ഏഴാം ബഹർ: ഭാഗം 39

ezhambahar

രചന: SHAMSEENA FIROZ

രാവിലെ ഉറക്കം ഉണർന്നു ബ്ലാങ്കറ്റ് മാറ്റിയ അവൾ സ്വന്തം ദേഹം കണ്ടു നെഞ്ചത്ത് ഇടി വെട്ടിയതു പോലെ കിടന്നു. മാറ്റിയ ബ്ലാങ്കറ്റ് അതേ വേഗത്തിൽ എടുത്തു ദേഹത്തേക്കിട്ടു..ധരിച്ചിരുന്ന ചുരിദാർ കാണാനില്ല. പകരം അവന്റെ ഒരു ഷർട്ടു മാത്രമാണ് അവളുടെ വേഷം..അത് അവളുടെ തുട വരെ ഉണ്ടാരുന്നുള്ളൂ. രാത്രിയിൽ എന്ത് സംഭവിച്ചു എന്ന് അവൾക്കൊരു ഊഹവും കിട്ടിയില്ല.. അവൻ വേണ്ടാത്തത് എന്തെങ്കിലും...? അവളുടെ ഉള്ളിലൂടെ ഒരു ചോദ്യവും വിറയലും ഒപ്പത്തിനൊപ്പം കടന്നു പോയി. ദേഷ്യത്തോടെയും സങ്കടത്തോടെയും എഴുന്നേറ്റിരുന്നു. "ആഹാ..എണീറ്റോ..? " അവൻ തലയും തുവർത്തിക്കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി. "നീയെന്താ എന്നെ ചെയ്തത്..? " അവൾ രൂക്ഷമായി അവന്റെ മുഖത്തേക്ക് നോക്കി. "അത് ഞാൻ നിന്നോട് അല്ലേടി ചോദിക്കേണ്ടത്..വേറെ ഏതു നേരത്തും നീയെനിക്ക് സമാധാനം തരില്ല.ഇപ്പൊ ദേ ഉറങ്ങുമ്പോഴും.. എന്ത് കിടത്തമായിരുന്നെടീ.. ആകെ നനഞ്ഞു കുളിച്ച്.. ഭ്രാന്ത് ആണോ നിനക്ക് തലവഴി വെള്ളം ഒഴിച്ച് വന്നു കിടക്കാൻ.. അത് പോട്ടെ.. വിളിച്ചാൽ എണീറ്റൂടെ നിനക്ക്. എത്രവട്ടം വിളിച്ചു ഞാൻ.. പോത്ത് പോലെ കിടന്നുറങ്ങിക്കോളും. മനുഷ്യൻമാർക്ക്‌ പണി ഉണ്ടാക്കാൻ.."

അവൻ ടവൽ ഹാങ്ങറിലേക്ക് ഇട്ടു. അവന്റെ കൂസൽ ഇല്ലായ്മ അവളെ ദേഷ്യം പിടിപ്പിച്ചു. പുതച്ചിരിക്കുന്ന ബ്ലാങ്കറ്റ് എടുത്തു ചുറ്റി അവൾ കട്ടിലിൽ നിന്നും ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു. "ഞാൻ എങ്ങനെ കിടന്നാലും നിനക്കെന്താ..നിന്നോടാരാ എന്റെ ഡ്രസ്സ്‌ മാറ്റാൻ പറഞ്ഞേ.. ആരോടു ചോദിച്ചിട്ടാ നീയത് ചെയ്തത്.. എന്തിനാ എന്നെ നിന്റെ ഷർട്ട്‌ ഇടീപ്പിച്ചത്.. ഒരവസരം കിട്ടാൻ കാത്തു നിക്കുവായിരുന്നു അല്ലേ. എന്ത് വിശ്വസിച്ചാ ഞാൻ നിന്റെ ഒന്നിച്ച് ഇവിടെ.... " പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. സങ്കടം കൊണ്ടു വാക്കുകൾ മുറിഞ്ഞു പോയി അവൾക്ക്.. അവളുടെ ഫീലിംഗ് അവന് മനസ്സിലായി.പക്ഷെ കുറച്ച് പേടിപ്പിക്കാൻ തന്നെ തീരുമാനിച്ചു. "അപ്പൊ നീ നനഞ്ഞു ഒട്ടി കിടന്നപ്പോൾ ഞാൻ നിന്റെ ഡ്രസ്സ്‌ മാറ്റി തന്നതും നിന്നെ എന്റെ ഡ്രസ്സ്‌ ഇടീപ്പിച്ചതുമാണ് നിന്റെ പ്രശ്നം..അല്ലേ..? ശെരി.ഞാൻ ഇടീപ്പിച്ചതു ഞാൻ തന്നെ മാറ്റി തന്നോളാം.ഉണ്ടായത് പോലെ നിന്റെ ഡ്രസ്സ്‌ തന്നെ ഇട്ടു തരുകയും ചെയ്യാം..ഇങ്ങ് വാ.. " എന്നും പറഞ്ഞു

അവൻ അവളെ വലിച്ചു തന്റെ നനവുള്ള നഗ്നമായ നെഞ്ചിലേക്ക് വലിച്ചിട്ടു. "ഹേയ്... " "അടങ്ങ് മോളെ.. " അവൻ അവളുടെ രണ്ടു കയ്യും പിടിച്ചു പിന്നിലേക്ക് ആക്കി അവളെ തിരിച്ചു നിർത്തി ഒരു കൈ കൊണ്ടു അവളുടെ വയറിലൂടെ വട്ടം ചുറ്റി.അവളുടെ നെഞ്ചിടിപ്പ് ഉയർന്നു. ശ്വാസ ഗതി വർധിച്ചു. എന്തു കൊണ്ടോ അവന്റെ കൈ എടുത്തു മാറ്റാനുള്ള ശക്തി അവൾക്ക് ഉണ്ടായില്ല.അവന്റെ കൈ പതിയെ അവളുടെ വയറിൽ നിന്നും താഴേക്ക് നീങ്ങി ഷർട്ടിൻറെ അറ്റത്തു ചെന്നു നിന്നു..ബട്ടൺസ് ഓരോന്ന് വീതം അഴിയുന്നതു അവൾ അറിഞ്ഞു.ദയനീയതോടെ വേണ്ടാന്നുള്ള അർത്ഥത്തിൽ തല ചെരിച്ചു അവന്റെ മുഖത്തേക്ക് നോക്കി.അവൻ അത് കണ്ടില്ലന്നു നടിച്ചു..അവളുടെ ശരീരം തളർന്നു പോയിരുന്നു. കണ്ണുകൾ ഇറുക്കി അടച്ചു മുഖം തിരിച്ചു നിന്നു.. അവന്റെ മുഖത്ത് ചിരി നിറഞ്ഞു.അവളുടെ രണ്ടു ചുമലിലും കൈ വെച്ചു അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തി.. അവൾ കണ്ണ് തുറന്നു നോക്കി. ആ കണ്ണുകളിൽ നനവ് ഊറി കൂടിയത് അവൻ കണ്ടു.

"അത്രക്കും വിശ്വാസം ഇല്ലേടീ നിനക്കെന്നെ. എത്രവട്ടം പറഞ്ഞതാ ഈ ശരീരം കൊതിച്ചല്ല, പകരം മനസ്സ് കൊതിച്ചാ സ്നേഹിച്ചതെന്ന്..നീ നേരത്തെ പറഞ്ഞില്ലേ അവസരം കാത്തു നിന്നതാണെന്ന്. അങ്ങനെ എങ്കിൽ എത്രയോ അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. എന്നെങ്കിലും ഞാൻ നിന്റെ ചാരിത്രത്തിൽ തൊട്ടിട്ടുണ്ടോ.പെണ്ണിന് ജീവനേക്കാൾ വലുത് അവളുടെ ചാരിത്രമാണെന്ന് എനിക്കറിയാം.. ഞാൻ കളങ്കപ്പെടുത്തിയിട്ട് ഒന്നുമില്ല നിന്നെ. പിന്നെ ആ കിസ്സ്..അതാ സാഹചര്യത്തിൽ പറ്റി പോയതാ.. അല്ലാതെ എന്റെ കാമം കൊണ്ടൊന്നുമല്ലാ.. ഞാനൊന്നും കണ്ടിട്ടില്ല.. ലൈറ്റ് ഓഫ് ചെയ്താ മാറ്റിയത്.ആ ചുരിദാർ ഒന്നും വലിച്ചു കേറ്റി തരാൻ എനിക്ക് അറിഞ്ഞൂടാ..അതാ ഷർട്ട്‌ ഇട്ടു തന്നെ.. " അവൻ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല. കണ്ണ് നിറഞ്ഞതിന്റെ ഇടയിലും അവനെ കടുപ്പിച്ചു ഒന്ന് നോക്കി. നെഞ്ചിൽ പിടിച്ചു ഒരൊറ്റ ഉന്തു വെച്ചു കൊടുത്തു ബാത്‌റൂമിലേക്ക് കയറി.. 🍁🍁🍁🍁🍁🍁🍁

"ചേച്ചി..ചേച്ചി എബി ചേട്ടന്റെ ഫ്രണ്ട് അല്ലേ.. ഇതൊന്നു എബി ചേട്ടനു കൊടുക്കാമോ..? " ഒരു പെൺകുട്ടി നുസ്രയുടെ അടുത്തേക്ക് വന്നു ഒരു കടലാസ് നീട്ടിക്കൊണ്ട് ചോദിച്ചു..നുസ്രയ്ക്ക് ആ കുട്ടിയെ പരിചയമൊന്നും ഇല്ലാരുന്നു.. നുസ്ര ഒന്ന് പുഞ്ചിരിച്ചു. കൊടുക്കാമെന്ന് പറഞ്ഞു ആ കടലാസ് വാങ്ങിച്ചു. "താങ്ക്സ് ചേച്ചി.. " ആ കുട്ടി സന്തോഷത്തോടെ പോകാൻ നിന്നു. "അല്ല..ആര് തന്നതാണെന്ന് പറയണം.. " നുസ്ര ചോദിച്ചു. "എബി ചേട്ടന് കൊടുത്താൽ മതി. ആളാരാണെന്ന് പറയണമെന്നില്ല. ഇത് കണ്ടാൽ പറയാതെ തന്നെ അറിയും.. " ആ കുട്ടി തിരിഞ്ഞു നിന്നു നുസ്രയെ നോക്കി പറഞ്ഞു. "ആ.. നടക്കട്ടെ നടക്കട്ടെ.. " നുസ്ര കളിയാക്കി ചിരിച്ചു കൊണ്ടു എബിയുടെ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിലെ ഒരുത്തിയോട് കത്തി വെക്കുന്ന അവനെ പുറത്തേക്ക് വിളിച്ചു. "എന്നതാടീ..മനുഷ്യനെ ഒന്ന് വായിട്ടലക്കാനും സമ്മതിക്കേല.. അപ്പോഴേക്കും വന്നോളും.. " "കണ്ടവളോടുമാരുള്ള വായിട്ടലക്കൽ നിർത്താൻ സമയമായി മോനെ.. ദേ.. നിനക്കൊരു ലവ് ലെറ്റർ.. " നുസ്ര കയ്യിലെ പേപ്പർ ഉയർത്തി കാണിച്ചു.

