എന്റേത് മാത്രം: ഭാഗം 13

എന്റേത് മാത്രം: ഭാഗം 13

എഴുത്തുകാരി: Crazy Girl

“ഉപ്പാ ഇത് കണ്ടോ ” രാത്രി ഉറങ്ങാൻ ബെഡിൽ ഇരുന്ന നൗഫലിന്റെ അടുത്തേക് ഡ്രസും പിടിച്ചു മറിയു ചെന്നു “ഇതെവിടുന്ന “അയാൾ അവളെ നോക്കി “അതോ ഇക്കാക വന്നിരുന്നു കോളേജിൽ… എന്നിട്ട് ഈ ഡ്രസ്സ്‌ തന്നിട്ട് പറഞ്ഞു ഇത്ത തരാൻ പറഞ്ഞതാ എന്ന്… നാളെ ഓണം അല്ലെ അതോണ്ട് “അവള്ടെ മുഖത്തെ സന്തോഷം കണ്ടു അയാൾ ചിരിച്ചു… “ആദിൽ കൊള്ളാല്ലേ മോളേ “അവളെ നോക്കി നൗഫൽ ചോദിച്ചു… “അത് പറയാനുണ്ടോ… ശെരിക്കും ഇക്കാക്കമാരില്ലാത്ത എനിക്ക് ഇക്കാക്കയെ കിട്ടിയ പോലെ തോന്നുന്നു…”അവളിലും ആദിലിനോടുള്ള സഹോദര സ്നേഹം നിറഞ്ഞു…അവൾ അയാളുടെ അടുത്ത് ചെന്നിരുന്നു വിശേഷം പറയാൻ തൊടങ്ങി..

രണ്ടുപേർക്കും ഒരുപാട് പറയാനുണ്ടായിരുന്നു അവസാനം സംസാരവിഷയം കണ്ടാമൃഖം എന്ന അവള്ടെ അമൻ സാർനെ കുറിച്ചായി… അവന്റെ ഓരോ ഭാവവും ദേഷ്യവും അവളെ വഴക്ക് പറഞ്ഞതും അവൾ എണ്ണി എണ്ണി പറഞ്ഞും കാണിച്ചു കൊടുത്തു… ഇടക്ക് അവള്ടെ തലക്കിട്ട് കൊട്ടിയും അവള്ടെ കളി കണ്ടു ചിരിച്ചും അയാൾ ഇരുന്നു… പതിയെ ഉപ്പയുടെ നെഞ്ചിൽ നെഞ്ചിൽ ചാരി അവൾ ഉറങ്ങി…. ************* “അടങ്ങി ഇരിക്ക് മിന്നു… ദേ മുടിയൊക്കെ കുളമായാൽ ഉമ്മി കൂട്ടൂലാട്ടോ “കണ്ണാടിയിലൂടെ നിലത്ത് ബസ് ഓടിച്ചു കളിക്കുന്ന മിന്നുവിനെ നോക്കി ആയിശു പറഞ്ഞു… “ഉമ്മി വേം മ്മക്ക് പോവ്വാ… ബ്ർർർ “ചുണ്ടുകൾ കൊണ്ട് വണ്ടിയൊടിച്ചു കൊണ്ട് മിന്നു പറഞ്ഞു… “നിക്കെടി കുറുമ്പി ” ഷാൾ ഇട്ടുകൊണ്ട് പറഞ്ഞു… മിന്നുവിനെ കസവിന്റെ മുണ്ടും ബ്ലൗസും ആണ്… തോൾ വരെ മുടിയുള്ളതിനാൽ ആയിശു രണ്ട് ഭാഗത്തും ഫ്രഞ്ച് മോഡൽ ആയി മെടഞ്ഞിട്ടു…

കൂടെ കണ്ണു നീട്ടി എഴുതി പുരികത്തിനു സൈഡിൽ ആയി ഒരു ഒരു കുത്തും വെച്ചു കൊടുത്തു… കൂടാതെ ഒരു മാലയും രണ്ട് കയ്യിലും ഡ്രെസ്സിനു മാച്ച് ആയ വളകളും… എന്നിട്ടാണ് നിലത്തുന്നു ബസ് ഓടിച്ചു കളിക്കുന്നെ ഡ്രസ്സ്‌ ഒക്കെ ഇപ്പൊ ചുളിയുമല്ലോ പടച്ചോനെ… “ആഹാ ഉമ്മേം മോളും ചുന്ദരികൾ ആയല്ലോ “അപ്പോഴാണ് ഉമ്മ കയറി വന്നത്… ആയിശു ഒന്ന് ചിരിച്ചു… “അയ്യേ പുതിയ കുപ്പായവും ഇട്ടു നിലത്തിരിക്ക വാ എണീക്ക് “എന്നും പറഞ്ഞു ഉമ്മ അവളെ പൊക്കിയെടുത്തു… അവൾ ഉമ്മാന്റെ തോളത്തിരുന്നു… “ഞാൻ ഇവൾക്ക് കഴിക്കാൻ കൊടുക്കാം നീ ഒരുങ്ങി വാ ” “ഇല്ലുമ്മ കഴിഞ്ഞു…”ആയിശു സാരി ഒന്നൂടെ റെഡി ആക്കി… “ആ കണ്ണെഴുതിക്കൂടെ… കല്യാണത്തിന് അന്ന് കണ്ടതാ കണ്ണെഴുതി പിന്നെ കണ്ടില്ല”ഉമ്മ പറഞ്ഞപ്പോൾ അവൾ വേണോന്ന് ഉള്ള രീതിയിൽ നോക്കി..

