ഏഴാം ബഹർ: ഭാഗം 34

ezhambahar

രചന: SHAMSEENA FIROZ

റമീ.. നിനക്ക് തന്ന വാക്ക് ഞാൻ പാലിച്ചെടാ.. എത്തേണ്ട കൈകളിൽ തന്നെയാ നിന്റെ ലൈല എത്തിയിരിക്കുന്നത്.. മുന്നയുടെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. അതുവരെ ഉണ്ടായിരുന്ന എല്ലാ വേദനയും ആ ഒരൊറ്റ നിമിഷം കൊണ്ടു ഇല്ലാതെ ആയത് അവൻ അറിഞ്ഞു.. സന്തോഷത്തോടെ കണ്ണുകൾ തുടച്ചു.. വാഷ് റൂമിലേക്ക്‌ ചെന്നില്ല. ഇപ്പോ തന്നെ ലൈലയെയും താജ്നെയും കാണാൻ പോകണമെന്ന് കരുതി അവിടെന്ന് തിരിഞ്ഞു നടന്നു.. പക്ഷെ എന്തോ ഒന്നു അവനെ പിടിച്ചു വെച്ചു. അത് ലൈല തന്നെയായിരുന്നു.. അവളിപ്പോ ആകെ തകർന്ന അവസ്ഥയിലാണ് ഉള്ളത്.. ഈ സത്യം ഉൾകൊള്ളാൻ കഴിയണമെന്നില്ല. മാത്രമല്ല.. ഞാൻ ഇപ്പൊ എന്ത് പറഞ്ഞാലും അത് താജ്നോടുള്ള സ്നേഹം കൊണ്ടാണെന്നും താജ്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ആണെന്നുമേ അവൾ കരുതുള്ളൂ.. അവൾ അന്വേഷിച്ചു നടക്കുന്ന ആൾ താജ് ആണെന്ന് അറിഞ്ഞാൽ അവൾ താജ്നെ സ്നേഹിക്കാനോ ഉൾകൊള്ളാനോ തയാർ ആകുന്നതിനു പകരം നേരെ താജ്നെയും കൂട്ടി ബാംഗ്ലൂരിലേക്ക് റമിയുടെ ഉമ്മാനെ കാണാൻ ആയിരിക്കും ചെല്ലുക..

ആ ഉമ്മാക്ക് അവൾ ശത്രുവാണ്. ഇപ്പൊ ചെന്നാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആവുകയേ ചെയ്യുള്ളു.. താജ്നെയും ഉമ്മനെയും ഒരുമിപ്പിച്ചു കഴിഞ്ഞാൽ അവളുടെ ലക്ഷ്യം പൂർത്തി ആയെന്നു കരുതും അവൾ.. പക്ഷെ റമിയുടെ ആഗ്രഹം പൂർണമാകില്ല. അതിന് അവൾ താജ്നെ സ്നേഹിച്ചു തുടങ്ങണം.. ഇനിയൊരിക്കലും റമി ഇല്ലെന്നും മുൻപോട്ടുള്ള തന്റെ ജീവനും ജീവിതവുമെല്ലാം താജ് ആണെന്ന് അവൾ മനസ്സിലാക്കണം. അതിന് അവൾ താജ്ന്റെ ഒന്നിച്ച് ആ വീട്ടിൽ തന്നെ ഉണ്ടാകണം.. താജ് സ്നേഹം കൊണ്ടു അവളെ കീഴടക്കിക്കോളും. പതിയെ അവൾ അവനിലേക്ക് അടുക്കും. ഒടുക്കം അവനില്ലാതെ ഒരു നിമിഷം പോലും പറ്റില്ലന്നുള്ള അവസ്ഥയിലേക്ക് എത്തും.. അങ്ങനെയൊരു മുഹൂർത്തം വരട്ടെ.. അന്ന് പറയാം രണ്ടു പേരോടും എല്ലാ കാര്യങ്ങളും.അപ്പോഴേക്കും അവൾ റമിയെ പൂർണമായും മറന്നിട്ടുമുണ്ടാകും. മുന്ന ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് അവന് നുസ്രയുടെ കാര്യം ഓർമ വന്നത്.. വേഗം അവളുടെ അടുത്തേക്ക് ചെന്നു.

ഡെസ്കിൽ തല വെച്ചിരുന്നു കരയുന്നത് കണ്ടു. അത് കണ്ടപ്പോൾ ഉള്ളിൽ എവിടെയോ വേദന അനുഭവപ്പെട്ടു. ചെയ്തെതു കൂടി പോയോന്നു തോന്നി. ഇല്ല.. തെറ്റ് ചെയ്തിട്ടല്ലേ.. ഒട്ടും കൂടിയിട്ടില്ല. കുറഞ്ഞിട്ടേയുള്ളൂ കൊടുത്തത്. തൊടാനോ വിളിക്കാനോ ഒന്നും തോന്നിയില്ല. ഒന്നു ഡെസ്കിൽ തട്ടി.. അവൾ വേഗം തല ഉയർത്തി നോക്കി. മുന്നയാണെന്ന് കണ്ടതും അവളുടെ മുഖത്ത് വല്ലാത്ത വേദന നിറഞ്ഞു. "നീ ചെയ്തത് തെറ്റാണ്. പക്ഷെ അതിൽ നീ അറിയാതെ ഒരു ശെരി കിടക്കുന്നുണ്ട്. അത് കൊണ്ടാ ഞാനിപ്പോ വന്നത്. അല്ലെങ്കിൽ ഇന്നെന്നല്ല,, ഇനിയൊരിക്കലും ഞാൻ നിന്റെ മുന്നിലേക്ക് വരില്ലായിരുന്നു.. മതി. എഴുന്നേറ്റു പോ.. എല്ലാരും പോയി.. പ്യൂൺ വരുന്നുണ്ട് ഡോർ ക്ലോസ് ചെയ്യാൻ.. വേഗം പോകാൻ നോക്ക്.. " അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. ഗൗരവത്തോടെ പറഞ്ഞു.. "മുന്നാ.. " അവൾ എഴുന്നേറ്റു സങ്കടത്തോടെ വിളിച്ചു.. "വേണ്ടാ.. അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ.. " അവൻ കൈ ഉയർത്തി തടഞ്ഞു. "ഞാൻ..തെറ്റ് പറ്റിപ്പോയി.. ക്ഷമിച്ചൂടെ.. എന്നെ വെറുക്കല്ലേ.."

അവൾ നിന്നു കരയാൻ തുടങ്ങി.. "വേണ്ടാ.. വേണ്ടാന്ന് പറഞ്ഞില്ലേ.. കാണുന്നത് പോയിട്ട് നിന്നെ കേൾക്കാൻ പോലും ഞാനിപ്പോ ഇഷ്ട പെടുന്നില്ല. എന്തായാലും നിന്റെ ആഗ്രഹം നടന്നു.. താജ്ന്റെ പ്രണയം എവിടെയും തൊടാതെ പോയില്ല..അത് വിജയിച്ചു.. അവളിപ്പോ മേയർ ബംഗ്ലാവിലെ മരുമകളാ.. നീ പറഞ്ഞത് പോലെ ഇനി എനിക്ക് അവളെ ഓർത്തു വറി ചെയ്യേണ്ട ആവശ്യമില്ല.. അവിടെ താജ്ന്റെ പെണ്ണായി സന്തോഷത്തോടെ ജീവിച്ചോട്ടെ.. അതിന് പ്രാർത്ഥിക്കുകയാ ഞാനിപ്പോ.. പക്ഷെ നീ.. നീയെന്റെ മുന്നിലേക്ക് വന്നു പോകരുത്.. ശത്രുവിനേക്കാൾ എനിക്ക് വെറുപ്പാ കൂടെ നിന്നു ചതിക്കുന്നവരോട്.. അതും വിശ്വാസം നേടി എടുത്തു വഞ്ചിച്ചവരോട്.. " അവൻ ദേഷ്യത്തോടെ പറഞ്ഞു. അവൾ എന്തോ പറയാൻ ഒരുങ്ങി. ഒന്നും കേൾക്കാൻ തയാർ ആയില്ല അവൻ.. അപ്പൊ തന്നെ അവിടെന്ന് ഇറങ്ങി എബിയെ നോക്കി പോയി. എബിയും ഓരോന്നു ഓർത്തു വേദനയോടെ ഇരിക്കുകയായിരുന്നു.. "എബി... " മുന്ന അടുത്ത് ചെന്ന് വിളിച്ചു.. "എന്നാലും ആരായിരിക്കും അത്..

പ്രിൻസി പറഞ്ഞത് കേട്ടില്ലേ നീ.. യാഥാർഥ ശത്രു മറ്റൊരാൾ ആണെന്ന്. ഇന്ന് താജ് അതിനെ കുറിച്ച് ചോദിക്കുകയോ അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല.. അത് സാഹചര്യം അങ്ങനെ ആയത് കൊണ്ടാ. പക്ഷെ താജ് അത് ചോദിക്കും. കണ്ടുപിടിക്കുകയും ചെയ്യും. ആരായിരിക്കും ലൈലയെയും താജ്നെയും ചതിക്കാൻ മാത്രം.." എബിയുടെ മുഖത്ത് സംശയം.. മുന്നയ്ക്ക് ഒരു വിറയൽ അനുഭവപ്പെട്ടു. നുസ്ര ആണെന്ന് താജ് അറിഞ്ഞാൽ.. ഓർക്കാൻ കൂടി വയ്യാ.. ലൈലയുടെ ഓരോ തുള്ളി കണ്ണ് നീരിനും ഉള്ളത് അവൻ എണ്ണി എണ്ണി ചോദിക്കും.. അതിനി മുന്നിൽ നിൽക്കുന്നത് ഫ്രണ്ട് ആണെന്നോ ബാക്ക് ആണെന്നോ ഒന്നും നോക്കില്ല.. തത്കാലം ആരും ഒന്നും അറിയണ്ട. മുന്ന ഒന്നു നിശ്വസിച്ചു. "നീയെന്താ ഒന്നും മിണ്ടാതെ.. നിനക്ക് വല്ല ഐഡിയയും ഉണ്ടോ അതാരാണെന്ന്.. " എബി മുന്നയുടെ മുഖത്തേക്ക് ഉറ്റു നോക്കി. "ഏയ്‌..ഞാൻ.. എനിക്ക് എങ്ങനെ അറിയാനാ.. നമ്മൾ എല്ലാവരും ഒന്നിച്ച് അല്ലായിരുന്നോ ഉണ്ടായത്. എനിക്ക് തോന്നുന്നു പ്രിൻസി വെറുതെ പറഞ്ഞത് ആണെന്ന്.. താജ്ന്റെ കയ്യിൽ നിന്നും രക്ഷപെടാൻ വേണ്ടി ചുമ്മാതെ പറഞ്ഞത് ആയിരിക്കും.. താജ്നെ ഇത്തിരി ടെൻഷനും ആക്കാമല്ലോ..അങ്ങനെയാണെന്നാ എനിക്ക് തോന്നുന്നത്.. " മുന്ന വേഗം പറഞ്ഞു.

