ഏഴാം ബഹർ: ഭാഗം 54

ezhambahar

രചന: SHAMSEENA FIROZ

 "ഇത്... " അവന്റെ വണ്ടി നിറയെ മുല്ലവള്ളികൾ കണ്ടു അവൾ വിശ്വാസം വരാതെ വിടർന്ന കണ്ണുകളോടെ അവനെ നോക്കി.. അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.വാ ന്നും പറഞ്ഞു വണ്ടിയുടെ അടുത്തേക്ക് കൊണ്ട് പോയി.അവൾക്ക് അപ്പോഴും വിശ്വാസം ആയില്ലായിരുന്നു. വണ്ടിയിലേക്ക് നോക്കുന്നു.അവനെ നോക്കുന്നു.കുറച്ച് നേരം അതുതന്നെ തുടർന്നു. "എടീ..ഇങ്ങനെ നോക്കിയാൽ കഴുത്ത് ഉളുക്കും.." "എന്തായിത്.. " അവൾ കൈ രണ്ടും മാറിൽ കെട്ടി നിന്നവനെ നോക്കി.. "കണ്ടിട്ട് മനസ്സിലായില്ലേ..? " "അത് മനസ്സിലായി..പക്ഷെ എന്തിനാണെന്ന് മനസ്സിലായില്ല.." "നിന്റെ കഴുത്തിൽ ചുറ്റി കെട്ടി തൂക്കാൻ..ഒന്നു പോടീ.. മനുഷ്യൻമാര് ഇത്തിരി സന്തോഷത്തോടെ എന്തെങ്കിലുമൊക്കെ കൊണ്ട് വരുമ്പോൾ അവളുടെ ഒടുക്കത്തെ ജാഡ.. " അവന്റെ മുഖം ചുവന്നു.. "ദേഷ്യം കൊണ്ട് രക്ഷപെടാന്ന് നീ വിചാരിക്കണ്ട..കാര്യം പറാ.. എന്തിനാ കൊണ്ട് വന്നേ.. " അവൾ ചോദിച്ചു തീർന്നില്ല..അതിന് മുന്നേ അവൻ അവളെ വലിച്ചു ദേഹത്തേക്ക് ഇട്ടു.അപ്പൊത്തന്നെ പിടിച്ചു തിരിച്ചു നിർത്തി ഒരു കൈ കൊണ്ട് വയറിനെ ചുറ്റി. "നിനക്ക് ഇഷ്ടമായത് കൊണ്ട്.." അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു മൊഴിഞ്ഞു..

അവളൊന്നു പുളഞ്ഞു കൊണ്ട് തല ചെരിച്ചവനെ നോക്കി. "നിനക്ക് ഇഷ്ടം അല്ലാത്തത് ഒന്നും ഞാനും ഇഷ്ടപ്പെടരുത് എന്നാണല്ലോ..മാത്രല്ല..ഇഷ്ടങ്ങളെയൊക്കെ അകറ്റി കളയാറല്ലേ പതിവ്..ഒന്നും നേടി തരാറില്ലല്ലോ.. പിന്നെ ഇപ്പോ എന്തുപറ്റി.. " "എനിക്കിഷ്ടമാ.." അവൻ അവളുടെ കാതിൽ തന്നെ മൊഴിഞ്ഞു..അവൾ അപ്പൊത്തന്നെ അവന്റെ പിടു വിടുവിച്ചു തിരിഞ്ഞു അവന് അഭിമുഖമായി നിന്നു അവനെ കടുപ്പിച്ചു നോക്കി. "നുണ..നിനക്കിഷ്ടമല്ലാ..നിനക്ക് പൂക്കളോട് ഒന്നും താല്പര്യമില്ലന്ന് ഉപ്പ എന്നോട് പറഞ്ഞിട്ടുണ്ട്..നിന്റെ ഉമ്മാക്ക് ആയിരുന്നു പൂക്കളോട് പ്രിയം.ഇവിടെയുള്ള ഗാർഡൻ നിന്റെ ഉമ്മാന്റെത് ആണെന്നും ഉപ്പ പറഞ്ഞിട്ടുണ്ട്.." "ശെരി..സമ്മതിച്ചു..എനിക്ക് പൂക്കൾ ഇഷ്ടമല്ല..പക്ഷെ നിന്നെ ഇഷ്ടമാ.അത് കൊണ്ടാ കൊണ്ട് വന്നത്.നിന്റെ റൂമിന്റെ ബാൽക്കണിയിൽ നീ മുല്ലവള്ളികൾ പടർത്തിയിട്ടില്ലേ.. അന്ന് പോയപ്പോ നീ അതിന്റെ സൗന്ദര്യം ആസ്വദിച്ചതും ആ വള്ളികളെ സന്തോഷത്തോടെ തഴുകിയതും ഞാൻ ശ്രദ്ധിച്ചിരുന്നു..

നിനക്ക് ഇവിടെ വന്നത് തൊട്ടു അതൊക്കെ മിസ്സ്‌ ചെയ്യുവല്ലേ..ആ മിസ്സിംഗ്‌ മാറ്റി തരാമെന്ന് കരുതി.. മാത്രമല്ല.. എന്റെ റൂമിന്റെ ബാൽക്കണിയിൽ മുല്ലവള്ളികൾ പടർന്നു പൂത്തു മൊട്ടിട്ട് നിൽക്കണമെന്ന് എനിക്ക് തോന്നി.. നീ ആസ്വദിക്കുന്നത് പോലെ നിലാവുള്ള രാത്രികളിൽ അതിന്റെ ഗന്ധവും സൗന്ദര്യവും എനിക്കും ആസ്വദിക്കണമെന്ന് തോന്നി.. " അവൻ പറഞ്ഞു.അവന്റെ മനസ്സ് നിറയെ റമിയായിരുന്നു.കുഞ്ഞു നാളിൽ റമിയുടെ സ്ഥിരം പരിപാടി ഇതായിരുന്നു.ബാൽക്കണിയിൽ എന്നല്ല,കിട്ടുന്ന സ്ഥലത്ത് ഒക്കെ മുല്ല വള്ളികൾ പടർത്തും.അത്രക്കും ഇഷ്ടമായിരുന്നു റമിക്ക് മുല്ല പൂക്കളോട്.അവൾക്ക് അപ്പോഴും വിശ്വാസം വരുന്നുണ്ടായിരുന്നില്ല. കണ്ണ് വിടർത്തി തന്നെ അവനെ നോക്കി.. "നോക്കി കണ്ണ് മിഴിക്കാതെ ഇതൊക്കെ എടുത്തു പുറത്തേക്ക് ഇടെടീ..എന്നിട്ടു കഴിക്കാൻ എന്തേലും താ..വിശന്നിട്ടു വയ്യാ.. " "അയ്യടാ..രണ്ടും പറ്റില്ല..ഏതേലും ഒന്നു ചെയ്യാം..മറ്റൊന്ന് നീ ചെയ്താൽ മതി..ഞാൻ എന്തുവേണം..ഇവിടെ നിക്കണോ.. അകത്തോട്ടു പോകണോ.. " "ഓ..ശവം..പോയി ഫുഡ്‌ എടുത്തു വെക്കടീ.. " അവൻ അലറി. "അലറല്ലേ മുത്തേ..ഇത് എടുക്കാൻ മാത്രം അല്ല..നട്ടു പിടിപ്പിക്കാൻ കൂടെ വേണ്ട എനർജിയാ..ചുമ്മാ എന്നോട് തൊണ്ട കീറി വേസ്റ്റ് ചെയ്യല്ലേ.. "

