ഏഴാം ബഹർ: ഭാഗം 21

ezhambahar

രചന: SHAMSEENA FIROZ

സകല സാധനങ്ങളും ചവിട്ടി തെറിപ്പിച്ചു കൊണ്ട് കയറി വരുന്ന താജ്നെ കണ്ടു പൗലോസ് ചേട്ടൻ ഹാളിലെ ജോലി നിർത്തി അടുക്കളയിലേക്ക് വലിഞ്ഞു.. റൂമിൽ കയറി കണ്ണിൽ കണ്ടതും കയ്യിൽ കിട്ടിയതുമെന്നു വേണ്ട എല്ലാം എടുത്തു പെറുക്കി എറിയുകയും ഉടക്കുകയുമൊക്കെ ചെയ്തു.. ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും അറിഞ്ഞില്ല അവന്.. ബെഡിലേക്ക് അമർന്നു ഇരുന്നു.. കൈ വിരലുകൾ ഞെരിച്ച് ദേഷ്യം നിയന്ത്രിച്ചു.. അവിടെ നടന്നത് ഒന്നൂടെ ഓർത്ത് നോക്കി.. പതിയെ ദേഷ്യം കെട്ടടങ്ങി വന്നു.. പകരം വേറെന്തൊക്കെയോ തോന്നാൻ തുടങ്ങി.. അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു.. അവളുടെ സ്ഥാനത്തു ആരായിരുന്നാലും ഇതേ ചെയ്യുള്ളു.. ചെയ്യുള്ളു എന്നല്ല.. ഞാനും ചെയ്തതല്ലേ.. തന്തയ്ക്ക് പറയുന്നോടീ എന്ന് ചോദിച്ചല്ലേ ഞാൻ അന്ന് അവളുടെ കഴുത്തിനു കുത്തി പിടിച്ചത്.. മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു മക്കൾക്കും അവരെ പറഞ്ഞാൽ കേട്ടു നിൽക്കാനോ സഹിച്ചു നിക്കാനോ കഴിയില്ല..

പ്രത്യേകിച്ച് അവളെ പോലെ തന്റേടമുള്ള ഒരുത്തിക്ക്.. പറഞ്ഞത് തെറ്റായിപ്പോയി.. അത് കൊണ്ടാ തല്ലും വാങ്ങിച്ചു പോന്നത്.. അല്ലെങ്കിൽ ചുവരിൽ ഒട്ടിച്ചു വെച്ചേനെ ഞാൻ അവളെ.. അല്ലെങ്കിലും അവൾ തല തെറിച്ചു പോയതിനു അവളുടെ ഉപ്പാനെയും ഉമ്മനെയും പറഞ്ഞിട്ട് എന്താ കാര്യം.. ഒന്നു കിട്ടി.. സാരമില്ല.. കെട്ടു കഴിഞ്ഞാൽ സ്ഥിരം ആയിരിക്കും എനിക്കിത്.. അതിൽ നിന്നും ഒന്ന് കുറഞ്ഞു കിട്ടിയല്ലോന്ന് സമാധാനിക്കാം.. അല്ലാതെന്ത്‌ ഇപ്പൊ.. അവൻ ഷർട്ടും ഊരി എറിഞ്ഞു ബാത്‌റൂമിലേക്ക് പോകാൻ നോക്കി.. പെട്ടെന്നാണ് അവന്റെ മനസ്സിലേക്ക് ഒരു കാര്യം ഓടിയെത്തിയത്.. " അങ്ങേയറ്റം അന്തസോടെയും അഭിമാനത്തോടെയും ജീവിച്ചു മരിച്ച ഒരു ഉപ്പന്റെയും ഉമ്മന്റേയും മോളാ ഞാൻ " കാതുകളിൽ ആ വാക്കുകൾ മുഴങ്ങി കേൾക്കുന്നത് അവൻ അറിഞ്ഞു.. അവന്റെ ദേഹത്തൂടെ ഒരു തരിപ്പ് കയറി.. അപ്പൊ അവൾക്ക് ഉപ്പ മാത്രമല്ല.. ഉമ്മയും ഇല്ലെന്നാണൊ.. നുണ പറഞ്ഞതാണോ എന്നോട് ഉമ്മ ഉണ്ടെന്ന്..

രണ്ടു ബ്രദർസ് ഉണ്ടെന്ന്.. ആരും ഇല്ലാത്തവൾ ആണൊ അവളപ്പോ.. വായ തുറന്നാൽ നുണ മാത്രമേ പറയൂ അസത്ത്.. കോളേജിലേക്ക് എത്തട്ടെ.. കാണിച്ചു തരാം നിനക്ക് ഇന്ന് ഞാൻ.. എന്നെ ഇങ്ങനെ വിഡ്ഢി ആക്കുന്നതിന്.. അവൻ ദേഷ്യത്തോടെ ബാത്‌റൂമിൽ കയറി ഡോർ വലിച്ചടച്ചു.. * "കടത്തി വിട്.. താജ് മോനെ കാണാൻ ആണെന്നല്ലേ പറഞ്ഞത്.. " മുറ്റത്തു നിന്നും പൗലോസ് ചേട്ടൻ സെക്യൂരിറ്റിയെ നോക്കി വിളിച്ചു പറഞ്ഞു.. പിന്നെ അയാൾ ചക്ക മാങ്ങാന്നൊന്നും പറയാൻ നിന്നില്ല.. അവളെ ഒന്നു തുറിച്ചു നോക്കിക്കൊണ്ട് ഗേറ്റ് തുറന്നു കൊടുത്തു.. അവൾ വേഗം ഉള്ളിലേക്ക് നടന്നു.. " അ..അമൻ.. " അവൾ പൗലോസ് ചേട്ടനോട് മടിച്ചു മടിച്ചു ചോദിച്ചു.. " അകത്തുണ്ട്..മുറിയിൽ ആയിരിക്കും.. വിളിക്കാം ഞാൻ.. " പൗലോസ് ചേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു.. "വേ.. വേണ്ടാ.. ഞാൻ ചെന്നു കണ്ടോളാം.. " "മേളിലാ.. സ്റ്റെയർ കയറി വലത്തുന്ന് മൂന്നാമത്തെ മുറി.. " അവൾ ശെരി എന്ന അർത്ഥത്തിൽ തലയാട്ടി.. വേഗം അകത്തേക്ക് കയറിപ്പോയി.. ഏതോ കോട്ട വാതിൽ കടന്നതു പോലെ തോന്നി അവൾക്ക്.. ഒരന്തവും കുന്തവും കിട്ടിയില്ല.. സ്റ്റെയർ കണ്ടു..

കയറി മുകളിലേക്ക് എത്തിയപ്പോഴേക്കും കാല് കുഴയുന്നത് അറിഞ്ഞു അവൾ.. ഒരു എസ്‌കലൈറ്റർ വെച്ചൂടെ ഇവന്.. മനുഷ്യൻമാരുടെ നപ്പാസ് ഇളക്കാൻ വേണ്ടി.. വലത്തുന്ന് മൂന്നാമത്തെ റൂമിന് മുന്നിൽ എത്തി.. കയറണോ വേണ്ടയോ.. അവളൊരു നിമിഷം ശങ്കിച്ചു നിന്നു.. അവനെ അടിച്ചിട്ട് എന്ത് ധൈര്യത്തിലാ അവന്റെ മുന്നിൽ ചെന്നു നിക്കുന്നെ.. ഏതായാലും വന്നില്ലേ. ഇനിയിപ്പോ കണ്ടിട്ട് ഒരു മാപ്പും പറഞ്ഞിട്ട് പോകാം.. വാതിൽ തുറന്നിട്ടിട്ടുണ്ട്.. രണ്ടും കല്പിച്ചു അവൾ അകത്തേക്ക് കയറി.. ഒന്നു ചുറ്റും കണ്ണോടിക്കേണ്ട സമയം കൂടി ഉണ്ടായില്ല.. അവൻ ബാത്‌റൂമിന്റെ ഡോർ തുറന്നു പുറത്തേക്ക് വന്നു.. അവളെ കണ്ടതും അവനൊന്നു ഞെട്ടി.. എന്നാലും പുറത്തു കാണിച്ചില്ല.. മുഖത്ത് ഗൗരവം നിറച്ചു.. അവൾ നിന്നു കിടു കിടെ വിറക്കാൻ തുടങ്ങി.. അവന്റെ ചുമന്ന മുഖത്തേക്കാൾ അവളെ പേടിപ്പിച്ചത് അവന്റെ ശരീരവും വേഷവുമാണ്.. ഇഷ്ടിക കട്ട ഒതുക്കി വെച്ചതു പോലെയുള്ള ഉറച്ച ശരീരം ..കൃത്യമായ മടക്കുകൾ.. ഒരു ബാത്‌ ടവൽ മാത്രം.. ഇറങ്ങി ഓടിയാലോ.. അതിനും കഴിയില്ല.. ഏതു വഴിയാ കയറി വന്നേന്ന് പോലും ഇപ്പൊ നിശ്ചയമില്ല.. അത്രക്കുമുണ്ട് ഇതിന്റെ അകം..

