ഏഴാം ബഹർ: ഭാഗം 37

ezhambahar

രചന: SHAMSEENA FIROZ

രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ അവനെ മുന്നിൽ കണ്ടു. പാന്റും ബനിയനുമൊക്കെ ഇട്ടു നിക്കുന്നത് കാണുമ്പോൾ തന്നെ എവിടെക്കോ പോകാൻ ഉള്ള ഒരുക്കത്തിൽ ആണെന്ന് മനസ്സിലായി.മൈൻഡ് ചെയ്യാനോ ചോദിക്കാനോ ഒന്നും നിന്നില്ലാ.ഒന്ന് കയ്യും കാലും നിവർത്തി പൊട്ടിച്ചു അവിടെ തന്നെ അമർന്നു കിടന്നു. "പ്രായം ഇത്രേം ആയില്ലേടീ.. ഇനിയെങ്കിലും മര്യാദക്ക് കിടക്കാൻ പഠിച്ചൂടെ.. ഇപ്പോഴും ജനിച്ചു വീണ കുഞ്ഞാണെന്ന അവളുടെ വിചാരം.. ഉടുപ്പും കയറ്റി വെച്ചു കിടന്നോളും.. " അവൾ കണ്ണ് തുറന്നത് കണ്ട അവൻ അവളെ നോക്കി പറഞ്ഞു. അവൾ അപ്പൊത്തന്നെ ദേഹത്തേക്ക് നോക്കി. ബ്ലാങ്കറ്റ് ഉണ്ട്.. അത് മാറ്റി നോക്കി. പാന്റും ടോപ്പും മേളിലേക്ക് കയറിയിട്ടുണ്ട്. കാലും വയറുമൊക്കെ കാണുന്നുണ്ട്. അവൾ അപ്പൊത്തന്നെ ബ്ലാങ്കറ്റ് വലിച്ചു കയറ്റി അവനെ തുറിച്ചു നോക്കി. "നോക്കണ്ട.. നിന്നോടുള്ള സ്നേഹം കൊണ്ടു പുതപ്പിച്ചതൊന്നുമല്ല.. ഓരോന്നു കണ്ടു എന്റെ കണ്ട്രോൾ പോകാതെ നിക്കാനാ.." അവൻ അവളുടെ തല മുതൽ കാല് വരെ നോക്കിക്കൊണ്ട് പറഞ്ഞു.

"പോടാ പട്ടി.. " അവൾ മുഖം തിരിച്ചു തിരിഞ്ഞു കിടന്നു. "മൂട്ടിൽ വെയിൽ തട്ടീട്ടും എണീക്കാൻ ആയില്ലേ ടീ നിനക്ക്.. തലവഴി വെള്ളം വീഴണ്ട എങ്കിൽ വേഗം എണീറ്റു കുളിച്ചു റെഡി ആവ്..കോളേജിൽ പോകാൻ ഉള്ളതാ.. " അവൻ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു. അത് കേട്ടു അവൾ അപ്പൊത്തന്നെ തിരിഞ്ഞു കിടന്നു അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. "നീ പോകുന്നതിനു ഞാൻ എന്തിനാ എണീക്കുന്നതും റെഡി ആവുന്നതും..? " "ഞാൻ മാത്രമല്ല.. നീയും പോകുന്നുണ്ട്.. " "അത് നീയാണോ തീരുമാനിക്കുന്നത്.. നിനക്ക് വേണമെങ്കിൽ നീ പോയാൽ മതി.. എന്നെ നോക്കണ്ട.. ഞാൻ വരുന്നില്ല.." "നീ വരും. വരുത്തിക്കാൻ എനിക്ക് അറിയാം.. രാവിലെതന്നെ നീ എന്നെക്കൊണ്ട് ബലം പിടിപ്പിക്കരുത്.. മര്യാദയ്ക്കാ പറഞ്ഞത്.. എണീക്ക്.. സമയം ഒരുപാട് ആയി.. പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം. ഇല്ലങ്കിൽ എനിക്കെൻറെ പതിവ് രീതി എടുക്കേണ്ടി വരും. " "നീ എന്ത് തന്നെ പറഞ്ഞാലും ചെയ്താലും ശെരി.. ഞാൻ വരുന്ന പ്രശ്നമില്ല.. ഞാൻ നിർത്തി കോളേജുo പഠിത്തവുമൊക്കെ..

നിനക്ക് നോവിക്കാനും ഉപദ്രവിക്കാനുമൊക്കെ ഞാൻ ഇപ്പോ നിന്റെ വീട്ടിൽ തന്നെ ഉണ്ടല്ലോ. പിന്നെന്തിനാ ഇനി കോളേജിലേക്ക് വരുന്നത്.. ചെയ്യേണ്ടതൊക്കെ ചെയ്തു കൂട്ടി എന്നെ എല്ലാരുടെയും മുന്നിൽ നാണം കെടുത്തി ഇപ്പോ കോളേജിലേക്ക് പോകാന്നും പറഞ്ഞു വന്നേക്കുന്നു.. ഭ്രാന്ത്‌ അല്ലേ എനിക്കു നിന്നെ കേൾക്കാനും അനുസരിക്കാനുമൊക്കെ.. നീ തന്നെ അങ്ങ് പോയാൽ മതി.. വെറുതെ ഇതും പറഞ്ഞു എന്നെ ഡിസ്റ്റർബ് ചെയ്യണ്ട.. എനിക്കു ഉറക്കം തികഞ്ഞിട്ടില്ല. കുറച്ചൂടെ ഉറങ്ങണം." അവൾ ബ്ലാങ്കറ്റു തല വഴി വലിച്ചു കയറ്റി കിടന്നു. "ഉറക്കി തരാം മോളേ നിന്നെ ഞാൻ.. എണീക്കടീ ഇങ്ങോട്ട്.. " അവൻ ഒറ്റ വലിക്ക് ബ്ലാങ്കറ്റ് വലിച്ചു എടുത്തു.. "Yuuu... " അവൾ അലറിക്കൊണ്ട് എഴുന്നേറ്റു ഇരുന്നു. "പോയി കുളിച്ചിട്ടു വരാനാ നിന്നോട് പറഞ്ഞത്.. " "അത് നീ പറഞ്ഞു തരണ്ട.. ഞാൻ എന്റെ നേരം ആകുമ്പോൾ കുളിച്ചോളും.. ഞാനില്ല കോളേജിലേക്ക്.. അതിന് കാത്ത് നിക്കണ്ട നീ.. " അവൾ തറപ്പിച്ചു പറഞ്ഞു രണ്ടു കയ്യും മാറിൽ കെട്ടി ബെഡിൽ അമർന്നു ഇരുന്നു.

"നിന്നോട് ഒന്നും നല്ല ഭാഷയിൽ പറഞ്ഞിട്ട് കാര്യമില്ല.. തെറി വിളിച്ചിട്ട് അത്രയും കാര്യമില്ല.. ലോകത്ത് നിന്നോളം തൊലിക്കട്ടിയുള്ള വേറെ ഒരെണ്ണത്തിനെയും ഞാൻ കണ്ടിട്ടില്ല.. എന്താ വേണ്ടെന്നു എനിക്കറിയാം.. " എന്നും പറഞ്ഞു അവൻ അവളെ തൂക്കി എടുത്തു ചുമലിലേക്ക് ഇട്ടു. "പട്ടി..ഇറക്കെടാ എന്നെ.. തെണ്ടി.. ഇറക്കാനാ പറഞ്ഞത്.. " അവൾ അവന്റെ പുറത്ത് തബല വായിക്കാനും മാന്താനും പറിക്കാനുമൊക്കെ തുടങ്ങി.. അവനു അതൊന്നും എവിടെയും ഏശിയില്ല. "കൊല്ലുമെടാ നിന്നെ ഞാൻ.. " അവൾ അലറിക്കൊണ്ട് അവന്റെ കഴുത്തിൽ അമർത്തി കടിച്ചു. അവളുടെ പല്ല് കഴുത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് അവൻ അറിഞ്ഞു. നല്ല വേദന അനുഭവപ്പെട്ടു. എന്നിട്ടും വക വെച്ചില്ല. ബാത്ത് റൂം തുറന്നു അവളെ അകത്തു ഇറക്കി നിർത്തി. "എന്നും ഞാൻ തന്നെ ബാത്രൂമിലേക്ക് കയറ്റി തരണമെന്നു പറഞ്ഞാൽ എന്താ ചെയ്യുക.. ഇന്ന് കയറ്റൽ മാത്രല്ല.. കുളിപ്പിച്ച് തന്നെ തരാം മോളേ നിന്നെ ഞാൻ.. " എന്നും പറഞ്ഞു അവൻ ഡോർ അടച്ചു. അവളുടെ വയറ്റിലൂടെ ഒരാളൽ അങ്ങ് പാഞ്ഞു പോയി.

