എന്റേത് മാത്രം: ഭാഗം 8

എന്റേത് മാത്രം: ഭാഗം 8

എഴുത്തുകാരി: Crazy Girl

ആദി ഓഫീസിൽ പോയി പണികൾ എല്ലാം കഴിഞ്ഞു മിന്നുവിനെ കുളിപ്പിച്ച് ഉമ്മാടെ കൂടെ കളിക്കാൻ വിട്ടു..അവൾ വരാന്തയിൽ ചെയറിൽ ഇരുന്നു… ഇന്നലെ നടന്ന കാര്യങ്ങൾ ഓർക്കവേ ആയിഷക്ക് എന്തോ വന്നു മൂടുന്നത് പോലെ തോന്നി അവന്റെ കുസൃതി നിറഞ്ഞ മുഖം… അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു.. മിന്നുവിന്റെ ഓടി കളിയും ചിരിക്കുമ്പോ തെളിഞ്ഞു വരുന്ന നുണക്കുഴിയും കണ്ടപ്പോ അവൾ ഓർത്തു.. ഇവളെ പോലെ സുന്ദരി ആയിരിക്കില്ലേ ഇവള്ടെ ഉമ്മ… ആദിലിന്റെ ആദ്യ ഭാര്യ…ആ ഇത്താനെ കുറിച് ഇവർ ആരും ഇന്നേവരെ പറഞ്ഞത് കെട്ടിട്ടില്ലല്ലോ…

ഒരു ഫോട്ടോ പോലും എവിടെയും കണ്ടിട്ടില്ല എന്തിനു അവരുടെ ഒരു മുട്ടുസൂചി പോലും എവിടേം കണ്ടിട്ടില്ല… എങ്ങനെയാ ഒന്ന് കാണുക… ആയിഷ മെല്ലെ ചെയറിൽ നിന്നു എണീറ്റ് മുറിയിലേക്ക് ചെന്നു… അലമാരയിൽ വെറുതെ ഒന്ന് പരതി നോക്കി പക്ഷെ ഒന്നും കണ്ടില്ല അപ്പോഴാണ് ഒരു കുഞ്ഞു മേശ അവിടെയുള്ളത് അവൾ ശ്രേദ്ധിച്ചത്… അത് തുറന്നതും ഒരു മനോഹരമായ കുഞ്ഞു ആൽബം കണ്ടു അവള്ടെ കണ്ണ് വിടർന്നു… അവൾ അതെടുത്ത് “ഉമ്മീ… “മിന്നു അവൾടെ കാലിൽ പൊതിഞ്ഞു പെട്ടെന്നുള്ള മിന്നുവിന്റെ പിടിത്തത്തിൽ ആ ബുക്ക്‌ അവള്ടെ കയ്യില് നിന്നു വീണു…

“നീ മേലേ വന്നതിനു മിന്നു എന്നേ മേലേ വരെ കേറ്റി നിന്നെ കാണണം എന്ന് പറഞ്ഞു “ഉമ്മ പറഞ്ഞു കൊണ്ട് മുറിയിൽ വന്നു ആ ആൽബം ഞാൻ എടുക്കാൻ തുനിയുന്നതിനു മുന്നേ ഉമ്മ അതെടുത്തു… “പടച്ചോനെ അതെടുത്തതിന് വഴക്ക് പറയുമോ “അവൾ ഒന്ന് പേടിച്ചു… എന്നാൽ അത് തുറന്ന് നോക്കിയ ഉമ്മാടെ കണ്ണ് നിറയുന്നത് കണ്ടു അവൾ സംശയത്തോടെ ഉമ്മാടെ കയ്യില് നിന്നു അത് വാങ്ങി… ഉമ്മ ബെഡിൽ തളർച്ചയോടെ ഇരിക്കുന്നത് കണ്ടു അവൾ ആ ബുക്കിലേക്ക് നോക്കി… അതിൽ ചെറിയ രണ്ട് കുട്ടികൾ ആയിരുന്നു… ഓരോ പേജ് മറിക്കുമ്പോളും അവർ വലുതായി വന്നു… അവസാനം ഒരു ഫാമിലി ഫോട്ടോ ആയിരുന്നു ഉപ്പയും ഉമ്മയും ആദിയും കൂടെ വേറൊരാളും…. “ആരുമ്മ ഇത് “ആ ഫോട്ടോയിൽ നോക്കി ഞാൻ ചോദിച്ചു…

