ഏഴാം ബഹർ: ഭാഗം 29

ezhambahar

രചന: SHAMSEENA FIROZ

ഒരു അപരാധിയെ പോലെ ഏവരും മുന്നയെ വിമർശിക്കുന്നതു കണ്ടു.. അടുത്ത് ഒരു പെണ്ണുമുണ്ട്.. അവൾ എന്തൊക്കെയോ പറഞ്ഞു കരയുകയാണ്‌.. മുന്നയും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ ചുറ്റും കൂടി നിക്കുന്നവർ അതിന് അനുവദിക്കുന്നില്ല.. അവനെ കേൾക്കാൻ ആരും തയാർ ആകുന്നില്ല.. അവൾക്ക് ഒന്നും മനസ്സിലായില്ല.. നെഞ്ച് പിടയുന്നതു പോലെ തോന്നി.. വേഗം ആൾകൂട്ടത്തിനടുത്തേക്ക് ചെന്നു.. പ്രിൻസിപ്പൽ, സ്റ്റാഫ്‌സ് എന്നുവേണ്ട എല്ലാവരും ഉണ്ട്.അവരുടെയൊക്കെ മുഖത്ത് ദേഷ്യം..അവൾ ചുറ്റും നോക്കി.. നുസ്രയെ കണ്ടു.. നിന്നു കണ്ണ് നിറയ്ക്കുകയാണ്..അവൾ നുസ്രയോട് കാര്യം എന്തെന്ന് തിരക്കി.. "എനിക്കൊന്നും അറിയില്ലടീ..ഈ കുട്ടി പറയുന്നു മുന്ന അവളെ കയറി പിടിച്ചെന്നും മാനഭംഗ പെടുത്താൻ ശ്രമിച്ചു എന്നും.. റസ്റ്റ്‌ റൂമിൽ നിന്നും രക്ഷിക്കണേന്നും പറഞ്ഞു നിലവിളിച്ചു കൊണ്ടു പുറത്തേക്ക് ഓടുന്നതും അവൾക്ക് പിന്നാലെയായി മുന്ന ഇറങ്ങി വരുന്നതും മനാഫും മറ്റു ചിലരും കണ്ടെന്ന്..

അപ്പൊത്തന്നെ പ്രിൻസിയും സ്റ്റാഫ്‌സും സ്റ്റുഡന്റ്മൊക്കെ കൂടി..നീ അവളുടെ ഡ്രസ്സ്‌ ഒക്കെ ഒന്നു നോക്കിയേ.. ആകെ കീറി പറിഞ്ഞ്.. അവനെ ഒന്നും പറയാൻ അനുവദിക്കുന്നില്ല ആരും.. അവനെന്തു പറഞ്ഞിട്ടും ഇവിടെ ആരും കേൾക്കുന്നില്ലടീ.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. " പറഞ്ഞു തീരുമ്പോഴേക്കും നുസ്ര ഒന്നാകെ കരയാൻ തുടങ്ങിയിരുന്നു..ലൈലയ്ക്ക് എന്ത് ചെയ്യണമെന്ന് ഒരൂഹവും കിട്ടിയില്ല..പക്ഷെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരുന്നു..മനാഫ്..ആ പേര് അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു..ആൾകൂട്ടത്തിൽ മനാഫ്നെ തിരഞ്ഞു അവൾ..പ്രിൻസിയുടെ അടുത്ത് തന്നെ നിൽപ് ഉണ്ട്..മുന്നയെ എല്ലാവരും വിമർശിക്കുന്നത് കേട്ടു അവന്റെ മുഖത്ത് വിജയ ചിരി നിറയുന്നത് അവൾ കണ്ടു..പ്രിൻസി എല്ലാവരെയും പിരിച്ചു വിടാൻ നോക്കി..സ്റ്റുഡന്റസ് ഒക്കെ മുന്നയെ പരിഹാസത്തോടെയും പുച്ഛത്തോടെയും നോക്കിക്കൊണ്ട് ഓരോരോ ക്ലാസുകളിലേക്ക് മടങ്ങി.സ്റ്റാഫ്‌സും പിരിഞ്ഞു പോയി.

എന്നിട്ടും അവൾ പോയില്ല.നുസ്രയെയും പിടിച്ചു അവിടെ തന്നെ നിന്നു.. " Munawir..Come to office..ഇന്നൊരു ദിവസവും കൂടി നീ ഈ കോളേജിൽ ഉണ്ടാകും..നാളെമുതൽ ഉണ്ടാകില്ല.. ഡിസ്മിസ്സലിൽ കുറഞ്ഞ മറ്റൊന്നുമില്ല നിനക്ക് ഈ തെറ്റിന്.. ഒരു എക്സ്ക്യൂസും വേണ്ടാ.. ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. ഈ കോളേജിന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിക്കാൻ ശ്രമിച്ച നിന്നെപ്പോലെയൊരു സ്റ്റുഡന്റിനെ ഇനി ഇവിടെ തുടരാൻ അനുവദിക്കുന്നതിൽ കോളേജിന്റെ പ്രിൻസിപ്പൽ എന്ന നിലയിൽ എനിക്ക് വിയോജിപ്പുണ്ട്.. സ്റ്റാഫ്സിന്റെയും മാനേജ്മെന്റിന്റെയും ഡിസിഷൻ അത് തന്നെ ആയിരിക്കും.. സംശയമില്ല.സോ എത്രയും പെട്ടെന്ന് ഓഫീസിലേക്ക് വന്നു നിന്റെ ഡിസ്മിസ്സൽ കൈ പറ്റിക്കൊള്ളുക.." പ്രിൻസി ഉറച്ച ശബ്ദത്തോടെ പറഞ്ഞു.. " സാർ..പക്ഷെ.. പക്ഷെ തെളിവുകൾ ഒന്നും ഇല്ലാതെ എങ്ങനെയാ‌ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്.. അതും ഇത്രയും പെട്ടെന്ന്.. അറ്റ്ലീസ്റ്റ് ഇവന് പറയാനുള്ളത് എന്താണെന്ന് എങ്കിലും കേട്ടോ.. ഇവന്റെ ഭാഗം സംസാരിക്കാൻ ആരെങ്കിലും ഇവനെ അനുവദിച്ചോ..?" ലൈല രണ്ടും കല്പിച്ചു പ്രിൻസിയുടെ മുന്നിൽ ചെന്നു നിന്നു ചോദിച്ചു..

"ഇപ്പോൾ ഇവിടെ കണ്ടത് തന്നെയല്ലേ തെളിവ്..അതിനേക്കാൾ വലിയൊരു തെളിവ് എന്തിനാണ് മുനവിർ കുറ്റം ചെയ്തു എന്ന് പ്രൂവ് ചെയ്യുന്നതിന്.. ആ കുട്ടിയുടെ കംപ്ലയിന്റ് തന്നെ ധാരാളം.. പിന്നെ ആ കുട്ടി ഇറങ്ങി ഓടുന്നതും പിന്നാലെ ഇവൻ ഇറങ്ങി വരുന്നതും കണ്ടവരുണ്ട് ഇവിടെ.. " "പുറത്തേക്ക് ഇറങ്ങി വന്നതല്ലേ കണ്ടുള്ളു.. അല്ലാതെ അകത്തെന്തു സംഭവിച്ചു എന്നാരും കണ്ടില്ലല്ലോ.. അത് ആ കുട്ടിക്കും ഇവനും മാത്രമല്ലെ അറിയുള്ളു.. അത് കൊണ്ടു അവളുടെ മാത്രമല്ല.. ഇവന്റെ ഭാഗം കൂടി കേൾക്കാൻ സാർ തയാറാകണം..അല്ലാത്ത പക്ഷം ഇവന്റെ മേൽ ആക്ഷൻ എടുക്കാൻ സാധ്യമല്ല.. അങ്ങനെയൊരു റൂൾ നിലവിലില്ല സാർ.. അതു സാർനു അറിയാത്തതൊന്നുമല്ലല്ലോ..? " അവൾ പറയാൻ ഉള്ളത് തുറന്നടിച്ചു തന്നെ പറഞ്ഞു..പ്രിൻസി ആണെന്നൊന്നും നോക്കിയില്ല.. "അകത്തു എന്തു സംഭവിച്ചു എന്ന് മനസ്സിലാക്കാൻ ആ കുട്ടിയുടെ മുഖത്തേക്കും ശരീരത്തേക്കും നോക്കിയാൽ മതി.. അത് വ്യക്തമാകുന്നുണ്ട്..

ഇവൻ കടന്നു പിടിച്ചതിന്റെയും മാനഭംഗ പെടുത്താൻ ശ്രമിച്ചതിന്റെയും ഫലമായാണ് അവളുടെ വസ്ത്രം കീറി പറിഞ്ഞത്..അല്ലാതെ സ്വയം വലിച്ചു കീറി എന്നെ ഒരുവൻ മാന ഭംഗപെടുത്താൻ ശ്രമിച്ചു എന്ന് പറഞ്ഞതല്ല..ഏതെങ്കിലും ഒരു പെൺകുട്ടി അങ്ങനെ പറയുമോ.. സ്വന്തം അഭിമാനത്തിന്റെ കാര്യത്തിൽ ഏതെങ്കിലും ഒരു സ്ത്രീ നുണ പറയുമോ..അത്രയെങ്കിലും ചിന്തിക്കാനുള്ള ബുദ്ധി നിനക്ക് ഇല്ലാതെ പോയോ ലൈല.. " "നോ സാർ.. ഞാനിത് വിശ്വസിക്കില്ല.. കാരണം മറ്റാരേക്കാളും നന്നായി മുനവിർനെ എനിക്കറിയാം..ഇവൻ ഇങ്ങനെയൊരു പ്രവർത്തി ചെയ്യില്ല.. ഇതാരോ മനഃപൂർവം ചെയ്തതാ..ഇവനോട് ദേഷ്യമുള്ള ആരോ ഇവനെ കുടുക്കാൻ വേണ്ടി പ്ലാനിങ്ങോടെ ചെയ്ത കാര്യമാണ്.. അല്ലെങ്കിൽ അവൾ എങ്ങനെ കറക്റ്റ് ആയി ഇവനുള്ള നേരം റസ്റ്റ്‌ റൂമിലേക്ക്‌ എത്തി.. അതും ഒന്നിച്ച് മറ്റാരുമില്ല.. അവൾ തനിച്ച്.. ശേഷം പുറത്തേക്ക് ഓടുന്നു.. കൃത്യമായി ആ സമയം അവിടേക്ക് ചിലർ എത്തിപ്പെടുന്നു..അതെങ്ങനെ സാർ..?