"ഡ്രസ്സ്‌ മാറ്റടീ.. അതോ ഇനി അതും ഞാൻ തന്നെ ചെയ്യണോ.. " അവൻ അവളുടെ ടോപ്പിൽ പിടിച്ചു വലിച്ചു. "വേ..വേണ്ടാ..നീ പുറത്തു പോ. ഞാൻ കുളിച്ചോളാം.. " അവൾ അവന്റെ കയ്യിൽ പിടിച്ചു. "അങ്ങനെ വാ വഴിക്ക്.. " അവൻ ടോപ്പിലെ പിടി വിട്ടു. അപ്പൊത്തന്നെ അവളും അവന്റെ കയ്യിലെ പിടി വിട്ടു.. "വേഗം വേണം.. " അവൻ ഡോർ തുറക്കുന്നതിനിടെ പറഞ്ഞു. "ആ.. പക്ഷെ ഞാൻ കോളേജിലേക്ക് വരില്ല.. " "ഓക്കേ.. എന്നാൽ ഞാൻ പുറത്ത് പോകുന്ന പ്രശ്നവുമില്ല.. നിന്റെ കുളി കണ്ടിട്ട് തന്നെ കാര്യം.. " തുറന്ന വാതിൽ അവൻ അതുപോലെ തന്നെ അടച്ചു.. "വൃത്തികേട് കാണിക്കരുത്. മര്യാദക്ക് പുറത്തിറങ്ങിക്കോ.. ഇല്ലെങ്കിൽ ഞാൻ ഉപ്പാനെ വിളിക്കും.. " അവളുടെ മുഖം ചുമന്നു.. "എന്നാൽ വിളിക്കടീ.. " അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു. ദേഹം അവനെ പറ്റി ചേരുന്നതിന് ഒപ്പം അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നു നിന്നു.. അവൾ വേഗം മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. അത് കണ്ടു അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി. "ഇങ്ങനെ തലോടേണ്ട ഈ കൈ കൊണ്ടു നീ തല്ലു വാങ്ങിച്ചു കൂട്ടരുത്..

എത്രയെന്നു വെച്ചാ അടിക്കുക.. വാങ്ങിക്കാൻ നിനക്കൊരു ഉളുപ്പ് ഇല്ലെങ്കിലും തന്നു തന്നു എനിക്കു മടുത്തു.. വല്ലാണ്ട് അടിച്ചാൽ നീ ചത്തു പോകും. നിന്റെ നാവിനുള്ള ആരോഗ്യം നിന്റെ ശരീരത്തിനില്ല. അതുകൊണ്ട് അധികം വാശി കാണിക്കണ്ട എന്നോട്.. " എന്ന് പറഞ്ഞു അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു. അവൾ അവന്റെ കൈ തട്ടി മാറ്റി അവനിൽ നിന്നും മാറി നിന്നു അവന്റെ മുഖത്തേക്ക് നോക്കി. "ശരി..ഞാൻ വരാം..കുളിക്കട്ടെ.. നീ പുറത്ത് പോ.. " അവൾ പറഞ്ഞു.. പിന്നെ അവൻ ഒന്നും പറയാൻ നിന്നില്ല.വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങാൻ നിന്നു. അവൾ വേഗം അവന്റെ പിന്നാലെ വന്നു കാല് ഉയർത്തി അവന്റെ ഡിക്കി നോക്കി ഒരൊറ്റ ചവിട്ടു വെച്ചു കൊടുത്തു. അവൻ കമിഴ്ന്നടിച്ചു പുറത്തേക്ക് വീണു. ഒപ്പം പുല്ലേന്നുള്ള ഒരു അലർച്ചയും. അവൻ എഴുന്നേറ്റു വരുന്നതിനു മുന്നേ അവൾ വാതിൽ വലിച്ചടച്ചു. ഇന്നലെ തൊട്ടു വീഴ്ചയോട് വീഴ്ച. നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. അവൻ നടുവും ഉഴിഞ്ഞു കൊണ്ടു എണീറ്റു നിന്നു..

എന്നാലും എന്ത് ധൈര്യത്തിലാ അവളെൻറെ ചന്തിയിൽ ചവിട്ടിയത്. "ടീ.. തുറക്കടീ.. " അവൻ സകല ദേഷ്യവും ഡോറിൽ തീർത്തു. "ഡോർ തല്ലി പൊളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.. വെറുതെ നിന്റെ സമയവും എനർജിയും നഷ്ടമാവാമെന്നേയുള്ളൂ.. ഞാൻ ഇപ്പോഴേ പുറത്തേക്ക് ഇറങ്ങേമില്ല. കോളേജിലേക്ക് വരേമില്ല..അത് സ്വപ്നം കണ്ടു നിക്കണ്ട നീ.. നേരം കളയാതെ പൊന്നു മോൻ പോകാൻ നോക്ക്.. " അവൾ അകത്തുന്ന് വിളിച്ചു പറഞ്ഞു. "ഞാൻ പോകുന്നുണ്ടോ.. എന്നാൽ നീയും ഉണ്ടാകും എന്റെ ഒന്നിച്ച്.. അല്ലാതെ ഞാൻ റൂമിന്ന് ഇറങ്ങില്ല.. അത് നീയും സ്വപ്നം കാണണ്ട.. നീ കുളിച്ചോ.. പയ്യെ കുളിച്ചാൽ മതി.. എത്ര നേരം നീ അതിന്റെ അകത്തു നിക്കുമെന്നു ഞാനൊന്നു നോക്കട്ടെ.." അവനും വിട്ടു കൊടുത്തില്ല. വാതിൽ പുറത്തുന്ന് വലിച്ചു കുറ്റിയിട്ടു. അവൾക്ക് ഒന്നാകെ വന്നു.. പക്ഷെ ഒന്നും പറയാൻ നിന്നില്ല. കുളിച്ചിറങ്ങുമ്പോഴേക്കല്ലെ.. അപ്പൊ ചവിട്ടി പൊട്ടിച്ചു തുറക്കാമെന്നു കരുതി ബ്രഷ് എടുത്തു ആദ്യത്തെ അംഗം തുടങ്ങി.

സാധാരണ കൂടുതൽ നേരം ബാത്‌റൂമിൽ നിക്കാത്ത അവൾ അന്ന് ആടിയും പാടിയുമാണ് ഓരോന്നു ചെയ്തത്..മൂളിപ്പാട്ട് മുതൽ ഡിജെ വരെ അതിനുള്ളിൽ കഴിഞ്ഞു..അതൊക്കെ താജ്നെ മുഷിപ്പിക്കാനും സഹികെട്ടു അവൻ താഴേക്ക് ഇറങ്ങി പോകാനും വേണ്ടിയായിരുന്നു.ഒടുക്കം സുഖ സുന്ദരമായ നീരാട്ട് പൂർത്തിയായി.. ടവൽ എടുക്കാൻ വേണ്ടി ഹാങ്ങറിലേക്ക് നോക്കി.. തലയ്ക്കടിയേറ്റതു പോലെയായി അവൾക്ക്..ടൗവലും ഡ്രെസ്സുമൊന്നും എടുത്തിട്ടില്ല. എന്തുചെയ്യും. അവനോട് എടുത്തു തരാൻ പറയാം. അല്ലാതെന്ത്.. പോയിട്ട് ഉണ്ടാവാതെ നിന്നാൽ മതിയായിരുന്നു. പുറത്തുന്ന് ലോക്ക് ആണ്. പെട്ടു പോകും. അവൾ രണ്ടും കല്പിച്ചു ഡോറിൽ തട്ടി. മറുപടി ഒന്നും ഉണ്ടായില്ല. "എടാ..ഡോർ കുറ്റിയിട്ട തെണ്ടി. വന്നു തുറക്കെടാ.. " അവൾ വാതിലിൽ ആഞ്ഞടിച്ചു തൊണ്ട പൊട്ടിച്ചു. "കേട്ടു പോകരുത് നിന്റെ ശബ്ദം. ഇപ്പോഴേ ഒന്നും ഇറങ്ങില്ലന്ന് പറഞ്ഞവളല്ലേ..കുറച്ചു നേരം കിടക്കടീ അവിടെ.. " അവൻ ബെഡിൽ കിടന്നു ഫോണിൽ കളിച്ചു കൊണ്ടു പറഞ്ഞു. "തുറക്കുന്നതാ നിനക്ക് നല്ലത്.. ഇല്ലങ്കിൽ ഞാൻ ചവിട്ടി തുറക്കും.. "

"കുഴപ്പമില്ലാ.. ചവിട്ടി തുറന്നോ.. ഞാൻ വേറെ ഡോർ ഫിറ്റ്‌ ചെയ്തോളാം.. " അവൻ പറഞ്ഞു. അവൻ വാശിയിൽ ആണെന്ന് അവൾക്ക് മനസ്സിലായി.. ഇപ്പോഴേ ഒന്നും തുറന്ന് തരില്ലന്നും ഉറപ്പായി.ഒരുപാട് നേരമായി വെള്ളത്തിൽ നിക്കുന്നു. കുളി കഴിഞ്ഞു തോർത്തിട്ടുമില്ല..ശരീരം തണുപ്പു പിടിച്ചു അവൾക്ക് ആകെ കൂടെയായി അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. പിന്നെ വാശി പിടിച്ചു നിന്നൊന്നുമില്ല. കോളേജിലേക്ക് വരാമെന്നു സമ്മതിച്ചു കൊടുത്തു. അതുകേട്ടു അവൻ ബെഡിൽ നിന്നും എണീറ്റു ബാത്‌റൂമിൻറെ അടുത്തേക്ക് ചെന്നു. "നീ വരാന്ന് പറഞ്ഞില്ലേലും നിന്നെ കൊണ്ടു പോകാൻ എനിക്കറിയാം. പക്ഷെ ഇപ്പോ അതല്ല വിഷയം.. ഏതായാലും നീയിപ്പോ അതിനകത്തു കിടക്ക്.. ഒന്നുല്ലേലും എന്നെ ചവിട്ടിയിട്ടതല്ലേ..ഞാൻ താഴെ പോകുവാ.. സൗകര്യപ്പെട്ടാൽ വന്നു തുറന്നു തരാം..ഇല്ലേൽ നീ ഇന്ന് മുഴുവനും അതിന്റെ അകത്തു തന്നെ ആയിരിക്കും. " "കളിക്കാൻ നിക്കരുത് നീ.. ഞാൻ ടവലും ഡ്രസ്സുമൊന്നും എടുത്തിട്ടില്ല.. തണുപ്പു കയറുന്നു.. വാതിൽ തുറക്ക്..