അവൾ ചിരിച്ചോണ്ട് അകത്തേക്ക് പോയി.. ചില നേരത്ത് തോന്നും ഇവളുടെ അത്രേം പാവം വേറൊന്നില്ലന്ന്.. മറ്റു ചില നേരത്ത് തോന്നും ഇവളെ പോലൊരു മൊതല് ഈ ലോകത്ത് വേറെയില്ലന്ന്..എന്താ ഈ പോത്ത് ഇങ്ങനെ. അവൻ വന്ന ദേഷ്യമൊക്കെ വണ്ടിടെ ടയറിൽ ചവിട്ടി തീർത്തു. ** അവൻ കൈ കഴുകി വന്നിരുന്നു.. അവൾ ഉപ്പനെയും വിളിച്ചു.രണ്ടു പേർക്കും പ്ലേറ്റ് എടുത്തു വെച്ചു ഭക്ഷണം വിളമ്പി കൊടുത്തു.. "നീ കഴിക്കുന്നില്ലേ.. " "ഇല്ല.. കുറച്ച് കഴിഞ്ഞിട്ട്.. " അവളുടെ മുഖത്ത് അസ്വസ്ഥത നിറഞ്ഞിരുന്നു.അവൾക്ക് നടുവിനും വയറിനും വേദന ഉണ്ടെന്ന് അവനു മനസ്സിലായി. "കുറച്ച് കഴിഞ്ഞിട്ട് ഒന്നുമല്ല.. ഇപ്പോഴാ കഴിക്കുന്നത്.. " അവൻ അടുത്തുള്ള ചെയർ നീക്കി അവളെ പിടിച്ചിരുത്തി.എന്നിട്ടു അവൾ തനിക്ക് വിളമ്പി തന്നത് പോലെത്തന്നെ അവൻ അവൾക്ക് വിളമ്പി കൊടുത്തു.ഉപ്പ ഒരു പുഞ്ചിരിയോടെ രണ്ടുപേരെയും നോക്കി കാണുകയായിരുന്നു.. ഉപ്പയും അവനും കഴിച്ചു പകുതിയായി.അവൾക്ക് ഒരു ഉരുള അല്ലാതെ അതിനപ്പുറം അകത്തേക്ക് ഇറങ്ങിയില്ല..ചോറ് തട്ടിയും നീക്കിയുമൊക്കെ വെക്കുന്നു..

അവൻ തല ചെരിച്ചവളെ നോക്കി.. ആ മുഖം മുഴുവൻ വിയർപ്പിനാൽ മൂടപ്പെട്ടിരുന്നു. "വയ്യെങ്കിൽ വേണ്ടാ..പിന്നെ കഴിക്കാം.എണീറ്റോ.. " അവൻ കൈ ഉയർത്തി അവളുടെ നെറുകിൽ തലോടി..അത് കേൾക്കേണ്ട താമസം അവൾ കസേര നീക്കി എഴുന്നേറ്റു.കൈ കഴുകി നേരെ മുകളിലേക്ക് വിട്ടു.റൂമിലേക്ക്‌ എത്തിയതും ബെഡിലേക്ക് ഒരു മറിയൽ ആയിരുന്നു.അത്രക്കും നടുവിനും കാലിനുമൊക്കെ വേദന വന്നിരുന്നു.പൗലോസ് ചേട്ടൻ രണ്ടു ദിവസത്തേക്ക് ലീവ് എടുത്തതാണ്. പക്ഷെ കുടുംബത്തിലെ പ്രോഗ്രാം കഴിയുമ്പോഴേക്കും വീണു കാൽ ഉളുക്കി.ഇപ്പോ റെസ്റ്റിലാണ്..അത്രേം ദിവസത്തേക്ക് വേറെ ആരെയെങ്കിലും ജോലിക്ക് നിർത്താമെന്ന് ഉപ്പ പറഞ്ഞെങ്കിലും ലൈല സമ്മതിച്ചില്ല.തനിക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന ജോലിയേ ഉള്ളൂന്ന് പറഞ്ഞു.അതോണ്ട് ഇന്ന് താജ്നും ഉപ്പാക്കും പണിയായി..

പാത്രങ്ങളൊക്കെ എടുത്തു വെക്കലും കഴുകലും ക്ലീനിങ്ങുമൊക്കെ രണ്ടു പേരും കൂടി ചെയ്തു.റൂമിലേക്ക്‌ ചെല്ലുമ്പോൾ അവന്റെ കയ്യിൽ ജ്യൂസ്‌ ഉണ്ടായിരുന്നു.അവൾക്ക് കൊടുക്കുകയും കുടിക്കെന്ന് പറയുകയും ചെയ്തു.കുടിച്ചു കഴിഞ്ഞു ഗ്ലാസ്സ് തിരികെ വാങ്ങിച്ചു അവൻ പോകാൻ നേരം അവൾ അവന്റെ കയ്യിൽ പിടിച്ചു.അവൻ തിരിഞ്ഞു എന്താന്നുള്ള ഭാവത്തിൽ അവളെ നോക്കി. "എന്താ നിന്റെ മുഖമൊക്കെ വല്ലാതെ..വന്നപ്പോ തൊട്ടേ ശ്രദ്ധിക്കുവാ..ആകെ ഇടുങ്ങിയ പോലെ..ഇന്നലെ ശെരിക്കും ഉറങ്ങിയില്ലേ.. " അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. "ഇല്ല.." അവൻ ഭാവ വ്യത്യാസമൊന്നും ഇല്ലാതെ പറഞ്ഞു. "അതെന്തെ..റൂം ഇല്ലായിരുന്നോ.. " "ഉണ്ടായിരുന്നു..നീ ഇല്ലായിരുന്നല്ലോ അടുത്ത്..." അവൻ സൈറ്റ് അടിച്ചു കാണിച്ചു.. അവളൊന്നു വെപ്രാളപ്പെട്ടു.. അവന്റെ കയ്യിലുള്ള അവളുടെ പിടി വേഗം ഇല്ലാതെയായി..അത് കണ്ടു അവനൊന്നു ചിരിച്ചു അവളുടെ അടുത്തിരുന്നു. "എന്താ നിന്റെ മുഖത്ത് ഒരു സന്തോഷം.വന്നപ്പോ തൊട്ടേ ശ്രദ്ധിക്കുന്നതാ..ആകെയൊരു തെളിച്ചം പോലെ.." അവൾ ചോദിച്ച അതേ ടോണിൽ അവൻ ചോദിച്ചു.അത് കേട്ടു അവൾ അവനെ തുറിച്ചു നോക്കി.എന്നാലും ആ മുഖം ഒന്നൂടെ വിടർന്നത് അവൻ അറിഞ്ഞു..

"പറ എന്താണെന്ന്..എന്താ ഈ സന്തോഷത്തിനു പിന്നിൽ.. " "മുഹ്സിത്താൻറെ എൻഗേജ്മെന്റ്റാ നാളെ..അതിന്റെയാ സന്തോഷം.. സന്തോഷം എന്ന് പറഞ്ഞാൽ കുറച്ചൊന്നുമല്ല..ഒരുപാടാ..പക്ഷെ.." അവളുടെ മുഖം പെട്ടെന്ന് ഇരുണ്ടു പോയി.. "പക്ഷെ എന്താ..? " അവൻ പുരികം ചുളിച്ചു.. "രാവിലെ ചെല്ലാൻ പറഞ്ഞു നുസ്ര...മുഹ്സിത്തായും വിളിച്ചിരുന്നു.. " "അതിനെന്താ..രാവിലേ പൊക്കോ.. നുസ്രയുടെ വീട്ടിലേക്ക് ചെന്നാൽ പോരേ..അവിടെന്ന് ഒന്നിച്ച് പോകാമല്ലോ.." "അതല്ല.. " അവൾ പറയാൻ മടിച്ചു. "ഏതല്ല..എന്തെടി..നിന്നോട് പലവട്ടം പറഞ്ഞതാ വല്ലതും പറയാൻ ഉണ്ടേൽ ശെരിക്കും പറയണമെന്ന്.. എവിടുന്നു പഠിച്ചെടീ നീയിങ്ങനെ തപ്പാനും തടയാനും..പണ്ടൊന്നും ഇല്ലാരുന്നല്ലോ.. " "എനിക്ക് പോകണമെന്ന് തന്നെയാ.. വല്ലാതെ കൊതി ആകുന്നു മുഹ്സിത്താനെ കാണാൻ..പക്ഷെ.. പോകാൻ ഒരു മടി.അല്ല..എന്തോ സങ്കടം പോലെ..മുന്നയുടെ ഉമ്മ എന്നോട് മിണ്ടില്ലേന്നൊരു പേടി.. ആ ഉമ്മാന്റെ മുഖത്തേക്ക് നോക്കാനൊരു പ്രയാസം..ഞാൻ മുൻപ് ലീവിന് വരുമ്പോൾ ഒക്കെ മുന്നയുടെ ഒന്നിച്ച് അവിടെ പോകുമായിരുന്നു...എന്നും മുഹ്സിത്താനെ വിളിക്കേo ഒരുപാട് സംസാരിക്കേമൊക്കെ ചെയ്യും..