ഉമ്മ ഒന്നും മിണ്ടിയില്ല എന്ന് മാത്രമല്ല കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു…ഞാൻ വേഗം ആൽബം കിട്ടിയടുത്തു തന്നെ വെച്ചു ഷെൽഫ് പൂട്ടി…. മിന്നുവിന് ഒരു ഡോൾ എടുത്തു കൊടുത്ത് നിലത്ത് ഇരുത്തി ഉമ്മാടെ അടുത്ത് ചെന്നിരുന്നു…. പതിയെ ആ തോളിൽ ഒന്ന് പിടിച്ചു ഉമ്മ എന്നേ നോക്കി ചിരിക്കാൻ ശ്രേമിച്ചു… ഞാൻ പതിയെ പുറത്ത് തലോടി…. ആ മനസ് വല്ലാതെ പിടയുന്നുണ്ട് എന്ന് അവൾക് തോന്നി… “എന്റെ മൂത്ത മകനാ ശാമിൽ അഹ്‌മദ്‌ “ഒരുപാട് നേരത്തെ മൗനത്തിനു ശേഷം ഉമ്മ പറഞ്ഞു… “ചെറുപ്പത്തിലേ തല്ലു കൊള്ളിയായിരുന്നു ആദ്യത്തെ മോന് അല്ലെ അതിന്റെ സ്നേഹം നല്ലോണം അവനു കൊടുത്തിട്ടുണ്ട് എന്നാൽ വലുതാകുന്നോറും അവന്റെ സ്വഭാവത്തിൽ മറ്റം വരാൻ തുടങ്ങി….തല്ലു കൂടിയും കള്ളുകുടിച്ചും എന്തിനു കഞ്ചാവ് അടിച്ചും പോലീസ് സ്റ്റേഷനലിൽ കയറി ഇറങ്ങും അവന്…

വീട്ടിൽ വന്നാൽ ഒരുപാട് ശകാരിക്കും ഒന്നും അവന്റെ തലയിൽ കേറില്ല.. കൊറേ ചീത്ത കൂട്ട് കെട്ട് ആണ് അവന് വലുത്… അങ്ങനെയിരിക്കെ ആദിക്ക് ഉപ്പാടെ ബിസിനസ്‌ ചെയ്യേണ്ടത് എല്ലാം എഴുതികൊടുത്തതിന് ആയിരുന്നു അവന്റെ വാശിയും പകയും കൂടിയത്… ഒരിക്കലും കള്ള് കുടിച്ചു നടക്കുന്ന അവനു കൊടുക്കില്ല എന്ന് ആദിടെ ഉപ്പയും പിന്നെ എന്റെ ഉപ്പയും പറഞ്ഞിരുന്നു അന്ന് ഇറങ്ങി പോയതാ അവന് “ഉമ്മ കണ്ണു തുടച്ചു പറഞ്ഞു നിർത്തി… “ഉമ്മാക് ഒന്ന് തിരികെ വിളിച്ചൂടെ ഈ കണ്ണീർ കണ്ടാൽ ആ ഇക്കാക്ക് മനസ്സിലാകും നിങ്ങള്ടെ സ്നേഹം “ഉമ്മയുടെ വേദന കണ്ടു അവൾ പറഞ്ഞു..

“കരയാനോ ഞാനോ… മോളെന്താ വിചാരിച്ചേ ഈ കണ്ണീർ പൊടിഞ്ഞത് അവനു വേണ്ടിയാണെന്നോ ഒരിക്കലും അല്ല “ഉമ്മയുടെ മുഖത്ത് ദേഷ്യവും സങ്കടവും നിറഞ്ഞു വന്നു അവൾ ഉമ്മാനെ ആശങ്കയോടെ നോക്കി “എന്റെ ഉപ്പാനെ കൊന്നവനാ അവന്… ആ അവനു വേണ്ടി ഒരിക്കലും ഞാൻ എന്റെ കണ്ണീർ പൊഴിക്കില്ല…എനിക്ക് ഒരു മകനെ ഉള്ളൂ എന്റെ ആദി… ഒരുപാട് കുസൃതിയും വാശിയും ദേഷ്യവും ആണേലും ഉപ്പാടേം ഉമ്മാടേം കണ്ണ് നിറക്കില്ല എന്റെ ആദി… അവന് മതി ഞങ്ങള്ക്ക് ” എന്നും പറഞ്ഞു വാശിയോടെ ഉമ്മ എണീറ്റു പോയി… ആയിഷ അവിടെ തന്നെ ഇരുന്നു… ആദിയുടെ ആദ്യ ഭാര്യയെ കണ്ടു പിടിക്കാൻ നിന്ന ഞാൻ കണ്ടു പിടിച്ചത് ആദിയുടെ മൂത്ത സഹോദരനെ ആണല്ലോ..എന്നിട്ടും ആദ്യ ഭാര്യയെ കുറിച് ഒരു തുമ്പും കിട്ടീല അവൾ ഓർത്തു…