പുറമെ കണ്ടത് സാർ അതേ പടി വിശ്വസിച്ചു കളഞ്ഞു.. പിന്നാം പുറത്ത് എന്താണെന്ന് അന്വേഷിക്കാൻ നിന്നില്ല..എന്തിന്..ഇവന് പറയാനുള്ളതു എന്തെന്ന് പോലും കേൾക്കാൻ തയാറാകുന്നില്ലാ.. എന്താ അതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത്..സാറും കൂടി അറിഞ്ഞു വെച്ചു കൊണ്ടാണ് ഇങ്ങനെയൊരു പ്ലേ എന്നോ.. അവരുടെ അരങ്ങു തകർത്തുള്ള അഭിനയത്തിനു സാറും കൂട്ട് നിന്നെന്നോ..? " " Shut up.. നീയീ കോളേജിന്റെ ലേഡി സ്റ്റാർ ആയിരിക്കാം.. പഠനത്തിലും മറ്റു ആക്റ്റിവിറ്റീസിലും മുൻപന്തിയിൽ നിൽക്കുന്ന സ്റ്റുഡന്റ് ആയിരിക്കാം..എന്നുകരുതി അതെന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അധികാരമായി കാണരുത്..ടീച്ചർസിന്റെ നേർക്ക് ശബ്ദം ഉയർത്താനുള്ള അധികാരം ആരാ നിനക്ക് നൽകിയത്..ഈ കോളേജിന്റെ പ്രിൻസിപ്പൽ ആയ എന്റെ മുഖത്ത് നോക്കി ഇത്രേം ശബ്ദം എടുത്തു സംസാരിക്കാനും എന്നെ നീതിന്യായങ്ങൾ പഠിപ്പിക്കാനും നിനക്ക് എത്ര ധൈര്യം ഉണ്ടായിരിക്കണം..

എങ്ങനെ സാധിച്ചു നിനക്കതിന്..ഇവന്റെ ഒന്നിച്ച് നിനക്കും ഡിസ്മിസ്സൽ വേണമെങ്കിൽ ഇനി നിനക്ക് സംസാരിക്കാം..അല്ലെങ്കിൽ ക്ലാസ്സിലേക്ക് പോകാം..ഈ കോളേജിൽ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു, എന്ത് ചെയ്യണമെന്നൊക്കെ തീരുമാനിക്കാൻ ഇവിടെ പ്രിൻസിപ്പലായ ഞാനുണ്ട്..ഒരു മാനേജ്മെന്റ്റുണ്ട്..ഒട്ടനവധി സ്റ്റാഫ്‌സുണ്ട്..സോ യു ക്യാൻ ഗോ.." " ഇല്ല സാർ..ഒരിക്കലും എന്റെ ശബ്ദം താണ് പോകില്ല.. തെറ്റുകൾക്ക് മുന്നിൽ ഒരിക്കലും ഞാൻ മൗനം പാലിച്ചു നിൽക്കില്ല..ശബ്ദിക്കുക തന്നെ ചെയ്യും..നേരിന്റെ ഭാഗത്തു മാത്രമേ ഞാൻ കൂട്ട് നിൽക്കുകയുള്ളൂ.. തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെയാ..അതിനി പ്രിൻസിപ്പൽ എന്നല്ല.. മിനിസ്റ്റർ ആണെന്നാൽ പോലും ഞാൻ ചോദിച്ചിരിക്കും.." " I say go to your class.." പ്രിൻസി ഗർജിച്ചു..അത് കൊണ്ടൊന്നും പതറിയില്ല അവൾ.. പ്രിൻസി ഓഫീസിലേക്ക് കയറുന്നത് പുച്ഛത്തോടെ നോക്കി നിന്നു.. ശേഷം മുന്നയുടെ നേർക്ക് തിരിഞ്ഞു.. അവൻ ആകെ തകർന്നു പോയിട്ടുണ്ട്.. ഒരു തെറ്റും ചെയ്യാതെ ഏവർക്കും മുന്നിൽ തല താഴ്ത്തപ്പെട്ടതിന്റെ വേദന അവന്റെ മുഖത്ത് വ്യക്തമായി കാണാം..

അത് കൊണ്ടു അവൾ അവനോട് ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല.. അവന്റെ തോളിൽ അമർത്തി കൈ വെച്ചു ഒന്നുമില്ലടാന്നുള്ള അർത്ഥത്തിൽ ഒന്നു കണ്ണുകൾ അടച്ചു കാണിച്ചു.. അവൻ നിറഞ്ഞ കണ്ണുകളോടെ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു..അത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. "ഓഫീസിലേക്ക് പോകണ്ട.. ക്ലാസ്സിലേക്ക് ചെല്ല്.. ഞാനിപ്പോ വരാം.. " അവൾ മുന്നയോട് പറഞ്ഞു.. അവൾ എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു അവളുടെ ശബ്ദത്തിൽ നിന്നും അവന് മനസ്സിലായി.. " ലൈല.. ഒന്നും വേണ്ടാ.. ഒരു പ്രശ്നത്തിനും ചെല്ലരുത്..ആരാ എന്റെ ശത്രുവെന്നു എനിക്കറിയില്ല.. ആരായിരുന്നാലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും.. നീ പറഞ്ഞത് പോലെ തെറ്റിന് നേരെ ശബ്ദം ഉയർത്തണം.അതിനി മുന്നിൽ ഉള്ളത് പ്രിൻസിപ്പൽ ആയാലും ശെരി.. മിനിസ്റ്റർ ആയാലും ശെരി.. ഇത്രകാലം ഞാൻ ചെയ്തിരുന്നതും അതുതന്നെയാ..ആരെയും പേടിക്കാതെ എവിടെയും ഉറച്ച ശബ്ദത്തോടെ സംസാരിക്കുമായിരുന്നു..സത്യം ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുമായിരുന്നു.. പക്ഷെ ഇപ്പോ.. ഒന്നും ചെയ്തില്ല.. എന്റെ നിരപരാധിത്വം തെളിയിക്കുന്നത് പോയിട്ട് ഞാനൊന്നു ശബ്ദം ഉയർത്തി സംസാരിച്ചതു പോലുമില്ല..

ഒന്നു കൊണ്ടും ഒരു പ്രശ്നവും ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ലൈല.. ഈ കോളേജിൽ ഞാനൊന്നു ഉറക്കെ സംസാരിച്ചാൽ പോലും അത് നിന്നെ ബാധിക്കും.. കാരണം എന്റെ ശത്രു, അത് നിന്റെ കൂടി ശത്രുവായിരിക്കും.. അടുത്തത് നിനക്ക് നേരെ ആയിരിക്കും കരുക്കൾ നീക്കുക.. അതുണ്ടാവാൻ പാടില്ല ലൈല.. ഞാൻ പൊക്കോളാം ഈ കോളേജിൽ നിന്നും.. ഞാൻ ഇവിടെ ഉണ്ടാകുന്ന കാലത്തോളം എനിക്ക് മാത്രല്ല.. നിനക്കും കൂടിയാ പ്രശ്നങ്ങൾ.. " "പൊയ്ക്കോളാമെന്നോ.. എവിടേക്ക്.. അതിനാണോ നീ ഇവിടെ അഡ്മിഷൻ എടുത്തത്.. നിനക്ക് പഠിക്കണ്ടേ.. നിന്റെ ലക്ഷ്യങ്ങളിലേക്ക് എത്തണ്ടേ.. വേണം.. അതിന് നീയിവിടെ വേണം.. ഇനി നീയൊന്നും പറയണ്ട.. എനിക്കറിയാം എന്ത് വേണമെന്ന്.. ഇതിന് പിന്നിൽ ആരെന്നും അറിയാം.. നിന്നോട് ക്ലാസ്സിലേക്ക് പോകാനാ പറഞ്ഞത്.. " ഒരലർച്ച ആയിരുന്നു അവൾ.. അവനൊന്നും പറഞ്ഞില്ല.. അവന്റെ കണ്ണുകൾ വല്ലാതെ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.. അത് അവൾ കാണണ്ടന്ന് കരുതി വേഗം മുഖം വെട്ടിച്ചു വാഷ്റൂമിന്റെ ഭാഗത്തേക്ക്‌ നടന്നു.. " ലൈലാ.. എന്താ.. എന്താ ഇനി നമ്മൾ ചെയ്യുക..ആരാ പ്രിൻസിയോട് ഒന്നു സംസാരിക്കുക.. അയാൾ എന്താ ഇങ്ങനെ..

അല്ലെങ്കിലും മുന്നയെ കണ്ടുകൂടാ അയാൾക്ക്‌.. അവൻ ചെയർമാൻ സ്ഥാനത്തേക്ക് നിന്നത് ഒന്നും അയാൾക്ക്‌ ഇഷ്ടപ്പെട്ടിട്ടില്ല.. ഒരുദിവസം അവനോട് ചോദിച്ചിരുന്നു എന്തിനാ ഒരു ഇലക്ഷന്റെയൊക്കെ ആവശ്യം.. ഇതുവരെ ഉണ്ടായിരുന്നതു പോലെ താജ് തന്നെ ആ സ്ഥാനത്തു തുടർന്നാൽ പോരേന്ന്.. അന്ന് മുന്ന അതിന് അയാൾക്ക്‌ നല്ല മറുപടി കൊടുത്തതാ.. ഇന്നിപ്പോ എത്ര വേഗമാ അവൻ ഇവിടെന്നു പറഞ്ഞു വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്..ആ അറ്റാക്ക് വന്നതിലേ ചത്തു പോയാൽ മതിയായിരുന്നു കാലമാടൻ.. റെസ്റ്റും കഴിഞ്ഞു കെട്ടി എടുത്തത് ഇതിന് വേണ്ടിയായിരുന്നോ..? " നുസ്ര കരച്ചിൽ ഒതുക്കിക്കൊണ്ട് പറഞ്ഞു. " കയ്യിൽ പണം ഉള്ളവൻ പറഞ്ഞാൽ അയാൾ കേൾക്കും..കേൾക്കുക മാത്രമല്ല.. അനുസരിക്കുകയും ചെയ്യും.. അതിന്റെ തെളിവ് അല്ലേ ഇപ്പോൾ ഇവിടെ കണ്ടത്.. ഇത് മാത്രമാണോ.. എന്ത് കൊണ്ടാ അയാൾ എല്ലായ്‌പോഴും താജ്നെ സപ്പോർട്ട് ചെയ്യുന്നത്..

