ഏഴാം ബഹർ: ഭാഗം 50

ezhambahar

രചന: SHAMSEENA FIROZ

"എങ്ങോട്ടാ..? " ബാഗും കവറുമൊക്കെയായി റൂമിന് പുറത്തേക്ക് ഇറങ്ങിയ അവളോട്‌ അവൻ ചോദിച്ചു.. അവൾ അത് കേട്ട ഭാവം നടിച്ചില്ല. "ലൈലാ..നിന്നോടാ ചോദിച്ചത്.. എങ്ങോട്ടേക്കാ..? " അവൻ വീണ്ടും ചോദിച്ചു.. "ഞാൻ വീട്ടിലേക്ക് പോകുവാ.. ഇത്രേം നാളും പോകാതെ നിന്നത് അവരെന്നെ കൊല്ലുമെന്ന് പേടിച്ചിട്ടല്ല.എന്റെ അഭിമാനം പറിച്ചു എടുക്കുമെന്ന് പേടിച്ചിട്ടാ..ഇനിയിപ്പോ ആ പേടിയുടെ ആവശ്യമില്ല.. കാരണം ഇവിടെ നിക്കുന്നതും അവിടെ നിക്കുന്നതും തമ്മിൽ വ്യത്യാസമില്ലന്ന് മനസ്സിലായി.. " "നീ എങ്ങോട്ടും പോകുന്നില്ല.." അവൻ അവളെ പിടിച്ചു റൂമിലേക്ക്‌ കയറ്റി വാതിൽ അടച്ചു.അവളുടെ ഉള്ളിലൂടെ ഒരു വിറയൽ പാഞ്ഞു പോയി.കയ്യിലെ ബാഗും കവറുമൊക്കെ താഴെ വീണു. "നിനക്ക് പോകണോ..?" അവൻ വല്ലാത്തൊരു ഭാവത്തോടെ അവളുടെ അടുത്തേക്ക് നീങ്ങി. "പ്ലീസ് അമൻ..എന്നെ ഒന്നും ചെയ്യരുത്.പോകാൻ അനുവദിക്കണം.."

പറയുന്നതിന് ഒപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു.ചുണ്ടുകൾ വിറച്ചു.. "അപ്പൊ ദേഷ്യമല്ല..പേടിയാണ്.. അല്ലേ..? " അവൻ അവളുടെ ഇരു വശത്തും കൈകൾ കുത്തി.അവൾ അറിയാതെ തന്നെ ആണെന്ന് തലയാട്ടിപ്പോയി. "വല്ലാതെ പേടിച്ച് പോയോ..? " അവളൊന്നും മിണ്ടിയില്ല.അവന്റെ മുഖത്തേക്ക് നോക്കാൻ പോലും തോന്നിയില്ല.മുഖം കൊടുക്കാതെ നിന്നു.അതു കണ്ടു അവൻ അവളുടെ വട്ട മുഖം കൈകളിൽ എടുത്തു.. "പറാ..വല്ലാതെ പേടിച്ചോ നീ.. " അവൻ വീണ്ടും ചോദിച്ചു. നിറമിഴികൾ ആയിരുന്നു അവളുടെ മറുപടി.അവന്റെ കൈ എടുത്തു മാറ്റി അവൾ ഏറെ സങ്കടത്തോടെ തിരിഞ്ഞു നിന്നു.അത്രക്കും ഉണ്ടായിരുന്നു നെഞ്ചിലെ വേദന. "സോറി.." അവൻ അവളുടെ കാതോരം മുഖം അടുപ്പിച്ചു പതുക്കെ മൊഴിഞ്ഞു.. സ്വരത്തിനൊപ്പം അവന്റെ ചുടു ശ്വാസവും അവളുടെ ചെവിക്കകത്തേക്ക് കയറി.നിന്ന നിൽപ്പിൽ തന്നെ അവളൊന്നു പിടഞ്ഞതല്ലാതെ അന്നേരവും മറുപടി ഒന്നും ഉണ്ടായില്ല.അവൻ അവളുടെ മുന്നിലേക്ക് നീങ്ങി.

വീണ്ടും ആ മുഖം കൈകളിൽ ഒതുക്കി.. "ക്ഷമിച്ചൂടെ ഈയൊരു തവണത്തേക്ക്.. " അവന്റെ മുഖത്ത് കുറ്റബോധം നിറഞ്ഞു.ആ ചാര കണ്ണുകൾ അവളോട്‌ കെഞ്ചാതെ കെഞ്ചുന്നുണ്ടായിരുന്നു.എന്നിട്ടും അവളുടെ ഭാഗത്തുന്ന് മറുപടി ഒന്നും ഉണ്ടായില്ല.കണ്ണുകൾ നിറഞ്ഞു ഒലിച്ചു കൊണ്ടിരുന്നു. ചുണ്ടുകൾ വിതുമ്പുന്നുണ്ട്.മുഖത്ത് വേദന മാത്രം.അത് അവന്റെ നെഞ്ചിൽ പിടച്ചിൽ ഉണ്ടാക്കി. പാർട്ടിക്ക് പോയ നിമിഷത്തെ അവൻ മനസ്സാൽ ശപിച്ചു. "ലൈലാ.എന്തെങ്കിലുമൊന്നു പറയെടീ..പറ്റിപ്പോയി.വേണമെന്ന് കരുതിയിട്ടല്ല.അറിയാതെയാ..സത്യമായിട്ടും ബലം പ്രയോഗിച്ചു നിന്നെ കീഴ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.ആ ലഹരിയിൽ ഞാൻ അറിയാതെ..നിനക്ക് തന്ന വാക്ക് ഞാൻ തെറ്റിച്ചു പോയി. നിന്റെ വിശ്വാസത്തിലാ ഞാൻ കൈ കടത്തിയത്.എന്ത് ശിക്ഷ വേണമെങ്കിലും തന്നോ.ഞാൻ സ്വീകരിക്കാം.ഒന്ന് ക്ഷമിക്കാനും ഈ സങ്കടം മാറാനും എന്താ വേണ്ടത്.ഈ ജീവൻ വേണമോ.. എടുത്തോ.

.നിറഞ്ഞ മനസ്സോടെ നിന്ന് തരാം.പക്ഷെ നീയിങ്ങനെ മൗനം പാലിക്കരുത്.അതിനോളം വേദന മറ്റൊന്നുമില്ല.." അവന്റെ കണ്കോണിൽ നനവ് പടർന്നിരുന്നു.. "ഞാൻ..എന്നെ പോകാൻ അനുവദിക്കണം.ഞാൻ ഉള്ളത് കൊണ്ടാ നീ നീയല്ലാതെയായി മാറുന്നത്.ഞാൻ നിന്റെ അരികിൽ ഉള്ളതാ നിന്റെ പ്രശ്നം.വലി നിർത്തിയപ്പോൾ ഒത്തിരി സന്തോഷിച്ചു.പക്ഷെ അത് കുടി തുടങ്ങാൻ വേണ്ടിയാണെന്ന് കരുതിയില്ല.വേണ്ട അമൻ..എനിക്ക് സങ്കടം ഒന്നുമില്ല.നീ ഇങ്ങനെ സ്വയം നശിച്ചു നിന്റെ ഉപ്പാനെ വേദനിപ്പിക്കണ്ട.നിന്നെ ഓർത്തു എപ്പോഴും ആധിയാ.ഞാൻ കാരണം അത് വർധിക്കണ്ടാ..ഞാൻ വീട്ടിൽ പോകുവാ.അവിടെ സനു ഉണ്ട്.എനിക്ക് അവൻ മതി.അവൻ മാത്രം.." അവൾ കരഞ്ഞോണ്ട് പറഞ്ഞു തീർന്നില്ല.അതിന് മുന്നേ അവൻ അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്തു വെച്ചു. സഹിക്കുന്നുണ്ടായിരുന്നില്ല അവന് അവളുടെ കരച്ചിൽ.അവൾ അവനെ എതിർക്കുകയൊന്നും ചെയ്തില്ല.

