എന്റേത് മാത്രം: ഭാഗം 10

എന്റേത് മാത്രം: ഭാഗം 10

എഴുത്തുകാരി: Crazy Girl

“വാപ്പീ ഉമ്മീനെ നോക്കി മണ്ടി ഇടിക്കും “അയ്ഷയുടെ മടിയിൽ ഇരുന്ന മിന്നു പറയുന്നത് കേട്ടതും അവന് അവളെ അമ്പരപ്പോടെ നോക്കി.. “ഉറങ്ങീലെ കുറുമ്പി നീ “അവന് അവളുടെ കവിളിൽ പിടിച്ചു വലിച്ചു… അവൾ കള്ളചിരി ചിരിച്ചു അയ്ഷയുടെ മാറിൽ മുഖമോളുപ്പിച്ചു… എന്നാ ഇതൊന്നും അറിയാതെ കണ്ണടച്ച് കിടക്കുന്ന ആയിഷയെ കണ്ടപ്പോ അവന് ശ്വാസം നേരെ വിട്ടു… — കാർ നിർത്തുന്നത് അറിഞ്ഞാണ് ആയിശു കണ്ണ് തുറന്നത്… മുന്നിലെ വീട് കണ്ടു അവൾ ഒന്ന് അമ്പരന്നു സ്വപ്നമാണോ എന്നറിയാൻ അവൾ ഒന്നൂടെ കണ്ണുകൾ ഇറുക്കെ അടച്ച് തുറന്നു… “അല്ലാ സ്വപ്നമല്ല…”അവൾക്ക് വല്ലാത്ത സന്തോഷം തോന്നി… അവൾ മിന്നുവിനേം എടുത്ത് കാറിൽ നിന്ന് ഇറങ്ങി…. പുറകെ ആദിയും… “ഉപ്പാ…. ഉപ്പാ…”അവൾ അകത്തേക്ക് നീട്ടി വിളിച്ചു….

എന്നാൽ പുറത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു… “ആരുമില്ലേ ഇവിടെ “ആദി അവൾക്കടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു… “ഉപ്പ ജോലിക് പോയതായിരിക്കും… ഇപ്പൊ എത്തും… മറിയു കോളജിൽ നിന്ന് എത്താനായി “അവൾ അവനെ നോക്കി പറഞ്ഞുകൊണ്ട് അവന്റെ കയ്യിലേക്ക് മിന്നുവിനെ കൊടുത്തു… ശേഷം പുറത്ത് ഒതുക്കി വെച്ച പൂച്ചട്ടിയിൽ പോയി നോക്കി… അവളെന്താ ചെയ്യുന്നേ എന്ന് സൂക്ഷിച്ചു നോക്കിയ അവന്റെ കണ്ണുകൾ അമ്പരന്നു പോയി… “ഇവിടെയാ താക്കോൽ വെക്കുവാ “അവൾ താക്കോൽ എടുത്ത് വന്നു അവനോടായി പറഞ്ഞു… “അഥവാ കള്ളന്മാർ വന്നാലോ “അവന് വിട്ട് മാറാത്ത അമ്പരപ്പോട് കൂടി ചോദിച്ചു… “അതിനു നമ്മള് മൂന്നാൾക്കല്ലാതെ വേറെ ആർക്കും അറിയില്ലല്ലോ “അവളും അവനെ നോക്കി ചിരിച്ചു…

“ഇപ്പൊ എനിക്കറിയാലോ ” “അതിനു നിങ്ങളെന്റെ ഭർത്താ ” പെട്ടെന്നവൾ നിർത്തി… അവനെ നോക്കി… അവന്റെ മുഖത്തെ കുസൃതി കണ്ടതും അവൾ മുഖം തിരിച്ചു ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ അവൾ ഓർത്തു…അവന്റെ നോട്ടം ഇപ്പോഴും അവളിൽ ആണെന്ന് കണ്ടതുകൊണ്ട് ഒരുതരം പിടപ്പോടെ അവൾ അകത്തേക്ക് കയറി താക്കോൽ വെച്ചു ഡോർ തുറക്കാൻ തുടങ്ങി… എന്നാൽ അവള്ടെ ഓരോ ഭാവവും ഒപ്പിയെടുത്ത അവന്റെ ചുണ്ടിന്റെ കോണിൽ ചിരിയോളുപ്പിച്ചു… “അകത്തേക്ക് വരൂ ” ഡോർ തുറന്നു കൊണ്ട് ആയിഷ ആദിയെ ക്ഷണിച്ചു… അവന് അകത്തേക്ക് കയറിയതും ആയിഷ അവന്റെ കയ്യില് നിന്നു മിന്നുവിനെ വാങ്ങി അവിടെയുള്ള അവള്ടെ ഉപ്പാന്റെ മുറിയിൽ കിടത്തി ഫാൻ ഇട്ടു കൊടുത്തു പുറത്തേക്ക് ഇറങ്ങി…