അവൻ എന്തൊക്കെ തെറ്റ് ചെയ്താലും അവനെ ഡിസ്മിസ്സൽ ചെയ്യുന്നത് പോയിട്ട് ഒരു സസ്പെൻഷൻ എങ്കിലും കൊടുക്കാറുണ്ടോ.. അന്നൊരു വട്ടം കൊടുത്തത് തന്നെ ഞാൻ അത്ര വലിയ പ്രസംഗം നടത്തിയിട്ടാ.. ഒപ്പം സിസി ടീവി വിഷുവൽസും..ഇപ്പോ മുന്ന തെറ്റൊന്നും ചെയ്തിട്ടില്ലന്ന് പ്രൂവ് ചെയ്യാൻ അന്ന് അമൻ തെറ്റ് ചെയ്തെന്നു പ്രൂവ് ചെയ്യാൻ ഉപയോഗിച്ച അതേ വഴി തന്നെ മതിയായിരുന്നു.. പക്ഷെ അന്ന് അവന് സസ്പെൻഷൻ കിട്ടിയതിനു ശേഷം ഈ കോളേജിൽ സിസി ക്യാമറ പ്രവർത്തിക്കുന്നില്ല.. ദേഷ്യം കൊണ്ട് അന്ന് അവൻ കണക്ഷൻ കട്ട്‌ ചെയ്തതാ.. പിന്നീട് അത് കണക്ട് ചെയ്യാൻ പ്രിൻസി തയാറായിട്ടില്ല.. അത് അവനെന്നോട് ഒരു വട്ടം അവന്റെ കഴിവ് ആണെന്നതു പോലെ എടുത്തു പറയുകയും ഉണ്ടായി.. അന്ന് അവൻ അത് ചെയ്തില്ലായിരുന്നു എങ്കിൽ മുന്നയ്ക്ക് ഇന്ന് ഇതൊന്നും നേരിടേണ്ടി വരില്ലായിരുന്നു.. മുന്ന തെറ്റൊന്നും ചെയ്തിട്ടില്ലന്ന് നമുക്ക് എളുപ്പം തെളിയിക്കാമായിരുന്നു.. പ്രിൻസിയോട് നമ്മൾ ആരും ഒന്നും തന്നെ പറഞ്ഞിട്ട് കാര്യമില്ല.. പണം കണ്ടാൽ കണ്ണ് മഞ്ഞളിച്ചു പോകുന്നയാളാ ആ കിളവൻ.. പണം കൊണ്ടാ അയാളെ കയ്യിൽ എടുത്തിരിക്കുന്നത്.. " അവൾ ദേഷ്യത്തോടെ പറഞ്ഞു.

" എന്താ നീ പറഞ്ഞു വരുന്നത്..? " നുസ്ര ഒന്നും മനസ്സിലാവാതെ ചോദിച്ചു. " ഈ കോളേജിൽ മുന്നയ്ക്ക് ഒരു ശത്രുവേയുള്ളൂ.. അത് ആരെന്നു എനിക്ക് മാത്രമല്ല.. നിനക്കും നന്നായി അറിയാം.. രണ്ടു ദിവസം കഴിഞ്ഞാൽ എലെക്ഷനാണ്.. ആ എലെക്ഷനു മുന്ന ഈ കോളേജിൽ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളെയുള്ളൂ ഇവിടെ.. അവനാ ഇത് ചെയ്തത്.. മുന്നയെ എളുപ്പം മുന്നിൽ നിന്നും നീക്കി കളയാൻ വേണ്ടി അവൻ പണം കൊടുത്തു ചെയ്യിപ്പിച്ചതാ ഇത്.. അതിലൊരു സംശയവുമില്ല.. " " നീ പറഞ്ഞു വരുന്നത് ഇതിന്റെയെല്ലാം പിന്നിൽ താജ് ആണെന്നല്ലെ.. ഇല്ല..ഞാനിത് വിശ്വസിക്കില്ല.. താജ് അല്ല.. താജ് ഒരിക്കലും ഇത്രേം തരം താണ ഒരു കളി കളിക്കില്ല.. മാത്രല്ല.. മുന്ന ഇപ്പോൾ താജ്ന്റെ ശത്രുവല്ല.. ഫ്രണ്ടാ.. മുന്നയും താജുo നല്ല ഫ്രണ്ട്സാ ഇപ്പോൾ..താജ്നു എബി എങ്ങനെയാണോ അത് പോലെത്തന്നെയാ മുന്നയും.. എബിയോട് പെരുമാറുന്നത് പോലെത്തന്നെയാ മുന്നയോടും പെരുമാറുന്നത്.. മുന്നയ്ക്കും അങ്ങനെ തന്നെ..അവൻ താജ്മായി നല്ലോണം ക്ലോസ് ആയിട്ടുണ്ട്.. വിളിക്കുമ്പോഴോക്കെ ഞാൻ പറഞ്ഞിട്ടില്ലേ ഇക്കാര്യം.. ഞാൻ പറയുന്നത് വിശ്വാസം ആകുന്നില്ലങ്കിൽ മുന്നയോട് ചോദിച്ചു നോക്ക്.. എബിയോട് ചോദിച്ചു നോക്ക്..

ഈ കോളേജിൽ ആരോടു വേണമെങ്കിലും ചോദിച്ചു നോക്ക്.. എല്ലാവർക്കും അറിയാം താജുo മുന്നയും ഇപ്പോൾ ശത്രുക്കൾ അല്ല.. ഏറ്റവും നല്ല ഫ്രണ്ട്സ് ആണെന്ന്.. നീ താജ്നെ വെറുതെ തെറ്റിദ്ധരിക്കല്ലേ.. " "തെറ്റിദ്ധാരണയൊന്നുമല്ല.. നല്ല ധാരണ തന്നെയാ.. ഒരു സുപ്രഭാതം കൊണ്ടു അവൻ നന്നായെന്നു വിശ്വസിക്കാൻ മാത്രം മണ്ടിയല്ല ഞാൻ.. ഞാനാ അവനോട് പറഞ്ഞത് മുന്നയുമായി കൂട്ട് കൂടണമെന്ന്.. വാക്ക് തരുകയും ചെയ്തു.. അതുപക്ഷെ ഇത്രേം വലിയൊരു ചതി മുന്നയോട് കാണിക്കാൻ വേണ്ടി ആയിരിക്കുമെന്ന് കരുതിയില്ല..ഫ്രണ്ട്സ് ആയാൽ പിന്നെ ആരും അവനെ സംശയിക്കില്ലല്ലോ.. മുന്ന പോലും അവനെ സംശയിക്കില്ല.. അതിന് വേണ്ടിയായിരുന്നു എനിക്ക് വാക്ക് തരലും മുന്നയോട് കൂട്ട് കൂടലും ചേർന്നു നടക്കലുമൊക്കെ.. പിന്നിൽ നിന്നും ചതിച്ചു വീഴ്ത്താൻ ആയിരുന്നു.. " അവൾ എരിയുന്ന കണ്ണുകളോടെ പറഞ്ഞു.. "ലൈലാ.. നീ.. നീയിത് എന്തൊക്കെയാ പറയുന്നേ.. താജ് അല്ല.. നീയൊന്നു വിശ്വസിക്കടീ.. "

"വേണ്ടാ.. ഒന്നും പറയണ്ട.. അവനെ നന്നായി ചിത്രീകരിക്കാൻ ശ്രമിക്കണ്ടാ നീ.. അവനെ വിശ്വസിച്ചതാ ഞാൻ ചെയ്ത തെറ്റ്.. ഞാൻ അവനെ വിശ്വസിച്ചിരുന്നു.. ഒരു സുഹൃത്ത് എന്ന പോൽ സ്നേഹിച്ചു തുടങ്ങിയിരുന്നു.. തെറ്റ് പറ്റിപ്പോയി.. വലിയ തെറ്റ്.. ദുഷ്ടനാ അവൻ.. ഒരുകാലത്തും മാറാൻ പോകുന്നില്ല അവൻ.. " "എടീ..ഞാനൊന്നു പറഞ്ഞോ.... " നുസ്രയെ മുഴുവനാക്കാൻ അനുവദിച്ചില്ല.. അതിന് മുന്നേ അവൾ കൈ ഉയർത്തി തടഞ്ഞു.. നുസ്ര വീണ്ടും പറയാൻ ശ്രമിച്ചു.. അവളൊന്നും കൂട്ടാക്കാൻ തയാറല്ലായിരുന്നു.. കത്തുന്ന കണ്ണുകളോടെ താജ്ന്റെ ക്ലാസ്സ്‌ ലക്ഷ്യം വെച്ചു നടന്നു.. മൂന്ന് നാലടി മുന്നിലേക്ക് നടന്നതും അവളുടെ കുറുകെ ഒരു കൈ നീണ്ടു..അവൾ തല ഉയർത്തി നോക്കി.. വിജയ ചിരിയോടെ മുന്നിൽ നിൽക്കുന്നു മനാഫ്.. അവനെ കണ്ടതും അവൾക്ക് ഒന്നാകെ വന്നു.. കടിച്ചു കീറാൻ തോന്നിയെങ്കിലും ആദ്യം താജ്നെ കാണണമെന്നതു മാത്രമായിരുന്നു അവളുടെ മനസ്സിൽ..വക വെക്കാതെ മുന്നോട്ടു നടക്കാൻ ഒരുങ്ങിയതും അവൻ വീണ്ടും അവൾക്ക് തടസ്സം സൃഷ്ടിച്ചു.. "എന്താടാ പട്ടി നിനക്ക് വേണ്ടത്.." "ലൈല ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു..ഓ സോറി.. എങ്ങനെ ദേഷ്യം വരാതെ നിക്കും..

അതുപോലെയൊരു കാര്യത്തിന് സാക്ഷ്യം വഹിച്ചു വരുകയല്ലേ.. ഒരിക്കലും പ്രതീക്ഷിച്ചില്ലാ അല്ലേ ഇങ്ങനെ ഒന്ന്.. " "നിന്നെ പോലെയുള്ള ചെറ്റകൾ അരങ്ങു തകർക്കുന്ന ഈ കോളേജിലേക്ക് കാലെടുത്തു വെച്ചത് ഇതൊക്കെ പ്രതീക്ഷിച്ച് കൊണ്ടു തന്നെയാടാ..പക്ഷെ അഭിനയം..അത് ഇത്രയും തകർക്കുമെന്ന് കരുതിയില്ല..പടുത്തം നിർത്തി സിനിമ ഫീൽഡിലേക്ക് ഇറങ്ങാം നിനക്കൊക്കെ.. അമിതാ ബച്ചൻ തോറ്റു പിന്നിൽ നിൽക്കും.. ഉളുപ്പ് ഉണ്ടോ ടാ നിനക്കെന്റെ മുന്നിൽ വന്നു നിന്നു വിജയധ്വനി മുഴക്കാൻ.. ചതിയിലൂടെ വിജയിക്കാൻ ആർക്കാ കഴിയാത്തത്.. എന്തു കിട്ടി നിനക്കിതിൽ നിന്നും.. എത്ര കൊടുത്തു നീയൊക്കെ ആ കിളവന്." "അപ്പൊ എന്റെ ഊഹം തെറ്റിയില്ല.. കോളേജ് പെണ്പുലി ലൈല ജബീൻ ആ സംഭവത്തിനു വെറുമൊരു കാഴ്ചക്കാരി മാത്രമായിരുന്നില്ല... കാര്യങ്ങളുടെ കിടപ്പ് വശം ആ സ്പോട്ടിൽ തന്നെ തിരിച്ചറിഞ്ഞു..അല്ലേ..? ബ്രില്ലിയന്റ്റ്.. ഇത് ഞാൻ പ്രതീക്ഷിച്ചതാ.. നീ ബാക്കിയുള്ളവരെ പോലെ വിവരം ഇല്ലാത്തവളല്ലാ എന്ന് എനിക്ക് നന്നായി അറിയാം..