പകരം അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു മുഖം നെഞ്ചിലേക്ക് പൂഴ്ത്തി വെച്ചു.അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനയിച്ചു കൊണ്ടിരുന്നു.എന്ത് കൊണ്ടോ അവളെ ചേർത്തു പിടിക്കാൻ അവന്റെ കൈ പൊങ്ങിയില്ല.അതിന് അർഹൻ അല്ല താൻ എന്ന് തോന്നിപ്പോയി അവന്. അവളുടെ കരച്ചിലിനു കാരണം താൻ ആണല്ലോന്നു ഓർത്തതും അവനു സ്വയം അറപ്പു തോന്നി. കുറച്ച് നിമിഷം കടന്നു പോയി. അവളുടെ കണ്ണുനീർ തോർന്നില്ല. തേങ്ങലുകൾ ഉയർന്നു. "ലൈലാ.മതി..ഇങ്ങനെ കരയല്ലേടീ..സഹിക്കുന്നില്ല..പറ്റിപ്പോയി..ഒന്ന് ക്ഷമിക്ക്..ഇനി ആവർത്തിക്കില്ല.കുടിക്കുന്നത് പോയിട്ട് വലിക്കുക കൂടി ചെയ്യില്ല.. ആദ്യമായിട്ടാ ഇന്നലെ..മനസ് വല്ലാതെ അസ്വസ്ഥതമായിരുന്നു. കൈ വിട്ടു പോയി..ഇനി ഉണ്ടാകില്ല.വാക്ക് തരുവാ..തെറ്റിക്കില്ല..ഒന്ന് നിർത്ത് മോളെ ഈ കരച്ചിൽ.." മടിച്ചു മടിച്ചു ആണെങ്കിലും അവന്റെ കൈ അവളെ തൊട്ടു.

അവളുടെ നെറുകിൽ തഴുകി കൊണ്ടിരുന്നു..എന്തോ ബോധത്തിൽ പെട്ടെന്ന് അവൾ അവനിൽ നിന്നും അകന്നു മാറി.അവനു മുഖം കൊടുക്കാതെ കണ്ണുകൾ തുടച്ചു. അവന് അവളുടെ മുഖത്തേക്ക് നോക്കാൻ പ്രയാസം തോന്നി.ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ നെഞ്ചിനെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു.. വേഗം ബാത്റൂമിലേക്ക് കയറിപ്പോയി. *** പെണ്ണ് കാണൽ അതിന്റെ മുറ പോലെ തന്നെ ആരംഭിച്ചു.നുസ്രയും വീട്ടുകാരുമാണ് വന്നത് എന്ന് അറിഞ്ഞപ്പോൾ ആദ്യം മുഹ്സിയൊന്നു ഞെട്ടി.കാരണം മുന്നയായിരുന്നു.മുന്നയ്ക്ക് ഈ ആലോചന ഇഷ്ടപ്പെടില്ലന്ന് അവൾ ഉറപ്പിച്ചു.പക്ഷെ മുന്ന ഭാവ മാറ്റമൊന്നും കാണിച്ചില്ല.മുഖത്ത് ചിരി നിറച്ചു തന്നെ നിന്നു.മുഹ്സിക്ക് നുസ്രയെ വല്യ കാര്യമാണ്.അതോണ്ട് മുഹ്സിക്ക് ഈ പ്രൊപോസൽ ഇഷ്ടപെടുമെന്ന് മറ്റാരേക്കാളും നന്നായി മുന്നയ്ക്ക് അറിയാമായിരുന്നു.അവളെയും ഉമ്മയെയും സങ്കടത്തിൽ ആക്കണ്ടന്ന് കരുതി അവൻ നുസ്ര ഒഴിച്ച് ബാക്കിയുള്ളവരോട് നല്ലത് പോലെ ചിരിക്കുകയും സംസാരിക്കുകയും ഓരോ കാര്യങ്ങൾ പറയുകയും ചെയ്തു.

അറിയാതെ ഒരുവട്ടം പോലും അവന്റെ കണ്ണുകൾ നുസ്രയിലേക്ക് ചെന്നില്ല.അവളെ പാടെ അവഗണിച്ചു. അങ്ങനൊരുത്തി വന്നിട്ട് ഉണ്ടെന്ന് പോലും അവൻ കൂട്ടാക്കിയില്ല. "നുസ്ര എപ്പോഴും പറയും ഈ ഉമ്മാനെയും മകളെയും മകനെക്കുറിച്ചുമൊക്കെ.. " സംസാരത്തിൻറെ ഇടയിൽ നുസ്രയുടെ ഉമ്മ പുഞ്ചിരിച്ചോണ്ട് പറഞ്ഞു.. "മോള് മുന്നയുടെ ഒന്നിച്ച് ആണല്ലേ..? " മുന്നയുടെ ഉമ്മ സന്തോഷത്തോടെ നുസ്രയെ നോക്കി..അവൾ നിറ ചിരിയോടെ ആണെന്ന് പറഞ്ഞു.. സംസാരം നീണ്ടു പോകുന്നതിന്റെ ഇടയിൽ തന്നെ നുസ്രയുടെ ഉമ്മ മോളെ വിളിക്കെന്ന് പറയുകയും മുഹ്സി ചായയുമായി ഹാളിലേക്ക് വരുകയും ചെയ്തു..നുസ്രയും ആദ്യമായാണ് മുഹ്സിയെ കാണുന്നത്.ഒറ്റ നോട്ടത്തിൽ തന്നെ ഉമ്മയ്ക്കും നുസ്രയ്ക്കും മുഹ്സിയെ ഇഷ്ടമായി.നുസ്ര തന്റെ ഇക്കാക്ക നിഹാലിനെ ഒളി കണ്ണിട്ട് നോക്കി.അവന്റെ മുഖത്ത് സുന്ദരമായൊരു ചിരി ഉണ്ടായിരുന്നു.

ആ ചിരി മതിയായിരുന്നു നുസ്രയ്ക്ക് അവന്റെ മനസ്സ് അറിയാൻ.. "ഇങ്ങനെ നാണിച്ചു നിൽക്കാതെ ഇങ്ങോട്ട് വാ മുഹ്സിത്താ.." എന്നും പറഞ്ഞു നുസ്ര മുഹ്സിയെ പിടിച്ചു അവളുടെ അടുത്തിരുത്തി.. നുസ്രയും വീട്ടുകാരും ആണെന്നതു മുഹ്സിയെ സന്തോഷപ്പെടുത്തിയിരുന്നു. എന്നാലും സന്തോഷിക്കാൻ കഴിഞ്ഞില്ല.അവളുടെ കണ്ണു മുഴുവൻ മുന്നയിലായിരുന്നു..ആ മുഖത്തെ ഭാവം എന്തെന്ന് നോക്കുകയായിരുന്നു അവൾ. വിചാരിച്ചത് പോലെ ദേഷ്യമോ ചുവപ്പോ ഒന്നും കാണുന്നില്ല.. പകരം ചിരിയുണ്ട്. അത് മുഹ്സിയെ സമാധാനപ്പെടുത്തി. അവൾ തെളിഞ്ഞ മുഖത്തോടെ നുസ്രയുടെയും ഉമ്മയുടെയും ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു കൊണ്ടിരുന്നു. "ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടേ അല്ലേ..? " അതിന്റെ ഇടയിൽ ബ്രോക്കർ തന്റെ റോൾ ഭംഗിയായി ചെയ്തു..

മുഹ്സി എന്ത് വേണമെന്ന അർത്ഥത്തിൽ മുന്നയെ നോക്കി. അവൻ അകത്തേക്ക് പൊക്കോളാൻ കണ്ണ് കൊണ്ട് കാണിച്ചു.. നിഹാൽൻറെ കയ്യും കാലുമൊക്കെ ചെറുതായി വിറക്കാൻ തുടങ്ങി.. ഇതുവരെ അനുഭവമില്ല.. ഇത് ആദ്യത്തേതാണ്.. എന്താകുമോ എന്തോ..? അവനെ കൂടുതൽ ഇരുന്നു ടെൻഷൻ അടിക്കാൻ നുസ്ര സമ്മതിച്ചില്ല.. "ഒന്ന് ചെല്ല് ഇക്കാക്കാ.." എന്നും പറഞ്ഞു അകത്തേക്ക് ഉന്തി തള്ളി വിട്ടു..നുസ്രയ്ക്ക് ഒന്ന് മുന്നയോട് സംസാരിച്ചാൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു.. പക്ഷെ എന്ത്, എങ്ങനെ.. ആ മുഖത്തേക്ക് നോക്കാൻ തന്നെ അവൾക്ക് ഭയമാണ്.. മുന്ന ബ്രോക്കറോട് സംസാരിച്ചോണ്ട് നിൽക്കുന്നു..രണ്ടുമ്മമ്മാരും പരസ്പരം വാ തോരാതെ വാചാലരാവുന്നുണ്ട്..ഇവരുടെ വർത്താനം കഴിയുമ്പോഴേക്കും ഒന്ന് വീട് ചുറ്റി കാണാമെന്നു കരുതി നുസ്ര മുറ്റത്തേക്ക് ഇറങ്ങി. "എന്താ നിന്റെ ഉദ്ദേശം..? ഇതുവഴി എന്റെ മനസ്സിൽ കയറി പറ്റാമെന്നോ..? "