—————— വൈകുന്നേരം ആയപ്പോൾ ഉമ്മാടെ മൂഡ് ഒന്ന് ശെരിയാക്കാൻ അയിഷയും മിന്നുവും ഓരോന്ന് കളിച്ചു ചിരിച്ചു ഉമ്മാനെ വട്ടം ചുറ്റി… ആയിഷയ ഉമ്മയെ അടുക്കളയിൽ ഇരുത്തി സ്കൂളിലെ ഓരോ കാര്യവും പറഞ്ഞു കേൾപ്പിച്ചു കൊണ്ട് ചായയും പരിപുവടയും ആക്കി… ഉമ്മാടെ സങ്കടം കുറഞ്ഞെന്ന് അവൾക് മനസ്സിലായി പിനീട് അവൾ അതിനെ കുറിച്ച് ചോദിക്കാൻ ഒന്നും പോയില്ല…. ************** മിന്നുവിനെ ബെഡിൽ കിടത്തി ഞാൻ അറ്റത്തായി ഇരുന്നു… ആദി ആരുടെയോ കാൾ വന്നത് കൊണ്ട് ഫോണുമായി ബാൽക്കണിയിൽ ചെന്നിട്ടാണ് ഉള്ളത്… ഉറങ്ങികിടക്കുന്ന മിന്നുവിനെ നോക്കി അവൾ ഇരുന്നു…. ആദി വന്നതും അവൾ അവനെ നോക്കി… അവന് എന്നാൽ മൊബൈൽ ടേബിളിൽ വെച്ചു അവിടെയുണ്ടായ ഫയൽ ഒക്കെ ഒതുക്കി വെക്കുകയായിരുന്നു…

“എന്തേലും പറയാനുണ്ടോ “മുഖത്ത് നോക്കാതെയുള്ള അവന്റെ ചോദ്യം കെട്ട് അവൾ അമ്പരന്നു…. “അത്… അത് പിന്നെ… നിക്ക് ” “വിക്ക് കഴിഞ്ഞിട്ട് നാളെ പറയൂ “അവന് അവളെ നോക്കി കൈകെട്ടി നിന്നു കൊണ്ട് പറഞ്ഞു…. “അത് പിന്നെ പ്രിൻസിപ്പൽ വിളിച്ചിരുന്നു….. ലീവ്.. കഴിഞ്ഞു…. നാളെ മുതൽ ചെല്ലാൻ “അവന്റെ നോട്ടം കണ്ടു അവൾ തലതാഴ്ത്തി എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു… “ഞാൻ പറഞ്ഞതല്ലേ തനിക് ഇഷ്ടമുള്ളപ്പോ പോകാം എന്ന് “ന്നാ നാളെ ഞാൻ പൊക്കോട്ടെ “പ്രദീക്ഷയോടെ അവനെ നോക്കി ചോദിക്കുന്നത് കെട്ട് അവന് അവൾക് നേരെ പുഞ്ചിരിച്ചു… ആ ചിരി അവള്ടെ ഹൃദയിലേക്ക് ചെന്നിടിച്ചു.. അവിടം വല്ലാതെ മിടിക്കാൻ തുടങ്ങി….. ഒരുതരം വെപ്രാളത്തോടെ അവൾ ബെഡിൽ നേരെ കിടന്നു കണ്ണടച്ചു… ************** പിറ്റേന്ന് രാവിലെ എണീറ്റു കുളിച്ചിറങ്ങി മുടിയിൽ തോർത്ത്‌ കെട്ടി കൊണ്ട് കിച്ചണിൽ ചെന്ന് ചായ ആക്കി….