“എഴുതെടി…”ഉമ്മ കനപ്പിച്ചു പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു… “ഞാൻ മോൾക് ഭക്ഷണം കൊടുക്കാം… പെട്ടെന്ന് വാ “എന്നും പറഞ്ഞു ഉമ്മ മിന്നുവിനേം കൂട്ടി ഇറങ്ങി…. “നാന് എങ്ങാം (ഞാൻ ഇറങ്ങാം )”ഉമ്മാന്റെ മടിയിൽ നിന്നു കുതറികൊണ്ട് മിന്നു നിലത്തേക്ക് ഇറങ്ങി… “വാ പിക്ക് (വാ പിടിക്ക് )”എന്നും പറഞ്ഞു ഉമ്മാമാന്റെ കയ്യും പിടിച്ചു കോണിയിറങ്ങാൻ തൊടങ്ങി… “ഈ പെണ്ണ്…”ഉമ്മ തലക്ക് കയ്യ് വെച്ചു… “ഐവ… വാപ്പീടെ മോൾ സൂപ്പർ ആയല്ലോ… ചുന്ദരി മണി “താഴെയിറങ്ങിയ മിന്നുവിനെ ആദി പൊക്കിയെടുത്തു… ആദ്യമായിട്ടാണ് മിന്നുവിനെ ഇത്രയും ഒരുങ്ങി കാണുന്നത് മാലയും വളയും ഇട്ടുകൊടുക്കുമെങ്കിലും ഇത് പോലെ മുടി കെട്ടാനും കണ്ണെഴുതാനും ആർക്കുമറിയില്ല… “നല്ല ഭംഗി ഉണ്ടല്ലേ ഉമ്മ മിന്നുവിനെ കാണാൻ… മാഷല്ലാഹ്”ആദി അവൾടെ ഉണ്ടകവിളിൽ ഉമ്മ വെച്ചു… മിന്നു അവന്റെ താടിയുള്ള കവിളിൽ ഉമ്മ വെച്ചു കൊണ്ട് കുണുങ്ങി ചിരിച്ചു…

“ഹ്മ്മ് ഓൾടെ ഉമ്മ അല്ലെ ഒരുക്കിയേ അപ്പൊ ശുന്ദരി ആവണ്ട് നിക്കുവോ… അല്ലെ മോളേ”ഉമ്മ മിന്നുവിനെ ആദിയുടെ കയ്യില് നിന്ന് വാങ്ങി കൊണ്ട് പറഞ്ഞു… “ഹ്മ്മ് അതേ”മിന്നു വെല്ല്യ കാര്യം പോലെ പറഞ്ഞു “എന്ത് അതേ “ആദി “നാനെ ചുന്ദരി ആന് “അവൾ കണ്ണുപൊത്തി പറഞ്ഞത് കേട്ട് അവർക്ക് ചിരി വന്നു… “അയ്യെടി നാണം നോക്ക് “ആദി അവളെ വയറിൽ ഇക്കിളിയാക്കി… “കഴിക്കാതെ എവിടെ പോകുവാ നീ”വീണ്ടും മുകളിലേക്ക് പോകാൻ നിൽക്കുന്ന ആദിയോട് ഉമ്മ ചോദിച്ചു.. “കാറിന്റെ ചാവി എടുക്കാൻ മറന്ന് ഞാൻ വരാ ഉമ്മ മിന്നുവിന് കൊടുക്ക് “എന്നും പറഞ്ഞു അവന് മുകളിലേക്ക് ഓടി… ഡോർ തുറന്ന് കിടക്കുന്നത് കണ്ടു അവന് അകത്തേക്ക് കയറി… ആയിഷയെ കണ്ടതും ഒരടി അനങ്ങാൻ ആവാതെ അവന് അവിടെ തറഞ്ഞു നിന്നു…. മെറൂൺ കയ്യുള്ള ട്രെഡിഷണൽ ഡിസൈൻ ചെയ്ത് വെച്ച ബ്ലൗസും കസവു സാരിയും ചുറ്റി അതേ മെറൂൺ കളർ ഉള്ള ഷാൾ തലയിൽ ഇട്ടു മുടി ബുറകിൽ ബൺ വെച്ചു കെട്ടിവെച്ചിട്ടുണ്ട് കുഞ്ഞു കുഞ്ഞു മുടികൾ മുഖത്ത് പാറി കളിക്കുന്നു…