ഒരേ സമയം പത്താളുകളുടെ ബുദ്ധിയും തന്റേടവുമുള്ളവളല്ലെ.. എന്നാൽ നീ കേട്ടോ..നീ കേൾക്കാൻ കൊതിക്കുന്നതു തന്നെ പറയാം ഞാൻ..നീ കണ്ടതല്ല.. നീ മനസ്സിലാക്കിയതു തന്നെയാ സത്യം.. അഭിനയമായിരുന്നു.. പക്കാ പ്ലാനിങ് ഡ്രാമ.. താജ്ന് വേണ്ടി.. താജ്ന് വേണ്ടി ഒരു ചിന്ന ഹെല്പ്.. " " അതും എനിക്കറിയാമെടാ.. അവൻ തിരക്കഥ എഴുതിയ നാടകത്തിലെ വെറുമൊരു അഭിനേതാവ് മാത്രമാണ് നീയെന്ന്.. ഇതിന് പിന്നിലുള്ള നിന്റെയൊക്കെ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം..ഒന്നും നടക്കാൻ പോകുന്നില്ല.. മുന്ന ഈ കോളേജിൽ നിന്നും പോകാനും പോകുന്നില്ല.. നിന്റെ ആ താജ് ഉണ്ടല്ലോ..എല്ലാവരെയും തൂത്തെറിഞ്ഞ് അവൻ ഇവിടെ വിലസി നടക്കാനും പോകുന്നില്ല.. അതിന് ഞാൻ സമ്മതിക്കില്ല.. ചെന്നു പറഞ്ഞേക്ക് അവനോട്.. "

അവൾ അട്ടഹസിച്ച് കൊണ്ടു പറഞ്ഞു.. അപ്പോഴേക്കും അവൾ കിതക്കാൻ തുടങ്ങിയിരുന്നു.. എല്ലാത്തിനെയും ചുട്ടു ചാമ്പലാക്കാനുള്ള ദേഷ്യം തോന്നി അവൾക്ക്.. താജ്നെ കാണാൻ ചെന്നില്ലാ.. അവിടെന്ന് തന്നെ തിരിച്ചു പോയി.. മനാഫ്ന്റെ മുഖത്ത് വല്ലാത്തൊരു തരം ആഹ്ലാദം നിറഞ്ഞു വന്നു..അത് തന്റെ ശ്രമം വിജയം കൊണ്ടതിലുള്ള ആഹ്ലാദമായിരുന്നു..അവൻ ഹാരിസിന്റെ അടുത്തേക്ക് ചെന്നു.. "എവിടെ പോകണം..എത്ര ചിലവ് ചെയ്യണം.. പറാ..ഏതു പബ്ബാ ചൂസ് ചെയ്യേണ്ടത്..ഒരു വമ്പൻ പാർട്ടിക്കുള്ള അറേഞ്ച്മെന്റ്സ് തന്നെ നടത്താം.. നീ എല്ലാവരെയും വിളിക്ക്..ഇന്നത്തെ ദിവസം ആഹ്ലാദിക്കാൻ ഉള്ളതാ.. " "കൂടുതൽ സന്തോഷിക്കുകയൊന്നും വേണ്ടാ.. കളിച്ചത് താജ്നോടാ.. അത് മറക്കണ്ട..ഏതു നിമിഷവും നമ്മളെ ചവിട്ടി കൊല്ലാൻ അവൻ വന്നേക്കാം..അറിയാല്ലോ അവനെ.. അവന്റെ നേർക്ക് ശബ്ദം ഉയർത്തിയവനെ പോലും വെറുതെ വിട്ട ചരിത്രമില്ല അവന്.. പിന്നെയാ ഇങ്ങനൊരു ചെയ്ത്ത് ചെയ്ത നമ്മളെ..അത് കൊണ്ടു ആഹ്ലാദിക്കാനും അർമാദിക്കാനും വരട്ടെ.. " "നീ എന്തിനാ ഹാരിസ് ഇങ്ങനെ പേടിക്കുന്നത്..

ഇങ്ങനെ പേടിച്ചതു കൊണ്ടാ ഇന്ന് ഈ കോളേജിൽ അവൻ അധിപനും ഞാനും നീയുമൊക്കെ വെറും പുഴുക്കളുമായി മാറിയത്..ഇന്നും ഇന്നലെയും തുടങ്ങിയതല്ലാതെ അവൻ ഇവിടെ കിടന്നു വിലസി നമ്മളെയൊക്കെ ചവിട്ടി താഴ്ത്താൻ.. അഞ്ചു വർഷമാ..അഞ്ചു വർഷത്തോളമായി ഈ നെഞ്ചിൽ അവനോടുള്ള അമർഷം കടന്നു കൂടിയിട്ട്.. അത് പകയായി മാറിയത് ഈ വർഷം മുതലാ..ആ കോളേജ് സിങ്കക്കുട്ടിയില്ലേ..ലൈല ജബീൻ.. അവൾ ഈ കോളേജിലേക്ക് വന്നതിനു ശേഷമാ.. ആദ്യമാത്രയിൽ തന്നെ എനിക്ക് അവളെ അങ്ങ് പിടിച്ചതാ.. അസ്സല് ഫിഗറാ.. ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചിട്ടുണ്ടോ..കിക്ക് പിടിപ്പിക്കും ആരെയും..അതിനേക്കാൾ അവളുടെ തന്റേടം..എല്ലാം കൊണ്ടും സൂപ്പറാ..ഒന്ന് മുട്ടി നോക്കാൻ തന്നെയായിരുന്നു തീരുമാനം.. പക്ഷെ താജ്.. മുട്ടി നോക്കുന്നതു പോയിട്ട് അവളെ അറിയാതെ പോലും ഒന്ന് നോക്കാൻ അവൻ അനുവദിച്ചില്ല..കോളേജ് ഒന്നടങ്കം അവൻ വിറപ്പിച്ചു അവൾ തന്റെ പെണ്ണാണെന്നും അവളെ നോക്കിയവന്റെ അവസാനം ആണെന്നും..

അന്നൊരു വട്ടം ഞാൻ അവളെ കുറിച്ചൊന്നു പറഞ്ഞതിന് എന്റെ കഴുത്തിനു ഞെരിച്ച് കൊല്ലാൻ നോക്കിയവനാ അവൻ.. എന്നിട്ടും പക പോക്കാതെ നിന്നത് അവൾക്ക് അവനോട് ഒരു ചുക്കും ഇല്ലെന്ന് അറിഞ്ഞത് കൊണ്ടാ.. പക്ഷെ ഇപ്പോൾ അങ്ങനെയല്ല.. അവൾ അവനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.. കോളേജ് സംസാരം മുഴുവനും അതിനെ കുറിച്ചാ..കയ്യും കാലും ഒടിഞ്ഞു കിടന്ന അവളെ അവൻ ശ്രുശ്രൂഷിച്ചെന്നും അതിൽ എവിടെയോ അവൾ അവന്റെ പ്രണയത്തിൽ വീണുമെന്നുമൊക്കെയാ ക്ലാസ്സിൽ എല്ലാവരും പറയുന്നത്..പറയുന്നത് മാത്രമല്ല.. അത് സത്യമാ..അല്ലെങ്കിൽ പിന്നെ എങ്ങനെ അവനും മുന്നയും ഫ്രണ്ട്സായി.. ഇപ്പോ താജ്നെ ഒറ്റയ്ക്ക് കാണാറുണ്ടോ.. ഏതുനേരവും മുന്ന താജ്ന്റെ ഒന്നിച്ച് ഉണ്ടാകും..അതാ എനിക്ക് കൂടുതൽ സഹിക്കാൻ പറ്റാത്തത്..രണ്ടു തുല്യ ശക്തികളാ അവർ.. അവർ ഒരിക്കലും ഒന്ന് ചേരാൻ പാടില്ല..പിന്നെ ഇവിടെ നമുക്ക് ഒരു സ്ഥാനവും ഉണ്ടാകില്ല..

നമ്മൾ ഇവിടത്തെ പിള്ളേര് ആണെന്ന് പറഞ്ഞു നടക്കുന്നതിൽ പിന്നെ എന്താടാ കാര്യം.. ഇന്നലെ വന്നവനാ മുന്ന..എന്നിട്ടും അവൻ ഇവിടെ വിലസുന്നതു നീ കണ്ടോ.. താജ് മാത്രമല്ല.. മുന്നയും എന്റെ നേർക്ക് കൈ ഉയർത്തിയതാ.. ഓർമ ഉണ്ടോ അന്നൊരു വൈകുന്നേരം ഫ്ലക്സ് നശിപ്പിച്ചതിന് അവനെന്റെ മുഖത്ത് അടിച്ചത്.. എല്ലാം ചേർത്താ ഞാനിന്നു കൊടുത്തത്. ഒരു വെടിക്ക് രണ്ടല്ല മൂന്നു പക്ഷികളാ.. ഇനിമുതൽ മുന്ന ഈ കോളേജിൽ ഇല്ല..അഥവാ ഉണ്ടെങ്കിൽ തന്നെ താജ്ന്റെ ശത്രുവായി..Then താജ് ലൈല റിലേഷൻ..അവൾക്ക് താജ്നോട് ഒരിഷ്ടം തോന്നിയിട്ടുണ്ട് എങ്കിൽ തന്നെ അത് ഇന്നത്തോടെ ഇല്ലാതായിക്കാണും..പഴയതിനേക്കാൾ ദേഷ്യം ആയിരിക്കും അവൾക്ക് ഇപ്പൊ താജ്നോട്..ആൾറെഡി അവൾ വിശ്വസിച്ചിരുന്നു താജ് ആണ് ഇതിന് പിന്നിൽ എന്ന്..അത് പോരാഞ്ഞിട്ട് ഞാൻ അവളെ വിശ്വസിപ്പിക്കുകയും ചെയ്തു..കാരണം അവൾക്ക് മുന്നിൽ ഞാൻ താജ്ന്റെ ഫ്രണ്ടാ.അവൾക്ക് മാത്രമല്ല.. ഏവർക്കും മുന്നിൽ അങ്ങനെ തന്നെയാ..