എബിയൊന്നു മൂളുക മാത്രം ചെയ്തു.. എബിയുടെ മനസ്സ് അസ്വസ്ഥതമാണെന്ന് മുന്നയ്ക്ക് മനസ്സിലായി.. "എന്തിനാ മൂഡ് ഔട്ട്‌.. സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു. എല്ലാം നല്ലതിന് ആണെന്ന് കരുതി സമാധാനിക്ക്.. " മുന്ന എബിയെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു. "അപ്പൊ നിനക്ക് വിഷമം ഒന്നുല്ലേ.. ഇതുവരെ ലൈല താജ്നെ മനസ്സിലാക്കിയിട്ടില്ല. ഇഷ്ടപെട്ടിട്ടില്ല. അങ്ങനെയിരിക്കുന്ന നേരത്താ അവൾ അവന്റെ ഭാര്യ ആയിരിക്കുന്നത്.. ഇപ്പൊ അവൾ അവന്റെ സ്വന്തമാ.. അതിൽ നിനക്ക് വിഷമം ഒന്നുല്ലേ.. " "ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോൾ ഇല്ല.. എന്നായാലും സംഭവിക്കേണ്ടതു തന്നെയല്ലേ. ഇത് ഇത്തിരി നേരത്തെ ആയെന്നേയുള്ളൂ.. അല്ലെങ്കിൽ നീ തന്നെ പറാ.. താജ് അവളെ മറ്റാർക്കെങ്കിലും വിട്ടു കൊടുക്കുമായിരുന്നോ. ഇല്ല.. എന്നായാലും അവൻ തന്നെ സ്വന്തം ആക്കുമായിരുന്നു.. അതിന് വിധി ഇങ്ങനൊരു വഴി ഒരുക്കി എന്നേയുള്ളൂ.. എല്ലാം പതുക്കെ ശെരിയാകുമെടാ.. ഏതായാലും താജ്ന്റെ വീട്ടിൽ അല്ലേ അവൾ ഉള്ളത്..

അവൻ മാത്രമല്ല, സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരുപ്പയും കൂടിയുണ്ട് അവിടെ. അതോണ്ട് എനിക്ക് അവളെ കുറിച്ചോർത്തു ഒരു പേടിയുമില്ല.. ഉള്ളത് മുഴുവനും താജ്നെ കുറിച്ചോർത്തിട്ടാ.. ലൈലയാ ആള്.. ഇനിയുള്ള താജ്ന്റെ അവസ്ഥ കണ്ടറിയണം. " മുന്ന രണ്ടു കയ്യും മലർത്തി പറയുന്നത് കേട്ടു എബി ഇരുന്നു ചിരിക്കാൻ തുടങ്ങി.. ആ സന്തോഷം മറ്റൊന്നും ആയിരുന്നില്ല.. താൻ അറിഞ്ഞതിനേക്കാൾ കൂടുതലായി താജ്നെ മുന്ന അറിഞ്ഞിരിക്കുന്നു ഇപ്പോൾ എന്നതായിരുന്നു.. "ആ പിന്നെ.. ഇത് താജ്ന്റെ പേഴ്സ് അല്ലേ.. വാഷ് റൂമിന്റെ ഭാഗത്തു വീണ് കിടപ്പുണ്ടായിരുന്നു.. " മുന്ന പേഴ്സ് കാണിച്ചു കൊണ്ടു പറഞ്ഞു. എബി അതിലേക്കു നോക്കി ആണെന്ന് തലയാട്ടി. "നീയിതൊന്നു താജ്ന് കൊടുത്തേര്. മിസ്സ്‌ ആയത് അറിഞ്ഞിട്ട് ഉണ്ടാകില്ല.. നാളെ വരില്ലേ അവൻ. " എന്ന് പറഞ്ഞു മുന്ന ആ പേഴ്സ് എബിയുടെ കയ്യിൽ വെച്ചു. "അറിയത്തില്ല. വിളിച്ചു നോക്കണം എന്താ അവിടത്തെ അവസ്ഥയെന്ന്.. അല്ലടാ. നിനക്ക് തന്നെ കൊടുത്താൽ പോരേ.. " എബി നെറ്റി ചുളിച്ചു. "ഞാൻ ഏതായാലും നാളെ ഈ ഭാഗത്തേക്ക്‌ ഇല്ല. ഇത്തത്താനെ പെണ്ണ് കാണാൻ ഒരു കൂട്ടരു വരുന്നുണ്ട്.. വീട്ടിൽ ഉപ്പയെന്നും ഇക്കയെന്നും അനിയനെന്നുമൊക്കെ പറഞ്ഞു ആകെ ഉള്ളത് ഞാൻ ഒരെണ്ണമാ.. "

എന്നും പറഞ്ഞു മുന്ന ഒന്നു ചിരിച്ചു കാണിച്ചു. എബി എന്തോ പറയാൻ ഒരുങ്ങിയതും മുന്നയ്ക്ക് ഫോൺ വന്നു. വീട്ടീന്ന് ആണ്. നാളെത്തേക്കുള്ള എന്തോ സാധനം വാങ്ങിക്കുന്നതിന്റെ കാര്യം പറയാൻ ആയിരുന്നു.. ഫോൺ വെച്ചതും തിരക്കുണ്ട്, പോകുവാണെന്ന് എബിയോടു പറഞ്ഞു മുന്ന വേഗം വീട്ടിലേക്കു വിട്ടു.. അതും മനസ്സ് നിറയെ സന്തോഷവുമായി.. 🍁🍁🍁🍁🍁 ആ വലിയ വീട്ടിൽ താജ്ന്റെ മുറിയിൽ ഒരു മൂലയ്ക്ക് ഇരുന്നു തേങ്ങി കരയുകയായിരുന്നു അവൾ.. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്.. കഴുത്തിലേക്ക് ഒരു മഹർ വന്നു ചേർന്നിരിക്കുന്നു. സമ്മതിക്കണമെന്ന് കരുതിയതല്ലാ. ആ ഉപ്പാന്റെ യാചനയ്ക്ക് മുന്നിൽ യാന്ത്രികമായി സമ്മതം മൂളി കൊടുത്തതാണ്.. തൊട്ടടുത്തു വന്നു മോളേന്ന് വിളിച്ചപ്പോൾ എന്നോ മരണപ്പെട്ടു പോയ സ്വന്തം ഉപ്പാനെ ഓർമ വന്നു.. അത്രേം വലിയൊരു മനുഷ്യൻ കണ്ണ് നിറച്ചു മുന്നിൽ വന്നു നിന്നു അപേക്ഷിച്ചപ്പോൾ മനസ്സിൽ സ്വന്തം ഉപ്പാന്റെ മുഖം തെളിഞ്ഞു വന്നു.. ആ ഉപ്പാന്റെ കണ്ണ് നീർ കണ്ടില്ലന്ന് നടിക്കാൻ ആയില്ല.. മരവിച്ച മനസ്സോടെ അവന്റെ മഹറിനു കഴുത്തു നീട്ടി കൊടുക്കേണ്ടി വന്നു.. ഒരുപാട് സ്വപ്നം കണ്ടിരുന്നു ജീവിതത്തിൽ ഇങ്ങനൊരു നിമിഷം ഉണ്ടാവാൻ.

അത് പക്ഷെ അവന്റെ മഹറിനു അവകാശി ആവണമെന്നല്ല.. കൊതിച്ചതു റമിയുടെ കയ്യിൽ നിന്നുമൊരു മഹർ മാലയാണ്.. വിധി വീണ്ടും തന്നെ തോല്പിച്ചു കളഞ്ഞിരിക്കുന്നു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു മുഖം കാൽ മുട്ടിൽ ചേർത്തു വെച്ചു. റസ്റ്റ്‌ റൂമിലേക്ക്‌ അവൻ കയറി വന്നു തന്നെ പിടിച്ചു വെച്ചത് മുതൽ ഇപ്പൊ ഈ വീട്ടിലേക്കു അവന്റെ ഭാര്യയായി കയറി വന്നത് വരെയുള്ള ഓരോ കാര്യങ്ങളും അവളുടെ മനസ്സിലൂടെ ഓടി നടന്നു. പ്രിൻസി താജ്ന്റെ മുഖത്ത് നോക്കി പറഞ്ഞ ഓരോ വാക്കുകളും അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു.. അവൻ അങ്ങനെ ചെയ്യുമ്പോൾ അവന്റെ ഉപ്പാക്ക് എതിർക്കാമായിരുന്നു.. ഞാൻ അവന്റെ ഭാര്യ അല്ലെന്നും അവൻ തെറ്റ് ചെയ്യുകയാണെന്നും പറഞ്ഞു അവനെ എതിർക്കാമായിരുന്നു. ഒന്നും ചെയ്തില്ല. അവൻ ചെയ്യുന്നത് നോക്കി നിന്നു..മകന്റെ തോന്നിവാസങ്ങൾക്ക് കൂട്ട് നിന്നു.. ആരാ പ്രിൻസിയെ വിളിച്ചു വരുത്തിയത്. അതും അവൻ തന്നെയാണോ. ആണെങ്കിലും അല്ലെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായത് അവൻ കാരണമല്ലെ.. എല്ലാത്തിനും ഒരു പാവ കണക്കെ നിന്നു കൊടുക്കേണ്ടി വന്നു.. പക്ഷെ ഇനിയുള്ള എന്റെ ജീവിതം ഇവിടെയാണെന്ന് നീ കരുതണ്ട അമൻ..

നിങ്ങളെ പോലെയുള്ള ചതിയന്മാരുടെ ഒന്നിച്ച് ഇവിടെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ.. പക്ഷെ ഞാനത് ചെയ്യില്ല..എന്നെ കാത്തു നിക്കുന്ന ഒരു അനിയൻ ഉണ്ട് വീട്ടിൽ. സനു.. ഞാൻ ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല അവന്.. ഇപ്പൊത്തന്നെ ഇറങ്ങണം ഇവിടെന്ന്.. അവൾ തീരുമാനിച്ചുറപ്പിച്ചു കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ടു എണീറ്റതും ഫോൺ റിങ് ചെയ്യാൻ തുടങ്ങി. വീട്ടിലെ നമ്പറാണ്. സനു ആണെന്ന് അറിയാം..വേഗം കാൾ അറ്റൻഡ് ചെയ്തു.. അവളെ ഒന്നു ഹെലോന്ന് പോലും പറയാൻ അനുവദിച്ചില്ല.. അതിന് മുന്നേ സനു വെപ്രാളപ്പെട്ടു പറയാൻ തുടങ്ങി.. "ലൈലൂ..നീ എവിടെയാ.. ബസ്സ് കയറിയോ.. ഇല്ലല്ലോ.. കയറേണ്ട ലൈലൂ.. ഇങ്ങോട്ട് വരണ്ട. ഇവിടെ ആസിഫ്ന്റെ ഉപ്പയും ഉമ്മയുമൊക്കെ വന്നിട്ടുണ്ട്. നീയും ആസിഫുമായുള്ള കല്യാണം തീരുമാനിക്കാനാ..വെറും തീരുമാനമൊന്നും അല്ല. ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് രാവിലെ ഉമ്മ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിത്ര പെട്ടെന്ന് പ്രാവർത്തികമാക്കുമെന്ന് കരുതിയില്ല.. നീ സമ്മതിക്കില്ലന്ന് ഇവിടെ എല്ലാർക്കും അറിയാം.

