ഏഴാം ബഹർ: ഭാഗം 11

ezhambahar

രചന: SHAMSEENA FIROZ

"നിന്നോട് ഞാൻ പറഞ്ഞതാ ആദ്യം കെട്ട്..അത് കഴിഞ്ഞു മതി ബാക്കിയുള്ളതൊക്കെയെന്ന്...ഇരിക്കുന്നതിന് മുന്നെ കാലു നീട്ടാൻ നിന്നെ ആരെടാ പഠിപ്പിച്ചേ.." ഒറ്റയ്ക്ക് ഇരുന്നുള്ള അവന്റെ വെല്ലുവിളി കേട്ടോണ്ട് അങ്ങോട്ടേക്ക് കയറി വന്ന അവന്റെ ഉപ്പ പറഞ്ഞു.. "ഡാഡ്....." അവൻ കണ്ണും മിഴിച്ചു നോക്കി.. "അതേ..ഡാഡ് തന്നെ..എന്താ സംശയം ഉണ്ടോ.. " "ഉണ്ടെങ്കിൽ ഇപ്പൊ തീർത്തു തരുകയൊന്നും ഇല്ലല്ലോ...ഇതെന്താ മേയർ ഉറങ്ങാതെ...ഇനി ഞാനറിയാതെ വല്ല നൈറ്റ് ഡ്യൂട്ടിയും പ്ലാൻ ചെയ്തിട്ടുണ്ടോ... " "അതിന് നീയല്ല എന്റെ വാപ്പാ,,നിന്റെ കൊണം എനിക്ക് കിട്ടാൻ.." "വാട്ട്‌....? " അവൻ ഒന്നും മനസ്സിലാവാതെ അന്തം വിട്ടു ചോദിച്ചു.. "വാട്ടും ഞാൻ...ഇക്കണക്കിനാണ് നിന്റെ പോക്ക് എങ്കിൽ ഒരൊറ്റ വാട്ടായിരിക്കും നിന്റെ ചെകിടു നോക്കി...ആർക്കാ ടാ നൈറ്റ് ഡ്യൂട്ടി...ആരെടാ രാത്രിയിൽ മതില് ചാട്ടം നടത്തിയത്...എല്ലാം ചെയ്തു വെച്ചിട്ടു എന്നോടൊരു ചോദ്യവും...അടിച്ചു കയ്യും കാലും ഒടിച്ചു വെക്കുകയാ വേണ്ടത്...

" "അത്...അത് പിന്നെ ഞാൻ.. " അവൻ ഉപ്പാക്ക് മുഖം കൊടുക്കാതെ താഴേക്കും മേളിലേക്കുമൊക്കെ നോക്കി തല ചൊറിഞ്ഞു കളിക്കാൻ തുടങ്ങി.. "ടാ...തല ചൊറിഞ്ഞു കളിക്കാൻ അല്ല നിന്നോട് പറഞ്ഞത്...പറയെടാ...എവിടേക്കാ ഇന്നലെ രാത്രി പോയത്.. " "ഡാഡ്...അതൊക്കെ ഞാൻ പറയാം..പക്ഷെ ഇക്കാര്യം ഡാഡ് എങ്ങനെ അറിഞ്ഞു.. " അവന്റെ മുഖത്ത് സംശയം.. "പൗലോസ് പറഞ്ഞു നട്ട പാതിരായ്ക്ക് നീ കതകു തുറന്നു ബൈക്ക് എടുത്തു പോയ കാര്യം...എങ്ങോട്ടേക്കായിരുന്നു എന്റെ മോന്റെ നൈറ്റ് റൈഡ്...ഒന്ന് പറഞ്ഞെ എന്നോട്.. " "ഓ...അയാളു പറഞ്ഞതാണോ...വേലക്കാരനു നല്ല ശ്രദ്ധയാണല്ലോ...മാസം പത്തമ്പതിനായിരം രൂപ വാപ്പാന്റെ കാശിൽ നിന്നും സെർവന്റ് ലിസ്റ്റിലേക്ക് മുതൽ മുടക്കുന്നതിൽ നഷ്ടമൊന്നും ഇല്ല അപ്പോൾ...അല്ലേ ഡാഡ്... " "അതല്ലല്ലോ ഡിയർ സൺ‌നോട് ഞാൻ ചോദിച്ചത്..അയാൾക്ക്‌ വേണ്ടി മുതൽ മുടക്കുന്ന കാശ് നഷ്ടത്തിലാണോ ലാഭത്തിലാണോ ഓടുന്നെന്നൊന്നും ചിന്തിച്ചിട്ട് എന്റെ മോൻ തല പുണ്ണാക്കണ്ട.. ഈ വീടും വീട്ടിലെ ജോലികളും മാത്രല്ല..

നിന്നെയും കൂടി ശ്രദ്ധിക്കാൻ വേണ്ടിയാ ഞാൻ പൗലോസ്നെ ഇവിടെ നിർത്തിയിരിക്കുന്നേ..ഞാൻ ഇല്ലാത്ത നേരങ്ങളിലുള്ള നിന്റെ പോക്കും അവസ്ഥയുമൊക്കെ എന്താണെന്ന് അറിയണമല്ലോ എനിക്ക്...നീയിപ്പോ രാത്രി സഞ്ചാരവും തുടങ്ങിയെന്ന് ഇന്ന് വന്നപ്പോൾ പൗലോസ് പറഞ്ഞു.. അവളുടെ വീട്ടിലേക്കു ആയിരുന്നോ..ഡാഡിയോട് പറാ.. " എന്ന് അയാൾ അവന്റെ തൊട്ടടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു അതേന്ന് തലയാട്ടിക്കൊണ്ട് ഇന്നലെ രാത്രിയിൽ നടന്ന മുഴുവൻ സംഭവങ്ങളും വള്ളി പുള്ളി തെറ്റാതെ വിസ്തരിച്ചു കൊടുത്തു.. "എനിക്ക് തോന്നി..അത് കൊണ്ടാ നിന്നോട് ഞാൻ ചോദിച്ചത് ആരാ ടാ മതില് ചാടിയതെന്ന്.. ഞാൻ ഇവിടെ ഇല്ലാത്ത രാത്രികളിൽ എന്നെ മിസ്സ്‌ ചെയ്യുമ്പോഴാ സാധാരണ നീ ഒരുറക്കം കഴിഞ്ഞു ഈ വീടിനു പുറത്ത് ഇറങ്ങുക..അതും എന്റെ ഗെസ്റ്റ് ഹൗസിലേക്ക്..എന്നെ പറ്റി ചേർന്നുറങ്ങാൻ.. പക്ഷെ ഇന്നലെ നീ അവിടേക്ക് വന്നിട്ടില്ല..അതുകൊണ്ട് പൗലോസ് പറയുമ്പോൾ തന്നെ ഞാൻ ഊഹിച്ചു നീ പോയത് അവളെ കാണാൻ ആയിരിക്കുമെന്ന്..

