ഏഴാം ബഹർ: ഭാഗം 49

ezhambahar

രചന: SHAMSEENA FIROZ

ശകാരങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ആ പഴയ കാലം അവന്റെ കണ്മുന്നിലേക്ക് ഓടി എത്തി.ഒരൊറ്റ നിമിഷം കൊണ്ട് മനസ്സ് പലവിധ ചിന്തകളാൽ മൂടപ്പെട്ടു.ബാത്റൂം തുറക്കുന്ന ശബ്ദം കേട്ടു. "ഇതാരുടെയാ ലോക്കറ്റ്.." അവൻ കയ്യിലെ ലോക്കറ്റ് അവൾടെ നേരെ ഉയർത്തി. "അത്..അത് സനൂൻറെയാ.." അവളൊന്നാലോചിച്ചു.എന്നിട്ട് പെട്ടന്ന് പറഞ്ഞു. "സത്യം ആണോ..? " "ആ.." അവൾ അവന്റെ അടുത്തേക്ക് വന്നു.. "എന്നാൽ കൊള്ളാം..മുന്ന വിളിച്ചിരുന്നു.തിരിച്ചു വിളിക്ക്.." അവൻ ലോക്കറ്റ് അവളുടെ കയ്യിൽ വെച്ചു കൊടുത്തു മുറി വിട്ടിറങ്ങി. അവന് ഫോൺ എടുക്കുമ്പോൾ കയ്യിൽ കിട്ടിയത് ആണെന്ന് അവൾക്ക് മനസ്സിലായി.നുണ പറഞ്ഞതിൽ അവൾക്ക് വിഷമം തോന്നി.എന്നാലും മറ്റു ചിലത് ഓർക്കുമ്പോൾ ആ വിഷമം ഇല്ലാതെയായി. പ്രണയിച്ചവൻ സമ്മാനിച്ചതാണെന്ന് പറഞ്ഞാൽ അവൻ ഇത് തന്നിൽ നിന്നും അടർത്തി മാറ്റി കളയും..

ആ ഓർമകളിൽ ജീവിക്കണ്ടന്ന് പറഞ്ഞ്.. ഇത് നഷ്ടപ്പെടുന്നതു ഓർക്കാൻ കൂടെ വയ്യാ.മാത്രമല്ല, റമി പറഞ്ഞയാളെ കണ്ടു പിടിക്കാൻ ഇത് മാത്രമേ ഉള്ളു കയ്യിൽ അടയാളമായി. അതുകൊണ്ട് നഷ്ടപെടുത്താൻ പറ്റില്ല..എന്ത് വില കൊടുത്തും സൂക്ഷിച്ചു വെക്കണം,,ആ കയ്യിൽ ഏല്പിക്കുന്നത് വരെ.. അവളുടെ ചുണ്ടുകൾ ലോക്കറ്റിൽ അമർന്നു.ശേഷം അവൾ അത് ഭദ്രമാക്കി വെച്ചു. *** "ബ്രോക്കർ അസ്‌നാർ വന്നിരുന്നു..മുഹ്സിയെ ഒരു കൂട്ടരു ചോദിച്ചെന്ന്..നല്ല ആലോചനയാണെന്നാ പറഞ്ഞത്.നാളെത്തെ കഴിഞ്ഞു പെണ്ണ് കാണാൻ വരട്ടെന്ന് ചോദിച്ചു.. " വൈകുന്നേരം മുന്ന വിളിച്ചപ്പോൾ ഉമ്മ പറഞ്ഞു. "മുഹ്സിയോട് ചോദിച്ചില്ലേ..? അവൾ എന്ത് പറഞ്ഞു..? " "അവൾ എന്ത് പറയാൻ..പതിവ് വർത്താനം തന്നെ.. പൊന്നും പണവും മോഹിക്കുന്നവരാണെങ്കിൽ വരണ്ടന്ന് പറഞ്ഞു.. അങ്ങനെയുള്ളവർക്ക് മുന്നിൽ ഇനി നിന്നു കൊടുക്കുന്നില്ലന്നും.. "

"ഉമ്മ അന്വേഷിച്ചില്ലേ..? " "അസ്‌നാർ പറഞ്ഞത് നല്ല വീട്ടുകാരാണെന്നാ.. പൊന്നിലൊന്നും താല്പര്യമില്ല, പെണ്ണിന്റെ സ്വഭാവം നന്നായിരിക്കണമെന്നാ.. " "എന്നാൽ വന്നു കണ്ടിട്ട് പൊക്കോട്ടെ.. മുഹ്സിയോട് പറാ അണിഞ്ഞൊരുങ്ങി നിൽക്കാൻ ഞാൻ പറഞ്ഞെന്ന്.. " "നിനക്ക് വരാൻ പറ്റോ..? ലീവ് ഉണ്ടാവോ മോനെ..? ഇവിടെ ഞങ്ങളു രണ്ടു പെണ്ണുങ്ങൾ മാത്രല്ലേ.. അവരു വരുമ്പോൾ ആണുങ്ങൾ ആരും ഇല്ലാതെ.. " ഉമ്മ ഉള്ളിലെ വിഷമം അറിയിച്ചു. "ലീവ്..ഞാൻ.. ഞാനൊന്നു നോക്കട്ടെ ഉമ്മാ.. " അത് കേട്ടതും ഉമ്മ സന്തോഷത്തോടെ ഫോൺ വെച്ചു..മുന്ന ട്രെയിനിങ്ങിൽ ആയിരുന്നു.ലീവ് എടുക്കാൻ പറ്റാത്ത സാഹചര്യം.എന്നാലും മുഹ്സിയുടെ കാര്യം ആയത് കൊണ്ട് അവൻ ലീവിനായി ശ്രമിച്ചു.ഉപ്പ എന്നും ആങ്ങള എന്നും പറഞ്ഞു വീട്ടിൽ ആകെ ഉള്ള ആണൊരുത്തൻ താൻ ആണെന്നും എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ടാകേണ്ടതു തന്റെ ഉത്തരവാദിത്തമാണെന്നുമൊക്കെയുള്ള ബോധം മുന്നയ്ക്ക് ഉണ്ടായിരുന്നു.

