ഏഴാം ബഹർ: ഭാഗം 42

ezhambahar

രചന: SHAMSEENA FIROZ

"എവിടെക്കാ ഇത്..? " "കണ്ടിട്ട് എന്തു തോന്നുന്നു..? " "ഏതോ റെയിൽവേ സ്റ്റേഷനിലേക്ക് ആണെന്ന് തോന്നുന്നു..പിച്ചയ്ക്ക് ഇരിക്കാൻ ബെസ്റ്റാ..എല്ലാം കൊണ്ടും ലുക്ക് ഓക്കേയാ.. " "നിന്നെ ഞാൻ..ഹൂ..നിന്നോട് ഒക്കെ സംസാരിക്കാൻ നിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.. " അവൾ ബാഗും എടുത്തു താഴേക്ക് ഇറങ്ങി. "എടീ..ഒന്നിച്ച് പോകാം..ഒരേ കോളേജിലേക്ക് ആയതോണ്ട് മാത്രല്ല..ഭർത്താവ് എന്ന ബോധത്തിലും കൂടിയാ.. വെറുതെ ബസ്സിന്‌ പൈസ കളയണ്ട.. ഞാനാ ഇപ്പൊ ചിലവിനു തരുന്നത്.. സൂക്ഷിച്ചും കണ്ടുമൊക്കെ ചിലവ് ചെയ്യണം..എന്നെ മുടിപ്പിക്കരുത്.. " അവൾ ഇറങ്ങുന്നതും നോക്കി അവൻ വിളിച്ചു പറഞ്ഞു. "മുടിപ്പിക്കുന്നത് മാത്രമല്ല.. നിന്റെ നപ്പാസ് ഞാൻ ഇളക്കും..എന്നിട്ടേ ഞാൻ ഇവിടുന്ന് പോകുള്ളൂ.. തലയിലേക്ക് എടുത്തു വെക്കുമ്പോൾ നീ പിന്നെന്താ വിചാരിച്ചത്.. " അവളും വിട്ടു കൊടുത്തില്ല.. തിരിഞ്ഞു നിന്നു അവനെ നോക്കി കണ്ണുരുട്ടി. "മുന്തിയ ഇനമാണെന്ന് ആദ്യമേ അറിഞ്ഞിരുന്നു. അത് കൊണ്ടല്ലേ വിടാതെ പിടി കൂടിയത്.. "

അവൻ സൈറ്റ് അടിച്ചു കാണിച്ചു ഫ്ലൈയിങ്ങ് കിസ്സ് കൊടുത്തു.. "എടാ.. " അവൾ ചവിട്ടി തുള്ളിക്കൊണ്ട് അവൻറെ അടുത്തേക്ക് പോകാൻ നിന്നതും ഉപ്പാനെ വരാന്തയിൽ നിന്നും ഹാളിലേക്ക് വരുന്നത് കണ്ടു. പിന്നെ അവനെ നോക്കാനെ നിന്നില്ല. പിന്നെ തരാടാന്നും പിറു പിറുത്ത് കൊണ്ട് ഉപ്പനെയും വിളിച്ചു കൈ കഴുകി ഡെയ്നിങ് ടേബിളിലേക്ക് ഇരുന്നു.അവൾ കോളേജിലേക്ക് ആണെന്ന് അറിഞ്ഞതും ഉപ്പാക്ക് സന്തോഷമായി.ബ്രേക്ക്‌ ഫാസ്റ്റ് മുന്നിൽ നിരന്നതും അവൾ ദൃതിപ്പെട്ടു കഴിക്കാൻ തുടങ്ങി. ഒന്നിച്ച് പോകാമെന്നു പറഞ്ഞു അവൾ നുസ്രയ്ക്ക് വിളിച്ചിരുന്നു.. ബസ് എട്ടരയ്ക്ക് ആണെന്നാ പറഞ്ഞത്.ഇപ്പൊത്തന്നെ സമയം ആയി വന്നു.അവളുടെ ദൃതി കണ്ടു ഉപ്പ അവളോട്‌ പയ്യെ കഴിക്കാൻ പറഞ്ഞു.ഉപ്പ കഴിക്കാത്തതും താജ്നെ നോക്കി ഇരിക്കുന്നതും അവൾ ശ്രദ്ധിച്ചു.അവൾ എണീറ്റു കൈ കഴുകുമ്പോഴാണ് അവൻ താഴേക്ക് ഇറങ്ങിയത്. "ഉപ്പ..ഞാൻ ഇറങ്ങുവാ.. വൈകുന്നേരം കാണാട്ടോ.." അവൾ ഉപ്പാന്റെ നെറ്റിയിൽ മുത്തം കൊടുത്തു.

"ഇറങ്ങുവാണെന്നോ..നീ എന്റെ ഒന്നിച്ചാ പോകുന്നത്.." താജ് ഷർട്ടിന്റെ കൈ മടക്കുന്നതിന്റെ ഇടയിൽ പറഞ്ഞു. "നിന്റെ ഒന്നിച്ചോ..ഞാനില്ല..ഞാൻ നുസ്രയുടെ ഒന്നിച്ച് പൊക്കോളാം.. എട്ടരയ്ക്ക് ഇവിടുന്നു ബസ് ഉണ്ടെന്ന് പറഞ്ഞല്ലോ അവൾ.. മാത്രല്ല..നീയിനി എപ്പോ ഇറങ്ങാനാ..എനിക്ക് നിന്നെപ്പോലെ ഒരു hour കഴിഞ്ഞു കയറിയാൽ പോരാ.. " "എനിക്ക് താമസമൊന്നുമില്ല.. ഞാൻ ഇറങ്ങുവാ.. " അവൻ കീ ഹോൾഡറിൽ നിന്നും കീ എടുത്തു. "കഴിക്കാതെയോ..കഴിച്ചിട്ട് ഇറങ്ങിയാൽ മതി നീ.. എന്റെ ഒന്നിച്ചു ഇരുന്നിട്ടും ഉപ്പ കഴിച്ചില്ല. നിന്നെ കാത്തു നിന്നതാ.. പിന്നെ നീ എത്ര വേഗം ഇറങ്ങിയിട്ടും കാര്യമില്ല.ഞാൻ നിന്റെ ഒന്നിച്ച് വരാൻ പോകുന്നില്ല.. എനിക്ക് ബസ്സിൽ പോകാൻ അറിയാം. ഇത്രേം കാലം ഞാൻ അങ്ങനെയാ പോയത്.. " "ശെരി പൊക്കോ..കണ്ട ബസ്സിലൊക്കെ നിരങ്ങിയും തൂങ്ങിയും കണ്ട കള്ള് കുടിയൻമാരുടെയൊക്കെ തട്ടലും ഉരസലുമൊക്കെ ആസ്വദിച്ചു പോകുന്നത് അല്ലേ നിനക്ക് സുഖം. ബസ്സിൽ തന്നെ പൊക്കോ..അത് തന്നെയാ നിന്റെ സ്റ്റാൻഡേർഡ്നു ചേരുന്നത്..

അട്ടയെ പിടിച്ചു മെത്തയിൽ കിടത്താൻ നോക്കിട്ട് കാര്യമില്ലല്ലോ.." അവൻ പറഞ്ഞു. അവന്റെ ചെവി പൊട്ടും വിധത്തിൽ നാലെണ്ണം പറയാൻ നാക്ക് തരിച്ചു അവൾക്ക്. പക്ഷെ ഉപ്പ ഉള്ളത് കൊണ്ട് ഒന്നും മിണ്ടാതെ കേട്ടത് സഹിച്ചു നിന്നു..ഉപ്പാനോട് ഇറങ്ങാണെന്ന് ഒന്നൂടെ പറഞ്ഞു.ഉപ്പ അവളെ പിന്നീന്ന് വിളിച്ചു.അവൾ എന്താന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി. "എന്തിനാ വാശി..താജ്ൻറെ ഒന്നിച്ച് പോയാൽ പോരേ..ഒരേ കോളേജിലേക്ക് അല്ലേ.. മോൾക്ക്‌ വയ്യാത്തതും അല്ലേ..ബസ്സിൽ ബുദ്ധിമുട്ട് തോന്നും..നുസ്രയെയും വിളിച്ചോ.. മൂന്നു പേരും ഒന്നിച്ച് പോയാൽ മതി.. " "വേണ്ടുപ്പാ..ഞാൻ ബസ്സിൽ തന്നെ പൊക്കോളാം.നുസ്ര ഉണ്ടല്ലോ.. കുഴപ്പമില്ല.. ഇവിടുന്നു വല്യ ദൂരമൊന്നുമില്ലല്ലോ.. ഇവന്റെ ഒന്നിച്ച് പോയാൽ എല്ലാരും എന്നെ കളിയാക്കും..ഒരു സുപ്രഭാതത്തിലാ അന്ന് അങ്ങനെയൊക്കെ സംഭവിച്ചു ഞാൻ ഇവിടേക്ക് എത്തിയത്.. അത് ഞാൻ ഇതുവരെ ഉൾകൊണ്ടിട്ടില്ല. ഇപ്പൊ ഞാൻ ഇവന്റെ ഒന്നിച്ച് പോയാൽ കോളേജിൽ എല്ലാരും കരുതും ഞാൻ ഇവന്റെ ഭാര്യ പദവി അങ്ങ് ഏറ്റെടുത്തെന്ന്..