പിന്നിൽ നിന്നും മുന്നയുടെ ഗൗരവം നിറഞ്ഞ ശബ്ദം.. "പ്ലീസ് മുന്നാ..ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല.. നീ അങ്ങനൊരു അർത്ഥം കാണുകയും വേണ്ടാ.. " അവൾ തിരിഞ്ഞു അവനു നേരെ നിന്നു.. "പിന്നെന്താ നീ ഉദ്ദേശിച്ചത്.. മുഹ്സിയെ കയ്യിൽ എടുത്തിട്ടും ഞാൻ നിന്റെ വരുതിയിൽ ആയില്ല..അതുകൊണ്ട് അടുത്ത സ്റ്റെപ്പ് ആയി ഇറങ്ങി.നിന്റെ മനസ്സിൽ ഇരുപ്പ് മനസ്സിലാക്കാൻ എനിക്ക് കൂടുതൽ സമയമൊന്നും വേണ്ടാ..മുഹ്സിയെ നിന്റെ ഇക്കാക്ക വിവാഹം ചെയ്താൽ നിന്നെ ഞാൻ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് കരുതി നീ.. അല്ലേ..? " "ഞാൻ എന്ത് പറഞ്ഞാലും നീ അതൊന്നും മനസിലാക്കുകയുമില്ല, എന്നെ വിശ്വസിക്കുകയുമില്ല.. അതെനിക്ക് അറിയാം..നീ എന്ത് വേണേലും കരുതിക്കോ..പക്ഷെ എന്നോടുള്ള ദേഷ്യം എന്റെ വീട്ടുകാരോട് കാണിക്കരുത്.. എന്റെ കാര്യം നേടാൻ വേണ്ടിയല്ല ഞാൻ ഇങ്ങോട്ട് വന്നത്.. എന്റെ ഇക്കാക്കാക്ക് വേണ്ടിയാ..

ഇക്കാക്കയ്ക്ക് മുഹ്സിത്താനെ ഇഷ്ടമാ..ഇതുവരെ കണ്ടിട്ടില്ലന്നേ ഉള്ളു..പക്ഷെ എപ്പോഴും കേൾക്കാറുണ്ട്.ഞാൻ പറഞ്ഞു പറഞ്ഞു ഇക്കാക്ക ഇഷ്ടപ്പെട്ടു പോയി മുഹ്സിത്താനെ.ഉമ്മ മരുമകളായും കണ്ടു പോയി.എന്നിട്ടും മുഹ്സിത്താനോട് പറഞ്ഞില്ല.. അന്തസ് ആയി നേരിൽ വന്നു പെണ്ണ് ചോദിക്കാമെന്ന് കരുതി..അതാ വന്നത്.. നീ നാട്ടിൽ വന്നത് ഞാൻ അറിഞ്ഞില്ല.അറിഞ്ഞിരുന്നു എങ്കിൽ ഞാൻ വരില്ലായിരുന്നു.അവരെ മാത്രം പറഞ്ഞയച്ചേനെ.. പ്ലീസ് മുന്ന.. നിനക്ക് ദേഷ്യം എന്നോട് അല്ലേ..എന്റെ ഇക്കാക്കാനോട് കാണിക്കരുത്..തന്നൂടെ മുഹ്സിത്താനെ ഞങ്ങൾക്ക്.. " "നിന്റെ ഇക്കാക്കാനോട് എനിക്കൊരു ദേഷ്യവുമില്ല. ആദ്യമായി കാണുന്ന ഒരാളോട് ഞാൻ എന്തിന് ദേഷ്യം കാണിക്കണം.എന്റെ ദേഷ്യം മുഴുവൻ നിന്നോടാ..നീയുള്ള ആ വീട്ടിലേക്ക് എന്റെ പെങ്ങളെ വിവാഹം ചെയ്തു തരാൻ ഞാൻ ആഗ്രഹിക്കുന്നില്ല..എന്തു വിശ്വസിച്ചാ ഞാൻ മുഹ്സിയെ അങ്ങോട്ട്‌ അയക്കേണ്ടത്..ആദ്യം ഒരുപാട് സ്നേഹിച്ചു കൂടെ കൂട്ടും.. വിശ്വാസവും കൈ പറ്റും.എന്നിട്ട് സ്വന്തം കാര്യം വരുമ്പോൾ എളുപ്പത്തിൽ വഞ്ചിച്ചു കളയും.

അതാണല്ലോ പ്രകൃതം..ലൈലയെ ചതിച്ചതു പോലെ നീ മുഹ്സിയെയും ചതിക്കില്ലന്ന് ആരു കണ്ടു.. " ഒരുതരം പുച്ഛത്തോടെ മുന്ന അവളെ കടന്നു പോയി.അവൻ പറഞ്ഞതൊക്കെ അവൾക്ക് നെഞ്ചിൽ കൊണ്ടിരുന്നു. ഒരുനിമിഷം വേദനയോടെ നിന്നു. ഉമ്മ വിളിക്കുന്നത് കേട്ടപ്പോൾ ഇരുണ്ടു കെട്ടിയ മുഖത്ത് ഒരു ചിരി വരുത്തി അകത്തേക്ക് പോയി.. നിഹാലിന്റെയും മുഹ്സിയുടെയും സംസാരം കഴിഞ്ഞിരുന്നു..രണ്ടുപേരും ചെറു നാണം നിറഞ്ഞ ചിരിയോടെ ഹാളിലുണ്ട്..രണ്ടുമ്മമാരുടെയും മുഖത്ത് അതീവ സന്തോഷം.. നുസ്രയ്ക്ക് മനസ്സ് തുറന്നു ചിരിക്കാനോ സന്തോഷിക്കാനോ ഒന്നും ആയില്ല.മുന്ന എങ്ങാനും ഇത് വേണ്ടാന്ന് വെച്ചാലോന്നുള്ള ആധിയോടെ നിന്നു.മുന്നയുടെ ഉമ്മയുടെ അനുവാദത്തോടെ നുസ്രയുടെ ഉമ്മ മുഹ്സിയുടെ കൈയിലേക്ക് ഒരു വള ഇട്ടു കൊടുത്തു.മുഹ്സിയുടെയും നുസ്രയുടെയും കണ്ണുകൾ ഒരുപോലെ മുന്നയിലേക്ക് ചെന്നു..

ആ മുഖത്ത് ഇഷ്ട കുറവ് ഒന്നും കാണാനില്ല..എന്നാലും എന്തായിരിക്കും അവന്റെ തീരുമാനം എന്നത് നുസ്രയെ പോലെത്തന്നെ മുഹ്സിയെയും ആധി പിടിപ്പിച്ചു..അടുത്തു വരുന്ന നല്ലൊരു ദിവസം തന്നെ എൻഗേജ്മെന്റ് നടത്താമെന്ന തീരുമാനത്തോടെ അവർ ഇറങ്ങി. "മുഹ്സിത്താക്ക് ഇഷ്ട കുറവ് ഒന്നുമില്ല.അതാ മുഖം കാണുമ്പോൾ മനസ്സിലാകുന്നു..ഇനി നിനക്ക് വേണ്ടി ഇത് വേണ്ടാന്ന് വെക്കും ആയിരിക്കും..പക്ഷെ അങ്ങനെ ഒന്ന് ഉണ്ടായാൽ അത് നീ നിന്റെ ഇത്താനോട് ചെയ്യുന്ന ക്രൂരതയാണ്. കാരണം നിന്റെ ഇഷ്ടത്തിന് പ്രധാനം കൊടുക്കുന്ന നീ ആ ഇത്താൻറെ ഇഷ്ടം കണ്ടില്ലന്ന് നടിക്കരുത്.ഇതിന്റെ ഇടയിൽ ഞാൻ ഉണ്ടെന്ന പേരിൽ ഇത്താക്ക് കിട്ടാവുന്ന നല്ലൊരു ജീവിതം ഇല്ലായ്മ ചെയ്യരുത്.അന്നൊരു തെറ്റ് പറ്റിപ്പോയി.അതിന് നിന്റെ കാല് പിടിച്ചു ക്ഷമ യാചിക്കുകയും ചെയ്തു.ഒന്നല്ല..ഒരുപാട് വട്ടം.. ഇനി ഞാൻ എന്താ വേണ്ടത്.എന്ത് വേണേലും പറഞ്ഞോളൂ.ഞാൻ ചെയ്തോളാം.പക്ഷെ മുഹ്സിത്താനെ ഞങ്ങൾക്ക് വേണം. എന്റെ ഇക്കാക്ക പൊന്നു പോലെ നോക്കിക്കോളും..