അറിയില്ലല്ലോ ആർക്കും എന്റെ മനസ്സിൽ അവനോടുള്ളതു സൗഹൃദമല്ല..വൈരാഗ്യം മാത്രമാണെന്ന്.. നീ പേടിക്കണ്ടടാ ഹാരിസെ..താജ് ഇതൊന്നും അറിയാൻ പോകുന്നില്ല..അല്ലെങ്കിലും അവൻ എങ്ങനെ അറിയാനാ..അഥവാ അറിഞ്ഞാൽ തന്നെ അവൻ നമ്മളെ എന്ത് ചെയ്യാനാ..കൂടി പോയാൽ അടി ഇടി തൊഴി..ഇതൊക്കെയല്ലേ..നമുക്ക് ടീംസിനെ ഇറക്കാം അവനെ ഒതുക്കാൻ..ഏതായാലും കാശ് കുറച്ചു ചെലവായി..ആയിരങ്ങൾ എണ്ണി എറിഞ്ഞാ ആ കിളവനെ വശത്താക്കിയത്..ഇനി അതിന് പുറമെ കുറച്ചു കൂടെ എറിയണം ഒരു ടീംസിനെ ഇറക്കാൻ..എന്നാലും വേണ്ടില്ല..ഈയൊരു പ്ലേ കൊണ്ടു താജ്നു സംഭവിച്ച നഷ്ടം ചെറുതൊന്നുമല്ല..മുന്നയുടെയും ലൈലയുടെയും വിശ്വാസമാ അവന് നഷ്ടപ്പെട്ടത്..ഒരിക്കൽ നഷ്ടപ്പെട്ടു പോയാൽ പിന്നെ അത് തിരികെ പിടിക്കാൻ സാധിക്കില്ല.. ഇത്തിരി പ്രയാസമാ..തിരികെ കിട്ടിയാലും കാര്യമില്ല..പഴയ ഗുണം ഉണ്ടാവില്ല അതിന്..സോ നമ്മൾ വിൻ ചെയ്തു..ആം റീലി ഹാപ്പി നൗ.. "

മനാഫ്ന്റെ മുഖത്തെ വിജയ ചിരി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.. "ശെരിയാ നീ പറഞ്ഞതൊക്കെ..അവന്റെ കയ്യിൽ നിന്നും രണ്ടു കിട്ടിയാലും സാരമില്ല.. ലൈലയുടെ മനസ്സിൽ വീണ്ടും അവനോട് ദേഷ്യം ഉടൽ എടുത്തല്ലോ..അതുമതി..അതുതന്നെ ധാരാളം..എന്റെ മനസ്സിലുമുണ്ട് ഞാൻ കുറിച്ചിട്ട ചിലത്..ഡിഗ്രി ചേർന്ന നാൾ മുതൽ ഞാനും അവനും തമ്മിൽ യോജിച്ചു പോകാറില്ല..അവന്റെ കരിങ്കല്ലു പോലെത്തെ ശരീരം കൊണ്ടാ അവൻ എപ്പോഴും എന്നെ തോൽപിച്ചു കളഞ്ഞത്..മിനിയാന്ന് ഒരു തെരുവ് പട്ടിയെ തല്ലി ചതക്കുന്നത് പോലെയാ അവൻ എന്നെ ഈ കോളേജ് മുറ്റത്തിട്ടു തല്ലി ചതച്ചത്..അത് അവന്റെ തന്തയ്ക്ക് വിളിച്ചതിനു മാത്രമല്ല..ആ മേനകയുടെ ദേഹത്ത് ഞാനൊന്നു തട്ടിയതിനായിരുന്നു..അന്ന് ഓങ്ങി വെച്ചതാ ഞാനിത്..ഇപ്പോൾ സമാധാനമായി..ലൈലയുടെ സ്വഭാവം വെച്ചു നോക്കിയാൽ അവൾക്ക് ഇതുതന്നെ ധാരാളം അവനെ വെറുക്കാൻ..മതി..ഇത്രേം മതി..താജ്നു അവളെ കിട്ടാതെ ഇരിക്കാൻ ഇത് മാത്രം മതി.. " ഹാരിസിന്റെ മുഖത്തും വല്ലാത്തൊരു തരം ആനന്ദം നിറഞ്ഞു..രണ്ടുപേരും വിജയ ലഹരിയിൽ മതി മറന്ന് നിന്നു,

എല്ലാം ശ്രവിച്ചു കൊണ്ടു എബി തങ്ങൾക്ക് പിന്നാലെ ഉണ്ടെന്ന കാര്യം അറിയാതെ.. 🍁🍁🍁🍁🍁 മുന്നോട്ടു നടക്കുന്തോറും അവൾക്ക് കാലുകൾ കുഴഞ്ഞു പോകുന്നത് പോലെ തോന്നി..മുന്നയെ കുറിച്ച് ആലോചിച്ചായിരുന്നു കൂടുതലും.. എങ്ങനെ അവന്റെ ഡിസ്മിസ്സൽ തടയാമെന്ന് എത്ര ഊഹിച്ചിട്ടും അവൾക്കൊരു പിടിയും കിട്ടിയില്ല.. നുസ്ര ചോദിച്ചത് പോലെ ഇനിയാരാ പ്രിൻസിയോട് ഒന്ന് സംസാരിക്കുക എന്നത് തന്നെയായിരുന്നു അവളുടെ ഉള്ളിലെ ചോദ്യവും..ആരാണോ ഇതിന് പ്രിൻസിയെ ചട്ടം കെട്ടിയത് അയാൾ പറഞ്ഞാൽ മാത്രമേ പ്രിൻസി ഈ തീരുമാനം മാറ്റുകയുള്ളൂ.. പക്ഷെ അയാൾ പറയില്ല.. പറയാൻ വേണ്ടി അല്ലല്ലോ ഇങ്ങനൊരു നാടകം കളിച്ചത്.. എന്നാലും അമൻ..ഇത്രയൊക്കെ വേണ്ടായിരുന്നു..മുന്നയെക്കുറിച്ചു ഞാൻ എല്ലാം പറഞ്ഞതല്ലേ നിന്നോട്.. എന്നിട്ടും നീ.. ഓർക്കും തോറും അവൾക്ക് താജ്നോടുള്ള ദേഷ്യം വർധിച്ചു കൊണ്ടിരുന്നു..ദേഷ്യത്തിനേക്കാൾ ഏറെ സങ്കടമായിരുന്നു..

എത്രയൊക്കെ ആയാലും താജ്ന്റെ ഭാഗത്തു നിന്നു ഇങ്ങനെയൊന്നു ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു അവൾ..വാക്ക് തന്നു പറ്റിച്ചില്ലേ എന്നതായിരുന്നു അവളുടെ മനസ്സ് നിറയെ.. സ്നേഹിക്കാനും വിശ്വസിക്കാനുമൊക്കെ തുടങ്ങിയിരുന്നു..ആ നേരത്താണ് ഇങ്ങനെയൊക്കെ.. തന്നെ കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചുമൊക്കെ അവനോട് തുറന്നു സംസാരിച്ചു നല്ലൊരു സൗഹൃദം സ്ഥാപിക്കണമെന്ന് ആയിരുന്നു അവൾക്ക്..എല്ലാം ഒരു നിമിഷം കൊണ്ടു ചീട്ടു കൊട്ടാരം പോലെ തകർന്നതു അവളൊരു വേദനയോടെ മനസ്സിലാക്കി..കണ്ണുകൾ താജ് അന്ന് നൽകിയ വാക്കിനെ ഓർത്ത് പെയ്യാൻ തുടങ്ങി.. പാടില്ല..അങ്ങനെയൊരു ദുഷ്ടനു വേണ്ടി ഒരിക്കലും എന്റെ കണ്ണുകൾ നിറയാൻ പാടില്ല..അവനൊരു കാലത്തും മാറില്ലന്നു ഞാൻ മനസ്സിലാക്കണമായിരുന്നു..ഇനിയീ കണ്ണുകളിൽ വീണ്ടും ദേഷ്യം മാത്രം..നിന്നോടുള്ള പക മാത്രം അമൻ. അവൾ കണ്ണുകൾ ഇറുക്കി അടച്ചു മനസ്സിനെ ദൃഡപെടുത്തി..ക്ലാസ്സിലേക്ക് ചെന്നില്ല..മുന്നയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയില്ല.

.ഒരു പെണ്ണിനെ പോലും ഇന്ന് വരെ വേണ്ടാത്ത രീതിയിൽ ഒന്ന് നോക്കുകയോ തൊടുകയോ ചെയ്യാത്ത മുന്നയാണ്‌ ഇന്ന് അത്രേം പേർക്കു മുന്നിൽ ഒരു പെണ്ണ് പിടിയനായി ചിത്രീകരിക്കപ്പെട്ടത്..അവൾക്ക് മനസ്സിന്റെ വേദന താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല..അല്പ നേരം ഒറ്റയ്ക്ക് ഇരിക്കണമെന്ന തോന്നലിൽ റസ്റ്റ്‌ റൂമിലേക്ക്‌ ചെന്നു.. 🍁🍁🍁🍁🍁 താജ് അന്ന് കോളേജിലേക്ക് വരാൻ വൈകിയിരുന്നു..അവൻ വണ്ടിയിൽ നിന്നും ഇറങ്ങാനുള്ള സാവകാശം എബിക്ക് ഉണ്ടായില്ല..വേഗം ക്ലാസ്സിൽ നിന്നും ഇറങ്ങി അവന്റെ അടുത്തേക്ക് ഓടി ചെന്നു രാവിലെ നടന്ന സംഭവം വിശദീകരിച്ചു.. "ആരാ അവൾ..? " താജ്ന്റെ കണ്ണുകളിൽ കോപം ആളിക്കത്തി.. "പേര് ഹിബ..ക്ലാസ്സ്‌ ഫസ്റ്റ് എംഎ ഇംഗ്ലീഷ്.. മനാഫിന്റെ ലൈനാ.. മാത്രമല്ലാ.. ഇന്നാളൊരു ദിവസം നീ അടിച്ചു കൊല്ലാനാക്കിയില്ലേ ഒരുത്തനെ..സെക്കന്റ്‌ എംഎയിലെ ഹാരിസ്..അവന്റെ സിസ്റ്ററാ.." എബി പറഞ്ഞു. " അപ്പൊ വെൽ പ്ലാനഡ് ആയിരുന്നു.. ലക്ഷ്യം എന്നെയും മുന്നയെയും പിരിക്കുക.. വീണ്ടും എന്നെ അവന്റെ ശത്രു പക്ഷത്താക്കുക.. അത് വഴി ലൈലയ്ക്ക് വീണ്ടും എന്നോട് ദേഷ്യം ഉടലെടുക്കുക..അല്ലേ..? " " സംശയമില്ല.. അതുതന്നെ അവരുടെ ലക്ഷ്യം..