എന്നെ കഴിഞ്ഞാൽ നിനക്ക് കാണാനുള്ളതു അവളെ മാത്രമാണല്ലോ..കാണണംന്ന് തോന്നുമ്പോൾ ഒന്നും നോക്കാതെ നട്ട പാതിരായ്ക്ക് എടുത്തു ചാടി പുറപ്പെട്ടിട്ട് ഉണ്ടെങ്കിൽ അത് അവളുടെ അടുത്തേക്ക് ആയിരിക്കുമെന്ന് എനിക്ക് തോന്നി..കാരണം ഇന്ന് നീ എന്നെ സ്നേഹിക്കുന്നത് പോലെ..അല്ലങ്കിൽ അതിൽ കൂടുതലായി നീ അവളെ സ്നേഹിക്കുന്നു താജ്...അതീ ഡാഡ്നു അറിയാം... " "Oo my swt Dad...ഇത്രേമൊക്കെ അറിഞ്ഞു വെച്ചിട്ടാണൊ ഒരുമാതിരി സിബിഐയുടെ ഏർപ്പാട് എടുത്തോണ്ട് വന്നേ...വാട്ട്‌ എ ക്യുഎസ്ടിയൻ ചെയ്യൽ..ബോർ അടുപ്പിച്ചു കളഞ്ഞല്ലോ എന്നെ.. ഡാഡ് പറഞ്ഞതൊക്കെ ശെരി തന്നെ...ബട്ട്‌..? " "ബട്ട്‌...? പ്രോബ്ലം എന്താ...പറാ..ഡാഡ് ഹെല്പ് ചെയ്യാം നിന്നെ.. " "ഡാഡ് പറഞ്ഞില്ലേ..എനിക്ക് അവളെ ഡാഡ്ന്റെ അത്രയും തന്നെ..അല്ലങ്കിൽ അതിനേക്കാൾ ഏറെ ഇഷ്ടമാണെന്ന്.. നോ..നെവർ.. ഇഷ്ടമാണ്..എനിക്ക് വേണം അവളെ...അത് പക്ഷെ പ്രേമം തലയ്ക്കു പിടിച്ചു കണ്ണ് കാണാതെ ചെവി കേൾക്കാതെ നെഞ്ച് പൊട്ടി നടക്കുന്ന സില്ലി ബോയ്സിനെ പോലെയല്ല...അവളെ ഞാൻ ഇഷ്ടപ്പെടുന്നു എന്നതിന്റെ അർത്ഥം എന്റെ ലോകം അവൾ മാത്രമാണ് എന്നല്ല..

അവളുടെ ഇഷ്ടം നേടി എടുക്കാൻ വേണ്ടി ഞാൻ എന്റെ പ്രാണൻ കളയുമെന്നല്ലാ... ഒരിക്കലും അവൾ എനിക്ക് എന്റെ ഡാഡ്നു തുല്യമാകില്ല..ഡാഡ്നു പകരമാവില്ല...ഡാഡ്നെക്കാൾ കൂടുതലായി അവളെ സ്നേഹിക്കാൻ മാത്രം ഭ്രാന്തമായ പ്രേമമൊന്നും എനിക്ക് അവളോട്‌ ഇല്ല ഡാഡ്.. പിന്നെന്താ ഉള്ളെന്ന് ചോദിച്ചാൽ...? അതിപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്...അവളെ എനിക്ക് വേണമെന്ന് അറിയാം..അവൾ എന്റേതാന്ന് അറിയാം..എന്റെ മാത്രം ആണെന്ന് അറിയാം.. എനിക്ക് എന്തിനാ അവളെയെന്ന് ചോദിച്ചാൽ...? കണ്ണും കണ്ണും നോക്കിയിരുന്നു കഥ പറഞ്ഞിരിക്കാനാണോ..അല്ലേ അല്ല.. അവൾ ഇവിടെ വേണം..എന്റെ കണ്മുന്നിൽ..എന്റെ ഒരു കൈ അകലത്തിൽ...അവൾ എപ്പോഴും എന്നെ പരിഹസിക്കാനും തരം താഴ്ത്താനും ഉപയോഗിക്കുന്നത് ഡാഡ്ന്റെ കയ്യിൽ ഇരിക്കുന്ന പവറാ..ഡാഡ്ന്റെ നെയിമിനു ഒപ്പം ചേർന്നു കിടക്കുന്ന മേയർ എന്ന പദമാണ്..അത് കൊണ്ട് അവൾ ഇവിടെ വേണം..

താജ് ബംഗ്ലാവിൽ മേയർ താജുദീന്റെ മകൻ അമൻ താജ്ന്റെ ഭാര്യയായി...ലൈല താജ് ആയി ഇവിടെ വേണം അവൾ..ഏതു പേരും പദവിയും വെച്ചാണോ അവളെന്നെ ആളുകൾക്കിടയിൽ വെച്ചു കൊച്ചാക്കിയതു അതേ പേരിലും പദവിയിലുമായിരിക്കണം ഇനിയുള്ള അവളുടെ ഐഡന്റിറ്റി..." അവന്റെ സ്വരം ഉറച്ചതായിരുന്നു..അവന്റെ കണ്ണുകളിൽ അവളോടുള്ള വാശി കാണാമായിരുന്നു അയാൾക്ക്‌..അത് അയാളുടെ മനസ്സിൽ വേവലാതി നിറച്ചു..സത്യം പറഞ്ഞാൽ അയാൾക്ക്‌ അവനെ മനസ്സിലാകുന്നുണ്ടായിരുന്നില്ല..സ്വന്തം മകനാണ്..തണ്ടും തടിയുമുള്ള ആണൊരുത്തനായി വളർന്നിട്ടും തന്റെ മുന്നിൽ എത്തുമ്പോൾ ഒരു ഓമന കുഞ്ഞിനെ പോലെ പെരുമാറുന്നവൻ...ഞാൻ എന്നാൽ ജീവനാണ്..ഇന്നുവരെ ഒരു കാര്യവും തന്നിൽ നിന്നും ഒളിച്ചിട്ടില്ല..താനും അങ്ങനെ തന്നെ..അവനോടു പറയാത്തതും അവൻ അറിയാത്തതുമായുള്ള ഒരു രഹസ്യങ്ങളും ഈ ജീവിതത്തിൽ ഇല്ല..ഉപ്പയായിട്ടല്ല..ക്ലോസ് ഫ്രണ്ട്‌ ആയാണ് താൻ അവനോടു അന്ന് മുതൽ ഇന്നും വരെയ്ക്കും പെരുമാറിട്ട് ഉള്ളത്..എന്നിട്ടും ഇന്ന് തനിക്ക് അവനെ മനസ്സിലാക്കാൻ പറ്റുന്നില്ല..

