ഏഴാം ബഹർ: ഭാഗം 4

ezhambahar

രചന: SHAMSEENA FIROZ

"നീയോ... " താജ്ന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവൾ ചോദിച്ചു...അപ്പോഴും അവളുടെ ശ്വാസം നേരെ വീണിട്ടില്ലായിരുന്നു.. "പിന്നെ ആരാന്നാ വിചാരിച്ചേ..." "നിനക്കെന്തിന്റെ കേടായിട്ടാ എപ്പോഴും പാത്തും പതുങ്ങിയും എന്റെ പിന്നാലെ വരുന്നത്...എങ്ങോട്ട് തിരിഞ്ഞാലും അവിടൊക്കെ ഉണ്ടാകും മനുഷ്യൻമാരുടെ സ്വൈര്യം കളയാൻ വേണ്ടി... " "അതു തന്നെയാടീ എനിക്ക് നിന്നോടും ചോദിക്കാൻ ഉള്ളത്..പാത്തും പതുങ്ങിയും നീയിതു എങ്ങോട്ടാ..എപ്പോ നോക്കിയാലും ഒരു ലൈബ്രറി...കാണുമ്പോൾ തന്നെ ഒരു വശപിശക്...സത്യം പറയടീ..എന്താ നിനക്ക് ഇവിടൊരു ചുറ്റിക്കളി... " "അയ്യോ...അപ്പൊ നീയതൊന്നും അറിഞ്ഞില്ലേ...മൊത്തം വശപിശക് തന്നെയാ...ചുറ്റിക്കളിന്ന് പറഞ്ഞാൽ വല്യ ചുറ്റിക്കളിയാ...തത്കാലം അതിപ്പോ നിന്നോട് പറയാൻ മനസ്സില്ല...മാറുന്നുണ്ടോ ഒന്നങ്ങോട്ട്‌... " "ഇല്ല...പറഞ്ഞിട്ട് പോയാ മതി പൊന്നു മോള്...പറയാതെ ഇവിടെന്ന്,,എന്റെ അടുത്തുന്ന് പോകാൻ പറ്റുമെന്ന് വിചാരിക്കണ്ട നീ... "

"വിചാരമൊന്നുമില്ല..പോകുകയാ...ഒന്നു മാറി നിക്കടാ... " അവളവനെ കടന്നു പോകാൻ നോക്കി..അവൻ വിട്ടില്ല..അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഭിത്തിയിലേക്ക് ചേർത്തു..അവള് ഞെട്ടി തരിച്ചു നോക്കിയതും അവൻ അവളുടെ കയ്യിലെ പുസ്തകം പിടിച്ചു വാങ്ങിച്ചു ഡെസ്കിലേക്ക് ഇട്ടു.. "ഭ്രാന്താണോ നിനക്ക്... " "ശ്.... " അവൻ അവളുടെ നേർക്ക് അടുത്തു..അവൾ ഒന്നൂടെ ഭിത്തിയിലേക്ക് ചേർന്ന് നിന്നു.. "പറയെടി...എന്താ നിനക്ക് സദാ നേരവും ലൈബ്രറിയിൽ കാര്യം.. " "എനിക്ക് എന്തൊക്കെ കാര്യങ്ങൾ ഉണ്ടാകും...അതൊക്കെ നിന്നോട് പറയണ്ട കാര്യമില്ല...പറയാൻ എനിക്ക് സൗകര്യമില്ലന്ന് പറഞ്ഞില്ലേ... " "ചീ...പറയെടി പുല്ലേ...ചോദിച്ചതിനുള്ള മറുപടി പറയാനാ പറഞ്ഞേ... " തൊട്ടു മുന്നിൽ നിന്നുമുള്ള അവന്റെ അലർച്ച കേട്ടു അവളൊന്നു വിറച്ചു പോയി.. "എല്ലാവരും എന്തിനാ ലൈബ്രറിയിൽ പോകുന്നേ...അതിന് തന്നെ... " അവളുടെ ശബ്ദം താണു.. "എന്നാലും ഉടക്കിത്തരം മാത്രെ പറയുള്ളു...ശെരിക്കു പറയെടി... "

"വായിക്കാൻ...പുസ്തകം എടുക്കാൻ..അല്ലാതെന്തിനാ... " ഒന്നു താണ അവളുടെ ശബ്ദം വീണ്ടും പൊങ്ങി.. "അപ്പൊ മാഡം ഒരു ദിവസം എത്ര പുസ്തകം എടുക്കും...എത്ര പുസ്തകം വായിക്കും...നീയാരെടി...എഴുത്തച്ഛന്റെ മോളോ... " "അല്ലടാ...നിന്റെ കാലന്റെ...ഇതാ ഞാൻ പറഞ്ഞെ എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരരുതെന്ന്...ബാക്കിയൊക്കെ പോട്ടെന്ന് വെക്കാം...ഇതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങളാ...കുറച്ചെങ്കിലും നാണം വേണം അമൻ...ലേശം ഉളുപ്പ്...ഇങ്ങനെ എന്റെ പിന്നാലെ മണപ്പിച്ചു നടക്കാൻ...എവിടുന്ന് അല്ലേ അതൊക്കെ... " അവൾ പുച്ഛത്തോടെ മുഖം തിരിച്ചു.. "ഈ കിടന്നു എന്റെ മുന്നിൽ തുള്ളുന്നതിനൊക്കെ ഉള്ളത് നിനക്ക് ഞാൻ പലിശയും കൂട്ട് പലിശയും ചേർത്തു കെട്ടു കഴിഞ്ഞു തന്നോളമെടീ...ഇപ്പോ ഞാൻ നിന്നെ പിടിച്ചു വലിച്ചു ഇതിന്റെ അകത്തേക്ക് കയറ്റിയത് അതിനൊന്നുമല്ല... എനിക്ക് അല്പം സംസാരിക്കണം...നീയിവിടെ വന്നിരി... " അവൻ ഡെസ്ക്ക് അവളുടെ മുന്നിലേക്ക് വലിച്ചിട്ടു അതിൽ കയറിയിരുന്നു പറഞ്ഞു..

"എനിക്ക് സംസാരിക്കാൻ ഇല്ല.. " "നിന്നോട് സംസാരിക്കാൻ ഉണ്ടോന്ന് ഞാൻ ചോദിച്ചില്ലല്ലോ...എനിക്ക് സംസാരിക്കാൻ ഉണ്ടെന്നാ പറഞ്ഞത്...ഇവിടെ വന്നിരിക്ക് ലൈല...വെറുതെ എന്റെ ദേഷ്യം കൂട്ടരുത്... " "Please leave me...താല്പര്യം ഇല്ലാത്ത എന്നെ പിടിച്ചു നിർത്തുന്നതു എന്തിനാ...നിന്റെ ടോക്ക് കേൾക്കാൻ നിർബന്ധിക്കുന്നത് എന്തിനാ..എല്ലാവരുടെയും മുന്നിൽ നിന്നും എനിക്ക് തരുന്ന സ്ട്രെസ് മതിയാവാഞ്ഞിട്ടാണോ ഇപ്പോ ഒറ്റയ്ക്ക് കിട്ടുന്ന നേരത്തും എന്നെ ഡിസ്റ്റർബ് ചെയ്യുന്നത്...ബെല്ല് അടിച്ചത് കേട്ടില്ലേ നീ...എനിക്ക് വീട്ടിൽ പോണം..നിന്നെ പോലെ തോന്നുന്ന സമയത്തു കയറി പോയാൽ പോരാ...ഒന്നു എണീറ്റു പോകുന്നുണ്ടോ...കുട്ടിച്ചാത്താനെ പോലെ മുന്നിൽ വന്നു കുത്തിയിരിക്കുന്നു... " അവളുടെ ക്ഷമ നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.. "ശെരി...പൊക്കോ..." അവനൊരു കൂസലും ഇല്ലാതെ എഴുന്നേറ്റു വഴി മാറി കൊടുത്തു..അവളവനെ രൂക്ഷമായി ഒന്നു നോക്കി മുന്നോട്ടു നടന്നു..കഴുത്തിൽ ഷാൾ മുറുകുന്നത് പോലെ തോന്നിയ അവൾ തിരിഞ്ഞു നോക്കി...ഷാളിന്റെ ഒരറ്റം അവൻറെ കയ്യിൽ ആണെന്ന് കണ്ടതും അവൾക്ക് ചെറു വിരൽ തൊട്ടങ്ങു കയറി വന്നു..

