ഏഴാം ബഹർ: ഭാഗം 32

ezhambahar

രചന: SHAMSEENA FIROZ

വീട്ടിൽ എത്തിയതും അവൾ താഴെ ആരുടെയും കണ്ണിൽ പെടാതെ വേഗം റൂമിലേക്ക്‌ കയറിപ്പോയി.. താജ് തന്ന കവറിൽ എന്താണെന്ന് അറിയാതെ അവൾക്ക് ഒരു സമാധാനവും ഉണ്ടായില്ല.. ബാഗും സാരി കവറും ബെഡിലേക്ക് ഇട്ടു.. ശടെ പടെന്നും പറഞ്ഞു മറ്റേ കവർ തുറന്നു നോക്കി.. ഒരു നിമിഷം അത്ഭുതപ്പെട്ടു നിന്നു. സനുവിന് നോക്കിയ ഷർട്ട്.. ഇതെങ്ങനെ അവൻ അറിഞ്ഞു.. അവൾ നഖവും കടിച്ചു കൊണ്ടു ബെഡിലേക്ക് ഇരുന്നു. ഷോപ്പിങ്ങ് മാളിലെ കാര്യം ഓർത്ത് എടുത്തു. ബോയ്സ് സെക്ഷനിൽ ഷർട്ട് നോക്കി നിക്കുമ്പോൾ അവൻ വന്നു പേടിപ്പിച്ചതൊക്കെ മനസ്സിലേക്ക് എത്തി.. വാതിൽ തുറന്നു സനു അകത്തേക്ക് വന്നു. ബെഡിൽ ചിന്താ വിഷ്ടയായി ഇരിക്കുന്ന അവളെ അടപടലമൊന്നു നോക്കി. അടുത്ത് ഒരു ഷർട്ടും കണ്ടു. പിന്നെ അവളെ നോക്കാനോ വീക്ഷിക്കാനോ ഒന്നും നിന്നില്ലാ.. ഓടി ചെന്നു ഷർട്ടും കയ്യിൽ എടുത്തു ദേഹത്തേക്ക് വെച്ചു ഒരു പാട്ടും പാടി രണ്ടു കറങ്ങലും കറങ്ങി അവളെ മേത്തേക്ക് വീണു

അവളെ കെട്ടിപ്പിടിച്ചു കവിളിത്ത് ഉമ്മ വെച്ചു.. "ശീ... എണീറ്റു പോടാ.. നാറിട്ട് മേലാ.. നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ.. കണ്ട പാടത്തും വരമ്പത്തും ഉരുണ്ടു മറിഞ്ഞു എന്നെ പറ്റി ചേരാൻ വരരുതെന്ന്.. ചെളിയും വിയർപ്പുമൊക്കെ നാറണു.. ഉമ്മ വെക്കാൻ വന്നേക്കുന്നു പിശാശ്.. എണീറ്റു പോ..പോയി കുളിച്ചിട്ടു വാ..അത്രക്കും നാറിട്ട് പാടില്ല.. " അവൾ അവനെ പിടിച്ചു മാറ്റി കവിളും ദേഹവുമൊക്കെ തുടച്ചു മുഖം ചുളിച്ചു.. "ഓ പിന്നെ.. നാറാത്ത മൊതല്.. ഈ പറഞ്ഞ വിയർപ്പും നാറ്റവുമൊന്നും നിനക്കില്ലല്ലോ.. നീ എപ്പോഴും ഫ്രഷ് ആൻഡ് ഫെയർ അല്ലേ.. പോടീ പുല്ലേ.. " അവൻ യൂണിഫോം മാറ്റി തറയിലേക്ക് ഇട്ടു അവളെ നോക്കി പുച്ഛിച്ചു.. "മുത്തേ.. തെറി വിളിക്കാൻ നിന്നാൽ ഞാൻ ഇപ്പോഴേ ഒന്നും നിർത്തില്ലന്ന് അറിയാല്ലോ നിനക്ക്.. അതോണ്ട് നീ പോയി വേഗം കുളിച്ചിട്ടു വാ.. എന്നിട്ടു ഈ ഷർട്ട്‌ ഒന്നു ഇട്ടു കാണിക്ക്.. പാകം ആവുന്നുണ്ടോന്ന് നോക്കട്ടെ.. " "ലൈലൂ.. എന്താ വിശേഷിച്ച്.. ടൗണിൽ പോയിരുന്നോ.. ഈ കവറിൽ എന്താ.. " തോർത്തും ഡ്രസ്സും എടുക്കുന്നതിന്റെ ഇടയിൽ അവൻ അവളെയും ബെഡിൽ കിടക്കുന്ന സാരി കവറിലേക്കും നോക്കിക്കൊണ്ട് ചോദിച്ചു.

നാളെ കോളേജിൽ പ്രോഗ്രാം ആണെന്നും അതിന്റെ ഭാഗമായി ക്ലാസ് കഴിഞ്ഞപ്പോ എല്ലാരും കൂടെ ഷോപ്പിങ്നു പോയതൊക്കെ അവൾ സനുവിനോട് പറഞ്ഞു.. "അയ്യേ.. അപ്പൊ എന്റെ ഒരുമ്മ വേസ്റ്റ്.. താജ്നു കൊടുക്കേണ്ടത് ആയിരുന്നു അല്ലേ.. ശേ.. ചീറ്റിപ്പോയി.. " "ഉമ്മ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.. ഇപ്പോഴും നാറ്റം പോയിട്ടില്ല.. പോയി കുളിച്ചിട്ടു വാടാ.. " അവൾ അവനെ നോക്കി കണ്ണുരുട്ടി.. "ആ പോകുവാ.. ഞാനൊന്നു ചോദിക്കട്ടെ ലൈലൂ.. സെലെക്ഷൻ നിന്റേത്.. ക്യാഷ് താജ്ന്റേത്.. ഷർട്ട്‌ അടിപൊളി.. മൈ ഫേവ്റൈറ്റ് കളർ.. ഇനി നിന്റെ സാരി നോക്കട്ടെ.. അത് ക്യാഷ് മാത്രമല്ല, സെലെക്ഷനും താജ് തന്നെ ആണെന്നല്ലേ പറഞ്ഞത്.. നോക്കട്ടെ താജ്ന്റെ സെലെക്ഷൻ എങ്ങനെ ഉണ്ടെന്ന്.. " എന്നും പറഞ്ഞു സനു കവർ തുറന്നു സാരി എടുക്കാൻ നോക്കിയതും അവൾ അവന്റെ കൈ തട്ടി.. അവൻ എന്താന്നുള്ള ഭാവത്തിൽ അവളെ തുറുക്കനെ നോക്കി.. "ഈ കയ്യും വെച്ചോണ്ട് അതിൽ തൊട്ടാലും മതി.. പിന്നെ ആ സാരി ഏതു ചെളിയിന്നു കുത്തി പൊക്കി എടുത്തത് ആണെന്ന് ചോദിക്കേണ്ടി വരും. കുളിക്കുന്നില്ലങ്കിൽ വേണ്ടാ. പോയി കൈ എങ്കിലും കഴുകീട്ടു വാടാ.. "

"ഞാനിത് നോക്കിട്ട് പോകാം.. ഒന്നു കാണിക്ക്.. പ്ലീസ്.. പ്ലീസ്.. " അവൻ ഇരുന്നു കെഞ്ചാൻ തുടങ്ങിയതും അവളൊന്നു ചിരിച്ചു സാരി എടുത്തു നിവർത്തി കാണിച്ചു.. " wow.. Purple.. നിന്റെ ഫേവ്റൈറ്റ്.. താജ് പൊളിയല്ല.. അടിപൊളിയാണല്ലോ ലൈലൂ... " സനു എക്സൈറ്റഡ് ആയി പറഞ്ഞു. അവളൊന്നു മൂളുക മാത്രം ചെയ്തു.. ആ മൂളൽ അവന് അത്ര പിടിച്ചില്ല..പക്ഷെ വീണ്ടും അവളെ അലമ്പ് ആക്കാൻ നിന്നില്ല..അവളുടെ മൂഡ് ശെരിയല്ലന്ന് തോന്നി അവന്.. അതോണ്ട് വേഗം ബാത്‌റൂമിലേക്ക് കയറിപ്പോയി. കുളി കഴിഞ്ഞു ഇറങ്ങുമ്പോഴും അവൾ അതേ ഇരുപ്പാണ്.. ഇതെന്തുപറ്റി ഇവൾക്ക്. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു തല കുടഞ്ഞു മുടിയിലെ വെള്ളം അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു. അവളപ്പോ തന്നെ ഈൗ ന്നും പറഞ്ഞു അവന്റെ കയ്യിൽ നിന്നും തോർത്ത്‌ വാങ്ങിച്ചു തല തുവർത്തി കൊടുക്കാൻ തുടങ്ങി. "എന്താ ലൈലൂ..താജ് വാങ്ങിച്ചു തന്നതു ഇഷ്ടപെട്ടില്ലേ.. " അവൻ അവളുടെ വയറിലൂടെ വട്ടം ചുറ്റി മുഖം നെഞ്ചിലേക്ക് ചേർത്തു വെച്ചു കൊണ്ടു ചോദിച്ചു..

