ഏഴാം ബഹർ: ഭാഗം 6

ezhambahar

രചന: SHAMSEENA FIROZ

ബാൽക്കണിയിലൂടെയുള്ള കിളി വാതിൽ കടന്നു അവൻ അകത്തേക്ക് കയറി.. റബ്ബേ..കൂരാ കൂരിരുട്ട്..കണ്ണും കൂടി കാണുന്നില്ല..ഇത് അവളുടെ റൂം തന്നെ ആയിരിക്കണേ..ആരെങ്കിലും കണ്ടാൽ പ്രശ്നമാണ്.സ്റ്റണ്ട് നടത്താനുള്ള ആരോഗ്യം ഇല്ലാഞ്ഞിട്ടല്ല..വെറുതെ അവൾക്ക് ചീത്ത പേര് ഉണ്ടാക്കേണ്ടല്ലോ..അതോണ്ടാ..കാത്തോളണേ.. അവൻ ഫോണിന്റെ സ്‌ക്രീൻ തെളിച്ചു ചുറ്റും നോക്കി...ആരോ ചെയ്ത പുണ്യം എന്ന കണക്കെ അത് അവളുടെ റൂം തന്നെയായിരുന്നു.. അവന്റെ ശ്വാസം നേരെ വീണു..തപ്പിയും തടഞ്ഞു സ്വിച്ച് ബോർഡ് കണ്ടെത്തി ഒരു സ്വിച്ച് ഇട്ടു നോക്കി..അവിടെയും ഭാഗ്യം..അവൻ ഇട്ടത് ലൈറ്റ്ന്റെ സ്വിച് തന്നെ ആയിരുന്നു..അവൻ അവിടെ നിന്നു അവളെയൊന്നു നോക്കി..വെട്ടം ഇട്ടിട്ടും അനക്കമൊന്നും ഇല്ലാന്ന് ഉറപ്പിച്ചതിന് ശേഷം പതിയെ ബെഡിൽ അവളുടെ അരികിലായി ചെന്നിരുന്നു.. അവൻ അവളെ മൊത്തത്തിലൊന്നു നോക്കി...

ദേഹത്ത് നിന്നും പുതപ്പ് പകുതിയും തെന്നി നീങ്ങിട്ടുണ്ട്..ഒരു ത്രീ ഫോർതു പാന്റും ചെറിയ കയ്യുള്ള ഒരു നൈറ്റ് ടോപ്പുമാണ് വേഷം..രാത്രിയിൽ പോലും അവളുടെ മുഖം വെട്ടി തിളങ്ങുന്നതു അവൻ അറിഞ്ഞു.. ഉറങ്ങുമ്പോൾ എന്തൊരു നിഷ്കളങ്കത..ഒരു കൊച്ചു കുട്ടിയെ പോലെയുണ്ട്...കെട്ടിപ്പിടിച്ചു കവിളു നിറയെ മുത്തം വെക്കാനാണ് തോന്നുന്നത്.. No Thaj..control.. പിന്നേ..ഒരു നിഷ്കളങ്കത..ഉറങ്ങുമ്പോൾ മാത്രെയുള്ളൂ ഈ പഞ്ച പാവം ലുക്ക്..അല്ലാത്ത നേരങ്ങളിലൊക്കെ ഭദ്രകാളി പോലും ഇവളെക്കണ്ടു പേടിച്ചു മാറി പോകും.. അവൻ അവളെ നോക്കി പിറു പിറുക്കാൻ തുടങ്ങി..അപ്പോഴാണ് അവൾ കിടന്നതിന്റെ സൈഡിൽ ഒരു പുസ്തകം തുറന്നു വെച്ചിരിക്കുന്നത് അവൻ കണ്ടത്...അതു കണ്ടതും അവന്റെ പിറു പിറുക്കൽ ഒന്നൂടെ കൂടി.. ഹൂ...ഏതു നേരം നോക്കിയാലും ഒരു വായന..ഉറങ്ങുമ്പോഴും ഇത് അടുത്ത് വേണോടീ നിനക്ക്..ഇനി ഇവൾ ഇക്കണ്ട സാഹിത്യമൊക്കെ വായിച്ചു