അവന്റെ മനസ്സിൽ എന്താണെന്ന് അറിയാൻ പറ്റുന്നില്ല..എന്റെ ജീവിതത്തിൽ സംഭവിച്ചത് തന്നെ ആയിരിക്കുമോ ഇനി ഇവന്റെ ജീവിതത്തിലും സംഭവിക്കാൻ പോകുന്നത്..ചരിത്രം ആവർത്തിക്കാതെ ഇരിക്കണമെങ്കിൽ ഇവൻ മാറണം..ഇവന്റെ രീതികൾ മാറണം..പക്ഷെ അങ്ങനെ മാറിയാൽ ഇവൻ എന്റെ താജ് അല്ലാതായി പോകില്ലേ.. അയാളുടെ ചിന്തകൾ കാട് കയറാൻ തുടങ്ങി.. "ഹേയ് താജ് ബ്രോ...വാട്ട്‌ ഹാപ്പെൻഡ്..അപ്പോഴേക്കും സൈലന്റ് ആയോ..അതോ വല്ല ഡ്രീമും ആണൊ.. " അവൻ അയാളുടെ മടിയിലേക്ക് തല വെച്ചു മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.. "നീ പറഞ്ഞതൊക്കെ വെച്ചു നോക്കുമ്പോൾ അവൾ നിന്നെ വരച്ച വരയിൽ നിർത്താൻ കെല്പ് ഉള്ളവളാ... പക്ഷെ എന്താ നിന്റെ ഉദ്ദേശം..നിനക്ക് വളഞ്ഞു കഴിയുമ്പോഴേക്കും നിസ്സാരമായി അവളെയങ്ങു ഉപേക്ഷിച്ചു കളയാനോ.. " "അപ്പൊ ഡ്രീം തന്നെയായിരുന്നു..അല്ലേ..ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ല..അല്ലേ.. മൈ ഡാഡ്...അതല്ലേ ഞാനിപ്പോ പറഞ്ഞത്..എൻറെ ഭാര്യയായി ഡാഡ്ന്റെ മരുമകളായി ഈ ജീവിത കാലം മുഴുവനും അവൾ ഈ വീട്ടിൽ ഉണ്ടാകുമെന്ന്... " "ഇന്നലെ നിനക്ക് അവളെ കാണാൻ തോന്നി..ഒന്നും നോക്കാതെ പോയി..കണ്ടു..

വന്നു...ഇന്ന് നിനക്ക് അവളെ കല്യാണം കഴിക്കണമെന്ന് തോന്നുന്നു...ഒന്നും നോക്കാതെ നീ അത് ചെയ്തെന്നു ഇരിക്കും..പക്ഷെ നാളെ..ഇതൊന്നും വേണ്ടിയിരുന്നില്ലന്ന് തോന്നിയാലോ..നിസ്സാരമായി അവളെ ഉപേക്ഷിച്ചു കളയില്ലേ..? നിന്റെ പ്രായം അതാണ് താജ്..ഈ പ്രായത്തിൽ എല്ലാം ഒരു പാസ്സിങ്ങ് ഫാന്റസി ആയിരിക്കും..നിന്റെ പ്രായത്തിനേക്കാൾ എനിക്ക് പേടി നിന്റെ സ്വഭാവത്തെയാ...ഇതൊക്കെ കഴിഞ്ഞാടാ ഡാഡ് ഇന്നിവിടെ എത്തിയത്..അന്നെനിക്ക് ഉണ്ടായ അതേ വീറും വാശിയും തന്നെയാ ഇന്നു നിനക്കുള്ളത്...നല്ലതാ..വാശി കൊണ്ട് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടി എടുക്കാൻ സാധിക്കും..അതേ സമയം തന്നെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നഷ്ടപെടുകയും ചെയ്യും..അതൊരുപക്ഷെ ജീവിതം തന്നെ ആയി പോയെന്ന് ഇരിക്കാം.. അന്നും ഇന്നും എനിക്ക് ധൈര്യത്തിനു കുറവില്ല..ആരുടെ മുന്നിലും തോറ്റു കൊടുക്കാറില്ല..മന കരുത്ത് കൊണ്ടാ പിടിച്ചു നിൽക്കുന്നതും എല്ലാം നേരിടുന്നതും..ഇന്നീ പേരിനു ഒപ്പം ചേർന്ന് കിടക്കുന്ന മേയർ പദവി പോലും പിന്നിട്ട വഴികളിൽ നിന്നും കൈ കരുത്ത് കൊണ്ടല്ല..മന കരുത്ത് കൊണ്ട് നേടി എടുത്തതാ..

അതോടൊപ്പം തന്നെ നിന്റെ ഡാഡ്നു വലിയൊരു നഷ്ടവും സംഭവിച്ചു...അന്നേ ആ നഷ്ടം ഇല്ലായ്മ ചെയ്യാമായിരുന്നു...പക്ഷെ അഭിമാനം സമ്മതിച്ചില്ല..പെണ്ണൊരുത്തിയുടെ മുന്നിൽ തോറ്റു കൊടുക്കാനോ താഴ്ന്നു കൊടുക്കാനോ അഹങ്കാരം അനുവദിച്ചില്ല..അത് കൊണ്ടാ ഇന്ന് ഈ വല്യ വീട്ടിൽ നീ ഒറ്റപ്പെട്ട് പോയത്..നിനക്കൊരു ഉമ്മ ഇല്ലാതായത്.. നിന്റെ വളർച്ചയും ജീവിതവും സന്തോഷവുമൊന്നും കാണാൻ ഇവിടെ വേണ്ടവരൊന്നും ഇന്ന് ഇവിടെ ഇല്ലാതെ ആയത്... എനിക്ക് സംഭവിച്ചത് ഒരിക്കലും നിനക്ക് സംഭവിക്കാൻ പാടില്ല..അത് മാത്രമേ എനിക്ക് നിന്നോട് പറയാനുള്ളൂ.. നീ അവളെ സ്നേഹിക്കുന്നുണ്ടെങ്കിൽ കൂടെ കൂട്ടുന്നുണ്ടെങ്കിൽ ഒന്നിന്റെ പേരിലും അവളെ കൈ ഒഴിയാൻ പാടില്ല..അവളുടെ കണ്ണ് നിറയ്ക്കാൻ പാടില്ല..മറ്റുള്ളവരെ അതിന് അനുവദിക്കാനും പാടില്ല.. " "Agreed..ലാസ്റ്റ് പറഞ്ഞത് ഒഴികെ ബാക്കി എല്ലാം സമ്മതിച്ചു തന്നിരിക്കുന്നു..ഒരാളെ പോലും അവളുടെ കണ്ണുകൾ നിറയ്ക്കാൻ ഞാൻ അനുവദിക്കില്ല...അങ്ങനെ ഒന്ന് ഉണ്ടായാൽ അതിന് കാരണക്കാരൻ ആയവന്റെ അന്ത്യം ആയിരിക്കും..പക്ഷെ ഞാൻ..ഞാൻ കരയിപ്പിക്കും..ഞാൻ മാത്രം..ഞാൻ വേദനിപ്പിക്കും അവളെ.