"ഇഷ്ട പെട്ടില്ലേന്ന് ചോദിച്ചാൽ.. എനിക്ക് മാത്രം ആയിരുന്നു എങ്കിൽ ഇഷ്ട പെടില്ലായിരുന്നു.. ഇതിപ്പോ നുസ്രയ്ക്കും മുന്നയ്ക്കും എബിക്കും നിനക്കുമൊക്കെ ഉണ്ടല്ലോ. അതുകൊണ്ട് കുഴപ്പമില്ല.. " "അപ്പൊ താജ് ഒന്നും വാങ്ങിച്ചില്ലേ.." അവൻ മുഖം ഉയർത്തി അവളെ നോക്കി.. "ഇല്ല..വാങ്ങിക്കുന്നില്ലേന്ന് ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞു ദേഷ്യപ്പെട്ടു.. " "ചോദിക്കുകയാണോ വേണ്ടത്.. ഒരെണ്ണം സെലക്ട്‌ ചെയ്തു ഇത് എടുക്കെന്ന് പറയുകയല്ലേ വേണ്ടത്.. ഏതായാലും ക്യാഷ് താജ് തന്നെയല്ലേ കൊടുത്തത്.. അപ്പൊ നിനക്ക് സെലക്ട്‌ ചെയ്തു കൊടുക്കാമായിരുന്നു താജ്ന് ഒരെണ്ണം.. മാത്രമല്ല.. നിനക്ക് താജ് സെലക്ട്‌ ചെയ്തു തന്നില്ലേ.. " "അതിന്റെയൊന്നും ആവശ്യമില്ല സനു.. എനിക്ക് വേണ്ട സാരി ഞാൻ തന്നെ സെലക്ട്‌ ചെയ്തിരുന്നു. അത് അവൻ എന്നെ എടുക്കാൻ സമ്മതിക്കാഞ്ഞിട്ടാ.. അറിയുന്നത് അല്ലേ നിനക്ക് അവന്റെ സ്വഭാവം.. ഇതുതന്നെ എടുത്താൽ മതിന്നും പറഞ്ഞു ദേഷ്യ പെടാൻ തുടങ്ങി അവൻ.. എന്നിട്ടും ഞാൻ കൂട്ടാക്കിയില്ലായിരുന്നു..

ഇത് തിരിച്ചു വെച്ചു ഞാൻ നോക്കിയതു തന്നെ എടുക്കാൻ വേണ്ടി നിന്നു.. പക്ഷെ മുന്ന സമ്മതിച്ചില്ല.. മുന്ന നിർബന്ധിച്ചപ്പോ എടുക്കേണ്ടി വന്നു ഇത്.. അല്ലാതെ എനിക്ക് ഇഷ്ട പെട്ടിട്ടൊ അവനെ പേടിച്ചിട്ടൊ ഒന്നും അല്ല.. " "അതല്ല ലൈലു ഞാൻ ചോദിച്ചത്.. നീയെന്താ താജ്ന് ഒരെണ്ണം സെലക്ട്‌ ചെയ്തു കൊടുക്കാത്തെ എന്നാ.. മുന്നയ്ക്ക് നുസ്ര സെലക്ട്‌ ചെയ്തു വെച്ചെന്നല്ലേ നീ പറഞ്ഞത്.. അതെന്ത് കൊണ്ടാ.. അവർ ലവേർസ് ആയത് കൊണ്ടാ.. അല്ലല്ലോ..ഗുഡ് ഫ്രണ്ട്‌സ് ആയതു കൊണ്ടല്ലേ.. ഫ്രണ്ട്‌ഷിപ്പിലും ഉണ്ട് ലൈലൂ അതൊക്കെ.. ഒരു പാണ്ടി ലോറിയിൽ കയറ്റേണ്ട ഡ്രസ്സ്‌ ഉണ്ടാകും താജ്ന്റെ വീട്ടിൽ.. എന്നാലും ഒരെണ്ണം എടുക്കാൻ നീ താജ്നെ നിർബന്ധിക്കണമായിരുന്നു.. അല്ലെങ്കിൽ നീ ഒരെണ്ണം സെലക്ട്‌ ചെയ്തു കൊടുത്തു ഇത് എടുക്ക് അമൻ എന്ന് പറയണമായിരുന്നു. താജ് ഉറപ്പായും എടുത്തേനേ അപ്പോൾ.. ഇതിപ്പോ നിങ്ങളൊക്കെ എടുത്തിട്ടു താജ് മാത്രം എടുത്തില്ല. എനിക്ക് സങ്കടമായി.. " സനു വിഷമത്തോടെ പറഞ്ഞു..

അത് കേട്ടു അവളുടെ മുഖവുമൊന്നു വല്ലാതെയായി.. ശെരിയാ. അവൻ എനിക്ക് സെലക്ട്‌ ചെയ്തു തരുമ്പോൾ ഞാനും അവന് ഒന്നു സെലക്ട്‌ ചെയ്തു കൊടുക്കണമായിരുന്നു. ആ.. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഡ്രസ്സ്‌നു ക്ഷാമം ഉള്ളവൻ ഒന്നുമല്ലല്ലോ.. ഏതെങ്കിലും ഇട്ടിട്ടു വരും. ഞാനെന്തിനാ അവനെ കുറിച്ച് ഓർക്കുന്നത്.. ഞാൻ ചോദിച്ചിരുന്നല്ലോ എടുക്കുന്നില്ലേന്ന്.. അഹങ്കാരം കൊണ്ടല്ലേ.. പോയി പണി നോക്കട്ടെ.. അവൾ സനുവിനെ അടർത്തി മാറ്റി തോർത്തും ഡ്രസ്സും എടുത്തു കുളിക്കാൻ പോയി. സനു അവളുടെ ബാഗ് തുറന്നു ഫോൺ എടുത്തു. എന്നിട്ടു വാട്സാപ്പ് ഓപ്പൺ ചെയ്തു താജ്നു മെസ്സേജ് വിട്ടു.. "Aliyaaaaaaaaa.... " ന്ന് നീട്ടിയൊരു വിളിയും ടൺ കണക്കിന് ഉമ്മ വെക്കുന്ന സ്മൈലിയും.. താജ് ലൈനിൽ ഉണ്ടായിരുന്നു. "Avalkk kodukk.. Avlde selectionaaa." ഉടൻ വന്നു താജ്ന്റെ റിപ്ലൈ. "Ooo.. Onn koduthathin oru loka mahaayudhm kazhinju ivde..😨 Athond ithokke aliyan vecho..😀 avlk aavashym varumpol vann aliyanod chodhikkatte..engne und buddhi😎 "

സനുവിന്റെ റിപ്ലൈ കണ്ടു അവൻ ഇരുന്നു ചിരിക്കാൻ തുടങ്ങി..എന്നിട്ടു സാരി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു.. "Theere kollilla.. very bad..😏 " "Nee poda patti..Ninakk kollanda.. avlk kollum.. avlde size naa vangichath.." "Pinnenthinaa ennod chodhikkunnath😨" " vechitt poda avidenn..😡 avlekkaal danger anallodey nee.." "Aliyaa..Don't kalipp..Be Cool.. purple avlde favorite aan..Avlkk suit aakunnathum aaa clr thanneyaa.. njan kanich tharaam.. wyt.." എന്നു ടെക്സ്റ്റ്‌ ചെയ്തു വിട്ടു സനു അവളുടെ രണ്ടു മൂന്ന് ഫോട്ടോ താജ്നു സെന്റ് ചെയ്തു.. അതൊക്കെയും അവൾ പർപ്പിൾ കളർ വസ്ത്രം ധരിച്ചിട്ടുള്ളതാണ്. ഡൗൺലോഡ് ആയി വന്ന ഫോട്ടോ കണ്ടു അവൻ നെറ്റി ചുളിച്ച് അതിലേക്കു തന്നെ നോക്കി. ഇന്നുവരെ കാണാത്ത ഏതോ ഒരു പെണ്ണ്..ശെരിക്കു പറഞ്ഞാൽ ജീൻസും ടോപ്പും ഇട്ടു പഫ് ചെയ്ത മുടിക്ക് മുകളിലൂടെ നല്ല മോഡൽ ആയി സ്കാഫ് ചെയ്തിട്ടുള്ള ഒരു മോഡേൺ ഗേൾ.. ഇവൻ ഇതെന്തിനാ കണ്ട പെണ് പിള്ളേരുടെ ഫോട്ടോസ് എനിക്ക് അയക്കുന്നത്.. "Aredaa ith😠"

അവൻ വീണ്ടും കലിപ്പ് ആയി. "Ente pengal..😎" "Eath pengal..? " "Enikkoru pengale ullu.. ente swanthm pengl.. name Laila Jabeen.. Ippo etho oru marappatti avlde pinnaale koodiyirikkaa...😀" "What..Lailayoo..😱" "Alladaa..Appurathe veetile Daakshaayani..Onn podaapaa avidenn..Sherikk nokk Taaj..Ath lailu thanneyaa.. what a change.. alle😥" സനുവിന്റെ ആ റിപ്ലൈ കൂടി കണ്ടതും അവന്റെ തലയ്ക്കു അടിയേറ്റതു പോലെയായി.. അവൻ വേഗം ഒന്നൂടെ ആ ഫോട്ടോസ് എടുത്തു നോക്കി.. സൂം ചെയ്തു മുഖത്തിന്റെ ഓരോ ഭാഗങ്ങളും സൂക്ഷിച്ചു നോക്കാൻ തുടങ്ങി.. അന്നേരം മനസ്സിലാകുന്നുണ്ട് ലൈലയാണെന്ന്.. പക്ഷെ മാറ്റം.. വിശ്വസിക്കാൻ കഴിയുന്നില്ല.. വെളുത്ത കണ്ണുകൾ..ഇന്നത്തെ പോലെ വാലിട്ട് വലിച്ചെഴുതിയ കരിമഷി ഇല്ല..പകരം ചുണ്ടുകളിൽ ഡാർക്ക്‌ ആയി ലിപ്സ്റ്റിക്കും മൂക്കിൽ ഒരു സിമ്പിൾ റിങ്ങുമുണ്ട്.. കരിവളകൾ ഇല്ല..ഒരു ബോയ്സ് മോഡൽ പട്ട മാത്രം കയ്യിൽ.. കാലിൽ ചെരുപ്പിന് പകരം ഷൂസ്.. സ്കാഫ് ചെയ്യാത്ത ഫോട്ടോയും ഉണ്ടായിരുന്നു. അവൻ അതും സൂക്ഷിച്ചു നോക്കി.. മുട്ടോളമുള്ള മുടിയുമില്ല.. തോളിനു താഴേക്ക് വെട്ടിയിട്ട പാറി പറക്കുന്ന മുടി.. മൊത്തത്തിൽ ഒരു മോഡേൺ ഗേൾ തന്നെ.. അത് അവൾ ആണെന്ന് വിശ്വസിക്കാൻ അവനു നന്നേ പ്രയാസം തോന്നി.. പകച്ചു പണ്ടാരം അടങ്ങി പോയവന്റെ അവസ്ഥ..