"പിശാശ്ശെ.. നീ വായിച്ചോ അത്..? " എബി നെഞ്ചത്ത് കൈ വെച്ചു. "അയ്യേ.. നിന്റെ സ്വഭാവം എനിക്കില്ല.. ഞാൻ ഡീസന്റാ.. ഞാൻ മറ്റുള്ളവരുടെ ലവ് ലെറ്ററിൽ കയ്യിടാറില്ല.." "അത് ശെരിയാ..ലെറ്ററിൽ കയ്യിടാറില്ല..ലൈഫിൽ അല്ലെ കയ്യിടാറ്.. " എബി പതുക്കെ പറഞ്ഞു. "എന്താ..കേട്ടില്ല..വല്ലതും പറയാൻ ഉണ്ടേൽ ഉറക്കെ പറയെടാ..? " "ഒന്നുല്ല പൊന്നോ.. അതൊന്നു തന്നിരുന്നു എങ്കിൽ വല്യ ഉപകാരം ആയേനേന്ന് പറഞ്ഞതാ.. " "മ്മ്മ്... " അവളൊന്നു ഇരുത്തി മൂളി ലെറ്റർ അവന്റെ നേരെ നീട്ടി. അവൻ വാങ്ങിക്കാൻ നോക്കിയതും അവൾ പെട്ടെന്ന് കൈ പിൻവലിച്ചു കളഞ്ഞു. "എന്തോന്നെടീ.. " "അല്ല എബി..ആരാ ആ കുട്ടി.ഞാൻ ഇവിടെ കണ്ടിട്ടുണ്ട്..പക്ഷെ വല്യ പരിചയമൊന്നും തോന്നിയില്ല..നീ കൊടുത്തതിന്റെ മറുപടി ആണോ ഇത്.. " "അതിന് ഞാനെപ്പോ കൊടുത്തു ലെറ്റർ..ഞാനൊന്നും കൊടുത്തിട്ടില്ല.. പിന്നെ ആള്.. ഞാനാണോ കണ്ടേ.. നീയല്ലേ അവളെ കണ്ടതും ലെറ്റർ വാങ്ങിച്ചോണ്ട് വന്നതും.. അപ്പൊ എന്ത് കിട്ടിയാലും വാങ്ങിച്ചോണ്ട് പോരുന്ന ടൈപ്പ് ആണല്ലേ നീ.. അറ്റ്ലീസ്റ്റ് പേര് പോലും ചോദിച്ചില്ല.. കഷ്ടം.. " എബി അവളെ പുച്ഛിച്ചു. "പോടാ പട്ടി.. അപ്പൊ നിനക്ക് ഒരു ഐഡിയയും ഇല്ലെന്നാണോ..? "

അവൾ നഖം കടിച്ചു. "ആദ്യം നീയാ പേപ്പർ ഇങ്ങോട്ട് താ.. എന്നിട്ട് നോക്കാം ഐഡിയയും ഏയർടെലുമൊക്കെ ഉണ്ടോന്ന്.. " അവൻ പേപ്പർ തട്ടി പറിച്ചു. *എബി ചേട്ടായിക്ക്.. ചേട്ടായിക്ക് എന്നോടുള്ള അതേ ഇഷ്ടം ഇനിമുതൽ എനിക്കും ചേട്ടായിയോടുണ്ടാകും..തുടക്കം തൊട്ടേ ഇഷ്ടമാരുന്നു.പക്ഷെ മനസ്സ് തുറക്കാൻ ഒരു മടി..പുറകെ വന്നപ്പോഴോക്കെ മൗനം പാലിച്ചതു അത് കൊണ്ടാ.പിന്നെ ചേട്ടായിയുടെ പ്രണയം സത്യമാണോന്ന് അറിയണമെന്ന് തോന്നി..നൂറു ശതമാനം സത്യമാണെന്ന് മനസ്സിലായി.നാളിതുവരെയായി എന്റെ പുറകെ അല്ലാതെ ചേട്ടായി മറ്റൊരു കൊച്ചിന്റെയും പുറകെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരുപാട് നാളു പുറകെ നടത്തിച്ചു. അതിന് അനുകൂലമായൊരു മറുപടി തന്നു സന്തോഷപ്പെടുത്തുന്നു.മുന്നിൽ വന്നു നിന്നു പറയണമെന്ന് ആയിരുന്നു ആഗ്രഹം.പക്ഷെ ധൈര്യമില്ല.. ഇത് പറയുന്ന കാര്യം ഓർക്കുമ്പോൾ തന്നെ കയ്യിനും കാലിനുമൊക്കെ ഒരു വിറയൽ.അതു കൊണ്ടാ ഈ വഴി തിരഞ്ഞെടുത്തത്.എന്തായാലും മറുപടി തരണേ..ഞാൻ ചെയ്തത് പോലെ വേണ്ടാ.ഡയറക്റ്റ് മതി.. എനിക്ക് സംസാരിക്കണമെന്നുണ്ട്. കാത്തിരിക്കുന്നു.. ജുവൽ*

വായിച്ചു കഴിഞ്ഞതും എബിയുടെ കണ്ണിനു മുന്നിലൂടെ നക്ഷത്രം തിളങ്ങുന്നതും ചെവിക്കരികിലൂടെ കിളി പറക്കുന്നതു പോലെയും തോന്നി.ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.വായും പൊളിച്ചു ഒരേ നിൽപ് നിന്നു. "എടാ..എന്താ അതിൽ..? " നുസ്ര അവന്റെ ഷോൾഡറിൽ പിടിച്ചു കുലുക്കി.. "സന്തോഷം കൊണ്ട് നിക്കാൻ മേലേ.. ഞാനിപ്പോ ചത്തു പോകുമേ.." അവൻ ആഹ്ലാദം കൊണ്ട് നുസ്രയെ കെട്ടിപ്പിടിച്ചു. "ചീ..വിടെടാ.. വെറുതെ എനിക്ക് പേര് ദോഷം കേൾപ്പിക്കാൻ.. എടാ പൊട്ടാ..എന്നെ അല്ല..പോയി അവളെ കെട്ടിപ്പിടി..ഇല്ലേൽ നിന്നെ തേടി വന്ന പ്രണയം അതുവഴി തന്നെ പറന്നു പോകും.. " അവൾ അവനെ പിടിച്ചു മാറ്റി ഷാളും ടോപ്പുമൊക്കെ ശെരിയാക്കി. "എടീ..ജുവലാ.. ജുവലാ അത്.. അവളാ നിന്റെ കയ്യിൽ ഇത് തന്നത്..നാളുകളായി ഞാൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്..ശെരിക്കു പറഞ്ഞാൽ രണ്ടര വർഷം..ഞാൻ ഡിഗ്രി ലാസ്റ്റ് ഇയർ ഉണ്ടാകുമ്പോൾ തുടങ്ങിയതാ.. അന്ന് അവൾ ഫസ്റ്റ് ഇയർ..ഇതുവരെ ഒരു തിരിഞ്ഞു നോട്ടം പോലും ഉണ്ടായിട്ടില്ല.. ഇന്ന് കിട്ടി.

ഗ്രീൻ സിഗ്നൽ തന്നെ കിട്ടി.. ഹാപ്പിയായി മോളെ..ഒരുപാട് ഒരുപാട്.. " "ഓ..അപ്പൊ അതാണ്..ഏതായാലും congrtzz..ചിലവുണ്ട് മോനെ.. ചെറുത്‌ ഒന്നുമല്ല.. വല്യ സന്തോഷത്തിനു വല്യ ചിലവ് തന്നെ വേണം.. " "അതൊക്കെ ചെയ്യാം.. അതിന് മുന്നേ നീ നിന്റെ കാര്യം പറാ.. എന്തായി.ഇഷ്ടം തുറന്നു പറഞ്ഞോ.. ആള് സെറ്റ് ആയോ.. എന്നാൽ രണ്ടു ചെലവും ഒന്നിൽ തീർക്കാമായിരുന്നു.." എബി സൈറ്റ് അടിച്ചു കാണിച്ചു.. പെട്ടെന്നാണ് അവളുടെ മുഖത്തെ സന്തോഷം മാഞ്ഞു പോയത്.. "ഇത്രേം നാള് താജ്നെ മാത്രം പ്രേമിക്കാൻ പഠിപ്പിച്ചാൽ മതിയായിരുന്നു..ഇതിപ്പോ നിന്നേം കൂടെ പഠിപ്പിക്കണമല്ലോ.ഇഷ്ടം തുറന്നു പറഞ്ഞില്ലേ.. ഇനി ആളെ വളച്ചു എടുത്താൽ പോരെ.. അത് വേഗം നോക്ക്.. പെണ്ണ് വിചാരിച്ചാൽ നടക്കാത്തതൊന്നുമില്ല.." എബി പറഞ്ഞു.നുസ്ര ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. "നോക്കണ്ട.ഞാൻ അറിഞ്ഞു.നിന്റെ മനസ്സിലുള്ള മിസ്റ്റർ പെർഫെക്റ്റ്‌ അത് മുന്നയാണെന്ന് ഞാനറിഞ്ഞു നുസ്ര.അവൻ എന്നോട് പറഞ്ഞു.." "എന്ത് പറഞ്ഞെന്ന്..?" അവൾ പരിഭ്രമത്തോടെ ചോദിച്ചു.