ഇവിടെ ഞാൻ എപ്പോഴും ഇവന്റെ മുന്നിൽ തോൽക്കുന്നു. കോളേജിൽ അത് പറ്റില്ല.. അവിടെ ഞാൻ ഇവന്റെ ശത്രുവാ..എനിക്ക് ജയിക്കണം.. പിന്നെ എനിക്ക് ഇവന്റെ ഡ്രൈവിങ്ങും പറ്റില്ല.. കൊല്ലാൻ കൊണ്ട് പോകുന്ന പോലെയാ പോക്ക്.. വരട്ടെ മേയറെ.." അവൾ ഉപ്പാന്റെ കവിളിൽ ഒരു പിച്ചു കൊടുത്തു സലാമും പറഞ്ഞിറങ്ങി. "പോകുന്ന പോക്ക് നോക്കിയേ ഭൂതന.. ഇപ്പൊ നുസ്ര ഉള്ളത് കൊണ്ട് എന്നെ വേണ്ടാ.. നുസ്ര ഇല്ലായിരുന്നു എങ്കിൽ പിശാശ്ശിനു എന്നെ വേണ്ടി വന്നേനെ.. മിനിയാന്ന് രാത്രിയിൽ ഞാൻ വരുന്നത് വരെ നോക്കിയിരുന്നതാ വീട്ടിൽ പോകാൻ.. കൊണ്ട് പോകില്ലന്ന് പറഞ്ഞപ്പോൾ അവളുടെ മോന്തയൊന്നു കാണണമായിരുന്നു.. ഒറ്റക്ക് ആകുമ്പോൾ മാത്രം മതി പോത്തിന് എന്നെ. അല്ലെങ്കിൽ തിരിഞ്ഞു നോട്ടമില്ല. ഏതായാലും നീ ഉഗാണ്ടയ്ക്ക് ഒന്നുമല്ലല്ലോ. കോളേജിലേക്ക് തന്നല്ലേ.. അവിടുന്ന് തരാടീ നിനക്ക്.. " അവൻ മുഖവും ചുമപ്പിച്ചു നിന്നു പിറു പിറുത്തു. "ഇനി പറഞ്ഞിട്ട് കാര്യമില്ല..അന്ന് റസ്റ്റ്‌ റൂമിൽ പിടിച്ചു വെക്കുമ്പോൾ ഓർക്കണമായിരുന്നു..

" അവന്റെ നിൽപ് കണ്ടു ഉപ്പാക്ക് ചിരി വരുന്നുണ്ടായിരുന്നു. അവൻ ഉപ്പാനെ ഒന്നു കനപ്പിച്ചു നോക്കി. "നോക്കി പേടിപ്പിക്കാതെ ഇരുന്നു കഴിക്കാൻ നോക്കെടാ.. " ഉപ്പ അവനെ പിടിച്ചിരുത്തി വിളമ്പി കൊടുത്തു.. **** കോളേജ് ഗേറ്റിനു മുന്നിൽ കാല് കുത്തുമ്പോൾ തന്നെ അവൾക്ക് ഒരു പ്രത്യേക ഉന്മേഷം കിട്ടി. മാത്രല്ല, ഇത്രേം ദിവസം ഒരു കാരണവും കൂടാതെ ലീവ് എടുത്തതിൽ സങ്കടവും തോന്നി. നുസ്രയുടെ ഒന്നിച്ച് ക്ലാസ്സിലേക്ക് കയറുമ്പോൾ തന്നെ മുന്നയെ കണ്ടു. അവളെ കണ്ട മുന്നയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.മുന്ന ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് വരുന്നതിനു മുന്നേ അവൾ അവന്റെ അടുത്തേക്ക് ചെന്നു വയറ്റിൽ ഒരു കുത്ത് വെച്ചു കൊടുത്തു..അവളുടെ മുഖത്ത് സങ്കടമൊന്നുമില്ല. പഴയതിനേക്കാൾ തെളിച്ചമുണ്ട്. അവൾ താജ്മായും അവന്റെ വീടുമായും പൊരുത്തപ്പെട്ടു തുടങ്ങിയെന്നു മുന്നയ്ക്ക് മനസ്സിലായി.. "കൊറേ നാളായില്ലേ ഒത്തു കൂടിട്ട്.. ഇന്ന് തകർക്കണം..വാ.." എന്നും പറഞ്ഞു ലൈല മുന്നയെയും നുസ്രയെയും കാന്റീനിലേക്ക് വിളിച്ചു.. നുസ്ര ഉള്ളത് കാരണം മുന്ന ഞാനില്ല,നോട്സ് എഴുതാൻ ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.. നുസ്രയ്ക്ക് കാര്യം മനസ്സിലായി. മുന്നയും ലൈലയും എൻജോയ് ചെയ്തോട്ടെന്ന് കരുതി നുസ്ര വേറെന്തോ കാരണം പറഞ്ഞു ഒഴിയാൻ നോക്കി.പക്ഷെ ലൈല അതൊന്നും സമ്മതിച്ചു കൊടുത്തില്ല.വന്നേ പറ്റൂന്നും പറഞ്ഞു

ഒരു കൈ കൊണ്ട് നുസ്രയെയും മറ്റേ കൈ കൊണ്ട് മുന്നയെയും വിടാതെ പിടിച്ചു വലിച്ചു കാന്റീനിലേക്ക് നടന്നു. കയറുമ്പോൾ തന്നെ എബി ജുവലിനെ ഒട്ടി ചേർന്നിരുന്നു കുറുകുന്നത് കണ്ടു.. "റബ്ബേ..അതാരാ.. " ലൈല നെഞ്ചത്ത് കൈ വെച്ചു ജുവലിനെ സൂക്ഷിച്ചു നോക്കി. "അപ്പൊ നീയറിഞ്ഞില്ലേ..അതാ അവന്റെ ജുവൽ..അന്ന് അവൻ നമ്മളോട് ഒക്കെ പറഞ്ഞിരുന്നില്ലേ.. അവന് ഗ്രീൻ സിഗ്നൽ കിട്ടാത്ത ഒരു പ്രണയത്തെ കുറിച്ച്.. ഇപ്പൊ ആ കുഴപ്പമൊന്നുമില്ല.എല്ലാം ഓക്കേയായി..ഓക്കേന്ന് പറഞ്ഞാൽ പോരാ.. ഡബിൾ ഓക്കേയായി.. ഏതു നേരവും കട്ട റൊമാൻസാ ഇപ്പൊ രണ്ടും.. " നുസ്ര കാര്യങ്ങളൊക്കെ വ്യക്തമാക്കി.. "ഇതൊക്കെ എപ്പോ.. ഏതായാലും ഞാനൊന്നു കയറി അലമ്പ് ആക്കട്ടെ.." എന്നും പറഞ്ഞു നുസ്രയ്ക്ക് ഒന്നു ചിരിച്ചു കാണിച്ചു ലൈല എബിയുടെ അടുത്തേക്ക് ചെന്നു.. ലൈലയെ കണ്ടതും എബിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.. ഹായ് മിസ്സിസ് താജ് എന്നും പറഞ്ഞു അവൻ എണീറ്റു അവളെ നോക്കി ചിരിക്കാൻ തുടങ്ങി.. "പോടാ പട്ടി..ലൈൻ സെറ്റ് ആയ വിവരമൊന്നും നമ്മളോട് പറഞ്ഞില്ലല്ലോ..അതൊക്കെ പോട്ടേ.. നീയെന്താ എന്നെ ഒന്നു വിളിക്കുക കൂടി ചെയ്യാത്തെ.. " "പിശാശ്ശെ..വിളിച്ചിട്ട് കിട്ടണ്ടേ.. താജ്നോട് ചോദിക്കുമ്പോൾ നിന്റെ ഫോൺ ശെരി ഇല്ലെന്ന് പറഞ്ഞു.

പിന്നെ നിന്റെ ന്യൂ നമ്പർ തന്നു. പക്ഷെ അപ്പോഴേക്കും ഞാൻ ബിസി ആയിപ്പോയി.ദേ കണ്ടില്ലേ.. ഇപ്പൊ ഫുൾ ടൈം ഞാൻ ഇതുമായി ബിസിയാ.. " എന്നു ലൈലയോട് പറഞ്ഞു ഒന്നു ചിരിച്ചു അവൻ ജുവലിനെ കാണിച്ചു കൊടുത്തു. ലൈല എബിയെ നോക്കി ഒന്ന് ഇരുത്തി മൂളി.എന്നിട്ട് ഒരു പുഞ്ചിരിയോടെ ജുവലിനെ നോക്കി.. ജുവലും തിരിച്ചു ഒരുഗ്രൻ ചിരി സമ്മാനിച്ചു. "ഇവനേ കിട്ടിയൊള്ളോ നിനക്ക്.. " ലൈല ജുവലിനോട് ചോദിച്ചു. "എനിക്കെന്താടീ കുഴപ്പം..എന്ത് കൊണ്ടും നിന്നെക്കാൾ ഭേദമാ ഞാൻ.. " "നിന്നോട് ചോദിച്ചോ.. ഞാൻ ഇവളോട് അല്ലേ ചോദിച്ചത്.. ഇവള് പറയട്ടെ.. " ലൈല ജുവലിനെ നോക്കി. അവൾ ഒന്നും മിണ്ടിയില്ല. ഒരു ചിരിയോടെ എബിയെ നോക്കി. ശേഷം ലൈലയെയും.. അത് കണ്ടപ്പോ തന്നെ ലൈലയ്ക്ക് മനസ്സിലായി ആളൊരു സൈലന്റ് ടൈപ്പ് ആണെന്ന്.. "എടീ.. ഇവളെ നീ അറിയില്ലേ.. താജ്ൻറെ ലൈനാ..ഓ..സോറി.. താജ്ൻറെ വൈഫാ..ഇത്രേം ഡേയ്‌സ് കെട്ടു കഴിഞ്ഞുള്ള റസ്റ്റിൽ ആയിരുന്നു..അതോണ്ട് അടുത്തൊരു റസ്റ്റ്‌ ഉടനെ പ്രതീക്ഷിക്കാം.. കോളേജിൽ മാത്രമാ വെടി മരുന്നും തീയും പോലെ.. വീട്ടിൽ ഒടുക്കത്തെ റൊമാൻസ് ആണെന്നാ കേട്ടത്.. " എബി ലൈലക്കിട്ട് നല്ലത് പോലെ വെച്ചു..