"നാറി..വിടെടാ..." "നാറി നിന്റെ മറ്റവൻ....ഇതാ നിന്റെ ബുക്ക്‌...ഇത് തരാനാ.." അവൻ ഡെസ്കിൽ ഇരിക്കുന്ന പുസ്തകം എടുത്തോണ്ട് അവളുടെ അടുത്തേക്ക് വന്നു.. "അതിന് തട്ടത്തിൽ പിടിച്ചു വലിക്കാണോ വേണ്ടത്...എന്റെ ചെവി പൊട്ടിട്ട് ഒന്നുല്ല..വിളിച്ചാൽ കേൾക്കും.." "എനിക്ക് വലിക്കണം തോന്നി...വലിച്ചു...വേണമെന്ന് തോന്നിയാൽ ഇനിയും വലിക്കും..തട്ടം മാത്രല്ല...നിന്നെയും...കാണണോ... " എന്നു ചോദിച്ചോണ്ട് അവൻ അവളുടെ അരയിലൂടെ കയ്യിട്ടു വലിച്ചു അവൻറെ ദേഹത്തേക്ക് ചേർത്തു നിർത്തി...പ്രതീക്ഷിക്കാത്തതായോണ്ട് അവളൊന്നു ഞെട്ടി വിറച്ചു..എന്നാലും ആ ഞെട്ടലോ വിറയലോ ഒന്നും അവളവൻറെ മുന്നിൽ കാണിച്ചില്ല..അവളപ്പോ തന്നെ അവനെ പിടിച്ചു ആഞ്ഞു തള്ളി.. "നാറിയല്ലടാ നീ...ചെറ്റയാ...മുഴു ചെറ്റ..ഇത്രേം നാളും കയ്യിൽ പിടിച്ചു വലിക്കൽ മാത്രമേ ഉണ്ടാരുന്നുള്ളൂ..ഇപ്പോ തുണിയിലും ദേഹത്തും പിടിച്ചു വലിക്കാൻ തുടങ്ങിയോ...മരപ്പട്ടി...തെണ്ടീ...എന്ത് ധൈര്യത്തിലാ നീ എന്റെ ദേഹത്ത് തൊടുന്നത്... "

"ധൈര്യത്തിനൊന്നും ഒരു കുറവുമില്ലന്നു നിനക്ക് അറിയാമല്ലോ...പ്രത്യേകിച്ച് നിന്റെ കാര്യത്തിൽ..എന്റെ പെണ്ണിനെ തൊടുന്നതിന് ഞാനാരെയാ പേടിക്കേണ്ടത്...നാറിയെന്നോ ചെറ്റയെന്നോ എന്ത് വേണേലും വിളിച്ചോ...സന്തോഷം...ഞാൻ അതെങ്കിലുമൊക്കെ ആണല്ലോ.. നീയോ...നിന്നെ എന്താ ഞാൻ വിളിക്കേണ്ടത്..മൂരാച്ചിന്നോ..മുരടിന്നോ..എന്തൊരു ജന്മാടീ നീ...ഇത്രേം തണ്ടും തടിയുമുള്ള ആണൊരുത്തൻ നിന്നെ തൊട്ടു തൊട്ടില്ലന്നു പറഞ്ഞു നിക്കുമ്പോൾ നിനക്ക് ഒന്നും തോന്നുന്നില്ലേടീ...എന്റെ ദേഹത്തേക്ക് വലിച്ചിട്ടപ്പോഴും നിനക്ക് ഒരു വികാരവും ഉണ്ടായില്ലേ...ഞാൻ നിന്നെ സ്പർശിക്കുമ്പോഴോന്നും നിനക്ക് അസ്വാഭാവികമായി ഒന്നും തോന്നാറില്ലേടീ...അറ്റ്ലീസ്റ്റ് ഞാൻ അടുത്ത് വരുമ്പോൾ ശരീരത്തിൽ ഒരു വിയർപ്പ് എങ്കിലും പൊടിയണമല്ലോ...എവിടുന്ന്... നീയിനി പെണ്ണ് തന്നെയാണോ...വെറും ബോഡി മാത്രെ ഒള്ളോ..ഒരു മൈൻഡോ ഇമോഷൻസൊ ഒന്നും ഇല്ലേ പോത്തേ നിനക്ക്...നിന്നെയൊക്കെ പ്രേമിച്ചു നടക്കുന്നതിലും ഭേദം ഒരു ശിലയെ കെട്ടിപിടിച്ചു ഇരിക്കുന്നതാ.." "ക്യാന്റീനിന്റെ പിൻഭാഗത്തുണ്ട്...അങ്ങോട്ടേക്ക് ചെല്ല്..പടു കൂറ്റൻ ശില തന്നെയുണ്ട്...

നിന്റെ ഹൈറ്റിനും വെയിറ്റിനും കറക്റ്റ് മാച്ചിങ് ആയിരിക്കും... " അവളുടെ മുഖത്ത് പരിഹാസം.. "ടീ.. " "ഒന്നു പോടാപ്പാ അവിടുന്ന്...നീ അടുത്ത് വരുമ്പോഴും തൊടുമ്പോഴുമൊക്കെ രോമാഞ്ചിഫിക്കേഷനും വൈബ്രേഷനും ഉണ്ടാവണമെങ്കിൽ എനിക്ക് നിന്നോട് പ്രണയം ഉണ്ടാകണം...ഇതിപ്പോ പ്രണയം പോയിട്ട് എനിക്ക് നിന്നോടൊരു അട്ട്രാക്ഷൻ പോലും തോന്നിട്ടില്ല...പിന്നെയല്ലേ ഫീലിംഗ്സ്..." "അപ്പോ നിനക്ക് ഇതുവരെ എന്നോട് ഒന്നും തന്നെ തോന്നീട്ടില്ലന്നാണോ... " "ഇല്ലന്നല്ലേ പറഞ്ഞത്... " എന്നു ദേഷ്യത്തോടെ പറഞ്ഞോണ്ട് അവൾ അവൻറെ കയ്യിൽ നിന്നും ഷാൾ വലിക്കാൻ നോക്കിയതും അവൻ അതേ ഫോഴ്സിൽ തിരിച്ചു വലിച്ചു...പെട്ടെന്നാണ് അവളുടെ തലയിൽ നിന്നും ഷാൾ ഇളകി നിലത്തേക്ക് ഊർന്നു വീണത്..അപ്പോഴും ഒരറ്റം അവൻറെ കയ്യിൽ തന്നെയായിരുന്നു.. "യൂ... " "അതേ..ഞാൻ തന്നെ.. " "അമൻ...വെറുതെ കളിക്കാൻ നിക്കരുത്..അതിങ്ങു താ.. " "ഇല്ലാ.. " അവൻ ഷാൾ ചുരുട്ടി എടുത്തു കൈ പിന്നിലേക്ക് ആക്കി വെച്ചു..

"വൃത്തികേട് കാണിക്കരുത്..തരാനാ പറഞ്ഞത്... " എന്ന് പറഞ്ഞു അവൾ അവന്റെ നേർക്കു കൈ നീട്ടിയതും അറിയാതെ അവന്റെ കണ്ണുകൾ അവളുടെ മുഖത്തുന്ന് തെന്നി മാറി അവളുടെ ശരീരത്തിലേക്ക് ഒന്ന് ചെന്നു..അത് കണ്ടതും അവളപ്പോ തന്നെ തിരിഞ്ഞു നിന്നു..അവന്റെ ചുണ്ടിൽ പതിവ് ഇല്ലാത്തൊരു ചിരി വിരിഞ്ഞു.. "ഇതാ നിന്റെ ഷാൾ...എനിക്കൊന്നും വേണ്ടാ...തട്ടം ഇട്ടു കാണാൻ തന്നെയാ ഭംഗി.. " അവൻ പിന്നിലൂടെ ചെന്നു ഷാൾ അവളുടെ തലയിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു...അവളൊന്നും മിണ്ടിയില്ല...വല്ലതും പറഞ്ഞാൽ അധികം ആയി പോകുമെന്ന് അവൾക്ക് അറിയാം..അത്രക്കും ദേഷ്യം വരുന്നുണ്ടായിരുന്നു അവൾക്ക്.. "മോളെ ലൈല..കളിക്കാൻ നിന്നത് ഞാനല്ല...നീയാ...നിനക്ക് പറ്റില്ലന്ന് ആകുമ്പോൾ ഒടുക്കം നീ അവനെ ഇറക്കിയല്ലേ എനിക്ക് നേരെ.. " അവളൊന്നും മിണ്ടാത്തത് കണ്ടു അവളെ വായ തുറപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞു.. "എന്തേ..പേടിയുണ്ടോ നിനക്ക്...