നിന്റെ ഇത്താക്ക് വന്ന ഭാഗ്യം നീ തട്ടി തെറിപ്പിക്കരുത്..പടച്ചോൻ പോലും പൊറുക്കില്ല നിന്നോട്.. " കാറിൽ കയറുന്നതിനു മുൻപേ നുസ്ര രണ്ടും കല്പിച്ചു മുന്നയോട് പറഞ്ഞു.അവരുടെ വണ്ടി അകന്നതും മുഹ്സി മുന്നയുടെ അടുത്തേക്ക് വന്നു. "നിനക്ക് ഇഷ്ടമല്ലങ്കിൽ വേണ്ടടാ.. " "എന്റെ ഇഷ്ടമല്ല,നിന്റെ ഇഷ്ടമാ പ്രധാനം.അതാ എനിക്ക് വലുത്. എവിടെ ആയാലും നീ സന്തോഷത്തോടെയും സമാധാനത്തോടെയും ഉണ്ടാകണം. ഈ ആലോചനയിൽ നിനക്ക് താല്പര്യവും വിശ്വാസവും ഉണ്ടെങ്കിൽ ഇത് മതി..ഇത് തന്നെ മതി.." അവൻ അകത്തേക്ക് കയറിപ്പോയി. *** രാവിലെ ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ ആ കണ്ടത് തന്നെയാണ്. അതിന് ശേഷം അവൻ അവളെ കണ്ടിട്ടില്ല.ഇല്ലെന്നല്ല.മുന്നിലേക്കേ ചെന്നിട്ടില്ല.രാവിലെ ബോധം വീണു രാത്രിയിലെ സംഭവങ്ങളൊക്കെ മനസ്സിൽ തെളിഞ്ഞപ്പോഴെ ചെയ്തത് ഓർത്തും അവളുടെ അവസ്ഥ ഓർത്തും നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടായതാ.ഡാഡ്നെ ധർമ സങ്കടത്തിൽ ആക്കണ്ടന്ന് കരുതിയാ രാവിലെ അതേ പറ്റി ചോദിക്കുമ്പോൾ കൂസൽ ഇല്ലാതെ ചിരിച്ചോണ്ട് നിന്നത്.

അവൾക്ക് കൂടുതൽ നേരം ദേഷ്യം കാണിക്കാനോ സങ്കടം പിടിച്ചിരിക്കാനോ പറ്റില്ല.ഇങ്ങോട്ട് തന്നെ ഓരോന്നു പറഞ്ഞും മുഖം വീർപ്പിച്ചും അവൾ വരുമെന്ന് അവന് അറിയാമായിരുന്നു. അതോണ്ട് അങ്ങോട്ട്‌ ചൊറിയാൻ ഒന്നും പോകാതെ റൂമിൽ തന്നെ ഇരുന്നു. അവളെക്കുറിച്ചുള്ള അവന്റെ ധാരണകളൊക്കെ ശെരിയായിരുന്നു. രാത്രിയിലെ കാര്യങ്ങളൊക്കെ അവൾ മറന്നിരുന്നു.അല്ലെങ്കിലും ഒന്നും മനസ്സിൽ വെക്കുന്ന ശീലം അവൾക്കില്ല.അവന്റെ ക്ഷമ ചോദിക്കലും ആശ്വസിപ്പിക്കലും തന്നെ മതിയായിരുന്നു അവളുടെ വേദന മാറാൻ.ഇനി ഒരിക്കലും വലിക്കേമില്ല, കുടിക്കേമില്ല എന്ന് വാക്ക് തന്നത് ആയിരുന്നു അവളുടെ മനസ്സ് വേഗത്തിൽ തണുക്കാൻ കാരണം.രാവിലെ തൊട്ടേ മുന്നിൽ വന്നിട്ടില്ല.അവൻ കുറ്റബോധത്തിൽ ആണെന്ന് മനസ്സിലായി അവൾക്ക്.. ഉച്ചക്ക് കഴിക്കാനും താഴേക്ക് വന്നില്ല.മുന്നിലേക്ക് ചെല്ലാൻ അവൾക്കും മടി തോന്നി.. ഒന്നുമില്ലങ്കിലും തല അടിച്ചു പൊട്ടിച്ചത് അല്ലേ.അതിന്റെയൊരു ഇത്😀

അതുകൊണ്ട് വിളിക്കാൻ പോയില്ല. രാത്രിയും അത് തന്നെ ആവർത്തിച്ചു.അവനെ താഴേക്ക് കണ്ടില്ല.ഇനി മുഴു പട്ടിണി കിടക്കോന്ന് കരുതി അവൾ അവനെ വിളിക്കാൻ വേണ്ടി റൂമിലേക്ക്‌ പോയി.സ്റ്റിച് ഉള്ളത് കാരണം അവനു തലയ്ക്കു വേദന അനുഭവപെടുന്നുണ്ടായിരുന്നു.. അതോണ്ട് ആള് കട്ടിലിൽ കിടന്നു നല്ല ഉറക്കത്തിലാണ്.അവൾ അടുത്ത് ചെന്നു രണ്ടു മൂന്നു വട്ടം വിളിച്ചു. അവന് അനക്കമൊന്നുമില്ല. അവന്റെ മുഖമൊക്കെ നീര് വെച്ചിരുന്നു..അത് കണ്ടപ്പോ അവനു വേദന ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.വിളിച്ചു ശല്യം ചെയ്യാൻ നിന്നില്ല.ഉറങ്ങിക്കോട്ടേന്ന് കരുതി അവിടെന്ന് എണീറ്റു.പക്ഷെ കാലുകൾ മുന്നോട്ടു ചലിച്ചില്ല.. തിരിഞ്ഞു അവനെ ഒന്ന് നോക്കി. പതുക്കെ അവന്റെ തലയിൽ തഴുകി. "സോറി..ഞാനും അറിയാതെയാ. എനിക്കറിയില്ലായിരുന്നു അന്നേരം എന്ത് ചെയ്യണമെന്ന്.. പെട്ടെന്ന് പറ്റി പോയതാ..നിന്നെ അങ്ങനൊരു അവസ്ഥയിൽ കണ്ടപ്പോൾ ഭയന്ന് പോയി..കുടിച്ച നിനക്ക് ബോധം ഇല്ലെന്ന് ഞാൻ ഓർക്കണമായിരുന്നു. പക്ഷെ കുടിച്ചത് എന്തിനാ..കുടിക്കുമ്പോൾ ബോധം ഇല്ലായിരുന്നോ..?

കുടിക്കാൻ മാത്രം എന്തായിരുന്നു നിന്റെ പ്രശ്നം..മിനിയാന്ന് തൊട്ടേ നീ അസ്വസ്ഥതനാണല്ലോ.എന്താ അതിന് കാരണം..? " അവൾ ഏറെ നേരം അടുത്തിരുന്നു എന്തൊക്കെയോ ചോദിച്ചോണ്ടും പറഞ്ഞോണ്ടും ഇരുന്നു..അവൻ നല്ല മയക്കത്തിൽ ആയിരുന്നു.ഉറക്കം ഞെട്ടിയതേയില്ല.അവൾ എണീറ്റു ലൈറ്റ് അണച്ചു സോഫയിലേക്ക് കിടന്നു..കുറേ നേരം കടന്നു പോയി.. കണ്ണിനു ഉറക്കം തട്ടുന്നത് പോയിട്ട് അവളുടെ കണ്ണ് ഒന്ന് അടയുക കൂടി ചെയ്തില്ല.. മനസ്സ് എന്തിനെന്ന് ഇല്ലാതെ അസ്വസ്ഥതമാകുന്നുണ്ടായിരുന്നു.. ഓരോ മുഖങ്ങളും സംഭവങ്ങളും മനസ്സിലേക്ക് കടന്നു വന്നോണ്ടിരുന്നു.ഇന്നത്തെ ഉറക്കം പോയി കിട്ടിയെന്ന് മനസ്സിലായി അവൾക്ക്..എഴുന്നേറ്റു നേരെ ബാൽക്കണിയിലേക്ക് വിട്ടു.. അങ്ങ് അകലെ മാനത്തു മൂന്ന് താരകങ്ങൾ മിന്നി തിളങ്ങുന്നുണ്ടായിരുന്നു.. മൂന്നിനും അവൾ ഓരോ മുഖം സങ്കല്പിച്ചു.അവ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി അവൾക്ക്.കണ്ണിമ ചിമ്മാതെ അവൾ അതിലേക്കു തന്നെ നോക്കി നിന്നു.. പെട്ടെന്നുള്ള ചെരിഞ്ഞു കിടത്തത്തിൽ തലയിലേക്ക് സൂചി തറക്കുന്നത് പോലൊരു വേദന അനുഭവപ്പെട്ടിട്ടാണ് അവന്റെ ഉറക്കം ഞെട്ടിയത്.