"ദേ ചെറുക്കാ.. നിന്റെ പെണ്ണ് ഇവിടെ നിക്കുന്നത് കൊണ്ട് മാത്രം ഞാനൊന്നും പറയുന്നില്ല.. ഇല്ലേൽ ഇപ്പൊ നിന്റെ ചെവി നാറിയേനെ.." ലൈല അവനെ കൂർപ്പിച്ചു നോക്കി.. അത് കണ്ടു ജുവൽ എബിയെ നോക്കി വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി. "ചിരിക്കടീ ചിരിക്ക്.. നാളെ നിന്റെ കണവൻ ആവണ്ടവനാ ഞാൻ.. ആ എന്നെയാ ഇവള് പറയുന്നത്.. ഇവളോട് നാലെണ്ണം തിരിച്ചു പറയേണ്ടതിന് പകരം എന്നെ നോക്കി ചിരിക്കുന്നോ.. നീയൊക്കെ എവിടുത്തെ കാമുകിയാടി.. " എബി ജുവലിനെ നോക്കി കണ്ണുരുട്ടി.. "അവൻ അങ്ങനൊക്കെ പറയും..നീ അതൊന്നും കാര്യമാക്കണ്ട.. കാമുകിമാരായാൽ ഇങ്ങനെ വേണം. കിട്ടുന്ന ഒരവസരവും പാഴാക്കി കളയരുത്.. മാക്സിമം ഉപയോഗിക്കണം.. " ലൈല ജുവലിൻറെ കവിളിൽ പിടിച്ചു വലിച്ചു. ജുവൽ അപ്പൊത്തന്നെ ഓക്കേന്നും പറഞ്ഞു തലയാട്ടി കാണിച്ചു..അത് കണ്ടു ലൈല ജുവലിൻറെ തോളിലൂടെ കയ്യിട്ടു നിന്നു.. ഒരാഴ്ച്ചയായി എബിയെ വാരാൻ പറ്റാത്തതിന്റെ സങ്കടമുണ്ടായിരുന്നു ലൈലയ്ക്ക്.. അതൊക്കെ ഇപ്പൊ ഒറ്റയടിക്ക് തന്നെ തീർത്തു കളയാമെന്ന് കരുതി അവൾ എബിയെ അടപടലം വീക്ഷിച്ചു ജുവലിനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കാൻ തുടങ്ങി.

ആദ്യമൊക്കെ ജുവലിനു ചിരി മാത്രമേ ഉണ്ടാരുന്നുള്ളൂ.എബിക്ക് എതിരെ ട്രോൾ ഒന്നും ഇറക്കിയില്ല.. പക്ഷെ ചേർന്നു നിക്കുന്നത് ലൈല അല്ലേ.. ആ കൊണം ജുവൽ അല്പ നേരം കൊണ്ട് തന്നെ കാണിച്ചു. ഓട്ടോമാറ്റിക്കലി ജുവലിന്റെ വായിന്നും ഓരോന്ന് വീഴാൻ തുടങ്ങി..അത് കേട്ടു എബി കണ്ണും തള്ളി ജുവലിനെ നോക്കി..ശേഷം ഇവളെയും കൂടെ വഴി തെറ്റിക്കടീ ന്നുള്ള അർത്ഥത്തിൽ ലൈലയെയും.. ലൈല ഒന്നും കാര്യമാക്കിയില്ല. അവന്റെ കാലെ വാരി നിലത്തടിക്കാൻ തന്നെ തുടങ്ങി.ആ സമയത്ത് തന്നെ നുസ്ര അങ്ങോട്ട്‌ വന്നു..മുന്ന ഒരു കാൾ വന്നത് കാരണം അപ്പോഴേ അവിടെന്ന് പോയിരുന്നു..നുസ്ര കൂടി വന്നതോടെ കാര്യം ഉഷാറായി.. മൂന്നു പെണ്ണുങ്ങൾടെ ഇടയിൽ ഇനി രക്ഷയില്ലന്നു കണ്ട എബി ജീവനും കൊണ്ട് കാന്റീനിന്നു ഓടാൻ നിന്നതും താജ് വരുന്നത് കണ്ടു. എബിക്ക് സമാധാനമായി.. നിന്നെയൊക്കെ ഇപ്പൊ ശെരിയാക്കി തരാടീ ശവങ്ങളെന്നുള്ള അർത്ഥത്തിൽ ലവളുമാരെയൊക്കെയൊന്നു നോക്കി എബി താജ്ൻറെ അടുത്തേക്ക് വിട്ടു.

"നിന്നെ കാണാൻ വൈകിയപ്പോ ഞാൻ വിചാരിച്ചു നിന്റെ കെട്ട്യോൾ നിന്നെ കുഴി കുത്തി മൂടിയിട്ടാണ് ഇങ്ങോട്ട് എഴുന്നള്ളത്തു നടത്തിയതെന്ന്.. എന്തൊരു ഐറ്റം ആണെടെയ് അത്.. വന്നപ്പോ തുടങ്ങിയതാ എന്നെ ഇട്ട് വാരാൻ.. ജീവൻ മാത്രം ആണേൽ സാരല്യ..ഇതിപ്പോ അഭിമാനം കൂടെ എടുക്കും..ജുവൽ ഉണ്ടെടാ അവിടെ.. ആ പാവം കൊച്ചിനെ കൂടി നിന്റെ കെട്ട്യോളു വഴി പിഴപ്പിച്ചു.. " "വഴി പിഴച്ച നിനക്ക് വഴി പിഴച്ചവൾ തന്നെ മതിയെന്ന് അവൾ തീരുമാനിച്ചു കാണും..അതോണ്ട് അവളെ കുറ്റം പറയാൻ ഒക്കില്ല.. എൻറെ കെട്ട്യോൾ ആയത് കൊണ്ട് പറയുകയല്ല.. അറിഞ്ഞും കൊണ്ട് അവളുടെ നാവിനു തലവെച്ചു കൊടുക്കരുത്.വെട്ടു കത്തിയെക്കാൾ മൂർച്ചയുണ്ട് അതിന്..എന്നെ വിളിക്കണ്ട.. ഒറ്റയ്ക്ക് അങ്ങ് നേരിട്ടാൽ മതി.. എനിക്ക് എപ്പോഴും ബെഡ്‌റൂമിന്നു കിട്ടുന്നതാ..ഇനി ഇവിടുന്ന് കൂടെ ആ വായ കേൾക്കാൻ വയ്യാ.." "പിന്നെ നീ എന്തിനാ ഇങ്ങോട്ട് വന്നത്.. അവളെ നോക്കി വന്നത് അല്ലേടാ..? " "എന്താ സംശയം..അവളെ അവിടെങ്ങും കണ്ടില്ല..അതോണ്ടാ ഇങ്ങോട്ട് വന്നെ.. " "തെണ്ടി.. അപ്പൊ നീയല്ലേ പറഞ്ഞേ ആ വായ കേൾക്കാൻ വയ്യെന്ന്.. " "അത് നിന്റെ കാര്യത്തിൽ ഇടപെട്ടു കേൾക്കാൻ വയ്യെന്നാ.. എനിക്ക് വേണ്ടത് ഞാൻ ധാരാളം വാങ്ങി കൂട്ടുന്നുണ്ട്..നീ വാ.. "

താജ് കാന്റീനിലേക്ക് കയറി.. പിന്നാലെ എബിയും.. മൂന്നും കൂടി ഇരുന്നു ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്.താജ് അടുത്തേക്ക് ചെന്നു ഒരു കസേര വലിച്ചു ഇരുന്നു.എബിയും വന്നു.. "ആ ഇപ്പൊ കറക്റ്റ് ആയി.. വിക്രമാദിത്യനും വേതാളവും.. " ലൈല എബിയെ നോക്കി ചിരിച്ചു. ശേഷം താജ്നെ നോക്കി പുച്ഛിച്ചു.. താജ് അപ്പൊത്തന്നെ കിസ്സ് ചെയ്യുന്നത് പോലെ ചുണ്ട് കൂർപ്പിച്ചു സൈറ്റ് അടിച്ചു കാണിച്ചു. അവൾ പകച്ചു പോയി. വേഗം എല്ലാരേയും നോക്കി. ആരും കണ്ടില്ലന്ന് മനസ്സിലായതും ആശ്വാസമായി. പിന്നെ താജ്ൻറെ മുഖത്തേക്ക് നോക്കാൻ നിന്നില്ലന്ന് മാത്രല്ല, എബിയെ വാരാനും പോയില്ല..സ്വിച്ച് ഇട്ടത് പോലെ അവളുടെ ചിരിയും വായയുമൊക്കെ ഇല്ലാതെ ആയത് കണ്ടു എബി താജ്നെ ഒന്ന് ഇരുത്തി നോക്കി.താജ് അപ്പൊ എങ്ങനെ ഉണ്ടെന്ന ഭാവത്തിൽ പുരികം പൊക്കി.. "ഇപ്പൊ ഷൈൻ ചെയ്തോ.. ഇതിന്റെതു നിനക്ക് ബെഡ് റൂമിന്ന് കിട്ടും.. " എബി പതുക്കെ പറഞ്ഞു അവന്റെ തോളിൽ തട്ടി ഒന്നു ഇളിച്ചു.താജ് എന്തോ പറയാൻ ഒരുങ്ങിയതും മുന്ന അങ്ങോട്ട്‌ കയറി വന്നു താജ്ൻറെ അടുത്തുള്ള ചെയർ വലിച്ചിട്ടിരുന്നു.. താജ് എല്ലാവർക്കും അവരവരുടെ ഫ്ലെവർ ചോദിച്ചു ഐസ് ക്രീമിനു ഓർഡർ ചെയ്തു.ലൈലയോട് മാത്രം ചോദിച്ചില്ല..അവൾക്ക് വേണ്ടത് ചോക്ലേറ്റ് ആണെന്ന് അവന് അറിയാമായിരുന്നു..