"എന്ത് പറയാൻ.നിനക്ക് അവനെ ഇഷ്ടമാണെന്നു പറഞ്ഞു.." അവൾക്ക് വിഷമം ആകേണ്ടന്ന് കരുതി എബി വേറൊന്നും അറിയാത്ത മട്ടിൽ നിന്നു.അവൾക്ക് ശ്വാസമൊന്നു നേരെ വീണു.. "സോ എന്താ നിന്റെ പ്ലാൻ.? നീ ഇഷ്ടമാണെന്നു പറഞ്ഞു.അവൻ ഇഷ്ടം അല്ലെന്നും.അവിടെ വിടാൻ ആണോ..? " "അത് എബി..ഞാൻ.. ഞാനെന്തു പറയാനാ.മനസ്സിൽ ഉള്ളത് മുഴുവൻ തുറന്നു പറഞ്ഞു. ഒന്നും മറച്ചു വെച്ചില്ല.. ഇഷ്ടമല്ലന്നു മാത്രമല്ല, ഒരുകാലത്തും ഇഷ്ടപ്പെടില്ലന്നാ പറഞ്ഞത്.. അവന്റെ സ്നേഹം കൊതിക്കണ്ടന്നും അതിന് വേണ്ടി കാത്തിരിക്കണ്ടാന്നും പറഞ്ഞു.. അതിന് ശേഷം അവനെന്നോട് മിണ്ടിയിട്ടില്ല.. എന്തിന്.. ഒന്ന് മുഖത്തേക്ക് പോലും നോക്കിട്ടില്ല.. അവന്റെ ഫ്രണ്ട്ഷിപ്‌ പോലും എനിക്ക് നഷ്ടപ്പെട്ടു.. മുന്നിലേക്ക് ചെല്ലരുത് എന്നാ പറഞ്ഞിട്ട് ഉള്ളേ.. അപ്പൊ ഞാൻ എങ്ങനെയാ ഇനി.. ആദ്യമായി സ്നേഹിച്ചത് അവനെയാ.. സത്യം പറഞ്ഞാൽ ഇഷ്ടത്തിനേക്കാൾ ഏറെ ബഹുമാനമാ.. അവന്റെ ക്യാരക്റ്റർനോടുള്ള ബഹുമാനം.. മറക്കാൻ കഴിയില്ല. ഇനി എന്ത് ചെയ്യണമെന്നും അറിയില്ല.. "

അവളുടെ മുഖത്ത് വേദന തളം കെട്ടി നിന്നു. "എടീ ചക്ക പോത്തേ..നിന്റെ തലയിൽ പിണ്ണാക്ക് ആണോടീ.. ഇഷ്ടമല്ലന്ന് പറയുമ്പോൾ അവിടെ വിടുകയാണോ വേണ്ടത്.. തോറ്റു പോയെന്ന് കരുതുകയാണോ വേണ്ടത്.അങ്ങനെയെങ്കിൽ താജ് എന്ത് ചെയ്യണമായിരുന്നു. നീ അവന്റെ കാര്യം ഒന്ന് നോക്കിയേ. ലൈല എത്രവട്ടം ഇഷ്ടമല്ലന്ന് പറഞ്ഞു.. പറയുക മാത്രല്ല..ഓരോ വട്ടവും അവൾ അവനെ ആട്ടി വിടുകയാ ചെയ്തിരുന്നെ.എന്നിട്ടും അവൻ പിന്മാറിയോ.. ദിവസം ചെല്ലുന്തോറും അവന്റെ പ്രണയം ശക്തമായിട്ടെ ഉള്ളു.. ഒടുക്കം എന്ത് സംഭവിച്ചു.. അവൻ അവളേം കൊണ്ട് തന്നെ പോയി.. അതുപോലെ വേണം ഇനി നീ.. എന്ത് വന്നാലും മുന്നയെ വിട്ടു കളയരുത്. അവനെയും കൊണ്ടേ പോകാവൂ.. അവൻ അവോയ്ഡ് ചെയ്യുന്ന അത്രയും നീ അവനിലേക്ക് അടുക്കാൻ നോക്ക്.. മാക്സിമം ശല്യ പെടുത്ത്.. അത് പക്ഷെ അവന്റെ കയ്യിന്ന് അടി വാങ്ങിച്ചു കൂട്ടുന്നത് പോലെ ആകരുത്.. അറിയാല്ലോ അവനെ.. ദേഷ്യത്തിന്റെ കാര്യത്തിൽ താജ്ൻറെ ബാക്കിയാ അവൻ.. " എബി അവൾക്ക് ധൈര്യം നൽകി. "അപ്പൊ ഒരു കൈ നോക്കാമല്ലെ.. " "നോക്കാമെന്നല്ല.നോക്കണം..താജുo ലൈലയും സെറ്റ് ആയി.. അവൾ അവനെ ഇതുവരെ ഉൾകൊണ്ടിട്ടില്ല.

പക്ഷെ ഉൾകൊള്ളും.ആ പ്രതീക്ഷ ഉണ്ട് എല്ലാർക്കും..ദേ എന്റെ കാര്യത്തിലും ഒരു തീരുമാനമായി. ഇനി നീയും മുന്നയും മാത്രേ ഉള്ളു. ഇനി എക്സാം അത് ഇതെന്നൊക്കെ പറഞ്ഞു ആകെ പുലിവാലാണ്. അതോണ്ട് കിട്ടുന്ന സമയം നല്ലത് പോലെ ഉപയോഗിക്ക്.. അപ്പൊ ശെരി..അവനെ വളക്കാനുള്ള വഴി ആലോചിക്ക്..ഞാൻ പോട്ടെ.. ജുവൽ വെയ്റ്റിംഗാ.." അവൻ ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് ജുവലിനെ നോക്കി പോയി. അപ്പോഴേക്കും നുസ്ര മുന്നയെ വളക്കാനുള്ള വഴികൾ ആലോചിച്ചു തുടങ്ങിയിരുന്നു. 🍁🍁🍁🍁🍁🍁🍁 വൈകുന്നേരം വീട്ടിൽ എത്തിയതും നുസ്ര കുളിച്ചു മാറ്റി താജ്ൻറെ വീട്ടിലേക്ക് പോയി..ലൈല അവിടെ വന്നിട്ട് ദിവസം കുറച്ചായി. ഇതുവരെ അവളെ കാണാൻ പോയിട്ടില്ല.എന്തിന്..ഒന്ന് വിളിച്ചു നോക്കുക കൂടി ചെയ്തിട്ടില്ല..അത് അവളുടെ വേദനയ്ക്ക് താൻ ആണല്ലോ കാരണക്കാരി എന്നോർത്തിട്ടാ..അവളുടെ മുന്നിൽ ചെന്നു നിക്കുമ്പോൾ മനസ്സിൽ ഉള്ളതൊക്കെ പുറത്തേക്ക് വരുമോന്ന് പേടിച്ചിട്ടാ..

ഇപ്പൊ തന്നെ കാണുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കുമെന്ന ടെൻഷനോടെ നുസ്ര കാളിങ് ബെല്ല് അടിച്ചു പുറത്ത് നിന്നു..ലൈലയാണു വാതിൽ തുറന്നത്..നുസ്രയെ കണ്ടതും സങ്കടവും സന്തോഷവുമെല്ലാം ഒന്നിച്ച് വന്നു..ഓടി ചെന്നു നുസ്രയെ കെട്ടിപ്പിടിച്ചു പരിഭവ കെട്ട് അഴിക്കാൻ തുടങ്ങി.ഇത്രേം ദിവസമായി ഒരു കാൾ എങ്കിലും ചെയ്തില്ലല്ലോന്ന് പറഞ്ഞു കരയാൻ തുടങ്ങി..നുസ്ര അപ്പൊത്തന്നെ ലൈലയെ അടർത്തി മാറ്റി കണ്ണുകൾ തുടച്ചു കൊടുത്തു എന്തൊക്കെയോ പറഞ്ഞു സമാധാനപ്പെടുത്തി. അതുകൊണ്ട് ഒന്നും അവൾ സമാധാനപ്പെട്ടില്ല. "പോ മിണ്ടണ്ട.. " എന്ന് പറഞ്ഞു നുസ്രയോട് മുഖം വീർപ്പിച്ചു അകത്തു കയറി സോഫയിൽ ചുരുണ്ടു കൂടിയിരുന്നു.കൊച്ചു കുട്ടികളെ പോലെയുള്ള അവളുടെ പെരുമാറ്റം കണ്ടു നുസ്ര ചിരിച്ചോണ്ട് അവൾക്ക് പിന്നാലെ വന്നു അവളെ ഒട്ടി ചേർന്നു ഇരുന്നു.. "അല്ലാതെ തന്നെ കവിള് ഉരുണ്ടിട്ടാണ്..മുഖം വീർപ്പിച്ചു വെക്കുമ്പോൾ ദോ ഇത്രയും ആകുന്നു.. " നുസ്ര രണ്ടു കയ്യും ചേർത്തു ഒരു വലിയ റൗണ്ട് ഉണ്ടാക്കി കാണിച്ചു അവളെ കളിയാക്കി. "പോടീ പട്ടി.. " ലൈല മുഖം തിരിച്ചു കളഞ്ഞു. "പട്ടി നിന്റെ കെട്ട്യോൻ.." "ആ..കുഴപ്പമില്ല..കുറച്ചൂടെ വിളിച്ചോ.." "അയ്യടി മോളെ..നീയൊരു ഒന്നൊന്നര ഭാര്യ തന്നെ..