അവൻ താടയ്ക്കും കൈ കൊടുത്തു ബെഡിലേക്ക് ഇരുന്നു. സനുവിന്റെ മെസ്സേജ് ഒന്നും കണ്ടില്ല പിന്നെ.. ലൈനിൽ നിന്നും പോയിട്ടുണ്ട്. അവളുടെ കണ്ണിൽ പെട്ടിട്ട് ഉണ്ടാകും. അതോടെ അവന്റെ കയ്യിൽ നിന്നും ഫോൺ പോയി കിട്ടീട്ട് ഉണ്ടാകും.. എന്നാലും എന്റെ സനു.. ഇത് നിന്റെ ലൈലു തന്നെയാണോ.. എങ്ങനെ അവൾക്ക് ഇങ്ങനെയൊരു മാറ്റം. ഇന്നത്തെ ലൈലയെക്കാൾ കാണാൻ ഭംഗി മുൻപത്തെ ലൈലയാ.. ഇന്നൊരു മാതിരി കോലം കെട്ടിയ ചുരിദാറും കൈ നിറയെ വളയും.. എന്നാലും അവൾക്കതു ഭംഗിയാണ്.. പക്ഷെ മാറ്റം.. കോപ്പ്.. എന്തേലും ആവട്ടെ.. എനിക്കെന്തു വേണം അവൾ മാറിയാലും നാറിയാലും.. അഞ്ചു പൈസയ്ക്ക് നന്ദിയും സ്നേഹവും ഇല്ലാത്ത തെണ്ടി.. വേറെ വഴിയൊന്നും ഇല്ലാതെ നിക്കുമ്പോൾ അവൾക്ക് ഞാനും എന്റെ ബൈക്കും വേണം.. വേറെ ആരെയെങ്കിലും കിട്ടുമ്പോൾ അത് വേണ്ടാ. എന്തെടി പട്ടി നീയിങ്ങനെ.. തിരിച്ചു വരുമ്പോൾ അവൾ ബൈക്കിൽ കയറാത്തതിന്റെ അമർഷം നല്ലോണം ഉണ്ടായിരുന്നു അവന്. വായിൽ വന്ന മുഴുവൻ തെറിയും വിളിച്ചു കൊണ്ടു റൂമിലേക്ക്‌ കയറിപ്പോയി.. 💚💚💚💚💚

രാവിലെ സനുവിനുള്ള കോഫി എടുക്കുമ്പോഴാണ് അരക്കെട്ടിൽ ഒരു കൈ അമർന്നത്.. ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കിയതും കൂർത്ത കണ്ണുകളോടെ തന്റെ ശരീരത്തിനെ കൊത്തി വലിച്ചോണ്ട് നിൽക്കുന്ന ആസിഫിനെ കണ്ടു.. അവളൊന്നും പറയാനോ മിണ്ടാനോ നിന്നില്ല. കപ്പ് എടുത്തു വേഗം പോകാൻ നോക്കി.. പക്ഷെ അപ്പോഴേക്കും അവൻ അവളുടെ കയ്യിൽ കയറി പിടിച്ചിരുന്നു. "വിട്.. " അവൾ പല്ല് കടിച്ചു പിടിച്ചു കൊണ്ടു അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. അവൻ കേട്ട ഭാവം നടിച്ചില്ല.. അവളുടെ അരയിലൂടെ കയ്യിടാൻ നോക്കി.. സഹിക്കാൻ കഴിഞ്ഞില്ല അവൾക്ക്.. അവന്റെ കൈ തട്ടി മാറ്റാൻ ഒന്നും നിന്നില്ല. കയ്യിലെ കോഫി അവന്റെ മുഖത്തേക്ക് ഒരു വീശൽ ആയിരുന്നു.. അവളിലുള്ള അവന്റെ പിടി ഇല്ലാതെയായി.. "ഡീീീ... " മുഖവും തുടച്ചു കൊണ്ടു അവൻ അലറി. "ശബ്ദിച്ച് പോകരുത്.. ഒന്നല്ല.. ഒരു നൂറ് വട്ടം പറഞ്ഞതാ എന്റെ ശരീരം സ്വന്തമാക്കുന്നത് പോയിട്ട് ഒന്നു തൊടാൻ പോലും വളർന്നിട്ടില്ല നീ എന്ന്..

അതിനു നീ രണ്ടാമതൊന്ന് ജനിക്കണമെന്ന്.. " "എന്നാൽ അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യം.. ഇപ്പോ ഈ നിമിഷം നിന്റെ ശരീരത്തിൽ ഞാൻ പൂണ്ടു മറിയുന്നതു കാണണോ നിനക്ക്.. ഇന്നും ഇന്നലെയും തുടങ്ങിയ മോഹമല്ല എനിക്ക് നിന്നോട്.. വർഷങ്ങളായി.. വർഷങ്ങളായി നീയെന്റെ ഉറക്കം കളഞ്ഞിട്ട്.. നിന്നെ എന്റെ കയ്യിൽ കിട്ടീട്ടും വായിലേക്ക് എത്താത്തതു ആ നരുന്തു ചെക്കൻ ഇവിടെ ഉള്ളതു കൊണ്ടാ. അവന്റെ മുന്നിൽ വെച്ചു നിന്നെ ഒന്നും ചെയ്യരുത് എന്ന് അമ്മായി പറഞ്ഞത് കൊണ്ടാ.. അത് കൊണ്ടു മാത്രമാ നീയിങ്ങനെ രക്ഷപെട്ടു പോകുന്നത്. പക്ഷെ ഇനി കഴിയില്ല.. നീയെന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നു.. ഞാൻ മോഹിച്ച ഒരു പെണ്ണിനേയും സ്വന്തം ആക്കാൻ ഞാൻ ഇത്രേം കാത്തിരുന്നിട്ടില്ല.. ഇങ്ങ് വാടീ.. " ആർത്തിയോടെ അവൻ അവളെ കടന്നു പിടിച്ചു.. കയ്യിൽ ഉണ്ടായിരുന്ന കപ്പ് വെച്ചു അവൾ അവന്റെ നെറ്റിക്കടിച്ചു..

അവൻ ആാാന്നും അലറിക്കൊണ്ട് അവളുടെ മേലെയുള്ള പിടുത്തം വിട്ടതും അവൾ അവനെ തള്ളി മാറ്റി ഓടി. ചെന്നു പെട്ടത് കോട്ടു വായയും ഇട്ടു വയറും തടവിക്കൊണ്ട് വരുന്ന ആ സ്ത്രീയുടെ മുന്നിലേക്ക്.. അവളുടെ പേടിച്ചരണ്ട മുഖവും ഓട്ടവും കണ്ടു അവർ അവൾക്ക് പിന്നിലേക്ക് നോക്കി. പിന്നിൽ ആസിഫ്നെ കണ്ടതും അവരുടെ മുഖത്ത് ചിരി പടർന്നു.. "എന്തെടാ നോക്കി നിക്കുന്നെ.. ഏതെങ്കിലും റൂമിലേക്ക്‌ പിടിച്ചു കയറ്റ്.. ഇല്ലെങ്കിൽ അവളാ തൊണ്ട കീറി നാട്ടുകാരെ മൊത്തം വിളിച്ചു കൂട്ടും.. " അവളെ നോക്കി ക്രൂരമായൊരു ചിരി ചിരിച്ചു അവർ ആസിഫ്നു അനുവാദമെന്നോണം പറഞ്ഞു.. അത് കണ്ടു അവൾ മാറ് എന്നും പറഞ്ഞു അവരെ തള്ളി മാറ്റി മുന്നിലേക്ക് ഓടിയതും ആസിഫ് പിന്നിന്ന് അവളെ ചാടി പിടിച്ചു.. അവൻ അവന്റെ ആഗ്രഹം പോലെ എന്ത് വേണമെങ്കിലും ആയിക്കോട്ടെന്ന് കരുതി അവർ ഒരു കപ്പ് കോഫിയും എടുത്തു സോഫയിൽ ചെന്നിരുന്നു ടീവി ഓൺ ചെയ്തു.. അവളുടെ ശബ്ദം സനു കേൾക്കണ്ടന്ന് കരുതി വോളിയം കൂട്ടുകയും ചെയ്തു.. പക്ഷെ അപ്പോഴേക്കും സനു താഴേക്ക് എത്തിയിരുന്നു..

കോഫി എടുക്കാൻ വന്ന അവളെ ഇത്രേം നേരം ആയിട്ടും കാണാഞ്ഞപ്പോ തന്നെ അവന് തോന്നിയിരുന്നു താഴെ എന്തെങ്കിലും പ്രശ്നം ഉണ്ടായി കാണുമെന്ന്.. ആസിഫ് അവളെ പര പര വലിച്ചു റൂമിലേക്ക്‌ കയറ്റുന്നതു കണ്ടതും സനു അടുത്തു കണ്ട ഫ്ലവർ വേസ് എടുത്തു ഓടി ചെന്നു ആസിഫ്ന്റെ തല നോക്കി ഒരു അടി വെച്ചു കൊടുത്തു. ആസിഫ് അപ്പൊത്തന്നെ അലറി വിളിച്ചു അവളിലുള്ള പിടി വിട്ടു കൈ തലയിലേക്ക് കൊണ്ടു പോയി.. അവൾ ഒന്നും മനസ്സിലാവാതെ തിരിഞ്ഞു നോക്കിയതും സനുവിനെ കണ്ടു.. "സനൂ.. " ന്നും വിളിച്ചു അവൾ കണ്ണീരോടെ അവന്റെ മുഖത്തേക്ക് നോക്കി. "എന്ത് നോക്കി നിക്കുവാ.. മുകളിലേക്ക് ചെല്ല്.. " സനുവിന്റെ ശബ്ദം വല്ലാതെ ഉയർന്നു.. അതോടൊപ്പം തന്നെ മുഖവും കയ്യുമൊക്കെ വലിഞ്ഞു മുറുകാൻ തുടങ്ങി. പിന്നെ അവൾ അവിടെ നിന്നില്ല. വേഗം മുകളിലേക്ക് ഓടി പോയി.. ആസിഫ്ന്റെ തലയിൽ നിന്നും ചോര ഒലിക്കാൻ തുടങ്ങിയിരുന്നു..