അവളോട്‌ ചോദിക്കാതെ അവൻ ചോക്ലേറ്റ്നു ഓർഡർ ചെയ്തത് കണ്ടു അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അവൾ മാത്രമല്ല.മുന്നയും.. മുന്ന കൂടി നോക്കുന്നത് കൊണ്ട് അവൻ അവളോട്‌ മുഖം വെച്ചു ഗോഷ്ടി കാണിക്കാൻ ഒന്നും നിന്നില്ല..നല്ല ഡീസന്റ് ആയി ഇരുന്നു അവളോട്‌ ഒഴികെ ബാക്കി എല്ലാരോടും സംസാരിക്കാൻ തുടങ്ങി.. എല്ലാവരും ഒരുമിച്ചുള്ള ആ ഇരുത്തവും സംസാരവും കളിയും ചിരിയും പാര വെക്കലുമൊക്കെ അവളെ ഒരുപാട് സന്തോഷ പെടുത്തി.ഈ ഫ്രണ്ട്‌ഷിപ്‌ ഒരിക്കലും അവസാനിച്ചു പോകരുതേ എന്ന് അവൾ മനസ്സിൽ പ്രാർത്ഥിച്ചു.ആ സന്തോഷത്തിന്റെ ഇടയിൽ അവൾക്ക് ആകെ അനുഭവപ്പെട്ട ഒരു വല്ലായ്മ താജ്ൻറെ ഇടയ്ക്ക് ഇടെയുള്ള നോട്ടം മാത്രമാണ്.. അവൻ അവളോട്‌ സംസാരിക്കുന്നില്ലന്നേ ഉള്ളു..കണ്ണ് മുഴുവനും അവളുടെ മുഖത്തേക്ക് ആയിരുന്നു..അത് തിരിച്ചറിയുന്ന പോലെ അവളപ്പോ തന്നെ അവന്റെ മുഖത്തേക്ക് നോക്കും.കണ്ണുകൾ പരസ്പരം ഉടക്കും.ആ ചാര കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് അവളൊരു നെഞ്ചിടിപ്പോടെ മനസ്സിലാക്കും.

പിന്നെ ആകെയൊരു വിറയലും പരവേശവുമൊക്കെ ആയിരിക്കും. എന്നാലും നാണം കെട്ടു പോകുമെന്ന് കരുതി ഉള്ളിലെ ഫീലിംഗ്സ് ഒന്നും പുറത്ത് കാണിക്കാതെ പരമാവധി പിടിച്ചിരുന്നു..പക്ഷെ താജ് വിട്ടതേയില്ല..കിട്ടുന്ന ഗ്യാപ്പിലൊക്കെ കണ്ണ് എടുക്കാതെ അവളെ നോക്കി അസ്വസ്ഥത പെടുത്തി കൊണ്ടേയിരുന്നു.ഇനി പിടിച്ചു നിക്കാൻ പറ്റില്ലന്ന് ഉറപ്പായതും അവൾ കസേര നീക്കി പിടഞ്ഞു കെട്ടി എഴുന്നേറ്റു.താജ് ഒഴികെ ബാക്കി എല്ലാവരും ഒരുമിച്ചു എന്താന്ന് ചോദിച്ചു അവളുടെ മുഖത്തേക്ക് നോക്കി.. "ബെല്ല്..ബെല്ല് അടിച്ചു..ക്ലാസ്സ്‌ ഇപ്പം തുടങ്ങും..പോകാം.. " അവൾ വേറൊന്നും പറഞ്ഞില്ല.. വേഗം നുസ്രയെയും ജുവലിനെയും കൂട്ടി അവിടെന്ന് പോയി.. താജ് അവൾ പോകുന്നതും നോക്കി ഇരുന്നു.അവന്റെ കണ്ണുകളിലും ചുണ്ടുകളിലും ഒരുപോലെ ചിരി നിറഞ്ഞു. എബിയും മുന്നയും അത് കണ്ടു.. ആ ചിരിയുടെ അർത്ഥം എബിക്ക് മനസ്സിലായില്ല. ഇവന് വട്ടായോന്ന് കരുതി താജ്നെ നോക്കി കൈ മലർത്തി.പക്ഷെ മുന്നയ്ക്ക് മനസ്സിലായിരുന്നു.

കാരണം ലൈലയുടെ ഓരോ ഭാവ മാറ്റവും മുന്ന ശ്രദ്ധിച്ചിരുന്നു..മുന്നയ്ക്കും അതുമതിയായിരുന്നു.താജ്നെ പോലെത്തന്നെ അവന്റെ ചുണ്ടിലും ചിരി നിറഞ്ഞു. ** വൈകുന്നേരം അവൻ എത്തി കഴിഞ്ഞിട്ടും അവൾ എത്തിയില്ല.. ഈ പോത്ത് ഇതെവിടെ പോയെന്ന് കരുതി അവൻ വരാന്തയിലേക്ക് ഇറങ്ങി ഫോൺ എടുത്തതും ഗേറ്റ് കടന്നു അവൾ ചാടി തുള്ളിക്കൊണ്ട് വരുന്നത് കണ്ടു.. "നിനക്കെന്താടീ വല്ല തുള്ളൽ ബാധയും കൂടിയോ.. " "ഇതുവരെയില്ല.. ഇനി നിന്റെ ഒന്നിച്ചുള്ള സഹവാസത്തിന്റെ അളവ് അനുസരിച്ചു ഇരിക്കും.. " അവൾ ചെരിപ്പ് അഴിച്ചു അകത്തേക്ക് കയറി.പിന്നെ നേരെ റൂമിലേക്കും..അവനും പിന്നാലെ ചെന്നു.സ്കാഫ് അഴിച്ചു മുടി കുടഞ്ഞ അവളെ കണ്ട് അവനൊരു നിമിഷം ഞെട്ടി.. പിന്നെ ആ ഞെട്ടൽ ഒരു പുഞ്ചിരിയിലേക്ക് വഴിമാറി.. "നിന്റെ മുടി എന്ത്യേ..? " അവൻ പുഞ്ചിരി ഒളിപ്പിച്ചു ഞെട്ടിയതു പോലെത്തന്നെ ചോദിച്ചു. "ഞാൻ ചാരിറ്റിയിൽ കൊടുത്തു.. " അവൾ നിസ്സാരമായി പറഞ്ഞു. "എന്തിന്..? " "എന്തിനെന്നോ..എല്ലാവരും എന്തിനാ കൊടുക്കുക. മുടിയില്ലാത്തവർക്ക് ദാനം ചെയ്യാൻ അല്ലേ.. ഞാനും അതിന് വേണ്ടി കൊടുത്തു.." "അതെനിക്കറിയാം..പക്ഷെ നിനക്ക് മുടി ഇഷ്ടമായിരുന്നല്ലോ.. നീ പൊന്നു പോലെ നോക്കി വളർത്തിയ മുടി അല്ലേ.. "

"അതൊക്കെയാണ്..ഇഷ്ടവും ആയിരുന്നു.കുറച്ച് ഒന്നുമല്ല. ഒരുപാട്..പക്ഷെ ഇന്ന് രാവിലെ മുതൽ എനിക്കിഷ്ടമല്ലാ.. എനിക്കാ മുടി വേണ്ടെന്നു തോന്നി.. നീയാ കാരണം..നിനക്ക് ഇഷ്ടമുള്ളത് ഒന്നും എന്റെ ശരീരത്തിൽ വേണ്ടാ.. അതൊക്കെ നീ കൊതിച്ചു പോകും.. ഞാൻ നിന്നെ മോഹിപ്പിക്കുന്നതിന് തുല്യമാ..ഈയിടെയായി നിന്റെ നോട്ടവും ഭാവവുമൊന്നും ശെരിയില്ല..എനിക്ക് എന്നെ സൂക്ഷിച്ചല്ലേ പറ്റൂ.. " അവൾ ടവലും ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക് കയറി.. എനിക്കറിയാമായിരുന്നു മോളെ നീയത് വെട്ടി കളയുമെന്ന്.. അതിന് വേണ്ടി തന്നെയാ രാവിലെ അങ്ങനെ പറഞ്ഞത്.. സത്യം പറഞ്ഞാൽ എനിക്ക് കണ്ണിനു കണ്ടൂടാത്തതു കലിയാങ്കട്ട് നീലിയെ പോലുള്ള നിന്റെയാ മുടിയാ..എന്നിട്ടും രാവിലെ ആ റൊമാൻസ് തട്ടി വിട്ടു.. ഏതായാലും ഫസ്റ്റ് സ്റ്റെപ് വിജയിച്ചു. ഇനി ബാക്കിയുള്ളത്.. അവൻ ചിരിച്ചോണ്ട് മനസ്സിൽ ഓരോന്നു കണക്കു കൂട്ടിക്കൊണ്ട് നിന്നു..അപ്പോഴേക്കും അവൾ കുളിച്ചിറങ്ങി.തല തുവർത്തി ഉണക്കാൻ പോലും നിന്നില്ല.വേഗം ചെന്നു ബാഗ് തുറന്നു ഒരു കവർ എടുത്തു..അതിൽ എന്താണെന്ന് അറിയാൻ വേണ്ടി അവൻ ആകാംഷയോടെ അതിലേക്കു നോക്കി നിന്നു..ആകാംഷയൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് കപ്പല് കയറി അവന് ദേഷ്യം പടർന്നു കയറി..