നീയാ ടവലും ഡ്രെസ്സുമൊന്ന് എടുത്തു താ.. പ്ലീസ്.. " അവൾ ഡോറിലേക്ക് ചാരി നിന്നു കെഞ്ചുന്നത് പോലെ പറഞ്ഞു. അവളുടെ ശബ്ദം കുറഞ്ഞത് അവൻ അറിഞ്ഞു. പുറത്തു നിന്നും കുറ്റി എടുത്തു.ശേഷം ഷെൽഫിൻറെ അടുത്തേക്ക് ചെന്നു. അവളുടെ ടൗവലും ഡ്രെസ്സും എടുത്തു വന്നു. "തുറക്ക്.. " അവൻ വാതിലിൽ മുട്ടി. അവൾ സൈഡിലേക്ക് നീങ്ങി നിന്നു വാതിൽ അല്പം മാത്രം തുറന്നു കൈ പുറത്തേക്ക് ഇട്ടു. അത് കണ്ടു അവനൊന്നു ചിരിച്ചു.. ആ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചിടാൻ ആണ് തോന്നിയത്. പക്ഷെ ചെയ്തില്ല. കയ്യിൽ ഉള്ളത് അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു. അവൾ ഡോർ അടച്ചു. വേഗം ഡ്രസ്സ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി. അവൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു. നോക്കാനെ നിന്നില്ല. മുടിയും തുവർത്തി ടവൽ ഹാങ്ങറിലേക്ക് ഇട്ടു നേരെ പുറത്തേക്ക് പോകാൻ ഒരുങ്ങി. അവൻ സമ്മതിച്ചില്ല. മുന്നിൽ കയറി നിന്നു.. "എന്താ നിന്റെ തീരുമാനം..വരില്ലന്ന് തന്നെയാണോ..? " "നിന്റെ തലയിൽ എന്താ ചെളിയോ.. ഒന്ന് തന്നെ എത്രവട്ടം പറയണം. മുന്നിന്ന് മാറ്.. എനിക്കു വിശക്കുന്നു.. "

"നിന്റെ വിശപ്പ് ഞാൻ മാറ്റി തരാടീ.." അവൻ അവളുടെ അരയിൽ പിടിച്ചു വലിച്ചു.. അവൾ അപ്പൊത്തന്നെ അവനെ പിന്നിലേക്ക് ഉന്തി, തിരിഞ്ഞു ടേബിളിൽ കിടക്കുന്ന ജഗ്ഗ് എടുത്തു അവന്റെ മോന്ത നോക്കി എറിഞ്ഞു.അവൻ തല വെട്ടിച്ചു കളഞ്ഞു.. ജഗ്ഗ് താഴെ വീണു പൊടി പൊടിയായി. അവന്റെ മുഖം വലിഞ്ഞു മുറുകി. അത് കണ്ടു അവൾക്ക് പേടിയായി. ഇനി അവൻ വെറുതെ വിടില്ലന്ന് ഉറപ്പായി.. രണ്ടും കല്പിച്ചു ഉപ്പാന്നു അലറി വിളിച്ചു.. ആകെ കൂടെ ശബ്ദ കോലാഹലം കേട്ടു ഉപ്പ മുകളിലേക്ക് ഓടി വന്നു. റൂമിലേക്ക്‌ നോക്കുമ്പോൾ തന്നെ കണ്ടത് വാതിൽക്കൽ ജഗ്ഗ് വീണ് ഉടഞ്ഞു കിടക്കുന്നതും അവൻ ഒരു കൈ കൊണ്ടു അവളുടെ വായ പൊത്തി പിടിച്ചു മറ്റേ കൈ കൊണ്ടു അവളുടെ കൈ പിടിച്ചു തിരിക്കുന്നതുമാണ്. "താജ്.. " ഉപ്പ ദേഷ്യത്തോടെ വിളിച്ചു.അവൻ തല ചെരിച്ചു നോക്കി. ഉപ്പാനെ കണ്ടിട്ടും കൂസലൊന്നും ഉണ്ടായില്ല. അവളുടെ കൈ വിടുകയോ വായേന്ന് കൈ എടുക്കുകയോ ഒന്നും ചെയ്തില്ല. അവൾ ദയനീയമായി ഉപ്പാനെ നോക്കി. അത് കണ്ടു ഉപ്പ അവനെ പിടിച്ചു വലിച്ചു.

അവളിലുള്ള അവന്റെ പിടുത്തം ഇല്ലാതെയായി. അവൾ വേഗം ഉപ്പാനെ പറ്റി ചേർന്ന് നിന്നു. "ഇത് കണ്ടോ ഉപ്പ.. എണീറ്റ പായേന്ന് തുടങ്ങിയതാ ഇവൻ.. ഉറങ്ങാൻ സമ്മതിച്ചില്ല.. ബെഡിന്ന് വലിച്ചു താഴേക്ക് ഇട്ടു. ബാത്‌റൂമിൽ കയറിയപ്പോഴും അങ്ങനെ തന്നെ.. കുളിക്കാനെ സമ്മതിച്ചില്ല.. പിടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടു. ദേ ഇപ്പൊ കണ്ടീലെ.. കയ്യും കാലുമൊക്കെ ഒടിച്ചു കളയുവാ.. എനിക്കു വയ്യാ. ഒരു സ്വസ്ഥതയും തരുന്നില്ല ഇവൻ എനിക്ക്.. " അവൾ കൊച്ചു കുട്ടികളെ പോലെ മുഖം ചുളിച്ചു കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു.. "എന്താടാ ഇതൊക്കെ. എത്ര പറഞ്ഞാലും മനസ്സിലാകില്ല അല്ലേ നിനക്ക്.. ഞാൻ പറഞ്ഞിട്ടില്ലേ ഇവളെ വേദനിപ്പിക്കരുത് എന്ന്.. വേദനിപ്പിക്കാൻ ആണേൽ സ്നേഹിക്കരുത് എന്ന്.. രണ്ടും നടക്കില്ല താജ്.. ഏതെങ്കിലും ഒന്ന്.. നിനക്ക് ഇവളെ വേണ്ടങ്കിൽ പറാ.. ഞാൻ ഇവളെ വീട്ടിൽ കൊണ്ടു വിട്ടോളം.. "

ഉപ്പ അവനെ രൂക്ഷമായി നോക്കി. "ആ.. എന്നാൽ കൊണ്ടു വിട്.. ആർക്കാ നഷ്ടം. എനിക്കൊന്നും വേണ്ടാ ഇവളെ.. ഡാഡ് എന്തറിഞ്ഞിട്ടാ ഈ പറയുന്നത്.. വിശ്വസിക്കരുത് ഇവളെ.. കുടിച്ച വെള്ളത്തിൽ വരെ വിശ്വസിക്കരുത്.. ഇവളാ എന്നെ ചവിട്ടിയിട്ടതും വീഴ്ത്തിയതുമൊക്കെ.. എന്നിട്ടു പറയുന്നത് നോക്കിയേ.. ഞാൻ ഉപദ്രവിച്ചെന്ന്.. ഈ പിശാശ് വന്നതിനു ശേഷം ഞാൻ സോഫയിലാ കിടക്കുന്നെ. അതറിയോ ഡാഡ്ന്. എന്റെ റൂം ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം. സകല അവകാശവും ഇവൾക്കാ.. വെട്ടു കത്തിയാ ഇവൾ തലയിണയുടെ അടിയിൽ വെച്ചിരിക്കുന്നത്.. ഏതു നിമിഷം ഇവളെൻറെ ജീവൻ എടുക്കുമെന്നു പറയാൻ പറ്റില്ല.. എല്ലാം ഉണ്ടാക്കി വെച്ചിട്ടു അവളുടെയൊരു അഭിനയം കണ്ടില്ലേ.. നിന്നു കള്ള കണ്ണീരു ഒഴുക്കുന്നത് നോക്കിയേ ഉണ്ടക്കണ്ണി.. നിന്റെ മുഖം ഞാൻ അടിച്ചു പൊട്ടിക്കുമെടീ.. " അവൻ ചവിട്ടി തുള്ളിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു അവളുടെ നേരെ കൈ ഓങ്ങിയതും ഉപ്പ അവന്റെ കൈ പിടിച്ചു നിർത്തി. "എന്താടാ പ്രശ്നം.. " ഉപ്പ അവനോട് ചോദിച്ചു..

അവൻ ദേഷ്യത്തോടെ ഉപ്പാന്റെ കൈ വിടുവിച്ചു. "എന്തിനാ എന്നോട് ചോദിക്കുന്നത്.. ഇവളെയല്ലേ വിശ്വാസം.. ഇവളോട് തന്നെ ചോദിക്ക്.. " അവന്റെ സ്വരത്തിൽ വല്ലാത്ത ദേഷ്യം.അത് കണ്ടു ഉപ്പ അവളോട്‌ കാര്യം ചോദിച്ചു. "കോളേജിൽ പോകുന്നു, റെഡി ആവെന്ന് പറഞ്ഞു.ഞാൻ വരുന്നില്ല, നിനക്ക് വേണേൽ നീ പൊക്കോന്ന് ഞാനും പറഞ്ഞു..അതിനാ.." അവൾ പഞ്ച പാവം മട്ടിൽ പറഞ്ഞു. "അതിലിപ്പോ ദേഷ്യ പെടാൻ മാത്രം എന്താ താജ്.. അവൾക്ക് താല്പര്യം ഇല്ലാഞ്ഞിട്ടല്ലേ.. നീ പൊക്കോ കോളേജിലേക്ക്.. അവൾ വരും.. കുറച്ചു ദിവസം കഴിയട്ടെ.. ഇപ്പൊ അവളെ നിർബന്ധിക്കണ്ട.. നീ പോയി വാ.. " ഉപ്പ പറഞ്ഞു.. "ഇവളെൻറെ ഭാര്യയാ.. തീരുമാനിക്കുന്നത് ഡാഡ് അല്ല. ഞാനാ.. ഇവൾ വരും. ഇവളെ കൊണ്ടു പോകാൻ എനിക്കറിയാം.. അല്ലാതെ തന്നെ മനുഷ്യനെ മറിച്ചിടുന്നവളാ.. ഡാഡ്ൻറെ സപ്പോർട്ട്ൻറെ കുറവ് മാത്രമേ ഉണ്ടാരുന്നുള്ളൂ..