കെട്ട്യോനെ ചീത്ത വിളിക്കുമ്പോൾ മുഖം തെളിഞ്ഞു.. എങ്ങനെ സഹിക്കുന്നെടീ നിന്നെ അവൻ..? " നുസ്ര കൈ മലർത്തി.. മറുപടിയായി അവളൊന്നു കണ്ണിറുക്കി ചിരിച്ചു കാണിച്ചു. "എവിടെ കഥാനായകൻ.. " നുസ്ര ചുറ്റിനും കണ്ണോടിച്ചു. "ആവോ..ഊരും നാടുമൊന്നും ചുറ്റി കഴിഞ്ഞു കാണില്ല.. " "വണ്ടി കിടപ്പ് ഉണ്ടല്ലോ പുറത്ത്.. " "ബൈക്കിലാ പോയത്.. " "അല്ലടീ..നീയെന്താ കോളേജിലേക്ക് വരാത്തത്..ഇനി ഭാര്യ സേവനം മാത്രം മതിയെന്ന് തീരുമാനിച്ചോ.. പഠിക്കണ്ടേ പോത്തേ നിനക്ക്.. " "ഉവ്വ്.. രണ്ടു ദിവസം കൂടെ കഴിയട്ടെ. ആദ്യമൊക്കെ എല്ലാരേയും ഫേസ് ചെയ്യാനുള്ള മടി ആയിരുന്നു. ഇപ്പൊ ദേ ഇവിടെ കുത്തിയിരുന്ന് മടി പിടിച്ചു.. കുറച്ച് ദിവസം ആയില്ലേ ഇവിടെത്തന്നെ ഇങ്ങനെ.. " "ഇവിടുത്തെ കാര്യം പറാ.. എങ്ങനെയുണ്ട്..ഉപ്പ സൂപ്പർ അല്ലേ.. താജുo നീയും ഒടുക്കത്തെ റൊമാൻസ് അല്ലേ." നുസ്ര ഇരുന്നു ചിരിക്കാൻ തുടങ്ങി.. അവൾ പല്ല് ഞെരിച്ചു നുസ്രയെ കടുപ്പിച്ചു ഒന്ന് നോക്കി.. "നീയിങ്ങനെ നോക്കൊന്നും വേണ്ടാ.. എത്രനാൾ ഇങ്ങനെ അടിപിടി കൂടും..

നിനക്ക് തന്നെ മടുക്കും ഒരുദിവസം..അന്ന് നീ അവനെ സ്നേഹിച്ചു തുടങ്ങും. പെണ്ണുങ്ങളൊക്കെ അങ്ങനെ തന്നെയാ.. സ്നേഹം കിട്ടുന്ന ഭാഗത്തേക്ക്‌ താനെ ചാഞ്ഞു പൊക്കോളും.. അവന്റെ സ്നേഹം നീ തിരിച്ചറിയാതെ പോകില്ല. അതെനിക്ക് ഉറപ്പാ.. " നുസ്ര അവളുടെ കൈ കവർന്നു.. ലൈല അതിനെക്കുറിച്ചു ഒന്നും മിണ്ടിയില്ല. വിഷയം മാറ്റാൻ എന്ന വണ്ണം കോളേജിലെ കാര്യങ്ങളെക്കുറിച്ചു ചോദിച്ചു കൊണ്ടിരുന്നു.നുസ്ര ഒന്നും വിട്ടില്ല.. ഓരോ ദിവസത്തെ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ വിസ്തരിച്ചു കൊടുത്തു.പറഞ്ഞ കാര്യങ്ങളിൽ ഒന്നും നുസ്ര മുന്നയെക്കുറിച്ച് പറഞ്ഞില്ല. അത് കൊണ്ട് ലൈല മുന്നയുടെ വിശേഷം തിരക്കി. നുസ്രയ്ക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല. വാ തോരാതെയുള്ള സംസാരം നിലച്ചു മൗനം മാത്രമായി. "എടീ..നിന്നോടാ ചോദിക്കണേ.. എന്താ ഒന്നും മിണ്ടാതെ.. മുന്ന കോളേജിലേക്ക് വരാറില്ലേ.. എന്നെ ഒരുവട്ടം പോലും വിളിച്ചിട്ടില്ല.. ദുഷ്ടൻ.. കാണട്ടെ ഞാൻ അവനെ.. കൊടുക്കുന്നുണ്ട് കണക്കിന്.. " "അവൻ വിളിക്കാഞ്ഞിട്ട് ഒന്നുമല്ല.. നീ ഫോൺ എടുക്കാഞ്ഞിട്ടാ.. അവൻ ഇന്നും കൂടെ പറഞ്ഞു.. ആദ്യമൊക്കെ റിങ് ഉണ്ടായിരുന്നു.. ഫോൺ അറ്റൻഡ് ചെയ്യില്ലന്ന്..

പിന്നെ പിന്നെ വിളിക്കുമ്പോൾ കാൾ തന്നെ കിട്ടാതെ ആയെന്ന്.. അതെങ്ങനെയാ..ഇവിടെ വന്ന രണ്ടുമൂന്നു ദിവസം ചത്തു പോയത് പോലെ ഒരേ ഇരിപ്പ് ആയിരുന്നു.. അത് കഴിഞ്ഞു ആരോടോ ഉള്ള ദേഷ്യത്തിന് ഫോൺ എറിഞ്ഞുടച്ചു. പിന്നെങ്ങനെയാടീ നിന്നെ ഒരാൾ വിളിക്കുക..ആർക്കാ കാൾ കിട്ടുക.. ഒടുക്കം കുറ്റം ബാക്കിയുള്ളവരുടെ തലയിലേക്ക് ഇട്ടോളും.. " മെയിൻ ഡോർ കടന്നു അകത്തേക്ക് വന്ന താജ്,ലൈലയുടെ സംസാരം കേട്ടു പറഞ്ഞു.. "നിന്നെ ആരെങ്കിലും വിളിച്ചോ ഇങ്ങോട്ട്.. " ലൈല അവനെ കടുപ്പിച്ചു നോക്കി. "എന്റെ വീട്ടിലേക്ക് വരാനും ഇവിടെ സംസാരിക്കാനും എന്നെ ആരും വിളിക്കണ്ട.. " അവൻ ഓവർ ഷർട്ട്‌ ഊരി അവളുടെ മടിയിലേക്ക് ഇട്ടു അവളുടെ അടുത്ത് വന്നിരുന്നു.. അവളപ്പോ തന്നെ അത് ചുരുട്ടി കൂട്ടി നിലത്തേക്ക് എറിഞ്ഞു അവിടെന്ന് എണീക്കാൻ ഒരുങ്ങിയതും അവൻ അവളെ അവിടെ തന്നെ പിടിച്ചിരുത്തി..നുസ്ര ഉള്ളത് കാരണം അവൾ ശബ്ദം എടുക്കാൻ നിന്നില്ല..വേറൊന്നുമല്ല.. നുസ്ര ഉപദേശം തുടങ്ങും. അതു കൊണ്ട് പല്ല് ഞെരിച്ചു അവിടെ തന്നെ അമർന്നു ഇരുന്നു..എല്ലാം കണ്ടു നുസ്ര ചിരിക്കാൻ തുടങ്ങി. "എന്തിനാടി കിണിക്കുന്നെ.. " അവൾ ദേഷ്യം നുസ്രയോട് തീർത്തു.

"മൂട്ടിൽ തീ കൊണ്ട പോലുള്ള നിന്റെ ഇരുപ്പ് കണ്ടിട്ടാകും.. " താജ് പറഞ്ഞു. "വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കയറുന്നോ..ഇപ്പൊ ശെരിയാക്കി തരാം നിന്നെ.. " അവൾ ഇരുന്നിടത്ത് നിന്നു തന്നെ കാല് ഉയർത്തി അവന്റെ കാല് നോക്കി ഒരൊറ്റ ചവിട്ടു കൊടുത്തു. അവൻ വേദന കൊണ്ട് കാല് തടവി കുടയുന്ന നേരം കൊണ്ട് അവൾ അവന്റെ അടുത്ത് നിന്നും എണീറ്റു. "ഞാൻ കുടിക്കാൻ എടുക്കാടീ.. " എന്നു നുസ്രയോട് പറഞ്ഞു കിച്ചണിലേക്ക് വിട്ടു. "പൗലോസ് ചേട്ടൻ എന്ത്യേ..? " അവൻ ഉറക്കെ ചോദിച്ചു. "ഞാൻ എടുത്തു വിറ്റു.. " അവൾ കിച്ചണിന്ന് വിളിച്ചു പറഞ്ഞു.. അതൂടെ ആയപ്പോൾ നുസ്രയ്ക്ക് ചിരി കണ്ട്രോൾ ചെയ്തു വെക്കാൻ പറ്റിയില്ല.. പൊട്ടിച്ചിരിക്കാൻ തുടങ്ങി.. "ചക്കിക്കൊത്ത ചങ്കരൻ.. " താജ് നുസ്രയെ നോക്കി പിറു പിറുത്ത് എണീറ്റു പോയി.. നുസ്ര നേരെ ലൈലയുടെ അടുത്തേക്ക് വെച്ചു പിടിച്ചു.. 🍁🍁🍁🍁🍁🍁🍁

താജ് കുളി കഴിഞ്ഞു താഴേക്ക് വരുമ്പോഴേക്കും നുസ്ര പോയിരുന്നു.അവൻ ടീവി on ചെയ്തു സെറ്റിയിലേക്ക് ഇരുന്നു.. പൗലോസ് ചേട്ടൻ മാർക്കറ്റിൽ പോയിരുന്നു. അതുകാരണം അവനുള്ള കോഫി അവൾ തന്നെ എടുത്തു.. "കോഫി.. " അവന്റെ അടുത്ത് ചെന്നു മുന്നിലേക്ക് നീട്ടി..അവൻ അത് വാങ്ങിച്ചു സൈഡിലേക്ക് വെച്ചു.. ഒരു ബോക്സ് അവളുടെ നേരെ നീട്ടി.. "എന്താ ഇത്..? " അവൾ ആ ബോക്സിലേക്ക് നോക്കി.ശേഷം അവന്റെ മുഖത്തേക്കും. "ഫോൺ..കണ്ടിട്ട് മനസ്സിലായില്ലേ.. " "അത് മനസ്സിലായി..എനിക്കെന്തിനാ എന്നാ..? " "എല്ലാരും എന്തിനാ യൂസ് ചെയ്യുന്നേ.. അതിന് തന്നെ..? " "അതും മനസ്സിലായി.." "പിന്നെന്താടീ നിനക്ക് മനസ്സിലാവാത്തത്..?" അവൻ കലിപ്പായി.. "ഞാൻ പറഞ്ഞില്ലല്ലോ വേണമെന്ന്.. പിന്നെന്തിനാന്നാ.. " "നീ പറഞ്ഞാലേ വാങ്ങിക്കാൻ പാടുള്ളു..? " അവൻ ദേഷ്യത്തോടെ പുരികം ചുളിച്ചു. "ആ.. " അവൾ വെയിറ്റ് ഇട്ട് നിന്നു..അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു സെറ്റിയിലേക്ക് ഇരുത്തി. "ജാഡ തെണ്ടി..നിന്റെയീ അധികം കിടക്കുന്ന എല്ലു വലിച്ചൂരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. വേണ്ടാന്ന് വെച്ചിട്ടാ..