ഇരു കൈ നിറയെ അണിയാനുള്ള കരിവള. അവൾ വേഗം ഓരോന്നു എടുത്തു രണ്ടു കയ്യും നിറച്ചിട്ടു.വരുമ്പോൾ ചാടി തുള്ളി വന്നത് ഇതു കൊണ്ടാണെന്ന് അവന് മനസ്സിലായി. "വീണ്ടും തുടങ്ങിയോ നീ.. കൊറേ നാളായി ഇതിന്റെ ഒച്ച സഹിക്കേണ്ടായിരുന്നു.. ഇപ്പൊ ഊരി കളഞ്ഞോണം.. അതിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എനിക്ക് നിന്നെ എടുത്തു ചുവരിൽ അടിക്കാൻ തോന്നുന്നു.. " "അതിന് ഞാനെന്തു വേണം.. നിന്റെ ഇഷ്ടത്തിന് അല്ല.. എന്റെ ഇഷ്ടത്തിനാ ഞാൻ ജീവിക്കുന്നത്.. നിനക്ക് കേൾക്കാനും സഹിക്കാനുമൊന്നും വയ്യെങ്കിൽ റൂം മാറി പോ.. ഇവിടെ ഈ റൂം മാത്രം അല്ലല്ലോ.. വേറെയും ഉണ്ടല്ലോ കൊറേ.. അതിൽ ഏതിലേക്ക് എങ്കിലും പെട്ടിയും കിടക്കയുമൊക്കെ എടുത്തു മാറ്.. വേണമെങ്കിൽ ഞാൻ സഹായിക്കാം.. " "ഡീീീ.. " "അലറണ്ടാ..പയ്യെ പറഞ്ഞാൽ എനിക്ക് കേൾക്കാം..ഞാൻ നിന്റെ തൊട്ടടുത്തു നിൽക്കുകയല്ലേ.. നിനക്ക് ഇഷ്ടമല്ലന്ന് കരുതി എനിക്ക് എന്റെ ഇഷ്ടങ്ങളെ ഉപേക്ഷിക്കാൻ പറ്റില്ല..ഇത്രേം ദിവസം ഇതില്ലാതെ, ഇതിന്റെ കിലുക്കം ഇല്ലാതെ എങ്ങനെയാ നിന്നേന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ.. എനിക്ക് എപ്പോഴും കയ്യിൽ കിലുക്കം വേണം.അതുപോലെ കാലിലും.. ഇത് മാത്രല്ല.. വേറൊന്നും കൂടിയുണ്ട്.. "

എന്നും പറഞ്ഞു അവൾ സന്തോഷത്തോടെ പാന്റ് അല്പം മുകളിലേക്ക് കയറ്റി അവന് കാല് കാണിച്ചു കൊടുത്തു. "അടിപൊളി..ഏതു അണ്ണാച്ചിക്ക് ജനിച്ചതാടി നീ.. ഇവിടെ വന്നതിനു ശേഷം ഇത്തിരി കോലമൊക്കെ വന്നിട്ട് ഉണ്ടായിരുന്നു.. ദേ.. വീണ്ടും പോയി.. ഞാൻ രാവിലെ പറഞ്ഞതു തന്നെയാ നിനക്ക് നല്ലത്.. വല്ലോടത്തും പോയി പിച്ചക്കിരിക്കടീ. " "അത് നിന്റെ മറ്റവളോട് പോയി പറയെടാ..സാരിക്ക് മാച്ച് അല്ലെന്ന് കരുതി അന്ന് അഴിച്ചു വെച്ചതാ.. പിന്നെ ഞാൻ പോയത് വീട്ടിലേക്ക് അല്ലല്ലോ..ഇവിടേക്ക് അല്ലേ.. മിനിയാന്ന് പോയപ്പോ എടുക്കാനും മറന്നു പോയി..ഇത് ഇന്ന് വാങ്ങിച്ചതാ..എങ്ങനെയുണ്ട്.. നല്ല ഭംഗിയല്ലേ.. " "ഭംഗിയൊക്കെ അവിടെ നിക്കട്ടെ.. എവിടുന്നാ കാശ്..? " "ഉപ്പ മിനിയാന്നേ എനിക്ക് കാർഡ് തന്നിരുന്നു.. എന്ത് ആവശ്യം വന്നാലും എപ്പോ വേണമെങ്കിലും എടുത്തോളാൻ പറഞ്ഞു.. ഞാൻ കാശ് ചോദിച്ചാൽ നീ വെയിറ്റ് ഇടും. അപ്പൊ എനിക്ക് ദേഷ്യം വരും..ഒടുക്കം ഫൈറ്റ് ആകും.അത് ഒഴിവാക്കാനാ ഉപ്പ എനിക്കിത് തന്നത്.. " "നപ്പാസ് ഇളക്കുമെന്ന് പറയുമ്പോൾ ഇത്രേം കരുതീല ടീ.. എന്നെ വിട്ടു ഡാഡ്നെ പിടിച്ചു അല്ലേ നീ.. നിന്നെയൊക്കെ എടുത്തു തലയിൽ വെച്ച എന്നെ പറയണം.. നീ എന്നെ മാത്രല്ല.. എന്റെ ഡാഡ്നെക്കൂടി കുഴി തോണ്ടി എടുക്കും.."

"പൊന്നു മോനെ.. ഇപ്പോഴെ ക്ഷീണിച്ചാൽ എങ്ങനെയാ.. ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു.. ഈ ലൈല ആരാണെന്ന് നീ അറിയാൻ പോകുന്നതെയുള്ളൂ.. മേഡത്തിനു നല്ല ക്ഷീണം.ഒരു കോഫി കുടിച്ചിട്ട് വരാവേ.. " അവനെ എരിപിരി കൊള്ളിക്കാൻ പറ്റിയതിന്റെ സന്തോഷത്തിൽ അവൾ ചിരിച്ചോണ്ട് താഴേക്ക് പോകാൻ നിന്നു..പെട്ടെന്ന് അവൾ തിരിഞ്ഞു അവനെ നോക്കി.. അവൻ അവിടെ നിന്നു പല്ല് ഞെരിക്കുന്നത് കണ്ടു. "എന്തോ ഒന്ന് മറന്നു പോയല്ലോ.." അവൾ നഖവും കടിച്ചോണ്ട് അവന്റെ അടുത്തേക്ക് വന്നു. അവൻ നെറ്റി ചുളിച്ചവളെ നോക്കി. "ആ.. ഇപ്പോ ഓർമ വന്നു.. " എന്നും പറഞ്ഞു അവൾ പാന്റു പൊക്കി പിടിച്ചു രണ്ടും കാലും നിലത്തിട്ടടിച്ചു കൊലുസിന്റെ ശബ്ദം ഉണ്ടാക്കി..അവന് കേട്ടൂടാത്ത ശബ്ദമാണ് കൊലുസിന്റെതും വളയുടെതുമൊക്കെ.. ഒരുമാതിരി സീരിയലിലെ കണ്ണീർ നായികമാരുടെ സ്റ്റൈൽ.. അവന് പല്ല് പുളിപ്പ് അനുഭവ പെടുന്നതിനൊപ്പം ദേഷ്യം കൊണ്ട് മുഖവും ചുമന്നു തുടുത്തു.. എന്നിട്ടും അവൾ വിട്ടില്ല..കരിവള കിലുങ്ങാൻ വേണ്ടി അറിയാവുന്ന ഏതോ ഒരു ഒപ്പന പാട്ടിന്റെ ഒന്നു രണ്ടു വരികൾ ഉറക്കെ പാടിക്കൊണ്ട് അവന്റെ ചുറ്റിനും കൈ കൊട്ടി കളിച്ചു നടക്കാൻ തുടങ്ങി..അവന്റെ ചെവിക്കകത്തു കരിവള കിലുക്കം നുഴഞ്ഞു കയറി പ്രകമ്പനം കൊള്ളിച്ചു..

"നിർത്തടീ.. " സഹികെട്ട അവൻ കണ്ണുകൾ ഇറുക്കി അടച്ചു രണ്ടു കയ്യും കാതിൽ അമർത്തി വെച്ചു അലറി..അവൾ അപ്പൊത്തന്നെ കളിയും കൊട്ടലുമൊക്കെ നിർത്തി വെച്ചു രണ്ടു കയ്യും മാറിൽ കെട്ടി നിന്നു അവന്റെ മുഖത്തേക്ക് തന്നെ നോക്കി..അവന്റെ ആ ചുമന്നു വിറക്കുന്ന മുഖവും ദേഷ്യവുമൊക്കെ അവൾ നല്ലത് പോലെ ആസ്വദിച്ചു..അവൻ പതിയെ ചെവിയിന്ന് കൈ എടുത്തു. ശബ്ദം ഒന്നും കേൾക്കാത്തതു കൊണ്ട് കണ്ണ് തുറന്നു നോക്കി.. മുന്നിൽ അവളുടെ നിൽപ് കണ്ടു അവന്റെ മുഖം ഒന്നൂടെ ചുമന്നു. "നിന്റെ ദേഷ്യം കാണാൻ തന്നെയാ രസം..ഈ ചുമന്ന മുഖം കണ്ടാൽ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയില്ല..സോ കീപ് ഇറ്റ് അപ്പ്‌.. " അവൾ ഒരു ആക്കിയ ചിരിയോടെ അവന്റെ കവിളിൽ തട്ടി.. അവന്റെ നാവോ കൈയ്യോ എന്തെങ്കിലുമൊന്നു പൊങ്ങുന്നതിന് മുന്നേ അവൾ ജീവനും കൊണ്ട് താഴേക്ക് എത്തിയിരുന്നു. ഒരു അടവ് എടുത്തു ആ മുടി വെട്ടിപ്പിച്ചു..അത് പോയി കിട്ടി എന്ന സമാധാനമായിരുന്നു. അപ്പോഴേക്കും അടുത്തത് റെഡിയായി വന്നു.. ഈ താടക.. സത്യത്തിൽ ഇവൾ തമിഴ് നാട്ടിന്ന് കേരളത്തിലേക്ക് ഒലിച്ചു വന്നതാണോ..ഏതെങ്കിലും ഒന്നിൽ മലയാളി സ്വഭാവം.എവിടുന്ന്.. വായ തുറന്നാൽ പോലും അണ്ണാച്ചി.