വരുന്ന ദിവസങ്ങൾ ശനിയും ഞായറുമാണ്.അതു കൊണ്ട് ഒരുപാട് കഷ്ടപ്പെടാതെ അവന് രണ്ടുദിവസത്തെ ലീവ് കിട്ടി. തിങ്കളാഴ്ച വെളുപ്പിനേ എത്തണമെന്ന ഓർഡറും.അടുത്ത വണ്ടിക്കു തന്നെ മുന്ന നാട്ടിലേക്കു കയറി. *** ആ ലോക്കറ്റ് അവന്റെ ചിന്താ മണ്ഡലത്തെ ഭ്രാന്ത്‌ പിടിപ്പിക്കാൻ തുടങ്ങിയിരുന്നു.മനസ്സിൽ നിന്നും പാടെ മായ്ച്ചു കളഞ്ഞ ഒരു മുഖം ഓർമയിലേക്ക് നുഴഞ്ഞു കയറാൻ തുടങ്ങി. മമ്മി എന്ന് വിളിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു.ഏതൊരു മകനെ പോലെ താനും ആഗ്രഹിച്ചിരുന്നു സ്വന്തം മാതാവിന്റെ സ്നേഹം.സാധാരണ അത് നഷ്ടപ്പെടുന്നത് ഉമ്മ മരണപ്പെട്ടു പോയാലാണ്..പക്ഷെ തന്റെ കാര്യത്തിൽ അതല്ല സംഭവിച്ചത്.ജീവനോടെ ഉണ്ടായിട്ടും തനിക്കാ സ്നേഹം തന്നില്ല.ആ വയറ്റിൽ രൂപം കൊണ്ടതാണെന്ന് പോലും ഓർത്തില്ല.എളുപ്പം തള്ളി കളഞ്ഞു.. താൻ അവരുടെ മകൻ ആണെന്ന് പറയാൻ പോലും അവർ ഇഷ്ടപെടുന്നില്ലന്ന് ഈ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു.അതും ബുദ്ധിയും വിവേകവും ഉറയ്ക്കാത്ത ആ കൊച്ചു കുഞ്ഞായ തന്റെ മുഖത്ത് നോക്കി..

വർഷങ്ങൾക്ക് മുന്നേ കഴിഞ്ഞു പോയ ആ ദിവസങ്ങൾ താജ്ൻറെ ഓർമയിലേക്ക് കടന്നു വന്നത് നെഞ്ചിൽ കാരിരുമ്പ് തറച്ചു കയറുന്ന വേദനയോടെയാണ്. അതിന്റെ ഫലമായി അവന്റെ കണ്ണുകളിൽ രൂപപ്പെട്ട കണ്ണുനീരിന് കനലിന്റെ ചൂട് ഉണ്ടായിരുന്നു.. ** നേരത്തെ ആ ലോക്കറ്റിന്റെ കാര്യം ചോദിച്ചതിന് ശേഷം അവൾ അവനെ കണ്ടിട്ടില്ല.ഏതേലും മൂലയിൽ ഇരുന്നു ഫോണിൽ കളിക്കുന്നുണ്ടാവുംന്ന് കരുതി പിന്നെ നോക്കാനും നിന്നില്ല. ടീവിയും വെച്ചിരുന്നു അവൾ അതിൽ ശ്രദ്ധ കൊടുത്തു.രാത്രി ഭക്ഷണം എടുത്തു വെച്ചതിനു ശേഷം അവനെ വിളിക്കാൻ വേണ്ടി മോളിലേക്ക് പോയി.റൂമിൽ ഒരേ ഇരുപ്പ് ഇരിക്കുന്നത് കണ്ടു.അവൾ അടുത്തേക്ക് ചെന്നു കഴിക്കാൻ വിളിച്ചു.അവൻ വേണ്ടാന്ന് പറഞ്ഞു. അവൾ വീണ്ടും വിളിച്ചു. അന്നേരവും അവന്റെ മറുപടി അതുതന്നെയായിരുന്നു.അതും വല്ലാതെ ശബ്ദം എടുത്തു കൊണ്ടൊരു മറുപടി.പെട്ടെന്നുള്ള അവന്റെ ഭാവ മാറ്റത്തിൽ അവളൊന്നു ഭയന്നു.ആ മുഖത്ത് ദേഷ്യത്തിനേക്കാൾ ഏറെ മറ്റെന്തൊക്കെയോ നിറഞ്ഞിരിക്കുന്നത് അവൾ അറിഞ്ഞു.

"എന്താ..വയ്യേ..?വേദനയുണ്ടോ..? " അവൾ അടുത്തിരുന്നു അവന്റെ നെഞ്ചിൽ തൊട്ടു.ഉടനേ അവനാ കൈയ്യിൽ പിടിച്ചു. "ഉണ്ട്..പുറത്തല്ല.അകത്ത്..ഈ നെഞ്ചിനകത്താ വേദന.അത് മാറ്റി തരാൻ പറ്റുമോ നിനക്ക്.." അവൾക്ക് മനസ്സിലായില്ല.അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. "ഇല്ല..പറ്റില്ല.നിനക്ക് എന്നല്ല.. ഒരാൾക്കും പറ്റില്ല.." അവൻ അവളുടെ കൈ വിട്ടു എണീറ്റു പോയി.. എന്താ അവന് പറ്റിയത് എന്ന് അവൾക്ക് അറിഞ്ഞില്ല.പക്ഷെ നെഞ്ചിലൊരു പിടപ്പ് അനുഭവപ്പെട്ടു.അവൾ താഴേക്ക് പോയി എടുത്തു വെച്ച ഭക്ഷണമൊക്കെ ഫ്രിഡ്ജിലേക്ക് വെച്ചു.അവന് കഴിക്കാൻ വേണ്ടാ. ഉപ്പയും പൗലോസ് ചേട്ടനുമില്ല. താൻ മാത്രം ഒറ്റയ്ക്ക് എങ്ങനെയാ.. അവൾ ഒഴിഞ്ഞ വയറുമായി കിടക്കാൻ ചെന്നു.അവനെ റൂമിൽ കണ്ടില്ല.അവൾ ബാൽക്കണിയിലേക്ക് നോക്കി. അവിടെ ഉണ്ടായിരുന്നു അവൻ.. എരിഞ്ഞ സിഗരറ്റുകൾ നിലത്തു ചിതറി കിടക്കുന്നുണ്ട്. കുറച്ച് ദിവസമായി ഇത് ഇല്ലായിരുന്നു.

നിർത്തിയെന്നാ വിചാരിച്ചത്.ഇപ്പോ വലിക്കാൻ മാത്രം എന്താ..? അവൾ പോലും അറിയാതെ അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിലേക്ക് ഇറങ്ങി. രാവിലെയും അവന്റെ അവസ്ഥ അതുതന്നെ.ആകെ ദേഷ്യവും അസ്വസ്ഥതയും നിറഞ്ഞ ഇരുത്തവും നടത്തവുമൊക്കെ. അവൾക്ക് അടുത്ത് ചെല്ലാനും സംസാരിക്കാനുമൊക്കെ പേടി തോന്നി.എത്ര ദേഷ്യത്തിൽ ആണെങ്കിലും തന്നോട് സംസാരിക്കാതെ നിക്കാറില്ല.താൻ സംസാരിച്ചില്ലേലും അവൻ ഇങ്ങോട്ട് ചൊറിഞ്ഞു വരും.ആ അവനാ ഇപ്പോൾ ഇങ്ങനെ.. അവന്റെ മാറ്റം കണ്ടു അവൾക്ക് ആകെ സങ്കടം വരുന്നുണ്ടായിരുന്നു. കോളേജിലേക്ക് പോകുമ്പോൾ അവൻ നേരത്തെ പോയി.അവളെ കാത്തു നിന്നത് പോലുമില്ല.. അത് അവൾ പ്രതീക്ഷിച്ചിരുന്നു.. ഇന്നലെ വൈകുന്നേരം മുതലേ പെരുമാറ്റം അങ്ങനെയാണല്ലോ.അവൾ ബുള്ളറ്റ് എടുക്കാൻ ഒന്നും നിന്നില്ല.സത്യം പറഞ്ഞാൽ അതിനുള്ളി എനർജി ഇല്ലായിരുന്നു.