ഇനിയിപ്പോ ഈ വീട് അല്ല.. ഈ ഭൂമി തന്നെ ഇവൾ ബാക്കി വെക്കില്ല.. " അവൻ കലി തുള്ളി. "നീയെന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല.. ഇന്ന് ഇവള് കോളേജിലേക്ക് വരുന്നില്ല.. ഇന്നെന്നല്ലാ. ഇവൾക്ക് വരണമെന്നു തോന്നുന്ന നാൾ വരെ ഇവൾ വരില്ല.. അതൊക്കെ ഇവള്ടെ ഇഷ്ടവും തീരുമാനങ്ങളുമാ.. നീ നിർബന്ധിക്കണ്ട.. താല്പര്യം ഇല്ലാതെ ചുമ്മാ അവിടെ വന്നിരുന്നിട്ട് എന്തിനാ.. നീ പോകുന്നുണ്ടേൽ പോകാൻ നോക്ക്. ലേറ്റ് ആക്കണ്ട.. മോള് വാ.. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം.. " ഉപ്പ അവളെയും കൊണ്ടു റൂമിന് വെളിയിലേക്ക് ഇറങ്ങി. അവൾ തിരിഞ്ഞു നോക്കി.അവൻ നിന്നു പല്ലും വിരലും ഞെരിക്കുന്നത് കണ്ടു..അവൾ,ഇപ്പൊ എങ്ങനെ ഉണ്ടെന്ന അർത്ഥത്തിൽ പുരികം പൊക്കി. അവന്റെ മുഖം ചുമന്നു വിറച്ചു. അത് കണ്ടു അവളൊന്നു ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു.. "പോടീ.. " അവൻ ഡോർ വലിച്ചടച്ചു.

ചേ.. ഇവൾ ഇങ്ങനത്തെ സാധനം ആയിരുന്നോ.ഞാൻ വിചാരിച്ചു പക്കാ ഡീസന്റ് ആണെന്ന്..മൂദേവി.. നീ കളിച്ചോടീ.. നന്നായി തന്നെ കളിച്ചോ.. എവിടേം വരെ പോകുമെന്ന് ഞാനൊന്നു നോക്കട്ടെ.. ഇന്ന് കൊണ്ടൊന്നും ദിവസം തീരുന്നില്ലല്ലോ. അവൻ മനസ്സിൽ ചിലതൊക്കെ കണക്കു കൂട്ടി.. ഷർട്ട്‌ എടുത്തിട്ടു. കീയും ഫോണും എടുത്തു വാതിൽ തുറന്നു താഴേക്ക് ഇറങ്ങി. 🍁🍁🍁🍁🍁🍁 താജ്ൻറെ വണ്ടി ഗേറ്റ് കടന്നു വരുന്നതു കണ്ടതും എബി ചാടി തുള്ളി ക്ലാസ്സിന്ന് ഇറങ്ങി.. അവൻ വണ്ടിന്ന് ഇറങ്ങാനുള്ള ക്ഷമ എബിക്ക് ഉണ്ടായില്ല. അതിന് മുന്നേ oh.. Maan എന്നും പറഞ്ഞു അവന്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചു. "പട്ടീ.. " എന്നൊരു അലർച്ചയായിരുന്നു അവന്റെ മറുപടി. "പട്ടിയോ.. എവിടെ.. " എബി അവന്റെ കഴുത്തിന്ന് കൈ എടുത്തു നാലു ഭാഗത്തേക്കും നോക്കി.ശേഷം അവന്റെ മുഖത്തേക്കും.

"നീയാടാ പട്ടി.. " അവൻ കഴുത്തു അമർത്തി പിടിച്ചു എബിയെ നോക്കി ദഹിപ്പിച്ചു. "എന്താടാ.. " എബി അവന്റെ കഴുത്തിലേക്ക് നോക്കി. അവൻ കൈ എടുത്തു കാണിച്ചു. പല്ല് ഇറങ്ങിയ മുറിവും ചുവന്നു കല്ലിച്ച നിറവും. എബി അവനെ മിഴിച്ചു നോക്കി. "നോക്കണ്ട..ആ മരപ്പട്ടി കടിച്ചതാ.. കെട്ടി കൊണ്ടു പോകുമ്പോൾ അറിഞ്ഞില്ല,അതിന് ഭ്രാന്ത് ആണെന്ന്.. ചങ്ങലയ്ക്ക് ഇടേണ്ട സമയം കഴിഞ്ഞു.. " "പെമ്പറന്നോത്തി പണി തുടങ്ങി അല്ലേ.. " എബി നിന്നു ചിരിക്കാൻ തുടങ്ങി. "നിർത്തടാ.. ചിരിച്ചാൽ കൊല്ലും നിന്നെ ഞാൻ.. കാട്ടു കുരങ്ങിൻറെ ജന്മമാടാ അവൾ.. മാന്തലും പറിക്കലും കടിക്കലുമൊക്കെ ഉള്ളു. മസ്സിൽ ബോഡി ഉണ്ടെന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവളെ ചെറുത്തു നിൽക്കാൻ പറ്റുന്നില്ല.. മുരിങ്ങക്കോലു പോലെത്തെ ബോഡിക്കകത്തു കാട്ടാനയുടെ ശക്തിയാ അവൾക്ക്.. പെണ്ണ് കെട്ടിയാൽ ജീവിതം തുലഞ്ഞെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.. അതെത്ര സത്യം ആണെന്ന് ഇപ്പോഴാ മനസ്സിലായേ.. " അവൻ പറഞ്ഞു.. എബിയുടെ ചിരി കൂടിയത് അല്ലാതെ കുറഞ്ഞില്ല.

അവന് ദേഷ്യം വരാൻ തുടങ്ങി. സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു. എബി അപ്പൊത്തന്നെ അത് വലിച്ചു എടുത്തു താഴേക്ക് ഇട്ടു. "ഇതൊക്കെ നിർത്തിക്കോ.. ഇപ്പൊ ഒരു പെണ്ണ് കൂടെ ഉണ്ടെന്ന ഓർമ വേണം.. ചാൻസ് ഒത്തു വരുമ്പോൾ കിസ്സ് ചെയ്യാൻ ഉള്ളതാ.. " "അവൾക്ക് ഓങ്ങി വെച്ചത് നീ വാങ്ങിക്കും എന്റെ കയ്യിന്ന്.. " "അയ്യോ വേണ്ടായേ.. എടാ.. നീ ഇങ്ങനെ ചൂട് ആവല്ലേ.. അവൾ ദേഷ്യപ്പെട്ടോട്ടെ. നിന്നെ അടിക്കുകയോ ചവിട്ടുകയോ കടിക്കുകയോ എന്താച്ചാ ചെയ്യട്ടെ.. അങ്ങനെ അല്ലേ അവൾക്ക് അവളുടെ ദേഷ്യം കാണിക്കാനും തീർക്കാനുമൊക്കെ പറ്റു.. അവൾക്ക് വേണ്ടത്ര ഫൈറ്റ് ചെയ്യട്ടെ.. നീ അതിനൊക്കെ നിന്നു കൊടുക്കണം.കാരണം ആ ഫൈറ്റ്ന് ഒടുവിൽ റൊമാൻസ് വന്നോളും.. ഒരുനിമിഷം പോലും നീയില്ലാതെ പറ്റില്ലന്ന അവസ്ഥ വരും..നീയീ സിനിമയിലും സീരിയലിലുമൊക്കെ കണ്ടിട്ടില്ലേ.. ആദ്യം ഫൈറ്റ്ൽ തുടങ്ങും.

പിന്നെ കട്ട റൊമാൻസ് ആകും.. ഫൈറ്റിങ് കപ്പിൾസാ ബെസ്റ്റ് കപ്പിൾസ്.. അവർക്ക് ഇടയിൽ ഒന്നിനും മറ ഉണ്ടാകില്ല. പുറമെ എപ്പോഴും ദേഷ്യം ആണെങ്കിലും അകത്തു എപ്പോഴും സ്നേഹം ആയിരിക്കും. അതുകൊണ്ട് നീ അവളെ കൂടുതൽ ഒന്നും ചെയ്യാൻ പോകണ്ട.. ഡിസ്റ്റർബ് ചെയ്താൽ മതി. ഉപദ്രവം ചെയ്യണ്ട.. " എബി പറഞ്ഞു. "അത് നീ സ്വപ്നം കണ്ടാൽ മതി. അവളെ ചുവരിലേക്ക് തേച്ചു പിടിപ്പിക്കാൻ എനിക്കു അറിയാം മേലാഞ്ഞിട്ടല്ലാ. അവളുടെ മൂഡ് ഒന്ന് ഓക്കേ ആയിക്കോട്ടേന്ന് കരുതിയ. ഇല്ലേൽ വീണ്ടും കരച്ചിലും പിഴിച്ചിലും തുടങ്ങിയാലോ.. അവൾ ചെയ്തത് ഒക്കെ ഞാൻ തിരിച്ചു ചെയ്താൽ അവൾ താങ്ങില്ലാ. അത് കൊണ്ടാ കൈ തരിച്ചിട്ടും അടങ്ങി നിന്നത്.. പിന്നെ അവളിപ്പോ കയറി പിടിച്ചിരിക്കുന്നത് അങ്ങ് കൊമ്പത്താ..ഡാഡ്ൻറെ പെറ്റാ അവൾ ഇപ്പൊ. ഞാനൊന്നു അവളെ നോക്കാൻ പാടില്ല തൊടാൻ പാടില്ല.