അവനെന്നാൽ ആ വീടെല്ലാം കാണുകയായിരുന്നു… അവൾ അവനെ ഒന്ന് നോക്കി കിച്ചണിലേക്ക് നടന്നു… ആദി ഓരോ ഭാഗവും നോക്കി കണ്ടു… ഒരു കുഞ്ഞു തറവാട് ആയിരുന്നു അത്… ഓടിട്ട രണ്ട് നില വീടാണേലും നല്ല അടക്കവും ഒതുക്കവും ഉണ്ട്… കാണാൻ തന്നെ ഒരു ഭംഗി ഉണ്ടായിരുന്നു… അവിടെ ചുമരിൽ ഒട്ടിച്ചു വെച്ച അയ്ഷയുടെയും മറിയത്തിന്റെയും ഉപ്പന്റെയും ഫോട്ടോയിൽ അവനൊന്നു വിരലോടിച്ചു… “അയ്യോ “പെട്ടെന്നുള്ള അലറൽ കേട്ട് അവന് ഞെട്ടി… ഡോറിനടുത്തു ഞെട്ടി നിൽക്കുന്ന മറിയത്തെ കണ്ടു അവന് ഒന്ന് ചിരിച്ചു… “ഇക്കാ… എപ്പോ വന്നു “വിട്ട് മാറാത്ത ഞെട്ടലോട് കൂടെ അവൾ ചോദിച്ചു… “ദേ 5മിനിറ്റ് ആയി “അവന് ചിരിച്ചു കൊണ്ട് മറുപടി നൽകി… “ഇത്ത മിന്നു ഒകെ “അവൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു… “കിച്ചണിൽ പോയിട്ടുണ്ട്” കേൾക്കേണ്ട താമസം അവൾ ബാഗ് സോഫയിൽ എറിഞ്ഞു കിച്ചണിലേക്ക് ഓടി…

അവന് ഒന്ന് നോക്കി മുഖളിലേക്ക് പോകാൻ പടികൾ കയറി… മുകളിൽ രണ്ട് മുറികൾ ഉണ്ട് രണ്ടിന്റെയും നടുവിലായി ഒരു ബാത്രൂം… അവന് ഒരു മുറി തുറന്ന് നോക്കി…. അവിടെ ഒരു ബെഡ്ഡും ഷെൾഫു ഉണ്ടെങ്കിലും ഉപയോഗിക്കുന്നതായി തോന്നിയില്ല…അവന് അത് അടച്ച് അടുത്ത മുറിയിലെ വാതിൽ തുറന്നു… അവന്റെ കണ്ണുകൾ വിടർന്നു… ചുമരിൽ പകുതിയും അയിഷയുടെ മറിയയുടെയും ഫോട്ടോ ആയിരുന്നു… അവന് അതിനകത്തേക് കയറി.. ഇത് അവരുടെ ലോകമാണെന്ന് അവനു തോന്നി… ചുവരിനോരം ബെഡ് ചേർത്ത് വെച്ചിരിക്കുന്നു അടുത്ത് തന്നെ ജനലും ഉണ്ട്….. അതിനു തൊട്ടടുത്തായി ബുക്ക്‌ വെക്കാൻ ഒരു കുഞ്ഞു ഷെൽഫ്… അതിനു അപ്പുറമായി അലമാര… അവന് ബുക്ക്‌ ഷെൽഫിന്റെ അടുത്തേക്ക് നടന്നു അത് തുറന്നു…

എന്തിനോ അവന്റെ കണ്ണുകൾ പരതി നടന്നു.. “നിനക്കായി” എന്ന ബുക്കിൽ അവന്റെ കണ്ണുകൾ ഉടക്കി…. എന്തിനോ അവന്റെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു… അവന് അത് കയ്യിലെടുത്തു… അതിൽ ഒന്ന് തലോടി കൊണ്ട് തുറന്നു…. പതിയെ അതിലെ ഓരോ പേജുകളും മറിച്ചു നോക്കി… അതിന്റെ നടുവിൽ എത്തിയതും അവന് കാണാനാഗ്രഹിച്ച പോലെ അതിലുണ്ടായിരുന്നു വെള്ള ടിഷു… അവന്റെ ചുണ്ടിൽ മനോഹരമായ ചിരി വിരിഞ്ഞു… “എന്ന് നീ എൻ കണ്ണിൽ ഉടക്കിയെന്നറിയില്ല…എന്ന് നീ മനസ്സിൽ കുടിയിരുന്നു എന്നും അറിയില്ല എന്നാൽ ഒന്നറിയാം ഇന്നെന്റെ നെഞ്ചിടിപ്പ് നിനക്കായി മാത്രമാണ് ❤ചെകുത്താൻ❤” അത് വായിച്ചു കഴിഞ്ഞതും അവനിൽ എന്തോ വന്നു മൂടുന്നത് പോലെ തോന്നി… വല്ലാതെ നെഞ്ചിടിപ്പ് ഉയർന്നു…