അവനെ കണ്ടതും അവൾ കണ്ണാടിയിൽ നിന്നു തിരിഞ്ഞു അവനെ നോക്കി… അപ്പോഴാണ് അവൾ കണ്ണെഴുതിയത് അവന് കണ്ടത്… ആ കണ്ണുകളിൽ നോക്കിയതും അതിൽ ലയിച്ചു പോയിരുന്നു…അവന്റെ നോട്ടം കണ്ടു അവൾ ഒന്നൂടെ സാരിയിൽ നോക്കി… കുഴപ്പമൊന്നുമില്ലല്ലോ അവൾ ഓർത്തു “എന്തെ “അവന്റെ നോട്ടം കണ്ടു അവൾ അവനു നേരെ നോക്കി… അവന് ഒന്ന് ഞെട്ടി… “ഏഹ്.. ആഹ്.. ഞാൻ ചാവി… കാറിന്റെ ചാവി എടുക്കാൻ “എന്നും പറഞ്ഞു അവന് നിന്ന് തിരിയാൻ തുടങ്ങി… എന്തോ മനസ്സിന്റെ പിടച്ചിൽ കാരണമോ അവന് മൊത്തം കിളി പോയത് പോലെ ആയിരുന്നു… അവന്റെ വെപ്രാളം കണ്ടു ആയിഷക്ക് ഒന്നും മനസ്സിലായില്ല… നേരത്തെ മിന്നു ചാവി കൊണ്ട് കളിച് ബെഡിൽ ഇട്ടിരുന്നു… ആദി അതിന്റെ മുന്നിൽ തന്നെ ഉണ്ട്… എന്നാൽ അവന് അത് കണ്ടില്ല… ആയിഷ ഒന്ന് തലകുടഞ്ഞു അത് എടുക്കാൻ മുന്നോട്ട് നടന്നതും മിന്നുവിന്റെ ബസ് കളിപ്പാട്ടത്തിൽ ചവിട്ടി കാല് സ്ലിപ് അവന്റെ മേലേക്ക് വീണതും ഒരുമിച്ചായിരുന്നു…

പെട്ടെന്നുള്ള അവള്ടെ വീഴ്ചയിൽ ബാലൻസ് കിട്ടാതെ ആദി അവളേം കൊണ്ട് ബെഡിൽ വീണു… രണ്ടുപേരും ഞെട്ടി കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു… കുറച്ചു കഴിഞ്ഞതും ആദി പതിയെ കണ്ണുകൾ തുറന്നു… ഇപ്പോഴും കണ്ണടച്ച് തന്റെ ദേഹത്തു കിടക്കുന്ന ആയിഷയെ അവന് കണ്ണിമ വെട്ടാതെ നോക്കി നിന്നു… അവള്ടെ കുഞ്ഞു മുടികൾ അവന്റെ മുഖത്ത് ഇക്കിളിയാക്കികൊണ്ടിരുന്നു… വീഴുമ്പോൾ അവൾടെ ഇടുപ്പിൽ പിടിച്ച വലത്തേ കയ്യ് അവന് ഇടുപ്പിൽ നിന്നു എടുത്തു മുഖത്ത് പാറി കളിക്കുന്ന അവള്ടെ മുടിയിൽ തഴുകി ചെവിക്കരുകിൽ ഒതുക്കി… അവന്റെ സ്പര്ശനം അറിഞ്ഞു പതിയെ ആയിഷ കണ്ണുകൾ തുറന്നു… എന്നാൽ കരിമശികണ്ണിൽ അവന് ഉടക്കി… ദേഹത്തു മുട്ടി നിൽക്കുന്ന അവള്ടെ ഹൃദയമിടിപ്പ് അവന്റെ ദേഹത്തു അറിയുന്നുണ്ടായിരുന്നു… പക്ഷെ എന്തുകൊണ്ടോ ആ കണ്ണിൽ മന്ത്രികശക്തിയുള്ളത് പോലെ അവന് ലയിച്ചു പോയി… ആദിയുടെ കണ്ണിലേ വികാരമെന്തെന്ന് അവൾക് മനസ്സിലായില്ല… അവന്റെ നോട്ടത്തിൽ അവൾക് തളരുന്ന പോലെ തോന്നി…

പിടഞ്ഞു കൊണ്ട് എഴുനേൽക്കാൻ തുനിഞ്ഞു എന്നാൽ സാരി കാരണം അവൾ ഒരടി അനങ്ങാൻ പറ്റുന്നില്ലായിരുന്നു… അയ്ഷയുടെ വെപ്രാളം കണ്ടു അവന്റെ ചുണ്ടിൽ പുഞ്ചിരി തത്തിക്കലിച്ചു… പെട്ടെന്നവൻ അവള്ടെ ഇടുപ്പിൽ പിടി മുറുകി അവൾ ഞെട്ടി നോക്കുമ്പോളേക്കും അവന് അവളെയും കൊണ്ട് മറിഞ്ഞിരുന്നു… “ശ്ശ് “ആയിശു ഒന്ന് ഏങ്ങി കൊണ്ട് കൈ രണ്ടും നെഞ്ചിൽ വെച്ചു…. ആദി അവളെ തന്നെ നോക്കി… അവന്റെ നോട്ടം സഹിക്കാൻ ആവാതെ അവള്ടെ കണ്ണുകൾ. പിടപ്പോടെ നാലുഭാഗം തിരഞ്ഞു… എന്നാൽ അവന്റെ മുഖം അടുത്തോട്ടു വരുന്നത് അറിഞ്ഞു അവള്ടെ നെഞ്ച് പെരുമ്പറകൊട്ടിക്കൊണ്ടിരുന്നു… അവന്റെ ശ്വാസം മുഖത്തേക്കടിക്കുമ്പോൾ അവൾ ശ്വാസം പുറത്തേക്ക് വരാതെ നിലച്ചു പോകുന്ന പോലെ തോന്നി.. അവന് വീണ്ടും അടുത്തതും അവൾ കണ്ണുകൾ ഇറുക്കെ അടച്ച് ചുണ്ടുകൾ ഇറുക്കെ കൂട്ടിപ്പിടിച്ചു….