ഞാനും ഡാഡും എല്ലാ സമയവും ഇവിടെ കാണണമെന്നില്ല. നിനക്ക് എപ്പോ എന്ത് ആവശ്യമാ വരുന്നെന്ന് പറയാൻ പറ്റില്ല.. ഇന്നലത്തന്നെ കണ്ടില്ലേ.. കയ്യിലൊരു ഫോൺ അത്യാവശ്യമാ.. എന്റെ മുന്നിൽ ചെറുതായി പോകുമെന്ന് കരുതി വാങ്ങിക്കാതെ നിക്കണ്ട.. ഇന്നാ പിടിക്ക്.. " പിന്നെ അവൾ അഹങ്കാരം കാണിക്കാൻ ഒന്നും നിന്നില്ല. അത് വാങ്ങിച്ചു..ബോക്സ്‌ തുറന്നു ഫോൺ എടുത്തു ചാർജ് ചെയ്യാൻ വെച്ചു..അപ്പോഴേക്കും ഉപ്പ വന്നു. അവൾ ഉപ്പാക്ക് കോഫി എടുക്കാൻ കിച്ചണിലേക്ക് പോയി..ഉപ്പ താജ്ന്റെ അടുത്തായി ഇരുന്നു.. ഉപ്പാനോട് ഓരോന്നു സംസാരിച്ചു കൊണ്ട് അവൻ കോഫി എടുത്തു കുടിക്കാൻ തുടങ്ങി. 🍁🍁🍁🍁🍁🍁🍁 ഫോണിലേക്ക് സിം ഇട്ട അവൾ ആദ്യം വിളിച്ചത് മുന്നയെയാണ്. ഒരാഴ്ച്ച കാണാത്തതിന്റെയും സംസാരിക്കാത്തതിന്റെയുമെല്ലാം ഒറ്റയടിക്ക് തീർക്കാൻ തന്നെ തീരുമാനിച്ചു.തുടങ്ങി നോൺ സ്റ്റോപ്പ്‌ ഇല്ലാതെ വായിട്ട് അലക്കാൻ.എന്താ പറയുന്നതെന്നും ചോദിക്കുന്നത് എന്നും അവൾക്ക് തന്നെ അറിഞ്ഞില്ല.

അത്രക്കും മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു മുന്നയെ. മുന്ന അവളോട്‌ അവളുടെ ജീവിതത്തിനെ കുറിച്ച് ഒന്നും തന്നെ ചോദിച്ചില്ല.പകരം എപ്പോഴാ കോളേജിലേക്ക് വരുന്നതെന്ന് ചോദിച്ചു.അവൾ രണ്ടു മൂന്നു ദിവസം കൂടി കഴിയട്ടെന്ന് പറഞ്ഞതും അവൾക്ക് മടി പിടിച്ചെന്നു അവന് മനസ്സിലായി. അത് കാരണം ഉടനെ വന്നേക്കണം എന്ന് പറഞ്ഞു നിർബന്ധിക്കാനും ശകാരിക്കാനുമൊക്കെ തുടങ്ങി അവൻ..അവൾ ധിക്കാരമൊന്നും പറഞ്ഞില്ല.അനുസരണയോടെ എല്ലാം മൂളി കേട്ടു കൊണ്ടിരുന്നു.. പിന്നെ മുഹ്സിയെയും ഉമ്മാനെയുമൊക്കെ ചോദിച്ചു.. അങ്ങനെ ഓരോന്ന് പറഞ്ഞും ചോദിച്ചും ആ സംസാരം ഒരു മണിക്കൂറോളം നീണ്ടു പോയി. ഒടുക്കം കാതു വേദനിക്കാൻ തുടങ്ങിയപ്പോഴാണ് അവൾ ഫോൺ വെച്ചത്.മുന്ന മനഃപൂർവമാ അവളെ കുറിച്ച് ഒന്നും ചോദിക്കാതെ നിന്നത്..ചോദിച്ചാൽ ഓരോന്ന് ഓർത്ത് സങ്കടപ്പെടാനും വിതുമ്പാനുമൊക്കെ തുടങ്ങും..ആ സങ്കടം കേൾക്കാനുള്ള ശക്തി മുന്നയ്ക്കില്ല.കുറച്ച് ദിവസം ഇങ്ങനെ പോകട്ടെ.

.താജ്ൻറെ സാമീപ്യത്തിൽ അവൾ പഴയതൊക്കെ മറന്ന് പുതിയൊരു ജീവിതം കൊതിക്കട്ടെന്നും താജ്നെ അംഗീകരിക്കട്ടെ എന്നൊക്കെ ആയിരുന്നു മുന്നയുടെ മനസ്സിൽ.. അവൻ ആശ്വാസത്തോടെ ഫോണിൽ ഓരോന്ന് നോക്കിയിരുന്നു. 🍁🍁🍁🍁🍁🍁🍁 ഫോൺ കട്ട്‌ ചെയ്ത അവൾ കിടക്കാൻ വേണ്ടി മേലു കഴുകി വന്നു.താജ്നെ റൂമിൽ ഒന്നും കണ്ടില്ല.സാധാരണ ഈ നേരത്തൊക്കെ ഇവിടെ മലർന്നു കിടക്കുന്നത് കാണാമല്ലോ..ഇതെവിടെ പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങി നോക്കി.ബാൽക്കണിയിൽ നിന്നു നോക്കാത്താ ദൂരത്തേക്ക് കണ്ണും നട്ടു പുകയ്ക്കുന്നത് കണ്ടു.അവളൊന്നും മിണ്ടിയില്ല..നേരെ താഴേക്ക് ഇറങ്ങി ഉപ്പാന്റെ അടുത്തേക്ക് ചെന്നു.. "ഒരു കാര്യമുണ്ട്.. വാ.. " എന്നും പറഞ്ഞു ഉപ്പാനെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.. ശബ്ദം ഉണ്ടാക്കാതെ ബാൽക്കണിയിലേക്ക് ചെന്നു മുഖത്ത് ഇല്ലാത്ത ദയനീയതയൊക്കെ ഫിറ്റ്‌ ചെയ്തു നോക്ക് എന്നും പറഞ്ഞു ഉപ്പാക്ക് അവനെ കാണിച്ചു കൊടുത്തു..ഉപ്പ പതിയെ അവന്റെ പിന്നിൽ ചെന്നു നിന്നു അവന്റെ കയ്യിൽ നിന്നും സിഗരറ്റ് പിടിച്ചെടുത്തു നിലത്തേക്ക് ഇട്ടു.. പ്രതീക്ഷിക്കാത്തതായോണ്ട് അവൻ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയതും അരിശത്തോടെ നിക്കുന്ന ഉപ്പാനെയും അവനിട്ടു പണിതതിന്റെ സന്തോഷത്തിൽ ചിരി അടക്കി പിടിച്ചു നിക്കുന്ന അവളെയും കണ്ടു..

അവന്റെ മുഖം ചുമന്നു.ഒപ്പം അവളെ തുറിച്ചു നോക്കി. "നീ അവളെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ടാ.. നിർത്താൻ ആയില്ലേ ടാ നിനക്കിത്.. എത്രവട്ടം പറഞ്ഞതാ ഞാൻ നിന്നോട് സ്‌മോക്ക് ചെയ്യരുത് എന്ന്.. പണ്ടത്തെ പോലെ അല്ല ഇപ്പോൾ.. നീ തനിച്ചല്ല.നിന്റെ ഒന്നിച്ച് ഒരു പെണ്ണുണ്ട് എന്ന് ഓർക്കണം.. നീ പുകച്ചു പുകച്ചു നിന്റെ ജീവിതം തീർത്താൽ നഷ്ടം നിനക്ക് മാത്രല്ല.. ഇവിടെ കഴിയുന്ന ബാക്കിയുള്ളവർക്ക് കൂടിയാ.. " ഉപ്പ അവന്റെ ചെവി പിടിച്ചു തിരിച്ചു കളഞ്ഞു. "അങ്ങനെ പറഞ്ഞു കൊടുക്ക്‌ ഉപ്പ.. ഒരുപാട് വട്ടം പറഞ്ഞതാ ഞാൻ ഇവനോട് സ്‌മോക്ക് ചെയ്യരുത് എന്ന്.. എനിക്ക് അലർജിയാ.. അതിന്റെ സ്മെല് അടിക്കുമ്പോൾ തന്നെ തല കറങ്ങാനും ഛർദിക്കാനുമൊക്കെ തുടങ്ങും.. ഇതിപ്പോ ഇവിടുന്നല്ലെ. അല്ലെങ്കിൽ റൂമിന്നാ ഇവൻ വലിക്കാറ്.. എന്റെ അസ്വസ്ഥതയൊക്കെ ഞാൻ ഇവനോട് പറഞ്ഞിട്ട് ഉള്ളതാ.. ആര് കേൾക്കാൻ.. എന്ത് പറഞ്ഞാലും മനസ്സിലാവില്ല ഇവന്.. ഒന്നുല്ലേലും ഞാൻ ഇവന്റെ ഭാര്യ അല്ലേ.. ഇവന്റെ ഒന്നിച്ച് ജീവിക്കുന്നവളല്ലെ..