അവന് നെഞ്ചത് കയ്യ് വെച്ചു…. പതിയെ ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു….. അവന് ആ ടിശു പേപ്പർ തിരിച്ചു വെച്ചു…ആ ബുക്ക്‌ അവിടെ തിരികെ വെച്ചു.. അപ്പോഴാണ് ആ ടേബിളിൽ വെച്ചിരിക്കുന്ന മഞ്ചാടികുരുവിൽ അവന്റെ കണ്ണുകൾ ഉടക്കിയത്… അവന് അതിനടുത്തേക്ക് നടന്നു… എന്നാൽ ഇപ്പോൾ അവനു ഞെട്ടിയില്ല പകരം സന്തോഷം കാരണം കണ്ണൊന്നു നിറഞ്ഞു… “ഇക്കാ ബുക്ക്‌ ഷെൽഫ് തുറന്നു അല്ലെ ” റൂമിലേക്ക് കയറി വരുന്ന മറിയത്തെ കണ്ടതും അവൻ കണ്ണൊന്നു ഇറുക്കെ അടച്ച് അവൾക് നേരെ പുഞ്ചിരിയോടെ തിരിഞ്ഞു… “ഹ്മ്മ് എന്തെ ” “ഇത്ത കാണണ്ടാ… ഈ ബുക്കിൽ ഒന്ന് തൊടുന്നത് പോലും ഇത്താക് ഇഷ്ടമല്ല”അവൾ ഷെൽഫ് അടച്ച് കൊണ്ട് പറഞ്ഞു “അതെന്താ ” “ആ അറിയില്ല ഞാൻ തൊട്ടാൽ നീ അത് കാണാതാക്കും എന്ന് പറയും ”

അവൾ ചിരിച്ചു കൂടെ അവനും… “പിന്നെ ദേ ആ മഞ്ചാടികുരുവിലും തൊടുന്നത് ഇഷ്ടല്ല”അവൾ അവന്റെ കയ്യില് മഞ്ചാടികുരുവിൽ ചൂണ്ടി പറഞ്ഞു “തൊട്ടാൽ എന്ത് ചെയ്യും “അവന് കുസൃതിയോടെ ചോദിച്ചു “ചെവിക്ക് നല്ല കിഴുക്ക് വെച്ച് തരും “അവളും അത് പോലെ മറുപടി നൽകി “ഓ അത്രക്ക് ബീഗരി ആണൊ “അവന് ചിരിച്ചുകൊണ്ട് ചോദിച്ചു കൊണ്ട് അവിടെ തന്നെ അത് വെച്ചു “എന്താണെന്ന് അറിയില്ല പണ്ട് ഇത്ത കോളേജിൽ പോയി വരുമ്പോ ഇത് പോലെ ഓരോന്ന് ഓരോന്ന് കൊണ്ട് വരുന്നതു കാണാം… കോളേജ് കഴിഞ്ഞതും ദേ മഞ്ചാടികുരു ആ കുപ്പി മുഴുവൻ നിറഞ്ഞു…ഓരോ വട്ട് ” അവൾ പറയുന്നത് കേട്ട് അവന് ഒന്ന് മന്ദഹസിച്ചു “അതേ വട്ട് തന്നെയാ “അവന് മൊഴിഞ്ഞു “എന്താ “മറിയു “ഏയ് ഒന്നുല്ല “അവന് കണ്ണ് ചിമ്മി “ഇത്ത ചായ ആക്കിയിട്ടുണ്ട് വിളിക്കാൻ അയച്ചതാ എന്നേ”അവൾ പറഞ്ഞുകൊണ്ട് മുന്നിൽ നടന്നു അവനും പുറത്തെത്തിയതും ഒന്നൂടെ മുറിയിൽ മൊത്തമായി കണ്ണോടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി..

——–“ഇക്കാക്ക് ഇവിടെയൊക്കെ ഇഷ്ടായോ “ചായ കുടിച് കൊണ്ടിരിക്കെ മറിയു ചോദിച്ചു “ഹ്മ്മ് ഇഷ്ടായി…ഈ വീടും പരിസരവും ഇതിലുള്ള ആൾകാരേം ഒക്കെ ഇഷ്ടായി “അവന് അവസാനം പറഞ്ഞു നിർത്തി കൊണ്ട് ആയിഷയെ നോക്കി എന്നാൽ അവൾ മിന്നുവിനെ മിക്സ്റ്ററിലെ കടല പൊറുക്കി കൊടുക്കുന്ന തിരക്കിൽ ആയിരുന്നു… അപ്പോഴാണ് അകത്തേക്ക് കയറി കൊണ്ട് നൗഫൽ വന്നത്… “ഉപ്പാ “ആയിഷ വേഗം അയാളുടെ അടുത്ത് പോയി… എന്നാൽ മോളേ പെട്ടെന്ന് കണ്ട സന്തോഷത്തിൽ ഞെട്ടി നിൽക്കുക ആയിരുന്നു അയാൾ…ആയിഷ അയാളെ പോയി കെട്ടിപിടിച്ചു… തിരിച്ചു… ഇതിനിടക്ക് കുടുങ്ങി പോയ മിന്നു അലറാൻ തുടങ്ങിയതും അവർ പിടഞ്ഞു മാറി… “എപ്പോ വന്നു “അയ്ഷയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു… “കുറച്ചു നേരായി “അവൾ നിറഞ്ഞു വന്ന കണ്ണീരോടെ പറഞ്ഞു… അയാൾ മകളെ കാണുകയായിരുന്നു മുഖത്ത് നല്ല സന്തോഷം ഉണ്ട്…