അമ്മാതിരി വഴക്കും വിലക്കുമാ.. ഇന്നുവരെ ഒരു നോട്ടം കൊണ്ടു പോലും എന്നെ ശകാരിക്കാത്ത എന്റെ ഡാഡ് ആ ഇപ്പൊ അവൾക്ക് വേണ്ടി എന്നോട് ഇങ്ങനൊക്കെ. എല്ലാം ഞാൻ കുറിച്ച് വെച്ചിട്ടുണ്ട്. എല്ലാം ചേർത്തു ഞാൻ അവൾക്ക് കൊടുക്കും.. ഇനി അടിയും തൊഴിയുമൊന്നും അല്ല. ഹഗ്ഗും കിസ്സുമൊക്കെയാ.. പിന്നെ അവൾ എന്നെ എങ്ങനെ നേരിടുമെന്ന് എനിക്കൊന്നു കാണണം.. " "അപ്പൊ നീയിത്ര പെട്ടെന്ന് പ്രാരാബ്ദം തലയിൽ ഏറ്റാൻ തീരുമാനിച്ചോ.. " എബി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. "പ്രാരാബ്ദമോ..?" താജ്ന് മനസ്സിലായില്ല. നെറ്റി ചുളിച്ചു എബിയെ നോക്കി. "ആ.. നീയൊന്നു ആഞ്ഞു പെരുമാറിയാൽ അവൾ പ്രെഗ്നന്റ് ആകും. അവൾ പ്രെഗ്നന്റ് ആയാൽ നീയൊരു ഉപ്പ ആകും.. പിന്നത്തെ കാര്യം പറയണോ.. അവളെ ഒന്നിനെ തന്നെ നിനക്ക് സഹിക്കാൻ പറ്റണില്ല.. മക്കള് കൂടി ആയാലുള്ള അവസ്ഥ നീയൊന്നു ഓർത്തു നോക്കിക്കേ.. ഹൂ.. ജീവിതം തീർന്ന്.." എബി വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി. "കോപ്പേ.. നീ പറഞ്ഞു തരണ്ട. എനിക്കറിയാം എന്തുവേണമെന്ന്..

ഈ കൊടും ചതി എന്നോട് ചെയ്ത ആ പന്നിയെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാൽ ഈ കോളേജ് മുറ്റത്തു കെട്ടി തൂക്കും ഞാൻ.. " അവൻ അമർഷത്തോടെ പറഞ്ഞു. എബിയൊന്നു ഞെട്ടി. അവൻ അതിനെക്കുറിച്ചു ഒന്നും ചോദിക്കല്ലേന്ന് എബി പ്രാർത്ഥിച്ചിരുന്നു.. "എടാ.. നീ വാ.. കാന്റീനിലോട്ട് ചെല്ലാം. മുന്ന ഉണ്ടവിടെ.. മൂന്നാലു ദിവസമായില്ലേ ഒന്ന് ഒത്തു കൂടിട്ട്.. അവൻ ഇത്തിരി മുൻപേ കൂടെ നിന്നെ ചോദിച്ചേയുള്ളൂ.. " എബി വിഷയം മാറ്റാൻ വേണ്ടി വേഗം പറഞ്ഞു. അവനൊന്നു മൂളി എബിയുടെ ഒപ്പം നടന്നു.. 🍁🍁🍁🍁🍁 വൈകുന്നേരം റൂമിലേക്ക്‌ കയറി പോകുമ്പോൾ അവളെ ബെഡിൽ ഇരിക്കുന്നത് കണ്ടു. കയ്യിൽ ഫോണോ ബുക്കോ ഒന്നുമില്ല. വെറുതെ ഒരു ഇരുത്തമാണ്. വന്നെന്നു അറിയിക്കാൻ വേണ്ടി അവൻ ഫോൺ ബെഡിലേക്ക് ഇട്ടു. അവൾക്ക് അനക്കം ഒന്നും ഉണ്ടായില്ല. അവനെ നോക്കുക കൂടി ചെയ്തില്ല. അവന് ദേഷ്യം വന്നു. ഷർട്ട്‌ ഊരി അവളുടെ മേലേക്ക് എറിഞ്ഞു.. അവൾ അവനെ നോക്കി. ഒന്നും മിണ്ടിയില്ല. ഷർട്ട്‌ എടുത്തു തറയിലേക്ക് ഇട്ടു മറുവശത്തേക്ക് തിരിഞ്ഞിരുന്നു..

അവളുടെ മനസ്സ് അസ്വസ്ഥതമാണെന്ന് അവന് മനസ്സിലായി.. പക്ഷെ ഒറ്റയ്ക്ക് വിടാൻ തോന്നിയില്ല.ഓരോന്ന് ചിന്തിച്ചു കൂടുതൽ അസ്വസ്ഥതമാകുകയേ ഉള്ളു അവൾ. അതോണ്ട് അവളുടെ അടുത്ത് ചെന്നിരുന്നു. "നീ അറിഞ്ഞോ. എലെക്ഷനിൽ ഞാൻ ജയിച്ചു. മുന്ന തോറ്റു.. ഓ സോറി. തോറ്റത് മുന്ന അല്ലല്ലോ. നീയല്ലേ.. ആ തോൽവി നിനക്കുള്ളതല്ലേ.. " അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞു. അവൾക്ക് മറുപടി ഒന്നും ഉണ്ടായില്ല. എഴുന്നേറ്റു പോകാൻ ഒരുങ്ങി. അവൻ അവളുടെ കയ്യിൽ പിടിച്ചു.. അവൾ തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി. "എന്താ.. എന്താ നിനക്ക്.. " അവൻ അവളുടെ മുഖത്തേക്കും നോക്കി. "ഒന്നുല്ല.. കൈ വിട്.. " അവൾ കൈ വലിച്ചു. "ഉണ്ട്.. പറാ.. എന്താടി..? " "ഒന്നുല്ലന്ന് പറഞ്ഞില്ലേ.. അഥവാ ഉണ്ടെങ്കിൽ തന്നെ നിനക്കെന്താ.. അത് ചോദിക്കാൻ നീയാരാ.. എത്രവട്ടം പറയണം എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത് എന്ന്.. ലീവ് മീ പ്ലീസ്.. " അവൾ ദേഷ്യത്തോടെ കൈ വലിച്ചു എടുത്തു. അവനൊന്നും പറഞ്ഞില്ല. എണീറ്റു ബാത്‌റൂമിലേക്ക് പോയി. അവൾ വെളിയിലേക്കും.. 🍁🍁🍁🍁

"രണ്ടു മൂന്നു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. എന്താടാ മുഖത്തൊരു തെളിച്ച കുറവ്.. എന്തേലും പ്രശ്നം ഉണ്ടോ..? " രാത്രി ഭക്ഷണം കഴിഞ്ഞു പുറത്ത് സീറ്റ് ഔട്ടിൽ ഇരിക്കുന്ന മുന്നയുടെ അടുത്ത് മുഹ്സി വന്നിരുന്നു. അവൻ തല ചെരിച്ചു മുഹ്സിയെ നോക്കി ഒന്നുല്ലന്ന് പറഞ്ഞു. "എന്നോട് നുണ പറയാൻ മാത്രം ആയോ നീ.. നിന്റെ മുഖം കാണുമ്പോൾ തന്നെ അറിയുന്നു നിന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന്.. എന്താടാ.. എന്നെ ഓർത്തിട്ടാണോ.. ഈ ആലോചനയും മുടങ്ങി പോയതിലുള്ള വേദനയാണോ..? " അവനൊന്നും മിണ്ടിയില്ല.. അങ്ങ് ഇരുട്ടിലേക്ക് നോക്കിയിരുന്നു. "എന്നെ ഓർത്തിട്ടാണെങ്കിൽ അത് വേണ്ട മുന്ന.. അങ്ങനൊരു വേദന നിന്റെ മനസ്സിൽ ഉണ്ടാകാനെ പാടില്ല. എനിക്കില്ലാത്ത വേദന എന്തിനാ നിനക്ക്.. നിന്റെ തീരുമാനം മാത്രം അല്ലല്ലോ.. എന്റേം കൂടെ അല്ലേ.. ഞാൻ തന്നല്ലേ നിന്നോട് പറഞ്ഞത് പൊന്നും പണവും ആഗ്രഹിച്ചു വരുന്നിടത്തേക്ക് എന്നെ പറഞ്ഞയക്കണ്ടന്ന്.. ചെന്നു കയറുന്നിടത്തു സ്വർഗം തന്നെ തരാമെന്നു പറഞ്ഞാലും എനിക്കത് വേണ്ടാ.