എല്ലാ എലെക്ഷനും ഉശിരോടെയും വീറോടെയും മത്സരിച്ചു വൻ വിജയം നേടി സ്ഥാനത്തു ഇരിക്കുന്ന നിന്റെ വാപ്പാന്റെ അതേ രക്തമാണ് നിനക്ക് എങ്കിൽ നിന്റെ എതിരാളിയായ മുന്നയോട് ഒപ്പം മത്സരിച്ചു ജയിച്ചു കാണിക്കടാ നീ..." "ടീ ടീ...പറഞ്ഞു പറഞ്ഞു വാപ്പാനെ പറയാൻ നിന്നാൽ ഉണ്ടല്ലോ...നിന്റെ വെളുത്തുരുണ്ടിരിക്കുന്ന കവിളത്ത് എന്റെ ഈ അഞ്ചു വിരലങ്ങു അച്ചടിച്ചതു പോലെ കിടക്കും... " "പിന്നേ...ഒലത്തും നീ..ഡയലോഗ് മാത്രെ ഒള്ളൂ...അതിനുള്ള ധൈര്യമൊന്നും നിനക്കില്ല..ഉണ്ടെങ്കിൽ അടിക്കടാ..." "പിശാശ്...എന്റെ കയ്യിന്നു വാങ്ങിച്ചേ അടങ്ങുള്ളൂ.. " അവൻ അവളെ നോക്കി പല്ല് ഇറുമ്മി.. "എന്തേ...അടിക്കുന്നില്ലേ... " "പലിശയും കൂട്ട് പലിശയും ചേർത്ത് കെട്ടു കഴിഞ്ഞങ്ങു തരാമെന്ന് പറഞ്ഞല്ലോ...അതോണ്ട് ഇപ്പം മോള് ചെല്ല്..." "ആഹാ...എന്ത് നല്ല നടക്കാത്ത സ്വപ്നം... " എന്ന് പറഞ്ഞോണ്ട് അവനെ ഒന്ന് പുച്ഛിച്ചു കൊണ്ട് അവള് കയ്യിലെ പുസ്തകത്തിലേക്ക് നോക്കി മുന്നോട്ടു നടക്കാൻ തുനിഞ്ഞു..

"ലൈല...കൂടുതൽ നേരം ഇവിടെ ചുറ്റി കറങ്ങാൻ നിക്കാതെ വേഗം പോകാൻ നോക്ക്..നിന്റെ ബസ്സ് പോയിക്കാണും...അടുത്തത് കൂടെ മിസ്സ്‌ ആക്കണ്ട..ചെല്ല്.. " അവൻ ഗൗരവത്തോടെ പറഞ്ഞു..തട്ടിനു മുട്ടെന്ന പോൽ അതൊക്കെ എന്റെ ഇഷ്ടമെന്ന് പറയാൻ തോന്നിയെങ്കിലും ഇനിയുള്ള ബസ്സ് പോയാൽ പിന്നെ അടുത്തതു ഒരു മണിക്കൂർ കഴിഞ്ഞാണെന്നും വൈകി ചെന്നാലുള്ള വീട്ടിലെ അവസ്ഥ എന്താണെന്ന് ഓർത്തതും അവള് അവിടെന്ന് തിരിഞ്ഞു നടന്നു.. "എന്തായാലും എന്റെ പുറകെ ഇവിടേം വരെ മണപ്പിച്ചു വന്നതല്ലേ...വെറുതെ വിടുന്നത് എങ്ങനെയാ...ഇതൊന്നു ലൈബ്രറിയിൽ വെച്ചേര്... " പെട്ടെന്ന് അവൾ അവന്റെ അടുത്ത് വന്നു പുസ്തകം അവന്റെ കയ്യിൽ വെച്ചു കൊടുത്തു പറഞ്ഞു...അവനെന്തോ പറയാൻ ഒരുങ്ങിയതും അവള് വേഗം അവിടെന്ന് നടന്നു...അവൻ കയ്യിലെ പുസ്തകത്തിലേക്ക് നോക്കി..ശേഷം ഒരു ചിരിയോടെ അവൾ നടന്നു നീങ്ങുന്നതും നോക്കി അവിടെ തന്നെ നിന്നു.. ** ബസ്സിൽ ഇരിക്കുമ്പോഴും ബസ് ഇറങ്ങി നടക്കുമ്പോഴുമെല്ലാം അവളുടെ ചിന്തയിൽ താജ് ആയിരുന്നു..

അവനോടു വീര വാദം മുഴക്കാമെന്നെയുള്ളൂ...വിയർപ്പും വിറയലുമൊന്നും ഇല്ലെന്ന്..അവൻ അങ്ങനെ പിടിച്ചു വലിക്കുമെന്ന് കരുതിയിട്ടെ ഇല്ലായിരുന്നു...ഞെട്ടിയത് മാത്രല്ല..ദേഹമാസകലം ഒരു വിറയൽ പടർന്നു കയറിയതാ...ഏതു പെണ്ണാ ആണൊരുത്തന്റെ തീവ്രമായ ശബ്ദത്തിനും നോട്ടത്തിനും മുന്നിൽ ഒരിക്കലെങ്കിലും പതറാതെ പോവുക..അതിനി മനസ്സിൽ എത്രയൊക്കെ ദേഷ്യവും വെറുപ്പും ഉണ്ടെന്നാൽ പോലും..എന്നിട്ടും അതൊന്നു അവന്റെ മുന്നിൽ കാണിക്കാതെ നിന്നത് ഞാൻ പതറി പോകുന്നുണ്ടെന്നു അവൻ അറിയാതെ ഇരിക്കാനാണ്..അറിഞ്ഞിരുന്നു എങ്കിൽ അവൻ ഇനി എന്നെ തോല്പിക്കാനും പേടിപ്പിക്കാനും ഇത് തന്നെ ആവർത്തിച്ചെന്നു വരും..അല്ലാതെ അവൻ പറഞ്ഞ തരത്തിലുള്ള ഒരു ഫീലിംഗ്സും തോന്നാതെ ഇരുന്നിട്ടല്ലാ.. പാടില്ല ലൈല..ഒരിക്കലും ഒരാളുടെ മുന്നിൽ പോലും ഭയം കാണിക്കാൻ പാടില്ല..ഒന്ന് കൊണ്ടും ധൈര്യം കൈ വിടാൻ പാടില്ല... വരുമ്പോൾ ഒന്ന് ലൈബ്രറിയിൽ കയറാനും കഴിഞ്ഞില്ല..

അതെങ്ങനെയാ..എങ്ങോട്ടു തിരിഞ്ഞാലും ആ നാറി തെണ്ടി ഉണ്ടാവും..ഇവൻ എന്തിനാ റബ്ബേ എന്നെ ഇങ്ങനെ ഫോളോ ചെയ്യുന്നത്..ഇനി ഞാൻ വല്ല പിടി കിട്ടാ പുള്ളിയും ആണെന്നാണോ അവന്റെ മനസ്സിൽ..അന്നേരത്തെ ദേഷ്യത്തിനാ ബുക്ക്‌ ഒക്കെ അവന്റെ കയ്യിൽ വെച്ചു കൊടുത്തത്..അതേതായാലും നന്നായി..എന്റെ ഊഹം ശെരി ആണെങ്കിൽ അവൻ ആ പുസ്തകമൊക്കെ അരിച്ചു പെറുക്കാതെ നിക്കില്ല..അതിൽ എഴുത്തും കുത്തൊന്നുമില്ല..അതോണ്ട് രക്ഷപെട്ടു..അവന് നമ്മളോട് ഉള്ള സംശയവും തീർന്നു കിട്ടും..എനിക്ക് എന്തോ ചുറ്റിക്കളി ഉണ്ടെന്നാണ് അവന്റെ വിചാരം...അവന്റെ ആ വിചാരം ഇല്ലാതെ ആക്കണം..അവൻ എന്നെ ഫോളോ ചെയ്യുന്നത് നിർത്തിയാൽ മാത്രമേ എനിക്ക് ആ ഗോസ്റ്റിനെ കണ്ടു പിടിക്കാൻ കഴിയുകയുള്ളൂ.. ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ നടത്തത്തിന്റെ വേഗത വർധിപ്പിച്ചു.. ** "കയറി പോകാൻ വരട്ടെ... " സ്റ്റെയർ കയറി മുകളിലേക്ക് പോകാൻ നോക്കിയ അവളുടെ പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം ഇടി മുഴക്കം പോലെ ഉയർന്നു..