ഒരുമാത്ര അവള്ടെ മുഖം കണ്ടു അവന് ചിരി വന്നു… അവന് കുറച്ചൂടെ കുനിഞ്ഞു അവൾക് തലയ്ക്കു സൈഡിലായിൽ കാണുന്ന ചാവി എടുത്തു….. ഇപ്പോഴും കണ്ണടിച്ചിരിക്കുന്ന ആയിഷയെ നോക്കി അവന് ചിരിയോടെ അവളിൽ നിന്നു അടർന്നു മാറി എണീറ്റു നിന്നു… അവന്റെ ശരീര ഭാരം പോയതറിഞ്ഞു ആയിശു കണ്ണു പതിയെ തുറന്നപ്പോൾ കാണുന്നത് മുന്നിൽ ചാവിയും പിടിച്ചു നിൽക്കുന്ന ആദിയെ ആണ്… അവനെ നോക്കാൻ അവൾക് വല്ലാതെ ലജ്ജ തോന്നി… അവൾ വല്ലാതെ ചമ്മിയത് പോലെ ബെഡിൽ നിന്നു എണീറ്റിരുന്നു… “സ്സ് “ഇരിക്കുമ്പോൾ അവള്ടെ കയ്യ് സാരി പിൻ ചെയ്ത തോളിൽ മുറുകി… “എന്താ എന്തുപറ്റി “വേദനയോടെ മുഖം ചുളിയുന്നത് കണ്ടു ആദി അവള്കരികിൽ നിന്നു. “പിൻ…. പൊട്ടി… തോന്നുന്നു “അവൾ പറഞ്ഞുകൊണ്ട് ഷാൾ കഴുത്തിൽ ഒതുക്കികൊണ്ട് പിൻ വലിച്ചെടുക്കാൻ നോക്കി… എന്നാൽ സാരിയിൽ കുടുങ്ങിയ സേഫ്റ്റി പിൻ എടുക്കാന് കഴിഞ്ഞില്ല

എന്നാൽ അത് പൊട്ടിയത് കാരണ തോളിൽ കുത്തുന്നും ഉണ്ട്… അവൾ തല ചെരിച്ചു തോളിൽ നോക്കി അത് വലിക്കാന് നോക്കി എന്നിട്ടും അത് കിട്ടുന്നില്ലായിരുന്നു… “ഇങ് താ ” “വേ…. വേണ്ട “അവള്ടെ അടുത്ത് ബെഡിൽ ഇരുന്ന് അവന് പിടിക്കാൻ തുനിഞ്ഞതും അവൾ എങ്ങനെയോ വേണ്ടെന്ന് പറഞ്ഞു ഒപ്പിച്ചു… “ഒറ്റക്ക് ആവില്ലെങ്കിൽ താ… വെറുതെ കയ്യിലും കുത്തി കേറ്റണ്ട “അവന് കനപ്പിച്ചു പറഞ്ഞു കൊണ്ട് അവള്ടെ കൈക്ക് മുകളിൽ നിന്ന് അതെടുക്കാൻ തുടങ്ങി… അവൾ പതിയെ കൈ വലിച്ചു അവനെ നോക്കതെ മുഖം തിരിച്ചു വെച്ചു…. അവന്റെ കൈ ഇടക്ക് തോളിൽ തട്ടിയതും കാലിലൂടെ ഒരു തരിപ്പ് വന്നു അവൾ കണ്ണുകൾ അടച്ച് ശ്വാസം നീട്ടിയെടുത്തു വിട്ടു… “കഴിഞ്ഞു “അവന് പറഞ്ഞു കൊണ്ട് കയ്യിലെ പിൻ എടുത്തു ജനൽ വഴി പുറത്തേക്കിട്ടു… അവളെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് നടന്നു… അവന് പോയതും അവൾ വേഗം ഡോർ അടച്ചു കുറച്ചു നേരം അനങ്ങാതെ നിന്നു പതിയെ ചുണ്ടിൽ ചിരി മോട്ടിട്ടു… വേറെ പിൻ കുത്തി.. ഒന്നൂടെ കണ്ണാടിയിൽ നോക്കി ഉറപ്പാക്കിയതിനു ശേഷം പുറത്തേക്ക് ഇറങ്ങി…. **************