ശത്രു രാജ്യത്തെ കോട്ടയ്ക്ക് അകത്തു പെട്ട പടയാളിയുടെ അവസ്ഥ ആയല്ലോ റബ്ബേ ഇതിപ്പോ.. അവൾ അവനെ നോക്കി വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ ഒന്നു ചിരിച്ചു കാണിച്ചു.. അത് കണ്ടു അവൻ നെറ്റി ചുളിച്ച് അവളെ അടിമുടിയൊന്നു നോക്കി.. അവൾ നിന്നു തിരിഞ്ഞും മറിഞ്ഞും പരുങ്ങി കളിക്കാൻ തുടങ്ങി.. "എന്താടി..? " "അത്.. അതുപിന്നെ.. ഞാ...ഞാൻ.. " "ഏതു പിന്നെ..? " "നിനക്ക് എൻറെ റൂമിലേക്ക്‌ വരാം.. എനിക്ക് നിന്റെ റൂമിലേക്ക്‌ വരാൻ പാടില്ല അല്ലേ..? " പേടിച്ച് നിന്നാൽ ശെരിയാവില്ലന്ന് തോന്നിയതും രണ്ടു കയ്യും മാറിൽ കെട്ടി നിന്നു ഒരു കൂസലും ഇല്ലാതെ പറഞ്ഞു അവൾ.. "ഓ.. അങ്ങനെ.. " അവൻ ഭാവ മാറ്റം ഒന്നും ഇല്ലാതെ അവളുടെ അടുത്തേക്ക് വന്നു.. "ആ.. അങ്ങനെ തന്നെ.. " "അപ്പൊ ഞാൻ അന്ന് നിന്റെ റൂമിലേക്ക്‌ വന്നത് കൊണ്ടാണ് നീയിപ്പോ എൻറെ റൂമിലേക്ക്‌ വന്നത്.. അല്ലേ..?" "അതേ.. അല്ലാതെന്ത്..? " അവൾക്ക് വീണ്ടും കൂസൽ ഇല്ലായ്മ.. പെട്ടെന്നാണ് അവൻ അവളുടെ കയ്യിൽ പിടിച്ചു തിരിച്ചത്.. "വിളച്ചിൽ എടുക്കുന്നോ.. എന്താടി നീ ഇവിടെ.. നിനക്കെന്താ എന്റെ വീട്ടിൽ കാര്യം..? " "ആ...വിട്...വിടാൻ.. ഞാൻ പറയാം.. "

അവളു നിന്നു കൈ കുടയാനും തൊണ്ട കീറാനും തുടങ്ങി.. "സത്യം പറഞ്ഞോണം.. നുണ എങ്ങാനും നിന്റെ ഈ വായിന്നു വന്നാൽ....? " അവൻ ഭീഷണിയോടെ പറഞ്ഞു അവളുടെ കൈ വിട്ടു.. അവൾ കയ്യിലേക്ക് നോക്കി അവനെ ഒന്നു തറപ്പിച്ചു നോക്കി.. അവനും അതേ പോലെ തിരിച്ചു നോക്കി.. പിന്നെ അവൾ നോക്കാൻ നിന്നില്ല.. "സോറി.. " അവന്റെ മുഖത്തേക്ക് നോക്കാതെ വേറെ എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു. "എന്ത്.. കേട്ടില്ല.. " അവൻ മുഖം ചുളിച്ചു ചെവി അവളുടെ നേരെ തിരിച്ചു.. "സോറി എന്ന്.. " ആർക്കോ വേണ്ടി പറയുന്നത് പോലെ പറഞ്ഞു.. "എന്തിന്..? " അവന്റെ മുഖത്ത് ഗൗരവം. "നിനക്ക് മൂന്ന് നേരം കഷായത്തിൽ ചേർത്തു കഴിക്കാൻ.." അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. "ഡീീീ... " "പിന്നെ ഞാനെന്താ പറയേണ്ടത്.. എന്തിനാ എല്ലാവരും സോറി പറയുക.. തെറ്റ് പറ്റിയെങ്കിൽ അല്ലെ.. എനിക്കും പറ്റി ഒരു തെറ്റ്.. നിന്നോട് ചെയ്തത് തെറ്റാണെന്ന് തോന്നി.. അതാ സോറി പറയാൻ വന്നേ.. " " എനിക്കൊന്നും വേണ്ടാ... നിന്റെ സോറി വരവ് വെക്കൽ അല്ല എന്റെ പണി..തത്കാലം സ്വീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല.. " "വേണ്ടങ്കിൽ വേണ്ടാ.. നല്ല കാര്യം ആയിപോയി.. നീയാ തുടങ്ങി വെച്ചത്..

നിന്റെ ഭാഗത്താ തെറ്റ്.. അതിന് നീ എന്നോടാ സോറി പറയേണ്ടത്.. നീയത് ചെയ്തില്ല.. ചെയ്യില്ലെന്ന് എനിക്കറിയാം.. നിന്റെ അഹങ്കാരവും അഭിമാനവും അതിന് സമ്മതിക്കില്ല.. എന്നെയും സമ്മതിക്കുന്നില്ലായിരുന്നു.. എന്നിട്ടും വന്നത് തെറ്റാണെന്ന തോന്നൽ കൊണ്ടാ.. നീ നേരത്തെ പറഞ്ഞ വളർത്തു ദോഷം ഉണ്ടല്ലോ.. അതിൽ പെട്ടതാ ഇത്.. തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കുന്നത് ആ വളർത്തു ദോഷത്തിലും അഴിഞ്ഞാട്ടത്തിലും പെട്ടതാ.. " അവനു കൊള്ളാൻ വേണ്ടി അവൾ പറഞ്ഞു.. അത് അവനു മനസ്സിലായി. "ഓക്കേ.. സ്വീകരിക്കാം.. തെറ്റ് പറ്റിയതല്ലേ.. ഞാൻ ക്ഷമിക്കാം.. പക്ഷെ ക്ഷമ ചോദിക്കുന്ന രീതിയിൽ ഒന്നു മാറ്റം വരുത്തണം.. ഇങ്ങനെ അല്ല. ഒരു ആത്മാർത്ഥയും ഇല്ലാതെ ആർക്കോ വേണ്ടി പറയുന്ന സോറി ഒന്നും എനിക്ക് വേണ്ടാ.. നീ അടിച്ച കവിളിന്റെ വേദന മാറണമെങ്കിൽ അതിന്റെ മരുന്ന് നീ തന്നെ നൽകണം.. ഒരു കിസ്സ്.. അതുമതി.. ഞാൻ തൃപ്തിപ്പെടുന്നതു പോലെ വേണം നിന്റെ ക്ഷമ ചോദിക്കൽ.. എന്നാലേ എനിക്ക് നിന്നോട് ക്ഷമിക്കാൻ കഴിയുകയുള്ളൂ.. അപ്പോഴേ നിന്റെ ക്ഷമ ചോദിക്കൽ പൂർണമാകുന്നുള്ളൂ.. " അവൻ അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു..

നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നതു അവൾ അറിഞ്ഞു.. കാലുകൾ പതിയെ പിന്നിലേക്ക് നീങ്ങാൻ തുടങ്ങി.. അത് കണ്ട അവൻ അവളുടെ ഷോൾഡറിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു.. "എങ്ങോട്ടാ...എങ്ങോട്ടാ ഈ പോകാൻ നോക്കുന്നെ.. ക്ഷമ ചോദിക്കാൻ വന്നതല്ലേ.. അത് ചോദിച്ചിട്ട് പോയാൽ മതി.. ഞാൻ പറഞ്ഞത് പോലെ ചെയ്തിട്ട് പോയാൽ മതി.. ഇല്ലങ്കിൽ നീയിന്നു ഇവിടെന്ന് പുറത്തു കടക്കില്ല.. വേഗം നോക്ക്.. " അവൻ അവൾക്ക് കവിള് കാണിച്ചു കൊടുത്തു.. അവൾ ഇല്ലെന്ന് തലയാട്ടി.. "ഇല്ലേ.. നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടാ.. ഞാൻ തരാം.. അടിക്കുന്നത് തെറ്റാണെങ്കിൽ എനിക്കും പറ്റിയല്ലോ ആ തെറ്റ്.. ഞാനും അടിച്ചല്ലോ നിന്നെ ഇന്നലെ.. ഞാൻ എൻറെ തെറ്റ് തിരുത്തട്ടേ ആദ്യം... " എന്ന് പറഞ്ഞു അവൻ അവളുടെ കവിളിലൂടെ വിരൽ ഓടിച്ചു.. അവളുടെ നെറ്റിയിൽ നിന്നും കഴുത്തിൽ നിന്നും വിയർപ്പ് പൊടിയാൻ തുടങ്ങിയിരുന്നു.. വേണ്ടാന്നുള്ള അർത്ഥത്തിൽ അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി..