അതെന്നും പതിവുള്ളതായതു കൊണ്ട് അവള് ഞെട്ടിയില്ല.. "എവിടെ ആയിരുന്നെടീ ഒരുമ്പട്ടവളെ ഇത്രേം നേരം.. " "കുറച്ചു ബുക്ക്‌സ് വെക്കാൻ ഉണ്ടായിരുന്നു.. " അവൾ തിരിഞ്ഞു നിന്നു ഒരു കൂസലുമില്ലാതെ പറഞ്ഞു.. "ബുക്സ് വെക്കാനോ..അതോ കണ്ടവന്റെ കൂടെ ഊര് തെണ്ടാനോ..ഇത് സത്രമല്ല നിനക്ക് തോന്നിയ പോലെ കയറി ഇറങ്ങാൻ.. " "അനാവശ്യം പറയരുത്..ഞാനെന്റെ ഉമ്മാന്റെ മകളാ...അല്ലാതെ നിങ്ങളുടെതല്ല...നിങ്ങളുടെ സ്വഭാവം കാണിച്ചു നടക്കാൻ... " "എന്ത് പറഞ്ഞെടീ ചൂലേ...എന്റെ നേർക്ക് ശബ്ദം ഉയർത്താൻ മാത്രമായോ നീ..." അവർ ഗർജിച്ചു കൊണ്ട് അവളുടെ നേർക്ക് പാഞ്ഞടുത്തു അവളുടെ മുടി കുത്തിനു പിടിച്ചു... "ആ...വിട്..." അവൾ അലറിയതും അവർ അവളെ മുന്നിലേക്ക് തള്ളി..നിലം പതിക്കുന്നതിന് മുന്നേ അവൾ രണ്ട് കൈകളിലേക്ക് വീണു..അവൾ പ്രതീക്ഷയോടെ മുഖം ഉയർത്തി നോക്കി..സനൂഫ് ആകുമെന്നാണു കരുതിയത്..പക്ഷെ അല്ല...ആ സ്ത്രീയേക്കാൾ തന്നെ കടിച്ചു കീറാൻ നിക്കുന്ന അവരുടെ ക്രൂര സന്തതി സജാദ് ആയിരുന്നു തന്റെ രക്ഷകൻ..രക്ഷിക്കാനല്ല..ശിക്ഷിക്കാനാണ് ഈ പിടിയെന്നു അറിയാം...

അവൾ അവന്റെ പിടി വിടുവിക്കാൻ നോക്കുന്നതിനു മുന്നേ അവൻ അവളെ പിടിച്ചു നിലത്തേക്ക് ആഞ്ഞു തള്ളി..ബാഗ് ഒരു ഭാഗത്തേക്ക്‌ തെറിക്കുന്നതിന് ഒപ്പം അവളുടെ നെറ്റി ടേബിളിന്റെ കാലിൽ ഇടിച്ചു..അവൾ ജ്വലിക്കുന്ന കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി.. "ശബ്ദം പുറത്ത് കേട്ടാൽ കത്തിച്ചു കളയും..എന്റെ ഉമ്മാന്റെ നേർക്ക് ശബ്ദം ഉയർത്താൻ മാത്രം വളർന്നിട്ടില്ല നീ...അടങ്ങി ഒതുങ്ങി ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം ഇവിടെ നിന്നോണം..അല്ല..പണ്ടത്തെ പോലെ അഴിഞ്ഞാടി നടക്കാനാണ് ഉദ്ദേശമെങ്കിൽ...? " സജാദ് ഭീഷണിയുടെ സ്വരം ഉയർത്തി.. "വെറുതെ ഒന്നുമല്ലല്ലോ...നിങ്ങടെ നക്കാപ്പിച്ച കൊണ്ടൊന്നുമല്ലല്ലോ ഞാൻ ഇവിടെ കഴിയുന്നത്...ഇതെന്റെ വീട്..എന്റെ ലോകം...എന്റെ സാമ്രാജ്യം...അങ്ങനെ സകലതും എന്റേത്..ഒന്നും നിന്റെ കയ്യിൽ ആയിട്ടില്ലടാ...ഇന്നും ഇക്കണ്ട സ്വത്തിനു മുഴുവൻ അവകാശി ഞാനാ...ഈ ഞാൻ മാത്രം..ഒരിക്കലും ഒന്നും നിന്റെയൊന്നും കൈ പിടിയിൽ മാത്രമായി ഒതുങ്ങില്ല..ഒതുങ്ങാൻ ഞാൻ സമ്മതിക്കില്ലടാ...എന്റെ ഔദാര്യത്തിലാ കഴിയുന്നേന്നുള്ള ബോധം നിനക്കൊക്കെയാ വേണ്ടത്...അല്ലാതെ എന്നെ ഭരിക്കാൻ വന്നാൽ ഉണ്ടല്ലോ... "

അവളുടെ കണ്ണിൽ അവനെ ചുട്ടെരിക്കാനുള്ള കനൽ എരിഞ്ഞു.. ".....മോളെ ....തന്തയെ പറഞ്ഞയച്ചതു പോലെത്തന്നെ തള്ളേടെ അടുത്തേക്ക് നിന്നെയും പറഞ്ഞയക്കുന്നത് കാണണോ നിനക്ക്... " വീണു കിടക്കുന്ന അവളെ വലിച്ചു എഴുന്നേപ്പിച്ചു അവൻ അവളുടെ കഴുത്തിൽ ഞെരിച്ചു കൊണ്ട് അലറി..അവൾ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി...അവളുടെ കണ്ണുകൾ നിറഞ്ഞില്ല...പകരം അപ്പോഴും ആ കണ്ണുകളിൽ തീ ആളുകയായിരുന്നു.. "വേണ്ട സജു..വിട്ടേക്ക്..ഇവളെ ജീവിച്ചു കാണാനുള്ള കൊതി കൊണ്ടല്ല..മറിച്ചു ചത്തു പോയാൽ നഷ്ടം നമുക്ക് തന്നെയാ...ഞാനൊന്നു ചോദിച്ചപ്പോൾ ദഹിച്ചില്ല അവൾക്ക്...കണ്ടവന്റെയൊക്കെ കൂടെ ഊരും നാടും തെണ്ടി അഴിഞ്ഞാട്ടം നടത്തിയതു തെറ്റൊന്നുമല്ല...അതൊക്കെ കയ്യോടെ പിടിച്ചതു കുറ്റം..ഒന്ന് ചോദ്യം ചെയ്തതിനാണ് ഇപ്പോ ഈ ചോര തെളപ്പ്...ചാവണ്ടങ്കിൽ എണീറ്റു പോടീ... " അവർ സജാദ്നെ പിന്തിരിപ്പിച്ചു..ശ്വാസം കിട്ടാതെ നിലത്തു വീണു പിടയുന്ന അവളുടെ നേർക്ക് വീണ്ടും ശബ്ദിച്ചു കൊണ്ട് അവർ ടീവി on ചെയ്തു സോഫയിൽ ഞെളിഞ്ഞു ഇരുന്നു..അവൾക്ക് എഴുന്നേൽക്കാൻ പ്രയാസം തോന്നി..