അത് കണ്ടപ്പോൾ തന്നെ അയാളുടെ മനസ്സ് നിറഞ്ഞു… അവള്ടെ കയ്യിലെ മിന്നുവിനെ കവിളിൽ അയാൾ ഒന്ന് പിടിച്ചു അവൾ മുഖം അയ്ഷയുടെ തോളിൽ അമർത്തി… അപ്പോഴാണ് അവിടെ എഴുനേറ്റ് നിൽക്കുന്ന ആദിയെ കണ്ടത്… അയാൾ വേഗം അവനെ കൈകൊടുത്തു… “മോന്… മോന് ഇരിക്ക്… കുടിക്ക്… ആദ്യായിട്ട് വന്നതല്ലേ… രാത്രി കഴിച്ചിട്ട് പോകാം… ഞാൻ ഇപ്പൊ വരാം” അയാൾ വെപ്രാളത്തോടെ സോഫയിൽ കയ്യിലെ ബാഗും പേപ്പറും എറിഞ്ഞു… “വേണ്ട ഞങ്ങൾ ഇറങ്ങാ “ആദി പറയാൻ നിന്നതും “ഇല്ലാ ഇന്ന് ഇവിടുന്ന് കഴിച്ചിട്ട് പോകാം ആദ്യമായിട്ടാ വന്നതല്ലേ…”എന്നും പറഞ്ഞു പുറത്തേക്ക് പോയി…. ആദി ആയിഷയെ ഒന്ന് നോക്കി… അവൾ അവനെയും… “നമ്മക്ക്…പോകാം ഉപ്പാനോട് ഞാൻ പറഞ്ഞോളാം..” ആദിക്ക് ബുദ്ധിമുട്ടാണെന്ന് കരുതി ആയിഷ പറഞ്ഞു… “ഏതായാലും വന്നതല്ലേ മറിയത്തിന്റെ വക സ്പെഷ്യൽ കഴിച്ചിട്ട് പോകാം ”

അവന് മറിയുവിനെ കണ്ണിറുക്കി പറഞ്ഞു അപ്പോഴാണ് അയിഷാക്ക് സമാധാനം ആയത്… അവൾ മിന്നുവിനേം കൂട്ടി അടുക്കളയിലേക്ക് നടന്നു കൂടെ ചായ കുടിച്ച ഗ്ലാസുമായി മറിയവും… ആദി സോഫയിൽ ചെന്നിരുന്നു കുറച്ചു നേരം മൊബൈൽ നോക്കി… ചാർജ് ഇല്ലാന്ന് കണ്ടതും അത് ഓഫ്‌ ചെയ്ത് പോക്കറ്റിൽ ഇട്ടു… സോഫയിൽ ഇട്ടു പോയ പേപ്പർ കണ്ടു അവനു എടുത്തു നോക്കി…. വിശ്വാസം വരാതെ ഓരോ പേജും അവന് മറിച്ചു… ———– “ഇത്താക് ഇന്നിവിടെ നിക്കായിരുന്നു “മറിയം “ഇല്ലെടി… പിന്നെ വരാം “ആയിഷ “മിന്നു മോളേ ദിദിക്ക് ഒരുമ്മ താ”മറിയു “ഉമ്മാ “അയ്ഷയുടെ കയ്യില് നിന്നു മിന്നു അവൾക് ഫ്ലൈ കിസ്സ് പറത്തി… അത് കണ്ടു നൗഫലും മറിയയും ചിരിച്ചു… ഉപ്പാനോടും മാറിയത്തിനോടും യാത്ര പറഞ്ഞു ആദിയും ആയിഷുവും കാറിൽ കയറി തിരികെ പോകുംവഴി ആദിയുടെ മുഖത്തെ തെളിച്ച കുറവ് കണ്ടു ആയിഷ അവനെ നോക്കി…

“പടച്ചോനെ അപ്പോഴേ ഞാൻ പറഞ്ഞതാ പെട്ടെന്ന് ഇറങ്ങാം എന്ന് എനി അവിടെ നിന്ന് ഫുഡ്‌ കഴിച്ചത് ഇഷ്ടപെട്ടില്ലേ… ഇല്ലാ കാണില്ല… എനിക്ക് വേണ്ടിയാ അങ്ങോട്ട് പോയത്… അത് പോരാഞ്ഞിട്ട് രാത്രി ഫുഡും കഴിപ്പിച്ചു… ഇഷ്ടപ്പെട്ടു കാണില്ല…” അവന്റെ ഭാവം അവൾക് വല്ലാതെ തോന്നി…. വീടെത്തി അവൾ വേഗം മിന്നുവിനേം കൊണ്ട് അകത്തേക്ക് കയറി… വീട്ടിൽ പോയിരുന്നു എന്ന് ഉമ്മാനെ വിളിച്ചു പറഞ്ഞത് കൊണ്ട് തന്നെ അവർ ഫുഡ്‌ കഴിച്ചിരുന്നു… കുറച്ചു നേരം ഉമ്മാനോട് വിശേഷം പറഞ്ഞു അവൾ മിന്നുവിനേം കൊണ്ട് റൂമിലേക്ക് ചെന്നു… ആദി കുളിച് വന്നു കിടന്നിരുന്നു… മിന്നുവിനെയും മേൽ കഴുകി മുറിയിലക്കി അയിഷയും കുളിച് ഇറങ്ങി…. “തലവേദന… ഉണ്ടോ “വല്ലാതെ കിടക്കുന്ന ആദിയെ കണ്ടു അവൾ ചോദിച്ചു..