അതോണ്ട് നിന്നെ ആസിഫിന്റെ വീട്ടിലേക്കു മാറ്റാനാ തീരുമാനം.. ഇനിമുതൽ നീ അവിടെയാ. അതിന് വേണ്ടിയാ അവന്റെ ഉപ്പയും ഉമ്മയും വന്നിരിക്കുന്നത്.. നീ വരണ്ട ലൈലൂ.. ഇന്നെന്നല്ല.. കുറച്ചു ദിവസത്തിന് ഈ ഭാഗത്തേക്കേ വരണ്ട. നുസ്രയുടെ വീട്ടിലേക്കു ചെല്ല്.. അല്ലെങ്കിൽ മുന്നയുടെയോ താജ്ന്റെയോ.. എവിടേക്ക് എങ്കിലും ചെല്ല്.. ഇങ്ങോട്ട് വരണ്ട.. വന്നാൽ ആപത്താ.. പ്ലീസ് ലൈലു.. പറയുന്നത് കേൾക്കണം.. വാശി കാണിച്ചു ഇങ്ങോട്ട് തന്നെ വരരുത്.." അതൂടെ ആയപ്പോൾ അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. സനൂന്നും വിളിച്ചു പൊട്ടി കരയാൻ തുടങ്ങി. "ലൈലൂ...എ...എന്താ.. എന്തിനാ കരയണെ.. " അവളുടെ കരച്ചിൽ കേട്ടു സനുവിന് നെഞ്ച് പൊട്ടുന്നതു പോലെ തോന്നി. "ഞാൻ വരില്ല.. വന്നാലും ആസിഫുമായുള്ള എന്റെ വിവാഹം നടക്കില്ല.. കാരണം ഞാനിപ്പോ മറ്റൊരാളുടെ ഭാര്യയാണ്‌.. " എന്നും പറഞ്ഞു കരച്ചിൽ ഒതുക്കിക്കൊണ്ട് അവൾ നടന്ന മുഴുവൻ കാര്യങ്ങളും സനുവിനോട് പറഞ്ഞു.. പക്ഷെ അത് മുഴുവൻ കേട്ടത് സനുവിന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ച ആ സ്ത്രീയായിരുന്നു.. എല്ലാം പറഞ്ഞിട്ടും സനുവിന്റെ മറുപടി ഒന്നും കേൾക്കാത്തതു കാരണം അവൾ സനൂന്ന് വിളിച്ചു..

അടുത്ത നിമിഷം അവളുടെ കാതുകളിലേക്ക് ഇടി മുഴക്കം പോലെ ആ സ്ത്രീയുടെ ശബ്ദം തുളഞ്ഞ് കയറി. "ഒരുമ്പട്ടവളെ.. നിന്നെ വെറുതെ വിടുമെന്ന് നീ കരുതണ്ട.. വരണ്ടടീ നീ.. നിന്നെ വലിച്ചു ഇഴച്ചു കൊണ്ടു വരാൻ ഞങ്ങക്ക് അറിയാം.. ആരും അറിയാതെ കെട്ടും കഴിഞ്ഞു സുഖിച്ചു ജീവിക്കാമെന്ന് കരുതിയോ നീ.. സമ്മതിക്കില്ല ടീ ഞാനതിന്.. ആസിഫുമായി നിന്റെ കല്യാണം നടത്തുമെന്ന് ഞാൻ പറഞ്ഞിട്ട് ഉണ്ടെങ്കിൽ അത് നടത്തിയിരിക്കും. അതിന് നീ ഏതവന്റെ ഭാര്യ ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല.. എവിടെ പോയി ഒളി........." മുഴുവൻ കേട്ടില്ല.. അതിന് മുന്നേ അവൾ ഫോൺ കട്ട്‌ ചെയ്തു കളഞ്ഞു.. ആകെ ഭ്രാന്ത് എടുക്കാൻ തുടങ്ങിയിരുന്നു.. ഫോൺ പെറുക്കി എറിഞ്ഞു.. കയ്യിൽ കിട്ടിയതും കണ്ണിൽ കണ്ടതുമായ സകലതും എടുത്തുടച്ചു നശിപ്പിച്ചു.. കൊറേ നേരം എന്തെന്ന് ഇല്ലാതെ അലറി കരഞ്ഞു. ഒടുക്കം ഒരു ഭ്രാന്തിയെ പോലെ രണ്ടു കൈ കൊണ്ടും മുടി പിച്ചി ചീന്തി തളർച്ചയോടെ നിലത്തേക്ക് ഊർന്നിരുന്നു.. 🍁🍁🍁🍁🍁 ശബ്ദം കേട്ടിട്ടാണ് താജ് മുകളിലേക്ക് കയറി വന്നത്. റൂമിന്റെ അവസ്ഥ കണ്ടു അവന് അത്ഭുതമൊന്നും തോന്നിയില്ല. അത് അവൻ പ്രതീക്ഷിച്ചിരുന്നു.. അവൾ ഒരു മൂലയിൽ കാൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുന്നത് കണ്ടു..

കരയുന്നത് ആണെന്ന് അറിയാം. അടുത്തേക്ക് ചെന്നില്ല.. ചെന്നാലുള്ള അവസ്ഥ എന്താണെന്ന് അവന് ഊഹിക്കാവുന്നതേ ഉള്ളു.. അത് കൊണ്ടു മനസ്സ് ശാന്തമാകുന്നതു വരെ കരഞ്ഞോട്ടേന്ന് കരുതി. പോകാൻ നിന്നതും വാതിൽക്കൽ അവളുടെ ഫോൺ കണ്ടു.. അതും എടുത്തു താഴേക്ക് ഇറങ്ങി. സനുവിനെ വിളിച്ചു കാര്യം അറിയിക്കണം എന്നായിരുന്നു മനസ്സിൽ. അല്ലെങ്കിൽ എത്തുന്ന സമയം ആയിട്ടും അവളെ കാണാതെ വന്നാൽ സനു പേടിക്കാൻ തുടങ്ങും. ഇനി അവൾ വിളിച്ചു പറഞ്ഞിനോന്ന് അറിയാൻ വേണ്ടി അവൻ കാൾ ലിസ്റ്റ് എടുത്തു നോക്കി. ആദ്യത്തേതു തന്നെ home ന്ന് കണ്ടു.. ഇങ്ങോട്ട് വന്ന കാൾ ആണ്. അവൻ കാൾ റെക്കോർഡ് on ചെയ്തു നോക്കി. സനു പറഞ്ഞതും അവൾ പറഞ്ഞതുമൊക്കെ കേട്ടു. ഒടുക്കം ആ സ്ത്രീയുടെ ഗർജനവും. ഇനി എന്തൊക്കെയാ നടക്കാൻ പോകുന്നെന്ന് അവൻ ഊഹിച്ചു. "താജ്..നീ അവളോട്‌ സംസാരിച്ചോ?" അവന്റെ ഉപ്പ അവന്റെ അടുത്തേക്ക് വന്നു. "നോ ഡാഡ്.. സംസാരിക്കുന്നത് പോയിട്ട് ഒന്നു അടുത്തേക്ക് പോലും ചെല്ലാൻ കഴിയില്ല.. അതാ അവളുടെ അവസ്ഥ.. കയ്യിൽ കിട്ടിയത് വെച്ചു എന്നെ തലയ്ക്കടിച്ചു കൊല്ലാനും മതി. അത് കൊണ്ടു ഒരാഴ്ച്ചത്തേക്ക് ഞാനില്ല ആ ഭാഗത്തേക്ക്‌.. ശാന്തം ആവട്ടെ ആദ്യം.. "

അവനൊരു ദീർഘ ശ്വാസത്തോടെ പറഞ്ഞു. "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.. നീ അകന്നു നിന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളു.. അവളോട്‌ സംസാരിക്കണം. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം.. അത് പക്ഷെ നിന്റെ സ്ഥിരം രീതിയിൽ ആവരുത്.. അവളിപ്പോ ആകെ തകർന്ന അവസ്ഥയിലാ.. അവൾക്ക് എന്നല്ല.. ലോകത്ത് ഒരു പെണ്ണിനും ഉൾകൊള്ളാൻ കഴിയില്ല പെട്ടെന്ന് ഇങ്ങനൊക്കെ സംഭവിച്ചാൽ.. പ്രത്യേകിച്ച് ഇഷ്ട പെടാത്ത ഒരു പുരുഷനുമായാണ് വിവാഹം നടന്നത് എങ്കിൽ.. നീ അവളുടെ മനസ്സിൽ പോലുമില്ല താജ്.. പക്ഷെ ഇനി അങ്ങനെ ആവരുത്.. അവളുടെ മനസ്സിൽ ഇടം നേടണം.. ശാന്തമായി വേണം അവളോട്‌ പെരുമാറാൻ.. അവളൊന്നു ഓക്കേ ആവട്ടെ.. തീർച്ചയായും അവൾ നിന്നെ സ്നേഹിക്കാൻ തുടങ്ങും.." ഉപ്പ അവന്റെ തോളിൽ തട്ടി പറഞ്ഞു. "അവൾ മാത്രമല്ല. ഞാനും ഉൾകൊണ്ടിട്ടില്ല. അവളിപ്പോ എന്റെ ഭാര്യ ആണെന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ഞാൻ അറിഞ്ഞോ ഇങ്ങനൊക്കെ സംഭവിക്കുമെന്ന്.. ഞാൻ ചതിച്ചെന്ന് ആയിരിക്കും ഇപ്പൊ അവളുടെ മനസ്സിൽ.. സ്വപ്നത്തിൽ പോലും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല.. എന്നത്തേയും പോലെ ഒരു തമാശ.. അത്രേ ഉണ്ടാരുന്നുള്ളൂ ഇന്നും..

അവളെ പിടിച്ചു നിർത്തി ഒന്നു പേടിപ്പിക്കണമെന്നേ കരുതിയുള്ളൂ.. അല്ലാതെ അവളെ ചതിയിലൂടെ സ്വന്തമാക്കണമെന്ന് ഞാൻ കരുതിയിട്ടില്ല..അങ്ങനെ വേണമെങ്കിൽ എപ്പോഴേ ആകാമായിരുന്നു എനിക്ക്.. ഒരുപാട് അവസരം കിട്ടിയിരുന്നു.. എന്നിട്ടും ചെയ്തില്ല.. അതെന്ത് കൊണ്ടാണെന്ന് അറിയുമോ.. അവളുടെ നെഞ്ചിൽ എന്റെ നാമം പതിയുന്നത് വരെ അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൊണ്ടു വരില്ലന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു.. എന്തിന്.. ഒരു നോട്ടം കൊണ്ടു പോലും ഞാൻ അവളെ കളങ്കപെടുത്തിയിട്ടില്ല. അവളെ നേടണമെന്നും എനിക്ക് തന്നെ വേണമെന്ന് വാശി പിടിച്ചു നടക്കുമ്പോഴുമൊക്കെ ഞാൻ അവളെ കുറിച്ച് ചിന്തിച്ചിരുന്നു.. അവളെന്നെ സ്നേഹിക്കാത്ത കാലത്തോളം അവളിൽ ഒരു അവകാശം സ്ഥാപിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.. " അവൻ ഒരേ സമയം ദേഷ്യത്തോടെയും വേദനയോടെയും പറഞ്ഞു.. അവന്റെ അവസ്ഥ മറ്റാരേക്കാളും നന്നായി ഉപ്പാക്ക് മനസ്സിലാകുമായിരുന്നു. അത് കൊണ്ടു എല്ലാം ശെരിയാകുമെന്ന് മാത്രം പറഞ്ഞു. ഉപദേശിക്കാനൊന്നും നിന്നില്ല. അത് അവന് ഇഷ്ട പെടില്ലന്ന് അറിയാം. "ഞാനൊന്നു കോളേജ് വരെ പോകുവാ.. " അവൻ പെട്ടെന്ന് പറഞ്ഞു.. "എന്തിന്..? " ഉപ്പ നെറ്റി ചുളിച്ചു. "എന്റെ പേഴ്സ് മിസ്സ്‌ ആയി..