.അതിനി ഡാഡ് എന്ത് പറഞ്ഞിട്ടും കാര്യമില്ല..എന്നോട് വാശി കാണിക്കാൻ നിന്നാൽ അടിച്ചു ചുവരിൽ തേക്കും ഞാൻ അവളെ..അന്നേരം എന്നെ ഉപദേശിക്കാനോ ശകാരിക്കാനോ വന്നേക്കരുത്..വന്നാൽ ഡാഡും അതിന്റെ ഇടയിൽ പെട്ടു പോകും...ഡാഡും കൂടെ അവളുടെ ഒന്നിച്ച് ചുവരിൽ പറ്റി നിക്കുകാന്നൊക്കെ പറഞ്ഞാൽ...? " അവൻ പൂർത്തിയാക്കിയില്ല..കുസൃതിയായി ഒന്ന് ചിരിച്ചു..അവൻ പറഞ്ഞതൊക്കെ കേട്ടു അയാളുടെ അന്തം പോയി. ഈ പോത്തിനോട് ആണല്ലോ തമ്പുരാനെ ഞാൻ ഇത്രേം നേരം വേദം ഓതിയത്.. അയാൾ തലയ്ക്കും കൈ കൊടുത്തു ആത്മ ഗദമെന്നോണം പറഞ്ഞു.. "പോത്തിനെ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു..മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല മേയറെ.. " "പോടാ...വെറുതെ അല്ലടാ ആ കുട്ടി നിന്നോട് കട്ടക്ക് തന്നെ നിക്കുന്നെ.. " "ഡാഡ്...അങ്ങനെ പറയരുത്...ഡാഡ്ന്റെ തോട്ട്സ് ഒക്കെ എനിക്ക് മനസ്സിലാവും.. ബട്ട്‌ ഡാഡ് പറയുന്നത് കേട്ടാൽ തോന്നും മമ്മയെ വേദനിപ്പിച്ചു കൊണ്ട് ഡാഡ് മമ്മയെ കൈ ഒഴിഞ്ഞതാണെന്ന്..മമ്മ ഒരു തെറ്റും ചെയ്തിട്ടില്ലന്ന്..അങ്ങനൊന്നും അല്ലല്ലോ കാര്യങ്ങൾ.. അന്ന് ഡാഡ്നു ഫാമിലിയെക്കാൾ വലുത് ഡാഡ്ന്റെ ഡ്രീംസ് ആയിരുന്നു.future ആയിരുന്നു..

അതുപോലെ തന്നെ മമ്മയ്ക്ക് മമ്മയുടെ കരിയർ...രണ്ട് പേർക്കും പരസ്പരം അഡ്ജസ്റ്റ് ചെയ്തു വരാൻ പറ്റിയില്ല..എന്നും പരസ്പരം കുറ്റ പെടുത്തൽ മാത്രം...ഒരു കാര്യത്തിലും ഒരുമ കാണിക്കാൻ കഴിയാത്ത ബന്ധം തുടർന്ന് കൊണ്ട് പോകാൻ രണ്ട് പേർക്കും താല്പര്യമില്ലായിരുന്നു..സോ അവിടെ അവസാനിപ്പിച്ചു..ഡാഡ് ആഗ്രഹം പോലെ പൊളിറ്റിക്സിലേക്ക് ഇറങ്ങി..മമ്മ മമ്മയുടെ വിഷ് പോലെ മമ്മയുടെ കരിയറിലേക്ക്..മമ്മയുടെതായ ലോകത്തേക്ക്.. അന്നും ഇന്നും ഞാനതിൽ സാഡ് ആയിട്ടില്ല..കാരണം ഞാൻ എൻറെ ഡാഡ്ന്റെ മകനാ...ഒന്ന് കൊണ്ടും തളർന്നു പോകില്ല ഈ താജ്..പക്ഷെ നിങ്ങളുടെ തീരുമാനവും ജീവിതവും കൊണ്ട് എനിക്ക് നഷ്ടപ്പെട്ട ഒന്നുണ്ട്..ഈ ജീവിതത്തിൽ ആദ്യമായും അവസാനമായും സംഭവിച്ചൊരു നഷ്ടം...ഇന്നും എന്റെ ഉള്ളിൽ ഒരു നോവ് ആയി ഉണ്ട് അത്..എന്നെങ്കിലും ഞാനൊന്നു സാഡ് ആയിട്ട് ഉണ്ടെങ്കിൽ അത് ആ ഒരു നഷ്ടത്തെക്കുറിച്ചു ഓർത്ത് മാത്രം ആയിരിക്കും...ഞാൻ പറയാതെ തന്നെ ഡാഡ്നു അറിയാമല്ലോ അതെന്താണെന്ന്... തിരിച്ചു പിടിക്കാൻ കഴിയുമായിരുന്നു ഡാഡ്ന് അന്ന്..എനിക്കത് നേടി തരാൻ ഡാഡ്നു കഴിയുമായിരുന്നു..