കഴുത്തും നെഞ്ചും തടവി നന്നേ ആയാസപ്പെട്ടു കൊണ്ട് അവൾ ശ്വാസം വലിച്ചു വിട്ടു...തെറിച്ചു കിടക്കുന്ന ബാഗും എടുത്തു കൊണ്ട് അവൾ പതിയെ മുകളിലേക്ക് കയറി... ** ജിപ്സി വീട്ടിലേക്കു പറപ്പിക്കുമ്പോൾ അവന്റെ മനസ്സിലും കണ്ണിലും അവൾ മാത്രമായിരുന്നു.. അവളുടെ വെളുത്തു തുടുത്ത മുഖത്തിനേക്കാളും ശരീരത്തിനേക്കാളും അവന്റെ മനസ്സിൽ തറഞ്ഞു നില്കുന്നത് വാശിയും ധൈര്യവും നിറഞ്ഞു നിൽക്കുന്ന അവളുടെ കരി നീല മിഴികളാണ്.. എന്തൊരു തിളക്കമാണ് ആ കണ്ണുകൾക്ക്..ഒരിക്കൽ പോലും അവ നിറഞ്ഞു കണ്ടിട്ടില്ല...ഒരിക്കൽ പോലും കണ്ണ് നിറച്ചു കരയുന്ന ലൈലയെ ഞാൻ കണ്ടിട്ടില്ല..എന്നും ഒരേ പുഷ്ടിയും തിളക്കവും... പെണ്ണായാൽ ഇങ്ങനെ വേണം..പെണ്ണ് ഒന്ന് അടുത്ത് നിക്കുമ്പോഴും ദേഹത്ത് ഒന്ന് മുട്ടുമ്പോഴും ഉണ്ടാകുന്ന ഫീലിംഗ്സ് എന്താണെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ...ദേഷ്യം പിടിപ്പിക്കാൻ ആണേലും ഇന്ന് ഈ നെഞ്ചിലേക്ക് ഒന്ന് വലിച്ചു ചേർത്തിരുന്നു..അന്നേരം ഇറുകെ പുണരാനാണ് തോന്നിയത്...പിന്നെ വെറുതെ അവളുടെ കൈക്കും എന്റെ ചെകിടിനും പണി ഉണ്ടാക്കേണ്ടന്ന് കരുതിയ അടങ്ങി നിന്നെ...റബ്ബേ..പിടിച്ചു നിക്കാൻ പറ്റണില്ല..

തൊട്ടടുത്തു നിക്കുമ്പോഴോക്കേ കണ്ണും മനസ്സുമൊക്കെ കൈ വിട്ടു പോകുവാ...ഇക്കണക്കിനു പോയാൽ വൈകാതെ അവളെന്നെ പഞ്ഞിക്കിടും..കാത്തോളണേ അള്ളാഹ്.. അവൻ ചിരിച്ചു കൊണ്ട് സീറ്റിലേക്ക് നോക്കി..അവൾ കയ്യിൽ വെച്ചു കൊടുത്ത പുസ്തകമെല്ലാം അവിടെ ഉണ്ട്.ഒന്നും ലൈബ്രറിയിൽ വെച്ചില്ലായിരുന്നു അവൻ.. ആദ്യമായ അവളൊരു സാധനം ഈ കൈകളിലേക്ക് വെച്ചു തരുന്നത്..അതും പതിവു ദേഷ്യത്തിന് ഒരു കുറവുണ്ടായിരുന്നു..അതിപ്പോ പുസ്തകമോ എന്തും തന്നെ ആയിക്കോട്ടെ..എനിക്ക് വേണം..അവളെ മാത്രമല്ല..അവള് തരുന്ന ഓരോന്നും..അവളു ഇഷ്ടപ്പെടുന്ന ഓരോന്നും...എന്ന് കരുതി അവൾക്ക് വേണ്ടി നമ്മള് നന്നാവാൻ പോകുകയാണെന്ന് നിങ്ങൾ ആരും തെറ്റിദ്ധരിച്ചേക്കല്ലേ ട്ടൊ..അതീ ജന്മത്തിൽ ഉണ്ടാകില്ല..നന്നാവാതെയും മാറാതെയും തന്നെ അവളെ നമ്മളെ വരുതിയിൽ കൊണ്ട് വരാനുള്ള വഴിയൊക്കെ നമ്മക്ക് അറിയാം മക്കളെ... ** "ഹലോ...ഇവിടെ ഇങ്ങനൊരു മനുഷ്യൻ ഉണ്ട്... "

കയ്യിൽ പുസ്തകവുമായി ചിരിച്ചോണ്ട് ചാടി തുള്ളി സ്റ്റെയർ കയറി പോകാൻ നോക്കിയ അവന്റെ പിന്നിൽ നിന്നും ഒരു പുരുഷ ശബ്ദം ഉയർന്നു.. "Oo..Dad..Are you here..? ഞാൻ വിചാരിച്ചു ഇന്നും ഗോസ്റ്റ് ഹൌസിൽ ആണെന്ന്..സോറി..ഗസ്റ്റ് ഹൌസിൽ ആണെന്ന്... " അവന്റെ കളിയാക്കൽ അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു..അയാൾ അവനെ നോക്കിയൊന്നു ചിരിച്ചു.. "അല്ല..ഇന്നെന്താണാവോ ഇവിടെ..എന്താ വരാൻ തോന്നിയെ..എന്തെങ്കിലും ആവശ്യം...? " "മതിയെടാ കളിയാക്കിയത്...നാടും നാട്ടുകാര്യവും നോക്കി നാട്ടുകാരെ മാത്രം നന്നാക്കി നടന്നാൽ പോരല്ലോ... എന്റെ സൽപുത്രന്റെ കാര്യത്തിലും എനിക്കൊരു ശ്രദ്ധ വേണ്ടേ...തല തെറിച്ചു നടക്കുന്ന പൊന്നു മോനെയൊന്നു നന്നാക്കി എടുക്കണ്ടേ..അതിന് കഴിഞ്ഞില്ലങ്കിൽ ഞാൻ പിന്നെ നിന്റെ വാപ്പായാണെന്ന് പറഞ്ഞു നടക്കുന്നതിൽ എന്താ കാര്യം.. " "വേണ്ടാ...വാപ്പാന്ന് പറഞ്ഞു നടന്നാൽ അല്ലേ പ്രശ്നമുള്ളു..അങ്ങനെ പറയണ്ട...എന്റെ അളിയൻ ആണെന്ന് പറഞ്ഞാൽ മതി..എപ്പടി ഐഡിയ... " "പോടാ...ഇതിപ്പോ പോയി പോയി നിനക്ക് എന്നെ ഒരു അളിയന്റെ വില കൂടി ഇല്ലാതായോന്നാ എന്റെ സംശയം.. "

"എന്ത് ചെയ്യാനാ മിസ്റ്റർ താജുദ്ദീൻ..എല്ലാം നിങ്ങടെ വളർത്തു ഗുണം..." അവനൊന്നു കണ്ണിറുക്കി കാണിച്ചു ചിരിച്ചു.. "സൺ‌ ഇന്ന് നല്ല ഫോമിൽ ആണല്ലോ...കയ്യിൽ ബുക്സ്..ചുണ്ടിൽ ചിരി..കാല് നിലത്തൊന്നുമല്ല.. എന്താ പതിവ് ഇല്ലാത്ത ശീലമൊക്കെ...നിന്റെയാ ജാൻസി റാണി മുട്ടു മടക്കിയോ..." "എവിടുന്ന്...ഇക്കണക്കിനു പോയാൽ ഞാൻ എന്റെ പ്രണയമെന്ന ആയുധവും വെച്ചു അവൾക്ക് മുന്നിൽ മുട്ടു മടക്കി കീഴടങ്ങി കൊടുക്കണ്ടി വരും...ഞാനായി ചെയ്തില്ലേലും അവളെന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കും വാപ്പാ... ഈ ആറടി പൊക്കത്തിലുള്ള ജിം ബോഡിയിലെ നട്ടെല്ല് വലിച്ചൂരി എന്റെ ഊര ഒടിച്ചു എടുക്കാനുള്ള തയാർ എടുപ്പിലാ പൂതന..ദിവസം ചെല്ലും തോറും അവളുടെ എനർജി കൂടിക്കോണ്ട് പോവുകയാ..." അവൻ നിന്നു പരാതി പറയാൻ തുടങ്ങി..അത് കേട്ടു അയാൾ മൂക്കത്ത് കയ്യും വെച്ചു ചിരിക്കാനും.. "ചിരിക്കുന്നോ...മകന് ഇവിടെ പ്രാണ വേദന..അപ്പോഴാ മേയർക്ക് ഇവിടെ വീണ വായന...എന്റെ ധർമ സങ്കടം കണ്ടു ചിരിച്ചു തല കുത്തി മറിയാനാണോ ഇന്നിപ്പോ വന്നെ..." "കൂൾ താജ്...പെണ്ണ് എപ്പോഴും ഒരു അത്ഭുതമാണ്.