“ബസ്സിന്‌ തിരികെ പോകണ്ടാ ഞാൻ കൂട്ടാൻ വരാം “സ്കൂൾ ഗേറ്റ് ന് നിർത്തി ആദി അയിശയോഡായി പറഞ്ഞു അവൾ തലയട്ടികൊണ്ട് ഇറങ്ങാൻ കാറിന്റെ അതിൽ പിടിച്ചു വീണ്ടും തിരിഞ്ഞു അവനെ നോക്കി… എന്നാൽ എന്തോ പറയാനുള്ള അവള്ടെ നോട്ടം കണ്ടു അവന് സംശയത്തോടെ അവളെ നോക്കി… “അത്… പിന്നെ… വരുന്നോ കൂടെ..”പ്രദീക്ഷയോടെ ഉണ്ട കണ്ണിട്ടു നോക്കുന്നവളെ കണ്ടു അവന് വാത്സല്യം തോന്നി… അവന് ഇല്ലെന്ന് ചിരിയോടെ തലയാട്ടി… അവൾ നിരാശയോടെ മിന്നുവിനേം എടുത്ത് കാറിൽ നിന്ന് ഇറങ്ങി…. “അതേ സദ്യ കഴിക്കാനാവുമ്പോളേക്കും വന്നാൽ സദ്യ കിട്ടുമോ “കാർ അടച്ച് നടക്കാൻ ഒരുങ്ങിയ അവളോട് അവന് കുസൃതി ചിരിയോടെ ചോദിച്ചു… അവൾ നിറഞ്ഞ ചിരിയോടെ ആ എന്ന് തലയാട്ടി… അവന് പതിയെ കാർ മുന്നോട്ട് എടുത്ത്… അവൾ സ്കൂളിലേക്കും നടന്നു..പോകുമ്പോൾ കണ്ടു ഭർത്താവുമായി ഫോട്ടോ എടുക്കുന്ന സുമ ടീച്ചറെയും ഭാര്യക്ക് സ്കൂൾ കാണിച്ചു കൊടുക്കുന്ന രാമൻ മാഷിനെയും…

“കെട്ടിയോന് വന്നില്ലേ “രാമൻ മാഷ് ആയിഷയെ യും കൂടെയുള്ള മിന്നുവിനേം നോക്കി പറഞ്ഞു… “വരും “അവൾ അവർക്ക് നേരെ ചിരിയോടെ പറഞ്ഞു മുന്നോട്ട് നടന്നു… പിന്നീട് പിള്ളേരുടെ ഓണപ്പൂക്കളവും… പാട്ടും ഡാൻസും മുട്ടായിപൊറുക്കലും കളികളും ആയി നടന്നു… മിന്നുവിന് അവിടെമൊക്കെ ഒരുപാട് ഇഷ്ടായി… അവൾ ഓടിയും തുള്ളിയും കളിക്കുന്നുണ്ടെങ്കിൽ അയ്ഷയുടെ അടുത്ത് അല്ലാതെ വേറെ ആരുടെ കൂടെയും പോയില്ലായിരുന്നു…. *************** ക്ലാസ്സിൽ ഓണപൂക്കളും ഇട്ടു അന്താക്ഷരി കളിക്കുകയാണ് എല്ലാരും… മറിയുവും അവരടെ ഒപ്പരം കൂടി അവരുടെ കൂടെ പാടാൻ തുടങ്ങി…. ഒരുവിധം എല്ലാരും സാരിയിൽ ആണ്.. അവൾ നീല പട്ടുപാവാടയിലും… വല്ലാത്തൊരു ഭംഗി ആയിരുന്നു അതവൾക്…അതുകൊണ്ട് തന്നെ അവളെ എല്ലാരും വ്യത്യസ്തമായി നോക്കി നിന്നു….. “ഹാപ്പി ഓണം “ക്ലാസ്സിലേക്ക് സർ മാർ ഇടിച്ചു കയറി വന്നു പറഞ്ഞത് കേട്ട് എല്ലാരും അന്താക്ഷരി നിർത്തി…

ആഹ്ലാത്തതോടെ ശബ്ദമുണ്ടാക്കാൻ തുടങ്ങി… “ആഹാ എന്റെ മക്കൾക്കു ഇത്രേം സൗന്ദര്യം ഉണ്ടായിരുന്നു “രാഘവൻ “പിന്നല്ലാതെ “ക്ലാസ്സിൽ എല്ലാരും കൂവി… “വാ എല്ലാസർമരേം കൂട്ടി ഒരു ക്ലാസ്സ്‌ സെൽഫി എടുക്കാം”നിഹാൽ സെൽഫി സ്റ്റിക്കുമായി വന്നു പറഞ്ഞതും… ഓരോ ബെഞ്ചിൽ ഇരുന്നവരും ചാടി സർ മാരെയും ചുറ്റി ക്യാമെറയ്ക്കുള്ളിൽ ഒതുങ്ങി നിന്നു… “3 2 1 cheeeeezzz”എന്ന് പറഞ്ഞതും എല്ലാവരും ചിരിച്ചു… “സെറ്റ് “എന്ന് പറഞ്ഞു അവന് ഫോണുമായി നീങ്ങി നിന്നു ഫോട്ടോ കാണാൻ എല്ലാം ചാടി അങ്ങോട്ട് പോയി… മറിയു നിന്ന നില്പിൽ അത് നോക്കി നിന്നതും അവള്ടെ പുറകിൽ തട്ടി ഒരാൾ നീങ്ങി പോകുന്നത് കണ്ടു അവൾ സംശയത്തോടെ തലചെരിച്ചു… “പടച്ചോനെ അമൻ സർ… ഇയാളുടെ മുന്നിലായിരുന്നോ ഞാൻ നിന്നത് “(ആത്മ ) “ഓക്കെ once മോർ ഹാപ്പി ഓണം ടു all “എന്നും പറഞ്ഞു സർ മാർ എല്ലാം ക്ലാസ്സിൽ നിന്ന് ഇറങ്ങി…