അവൻ അതൊന്നും വക വെച്ചില്ല.. മുഖം അടുപ്പിച്ചു.. അവൾ വേഗം മുഖം വെട്ടിച്ചു കളഞ്ഞു.. "അ...അമൻ.. പ്ലീ...പ്ലീസ്... എന്നെ ഒന്നും ചെയ്....." മുഴുവനാക്കാൻ അനുവദിച്ചില്ല.. അതിന് മുന്നേ അവളുടെ ചുണ്ടിൽ വിരൽ വെച്ചു.. "അങ്ങനെ ഒന്നും ചെയ്യരുത് എന്നാണെങ്കിൽ പിന്നെന്തിനാ ഇങ്ങോട്ട് വന്നത്.. ഇവിടെ ഞാൻ ഒറ്റയ്ക്ക് ആണെന്ന് അറിഞ്ഞിട്ടും എന്ത് ധൈര്യത്തിലാ നീയെന്റെ റൂമിലേക്ക്‌ കടന്നു വന്നത്... വരുന്നത് സിംഹ മടയിലേക്ക് ആണെന്ന് അറിയാം.. എന്നിട്ടും നീ വന്നു.. അതെന്തിന്..? നിന്നിലുള്ള വിശ്വാസമോ... എന്നെ നേരിടാൻ പോന്ന ശക്തിയും ധൈര്യവും നിനക്ക് ഉണ്ടെന്ന വിശ്വാസമോ.. അതാണോ എന്നെ നോവിച്ചു വിട്ടിട്ടും ഒരു പേടിയും കൂടാതെ നീ ഇവിടേക്ക് വരാൻ..? " അവൻ ശബ്ദം എടുത്തു കൊണ്ട് ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല.. തൊണ്ട വറ്റി വരണ്ടിരുന്നു.. നാവ് അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. അവൻ അവളുടെ ചുണ്ടിൽ നിന്നും വിരൽ എടുത്തു.. " പറയെടി.. " ഒരു അലറൽ ആയിരുന്നു.. അപ്പോഴും അവൾ മിണ്ടിയില്ല.. ഒന്നു ഞെട്ടി വിറക്കുക മാത്രം ചെയ്തു.. "അതല്ല.. അതൊന്നുമല്ല... എന്നിലുള്ള വിശ്വാസം.. അതാണ് കാരണം..

അതാണ് നീ ഇവിടേക്ക് വരാൻ കാരണം.. നിനക്കറിയാം ഞാൻ ഒന്നും ചെയ്യില്ലന്ന്.. നിന്നെ ഞാനൊന്നും ചെയ്യില്ലന്നുള്ള ഒരു വിശ്വാസം ഉണ്ട് നിന്റെ ഉള്ളിൽ.. ആ വിശ്വാസത്തിലും ധൈര്യത്തിലുമാ നീയിപ്പോ എന്റെ വീട്ടിൽ എന്റെ റൂമിൽ എന്റെ മുന്നിൽ വന്നു നിക്കുന്നത്..." "അല്ല.. ഞാൻ പറഞ്ഞല്ലോ.. ചെയ്തത് തെറ്റായി പോയെന്ന് തോന്നി.. സോറി പറയണമെന്ന് തോന്നി.. അത് കൊണ്ടാ വന്നത്.. അല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടില്ല.. നീ പറയുന്നുണ്ടല്ലോ നീയെന്നെ ഒന്നും ചെയ്യില്ലെന്ന്.. അല്ലെങ്കിലും എന്ത് ചെയ്യാനാ നീയെന്നെ.. ഒന്നും ചെയ്യില്ല.. ഒന്നും ചെയ്യാൻ കഴിയില്ല നിനക്ക്.. " "ഓ..അങ്ങനെ ആണല്ലേ..കഴിയില്ല ല്ലേ.. എനിക്ക് നിന്നെ ഒന്നും ചെയ്യാൻ കഴിയില്ലല്ലേ.. എന്നാൽ അതൊന്നു നോക്കിയിട്ട് തന്നെ കാര്യം... " അവൻ അവളെ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടു വട്ടം ചുറ്റി.. "ഏയ്.. വിട്.. വിടാൻ.. എന്താ ഈ കാണിക്കുന്നേ...ഈ.. വിടെടാ.. പോയി ഷർട്ടിട്ട് വാടാ.. നാണവും മാനവും ഇല്ലേ നിനക്ക്.. നാണം തോന്നുന്നില്ലേ ഇങ്ങനെ നിക്കാൻ..

ചീ.. വൃത്തി ഇല്ലാത്തവൻ.. വിടെടാ തെണ്ടി.. " അവൾ അവന്റെ നെഞ്ചിൽ ഇട്ടടിച്ചു കുതറി മാറി..എന്തോ അറപ്പുള്ളതു കണ്ടത് പോലെ മുഖം തിരിച്ചു നിന്നു.. അവൻ അവളെ നോക്കിയൊന്നു ചിരിച്ചു.. "അപ്പൊ ഞാൻ ഷർട്ട്‌ ഇടാത്തത് ആണല്ലേ പ്രശ്നം..അല്ലാതെ പിടിച്ചതിൽ പ്രശ്നം ഒന്നും ഇല്ലല്ലേ.." "ചീ.. തെണ്ടി.. പട്ടി.. നാറി.. മര്യാദ ഇല്ലാത്തവനെ.. എന്നെ വല്യ പറഞ്ഞിരുന്നല്ലോ കുട്ടി പാന്റും കുപ്പായവും ആയിരുന്നു വേഷമെന്ന്.. നിന്നെക്കാൾ ഭേദം ഞാനാ.. എന്താ ഇത്.. തുണിക്ക് ഗതി ഇല്ലാത്തത് പോലെ കഷ്ണം ടവലും ഉടുത്തു നിക്കുന്നു.. ഇങ്ങനെയാണോ പെൺകുട്ടികളുടെ മുന്നിൽ നിക്കുക.. സിക്സ് പാക്ക് കാണാൻ വേണ്ടി ആയിരിക്കുമല്ലെ.. ചീ.. പോയി ഷർട്ട്‌ എടുത്തിടെടാ.. " "എന്റെ വീട്.. എന്റെ റൂം.. ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ നിക്കും.. ടവൽ ഉടുത്തിട്ടൊ ട്രൗസർ ഇട്ടിട്ടൊ നിക്കും.. വേണമെങ്കിൽ തുണി ഇല്ലാതെയും നിക്കും.. കാണണോ നിനക്കത്... " "പോടാ പട്ടി.. " "അത് ഞാൻ നിന്നോട് അല്ലേടി പറയേണ്ടത്..

ബെഡ്‌റൂമിലേക്ക് ചോദിക്കാതെയും പറയാതെയും കയറി വന്നതും പോരാഞ്ഞിട്ട് എന്നോട് പോടാന്നോ.. ഇറങ്ങി പോടീ.. " "ആ.. പോകുവാ.. പോകാൻ തന്നെയാ വന്നത്.. അല്ലാതെ നിന്റെ ഒന്നിച്ച് പൊറുക്കാൻ വേണ്ടി ഒന്നുമല്ല.. " അവൾ പോകാൻ നോക്കി.. "ടീ.. പോകരുത്.. താഴേ കാണണം.. ഞാൻ ഡ്രസ്സ്‌ ചെയ്തിട്ട് വരാം.. ആദ്യമായി വരുകയല്ലേ.. ഒരു കോഫി കഴിഞ്ഞിട്ട് പോകാം.. " "അയ്യോ.. എനിക്കൊന്നും വേണ്ടായേ.. കിട്ടിയതും കണ്ടതുമൊക്കെ ധാരാളം ആയേ.. ഇനി കോഫി കൂടെ താങ്ങാനുള്ള ശക്തിയില്ലാ.. " "വേണം..വേണമെന്ന് പറഞ്ഞാൽ വേണം.. പോകരുത്.. താഴെ കാണണം.. പോയാൽ.....?അറിയാല്ലോ എന്നെ..?" അവൻ പറഞ്ഞു.. ഓ അറിയാമേ എന്ന് പുച്ഛിച്ചു കൊണ്ട് അവൾ റൂമിന്ന് പുറത്തിറങ്ങി.. അവൻ ഡോർ ക്ലോസ് ചെയ്തു.. അവനു ഉറപ്പുണ്ടായിരുന്നു അവൾ പോകില്ലന്ന്.. * താഴേക്ക് ഇറങ്ങി ഓരോന്നും നോക്കി കാണുകയായിരുന്നു അവൾ.. നുസ്ര പറഞ്ഞത് ശെരി തന്നെ.. ഒരുപാട് ഉണ്ട് കാണാനും ആസ്വദിക്കാനുമൊക്കെ..