ആൾകൂട്ടത്തിൽ ഞാൻ ഉണ്ടായിരുന്നു.. മുന്നിലേക്ക് ചെന്നില്ലാ.. മുന്നയുടെയും ലൈലയുടെയും പ്രതികരണം എന്താവുമെന്ന് പേടിച്ചിട്ടാ.. പിന്നെ ഞാൻ മാറി നിന്നു ആ പെണ്ണിനെ ശ്രദ്ധിക്കുകയായിരുന്നു.. പ്രിൻസിയും സ്റ്റാഫ്സുമൊക്കെ കാര്യങ്ങൾ ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ പ്രിൻസിയുടെ പുറകിലേക്ക് പോകുന്നുണ്ടായിരുന്നു..താമസിച്ച അവൾ ഓരോ ചോദ്യത്തിനും മറുപടി നൽകിയത്..അതും പെറുക്കി പെറുക്കി എടുത്ത്..പ്രിൻസി ഒന്നോ രണ്ടോ ചോദ്യം..അത്രമാത്രം..സ്റ്റാഫ്‌സാ കൂടുതലും ചോദിച്ചത്..തിരിച്ചും മറിച്ചുമൊക്കെ ചോദിച്ചു.. അവൾ നുണ പറയുകയാണെന്ന് സംശയം തോന്നീട്ട് ഉണ്ടാകണം ടീച്ചർസിന്..അവളുടെ കണ്ണുകൾ കൂടെ കൂടെ പോകുന്നത് കണ്ടു നോക്കിയതാ..അപ്പോഴാ പ്രിൻസിയുടെ അടുത്തായി തന്നെ മനാഫ് നിൽക്കുന്നത് കണ്ടത്..അവന്റെ കണ്ണുകൾ അവളുടെ നേർക്ക് തന്നെയായിരുന്നു.. പിന്നെ അവനാ ഈ സംഭവത്തിന്റെ സാക്ഷി എന്ന് പ്രിൻസി ആദ്യമേ പറഞ്ഞിരുന്നു..

അതാ എനിക്ക് അവനെ സംശയം തോന്നാനും ഞാൻ അവനെ ഫോളോ ചെയ്യാനും.. നീ പറഞ്ഞത് തന്നെയാ അവന്റെ ലക്ഷ്യം..ഹാരിസും അവനും ഒത്തു ചേർന്നു കളിച്ചതാ താജ്.. അവരുടെ സംസാരം ഞാൻ കേട്ടതാ.. പിന്നെ ടാ..ഒരു കാര്യം കൂടി.. ലൈല..അവൾ ആകെ ദേഷ്യത്തിലാ.. നിന്നെ തെറ്റിദ്ധരിച്ചിരിക്കുകയാ. നീയാ ഇതിന് പിന്നിൽ എന്നാ അവളുടെ മനസ്സിൽ.. അവളെ കുറ്റം പറയാനും കഴിയില്ല..ഇപ്പോഴാ നീയും മുന്നയും ഫ്രണ്ട്‌സ് ആയത്.. അത് കാണാൻ ഈ കഴിഞ്ഞ ദിവസങ്ങളിൽ അവൾ കോളേജിൽ ഇല്ലായിരുന്നു.. നിങ്ങളുടെ ശത്രുത മാത്രമേ അവൾ കണ്ടിട്ടുള്ളു.. അതുകൊണ്ട് മുന്നയുടെ നേർക്ക് എന്ത് പ്രശ്നം വന്നാലും അവൾ ആദ്യം ഓർക്കുക അതിന് പിന്നിൽ നീ ആണെന്നായിരിക്കും.. പിന്നെ രണ്ടുദിവസം കഴിഞ്ഞാൽ എലെക്ഷനാണ്.. അവൾ അതൊക്കെ കൂട്ടി ചിന്തിച്ചിട്ടുണ്ടാകും.. മാത്രമല്ല..മനാഫ് അവളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു നീ പറഞ്ഞിട്ടാ ഇങ്ങനൊരു ഡ്രാമയെന്ന്.. "

എന്ന് തുടങ്ങി മനാഫും ലൈലയുമായുള്ള സംസാരവും അതിന് ശേഷം മനാഫ് ഹാരിസിന്റെ അടുത്തേക്ക് ചെന്നു അവനോട് സംസാരിച്ചതുമൊക്കെ എബി ഒന്നും വിടാതെ മുഴുവനായും പറഞ്ഞു കൊടുത്തു.. "മുന്നയല്ല പോകുന്നത്..ആ രണ്ടു പന്നികളാ പോകുന്നത്.. ഈ കോളേജിൽ നിന്നല്ല.. ഈ ഭൂമിയിൽ നിന്ന്.. " അവന്റെ പേശികൾ വലിഞ്ഞു മുറുകി.. കണ്ണുകൾ ചുമന്നു വിറച്ചു..രണ്ടിനെയും അടിച്ചു കൊല്ലാൻ തന്നെ തീരുമാനിച്ചു കൊണ്ടു വണ്ടിയിൽ നിന്നും ചാടി ഇറങ്ങിയ അവനെ എബി തടഞ്ഞു.. "അവരുടെ നാടകത്തിന് ചെറുതല്ലാ.. വലിയ സമ്മാനം തന്നെ നീ കൊടുക്കണം.. പക്ഷെ അതിന് മുന്നേ നീ ലൈലയെ കാണണം താജ്.. അവളോട്‌ ഒന്ന് സംസാരിക്കണം..അല്ലെങ്കിൽ നീ മനാഫ്നെ കൈകാര്യം ചെയ്യുന്നത് കണ്ടാൽ അത് നിന്റെ അടുത്ത ഡ്രാമയാണെന്ന് കരുതും അവൾ.. അതിനൊരു അവസരം ഉണ്ടാക്കിക്കൂടാ..താജ് അല്ല ഇതിന് പിന്നിൽ എന്ന് പറഞ്ഞു ഞാൻ ചെന്നേനെ അവളുടെ അടുത്തേക്ക്..

പക്ഷെ എന്നെ കേൾക്കാൻ അവൾ തയാറാവില്ല..നിന്റെ തെറ്റിനെ ഞാൻ മറച്ചു വെക്കുകയാണെന്നേ പറയുള്ളു.. നുസ്രയോട് നിന്റെ പേര് പറഞ്ഞു ഉടക്കുന്നതു കണ്ടു..നുസ്ര എത്രയൊക്കെ പറഞ്ഞിട്ടും അവൾ കേട്ടില്ല.. നിന്നു കലി തുള്ളുന്നത് കണ്ടു.. നീ ചെല്ല്.. നീ ചെന്നൊന്നു സംസാരിക്കടാ.. " " അതിന് എന്നെ കേൾക്കാൻ അവൾ തയാറാകുമോ.. അവളുടെ സ്വഭാവം നിനക്കും അറിയുന്നതല്ലെ.. ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. എന്നെപ്പോലും വിറപ്പിച്ചു കളയുന്നു.. എത്ര ദിവസം കഴിഞ്ഞൊന്ന് കാണുന്നതാ..അതിങ്ങനെ ആയിപോയല്ലോടാ.. " അവന്റെ ശബ്ദത്തിൽ വേദന നിറഞ്ഞിരുന്നു.. അത് എബിക്ക് മനസ്സിലായി.. എബി അവന്റെ ചുമലിൽ കൈ വെച്ചു.. " നീ ദേഷ്യപെടരുത്..അവൾ ദേഷ്യപ്പെടും.. അത് സ്വാഭാവികം..കാരണം ഇപ്പോൾ അവളുടെ മനസ്സിൽ നീ കുറ്റക്കാരനാണ്.. അവളെന്തു വേണമെങ്കിലും പറഞ്ഞോട്ടെ.. നീ തിരിച്ചു ദേഷ്യപെടാൻ പാടില്ല.. പരമാവധി കണ്ട്രോൾ ചെയ്തു നിൽക്കണം..

ഇല്ലങ്കിൽ ഇനിയൊരിക്കലും അവൾ നിന്നെ മനസ്സിലാക്കി എന്ന് വരില്ല.. ഇപ്പോ നീ ചെല്ല്.. സംസാരിക്ക്.. നീ പറയുന്നത് കേൾക്കാൻ അവൾ തയാറാകും.. അവളിപ്പോ ആ പഴയ ലൈല അല്ലടാ.. ദേഷ്യമൊക്കെ കുറഞ്ഞിട്ടുണ്ട്.. നിന്നോട് അടുത്തിട്ടുണ്ട്..ഇപ്പൊ നിന്നെ കാണുമ്പോൾ ഒരു ചിരിയുണ്ട് മുഖത്ത്.. അത് തന്നെയല്ലേ ടാ അവൾ നിന്നെ മനസ്സിലാക്കുമെന്നതിനുള്ള പ്രതീക്ഷ.. " എബി താജ്നു ആശ്വാസമെന്നോണം പറഞ്ഞു നിർത്തി..താജ് ഒന്നും മിണ്ടിയില്ല.. വേഗം അവളെ കാണാൻ വേണ്ടി പോയി..എബി നുസ്രയെയും മുന്നയെയും തിരക്കി നടന്നു കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കാൻ.. 🍁🍁🍁🍁🍁 ദേഷ്യം വരുമ്പോഴും മനസ്സ് അസ്വസ്ഥതമാകുമ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്ന ശീലമാണ് അവന്..അതേ ശീലം തന്നെയാണ് അവൾക്കും ഉള്ളതെന്ന് അവന് അറിയാമായിരുന്നു..അത് കൊണ്ടു അവൻ അവളുടെ ക്ലാസ്സിലേക്ക് പോകാതെ നേരെ റസ്റ്റ്‌ റൂമിലേക്ക് പോയി..അവളുടെ മുന്നിൽ ചെന്നിരുന്നു..അവനെ കണ്ടതും അവൾ കോപം കൊണ്ടു ജ്വലിച്ചു..ഒന്നും പറയാൻ നിന്നില്ല..എഴുന്നേറ്റു കസേര തട്ടി തെറിപ്പിച്ചു പോകാൻ നോക്കി.. "നിന്നേ.. എനിക്ക് സംസാരിക്കാനുണ്ട്.. "

