുതിയ കുപ്പായവും ഇട്ടു നിലത്തിരിക്ക വാ എണീക്ക് “എന്നും പറഞ്ഞു ഉമ്മ അവളെ പൊക്കിയെടുത്തു… അവൾ ഉമ്മാന്റെ തോളത്തിരുന്നു… “ഞാൻ ഇവൾക്ക് കഴിക്കാൻ കൊടുക്കാം നീ ഒരുങ്ങി വാ ” “ഇല്ലുമ്മ കഴിഞ്ഞു…”ആയിശു സാരി ഒന്നൂടെ റെഡി ആക്കി… “ആ കണ്ണെഴുതിക്കൂടെ… കല്യാണത്തിന് അന്ന് കണ്ടതാ കണ്ണെഴുതി പിന്നെ കണ്ടില്ല”ഉമ്മ പറഞ്ഞപ്പോൾ അവൾ വേണോന്ന് ഉള്ള രീതിയിൽ നോക്കി..

“എഴുതെടി…”ഉമ്മ കനപ്പിച്ചു പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു… “ഞാൻ മോൾക് ഭക്ഷണം കൊടുക്കാം… പെട്ടെന്ന് വാ “എന്നും പറഞ്ഞു ഉമ്മ മിന്നുവിനേം കൂട്ടി ഇറങ്ങി…. “നാന് എങ്ങാം (ഞാൻ ഇറങ്ങാം )”ഉമ്മാന്റെ മടിയിൽ നിന്നു കുതറികൊണ്ട് മിന്നു നിലത്തേക്ക് ഇറങ്ങി… “വാ പിക്ക് (വാ പിടിക്ക് )”എന്നും പറഞ്ഞു ഉമ്മാമാന്റെ കയ്യും പിടിച്ചു കോണിയിറങ്ങാൻ തൊടങ്ങി… “ഈ പെണ്ണ്…”ഉമ്മ തലക്ക് കയ്യ് വെച്ചു… “ഐവ… വാപ്പീടെ മോൾ സൂപ്പർ ആയല്ലോ… ചുന്ദരി മണി “താഴെയിറങ്ങിയ മിന്നുവിനെ ആദി പൊക്കിയെടുത്തു… ആദ്യമായിട്ടാണ് മിന്നുവിനെ ഇത്രയും ഒരുങ്ങി കാണുന്നത് മാലയും വളയും ഇട്ടുകൊടുക്കുമെങ്കിലും ഇത് പോലെ മുടി കെട്ടാനും കണ്ണെഴുതാനും ആർക്കുമറിയില്ല… “നല്ല ഭംഗി ഉണ്ടല്ലേ ഉമ്മ മിന്നുവിനെ കാണാൻ… മാഷല്ലാഹ്”ആദി അവൾടെ ഉണ്ടകവിളിൽ ഉമ്മ വെച്ചു… മിന്നു അവന്റെ താടിയുള്ള കവിളിൽ ഉമ്മ വെച്ചു കൊണ്ട് കുണുങ്ങി ചിരിച്ചു…

Share this story