ഒരു ഭാഗം പോലും കവർ ചെയ്തു കഴിഞ്ഞിട്ടില്ല ഇതുവരെ.. "കഴിഞ്ഞെങ്കിൽ വാ.. " ഡ്രസ്സ്‌ ചെയ്തു താഴേക്ക് ഇറങ്ങിയ അവൻ, ചുവരിലെ പെയിന്റിംഗ് നോക്കിക്കണ്ട് നിൽക്കുന്ന അവളുടെ അടുത്തേക്ക് വന്നു.. അവൾ തിരിഞ്ഞു അവനെ നോക്കി.. "വാടി..ഒരു കപ്പ് കോഫി കുടിക്കാം " അവൻ പറഞ്ഞു.. അവൾ എതിർത്തില്ല.. അവന്റെ പിന്നാലെ നടന്നു.. ഡെയ്നിങ് ഹാളിലെ വലിയ ടേബിളിനു മുന്നിൽ ഇരുന്നു.. പൗലോസ് ചേട്ടൻ രണ്ടു കപ്പ് കോഫി കൊണ്ട് വെച്ചു.. "കഴിക്കാൻ...? " അയാൾ വിനയത്തോടെ ചോദിച്ചു.. "പറ.. എന്താ വേണ്ടത്.. " അവൻ അവളെ നോക്കി പറഞ്ഞു.. അവൾ ഒന്നും വേണ്ടാന്ന് തലയാട്ടി കാണിച്ചു.. പൗലോസ് ചേട്ടൻ ഒന്നു പുഞ്ചിരിച്ച് പോകാൻ നോക്കിയതും അവൻ വിളിച്ചു.. " പൗലോസ് ചേട്ടാ.. ആളെ ശെരിക്കും നോക്കിക്കോ.. കുറച്ചു ദിവസം കഴിഞ്ഞാൽ ഇവിടെ അടുക്കളയിൽ നിങ്ങളോട് ഒപ്പം കൂടണ്ട ആളാ.. " പൗലോസ് ചേട്ടൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.. അവൾ അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു..

"മനസ്സിലായില്ലേ.. എന്റെ ഭാര്യയായി വരാൻ പോകുന്നവളാണെന്ന്.. " "എന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ.. " അവൾ ഒന്നാകെ തിളയ്ക്കാൻ തുടങ്ങി.. "മതിയല്ലോ.. എന്റെ ഭാര്യയായി വരാൻ പോകുന്നത് നീയാണെന്ന് ഞാൻ എപ്പോഴേ തീരുമാനിച്ചു കഴിഞ്ഞതാ.. അതിലിനി ഒരു മാറ്റവും ഇല്ലാ.. " "എടാ... നിന്റെ തല......." "പിന്നെ സംസാരിക്കാം മക്കളെ.. കാപ്പി കുടിക്ക്.. തണുത്തു പോകും.." അവൾ എന്തോ പറയാൻ ഒരുങ്ങിയതും പൗലോസ് ചേട്ടൻ ഇടയിൽ കയറി പറഞ്ഞു.. താജോ ഒരു നടയ്ക്ക് പോകാത്തവനാണ്.. അവൾ അതിന്റെയും അപ്പുറത്താണെന്ന് അവൾ വായ തുറന്നപ്പോഴെ അയാൾക്ക്‌ മനസ്സിലായി.. അയാൾ വേഗം ട്രൈയും എടുത്തു അടുക്കളയിലേക്ക് നടന്നു.. ഇല്ലെങ്കിൽ രണ്ടിന്റെയും ഇടയിൽ പെട്ടു തീരുന്നത് താൻ ആയിരിക്കും.. പിന്നെ അവളൊന്നും മിണ്ടിയില്ല.. അവന്റെ മുഖത്തേക്കേ നോക്കിയില്ല.. കപ്പ് എടുത്തു ഒരു കവിൾ കുടിച്ചു.. എന്തൊരു ടേസ്റ്റ്.. അവൾ മനസ്സിൽ പറഞ്ഞു പോയി.. വെറുതെ അല്ല ഈ പോത്ത് കാട്ടു പോത്തിനെ പോലെ ആയത്.. ഇത്രേം രുചിയുള്ള ഭക്ഷണം അല്ലേ കിട്ടുന്നത്.. ഒരൊറ്റ കുത്തി നിറക്കൽ തന്നെ ആയിരിക്കും. അവളാ കോഫി ആസ്വദിച്ചു കുടിക്കാൻ തുടങ്ങി.

"അപ്പൊ തിന്നാൻ മാത്രല്ല.. കുടിക്കാനും തരുന്നില്ലല്ലേ നിന്റെ വീട്ടുകാർ.. " "ദേ.. ഒരുവട്ടം പറഞ്ഞു എന്റെ വീട്ടുകാരെ പറയരുത് എന്ന്.. അതിനാ മുഖം അടച്ചൊന്ന് തന്നത്.. ഇനി പറഞ്ഞാൽ ഉണ്ടല്ലോ..? " "പറഞ്ഞാൽ..? " " പറഞ്ഞാൽ ഒന്നുമില്ല.. നിന്റെ മറ്റേ കവിളും പുകയും.. അത്രതന്നെ.. " " ഇനി നീയെന്നെ അടിക്കുമോ.. എന്നാൽ അതൊന്നു കണ്ടിട്ട് തന്നെ കാര്യം.. വീട്ടുകാരെ പറയുമ്പോൾ അല്ലേ നിനക്ക് ദേഷ്യം വരുന്നത്.. എന്നാൽ കേട്ടോടി നീയിത്.. നിന്റെ ഉപ്പയും ഉമ്മയും.......... " ഒന്നും പറയാൻ അനുവദിച്ചില്ലാ. അതിന് മുന്നേ അവൾ അവന്റെ വായ പൊത്തി പിടിച്ചു.. "വേണ്ട അമൻ.. നിന്നെ തല്ലാനുള്ള ശക്തി ഇല്ലാഞ്ഞിട്ടല്ല.. അത് കേൾക്കാനുള്ള ശക്തി ഇല്ലാഞ്ഞിട്ടാ.." അവളുടെ ശബ്ദം ഇടറിയിരുന്നു.. അവൻ അവളുടെ കൈയിലേക്കും ശേഷം അവളുടെ മുഖത്തേക്കും നോക്കി.. അവൾ വേഗം കൈ എടുത്തു.. "ഞാനല്ലേ നിനക്ക് മോശപ്പെട്ടവൾ.. എന്നോട് അല്ലേ നിനക്ക് ദേഷ്യം.. എന്നെ പറഞ്ഞോളൂ.. എത്ര വേണമെങ്കിലും പറഞ്ഞോളൂ..

എന്റെ ഉപ്പാനെയും ഉമ്മാനെയും പറയരുത്.. ദോഷമായി വളർത്തിയിട്ടില്ല.. അതിന് അവർ ഉണ്ടായിട്ടില്ല.. ഞാൻ ചെയ്തു കൂട്ടുന്നതൊന്നും കാണാൻ ഇന്ന് അവരില്ല.. മണ്ണിൽ ചേർന്നിട്ടു വർഷങ്ങൾ ആയിരിക്കുന്നു.. അവിടെ സന്തോഷത്തോടെ ഉറങ്ങി കൊള്ളട്ടെ.. നീ അവരെ കുറ്റപ്പെടുത്തല്ലേ.. അതും അവരുടെ മകൾ ആയ ഞാൻ കാരണം.. സഹിക്കുന്നില്ല അമൻ.. അത് കൊണ്ടാ..." ഉപ്പാനെയും ഉമ്മാനെയും ഓർത്തതും അവൾ അറിയാതെ രണ്ടു തുള്ളി ചുടു നീർ പുറത്തു ചാടി.. "എന്തിനാ... എന്തിനാ നുണ പറഞ്ഞത്.. ഞാൻ ചോദിച്ചത് അല്ലേ.. അന്നേരം സത്യം പറയാമായിരുന്നില്ലേ.. എങ്കിൽ ഇന്ന് ഇങ്ങനെ സംഭവിക്കുമായിരുന്നോ.. ഉപ്പയും ഉമ്മയും മരണപ്പെട്ടവളാണ് നീയെങ്കിൽ ഞാൻ അങ്ങനെ പറയുമായിരുന്നോ... " " അപ്പൊ ജീവിച്ചിരിപ്പുണ്ടെങ്കിൽ പറയുമായിരുന്നു എന്ന്.. അല്ലേ..? " ഉള്ളിലെ സങ്കടം മറച്ചു വെച്ചു അവൾ ദേഷ്യത്തോടെ ചോദിച്ചു.. "എന്തൊരു ജന്മാടി നീ.. ഞാൻ ചിന്തിക്കുക കൂടി ചെയ്യാത്ത കാര്യം ആണല്ലോ നീ പറയുന്നത്... "