ബെഡിൽ ആണെന്ന് കണ്ടതും അവൻ വേഗത്തിൽ എണീറ്റിരുന്നു രണ്ടു ഭാഗത്തേക്കും നോക്കി.അവളെ കാണുന്നില്ല.സോഫയിലേക്ക് നോക്കി.അവിടെയുമില്ല.ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു.അവൻ എണീറ്റു പതുക്കെ ചെന്നു. "ലൈലാ.. " കണ്ണിമയ്ക്കാതെ മാനത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ പിന്നിൽ നിന്നും അവൻ ആർദ്രമായി വിളിച്ചു. "ആാാ... " അവൾ വേഗത്തിൽ തിരിഞ്ഞു നോക്കി.. "എന്തെടുക്കുവാ ഇവിടെ.. കിടക്കാത്തതെന്താ.. " അവൻ അരികിലേക്ക് ചെന്നു.. "ഞാൻ വെറുതെ.." "വെറുതെയോ..? " "മ്മ്..വെറുതെ..നക്ഷത്രം നോക്കുവായിരുന്നു..മൂന്നെണ്ണം ഉണ്ട്..എന്നെ നോക്കി ചിരിക്കുന്നു.. ആരൊക്കെയാന്ന് അറിയാമോ.. " അവളൊരു കൊച്ചു കുട്ടിയെ പോലെ മാനത്തേക്കു നോക്കി കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു..അവളുടെ സന്തോഷവും സങ്കടവുമെല്ലാം അവൻ അറിയുന്നുണ്ടായിരുന്നു. അവൻ കൗതുകത്തോടെ അവളെ നോക്കി നിന്നു..പരസ്പരം സംസാരം ഒന്നുമില്ല.കുറച്ച് നിമിഷം മൗനമായി കടന്നു പോയി.എന്തോ ഓർമ വന്നത് പോലെ അവൻ അകത്തേക്ക് ചെന്നു.ഉടനെ പുറത്തേക്ക് വരുകയും ചെയ്തു..

കൈ വരിയിൽ വെച്ചിരിക്കുന്ന അവളുടെ കൈയ്യിൽ അവൻ പതിയെ തൊട്ടു..അവൾ മറ്റേതോ ലോകത്തായിരുന്നു.പെട്ടെന്ന് ഒന്ന് ഞെട്ടി.അവന്റെ കൈ ആണെന്ന് കണ്ടതും എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി.. അവൻ അവളുടെ കൈ എടുത്തു ആ കൈ വെള്ളയിലേക്ക് ഒരു കുഞ്ഞ് ബോക്സ്‌ വെച്ചു കൊടുത്തു.. അവൾക്ക് ഒന്നും മനസ്സിലായില്ല. മുഖത്ത് വീണ്ടും എന്താന്നുള്ള ഭാവം. "ആ പഴയ ലൈലയിലേക്ക് എത്താൻ നിനക്കിത് കൂടെ ബാക്കിയുണ്ട്.. തുറന്നു നോക്ക്..നീയിത് അണിയണം..ആ ഫോട്ടോയിലുള്ള പെണ്ണിനെ കാണാൻ ഒരു മോഹം..അത് നോക്കി നോക്കി നിന്നെ നോക്കുമ്പോൾ നിന്നിൽ വലിയൊരു ശൂന്യത കാണപ്പെടുന്നു.. ഒഴിഞ്ഞു കിടന്നിട്ടു ഒരു ഭംഗിയില്ല. നീ വിചാരിച്ചത് പോലെ നിന്റെ അഴക് നിന്റെ മുടിയിൽ അല്ലായിരുന്നു..മൂക്കുത്തി അണിഞ്ഞ മൂക്കിൽ ആയിരുന്നു.. " അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.അവളൊരു നിമിഷം അത്ഭുതപ്പെട്ടു നിന്നു..എന്തു കൊണ്ടോ നിരസിക്കാൻ തോന്നിയില്ല.തുറന്നു നോക്കി.ഒരു കുഞ്ഞ് വെണ്ണക്കൽ മൂക്കുത്തിയായിരുന്നു.

അതി സൂക്ഷ്മമായി നോക്കിയാൽ മാത്രം കാണുന്ന ഒന്ന്.അവൾക്ക് ആദ്യമായി ഉപ്പ മൂക്കുത്തി വാങ്ങിച്ചു തന്നതും മൂക്ക് കുത്തിച്ചു തന്നതും ഓർമ വന്നു.ഇതേ പോലുള്ള ഒന്നായിരുന്നു അത്.ഉപ്പാക്ക് വല്യ ഇഷ്ടമായിരുന്നു പെൺകുട്ടികൾ മൂക്കുത്തി അണിഞ്ഞു നടക്കുന്നതിൽ.ആ ഇഷ്ടം കണ്ടാണ് താനും മൂക്കുത്തിയെ ഇഷ്ടപ്പെട്ടത്.കോളേജിൽ എത്തി മോഡേൺ ആകുമ്പോൾ അത് മാറ്റി ബാംഗ്ലൂർ സ്റ്റൈൽ റിങ് വെച്ചു. പിന്നെ റമിയുമായി പ്രണയത്തിൽ ആയപ്പോൾ അവനു ഇഷ്ടമല്ലന്ന് അറിഞ്ഞു മൂക്കുത്തി ഉപേക്ഷിച്ചു കളഞ്ഞു.അല്ല..അങ്ങനൊരു ഇഷ്ടം പാടെ മറന്നു കളഞ്ഞു.ഇപ്പൊ ദേ വീണ്ടും.അഹങ്കാരം കാണിച്ചു വേണ്ടാന്നൊന്നും പറഞ്ഞില്ല അവനോട്.കയ്യിൽ ഒതുക്കി പിടിച്ചു അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോയി.അത് എന്തിനെന്നു മനസ്സിലാകാത്തതു കാരണം അവനും പിന്നാലെ ചെന്നു. അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മൂക്കുത്തി ഇടാൻ നോക്കുകയാണ്. കൊറേ നാളുകളായി അവിടം ഒഴിഞ്ഞു കിടക്കുകയായിരുന്നതു കൊണ്ട് ദ്വാരം ചെറുതായി അടഞ്ഞു പോയിരുന്നു.രണ്ടും കല്പിച്ചു കുത്തി കയറ്റാൻ നോക്കിയതും വേദന കാരണം അവളുടെ മുഖം ചുളിഞ്ഞു..

"എന്തുപറ്റി.. " അവൻ ഷെൽഫിൽ ചാരി നിന്ന് അവളെ നോക്കുന്നുണ്ടായിരുന്നു. "ഇടാൻ പറ്റണില്ല..ഹോൾസ് അടഞ്ഞു പോയെന്നാ തോന്നണേ.. " അവളുടെ മുഖം വീണ്ടും ചുളിഞ്ഞു. "ഞാൻ ഇട്ടു തരാം.ഇങ്ങ് വാ.. " അവൻ അവളെ അരികിലേക്ക് വിളിച്ചു.അവൾ പോയില്ല.മടിച്ചു മടിച്ചു നിന്നു. "ഞാൻ കുടിച്ചിട്ട് ഒന്നുമില്ല.ബോധം ഉണ്ട്.ഇങ്ങ് അടുത്ത് വാ..ഞാൻ ഒന്നും ചെയ്യില്ല മോളെ.. " "കുടിച്ചാലും ഒന്നുമില്ല.ഞാൻ ഒലക്ക കൊണ്ട് വെച്ചിട്ടുണ്ട്.ബോധം വരുത്തിക്കാൻ എനിക്കറിയാം.." അവൾ അവന്റെ അടുത്തേക്ക് വന്നു..അവൻ ഒന്ന് ചിരിച്ചു.എന്നിട്ട് അവളെ ജനലിന്റെ അരികിലേക്ക് പിടിച്ചു നിർത്തി കയ്യിന്ന് മൂക്കുത്തി വാങ്ങിച്ചു.അവൻ പതിയെ അവളുടെ മൂക്ക് വലിച്ചു പിടിച്ചു. അവൾക്ക് വേദന ഉണ്ടാവാത്ത വിധം മൂക്കുത്തി ഹാൾസിലേക്ക് ഇട്ടു അമർത്തി..അവൾക്ക് വേദന ഒന്നും ഉണ്ടായില്ല.പക്ഷെ അവന്റെ ചുടു ശ്വാസം കവിളിനെ പൊതിയുന്നുണ്ടായിരുന്നു.ഒപ്പം അകത്തേക്ക് വരുന്ന തണുത്ത കാറ്റും.രണ്ടും ശരീരത്തിനു എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുന്നത് പോലെ തോന്നി അവൾക്ക്..അവൾ കണ്ണ് എടുക്കാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.