അത് കണ്ടു ആസിഫ്ന്റെ കണ്ണുകളിൽ കോപം ആളി കത്തി..ടാന്നും അലറി സനുവിന്റെ കഴുത്തു പിടിച്ചു ഞെരിക്കാൻ നോക്കിയതും അതുവരെ അനങ്ങാതെ ഇരുന്ന ആ സ്ത്രീ വേഗം ഓടി വന്നു ആസിഫ്നെ തടഞ്ഞു സനുവിനെ അവിടുന്ന് പിടിച്ചു മാറ്റി.. "എന്തിനാ മാറ്റുന്നെ.. കൊന്നോട്ടെ അവനെന്നെ.. തടയാൻ നിങ്ങൾ ആരാ. ഞാൻ മരിച്ചു പോയാൽ നിങ്ങൾക്ക് എന്താ.. " സനു ആ സ്ത്രീയുടെ നേരെ ചീറ്റി.. ആദ്യമായാണ് സനുവിനെ അങ്ങനെ കാണുന്നത്.. ആ സ്ത്രീ ഞെട്ടി തരിച്ചു സനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. "ഇന്ന് ഇറങ്ങിക്കോണം നീ ഇവിടെന്ന്.. ഇനി മേലാൽ നിന്നെ ഇവിടെ കണ്ടു പോകരുത്.. കണ്ടു പോയാൽ....? " സനു ആസിഫ്ന്റെ നേർക്ക് ഭീഷണി എന്നോണം വിരൽ ചൂണ്ടി നിർത്തി. "സനൂ.. നീ ആരോടാ സംസാരിക്കുന്നത് എന്ന് അറിയാമോ നിനക്ക്.. " ആ സ്ത്രീ സനുവിന്റ പിടിച്ചു തന്റെ നേർക്ക് തിരിച്ചു നിർത്തി ചോദിച്ചു.. "ആ.. അറിയാം.. നല്ലത് പോലെ അറിഞ്ഞു വെച്ചിട്ടു തന്നെയാ സംസാരിക്കുന്നത്..

ഉമ്മാനെയും പെങ്ങളെയും തിരിച്ചറിയാത്ത ഒരു വൃത്തികെട്ടവനോട്.. ഒരു തെരുവ് നായയുടെ അത്ര പോലും വില ഇല്ലാത്തവനോട്.. ഇവൻ എന്തിനാ ഇവിടെ വന്നു നിക്കുന്നെ.. ഇത് ഇവന്റെ വീടാണോ.. ഇവന്റെ വാപ്പ കെട്ടി പടുത്തുണ്ടാക്കിയതൊന്നും അല്ലല്ലോ ഇത്.. അവകാശം കാണിക്കുന്നത് കണ്ടാൽ അങ്ങനെ തോന്നും.. വലിഞ്ഞു കയറി വന്നോളും മര്യാദ ഇല്ലാതെ.. ആരോടു ചോദിച്ചിട്ടാ ടാ നീയെന്റെ പെങ്ങളെ ദേഹത്ത് തൊട്ടത്.. ആരെടാ നിനക്കതിനു അധികാരം തന്നത്.. നിനക്ക് തൊടാനും പിടിക്കാനുമൊക്കെ ഒരുത്തിയെ വേണമെങ്കിൽ നിന്റെ ഉമ്മാനോട് ഉണ്ടാക്കി തരാൻ പറാ.. ഒരേ ചോരയിൽ ഉള്ളതാകുമ്പോൾ രുചി കൂടും.. അവസാനമായി പറയുകയാ നിന്നോട്.. ഇനി അവളെ തൊടുന്നത് പോയിട്ട് ഒന്നു നോക്കുക കൂടി ചെയ്താൽ പിന്നെ നീ ബാക്കി ഉണ്ടാവില്ല.. ഇപ്പൊ അടിച്ചത് കണ്ടില്ലേ.. ഇനി അങ്ങനൊന്നും ആയിരിക്കില്ല.. ഇനി നിന്റെ തല പൊട്ടാനുള്ള അടി ആയിരിക്കില്ല ഞാൻ അടിക്കുന്നത്..

നിന്റെ കൊര വള്ളി പൊട്ടാൻ ഉള്ളതായിരിക്കും.. ഓർത്ത് വെച്ചോ നീയത്.. ഇറങ്ങടാ പട്ടീന്ന് പറയുന്നതിന് മുന്നേ ഇറങ്ങി പോടാ.. " "നിർത്തടാ... " സനു ഒന്നാകെ ജ്വലിച്ചു ആസിഫ്നു നേരെ തൊണ്ട പൊട്ടിച്ചു അലറിയതും ആ സ്ത്രീ സനുവിന് നേരെ ഗർജിച്ചു.. അത് കൊണ്ടൊന്നും സനു പതറിയില്ല. അപ്പൊത്തന്നെ അവരുടെ നേർക്ക് തിരിഞ്ഞു. "ഉമ്മ മിണ്ടണ്ട..ഉമ്മയും സജുക്കയും ചേർന്നു അവളോട്‌ ചെയ്യുന്ന ഉപദ്രവങ്ങളൊന്നും മതിയാവാഞ്ഞിട്ടാണോ ഇപ്പൊ ഇവനെ കൊണ്ടും ചെയ്യിക്കുന്നത്.. അതിനും മാത്രം എന്ത് ദ്രോഹം ചെയ്തു അവൾ നിങ്ങളോട് ഒക്കെ.. അവളുടെ ഭിക്ഷ തിന്നു കുത്താൻ തുടങ്ങിയിട്ട് ഉണ്ടാകും അല്ലേ.. എത്രകാലമായി അവൾക്ക് അവകാശപ്പെട്ടതു മുഴുവനും പിടിച്ചടക്കി നിങ്ങൾ മൂന്നും കൂടി സുഖിക്കുന്നു.. ഇന്നുവരെ അവളതു ചോദ്യം ചെയ്യാൻ വന്നിട്ടുണ്ടോ.. ഒരു രൂപ എങ്കിലും നിങ്ങൾ അതിൽ നിന്നും അവൾക്ക് കൊടുത്തിട്ടുണ്ടോ.. എല്ലാത്തിനും വേണ്ടാ.. അവളുടെ ആവശ്യത്തിനു എങ്കിലും..? അവളൊരുത്തി ഇവിടെ എങ്ങനെ ജീവിച്ചു പോകുന്നു എന്ന് നിങ്ങൾ ആരെങ്കിലും ഇതുവരെ നോക്കിട്ട് ഉണ്ടോ..

എന്റെ കുഞ്ഞ് നാൾ മുതലെ ഞാൻ കാണാൻ തുടങ്ങിയതാ നിങ്ങൾ അവളോടു ചെയ്യുന്ന ഈ ക്രൂരത.. നാട്ടുകാരു പോലും പറയുന്നു നിങ്ങൾ അവളോട്‌ ചെയ്ത പാപങ്ങളുടെയും ഉപദ്രവത്തിന്റെയും കണക്ക്.. അവളുടെ കഥന കഥ ഈ ചുറ്റു വട്ടത്തുള്ള എല്ലാർക്കും അറിയാം.. സംരക്ഷിച്ചില്ലേലും വേണ്ടാ. അവളെ ജീവിക്കാൻ വിട്.. എനിക്കിപ്പോഴും അറിയാത്തത് എന്ത് അവകാശത്തിലാ ഈ പട്ടി ഇവിടെ നിക്കുന്നതും അവളോട്‌ ഇങ്ങനൊക്കെ പെരുമാറുന്നത് എന്നുമാ.. ഇവന്റെ കാര്യം പോട്ടെ.. സംസ്കാരം ഇല്ലാത്ത നായ.. അത്രേയുള്ളൂ ഇവനെ കുറിച്ച് പറയാൻ.. ഞാൻ വിട്ടു ഇവന്റെ കാര്യം.. പക്ഷെ ഉമ്മ.. ഉമ്മ എന്തിനാ ഇവന് കൂട്ട് നിക്കുന്നത്.. എന്തിനാ ഇവന്റെ മുന്നിലേക്ക് ഉമ്മ അവളെ വലിച്ചു എറിഞ്ഞു കൊടുക്കുന്നത്.. എന്ത് അവകാശമാ അവളിൽ ഇവനുള്ളത്.. അതാ എനിക്ക് അറിയാത്തത്.. " "അവകാശമുണ്ട്.. ഇനിമുതൽ ഇവനു മാത്രമേ അവളിൽ അവകാശമുള്ളു.. ഇവനും അവളുമായുള്ള വിവാഹം പണ്ടേയ്ക്ക് പണ്ടേ ഞാനും ഇവന്റെ ഉപ്പയും തീരുമാനിച്ചുറപ്പിച്ചതാ.. പതിനെട്ടു വയസ്സ് ആയപ്പോഴേ കെട്ടിച്ചു വിടാൻ നിന്നതാ..