അവളും ഫോണിലെ ഫോട്ടോ കാണാൻ ആഗ്രഹിച്ചെങ്കിലും നിഹാൽനെ ഒന്ന് ഒറ്റക്ക് കിട്ടിയില്ല… അവസാനം ഭക്ഷണം കഴിക്കാൻ നേരം ഹാളിലെ നിരത്തി വെച്ച ബെഞ്ചിൽ അവളും നേഹയും ഒക്കെ പോയിരുന്നു… “ദേ ഞാനും വരുന്നു “എന്നും പറഞ്ഞു നിഹാൽ മറിയുവിന്റെ അടുത്ത് ഇരുന്നു… ഇലയിട്ട് ഭക്ഷണം അറ്റത്തു നിന്ന് വരുന്നേ ഉള്ളൂ വിളമ്പുന്നത് സർ മാറും മിസ്സ്‌ മാരും പിന്നെ വോളന്റീർസ് ഒക്കെ ആണ് … “ഡാ ക്ലാസ്സിന്ന് എടുത്ത ഫോട്ടോ കാണിച്ചേ”മറിയു നിഹാലിനോടായി ചോദിച്ചു… “അത് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് കണ്ടില്ലേ “നിഹാൽ “അതിനു എനിക്ക് ഫോണില്ല “അവൾ ഇളിച്ചുകൊണ്ട് പറഞ്ഞതും ഇതെന്ത് പെണ്ണ് എന്നാ മട്ടിൽ അവന് നോക്കി “വെറുതെ അല്ല ഗ്രൂപ്പിൽ നിന്നെ തിരഞ്ഞപ്പോ കാണാഞ്ഞത് ” “അത് വിട് നീ ഫോട്ടോ കാണിക്ക് “അവൾ അവനു നേരെ കൈ നീട്ടി… നിഹാൽ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു ഗ്രൂപ്പിൽ അയച്ച ഫോട്ടോ എടുത്ത് അവൾക് നേരെ നീട്ടി…

അവൾ ഫോൺ വാങ്ങി മൊത്തമായി ഒന്ന് കണ്ണോടിച്ചു ശേഷം അവള്ടെ ഫോട്ടോ സൂം ചെയ്ത് നോക്കി… “പടച്ചോനെ “അവൾ വിളിച്ചു പോയി… സംശയിച്ചത് പോലെ അവള്ടെ പുറകിൽ അമൻ തന്നെ ആയിരുന്നു… അതിനെക്കാൾ അവളെ അതിശയിപ്പിച്ചത് അമൻ സാറും അവള്ടെ അതേ നീല കളർ ഷർട്ട്‌ ആണ്… കൂടെ നീല കരയുള്ള വെള്ള മുണ്ട്…കാണാൻ നല്ല ചെലൊക്കെ ഉണ്ട്… “ആഹാ അപ്പൊ മോൾ സർ ന്റെ അടുത്തന്നെ നിന്നതായിരുന്നു അല്ലെ… അത് കാണാൻ അല്ലെ നീ ഫോൺ ഇത്ര വെപ്രാളത്തോടെ വാങ്ങിയത് ” നിഹാൽ പറയുന്നത് കേട്ട് അവൾ പെട്ടെന്ന് ഫോട്ടോയിൽ നിന്ന് ബാക്ക് അടിച്ചു അപ്പൊ അതിനു താഴെ മെസ്സേജ് ഉണ്ട് ഒരുപാട് തമ്പ്സപ്പ് ലവ് ഇമോജി fam എന്നൊക്കെ എഴുതി.. കൂടെ രാഘവൻ സർ ന്റെ തമ്പ്സപ്പ് കണ്ടു… “ഇതിൽ സർ മാരും ഉണ്ടോ “അവൾ മൊബൈൽ നോക്കി കൊണ്ട് തന്നെ ചോദിച്ചു…