.എത്രയൊക്കെ അടുക്കാൻ നോക്കിയാലും അകന്നു നിക്കുന്ന ഒന്ന്..എത്രയൊക്കെ ചുരണ്ടി നോക്കിയാലും അകത്തു എന്താന്ന് അറിയാൻ കഴിയാത്ത ഒന്ന്...എത്ര വീറും വാശിയുമുള്ള പുരുഷനായാലും ഒന്ന് പതറി പോകുന്നത് പെണ്ണൊരുത്തിടെ മുന്നിലാണ്...പക്ഷെ സ്വന്തം അഭിമാനവും അഹങ്കാരവും ഒരിക്കലും ഒരു പുരുഷനെയും പെണ്ണിന്റെ മുന്നിൽ തല കുനിക്കാൻ അനുവദിക്കില്ല...അതുകൊണ്ടല്ലേ വാപ്പാന്റെ ജീവിതത്തിൽ ഇന്നൊരു പെണ്ണില്ലാതെ പോയത്..അതുതന്നെ നീയും ആവർത്തിക്കുന്നു...എന്റെ അതേ വാശിയാണ് നിനക്കും..നല്ലതാണ്...തോറ്റു കൊടുക്കരുത്..ആണിന് എപ്പോഴും ഒരു വിലയുണ്ട്..പക്ഷെ ഒരിക്കലും എല്ലാം കൊണ്ടും വാപ്പാനെ പോലെ ആകരുത് എന്റെ മകൻ..." "എനിക്ക് അവളെ ഇഷ്ടമാണ്..അതെത്രയാണെന്ന് എനിക്കറിയില്ല..എനിക്ക് വേണം..എന്റെ ജീവിതം ജീവിച്ചു തീർക്കാൻ എനിക്ക് അവളെ വേണം..എന്നുകരുതി പ്രണയം മൂത്തു അവളുടെ ഇഷ്ടം നേടി എടുക്കാൻ ഞാൻ അവളുടെ മുന്നിൽ അടിയറവു പറയാനൊന്നും പോകില്ല...വാശിയോടെ തന്നെ സ്വന്തമാക്കും ഞാൻ അവളെ.. ബട്ട്‌ ഡാഡ്..അതിന് ശേഷമായിരിക്കും പ്രോബ്ലം വരുക...

ഡാഡോ ഒരുഗ്രൻ ചൂടൻ..വിത്തു ഗുണം പത്തു ഗുണം എന്ന കണക്കെ എനിക്ക് അതിന്റെ ഇരട്ടി ചൂട് ജന്മനാ കിട്ടിട്ടുണ്ട്...ഇനി ഇവിടേക്ക് വരാൻ പോകുന്നതോ പുലിയുടെ വംശത്തിൽ പെട്ടവളും..ഒരു പെണ്പുലി.. പിന്നെ യുദ്ധവും വെടിയൊച്ചയും കാണാൻ ഇന്ത്യ പാക് അതിർത്തിയിലേക്ക് ചെല്ലണമെന്നില്ല..എന്റെ കെട്ടു കഴിഞ്ഞു രണ്ടാം നാൾ ഈ മേയർ ഭവനം ഹുദാ ഗുവാ... " "ഡിയർ സൺ‌..ഇരിക്കുന്നതിന് മുന്നേ കാല് നീട്ടണ്ടാ...മൂക്കും കുത്തി വീഴുമ്പോൾ താങ്ങി പിടിക്കാൻ എന്നെ കിട്ടില്ല..ഇപ്പൊ തന്നെ നടുവിനും കാലിനുമൊക്കെ നല്ല വേദന...ഓൾഡ് ആയി വരുകയല്ലേ...ആദ്യം അവളെ വളച്ചൊടിക്കാനുള്ള പണി നോക്ക്..എന്നിട്ടു മതി കെട്ടും യുദ്ധവുമൊക്കെ.. " "ഓ...ഉത്തരവേ..." "എന്നാൽ നീ പോയി ഫ്രഷ് ആയി വാ...ഔട്ടിങ്ങിന് പോകാം..ഡിന്നർ പുറത്തുന്ന്...പത്രോസിനോട് ഞാൻ വീട്ടിൽ പൊക്കോളാൻ പറഞ്ഞു...ഇന്ന് നൈറ്റ് ഫുഡ്‌ ഒന്നും വേണ്ടല്ലോ..നമ്മൾ വരാൻ ലേറ്റ് ആവുകയും ചെയ്യും..പിന്നെന്തിനാ ഇവിടെ പിടിച്ചു നിർത്തുന്നെ..സെർവന്റ് ആണേലും അവനും ഉള്ളതല്ലേ കുടുംബവും കുട്ട്യോളും... നമുക്ക് ഒന്നു അടിച്ചു പൊളിച്ചു വരാം..ഒരാഴ്ച്ച ആയില്ലേ ഞാൻ നിന്റെ ഒപ്പം ഒന്നു ചെലവ് ഒഴിച്ചിട്ട്...

അതിന് വേണ്ടിയാ തിരക്കൊക്കെ മാറ്റി വെച്ചിട്ടു വന്നത്...എന്റെ ലൈഫ് തന്നെ നീയല്ലേ ടാ... " അയാൾ സ്നേഹത്തോടെ അവന്റെ തലയിൽ തലോടി.. "സ്നേഹം കൊണ്ടോ...അതോ എന്നോടുള്ള പേടി കൊണ്ടോ...വീക്കിൽ one day എനിക്ക് തന്നില്ലങ്കിൽ പിന്നെ താജ് എന്നും വിളിച്ചോണ്ട് ഇങ്ങോട്ടേക്കു വന്നു പോകരുത് എന്ന് പറഞ്ഞോണ്ട് അല്ലേ..." അവൻ ചിരിച്ചോണ്ട് മുകളിലേക്ക് കയറി പോയി..അയാളുടെ മനസ്സിൽ അവനെ കുറിച്ചുള്ള വേവലാതിയാണ്..തല്ലു കൊള്ളിത്തരം മാത്രം കയ്യിൽ..എന്തേലും പറഞ്ഞു നന്നാക്കാൻ ചെന്നാൽ പറയും ഞാൻ ഡാഡ് ന്റെ പാത പിന്തുടരുകയാണെന്ന്.. ആ..അവനെ പറഞ്ഞിട്ടും കാര്യല്ല..അവന്റെ പ്രായത്തിൽ ഞാൻ കളിച്ച തോന്നിവാസത്തിനു ഒന്നും കയ്യും കണക്കും ഇല്ലായിരുന്നല്ലോ... ** വാതിൽ കുറ്റിയിട്ട് അവൾ ബെഡിലേക്ക് വീണു...ഉള്ളിലെ നോവും നൊമ്പരങ്ങളുമെല്ലാം അവളൊരു പേമാരി കണക്കെ തലയിണയിലേക്ക് പെയ്തു തീർത്തു..അതുവരെ അടക്കി നിർത്തിയ കണ്ണീരാണ്.. ആരുടെ മുന്നിലും ഈ കണ്ണുകൾ നിറക്കില്ലന്നത് വാശിയാണ്..ഒരിറ്റു കണ്ണ് നീർ പുറത്ത് വീണാൽ അതെന്നെ ചവിട്ടി താഴ്ത്താനുള്ള ആയുധമായി കണ്ടേക്കാം...

അത് കൊണ്ട്..അത് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു... ഏറെ നേരം അവിടെ കിടന്നു കരഞ്ഞതിന് ശേഷം അവൾ കണ്ണ് തുടച്ചു പതിയെ എഴുന്നേറ്റു ടേബിളിന്റെ ഡ്രോ തുറന്നു...പഴയത് ആണേലും ഫ്രെയിം ചെയ്തു വെച്ചൊരു ഫോട്ടോയുണ്ട്...ഉള്ള് പിടയുമ്പോഴും മനസ്സിന്റെ ധൈര്യം ചോർന്നു പോകുമ്പോഴും അതെടുത്തു നോക്കുകയാണ് പതിവ്... "എന്തിനാ ഉമ്മ എന്നെ തനിച്ചാക്കി പോയെ...ഉപ്പാ...നിങ്ങളും...എന്നെ കൂടെ കൊണ്ട് പോകായിരുന്നില്ലേ..." അവളാ ഫോട്ടോയിലേക്ക് നോക്കി വീണ്ടും കണ്ണീർ പൊഴിക്കാൻ തുടങ്ങി.. "ഇല്ലാ...ഞാൻ നിങ്ങടെ അടുത്തേക്ക് വരാനുള്ള നേരം ആയിട്ടില്ല ഉപ്പ...ഓരോന്നും എണ്ണിയെണ്ണി ചോദിച്ചു ആ നീചന്മാർക്കുള്ള ശിക്ഷ നടപ്പിലാക്കാതെ നിങ്ങടെ ലൈല മോള് നിങ്ങടെ അടുത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കണ്ട...ഉപ്പാന്റെ ഈ ചുണക്കുട്ടി എന്തും നേരിട്ടിരിക്കും അവരുടെ നാശത്തിന് വേണ്ടി...എന്റെ ജീവിതവും ലോകവും സന്തോഷവുമെല്ലാം ഇല്ലാതാക്കിയ അവരുടെ പതനം...അത് മാത്രമാണ് ഇന്നെന്റെ ലക്ഷ്യം... " അവളുടെ കണ്ണുനീർ നിമിഷ നേരം കൊണ്ട് ഇല്ലാതെയായി...വീണ്ടും കണ്ണുകളിൽ അഗ്നി നിറഞ്ഞു.. "ലൈലു....വാതിൽ തുറന്നെ... "