കോളേജിൽ തന്നെ കിടപ്പ് ഉണ്ടാകും. വാഷ് റൂമിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഞാൻ കർച്ചീഫ് എടുത്തിരുന്നു പോക്കറ്റിൽ നിന്നും.. അപ്പൊ എന്തോ താഴെ പോയത് പോലെ തോന്നിയിരുന്നു.. നോക്കാൻ നിന്നതാ.. അപ്പോഴാ അവൾ bouquet യും ചോദിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നത്.. അവളെ കണ്ടപ്പോ ഞാനെല്ലാം മറന്നു പോയി ഡാഡ്.. അവളെന്റെ മുന്നിലേക്ക് വന്നതാ എല്ലാത്തിനും കാരണം.. " "അല്ലാതെ നീ bouquet സ്റ്റേജിൽ വെക്കാൻ മറന്നതോ അവളെ അതിനകത്തു പിടിച്ചു നിർത്തിയതോ ഒന്നുമല്ല അല്ലെ.. " അവന്റെ ഉപ്പാക്ക് ചിരി വരുന്നുണ്ടായിരുന്നു. അവൻ ഉപ്പാനെ കടുപ്പിച്ചു ഒന്നു നോക്കി.. "ഏതായാലും നീയിപ്പോ പോകാൻ ഒന്നും നിക്കണ്ട.. എബിയെ വിളിച്ചു പറാ.. അവൻ നോക്കും അവിടെ എങ്ങാനും ഉണ്ടോന്ന്.. " "വിളിച്ചു..അവൻ കാൾ എടുക്കുന്നില്ല.. ഞാൻ തന്നെ പോയി നോക്കാം.. " "എടാ.. ഒരു പേഴ്സ് അല്ലെ.. ഉണ്ടെങ്കിൽ കുറച്ചു കാശ് കാണും.. അത് പോട്ടെ.. വിട്ടേക്ക്.. അതിനിപ്പോ നീ എടി പിടിന്ന് ഇറങ്ങി പോകോന്നും വേണ്ടാ.. മാത്രല്ല.. ടൈം നോക്ക്.. കോളേജ് ഗേറ്റ് ക്ലോസ് ചെയ്തു കാണും.. " "ക്യാഷ് മാത്രമായിരുന്നു എങ്കിൽ വിട്ടു കളയാമായിരുന്നു.. ഇതിപ്പോ അങ്ങനെ അല്ല.. എനിക്ക് ഏറ്റവും വിലപ്പെട്ട ഒന്നുണ്ട് അതിൽ.. അത് മിസ്സ്‌ ചെയ്യാൻ പറ്റില്ല.. ഞാൻ പോയി നോക്കിട്ട് വരാം.. " അവൻ പറഞ്ഞു..

പിന്നെ ഉപ്പ വേണ്ടാന്നൊന്നും പറഞ്ഞില്ല.. വേഗം പോയി വാന്ന് പറഞ്ഞു. അവൻ ശെരിന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും ഫോൺ റിങ് ചെയ്യാൻ തുടങ്ങി..എബിയാണ്.. "എന്താ കാൾ എടുക്കാത്തത്.?" കാൾ അറ്റൻഡ് ചെയ്ത ഉടനെ അവൻ ചോദിച്ചു. "ഞാൻ റണ്ണിങ്ങിൽ ആയിരുന്നു.. " എബി പറഞ്ഞു. "ആ.. എന്റെ പേഴ്സ് മിസ്സ്‌ ആയി.. അത് അവിടെങ്ങാനും ഉണ്ടോന്ന് നോക്കാൻ പറയാനാ വിളിച്ചത്.. " "എന്റെ കയ്യിലുണ്ട്..മുന്ന തന്നതാ.. വാഷ് റൂമിന്റെ ഭാഗത്തു വീണ് കിടന്നതാണെന്ന് പറഞ്ഞു.. " "കയ്യിൽ വെച്ചോ..കാലി ആക്കരുത്" "അതൊന്നും ഉറപ്പ് തരാൻ പറ്റില്ല. ആവശ്യം വന്നാൽ എടുക്കും.." "എന്നാൽ നിന്റെ തല ഞാൻ എടുക്കും. " "അതൊക്കെ നീ പിന്നീടു നിന്റെ സൗകര്യം പോലെ എടുത്തോ.. ഇപ്പൊ കാര്യം പറ..എന്താ അവിടെത്തെ അവസ്ഥ..ശാന്ത സുന്ദരമല്ലെ..? " എബി ചിരിക്കാൻ തുടങ്ങി. "വെച്ചിട്ടു പോടാ പട്ടി.. " "വെറുതെ അല്ലടാ നിന്റെ ജീവിതം ഇങ്ങനെ ആയി പോയത്.. " "എന്റെ ജീവിതം മാത്രേ പോയുള്ളു.. ജീവൻ ബാക്കിയുണ്ട്.. നിനക്ക് രണ്ടും ഉണ്ടാകില്ല.. അത് വേണ്ടങ്കിൽ വെച്ചിട്ടു പോടാ.. " താജ് കലിപ്പിൽ കാൾ കട്ട്‌ ചെയ്തു. അകത്തേക്ക് പോകാൻ നോക്കിയതും ഗേറ്റ്നു പുറത്ത് നിന്നും സെക്യൂരിറ്റിയുടെ നിലവിളി കേട്ടു. എന്താ കാര്യമെന്ന് അറിയാൻ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയതും ഗേറ്റ് ഇടിച്ചു തുറന്നു കൊണ്ടു ഒരു ബൈക്ക് അകത്തേക്ക് വന്നു..അതിൽ രണ്ടു പേരുണ്ടായിരുന്നു.

എൻട്രി കാണുമ്പോൾ തന്നെ അവനു മനസ്സിലായി അത് സജാദും ആസിഫുമാണെന്ന്.. ആ കാൾ റെക്കോർഡർ കേട്ടപ്പോഴേ ഈ വരവ് പ്രതീക്ഷിച്ചതാണ്. താജ് വരാന്തയിലേക്ക് കയറി. അകത്തേക്ക് ശബ്ദം ഒന്നും കേൾക്കണ്ടന്ന് കരുതി മെയിൻ ഡോർ അടച്ചു വെച്ചു.വാച്ചു അഴിച്ചു മാറ്റി.ഫോണും മാറ്റി വെച്ചു.ഷർട്ടിന്റെ കൈ കയറ്റി മുറ്റത്തേക്ക് ഇറങ്ങി.. "എവിടെടാ എന്റെ പെണ്ണ്.. " ആസിഫ് ബൈക്കിൽ നിന്നും ചാടി ഇറങ്ങി താജ്ന്റെ മുന്നിലേക്ക് കയറി നിന്നു. "നിന്റെ പെണ്ണോ.. " താജ് ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.. "അതേ.. നീ അകത്തു ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരുത്തി ഉണ്ടല്ലോ.. ഇറക്കി വിടെടാ അവളെ ഇങ്ങോട്ട്.." "സോറി മുത്തേ.. അകത്തുള്ളത് എന്റെ പെണ്ണാ.. നിയമ പരമായി ഞാൻ വിവാഹം ചെയ്തു മഹർ ചാർത്തി കൊണ്ടു വന്ന എന്റെ പെണ്ണ്.. അല്ലാതെ നിന്റേത് അല്ല.. അവളെ വേണമെങ്കിൽ ഞാൻ ഇങ്ങോട്ട് വിളിക്കാം.." താജ് രണ്ടു പേരെയും പരിഹസിച്ചു.. "എന്നാൽ അവളെ വിളിക്കെടാ ഇങ്ങോട്ട്.ഞാൻ പറയിപ്പിക്കാം അവളെ കൊണ്ടു അവൾ ആരുടെ പെണ്ണാണെന്ന്.. " സജാദ് അടിമുടി വിറച്ചു കൊണ്ടു ബൈക്കിൽ നിന്നും ഇറങ്ങി. "അതിനും സോറി.. തത്കാലം അവളെ ഇപ്പൊ ഇങ്ങോട്ട് വിളിക്കാൻ പറ്റില്ല.. ഇന്നൊരു കല്യാണം ഉണ്ടായിരുന്നു. വേറെ ആരുടെയുമല്ലാ..

എന്റെയും അവളുടെയും.. അതിന്റെ ക്ഷീണത്തിലാ അവൾ.. റസ്റ്റ്‌ എടുക്കുവാ. ബുദ്ധിമുട്ടിക്കാൻ പറ്റില്ല. അതോണ്ട് മക്കൾ അങ്ങോട്ട്‌ പോകാൻ നോക്ക്. എനിക്കും നല്ല ക്ഷീണം ഉണ്ട്.. ചുമ്മാതെ നിങ്ങളോട് കളിച്ചു ഉള്ള എനർജി കളയാൻ പറ്റില്ല.. അകത്തു ഇരിക്കുന്നത് നിങ്ങളെക്കാൾ അപകടം പിടിച്ച സാധനമാ.. പിടിച്ചു നിൽക്കാൻ ഇത്തിരി എനർജി ആവശ്യം ആണേ." എന്ന് പറഞ്ഞു അവൻ പോന്നുള്ള അർത്ഥത്തിൽ കൈ ഗേറ്റ്നു നേരെ ഉയർത്തി കാണിച്ചു.. "പോകാൻ വേണ്ടി തന്നെയാടാ വന്നത്.. അവളെയും കൊണ്ടു പോകാൻ.." എന്നും പറഞ്ഞു സജാദ് താജ്ന്റെ നെഞ്ചിൻകൂട് ലക്ഷ്യമാക്കി കാല് ഉയർത്തി. പക്ഷെ ആ ചവിട്ട് താജ്നു കൊണ്ടില്ല.. അപ്പോഴേക്കും പിന്നിലേക്ക് നീങ്ങി കളഞ്ഞിരുന്നു.. ഉയർത്തിയ കാല് എവിടെയും തൊടാതെ പോയത് കൊണ്ടു സജാദ്നു ബാലൻസ് ചെയ്യാൻ പറ്റിയില്ല..മുന്നിലേക്ക് കമിഴ്ന്നടിച്ചു വീണു. എഴുന്നേൽക്കുന്നത് പോയിട്ട് ഒന്നു തല ഉയർത്തണ്ട സമയം പോലും താജ് അവനു നൽകിയില്ല.. കാല് കഴുത്തിൽ ചവിട്ടി നിർത്തി.. അത് കണ്ടു ആസിഫ് താജ്നെ പിന്നിൽ നിന്നും അടിക്കാൻ വന്നതും താജ് കൈ പിന്നിലേക്ക് വീശി.