അപ്പോഴാ അവൾ പഠിത്തം എന്നും പറഞ്ഞു ബാംഗ്ലൂരിലേക്ക് കടന്നതും തെണ്ടി തിരിഞ്ഞതും ഒരുത്തന്റെ കൂടെ കണ്ട മാനം അഴിഞ്ഞാടി നടന്നതും.. അതൊക്കെ ഇവനും സജാദും കൂടെ കയ്യോടെ പിടിച്ചു.. അതൊക്കെ നിനക്കും അറിയാവുന്നതല്ലേ.. ഇവന്റെ ദോഷങ്ങളും കുറ്റങ്ങളും വിളിച്ചു പറഞ്ഞ നീയെന്താ ഇപ്പൊ അതൊന്നും പറയാതെ.. അവളു കാണിച്ച വൃത്തികേടുകൾ എന്തെടാ നീ വിഴുങ്ങി കളഞ്ഞേ.. പഠിത്തം പൂർത്തിയാക്കാൻ സമ്മതിക്കാതെ ബാംഗ്ലൂരിന്ന് വലിച്ചു ഇഴച്ച് കൊണ്ടു വന്നത് അത് കൊണ്ടാ.. അല്ലാതെ അവളു പഠിച്ചു വല്യ കൊമ്പത്ത് എത്തുമോന്നുള്ള കണ്ണ് കടിയൊന്നും ഞങ്ങൾക്ക് ഉണ്ടായിട്ടല്ല.. പേരുദോഷം കേൾക്കാതെ നിക്കാനാ.. വളർത്തു ദോഷമെന്ന് നാട്ടുകാരു ഞങ്ങടെ മുഖത്ത് നോക്കി വിളിച്ചു പറയാതെ നിക്കാനാ.. ഇത്രേമൊക്കെ ഉണ്ടായിട്ടും വീണ്ടും പഠിക്കാൻ വിട്ടു.. ഇപ്പൊ പോകുന്നുണ്ടല്ലോ കെട്ടി ഒരുങ്ങി കോളേജിലേക്ക് ഒക്കെ.. വീണ്ടും അവളു അഴിഞ്ഞാട്ടം നടത്തില്ലന്ന് ആരു കണ്ടു..

അവൾക്ക് നാടെന്നോ ബാംഗ്ലൂർ എന്നോ ഒന്നും ഉണ്ടാകില്ല..ഇനി അടുത്തൊരുവന്റെ കൂടെ ഊര് തെണ്ടാൻ ഇറങ്ങുന്നതിന് മുന്നേ പിടിച്ചു കെട്ടിക്കണം.. പടുത്തം കഴിയാൻ ഒന്നും കാത്ത് നിക്കുന്നില്ല.. കൂടി പോയാൽ ഒരു മാസം. അത്രേം കൂടെ അവളിനി ഇവിടെ ഉണ്ടാകു.. അതിനുള്ളിൽ ഇവനുമായുള്ള അവളുടെ വിവാഹം നടന്നിരിക്കും.. നടത്തിയിരിക്കും ഞങ്ങൾ. ഇന്ന് ഇവന്റെ ഉപ്പ വരും കാര്യങ്ങൾ തീരുമാനിക്കാൻ.. അടങ്ങി ഒതുങ്ങി എല്ലാം അനുസരിച്ചു നിന്നോളാൻ പറയണം അവളോട്.. അനുസരിച്ചാൽ അവൾക്ക് കൊള്ളാം. ഇല്ലെങ്കിൽ പിന്നെ ജീവനോടെ വെച്ചേക്കില്ല ഞാൻ അവളെ.. നിർത്തിക്കോ അവളെ പറ്റി ചേരലും സ്നേഹിക്കലുമൊക്കെ. കുറച്ച് ദിവസം കഴിഞ്ഞാൽ പിന്നെ അവൾ ഇവന്റെ വീട്ടിലാ.. പിന്നെ ഇങ്ങോട്ട് വരില്ല.. അടുപ്പിക്കില്ല ഞാൻ അവളെ ഇങ്ങോട്ട്. ഇവൻ നോക്കിക്കോളും അവളെ ഇനി.. ഇവന്റെ പെണ്ണായി ഇവന്റെ വീട്ടിൽ കഴിഞ്ഞോളും അവൾ ഇനി.." "എന്ന് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ.. അവളു സമ്മതിക്കണ്ടെ..ഞാൻ സമ്മതിക്കണ്ടെ.. ഒരിക്കലും ഞാനോ അവളോ ഇതിന് സമ്മതിക്കാൻ പോകുന്നില്ല..

ഉമ്മ വെറുതെ നടക്കാത്ത സ്വപ്‌നങ്ങൾ ഒന്നും കണ്ടു കൂട്ടണ്ട.. ഒന്നും നടക്കാൻ പോകുന്നില്ല.. ഒന്നും നടത്തിക്കാൻ പോകുന്നില്ല ഞാൻ.. " സനു അവരെ കടിച്ചു കീറുന്നത് പോലെ പറഞ്ഞു.. "അതിന് നിന്റെയും അവളുടെയും സമ്മതം ആർക്ക് വേണം.. തീരുമാനിക്കാൻ മുതിർന്നവർ ഉണ്ട് ഇവിടെ.. കേറി പോടാ അകത്ത്.. അവളെ പറ്റി ചേർന്നു നടന്നു അവളുടെ സ്വഭാവം തന്നെ കിട്ടി ചെറുക്കന്..മുന്നിൽ ഉള്ളത് ആരാ എന്താന്നൊന്നും ഇല്ല. വല്യ വായിൽ സംസാരിക്കുന്നത് കേട്ടില്ലേ.. ഒരൊറ്റ അടി വെച്ചു തരണ്ടങ്കിൽ കേറി പൊക്കോ.. " അവർ സനുവിനെ കണ്ണുരുട്ടി കാണിച്ചു പേടിപ്പിച്ചു. "ഇത് കൊണ്ടൊന്നും ഞാൻ പേടിക്കാൻ പോകുന്നില്ല.. ഒന്നറിഞ്ഞു വെച്ചോ നിങ്ങൾ.. അവളെ എങ്ങാനും ഈ നായയ്ക്ക് കെട്ടിച്ചു കൊടുത്താൽ പിന്നെ ഇവൻ മാത്രമല്ല.. നിങ്ങളും കാണില്ല ജീവനോടെ... " എന്ന് വല്ലാത്തൊരു വാശിയോടെ പറഞ്ഞു കൊണ്ടു സനു മോളിലേക്ക് കയറിപ്പോയി. അവർ അതൊന്നും കാര്യമാക്കിയില്ല.. ആസിഫ്ന്റെ അടുത്തേക്ക് നീങ്ങി അവന്റെ തലയിൽ തൊട്ടു നോക്കി..ചോര ഒഴുക്ക് നിന്നിട്ടില്ല.. "ചോര നല്ലോണം പോകുന്നുണ്ട്.. വേഗം ഹോസ്പിറ്റലിൽ പോ.. " അവർ പറഞ്ഞു.

ആസിഫ് ഒന്നു മൂളി പുറത്തേക്ക് ഇറങ്ങി.. അവന്റെ കണ്ണുകളിൽ സനുവിനെ കൊന്നു തള്ളാനുള്ള ദേഷ്യം എരിയുന്നുണ്ടായിരുന്നു.. ഇത്രേം നേരം ഒന്നും മിണ്ടാതെയും ചെയ്യാതെയും നിന്നത് ആ സ്ത്രീയുടെ മുന്നിൽ നല്ല പിള്ള ചമയാൻ വേണ്ടിയാണ്.. സനുവിനെ എന്തെങ്കിലും ചെയ്യുന്നത് പോയിട്ട് അവന്റെ നേർക്ക് ഒന്നു ശബ്ദം ഉയർത്തിയാൽ പോലും അവർക്ക് ഇഷ്ടപെടണമെന്നില്ല.. എന്തൊക്കെ പറഞ്ഞാലും ആ വയറ്റിൽ പിറന്നതല്ലേ അവൻ... ആ ഒരു സ്നേഹം ഇല്ലാതെ നിക്കില്ല അവർക്ക് അവനോട്.. എന്നാലും ആസിഫ് ചിലത് കണക്കു കൂട്ടിയിരുന്നു. ഒരു തക്കം കിട്ടിയാൽ സനുവിന് കൊടുക്കേണ്ട ശിക്ഷ അവൻ മനസ്സിൽ കുറിച്ചിട്ടു.. 🍁🍁🍁🍁🍁 സനുവിന്റെ പൂർണ ബലം താജ് ആയിരുന്നു.. എന്ത് വന്നാലും താജ് നോക്കിക്കോളുമെന്നുള്ള ധൈര്യത്തിലാണ് അവരോട് അങ്ങനൊക്കെ പറഞ്ഞത്.. 💜💜💜 അന്ന് വീണതിന് ശേഷം വല്യ പ്രശ്നം ഒന്നും ഇല്ലായിരുന്നു.. മൂന്നിനെ കൊണ്ടുള്ള ശല്യം ഒന്നു കുറഞ്ഞിരുന്നു. അത് ഒരു പക്ഷെ ഞാൻ ചത്തു പോയാൽ അവരുടെ ആഗ്രഹങ്ങളൊന്നും സാധിക്കാതെ വരുമെന്ന് പേടിച്ചിട്ട് ആയിരിക്കും..