പിന്നെ..ഒരൊറ്റ ദിവസം കൊണ്ടാ അതൊക്കെ ഇല്ലാതെയായത്.. അതിന് ശേഷം ഞാൻ പോയിട്ടില്ല.. വിളിച്ചിട്ടില്ല.. സംസാരിച്ചിട്ടില്ല.. എത്രയോ നാളുകൾക്കു ശേഷമാ മുഹ്സിത്ത ഇന്ന് വിളിക്കുന്നത്.." താജ്നു കഥകൾ ഒക്കെ അറിഞ്ഞത് കൊണ്ട് അവൾ പറഞ്ഞത് മനസ്സിലാക്കാനും അവളുടെ അവസ്ഥ മനസ്സിലാക്കാനുമൊന്നും കൂടുതൽ സമയം വേണ്ടി വന്നില്ല.. ഒന്നൂടെ അവളുടെ അരികിലേക്ക് ഇരുന്നു.. "നിന്നെ ഇഷ്ടമല്ലന്ന് എന്നെങ്കിലും മുന്നയുടെ ഉമ്മ പറഞ്ഞിട്ടുണ്ടോ.. ആ വീട്ടിലേക്ക് പോകരുത് എന്ന് പറഞ്ഞിട്ടുണ്ടോ..? " അവൾ ഇല്ലെന്ന് തലയാട്ടി. "പിന്നെന്തിനാ ഈ മടി.. മുഹ്സിയേക്കാൾ ഇഷ്ടമാണ് ഉമ്മാക്ക് നിന്നോട് എന്ന് മുന്ന പറഞ്ഞിട്ടുണ്ട്..പിന്നെ ഈ അകൽച്ച..അത് ഇഷ്ട കുറവ് കൊണ്ടോ വെറുപ്പ് കൊണ്ടോ ഒന്നുമല്ല..അന്നത്തെ ആ അവസ്ഥ കൊണ്ടാ..ഉമ്മാന്റെ വിഷമം കൊണ്ടാ..നിന്നോട് ഒരുപാട് അടുത്താൽ ഇനിയും മുന്ന ദുരിതം അനുഭവിക്കണ്ടി വരുമെന്ന് ഭയന്നിട്ട് ഉണ്ടാകും..സ്വന്തം മക്കളെ കുറിച്ചോർത്തു ടെൻഷൻ അടിക്കാത്ത ഉമ്മാമ്മാരുണ്ടോ.. അങ്ങനെ കണ്ടാൽ മതി നീ.

വെറുതെ ഓരോന്നു ഓർത്ത് സങ്കടപ്പെടണ്ടാ..നുസ്രയുടെ ഒന്നിച്ച് പോകണ്ട.ഞാനും വരുന്നുണ്ട്. നമുക്ക് ഒന്നിച്ച് പോകാം..നുസ്ര ചെക്കന്റെ വീട്ടുകാരാ..കുറച്ച് വൈകിയേ പോകൂ.നമുക്ക് രാവിലേ പോകാം.എന്തു പറയുന്നു.. " "നീ വരുവോ..? " അവൾ അത്ഭുതപ്പെട്ടു ചോദിച്ചു. "അതെന്താടി അങ്ങനെ ചോദിച്ചത്.." "അല്ല..നീയിങ്ങനെയുള്ള പരിപാടിക്ക് ഒക്കെ പോകുന്നത് കുറവല്ലേ..ഒന്നിലും താല്പര്യം ഇല്ലല്ലോ..അതോണ്ടാ ചോദിച്ചേ.." "താല്പര്യം നോക്കിട്ട് ഒന്നും കാര്യമില്ല..മുന്ന ഇല്ലല്ലോ..അവന്റെ സ്ഥാനത്തു നിന്നു കാര്യങ്ങൾ ചെയ്യേണ്ടത് എന്റേം എബിയുടെയും കടമയാ..എബി നേരം വെളുക്കുമ്പോൾ തന്നെ അങ്ങെത്തിക്കോളും.. " അവൾക്ക് സന്തോഷമായി.മനസ്സ് നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു അവൾ..ഉറങ്ങിക്കോന്നും പറഞ്ഞു ഒന്നു കവിളിൽ തഴുകി അവൻ എണീറ്റു പോയി.. ** അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.ഫോൺ ബെല്ല് അടിക്കുന്നത് കേട്ടിട്ടാണ് ഉറക്കം ഞെട്ടിയത്.നോക്കുമ്പോൾ നുസ്ര. അവൾ ഉറക്ക ചുവയിൽ തന്നെ കാര്യം ചോദിച്ചു.. "എടീ..ഞങ്ങളു ഡ്രസ്സ്‌ എടുക്കാൻ പോകുവാ.നീ വരുന്നോ..?" "ഇല്ല..നിങ്ങളു പോയി വാ..വയറു വേദനയാടീ.." അവൾ പറഞ്ഞു..വയ്യെന്ന് പറഞ്ഞത് കാരണം നുസ്ര പിന്നെ നിർബന്ധിക്കുകയൊന്നും ചെയ്തില്ല.

എന്നാൽ ഞങ്ങൾ പോട്ടേന്നും പറഞ്ഞു ഫോൺ വെച്ചു. അവളുടെ കണ്ണിന്ന് ഉറക്കം പോയിട്ടില്ലായിരുന്നു.ഫോൺ സൈഡിലേക്ക് വെച്ചു കണ്ണടയ്ക്കാൻ നോക്കിയതും താജ്നെ ഓർമ വന്നു. ചുറ്റിനും നോക്കി.കണ്ടില്ല.. അവിടെന്ന് തന്നെ ബാൽക്കണിയിലേക്ക് എത്തി നോക്കി..കൈവരിയിൽ മുല്ല വള്ളികൾ പടർത്തുന്നത് കണ്ടു.. അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..അവന്റെ ഒപ്പം ചേരണമെന്നും സഹായിക്കണമെന്നൊക്കെ ഉണ്ടായിരുന്നു അവൾക്ക്.പക്ഷെ കാലൊക്കെ ആകെ തളർന്നത് പോലൊരു വേദന.എണീക്കാനേ വയ്യാ.അതോണ്ട് അവിടെ തന്നെ അവൻ ചെയ്യുന്നത് നോക്കി കിടന്നു. എപ്പോഴോ കണ്ണുകൾ അടഞ്ഞു പോയി.മഗ്‌രിബിനു അവൻ വന്നു വിളിക്കുമ്പോഴാ പിന്നെ ഉറക്കം ഞെട്ടുന്നത്. "എന്ത് ഉറക്കമാടി..കുമ്പ കർണനെ വെല്ലും നീ.. " അവൾ ഉറക്ക ചടവോടെ തന്നെ എഴുന്നേറ്റിരുന്നു.വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞു അവൻ.. "വേണ്ടാ..ഞാൻ കുളിച്ചിട്ടു വരട്ടെ.. തലയ്ക്കൊരു ഭാരം പോലെ..തല നനച്ചാൽ ശെരിയാകും.. " അവൾ ടൗവലും എടുത്തു ബാത്രൂമിലേക്ക് കയറി.. ** രാത്രി നുസ്ര വന്നു..ലൈലയ്ക്ക് ഒരു കവർ നീട്ടി..ലൈല വാങ്ങിക്കാതെ എന്താന്നും ചോദിച്ചു നുസ്രയുടെ മുഖത്തേക്ക് നോക്കി.