ഇതൊരു നടക്ക് പോകില്ല. പക്ഷെ തോൽക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല മോളെ. നീ തന്നത് എട്ടിന്റെ പണി ആണെങ്കിൽ നിനക്കുള്ള പതിനെട്ടിന്റെ പണി ഞാൻ തരാം.. പണി മാത്രമല്ലടീ ഇത്.നിന്നെ ഞാൻ മാറ്റി എടുക്കും..ഏതോ ഒരുത്തനു വേണ്ടിയല്ലേ നീ നിന്നെയും നിന്റെ ഇഷ്ടങ്ങളെയും മറന്ന് കളഞ്ഞത്.. എനിക്ക് വേണ്ടത് ഈ ലൈലയെ അല്ല.ആണായി നടന്നിരുന്ന ആ പഴയ പെണ്ണിനെയാ..അങ്ങനെ ആക്കി എടുത്തോളാം ഞാൻ നിന്നെ.. അവൻ ഷെൽഫ് തുറന്നു അവളുടെ ചുരിദാർ ഒക്കെ എടുത്തു. പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്തു കത്തിച്ചു എല്ലാ ചുരിദാർന്റെയും നടു ഭാഗം നോക്കി ഓരോ വലിയ ഹോൾസ് ഇട്ടു കൊടുത്തു..എന്നിട്ട് ഉണ്ടായത് പോലെത്തന്നെ മടക്കി വെച്ചു കീയും എടുത്തു താഴേക്ക് ഇറങ്ങി.. അവൾ സെറ്റിയിൽ ഇരുന്നു കോഫി കുടിക്കുന്നുണ്ടായിരുന്നു.അവൻ അവളെയോ അവൾ അവനെയോ മൈൻഡ് ചെയ്തില്ല.അവൻ വണ്ടി എടുത്തു ടൗണിലേക്ക് പോയി. ഒരു അരമണിക്കൂറിനുള്ളിൽൽ പത്തു പതിനഞ്ചു കവറുമായി തിരിച്ചു വരുകയും ചെയ്തു.അവളെ താഴെ എവിടെയും കണ്ടില്ല..റൂമിലേക്ക്‌ ചെന്നു..അവൾ ബെഡിൽ കാലും നീട്ടിയിരുന്നു പുസ്തകം വായിക്കുന്നുണ്ടായിരുന്നു.. അവൻ കയ്യിലെ എല്ലാ കവറും അവളുടെ മുന്നിലേക്ക് ഇട്ടു

. "എന്താ ഇതൊക്കെ.. " അവൾ പുസ്തകം മടക്കി വെച്ചു അവനെയും മുന്നിൽ കിടക്കുന്ന കവറുകളിലേക്കും നോക്കി. "തുറന്നു നോക്ക്..നിനക്കുള്ള ഡ്രെസ്സാ..ഇനി ഡ്രസ്സ്‌ ഇല്ലന്ന പരാതി വേണ്ടാ..മാത്രല്ല..എന്റെ ഷർട്ടൊക്കെ എനിക്ക് തന്നെ കിട്ടുമല്ലോ... " "താജ് ബംഗ്ലാവ് എന്ന ബോർഡ് മാറ്റി ഈ വീടിന് മുന്നിൽ ഷോപ്പിങ് കോംപ്ലക്സ് എന്ന ബോർഡ് വെക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ.. എന്താടാ ഇത്.. എനിക്ക് ധരിക്കാൻ അല്ല, എന്നെ ഇട്ട് മൂടാനുള്ളതു ഉണ്ടല്ലോ ഇതിൽ..എന്തിനാ ഇത്രയൊക്കെ.. " "അതൊക്കെ നിനക്ക് വഴിയെ മനസ്സിലാകും..ആദ്യം നീ ഇതൊക്കെ ഒന്ന് തുറന്നു നോക്ക്.. ഇഷ്ടായോന്ന്." അവന്റെ പെരുമാറ്റം അവൾക്ക് അത്ര പന്തി തോന്നിയില്ല. എന്നാലും വാങ്ങിച്ചു കൊണ്ട് വന്നതല്ലേ, നിരസിക്കണ്ടന്ന് കരുതി ഒരു കവർ എടുത്തു തുറന്നു നോക്കി..അവൾക്ക് ദേഷ്യം കയറി. അവനെ തുറിച്ചു നോക്കി. അവൻ അത് കണ്ടില്ലന്ന ഭാവത്തിൽ വേറെങ്ങോട്ടോ നോക്കി നിന്നു. അവൾ ഓരോ കവറും എടുത്തു പൊട്ടിച്ചു നോക്കി. എല്ലാത്തിലും ജീൻസും ടോപ്പും സ്കേർട്ടും ഷർട്ടുമൊക്കെ..അവൾക്ക് ഒന്നാകെ വന്നു..എല്ലാം വാരിക്കൂട്ടി വെച്ചു ഒരൊറ്റ തട്ടു കൊടുത്തു നിലത്തേക്ക്. പക്ഷെ ഒന്നും നിലത്തെത്തിയില്ല. താജ് എല്ലാം പിടിച്ചു വെച്ചു ബെഡിലേക്ക് തന്നെ ഇട്ടു. "എന്താ ഭാര്യേ..ഇഷ്ടായില്ലേ..? "

അവൻ ചിരി ഒതുക്കി ചോദിച്ചു. "മനഃപൂർവമാ നീ.. എനിക്കിട്ട് പണിതതാ..എനിക്ക് വേണ്ടാ ഇതൊന്നും..എനിക്കിഷ്ടമല്ല ഇങ്ങനെത്തേതൊന്നും..ഞാൻ മോഡേൺ ഡ്രസ്സ്‌ ഇടാറില്ല.. " "അപ്പൊ ഇതെന്താടീ.. " അവൻ ബെഡിന് അടിയിൽ നിന്നും ഫ്രെയിo ചെയ്ത ഒരു ഫോട്ടോ എടുത്തു അവൾക്ക് നേരെ നീട്ടി..അത് കണ്ടു അവൾ ഇതെപ്പോന്നുള്ള ഭാവത്തിൽ കണ്ണും മിഴിച്ചു അവനെ നോക്കി.. "നോക്കണ്ട..നിന്റെ ബെഡ്‌റൂമിൽ ഉണ്ടായിരുന്ന ആ ഫോട്ടോ തന്നെ.. മിനിയാന്ന് നിന്റെ വീട്ടിൽ പോയപ്പോ നീ കാണാതെ പൊക്കിയതാ..ആരാടി ഇത്.. നീ തന്നെയല്ലേ..ഇതിലെ നിന്റെ വേഷവും രൂപവുമൊക്കെ എന്താടി.. ഈ നീ തന്നെയാണോ ഇപ്പൊ എന്റെ മുന്നിൽ ഉള്ളത്.. നീ എന്തായിരുന്നെന്നും എങ്ങനെയായിരുന്നെന്നും മനസ്സിലാക്കാൻ എനിക്കിത് തന്നെ ധാരാളം..ഇനി നിനക്കിത് പോരെങ്കിൽ ഞാൻ വേറെയും കാണിച്ചു തരാം. " എന്നും പറഞ്ഞു അവൻ ഫോൺ എടുത്തു അന്ന് സനു അയച്ചു കൊടുത്ത ഫോട്ടോസ് ഒക്കെ അവൾക്ക് കാണിച്ചു കൊടുത്തു. എല്ലാം കണ്ടു അവൾ ഫ്യൂസ് പോയത് പോലെ നിന്നു. "എന്തെടി..നാവ് ഇറങ്ങിപ്പോയോ..? " "നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല. എനിക്ക് വേണ്ടാ ഈ ടൈപ്പ് ഡ്രസ്സ്‌ ഒന്നും..ഇഷ്ടമായിരുന്നു..യൂസ് ചെയ്തിരുന്നു..പക്ഷെ അതൊക്കെ പണ്ടാ..ഇപ്പോഴല്ല..ഇപ്പൊ എനിക്ക് ഇതിലൊന്നും താല്പര്യമില്ല..