“ഉമ്മാ “ഡോറിൽ മുട്ടി കൊണ്ട് ആയിശു വിളിച്ചു… “ആ ഇന്നെന്താ നേരത്തെ “ഡോർ തുറന്ന് കൊണ്ട് ഉമ്മ ചോദിച്ചു.. “ഞാൻ ലീവ് കഴിഞ്ഞു സ്കൂളിൽ ഇന്ന് മുതൽ പോകാം എന്ന് പറഞ്ഞില്ലായിരുന്നോ ” “ആഹ് ശെരിയാ ഞാൻ മറന്നു മിന്നു എണീറ്റോ ” “ഇല്ലാ ” “എണീപ്പിക്കണ്ടാ നീ പോകുന്നത് കണ്ടാൽ കരയും…” “ആഹ് ” ഉമ്മാക് ചായയും കൊടുത്ത് ആദിക്കുള്ള ചായയുമായി മുറിയിൽ നടന്നു…. ബാത്‌റൂമിൽ നിന്ന് ശബ്ദം കേട്ടു… ആദി അതിനുള്ളിൽ ആണെന്ന് മനസ്സിലായി ആയിശു ചായ ടേബിളിൽ വെച്ചു.. അവന് ഇറങ്ങുമ്പോളേക്കും ചായ തണുക്കും എന്ന് കരുതി അവൾ രണ്ട് മൂന്നു സിപ്പ് കുടിച്ചു….അവിടെ തന്നെ വെച്ചു കുളിച്ചിറങ്ങിയതിനു ശേഷം വേറെ ഉണ്ടാക്കി കൊടുക്കാം എന്നവൾ കരുതി കണ്ണാടിയിൽ നോക്കി മുടി തുവർത്തികൊണ്ടിരിക്കുമ്പോൾ ആണ് ആദി ബാത്രൂമിൽ നിന്ന് ഇറങ്ങിയത്…

തലതുവർത്തി കൊണ്ട് ഒരു ഷോർട്സ് മാത്രം ഇട്ടുനിൽക്കുന്ന അവനെ അവൾ കണ്ണാടിയിലൂടെ നോക്കി… അവന്റെ നെറ്റിയിലെ മുടിയിലെ വെള്ളം മുഖത്തേക്ക് ഉറ്റി അത് താടിയിലൂടെ ഒഴുകി കഴുത്തിലൂടെ ഒഴുകി നെഞ്ചിലൂടെ ഒലിച്ചു അദൃശ്യമാകുന്നത് അവൾ കൗതുകത്തോടെ നോക്കി… എന്തോ സ്വപ്നമെന്ന പോലെ അവന് അടുത്തേക്ക് വന്നു അവന്റെ കണ്ണിലേ എന്നത്തേയും പോലെ ഉള്ള കുസൃതി ചുണ്ടിൽ ആരെയും മയക്കുന്ന പുഞ്ചിരി അവൾ നോക്കി നിന്നു….. അവന്റെ കൈകൾ നീണ്ടു വന്നു… അവൾ ഞെട്ടലോടെ കണ്ണുകൾ അടച്ച് തുറന്നു..എന്താ ഞാൻ കാണുന്നെ പടച്ചോനെ അവൾ കണ്ണാടിയിൽ അവൾടെ മുഖത്തേക്ക് തന്നെ നോക്കി… എന്നാൽ അവള്ടെ നേരെ പുറകിൽ തന്നേ നിൽക്കുന്ന ആദിയെ കണ്ടു അവൾ ഞെട്ടി അപ്പൊ സ്വപ്നമാല്ലായിരുന്നോ അവൾ ഓർത്തു അവന്റെ നീണ്ടു വന്ന കൈ അവൾടെ കയ്യില് ഉരസി കൊണ്ട് കണ്ണാടിയിൽ മുട്ടി നിൽക്കുന്ന ഷെൽഫിൽ നിന്നു ഒരു ഷർട്ട്‌ എടുത്തു…