വാതിലിൽ സനാഫിന്റെ മുട്ട്..അവൾ വേഗം ആ ഫോട്ടോ ഡ്രോയിലേക്ക് ഇട്ടു മുഖം തുടച്ചു ചെന്നു വാതിൽ തുറന്നു.. "ഇന്നും ഉപദ്രവിച്ചു..ല്ലേ..? " അവളുടെ കരഞ്ഞു ചീർത്ത മുഖം കണ്ടു അവൻ വേദനയോടെ ചോദിച്ചു.. "ആര് ഉപദ്രവിച്ചുന്നാ....തലവേദനയാ ടാ...അതാ വന്നു കിടന്നേ... " "അപ്പൊ തലവേദനയുടെതായിരിക്കും അല്ലേ നെറ്റിയിൽ ഈ കാണുന്നത്..എന്തിനാ ലൈലു എന്നോട് നുണ പറയുന്നത്...എനിക്ക് അറിയുന്നതല്ലേ ഇവിടുത്തെ കാര്യങ്ങൾ...സജുക്കയും ഉമ്മയും കൂടി നിന്നെ കൊല്ലാ കൊല ചെയ്യുന്നത് ഞാൻ കാണുന്നതല്ലേ... " അവന്റെ കണ്ണുകൾ നിറഞ്ഞു.. "അയ്യേ...അതിനിപ്പോ നീ കരയാ..സാരല്യടാ...ഇതിപ്പോ നമ്മക്ക് മരുന്ന് പോലെയാ...ശീലം ആയിപോയി..ഒരുദിവസം ഇത് ഇല്ലാതെ ആയെങ്കിൽ വല്യ ഇടങ്ങേറാ... അതൊക്കെ പോട്ടെ...speech competition എങ്ങനെയുണ്ടായിരുന്നു..ഫസ്റ്റ് അടിക്കില്ലേ...എങ്ങാനും പ്രൈസ് ഇല്ലാതെ ആയാൽ നിന്നെ ഞാൻ ചവിട്ടി കൂട്ടും...അത്രേം കഷ്ടപ്പെട്ടാ അത് എഴുതി തന്നതും കാണാ പാഠം പഠിപ്പിച്ചു തന്നതും...കറക്റ്റ് ആയി പ്രസംഗിച്ചില്ലേ ടാ..അതോ അവിടെ നിന്നു തപ്പിയും തടഞ്ഞും കളിച്ചോ... " അവൾ വിഷയം മാറ്റാൻ എന്ന വണ്ണം ചോദിച്ചു..

"ഇല്ലാ...നീ പറഞ്ഞതു പോലെയും പഠിപ്പിച്ചതു പോലെയും തന്നെ പെർഫോം ചെയ്തു...തോറ്റു പോയാൽ നീ എന്നെ ഭസ്മം ആക്കി കളയുമെന്ന് എനിക്കറിയാം...ഞാൻ വിചാരിച്ചു പകുതിന്ന് സ്റ്റക്ക് ആയി പോകുംന്ന്...പക്ഷെ അങ്ങനൊന്നും ഉണ്ടായില്ല...നിന്നെ ഓർത്ത് സ്റ്റേജിൽ കയറിയതോണ്ട് ആവും...നീ പറഞ്ഞത് പോലെ സ്പീച് തുടങ്ങിയത് ജയിക്കണമെന്ന വാശിയോടെ ആയതു കൊണ്ടാവും." "അതാണ്...നീയെന്റെ അനിയൻ തന്നെ...ഇനി ബാക്കി റിസൾട്ട്‌ വന്നതിനു ശേഷം..." എന്ന് പറഞ്ഞു അവളെവനെ ചേർന്നു ഇരുന്നു.. "ഈ...നാറിട്ട് പാടില്ല...പോയി കുളിച്ചിട്ടു വാടാ... " അവളവനെ ചേർത്ത് പിടിച്ച അതേ വേഗത്തിൽ തന്നെ പിടിച്ചു തള്ളി.. "അപ്പോ നീയോ...നീ കുളിച്ചോ...ഇല്ലല്ലോ...നിന്റെ നാറ്റം തന്നെ ആയിരിക്കും നിനക്ക് സ്മെല് ചെയ്തത്... " അവന്റെ മുഖം വീർത്തു.. "അയ്യടാ...നിന്നെപ്പോലെ നാട്ടിലുള്ള സകല കണ്ടവും ഉഴുതു മറിക്കലല്ല എന്റെ പണി...ഏതു നേരം നോക്കിയാലും ഒരു കളി...വിയർത്തു നാറിട്ട് വന്നതും പോരാ...ന്നിട്ട് ഇപ്പോ എന്നെ പറയുന്നോ...എന്നെ ഇപ്പോഴും നല്ല ഒലിവ് സോപ് മണക്കുന്നുണ്ട്...വേണേൽ മണപ്പിച്ചു നോക്കടാ... " അവൾ മുഖം അവന്റെ മൂക്കിനു നേരെ അടുപ്പിച്ചു..

"ഈൗ...എനിക്കൊന്നും മണക്കണ്ടാ...ഞാൻ പോവാ...നിക്ക് വിശക്കുന്നു...കുളിക്കാനുമുണ്ട്...നീയും കുളിച്ചിട്ടു വാ...ഒന്നിച്ചിരിക്കാം...ഒറ്റയ്ക്ക് ഇരുന്നാൽ ഭക്ഷണം പോയി നിന്നെ ഒരു ഗ്ലാസ്‌ പച്ചവെള്ളം പോലും കുടിക്കാൻ സമ്മതിക്കില്ല ഉമ്മയും മോനും കൂടി...വേഗം വാ... " എന്ന് പറഞ്ഞു അവൻ പോയി.. അവനെ ഓർക്കുമ്പോഴാ സങ്കടം തോന്നുന്നേ..എത്രയൊക്കെ ക്രൂര ആയാലും സ്വന്തം ഉമ്മാന്റെ മരണം ഏതൊരു മക്കളും ആഗ്രഹിക്കില്ല...എന്തു വില കൊടുത്തും ഉമ്മാന്റെ ജീവൻ സംരക്ഷിക്കാൻ നോക്കും...എന്റെ ഓരോ ദിവസവും ഞാൻ തള്ളി നീക്കുന്നത് എങ്ങനെ ആ സ്ത്രീയുടെ നാശം എത്തിക്കാമെന്ന് ഓർത്ത് കൊണ്ടാണ്...അവന്റെ ഉമ്മാനെ ഉന്മൂലനം ചെയ്യാൻ നടക്കുന്നവളാണ് ഞാൻ എന്ന് അറിഞ്ഞാൽ വെറുത്തു പോകില്ലേ അവൻ എന്നെ...സനു എന്നെ ശത്രുവായി കാണില്ലേ... ഇല്ല ലൈല...അവൻ നിന്റെ ചോരയാണ്...നിന്റെ സ്വന്തം രക്തം..നിന്റെ ഉപ്പാന്റെ രക്തത്തിൽ പിറന്നവൻ..ജന്മം നൽകി എന്നൊരു കാര്യം മാത്രമേ ആ സ്ത്രീ ചെയ്തിട്ടുള്ളൂ..കർമം കൊണ്ട് ഒരിക്കലും അവർ അവനൊരു ഉമ്മയായിട്ടില്ല...ഒരുമ്മാന്റെ കടമകളൊന്നും അവനോടു നിറവേറ്റിട്ടില്ല...