"അത് ശെരിയാ.. നീ ചിന്തിക്കാറില്ല.. ഒന്നും ചിന്തിക്കാറില്ല.. വായിൽ വരുന്നത് പറയുന്നതാണല്ലോ ശീലം.. സംസാരിക്കുന്നതിനും പ്രവർത്തിക്കുന്നതിനും മുൻപേ ചിന്തിക്കാൻ നിനക്കറിയില്ല.. അതാ നിന്റെ ഏറ്റവും വല്യ കുഴപ്പം.. " " എന്റെ കുഴപ്പം വിട്.. നീ എന്തിനാ നുണ പറയുന്നത്.. വായ തുറന്നാൽ നുണ മാത്രമേ പറയൂ.. നേർച്ചയാണോ അത്.. " "ഞാനെന്തു നുണയാ നിന്നോട് പറഞ്ഞിട്ടുള്ളത്.. " "നീയല്ലേ പറഞ്ഞെ ഉമ്മയുണ്ടെന്ന്.. പിന്നെ രണ്ടു ബ്രദർസ് ഉണ്ടെന്ന്.. " "അത് സത്യം തന്നെയാ.. ഉമ്മ ഉണ്ട്. രണ്ടാനുമ്മയാ.. പിന്നെ ബ്രദർസ്.. രണ്ടു പേരും അവരുടെ മക്കളാണ്.. വലിയത് എന്റെ വാപ്പാന്റെ മകൻ അല്ല.. അവർ മുൻപ് കല്യാണം കഴിഞ്ഞിരുന്നു.. അതിലുള്ളതാ.. ഇളയത്.. എന്റെ അനിയൻ.. എന്റെ സ്വന്തം അനിയൻ.. എന്റെ വാപ്പാന്റെ മകനാ.." അവൾ പറഞ്ഞു.. അവനൊന്നു വല്ലാതെയായി.. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനൊരു ഫാമിലിയാണ്‌ അവൾക്ക് എന്ന്.. "അപ്പൊ മൊത്തത്തിൽ ഒരു തരികിട ഫാമിലി തന്നെ.. " അവൻ പറഞ്ഞു തീർന്നില്ല.. അവൾ എഴുന്നേറ്റു അവന്റെ കാല് നോക്കി ഒരൊറ്റ ചവിട്ട് കൊടുത്തു.. " പുല്ലേ.. എന്റെ കാല്.. "

" ആ.. നിന്റേത് തന്നെയാ.. അപ്പൊ വീട്ടിൽ വരുന്ന അതിഥികളെ സൽക്കരിക്കാൻ ഒക്കെ അറിയാമല്ലെ നിനക്ക്.. Anyway thanks for the coffee.. നിന്നെപ്പോലെ അല്ല.. നന്നായിരുന്നു.. ആ ചേട്ടനോട് പറഞ്ഞേര്.. പിന്നെ അമൻ.. നിനക്ക് ഞാൻ ഫ്രീയായി രണ്ടു ഉപദേശങ്ങൾ തരാം.. രണ്ടേ രണ്ട്.. നിന്റെ ഭാവി ജീവിതത്തിൽ നിനക്ക് ചെറുതായി അല്ല.. വലുതായി തന്നെ പ്രയോജനപ്പെടും.. " അവൾ വല്യ കാര്യം പോലെ പറഞ്ഞു.. അവൻ എന്തെന്ന അർത്ഥത്തിൽ പുരികം ചുളിച്ചു.. "First one, പെണ്ണിനെ പിടിക്കുമ്പോൾ കുറച്ചു മയത്തിലൊക്കെ പിടിക്കണം.. വാരിയെല്ലു പൊടിഞ്ഞു പോകുന്നത് പോലെ ഇട്ടു അമർത്താൻ പാടില്ല.. എന്റെ കാര്യമല്ല പറഞ്ഞത്.. നിന്റെ കെട്ടു കഴിഞ്ഞതിന് ശേഷമുള്ള കാര്യമാ.. എന്റെ ബലം അവർക്ക് ഉണ്ടായി കൊള്ളണമെന്നില്ല..നിന്റെ ഒന്നിച്ച് ഒരു ജീവിതo മുഴുവൻ തികയ്ക്കുന്നത് പോയിട്ട് ഒരു രാത്രി തികയ്ക്കില്ല.. ഫസ്റ്റ് നൈറ്റ്‌ കഴിയുമ്പോഴേക്കും ടാങ്കർ ലോറിയുടെ അടിയിൽ പെട്ടത് പോലെ ചതഞ്ഞരഞ്ഞു കിടപ്പ് ഉണ്ടാകും.. സോ ഇത്തിരി ബലം കുറയ്ക്കുക.. Then second one, നീ സ്‌മോക് ചെയ്യും അല്ലേ.. അത് നിർത്തിക്കോ.. പത്തറുപത്തിയഞ്ചു വയസ്സാ ശരാശരി ആയുസ്സ്.. അത് ഉണ്ടാകില്ല..

പുറമെ മാത്രം ആരോഗ്യം ഉണ്ടായിട്ട് കാര്യമില്ല.. അകത്തും വേണം.. അല്ലാതെ തന്നെ നിന്റെ ഹാർട്ട്‌ കറുത്തിട്ടാണ്.. ഇനി പുകച്ചു പുകച്ചു കരിച്ചു കളയണ്ട.. പിന്നെ ഹോസ്പിറ്റൽ കയറി ഇറങ്ങാനെ നേരം കാണുള്ളൂ.. ജീവിക്കണ്ടേ ടാ..നല്ലൊരു ജീവിതം വേണ്ടേ.. അതിന് നല്ല ഹെൽത്ത് വേണം.. പണം കൊണ്ട് മാത്രം ഹൈ ലെവൽ ആയാൽ പോരാ.. ആരോഗ്യം കൊണ്ടും വേണം.. ഇക്കണക്കിനാണ് നീ പോകുന്നത് എങ്കിൽ നിനക്ക് ഹൈ ലെവലിൽ ഉള്ളൊരു ജീവിതമേ കിട്ടില്ല.. " അവൾ പറഞ്ഞു നിർത്തി.. അവൻ കണ്ണിമ വെട്ടാതെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.. "നോക്കണ്ട.. നിനക്ക് വേണമെങ്കിൽ സ്വീകരിച്ചാൽ മതി.. അല്ലാതെ സ്വീകരിക്കാൻ വേണ്ടി എനിക്കൊന്നും തരാൻ പറ്റില്ല.. " " എനിക്ക് അങ്ങനെ ഹൈ ലെവലിൽ ഉള്ളൊരു ജീവിതമൊന്നും വേണ്ടാ.. സാധാ ലെവലിൽ ഉള്ളത് മതി.. ഒരു അണ്ണാച്ചി സ്റ്റൈലിൽ ഉള്ള ലൈഫ്.. എന്ന് വെച്ചാൽ എനിക്ക് നിന്നെ മതി എന്ന്.. നിന്നോടൊപ്പം ഉള്ളൊരു ലൈഫ് മതി എന്ന്... "

" നടക്കില്ല.. " അതുവരെ ഉണ്ടായിരുന്ന സമാധാനം പോയി.. ശബ്ദം ഉയർന്നു അവളുടെ.. " നടക്കും.. " "ഇല്ലാ.. ഇല്ലാ.. നടക്കില്ല.. നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ.. " "ഞാൻ നടത്തിക്കും.. " "ശെരി.. നീ നടത്തിക്കയോ ഇരുത്തിക്കയോ എന്തു വേണേലും ചെയ്.. ഞാൻ പോകുന്നു.. " " ടീ.. കോളേജിലേക്ക് അല്ലേ.. എന്റൊപ്പം പോര്.. " " വേണ്ടാ.. ജീവനിൽ കൊതിയുണ്ട്.. " അവൾ ഇറങ്ങി നടന്നു.. അവൻ അവൾ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു.. എന്തോ ഓർത്തത് പോലെ പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കി.. "അല്ലടാ.. നിന്റെ വാപ്പ എവിടെ.. നുസ്ര പറഞ്ഞല്ലോ ഇവിടെ ഉണ്ടെന്ന്.." "മ്മ്.. എന്തിനാ..? " " ഒന്ന് പരിചയപ്പെടാനാ..." "പരിചയപ്പെട്ടിട്ടു എന്തിനാ..? ഇവിടെ ഇല്ലാ.. കുറച്ചു മുൻപേ പോയതേയുള്ളൂ.. നീ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ നിക്കാൻ പറഞ്ഞേനെ.. " " നിന്നെ കുറിച്ചുള്ള പരാതികൾ ബോധിപ്പിക്കാനാ.. മകനെ ഒന്നു അടക്കി നിർത്താൻ പറയാൻ.. നിന്നെക്കൊണ്ട് ഞാൻ മാത്രല്ല.. കോളേജ് മൊത്തത്തിൽ പൊറുതി മുട്ടി ഇരിക്കുകയാന്ന് പറയാൻ.. പിന്നെ.. നിന്റെ ഉപദ്രവങ്ങൾ കൂടുമ്പോൾ ഇവിടെ വന്നു പറയാമല്ലോ.. നിന്റെ വാപ്പ നിന്നെപ്പോലെ അല്ലെന്ന് പറയുന്നത് കേട്ടു..