ഒരടി അനങ്ങാതെ ശ്വാസം പിടിച്ചു തറഞ്ഞു നിൽക്കുന്ന ആയിഷയെ ഒന്ന് നോക്കി… അവന്റെ നോട്ടത്തിൽ അവള്ടെ ഹൃദയം നിലച്ചത് പോലെ തോന്നി… അവന് ഷർട്ട്‌ എടുത്തിട്ട് തിരിഞ്ഞു പോയതും അവൾ നെടുവീർപ്പിട്ടു… “അയ്യോ അത്…” ടേബിളിൽ വെച്ചിരിക്കുന്ന ചായ എടുത്തു കുടിക്കുന്ന ആദിയെ നോക്കി അവൾ അലറി.. “എന്താ “അവന് അവള്ടെ അലറൽ കെട്ട് ഞെട്ടി “അത്… അത് പിന്നെ… ചൂടില്ല ” “ചൂടൊക്കെ ഉണ്ട് “എന്നും പറഞ്ഞു അവന് അത് മുഴുവൻ കുടിച്ചു… “പടച്ചോനെ ഞാൻ കുടിച്ചതല്ലേ അത്… പറയണ്ടാ “അവൾ പിറുപിറുത്തു കൊണ്ട് ആ ഗ്ലാസുമായി മുറിക് പുറത്ത് ഇറങ്ങി…. ഫുഡെല്ലാം ആക്കി വെച്ചു വീണ്ടും മുറിയിൽ ചെന്നു..അപ്പോഴേക്കും ആദി ഓഫീസിൽ പോകാൻ ഒരുങ്ങിയിരുന്നു…. ഉറങ്ങികിടക്കുന്ന മിന്നുമോൾടെ അടുത്ത് ചെന്നിരുന്നു ആയിഷ…മോൾടെ തലയിലൂടെ ഒന്ന് തലോടി…

“എന്റെ അല്ലാഹ് ഈ മോളേ വിട്ടിട്ട് എങ്ങനാ വൈകുന്നേരം വരെ അവിടെ നികുന്നെ “ഈ ദിവസങ്ങൾ കൊണ്ട് അത്രമേൽ മിന്നു മോൾ അയിഷായിലേക്ക് അടുത്തിരുന്നു… അയിഷാക്കും അവളെ പിരിഞ്ഞിരിക്കേണ്ടത് ഓർത്തു സങ്കടം തോന്നി… “അവളെ എണീപ്പിക്കണ്ട താൻ പോകുന്നത് കണ്ട പിന്നെ കരഞ്ഞു നിലവിളിക്കും “ആദി പറഞ്ഞത് കേട്ട് അവൾ തലയാട്ടി… അവന് റൂമിൽ നിന്ന് ഇറങ്ങിയതും ആയിശു ഡോർ ലോക്ക് ചെയ്ത് ഒരു സിമ്പിൾ പിങ്ക് ചുരിദാറും സ്കാർഫ് ചെയ്തു ചുരിദാർ ഷാൾ സൈഡിൽ പിൻ ചെയ്തു വെച്ചു… ഒരുങ്ങി കഴിഞ്ഞതും അവള്ടെ ബാഗും കൂടെ ഉറങ്ങികിടക്കുന്ന മിന്നു മോളേം എടുത്തവൾ താഴെക്കിറങ്ങി…. താഴെക്കിറങ്ങി വരുന്ന ടീച്ചർ ആയിഷയെ ആദി ഒന്ന് നോക്കി… വല്ലാത്തൊരു ആകർഷനീയമായിരുന്നു അവള്ടെ മുഖം… കണ്ണുകളിൽ വല്ലാത്തൊരു തെളിച്ചം…പിങ്ക് ചുരിദാറിൽ അവൾ സുന്ദരി ആയിരുന്നു..

മിന്നുവിനെ ഉമ്മാടെ മുറിയിൽ കിടത്തി അവളും ടേബിളിൽ ആദിലിനു അരികിലായി ഭക്ഷണം കഴിക്കാൻ ഇരുന്നു… “ഉപ്പ പോയോ “ആയിഷ ടേബിളിൽ അടുത്ത് ചെയർ വെച്ചിരിക്കുന്ന ഉമ്മയോഡായി ചോദിച്ചു “ആ പോയി മക്കള് കഴിക്ക് ” “ഉമ്മ കഴിച്ചോ..”ആദി “ആഹ് ഞാൻ ഉപ്പാടെ കൂടെ ഇരുന്നിരുന്നു “ഉമ്മ കഴിച്ചു കഴിഞ്ഞു കൈ കഴുകി ആയിഷ വേഗം മിന്നുവിന്റ മരുന്ന് ഉമ്മാനെ ഏൽപ്പിച്ചു… ശേഷം ഉമ്മാടെ മുറിയിൽ ചെന്നു അവള്ടെ നെറ്റിയിൽ ഒന്ന് മുത്തി… ഇത് കണ്ടു നിൽക്കെ ഉമ്മയും ആദിയും പരസ്പരം നോക്കി ചിരി തൂകി…. “വാ പോകുന്ന വഴി ഞാൻ ഇറക്കാം “ആദി വീട്ടിൽ നിന്ന് ഇറങ്ങി കൊണ്ട് പറഞ്ഞു അവൾ ഉമ്മാനെ ഒന്ന് നോക്കി ഉമ്മ കണ്ണ് കൊണ്ട് ചെല്ല് എന്ന് കാണിച്ചതും അവൾ അവന്റെ കൂടെ നടന്നു..