” ഇല്ലാ ” “എന്താ… വല്ലാതെ “അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ട് എന്നാൽ ഇത്ര മാത്രേ പുറത്ത് വന്നുള്ളൂ… “ഒന്നുല്ല ” അവന് പറഞ്ഞതും അവൾ പിന്നീട് അവനെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല… ലൈറ്റ് ഓഫ്‌ ചെയ്തു… മിന്നുവിന്റെ അടുത്തായി കിടന്നു…. മനസ് വല്ലാതെ അലട്ടുന്നുണ്ടെങ്കിലും അവൾ മിന്നുവിനെ കെട്ടിപിടിച്ചു കിടന്നു… *************** “സർ…. ” ഓടി കിതച്ചു കൊണ്ട് മറിയു ശ്രീജിത്ത്‌ സാറിനു മുന്നിൽ നിന്നു… “താനെവിടെ ആയിരുന്നു ബസ് പോകാറായി” “സോറി സർ ഇപ്പോഴാ ഞാൻ എക്സിബിഷനു വരാമെന്ന് തീരുമാനിച്ചത്…”അവൾ അയാൾക്കു നേരെ 500 രൂപ നീട്ടി… “പക്ഷെ തന്റെ നെയിം ആൾറെഡി കൊടുത്തിട്ടുണ്ടല്ലോ “അയാൾ കയ്യിലെ പേപ്പർ നോക്കി കൊണ്ട് പറഞ്ഞു… “സർ ഞാൻ പേര് കൊടുത്തിട്ടില്ല… ഇന്ന് രാവിലെയാ തീരുമാനിച്ചത് വരാൻ ” “എന്തായാലും തന്റെ പേര് തന്നിട്ടുണ്ട് ഫീസ് കൊടുത്തിട്ടില്ല…”

അയാൾ അവള്ടെ കയ്യില് നിന്നു ഫീസ് വാങ്ങി കൊണ്ട് പറഞ്ഞു…. “കേറി ബസിൽ ഇരിക്കൂ ഇപ്പൊ വിടും ” ആലോചനയിൽ നിൽക്കുന്നാ മറിയത്തിനോട് ശ്രീജിത്ത് പറഞ്ഞു… “എന്നാലും ആര എന്റെ പേര് കൊടുത്തത് “ബസ്സിൽ സൈഡ് സീറ്റ് ഇരുന്ന് കൊണ്ട് അവൾ ചുറ്റും കണ്ണോടിച്ചു… എല്ലാവരും പോകുന്ന സന്തോഷത്തിൽ ആണ്… കഴിഞ്ഞ ആഴ്ച ആയിരുന്നു ശ്രീജിത്ത് സർ ക്ലാസ്സിലേക്ക് one ഡേ ടൂർ മായി വന്നത്… വൺ ഡേ ടൂർ എന്ന പേരെ ഉള്ളൂ പോകുന്നത് സയൻസ് ഇന്റർനാഷണൽ കോളേജിലെ സയൻസ് എക്സിബിഷൻ കാണാൻ ആണ്… കോളേജിലെ ആദ്യത്തെ യാത്ര ആയത് കൊണ്ട് തന്നെ എല്ലാവരും പേര് കൊടുത്തിരുന്നു… എന്തുകൊണ്ടോ തനിക് പോകാൻ ഒരു മടി… ഇന്ന് രാവിലെ ഉപ്പ എണീറ്റപ്പോൾ കോളേജിൽ പോകാതെ മൂടി പുതച് ഉറങ്ങുന്ന എന്നേ കണ്ടു ആകെ ബേജാറായി…