"ഞാൻ എടുക്കുമ്പോൾ ഒരെണ്ണം നിനക്കും എടുത്തു..എങ്ങനെ ഉണ്ടെന്ന് നോക്ക്..നാളെ ഇത് ഇട്ടാൽ മതി..എന്റേതും സെയിമാ.. ബട്ട്‌ കളർ ചേഞ്ചാ.. " നുസ്ര കവർ അവളുടെ കയ്യിൽ വെച്ചു കൊടുത്തു.അവൾ അപ്പൊത്തന്നെ അത് തുറന്നു നോക്കി..ലൈറ്റ് പിങ്ക് നിറത്തിൽ ഉള്ള ലഹങ്കയായിരുന്നു അതിൽ.. ഒറ്റ നോട്ടത്തിൽ തന്നെ ലൈലയ്ക്ക് അത് ഇഷ്ടമായി..അവൾ വിടർന്ന മുഖത്തോടെ നുസ്രയെ നോക്കി. "ഇഷ്ടായോ..നിനക്ക് ലൈറ്റ് കളർ അല്ലേ ഇഷ്ടം..അതോണ്ടാ ഇത് എടുത്തത്..എന്റേത് ബ്ലൂവാ... ഉമ്മാക്ക് ഒരേ നിർബന്ധം ബ്ലൂ എടുത്താൽ മതി എന്ന്..നിനക്കും ബ്ലൂ എടുത്താൽ മതി എന്ന് പറഞ്ഞു..ഞാൻ പറഞ്ഞു നിനക്ക് ഡാർക്ക്‌ കളർ ഇഷ്ടമല്ലന്ന്.. " നുസ്ര പറഞ്ഞു..അവൾക്ക് എന്തു പറയണമെന്ന് അറിഞ്ഞില്ല.കയ്യിലെ ലഹങ്ക ബെഡിലേക്ക് ഇട്ടു നുസ്രയെ കെട്ടിപ്പിടിച്ചു.. "ഇവളെയൊക്കെ കെട്ടിപ്പിടിക്കാൻ ഒരു മുടക്കുമില്ല..എന്നെ കെട്ടിപ്പിടിക്കാൻ മാത്രം പറ്റില്ല.. " റൂമിലേക്ക് കയറി വന്ന താജ് പിറുപിറുത്തു.പക്ഷെ രണ്ടുപേരും അത് കേട്ടിരുന്നു.നുസ്ര ചിരിച്ചോണ്ട് ലൈലയെ അടർത്താൻ നോക്കിയെങ്കിലും ലൈല മാറുന്നത് പോയിട്ട് നീങ്ങുക കൂടി ചെയ്തില്ല. പകരം ഒരു കുറുമ്പുള്ള ചിരിയോടെ താജ്നെ നോക്കി.. "ഞാൻ കെട്ടിപ്പിടിക്കുക മാത്രമല്ല.. ഉമ്മ കൊടുക്കുകയും ചെയ്യും.."

എന്നും പറഞ്ഞു ലൈല നുസ്രയുടെ കവിളിൽ ഒരു മുത്തം കൊടുത്തു. "ലെസ്ബിയൻ ആണല്ലേ.. " അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചെയ്തതാണ്.പക്ഷെ അവൻ രണ്ടാളെയും നോക്കി ചിരിക്കാൻ തുടങ്ങി. "അയ്യേ..മാറടീ അങ്ങോട്ട്‌..ചുമ്മാ മനുഷ്യൻമാരെ പറയിപ്പിക്കാൻ വേണ്ടി.. " നുസ്ര അപ്പൊത്തന്നെ അവളെ പിടിച്ചു മാറ്റി..താജ്നെ നോക്കിയതേയില്ല.വേഗം അവിടെന്ന് പോയി.ലൈലയ്ക്ക് പിന്നെ അവന്റെ മുന്നിൽ നാണവും മാനവും ഒന്നും ഇല്ലാത്തോണ്ട് ഒരു കൂസലും ഇല്ലാതെ നിന്നു. "എന്നാലും നിന്നെക്കുറിച്ച് ഞാൻ ഇത്രേം കരുതീല.." താജ് അവളുടെ അടുത്തേക്ക് വന്നു. "എത്രേം..? " അവൾ അവനെ കൂർപ്പിച്ചു നോക്കി.. "വെറുതെയല്ല നിനക്ക് എന്നോട് ഒന്നും തോന്നാത്തത്.. " അവൻ ചിരി ഒതുക്കി പിടിച്ചു. "ദേ..ഞാൻ വല്ലതുമൊക്കെ പറയും." "പറയെടീ നീ..ഞാൻ കേൾക്കട്ടെ.. " അവൻ അവളെ ചേർന്നു നിന്നു.. ആ സാമീപ്യം ശരീരത്തിൽ മാറ്റം സൃഷ്ടിക്കുമെന്ന് പേടിച്ച് അവൾ പതിയെ പിന്നിലേക്ക് നീങ്ങി.. "ഞാൻ നിന്നെ തിന്നുകയൊന്നുമില്ല.. ഇവിടെ നിക്കടീ.. "

അവൻ ഉടനെ അവളുടെ കയ്യിൽ പിടിച്ചു നിർത്തിച്ചു.അവൾ പതർച്ചയോടെ അവന്റെ മുഖത്തേക്ക് നോക്കി.. "നുസ്ര എന്തിനാ വന്നേ..? " അവൻ ചോദിച്ചു.മറുപടിയായി അവൾ ബെഡിലേക്ക് നോക്കി.. അവൻ ചെന്നു ആ ലഹങ്ക കയ്യിൽ എടുത്തു. "നിനക്ക് ഗ്രാൻഡഡ് ഡ്രസ്സ്‌ ഒന്നും ഇഷ്ടമല്ലല്ലോ.. " "അതത്ര വെയിറ്റ് ഒന്നും ഇല്ലല്ലോ... ഒരു നല്ല ഫങ്ക്ഷനു പോകുവല്ലോ..ഇത്തിരി നല്ല കോലത്തിൽ തന്നെ പോകാം.. മാത്രല്ല..അവൾ ഇഷ്ടപ്പെട്ടു വാങ്ങിച്ചത് അല്ലേ..എനിക്കും ഇഷ്ടായി..അത് അവിടെ വെച്ചിട്ടു വാ..ഭക്ഷണം എടുത്തു വെക്കാം.. എനിക്ക് വിശക്കുന്നു.. " അവൾ താഴേക്ക് പോയി.. വെയിറ്റ് ഇല്ല പോലും. സമ്മതിക്കണം ഇവളുമാരെയൊക്കെ..എങ്ങനെ താങ്ങുന്നു ഇതൊക്കെ..ഭാഗ്യം ആണായി പോയത്.ഇല്ലെങ്കിൽ ഇമ്മാതിരി കോലമൊക്കെ കെട്ടേണ്ടി വന്നേനെ.. ** ഭക്ഷണം എല്ലാം എടുത്തു വെക്കുമ്പോഴേക്കും താജ് വന്നിരുന്നു.ഉപ്പാനെ ഹാളിൽ എങ്ങും കണ്ടില്ല.വിളിക്കാൻ വേണ്ടി റൂമിലേക്ക് ചെന്നു.ഉപ്പ ചാരുകസേരയിൽ കയ്യിലൊരു ആൽബവും പിടിച്ചിരുന്നു കണ്ണ് നിറയ്ക്കുകയായിരുന്നു..അവൾ ഉപ്പാന്നും വിളിച്ചു അടുത്തേക്ക് ചെന്നു.ഉപ്പ വേഗം കണ്ണും തുടച്ചു എഴുന്നേറ്റു. "എന്താ..എന്താ ഉപ്പ..വയ്യേ..? " ഒറ്റ നോട്ടത്തിൽ തന്നെ ഉപ്പാന്റെ മുഖത്തെ കാർമേഘക്കെട്ട് അവൾ മനസ്സിലാക്കിയിരുന്നു.

"ഒന്നുല്ല മോളെ... " "അല്ല..എന്തോ ഉണ്ട്..ഉപ്പ കരയുവായിരുന്നോ..കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ... " അവൾ ആധിയോടെ ചോദിച്ചു.. "ഇല്ല മോളെ..ഒന്നുല്ല..മോൾക്ക്‌ തോന്നുന്നതാ.. " ഉപ്പ അവളുടെ ആശ്വാസത്തിനായി മുഖത്ത് ഒരു ചിരി വരുത്തി അവളുടെ നെറുകിൽ തലോടി.. "ആാാ..എന്നാൽ കുഴപ്പമില്ല..അല്ല.. എന്താ കയ്യിൽ.. " "അത്..അത് ആൽബം.." ഉപ്പാക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.. "ആഹാ..ആൽബം ആണോ..അപ്പൊ പഴയ ഫോട്ടോസ് ഒക്കെ കാണുമല്ലോ..തന്നേ..ഞാനൊന്നു കാണട്ടെ.. " അവൾ ഉപ്പാന്റെ കയ്യിൽ നിന്നും ആൽബം വാങ്ങിച്ചു.ഉപ്പാക്ക് എന്ത് പറയണമെന്നോ ചെയ്യണമെന്നോ ഒന്നും അറിഞ്ഞില്ല.അതിലെ ഫോട്ടോസ് ഒക്കെ കണ്ടാൽ ആരാ എന്താന്നൊക്കെ ചോദിക്കും അവൾ. എന്ത് മറുപടി പറയും.ഉപ്പ വേദനയോടെ നിന്നു. "എന്ത് വെയിറ്റാ ഇതിന്.." അവൾ അതിന്റെ പുറം ചട്ട മറിച്ചു.. "എടീ...ഒന്നു വാ..വിശന്നിട്ടു മേലാ.. ഡാഡ്നെ വിളിക്കാൻ പോയ നിന്നെ വിളിക്കാൻ ഇനി ഞാൻ വരണോ.. " ഡെയ്നിങ്ങ് ടേബിളിനു മുന്നിൽ ഇരിക്കുന്ന താജ് വായിട്ട് കീറാൻ തുടങ്ങി..അപ്പോഴാണ് അവൾക്ക് താൻ എന്തിനാ വന്നേന്നുള്ള കാര്യം ഓർമ വന്നത്..സ്വയം തലയ്ക്കു ഒരു കൊട്ടും കൊടുത്തു അവൾ തുറന്ന അതേപടി തന്നെ ആൽബം അടച്ചു അവിടെ കസേരയിൽ വെച്ചു.