കറക്റ്റ് ആയി ആസിഫ്ന്റെ നെഞ്ചിൽ തന്നെ കൊണ്ടു.. വേദന കാരണം ആസിഫ് രണ്ടടി പിറകിലേക്ക് നീങ്ങി പോയി. അപ്പോഴേക്കും താജ് സജാദ്ന്റെ കഴുത്തിലുള്ള ചവിട്ടു മുറുക്കി അവനെ ചോര തുപ്പിച്ചിരുന്നു.. അവന്റെ ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല.. മണ്ണിൽ കിടന്നു കയ്യും കാലും ഇട്ടടിച്ചു പിടയാൻ തുടങ്ങി. "ഒറ്റ അടിക്ക് കൊല്ലില്ലടാ നിന്നെ ഞാൻ.. ഇഞ്ചിഞ്ചായി നരകിപ്പിച്ചു കൊല്ലും നിന്നെ ഞാൻ.. കൈ, കാല്, കണ്ണ് അങ്ങനെ എന്തൊക്കെ നീ എന്റെ പെണ്ണിന് നേരെ ഉയർത്തിയിട്ട് ഉണ്ടോ..അതൊക്കെ വെട്ടിയും കുത്തിയും പറിച്ചെടുക്കും ഞാൻ..അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലന്ന ധാരണ ഇന്നത്തോടെ അവസാനിപ്പിച്ചേക്ക്.. ഞാനുണ്ട്.. അവളുടെ ഭർത്താവായി മാത്രമല്ല. അവളുടെ ജീവന് കാവൽ നിൽക്കുന്ന കാവൽക്കാരനായി.. ഓർത്തു വെച്ചോ നീയിത്.. " താജ്ന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു..സജാദ്ന്റെ കഴുത്തിൽ ചവിട്ടി വെച്ച കാൽ താജ് പിൻവലിച്ചു..അവൻ ഞെരങ്ങിക്കൊണ്ട് മറിഞ്ഞു കിടന്നതും അവന്റെ നെഞ്ച് നോക്കി ഒരു ചവിട്ടും കൂടെ വെച്ചു കൊടുത്തു. എന്നിട്ടു ആസിഫ്ന്റെ നേർക്ക് തിരിഞ്ഞു.. അവൻ താജ്ന്റെ വിശ്വ രൂപം കണ്ടു ഉമിനീർ ഇറക്കുകയായിരുന്നു.. അല്ലെങ്കിലും അവനു ധൈര്യം കുറവാണ്.

സജാദ് ഉള്ള ധൈര്യത്തിലാണ് വന്നത്. ഇതിപ്പോ ഇങ്ങനെ ആയല്ലോ. ഓടിയാലോന്ന് കരുതി അവൻ പിന്നിലേക്ക് നീങ്ങി. അപ്പോഴേക്കും താജ് അവന്റെ നേർക്ക് ചാടി കഴുത്തിനു കുത്തി പിടിച്ചിരിന്നു..അവൻ വീണ് കിടക്കുന്ന സജാദ്നെ നോക്കി. എന്നിട്ട് പേടിയോടെ താജ്നെയും.. "ഞാ.. ഞാ... " അവൻ എന്തോ പറയാൻ ഒരുങ്ങി. പക്ഷെ താജ്ന്റെ പിടുത്തം കാരണം തൊണ്ട കുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല. താജ് അതൊന്നും കാര്യമാക്കിയില്ല. കഴുത്തിലെ പിടി മുറുക്കി.. "ഈ കണ്ണ് കൊണ്ടല്ലേ ടാ നീ അവളെ നോക്കിയത്.. " എന്നും ചോദിച്ചു അവന്റെ കണ്ണ് പൊട്ടും വിധത്തിൽ മോന്ത നോക്കി ഒരെണ്ണം കൊടുത്തു.. "ഈ കൈ കൊണ്ടല്ലേ ടാ നീ അവളെ ദേഹത്ത് തൊട്ടത്.. ഈ കൈ വെച്ചല്ലേ നീ അവളെ തള്ളിയിട്ടത്.. " എന്നും അലറി ചോദിച്ചു കൊണ്ടു താജ് അവന്റെ കഴുത്തിലെ പിടി വിട്ടു രണ്ടു കയ്യും ഉപയോഗിച്ച് അവന്റെ വലത്തേ കൈ പിടിച്ചു തിരിച്ചു ഒടിച്ചു.. അവൻ വേദന കൊണ്ടു അലറാനും പുളയാനുമൊക്കെ തുടങ്ങി..അത്രക്കുമുണ്ടായിരുന്നു താജ്ന്റെ ശക്തി. അത് എതിർക്കാനോ തടയാനോ ഒന്നും ആസിഫ്നു കഴിഞ്ഞില്ല.. ഒടുക്കം താജ് അവനെ നിലത്തേക്ക് തള്ളി.. പക തീരുന്നത് വരെ ചവിട്ടി തൊഴിച്ചു. "ഇനി മേലിൽ നീ അവളെ ആഗ്രഹിക്കാൻ പാടില്ല..

നിന്റെ കണ്ണോ കയ്യോ ഒന്നും അവളുടെ ദേഹത്ത് പതിയാൻ പാടില്ല.. കാരണം അവളെന്റെ പെണ്ണാ.. ഈ താജ്ന്റെ പെണ്ണ്.. എന്റെ ജീവനാ അവൾ.. ഒരു നോട്ടം കൊണ്ടു പോലും അവളെ വേദനിപ്പിക്കാൻ ഇനി നീയൊന്നും അവളുടെ മുന്നിലേക്ക് വന്നു പോകരുത്.. വന്നാൽ വീട്ടുകാർക്കു പെറുക്കി എടുക്കാൻ നിന്റെയൊന്നും അസ്ഥി പോലും കാണില്ല.. എഴുന്നേറ്റു പോടാ.." എന്നും ഗർജിച്ചു കൊണ്ടു താജ് ആസിഫിനെ ചവിട്ടി നീക്കി.. ഒന്നും സംഭവിക്കാത്ത പോലെ അകത്തേക്ക് കയറി പോകാൻ നോക്കിയതും വാതിൽക്കൽ രണ്ടു കയ്യും കെട്ടി നിൽക്കുന്ന ഉപ്പാനെ കണ്ടു.. "എന്തായിരുന്നു ഇവിടെ..? " ഉപ്പ ഗൗരവത്തോടെ ചോദിച്ചു. "ഒരു ചിന്ന പ്രോബ്ലം.ഞാൻ സോൾവ് ചെയ്തു.." അവൻ ഒന്നു ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു. "കൊന്നോടാ നീ.. " രണ്ടും മുറ്റത്തു കിടന്നു പിടയുന്നതു കണ്ടു ഉപ്പ തൊള്ള തുറന്നു. "ഞാനെന്തു ചെയ്യാനാ..വേണ്ടാ വേണ്ടാന്ന് ഒരായിരം വട്ടം പറഞ്ഞതാ.. വാങ്ങിയിട്ടേ പോകുള്ളൂന്ന്.. കിട്ടിയാലേ ഉറക്കം വരുള്ളൂന്ന്.. ഇരന്നു വാങ്ങിച്ചതാ.. എന്നെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല.." അവൻ ഒരു കൂസലും ഇല്ലാതെ പറഞ്ഞു. "വരുന്നവരെയൊക്കെ അടിച്ചു ഒതുക്കാൻ നീ ആരെടാ..ഹിറ്റ്ലർ മാധവൻ കുട്ടിയോ..? "

"അല്ല..ഒരു കാലത്തു ഈ നാടും നഗരവും ഒരുപോലെ വിറപ്പിച്ചു നടന്നിരുന്ന ഒരു തെമ്മാടിയുടെ മകൻ..ചങ്ക് ഉറപ്പും കരളുറപ്പുമുള്ള ഒരു രാഷ്ട്രീയക്കാരന്റെ മകൻ..ആ രക്തമാ ഈ സിരകളിൽ ഓടുന്നത്.. ആ ധൈര്യമാ ഞാൻ കാണിക്കുന്നത്.. " അവൻ വീറോടെ പറഞ്ഞു.. "നൈസ് ആയിട്ടു താങ്ങി.. അല്ലെ..? " ഉപ്പ അവന്റെ ചെവി പിടിച്ചു തിരിച്ചു.. "ഔ..വിട്..താങ്ങിയത് ഒന്നുമല്ല.. സത്യം അല്ലെ ഞാൻ പറഞ്ഞത്.. ഏതായാലും ഞാൻ ഇതുവരെ ഗാന്ധീസം സ്വീകരിച്ചിട്ടില്ല.. ഇനി അങ്ങോട്ട്‌ സ്വീകരിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല.. ഒരു കവിളത്തു കിട്ടുമ്പോൾ മറ്റേ കവിളും കൂടി കാണിച്ചു കൊടുക്കാൻ എന്നെ കിട്ടില്ല.. വേണമെങ്കിൽ ഡാഡ് ചെയ്താൽ മതി അത്.. എന്നെ അഡ്വൈസ് ചെയ്യണ്ട.. മാറില്ല ഞാൻ.. " അവൻ ഫോണും വാച്ചും എടുത്തു അകത്തേക്ക് നടന്നു.. പെട്ടെന്ന് തിരിഞ്ഞു മുറ്റത്തേക്ക് നോക്കി. "ആ.. പിന്നെ.. സെക്യൂരിറ്റി നിലവിളിക്കുന്നത് കേട്ടിരുന്നു. ഈ പന്നികൾ എന്തേലും ചെയ്തു കാണും. ഡാഡ് ഒന്ന് ചെന്ന് നോക്കിയേ.. കുഴപ്പം വല്ലതും ഉണ്ടേൽ എന്നെ വിളിക്ക്.. ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. കുഴപ്പം ഒന്നും ഇല്ലേൽ അയാളോട് ഈ രണ്ടെണ്ണത്തിനെയും തൂക്കി എടുത്തു വെളിയിലേക്ക് ഇടാൻ പറ.. " അവൻ പറഞ്ഞു.. ഉപ്പാന്റെ അന്തം പോയി.