പക്ഷെ ഡാഡ് അത് ചെയ്തില്ല..മമ്മയുടെ മുന്നിൽ തോറ്റു പോകുമോന്ന് ഭയന്നു..ഡാഡ്ന്റെ തോൽവി ഞാൻ ആഗ്രഹിച്ചിരുന്നില്ല..അതേ വാശി പുറത്തു ഞാനും അന്നതു വേണ്ടാന്ന് വെച്ചു ഒരു വല്യ നഷ്ടത്തിന്റെ കണക്ക് ഏറ്റു വാങ്ങിച്ചു.. " അവന്റെ ശബ്ദം ഇടറുന്നത് അയാൾ അറിഞ്ഞു..എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അവൻ ഇക്കാര്യം വീണ്ടും പറയുന്നത്..വലുതായതിൽ പിന്നെ ഒരിക്കലും അവന്റെ ശബ്ദം ഇടറി പോകുന്നത് താൻ കണ്ടിട്ടില്ല...അയാളുടെ ഉള്ളിൽ കുറ്റബോധത്തിന്റെ കെട്ടഴിയാൻ തുടങ്ങി...അയാൾക്ക്‌ അവനോടു എന്ത് പറയണമെന്ന് അറിഞ്ഞില്ല..അയാൾ അവന്റെ തലയിലും മുഖത്തും ഒരേസമയം സ്നേഹത്തോടെയും വേദനയോടെയും തലോടി...അവനും പിന്നെ ഒന്നും മിണ്ടിയില്ല..അയാളുടെ മനസ് അവനും അറിയുന്നുണ്ടായിരുന്നു..അവൻ തിരിഞ്ഞു കിടന്നു അയാളുടെ വയറിലൂടെ വട്ടം ചുറ്റി പിടിച്ചു കണ്ണുകൾ അടച്ചു... ** "ഇതെന്താടീ പെട്ടെന്നൊരു മഴ.. " വൈകുന്നേരം എക്സ്ട്രാ ലാബ് ക്ലാസ്സ്‌ കഴിഞ്ഞു വരാന്തയിലേക്ക് ഇറങ്ങിയ അവൾ ആർത്തു പെയ്യുന്ന മഴയെയും ആകാശത്തെയും മാറി മാറി നോക്കി മുഖം ചുളിച്ചു കൊണ്ട് നുസ്രയോട് ചോദിച്ചു..

"റബ്ബേ..മഴ..പെരുമഴയാണല്ലോ..ഞാൻ കുട എടുത്തിട്ടില്ല.." ബാഗിലേക്ക് പുസ്തകം തിരുകി കൊണ്ടിരുന്ന നുസ്ര പെട്ടെന്ന് പുറത്തേക്ക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.. "പിന്നെ ഞാനാണോ കുട എടുത്തിട്ടുള്ളത്...മഴ കുറയുന്നത് വരെ ഇവിടെ നിക്കാം..അല്ലാതെ എന്താ ചെയ്യാ.. " അവൾ അടുത്തുള്ള തൂണിനു ചാരി നിന്നു വീണ്ടും തകർത്തു പെയ്യുന്ന മഴ തുള്ളികളിലേക്ക് നോട്ടമിട്ടു നിന്നു.. "അയ്യടാ..നിനക്കതു പറയാം..നിന്റെ ബസ്സ്നു ഇനിയും ഉണ്ട് പത്തു ഇരുപത് മിനുട്...എന്റെ ബസ്സ് ഇപ്പം പോകും..അത് പോയാൽ പിന്നെ മുക്കാൽ മണിക്കൂർ കഴിയണം അടുത്തത് വരണമെങ്കിൽ...അത്രേം നേരം ബസ് സ്റ്റോപ്പിൽ പോസ്റ്റ്‌ ആയി നിക്കുന്നത് ഓർക്കുമ്പോഴേ മടുപ്പ് വരുന്നു.." "എന്ന് കരുതി ഇപ്പൊ ഈ മഴ നനഞ്ഞു പോകണമെന്നാണോ.." "അതിന് ബസ് സ്റ്റോപ്പ് അങ്ങ് ഉഗാണ്ടയിൽ ഒന്നും അല്ലല്ലോ...ഗേറ്റ് കഴിഞ്ഞാൽ എത്തിയില്ലേ..ഒന്ന് ഓടാനുള്ളതേയുള്ളൂ.." "എന്നാൽ മോള് അങ്ങ് ഓടി പോയാൽ മതി..ഞാൻ എങ്ങും ഇല്ലാ.

.എനിക്കൊന്നും വയ്യ നനയാൻ.. " "പോത്തേ..എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ..നിനക്കാണോ നനയാൻ വയ്യാതെ..എവിടുന്നേലും ഒരു തണുത്ത കാറ്റടിച്ചാൽ മതി..അപ്പം മഴയാണെന്ന് പറഞ്ഞു തുള്ളി ചാടിക്കൊണ്ട് മഴ നനയാൻ വേണ്ടി പുറത്തേക്ക് ഇറങ്ങുന്ന പെണ്ണാണ് ഇപ്പൊ ഈ പറയുന്നത്...നനയാനൊന്നും വയ്യെന്ന്...ജാഡ വിട് മോളെ.. " "അതല്ല നുസ്ര....അതിനൊക്കെ ഒരു സമയമുണ്ട്..ഇപ്പൊ..... " "നീയൊന്നും പറയണ്ട...എൻറെ ബസ് ഇപ്പം പോകും.." അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ നുസ്ര അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മഴയത്തേക്ക് ഇറങ്ങി..അവൾ പോകാൻ കൂട്ടാക്കാതെ മടിച്ചു മടിച്ചു നിന്നു.. "എന്നാൽ നീയിവിടെ ഒറ്റയ്ക്ക് നിന്നോ.. " അവളൊന്നു അനങ്ങുക കൂടി ചെയ്യുന്നില്ലന്ന് കണ്ട നുസ്ര ദേഷ്യത്തോടെ അവളുടെ കൈയിലുള്ള പിടി വിട്ടു ഗേറ്റ്നു പുറത്തേക്ക് ഓടി..കുട്ടികളൊക്കെ പോയി കഴിഞ്ഞിരുന്നു..ഒറ്റയ്ക്ക് നിക്കാനും വയ്യാ...വേറെ നിവർത്തിയൊന്നും ഇല്ലാത്തോണ്ട് അവളും നുസ്രയുടെ പിന്നാലെ ബസ് സ്റ്റോപ്പിലേക്ക് ഓടി..