അവൻ എഴുന്നേറ്റു കൊണ്ടു പറഞ്ഞു..അവൾ കേട്ട ഭാവം നടിച്ചില്ലാ..പോവാനുള്ള ഭാവത്തോടെ തന്നെ നിന്നു..അത് കണ്ടു അവൻ അവളുടെ മുന്നിൽ കയറി.. "പറഞ്ഞത് കേട്ടില്ലേ.. എനിക്ക് സംസാരിക്കാൻ ഉണ്ടെന്ന്.. " "എനിക്കൊന്നും കേൾക്കണ്ടങ്കിലോ." "വേണം..കേൾക്കണം..കേട്ടെ പറ്റു.." "വേണ്ടാന്നല്ലെ പറഞ്ഞത്.. എനിക്കൊന്നും കേൾക്കണ്ട.. എന്നോട് ഒന്നും പറയുകയും വേണ്ടാ.. " അവൾ അലറുന്നത് പോലെ പറഞ്ഞു..അവന് നന്നേ ദേഷ്യം വരുന്നുണ്ടായിരുന്നു..എന്നിട്ടും പരമാവധി കണ്ട്രോൾ ചെയ്തു നിന്നു.. "വേണം..എനിക്ക് സംസാരിക്കണം..കേട്ടിട്ട് പോയാൽ മതി നീ.. " അവൻ കൂടുതൽ ഒച്ചയൊന്നും ഇടാതെ പറഞ്ഞു.. "എന്താ നിനക്ക് സംസാരിക്കാൻ ഉള്ളത്..നിന്റെ കഴിഞ്ഞ ഡ്രാമയെ കുറിച്ചോ അതോ ഇനി വരാൻ പോകുന്ന ഡ്രാമയോ കുറിച്ചോ.." അവളുടെ ശബ്ദത്തിൽ വെറുപ്പ് നിറഞ്ഞിരുന്നു.. "ഞാനൊന്നും ചെയ്തിട്ടില്ല.. ചെയ്തിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം എനിക്കുണ്ട്..നിന്നോട് മറച്ചു വെച്ചു നിന്റെ മുന്നിൽ നല്ലവനായി അഭിനയിക്കേണ്ട ആവശ്യമെനിക്കില്ല..ഇന്നുവരെ ഞാനങ്ങനെ ചെയ്തിട്ടില്ല.. ഏവരും കാൺകെ തെമ്മാടിത്തരം കാണിക്കാൻ ധൈര്യപെടുന്ന ഞാനാണോ ഇപ്പൊ ഇത് പറയാൻ ധൈര്യ കുറവു കാണിക്കേണ്ടത്..ഞാൻ ചതി ചെയ്തിട്ടില്ല..ഇതാ മനാഫ് ചെയ്തതാ.എന്നെയും........ "

"ഒന്നു നിർത്തുന്നുണ്ടോ നീ.. ഇനിയും അവസാനിപ്പിക്കാൻ ആയില്ലേ നിന്റെ അഭിനയം..നീ കീ കൊടുക്കുമ്പോൾ ചലിക്കുന്ന വെറുമൊരു ഉപകരണം മാത്രമാണ് മനാഫ്.. നിന്റെ തെറ്റിന് കൂട്ട് നിന്നവൻ.. ആ അവനെ പോലും നീയിപ്പോൾ ചതിക്കാൻ ശ്രമിക്കുന്നു.. ഇതിനേക്കാൾ വല്യ മറ്റെന്തു തെളിവാ ഇനി എനിക്ക് വേണ്ടത് നീയൊരു ചതിയൻ ആണെന്ന് മനസ്സിലാക്കാൻ.. എന്താ നീ പറഞ്ഞു വന്നത്..എനിക്കൊന്നും അറിയില്ല.. എല്ലാം മനാഫ് ചെയ്തതാ.. എന്നെയും മുന്നയെയും പിരിക്കാൻ വേണ്ടിയാ.. നീ എന്നെ തെറ്റിദ്ധരിക്കാൻ വേണ്ടിയാ എന്നൊക്കെ അല്ലേ.. വേണ്ട അമൻ.. നിർത്തിക്കോ നീ.. നിന്നെ കേൾക്കാനും കേട്ടയുടനെ അത് വിശ്വസിക്കാനും മാത്രം വിഡ്ഢിയല്ല ഞാൻ..മുന്നയെ നിന്റെ ഫ്രണ്ട് ആക്കി ബാക്കിയുള്ളവരുടെ കണ്ണിൽ പൊടി ഇട്ടത് പോലെ എന്റെ കണ്ണിൽ പൊടി ഇടാൻ ശ്രമിക്കരുത് നീ.. മടുപ്പ് അല്ല.. വെറുപ്പാ.. വെറുപ്പാ ഇപ്പോൾ നിന്നോട് തോന്നുന്നത്.. പോ.. എന്റെ മുന്നിന്ന് പോ... എനിക്കൊന്നും കേൾക്കണ്ട.. കാണുകയും വേണ്ട നിന്നെപ്പോലെയൊരു ചതിയനെ... " അവൾ തൊണ്ട പൊട്ടും വിധത്തിൽ അലറി.. അവന്റെ ക്ഷമ നശിച്ചിരുന്നു.. " മര്യാദയുടെ ഭാഷയിൽ പറഞ്ഞാൽ മനസ്സിലാകില്ലല്ലെ നിനക്ക്..

എനിക്ക് പറയാനുണ്ട്.. അത് കഴിഞ്ഞിട്ടേ നീയോ ഞാനോ ഇവിടുന്നു പോകുകയുള്ളൂ.. അല്ലാതെ അനങ്ങില്ലാ ഞങ്ങളിൽ ഒരാൾ.. " അവൻ ഒന്നാകെ വിറച്ചു കൊണ്ടു അവളെ കയ്യിൽ പിടിച്ചു വലിച്ചു ഭിത്തിയിലേക്ക് ചേർത്തു.. അവന്റെ പിടുത്തത്തിൽ കയ്യിലെ കുപ്പിവളകൾ ഉടഞ്ഞു കൈ തണ്ടയിലേക്ക് അമർന്നു ചോര പൊടിയാൻ തുടങ്ങി..അവൾ വേദനയോടെ കയ്യിലേക്ക് നോക്കി.. മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.. അതിന്റെ ഒന്നിച്ച് ശരീരവും കൂടി ആയപ്പോൾ കണ്ണിലെ നനവ് നിറഞ്ഞു കൂടുകയും പുറത്തേക്ക് കവിയുകയും ചെയ്തു.. അത് കാണാനുള്ള കെല്പ് അവന് ഉണ്ടായിരുന്നില്ല.. അവളിലുള്ള പിടി വിട്ടു..വിരലുകൾ ഞെരിച്ച് ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു.. " വാക്ക് തന്നു പറ്റിച്ചു.. വിശ്വാസം നൽകി ചതിച്ചു കളഞ്ഞു നീയെന്നെ.. അല്ലേ..? " അവൾ വേദനയോടെ ചോദിച്ചു.. അവനെന്തോ പറയാൻ ഒരുങ്ങിയതും അവൾ കൈ ഉയർത്തി തടഞ്ഞു. "വേണ്ടാ.. ഇനിയൊന്നും വേണ്ടാ.. സഹിക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാ.. ഞാൻ നിന്നെ വിശ്വസിച്ചു തുടങ്ങിയിരുന്നു അമൻ.. ഒരു സൗഹൃദം ആഗ്രഹിച്ചിരുന്നു.. അത് കൊണ്ടാവാം ഇത് താങ്ങാൻ കഴിയാതെ വരുന്നത്..

മുന്നയെ കുറിച്ച് ഞാൻ എല്ലാം പറഞ്ഞതല്ലേ നിന്നോട്.. എന്നിട്ടും നീ..? ഇത്രേം വലിയൊരു ചതി ചെയ്യാൻ വേണ്ടി ആയിരുന്നോ നീ അവനെ ഫ്രണ്ട്‌ ആക്കിയത്..വേണ്ടായിരുന്നു.. ഞാനും അവനുമൊക്കെ നിന്നെ വിശ്വസിച്ചു പോയി.. തെറ്റ് പറ്റിപ്പോയി.. എനിക്ക് കാണണ്ട നിന്നെ.. എന്റെ മുന്നിലേക്ക് വരണ്ട ഇനി..ദേഷ്യമല്ലാ.. പകയാ നിന്നോട് ഇപ്പോൾ.. ഒന്നു കൂടി അറിഞ്ഞു വെച്ചോ നീ.. മുന്ന ഈ കോളേജിൽ ഇല്ലങ്കിൽ പിന്നെ ഞാനും ഉണ്ടാകില്ല.. അവനില്ലാത്ത കോളേജോ പഠിത്തമോ ഒന്നും എനിക്കും വേണ്ടാ.. " ഉറച്ചതായിരുന്നു അവളുടെ ശബ്ദം.. കരഞ്ഞു കൊണ്ടു അവിടെന്ന് ഇറങ്ങിപ്പോയി.. അവളുടെ കണ്ണുനീർ അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.. അവൾ തന്നെ മനസ്സിലാക്കുന്നില്ലല്ലോന്നുള്ള വേദന വേറെയും.. ശരീരം മുഴുവൻ ചൂട് പിടിച്ചു പൊള്ളാൻ തുടങ്ങിയിരുന്നു. ഒന്നും നോക്കിയില്ല.. നേരെ ഓഫീസിലേക്ക് ചെന്നു.. പ്രിൻസിയുടെ ക്യാബിൻ ഒറ്റ തള്ളിനു തുറന്നു..