ഓരോന്നു ചിന്തിച്ചോണ്ട് നുസ്രയുടെ വീട്ടിലേക്ക് പോയി.ലൈലയെ കണ്ടതോണ്ട് ഇക്കാക്ക ബൈക്ക് ഒഴിവാക്കി കാർ എടുത്തു. "ഇന്ന് നീയെന്താ എന്റെ ഒന്നിച്ച്.. താജ് എന്ത്യേ..പോയോ..?" കാറിലേക്ക് കയറുമ്പോൾ നുസ്ര അവളോട്‌ ചോദിച്ചു.അവൻ നേരത്തെ പോയി എന്നല്ലാതെ അവൾ വേറൊന്നും പറഞ്ഞില്ല.. പക്ഷെ അവളുടെ മുഖഭാവത്തുന്ന് നുസ്രയ്ക്ക് എന്തോ കരിഞ്ഞു മണത്തു.എന്നിട്ടും ഒന്നും ചോദിച്ചില്ല.അക്കാര്യം വിട്ടു വേറെന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി..ലൈല എല്ലാത്തിനും മൂളുക മാത്രം ചെയ്തു.ഒന്നും സംസാരിക്കാനുള്ള മൂഡ് ഇല്ലായിരുന്നു. ** എത്ര വല്യ മൂഡ് ഓഫും എബി അടുത്ത് ഉണ്ടെങ്കിൽ മാറി കിട്ടും.. അതു കൊണ്ടാണ് താജ് പതിവിലും നേരത്തെ കോളേജിലേക്ക് വിട്ടത്. പക്ഷെ ഇന്ന് എബിയുടെ ചളിയോ വെറുപ്പിക്കലോ ഒന്നും തന്നെ അവന്റെ മനസ്സിന്റെ ചിന്താ ഗതികളെ അടക്കി നിർത്തുകയോ മുഖത്തെ മ്ലാനത മാറ്റി തെളിച്ചം വരുത്തുകയോ ചെയ്തില്ല..

അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞാൽ അത് എബിക്ക് മനസ്സിലാകും. എബി കാര്യം തിരക്കി..അവൻ ഒന്നുല്ലന്ന് പറഞ്ഞു.പക്ഷെ എബി വിട്ടില്ല.ചോദിച്ചോണ്ട് നിന്നു..ആ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപെടാൻ വേണ്ടി അവൻ എബിയോട് ദേഷ്യപ്പെട്ടു..ആ ദേഷ്യം പോലും അവന്റെ മനസ്സിന്റെ സങ്കടമാണെന്ന് എബി അറിഞ്ഞു. കൂടുതൽ ചോദിച്ചു അവനെ അസ്വസ്ഥത പെടുത്തിയില്ല. മൂഡ് ശെരി ആയിക്കോട്ടേന്ന് കരുതി കുറച്ച് നേരം തനിയെ വിട്ടു.. പക്ഷെ വൈകുന്നേരം ആയിട്ടും അവന് ഒരു മാറ്റവുമില്ല.അതേ അവസ്ഥ തന്നെ.. എബിക്ക് വൈകുന്നേരം വകയിലൊരു ബന്ധുവിന്റെ മാര്യേജ് പാർട്ടി ഉണ്ടായിരുന്നു. പോകുമ്പോൾ എബി താജ്നെയും വിളിച്ചു.വേറൊന്നിനും അല്ല. അവന്റെ മൂഡ് ഓക്കേ ആവട്ടെന്ന് കരുതിയാണ്.. താജ് ആദ്യം പോകാൻ കൂട്ടാക്കിയില്ല. പിന്നെ വീട്ടിലേക്ക് പോകുന്നത് ഓർത്തപ്പോൾ എബിയുടെ ഒന്നിച്ച് പോയി..

ഇന്നലെ തൊട്ടു അവന് ആ വീട്ടിൽ പഴയത് ഒക്കെ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. അതായിരുന്നു അവന്റെ ഈ അവസ്ഥയ്ക്ക് കാരണം.. ** ഇന്ന് കോളേജിൽ വെച്ചു അവൾ അവനെ കണ്ടിട്ടേയില്ല.അവനെ മാത്രല്ല.എബിയെയും.ഏതു സമയത്താ അവൻ അലറി ചീറ്റുകയെന്ന് പറയാൻ പറ്റില്ല. അതോണ്ട് കാണാഞ്ഞപ്പോ അവനെ നോക്കി പോയതുമില്ല. വൈകുന്നേരം പാർക്കിംഗ് ഏരിയയിലും കണ്ടതില്ല.അതോണ്ട് നുസ്രയുടെ ഒന്നിച്ച് തന്നെ പോയി.വീട്ടിൽ എത്തി കുളിയും നനയുമൊക്കെ കഴിഞ്ഞിട്ടും അവൻ വരുന്നത് കാണുന്നില്ല..ഒറ്റയ്ക്ക് ഇരുന്നു അവൾക്ക് ആകെ ബോറടിക്കാൻ തുടങ്ങി.ഒപ്പം സങ്കടം വരാനും.അതോണ്ട് അവൾ നുസ്രയുടെ വീട്ടിലേക്ക് പോയി. എന്തെന്തായിട്ടും മനസ്സിന് സ്വസ്ഥതയില്ല.എന്താടി നിനക്ക് എന്ന് നുസ്ര ചോദിക്കേണ്ട താമസം അവൾ കാര്യം പറഞ്ഞു.അവൻ മിണ്ടുന്നില്ലന്നും ദേഷ്യത്തിലാണെന്നും അകലം കാണിക്കുന്നെന്നുമൊക്കെ. "അകലം കാണിച്ചാൽ എന്താ..നല്ലത് അല്ലേ.നിനക്ക് വേണ്ടതും അതുതന്നെല്ലേ..അടുക്കാതെ നിന്നാൽ ഡിവോഴ്സ് എളുപ്പത്തിൽ ആകും.. "