ബസ് സ്റ്റോപ്പിലേക്ക് എത്തിയതും നുസ്രയുടെ ബസ് വന്നു.. "ടീ..ബസ്..ഞാൻ പോകുവാ... " നുസ്ര തിരിഞ്ഞു അവളെ നോക്കി വിളിച്ചു പറഞ്ഞു ബസ്സിൽ കയറി.. അവൾ അതൊന്നും ശ്രദ്ധിച്ചില്ല..പകരം അവളുടെ ശ്രദ്ധ മുഴുവനും ശരീരത്തിലേക്കും ഡ്രെസ്സിലേക്കും ആയിരുന്നു.. പിടി ഉഷയെ വെല്ലാൻ പാകത്തിന് ഓടിയിരുന്നു..എന്നിട്ടും എന്താ കാര്യം..പെരുമഴ ആയത് കാരണം നനഞ്ഞു കുതിർന്നിരുന്നു.. "ഇതാ ഞാൻ നിന്നോട് പറഞ്ഞെ..നനയാൻ വയ്യെന്ന്... " എന്ന് പറഞ്ഞോണ്ട് അവൾ നുസ്രയെ നോക്കി.. ങ്ങേ...എരപ്പെ..അപ്പോഴേക്കും പോയോ...നാളെ വാടി നീ..നിനക്ക് ഉള്ളത് ഞാൻ തരാടീ മഞ്ഞ തവളെ.. അവൾ നുസ്രയെ പ്രാകി കൊല്ലാൻ തുടങ്ങി..ടോപ്പിലെയും ഷാളിലെയും വെള്ളം കുടഞ്ഞു പിഴിയാൻ തുടങ്ങി..അപ്പോഴാണ് അവളുടെ കണ്ണുകൾ ചുറ്റിനും പോയത്..അവളൊന്നു ഞെട്ടി.ജൂനിയർ സീനിയർ എന്നുവേണ്ട മിക്ക ബോയ്സും ഉണ്ട്..താൻ അല്ലാതെ വേറെ ഒരു ഗേൾ പോലും ഇല്ലാ..അവൾ എല്ലാരേയും ഒന്ന് നോക്കി..

എല്ലാത്തിന്റെയും നോട്ടം തന്റെ ഭാഗത്തേക്ക്‌ ആണെന്ന് കണ്ട അവളൊന്നു വല്ലാതെയായി..മൈൻഡ് ചെയ്യണ്ടന്ന് കരുതി കുറച്ചു മുന്നിലേക്ക് നീങ്ങി നിന്നു..മഴ ദേഹത്തേക്ക് തെറിക്കുന്നുണ്ട്..എന്നാലും കാര്യമാക്കിയില്ല..ബസ് വരുന്നതും നോക്കി ഒരു സൈഡിൽ നിന്നു.. "ശെരിക്കും നോക്കിക്കോ...ഇനി ചാൻസ് കിട്ടിയെന്ന് വരില്ല.. " "അതെന്തൊരു വർത്താനം ആണെടാ..ഇനി ചാൻസ് കിട്ടുന്നതു പോയിട്ട് ഇതിന് മുൻപ് ഒന്ന് കിട്ടിയോ..ഇത്രേം നല്ലൊരു ഫിഗർ നമ്മുടെ കോളേജിൽ ഉണ്ടായിട്ടും എന്ത് കാര്യം...ഒന്ന് നോക്കി വെള്ളം ഇറക്കാനുള്ള യോഗം കൂടി നമ്മക്ക് ഇല്ലാ.." "അതുപിന്നെ താജ് അല്ലേ നോട്ടം ഇട്ടിരിക്കുന്നെ...അവൻ നോട്ടം ഇട്ടതിനെ പിന്നെ നമ്മക്ക് കിട്ടുമോ...എങ്ങോട്ട് തിരിഞ്ഞാലും ഉണ്ടാകും അവൻ...ഇപ്പോൾ തന്നെ ഇവിടെ എവിടെയെങ്കിലും ഉണ്ടാകും..ബോഡി പഞ്ഞിക്കടിയിൽ ആവണ്ടങ്കിൽ അന്ധന്മാരെ പോലെ നിക്കുന്നതാ എല്ലാർക്കും നല്ലത്...ഇങ്ങനൊരുത്തി മുൻപിൽ ഉണ്ടെന്ന് പോലും ആരും വിചാരിച്ചേക്കല്ലേ..." പിന്നിൽ നിന്നും അവൾ കേൾക്കുന്ന അത്രയും ഉച്ചത്തിൽ ഓരോ കമന്റ്സ് ഉയർന്നു വരാൻ തുടങ്ങി..അവൾ രൂപക്ഷമായൊന്നു തിരിഞ്ഞു നോക്കി..സകലതിന്റെയും കണ്ണ് തന്റെ ശരീര വടിവിൽ ആണെന്ന് അവൾക്ക് മനസ്സിലായി.. എങ്ങോട്ട് തിരിഞ്ഞാലും മനുഷ്യ മുഖമുള്ള ചെകുത്താൻമാർ ആണല്ലോ നാഥാ...

അവൾക്ക് അറപ്പു തോന്നാൻ തുടങ്ങി..കേട്ടതിന് ഒക്കെ തിരിച്ചു പറയാൻ നാവ് തരിച്ചു വന്നു..എങ്കിലും അവൾ സഹിച്ചു പിടിച്ചു നിന്നു..സൈഡിലേക്ക് കുത്തിയിരിക്കുന്ന ഷാൾ പിന്നിലൂടെ എടുത്തു ദേഹം പുതച്ചു..എന്നിട്ടും അവരുടെ നോട്ടത്തിനോ കമെന്റ്സിനോ ഒന്നിനും കുറവ് ഉണ്ടായില്ല.. സാധാരണ ഫസ്റ്റ് ബസ്സ് തന്നെ കിട്ടാറുണ്ട്..അന്നേരം ബസ് സ്റ്റോപ്പിൽ ഗേൾസ് മാത്രേ ഉണ്ടാകാറുള്ളൂ..ബോയ്സ് കുറവായിരിക്കും..ഇന്ന് ഏതു നേരത്താണോ എക്സ്ട്രാ ക്ലാസിനു നിക്കാൻ തോന്നിയത്..അവൾ ആ നേരത്തെ പഴിക്കാൻ തുടങ്ങി..മഴ അല്പം കുറഞ്ഞു..അവൾ ബസ് സ്റ്റോപ്പിൽ നിന്നും ഇറങ്ങി നിന്നു..ചാറ്റൽ ഉണ്ട്..അവളതു കാര്യമാക്കിയില്ല.. ശര വേഗത്തിൽ കാത് തുളയ്പ്പിക്കുന്ന ശബ്ദത്തോടെ അവന്റെ ജിപ്സി ബസ് സ്റ്റോപ് കടന്നു പോയി..ബസ് സ്റ്റോപ്പിലുള്ളവന്മാരുടെയൊക്കെ ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു നിന്നു..അവൾക്ക് ഭാവ വ്യത്യാസമൊന്നും ഇല്ലാത്തത് കണ്ടപ്പോൾ അവരുടെ ശ്വാസമൊന്നു നേരെ വീണു.. പോയതിനേക്കാൾ ഇരട്ടി വേഗത്തിൽ അവന്റെ ജിപ്സി റിവേഴ്സ് വന്നു..അവൻ തല ചെരിച്ചു നോക്കിയില്ല..പകരം സ്റ്റിയറിങ്ങിൽ അവന്റെ കൈകൾ അമർന്നു നാഡി നെരമ്പുകൾ വലിഞ്ഞു മുറുകി..