ഒന്നും പറയാൻ നിന്നില്ലാ.. ഒരിക്കലും നന്നാവില്ലന്ന് ഉറപ്പിച്ച മൊതലാ..അവൻ അകത്തേക്ക് പോയതും ഒന്ന് സെക്യൂരിറ്റിയെ നോക്കി കളയാമെന്ന് കരുതി ഉപ്പ പുറത്തേക്കു പോയി.. 🍁🍁🍁🍁🍁🍁 റൂമിലെ ജനൽ വഴി താഴെ നടക്കുന്നത് ഒക്കെ നോക്കി കാണുകയായിരുന്നു അവൾ.. എല്ലാം കണ്ടു.. എന്നിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അവൾക്ക്. ഫോണിലൂടെ ആ സ്ത്രീയുടെ ഗർജ്ജനം കേട്ടപ്പോഴേ ആസിഫ്ന്റെയും സജാദ്ന്റെയും ഈ വരവ് പ്രതീക്ഷച്ചതാണ്.. രണ്ടിന്റെയും അസ്ഥി പൊടിഞ്ഞ് പോകുന്നത് വരെ താജ് പെരുമാറിട്ടുണ്ട്. അതിൽ സന്തോഷം തോന്നി.. എന്നാലും സന്തോഷിക്കാൻ കഴിഞ്ഞില്ല. ഇതിന്റെയൊക്കെ ദേഷ്യം അവർ തീർക്കുന്നതു സനുവിനോട് ആയിരിക്കും.. പാവം.. ഇപ്പോ തന്നെ സജാദ് അവനെ വേണ്ടുവോളം ഉപദ്രവിച്ചിട്ടായിരിക്കും ഇങ്ങോട്ട് വന്നത്..എല്ലാ കാര്യങ്ങളും അവർ സനുവിനെക്കൊണ്ട് പറയിപ്പിച്ചിട്ട് ഉണ്ടാകും. അല്ലാതെ കല്യാണം കഴിഞ്ഞു എന്നല്ലാതെ താജ് ആരാണെന്നും എവിടെ ആണെന്നും അവർക്ക് എങ്ങനെ അറിയാനാണ്. സനുവിനെ ഓർത്തു അവൾക്ക് ഒരു സമാധാനവും ഉണ്ടായില്ല. മനസ്സിന്റെ വേദനയും സങ്കടവും കൂടിക്കൊണ്ട് വന്നു. 🍁🍁🍁🍁🍁🍁

ഉച്ചക്ക് വന്നത് തൊട്ടുള്ള ഇരുത്തമാണ് അവൾ. റൂമിന്ന് വെളിയിലേക്ക് ഇറങ്ങുന്നത് പോയിട്ട് ഒന്ന് ഇരുന്നിടത്ത് നിന്നും അനങ്ങിയിട്ട് പോലുമില്ല.. കരച്ചിൽ നിർത്തിയിട്ടില്ല.. അലറുന്നതും തേങ്ങുന്നതുമൊക്കെ പുറത്തേക്ക് കേൾക്കാം.. ഈ നേരം വരെ ഒരു വസ്തു കഴിച്ചിട്ടില്ല.. താജ് ആണെങ്കിൽ അവളെ നേരിടാനുള്ള ബുദ്ധിമുട്ട് കൊണ്ടു ഒന്ന് അവളുടെ അടുത്തേക്ക് ചെല്ലുന്നുമില്ല.. ആകെ കൂടെയായി ഉപ്പാക്ക് അവളെ ഓർത്തു സങ്കടം വരാൻ തുടങ്ങി. എത്ര ദിവസമെന്ന് വെച്ചാ ഇങ്ങനെ.. ഒന്ന് സംസാരിച്ചു നോക്കാമെന്ന് കരുതി ഉപ്പ താജ്ന്റെ മുറിയിലേക്ക് ചെന്നു. "മോളേ.. " അവളുടെ അടുത്ത് ചെന്ന് സ്നേഹത്തോടെ വിളിച്ചു.. "വിളിക്കരുത് എന്നെ അങ്ങനെ.. ഒരുവട്ടം നിങ്ങളുടെ ആ വിളിയിൽ ഞാനൊന്നു പതറിപ്പോയി. അത് കൊണ്ടാ ഞാനിപ്പോ ഇവിടെ എത്തിയത്..പക്ഷെ ഇനി അത് ഉണ്ടാവില്ല... " അവൾ പൊട്ടിതെറിച്ചു കൊണ്ടു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. "മോളേ.. അങ്ങനെ അല്ല.. ഞാനൊന്നു പറഞ്ഞോട്ടെ.. " ഉപ്പാന്റെ ശബ്‌ദത്തിൽ വേദന നിറഞ്ഞിരുന്നു. "വേണ്ടാ.. വേണ്ടന്ന് പറഞ്ഞില്ലേ.. എനിക്കൊന്നും കേൾക്കണ്ട..എന്താ നിങ്ങൾക്ക് പറയാനുള്ളതെന്ന് എനിക്കറിയാം.. മകനെ ന്യായികരിക്കാൻ അല്ലെ ഉള്ളത്..അവൻ തെറ്റൊന്നും ചെയ്തിട്ടില്ലന്ന് പറയാൻ അല്ലെ.. വേണ്ടാ..

കേട്ടു കേട്ടു മടുത്തു ഞാനിത്.. പൊക്കോ.. എനിക്ക് കാണണ്ട ആരെയും.. " അവൾ തൊണ്ട പൊട്ടും വിധത്തിൽ ഒച്ചയിട്ടു. ഉപ്പാക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.. അവളുടെ ആ അവസ്ഥ കണ്ടു നെഞ്ച് വല്ലാതെ വേദനിക്കാൻ തുടങ്ങി. "ഒന്നോർത്തു വെച്ചോ നിങ്ങൾ.. എന്റെ കഴുത്തിലൊരു മഹർ ഇട്ടെന്ന് കരുതി അവനെന്റെ ഭർത്താവ് ആകില്ല.. അവന്റെ ഭാര്യയായോ നിങ്ങടെ മരുമകളായോ ജീവിക്കില്ല ഞാൻ.. നിങ്ങടെ ഒന്നിച്ച് ഇവിടെ കഴിയില്ല.. എന്നിൽ ഒരവകാശവും സ്ഥാപിക്കാൻ പറ്റില്ല നിങ്ങൾക്ക്.. വന്നു പോകരുത് അതിന് വേണ്ടി എന്റെ അടുത്തേക്ക്.. " "എന്നാൽ ഇറങ്ങി പോടീ ഇവിടെന്ന്.. ഞാനിട്ട് തന്ന മഹർ ഞാൻ ഊരി എടുത്തോളാം.. ഞാൻ ഉണ്ടാക്കിയ ബന്ധം എത്രയും പെട്ടെന്ന് തന്നെ ഞാൻ ഇല്ലാതാക്കി തരാം.. നിന്റെ മനസ്സിൽ പണ്ടേ എനിക്ക് സ്ഥാനമില്ല.. പിന്നെ ഉള്ളത് നിന്റെ ശരീരം..അതും ഞാൻ സ്വന്തമാക്കിയിട്ടില്ല.. ഒരു അവകാശവും നിന്റെ ശരീരത്തിൽ ഞാൻ കാണിച്ചിട്ടില്ല.. നീ സ്വതന്ത്രയാണ്.. ഒന്നു കൊണ്ടും നീ ഞാനുമായി ബന്ധപ്പെട്ടിട്ടില്ല.. മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ ഒന്നും.. ആകെയുള്ളതു ഒരു രജിസ്റ്റർ ആണ്.. എത്രയും പെട്ടെന്ന് അതിൽ നിന്നും നിന്നെ ഞാൻ മോചിപ്പിച്ചു തരാം.. മതിയല്ലോ. അത്രേം മതിയല്ലോ നിനക്ക്..

ഇപ്പൊ ഇറങ്ങണം.. ഈ നിമിഷം ഇറങ്ങി പോകണം നീ ഇവിടെന്ന്.. ആരും നിന്നെ തടയില്ല.. ഇറങ്ങടീ.. " ഉപ്പ മുകളിലേക്ക് പോകുന്നത് അവൻ കണ്ടിരുന്നു.. അത് കൊണ്ടാ പിന്നാലെ വന്നത്.. അവൾ ഉപ്പാനെ വിറപ്പിക്കുന്നത് കണ്ടതും അവന്റെ നിയന്ത്രണം വിട്ടു പോയി. അവൻ അലറി പറഞ്ഞിട്ടും അവൾക്ക് കൂസലൊന്നും ഉണ്ടായില്ല. അനങ്ങാതെ നിന്നു.. "പോകാൻ അല്ലേടി പറഞ്ഞത് നിന്നോട്.. ഇറങ്ങി പോടീ ഇവിടെന്ന്.. " അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു വാതിൽക്കലേക്ക് തള്ളി. വീഴാൻ പോയ അവളെ ഉപ്പ വേഗം താങ്ങി നിർത്തി.. "താജ്..എന്താ നീയീ കാണിക്കുന്നേ.. ആദ്യമേ പറഞ്ഞിരുന്നു വേദനിപ്പിക്കാൻ ആണേൽ സ്നേഹിക്കണ്ടന്ന്.. സംരക്ഷിക്കാൻ പറ്റുമെങ്കിൽ മാത്രം കൂടെ കൂട്ടിയാൽ മതി എന്ന്.. " ഉപ്പ അവളെ നേരെ നിർത്തിച്ചു അവനോട് ദേഷ്യപ്പെട്ടു.. "ഡാഡ് ഒന്നും പറയണ്ട.. എനിക്ക് അറിയാം എന്തുവേണമെന്ന്.. എന്റെ പെണ്ണാണ്, ജീവൻ ആണെന്നൊന്നും നോക്കില്ല.. എന്റെ ഉപ്പാന്റെ നേർക്ക് ശബ്ദം ഉയർത്തിയാൽ ഉണ്ടല്ലോ.. അടിച്ചു നിന്റെ കരണം പൊട്ടിച്ചു കളയും.." അവൻ അവളുടെ നേരെ ചീറ്റി.. "ജീവിതം തന്നെ തകർത്തു നീ.. പിന്നെയാണോ ഒരു അടി.. അടിക്കയോ കൊല്ലുകയോ എന്താന്ന് വെച്ചാ ചെയ്..എല്ലാത്തിനും ഞാൻ നിന്നു തരാം..ഇത്രേം നാള് നിന്നു തന്നതു പോലെത്തന്നെ.. "

അവളുടെ ശബ്‌ദത്തിൽ ദേഷ്യത്തിനേക്കാൾ ഏറെ നൊമ്പരം ആയിരുന്നു.. "അതല്ലേടീ പറഞ്ഞത് പോകാൻ.. നിന്റെ ജീവിതം തകർന്നിട്ടൊന്നുമില്ല.. ഞാൻ നിന്നെ ഒന്നു തൊട്ടിട്ട് കൂടിയില്ലന്ന് എനിക്കും നിനക്കും അറിയാം. ഒരു രാത്രി പോലും കടന്നിട്ടില്ല. അതുകൊണ്ട് ആൾക്കാർക്കും സംശയം ഉണ്ടാകില്ല.. നീ പരിശുദ്ധയാണെന്ന സത്യം എല്ലാരും വിശ്വസിക്കും.. പൊക്കോ നീ.. എനിക്ക് വേണ്ട നിന്നെ.. മനസ്സ് മരിച്ച വെറുമൊരു ശരീരത്തിനെ കിട്ടീട്ട് എനിക്ക് ഉപകാരമൊന്നുമില്ല.. " എന്നും പറഞ്ഞു അവൻ വീണ്ടും അവളെ പിടിച്ചു തള്ളാൻ നോക്കിയതും ഉപ്പ അവനെ വലിച്ചു മാറ്റി.. "ഒന്നു നിർത്തുന്നുണ്ടോ നീ.. ഇന്നുവരെ ഞാൻ നിന്നെ അടിച്ചിട്ടില്ല.. അതിന്റെ കുറവാ നിനക്കെന്നു നാട്ടുകാര് മുഴുവൻ പറയാൻ തുടങ്ങിട്ടു പോലും ഞാൻ അടിക്കുന്നത് പോയിട്ട് നിന്നെ ഒന്നു ശാസിക്കുക കൂടി ചെയ്തിട്ടില്ല.. പക്ഷെ ഇനി എനിക്കത് ചെയ്യേണ്ടി വരും.. മേലാൽ നീയിത് ഇനി ആവർത്തിക്കരുത്.. ഇവളോട് ഒച്ച വെക്കുന്നത് എങ്ങാനും എന്റെ ശ്രദ്ധയിൽ പെട്ടാൽ അടിച്ചു നിന്റെ കയ്യും കാലും ഒടിച്ചു കളയും ഞാൻ.. " ഉപ്പ അത്രക്കും സഹികെട്ടിരുന്നു. "ശെരി..ഞാനൊന്നും ചെയ്യുന്നില്ല ഇവളെ.. അഥവാ ചെയ്താൽ തന്നെ ഇവൾ ഇവിടുന്നു പോകുമോ..