നുസ്ര ആ അവസരം അവളുടെ മനസ് അറിയാൻ ഉപയോഗിച്ചു.. അവളൊന്നും മിണ്ടിയില്ല. വല്ലാത്തൊരു വേദനയോടെ നുസ്രയെ നോക്കി. "സത്യം പറയെടി..നിനക്ക് അവനെ ഇഷ്ടമല്ലെ..കാണാതെയും മിണ്ടാതെയും നിക്കുമ്പോൾ വേദന തോന്നാറില്ലേ..? " നുസ്ര ആകാംഷയോടെ ചോദിച്ചു. "ഞാൻ..എനിക്ക്..എനിക്കറിയില്ല.. ഇഷ്ടമാണോന്ന് ചോദിച്ചാൽ അതിനൊരു മറുപടി എന്റെ കയ്യിൽ ഇല്ല. പക്ഷെ അവൻ വേദനിക്കുന്നതു കാണാൻ വയ്യാ..അവൻ മൂഡ് ഔട്ട്‌ ആകുന്നത് എനിക്കിഷ്ടമല്ല..കാണാതെയും മിണ്ടാതെയും നിക്കുമ്പോൾ ഒരു വിഷമം തോന്നാറുണ്ട്..റമിയെ ഞാൻ കണ്ടുമുട്ടിയില്ലായിരുന്നു എങ്കിൽ ഉറപ്പായും ഞാൻ അമനെ സ്നേഹിച്ചേനെ..അമൻറെ പ്രണയം ഇരു കയ്യും നീട്ടി സ്വീകരിച്ചേനെ.. പക്ഷെ ഇതിപ്പോ..മറക്കാൻ പറ്റണില്ല..ഒന്ന് ശ്രമിക്കാന്ന് വെച്ചാൽ അമൻ അടുത്ത് വരുമ്പോൾ ഒക്കെ എനിക്ക് റമിയെ ഓർമ വരുകയാ.. അമൻ തരുന്ന സ്നേഹവും സംരക്ഷണവും എന്നെ റമിയിലേക്ക് എത്തിക്കുവാ..ആ വിയർപ്പിന് പോലും അതേ ഗന്ധം.അന്നേരം മനസ്സ് വിങ്ങി പൊട്ടുവാ.."

പറയുന്നതിന് ഒപ്പം അവൾ കരയാൻ തുടങ്ങി.നുസ്ര ഒന്ന് വല്ലാതെയായി..എന്നാലും അവൾടെ മനസ്സിൽ എവിടൊക്കെയോ താജ് ഉണ്ടല്ലോ എന്നോർത്ത് നുസ്രയ്ക്ക് സന്തോഷം തോന്നി..നുസ്ര അവളെ ചേർത്തു പിടിച്ചു തലോടുകയും സമാധാന പെടുത്തുകയും ചെയ്തു.. മനസ് ശാന്തമാവുന്നതു വരെ അവൾ നുസ്രയുടെ അടുത്ത് തന്നെ ഇരുന്നു. അതിന്റെ ഇടയിൽ ഒരു നൂറു വട്ടം അവന്റെ ഫോണിലേക്ക് വിളിച്ചു.ആദ്യത്തെ രണ്ടു മൂന്ന് വട്ടം റിങ് പോകുന്നുണ്ടായിരുന്നു.പിന്നെ സ്വിച്ചഡ് ഓഫ് കാണിച്ചു.അത് കണ്ടു നുസ്ര അവളോട്‌ എബിയുടെ ഫോണിലേക്ക് വിളിക്കാൻ പറഞ്ഞു. എബി ആദ്യത്തെ റിങ്ങിൽ തന്നെ അറ്റൻഡ് ചെയ്തു.താജ്നെ കാണാഞ്ഞിട്ട് വിളിക്കുന്നത് ആണെന്ന് എബിക്ക് മനസ്സിലായിരുന്നു.അതോണ്ട് ഫോൺ എടുത്ത ഉടനെ താജ് എന്റൊപ്പം ഉണ്ടെന്നും ഞങ്ങൾ ഒരു മാര്യേജ് പാർട്ടിയിൽ ആണെന്നും പറഞ്ഞു.അവൾക്ക് സമാധാനമായി. ഡിസ്റ്റർബ് ചെയ്യണ്ടാന്ന് കരുതി ഓക്കേ,എൻജോയ് എന്നും പറഞ്ഞ് വേഗം ഫോൺ കട്ട്‌ ചെയ്തു. മഗ്‌രിബ്ൻറെ നേരം ആകുമ്പോൾ ഉപ്പാന്റെ വണ്ടി വരുന്നത് കണ്ടു.

അപ്പോഴാണ് അവൾ വീട്ടിലേക്ക് പോയത്..സമയം കടന്നു പോയി രാത്രിയായി.താജ് വന്നില്ല.ഉപ്പ അവളോട്‌ അവനെ കുറിച്ച് ചോദിച്ചു.അവൾ എബി പറഞ്ഞത് തന്നെ പറഞ്ഞു.ഉപ്പ ടെൻഷൻ ആകേണ്ടന്ന് കരുതി ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നെന്നും പറഞ്ഞു.ഉപ്പാക്ക് ക്ഷീണം തോന്നുന്നുണ്ടായിരുന്നു.അതോണ്ട് ഒന്ന് മയങ്ങാൻ കിടന്നു.അവൾ ബാഗിന്ന് ഒരു ബുക്കും എടുത്തോണ്ട് വന്നു വരാന്തയിലേക്ക് ഇരുന്നു.ഒരു വരി വായിക്കുന്നു, ഗേറ്റ്ൻറെ അടുത്തേക്ക് നോക്കുന്നു. വീണ്ടും വായിക്കുന്നു.വീണ്ടും നോക്കുന്നു.ഇതുതന്നെ തുടർന്നു കൊണ്ടിരുന്നു. ഇവന്റെയൊക്കെ ഒരു പാർട്ടി.ഒന്ന് നേരത്തെ വന്നാൽ എന്താ..വെറുതെ മനുഷ്യൻമാരുടെ ഉറക്കം കളയാൻ.. വരുമ്പോൾ വരട്ടെ..തെണ്ടാൻ പോയിട്ടല്ലേ.. അവൾ ദേഷ്യത്തോടെ പുസ്തകം മടക്കി എഴുന്നേറ്റു.റൂമിൽ ബെഡ്ഷീറ്റ് വിരിക്കുമ്പോൾ അവൻ കടന്നു വന്നു.കാല് നിലത്തുറയ്ക്കാതെ ആടിയും കുഴഞ്ഞും നിൽക്കുന്ന അവനെ കണ്ടു അവളൊന്ന് ഞെട്ടി.ഡ്രെസ്സും മുടിയുമൊക്കെ അലസമായി കിടക്കുന്നു.ഷൂ പോലും അഴിക്കാതെ അവൻ ബെഡിലേക്ക് മറിഞ്ഞു. "നീ..നീ മദ്യപിക്കുമോ..? "