അപ്പൊ എന്നെ നിന്റെ കയ്യിൽ നിന്നും രക്ഷിച്ചെന്നു വരാമല്ലോ.. " " നിനക്ക് എപ്പോഴും എന്നെക്കൊണ്ട് പ്രശ്നങ്ങളാ.. അപ്പോഴൊക്കെ പരാതി ബോധിപ്പിക്കാൻ വേണ്ടി ഇങ്ങോട്ട് വരണം.. അത് ഇച്ചിരി ബുദ്ധിമുട്ടല്ലേ.. സോ നീ ഇവിടെ തന്നെ അങ്ങ് സ്റ്റേ ചെയ്.. എന്റെ ഭാര്യയായിട്ട് മാത്രല്ല.. എന്റെ വാപ്പാന്റെ മകൾ ആയിട്ടു കൂടി ജീവിക്കാം നിനക്കിവിടെ.. " "എടാ.. വിവരം ഇല്ലാത്ത തെണ്ടി.. നിന്നോട് ഒക്കെ മിണ്ടാൻ നിന്നാൽ പ്രാന്ത് അല്ല.. നട്ട പ്രാന്താ ഉണ്ടാവുക.. " മുഖം തിരിച്ചു കൊണ്ട് ഗേറ്റ്ന്റെ അടുത്തേക്ക് ചെന്നു.. അവളെ കണ്ടതും സെക്യൂരിറ്റി ഒന്നു ചിരിച്ചു കൊണ്ട് ഗേറ്റ് തുറന്നു കൊടുത്തു.. ഇപ്പൊ ചിരിക്കുന്നോ.. നേരത്തെ എന്നെ കയറ്റി വിടാത്ത കോന്തനാ.. മാത്രല്ല.. തുറിച്ചു നോക്കുകയും ചെയ്തിരുന്നു.. കിട്ടിയത് ഒന്നും കയ്യിൽ വെച്ചു ശീലമില്ല.. അയാൾ ചിരിച്ചതിന് മറുപടിയായി അവൾ അയാളെ ഒന്ന് കടുപ്പിച്ചു നോക്കി.. അയാളുടെ മുഖത്തെ ചിരി സ്വിച്ച് ഇട്ട പോലെ ഇല്ലാതെയായി.. അത് കണ്ടു അവൾക്ക് ചിരി വന്നു..

അയാളെ നോക്കി ഒന്ന് പൊട്ടിച്ചിരിച്ചു ഗേറ്റ് കടന്നു പുറത്തേക്ക് പോയി.. * അവൾ തിരക്കിട്ടു ഇറങ്ങി പോകുന്നത് നുസ്ര കണ്ടിരുന്നു.. പോകുമ്പോൾ ഇരുണ്ടു കെട്ടിയിരുന്ന മുഖം വരുമ്പോൾ തെളിഞ്ഞിട്ടുണ്ട്.. അപ്പൊ അവിടെ യുദ്ധമൊന്നും അരങ്ങേറിയിട്ടില്ല.. നുസ്രയ്ക്ക് സമാധാനമായി.. അകത്തേക്ക് കയറി പോകുന്ന അവളെ നോക്കി നുസ്ര ഒന്ന് തലയാട്ടി ചിരിച്ചു.. അവൾ തിരിച്ചു ഒരു ചമ്മിയ ചിരി ചിരിച്ചു വേഗം റൂമിലേക്ക്‌ പോയി.. പണ്ടെങ്ങോ വായിച്ച മനോരമ ആഴ്ച പതിപ്പിലെ ഒരു പുരുഷ കഥാപാത്രത്തിന്റെ നാല് ഡയലോഗാ അവൾക്ക് മുന്നിൽ ഇല്ലാത്ത ഫീലിംഗ്സും ഉണ്ടാക്കി അവതരിപ്പിച്ചത്.. അതേതായാലും വെറുതെ ആയില്ല.. ഒന്നുല്ലേലും കുറ്റബോധം തോന്നുകയും അവനോടു സോറി പറയുകയും ചെയ്തല്ലോ.. അതുതന്നെ വലിയൊരു പ്രതീക്ഷയാണ്.. അപ്പൊ വായന കൊണ്ടുള്ള ഉപകാരം ചില്ലറ ഒന്നുമല്ല.. നുസ്ര ഒന്ന് നെടുവീർപ്പിട്ടു.. * ആകെ പേടിച്ച് വിറച്ചു കൊണ്ടാണ് അവൾ വൈകുന്നേരം വീട്ടിലേക്കു കയറി ചെന്നത്..

തലേന്ന് എവിടെ ആയിരുന്നു എന്നതിനെ കുറിച്ച് ചോദ്യം ചെയ്യൽ ഉണ്ടാകും.. ചിലപ്പോൾ ഉപദ്രവിച്ചു എന്ന് തന്നെ വരാം.. സനു എത്തിയിട്ട് ഉണ്ടാകോ.. ഹാളിൽ ആരെയും കണ്ടില്ല.. കൂടുതൽ നേരം നിന്നില്ല.. വേഗം റൂമിലേക്ക്‌ പോയി.. സനുവിനെ കണ്ടില്ല.. പുറത്ത് നോക്കി.. ബാൽക്കണിയിൽ വെപ്രാളപ്പെട്ടു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു.. "സനു.. " അവൾ അടുത്തേക്ക് ചെന്നു വിളിച്ചു.. അവൻ വേഗം തിരിഞ്ഞു നോക്കി.. ഒന്നും മിണ്ടിയില്ല.. ഓടി വന്നു അവളെയൊരു കെട്ടിപ്പിടിക്കൽ ആയിരുന്നു.. "സനു.. എപ്പോഴാ എത്തിയേ.. അമ്മായിക്ക് എങ്ങനെ ഉണ്ട്.. അസുഖം കുറവുണ്ടോ..? " അവൾ അവന്റെ തലയിലൂടെ തലോടിക്കൊണ്ട് ചോദിച്ചു.. "ലൈലൂ..സോറി..ആം റിയലി സോറി.. നിന്നെ സംരക്ഷിക്കാൻ എനിക്ക് ആവുന്നില്ല.. ചില നേരത്ത് പറ്റിയെന്നു വരാം..

അത് എന്റെ കഴിവ് അല്ല.. നിന്റെ ഭാഗ്യം കൊണ്ടാ.. ആ ഭാഗ്യം എപ്പോഴും ഉണ്ടായി കൊള്ളണമെന്നില്ല.. നീ പൊക്കോ.. നീ ഇവിടുന്ന് പൊക്കോ ലൈലൂ.. എങ്ങോട്ട് എങ്കിലും പൊക്കോ.. എന്റെ ഉമ്മ നിന്നെ വെറുതെ വിടില്ല.. എന്തിനാ നിന്നോട് ഇത്ര ക്രൂരത ചെയ്യുന്നേന്ന് എനിക്ക് അറിയില്ല.. എനിക്ക് പറ്റുന്നില്ല.. നിന്റെ വേദന കാണുവാൻ കഴിയുന്നില്ല.. എന്നെ ഓർക്കണ്ട.. എനിക്ക് ഇവിടെ ഒന്നും സംഭവിക്കില്ല.. നീ പൊക്കോ ലൈലൂ.." അവൻ കരയുക ആണെന്ന് അവൾക്ക് മനസ്സിലായി.. ആശ്വാസിപ്പിക്കാൻ വാക്കുകൾ ഒന്നും ഉണ്ടായില്ല.. അവനെ ചേർത്തണച്ചു പിടിച്ചു.. " നിന്നെ കൊല്ലാനല്ല.. കൊല്ലാ കൊല ചെയ്യാനാ ഉമ്മാന്റെ തീരുമാനം.. മുന്നിൽ ചെന്നു പെടേണ്ട.. ഇന്നലത്തെ ദേഷ്യം കുറച്ച് ഒന്നുമല്ല.. സജൂക്കയും ഉമ്മയും എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്.. രക്ഷപെടാൻ നിനക്ക് ആവില്ല.. ആസിഫ് തക്കം പാർടത്ത് നടക്കുകയാ.. റൂമിന്ന് ഇറങ്ങേണ്ട.. ഉമ്മാന്റെ കയ്യിൽ കിട്ടിയാൽ നിന്നെ ബാക്കി വെക്കില്ല.. എന്റെ മുന്നിന്ന് നിന്നെ ഒന്നും ചെയ്യില്ല..