ഒരു പുരുഷ വിരോധിയും വിവാഹ വിരോധിയുമൊക്കെയായി സന്യസിക്കാൻ പോകാനാണോ ഉദ്ദേശം.. ഗോഡ്...എന്റെ കഞ്ഞിയിൽ പാറ്റ ഇടരുത്..പ്ലീസ്..ഇവള് എന്ത് വേണേലും ആയിക്കോട്ടെ..പക്ഷെ എനിക്ക് ഇവളെ വേണം....നമ്മളെയൊന്നു ഹെല്പ്..കാണുന്നില്ലേ ഈ കാമുകന്റെ രോദനം.. ഇക്കണക്കിനാണ് നിന്റെ പോക്ക് എങ്കിൽ കോളേജ് ലൈബ്രറിയ്ക്കു ഞാൻ ബോംബ് വെക്കുമെടി...അങ്ങനെയിപ്പോ നീ വായിച്ചു വിളയണ്ടാ..അല്ലാണ്ട് തന്നെ നിനക്ക് വിളച്ചിൽ ഇത്തിരി കൂടുതലാ..കിടക്കുന്ന കിടപ്പ് നോക്കിയേ പോത്ത്...വല്ല അനക്കവും ഉണ്ടോ...എവിടുന്ന്..ഉണർത്തിയാലോ..വേണ്ടാ..ഇവള് ബാക്കി ഉള്ളോരേ കൂടി വിളിച്ചുണർത്തും..തത്കാലം യുദ്ധത്തിനുള്ള ആയുധമൊന്നും കരുതീട്ടില്ല...വന്നിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക..എന്തെങ്കിലും തെളിവ് വേണ്ടേ.. അവൻ ഫോൺ എടുത്തു..അവനൊരുപാടു ഇഷ്ടപ്പെട്ട അവളുടെ ഉറക്കം അവൻ ശബ്ദം ഉണ്ടാക്കാതെ ഫോണിൽ ഫോട്ടോയായും വീഡിയോയായും പകർത്തി..ശേഷം അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ഒരു സെൽഫി എടുത്തു..അതു കണ്ടാൽ അവൻ അവളെ കിസ്സ് ചെയ്യുന്നത് ആണെന്നെ തോന്നുള്ളൂ..

തത്കാലം ഇത് മതി മോളെ നിന്നെയൊന്നു ഒതുക്കി നിർത്താൻ..അവൻ ഫോൺ പോക്കറ്റിൽ ഇട്ടു എഴുന്നേൽക്കാൻ നോക്കി...എന്തോ കണ്ണിൽ ഉടക്കിയത് പോലെ പെട്ടെന്ന് അവൻ തിരിഞ്ഞു അവളുടെ നെറ്റിയിലേക്ക് നോക്കി.. രാവിലെ കണ്ടിരുന്നു..എന്തുപറ്റിയതാന്ന് ചോദിക്കണം ന്ന് ഉണ്ടായിരുന്നു..ചോദിച്ചാലും കാര്യമില്ല..ഉടക്കിത്തരം മാത്രമേ പറയുള്ളു..രാവിലെ ആ തെണ്ടി മരുന്ന് വെച്ചു കൊടുക്കുന്നത് കണ്ടിരുന്നു..ഇനി ഞാൻ അവന് കൊടുത്ത അടി ഇവൾക്കാണോ കൊണ്ടത്..ആ..പറയാൻ പറ്റില്ല..അമ്മാതിരി ബോണ്ട്‌ ആണല്ലോ രണ്ടും തമ്മിൽ.. അവളുടെ നെറ്റിയിലെ മുറിവ് കണ്ടു അവനൊന്നു അവളെ തൊടാതെ ഇരിക്കാൻ ആയില്ല..അവൻ പതിയെ അവളുടെ നെറ്റിയിലൂടെ ഒന്ന് തടവി വിട്ടു...അവളൊന്നു മൂളി തലയിണയിലേക്ക് കേറി കിടന്നു..അവൾക്ക് ഉറക്കം ഞെട്ടിയെന്ന് കരുതി അവൻ പെട്ടന്ന് കൈ പിൻവലിച്ചു..അവൾക്ക് അനക്കമൊന്നും ഉണ്ടായില്ല..അവന് എണീറ്റു പോകാനും തോന്നിയില്ല..