കാറിൽ കയറി ഇരുന്നു അവനും സീറ്റ്ബെൽറ്റ് ഇട്ടു വണ്ടിയെടുക്കാൻ നേരം അവളെ ഒന്ന് നോക്കി അവൾ എന്നാൽ എന്തോ ഓർത്തു ഇരിക്കുന്നത് കണ്ടു… അവന്റെ ചൂടുശ്വാസം അവളുടെ മുഖത്ത് തട്ടി നിന്നു അവൾ ഒന്ന് ഞെട്ടി അവനെ നോക്കി അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ കോർത്തു…. അവൾ ഞെട്ടിപിടഞ്ഞു കൊണ്ട് കണ്ണുകൾ നാലുപാടും തിരഞ്ഞു….അവന്റെ കയ്യ് അവള്ടെ കയ്യില് ഒന്ന് തട്ടിയതും അവൾ അനങ്ങാതെ തറഞ്ഞു നിന്നു അവള്ടെ ശ്വാസഗതി ഉയർന്നു…. സീറ്റ്ബെൽറ്റ് വലിച്ചു കൊണ്ട് അവന് നേരെ ഇരുന്നതും… അവൾ അതെ ഇരുപ്പ് തന്നെ ഇരുന്നു…. ഈ നിമിഷം അവളിൽ ഉണ്ടായ വെപ്രാളവും കണ്ണുകളിലെ പിടപ്പും അവനിൽ ചിരി ഉണർത്തി… കാർ വിടാൻ നേരം അവന് വെറുതെ അവളെ നോക്കി അതേ ഇരുപ്പ് ഇരിക്കുന്നത് കണ്ടു അവന് അവൾ കാണാതെ ചിരിച്ചു പോയി…

************** “ടീച്ചർ വരുമെന്ന് കരുതിയില്ല… അല്ലാ കൊറേ ആയില്ലേ ലീവ് ആയിട്ട് ” സ്റ്റാഫ്‌ റൂമിൽ നിന്ന് രാമൻ മാഷ് ആയിഷയെ നോക്കി പറഞ്ഞു “അതെന്താ മാഷേ കല്യാണം കഴിഞ്ഞെന്ന് വിചാരിച്ചു ആയിഷക്ക് ജോലി കളയണം എന്നുണ്ടോ”രാധിക ടീച്ചർ ആയിരുന്നു… “ഏയ് അങ്ങനയല്ലാ കല്യാണം മാത്രമല്ലല്ലോ ഒരു കുട്ടിയും ഇല്ലേ അപ്പൊ തിരക്കായിരിരിക്കും എന്ന് കരുതി “രാമൻ സർ അവരുടെ സംഭാഷണം ചെറിയ ചിരിയോടെ ആയിഷ കേട്ടു നിന്നു… അവൾ രണ്ടാം. ക്ലാസ്സിലെ ഇംഗ്ലീഷ് ടെസ്റ്റുമായി സ്റ്റാഫ്‌ റൂമിൽ നിന്ന് ഇറങ്ങി…. എതിർവശത് നിന്നു നടന്നു വരുന്ന നജീം മാഷിനെ കണ്ട് അവൾ ഒന്ന് ചിരിച്ചു…. “കൊറേ ആയല്ലോ കണ്ടിട്ട് “അയാൾ അടുത്ത് വന്നു നിന്ന് കൊണ്ട് പറഞ്ഞു.. “ആ ഇപ്പോഴാ ഒന്ന് സമയം കിട്ടിയേ… ഇന്നലെ പ്രിൻസി വിളിക്കുകയും ചെയ്തിരുന്നു അതുകൊണ്ട് വന്നു ”