അതുകൊണ്ട് എന്റെ ഒന്നിച്ച് തന്നെ ഇരിക്ക്.. താഴേക്ക് ഇറങ്ങേണ്ട.. " അവളിലുള്ള അവന്റെ പിടി മുറുകി.. കരച്ചിലിന്റെ ആക്കം കൂടി.. " സനു.. കരയുവാ.. അയ്യേ.. ആൺകുട്ടികൾ കരയുമോ.. പെണ്ണ് ആയിരുന്നിട്ട് പോലും ഞാൻ കരയുന്നില്ലല്ലോ.. കരയുന്നവർക്ക് അല്ലടാ.. കണ്ണീരിനെ ചെറുത്ത് നിൽക്കുന്നവർക്കാ ജീവിതം.. നീ പേടിക്കണ്ട.. എല്ലാ കാലവും ഒരുപോലെ ആയിരിക്കില്ല.. റബ്ബ് എല്ലാം കാണുന്നുണ്ടല്ലോ.. എന്നെ കൈ വിടില്ല.. ഇനി വരും ദിവസങ്ങൾ എന്റേതാ.. ഞാൻ അല്ല ഇവിടുന്ന് പോകേണ്ടത്.. അവരാ.. പോകും.. ഞാൻ അടിച്ചിറക്കിയിരിക്കും.. കാത്തിരുന്ന ദിവസം വന്നെത്തി.. നാളെയാ കേസ്ന്റെ വിധി.. പ്രതീക്ഷ കൈ വെടിയല്ലേ സനു.. എനിക്ക് അനുകൂലമായിരിക്കും എന്ന് വിശ്വസിക്ക് ടാ.. എന്നിട്ട് ഈ കരച്ചിൽ ഒന്ന് നിർത്ത്.. എന്റെ മുഴുവൻ ധൈര്യവും നീയാ.. ആ നീ ഇങ്ങനെ തളർന്നു പോയാൽ പിന്നെ ഞാൻ എങ്ങനെയാ.. നിന്റെ ലൈലൂ അല്ലേ പറയണേ.. സമാധാനം ആയി ഇരിക്ക്.. എനിക്ക് ഒന്നും സംഭവിക്കില്ല..

എന്നെ അവർ ഒന്നും ചെയ്യില്ല.. " അവൾ അവനെ അടർത്തി മാറ്റി.. ഒന്നും മിണ്ടിയില്ല.. നേരെ റൂമിലേക്ക് ചെന്നു അവൻ.. പിന്നെ അവളും ഒന്നും പറഞ്ഞില്ല.. അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥതമാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. പിറ്റേന്ന് രാവിലെ വരെ അവൾ താഴേക്ക് ഇറങ്ങിയില്ല.. മുന്നിൽ കിട്ടിയാൽ മൂന്ന് പേരും തന്നെ വെറുതെ വിടില്ലന്ന് അവൾക്ക് അറിയാമായിരുന്നു.. ആ സ്ത്രീ ഇടയ്ക്ക് രണ്ട് വട്ടം വന്നു ഡോർൽ മുട്ടിയിരുന്നു.. സനു തുറന്നുമില്ല.. അവളെ തുറക്കാൻ അനുവദിച്ചുമില്ല.. സനു ഉണ്ടാകുമ്പോൾ അവളെ ഒന്നും ചെയ്യാൻ കഴിയില്ലന്ന് അവർക്കും അറിയാമായിരുന്നു.. അത് കൊണ്ട് അവളെ ഒറ്റയ്ക്ക് കിട്ടുന്ന ഒരു അവസരത്തിനു വേണ്ടി അവർ പകയോടെ കാത്തു നിന്നു.. രാവിലെ റെഡിയായി സനുവിന്റെ ഒന്നിച്ച് തന്നെ താഴേക്ക് ഇറങ്ങി.. ഒന്നും കഴിക്കാൻ നിന്നില്ല.. കഴിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.. ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിൽ കയറുന്നത് പോയിട്ട് അവൾ താഴേക്ക് പോലും ഇറങ്ങിയിട്ടില്ല ആയിരുന്നു..

ആ സ്ത്രീ ആണെങ്കിൽ എഴുന്നേറ്റിട്ടില്ല.. സനുവിന്റെ ബസ്സിനു ടൈം ആയിരുന്നില്ല.. എന്നിട്ടും അവൾ ഇറങ്ങുമ്പോൾ അവനെയും കൂട്ടി.. ഓട്ടോ പിടിച്ചു ടൗണിലേക്ക് ചെന്നു.. അത്യാവശ്യം വലിയൊരു ഹോട്ടലിൽ തന്നെ കയറി.. അവന് ഇഷ്ടമുള്ള ഫുഡ്‌ തന്നെ വാങ്ങിച്ചു കൊടുത്തു.. ശേഷം പാർസലിനു ഓർഡർ ചെയ്തു.. അത് അവന്റെ ബാഗിൽ വെച്ചു കൊടുക്കുകയും ചെയ്തു.. " എവിടുന്നാ കാശ്.. എന്താ നീ വിറ്റത്.. ഓരോ ആവശ്യം വരുമ്പോൾ ഓരോന്ന് എടുത്തു വിൽക്കുകയല്ലേ ചെയ്യാറ്.. " ബില്ല് പേ ചെയ്തു പുറത്തേക്ക് ഇറങ്ങിയതും സനു ചോദിച്ചു.. അവൾ അവനെ നോക്കി ഒന്നു കണ്ണ് അടച്ചു ചിരിച്ചു കാണിച്ചു.. "ചിരിക്കാനല്ല പറഞ്ഞത്.. കാര്യം ചോദിച്ചതാ.. നിന്റെ അക്കൗണ്ട്സ് പോലും ഉമ്മാന്റെ കൈവശം ആണല്ലേ.. " അവൻ വേദനയോടെ ചോദിച്ചു.. "ഇരിക്കട്ടെ.. നിന്റെ ഉമ്മാന്റെയോ ഇക്കാന്റെയോ ആരുടെ കൈവശം വേണമെങ്കിലും ഇരുന്നോട്ടെ.. പക്ഷെ അതിന് ആയുസ്സ് കുറവാണെന്നു അവർ അറിയുന്നില്ലല്ലോ.. എല്ലാം ഞാൻ പിടിച്ചു എടുത്തോളാം.. അക്കാര്യം ഓർത്ത് നീ പേടിക്കേ വേണ്ടാ.. ഞാൻ ഇന്നലെ വക്കീൽ അങ്കിൾനെ കാണാൻ പോയിരുന്നു..

അന്നേരം മൂപ്പര് തന്നതാ ക്യാഷ്.. വേണ്ടെന്നു പറഞ്ഞു കേട്ടില്ല.. നിർബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു.. എതിർക്കാൻ പറ്റിയില്ല.. വാപ്പാനെ പോലെത്തന്നെ കാണണമെന്നാ പറഞ്ഞിട്ട് ഉള്ളത്.. എന്നെ ആ കൈകളിൽ ഏല്പിച്ചിട്ടാ വാപ്പ കണ്ണുകൾ അടച്ചത്.. നിന്നെ വളർന്നതിൽ പിന്നെ കണ്ടിട്ടില്ല.. നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. നമുക്ക് ഒരു ദിവസം പോകാം.. പറ്റിയാൽ ഇന്നുതന്നെ.. വിധി നമുക്ക് അനുകൂലമാണെങ്കിൽ പോയി അടിച്ചു പൊളിച്ചിട്ടു വരാം.. എന്തു പറയുന്നു.. " "ഞാൻ എപ്പോഴേ റെഡി.. " "ശെരി.. വാ.. ബസ്സ് കയറ്റി വിടാം.. " അവനെ ബസ്സ് കയറ്റി വിട്ടതിനു ശേഷം അവളൊരു ഓട്ടോ പിടിച്ചു പോയി.. ടൗണിൽ നിന്നും കുറച്ച് ദൂരമേ ഉള്ളൂ കോളേജിലേക്ക്.. അന്നേരം ടൗണിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരിക്കുന്ന തന്റെ ജിപ്സിയിൽ ഇരുന്നു ഇതൊക്കെ നോക്കി കാണുകയായിരുന്നു താജ്.. ലൈലയുടെ മേലേക്ക് ചെന്നതിനേക്കാൾ ഏറെ അവന്റെ നോട്ടവും ശ്രദ്ധയും ചെന്നത് അവളുടെ ഒന്നിച്ച് ഉണ്ടായിരുന്ന സനുവിന്റെ മേലേക്കാണ്..