"ഭക്ഷണം എടുത്തു വെച്ചു. വിളിക്കാനാ ഞാൻ വന്നത്.. ഇവിടെത്തിയപ്പോ അത് മറന്നു.. വേഗം വാ..ഉപ്പാന്റെ മോൻ അവിടെ കയറു പൊട്ടിക്കുന്നുണ്ട്.. " അവൾ ഉപ്പാനെ വിളിച്ചു റൂമിന്റെ വെളിയിലേക്ക് ഇറങ്ങി..ഉപ്പ ഒരു ദീർഘ ശ്വാസത്തോടെ ആൽബം എടുത്തു ഷെൽഫിലേക്ക് വെച്ചു. ശേഷം കഴിക്കാൻ ചെന്നു.. ** വയ്യാതെ ഇരുന്നിട്ട് പോലും അവൾ പതിവ് സമയം തെറ്റിച്ചില്ല.രാവിലേ എണീറ്റു.സത്യം പറഞ്ഞാൽ ഉറക്കമൊന്നുമില്ല.എൻഗേജ്മെന്റ്നു പോകുന്നതിലുള്ള സന്തോഷത്തിലാണ്.ഒന്നു രാവിലെയായി കിട്ടിയാൽ മതിയെന്നേ ഉണ്ടാരുന്നുള്ളൂ.കുളി കഴിഞ്ഞു വന്നതിനു ശേഷം അവനെ വിളിച്ചു.അവനൊന്നു മൂളിക്കൊണ്ട് തിരിഞ്ഞു കിടക്കാൻ നോക്കിയെങ്കിലും അവൾ സമ്മതിച്ചില്ല.എണീറ്റു നിസ്കരിക്ക് എന്നും പറഞ്ഞു പിടിച്ചു കുലുക്കാൻ തുടങ്ങി.അവൻ ആണേൽ അവളുടെ കയ്യൊക്കെ തട്ടി മാറ്റി പുതപ്പ് തല വഴിയിട്ടു.അവൾ അപ്പൊത്തന്നെ അവന്റെ പുതപ്പ് വലിച്ചു താഴ്ത്തി. "ആഹാ..അത്രക്കായോ നീ.. " അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ദേഹത്തേക്ക് ഇട്ടു.അവൾ പിടഞ്ഞു കെട്ടി എണീക്കുന്നതിന് മുന്നേ പുതപ്പ് എടുത്തു അവളെയും മൂടി തലവഴിയിട്ടു.അവള് കണ്ണും തള്ളി നോക്കിയതും അവൻ ഒന്നു സൈറ്റ് അടിച്ചു കാണിച്ചു. "ചീ..പോടാ.."

അവൾ അവന്റെ നെഞ്ചിൽ ഇടിച്ചു.. "മോളെ..നീ ഇരിക്കുന്ന ഹൃദയമാ.. അടിച്ചാലും ഇടിച്ചാലും തൊഴിച്ചാലുമൊക്കെ വേദന നിനക്കാ..അല്ലാതെ എനിക്കല്ല.. " "അയ്യോടാ..ഞാൻ അറിഞ്ഞില്ല മുത്തേ..എണീറ്റു പോയി പല്ല് തേക്കടാ..നാറിട്ട് പാടില്ല.. " അവൾ മൂക്ക് ചുളിച്ചു കൊണ്ട് മുഖം തിരിച്ചു..അവൻ അപ്പൊത്തന്നെ ആ മുഖം തന്റെ നേർക്ക് തിരിച്ചു.. "എണീറ്റ പായേന്ന് പിന്നെ സ്പ്രേടെ മണം വരുമോ..." അവൻ അവളുടെ മുഖത്തേക്ക് ഊതി വിട്ടു.. "ജന്തു..വൃത്തികെട്ടവനെ..ഛർദിക്കാൻ വരുന്നു.. " അവൾ ഒരു കൈ കൊണ്ട് വാ പൊത്തി.മറ്റേ കൈ കൊണ്ട് പുതപ്പ് വലിച്ചു താഴ്ത്തി വേഗം എണീറ്റു ബാത്‌റൂമിലേക്ക് ഓടി..അവൾ ഓക്കാനിക്കുന്നത് അവൻ കേട്ടു.. എന്ത് പെണ്ണാ ഇത്..ഒന്ന് തൊടാൻ പാടില്ല.പിടിക്കാൻ പാടില്ല..ഊതാൻ പാടില്ല.അപ്പൊ തുടങ്ങും ചൊറിച്ചിലും ഛർദിയുമൊക്കെ.. ഇവളെക്കൊണ്ട് ഒക്കെ എനിക്കൊരു ജീവിതം ഉണ്ടോ ഗോഡ്.. അവൻ താടിക്കും കൈ കൊടുത്തിരുന്നു. ** അവന്റെ എഴുന്നേൽക്കലും പല്ല് തേക്കലും കുളിയുമെല്ലാം കഴിയുമ്പോഴേക്കും അവൾ ഡ്രസ്സ്‌ ചെയ്തിരുന്നു.ബാത്‌റൂമിൽ നിന്നും ഇറങ്ങിയ അവൻ കണ്ണാടിയുടെ മുന്നിൽ നിന്നും തിരിഞ്ഞും മറിഞ്ഞുമൊക്കെ ചന്തം നോക്കുന്ന അവളെ കണ്ടു ഒരുനിമിഷം കണ്ണ് എടുക്കാതെ നോക്കി നിന്നു..

അവളുടെ ഡ്രെസ്സിൻറെ കളർ ഏത്, ശരീരത്തിന്റെ കളർ ഏതെന്ന് അറിഞ്ഞില്ല അവന്.മൊത്തത്തിൽ പിങ്ക് ആയി തിളങ്ങുന്നുണ്ടായിരുന്നു അവൾ.. മുടി കെട്ടിയിട്ടില്ല.അലസമായി കിടക്കുന്നു.കഴുത്തിൽ മഹർ മാല മാത്രം..രണ്ടു കൈയും നിറയെ പിങ്ക് വളകൾ..കണ്ണുകൾ പതിവിലും ഭംഗിയായി വാലിട്ട് എഴുതിയിട്ടുണ്ട്.വേറെ മേക്കപ്പ് ഒന്നുമില്ല.എന്നിട്ടും അവളൊരു അപ്സരസ് ആണെന്ന് തോന്നിപ്പോയി അവന്.. "തീരെ കൊള്ളില്ല... " പതിയെ അടുത്ത് ചെന്നു അവൻ അവളുടെ ചെവിയിലേക്ക് ഊതി.. "ഒന്നു ഊതിയതിൻറെ ക്ഷീണം തന്നെ മാറിയിട്ടില്ല ഇവിടെ.. മാറി നിക്കങ്ങോട്ട്..മസിലും കാണിച്ചു നിക്കാതെ ഒന്നു റെഡി ആവുന്നുണ്ടോ നീ..രാവിലേ പോകാമെന്ന് പറഞ്ഞിട്ട്.. ഇപ്പൊത്തന്നെ ഒരു നേരം ആയല്ലോ.." അവൾ തിരിഞ്ഞു നിന്നവനെ പിടിച്ചു ഒരു തള്ള് കൊടുത്തു.. "പോകുന്നത് ഒക്കെ പോകാം..ഇത് തന്നെയാണോ നിന്റെ വേഷം.. " അവൻ അവളെ അടിമുടി ഒന്നു നോക്കി.. "ആാാ..എന്താ.." അവൻ നോക്കുന്നത് കണ്ടിട്ട് അവളും മൊത്തത്തിലൊന്നു നോക്കി.എന്നിട്ടു ചോദിച്ചു..