അവൾ വല്ലാത്തൊരു അസ്വസ്ഥതയോടെ അടുത്തേക്ക് ചെന്നു. "ആാാ..എനിക്ക് തോന്നുമ്പോൾ ഒക്കെ.." അവൻ പാതി ബോധത്തിൽ പറഞ്ഞു. "ഇല്ല..നിനക്കാ ശീലം ഇല്ലെന്നാണല്ലോ ഉപ്പ പറഞ്ഞത്.. എന്താ..എന്താ നിന്റെ പ്രശ്നം.. ഇന്നലേ തുടങ്ങിയത് ആണല്ലോ..? ഇങ്ങനെ കുടിച്ചു ലക്ക് കെട്ടു വരാൻ മാത്രം എന്താ നിന്റെ പ്രശ്നം..ഒന്ന് പറയുന്നുണ്ടോ നീ.." അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. "നീയാ..നീയാ എന്റെ പ്രശ്നം.. എനിക്ക് സ്നേഹം വേണം..എനിക്ക് നഷ്ടപ്പെട്ടതും ഞാൻ കൊതിക്കുന്നതും സ്നേഹമാ.അത് എനിക്ക് വേണം.. താ..തരാൻ..നിനക്കേ അത് തരാൻ പറ്റൂ.. " പറയലും അവളെ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇടലും ഒരുമിച്ചായിരുന്നു അവൻ.. അവൾ പിടഞ്ഞു കെട്ടി എഴുന്നേൽക്കുന്നതിനു മുന്നേ അവൻ അവളെയും ചേർത്തു മറിഞ്ഞു കിടന്നു.അവളുടെ കൈ രണ്ടും ബലമായി പിടിച്ചു വെച്ചു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു. "വേണ്ടാ..വിട്.." അവന്റെ ശബ്ദവും ചുവന്നു മുറുകിയ മുഖവും നോട്ടവും ഭാവവുമൊക്കെ അവളെ ഭയ പെടുത്തിയിരുന്നു.അവൾ പെട്ടെന്ന് മുഖം വെട്ടിച്ചു കളഞ്ഞു.പക്ഷെ അവൻ വിട്ടില്ല..

കവിളിനു കുത്തി പിടിച്ചു അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു വെച്ചു.ഞൊടി ഇടയിൽ അവളുടെ ഇരു കവിളുകളും അവൻ ചുംബനം കൊണ്ട് മൂടി.മദ്യത്തിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി.അവൾക്ക് അസഹനീയതയും വേദനയും ഉളവായി. "വേണ്ട..അമൻ..പറയുന്നത് കേൾക്ക്.. " അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.അവനെ തള്ളിമാറ്റാൻ ഒരു ശ്രമം നടത്തി നോക്കി.പക്ഷെ പാഴ് ആയിപോയി.അവൻ തന്റെ മുഴുവൻ ബലവും അവളിൽ കാണിച്ചിരുന്നു.അടുത്തതായി അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് അമർന്നു.എന്തിനോ വേണ്ടി അവിടം പരതി നടന്നു.. പിൻകഴുത്തിലെ കാപ്പി നിറമുള്ള കുഞ്ഞ് മറുകിനെ അവന്റെ ചുണ്ടുകൾ പുൽകി.ഒന്നിലൊന്നും നിർത്തിയില്ല.വീണ്ടും വീണ്ടും ചുണ്ടുകൾ ചേർത്തു അവനാ മറുകിന്റെ സൗന്ദര്യം വർധിപ്പിച്ചു കൊണ്ടിരുന്നു.ശരീരം പാടെ തളർന്നു താൻ മരവിച്ചു പോകുന്നത് അവൾ അറിഞ്ഞു.തന്നിലെ സ്ത്രീ നഷ്ടപ്പെടുന്നതു പോലെ തോന്നി.കണ്ണുകൾ നിറഞ്ഞു കവിയുന്നതിന് ഒപ്പം തന്നെ നെഞ്ച് പിടയാൻ തുടങ്ങി.. വിശ്വാസമായിരുന്നു അവനെ..

പൂർണ വിശ്വാസം..എന്നിട്ടും.. അവളിൽ നിന്നും വിതുമ്പലുകൾ ഉയർന്നു.അവൻ അതൊന്നും കേട്ടില്ല.മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചിരുന്നു..അവളുടെ കഴുത്തിനെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞ ശേഷം അവന്റെ ചുണ്ടുകൾ അവളുടെ മാറിലേക്ക് ഇറങ്ങി..അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.കണ്ണ് രണ്ടും ഇറുക്കി പിടിച്ചു നഷ്ടപെട്ട് പോയ ശരീരത്തിന്റെ കരുത്ത് വീണ്ടെടുത്ത് അവന്റെ നെഞ്ചിൽ കൈ വെച്ചു ആഞ്ഞു തള്ളി.പെട്ടെന്ന് ആയത് കൊണ്ട് അവൻ പിന്നിലേക്ക് മറിഞ്ഞു.ആ സമയം കൊണ്ട് അവൾ ബെഡിന്ന് ഉരുണ്ടു കെട്ടി എണീറ്റു.. സിരകളിലേക്ക് പടർന്നു കയറിയ ലഹരി അവന്റെ നെഞ്ചിലെ പ്രണയത്തെ കാമമാക്കി കളഞ്ഞിരുന്നു.അവൻ അവളുടെ കാലിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് തന്നെ ഇട്ടു..മുഖം അടച്ചൊരു തല്ലായിരുന്നു അവളുടെ പ്രതികരണം.അവൻ വീണ്ടും പിന്നിലേക്ക് മറിഞ്ഞതും അവൾ എണീറ്റു ഓടി.അവന്റെ കൈ അവളുടെ ചുമലിൽ വീഴുകയും അവൾ ഇട്ടിരിക്കുന്ന ഡ്രെസ്സിൻറെ കയ്യും കഴുത്തുമൊക്കെ കീറി പറിക്കുകയും ചെയ്തു.