ഡാഡ്നു തോന്നുന്നുണ്ടോ ഇവൾ ഈ വീട് വിട്ടു ഇവളുടെ വീട്ടിലേക്കു പോകുമെന്ന്.. ഇല്ല.. പോകില്ല.. ഞാൻ പിടിച്ചു പുറത്താക്കിയാലും ഇവൾ പോകില്ല. കാരണം ഇവിടെ ഇവളെ കൊല്ലാൻ നടക്കുന്നവർ ഇല്ല. ഇവള്ടെ ശരീരം കൊതിച്ചു നടക്കുന്നവർ ഇല്ല.. എന്നാൽ ഇവള്ടെ വീട്ടിലോ.. കൊല്ലാനും കടിച്ചു കീറാനും കാത്തു നിക്കുന്നവരാ..ഇപ്പൊത്തന്നെ കണ്ടില്ലേ ഇവളെ ചോദിച്ചു രണ്ടു പന്നികൾ വന്നത്. ഈ മുറ്റത്തു നടന്നത് എന്താന്ന് ഡാഡ് കണ്ടതല്ലേ.. അതെന്റെയോ ഡാഡ്ന്റെയോ ശത്രുക്കൾ അല്ല.. ഇവള്ടെയാ.. ഇവളെ ചോദിച്ചാ അവരു വന്നത്.. അതൊക്കെ അറിഞ്ഞു വെച്ചു കൊണ്ടു ഇവൾ ഇവിടുന്നു പോകുമോ..? " അവൻ അലറി ചോദിച്ചു. അവൾക്ക് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.. നിന്നു കരയാൻ തുടങ്ങി.. ഉപ്പാക്ക് ഒന്നും കാണാൻ വയ്യായിരുന്നു. വേഗം അവിടെന്ന് പോയി. അവൻ അവളുടെ അടുത്തേക്ക് ചെന്നു. മറ്റെന്തും കാണാം. ആ കരച്ചിലാണ് കാണാനും സഹിക്കാനുമൊന്നും കഴിയാത്തത്.. എങ്ങനെ എങ്കിലും സമാധാനിപ്പിക്കണമെന്ന് കരുതി അവൻ അവളെ വാതിൽക്കൽ നിന്നും പിടിച്ചു അകത്തേക്ക് കയറ്റി വാതിൽ അടച്ചു.. "ഇങ്ങനെ കരയാൻ മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായെ..ഞാൻ നിന്നെ വല്ലതും ചെയ്തോ..

ഇല്ലല്ലോ.. ഞാൻ എന്ത് പറഞ്ഞാലും നീയത് വിശ്വസിക്കില്ലന്ന് എനിക്കറിയാം.. കാരണം അന്നും ഇന്നും നീയെന്നെ മനസ്സിലാക്കിയിട്ടില്ല.. അതിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കണമെന്ന് ഞാൻ പറയുന്നുമില്ല. പക്ഷെ ഇന്നത്തെ കാര്യം.. അത് നീയൊന്നു ചിന്തിച്ചു നോക്ക്.. ഒന്നും ഞാൻ അറിഞ്ഞു വെച്ചിട്ടല്ലാ.. അങ്ങനൊക്കെ സംഭവിച്ചു പോയി.. പിന്നെ വിവാഹം.. ഞാൻ നിന്നെ നിർബന്ധിച്ചോ.. ഇല്ലല്ലോ.. നീ വേണ്ടാന്ന് പറഞ്ഞപ്പോൾ ഞാൻ നിന്നെ പിടിച്ചു വലിച്ചു കൊണ്ടു പോയതാണോ.. അതും അല്ല.. ഞാൻ ഒരു ബലവും കാണിച്ചിട്ടില്ല. നീ സമ്മതിച്ചത് കൊണ്ടല്ലേ.. പിന്നെ അങ്ങനൊരു അവസ്ഥയിൽ ഏതു പുരുഷനായാലും ഇതൊക്കെ തന്നെ ചെയ്യുള്ളു.. ഞാനും ചെയ്തു.. " "മതി..നിർത്ത്..കണ്ടും കേട്ടും പഴകിപ്പോയി നിന്റെ അഭിനയം.. എല്ലാത്തിനും പിന്നിൽ നീ ആണെന്ന് നിനക്കും അറിയാം എനിക്കും അറിയാം. പിന്നെന്തിനു നീ വീണ്ടും വീണ്ടും ഇങ്ങനെ നാടകം കളിക്കുന്നു..ഒന്നു നിർത്തി പോ നീ.." അവൾ ഒന്നാകെ തിളച്ചു കൊണ്ടു അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി.. അവൻ രണ്ടടി പിന്നിലേക്ക് തെറിച്ചു. പോകാൻ കൂട്ടാക്കിയില്ല. അവളുടെ അടുത്തേക്ക് തന്നെ വന്നു. "ലൈല.. വെറുതെ നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്.. എല്ലാ നേരത്തും എനിക്കീ നിയന്ത്രണം കിട്ടിയെന്ന് വരില്ല..

ഇപ്പൊത്തന്നെ നിന്നെ ഒതുക്കി നിർത്താൻ എനിക്ക് അറിയാത്തത് കൊണ്ടൊന്നും അല്ല. നിന്റെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നതു കൊണ്ടാ ഇങ്ങനെ സഹിച്ചു നിക്കുന്നത്. അല്ലെങ്കിൽ ഇപ്പൊ ചുവരിന്ന് വടിച്ചു എടുക്കേണ്ട പരുവത്തിൽ ആക്കി വെച്ചേനെ നിന്നെ ഞാൻ.. പറയുന്നത് കേൾക്ക്.. ഞാൻ നിന്നെ ചതിച്ചിട്ടില്ല.. നീ കരുതുന്നത് പോലെ പ്രിൻസിയെ വിളിച്ചു വരുത്തിയതു ഞാനല്ല.. " "ശെരി..സമ്മതിച്ചു.. അതൊന്നും ചെയ്തത് നീയല്ല.. പക്ഷെ അങ്ങനൊരു സന്ദർഭം ഉണ്ടാവാൻ കാരണം ആരാ.. നീ അല്ലെ.. പറാ.. എത്രവട്ടം ഞാൻ പറഞ്ഞതാ കളിക്കാൻ നിക്കല്ലേന്ന്.. എൻറെ കയ്യിന്ന് വിടാനും മുന്നിന്ന് മാറാനും എത്രവട്ടം ഞാൻ നിന്നോട് പറഞ്ഞതാ.. കേട്ടോ നീ.. ഒരുവട്ടമെങ്കിലും നീയത് കേട്ടിരുന്നു എങ്കിൽ ഇപ്പൊ ഇതൊന്നും സംഭവിക്കില്ലായിരുന്നു.. നിനക്കെല്ലാം നിസ്സാരമാ.. എന്റെ ജീവിതവും നീ നിസ്സാരമാക്കി കളഞ്ഞു.. എന്ത് ദ്രോഹമാടാ ഞാൻ നിന്നോട് ചെയ്തത്.. എന്റെ സ്വപ്നം ആയിരുന്നു ഈ ദിവസം.. എല്ലാം നശിപ്പിച്ചില്ലേ നീ.. വിളിച്ചു വരുത്തിയ ആൾക്കാർക്ക് മുന്നിലൊക്കെ തല കുനിച്ചു നിക്കേണ്ടി വന്നില്ലേ എനിക്ക്..

ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്താടാ ഞാൻ നിന്നോട് ചെയ്തിട്ടുള്ളത്..നീയെന്റെ ഫ്രണ്ട് ആവണമെന്ന് ആഗ്രഹിച്ചതോ.. മുന്നയെയും എബിയെയും പോലെ ഞാൻ നിന്നെ സ്നേഹിച്ചതോ..." അവൾ അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു ചോദിച്ചു.. ഒടുക്കം കരഞ്ഞോണ്ട് നിലത്തേക്ക് ഊർന്നു.. അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു..അവളുടെ ചുമലിൽ കൈ വെച്ചു.. അവൾ അപ്പൊത്തന്നെ അവന്റെ കൈ തട്ടി മാറ്റി. "തൊട്ടു പോകരുത് നീയെന്നെ.. നിനക്ക് തൊടാനുള്ളതല്ല ഞാൻ.. മറ്റൊരാൾക്ക്‌ ഉള്ളതാ.. നിനക്കൊരു കാര്യം അറിയുമോ.. ഒരിക്കലും നീ കൊതിക്കുന്ന ഒരു സ്ഥാനം നിനക്കെന്റെ മനസ്സിൽ ഉണ്ടാകില്ല.. കാരണം ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നു.. അയാൾ അല്ലാതെ മറ്റാരും ഇല്ല എന്റെ മനസ്സിൽ.. മനസ്സ് കൊണ്ടു മറ്റൊരുത്തന് സ്വന്തമായ എന്നെ ചതിയിലൂടെ സ്വന്തമാക്കാൻ എങ്ങനെ കഴിഞ്ഞു നിനക്ക്.. നിനക്ക് അറിയാം എനിക്ക് നിന്നെ ഇഷ്ടം അല്ലെന്ന്.. ഒരിക്കലും ഇഷ്ട പെടാൻ പോകുന്നില്ലന്നും അറിയാം.. പിന്നെന്തിനാ എന്നെ വിവാഹം ചെയ്തെ.. മറ്റൊരുത്തന്റെ പെണ്ണിനെ കല്യാണം കഴിച്ചു ഭാര്യ ആക്കാൻ എങ്ങനെ കഴിഞ്ഞു നിനക്ക്.. ഇത്രേം നീചൻ ആണോ നീ.. " എന്നും ചോദിച്ചു അവൾ അലമുറ ഇട്ടു കരയാൻ തുടങ്ങി..

അവനൊന്നും മിണ്ടിയില്ല. വേഗം അവിടെന്ന് എണീറ്റു റൂമിന് വെളിയിലേക്ക് ഇറങ്ങി. ഒന്നും വേണ്ടിയിരുന്നില്ലന്ന് തോന്നി അവന്.. ഒക്കെയും അറിയാതെ സംഭവിച്ചതാണ്. എന്നാലും അവളെ കണ്ടു മുട്ടേണ്ടിയിരുന്നില്ലന്ന് പോലും തോന്നിപ്പോയി അവന്. കാരണം ആദ്യം ആയിട്ടാണ് അവളെ ഇങ്ങനെ തകർന്നു കാണുന്നത്.. അതിനുള്ള കാരണം എന്തെന്ന് ഇപ്പൊ അവന് വ്യക്തമായി. ഒന്ന്.. ഇഷ്ടം അല്ലാത്ത ഒരുത്തനുമായുള്ള വിവാഹം. മറ്റൊന്ന്.. അവളുടെ മനസ്സിൽ വേറെ ഒരാൾ ഉള്ളത്.. എല്ലാം കൂടി ആയപ്പോൾ ഉൾകൊള്ളാനും സഹിക്കാനും കഴിയുന്നുണ്ടാവില്ല.. എത്രയൊക്കെ ധൈര്യം ഉണ്ടെന്നും തന്റേടി ആണെന്നുമൊക്കെ പറഞ്ഞാലും ഒരു പെണ്മനസ്സിന്റെ കരുത്തും ബലവും എത്ര ആണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. വേറെ ഒരാളെ ഇഷ്ടം ആണെന്ന്. ഒരിക്കൽ പോലും ആരും പറഞ്ഞു കേട്ടിട്ടില്ല അവക്ക് അങ്ങനൊരു കാര്യം ഉള്ളത്. അറിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഞാൻ ഈ വിവാഹത്തിനു സമ്മതിക്കില്ലായിരുന്നു. ഡാഡ്നെ പറഞ്ഞു മനസിലാക്കുമായിരുന്നു. എന്നാലും ആരായിരിക്കും ആൾ.. അവനു പെട്ടെന്ന് മുന്നയെ ഓർമ വന്നു. മുന്നയോടു ചോദിച്ചു നോക്കാം. അവളുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ അല്ലെ.. അറിയാതെ നിക്കില്ല.