അവൾ സൗമ്യമായി പറഞ്ഞു… ഇപ്പോഴും ചെറിയ പുഞ്ചിരിയോടെ സംസാരിക്കുന്ന അവളെ ഒന്ന് നോക്കി…മുന്നെത്തെക്കാൾ കുറച്ചു തെളിച്ചമുണ്ട് മുഖം വേറെ മാറ്റമൊന്നുമില്ല…അയാൾ ഓർത്തു “മാഷിന് സുഖല്ലേ”ആയിഷ “ഹ്മ്മ് സുഖം… തനിക്കോ… ഹസ്ബൻഡ് എന്ത് പറയുന്നു ” ഹസ്ബൻഡ് അവൾ മനസ്സിൽ മൊഴിഞ്ഞു…. “സുഖം”അവൾ പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു… ആദിയെ കുറിച് ഓർത്തപ്പോൾ ഇന്ന് രാവിലെ നടന്നത് അവള്ടെ മനസ്സിലൂടെ കടന്നു പോയി… അവള്ടെ മുഖം ചുവന്നു തുടുക്കുന്നത് ഒരുതരം അസ്വസ്ഥയോടെ നജീം നോക്കി നിന്നു… “എന്നാ ഞാൻ പോട്ടെ ബെൽ അടിച്ചു “ആയിഷ അയാളെ നോക്കി ചിരിയോടെ പറഞ്ഞു മുന്നോട്ടേക്ക് നടന്നു….നജീം അവൾ പോകുന്നതും നോക്കി നിന്നു

—- സമയം പോകാത്തത് പോലെ അവൾക് തോന്നി അവൾ ഇടയ്ക്കിടെ മൊബൈലിലേക്ക് നോക്കി… “മിന്നുമോൾടെ വിവരം ഒന്നുമില്ലല്ലോ… കരഞ്ഞിട്ടുണ്ടാകുമോ…. വാശി പിടിച്ചാൽ പെണ്ണ് ഒന്നും കഴിക്കൂല ഉമ്മാനെ എടങ്ങേറ് ആക്കിക്കാനും…” ആയിഷ വീണ്ടും മൊബൈൽ എടുത്ത് നോക്കി…. “എന്താ ടീച്ചറെ ഇന്ന് വന്നല്ലേ ഉള്ളൂ അപ്പോളേക്കും വീട്ടിൽ എത്താൻ ദൃതി ആയോ “രാമൻ മാഷ് ആയിരുന്നു…അത് കേട്ട് സ്റ്റാഫ്റൂമിൽ നേരിയ ചിരി ഉയർന്നു… അവളും അവർക്കായി ചിരി തൂകി എന്നാൽ മനസ്സിൽ മുഴുവൻ മിന്നുവിനെ കുറിച്ചുള്ള ആധി ആയിരുന്നു… ദേശിയ ഗാനം കഴിഞ്ഞതും ആയിഷ ബാഗും എടുത്ത് സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി… “ഒന്ന് നിക്ക് അയിഷാ എങ്ങോട്ടാ ഓടുന്നെ “പുറകെ നജീമിന്റെ ശബ്ദം കേട്ടതും അവൾ നടത്തം ഒന്ന് സ്ലോ ആക്കി…

“മാഷേ മോളെ എണീപ്പിക്കാതെയാ ഇന്ന് വന്നേ എന്നേ കണ്ടില്ലേൽ ആകെ വാശി ആയിരിക്കും അറിയില്ല വീട്ടിലെ സ്ഥിതി എന്താണെന്ന് ” അവള്ടെ വേവലാതി കണ്ടു അവന് കൗതുകത്തോടെ നോക്കി… സ്വന്തം അല്ലാഞ്ഞിട്ടും സ്വന്തം കുഞ്ഞിനെന്ന പോലെ അവൾടെ സ്നേഹം കണ്ടു അവന് അവളെ നോക്കി… “എന്തായാലും 4 മണിന്റെ ബസ് ഉണ്ട് ആയിഷ പേടിക്കണ്ട “അയാൾ പറയുന്നത് കേട്ട് അവൾ നജീമിനെ നോക്കി ചിരിച്ചെന്നു വരുത്തി… “ഉമ്മീ “സ്കൂൾ ഗേറ്റ് കടക്കാൻ നേരം ആണ് അവൾ ആ ശബ്ദം കേട്ടത്… വീണ്ടും ഒന്ന് കാതോർത്തു… “ഉമ്മീ “വീണ്ടും വിളിച്ചതും ആയിശു ചുറ്റും കണ്ണോടിച്ചു… അപ്പോഴാണ് കുറച്ചു അങ്ങോട്ട് നിർത്തിയിരിക്കുന്ന കാറിൽ ചാരി മിന്നുവിനേം എടുത്ത് നിൽക്കുന്ന ആദിയെ കണ്ടത്… അവള്ടെ കണ്ണുകൾ ഒന്ന് വിടർന്നു…. അത് കണ്ടു നജീമും അവൾടെ നോക്കിയടുത് നോക്കി….