അവളുടെ കൈ ചുറ്റിനും പരതി.ഫ്ലവർ വേസ് ആണ് കയ്യിൽ കിട്ടിയത്.അടുത്ത നിമിഷം അവന്റെ തല അവൾ അടിച്ചു പൊട്ടിച്ചു.. "ആാാാാ... " ഒരു നിലവിളിയോടെ അവൻ ബെഡിലേക്ക് വീണു.അവന്റെ തല പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.അപ്പോഴാണ് എന്താ ചെയ്‌തെന്ന ബോധം അവൾക്ക് വന്നത്.ഒരു ഞെരക്കത്തോടെ അവന്റെ കണ്ണുകൾ അടഞ്ഞു.അവളിൽ ഭീതി ഉണർന്നു.മനസ്സിന്റെ താളം തെറ്റുന്നതു പോലെ തോന്നി അവൾക്ക്.ഒരു തരം നിർവികാരതയോടെ ചോര വാർന്നൊലിക്കുന്ന അവനെ നോക്കി നിന്നു.. "താജ്... " അവന്റെ നിലവിളി താഴേക്ക് കേട്ടിരുന്നു.ഉപ്പ കിതച്ചു കൊണ്ട് റൂമിലേക്ക്‌ വന്നു.അവന്റെ അവസ്ഥ കണ്ടു പകച്ചു പോയി.വേഗം അവനരികിലേക്ക് ഇരുന്നു.അവൾ കരഞ്ഞോണ്ട് ഉപ്പാന്റെ കാൽക്കൽ വീണു..അവളുടെ കീറി പറിഞ്ഞ ഡ്രെസ്സും കണ്ണീർ ഒഴുകുന്ന കണ്ണുകളും ഭീതി നിറഞ്ഞ മുഖവും മതിയായിരുന്നു ഉപ്പാക്ക് എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ.. "ഉപ്പ..ഞാൻ..അല്ല..ഇവൻ..ഇവൻ എന്നെ..കുടിച്ചിട്ടാ വന്നത്.. " അവൾ ഉപ്പാന്റെ മടിയിലേക്ക് മുഖം അമർത്തി വിതുമ്പാൻ തുടങ്ങി. "ഒന്നുല്ല..ഒന്നുല്ല മോളെ..കരയാതെ.." ഉപ്പ അവളെ എഴുന്നേൽപ്പിച്ചു മാറോടടക്കി സമാധാനപെടുത്താൻ നോക്കി.

"ഉപ്പാ..അമൻ..ചോര...ചോര പോകുന്നു.. " അവൾ പരിഭ്രാന്തിയോടെ ഉപ്പാന്റെ മുഖത്തേക്കും ബെഡിലേക്കും നോക്കി ഓരോന്നു പുലമ്പി കൊണ്ടിരുന്നു..അവന്റെ അവസ്ഥയെക്കാൾ ഉപ്പാനെ സങ്കടത്തിൽ ആക്കിയത് അവളുടെ അവസ്ഥയാണ്..അവളുടെ മനസ്സിന് ഇത് താങ്ങാൻ കഴിഞ്ഞിട്ടില്ലന്ന് ഉപ്പാക്ക് മനസ്സിലായി. *** കണ്ണ് തുറക്കുമ്പോൾ അവൻ ഹോസ്പിറ്റലിലാണ്.മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന ഉപ്പാനെ കണ്ടു.എന്താ എവിടെയാന്നൊന്നും മനസ്സിലായില്ല.ഡാഡ് എന്ന് വിളിക്കാൻ ഒരുങ്ങിയതും തലയിൽ ഒരു പെരുപെരുപ്പും വേദനയും അനുഭവപ്പെട്ടു.ഉടനേ അവൻ തലയിൽ തൊട്ടു നോക്കി.കഴിഞ്ഞ രാത്രി അവന്റെ മനസ്സിലേക്ക് വന്നു. വ്യക്തമായി അല്ലെങ്കിലും ഓരോന്നും കണ്മുന്നിൽ തെളിയാൻ തുടങ്ങി.അവൻ ഉപ്പാനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു. "നാണം ഇല്ലല്ലോടാ നിനക്ക് സ്വന്തം ഭാര്യയെ തന്നെ പീഡിപ്പിക്കാൻ.." ഉപ്പ അവനെ പുച്ഛിച്ചു തള്ളി.. "അനുവാദം കിട്ടീട്ട് ഞാനീ ജന്മത്തിൽ അവളെ തൊടൽ ഉണ്ടാവില്ല.. എനിക്കൊരു സൺനെ ഈ അടുത്തൊന്നും വേണ്ടങ്കിലും ഡാഡ്നൊരു ഗ്രാൻഡ് സൺ‌നെ ഉടനേ വേണ്ടേ..പ്രായം എത്രയായിന്നാ വിചാരം.കൊച്ചു മകനെ ലാളിക്കാനും അതിന്റെ ഒന്നിച്ച് ഓടി ചാടി കളിക്കാനൊന്നും ഒരു ആഗ്രഹവുമില്ലേ കിളവാ നിങ്ങക്ക്.."

"ദേ..ഒരൊറ്റ വീക്കങ്ങു വെച്ചു തന്നാൽ ഉണ്ടല്ലോ..അതിന് അവളുടെ ഇഷ്ടവും സമ്മതവും ഇല്ലാതെ ദേഹത്ത് കയറി പിടിക്കുകയാണോടാ വേണ്ടത്.." ഉപ്പ അവന്റെ നേരെ കയ്യോങ്ങി കാണിച്ചു.. "ഡാഡ് പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ അപ്പുറത്തെ പറമ്പിലെ നാരായണിയെയാണ് കയറി പിടിച്ചത് എന്ന്..ലൈല എന്റെ ഭാര്യയാ..അവളെ തൊടാനും പിടിക്കാനും എനിക്കാരുടെയും സമ്മതം വേണ്ടാ.." "വേണം.അവളുടെ സമ്മതം വേണം.. മേലാൽ അവൾക്ക് ഇഷ്ടം അല്ലാതെ നീ അവളോട്‌ ഇങ്ങനെ പെരുമാറിയാൽ പിന്നെ നീ രണ്ടു കാലിൽ എണീറ്റു നടക്കില്ല..അടിച്ചു മുട്ടു കാൽ ഒടിച്ചു വെക്കും ഞാൻ.. ഒരു നഗരത്തെ നന്നാക്കാൻ കഴിയുന്ന എനിക്ക് സ്വന്തം മകനായ നിന്നെ നന്നാക്കാൻ പ്രയാസമുണ്ടായിട്ടല്ല..വേണ്ടാന്ന് വെക്കുമ്പോൾ അതിരു കടക്കുന്നു നീ..അല്ലേ..?" "ഡാഡ് നിന്നു കലി തുള്ളിയിട്ട് ഒന്നും കാര്യമില്ല..ഇനി ഞാൻ നന്നാവില്ല.കാരണം പ്രോഡക്റ്റ്ൻറെ ഗുണങ്ങൾ എല്ലാം പ്രൊഡ്യൂസർനെ അപേക്ഷിച്ച് ഇരിക്കും.." അവൻ കുസൃതിയായി ചിരിച്ചു. "എടാ..തല തെറിച്ചവനെ..നിന്നെ ഞാൻ ഉണ്ടാക്കിയത് നിന്റെ മമ്മിയെ പീഡിപ്പിച്ചിട്ടല്ല..