അവൻ ഫോൺ എടുത്തു മുന്നയ്ക്ക് വിളിച്ചു. രണ്ടു റിങ്ങ്ൽ തന്നെ മുന്ന ഫോൺ എടുത്തു.. എടുത്തതും അവിടത്തെ അവസ്ഥയും കാര്യങ്ങളുമൊക്കെ എങ്ങനെ ആണെന്ന് ചോദിച്ചു. താജ് ഒന്നും മറച്ചു വെച്ചില്ല. എല്ലാ കാര്യങ്ങളും പറഞ്ഞു. ഒടുക്കം ഉള്ളിൽ കിടക്കുന്ന ചോദ്യവും ചോദിച്ചു.. "ഉവ്വ്.. അവൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നു.പക്ഷെ അതെവിടെയും എത്താതെ പോയി. ആൾ ഇപ്പം ജീവിച്ചു ഇരിപ്പില്ലാ.. അവളൊരുപാട് സ്നേഹിച്ചിരുന്നു. ഒരുമിച്ചൊരു ജീവിതവും സ്വപ്നം കണ്ടിരുന്നു.അതിന്റെയാ ഈ വേദന.. പിന്നെ ഒട്ടും പ്രതീക്ഷിക്കാതെയല്ലേ ഇന്നത്തെ സംഭവങ്ങളൊക്കെ.. ആകെപ്പാടെ ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞിട്ട് ഉണ്ടാകില്ല.. അതായിരിക്കും നിയന്ത്രണം വിട്ടു പെരുമാറുന്നത്..നീ വറി ചെയ്യണ്ട.. പതുക്കെ ശെരിയാകും. അവളുടെ സ്വഭാവം ഇപ്പൊ എന്നേക്കാൾ നന്നായി അറിയുന്നവനല്ലേ നീ.. പുറമെയുള്ള ദേഷ്യം മാത്രേ ഉള്ളു.. ഉള്ളിൽ ഒന്നും ഉണ്ടാകില്ല. ദേഷ്യം ആറുമ്പോൾ അവൾ തന്നെ വരും നിന്റെ അടുത്തേക്ക്.. നീ സമാധാനിക്കെടാ.. " മുന്ന പറഞ്ഞു..സത്യങ്ങൾ എല്ലാം പറയണമെന്ന് ഉണ്ടായിരുന്നു.പക്ഷെ ഒന്നും പറഞ്ഞില്ല..കാര്യങ്ങൾ കേട്ടാൽ താജ് അതൊന്നും ഉൾകൊള്ളില്ലേന്നുള്ള ഭയമായിരുന്നു മുന്നയ്ക്ക്..

പ്രത്യേകിച്ച് ഇങ്ങനൊരു അവസ്ഥയിൽ..ഇതൊക്കെ ഒന്ന് ആറി തണുക്കട്ടെ..എന്നിട്ടു പറയാം രണ്ടു പേരോടും എല്ലാ കാര്യങ്ങളും. മുന്ന ഒന്ന് നെടുവീർപ്പിട്ടു. 🍁🍁🍁🍁🍁 മുന്ന പറഞ്ഞത് കൂടെ ആയപ്പോൾ അവന്റെ മനസ് കൂടുതൽ അസ്വസ്ഥതമാകാൻ തുടങ്ങി. പ്രാണനെ പോലെ ഒരാളെ പ്രണയിച്ചത് കൊണ്ടാകും പിന്നീട് ഒരാളെ പോലും പ്രണയിക്കാത്തത്.. അയാൾ ഇന്ന് ജീവിച്ചിരിപ്പില്ലാ. ആ വേദനയും സഹിക്കുന്നുണ്ട് അവൾ.. ഉപ്പയില്ല. ഉമ്മയില്ല.ബന്ധുക്കളുടെ ക്രൂരത. ലോകത്ത് വേറേതു പെണ്ണിനാണ് ഇങ്ങനെ സഹിക്കാനും ക്ഷമിക്കാനും കരുത്തോടെ ജീവിക്കാനും കഴിയുക. ആദ്യമായി അവന്റെ മനസ്സിൽ അവളോട്‌ ഇഷ്ടത്തിനും സ്നേഹത്തിനും പുറമെ ബഹുമാനവും സഹതാപവുമൊക്കെ തോന്നി.. അവൾ പ്രണയിച്ച വ്യക്തി ആരെന്നും അവളുടെ പ്രണയത്തെ കുറിച്ച് കൂടുതൽ അറിയണമെന്നുമൊക്കെ തോന്നി അവന്. എല്ലാം മുന്നയോടു ചോദിച്ചു അറിയണമെന്നു തീരുമാനിച്ചു. 🍁🍁🍁🍁🍁 പറ്റി ചേരാൻ അവൾ അടുത്ത് ഇല്ലാത്തത് കാരണം സനുവിന് ഉറക്കമേ വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു..

എന്തെന്തായിട്ടും ഉറക്കം വന്നില്ല.. മാത്രമല്ല.. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഫോണിലൂടെ അവൾ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടത് ആ സ്ത്രീയാണ്. പക്ഷെ അതിലൂടെ അവർക്ക് എല്ലാ കാര്യങ്ങളും മനസ്സിലായില്ല.. എല്ലാംഅറിയാൻ വേണ്ടി സനുവിനോട് ചോദിച്ചു. സനു കമന്നൊരു അക്ഷരം പോലും മിണ്ടിയില്ല.. സജാദ് സനുവിനെ തലങ്ങും വിലങ്ങും അടിച്ചിട്ടാണ് കാര്യങ്ങൾ പറയിപ്പിച്ചത്.. അങ്ങനെയാണു താജ്നെ കുറിച്ച് അറിഞ്ഞതും അവർ രണ്ടും താജ്ന്റെ വീട്ടിലേക്കു എത്തിയതും. പോകുമ്പോൾ തന്നെ പോകണ്ടന്ന് പറഞ്ഞു സനു വിലക്കിയിരുന്നു.. കേട്ടില്ല. രണ്ടും കൂടി താജ്നെ മലർത്തി അടിക്കാൻ വേണ്ടി പോയി. എന്നിട്ടു ഉണ്ടായതോ.. രണ്ടും ഇപ്പോൾ കയ്യും കാലും ഒടിഞ്ഞു തൂങ്ങി ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞത് സനുവിനെ ഒത്തിരി സന്തോഷിപ്പിച്ചു. അതിനേക്കാൾ സന്തോഷം ലൈലയുടെയും താജ്ന്റെയും കല്യാണം കഴിഞ്ഞത് ആയിരുന്നു. താജ് അവളുടെ കഴുത്തിൽ മഹർ ചാർത്തുന്ന ആ സ്വപ്ന മുഹൂർത്തത്തിനു സാക്ഷി ആവണമെന്നു ഒരുപാട് കൊതിച്ചിരുന്നു. പക്ഷെ അതിന് കഴിഞ്ഞില്ല. എന്നാലും ഹാപ്പിയാണ്.. അവൾ താജ്ന്റെ സ്വന്തം ആയല്ലോ.

ഇനി അങ്ങോട്ട്‌ ആ വീട്ടിൽ ആണല്ലോ താമസം. അതുതന്നെ വല്യ സമാധാനം. താജ്നെയോ അവളെയോ വിളിച്ചു സംസാരിക്കണമെന്നുണ്ടായിരുന്നു അവന്.പക്ഷെ ഫോൺ താഴെയാണ്. ആ സ്ത്രീയെ പേടിച്ച് അവൻ റൂമിൽ നിന്നും പുറത്തേക്കേ ഇറങ്ങിയില്ല. താജ്നെയും അവളെയും മനസ്സിൽ ഒന്നിച്ച് കണ്ടു. ആ സന്തോഷത്തിൽ ശരീരത്തിന്റെ വേദന ഇല്ലാതെയായി. സന്തോഷത്തോടെ കിടന്നുറങ്ങി. 🍁🍁🍁🍁🍁🍁 "മോനെ.. ആ കൊച്ച് ഒന്നും കഴിച്ചില്ലല്ലോ..വന്നപ്പോ തൊട്ടു ഇരുന്ന ഇരുപ്പല്ലേ.. എത്ര നേരമെന്നു വെച്ചാ ഇങ്ങനെ.. " ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കുടിക്കുന്ന താജ്നോട് പൗലോസ് ചേട്ടൻ പറഞ്ഞു. "അത് ശെരിയാ.. പക്ഷെ ഇതും പറഞ്ഞു അടുത്തേക്ക് ഒന്നും ചെന്നേക്കരുത്.. ആറ്റം ബോംബിനേക്കാൾ അപകടം പിടിച്ച സാധനമാ അവൾ.. സൂക്ഷിച്ചും കണ്ടും വേണം പെരുമാറാൻ.. "

അവൻ ബോട്ടിൽ ഫ്രിഡ്ജിലേക്ക് വെച്ചു കൊണ്ടു പറഞ്ഞു. "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോനെ.. അതിന് വിശക്കുന്നുണ്ടാവില്ലേ.. " "ഉണ്ടാകും.. ഇവിടെ ഭക്ഷണം ഇല്ലാഞ്ഞിട്ടല്ലല്ലോ.. നമ്മൾ കൊടുക്കാഞ്ഞിട്ടും അല്ല.. അഹങ്കാരം കൊണ്ടല്ലേ. വിശക്കുമ്പോൾ വന്നു എടുത്തു കഴിച്ചോളും.. " എന്നും പറഞ്ഞു അവൻ ഹാളിലേക്ക് നടന്നു. ടീവി ഓൺ ചെയ്തു സോഫയിലേക്ക് ഇരുന്നു. പക്ഷെ അതിലേക്കു നോക്കാനോ ശ്രദ്ധിക്കാനോ ഒന്നും കഴിഞ്ഞില്ല. ദേഷ്യം വരാൻ തുടങ്ങി. ചാനൽ മാറ്റി കളിച്ചു. ഒടുക്കം റിമോട്ട് എറിഞ്ഞു പൊടിയാക്കി.. എണീറ്റു നേരെ കിച്ചണിലേക്ക് ചെന്നു. പൗലോസ് ചേട്ടനോട് ഒരു പ്ലേറ്റിൽ ചോറ് എടുത്തു തരാൻ പറഞ്ഞു. അയാൾ വേഗം എടുത്തു കൊടുത്തു. അവൻ മോളിലേക്ക് കയറി. ഇനി എങ്ങനെയാ ആ പോത്തിന്റെ വായയിലോട്ട് ഇതൊന്നു ഉരുട്ടി കയറ്റുക.. അവൻ രണ്ടും കല്പിച്ചു ഡോർ തുറന്നു അകത്തേക്ക് കയറി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story