"കൊള്ളില്ല..തീരെ കൊള്ളില്ല.. " "ഓ..ആയിക്കോട്ടെ..കൊള്ളണ്ട.. കൊള്ളിക്കാൻ ഞാൻ പറഞ്ഞുമില്ല.." അവൾ മുഖം തിരിച്ചു കളഞ്ഞു.. "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഭാര്യേ..ഒരു കുഴപ്പം ഉണ്ടല്ലോ.. " "എന്ത് കുഴപ്പം..ഇന്നലെ കാണിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ..ഇപ്പൊ ഇട്ടപ്പോഴാണോ പറയുന്നത്.. " "അതിന് ഡ്രസ്സ്‌ന് കുഴപ്പമൊന്നുമില്ല.. ഇന്നലെയും കൊള്ളാം..ഇന്നും കൊള്ളാം.." അവൻ അവളുടെ അരികിലേക്ക് ചെന്നു.. "ഓ..അപ്പൊ കൊള്ളാത്തത് ഞാനാണോ..എനിക്കാണോ കുഴപ്പം.." അവൾ അവനെ കൊല്ലുന്നത് പോലെ നോക്കി.. "എന്താ സംശയം..ഇതാ കുഴപ്പം.. ഇതെനിക്ക് ഇഷ്ടമായില്ല.. " അവൻ അവളുടെ വയറ്റിൽ തൊട്ടു.. അവിടം നഗ്നമായിരുന്നു..അവളുടെ ശ്വാസമൊന്നുയർന്നു പൊങ്ങി.. അവൾ വേഗം തല താഴ്ത്തി നോക്കി..ബ്ലൗസ് കുറച്ച് കയറി കിടക്കുവായിരുന്നു.അത് കാരണം വയറു അല്പം കാണുന്നുണ്ട്.അത് അവൾ ശ്രദ്ധിച്ചിരുന്നില്ല. വല്ലാത്തൊരു അവസ്ഥയോടെ അവന്റെ മുഖത്തേക്ക് നോക്കി. "ഞാൻ മാത്രം കാണേണ്ടത് വേറെയാരും കാണുന്നത് എനിക്കിഷ്ടമല്ലാ..ഈ കോലത്തിൽ ആണെങ്കിൽ വീടിന് അല്ല, ഈ റൂമിന് വെളിയിലേക്ക് ഇറങ്ങില്ല നീ.. മര്യാദക്ക് ഇടെടീ.. " ഒരു അലർച്ചയായിരുന്നു അവൻ.. അവൾ വേഗം ബ്ലൗസ് പിടിച്ചു താഴ്ത്തി.

പക്ഷെ അതിന് വയറു മുഴുവനായും മറയ്ക്കാനുള്ള ഇറക്കം ഉണ്ടാരുന്നില്ല.അവൾ മുഖം ചുളിച്ചവനെ നോക്കി. "എന്തെടി.. " "ഇറക്കം കുറവാ.. " അവൾ ചുണ്ട് മലർത്തി.. "സാരമില്ല..അടിയിൽ ഉള്ളത് കയറ്റി ഇട്.." "അടിയിൽ ഉള്ളതോ..?" അവൾ തൊള്ള തുറന്നു. "ഓ..ഇങ്ങനൊരു പോത്ത്..ആ മിഡി കയറ്റി ഇടെടീ.." "അതാണോ... " അവൾ പല്ലിളിച്ചു.. "പിന്നെ നീ ഏതെന്ന് വിചാരിച്ചു.. " "ഒന്നുല്ല.. " അവൾ വേഗം അവിടെന്ന് മാറി കണ്ണാടിയുടെ മുന്നിലേക്ക് നിന്നു.. മിഡി പിടിച്ചു കയറ്റാൻ ഒരുങ്ങിയതും അവന്റെ വലത്തേ കൈ അവളുടെ വയറിനെ ചുറ്റി.. അവൾ കണ്ണാടിയിലൂടെ അവന്റെ മുഖത്തേക്ക് നോക്കി.. അവൻ അപ്പൊത്തന്നെ വയറ്റിൽ പിടിച്ച പിടിയാലെ അവളെ വലിച്ചു ദേഹത്തേക്ക് ചേർത്തു.അവളുടെ പുറം ഭാഗം അവന്റെ നെഞ്ചിനെ ചേർന്നു നിന്നു.. "വെറുതെ പറഞ്ഞതാ.. സുന്ദരിയായിട്ട് ഉണ്ട്..ആദ്യമായിട്ടാ ഞാൻ നിന്നെ ഇങ്ങനൊരു ഡ്രെസ്സിൽ കാണുന്നത്.." അവന്റെ ശബ്ദം വല്ലാത്തൊരു അനുഭൂതി നൽകിക്കൊണ്ട് അവളുടെ കാതുകളിലേക്ക് എത്തി.. അവന്റെ ചുടു ശ്വാസം അവളുടെ കഴുത്തിനെയും കവിളിനെയും പൊതിഞ്ഞു കൊണ്ടിരുന്നു. അവളുടെ നെഞ്ച് ഇടിപ്പ് വർധിച്ചു. ശ്വാസ ഗതിയിൽ മാറ്റം സംഭവിച്ചു.

ശരീരത്തിൽ നിന്നും വിയർപ്പ് പൊടിയാൻ തുടങ്ങി.എന്നിട്ടും അവൾക്ക് അസ്വസ്ഥത തോന്നിയില്ല. അവനിൽ നിന്നും അകന്നു മാറാനും തോന്നിയില്ല..അവന്റെ നെഞ്ചോടു പുറം ചേർന്ന് ആ കൈക്കുള്ളിൽ തന്നെ ഒതുങ്ങി നിന്നു.അവളുടെ പിൻകഴുത്തിൽ വീണു കിടക്കുന്ന മുടിയിഴകളെ അവൻ ഒരു ഭാഗത്തേക്ക്‌ മാടി വെച്ചു.ആ പാൽ നിറമുള്ള കഴുത്തിൽ അവന്റെ താടി ഉരസി നടന്നു.അവൾക്ക് അടി വയറ്റിൽ വല്ലാതെ തണുപ്പും വിറയലും അനുഭവപ്പെട്ടു. കണ്ണുകൾ താനേ അടയുകയും വിടരുകയും ചെയ്തു.അവൾ പോലും അറിയാതെ അവളിൽ നിന്നും ചെറുമൂളലുകളും കുറുകലും ഉയർന്നു..അവളുടെ ഗന്ധം തന്നെ അവനെ കിക്ക് പിടിപ്പിച്ചിരുന്നു.ഇപ്പോ ആ കുറുകൽ ശബ്ദവും.അത് അവനെ വല്ലാതെ കിക്ക് പിടിപ്പിക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്തു.അവന്റെ ചുണ്ടുകൾ അവനേറ്റവും ഇഷ്ടമുള്ള ആ കാപ്പി മറുകിനെ പുൽകി.അതേ സമയം തന്നെ കൈ വിരലുകൾ അവളുടെ നഗ്നമായ വയറിനെ തഴുകി കൊണ്ടിരുന്നു.അവളൊന്നു പുളഞ്ഞു കൊണ്ട് തല ചെരിച്ചവനെ നോക്കി..

അവനപ്പോ തന്നെ അവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തിച്ചു..അവളുടെ കണ്ണുകൾ അവന്റെ മുഖത്ത് ഓടി നടന്നു. ഒടുക്കം അവ ആ ചാര കണ്ണുകളിൽ അലിഞ്ഞു ചേർന്നു.ഉള്ളിലെ പ്രണയത്തിന്റെ ചൂടിനാൽ അവന്റെ ചുണ്ടുകൾ അവളുടെ കരിനീല മിഴികളെ മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു.അവൾ അനുസരണയുള്ള പെണ്ണായി അവനെ ചേർന്നു നിന്നു ആ പ്രണയ ചുംബനങ്ങൾ ഏറ്റു വാങ്ങിച്ചു.. ഒടുക്കം ഒരു ചെറു പുഞ്ചിരിയോടെ ജല കണികകൾ പറ്റി പിടിച്ചു നിൽക്കുന്ന അവന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം ചേർത്തു.. അവന്റെ ഒരു കൈ അവളുടെ അരക്കെട്ടിനെ വരിഞ്ഞു ചുറ്റി.മറ്റേ കൈ അവളുടെ മുടിയിഴകളിൽ ആർദ്രമായി ഒഴുകി കൊണ്ടിരുന്നു.. അവന്റെ സ്പർശനത്തിൽ അവൾ പൂർണമായും വികാരങ്ങൾ ഉണർന്ന ഒരു പെണ്ണായി മാറിയിരുന്നു..അവളുടെ ഇരു കൈകളും അവന്റെ ഇഷ്ടികക്കെട്ടു പോലുള്ള ശരീരത്തിൽ പരതി നടന്നു..ആ ചോര ചുണ്ടുകൾ അവന്റെ നെഞ്ചിൽ അങ്ങിങ്ങായി അമർന്നു..നനഞ്ഞ നെഞ്ചകം അവളുടെ ചുടു ചുംബനങ്ങൾ കൊണ്ട് ചൂട് പിടിക്കുന്നത് അവൻ അറിഞ്ഞു..അതേസമയം തന്നെ അവന്റെ കൈ മുടിയിൽ നിന്നും തെന്നി മാറി ബ്ലൗസ്ൻറെ ഹൂക്സിലേക്ക് എത്തി അവ ഓരോന്ന് വീതം അഴിഞ്ഞു പോകുന്നത് അവളും അറിഞ്ഞു..