അകത്തേക്ക് കയറിയതും മുന്നിൽ നിരത്തിയിട്ടിരിക്കുന്ന ഓരോ കസേരയും ചവിട്ടി തെറിപ്പിക്കാൻ തുടങ്ങി.. " Taaj..What nonsense are........" അയാളെ മുഴുവനാക്കാൻ അനുവദിച്ചില്ല..അതിന് മുന്നേ അവൻ അയാളുടെ കോളറിൽ പിടിച്ചു.. " ഈ കസേര മാത്രമല്ല.. തന്റെ കസേരയും തെറിക്കും.. ഒരൊറ്റ ചവിട്ടിനു തെറിപ്പിക്കും ഞാൻ.. അത് വേണ്ടാ എങ്കിൽ ഇപ്പൊ പിൻവലിച്ചോണം മുന്നയുടെ ഡിസ്മിസ്സൽ.. " എന്ന് പറഞ്ഞു അവൻ പിടിച്ച പിടിയാലെ അയാളെ ചെയർലേക്ക് തള്ളി.. അവന്റെ പ്രവർത്തിയിൽ അയാളൊന്നു ഞെട്ടി വിറച്ചു.. എങ്കിലും പുറത്ത് കാണിച്ചില്ല.. ഷർട്ട്‌ ശെരിയാക്കി എഴുന്നേറ്റു നിന്നു.. "ഉപ്പാന്റെ അധികാരത്തിന്റെ ബലത്തിൽ ആയിരിക്കുമല്ലെ കോളേജ് പ്രിൻസിപ്പലിനു നേരെയുള്ള നിന്റെ ആക്രമണം.. എത്ര വലിയ തെറ്റാ നീയിപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് എന്നറിയാമോ നിനക്ക്.." " തെറ്റ്.. ശബ്ദിച്ച് പോകരുത് താൻ.. ഞാൻ ചെയ്യുമ്പോൾ തെറ്റും താനൊക്കെ കൂടി ചെയ്യുമ്പോൾ ശെരിയും..അല്ലെടോ..?

ഉപ്പാന്റെ അധികാരത്തിന്റെ മേലിലുള്ള ഹുങ്ക് അല്ല ഇത്..തെറ്റ് കണ്ടു..അത് ചോദിച്ചു.. അത്രമാത്രം..മുന്ന തെറ്റ് ഒന്നും ചെയ്തിട്ടില്ല.. സോ അവന് ഡിസ്മിസ്സൽ വേണ്ടാ.. അത് വേണ്ടത് ആർക്കെന്ന് എനിക്കറിയാം.. ഞാൻ പറയാം.. അന്നേരം കൊടുത്താൽ മതി.. അല്ലെങ്കിൽ ഉണ്ടല്ലോ..? " അവൻ അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി നിർത്തി.. " നീയെന്താ എന്നെ ഭീഷണി പെടുത്തുകയാണോ..? " "എന്താ സംശയം.. ഭീഷണി തന്നെയാ.. എത്ര കിട്ടി തനിക്ക് അവരുടെ കയ്യിന്ന്.. ഒന്നുമില്ലങ്കിലും ഞാനും കൊറേ എണ്ണി തന്നതല്ലെ.. നന്ദി വേണമെടാ പരട്ട കിളവാ നന്ദി.. അതിന്റെ കണക്ക് മാത്രമല്ല.. തെളിവ് കൂടിയുണ്ട് എന്റെ കയ്യിൽ.. താൻ എന്റെ കയ്യിൽ നിന്നും കാശ് വാങ്ങിക്കുന്ന ദൃശ്യമൊക്കെ നല്ല വൃത്തിയിൽ തന്നെ എന്റെ പക്കലുണ്ട്.. ക്യാമറ കണക്ഷൻ ഇല്ലാതെ ആയതു ഈയടുത്താ എന്ന് ഓർമ വേണം.. ഇപ്പൊ വേണമെങ്കിലും എനിക്ക് തന്നെ സ്വാധീനിക്കാം.. അവരു തന്നതിന്റെ ഇരട്ടി പണം ഞാൻ തന്നാൽ താനാ ഡിസ്മിസ്സൽ നിസ്സാരമായി പിൻവലിച്ചേനെന്ന് എനിക്ക് നന്നായി അറിയാം..

പക്ഷെ ഞാനത് ചെയ്യില്ല.. ഇന്നെന്നല്ലാ.. ഇനിയൊരിക്കലും ഞാനത് ചെയ്യില്ല.. പണം എറിഞ്ഞു കളിക്കുന്ന ഏർപ്പാട് ഞാൻ നിർത്തി.. തന്നെയൊക്കെ ആണല്ലോ തീറ്റി പോറ്റിയത് എന്നോർക്കുമ്പോൾ നാണക്കേടല്ലാ.. ദേഷ്യമാ വരുന്നത്.. കൊല്ലാനുള്ള ദേഷ്യം.. ഞാനും ചെയ്തിട്ടുണ്ട് എത്രയോ തെറ്റ്.. പക്ഷെ അതിലൊന്നും ഒരു ചതിയും ഇല്ലായിരുന്നു.. കുറച്ചു അടി, ഇടി, തൊഴി.. ഇതൊക്കെ മാത്രമല്ലെ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളൂ.. അതും വെറുതെ ഒന്നുമല്ല.. കാരണം ഉണ്ടായിട്ടാ.. എന്നിട്ടും എന്റെ തെറ്റിന് കൂട്ട് നിൽക്കണമെന്ന് പറഞ്ഞു എന്നെങ്കിലും ഞാൻ തന്റെ മുന്നിൽ വന്നിട്ടുണ്ടോ.. അല്ലറ ചില്ലറ തരികിടകൾ.. അല്ലാതെ ചതിയിലൂടെ ഒരുത്തനെയും ഇല്ലായ്മ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടില്ല.. അതിന് കൂട്ട് നിൽക്കണമെന്ന് പറഞ്ഞു തന്റെ മുന്നിലേക്ക് വന്നിട്ടുമില്ല.. ആരെടൊ തന്നെയൊക്കെ പ്രിൻസിപ്പൽ ആക്കിയത്.. ഇതുവരെ പണം കാണാത്ത കളിയാണല്ലോ കുടവയറാ തനിക്ക്.. ചതി ഞാൻ അനുവദിച്ചു തരില്ല ഇവിടെ..

ലൈല മാത്രമല്ല.. ഞാനും ഉണ്ടാകും. എന്റെ ശബ്ദവും ഉയരും തെറ്റിന് നേരെ.. ഓർത്ത് വെച്ചോ താനത്..." അവൻ അയാളെ മാത്രമല്ല..ആ ഓഫിസ് ആകെ വിറപ്പിച്ചു കളഞ്ഞു.. അവൻ ഇറങ്ങി പോയതും അയാൾ ചുറ്റും കണ്ണോടിച്ചു.രണ്ടു മൂന്ന് സ്റ്റാഫ്‌സും പ്യൂണും കുറച്ചു സ്റ്റുഡന്റസ്മൊക്കെ ഉണ്ടായിരുന്നു.. അയാൾക്ക് നാണക്കേട് അനുഭവപ്പെട്ടു.. ഒന്നാകെ വിയർത്തു കുളിച്ചിരുന്നു.. പോക്കറ്റിൽ നിന്നും കർചീഫ് എടുത്തു മുഖത്തിലെയും കഴുത്തിലെയും വിയർപ്പ് ഒപ്പി എടുത്തു.. ശേഷം ചെയർലേക്ക് ഇരുന്നു.. താജ്നോട് തെറ്റി നിന്നാൽ വല്യ നഷ്ടങ്ങൾ ഏറ്റു വാങ്ങേണ്ടി വരുമെന്ന് അയാളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.. താജ് പറഞ്ഞാൽ പറഞ്ഞതാണെന്ന് അയാൾക്ക്‌ അറിയാം..വെറുതെ കസേര തെറിക്കുന്ന പണിക്ക് നിക്കണ്ടന്ന് തോന്നി അയാൾക്ക്‌..ഡിസ്മിസ്സൽ പിൻവലിക്കാനും അത് announce ചെയ്യാനും തീരുമാനിച്ചു.. 🍁🍁🍁🍁🍁 "എടാ.. അവൾ എന്നെ സ്നേഹിക്കാനും വിശ്വസിക്കാനും തുടങ്ങിയിരുന്നു..

അതാ ആ കണ്ണുകൾ അത്രമാത്രം നിറയാൻ.. അത് അവൾ പറയുകയും ചെയ്തു.. അല്ലെങ്കിൽ അവൾ കരയില്ലായിരുന്നു.. ഇതിന് മുൻപേ എത്രവട്ടം ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.. അന്നും വിഷയം മുന്ന തന്നെയായിരുന്നു.. എന്തിന്.. ഞാനും മുന്നയും എത്രവട്ടം അടിയായിട്ടുണ്ട്.. അപ്പോഴൊന്നും അവൾ കരഞ്ഞിട്ടില്ല.. വായിൽ വരുന്നത് മുഴുവനും വിളിച്ചു പറഞ്ഞു എന്നെ വെല്ലുവിളിക്കുകയാ ചെയ്യാറ്..എന്നെ തോല്പിക്കാനും അവൾ വിജയിക്കാനുമാ ശ്രമിക്കാറ്.. പക്ഷെ ഇന്ന്.. ദേഷ്യം ഉണ്ടെടാ അവൾക്ക് എന്നോട്.. തീർത്താൽ തീരാത്ത ദേഷ്യമാ.. പക്ഷെ ആ ദേഷ്യത്തിലും അവൾ വേദനിക്കുന്നുണ്ട്.. ഞാൻ ചതിച്ചു എന്നാ പറയുന്നത്.. അതാണത്രേ വേദന.. എന്താ അതിന്റെ അർത്ഥം.. അവളുടെ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടായിരുന്നു എന്നല്ലേ..?

അവളെന്നെ മനസ്സിലാക്കുന്നില്ല.. ഞാൻ പറഞ്ഞതല്ലെ അവളെന്നെ കേൾക്കാൻ നിക്കില്ലന്ന്.. ദേഷ്യം വന്നാൽ അങ്ങനെയാ.. എന്നേക്കാൾ ദേഷ്യമാ.. അടക്കി നിർത്താൻ ആവുന്നില്ല എനിക്കാ പിശാശ്നെ..ഇങ്ങനെ പോയാൽ കൊല്ലും ഞാൻ അവളെ.. " സങ്കടത്തോടെ പറഞ്ഞു വന്ന അവൻ ദേഷ്യത്തിൽ നിർത്തി..അവന്റെ ഉള്ള് നിറയെ അവൾ അവനെ മനസ്സിലാക്കാത്തതിന്റെ വേദന ആണെന്ന് എബിക്ക് മനസ്സിലായി.. ഒന്നും പറഞ്ഞില്ല.. അവൻ കുറച്ചു നേരം ഒറ്റയ്ക്ക് ഇരുന്നോട്ടെന്ന് കരുതി അവന്റെ അടുത്ത് നിന്നും മാറി പോയി.. നുസ്രയോടും മുന്നയോടും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവർ ലൈലയെ പറഞ്ഞു മനസിലാക്കുമെന്ന സമാധാനമായിരുന്നു എബിക്ക്.. എബി പോയതും അവന്റെ ചുമലിൽ ഒരു കര സ്പർശം ഏറ്റു.. അവൻ തല ചെരിച്ചു നോക്കി.. " എന്തുവേണം..? " ആളെ കണ്ടു അവൻ ദേഷ്യത്തോടെ ചോദിച്ചു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story