അതു കണ്ടു അവളൊന്നു ഭയന്നു..പതിയെ പുറകിലേക്ക് നോക്കി.. "ഞാൻ അപ്പോഴേ പറഞ്ഞത് അല്ലേടാ നോക്കണ്ട നോക്കണ്ടാന്ന്... " ഒരുത്തൻ പിന്നിലേക്ക് വലിഞ്ഞു..ബാക്കിയുള്ളവരൊക്കെ എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ വിയർത്തു കുളിക്കാൻ തുടങ്ങി..അവരുടെ പകപ്പ് കണ്ടു അവൾക്ക് ഉള്ളിൽ എവിടെയോ ചിരി വിരിഞ്ഞു..പക്ഷെ പുറത്തു കാണിച്ചില്ല..അവൾ താജ്നെ നോക്കി..അപ്പോഴേക്കും അവൻ ഷർട്ടിന്റെ കോളർ കയറ്റി വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു..അവൻ അവളെ നോക്കിയില്ല..പകരം അവൾക്ക് പിന്നിലുള്ളവരുടെ നേർക്കൊരു നോട്ടം എറിഞ്ഞു കൊടുത്തു.. "ഒരു മിനുട്..ഒരേ ഒരു മിനുട് സമയം തരാം..അതിനുള്ളിൽ നിങ്ങളെയും ഇവിടുന്നു കാണാതെ ആയിരിക്കണം..നിങ്ങളുടെ വണ്ടികളെയും ഇവിടുന്നു കാണാതെ ആയിരിക്കണം..." എന്ന് പറഞ്ഞു പല്ല് ഞെരിച്ചു കൊണ്ട് അവൻ മുഷ്ടി ചുരുട്ടിയത് മാത്രമേ അവൾ കണ്ടുള്ളു...പിന്നെ കണ്ടത് ഒരു മിനുട് പോയി ഒരു സെക്കന്റ്‌ പോലും എടുക്കാതെ ഓടെടാ ഓട്ടമെന്ന പോലെ എല്ലാം ബസ് സ്റ്റോപ്പിൽ നിന്നും ഇറങ്ങി തപ്പിയും തടഞ്ഞും സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്കിലേക്ക് കയറുന്നതും ജീവൻ തിരിച്ചു കിട്ടിയതു പോലെ വണ്ടി പറപ്പിക്കുന്നതുമാണ്..അത് കണ്ടു അവളൊന്നു കണ്ണും മിഴിച്ചു അവനെ നോക്കി.. "ഇനിയെന്തു നോക്കി നിക്കുവാടീ ഇവിടെ...?

" അവൻ അവളുടെ നേർക്ക് തിരിഞ്ഞു അലറി.. "ബ...ബസ്സ്... " അവന്റെ ശബ്ദത്തോട് ഒപ്പം അവന്റെ ചുവന്നു വിറക്കുന്ന മുഖം കൂടി ആയപ്പോൾ അവൾക്ക് ശബ്ദം ശെരിക്കും പുറത്തേക്ക് വന്നില്ല... അവൻ വാച്ചിലേക്ക് നോക്കി...ബസ്സിന് ഇനിയുമുണ്ട് പത്തു മിനുട്..പിന്നൊന്നും നോക്കിയില്ല..അവളുടെ കയ്യിലേക്ക് ഒരൊറ്റ പിടുത്തമായിരുന്നു... "വിട്... " അവൾ ഞെട്ടി തരിച്ചു അവന്റെ മുഖത്തേക്ക് നോക്കി കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു..അവനു ഭാവ വ്യത്യാസമൊന്നുമില്ല..അവൻ പിടി മുറുക്കി..അവളെ വലിച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു.. "അമൻ...വിട്..ആൾക്കാരു ശ്രദ്ധിക്കുന്നു..വിടാനാ പറഞ്ഞത്.." അതിലൂടെ പാസ്സ് ആകുന്ന ആൾക്കാരുടെ ശ്രദ്ധ മുഴുവനും തങ്ങളുടെ നേർക്ക് ആണെന്ന് കണ്ട അവൾ പല്ല് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. "ശ്രദ്ധിക്കട്ടെ...അതിന് എനിക്കെന്താ...നീ എൻറെ പെണ്ണാ..അല്ലാതെ ആരാന്റെ പെണ്ണൊന്നുമല്ല.." അവൻ വണ്ടിയുടെ ഡോർ തുറന്നു അവളെ പിടിച്ചു സീറ്റിലേക്ക് തള്ളി..അവൾ അപ്പൊത്തന്നെ പിടഞ്ഞു എഴുന്നേറ്റു കൊണ്ട് ഇറങ്ങാൻ ഭാവിച്ചതും അവൻ ഡോർ ചവിട്ടി അടിച്ചു..അതിന്റെ ശബ്ദം കേട്ടു അവൾക്ക് തലയ്ക്ക് പെരു പെരുപ്പ് അനുഭവപ്പെട്ടു...അവൾ അസഹനീയമായി നെറ്റിയും തടവിക്കൊണ്ട് അവനെ നോക്കി പല്ല് ഞെരിച്ചു ഡോറിൽ കൈ വെച്ചു...ഒന്നും പറഞ്ഞിട്ട് കാര്യല്ല..അവനു വാശി കൂടുകയെയുള്ളൂ..

അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്ന നേരം നോക്കി ഡോർ തുറന്നു ഇറങ്ങാമെന്ന് കരുതി അവളൊന്നും മിണ്ടാതെ ഇരുന്നു.. "ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്ന നേരം നോക്കി ഇറങ്ങാമെന്നാണ് മോളുടെ വിചാരമെങ്കിൽ അതങ്ങു മാറ്റി വെച്ചേക്ക്...എങ്ങാനും ഇറങ്ങാൻ നോക്കിയാൽ പിന്നെ നീ ഇവിടുന്നു ഇന്ന് വീട്ടിലേക്കു എത്തില്ല..അറിയാല്ലോ എന്നെ... " എന്നും പറഞ്ഞോണ്ട് അവൻ അവളുടെ ഡോറിൽ വെച്ചിരിക്കുന്ന കൈ എടുത്തു അവളുടെ മടിയിലേക്ക് ഇട്ടു..ആ ഇടലിൽ അവളുടെ വിരൽ വണ്ടിയിൽ നന്നായി ഒന്ന് തട്ടി തരിപ്പ് കയറി..അവൾ എരിവും വലിച്ചോണ്ട് വിരലിലേക്ക് നോക്കുന്ന നേരം കൊണ്ട് അവൻ വന്നു ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.. "എന്നാൽ പോവാല്ലേ.. " അവൻ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നെ ഒന്ന് കുനിഞ്ഞു രണ്ട് കൈ തണ്ടയും സ്റ്റിയറിങ്ങിലേക്ക് വെച്ചു ചെരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..അവൾ അവനെയൊന്നു പുച്ഛിച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങാൻ നോക്കി..വീണ്ടും അവന്റെ കൈ അവളുടെ കയ്യിൽ പിടുത്തമിട്ടു.. "വിടെടാ ചെറ്റേ...നിന്നോട് ഒരുവട്ടം ഞാൻ പറഞ്ഞു കഴിഞ്ഞതാ..നിനക്ക് തോന്നുമ്പോൾ തോന്നുമ്പോൾ വന്നു തൊടാനും പിടിക്കാനും നിന്റെ ഇഷ്ടം പോലെ പെരുമാറാനുമൊന്നും ഞാൻ നിന്റെ വെപ്പാട്ടി അല്ലെന്ന്..." അവളുടെ മുഖം ചുവന്നു വലിയാൻ തുടങ്ങി..ഒരു മൊട്ടു സൂചി എടുത്തു കുത്തിയാൽ ചോര നാല് ഭാഗത്തേക്ക്‌ ചീറ്റും... "സീറ്റ്‌ ബെൽറ്റ്‌ ഇട്.. " അവൻ അവൾ പറഞ്ഞത് ഒന്നും കേൾക്കാത്ത മട്ടിൽ പറഞ്ഞു. "എന്നെ ഇറക്കി വിട്...വിടാനാ പറഞ്ഞത്... "

"കിടന്നു പിടയ്ക്കാതെടീ...ഞാൻ നിന്നെ ഇതിലേക്ക് പിടിച്ചു കയറ്റിയിട്ട് ഉണ്ടെങ്കിൽ അതുപോലെ തന്നെ പിടിച്ചു ഇറക്കാനും എനിക്കറിയാം...ഇപ്പൊ നീ ബെൽറ്റ്‌ ഇട്..." "നിന്റെ കുഞ്ഞമ്മേടെ മോൾടെ നായരോടു പോയി പറയെടാ..." "കുറച്ചു നേരം കഴിഞ്ഞും നീയിതു തന്നെ പറയണം...ഇട്ടാൽ മതിയായിരുന്നു എന്ന് പിന്നീട് തോന്നാൻ പാടില്ല.. " എന്ന് പറഞ്ഞു ഒരു നിമിഷം പോലും പാഴ് ആക്കാതെ അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നിലേക്ക് കുതിച്ചു... "നിർത്ത്..വണ്ടി നിർത്ത്...ബസ്സ്...എന്റെ ബസ്സ് ഇപ്പം വരും..നിർത്തടാ തെണ്ടി പട്ടി നാറി.." അവൻ കേട്ട ഭാവം നടിച്ചില്ല..ഒരു കൂസലും ഇല്ലാതെ ഡ്രൈവിംഗ്ൽ മാത്രം ശ്രദ്ധ കൊടുത്തു.. "നിന്നോട് നിർത്താനാ പറഞ്ഞത്...അല്ലങ്കിൽ ഞാനിപ്പോ ചാടും..." അവൾ അലറി പറഞ്ഞു..അവൻ മൈൻഡ് ചെയ്തില്ല..മ്യൂസിക് play ചെയ്തു തലയാട്ടിയും ബോഡി അനക്കിയും ഡ്രൈവിംഗ് കൂടുതൽ രസകരമാക്കി.. "ചാടും ന്ന് പറഞ്ഞാൽ ചാടും..ഉറപ്പായും ഞാൻ ചാടും..." "എന്നാൽ നീ ചാടെടീ... " അവൻ വണ്ടിയുടെ വേഗത ഒന്നൂടെ വർധിപ്പിച്ചു.. അവന്റെ ഒന്നിച്ചുള്ള യാത്രയേക്കാൾ അവളെ അസ്വസ്ഥതമാക്കിയത് വണ്ടിയുടെ വേഗതയാണ്‌..

പണ്ട് തൊട്ടേ അവൾക്ക് സ്പീഡ് പേടിയാണ്.. അവൾക്ക് വല്ലാതെ ഭയം തോന്നാൻ തുടങ്ങി..ശ്വാസം തടസ്സപ്പെടുന്നതും നെഞ്ച് വേദനിക്കുന്നതും തല കറങ്ങുന്നതും അവൾ അറിഞ്ഞു.. "അമൻ..പ്ലീസ്....നിർത്ത്..എനിക്ക് പേടിയാ....സ്റ്റോപ്പ്‌..പ്ലീസ്.. " സഹികെട്ട അവൾ വേറെ നിവർത്തിയൊന്നും ഇല്ലാതെ രണ്ട് ചെവിയിലും കൈ വെച്ചു കണ്ണുകൾ ഇറുക്കി അടച്ചു തൊണ്ട പൊട്ടും വിധത്തിൽ അലറി പറഞ്ഞു...അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു..അതവന് മനസ്സിലായി..അവൻ ബ്രേക്ക്‌ ചവിട്ടി..അവളൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അവൻ തന്നെ അനുസരിക്കുമെന്ന്..പെട്ടെന്ന് ആയത് കൊണ്ട് അവൾ മുന്നിലേക്ക് തെറിച്ചു പിന്നിലേക്ക് വന്നു..അവളിൽ നിന്നും എന്തോ ഒരു ഞെരക്കം കേട്ട അവൻ തല ചെരിച്ചു അവളുടെ മുഖത്തേക്ക് നോക്കി.. ചോര ഒഴുകുന്ന നെറ്റിയിലും കൈ വെച്ചു നിറ കണ്ണുകളോടെ തന്നെ നോക്കുന്ന അവളെയാണ് അവൻ കണ്ടത്..അവളുടെ ദയനീയത നിറഞ്ഞ മുഖവും നിറഞ്ഞു കവിയുന്ന കണ്ണുകളും അവനെ അത്ഭുതപ്പെടുത്തി കളഞ്ഞു..അവനൊരു നിമിഷം വിശ്വസിക്കാൻ ആവാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story