അവർ ചോദിക്കുന്ന അത്രേം സ്വർണം ഉണ്ടാക്കാൻ നീ എത്ര കഷ്ടപ്പെടണമെന്നു എനിക്കറിയാം.. ആകെ ഉള്ളത് ഈ വീടാ.. ഞാൻ പോയി കഴിഞ്ഞാലും നീ ഒറ്റയ്ക്ക് അല്ല. ഉമ്മയുണ്ട്. എവിടേക്ക് പോകാനാ ഉമ്മനെയും കൊണ്ട്.. നിങ്ങളെ ഒന്നും കഷ്ട പെടുത്തി എനിക്കൊരു ജീവിതം വേണ്ടടാ.." അവൾ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.. "എല്ലാത്തിനും കാരണക്കാരൻ ഞാനാ.. ഈ ജീവിതത്തിൽ നിനക്ക് ഒന്നും തന്നെ നേടി തരാൻ എനിക്കു കഴിഞ്ഞിട്ടില്ല.. എന്നിട്ടും ഞാൻ നഷ്ടപ്പെടുത്തി. നീ സ്വപ്നം കണ്ട ജീവിതം പോലും നിനക്ക് നഷ്ടമാകാൻ കാരണം ഞാൻ അല്ലെ മുഹ്സി.. നിന്നെയും ഉമ്മനെയും പൊന്നു പോലെ നോക്കണമെന്നു ഞാൻ കൊതിച്ചു. പക്ഷെ ഒന്നിനും കഴിഞ്ഞില്ല. ഇന്നും ഉമ്മാന്റെ കഷ്ടപ്പാടു തീർന്നിട്ടില്ല. ഞാനൊരു കരയ്ക്ക് എത്താൻ കാത്തു നിക്കുവാ.. ഉമ്മാന്റെ മുഖവും മനസ്സിൽ വെച്ചാ എക്സാം എഴുതിയത്.. ഉന്നത വിജയം ഉണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും റബ്ബ് കൈ വിട്ടു കളഞ്ഞു.. ആ വേദന ഇന്നും മാറിട്ടില്ല ഉമ്മാക്ക്.. ഒന്നും പുറത്ത് പറയാറില്ല ഇപ്പൊ.

പക്ഷെ മനസ്സിൽ ഉണ്ടാകില്ലേ.. എന്നെ പഠിപ്പിക്കാൻ വേണ്ടി കഷ്ടപ്പെട്ടതൊക്കെ വെറുതെ ആയി പോയെന്ന്.. " അവന്റെ ശബ്ദം ഇടറി.. അത് അവൾ അറിഞ്ഞു.. അവന്റെ രണ്ടു കയ്യും കൈക്കുള്ളിലാക്കി. "നീയിത് എന്തൊക്കെയാടാ പറയണേ.. ജീവിതം അല്ലേ.. പരീക്ഷണങ്ങൾ ഏറെ ഉണ്ടാകും.. റബ്ബിനോട് ഏറ്റവും അടുത്ത് നിക്കുന്നവരെയാണു റബ്ബ് എപ്പോഴും പരീക്ഷിച്ചു കൊണ്ടിരിക്കുക.. എല്ലാം മറി കടന്നു മുന്നോട്ടു പോകണം.. നല്ല മനസ്സോടെ.. നല്ല വഴിയിലൂടെ.. ഉറപ്പായും വിജയം ഉണ്ടാകും.. ഇതൊന്നും നിനക്ക് അറിയാത്തത് ഒന്നുമല്ലല്ലോ ടാ.. ഇപ്പൊ എന്താ നിന്റെ പ്രശ്നം. എന്നെ ഓർത്തിട്ടുള്ളത് മാത്രല്ല.. വേറെയും ഉണ്ട് നിന്റെ മനസ്സിൽ.. ലൈലയെ ഓർത്തിട്ടുള്ളതാണോ.. അല്ലെന്നാ എന്റെ വിശ്വാസം. കാരണം അവളെ നീ നിന്റെ ലക്ഷ്യം പോലെ ആ കൈകളിൽ തന്നെ എത്തിച്ചല്ലോ.. റമിക്ക് കൊടുത്ത വാക്ക് നീ പാലിച്ചല്ലോ ടാ.. പിന്നെന്താ. എന്താണേലും പറയ്.. നുസ്രയാണോ. അവളെ കുറിച്ചോർത്താണോ.. പറയെടാ.." "ഏയ്‌.. അതൊന്നുമല്ല.. ഞാൻ എന്തിനാ അവളെ കുറിച്ചോർക്കുന്നത്..

എന്താ എനിക്കതിന്റെ ആവശ്യം.. " അവന്റെ ശബ്ദത്തിൽ ദേഷ്യം. "നീ അതിന് ശേഷം അവളോട്‌ സംസാരിച്ചില്ലെ..? " "ഇല്ല.. " "എന്തെടാ.. എന്തിനാ ഈ ദേഷ്യം.. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ എബിയുടെ പ്രതികരണം എന്തായിരുന്നുന്ന് നീ എന്നോട് പറഞ്ഞു. എനിക്കും അതേ നിന്നോട് പറയാനുള്ളു.. ആ കുട്ടിയുടെ ഒരു വിവര കുറവ്.. നിന്നോടുള്ള അമിതമായ സ്നേഹം.. അത്രേയുള്ളൂ.അങ്ങനെ കണ്ടാൽ മതി.. ദേഷ്യമൊന്നും വെക്കണ്ടാ.. എത്രേം പെട്ടെന്ന് പഴയത് പോലെ ആയിക്കോണം.. കേട്ടല്ലോ.. " "നീയൊന്നു നിർത്തിയെ മുഹ്സി.. എനിക്കു കേൾക്കണ്ട അവളെ കുറിച്ച്.. ആ വിഷയം സംസാരിക്കാൻ ഒട്ടും താല്പര്യമില്ല.. ഇനി പഴയത് പോലെ ആവേമില്ല.. ക്ഷമിക്കാം. അതു പക്ഷെ എപ്പോഴാണെന്ന് ഞാൻ അവളോട്‌ പറഞ്ഞിട്ടുണ്ട്.. ഇപ്പൊ അതൊന്നും അല്ലടീ.. വേറൊരു കാര്യമാ..അടുത്ത ആഴ്ച ഞാൻ ബാംഗ്ലൂർക്ക് പോകും.. ഒരു ഇന്റർവ്യൂ ഉണ്ട്.. സെലെക്ഷൻ കിട്ടിയാൽ ഉടനെ കയറും..അവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടല്ലോ.BSc ലെവലാണ്.. കിട്ടാൻ ചാൻസ് ഉണ്ട്..

കിട്ടിയില്ലങ്കിൽ അവിടെ മറ്റെന്തെങ്കിലും.. ഏതായാലും ഇനി കുറച്ചു നാൾ ഞാൻ ബാംഗ്ലൂർ ആയിരിക്കും.. " അവൻ പറഞ്ഞു. "അതെന്താടാ ഇത്ര പെട്ടെന്ന്.. ഇപ്പൊ ഒരു ജോലിയുടെ ആവശ്യം എന്താ.. ഉമ്മാക്ക് നീയൊരു ബാധ്യത ആണെന്ന് തോന്നി തുടങ്ങിയോ നിനക്ക്.. ഇല്ലടാ.. അങ്ങനൊന്നുമില്ല.. നിന്റെ പടുത്തം കഴിയട്ടെ.. എന്നിട്ടു മതി ഇന്റർവ്യൂയും ജോലിയുമൊക്കെ.. ഇപ്പൊ ഇവിടെ ചിലവിനു ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ. ഞാനും ഉമ്മയും തയ്യൽ നടത്തുന്നുണ്ടല്ലോ.. ആവശ്യത്തിനുള്ളത് അതിന്നു കിട്ടുന്നുണ്ടല്ലോ. പിന്നെന്താ മുന്ന.. ഇത് ജോലിക്ക് വേണ്ടി മാത്രല്ല. മറ്റെന്തോ ഉണ്ട്. അല്ലെങ്കിൽ നീയിത്ര പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുക്കില്ലായിരുന്നു.. " അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. "മ്മ്.. ശെരിയാ.. ജോലി മാത്രമല്ല.. വേറെയും ചില കാര്യങ്ങളുണ്ട്.. എല്ലാം ഞാൻ നിന്നോട് പറയാം. ആദ്യം അവിടെ എത്തട്ടെ.. എന്നാലേ എനിക്കു നിന്നോട് എല്ലാ കാര്യങ്ങളും വ്യക്തമായി പറയാൻ പറ്റുള്ളൂ.. ഉമ്മാനോട് നീ പറയണ്ട. ഞാൻ പറയാം. സമ്മതിക്കില്ല. പഴയത് ഒക്കെ ഓർത്തു വെച്ചു സംസാരിക്കും.എങ്ങനെ എങ്കിലും സമ്മതിപ്പിക്കണം..