പനിയാണെന്ന് കരുതി ചുക്ക് കാപ്പിയും ആക്കി കൊണ്ട് വന്നു നെറ്റി തൊട്ടാപ്പൊ പനിയൊന്നുമില്ല… അവസാനം കുത്തിപ്പിടിച്ചു എണീപ്പിച്ചു എന്താ കോളേജിൽ പോകാതെ ചോദിച്ചപ്പോ സയൻസ് എക്സിബിഷൻ ആണ് പ്പച്ചി ഞാനൊന്നു ഉറങ്ങിക്കോട്ടെ… പോകുമ്പോ ഡോർ അടച്ചെക്ക് എന്ന് പറഞ്ഞ എന്റെ തലേലൂടെ വെള്ളമൊഴിച്ചു എണീപ്പിച്ചു പൈസയും തന്ന് രണ്ട് ഡയലോഗ്… “പഠിക്കുന്ന കാര്യത്തിൽ ഏത് ടൂർ ആണേലും ഒരു മുടക്കവും കാണിക്കണ്ടാ.. കാണിച്ച ചൂരൽ എടുക്കും “എന്ന് പറഞ്ഞു ദഹിപ്പിച്ചൊരു നോട്ടവും തന്ന് പുള്ളി തന്നെ ആണ് ഇവിടെ കൊണ്ടാക്കിയത്…. “എന്നാലും ഞാൻ പോലും വരില്ല എന്ന് ഉറപ്പിച്ച എക്സിബിഷന് ഞാൻ വരുമെന്ന് നേരത്തെ അറിയിപ്പ് കിട്ടി പേര് കൊടുത്തത് ആരായിരിക്കും… എനി പടച്ചോൻ വല്ല ജിന്നിനേം…” അവൾ ഓരോന്ന് ആത്മാഗതിച്ചു ബസ് വിട്ടത് അറിഞ്ഞില്ല… “കൃത്യം 4 മണി ആകുമ്പോ ഗേറ്റ് അടുത്ത് വന്നു നിൽക്കണം…

അല്ലാതെ ആരെയിം നോക്കി വരുമെന്ന് കരുതി കറങ്ങി നടക്കരുത്… ബസ് കൂട്ടാതെ പോയാൽ വണ്ടിയും വിളിച്ചു നിങ്ങള് തന്നെ പോയാ മതി ” ശ്രീജിച് സർ ന്റെ ഡയലോഗ് കേട്ട് എല്ലാം പന്തകണ്ട പെരുച്ചാഴിയെ പോലെ അങ്ങേരെ നോക്കുന്നുണ്ടായിരുന്നു… “സർ എന്നാ നമ്മള് അങ്ങോട്ട് “നിഹാലിനു നിക്ക പൊറുതി ഇല്ലായിരുന്നു… “നിക്കേടാ… “സർ അവനെ തറപ്പിച്ചു നോക്കികൊണ്ട് ഫോൺ ചെവിയിൽ വെച്ചു ചുറ്റും നോക്കാൻ തുടങ്ങി… “ഈ കോളേജിൽ അല്ലെ ജുനൈദും അവന്റെ ഗാങ്ങും…”അവൾ ഓർത്തു “ദേ അമൻ സർ “എല്ലാവരും അത്ഭുതപെട്ട് പറയുന്നത് കേട്ടാണ് കണ്ണുകൾ അങ്ങോട്ട് പാഞ്ഞത്… ചെവിയിൽ നിന്ന് ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ടു ഞങ്ങള്ക്ക് നേരെ നടന്നു വരുന്നത് കണ്ട ഗേൾസ് മുഴുവൻ തുള്ളിച്ചാടാൻ നികുവായിരുന്നു…

എന്നാൽ ഈ ടൂറിനെങ്കിലും ഒരുത്തിയെ സെറ്റ് ആക്കണം എന്ന് കരുതി വന്ന ബോയ്സിന്റെ സ്വപ്നത്തിൽ പെട്രോൾ ഒഴിച് കത്തിച്ച ഫീൽ ആയിരുന്നു അവർക്ക്… “എവിടെയാടോ “ശ്രീജിത്ത് “സോറി ഹോസ്പിറ്റലിൽ നിന്നു ഇറങ്ങാൻ വൈകി “സർ ഞങ്ങൾടെ അടുത്ത് വന്നു എല്ലാവരും സർ മാരെ ചുറ്റി പറ്റി നിന്നു… “വൺ ഡേ ടൂർ ആണ് പക്ഷെ ഇവിടെ കൊണ്ട് വന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം.. യു ക്യാൻ എൻജോയ് ബട്ട് അത് പോലെ ഓരോ എക്സിബിഷനിൽ നിന്നു വേണ്ട കാര്യങ്ങൾ പഠിച്ചെടുക്കണം… ദിസ്‌ വിൽ ബി ഹെൽപ്ഫുൾ ഫോർ യുവർ എക്സാമിനേഷൻ… ആൻഡ് ഫോർ യു ഗേൾസ്… everyone ഷുഡ് ബി കർഫുൾ… കറങ്ങി നടക്കാം അത് കരുതി ഈ കോമ്പൗണ്ടിൽ നിന്ന് എങ്ങോട്ടും പോകരുത് ഞങ്ങൾ സർമാരുടെ കണ്ണ് വെട്ടത്തിൽ തന്നെ ഉണ്ടാകണം… പോകാൻ നേരം ബസ് മിസ്സ്‌ ആയാൽ നിങ്ങള് സ്വയം വണ്ടി പിടിച്ചു പോകേണ്ടി വരും മൈൻഡ് ഇറ്റ് ”