ഇതാണോ അപ്പൊ അനിയൻ.. സ്വന്തം അനിയൻ.. അവൻ വണ്ടി കോളേജിലേക്ക് പറപ്പിച്ചു.. * ഇന്നലെ ലൈബ്രറിയിൽ പോകാനോ ആ പേപ്പർ വെക്കാനോ ടൈം കിട്ടിയിരുന്നില്ല.. അത് കൊണ്ട് രാവിലെ എത്തിയപ്പോൾ തന്നെ അവൾ ലൈബ്രറിയിലേക്ക് ചെന്നു അത് വെച്ചു തിരിച്ചു ക്ലാസ്സിലേക്ക് വന്നു.. പക്ഷെ ക്ലാസ്സിൽ ഇരിക്കാൻ ആയില്ല.. ട്രസ്റ്റ്‌, എലെക്ഷൻ എന്ന് വേണ്ട ഓരോന്നിന്റെയും കാര്യത്തിന് ക്ലാസിന്ന് ഇറങ്ങി നടക്കേണ്ടി വന്നു.. എല്ലാം കൂടെ അവളുടെ തലയിലാണ്.. തത്കാലം എലെക്ഷന്റെ കാര്യമൊക്കെ മുന്നയെയും നുസ്രയെയും ഏല്പിച്ചു അവൾ ട്രസ്റ്റ്‌ന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി.. ഉൽഘാടനത്തിനു ഇനി ദിവസങ്ങൾ മാത്രം.. അറേഞ്ച്മെന്റ്സ് ആൻഡ് പ്രോഗ്രാം ചാർട്ടൊക്കെ നിർമിക്കാനുള്ള ചുമതല അവൾക്കാണ്.. സഹായത്തിനായി ബാക്കി സയൻസ് സ്റ്റുഡന്റ്സുമുണ്ട്.. എല്ലാ കാര്യത്തിലും ആക്റ്റീവ് ആയി ഓടി നടക്കുന്നുണ്ട് എങ്കിലും അവളുടെ മനസ്സ് അസ്വസ്ഥതമായിരുന്നു..

എമൗണ്ട് തികഞ്ഞിട്ടില്ല..സയൻസ് സ്റ്റുഡന്റ്സിന്റെ സംഭാവന എവിടെയും എത്തിയിട്ടില്ല.. കേസ്ന്റെ വിധി നീട്ടി വെച്ചില്ലായിരുന്നു എങ്കിൽ തന്റെ കയ്യിലേക്ക് ക്യാഷ് എപ്പോഴേ എത്തിയിട്ടുണ്ടാകുമായിരുന്നു.. അതിന്റെ ബലത്തിലാ തുടങ്ങി വെച്ചത്.. ബാക്കി ഡിപ്പാർട്മെന്റ്നോട് കോൺട്രിബ്യുഷൻ ആവശ്യപ്പെടില്ലന്ന് പറഞ്ഞിട്ടുമായി.. അത് കൊണ്ട് ആ വഴി നോക്കാനെ പോയില്ല.. ഈയൊരു ദിവസം കൂടി കാത്തു നിക്കാം.. ഇന്നാണ് വിധി.. അനുകൂലമായാൽ മതിയായിരുന്നു.. * "നിന്റെ അനിയൻ നിന്നെപ്പോലെ അല്ല..ഹാവ് ഗുഡ് ലുക്ക് ആൻഡ് ഗ്ലാമർ..ഐ മീൻ അണ്ണാച്ചി സ്റ്റൈൽ അല്ല എന്ന്.. " കാന്റീനിൽ നിന്നും ഫുഡ്‌ കഴിച്ച് ഇറങ്ങിയ അവളെ മുന്നിൽ കിട്ടിയതും അവൻ പറഞ്ഞു..അവളൊന്നും മിണ്ടിയില്ല.. നുസ്ര ഉണ്ടായിരുന്നു ഒപ്പം.. നുസ്ര അപ്പൊത്തന്നെ രണ്ടാളെയും നോക്കി ഒന്നു തല കുലുക്കി ചിരിച്ചു കൊണ്ട് നടന്നു.. "എനിക്ക് എന്താടാ ഒരു കുറവ്.... " നുസ്ര പോയതും അവൾ അവനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു..

നുസ്ര ഉണ്ടാകുമ്പോൾ അവനോടു ശബ്ദം എടുക്കാൻ പറ്റില്ല.. പിന്നെ ഉപദേശത്തിന്റെ പെരുമഴ ആയിരിക്കും.. അതാണ് കാര്യം.. "കുറവോ.. നിനക്കോ..? ആരാടീ നിന്നെ നോക്കി കുറവ് ഉണ്ടെന്ന് പറയുക..? ഒരു കണ്ണ് പൊട്ടനും പറയില്ല.. നിനക്കെല്ലാം കൂടുതൽ അല്ലേ." " തുടങ്ങി.. നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ.. ഒന്നു മാറി പോയെ.. " " നില്ല് മോളെ.. പോകാൻ വരട്ടെ.. ഞാനൊന്നു ചോദിക്കട്ടെന്ന്.. " "എന്താ..? " അവൾ സഹികെട്ടു ചോദിച്ചു.. " എന്തായിരുന്നു രാവിലെ ടൗണിൽ.. സിസ്റ്ററും ബ്രദറും കൂടി നല്ല ഒന്നാന്തരം ചുറ്റി കറങ്ങൽ ആയിരുന്നല്ലോ.. ടീ.. സത്യം പറഞ്ഞതാ.. അവൻ നിന്നെ പോലേ അല്ല.. ഗുഡ് ലുക്ക് ആൻഡ് സ്റ്റൈൽ.. ഒരു ചോക്ലേറ്റ് ബേബി.. വലുതാകുമ്പോൾ എന്നെപ്പോലെ ആകും.. " " അതിനേക്കാൾ നല്ലത് വല്ല പിച്ചക്കാരനും ആകുന്നതാ അവൻ.." "എനിക്ക് എന്താടി ഒരു കുറവ്.. " "അയ്യോ.. കുറവോ.. നിനക്കോ.. നിനക്കെല്ലാം കൂടുതൽ അല്ലേ.. " അവൻ കൊടുത്തത് അതേ പോലെ തിരിച്ചു കൊടുത്തപ്പോൾ അവൾക്ക് ഒരു മനസുഖം.. അവനു ഒന്നാകെ വരാൻ തുടങ്ങിയിരുന്നു.. നാല് പറയാൻ തോന്നി.. പക്ഷെ എന്ത് കൊണ്ടോ ഒന്നും പുറത്തേക്ക് വന്നില്ല..

അവളെ നോക്കി പല്ല് ഞെരിച്ചു സമാധാനം കൊണ്ടു അവൻ.. അത് കണ്ടു അവൾ അറിയാതെ ചിരിച്ചു പോയി.. "പത്തു പൈസയ്ക്ക് കൊള്ളില്ലല്ലോടീ..? " " എന്ത്.. " അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി.. "നിന്റെ ചിരി.. " " വേണ്ട.. കൊള്ളേണ്ട.. കൊള്ളിക്കാൻ നിന്നോട് പറഞ്ഞില്ലല്ലോ.. " " എന്തായി മദർ തെരേസയുടെ ചാരിറ്റി പ്രസ്ഥാനം.. " "പ്രസ്ഥാനം ആയിട്ടില്ലല്ലോ.. ആവാൻ പോകുകയല്ലേ.. ഞാൻ തുടക്കം കുറിച്ച് വെച്ച എൻറെയീ പ്രസ്ഥാനത്തിന്റെ ഉൽഘാടന ചടങ്ങു നിർവഹിക്കുന്നത് ആരെന്നു അറിയാമോ നിനക്ക്..? 27 ആം തീയതി നമ്മുടെ കോളേജിൽ നടക്കാൻ പോകുന്ന ഈ പ്രോഗ്രാമിന്റെ വിശിഷ്ടാതിഥി ആരെന്നു അറിയാമോ അമൻ.? ചെയർമാൻ എന്നത് പോട്ടെ.. ഈ കോളേജിലെ ഒരു സ്റ്റുഡന്റ് എന്ന നിലയിൽ എങ്കിലും അറിയാമോ നിനക്ക് അക്കാര്യം..?"

അവൾ ചോദിച്ചു തീർന്നില്ല..അതിന് മുന്നേ കയ്യിലെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. "One minute " അവൾ അവന്റെ മുഖത്ത് നോക്കി പറഞ്ഞു തിരിയാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു.. അവൾ കൈ കുടഞ്ഞു എന്തെന്ന ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. " ഈ ശാന്തത നിനക്ക് ചേരുന്നില്ല.. ചേരുന്നെങ്കിൽ തന്നെ എനിക്കത് ഇഷ്ട പെടുന്നില്ല.. എന്നോട് വേണ്ട ഇത്.. ഞാൻ തൊടുമ്പോൾ തെറിക്കുന്ന നിന്നെയാ എനിക്കിഷ്ടം.. അത് മതി.. അങ്ങനെ മതി.. കേട്ടല്ലോ.. " അവൻ പറഞ്ഞു.. അവളൊന്നും മിണ്ടിയില്ല.. അവനെക്കാൾ പ്രധാനം കാൾ ആണ്.. വക്കീൽ അങ്കിൾ ആണ് വിളിക്കുന്നത്.. അവൾ അവനെ കാര്യം ആക്കാതെ തിരിഞ്ഞു നിന്നു ഫോൺ അറ്റൻഡ് ചെയ്തു.. "ഹലോ.. അങ്കിൾ.. എന്തായി കാര്യങ്ങൾ..?" അവൾ പ്രതീക്ഷയോടെ ചോദിച്ചു.. പക്ഷെ ആ പ്രതീക്ഷ കെട്ടടങ്ങാൻ കൂടുതൽ നേരം വേണ്ടി വന്നില്ല........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story