അപ്പൊ എന്റെ ഇഷ്ട കുറവും അസ്വസ്ഥതയുമൊക്കെ ഇവനൊന്നു പരിഗണിച്ചൂടെ.. ഇവന്റെ ഒന്നിച്ച് കിടക്കാൻ പോലും പറ്റണില്ല..പുക മണത്തു ശ്വാസം മുട്ടുവാ.. പറഞ്ഞിട്ട് കാര്യമില്ല. എന്റെ വിധി.. അല്ലാണ്ട് എന്ത്.. " ഇല്ലാത്ത എല്ലാ പഞ്ച ഭാവം ലുക്കും ഒരൊറ്റ സെക്കന്റ്‌ കൊണ്ട് ഉണ്ടാക്കി എടുത്തു അവൾ നിന്നു നുണ പറഞ്ഞു തകർത്തു. "നീയൊക്കെ എവിടുത്തെ ഭർത്താവ് ആണെടാ.. പ്രേമിക്കാനും കല്യാണം കഴിക്കാനും മാത്രം ഉത്സാഹം ഉണ്ടായാൽ പോരാ.. തന്റെ പെണ്ണിനെ സന്തോഷിപ്പിക്കാനുള്ള ഉത്സാഹം കൂടി വേണം.. ഇവൾ ആയത് കൊണ്ട് നിന്നെ സഹിക്കുന്നു.. വേറെ വല്ലവളും ആയിരുന്നു എങ്കിൽ എപ്പോഴേ ഇറങ്ങി പോയേനെ.. കേട്ടല്ലോ ഇവള് പറഞ്ഞത്.. ഇഷ്ട കുറവു മാത്രമല്ല.. ഇവൾക്ക് അസ്വസ്ഥത കൂടി ഉണ്ടാക്കുന്നു എന്ന്.. അതോണ്ട് മേലിൽ നീയിനി സ്‌മോക്ക് ചെയ്യാൻ പാടില്ല..എന്റെ കണ്ണിനു കണ്ടാൽ അടിച്ചു ഷേപ്പ് മാറ്റി കളയും നിന്നെ ഞാൻ.. " ഉപ്പ അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് താഴേക്ക് ഇറങ്ങിപ്പോയി. അടക്കി വെച്ച അവളുടെ ചിരി പുറത്തേക്ക് വന്നു. വയറും അമർത്തി പിടിച്ചു നിന്നു ചിരിക്കാൻ തുടങ്ങി..

"അയ്യേ.. നിൽക്കണ നിൽപ് കണ്ടില്ലേ.. എവിടെ പോയെടാ നിന്റെ നാവ്.. എവിടെടാ നിന്റെ ഗർജനം.. " അവൾ കളിയാക്കിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ വിറയ്ക്കുന്ന മുഖവും കത്തുന്ന കണ്ണുകളും കണ്ടു. പിന്നെ അവൾ അവിടെ നിന്നില്ല.. ജീവനും കൊണ്ട് ഓരോട്ടമായിരുന്നു റൂമിലേക്ക്‌. 🍁🍁🍁🍁🍁🍁🍁 അവൻ റൂമിലേക്ക്‌ കയറി വാതിൽ അടച്ചു.അവൾ കണ്ണാടിയുടെ മുന്നിൽ നിന്നും അവളുടെ നീണ്ട മുടി കെട്ടി വെക്കുന്നത് കണ്ടു.അവൻ പിന്നിലൂടെ ചെന്നു ഒരു കൈ കൊണ്ട് അവളെ വട്ടം ചുറ്റി.അവളുടെ വയറ്റിലൂടെ ഒരു വിറയൽ പാഞ്ഞു പോയി.കെട്ടി വെച്ച അവളുടെ മുടി അഴിഞ്ഞു വീണു.അത് പാറി പറന്നു അവന്റെ മുഖത്തെ തൊട്ടും തലോടിയും നിന്നു..അവൻ കണ്ണുകൾ അടച്ചു നിന്നു അത് ആസ്വദിക്കുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടു.. അപ്പൊത്തന്നെ വയറ്റിൽ നിന്നും അവന്റെ കൈ എടുത്തു മാറ്റി തിരിഞ്ഞു നിന്നു അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ട് അവനെ പിന്നിലേക്ക് ഉന്തി വിട്ടു..അവൻ കൈ നീട്ടി അവളെ വലിച്ചു ഭിത്തിയിലേക്ക് ചേർത്തു..

അവളുടെ തല ചെറുതായി ഭിത്തിയിലേക്ക് ഇടിച്ചു. "കൊല്ലുമോ നീയെന്നെ.. " അവൾ തല ഉഴിഞ്ഞു പല്ല് കടിച്ചു പിടിച്ചു.. മറുപടിയായി അവൻ അവളിലേക്ക് ചേർന്നു നിന്നു.. അവൾക്ക് കാര്യം മനസ്സിലായില്ല. പക്ഷെ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി. അവൻ അവളുടെ മുഖത്തേക്ക് ശക്തിയായി ഊതി വിട്ടു..സിഗരറ്റ്ൻറെ സ്മെല്.അവൾ ഇഷ്ട കേടോടെ മുഖം തിരിച്ചു. അവൻ അപ്പൊത്തന്നെ അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു വെച്ചു. "പണ്ടേ പറഞ്ഞതാ ഈ സ്മെല് ശീലം ആക്കിക്കോളാൻ..നിനക്കിത് അലർജി ആണെങ്കിൽ എനിക്കിത് എനർജി ആണെന്ന്..അന്നത് കേട്ടില്ല. കൊട്ട കണക്കിന് ഉപദേശം തന്നു നീയെനിക്ക്..ഞാൻ കൊട്ടിക്കൊണ്ട് വരുന്ന പെണ്ണ് ഇതിനോട് അഡ്ജസ്റ്റ് ആവില്ലന്നോ താങ്ങില്ലന്നോ സ്‌മോക്ക് ചെയ്താൽ ഹൈ ലെവലിൽ ഉള്ള ജീവിതം ഇല്ലെന്നോ അങ്ങനെ എന്തൊക്കെയോ..എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വരുന്നുണ്ടെങ്കിൽ അത് നീയായിരിക്കുമെന്ന് നിന്നെ കണ്ടന്നു നാൾ ഞാൻ ഉറപ്പിച്ചതാ. അതുകൊണ്ടാ നിന്നോട് ശീലം ആക്കിക്കോളാൻ പറഞ്ഞത്..

സാരമില്ല..നിന്റെ അലർജി ഞാൻ മാറ്റി തരാം..ഏതായാലും ഞാൻ ഇത് നിർത്താൻ പോകുന്നില്ല..നിന്നെ അഡ്ജസ്റ്റ് ചെയ്യിപ്പിക്കാൻ എനിക്കറിയാം.." എന്നും പറഞ്ഞു അവൻ അവളുടെ കവിളിന് കുത്തി പിടിച്ചു..മറ്റേ കയ്യിൽ ഉള്ള, വലിച്ചു പകുതിയാക്കിയ സിഗരറ്റ് ഉയർത്തി അതിലേക്കു നോക്കി.ശേഷം അവളെയും.അവൻ എന്തിനുള്ള പുറപ്പാട് ആണെന്ന് അവൾക്ക് മനസ്സിലായി..അവന്റെ കൈ തട്ടി മാറ്റാനുള്ള ബലം ഇല്ലായിരുന്നു അവൾക്ക്..മുഖത്ത് ദയനീയത നിറഞ്ഞു..വേണ്ടാന്നുള്ള ഭാവത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കി..ആ നോട്ടം അവൻ കണ്ടില്ലന്നു നടിച്ചു..സിഗരറ്റ് അവളുടെ ചുണ്ടിലേക്ക് വെച്ചു ചുണ്ടുകൾ അടച്ചു പിടിച്ചു..അവൾ കുതറാൻ ഒരു ശ്രമം നടത്തി നോക്കി..പക്ഷെ നടന്നില്ല..അവന്റെ മുഴുവൻ ബലവും അവളിൽ ഉണ്ടായിരുന്നു.അവൾക്ക് ശ്വാസ തടസ്സം അനുഭവപ്പെടാൻ തുടങ്ങി.കണ്ണുകൾ നിറഞ്ഞു ഒഴുകി..അത് കണ്ടു അവൻ അവളെ സ്വന്തന്ത്രയാക്കി.അപ്പോഴേക്കും സിഗരറ്റിൻറെ പുക അവളുടെ വായ ആകെ നിറഞ്ഞിരുന്നു

.അവൾ നെഞ്ചിൽ കൈ വെച്ചു കിതച്ചു കൊണ്ട് അതൊക്കെ പുറത്തേക്ക് വിട്ടു..അല്പ നേരം എന്തെന്നില്ലാതെ ചുമച്ചു.ശേഷം ശ്വാസം വലിച്ചു എടുത്തു..കുറച്ച് നേരം കൊണ്ട് ആകെ വിയർത്തു കുളിച്ചിരുന്നു. മുഖം അമർത്തി തുടച്ചു അണച്ചു കൊണ്ട് അവൾ നിലത്തേക്ക് ഊർന്നു..അവൻ ആ സിഗരറ്റ് കളഞ്ഞില്ല..തന്റെ ചുണ്ടിലേക്ക് ചേർത്തു..ഒരു വട്ടം വലിച്ചു. അവൾക്ക് മുന്നിലായി മുട്ട് കുത്തിയിരുന്നു വായിൽ നിറച്ച പുക സൈഡിലേക്ക് ഊതി വിട്ടു.. "മേലിൽ എന്നോട് കളിക്കാൻ നിക്കരുത്..ഉപ്പാനെയും കൂട്ടി വന്നേക്കുന്നു..നീയെന്നെ സ്നേഹിക്കുന്നില്ലല്ലോ..പിന്നെന്തിനാ ഉപദേശിക്കാനും നന്നാക്കാനും നടക്കുന്നത്..വലിച്ചു വലിച്ചു തീരട്ടെ ഞാൻ.നിനക്ക് നഷ്ടമൊന്നുമില്ലല്ലോ.. ആകെയുള്ള നഷ്ടം ഡാഡ്നാ..അത് ഡാഡ് അങ്ങ് സഹിച്ചോളും..എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്.. പ്രത്യേകിച്ച് ഇതിൽ.. എന്റെ ജീവിതത്തിൽ നിനക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടോ അത്രത്തോളം ഉണ്ട് ഇതിനും..നിർത്തില്ല..ആരും അതും പറഞ്ഞു വരണ്ട എന്റെ അടുത്തേക്ക്.."