എപ്പോഴും സനു കൂടെ തന്നെ ഉണ്ടാകും.അവൻ ഉള്ളത് കൊണ്ടാ ഇന്നും എന്റെ ജീവൻ ബാക്കി ഉള്ളത്.ഒറ്റയ്ക്ക് താഴേക്ക് ഇറങ്ങാനെ സമ്മതിക്കാറില്ല അവൻ.. ചുരുക്കമാണ് ഇപ്പോൾ താഴേക്ക് ഇറങ്ങുന്നതും അടുക്കളയിൽ കയറുന്നതുമൊക്കെ.ആ ഇറങ്ങുമ്പോഴോക്കെ ഉള്ള അവസ്ഥ ഇതും.. വാപ്പയും ഉമ്മയും ഉണ്ടായിരുന്നു എങ്കിൽ ഇന്ന് ഇതൊന്നും അനുഭവിക്കണ്ടി വരില്ലായിരുന്നു.. അല്ലെങ്കിൽ റമീ.. അവനെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. എല്ലാം നഷ്ടപ്പെട്ടു പോയിരുന്നു. അവനെയെങ്കിലും എനിക്ക് തരാമായിരുന്നില്ലേ റബ്ബേ.. തന്ന സന്തോഷവും സൗഭാഗ്യങ്ങളുമൊക്കെ നീ തിരിച്ചു എടുത്തപ്പോൾ ഒരു വട്ടം പോലും അതൊന്നും ഓർത്ത് ദുഃഖിച്ചിട്ടില്ല. എല്ലാം നിന്റെ പരീക്ഷണങ്ങളാണെന്ന് കരുതി ക്ഷമ കാണിക്കുകയും സഹിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ.. ചോദിച്ചത് ഒന്നു മാത്രം ഞാൻ നിന്നോട്.. അതെന്റെ റമിയെ എനിക്ക് നൽകണമെന്നായിരുന്നു. എന്നെ അവനിലേക്ക് ചേർത്തു വെക്കണമെന്ന് ആയിരുന്നു.. അത് പോലും നീ എനിക്ക് നഷ്ടപെടുത്തിയില്ലേ.. ഇനിയും എത്ര നാൾ ഈ പരീക്ഷണങ്ങൾ.. അവൾ ഓരോന്നും ഓർത്ത് എന്തെന്ന് ഇല്ലാതെ കരയാൻ തുടങ്ങി.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. സനു ആണെന്ന് അറിയാം.. മുഖം കൊടുത്തില്ല. വേഗം എഴുന്നേറ്റു ബാത്‌റൂമിലേക്ക് കയറി.. കുളി കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും സനു റെഡിയായി കഴിഞ്ഞിരുന്നു. അവൾ സാരിയും എടുത്തു അവളുടെ റൂമിലേക്ക്‌ പോയി.. സാരി ഉടുക്കാൻ അറിയുന്നതാണ്. എന്നിട്ടും എത്ര ഉടുത്തിട്ടും ശെരിയായില്ല. മനസ് ശെരി അല്ലാത്തോണ്ട് ആയിരിക്കുമെന്ന് സമാധാനിച്ചു അവൾ.. വീണ്ടും ചുറ്റി നോക്കി. എന്തെന്തായിട്ടും ശെരിയായില്ല. ഒടുക്കം സനുവിനെ വിളിച്ചു ഹെല്പ് ചെയ്യാൻ പറഞ്ഞു. സനു നിലത്തു മുട്ടി കുത്തിയിരുന്നു താഴെ നിന്നും ബോർഡറും ഞെറിയുമൊക്കെ പിടിച്ചും പിൻ കുത്തി കൊടുത്തും സഹായിച്ചു. ഒടുക്കം എന്തൊക്കെയോ ചെയ്ത്ത് ചെയ്തു സാരി ഉടുത്തെന്ന് വരുത്തി. കരിവളകളൊന്നും വലിച്ചു കേറ്റാൻ നിന്നില്ല. രണ്ടു കയ്യിലും സിമ്പിൾ സ്റ്റോണിലുള്ള ഓരോ വള പെറുക്കിയിട്ടു..ഗോൾഡൻ കളറിലുള്ള സ്കാഫ് എടുത്തു. എന്നും ചെയ്യുന്നത് പോലെ സിമ്പിൾ ആയല്ല.കുറച്ച് മോഡൽ ആയി തന്നെ ചെയ്തു സ്കാഫ്.. കണ്ണും എഴുതി..

എല്ലാം ഓക്കേ ആണോന്നു നോക്കി ഉറപ്പ് വരുത്തിയതിനു ശേഷം ഒരു ഹൈ ഹീൽ ചെരുപ്പും എടുത്തിട്ടു.. സനു അവളെ കെട്ടി പിടിച്ച് അത്ര ഭംഗി ഉണ്ട് ഇത്ര ഭംഗി ഉണ്ടെന്നൊക്കെ പറഞ്ഞു കവിളിൽ പിച്ചി നെറ്റിയിലൊരു ഉമ്മ കൊടുത്തു. "മിക്കവാറും താജ് ഇന്ന് നിന്നെ അങ്ങ് തൂക്കി എടുത്തു കൊണ്ടു പോകാനുള്ള ചാൻസ് ഉണ്ട്.. " "പിശാശേ.. രാവിലെ തന്നെ എന്റെ വായ തുറപ്പിക്കരുത്.. മിണ്ടാതെ ഇരിയെടാ.. ചെന്നു ബാഗ് ഒക്കെ എടുത്തു വെക്ക്.. ചെല്ല്.. ലേറ്റ് ആവുന്നു.. " "ലൈലൂ.. കാര്യം പറഞ്ഞതാ.. ഇന്ന് താജ്ന്റെ കണ്ട്രോൾ പോകും.. തൂക്കി എടുത്തു കൊണ്ടു പോയില്ലങ്കിലും മിനിമം ഒരു കിസ്സ് എങ്കിലും കിട്ടും നിനക്ക്. അത് ഉറപ്പാ.. " പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ അവൾ അവനെ പിടിച്ചു തിരിച്ചു നിർത്തി ചന്തി നോക്കി ഒരൊറ്റ നുള്ള് വെച്ചു കൊടുത്തു.. അവൻ തൊള്ള കീറാൻ നോക്കിയതും അവൾ അവന്റെ വായ പൊത്തി പിടിച്ചു. "ഇതെന്തിനാന്നു അറിയോ.. ഇനി മേലിൽ നിന്റെ വായേന്നു ഇമ്മാതിരി വർത്താനം വന്നു പോകരുത്..

പത്തു പന്ത്രണ്ടെണ്ണം പ്രേമിച്ച എക്സ്പീരിയൻസാ ചെക്കന്.. പോടാ.. പോയി ബാഗും ബുക്കുമൊക്കെ എടുത്തു വെക്കടാ.." അവൾ സനുവിനെ ഓടിച്ചു വിട്ടു.. ഓടുന്നതിന് മുന്നേ അവൻ അവളുടെ കൈ നോക്കി ഒരു കടി വെച്ചു കൊടുത്തിരുന്നു.. അവൾ എടാന്നും വിളിച്ചു നിന്നിടത്ത് നിന്നും ചവിട്ടി തുള്ളിയതല്ലാതെ പിന്നാലെ ഓടാനോ തിരിച്ചു കടിക്കാനോ ഒന്നും നിന്നില്ല.. കഷ്ടപ്പെട്ടു ചുറ്റി കെട്ടിയ സാരിയാ.. അവനോട് ഗുസ്തി കളിക്കാൻ നിന്നാൽ പിന്നെ എല്ലാം അവിടെ തീർന്ന്.. 🍁🍁🍁🍁🍁 താജുo മുന്നയും എബിയും നുസ്രയുമൊക്കെ രാവിലേ എത്തിയിരുന്നു.. ഫങ്ക്ഷനുള്ള എല്ലാ അറേഞ്ച്മെന്റ്സും കഴിഞ്ഞു.. താജുo മുന്നയും എബിയും തന്നെ ആയിരുന്നു രാവിലെ മുതലേ ഓരോന്നും നോക്കി എല്ലാത്തിന്റെയും പിന്നാലെ ഓടി നടന്നത്.. ഡെക്കറേഷൻസൊക്കെ അവൾ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി താജ് ഇന്നലെ വൈകുന്നേരമേ ചെയ്യിപ്പിച്ചിരുന്നു. പതിനൊന്നു മണിക്കാണ് ഉൽഘാടന ചടങ്ങ്.. ആദ്യം ട്രസ്റ്റ്‌ ഉൽഘാടനവും അത് കഴിഞ്ഞു ലാബ് ഉൽഘാടനവും. രണ്ടും മേയർ തന്നെയാണ് നിർവഹിക്കാൻ പോകുന്നത്.. എല്ലാ പേരെന്റ്സിനെയും ഇൻവൈറ്റ് ചെയ്തിട്ടുണ്ട്.

അത് പക്ഷെ ഉൽഘാടനം മാത്രം ലക്ഷ്യം വെച്ചിട്ടല്ല.. ഒരു പേരെന്റ്സ് മീറ്റിംഗ് കൂടി നടത്തി കളയാമെന്ന ലക്ഷ്യത്തോടെയാണ്‌.. ഏറെക്കുറെ എല്ലാ സ്റ്റുഡന്റ്സും എത്തി കഴിഞ്ഞു.. സ്റ്റേജ്ന്റെ അവിടെയും ഇവിടെയുമായി വട്ടം കൂടി നിക്കാനും നടക്കാനും വായി നോക്കാനും കമന്റ്‌ അടിക്കാനുമൊക്കെ തുടങ്ങി.. എന്നിട്ടും അവൾ മാത്രം എത്തിയില്ല.. ആരെക്കാളും മുന്നേ എത്തേണ്ടതു അവൾ അല്ലേ.. ബാക്കി എല്ലാ ദിവസങ്ങളിലും നേരം വെളുക്കുന്നതിന് മുന്നേ എത്തിക്കോളും.. നേരത്തും കാലത്തും എത്തേണ്ട ദിവസം ഉച്ച ആയാലും കാണില്ല.. എല്ലാരും എത്തി കഴിഞ്ഞിട്ടും അവൾ മാത്രം എത്താത്തതു താജ്നെ ദേഷ്യം പിടിപ്പിച്ചു. അവൻ ഫോൺ എടുത്തു അവൾക്ക് വിളിച്ചു.. "സമയം എന്തായിന്നാ വിചാരം.. " അവൾ ഫോൺ എടുത്തതും അവൻ കലിപ്പ് ആയി. "വരുവാ..ബസ് സ്റ്റോപ്പിലാ.. ബസ്സ് കിട്ടിയില്ല.. " "അവിടെ തന്നെ നില്ല്.. ഞാൻ വരാം." "വേണ്ടാ.. ഇപ്പം ബസ്സ് ഉണ്ട്.. ഞാനൊരു ഫിഫ്ടീൻ മിനുട്സിൽ എത്തും.. " അവനെ ഒന്നും പറയാൻ സമ്മതിച്ചില്ല. അവൾ വേഗം ഫോൺ കട്ട്‌ ചെയ്തു.. ഇല്ലങ്കിൽ വണ്ടി എടുത്തു ഇപ്പം വരും.. അവന്റെ ഒന്നിച്ച് പോകുന്നത് ഓർക്കുമ്പോഴേ നെഞ്ചു വേദനിക്കുന്നു..