അവൾ വേണ്ടാന്നുള്ള അർത്ഥത്തിൽ അവന്റെ കയ്യിൽ കിടന്നൊന്നു പിടഞ്ഞു.മറുപടിയായി ബാക്കി കിടക്കുന്ന ഒരു ഹൂക്സ് കൂടെ അഴിഞ്ഞതും അവൾ ഒന്നൂടെ അവനെ പറ്റി ചേർന്നു.ഒരു മൂളലോടെ ആ നെഞ്ചിൽ മുഖം ഉരസിക്കൊണ്ട് അവനെ ഇറുകെ പുണർന്നു നിന്നു..അവളെ കോരി എടുക്കാൻ അവന്റെ കൈകൾ ഉയർന്നതും ടേബിളിൽ കിടക്കുന്ന അവന്റെ ഫോൺ റിങ് ചെയ്തു..അവൾക്ക് അപ്പോഴാണ് ബോധം വന്നത്.വേഗം മുഖം ഉയർത്തി അവനിൽ നിന്നും അടർന്നു മാറി.അപ്പോഴേക്കും ബ്ലൗസ് രണ്ടു ചുമലിൽ നിന്നും താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. അവളൊരു ഞെട്ടലോടെ അത് നോക്കി..ശേഷം അവനെയും. അവന്റെ മുഖം നിറയെ കുറുമ്പും ചുണ്ടിൽ സുന്ദരമായൊരു ചിരിയും ഉണ്ടായിരുന്നു.അവൾക്ക് എന്തു ചെയ്യണമെന്ന് അറിഞ്ഞില്ല. അവന്റെ മുഖത്തേക്ക് പോലും നോക്കാൻ ആയില്ല.കഴിഞ്ഞ പോയ ഏതാനും നിമിഷങ്ങളെ ഓർത്ത് നിന്ന നിൽപ്പിൽ തന്നെ വെട്ടി വിയർത്തു.നഗ്നമായ പുറം ഭാഗം മറയ്ക്കാൻ വേണ്ടി വേഗം ഷെൽഫിലേക്ക് ചാരി നിന്നു..അവൻ കൂടുതൽ നേരം അവിടെ നിന്നു അവളെ നോക്കിയും ചിരിച്ചും അസ്വസ്ഥതപ്പെടുത്തിയില്ല.

ഫോണും എടുത്തു ബാൽക്കണിയിലേക്ക് ഇറങ്ങി.എബിയാണ്.നേരം വെളുക്കുന്നതിനു മുന്നേ അവിടെ എത്തി.രണ്ടു പേരെയും കാണാഞ്ഞിട്ട് വിളിച്ചതാണ്.ഒരു പതിനഞ്ചു മിനുട്ടിൽ എത്തുമെന്നു പറഞ്ഞു താജ് ഫോൺ കട്ട്‌ ചെയ്തു. ശവം..ഞാനൊന്നു റൊമാൻസ് അടിക്കുന്നത് ഇവന് സഹിക്കില്ലന്ന് തോന്നുന്നു.എപ്പോഴും കറക്റ്റ് സമയത്ത് വന്നോളും പാഷാണത്തിലെ കൃമി.. താജ് പിറുപിറുത്ത് കൊണ്ട് റൂമിലേക്ക് പോയി..ലൈല അപ്പോഴും നിന്ന നിൽപ്പിൽ തന്നെയാണ്.ഒന്ന് അനങ്ങിട്ട് പോലുമില്ല..ആകെ വിയർത്തു കുളിച്ചിട്ടുണ്ട് അവൾ.. "ഇങ്ങനെ വിയർത്താൽ നീ ഒന്നൂടെ മേക്കപ്പ് ചെയ്യേണ്ടി വരും.. " താജ് ചിരി കടിച്ചു പിടിച്ചു..അവന്റെ ശബ്ദം കേട്ടതും അവൾ വീണ്ടും ഞെട്ടി.പക്ഷെ അവന്റെ മുഖത്തേക്ക് നോക്കാനെ പറ്റിയില്ല.ആകെ എന്തൊക്കെയോ പോലെ ആകുന്നുണ്ടായിരുന്നു.. തല താഴ്ത്തി നിന്നു.. "വേഗം ഒരുങ്ങ്..എബിയാ വിളിച്ചത്..ലേറ്റ് ആക്കണ്ട.. " അവൻ ഷെൽഫിന്ന് ഡ്രെസ്സും എടുത്തു ഡ്രസിങ് റൂമിലേക്ക്‌ കയറി..അവൻ ഡ്രസ്സ്‌ ചെയ്തു ഇറങ്ങുമ്പോഴേക്കും ഡ്രെസ്സിന്റെ ഹൂക്സ് ഇടലും മുടി കെട്ടി വെക്കലും ഷാൾ പിൻ ചെയ്യലുമൊക്കെ കഴിഞ്ഞിരുന്നു അവൾക്ക്.. "കഴിഞ്ഞോ.. " അവൻ മുടി ചീകിക്കൊണ്ട് ചോദിച്ചു.. "ആ..കഴിഞ്ഞു.. "

എല്ലാം ഓക്കേയാണോന്ന് അറിയാൻ വേണ്ടി അവൾ ഒന്നൂടെ കണ്ണാടിയുടെ മുന്നിലേക്ക് കയറി നിന്നു മൊത്തത്തിൽ ഒന്ന് നോക്കി. എന്തോ ഒന്ന് ഒഴിഞ്ഞത് അവൾ അറിഞ്ഞു..കൈ കഴുത്തിലേക്ക് ചെന്നു..ഉടനെ തിരിഞ്ഞു അവനെ നോക്കി.. "അമൻ..മാല.. " "പേഴ്സിൽ ഉണ്ട്..എടുത്തോ..." അവൻ മുടി ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു..അവൾ ആാാന്നും പറഞ്ഞു മാല എടുക്കാൻ പോയി. പേഴ്സ്..ഫോട്ടോ.. പെട്ടെന്നാണ് അവന് അക്കാര്യം ഓർമ വന്നത്..അവൻ തിരിഞ്ഞു നോക്കി.പേഴ്സ് അവൾ കയ്യിൽ എടുത്തിരുന്നു.അവൾ അത് തുറക്കുന്നതിന് മുന്നേ വേഗം ചെന്നു അവൻ അവളുടെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങിച്ചു.. "എന്താ..? " അവന്റെ ചെയ്ത്ത് കണ്ടു അവൾ ചോദിച്ചു.. "ഒന്നുല്ല..ഞാൻ എടുത്തു തരാം.. " "അതെന്താ..ഞാൻ കാണാൻ പാടില്ലാത്ത വല്ലതും ഉണ്ടോ അതിൽ.. " "ഉണ്ടല്ലോ.. " "ആ...ഉണ്ടാവും..വല്ല പെൺപിള്ളേരുടെയും ഫോട്ടോ ആവും..അല്ലേ..?അത് അല്ലേ ഞാൻ കാണാൻ പാടില്ലാത്തത്..? " "എന്താ സംശയം..അതുതന്നെയാ.. ഏതായാലും കുറച്ച് ദിവസം കഴിയുമ്പോൾ നീയങ്ങു ഡിവോഴ്സ് വാങ്ങി പോകും..എനിക്കും ഉണ്ടാവില്ലേ മോഹങ്ങളും സ്വപനങ്ങളുമൊക്കെ..എനിക്കൊരു ജീവിതം വേണം.. " "അപ്പൊ ഞാൻ പോയാൽ നീ വേറെ കെട്ടുമോ..? "