"കഴിഞ്ഞു.." അവൻ അവളുടെ കവിളിൽ തട്ടി. അവൾ പെട്ടെന്ന് നോട്ടം പിൻവലിച്ചു കളഞ്ഞു.അവൾ കണ്ണാടിയുടെ മുന്നിലേക്ക് നീങ്ങി.. മുഖത്ത് ആകെയൊരു മാറ്റം. പൂർണമായും ആ പഴയ ലൈലയിലേക്ക് എത്തിയത് അവൾ അറിഞ്ഞു.സങ്കടമാണോ സന്തോഷമാണോ എന്നൊന്നും അറിഞ്ഞില്ല.കണ്ണുകളിൽ നീർ മണികൾ ഉരുണ്ടു കൂടി.പിന്നെ അവനു മുഖം കൊടുത്തില്ല.വേഗം തിരിഞ്ഞു സോഫയിലേക്ക് ഇരുന്നു. അവൻ അവിടെ തന്നെ നിന്ന് നോക്കി കാണുകയായിരുന്നു തന്റെ പ്രാണനെ.. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാ വെളിച്ചം അവളെ കൂടുതൽ സുന്ദരി ആക്കുന്നുണ്ടായിരുന്നു.അതോടൊപ്പം ആ മൂക്കുത്തിയും.സത്യമാണ് അവൻ പറഞ്ഞത്.അവളുടെ മുഴുവൻ അഴകും അവളുടെ ആ മൂക്കുത്തി അണിഞ്ഞ മൂക്കിലായിരുന്നു.ഒരു മേക്കപ്പുമില്ല.സിമ്പിൾ മോഡലാണ്. എന്നിട്ടും അവളൊരു വെണ്ണക്കൽ പ്രതിമയെ പോലെ വെട്ടി തിളങ്ങുന്നതു അവൻ അറിഞ്ഞു. കുറച്ച് നേരം കൺകുളിർക്കെ നോക്കി നിന്നു.ശേഷം ബെഡിലേക്ക് കയറിയിരുന്നു. "അവിടെയാണോ കിടക്കുന്നെ.. "

അവൾ സോഫയിൽ കിടന്നിരുന്നു. അത് കണ്ടു അവൻ ചോദിച്ചു.. അവൾ ആണെന്ന് തലയാട്ടി.. പിന്നെ അവനൊന്നും ചോദിക്കാൻ നിന്നില്ല. തലയിണ അല്പം കയറ്റി വെച്ചു കിടന്നു. എന്തോ ഓർമ വന്ന പോലെ അവൾ അമൻന്നും വിളിച്ചു എണീറ്റു ഇരുന്നു. "എന്തെടി..? " അവൻ ചോദിച്ചു. "സത്യം പറാ..നീ എന്തിനാ ഇന്നലെ കുടിച്ചത്..? " "മനസ്സ് സ്വസ്ഥതമല്ലാത്തോണ്ട്.. " "അതാ ചോദിക്കുന്നെ.. സ്വസ്ഥതമല്ലാതെ ഇരിക്കാൻ എന്താ കാര്യം..? " "ഒന്നുല്ല..അത് കഴിഞ്ഞു പോയില്ലേ.. ഇനി അത് ചോദിച്ചിട്ടും പറഞ്ഞിട്ടും എന്തിനാ..ഇനി ഞാൻ കുടിക്കില്ലന്ന് പറഞ്ഞല്ലോ..ആദ്യത്തേതും അവസാനത്തേതും ഇന്നലെത്തേയാ." "ശെരി..അത് വിട്..വേറൊരു കാര്യം ചോദിക്കട്ടെ..കൊറേ നാളായി ചോദിക്കണമെന്ന് വിചാരിക്കുന്നു.. " "ചോദിക്കാൻ ഉള്ളത് ചോദിക്ക്.. എന്നോട് നിനക്ക് മുഖവുരയുടെ ആവശ്യമില്ല.. " "നിന്റെ ഫാമിലിയെക്കുറിച്ച്..ഐ മീൻ ഉമ്മാനെ കുറിച്ച്..ഉമ്മാക്ക് എന്താ പറ്റിയത്..നീ കുഞ്ഞ് ഉണ്ടാകുമ്പോഴെ മരിച്ചത് ആണോ..? പലവട്ടം ഉപ്പാനോട് ചോദിക്കാൻ ഒരുങ്ങിയതാ.. പിന്നെ ഉപ്പാക്ക് വിഷമം ആകേണ്ടന്ന് കരുതിയാ ചോദിക്കാത്തത്..

നീ പറാ..എന്താ ഉമ്മാക്ക് പറ്റിയത്.. എനിക്കറിയണമെന്നുണ്ട്.. അതോണ്ടാ..? " അവൾ ചോദിച്ചു തീർന്നില്ല. അവന്റെ മുഖം ഭാവം മാറി മറഞ്ഞു..ആ മുഖത്ത് ദേഷ്യവും സങ്കടവും വെറുപ്പുമെല്ലാം ഒരു പോലെ നിറഞ്ഞു.. കഴുത്തിലെ നെരവുകൾ വലിഞ്ഞു മുറുകി.. അവന്റെ മാറ്റം അവൾ അറിഞ്ഞു. പക്ഷെ എന്തിനെന്നു മനസ്സിലായില്ല. അതോണ്ട് അമൻന്ന് വിളിച്ചു അവന്റെ അടുത്തേക്ക് ചെന്നു.. ഒരു പൊട്ടി തെറിയായിരുന്നു അവന്റെ പ്രതികരണം.. "ഇതാണോ നിനക്ക് ചോദിക്കാനും അറിയാനും ഉള്ളത്..മേലിൽ ചോദിച്ചു പോകരുത്..എന്നോട് എന്നല്ല.. ഡാഡ്നോട് പോലും.. ഇതൊന്നും നീ അറിയണ്ട കാര്യങ്ങൾ അല്ല.. ആയിരുന്നു എങ്കിൽ എപ്പോഴേ പറഞ്ഞു തന്നേനെ..എനിക്ക് ഉമ്മയില്ല..ഉപ്പ മാത്രമേ ഉള്ളു..എന്റെ ലോകം മുഴുവൻ ഉപ്പയാ.. എന്റെ ഡാഡ്.. അത്രയും അറിഞ്ഞാൽ മതി നീ.. " അവന്റെ ശബ്ദം അവളെ നിന്ന നിൽപ്പിൽ തന്നെ വിറപ്പിച്ചു കളഞ്ഞു..ഇങ്ങനെ ദേഷ്യം വരാൻ മാത്രം എന്താ ഞാൻ ചോദിച്ചത്.. ചോദിക്കുമ്പോൾ വിചാരിച്ചത് സങ്കടം വരുമെന്നാ.. ഇതിപ്പോ ഇങ്ങനൊരു മാറ്റം.. അവൾക്ക് ഒന്നും മനസ്സിലായില്ല.