“ഹ്മ്മ് ഉണ്ട് “നിഹാൽ “ആരൊക്കെ “അവൾ സ്ക്രോൽ ചെയ്ത് കൊണ്ട് ചോദിച്ചു “എല്ലാരും ഉണ്ട് ” “എല്ലാരും വെച്ചാൽ അമൻ സർ ഉണ്ടോ “അവള് ചോദിച്ചു അവനു നേരെ ഫോൺ നീട്ടി… എന്നാൽ അവന്റെ ഭാവം കണ്ടു അവൾ എന്തെന്ന മട്ടിൽ നോക്കി…. “ഞാൻ വിചാരിച്ചു മറ്റു പെമ്പിള്ളേരെ പോലെ അല്ല നീ എന്നാണ്.. ഇതിപ്പോ നീയും അയാളുടെ പുറകെ ആണല്ലോ “അവന് പുരികം പൊക്കി പറയുന്നത് കേട്ട് അവൾ കണ്ണുരുട്ടി… “അതൊന്നുമല്ല… “അവൾ അതും പറഞ്ഞു ചുണ്ട് കോട്ടി “എന്തെല്ലാന്ന് നീ ഫോട്ടോ എടുക്കുമ്പോ അയാളുടെ അടുത്ത്… എന്നിട്ട് ഫോട്ടോ കാണിച്ചപ്പോൾ ഞങ്ങളെ ഒക്കെ ഒന്ന് നോക്കി വിട്ടിട്ടു അയാളേം നിന്നേം മാത്രം സൂം ചെയ്ത് നോക്കുന്നു… പോരാത്തതിന് മാച്ചിങ് കളർ ഡ്രസ്സ്‌… എന്നിട്ടിപ്പോ സർ ഗ്രൂപ്പിൽ ഉണ്ടോ എന്ന് ഒക്കെ കൂടി ഫിഷി ആണല്ലോ ” “ശ്ശെടാ അപ്പൊ ഇത്തരം നേരം ഇവന് എന്റെ കാട്ടികൂട്ടൽ നോക്കി നിക്കുവായിരുന്നോ… “(ആത്മ ) “ഞാനും ഫോട്ടോ കണ്ടപ്പൊഴാ മനസ്സിലായി സർ ബാക്കിൽ ആണെന്ന്… പിന്നെ എന്നേ സൂം ചെയ്തപ്പോ അയാൾ പുറകെ വന്നത് എന്റെ തെറ്റാല്ലല്ലോ…

അത് പോലെ കളർ ഇന്നലെ ഇക്കാക്ക കൊണ്ട് വന്ന ഡ്രെസ്സ് ആണ് അല്ലാതെ മാച്ച് ആക്കി ഇട്ടതോന്നും അല്ല “അവൾ വീറോടെ പറഞ്ഞു ഗമയോടെ ഇരുന്നു… “അപ്പൊ ഗ്രൂപ്പിൽ ഉണ്ടോ എന്ന് ചോദിച്ചതോ “അവന് കളിയാക്കി ചോദിച്ചു.. “അത് സർ ന്റെ കൂടെ അല്ലെ ഫോട്ടോയിൽ അത് സർ കാണുമോ എന്നോർത്തിട്ടാണ് അല്ലാതെ ആ കാട്ട്മാക്കാനേ ഒക്കെ സ്നേഹിക്കാൻ എന്നെകൊണ്ട് ആവൂല “അവൾ അവനെ നോക്കി പുച്ഛിച്ചു… “ശെരിക്കും “അവന് ഇരുത്തി നോക്കിയതും അവൾ അവന്റെ മുഖത്ത് നോക്കാതെ നിന്നു… “അല്ലേടാ അയാളെ പോലെ വെല്ല്യ ഡോക്ടറെ കിട്ടില്ലെന്ന്‌ അറിയാം… അപ്പൊ പിന്നെ മനസ്സിൽ ആഗ്രഹിച്ചു നടന്നിട്ട് കാര്യമില്ലല്ലോ…”അവന്റെ നോട്ടത്തിൽ അവൾ ഉള്ളത് പോലെ പറഞ്ഞു.. “അപ്പൊ അതാണ്‌ കിട്ടാത്ത മുന്തിരി പുളിക്കും… അപ്പൊ മോൾക് ചെറിയ ചായിവ് ഒക്കെ ഉണ്ടായിരുന്നു “എന്നും പറഞ്ഞു അവന് ചിരിച്ചപ്പോൾ അവൾ അവനെ നോക്കി കണ്ണുരുട്ടി…

എന്നാൽ സംസാരത്തിനിടെ കൊറേ നേരമായി മുന്നിൽ ഗ്ലാസ്‌ വെച്ച് വെള്ളം നിറക്കാൻ നിൽക്കുന്ന വോളന്റീർനെ ശ്രെദ്ധിക്കാതെ നിന്ന അവർ ഇത്രയും നേരം അയാൾ. പോകാത്തത് കണ്ടു നിഹാലും മറിയവും സംസാരം നിർത്തി തലഉയർത്തി നോക്കി… “പടച്ചോനെ വീണ്ടും “മുന്നിൽ നിൽക്കുന്ന അമനെ കണ്ടു രണ്ടും കൂടെ കണ്ണ് തള്ളി.. “അപ്പോ ഇത്രേം നേരം പറഞ്ഞത് മുഴുവൻ കേട്ടാടാ “എന്നാ മട്ടിൽ മറിയു നിഹാലിനെ നോക്കി… “ജാങ്കോ നീ അറിഞ്ഞോ നമ്മള് പെട്ടെടി “എന്നാ മട്ടിൽ അവനു അവളെ നോക്കി… അവൾ മെല്ലെ കണ്ണു ഉയർത്തി അമനെ നോക്കി… അവന്റെ മുഖത്ത് ചിരി വിരിഞ്ഞു… “ഹക്ക്… ഹക്ക് “അത് കണ്ടതും അവൾക്ക് വിക്ക് വന്നു… അവൾടെ വിക്ക് കണ്ടു നിഹാലിനു ചിരി വന്നെങ്കിലും മുന്നിൽ സർ ഉള്ളത് കണ്ടു അവന് കടിച്ചു പിടിച്ചു ഇരുന്നു… ചിരി കടിച്ചു പിടിച്ചു നിക്കുന്ന നിഹാലിനു നേരെ കൂർപ്പിച്ചു നോക്കി… അത് കണ്ടു അവന് വേഗം അവൾക് നേരെ വെള്ളം നീട്ടി… അവൾ അതെടുക്കാൻ തുനിഞ്ഞതും അമൻ സർ അത് എടുത്തു കുടിച്ചിരുന്നു…