എല്ലാം വാരി എടുത്തു കൊണ്ട് വന്നത് പോലെത്തന്നെ തിരിച്ചു കൊണ്ട് പൊക്കോ..എനിക്കിപ്പോ അത്യാവശ്യം ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ ഇവിടെയുണ്ട്.. " അവൾ പറഞ്ഞു തീർന്നില്ല.. അവന്റെ മുഖത്ത് ചിരി നിറഞ്ഞു. ആ ചിരിയിലെ കുറുമ്പ് അവൾ കണ്ടു.കാര്യമായി എന്തോ ഒപ്പിച്ചിട്ടുണ്ടെന്നു അവൾക്ക് മനസ്സിലായി.അപ്പൊത്തന്നെ ഷെൽഫ് തുറന്നു ഡ്രസ്സ്‌ എടുത്തു നോക്കി. "എടാ..സാമദ്രോഹി.. " അവൾ തലയ്ക്കും കൈ കൊടുത്തു നിന്നു.. "എല്ലാം ഫിനിഷ്..ഇനി നീ ഇട്ടിരിക്കുന്ന ഒന്നൂടെ ബാക്കിയുള്ളൂ..അതും ഞാനിപ്പോ ശെരിയാക്കി തരാം.. " അവന്റെ കണ്ണ് അവൾ ധരിച്ചിരിക്കുന്ന ചുരിദാറിനെ വട്ടമിട്ടു..അവൾ അപ്പൊത്തന്നെ പിന്നിലേക്ക് നീങ്ങി റൂമിന്ന് ഇറങ്ങി ഓടാൻ ഒരുങ്ങിയതും അവൻ കൈ നീട്ടി അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു അവിടെ തന്നെ നിർത്തിച്ചു. "വേണ്ടാ...വിട്.. " അവൾ സർവ്വ ശക്തിയും എടുത്തു അവനെ പിടിച്ചു തള്ളിയതും അവൻ അവളുടെ ടോപിൻറെ നെക്കിൽ പിടിച്ചു ഒരൊറ്റ വലി വലിച്ചു..പുറകിന്ന് സിബ്ബ് പൊട്ടി.. രണ്ടു ചുമലിൽ നിന്നും ടോപ് താഴേക്ക് ഇറങ്ങി നിന്നു..

ഒപ്പം ഫ്രന്റ്‌ലെ കഴുത്തും..അവൾ പകപ്പോടെ ദേഹത്തേക്ക് നോക്കി.. ശേഷം അവന്റെ മുഖത്തേക്കും.. എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല. മുഖം ഇരുണ്ടു കെട്ടി..ചുണ്ടുകൾ വിറക്കാൻ തുടങ്ങി..അവൾ കരച്ചിലിന്റെ വക്കോളം എത്തിയത് അവൻ അറിഞ്ഞു..കൈ അവളുടെ ഇടുപ്പിലൂടെ ഇട്ടു അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.. അവനെ എതിർക്കുന്നത് പോയിട്ട് ആ മുഖത്തേക്ക് പോലും അവൾ നോക്കിയില്ല.. കൊച്ചു കുട്ടിയെ പോലെ മുഖം വീർപ്പിച്ചു തല താഴ്ത്തി നിന്നു.അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. കഴുത്തും പുറവുമൊക്കെ നഗ്നമായി കിടക്കുന്നത് കൊണ്ട് അവൾക്ക് മുഖം ഉയർത്തിയപ്പോഴെ പ്രയാസം തോന്നി.അപ്പൊത്തന്നെ മുഖം താഴ്ത്തി അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്ന് നിന്നു. "ഇതൊക്കെ നീ ചോദിച്ചു വാങ്ങിക്കുന്നത് അല്ലേ എന്റെ കയ്യിന്ന്.. " അവളുടെ കാതോരം അവന്റെ ശബ്ദം കേട്ടു..അവന്റെ ശ്വാസം ചെവിക്കകത്തേക്ക് കയറിയതും അവൾക്ക് ഒരു വിറയൽ അനുഭവപ്പെട്ടു.അവൾ പതിയെ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.ആ ചാര കണ്ണുകളാണ് ആദ്യം കണ്ടത്.. അതിൽ നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല..ആ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നതു അവൾ അറിഞ്ഞു..സ്വയം മറന്നു അതിലേക്കു നോക്കി നിന്നു..

അവന്റെ കൈ അവളുടെ കവിളിൽ തഴുകിക്കൊണ്ട് കഴുത്തിൽ ചെന്നു നിന്നു.അവന്റെ ആ സ്പർശത്തിൽ അവളുടെ മിഴികൾ അറിയാതെ അടഞ്ഞു പോയി..കഴുത്തിൽ നിന്നും അവന്റെ കൈ അവളുടെ നഗ്നമായ പുറം കഴുത്തിലേക്ക് സഞ്ചരിച്ചു അവിടം ഇഴഞ്ഞു നടക്കാൻ തുടങ്ങി. അവളൊന്നു പുളഞ്ഞു.. കവിളിലേക്ക് അവന്റെ ചുടു ശ്വാസം വന്നു നിറയുന്നതും താടി രോമങ്ങൾ തറച്ചു കയറുന്നതും അവൾ അറിഞ്ഞു.പതിയെ കണ്ണ് തുറന്നു നോക്കി..അവൾക്ക് മുന്നിലൂടെ മൂടൽ മഞ്ഞു പോലെ ഒരുപാട് ഓർമ്മകൾ പ്രത്യക്ഷപ്പെട്ടു. അവൾ അപ്പൊത്തന്നെ തന്റെ കവിളിലേക്ക് മുദ്ര പതിപ്പിക്കാൻ ഒരുങ്ങിയ അവന്റെ ചുണ്ടുകളെ കൈ ഉയർത്തി പൊത്തി പിടിച്ചു.അത് കണ്ടു അവൻ അവളുടെ ആ കൈ ചുണ്ടിൽ നിന്ന് എടുത്തു മാറ്റിക്കൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി.അവൾ ദയനീയതോടെ വേണ്ടാന്നുള്ള അർത്ഥത്തിൽ തലയാട്ടി..അവൻ കുറുമ്പോടെ അവളെ ഒന്നൂടെ ചേർത്തു പിടിച്ചു. "മോള് ചെല്ല്..ചെന്നു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ടു വാ..എനിക്ക് എല്ലാം നല്ല വൃത്തിക്ക് കാണാമെടി.."

അവനൊരു ചെറു ചിരിയോടെ പറഞ്ഞു.അവൾക്ക് കാര്യം മനസ്സിലായി.വേഗം തല താഴ്ത്തി നോക്കി.നെക്ക് ഇറങ്ങി നിൽക്കുന്നത് കാരണം മാറിടം ഭാഗിഗമായി കാണുന്നുണ്ടായിരുന്നു.അപ്പൊത്തന്നെ ഒരു കൈ മാറിൽ അമർത്തി വെച്ചു മറ്റേ കൈ കൊണ്ട് അവന്റെ പിടി വിടുവിച്ചു തിരിഞ്ഞു നിന്നു..അവൾക്ക് ആകെ എന്തോ പോലെ ആകുന്നുണ്ടായിരുന്നു.. പിന്നെ അവിടെ നിക്കാനോ അവന് മുഖം കൊടുക്കാനോ ഒന്നും കഴിഞ്ഞില്ല. അവൻ കൊണ്ട് വെച്ചതിൽ നിന്നും ഒരു ഡ്രസ്സ്‌ എടുത്തു വേഗം ബാത്റൂമിലേക്ക് കയറി..അവൻ പോയി ബെഡിലേക്ക് മറിഞ്ഞു.. ഇത്തിരി മുന്നേ നടന്നത് ഒക്കെ ഓർത്തെടുത്തു..അവന്റെ ചുണ്ടിൽ നിന്നും സുന്ദരമായൊരു പുഞ്ചിരി പൊഴിഞ്ഞു. **** അന്ന് രാത്രി വരെ അവൾ അവന്റെ മുന്നിൽ ചെന്നു പെട്ടില്ല..എങ്ങനെ ഫേസ് ചെയ്യുമെന്നതായിരുന്നു പ്രശ്നം.മുൻപ് ഒക്കെ അവൻ അടുത്ത് വരുമ്പോൾ ദേഷ്യവും വെറുപ്പും ആയിരുന്നു.എന്നാൽ ഇപ്പൊ അതൊന്നുമല്ല. മറ്റെന്തൊക്കെയോ ആണ്.പക്ഷെ അതെന്താണെന്ന് മാത്രം അറിയുന്നില്ല.

.മനസ് പലപ്പോഴായി കൈ വിട്ടു പോകുന്നു..എന്താ ഇങ്ങനെ..എന്ത് കൊണ്ടാ ഈ മാറ്റം.. അവൾ തനിക്ക് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് തന്നെ ആലോചിച്ചു കൊണ്ടിരുന്നു..അവൻ റൂമിലേക്ക്‌ വരുന്നതു കണ്ടതും വേഗം പുതപ്പ് എടുത്തു തലവഴിയിട്ടു.. **** "ഞാൻ അന്ന് പറഞ്ഞ കാര്യം എന്തായി..? അന്വേഷിച്ചോ നീയത്.. ആരാ അന്ന് എന്നെയും ലൈലയെയും കുടുക്കിയത്.. " ക്ലാസ്സിൽ ഇരുന്നു എന്തോ സംസാരിക്കുന്നതിന്റെ ഇടയിൽ താജ് പെട്ടെന്ന് എബിയോട് ചോദിച്ചു.. എബിക്ക് എന്തു പറയണമെന്ന് അറിഞ്ഞില്ല. ഒരു ഞെട്ടൽ അനുഭവപ്പെട്ടു.. അറിയില്ല.. ഞാൻ അന്വേഷിച്ചില്ലന്ന് പറഞ്ഞു എബി.. താജ് അപ്പൊത്തന്നെ എബിയുടെ ഷർട്ന് കുത്തി പിടിച്ചു.. "മുഖത്ത് നോക്കി നുണ പറയുന്നോ.. എപ്പോ പഠിച്ചെടാ നീയിത്.. നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കാലം കൊറേയായി.. നിന്റെ നോട്ടത്തിലോ സംസാരത്തിലോ ഒരു മാറ്റം സംഭവിച്ചാൽ ഞാനതറിയും. അന്ന് ഞാൻ ചോദിച്ചപ്പോൾ നീ വിഷയം മാറ്റി കളഞ്ഞു. ഇപ്പൊ നുണ പറയുന്നു.. പറയെടാ.. ആരെടാ അതിന് പിന്നിൽ..