ഏതു നേരത്താ വടിയായി പോകുന്നേന്ന് പറയാൻ പറ്റില്ല.. അമ്മാതിരി പോക്കാ അവന്റ്റെത്.. ഓരോന്ന് ചിന്തിച്ചു നിൽക്കെ ബസ്സ് വന്നു. പറഞ്ഞത് പോലെ പതിനഞ്ചു മിനുട്സിൽ കോളേജ് സ്റ്റോപ്പിൽ എത്തി. എല്ലാം കൂടി നിർത്തി പൊരിക്കും ഇന്ന്.ആ ആസിഫ് പന്നി കാരണം കുളിക്കാൻ പോകാനേ ലേറ്റ് ആയിരുന്നു.. പിന്നെ സാരി.. ബസ്സ്.. മൊത്തത്തിൽ ചതിച്ചു. പേടി ആകുന്നത് അമനെയാണ്‌. അവന്റെ കണ്ണിൽ പെടാതെ നടക്കാൻ നോക്കാം.. അവൾ വേഗം നടന്നു.. 🍁🍁🍁🍁🍁 "Wow... ! " ഗേറ്റ് കടന്നു വരുന്ന അവളെക്കണ്ടു നുസ്ര കണ്ണും തള്ളി വായും പൊളിച്ചു ഒരു നിമിഷം അത്ഭുതപ്പെട്ടു നിന്നു.. അത് കേട്ടു താജ് ഫോണിൽ നിന്നും കണ്ണ് എടുത്തു മുന്നിലേക്ക് നോക്കി.. അവളെ കണ്ടതും അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു പോയി.. ആ സാരിയിൽ അവളൊരു ദേവതയെ പോലെ തിളങ്ങുന്നതു അവൻ അറിഞ്ഞു.. എബിയുടെ അവസ്ഥയും ഏകദേശം ഇതുതന്നെ ആയിരുന്നു. മുന്നയ്ക്ക് ഒരു അത്ഭുതവും തോന്നിയില്ല.

ഇതിനേക്കാൾ സുന്ദരിയായി അവളെ എത്രയോ വട്ടം കണ്ടിട്ടുണ്ട്.. അതൊക്കെ വെച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. എന്നാലും ഒരുപാട് നാളുകൾക്ക് ശേഷം അവളൊന്നു അണിഞ്ഞു ഒരുങ്ങിയതു മുന്നയെ ഒരുപാട് സന്തോഷപ്പെടുത്തി.. "വെറുതെ അല്ല ലേറ്റ് ആയത്.. " അവൾ അടുത്തെത്തിയതും നുസ്ര അവളെ കാല് മുതൽ തല വരെ നോക്കി ഒന്നു ചിരിച്ചു. "പോടീ.. " അവൾ നുസ്രയിൽ നിന്നും മുഖം തിരിച്ചു കളഞ്ഞു. നുസ്ര അപ്പൊത്തന്നെ അവൾ മുഖം തിരിച്ച ഭാഗത്തേക്ക്‌ കയറി നിന്നു.. എന്നിട്ടു അവളുടെ രണ്ടു ഷോൾഡറിലും കൈ വെച്ചു പുഞ്ചിരിച്ചോണ്ട് അവളുടെ മുഖത്തേക്കും ദേഹത്തേക്കും നോക്കി. "താജ്ന്റെ സെലെക്ഷൻ നിനക്ക് ഇത്രക്കും ചേരുമെന്ന് കരുതിയില്ല.. എന്നാ ഒരു ഗ്ലാമറാടീ നീയീ വേഷത്തിൽ.. കണ്ടിട്ട് അസൂയ തോന്നുന്നു.. നിനക്ക് ഇത്രേം സൗന്ദര്യം ഉണ്ടെന്ന് ഞാനിന്നാ അറിയുന്നത്. അതെങ്ങനെയാ.. എപ്പോഴും ഒരു പാക്ക് ലൂസ് ചുരിദാർ ഇട്ടു കോലം കെട്ടീട്ട് അല്ലേ വരുന്നത്..ഏതായാലും അടിപൊളി മുത്തേ..ആരുടെയും കണ്ണ് തട്ടാതെ നിക്കട്ടെ.." എന്നും പറഞ്ഞോണ്ട് നുസ്ര അവളുടെ രണ്ടു കവിളിലും പിച്ചിയതും അവൾ വേഗം താജ്നെ നോക്കി.

അവൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവൾ നോക്കുന്നതു കണ്ടപ്പോ വേഗം നോട്ടം പിൻവലിച്ചു. മുന്നയും എബിയും ഉണ്ടായിരുന്നു അടുത്ത്. അവൾ നുസ്രയെ വിട്ടു അവരുടെ അടുത്തേക്ക് നീങ്ങിയതും താജ് മുഖം വെട്ടിച്ചു വേഗം അവിടെന്ന് പോയി.. അത് കണ്ടു അവളൊന്നു വല്ലാതെയായി. ഇന്നലെ ബൈക്കിൽ കയറാത്തതിന്റെ ദേഷ്യം ആയിരിക്കുമെന്ന് കരുതി. പക്ഷെ അതിന് ശേഷം നേരത്തെ വിളിക്കുകയൊക്കെ ചെയ്തല്ലോ.. അപ്പൊ അതല്ല കാര്യം.. ഇനി ലേറ്റ് ആയതിന്റെ ആയിരിക്കും ഈ ദേഷ്യം.. അവൾ അങ്ങനെ സമാധാനിച്ചു.. പക്ഷെ എബിക്ക് മനസ്സിലായിരുന്നു എന്ത് കൊണ്ടാ താജ് പോയത് എന്ന്.. അവൾ മുന്നയോട് കാര്യങ്ങളൊക്കെ എന്തായിന്ന് ചോദിച്ചു. "എല്ലാം റെഡിയാണ്‌.. ഇനി guests വരേണ്ട താമസം മാത്രേയുള്ളൂ.. " മുന്ന പറഞ്ഞു. അവൾ എന്തോ പറയാൻ ഒരുങ്ങിയതും എബി തുടങ്ങി അവളെ അടപടലം നോക്കി കാലെ പിടിച്ചു വാരാനും നിലത്തടിക്കാനുമൊക്കെ. അധികവും സാരി ഉടുത്തതിനെ കുറിച്ചായിരുന്നു..

ഒട്ടും കൊള്ളില്ല, ഏതു പാടത്തുന്ന് എഴുന്നേറ്റു വരുകയാണെന്നൊക്കെ ചോദിച്ചു. അത് കഴിഞ്ഞു അപ്പൊ താജ്നോട് സ്നേഹമൊക്കെയുണ്ട്.അല്ലേ ന്നു ചോദിച്ചു വീണ്ടും കളിയാക്കി ചിരിക്കാൻ തുടങ്ങി.. അവൾ എല്ലാത്തിനും കൂടിയുള്ളതു ഒരൊറ്റ ചവിട്ടിൽ തീർത്തു. "എന്റെ മാതാവേ.. എന്നതാ ലൈലാ ഇത്.. കുതിര കുളമ്പോ... " അവളുടെ ചെരിപ്പ് കണ്ടു എബി കണ്ണും തള്ളി ചോദിച്ചു.. അവൾ അവനെ പുച്ഛിച്ചു തള്ളി. "പിശാശ്ശെ.. പുച്ഛിക്കുന്നോ.. കാലിൽ തുള വീണെന്നാ തോന്നുന്നത്. ഏതു ഹോസ്പിറ്റലിലാ എനിക്കിതിനുള്ള ടിടി കിട്ടുക.. " "വെറുതെ ഒന്നും അല്ലല്ലോ.. എന്നെ കളിയാക്കാൻ നിന്നിട്ടല്ലേ.. ഇനി മേലാൽ അവന്റെ പേരും പറഞ്ഞു എന്നെ കളിയാക്കരുത്. കളിയാക്കിയാൽ ചവിട്ടല്ല.. കൊല ആയിരിക്കും അടുത്തത് നടക്കാൻ പോകുന്നത്.. വാടീ.." അവൾ എബിയെ നോക്കി കണ്ണുരുട്ടി കാണിച്ചു നുസ്രയെയും വിളിച്ചു സ്റ്റേജ്ന്റെ ഭാഗത്തേക്ക്‌ വിട്ടു. "എന്തൊരു ജന്മമാടാ ഇത്..ഏതു കഷ്ടകാലം പിടിച്ച നേരത്താണാവോ ഇതിനോട് ഒക്കെ കൂട്ട് കൂടാൻ തോന്നിയത്.. " എബി കയ്യും മലർത്തി മുന്നയെ നോക്കി.. "സാരല്യ.. പോട്ടെ.. നിനക്ക് ഞാൻ കടല മിടായി വാങ്ങിച്ചു തരാം "

എന്നും പറഞ്ഞോണ്ട് മുന്ന അപ്പൊത്തന്നെ എബിയുടെ തോളിലൂടെ കയ്യിട്ടു.. എബി മുന്നയെ തുറുക്കനെ നോക്കി.. മുന്ന ഒന്നു സൈറ്റ് അടിച്ചു കാണിച്ചു വാടാന്നും പറഞ്ഞു എബിയെയും വലിച്ചു നടന്നു.. 🍂🍂🍂🍂🍂🍂 സ്റ്റേജ് ഒരുക്കങ്ങളും സജ്ജീകരണങ്ങളുമൊക്കെ കണ്ടു അവൾക്ക് ഒരുപാട് സന്തോഷം തോന്നി. ഇത്രേം തകർപ്പൻ ആയുള്ള അറേഞ്ച്മെന്റ്സ് ഒന്നും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല.. ടീച്ചർസും സ്റ്റുഡന്റസും രണ്ടു മൂന്ന് അതിഥികളും ചേർന്നു ഒരു ചെറിയ പരിപാടി.. അത്രേ ഉണ്ടാരുന്നുള്ളൂ മനസ്സിൽ. പക്ഷെ ഇതിപ്പോ ഒരു ഗ്രൗണ്ട് വലുപ്പത്തിൽ ഉണ്ട് വേദിയും സദസ്സുമൊക്കെ.. അങ്ങനെ സ്വപ്‌ന സാക്ഷാൽകാരത്തിനു ഇനി മിനുട്ടുകൾ മാത്രം.. അവൾക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നാൻ തുടങ്ങി.. ഒരുക്കങ്ങൾ ഒക്കെ താജ്ന്റെ മേൽനോട്ടത്തിൽ അവന്റെ ചെലവിൽ ആണെന്ന് നുസ്ര പറഞ്ഞതും അവളുടെ കണ്ണുകൾ അവിടെയൊക്കെ താജ്നെ തിരഞ്ഞു.. അവിടെങ്ങും കണ്ടില്ല.. അമൻ എവിടെന്ന് നുസ്രയോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ എന്ത് കൊണ്ടോ ചോദിച്ചില്ല.. അവൾ അഞ്ജലി മിസ്സിന്റെ അടുത്തേക്ക് ചെന്നു.