എനിക്കു പോണം.പോയെ പറ്റൂ.. പിന്നെ പടുത്തം.. എക്സാം എഴുതിക്കോളാം. ഏതായാലും വിട്ടു കളയില്ല.. " "നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ നീ പോകുന്നത് വ്യക്തമായ ചില ഉദ്ദേശങ്ങളോട് കൂടി ആണെന്ന് നിന്റെ സംസാരത്തിൽ നിന്നു തന്നെ എനിക്കു മനസ്സിലായി.. എന്തായാലും നിന്റെ മനസ്സിൽ ഉള്ളത് ചെയ്തു തീർക്കാൻ നിനക്ക് കഴിയട്ടെ.. നീ തെറ്റിലൂടെ സഞ്ചരിക്കില്ലന്ന് എനിക്കറിയാം. അതോണ്ട് ഉറപ്പായും എല്ലാം നല്ല രീതിയിൽ അവസാനിക്കും..ഇപ്പൊ മതി..കാറ്റടിക്കുന്നുണ്ട്.. തണുപ്പത്ത് ഇരിക്കേണ്ട. ചെന്നു കിടക്കാൻ നോക്ക്.. ചെല്ല്.. " മുഹ്സി അവനെ അകത്തേക്ക് പറഞ്ഞു വിട്ടു. പിന്നാലെ അവളും കയറി വാതിൽ അടച്ചു. 🍁🍁🍁🍁🍁🍁 രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവളുടെ മുഖത്ത് വല്യ തെളിച്ചമില്ല. വൈകുന്നേരം ഉണ്ടായത് പോലെത്തന്നെ വീർത്തു കെട്ടിയിരുന്നു. ഉപ്പ ചോദിക്കുന്നതിന് മാത്രം ഉത്തരം. വല്യ മിണ്ടാട്ടമില്ല. അവനെ ആണെങ്കിൽ ഒന്ന് നോക്കുന്നു പോലുമില്ല അവൾ. ആകെ കൂടെയായി അവന് ദേഷ്യം ഒന്നാകെ വന്നു.

അവളുടെ നിശബ്ദതയാണു അവന് കണ്ണിനു കണ്ടൂടാത്തത്.. സാധാരണ അവളാണ് ആദ്യം ഫുഡ്‌ കഴിച്ചു എണീറ്റു പോകുക. പക്ഷെ ഇന്ന് അവൻ ആദ്യം എണീറ്റു. പ്ലേറ്റ് നീക്കലും കസേര നീക്കലുമൊക്കെ ശക്തിയിൽ ആയിരുന്നു. അവൾ മാത്രല്ല, അവനും നല്ല മൂഡിലല്ലെന്നു ഉപ്പാക്ക് മനസ്സിലായി. അതുകൊണ്ട് അവനോട് കഴിച്ചിട്ട് പോടാന്നോ അവളോട്‌ നന്നായി കഴിക്ക് മോളേന്നൊന്നും പറയാൻ നിന്നില്ല. ഉപ്പയും വേഗം കഴിച്ചു എണീറ്റു. അവളുടെ മൂഡ് ഔട്ട്‌ മറ്റൊന്നുമല്ല. സനു ആയിരുന്നു. ഇത്രേം ദിവസം വിളിച്ചാൽ ഫോൺ ആ സ്ത്രീ എടുക്കുമായിരുന്നു. ഇപ്പൊ അതും ഇല്ല. രാവിലെ തൊട്ടു വിളിക്കാൻ തുടങ്ങിയതാ.. റിങ് പോകുന്നത് അല്ലാതെ ഫോൺ എടുക്കുന്നില്ല. അവളുടെ ഫോൺൻറെ ചില്ലു പൊടിഞ്ഞു ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്നിട്ടും എങ്ങനെയൊക്കെയോ തപ്പിയും തടഞ്ഞുമാ കാൾ ചെയ്തത്. ആദ്യമൊക്കെ റിങ് പോകുന്ന ശബ്ദം കേട്ടു. പിന്നെ അതും ഇല്ലാതെയായി. ഫോൺ മൊത്തത്തിൽ പഞ്ചറാസായെന്ന് മനസ്സിലായി. അതിന് ശേഷം ഉപ്പാന്റെ ഫോണിൽ നിന്നും ലാൻഡ് ഫോണിൽ നിന്നുമൊക്കെ ഒരുപാട് വട്ടം വിളിച്ചു നോക്കി.

എത്രയൊക്കെ ആയിട്ടും ഒരു പ്രാവശ്യം പോലും കാൾ അറ്റൻഡ് ചെയ്തില്ല. അത് അവളിൽ പരിഭ്രമം ഉണ്ടാക്കി. അത് മാത്രമല്ല. വന്നിട്ട് ഇത്രേം ദിവസം ആയി. അവൾ അങ്ങോട്ട്‌ വിളിക്കുന്നത് അല്ലാതെ ഒരു വട്ടം പോലും സനു ഇങ്ങോട്ട് വിളിച്ചില്ല. അതായിരുന്നു അവളുടെ സങ്കടത്തിന്റെ മുഴുവൻ കാരണവും.. അവൾ മുറിയിലേക്ക് ചെന്നു. താജ് ബാത്‌റൂമിൽ നിന്നും ഇറങ്ങി കയ്യും മുഖവുമൊക്കെ തുടച്ചു സോഫയിലേക്ക് ഇരിക്കുന്നത് കണ്ടു. അവൾ നേരെ ബെഡിലേക്ക് കയറി. ടേബിളിൽ ഫോൺ ഉണ്ടായിരുന്നു. കയ്യിൽ എടുത്തു. നേരത്തെ on എങ്കിലും ആകുന്നുണ്ടായിരുന്നു. ഇപ്പൊ അതും പോയി കിട്ടി.പോയി തുലയ് എന്നും പറഞ്ഞു അവൾ ഒരു മൂല നോക്കി എറിഞ്ഞു. "നിനക്കിത് തന്നെയാണോ പണി.? " അവളുടെ ചെയ്ത്ത് കണ്ടു താജ് ചോദിച്ചു. ആണെങ്കിൽ നിനക്കെന്താന്ന് ചോദിക്കാൻ വേണ്ടി വാ തുറന്നതും അവന്റെ കയ്യിൽ ഫോൺ കണ്ടു. വായിൽ വന്നത് അപ്പാടെ വിഴുങ്ങി കളഞ്ഞു. എന്നിട്ടു ബെഡിന്ന് എണീറ്റു പതിയെ സോഫയിൽ ചെന്നിരുന്നു. അത് കണ്ടു അവൻ നെറ്റി ചുളിച്ചു അവളെ നോക്കി.

"നോക്കുന്നത് എന്തിനാ.. എനിക്കു സോഫയിൽ ഇരിക്കാൻ പാടില്ലേ..? " അവൾ ഭാവ വ്യത്യാസമൊന്നും ഇല്ലാതെ ചോദിച്ചു. "ഇല്ല. പാടില്ല.. നിനക്ക് ബെഡ് എന്നും എനിക്കു സോഫയെന്നുമാ ഇന്നലെ പറഞ്ഞത്.. എഗ്ഗ് റോസ്‌റ്റിന് പകരം നീ കഴിച്ചത് അരണ റോസ്റ്റ് ഒന്നും അല്ലല്ലോ ഇത്ര പെട്ടന്നതു മറന്നു പോകാൻ.. " "ദേഷ്യപ്പെടുന്നത് എന്തിനാ.. എനിക്കു ഇരിക്കാൻ തോന്നി.വന്നു ഇരുന്നു.. അതിനിപ്പോ എന്താ..? " "തോന്നൽ മാത്രേ ഒള്ളോ. അതോ വേറെന്തെങ്കിലും ഉണ്ടോ.. ടീ കോപ്പേ.. ഒരൊറ്റ വീക്കങ്ങു വെച്ചു തന്നാൽ ഉണ്ടല്ലോ. അവളുടെയൊരു തോന്നൽ.. എഴുന്നേറ്റു പോടീ അവിടെന്ന്..ഇല്ലേൽ ഞാൻ കയറി ബെഡിൽ കിടക്കും.. പിന്നെ നീ ചവിട്ടിയാലും ഞാൻ അനങ്ങില്ല.. " "കിടന്നോ.. ഞാൻ സോഫയിൽ കിടന്നോളാം.. " അവൾ പറഞ്ഞു. അതുകേട്ടു അവൻ അവളെ അടപടലം ഒന്ന് വീക്ഷിച്ചു. "എന്താ..? " അവന്റെ നോട്ടം അവൾക്ക് ഇഷ്ടപ്പെട്ടില്ല. "അത് ഞാൻ നിന്നോട് അല്ലേടി ചോദിക്കേണ്ടത്.. എന്താ..? എന്താ നിനക്കൊരു മാറ്റം.. എന്താ വേണ്ടത്.. കാര്യം പറാ.. "

"എനിക്കു ഫോൺ വേണം.. വീട്ടിലേക്കു വിളിക്കണം.. " "ഓ.. അപ്പൊ അതാണ് കാര്യം. ഞാൻ വിചാരിച്ചു ഇന്ന് എവിടെയോ കാക്ക മലർന്നു പറന്നെന്ന്.. " "താ.. എന്റെ ഫോൺ കേടായി.. " അവൾ അവന്റെ നേരെ കൈ നീട്ടി.. അവൻ അപ്പൊത്തന്നെ അവളുടെ കൈ തട്ടി മാറ്റി. അതുകണ്ടു അവൾ അവനെ തുറിച്ചു നോക്കി. "നോക്കി പേടിപ്പിക്കാതെ എണീറ്റു പോടീ ഉണ്ടക്കണ്ണി.. താനേ കേടായി പോയത് ഒന്നും അല്ലല്ലോ.. എറിഞ്ഞുടച്ചിട്ടല്ലേ. എപ്പോ നോക്കിയാലും അത് എടുത്തു എറിയുന്നത് കാണാം.. പിന്നെ എങ്ങനെയാ ടീ അത് കേടാവാതെ.. ഞാനെങ്ങും തരില്ല ഫോൺ.. വേണേൽ താഴെ പോയി വിളിക്ക്.. ഇല്ലങ്കിൽ ഉപ്പാനോട് വാങ്ങിക്ക് ഫോൺ.. " എന്നും പറഞ്ഞു അവൻ ശ്രദ്ധ കയ്യിലുള്ള ഫോണിലേക്ക് തിരിച്ചു. "എടാ.. ഒന്ന് താ.. ഞാൻ ഇപ്പൊ തരാം. നിന്റെ ഫോൺ ഞാൻ തിന്നുകയൊന്നും ചെയ്യില്ല.. " അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. അവൻ തല ചെരിച്ചു അവളെ നോക്കി. അവളുടെ മുഖം കണ്ടപ്പോ ചിരി വന്നു.പക്ഷെ പുറത്ത് കാണിച്ചില്ല.