ഒരുനിമിഷം അവിടെ തന്നെ അമർന്നു നിന്നു.. പേടിച്ച് പേടിച്ച് അവനെ ഒന്ന് നോക്കി. ആകെ തിളച്ചു മറിയുന്നുണ്ട്. പിന്നെ നിക്കാനും നിന്നില്ല,,നോക്കാനും നിന്നില്ല.. വേഗം സോഫയിലേക്ക് വീണു പുതപ്പ് എടുത്തു തല വഴിയിട്ടു. ** ഇന്നലെ പെണ്ണ് കാണാൻ പോയ കാര്യം നുസ്ര ലൈലയോട് പറഞ്ഞില്ല. ഒളിച്ചു വെച്ചത് ഒന്നുമല്ല. എല്ലാം ഓക്കേ ആയതിനു ശേഷം പറയാമെന്ന് കരുതിയിട്ടാണ്.. ഉടനെ എൻഗേജ്മെന്റ് നടത്താമെന്ന് നുസ്രയുടെ വീട്ടുകാരുടെ തീരുമാനമാണ്. മുന്നയുടെ വീട്ടുകാർ ഒന്നും പറഞ്ഞില്ല. മുന്ന എന്ത് തീരുമാനമാണ് എടുത്തത് എന്നും അറിയില്ല.. മുഹ്സി ആണെങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. മുന്ന ഉള്ളത് കാരണം അവന്റെ ഒന്നിച്ച് സമയം കളയുകയായിരിക്കും മുഹ്സി എന്ന് തോന്നി നുസ്രയ്ക്ക്. ലൈലയോട് എല്ലാ കാര്യങ്ങളും പറയാൻ മുന്നയുടെ വീട്ടിലെ അനുകൂലമായ ഒരു ഫോൺ കാളിനു വേണ്ടി കാത്തിരിക്കുകയാണ് നുസ്ര..

കാര്യങ്ങൾ എന്തൊക്കെ ആയിക്കോട്ടെ,, നിഹാൽ ഇന്നലെ പെണ്ണ് കണ്ടു വന്നതിനു ശേഷം ഈ ലോകത്ത് ഒന്നുമല്ല.. ഒരേ ചിരിയും സ്വപ്നം കാണലുമൊക്കെയാണ്.കണ്ട മാത്രയിൽ തന്നെ അവൻ മുഹ്സിയെ തന്റെ ജീവിത സഖിയായി ഉറപ്പിച്ചിരുന്നു.. നുസ്രയെ പോലെത്തന്നെ നിഹാലിനും ഇഷ്ടപ്പെട്ടത് മുഹ്സിയുടെ അടക്കവും ഒതുക്കവും വിനയവും കാണിച്ചുള്ള പെരുമാറ്റമാണ്. ഓരോന്ന് പറയുമ്പോഴും അവൾ കണ്ണ് കൊണ്ട് മുന്നയുടെ സമ്മതം തേടുന്നത് നിഹാൽ ശ്രദ്ധിച്ചിരുന്നു. അനിയനെ ഇത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവൾ ഭർത്താവിന് എന്തുമാത്രം സ്നേഹവും ബഹുമാനവും നൽകുമെന്ന ചിന്തയും സന്തോഷവുമായിരുന്നു നിഹാലിന്റെ മനസ്സ് നിറയെ.. *** മുന്നയ്ക്ക് ഇന്ന് വൈകുന്നേരം മടങ്ങണം.അതിന് മുന്നേ താജ്നെയും ലൈലയെയും എബിയെയുമൊക്കെ ഒന്ന് കണ്ടാൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു. എബി ഫ്രീയാണെങ്കിൽ അവനേം കൂട്ടി താജ് ബംഗ്ലാവിലേക്ക് പോകാമെന്ന് വിചാരിച്ചു മുന്ന എബിക്ക് വിളിച്ചു..

മുന്ന നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞതും എന്ത് എപ്പോ എങ്ങനെന്നൊക്കെ തുടങ്ങി എബി ഒരു ചോദ്യാവലി തന്നെ നടത്തി.. മുന്ന കാര്യങ്ങളൊക്കെ പറഞ്ഞു.. നുസ്രയുടെ പ്രൊപോസൽ ബുദ്ധി കേട്ടു എബി ഇരുന്നു ചിരിക്കാൻ തുടങ്ങി.അത് കേട്ടു മുന്നയ്ക്ക് ഒന്നാകെ വന്നു.തുടങ്ങി അവൻ എബിയെ കണ്ണും കാതും പൊട്ടുന്ന തരത്തിൽ തെറി വിളിക്കാൻ.. ഈയിടെയായി അവന്റെ ഈ തെറിയൊക്കെ നല്ല മിസ്സിംഗ്‌ ആയത് കൊണ്ട് എബി ഇരു കാതും നീട്ടി അതൊക്കെ സ്വീകരിച്ചു..ഒപ്പം നുസ്രയോടുള്ള ദേഷ്യം ഈ ആലോചനയിൽ കാണിക്കണ്ടന്നും പറഞ്ഞു കൊട്ട കണക്കിന് ഉപദേശവും നൽകി..മുന്ന എല്ലാം ഒന്ന് മൂളിക്കേട്ടു.എന്നിട്ട് വിളിച്ച കാര്യം പറഞ്ഞു.താജ്ൻറെ വീട്ടിലേക്ക് ആണെന്ന് കേട്ടപ്പോഴെ എബി ഞാൻ ഇല്ലായേന്നും പറഞ്ഞു ഒഴിഞ്ഞു.അതെന്തെടാന്ന് മുന്ന ചോദിക്കേണ്ട താമസം താജ്ൻറെ കടന്നു പിടിത്തവും അതിന്റെ ഫലമായി അവൾ തല അടിച്ചു പൊട്ടിച്ചതുമായ സംഭവ ബഹുല കഥ എബി മുന്നയ്ക്ക് പറഞ്ഞു കൊടുത്തു. "റബ്ബേ.. " എല്ലാം കേട്ടു മുന്ന നെഞ്ചത്ത് കൈ വെച്ചു പോയി. "ആടാ..സംഭവിച്ചു പോയി.താജ് ഇപ്പൊ നമ്മളെയൊക്കെ തിരിച്ചറിയുമോ എന്തോ..? കിട്ടിയ അടിയിൽ മെമ്മറി പവർ എങ്ങാനും നഷ്ടപ്പെട്ടിട്ട് ഉണ്ടെങ്കിലോ..? ഒന്നും അറിഞ്ഞൂടാ.."

എബി നെടുവീർപ്പിട്ടു. "അല്ലടാ..അതിന് നീ എന്തിനാ അങ്ങോട്ട്‌ പോകാതെ നിക്കുന്നത്.. അവൻ ഇങ്ങനൊരു അവസ്ഥയിൽ ആയിട്ടും നീ നോക്കാൻ ചെന്നില്ല.. അല്ലെങ്കിൽ ഇരുപത്തി നാല് മണിക്കൂറും അവന്റെ പിന്നാലെ ആണല്ലോ..ഇത് എന്തുപറ്റി ഇപ്പൊ..?" "ഫ്ലവർ വേസ് അല്ല.. ഒലക്ക വെച്ചടിച്ചാലും താജ് പിടിച്ചു നിക്കും.കാരണം അവന് അതിനുള്ള കപ്പാസിറ്റി ഉണ്ട്.. പിന്നെ അവളുടെ അടുത്തുന്ന് കൊണ്ടും നല്ല ശീലം ഉള്ളതാണല്ലോ അവന്.. എനിക്കൊന്നും താങ്ങാൻ മേലാ.. ഞാനാണ് അവനെ പാർട്ടിക്ക് കൊണ്ട് പോയതെന്നും കുടിപ്പിച്ചതെന്നും പറഞ്ഞിട്ട് അവൾ എന്നെ എടുത്തിട്ടു പെരുമാറുമോന്നുള്ള പേടിയുണ്ട് എനിക്ക്..എടാ..ഞാൻ ജുവലിനെ സ്നേഹിച്ചു പോയി..വിവാഹം ചെയ്യാമെന്ന് വാക്കും കൊടുത്തു പോയി..ഇനിയിപ്പോ അതിന്റെ ഇടയിൽ ഞാൻ തട്ടി പോയാൽ അവൾക്ക് ആരാ പിന്നെ.. " "റബ്ബനാ..തലയ്ക്കു അടി കിട്ടണ്ടത് അവനല്ല..