“ഹോ ഇയാൾക്ക് കൊർച് സോഫ്റ്റ്‌ ആയി സംസാരിച്ചൂടെ “ഷാന “സോഫ്റ്റ്‌ ആയില്ലേലും എന്താണെന്നറിയില്ല കണ്ണെടുക്കാൻ തോന്നുന്നില്ല “നേഹ.. “ഇവർ ഈ പറയാൻ മാത്രം എന്താ അയാൾക്കുള്ളെ “(ആത്മ ) നേഹയുടെയും ഷാനയുടെയും സംസാരം കേട്ട് ഒന്ന് മന്ദഹസിച്ചുകൊണ്ട് അയാളെ നോക്കിയതും അവള്ടെ ചിരിയൊക്കെ കാറ്റിൽ പറന്നു… “ഇതൊക്കെ കേട്ട് നിങ്ങള് പുച്ഛിക്കുവാണെന്ന് എനിക്കറിയാം… ആരേലും എന്തേലും അനുസരിക്കാതെ നിന്നാൽ ഈ അമൻ ആരാണെന്ന് അറിയും “അവസാന വാജകം പറയുമ്പോൾ അയാളുടെ നോട്ടം കണ്ടു മറിയു ദൃഷ്ടി മാറ്റി നേഹയുടെ പുറകിൽ ആയി നിന്നു… “ഇതെന്നെ ഉദ്ദേശിച്ചാ എന്നേ മാത്രം ഉദ്ദേശിച്ചാ എന്നേ തന്നെ ഉദ്ദേശിച്ചാ “മറിയു പിറുപിറുത്തു… പിന്നെ അവൾ അങ്ങോട്ട് നോക്കാനേ പോയില്ല….. ഗേൾസ് എല്ലാരും ഗാങ് ആയി തന്നെ നടന്നു… ഓരോ ആളും ഫോട്ടോ എടുത്തും സെൽഫി എടുത്തും വായിനോക്കിയും നടന്നു…

എക്സിബിഷൻ ഒക്കെ ഒരുവിധം ആയപ്പോൾ തന്നെ മറിയിവിനു മടുത്തിരുന്നു… അവൾ അവിടെയുള്ള മരത്തിനു കീഴെ സ്പേസ് കണ്ടതും അവിടെ ചെന്ന് ചാരി ഇരുന്നു…. “വാടി നമ്മക്ക് ഒന്ന് കറങ്ങി വരാം “സഹദ് ആയിരുന്നു “ഞാനില്ല… നിങ്ങള്. ചെല്ല് “അവൾ അവരോട് പറഞ്ഞു കൊണ്ട് ചുറ്റും കണ്ണോടിച്ചു… അടുത്ത് ആരുടെയോ കാൽപ്പെരുമാറ്റം തോന്നിയതും അവൾ അടുത്തിരിക്കുന്നാ അയാളിലേക്ക് നോക്കി… നിമിഷ നേരം കൊണ്ട് അവിടെ നിന്നു എണീറ്റു… “ഹ എണീക്കല്ലേ മറിയുമ്മ ഇവിടെ ഇരിക്ക് ന്നേ ” അവൾ ജുനൈദിനെ ഒന്ന് തുറിച്ചു നോക്കികൊണ്ട് നടക്കാനൊരുങ്ങി എന്നാൽ മുന്നിൽ തന്നെ തടസ്സമായി അവന് നിന്നിരുന്നു… “മാറു ജുനൈതെ ഞാൻ പോട്ടെ “അവൾക് ദേഷ്യം വരുന്നുണ്ടായിരുന്നു… “ഹ നിക്കെടി സ്വന്തം നാട്ടുകാരന്റെ കോളേജിൽ വന്നിട്ട് നിന്നെ സത്കരിച്ചില്ലേൽ ഞങ്ങള്ക്ക് മോശമല്ലേ…

വാ ഇവിടെയുള്ള ലവ് കോർണേഴ്സിന്റെ അടുത്ത് പോയി നമ്മക്ക് ഒന്ന് കറങ്ങിയിട്ട് വരാം “വശ്യമായി ചിരിച്ചുകൊണ്ട് അവന് പറഞ്ഞു… “ജുനൈതെ നീ മാർ ഞാൻ കംപ്ലൈന് ചെയ്യും “അവൾക് ക്ഷമ നശിക്കുന്ന പോലെ തോന്നി “എന്തെടി നോക്കിപേഡിപ്പിക്കുന്നെ നിന്റെ ഉപ്പാനോട് പറയുമോ നീ.. എന്നാ പോയി പറയെടി… നിനക്കറീലെ ടാ ഇവൾടെ തന്ത പൈസക്ക് വേണ്ടിയാ മൂത്ത ഒരുത്തിയെ രണ്ടാം കെട്ടുകാരനെ കൊണ്ട് കെട്ടിച്ചു…ഇവളെ എനി വല്ല വയസ്സ്ന്റെയും അടുത്ത് കളയും അതിലും ബെതമല്ലെടി ഈ ഞങ്ങൾ “അവന്റെ ചങ്ങാതിമാരോട് പറഞ്ഞു അവർ ചിരിക്കാൻ തുടങ്ങി അവന് പറഞ്ഞു നിർത്തിയതും അവള്ടെ കയ്യ് കാറ്റിലൂടെ ഉയർന്നു പൊങ്ങിയിരുന്നു…. “നിന്റെ പെണ്ണ് കേസിൽ പെട്ട ആ പുന്നാര ഇക്കാനെക്കാളും ബെസ്റ്റ് ആടോ ആ രണ്ടാം കെട്ടുക്കാരൻ… പിന്നെ നീ എന്നേ പോറ്റാൻ കഷ്ടപ്പെടണ്ടാ നിന്റെ വീട്ടിൽ ഉണ്ടല്ലോ ഉമ്മയും പെങ്ങളും അവരെ പോയി നല്ലെര്ക്ക് പോറ്റു… എനി എന്റെ ഉപ്പാനെ എന്തേലും നീ പറഞ്ഞാൽ ഈ കയ്കൊണ്ടല്ല എന്റെ കാലിലെ ചെരുപ്പ് മറുപടി തരും ”