അവൻ വിരലുകൾക്കിടയിൽ ഉള്ള സിഗരറ്റ് തറയിലേക്ക് ഇട്ടു..കണ്ണ് നിറഞ്ഞതിന്റെ ഇടയിലും അവൾ അവനെ രൂക്ഷമായി നോക്കി.അവൻ എണീറ്റു ജഗ്ഗിൽ നിന്നും വെള്ളം എടുത്തു അവളുടെ നേരെ നീട്ടി.ഒറ്റ തട്ടിനു ഗ്ലാസും വെള്ളവും അവന്റെ മുഖത്തേക്ക് തെറിപ്പിക്കണമെന്ന് തോന്നി.പക്ഷെ അന്ന് കിട്ടിയ അടി ഓർത്തതും താനേ കൈ നീട്ടി വാങ്ങിക്കുകയും അല്പം കുടിച്ചു ഗ്ലാസ്‌ തറയിലേക്ക് വെക്കുകയും ചെയ്തു..അപ്പോഴും തളർച്ച മാറിയില്ലായിരുന്നു.ആശ്വാസത്തിനെന്നോണം ഭിത്തിയിലേക്ക് ചേർന്നിരുന്നു.അവൻ അവളുടെ അടുത്ത് വന്നിരുന്നു.അവൾ കുടിച്ചു വെച്ച ഗ്ലാസിൽ നിന്നും കുറച്ച് വെള്ളം എടുത്തു കുടിച്ചു ഗ്ലാസ്‌ സൈഡിലേക്ക് നീക്കി വെച്ചു..ശേഷം അവളുടെ തോളിലൂടെ കയ്യിട്ടു അവളെ തന്റെ ചുമലിലേക്ക് ചേർത്തു..അവൾ ദേഷ്യത്തോടെ അവനെ തുറുക്കനെ നോക്കി ചുമൽ കുടയാൻ തുടങ്ങി..അവൻ അപ്പൊത്തന്നെ പിടിച്ച പിടിയാലെ അവളെ നെഞ്ചിലേക്ക് ചേർത്തു.. അവൾക്ക് ദേഷ്യവും കരച്ചിലുമൊക്കെ വരുന്നുണ്ടായിരുന്നു.അതെല്ലാം ഇടിച്ചും കടിച്ചും മാന്തിയും പറിച്ചുമൊക്കെ അവന്റെ നെഞ്ചിൽ തീർക്കാൻ തുടങ്ങി.അവൻ ഒന്നിനും എതിർത്തില്ല..അർഹിക്കുന്നതു പോലെ നിറ പുഞ്ചിരിയോടെ എല്ലാം ഏറ്റു വാങ്ങിച്ചു..

അവളുടെ ദേഷ്യം കെട്ടടങ്ങുന്നതു വരെ അവൾ അത് തുടർന്നു.ഒടുക്കം തളർന്നപ്പോൾ അവന്റെ നെഞ്ചിലേക്ക് മുഖം കുത്തി വീണു. "കഴിഞ്ഞോ..? " അവനൊരു ചിരിയോടെ അവളുടെ നെറുകിൽ തഴുകി..അവൾ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.അവൻ നേരത്തെ പിടിച്ചത് പോലെത്തന്നെ അവന്റെ രണ്ടു കവിളിനും കുത്തി പിടിച്ചു. "നീ ചെയ്യുന്നത് ഒക്കെ തിരിച്ചു ചെയ്യാൻ എനിക്കറിയാം.. ധൈര്യത്തിനു ഒരു കുറവുമില്ല.. ആകെ കുറവുള്ളതു ബലത്തിനാ.. നിന്റെ കൈ കരുത്തിന് മുന്നിൽ ഞാൻ എപ്പോഴും തോറ്റു പോകുന്നു.. തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല.. കൊട്ടേഷൻ കൊടുത്തിട്ടായാലും ഞാൻ നിന്റെ കയ്യും കാലും ഒടിച്ചു വെക്കും.. കേട്ടോടാ തെമ്മാടി.. " അവൾ പിടിച്ച പിടിയാലെ അവനെ പിന്നിലേക്ക് തള്ളി എഴുന്നേറ്റു ബെഡിലേക്ക് കയറി. "കൊണ്ടു മോളെ..ആ വിളി കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു.. " അവൻ എരിവ് വലിച്ചു നെഞ്ച് തടവി കാണിച്ചു കൊണ്ട് പറഞ്ഞു. അവന്റെ മര മോന്ത കാണാൻ വയ്യാത്തത് കാരണം അവൾ ബ്ലാങ്കറ്റ് എടുത്തു തലവഴിയിട്ട് കിടന്നു. 🍁🍁🍁🍁🍁

ഉറങ്ങാൻ കിടന്നിട്ടു ഒരു മണിക്കൂർ ആയി.എന്തെന്തായിട്ടും നുസ്രയ്ക്ക് ഉറക്കം ഏഴയലത്തു കൂടി തട്ടിയില്ല. മനസ്സ് നിറയെ മുന്നയും ചെവി നിറയെ എബി പറഞ്ഞ കാര്യങ്ങളുമാണ്.അവൾ ഓരോന്ന് കൂട്ടിയും കിഴിച്ചും ആലോചിച്ചു. ഇങ്ങനെ നോക്കാതെയും മിണ്ടാതെയും പോയാൽ ഒരിക്കലും തനിക്ക് അവനെ കിട്ടില്ലന്നുള്ള കാര്യം അവൾക്ക് മനസ്സിലായി..No pain no grain എന്നല്ലേ.പിന്നൊന്നും നോക്കിയില്ല..ഫോൺ എടുത്തു മുന്നയ്ക്ക് വിളിച്ചു.. മുന്നയുടെ ഫോൺ കയ്യിൽ തന്നെ ഉണ്ടായിരുന്നു.നുസ്ര കാളിങ് എന്ന് കാണിച്ചതും ദേഷ്യത്തോടെ കട്ട്‌ ചെയ്തു കളഞ്ഞു. അവൾക്ക് ഒരു വേദന തോന്നി.എന്നാലും വിഷമിച്ചു നിന്നില്ല..എന്ത് വന്നാലും പോരാടുക തന്നേന്ന് കരുതി വീണ്ടും വിളിച്ചു..അന്നേരവും അവൻ കട്ട്‌ ചെയ്തു.അവൾ വിളിക്കുന്നത് തുടർന്നു കൊണ്ടിരുന്നു.ഒപ്പം അവൻ കട്ട്‌ ചെയ്യുന്നതും.. വിളിച്ചു വിളിച്ചു അവൾക്ക് മടുത്തില്ല എങ്കിലും കട്ട്‌ ചെയ്തു ചെയ്തു അവന് ദേഷ്യം കയറി.. മടുക്കുമ്പോൾ നിർത്തിക്കോളും.. വിളിച്ചോണ്ട് നിക്കട്ടെ..

അവൻ ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് ഇട്ടു മേലു കഴുകാൻ വേണ്ടി ബാത്‌റൂമിലേക്ക് കയറി.. അവന്റെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കേട്ടു മുഹ്സി റൂമിലേക്ക്‌ വന്നു.നുസ്രയാണെന്ന് കണ്ടതും അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.അവൾ വേഗം കാൾ അറ്റൻഡ് ചെയ്തു. "മുന്ന പ്ലീസ്.. കട്ട്‌ ചെയ്യരുത്.. എനിക്ക് പറയാനുള്ളത് കേൾക്കണം.പ്ലീസ് പ്ലീസ്.. " "മുന്നയല്ല.. മുഹ്സിയാ ഇത്.. അവന്റെ ഇത്ത.. " "ഇ.. ഇത്തയോ.. ഞാൻ.. ഞാൻ മുന്നയാണെന്ന് കരുതി... " മുഴുവൻ പറഞ്ഞില്ല.നുസ്രയ്ക്ക് ചമ്മൽ അനുഭവപ്പെട്ടു..മുഹ്സി ഒന്ന് ചിരിച്ചു. "സോറി ഇത്ത..ഞാൻ മുന്നയാണെന്ന് കരുതിയാ.. നിങ്ങൾ ആവും എടുക്കുന്നേന്ന് അറിഞ്ഞില്ല.. " നുസ്ര വീണ്ടും പറഞ്ഞു. "അതു സാരല്യ..അവൻ ബാത്‌റൂമിലാ.. കൊറേ നേരായി ഫോൺ റിങ് ചെയ്യുന്നത് കേൾക്കുന്നു..അതാ വന്നെടുത്തെ.. ആദ്യം അവൻ കട്ട്‌ ചെയ്തു കളഞ്ഞു. അല്ലേ..? " മുഹ്സി ചിരിയോടെ ചോദിച്ചു.. നുസ്ര വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ ഒന്ന് മൂളി കൊടുത്തു. "നീ അതൊന്നും കാര്യമാക്കണ്ട.. അവന് ദേഷ്യം ഇത്തിരി കൂടുതലാ.. നീ വിളിച്ചോണ്ട് നിന്നോ..