രണ്ട് പേരും ഞെട്ടി അയാളെ നോക്കി… “ഇപ്പൊ ok ആയോ “അവന് ചോദിച്ചപ്പോൾ ആണ് അവൾക് ബോധം വന്നത്… അതേ വിക്ക് പോയി അവൾ തൊണ്ടയിൽ തൊട്ട് ഓർത്തു… “താ… താങ്ക് യു…. സർ”അവൾ പറഞ്ഞൊപ്പിച്ചു കൊണ്ട് അയാളെ നോക്കി… അമൻ വേഗം വെള്ളം നിറച്ചു അടുത്ത് ബെഞ്ചിലേക്ക് നീങ്ങി… “ഹോ നിനക് വിക്ക് വന്നില്ലേൽ കയ്യിന്ന് പോയേനെ “നിഹാൽ അവളെ നോക്കി ആശ്വാസത്തോടെ പറഞ്ഞു… “മിണ്ടിപ്പോകരുത് നീ കാരണം ആന്ന് “അവൾ അവനെ കണ്ണുരുട്ടിയപ്പോൾ അവന് വേഗം മൊബൈൽ എടുത്ത് ആ നാട്ടിലെ അല്ല എന്ന മട്ടിൽ ഇരുന്നു… ************* “വാ മോളേ “അയ്ഷയുടെ മടിയിൽ ഇരിക്കുന്ന മിന്നുവിനെ നജീം കൈ നീട്ടി വിളിച്ചു… “ല്ലാ “അവൾ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് അയ്ഷയുടെ മടിയിൽ കേറി ഇരുന്നു…

നജീം ഒന്ന് ചിരിച്ചുകൊണ്ട് അവൾക് ഓപ്പോസിറ്റുള്ള ചെയറിൽ ഇരുന്നു… “മാഷെന്താ വൈഫ്നെയും മോനേം കൊണ്ട് വരാഞ്ഞേ “ആയിഷ “അവൾക് എന്റെ ഈ ജോലി തന്നെ ഇഷ്ടമല്ല പിന്നെ എങ്ങനാ വരാനാ “അവന് പറഞ്ഞത് കേട്ട് അവൾക് വല്ലാതെ തോന്നി… അവന്റെ മുഖത്തെ ഭാവം അവന്റെ കുടുംബ ജീവിതം നല്ല രീതിയിൽ അല്ലാ എന്നവൾക് തോന്നി… “പിള്ളേരുടെ പരിപാടി കൊള്ളല്ലേ “വിഷയം മാറ്റി കൊണ്ട് അവൾ ദൂരെന്ന് ഡാൻസ് കളിക്കുന്ന കുട്ടികളെ നോക്കി ചോദിച്ചു “ഹ്മ്മ് കൊള്ളാം “നജീം അവളെ തന്നെ നോക്കിയിരുന്നു…. സാരിയിൽ വല്ലാത്തൊരു ഭംഗിയായിരുന്നു… ആയിഷയെ കണ്ണെഴുതിയിട്ട് ആദ്യമായിട്ടാണ് അവന് കാണുന്നത്… കൺചിമ്മി തുറക്കുമ്പോൾ തന്നെ വല്ലാത്തൊരു ആകർഷണീയം ഉണ്ട്… അവലേ നോക്കി ഇരിക്കെ അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു… അവന് കണ്ണുകൾ താഴ്ത്തിയതും പതിയെ ചിരി മാഞ്ഞു…

അവനെ നോക്കിപേഡിപ്പിക്കുന്ന മിന്നുവിനെ കണ്ടു അവന് കൺചിമ്മി… “എന്റെ ഉമ്മിയാ “അവനു നേരെ കൂർപ്പിച്ചു നോക്കി ചുണ്ടനക്കി പറയുന്നത് കേട്ട് അവന് മിന്നുവിനെ അമ്പരപ്പോടെ നോക്കി… അവൾ മുഖം വെട്ടിച്ചു… ഇതൊന്നും അറിയാതെ രാവിലെ നടന്ന ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു…ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു ആയിഷ അവിടെ ഇരുന്നു… “വാപ്പീ ” മിന്നു അവള്ടെ മടിയിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടാണ് ആയിഷ ചെയറിൽ നിന്ന് എണീറ്റത്… എന്നാൽ അത് വരെ ആയിഷയെ പുഞ്ചിരിയോടെ നോക്കി നിന്ന നജീം ദൂരെന്ന് നടന്ന വരുന്ന ആദിയെയും അത് കണ്ടു വിടർന്നു കണ്ണുകളായി നോക്കുന്ന അയിഷയെയും അസ്വസ്ഥതയോടെ നോക്കി……………………………തുടരും………….

എന്‍റേത് മാത്രം: ഭാഗം 12

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story