അവളുടെ ഇഷ്ടവും സമ്മതവും കിട്ടി നല്ല അന്തസ് ആയിട്ട് തന്നെയാ.." ഉപ്പ പറഞ്ഞു തീർന്നില്ല.മമ്മി എന്ന വാക്ക് അവന്റെ മുഖം കറുപ്പിച്ചു. ചുണ്ടിലെ ചിരി മാഞ്ഞു..ആ മാറ്റം ഉപ്പ അറിഞ്ഞു.. പറയേണ്ടിയിരുന്നില്ലന്ന് തോന്നി.. "അല്ല..എന്റെ പൊന്നു മോൻ എന്ന് തുടങ്ങി കുടി..ആ ഒരു കുറവ് മാത്രേ നിനക്ക് ഉണ്ടാരുന്നുള്ളൂ..ഇപ്പോ അതൂടെ ആയല്ലേ..എടാ..നാട് നീളെ കടവും കഷ്ടപ്പാടും നെഞ്ച് നിറയെ ആധിയും ഉള്ളവർ കുടിച്ചും വലിച്ചും നടക്കുന്നതിന് ഒരർത്ഥമുണ്ട്..അർത്ഥമല്ല.. ചോദിക്കുമ്പോൾ പറയാൻ ആ കാരണങ്ങൾ എങ്കിലും ഉണ്ട്.. നിനക്കൊക്കെ എന്തിന്റെ കുറവുണ്ടായിട്ടാ..ആ പെണ്ണ് വന്നതിൽ പിന്നെ വലിയൊന്ന് നിന്നത് ആയിരുന്നു.അപ്പോഴേക്കും കുടി തുടങ്ങി..നിന്നെയൊക്കെ ഉപദേശിക്കുകയല്ല..ചാട്ടവാർ എടുത്തടിക്കുകയാ വേണ്ടത്.. " "ഇങ്ങനെ ഒന്നിച്ചൊന്ന് പറഞ്ഞാൽ എങ്ങനെയാ..ഓരോന്നായി പറാ.. എനിക്കൊന്നും തലയിൽ കയറുന്നില്ല..

തലയ്ക്കാ ക്ഷതം. ഡാഡ് കാണുന്നില്ലേ കെട്ടി വെച്ചിരിക്കുന്നത്..പാർട്ടിക്ക് പോയപ്പോ ഞാൻ... " അവൻ വീണ്ടും കുസൃതിയായി ചിരിച്ചു.. "പാർട്ടിക്ക് പോയപ്പോ അറിയാതെ എടുത്തു കുടിച്ചത് ആണെന്ന് ഒന്നും പറഞ്ഞു രക്ഷപെടാൻ നോക്കണ്ട നീ.. എബി രാത്രി തന്നെ വിളിച്ചിരുന്നു.. അവൻ വിലക്കിയിട്ടും നീ കണ്ടമാനം എടുത്തു കുടിച്ചത് ആണെന്ന് അവൻ പറഞ്ഞു.. നിന്നെക്കാൾ വിശ്വാസമാ എനിക്ക് അവനെ.. " "അല്ലെങ്കിലും ആര് പറഞ്ഞു അറിയാതെയാണെന്ന്.ഞാൻ പറഞ്ഞോ..ഇല്ലല്ലോ..അറിഞ്ഞിട്ട് തന്നെയാ..കുടിക്കണമെന്ന് തോന്നി.. കുടിച്ചു..അത്രതന്നെ.. " അവന് കൂസൽ ഒന്നും ഇല്ലായിരുന്നു..ഉപ്പാക്ക് മടുത്തിരുന്നു.എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് തോന്നിയതും സ്വയം തലയ്ക്കും കൈ കൊടുത്തു അവിടെയിരുന്നു.. "ഡാഡ്..ലൈലാ.. " അവൻ പതുക്കെ ഉപ്പാന്റെ കയ്യിൽ തൊട്ടു.. "മ്മ്..എന്തിനാ..വീണ്ടും കടന്നു പിടിക്കാൻ ആണോ..?" "ആ..അവസരം കിട്ടിയാൽ ഒന്നൂടെ നോക്കാമായിരുന്നു.. "

"തന്തയ്ക്ക് പറയിപ്പിച്ചിട്ടേ അടങ്ങുന്ന് വല്ല നേർച്ചയും ഉണ്ടോ നിനക്ക്.എന്റെ വില കളഞ്ഞു കുളിച്ചു പോത്ത്.തെറ്റ് പറ്റിയത് അവൾക്കാ..അടിക്കുമ്പോൾ മിനിമം ഒരു ഒലക്ക വെച്ചെങ്കിലും അടിക്കണമായിരുന്നു..എന്നാൽ പിന്നെ ഒന്ന് രണ്ടു മാസത്തേക്ക് എങ്കിലും നീയൊന്നു അടങ്ങിയേനെ. ഇനി എങ്ങനെ നീയാ പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്കുമെടാ.." "അതൊക്കെ ഞാൻ നോക്കിക്കോളാം..എനിക്ക് ഇല്ലാത്ത നാണക്കേട് ഒന്നും ഡാഡ്ന് വേണ്ടാ.. അവൾ എന്ത്യേ..എന്റെ തല അടിച്ചു പൊട്ടിച്ചവൾ..? " "ഇവിടെ ഇല്ല.വീട്ടിലാ.." "ഒറ്റയ്ക്കോ..?" "അല്ല..നുസ്രയുടെ വീട്ടിൽ ആക്കിയിട്ടാ വന്നത്.രാത്രിയിൽ നിന്നെക്കാൾ കഷ്ടമായിരുന്നു അവളുടെ അവസ്ഥ..എന്തെന്ന് ഇല്ലാതെ ഒരേ കരച്ചിൽ..ഒന്നാമത്തെ നിന്റെ കുടിയും ചെയ്ത്തും.പിന്നെ അവൾ നിന്നെ അടിക്കേo ചെയ്തു.. ഉപ്പാ അമൻ ചോരാന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.ഒരുവിധം സമാധാനിപ്പിച്ചു കരച്ചിൽ നിർത്തിച്ചിട്ടാ നുസ്രയുടെ അടുത്ത് ആക്കിയത്..ആ അവസ്ഥയിൽ ഇങ്ങോട്ട് കൂട്ടാൻ തോന്നിയില്ല.."