വലിച്ചു മടിയിലേക്ക് ഇരുത്തി വയറിലൂടെ വട്ടം ചുറ്റി. "യൂ..വിടെടാ.. " അവൾ ഇരുന്നു കുതറാൻ തുടങ്ങി. "അടങ്ങടീ.. എന്നാൽ തരാം ഫോൺ.." അവൻ അവളുടെ കഴുത്തിൽ മുഖം വെച്ചു.. ഒരു വിറയൽ ശരീരത്തിലൂടെ കടന്നു പോയി. ഒപ്പം ദേഷ്യം വരാനും തുടങ്ങി. എന്നിട്ടും സഹിച്ചിരുന്നു.. "എന്തുവേണം..എണീറ്റു പോകുന്നോ..അതോ ഫോൺ വേണോ..?" അവൻ പതുക്കെ ചോദിച്ചു. "ഫോൺ താ.. " അവൾ കടുപ്പിച്ചു പറഞ്ഞു. അവനൊന്നു ചിരിച്ചു. ഫോൺ അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു. അവൾ നമ്പർ ഡയൽ ചെയ്യാൻ ഒരുങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു. " എന്താ.. " അവൾ അലറി. "എന്റെ ഫോൺ ആണെന്ന് ഓർമ വേണം. എങ്ങാനും എടുത്തു എറിഞ്ഞാൽ നിന്നെ ഞാൻ തൂക്കി എറിയും.. " "ആ.. ഇല്ല.. " അവൾ പറഞ്ഞു. അവൻ കയ്യിലെ പിടിവിട്ടു.അവൾ നമ്പർ അടിച്ചു ഫോൺ ചെവിയിലേക്ക് വെച്ചു. ഒരു റൗണ്ട് ഫുൾ റിങ് ആയി.. മറു പുറത്തുന്ന് ഫോൺ എടുക്കലൊന്നും ഉണ്ടായില്ല. അവൾ വീണ്ടും നോക്കി. അന്നേരവും അവസ്ഥ അതുതന്നെ.

പിന്നൊന്നും നോക്കിയില്ല. ഫോൺ ചെവിന്ന് എടുത്തു നിലത്തേക്ക് ഒരൊറ്റ വീശൽ ആയിരുന്നു..പക്ഷെ ഫോൺ നിലത്തേക്ക് എത്തിയില്ല. അതിന് മുന്നേ അവൻ കൈ താഴ്ത്തി ഫോൺ പിടിച്ചിരുന്നു.. അവൻ അവളെ ദഹിപ്പിക്കാൻ പാകത്തിന് നോക്കി. അവൾ വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ ഒന്ന് ചിരിച്ചു കാണിച്ചു. "ചിരിക്കുന്നോ.. കാണിച്ചു തരാടീ നിന്നെ ഞാൻ.. " അവൻ വട്ടം ചുറ്റി വെച്ചിരിക്കുന്ന കൈ എടുത്തു അവളെ മടിയിൽ നിന്നും താഴേക്ക് തള്ളി.. അവൾ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു കയ്യും കുത്തി താഴേക്ക് കമിഴ്ന്നു വീണു. ദേഷ്യം വന്ന അവൾ അപ്പൊത്തന്നെ എണീറ്റു സോഫയിലേക്ക് ഇരുന്നു അവന്റെ തുട നുള്ളി പറിച്ചു എടുത്തു. "എന്താടി നിന്റെ പ്രശ്നം..? " അവൻ കലിപ്പ് ആയി. "വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. രാവിലെ തൊട്ടു വിളിക്കുവാ.. ഇവിടെ വന്നതിനു ശേഷം ഞാൻ സനുവിനോട് സംസാരിച്ചിട്ടേയില്ല.. ഞാൻ ഒരുപാട് വട്ടം വിളിച്ചു.. അവൻ എന്നെ ഒരുവട്ടം പോലും വിളിച്ചില്ല.. " അവൾ കരയുന്നത് പോലെ പറഞ്ഞു.

"അതിന് ഇങ്ങനെ ടെൻഷൻ അടിക്കുകയും ദേഷ്യം കാണിക്കുകയുമൊന്നുമല്ല വേണ്ടത്.. ഒരുവട്ടം വിളിച്ചിട്ട് എടുത്തില്ലങ്കിൽ വീണ്ടും വിളിക്കണം.. അന്നേരം എടുത്തില്ലങ്കിൽ വീണ്ടും. അങ്ങനെ എടുക്കുന്നത് വരെ വിളിച്ചോണ്ട് നിക്കണം. അല്ലാതെ ഫോൺ എറിഞ്ഞുടച്ചിട്ട് കാര്യമില്ല. ഞാൻ വിളിച്ചു തരാം. " അവൾ കരച്ചിലിന്റെ വക്കോളം എത്തിയത് കണ്ടു അവൻ പറഞ്ഞു. അവൾ തലയാട്ടി. അവൻ കാൾ ബട്ടൺ അടിച്ചു ഫോൺ ചെവിയിലേക്ക് വെച്ചു. അവസാന ബെല്ലിൽ കാൾ കണക്റ്റായി. "ഇതാ.." അവൻ സ്പീക്കറിൽ ഇട്ടു ഫോൺ അവളുടെ കയ്യിൽ കൊടുത്തു. അവൾ സന്തോഷത്തോടെ അതിലുപരി സനു ആയിരിക്കണേന്ന് പ്രാർത്ഥിച്ചു കൊണ്ടു കാതോട് അടുപ്പിച്ചു ഹെലോന്ന് പറഞ്ഞു. "ഹെലോ.. ആരാ..? " മറുപുറത്ത് നിന്നും സനുവിന്റെ ശബ്ദം കേട്ടു. "സ..സനു.. എടാ.. ലൈലുവാ.. " അവൾക്ക് സന്തോഷം കൊണ്ടു വാക്കുകൾ കിട്ടിയില്ല. "ലൈലുവോ.. ഏതു ലൈലൂ.." സനുവിന്റെ ചോദ്യം അവളിലും താജിലും ഒരുപോലെ ഞെട്ടൽ ഉണ്ടാക്കി. "ഏതു ലൈലൂന്നോ.. സനു..

ഇത് ഞാനാടാ..ഇത്ര പെട്ടെന്ന് മറന്നു പോയോ.. പിശാശ്ശെ.. എന്താ ഫോൺ എടുക്കാഞ്ഞെ.. എന്തെ ഇത്രേം ദിവസം ആയിട്ടും ഒന്ന് വിളിക്കാഞ്ഞെ.." അവൾ ഞെട്ടലൊക്കെ കളഞ്ഞു വായിൽ വന്നതൊക്കെ ചോദിച്ചു. "സോറി.. നിങ്ങൾ ആരാണെന്നു എനിക്കറിയില്ല.ലൈലൂനെ അല്ല, ഒരു ലൈലയെ എനിക്കറിയാമായിരുന്നു.. എന്റെ സഹോദരി ആയിരുന്നു.. ഇവിടെ ആയിരുന്നു താമസം.പക്ഷെ ഇപ്പോൾ അല്ല..വീട്ടുകാരുടെ സമ്മതം ഇല്ലാതെ കണ്ട ഏതോ ഒരുത്തനെ കല്യാണം കഴിച്ചു അവന്റെ കൂടെ സുഖമായി ജീവിക്കുന്നു..അങ്ങനെയാ പറഞ്ഞു കേട്ടത്..എന്റെ ലൈലു ആണെന്ന് പറഞ്ഞു വിളിച്ചേക്കുന്നു.നീയെന്റെ ലൈലു ആയിരുന്നു എങ്കിൽ നീ നിന്റെ കാര്യം മാത്രം നോക്കി പോകില്ലായിരുന്നു. നിന്റെ ഇഷ്ടവും സുഖവും മാത്രം നോക്കില്ലായിരുന്നു.. നീ എന്റെ ആരുമല്ല. ആരും.. നീയെന്നെ ചതിക്കുവായിരുന്നു.

നിന്നെ ഞാൻ വിശ്വസിച്ചു പോയി. നീ തന്ത്ര പരമായി എന്നെ എന്റെ ഉമ്മയിൽ നിന്നും തെറ്റിച്ചു. നിനക്ക് വേണ്ടി വെറുതെ ഞാൻ എന്റെ ഉമ്മനെയും ഇക്കാനെയും എല്ലാം തള്ളി പറഞ്ഞു. നിന്നെ എനിക്കു ഇഷ്ടമല്ല. വിശ്വാസവും അല്ല. എല്ലാം നഷ്ടപ്പെട്ടു പോയി. ഇനി മേലിൽ ഇതിലേക്ക് വിളിച്ചു പോകരുത്.. സനുന്നുള്ള പേര് പോലും നിന്റെ വായേന്ന് വന്നു പോകരുത്.. " അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു കളഞ്ഞു.. അവളുടെ കയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു പോയി. "ടീ.. " എല്ലാം കേട്ടു നടുക്കത്തോടെ ഇരിക്കുന്ന അവളുടെ ചുമലിൽ അവൻ കൈ വെച്ചു.. പെട്ടെന്നാണ് അവൾ സനുന്നൊരു വിതുമ്പലോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തിയത്.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story