ഫുൾ സ്ലീവ് ടീഷർട്ടും പാന്റും ഇട്ടു നിൽക്കുന്ന ആദിയിലേക്ക് അവന്റെ കണ്ണു പാഞ്ഞു…. ആരെയും ആകർഷിക്കുന്ന പുഞ്ചിരി കണ്ടു അവന് ഒന്ന് നോക്കി…. “മോളേ…. ഉമ്മീടെ ചക്കരെ “അവൾ പാഞ്ഞു നടന്നു ആദിയിൽ നിന്ന് മോളേം തന്റെ കയ്യിലേക്കായി വാങ്ങി…. മിന്നു അയ്ഷയുടെ കയ്യിലേക്ക് പോയെങ്കിലും വെല്ല്യ മൈൻഡ് ഒന്നും ആകാത്തത് കണ്ടു അവൾ ഒന്ന് അമ്പരന്നു എന്നാലും അത് കാര്യമാക്കതെ മോൾടെ കവിളിൽ ചുണ്ട് ചേർത്തു… “എന്തിനാ… വന്നേ…. ഞാൻ.. ബസ്സിന്… വരുമായിരുന്നു “അവൾ അവനെ നോക്കി പറഞ്ഞു… “ഞാൻ നേരത്തെ എത്തിയിരുന്നു… അപ്പോഴാ ഇവൾക്ക് വാശി നിന്നെ കാണണം എന്ന് അതുകൊണ്ട് വന്നതാ ” “ആണോടാ എന്റെ മുത്ത് ഉമ്മാനെ മിസ്സ്‌ ചെയ്തോ “അവൾ മിന്നുവിനോട് പറയുന്നത് കേട്ട് ആദി ചിരിച്ചു “വാ പോകാം ” ആദിയുടെ പുറകെ അവളും കാറിൽ കയറി… കാർ മുന്നോട്ട് എടുത്തു…

ഇതൊക്കെ നോക്കി നിൽക്കെ നജീം ബൈകുമായി വിട്ടു… “എന്താടാ ഉമ്മാട് മിണ്ടാതെ… മോളേ മിന്നു…” ഇത് വരെ ആയിട്ടും ആയിഷയോട് മിണ്ടാതെ നിൽക്കുന്ന മിന്നുവിനെ നോക്കി ആയിഷ ചോദിച്ചു… “ന്നേ കൂട്ടാണ്ട് റ്റാറ്റാ പോയില്ലെ…. നാൻ കൊറേ കഞ്ഞു ഉമ്മീ ബില്ച് കഞ്ഞു… വാപ്പി പഞ് ഉമ്മി ന്നേ കൂട്ടാണ്ട് പോയിന്ന്… മോൾക് കണ്ണ് നേരഞ്.. നോക്കിയേ ” കണ്ണ് നിറച്ചു പറയുന്ന മിന്നുവിനെ കണ്ടു അവൾക്ക് പാവം തോന്നി… “ഉമ്മീടെ മുത്തിനെ ഉമ്മി ഒറ്റക്കാകുവോ…. വാപ്പിയെ ചുമ്മാ പറഞ്ഞതാ” “ആനോ “മിന്നു കണ്ണ് വിടർത്തി ചോതിച്ചു “അഹ്ന്ന്” “ന്നാ ഐസ്കീം മാണം “അവൾ ചിണുങ്ങി കൊണ്ട് പറയുന്നത് കേട്ട് ആയിശു ആദിയെ നോക്കി… അവന് അവളെ നോക്കി കണ്ണിറുക്കി…. അത് കണ്ടതും അവൾ മുഖം വെട്ടിച്ചു……………………തുടരും………….

എന്‍റേത് മാത്രം: ഭാഗം 7

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story