"അതേതായാലും നന്നായി.. ഇല്ലെങ്കിൽ ബോധം തെളിയുന്നതിന് മുന്നേ അവൾ എൻറെ ജീവൻ എടുത്തേനേ.. " "നിനക്ക് തമാശ..അവളുടെ വേദന പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല.. നിന്നിലൊരു വിശ്വാസം ഉണ്ടായിരുന്നു അവൾക്ക്.. അതിന്റെ തെളിവായിരുന്നു നിന്റെ ഒപ്പം ആ വീട്ടിൽ നിന്റെ മുറിയിലുള്ള അവളുടെ ജീവിതം... ആ വിശ്വാസം തകർന്നു.. നീ തകർത്തു താജ്.. " "നോ ഡാഡ്..അങ്ങനെയെങ്കിൽ ഇതിന് മുന്നേ അവളെന്നോട് വിശ്വാസ കുറവ് കാണിച്ചേനെ.. അതിനുള്ള എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്..ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..എന്നിട്ടും അവൾ അവിടെന്ന് പോയോ..? ഇല്ല.. കാരണം അവളുടെ ഉള്ളിൽ ഞാനുണ്ട്..എന്നോടുള്ള വിശ്വാസമുണ്ട്..ഒരുപക്ഷെ ഇന്ന് ഡാഡ്നേക്കാളും എബിയെക്കാളും കൂടുതൽ ആയി അവൾ എന്നെ അറിയുന്നു..എന്റെ ഒരു മൗനം പോലും അവൾക്ക് മനസ്സിലാകുന്നു.. യെസ് ഡാഡ്..അവളെന്നെ സ്നേഹിക്കുന്നു..അവളുടെ കണ്ണിൽ എത്രയോ വട്ടം ഞാൻ എന്നെ കണ്ടിട്ടുണ്ട്..പക്ഷെ ഒരിക്കലും അവൾ അത് സമ്മതിച്ചു തരില്ല.. കാരണം നഷ്ടപ്പെട്ടു പോയ സ്നേഹത്തിന്റെയും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും ഇടയിൽ കിടന്നു പിടയുവാ അവൾ..

അറിഞ്ഞു കൊണ്ടല്ല ഞാൻ ഇന്നലെ അങ്ങനൊക്കെ..തലയല്ല, ജീവനാണ് അതിന് പകരമായി അവൾക്ക് വേണ്ടത് എന്നാൽ പോലും ഞാൻ അതിനു നിന്നു കൊടുക്കും..കാരണം ഈ ജീവൻ പോലും അവൾക്ക് വേണ്ടി ഉള്ളതാ.. " അവൻ പറഞ്ഞു.ഉപ്പ ഒന്നും മിണ്ടിയില്ല.വീട്ടിലേക്ക് ചെല്ലുന്ന ഇവനോട് ഉള്ള അവളുടെ പ്രതികരണവും പെരുമാറ്റവും എന്തായിരിക്കുമെന്ന ചിന്തയായിരുന്നു ഉപ്പാന്റെ മനസ്സിൽ.. *** മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു അവൾ വരാന്തയിലേക്ക് ഇറങ്ങി.ആദ്യം ഉപ്പയാണ് ഇറങ്ങിയത്.പിന്നെ അവനും.അവൾ അവനെ നോക്കിയതേയില്ല.ഉപ്പാനെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് തന്നെ പോയി.ചിരിച്ചെങ്കിലും ആ മുഖത്തെ വേദന ഉപ്പ കണ്ടിരുന്നു.ഒപ്പം അവനും.ഉപ്പ അകത്തു കയറി സോഫയിലേക്ക് ചാഞ്ഞു.അവൻ നേരെ റൂമിലേക്ക്‌ വിട്ടു.റൂമിന്ന് പുറത്തിറങ്ങുന്ന അവളെ അവൻ ഞെട്ടലോടെ നോക്കി നിന്നു. ** "മുഹ്സി..പെട്ടന്ന് ഒരുങ്ങ്.. അവരിപ്പോ ഇങ്ങെത്തും.. " ഉമ്മ ഹാളിലെ കസേര നിരത്തി ഇടുന്നതിൻറെ ഇടയിൽ മുഹ്സിയുടെ റൂമിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു.

"അവൾ ഒരുങ്ങിക്കോട്ടേ ഉമ്മാ..ദൃതി കൂട്ടല്ലേ.. " ടേബിൾ വിരി വിരിച്ചു കഴിഞ്ഞ മുന്ന ഉമ്മാന്റെ നേരെ തിരിഞ്ഞു.. "അതല്ലടാ..ഒരേ ഇരുപ്പാ അവൾ.. കുളിക്കാൻ തന്നെ നിർബന്ധിച്ചു കയറ്റിയതാ.മടുത്തിട്ട് ഉണ്ടാകും അവൾക്ക്.എത്ര എന്ന് വെച്ചാ ഇങ്ങനെ ഒരുങ്ങി കെട്ടി നിക്കുക..അതിന് നല്ല സങ്കടമുണ്ട്..പക്ഷെ ഒന്നും പുറത്ത് കാണിക്കുന്നില്ലന്ന് മാത്രം.ഞാനും നീയും വിഷമിക്കണ്ടന്ന് കരുതിയാവും.ഞാൻ എന്തേലും പറഞ്ഞു വേവലാതി പെടുമ്പോൾ എന്നെ വന്നു ആശ്വസിപ്പിക്കും.. ഇതെങ്കിലുമൊന്നു ശെരിയായി കിട്ടിയാൽ മതിയായിരുന്നു.." ഉമ്മ വേദനയോടെ ബാക്കി ജോലികളിൽ ഏർപ്പെട്ടു. മുന്നയുടെ മനസ് നിറയെ മുഹ്സിയായിരുന്നു. ഇന്നുവരെ അതുവേണം ഇതുവേണമെന്ന് പറഞ്ഞു വാശി പിടിച്ചിട്ടില്ല..ഉള്ളത് കൊണ്ട് സന്തോഷപ്പെട്ടും തൃപ്തിപ്പെട്ടും കഴിഞ്ഞവളാ..

ഇന്നുവരെ അവൾക്ക് ഒരു സന്തോഷം നേടി കൊടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല.പക്ഷെ അവളുടെ സന്തോഷവും സ്വപ്നങ്ങളും കെടുത്തി കളഞ്ഞു.ഈ ആലോചന എങ്കിലും നടന്നു കിട്ടിയിരുന്നു എങ്കിൽ..മുന്നയുടെ കണ്കോണിൽ നനവ് പടർന്നു.മുറ്റത്തു വണ്ടി നിൽക്കുന്ന ശബ്ദം കേട്ടു.അവൻ കണ്ണ് തുടച്ചു മുഖത്ത് ചിരി നിറച്ചു ഉമ്മാ, അവരെത്തിന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി.ബ്രോക്കർ അസ്‌നാറും സുമുഖനായ ഒരു ചെറുപ്പക്കാരനും കാറിൽ നിന്നിറങ്ങി.അത് കഴിഞ്ഞു ബാക്ക് ഡോർ തുറന്നു സ്ത്രീത്വം തുളുമ്പുന്ന ഒരു ഉമ്മയും.ഒരൊറ്റ നോട്ടത്തിൽ തന്നെ മുന്നയ്ക്ക് അവരെ ബോധിച്ചു.മുഖത്ത് സന്തോഷം നിറഞ്ഞു.പക്ഷെ അത് അധിക നേരം നീണ്ടു പോയില്ല.. അവർക്ക് പിന്നാലെയായി കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അവന്റെ മുഖഭാവം മാറി മറിഞ്ഞു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story