"എന്തുകൊണ്ടില്ല..നീ പോയെന്ന് കരുതി ഞാൻ ഒറ്റ തടിയായി ജീവിക്കണോ..എന്നെ വേണ്ടാത്ത നിന്നെ ഓർത്ത് ജീവിതം പാഴ് ആക്കണോ ഞാൻ..? " "വേണ്ടാ..കെട്ടിക്കോ..ഞാനും കെട്ടും..കെട്ടുന്നത് മാത്രല്ല..ആ കെട്ടിയവന്റെ പത്തു പതിനഞ്ചു കുട്ടികളെയും പ്രസവിക്കും.. എന്നിട്ടു എല്ലാത്തിനെയും നിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി ഞാനൊരു വിലസങ്ങു വിലസും.. " "എന്നാപിന്നെ അന്ന് നിന്റെ അവസാനമായിരിക്കും..നീ പ്രസവിക്കുന്നുണ്ടേൽ അതെൻറെ കുഞ്ഞിനെ ആയിരിക്കും..അല്ലാതെ വേറെ വല്ലവന്റെതും ആയാൽ ഡെലിവറി കഴിഞ്ഞു നീ കാണുന്നത് ഹോസ്പിറ്റൽ ആയിരിക്കില്ല.. അങ്ങ് പരലോകം ആയിരിക്കും..കേട്ടോടി മിസ്സിസ് ലൈല അമൻ താജ്.. " അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് അവൻ പേഴ്സിന്ന് മാല എടുത്തു അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു..അവന്റെ പറച്ചിലും നോട്ടവുമൊക്കെ കണ്ടു അവൾ നിന്നു ചിരിക്കാൻ തുടങ്ങി.. "നിന്നു കിണിക്കാതെ ഇറങ്ങാൻ നോക്കടീ.. " അവൻ പേഴ്സ് പോക്കറ്റിലേക്ക് ഇട്ടു. വാച്ച് എടുത്തു ഇടതു കയ്യിൽ അമർത്തി കെട്ടി..ഫോണും കീയും എടുത്തു റൂമിന് വെളിയിലേക്ക് ഇറങ്ങി..

ഓടിപ്പോയി ഒന്നൂടെ കണ്ണാടി നോക്കിയതിനു ശേഷം അവളും അവന്റെ പിന്നാലെ വിട്ടു. ** മുന്നയുടെ വീടിന് മുന്നിൽ ബുള്ളറ്റ് വന്നു നിന്നു.രണ്ടുപേരും ഇറങ്ങി.. മുന്നോട്ടു നടക്കാൻ അവൾ മടിച്ചു. അത് കണ്ടു താജ് അവളുടെ കയ്യിൽ പിടിച്ചു..അവൾ അവനെ നോക്കിയതും വാന്നും പറഞ്ഞു അവൻ അവളെയും കൂട്ടി നടന്നു.. അവൾ ഭയന്നത് പോലെയൊന്നും ഉണ്ടായില്ല..പകരം അവരെ കണ്ടപ്പോ തന്നെ ഉമ്മ പുറത്തേക്ക് ഓടി വരുകയും മോളെന്ന് വിളിച്ചു അവളുടെ അരികിലേക്ക് നിൽക്കുകയും ചെയ്തു..ഉമ്മാന്റെ മനസ്സ് നിറയെ ഇത്രേം നാളും അവളെ അകറ്റി നിർത്തിയതിലുള്ള വേദനയും കുറ്റബോധവും ആയിരുന്നു.. നിമിഷ നേരങ്ങൾക്ക് ഉള്ളിൽ തന്നെ ഉമ്മ നിറകണ്ണുകളോടെ അതൊക്കെ പറഞ്ഞു തീർത്തു..എന്നിട്ടു എന്റെ മോൾക്ക്‌ സുഖമല്ലേന്നും ഉമ്മാനോട് ദേഷ്യമാണോന്നൊക്കെ ചോദിച്ചു അവളുടെ കവിളിലും നെറുകിലുമൊക്കെ തഴുകുകയും മുത്തം കൊടുക്കുകയുമൊക്കെ ചെയ്തു.അത്രേം മതിയായിരുന്നു അവൾക്ക്..

ഈറൻ അണിഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അവൾ ഉമ്മാൻറെ മാറിലേക്ക് ചാഞ്ഞു.. ഉമ്മ അപ്പൊത്തന്നെ അവളെ ചേർത്തു പിടിച്ചു..അവളുടെ കണ്ണുകൾ താജിലേക്ക് നീണ്ടു. അവനൊരു പുഞ്ചിരിയോടെ ആ രംഗങ്ങൾ നോക്കി കാണുകയായിരുന്നു..അവൾ നോക്കുന്നതു കണ്ടതും അവനൊന്നു സൈറ്റ് അടിച്ചു കാണിച്ചു.അവൾ അപ്പൊത്തന്നെ ഒരു ചിരിയോടെ ഉമ്മാന്റെ മാറിൽ നിന്നും അടർന്നു മാറി.. "കല്യാണം കഴിഞ്ഞുന്ന് അറിഞ്ഞു.. എല്ലാം കൊണ്ടും നിനക്ക് ചേരുന്നവനെയാ നിനക്ക് കിട്ടിയത് എന്ന് മുന്ന പറഞ്ഞു..അപ്പോഴേ രണ്ടുപേരെയും ഇങ്ങനെ ഒരുമിച്ചു കാണാൻ കൊതിച്ചതാ..ഇപ്പോ സന്തോഷമായി..മുന്ന പറഞ്ഞത് ശെരിയാ..മോൾക്ക്‌ ചേർന്നവനെ തന്നെയാ മോൾക്ക്‌ കിട്ടിയത്.. ഒന്നും ഓർത്ത് മനസ്സ് വിഷമിപ്പിക്കരുത്.. എന്നും സന്തോഷമായി ഇരിക്കണം.. കേട്ടോ.. " ഉമ്മ സ്നേഹത്തോടെ അവളെ തലോടി കൊണ്ടിരുന്നു.ഉമ്മ ഓരോന്ന് പറയുമ്പോഴും അവളുടെ കണ്ണുകൾ താജിലേക്ക് തന്നെയായിരുന്നു നീണ്ടു പോയത്.. "നോക്കി നോക്കി കണ്ട്രോൾ കളയല്ലേ പോത്തേ..പിടിച്ചു നിക്കുന്ന കഷ്ടപ്പാട് എനിക്കേ അറിയൂ.." അവൻ അവളുടെ അരികിലേക്ക് വന്നു പതുക്കെ പറഞ്ഞു..അവളപ്പോ തന്നെ അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു..

"രണ്ടുപേരും വാ..മുഹ്സി രാവിലെ തൊട്ടേ ചോദിക്കാൻ തുടങ്ങിയതാ.. " ഉമ്മ രണ്ടുപേരെയും അകത്തേക്ക് കൂട്ടി കൊണ്ട് പോയി.. സംസാരവും വിശേഷം പറച്ചിലും സ്നേഹ പ്രകടനങ്ങളുമൊക്കെ ഗംഭീരമായി തന്നെ നടന്നു.. അതിന്റെ ഇടയിൽ മുന്നയുടെ വീഡിയോ കാളും എബിയുടെ ചളിയും വെറുപ്പിക്കലും..എല്ലാം ഒപ്പത്തിനൊപ്പം കെങ്കേമമായി മുന്നേറി..എബി തന്നെയായിരുന്നു താരം..ഗ്യാപ് കിട്ടുമ്പോൾ ഒക്കെ അവൻ ട്രോൾ അടിച്ചു തകർത്തു കൊണ്ടിരുന്നു.. സമയം നീണ്ടു പോകുന്നതിനു മുന്നേ നുസ്രയും വീട്ടുകാരും എത്തി.. പിന്നെ എല്ലാവരും എൻഗേജ്മെന്റ്റ്റെ ചടങ്ങുകളിലേക്ക് വഴുതി വീണു.. *** "താജ്..ഒരു പ്രശ്നം ഉണ്ട്.. " വൈകുന്നേരം താജ്നു സനുവിന്റെ കാൾ വന്നു.സനുവിന്റെ ശബ്ദത്തിൽ കിതപ്പ് ഉണ്ടായിരുന്നു. എല്ലാരുടെയും കണ്ണ് വെട്ടിച്ചിട്ടാ അവൻ വിളിക്കുന്നത് എന്ന് താജ്നു മനസ്സിലായി.ഉടനെ എന്താന്ന് ചോദിച്ചതും സനു പറഞ്ഞ കാര്യം കേട്ടു താജ് വാട്ട്‌ എന്നും ചോദിച്ചു ഇരുന്നിടത്ത് നിന്നും എണീറ്റു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story