ഓരോന്നു സംസാരിച്ചു നിക്കുന്നതിന്റെ ഇടയിൽ താജ്നെ ഓഫീസിന്റെ മുന്നിൽ കണ്ടു. അവൾ മിസ്സിനോട് ഇപ്പൊ വരാമെന്നു പറഞ്ഞു അമൻ ന്നു വിളിച്ചു താജ്ന്റെ അടുത്തേക്ക് ചെന്നതും അവൻ വേഗം ഫോൺ എടുത്തു അതിൽ എന്തൊക്കെയോ കുത്തിക്കൊണ്ട് എബിയുടെ അടുത്തേക്ക് പോയി.. ഇവൻ ഇതെന്തു പറ്റി.. എന്തിനാ ഇത്രക്ക് ദേഷ്യം. ലേറ്റ് ആയതിനോ.. അതോ വരാന്ന് പറഞ്ഞപ്പോ വരണ്ടാന്നു പറഞ്ഞതിനോ..? ആ എന്തേലും ആവട്ട്.. അവന്റെ പിന്നാലെ നടക്കാൻ വട്ടല്ലേ എനിക്ക്.. ഒരു താങ്ക്സ് പറയാമെന്നു വിചാരിച്ചിട്ടാ. അപ്പോൾ ലോകത്ത് എവിടെയും ഇല്ലാത്ത ജാഡ. പോയി പണി നോക്കട്ടെ.. അവൾ നേരെ നുസ്രയുടെ അടുത്തേക്ക് വിട്ടു. 💙💙💙💙💙 അവളെ ആ വേഷത്തിൽ അത്രേം സുന്ദരിയായി കണ്ടപ്പോൾ അവന് സ്വയം നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. തന്നെ തന്നെ നഷ്ട പെടാൻ തുടങ്ങിയിരുന്നു. അത് കൊണ്ടാ അവൾ അടുത്തേക്ക് വന്നപ്പോൾ മുഖം വെട്ടിച്ചു വേഗം അവിടെന്ന് പോന്നത്.. അതിന് ശേഷം അവളുടെ മുന്നിൽ ചെന്നു പെടാതെ നിന്നത്.. അവളെ അങ്ങനെ അടുത്ത് കണ്ടപ്പോൾ ഇന്നാദ്യമായി നെഞ്ച് പിടക്കുകയും ചുണ്ട് തുടിക്കുകയും ചെയ്തു..

രക്തയോട്ടം വർധിക്കുന്നത് പോലെയും ശരീരം ചൂട് പിടിക്കുന്നതു പോലെയും തോന്നി.. ഇതാണോ എബി പറഞ്ഞ ആ ഫീൽ.. മനസ്സിനും ശരീരത്തിനും ഒരുപോലെ മാറ്റം സംഭവിക്കുന്നത് ഓർത്ത് നിക്കുമ്പോഴാ അവൾ വീണ്ടും അടുത്തേക്ക് വരുന്നത്.. അന്നേരവും മുഖം കൊടുത്തില്ല. സത്യം പറഞ്ഞാൽ നിയന്ത്രണം വിട്ടു പോകും. അത് കൊണ്ടാ.. അവളുടെ കരിനീല മിഴികളിലേക്കും ചോര ചുണ്ടുകളിലേക്കുമാ ആദ്യം നോട്ടം ചെല്ലുന്നത്.. പിടിച്ചു വലിച്ചു നിർത്തി ആ മുഖത്ത് തുരു തുരെ ഉമ്മ വെക്കാൻ അല്ലാതെ മറ്റൊന്നും തോന്നുന്നില്ല.. അവളുടെ നെഞ്ചിൽ എന്റെ നാമം പതിയുന്നത് വരെ ഒരു നോട്ടം കൊണ്ടു പോലും അവളെ കളങ്കപെടുത്തില്ലന്ന് തീരുമാനിച്ചുറപ്പിച്ചതാ. ഇനിയും ആ പിശാശ് അടുത്തേക്ക് വന്നാൽ മിക്കവാറും ഞാനെന്റെ തീരുമാനങ്ങളൊക്കെ മാറ്റേണ്ടി വരും.. Ooh..God.. കണ്ട്രോൾ തന്നേക്കണേ.. 🍁🍁🍁🍁🍁 "ലൈലാ.. പൂച്ചെണ്ട് എവിടെ.. ഇവിടെങ്ങും കാണാൻ ഇല്ലല്ലോ.. താജുദ്ദീൻ സാർ ഇപ്പോൾ എത്തും..

വെൽക്കം ചെയ്യാൻ ഉള്ളതാ.. താജ് എവിടെ.. അവനെയും കാണാൻ ഇല്ലല്ലോ.. അവനോട് ചോദിച്ചിട്ട് വാ.. ഇവിടെ കൊണ്ടു വെക്കാൻ മറന്നത് ആവും.. അവനാ എല്ലാം സെറ്റ് ചെയ്തു വെച്ചത്.. " അഞ്ജലി മിസ്സ്‌ വാച്ചിലേക്ക് നോക്കി ധൃതിപ്പെട്ടു കൊണ്ടു പറഞ്ഞു.. അവൾ ശെരിന്നും പറഞ്ഞു താജ്നെ അവിടൊക്കെ നോക്കി. എവിടെയും കണ്ടില്ല. നുസ്രയോട് ചോദിച്ചു. "വാഷ് റൂമിന്റെ ഭാഗത്തേക്ക്‌ പോകുന്നത് കണ്ടു.. എന്താടി കാര്യം.?" നുസ്ര ചോദിച്ചു. അവൾ കാര്യം പറഞ്ഞു. "എന്നാൽ നീ വേഗം ചെന്നു ചോദിച്ചിട്ട് വാ.. രാവിലെ അവന്റെ കയ്യിൽ കണ്ടിരുന്നു. ക്ലാസ്സിൽ എവിടേലും വെച്ചിട്ടുണ്ടാകും.. ചെല്ല്.. " നുസ്ര അവളെ പറഞ്ഞു വിട്ടു.. അവൾ നോക്കി ചെല്ലുമ്പോഴേക്കും അവൻ വാഷ് റൂമിൽ നിന്നും ഇറങ്ങി റസ്റ്റ്‌ റൂമിന്റെ ഭാഗത്തേക്ക്‌ എത്തിയിരുന്നു.. "അമൻ..ബൊക്ക..ബൊക്ക എവിടെ.. അഞ്ജലി മിസ്സ്‌ ചോദിക്കുന്നു.. " അവനെ കണ്ടതും അവൾ വേഗം പറഞ്ഞു.. അവൻ അതൊന്നും കേട്ടില്ല. അവളുടെ കണ്ണുകളിലും ചുണ്ടുകളിലുമൊക്കെ ആയിരുന്നു ശ്രദ്ധ.. "ഹെലോ.. നിന്നോടാ ചോദിക്കുന്നത്.. " അവൾ അടുത്ത് ചെന്നു അവന്റെ മുഖത്തിന്‌ നേരെ വിരൽ ഞൊടിച്ചു. "ഇതിനകത്തുണ്ട്.. "

അവൻ അവളുടെ മുഖത്ത് നിന്നും നോട്ടം തെറ്റിച്ചു റസ്റ്റ്‌ റൂമിലേക്ക്‌ നോക്കിക്കൊണ്ട് പറഞ്ഞു.. "ആദ്യമേ പറഞ്ഞൂടെ.. സമയം കളയാൻ വേണ്ടി.. " എന്നു പറഞ്ഞു അവനെ ഒന്നു തറപ്പിച്ചു നോക്കിക്കൊണ്ട് അവൾ റസ്റ്റ്‌ റൂമിനുള്ളിലേക്ക് കയറി.. ഉള്ളിലെ പ്രണയം അവളുടെ സാമീപ്യത്തിൽ വല്ലാതെ ചൂട് പിടിക്കുന്നത് പോലെ തോന്നി അവന്. എന്നിട്ടും മനസ്സിനെ നിയന്ത്രിച്ചു നിർത്തി. പക്ഷെ ഒരു കുസൃതി തോന്നി അവന്. ഒന്നു പേടിപ്പിച്ചു കളയാമെന്ന് കരുതി അവൾക്ക് പിന്നാലെ കയറി വാതിൽ അടച്ചു. ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കി. അവന്റെ നിൽപും ഭാവവുമൊക്കെ കണ്ടു അവളുടെ കാല് മുതൽ തല വരെ ഒരു തരിപ്പ് കയറി.. 🍁🍁🍁🍁🍁 എന്നും മുന്നയെയും അവളെയും ദേഷ്യത്തോടെയും അസൂയയോടെയും മാത്രം നോക്കി കണ്ടിരുന്ന ആ രണ്ടു കണ്ണുകൾ അവൾ അറിയാതെ ഇന്നും അവൾക്ക് പിന്നാലെ ഉണ്ടായിരുന്നു. അകത്തു കയറി താജ് അടച്ചു വെച്ച വാതിലിനെ പുറത്തുന്ന് പതുക്കെ വലിച്ചു കുറ്റിയിട്ടു.. ശേഷം ഒന്നും അറിയാത്തത് പോലെ സ്റ്റേജിന്റെ ഭാഗത്തേക്ക്‌ നടന്നു.. അതും മനസ്സിൽ വ്യക്തമായ ചില കണക്കു കൂട്ടലുകളോടെ.. പക്ഷെ താജുo ലൈലയും അറിയാതെ പോയി, ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ഒരു വിധി അല്പ നേരത്തിനുള്ളിൽ തങ്ങളെ തേടി എത്തുന്ന കാര്യം.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story