അവഗണിക്കുന്നത് ഒന്നും നോക്കണ്ട. ആവശ്യക്കാരന് ഔചിത്യമില്ലന്നല്ലേ.." "അപ്പൊ ഇത്താക്ക് അറിയാമോ..? " നുസ്ര മടിച്ചു മടിച്ചു ചോദിച്ചു. "ഉവ്വ്..എനിക്കെല്ലാം അറിയാം.. ഒന്നും അവൻ എന്നോട് മറച്ചു വെക്കാറില്ല..എല്ലാ കാര്യങ്ങളും പറഞ്ഞു..ഒരു അവിവേകം കാരണം നിനക്ക് അവന്റെ ഫ്രണ്ട്ഷിപ്‌ പോലും നഷ്ടപ്പെട്ടു പോയി.. അല്ലേ..? " "ഇത്താ.. ഞാൻ.. " നുസ്ര ഒന്നും പറയാൻ ആവാതെ ഉഴറി. "നുസ്ര എന്തിനാ വിഷമിക്കണേ.. ഒരാളോട് ഇഷ്ടം തോന്നുന്നത് തെറ്റൊന്നുമല്ലാ.. അവനോടുള്ള ഇഷ്ടം കൊണ്ടല്ലേ എല്ലാം.. ഞാൻ പറഞ്ഞല്ലോ.. അത് നിന്റെ അവിവേകം ആയിട്ടേ ഞാൻ കാണുന്നുള്ളൂ.. ഞാൻ പറഞ്ഞു മനസിലാക്കാം അവനെ.. നീ വിഷമിക്കാതെ ഇരി..ഒപ്പം നീയും പരമാവധി ശ്രമിച്ചു നോക്ക്..കേട്ടോ.. " മുഹ്സിയുടെ വാക്കുകൾ നുസ്രയ്ക്ക് വല്യ ആശ്വാസവും ധൈര്യവുമായി തോന്നി..സന്തോഷത്തോടെ ശെരിയെന്നു പറഞ്ഞു..മുഹ്സി അതൊക്കെ വിട്ടു നുസ്രയെ കുറിച്ച് ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു.. നുസ്ര എല്ലാത്തിനും നല്ലത് പോലെ മറുപടി കൊടുത്തു..

ശേഷം മുഹ്സിയോടും ഓരോന്ന് ചോദിച്ചറിയാൻ തുടങ്ങി..ആ കുറച്ച് നേരം കൊണ്ട് തന്നെ മുഹ്സിയും നുസ്രയും ഒരുപാട് അടുത്തു.. ലൈലയെ പോലെത്തന്നെ മനസ്സ് നിറയെ സ്നേഹമുള്ള ഒരു പെണ്ണാണ് നുസ്രയെന്നു മുഹ്സിക്ക് ആ സംസാരം കൊണ്ട് മനസ്സിലായി.. മുന്ന ബാത്റൂം തുറക്കുന്ന ശബ്ദം കേട്ടതും വെക്കുവാണെന്നും പറഞ്ഞു മുഹ്സി കാൾ കട്ട്‌ ചെയ്തു ഫോൺ ബെഡിലേക്ക് ഇട്ടു വേഗം പുറത്തേക്ക് ഇറങ്ങി.. എന്തായാലും മുന്നയോട് സംസാരിച്ചു നുസ്രയോടുള്ള ദേഷ്യം ഇല്ലാതെ ആക്കണമെന്നായിരുന്നു മുഹ്സിയുടെ മനസ്സ് നിറയെ.. അതിനൊരു അവസരത്തിനായി അവൾ കാത്ത് നിന്നു. ❤❤❤❤❤❤ രാവിലെ കണ്ണ് തുറന്ന താജ്, മുന്നിൽ നിന്നു മുടി തുവർത്തുന്ന ലൈലയെ കണ്ടു അന്തം വിട്ടു പോയി.അവൻ കണ്ണും തള്ളി അവളെ തന്നെ നോക്കി. "എന്താണ്ടാ രാവിലെതന്നെ.. നിനക്കൊന്നും വേറെ പണിയില്ലേ.. എപ്പോഴും ദേഹത്തേക്ക് നോക്കിക്കോളും.. " അവന്റെ നോട്ടം അവൾക്ക് ഇഷ്ടപ്പെടില്ല..കയ്യിലെ ടവൽ അവന്റെ മുഖത്തേക്ക് എറിഞ്ഞു..

അവൻ അപ്പൊത്തന്നെ അത് എടുത്തു മാറ്റി അവളെ അടിമുടി നോക്കി കണ്ണുരുട്ടി.. "എന്താടാ തെണ്ടി ഇങ്ങനെ നോക്കുന്നെ.. " "ആരോടു ചോദിച്ചിട്ടാ ടീ നീയെന്റെ ഡ്രസ്സ്‌ എടുത്തിട്ടത്.." അവൻ അവൾ ഇട്ടിരിക്കുന്ന തന്റെ ടീ ഷർട്ടിലേക്കും ത്രീ ഫോർത്തിലേക്കും തന്നെ നോക്കി. "ഓ അതോ..എനിക്ക് ഇടാൻ ഡ്രസ്സ്‌ വേണ്ടേ.. " അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു. "അപ്പൊ ഇന്നാളു വാങ്ങിച്ചു തന്നതോ.. " അവൻ ദേഷ്യത്തോടെ എണീറ്റിരുന്നു.. "എല്ലാം വാഷ് ചെയ്തു ഇട്ടേക്കുവാ.. പിന്നെ അതിൽ ആകെ രണ്ടു മൂന്നെണ്ണം അല്ലേ ഉണ്ടാരുന്നുള്ളൂ.. ഒരുദിവസം തന്നെ മൂന്നാലു വട്ടം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്ന ഞാനിപ്പോ ഒരുദിവസം ഒന്ന് വെച്ചു അഡ്ജസ്റ്റ് ചെയ്യുന്നു..ഈ പിടിച്ചു നിക്കൽ എങ്ങനെയാന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ..ഇപ്പോ വേറെ നിവർത്തിയൊന്നും ഇല്ലാഞ്ഞിട്ട് എടുത്തിട്ടതാ..ഇഷ്ടപ്പെട്ടില്ലങ്കിൽ സാരമില്ല..അങ്ങ് സഹിച്ചേര്..ഞാൻ മാറ്റാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല.. " "വിളച്ചിൽ എടുക്കല്ലേ മോളെ..നീ revenge ചെയ്യുകയാണെന്ന് എനിക്കറിയാം.. മിനിയാന്ന് ഞാൻ നിന്റെ ഡ്രസ്സ്‌ മാറ്റി എന്റെ ഷർട്ട്‌ ഇട്ടു തന്നതിനുള്ള റിവഞ്ച്.. ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ അങ്ങനെ ചെയ്തൂന്ന് കരുതി നീയത് സ്ഥിരം ആക്കാൻ ഒന്നും നോക്കണ്ട.. ഇപ്പോ മാറ്റിക്കോണം എന്റെ ഡ്രസ്സ്‌.. "

"ദേ.. വായിൽ വരുന്നത് വിളിച്ചു പറയരുത്.. ഇവിടെ മനുഷ്യനു ഇടാൻ ഡ്രസ്സ്‌ ഇല്ല.. അപ്പോഴാ അവന്റെ കോപ്പിലെ റിവഞ്ചുo മണ്ണാങ്കട്ടയും.. ഇത് മാറ്റിയാൽ പിന്നെ ഞാൻ തുണി ഇല്ലാണ്ട് നിക്കേണ്ടി വരും.. " അവൾ നിന്നു കലി തുള്ളി.. അത് കണ്ടു അവന്റെ ചുണ്ടിൽ കുറുമ്പ് ഉള്ളൊരു ചിരി വിരിഞ്ഞു.. അവൻ എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു.. അവളുടെ ഇടുപ്പിൽ കൈ വെച്ചു അവളുടെ കാതോരം മുഖം അടുപ്പിച്ചു. "പറഞ്ഞു കൊതിപ്പിക്കല്ലേ ടീ.. " ശബ്ദത്തിനൊപ്പം അവന്റെ ശ്വാസവും അവളുടെ ചെവിക്കുള്ളിലേക്ക് കയറി.. അവളൊന്നു പിടഞ്ഞു.. അത് കണ്ടു അവൻ അവളുടെ മുഖത്തേക്ക് നോക്കിയതും "ചീ.. വൃത്തികെട്ടവനെ.." എന്നും പറഞ്ഞു അവൾ അവനെ പിടിച്ചു തള്ളി. അവളുടെ മിഴികളിൽ പതിവ് ദേഷ്യത്തിന് അപ്പുറം മറ്റെന്തോ വിരിഞ്ഞതു അവൻ കണ്ടിരുന്നു.. അതു മതിയായിരുന്നു അവന്.. അവന്റെ ചുണ്ടിലെ കുറുമ്പ് മുഖത്തേക്കും വ്യാപിച്ചു.. അവൻ അവളെ തന്നെ നോക്കി നിന്നു. ആദ്യമായി അവന്റെ നോട്ടത്തിന് മുന്നിൽ പതറുന്നത് അവൾ അറിഞ്ഞു..

നെറ്റിയിൽ നിന്നും ചെന്നിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു..എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല..വേഗം ബെഡിലെ ബെഡ് ഷീറ്റ് മാറ്റി വേറേതു എടുത്തു വിരിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.. അവന് വല്ലാതെ ചിരി വരുന്നുണ്ടായിരുന്നു. പക്ഷെ ചിരിക്കാൻ ഒന്നും നിന്നില്ല.. ഏതു നേരത്താ അവൾ വയലൻറ്റാവുകയെന്നു പറയാൻ പറ്റില്ല.. ഇന്നലെ രാത്രി നെഞ്ചിൻ കൂടു കലക്കി തന്നവളാ.. ഇതുവരെ ആ വേദന മാറിട്ടില്ല..അവൻ ടൗവൽ എടുത്തു ബാത്റൂമിലേക്ക് കയറി.. കുളി കഴിഞ്ഞു വരുമ്പോഴേക്കും അവനുള്ള കോഫി അവൾ കൊണ്ട് വന്നിരുന്നു.. "ഇവിടെത്തെ കാറിന്റെ ചാവി ഒന്ന് ടേബിളിൽ വെച്ചേര്.. എനിക്കൊന്നു വീട് വരെ പോകണം.. " അവന് നേരെ കോഫി നീട്ടുമ്പോൾ അവൾ പറഞ്ഞു.. "എന്തിന്..? " കോഫി വാങ്ങിച്ചു അവൻ ഗൗരവത്തോടെ അവളെ നോക്കി.. അവൾ പറഞ്ഞ മറുപടി കേട്ടു അവന് ചെറു വിരൽ തൊട്ടങ്ങ് കയറി വന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story