അവളെ തലോടിക്കൊണ്ട് ഇരിക്കണമെന്നു തോന്നി..അവൻ അവളുടെ വെളുത്തുരുണ്ട കവിളിലൂടെ പതിയെ വിരൽ ഓടിച്ചു..ഇപ്രാവശ്യം അവളൊന്നു ഞെരങ്ങി കണ്ണ് തുറന്നു നോക്കി..അപ്പൊത്തന്നെ അടക്കുകയും പുതപ്പ് വലിച്ചു കയറ്റി തിരിഞ്ഞു കിടക്കുകയും ചെയ്തു..ഒരു സെക്കന്റ്‌ലേക്ക് അവന്റെ നല്ല ജീവനങ്ങു പോയി കിട്ടി..അവനൊന്നു നെടു വീർപ്പിടാൻ നോക്കിയതും അവൾ ശര വേഗത്തിൽ തിരിഞ്ഞു കിടന്നു കണ്ണും മിഴിച്ചു മുന്നിലേക്ക് നോക്കി. പെട്ടെടാ...പെട്ടു.. അവൻ അവളെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു.. "നീ...നീ...നീയോ...ഇവിടെ ..." അവൾ ഞെട്ടി പിടഞ്ഞു എണീറ്റിരുന്നു..കാണുന്നത് വിശ്വസിക്കാൻ ആവാതെ അവൾ രണ്ട് കണ്ണും അമർത്തി തിരുമ്മി നോക്കി.. "ഇങ്ങനെ തിരുമ്മി കണ്ണ് പൊട്ടിക്കണ്ടാ...ഞാൻ തന്നെയാ..." അവനൊരു കൂസലും ഇല്ലാതെ പറഞ്ഞു..അവൾക്ക് നെഞ്ചത്തൂടെ ഒരു വെള്ളിടി വെട്ടിയതു പോലെയായി..ശരീരം മൊത്തത്തിൽ വിറയ്ക്കാൻ തുടങ്ങി..

എന്നാലും അവളതു അവന് മുന്നിൽ കാണിച്ചില്ല..അവൾ ബെഡിൽ നിന്നും ചാടി എണീറ്റു.. "ഇറങ്ങടാ...ഇപ്പം ഇറങ്ങിക്കോണം..." അവൻ കേട്ട ഭാവം നടിച്ചില്ല..ബെഡിൽ ഒന്നൂടെ അമർന്നു ഇരുന്നു നാലു ഭാഗത്തേക്കും നോക്കി റൂമിന്റെ ചന്തം ആസ്വദിക്കാൻ തുടങ്ങി.. "തെണ്ടി...എന്ത് നോക്കി ഇരിക്കുവാ..ഇറങ്ങി പോകാനാ പറഞ്ഞത്.." "പോകാനോ...എങ്ങോട്ട് പോകാൻ...അതിനു പോകാൻ വേണ്ടി അല്ലല്ലോ ഞാൻ വന്നത്.." "പിന്നെ...? ഇവിടെ നിന്റെ ഓള് പെറ്റു കിടക്കുന്നൊന്നുമില്ല നിനക്ക് നോക്കി ഇരിക്കാൻ...എണീറ്റു പോകാനാ പറഞ്ഞത് നിന്നോട്... " അവൾ അവന് നേരെ ചീറ്റി...അടുത്ത നിമിഷം അവൻ എഴുന്നേറ്റു അവളെ വലിച്ചു ഭിത്തിയോട് ചേർത്തു.. "ശ്...പതുക്കെ...പതുക്കെ പറഞ്ഞാൽ എനിക്ക് കേൾക്കാം.." അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു പറഞ്ഞു..അവളപ്പോ തന്നെ തട്ടി മാറ്റി.. "ഇല്ലാ...പതുക്കെയല്ല..ഉറക്കെയാ...എന്ത് ധൈര്യത്തിലാ നീയിവിടെക്ക് കയറി വന്നത്..ഇവിടെ ഞാൻ മാത്രല്ല ഉള്ളത്...എനിക്ക് ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട്...ഞാൻ വിളിച്ചു കൂവാൻ പോവാ...അലറി വിളിച്ചു എല്ലാരേയും വരുത്താൻ പോകുവാ..."