നിനക്ക് അറിയാം. മറച്ചു വെക്കണ്ടാ നീ.. " ഇനി ഒളിച്ചു വെക്കാൻ കഴിയില്ലന്നും അത് കൊണ്ട് കാര്യമില്ലന്നും എബിക്ക് മനസ്സിലായി. എബി പറയാംന്ന് പറഞ്ഞു. താജ് അവനെ ഒന്ന് ഇരുത്തി നോക്കി ഷർട്ടിലെ പിടി വിട്ടു. എബി അപ്പൊത്തന്നെ നുസ്രയാണു അതിന് പിന്നിൽ എന്നും അത് എന്തിന് വേണ്ടിയാണെന്നുമൊക്കെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു. താജ് കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു പോയി.. വിശ്വാസ കുറവ് മാത്രം അല്ലായിരുന്നു. ദേഷ്യം കൂടിയായിരുന്നു. മുഖം ചുമന്നു മുറുകി.. കൈകൾ വലിഞ്ഞു പിടിച്ചു. അവന്റെ ആ ഭാവം എബിയെ ഭയപ്പെടുത്തി. എബി അപ്പൊത്തന്നെ താജ്ൻറെ കയ്യിൽ അമർത്തി പിടിച്ചു.. "ടാ..വേണ്ടാ.. നീ അവളെ ഒന്നും ചെയ്യരുത്.. അവളുടെ ഒരു പൊട്ട ബുദ്ധിയിൽ ചെയ്തു പോയതാ.. അതിനുള്ളത് അവൾക്ക് കിട്ടി.. മുന്ന കൊടുത്തു വേണ്ടുവോളം.. ഇപ്പൊ അവൻ അവളോട്‌ മിണ്ടാറില്ല.. ശത്രുനോട് പെരുമാറുന്നതിനേക്കാൾ കഷ്ടമാ അവന് അവളോടുള്ള പെരുമാറ്റം.. അവൾ ആകെ തകർന്നു നിക്കുവാ.. അവൾ അവളുടെ പ്രണയം നഷ്ടപ്പെടാതെ നിക്കാൻ വേണ്ടിയാ അന്ന് അങ്ങനൊക്കെ ചെയ്തത്.. എന്നിട്ടും അവൾക്ക് നഷ്ടം അല്ലാതെ വേറൊന്നും കിട്ടിയില്ല..

ഒന്നുമില്ലങ്കിലും പ്രണയത്തിന്റെ വേദന അറിഞ്ഞവനല്ലേ നീയും.. അവളുടെ വേദന നീ മനസ്സിലാക്കണം.. അവളോട്‌ പൊറുക്കണം.. പ്ലീസ് ടാ.. " എബി നിന്ന് കേഴുകയായിരുന്നു.. താജ് അവന്റെ പിടി വിടുവിച്ചു.. മുന്നോട്ടു നടക്കാൻ നിന്നതും എബി വീണ്ടും താജ്ൻറെ കൈയിൽ പിടിച്ചു വേണ്ടടാന്ന് പറഞ്ഞു യാചിക്കുന്നത് പോലെ നോക്കി.. "നീ പേടിക്കണ്ട.. ഞാനൊന്നും ചെയ്യില്ല അവളെ.. അല്ലെങ്കിലും ഞാൻ എന്തിന് ചെയ്യണം.. എനിക്ക് അവളോട്‌ ദേഷ്യമില്ല.. അവൾ എന്നോട് വഞ്ചന കാണിച്ചിട്ടില്ല.. അവളുടെ പൊട്ട ബുദ്ധി കാരണം എനിക്ക് നേട്ടമേ ഉണ്ടായിട്ടുള്ളൂ. പക്ഷെ ലൈല.. ലൈലയോട് വഞ്ചന കാണിച്ചില്ലേ അവൾ.. ഇഷ്ടമല്ലാതെ എനിക്ക് മുന്നിൽ കഴുത്തു നീട്ടേണ്ടി വന്നത് അത് കൊണ്ടല്ലേ ലൈലയ്ക്ക്.." താജ് എബിയുടെ കൈ വിടുവിച്ചു.. "എടാ... " "വേണമെങ്കിൽ എനിക്കിത് ഇപ്പൊത്തന്നെ ലൈലയോട് പറഞ്ഞു അവൾക്ക് എന്നോടുള്ള ദേഷ്യത്തെ ഇല്ലാതെയാക്കി കളയാം.. അവൾ ഇപ്പൊ തുടരെ തുടരെ പറയുന്നില്ലന്നെ ഉള്ളു..പക്ഷെ അവളുടെ മനസ്സിൽ ഉണ്ട് ഞാനാണ് അവളെ ചതിച്ചതെന്ന്.. ഇപ്പൊ ഈ നിമിഷം എനിക്ക് തെളിയിക്കാം ഞാൻ അല്ലെന്ന്.. പക്ഷെ എന്ത് കാര്യം. നുസ്ര ആണെന്ന് അറിഞ്ഞാൽ അവൾ തകർന്നു പോകും..അത് വേണ്ടാ..

ഞാൻ നൽകുന്ന കുഞ്ഞ് കുഞ്ഞ് വേദനകളിൽ അല്ലാതെ മറ്റൊന്നിലും അവളുടെ കണ്ണ് നിറയാൻ പാടില്ല.. അവൾ തകർന്നു പോകാൻ പാടില്ല.. അതിന് ഞാൻ സമ്മതിക്കില്ല.. എന്നെങ്കിലും നുസ്രയ്ക്ക് പറയണമെന്ന് തോന്നുവാണെങ്കിൽ അന്ന് പറയട്ടെ അവളോട്‌.അല്ലാതെ വേറെ ആരും പറഞ്ഞു അവൾ അറിയണ്ട..ഇഷ്ടം അല്ലാതെയാണു വിവാഹം കഴിഞ്ഞത്..വേദന ഒരുപാട് ഉണ്ട് അവൾക്ക്.പക്ഷെ ഇപ്പൊ അത് കുറഞ്ഞു വരുന്നുണ്ട്.. കിട്ടുന്ന നേരത്തൊക്കെ എന്നെ തെറി വിളിച്ചും എന്നോട് ഫൈറ്റ് ചെയ്തും അവളിപ്പോ സന്തോഷം കണ്ടെത്തുന്നുണ്ട്..പഴയതിനേക്കാൾ ഹാപ്പിയാ അവളിപ്പോ.. എനിക്കത് മതി..പിന്നെ നുസ്രയുടെ കാര്യം. അത് ഞാൻ മുന്നയോട് സംസാരിക്കാം.. മുന്നയ്ക്ക് നുസ്രയോടുള്ള ദേഷ്യം അത് അവന് ലൈലയോടുള്ള സ്നേഹ കൂടുതൽ കൊണ്ട് സംഭവിച്ചതാ..അത് ഞാൻ ശെരിയാക്കി എടുത്തോളാം.." താജ് ക്ലാസ്സിന്ന് ഇറങ്ങി. അല്പ നേരം ഒറ്റയ്ക്ക് ഇരിക്കണമെന്നു തോന്നിയത് കൊണ്ട് പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു.. എത്രയോ കാലമായി താജ്ൻറെ തോളോട് തോൾ ചേർന്ന് നടക്കാൻ തുടങ്ങീട്ട്.. എന്നിട്ടും ഇനിയും താജ്നെ അറിയാൻ ഒരുപാട് ബാക്കി ഉണ്ടല്ലോന്ന് തോന്നിപ്പോയി എബിക്ക്.. **

ഇന്നലെ കോളേജിൽ വന്നപ്പോഴെ ലൈല മുന്നയെയും നുസ്രയെയും ശ്രദ്ധിക്കാൻ തുടങ്ങിയതാ.. രണ്ടാൾക്കും പരസ്പരമുളള പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം പോലെ. പഴയ ചിരിയില്ല. കളിയില്ല.. സംസാരമില്ല. രണ്ടിനെയും ഒരുമിച്ചു കാണുന്നില്ല. എന്തിന്.. ഒരാൾ ഉള്ള സ്ഥലത്ത് മറ്റയാൾ നിക്കുന്നില്ല. എന്താ ഇതിന്റെയൊക്കെ അർത്ഥം. ലൈലക്ക് ആകെയൊരു വശപിശക് തോന്നി.അവൾ നുസ്രയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.. അടുത്ത് ചെന്നു മനസ്സിൽ ഉള്ള സംശയങ്ങളൊക്കെ പറഞ്ഞു.എന്നിട്ട് എന്താ നിങ്ങൾക്ക് ഇടയിലുള്ള പ്രശ്നം എന്നും ചോദിച്ചു.. നുസ്രയ്ക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല..നിന്ന് പരുങ്ങാൻ തുടങ്ങി.അതൂടെ ആയപ്പോൾ ലൈല വീണ്ടും ചോദിച്ചു. "പ്രശ്നോ..എന്ത് പ്രശ്നം..ഒന്നുല്ലടീ.. ഒരു പിണക്കം..അതും എന്തോ ഒരു ചെറിയ കാര്യത്തിന്.അത്രേയുള്ളൂ." നുസ്ര തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിച്ചു.പക്ഷെ ലൈല വിശ്വസിച്ചില്ല..നീ പറഞ്ഞില്ലങ്കിൽ ഞാൻ മുന്നയോട് ചോദിക്കുമെന്ന് പറഞ്ഞു..മനസ്സിലുള്ള ഭാരം ഇറക്കി വെക്കാൻ സമയമായി എന്ന് തോന്നി നുസ്രയ്ക്ക്..ലൈലയോട് എല്ലാം തുറന്നു പറയണം.ക്ഷമ ചോദിക്കണം..ലൈല തന്നോട് ക്ഷമിച്ചാൽ മാത്രമേ മുന്ന തന്നോട് ക്ഷമിക്കുകയുള്ളൂ..നുസ്ര രണ്ടും കല്പിച്ചു എല്ലാം തുറന്നു പറയാൻ ഒരുങ്ങി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story