അവളുടെ കണ്ണിൽ തീ പാറിയിരുന്നു…. അവന്റെ കൈ കവിളിൽ ഒന്ന് തടവി അവളെ പറയാനായി തുനിഞ്ഞതും അവള്ടെ പുറകിലെ ആളെ കണ്ടു അവന് അവളെ ഒന്ന് നോക്കിപ്പേടിപ്പിച്ചു കൊണ്ട് നടന്നു…. എന്നാൽ അവന്റെ പോക്ക് കണ്ടു അവൾ നിസ്സഹായ അവസ്ഥയിൽ നിന്നു… “അല്ലാ ഒരടി കൊടുത്തതിനു ഒരു കൊഴപ്പവും ഇല്ലാ അവനു വേണ്ടത് തന്നെയാ”സ്വയം മോട്ടിവേറ്റ് ചെയ്തു അവന് പോയ വഴിയേ നോക്കി പുച്ഛിച്ചുകൊണ്ട് അവൾ തിരിഞ്ഞതും കൈകെട്ടി നിക്കുന്ന അമൻ സർ നെ കണ്ടു അവൾ ഒന്ന് ഞെട്ടി… അപ്പോഴാണ് ചുറ്റുമുള്ള ആൾക്കാരെ അവൾ ശ്രേദ്ധിച്ചത്… അവർ അവരുടെ പണികൾ ചെയ്യുന്നുണ്ടേലും നോട്ടം അവളിലേക്കാണ് … കൂടാതെ മുന്നിൽ നിന്ന് ദഹിപ്പിക്കുന്ന അമൻ സാറിൽ നിന്ന് അവൾക് എങ്ങോട്ടേലും ഓടിയാ മതി എന്ന് തോന്നി… “വരൂ ” അവന്റെ ശബ്ദത്തിലെ കടുപ്പം കണ്ടു അവൾ ഒന്ന് പേടിച്ചു അവന്റെ പുറകെ നടന്നു നടക്കുന്ന നേരം അവള്ടെ ക്ലാസ്സിലെ ആരേലും താൻ അപമാനിക്കപ്പെട്ടത് കണ്ടോ എന്നവൾ നോക്കി…

ആരുടെയോ കാരുണ്യത്തിൽ ആരുമില്ലായിരുന്നു അവിടെ… “കുടിക്ക് ” “വേ.. വേണ്ട സർ ” “നിന്നോട് വേണോ ന്ന് ചോദിച്ചോ ഞാൻ ” “ഇല്ലാ” “എന്നാ കുടിയെടി 😡”അവന് അലറിയതും അവൾ കുപ്പി വാങ്ങി ഒറ്റവലിക്ക് കുടിച്ചു… വെള്ളം തൊണ്ടേൽ കുടുങ്ങി ചാവും എന്ന് തോന്നിയതും ചുണ്ടിൽ നിന്ന് കുപ്പി മാറ്റി കിതപ്പോടെ സാർ നെ നോക്കി… “സർ… ഞാന്… അവരാ… ആദ്യം വന്നത്…. എനിക്ക്… സഹിച്ചില്ല… ഉപ്പാനെ പറഞ്ഞ… പ്പൊ… പെട്ടെന്ന്… ദേഷ്യം… അതാ… ഞാൻ… എനി… ഉണ്ടാവൂല ” സാറിന്റെ നോട്ടത്തിൽ പതറി അവൾ എന്തെക്കെയോ വിളിച്ചു കൂവി… “ആര അവർ “അവന്റെ ശബ്ദത്തിൽ ചെറിയ അയവു വന്നു.. “നാട്ടിലെ ആൾകാര ” “ഹ്മ്മ്മ് “അവന് ഒന്ന് മൂളി… എനി അവിടെ നിക്കണോ അതോ നടന്നാലോ… ചോദിക്കാതെ നടന്നനെന്ന് പറഞ്ഞു വീണ്ടും വഴക്ക് പറയോ… ഓരോന്ന് ആലോചിച്ചു അവൾ അയാളെ നോക്കി… അത്പോലെ തന്നെ കണ്ണ് വെട്ടിച്ചു……………………….തുടരും………….

എന്‍റേത് മാത്രം: ഭാഗം 9

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story