അങ്ങനെ നിറവേറ്റുന്ന ഒരു സ്ത്രീ ആയിരുന്നു എങ്കിൽ,,ഒരുമ്മ ആയിരുന്നു എങ്കിൽ ഭർത്താവിന്റെ ജീവൻ എടുത്തു സ്വന്തം മകനു പിതാവിനെ ഇല്ലാതാക്കാൻ എങ്ങനെ കഴിഞ്ഞു..?? ഉപ്പാന്നു വിളിക്കാൻ പഠിച്ചു വരുന്ന അവന്റെ മുന്നിലേക്ക് തണുത്തു മരവിച്ച വെറുമൊരു ശരീരം മാത്രമായി ഞങ്ങടെ ഉപ്പാനെ കൊണ്ട് വെക്കാൻ എങ്ങനെ കഴിഞ്ഞിരിക്കണം... ഒന്നും മറന്നു പോയിട്ടില്ല ഈ ലൈല..സനു ഒരിക്കൽ എല്ലാം അറിയും..അന്ന് അവൻ തീരുമാനിക്കട്ടെ ഉപ്പാന്റെ ജീവൻ എടുത്ത ഉമ്മാനെ വേണോ അതോ ഉപ്പാന്റെ ജീവന് പകരമായി ആ ദുഷ്ടയുടെ ജീവൻ എടുക്കാൻ തക്കം പാർത്തിരിക്കുന്ന ഈ ഇത്താനെ വേണോന്ന്... ** രാത്രിയിൽ കിടക്കാൻ വേണ്ടി ബെഡിലേക്ക് മറിഞ്ഞ അവന്റെ കണ്ണുകളിൽ ടേബിളിൽ ഇരിക്കുന്ന പുസ്തകങ്ങൾ ഉടക്കി.. അവനത് എല്ലാം കയ്യിൽ എടുത്തു തിരിച്ചും മറിച്ചും നോക്കി.. എന്തു കുന്തം ആണാവോ അവൾക്കു ഇതിലൊക്കെ ഉള്ളത്..തുറക്കുമ്പോൾ തന്നെ തുമ്മലും കോട്ടു വായിയുമൊക്കെ ഒന്നിച്ച് വരുന്നു...ഇങ്ങനെയും ഉണ്ടോ ഒരു പുസ്തക പുഴു...ഇനി സത്യത്തിൽ അവളുടെ വാപ്പായോ ഉമ്മയോ വല്ല എഴുത്തുകാരൻമാരോ മറ്റും ആണോ.. എല്ലാം പ്രണയ സാഹിത്യം ആണല്ലോ..

.അതും പഴയ തർജമയായ അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന നോവലുകൾ...തലകുത്തി ഇരുന്നു ഇതൊക്കെ വായിക്കുന്നുണ്ടല്ലോ...എന്നിട്ടും എന്തെടി നീയിങ്ങനെയൊരു മൂരാച്ചിയായി പോയെ...എഴുത്തും വായനയും ഇഷ്ടപ്പെടുന്നവർക്കാണ് സാധാരണ ആളുകളെക്കാളും പ്രണയത്തിനെ കുറിച്ച് കൂടുതൽ അറിവും അതിന്റെ ഭംഗിയും വിശുദ്ധിയും വികാരവുമൊക്കെ എത്രത്തോളം ഉണ്ടെന്ന് അറിയുന്നതെന്ന് പണ്ടെങ്ങോ ഒരു മലയാളം ക്ലാസ്സിൽ കേട്ടത് ഓർമയുണ്ട്....പക്ഷെ ഇവിടെ അതൊക്കെ നേരെ തിരിച്ചാണ്..ഫീലിംഗ്സ് പോയിട്ട് ഒരു മണ്ണാങ്കട്ട പോലും ഇല്ലെന്ന് അവൾക്ക് എന്നോട്... നിന്റെയൊരു ബുക്ക്‌..കൊണ്ട് പോയി കടിച്ചു പറിച്ചു തിന്നടീ ജന്തു.. അവൻ ആ പുസ്തകങ്ങളൊക്കെ ടേബിളിലേക്ക് തന്നെ വെച്ചു.. ആദ്യം അവളുടെ ആ ലൈബ്രറി പ്രദക്ഷിണം നിർത്തിക്കണം..എന്നാലേ അവളൊന്നു നന്നാവൂ... അവൻ അവളെയും ഓർത്ത് ഓരോന്നു പ്രാകിക്കൊണ്ട് തലയിണയും കെട്ടിപ്പിടിച്ചു കിടന്നു.. എന്നാണാവോ റബ്ബേ ഈ തലയിണയ്ക്ക് പകരം ആ മൂരാച്ചിയെ ഒന്ന് കെട്ടിപ്പിടിച്ചു കിടക്കാൻ പറ്റുക... ഹൂ..ഉറക്കവും വരുന്നില്ലല്ലോ...അതെങ്ങനെയാ...ഉറക്കത്തിൽ പോലും വരുവല്ലെ ഉണ്ട കണ്ണും മിഴിച്ച് രാക്ഷസി..

ഐഡിയ... ഡാഡ്.. അവൻ തലയിണയും എടുത്തു എണീറ്റു നേരെ ഉപ്പാന്റെ റൂമിലേക്ക്‌ പോയി.. ** കോളേജിലേക്ക് പോകാൻ വേണ്ടി റെഡി ആവുകയായിരുന്നു അവൾ..മുടി ചീകി ഒതുക്കി കണ്ണ് എഴുതിയതിനു ശേഷം അവൾ ഷാൾ എടുത്തിട്ടു...ബാഗ് എടുത്തു റൂമിൽ നിന്നും ഇറങ്ങാൻ നോക്കിയതും പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ അവൾ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു മൊത്തത്തിൽ ഒന്ന് നോക്കി..അവൾക്ക് ഇന്നലെ വൈകുന്നേരം നടന്നതൊക്കെ ഓർമ വന്നു.. അവൾ അവളുടെ മുഖത്തേക്കും ശരീരത്തേക്കും മാറി മാറി നോക്കി.. റാസ്കൽ..എന്തായിരിക്കും നോക്കിട്ടുണ്ടാകുക...അതിനും മാത്രമൊക്കെ നോക്കാൻ എന്താ ഒള്ളെ...നാറി..തെണ്ടി...പട്ടി...ഒന്ന് തരം കിട്ടിയാൽ അപ്പൊ വേണ്ടാത്തടത്തേക്ക് ചെന്നോളും കണ്ണ്..എന്നാലും അവന്റെ സ്വഭാവം വെച്ചു നോക്കിയാൽ ഇങ്ങനെ നോക്കുക മാത്രം അല്ലല്ലോ ചെയ്യേണ്ടത്..പബ്ലിക് ആയി എന്നെ പിടിച്ചു കിസ്സ് ചെയ്യാൻ നോക്കിയവനാ..

എന്നിട്ടും എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോൾ അവൻ വല്യ ഡീസന്റ് അല്ലങ്കിലും ചെറുതായി ഒക്കെ ഡീസന്റ് ആണല്ലോ... ആ...എന്തേലും ആവട്ട്..ഇനി നോക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കാതെ ഇരിക്കുക..അത് ചെയ്താൽ പോരെ ഞാൻ...അല്ലാണ്ട് ആ നാറിടെ ഡീസന്സിയെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം എന്താ... അവൾ തലയിലെ ഷാൾ എടുത്തു സൈഡിലേക്ക് പിൻ ചെയ്തു വെച്ചു..വേറൊരു ഷാൾ എടുത്തു സ്കാഫ് ചെയ്തു...ഇനി അവന്റെ ഒരു വലിയിൽ തലയിൽ നിന്നും കഴുത്തിൽ നിന്നും ഷാൾ ഊരി പോകില്ലല്ലോ.. അതോണ്ട് ഇനി ഇങ്ങനെ മതി.. *** ചന്തം നോക്കി നിന്നു ഫാഷൻ പരേഡ് നടത്തി ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും ബസ് മിസ്സ്‌ ആയിരുന്നു..അടുത്ത ബസ്സ് വരാൻ ലേറ്റ് ആയത് കാരണം കോളേജ് സ്റ്റോപ്പിലേക്ക് എത്താനും ലേറ്റ് ആയി.. കണ്ണാടിയുടെ മുന്നിൽ നിന്നു കണ്ടവനെയൊക്കെ ഓർക്കാനും കുറ്റം പറയാനും നിന്നിട്ടല്ലെ...നിനക്കിതു തന്നെ വേണം ടീ.. അവൾ സ്വയം തലയ്ക്കു കൊട്ടിക്കൊണ്ട് ധൃതിയിൽ നടന്നു...കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് കയറിയ അവൾ അവിടെ അരങ്ങേറുന്ന കാഴ്ച കണ്ടു നടുങ്ങിപ്പോയി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story