നിനക്കായിരുന്നു..കുറച്ച് വെളിപാട് എങ്കിലും വന്നേനെ.. എന്തൊക്കെയാടാ പൊട്ടാ നീ പറയുന്നേ..അവളു നിന്നെ എന്ത് ചെയ്യാനാ..താജ് ഒന്നും ചെയ്യാതെ നോക്കിയാൽ മതി.ഞാനിപ്പോ ജംഗ്ഷനിലേക്ക് എത്തും..അവിടേക്ക് വാ.. ഒന്നിച്ച് പോകാം.. " ഫോൺ വെച്ചു മുന്ന ബൈക്ക് എടുത്തു ജംഗ്ഷനിലേക്ക് വിട്ടു. ** കുളി കഴിഞ്ഞു ടവൽ എടുക്കുമ്പോൾ അപദ്ധത്തിൽ ഹാങ്ങറിലെ ഡ്രസ്സ്‌ താഴെ വെള്ളത്തിൽ വീണു.അവൾ അവനെ വിളിച്ചു ഒരു ഡ്രസ്സ്‌ എടുത്തു തരാൻ പറയാമെന്ന് വിചാരിച്ചു.പിന്നെ തോന്നി വേണ്ടാന്ന്.കയ്യിലുള്ള ടവൽ ഉടുത്തു തലയിൽ കെട്ടിയ ടവൽ എടുത്തു ചുമലിലൂടെ ഇട്ടു വാതിൽ തുറന്നു പുറത്തേക്ക് തലയിട്ട് നോക്കി.അവനെ അവിടെങ്ങും കണ്ടില്ല.ധൈര്യത്തോടെ പുറത്തേക്ക് ഇറങ്ങി.പക്ഷെ അവൻ ബാൽക്കണിയിന്നു റൂമിലേക്ക്‌ കയറി വന്നത് അപ്പൊത്തന്നെയായിരുന്നു. അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.നിന്ന് തിരിയാനും മറിയാനും തുടങ്ങി.അവളെ ആ വേഷത്തിൽ കണ്ടു അവന്റെ കണ്ണുകൾ ഒരുനിമിഷം അവളിൽ അടിമുടി പരതി നിന്നു.പെട്ടെന്ന് അവന്റെ കൈ തലയിലേക്ക് പോയി.

ആ അടിയും വേദനയുമൊക്കെ ഓർമ വന്നു. പിന്നെ അവളെ നോക്കിയില്ലന്നല്ല,,മുന്നിൽ തന്നെ നിന്നില്ല.ഒരു ടവൽ എടുത്തു വേഗം ബാത്റൂമിലേക്ക് കയറി.. അത് കണ്ടു അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.. ചുമലിലെ ടവൽ എടുത്തു അവൾ ബെഡിലേക്ക് ഇട്ടു.താജ് എന്നുള്ള എബിയുടെ വിളി കേട്ടു.അവൻ റൂമിലേക്ക്‌ ആണെന്ന് അവൾക്ക് മനസ്സിലായി.വാതിൽ അടക്കാൻ ചെല്ലുമ്പോഴേക്കും അവൻ റൂമിലേക്ക്‌ എത്തും.അവൾക്ക് ഒരു സെക്കന്റ്‌ എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.രണ്ടും കല്പിച്ചു ബാത്റൂമിലേക്ക് ഓടി കയറി വാതിൽ അടച്ചു.താജ് ഒരു കുട്ടി ട്രൗസറിൽ കുളി തുടങ്ങിയിരുന്നു. "എന്താടി..? " അവളുടെ ചെയ്ത്ത് കണ്ടു അവൻ ചോദിച്ചു. "അയ്യേ.. " അവൾ മുഖം പൊത്തി അലറി.. അവൻ വേഗം ടവൽ എടുത്തുടുത്തു.. "ആ..ഇനി തുറന്നോ.." അവൻ പറഞ്ഞു..അവൾ മുഖത്തുന്ന് കൈ താഴ്ത്തി. "എന്തെടി..നിന്നെ ആരേലും കൊല്ലാൻ വന്നോ..? " "എബി വന്നി......" അവൾ പറഞ്ഞു തീർന്നില്ല..റൂമിൽ നിന്നും എബി വിളിക്കുന്ന ശബ്ദം അവൻ കേട്ടു.അവനു കാര്യം മനസ്സിലായി..ഒപ്പം ഒരു കുസൃതിയും തോന്നി.

"അതിനെന്താ..അങ്ങോട്ട്‌ മാറ്.. അവൻ എന്നെ കാണാൻ വന്നതാവും.. " "ഏഹ്..അപ്പൊ ഞാനോ..? " "നിനക്ക് എന്താ..നീയും ഇറങ്ങ്.. തല പൊട്ടിയവനെ മാത്രം ആയിരിക്കില്ല.. പൊട്ടിച്ചവളെയും കൂടെ കാണാൻ ആയിരിക്കും.. അങ്ങോട്ട്‌ ഇറങ്ങ്.." "ദേ വൃത്തികേട് പറയരുത്.. ഞാൻ എങ്ങനെയാ ഈ കോലത്തിൽ.. " "നിനക്ക് വൃത്തികേട് കാണിക്കാം. എനിക്ക് പറയാൻ പാടില്ല..അല്ലേ..?" "ഞാൻ എന്ത് കാണിച്ചൂന്നാ.. " അവളുടെ മുഖത്ത് ദേഷ്യം.. "അപ്പൊ ഈ കാണിച്ചത് എന്താടി.. ഞാൻ കുളിക്കാൻ കയറിയത് നീ കണ്ടതാ..എന്നിട്ട് അകത്തേക്ക് ഓടി കയറി..അത് വൃത്തികേട് അല്ലേടി.. " "കുളിക്കുമ്പോൾ കതകു കുറ്റിയിട്ടിട്ട് കുളിക്കണം.ഇല്ലെങ്കിൽ ഇങ്ങനൊക്കെ ഉണ്ടായെന്ന് വരും.. " "അയ്യടി മോളെ..എന്റെ വീട്.. എന്റെ റൂം..എന്റെ ബാത്രൂം..ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ കുളിക്കും..കുറ്റിയല്ല..വേണേൽ ട്രൗസർ വരെ ഇടാതെ കുളിക്കും.കാണണോ നിനക്കത്.." "ചേഹ്..." അവൾ മുഖം ചുളിച്ച് തിരിഞ്ഞു നിന്നു.. "തിരിഞ്ഞു നിക്കാൻ അല്ല പറഞ്ഞത്.. അങ്ങോട്ട്‌ ഇറങ്ങാനാ.." "പറ്റില്ല..ഞാൻ എങ്ങനെയാ.. " അവൾ കടുപ്പിച്ചു പറഞ്ഞു.

"പറ്റും..അങ്ങോട്ട്‌ ഇറങ്ങടീ.. " "പ്ലീസ് അമൻ..നാണം കെടുത്തല്ലേ.. ഞാൻ എന്ത് വേണേലും ചെയ്യാം.. നിന്നേം എന്നേം ബാത്രൂമിൽ ഒന്നിച്ച് കണ്ടാൽ അവൻ എന്താ കരുതാ.. അതും ഈ വേഷത്തിൽ.. " അവൾ കരയുന്നത് പോലെ പറഞ്ഞു.. "എന്ത് വേണേലും ചെയ്യുമോ..? " അവൻ പുരികം ചുളിച്ച് അവളെ ഉറ്റു നോക്കി..അവൾ ആാാന്നും പറഞ്ഞു തലയാട്ടി. "എന്നാൽ ഒരു ഉമ്മ താ..സ്ട്രോങ്ങ്‌ ആയിട്ട് ഒന്നും വേണ്ടാ.. ലൈറ്റ് ആയിട്ട് ഈ കവിളിൽ ഒന്ന്.. " അവൻ വലത്തേ കവിൾ തൊട്ടു കാണിച്ചു കൊണ്ട് പറഞ്ഞു.അവൾ പകച്ചു പോയി.ദയനീയമായി ഇല്ലന്ന അർത്ഥത്തിൽ തലയാട്ടി.. "പറ്റില്ലങ്കിൽ വേണ്ടാ..ഞാൻ എബിയെ ഇങ്ങോട്ട് വിളിക്കാം.. അവൻ എന്നേം നിന്നേം ഇവിടെ ഇങ്ങനെ കാണട്ടെ.. " അവൻ ഡോർ തുറക്കാൻ ഭാവിച്ചു. അവൾ വേഗം " വേണ്ടാ.ഞാൻ തരാം.." എന്നും പറഞ്ഞു അവന്റെ അടുത്തേക്ക് നീങ്ങി അവന്റെ കവിളിൽ ചുണ്ട് അമർത്തി.. അപ്പൊത്തന്നെ നീങ്ങി നിക്കേo ചെയ്തു.അവൻ ഒന്ന് കളിപ്പിക്കാൻ നോക്കിയതാണ്.അവൾ കിസ്സ് തരുമെന്ന് അവൻ സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല.വിശ്വാസം വരാതെ അതിലുപരി വിടർന്ന കണ്ണുകളോടെ അവൻ അവളെ നോക്കി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story