"നീ കൂക്കി വിളിക്കുകയോ അലറുകയോ എന്ത് വേണേലും ചെയ്തോ...എനിക്കൊന്നുമില്ല..ഒരു നഷ്ടവും സംഭവിക്കാൻ പോകുന്നില്ല...ആര് വന്നാലും എത്ര ആള് കൂടിയാലും ഞാൻ പറയും നീ വിളിച്ചിട്ട ഞാൻ വന്നേന്ന്...നീ എത്രയൊക്കെ അല്ലെന്ന് പറഞ്ഞിട്ടും കാര്യല്ല..ഇങ്ങനൊരു സന്ദർഭത്തിൽ ആണിന് ഒരിക്കലും ഒന്നും നഷ്ടപ്പെടാൻ പോകുന്നില്ല...പെണ്ണിനെയുള്ളൂ നഷ്ടം...ഇപ്പോൾ നീ ശബ്ദം എടുത്താൽ നഷ്ടം നിനക്ക് മാത്രം..നിന്നെ എത്രയൊക്കെ വിശ്വാസം ആണെന്ന് പറഞ്ഞാലും ഈ പാതിരാത്രിക്ക് നിന്റെ റൂമിൽ ഒരു പുരുഷനെ കണ്ടാൽ ഒരിക്കലെങ്കിലും ഇവിടെ ഉള്ളവർ നിന്നെ സംശയിക്കാതെ ഇരിക്കില്ല...മാത്രല്ല..ചുളുവിൽ എനിക്ക് നിന്നെ കിട്ടിയെന്നുമിരിക്കും...അതോണ്ട് പൊന്നു മോള് തീരുമാനിക്ക് അലറി വിളിച്ചു കൂവണോ അതോ സമാധാന പരമായി എന്നെ പറഞ്ഞയക്കാൻ നോക്കണോന്ന്... " അവൻ നിസ്സാരമായി പറഞ്ഞു...അവളൊരു നിമിഷത്തേക്ക് തകർന്നു പോയി..വാശി കയറ്റാൻ നിന്നാൽ അവൻ പറഞ്ഞത് പോലെ ചെയ്യുമെന്നു അവൾക്കറിയാം...ഇവിടെ ആരെങ്കിലും ഇവനെ ഇപ്പൊ കണ്ടാൽ...ഓർക്കാൻ കൂടി വയ്യാ...

എല്ലാരും ഉറങ്ങി കിടക്കുന്ന നേരം നോക്കി സ്വന്തം റൂമിൽ ഒരുത്തനു കിടക്ക വിരിച്ചു കൊടുത്തവളാണ് ഞാനെന്നെ പേര് കൂടിയേ ഇനി എനിക്ക് ഇവിടെ ഉള്ളവർ നൽകാൻ ബാക്കിയുള്ളൂ...മാത്രമല്ല...എന്റെ ശരീരം കൊതിച്ചു ആർത്തി മൂത്തു നടക്കുന്നവനെ എന്റെ റൂമിലേക്ക്‌ കടത്തി വിടാൻ തക്കം പാർത്ത് നിക്കുന്ന ആ സ്ത്രീക്ക് ഇതൊരു അവസരവും ആയേക്കാം..എങ്ങോട്ട് തിരിഞ്ഞാലും മനുഷ്യ രൂപമുള്ള രാക്ഷസൻമാരാണല്ലോ റബ്ബേ... അവളുടെ കണ്ണിൽ എവിടെയോ കണ്ണുനീർ ഊറിക്കൂടി.. അതവൻ കാണണ്ടന്ന് കരുതി അവൾ മുഖം വെട്ടിച്ചു നിന്നു..അവളുടെ നിശബ്ദത അവനൊരു അത്ഭുതമായിരുന്നു...അവൻ അവളിൽ നിന്നും അകന്നു നിന്നു..അവൾ അവന് മുഖം കൊടുക്കാതെ ബാൽക്കണിയിലേക്ക് ഇറങ്ങി പോയി..അവൻ ഒന്നും മിണ്ടാതെ അവളുടെ അടുത്ത് ചെന്നു അവളു നിന്നത് പോലെത്തന്നെ രണ്ടും കയ്യും മാറിൽ കെട്ടി ദൂരെ ഇരുട്ടിലേക്ക് നോക്കി നിന്നു.. "എന്തിനാ വന്നത്.. " അവൾ അങ്ങ് ദൂരെക്ക് നോക്കിക്കൊണ്ട് തന്നെ ചോദിച്ചു.. "എനിക്ക് കാണണംന്ന് തോന്നി..വന്നു..." അവൻ ലാഘവത്തോടെ പറഞ്ഞു..അവൾ തല ചെരിച്ചു അവനെയൊന്നു കടുപ്പിച്ചു നോക്കി..

"നോക്കണ്ട..എനിക്ക് കാണണമെന്നു തോന്നി..വന്നു..ഇനിയും വരും..എനിക്ക് കാണണമെന്നു തോന്നുമ്പോഴോക്കെ വരും...അതിന് സ്ഥലവും കാലവുമൊന്നും ഞാൻ നോക്കില്ല... " "നിന്റെ കയ്യിൽ മൊത്തം വൃത്തികേടും നാറിത്തരവും മാത്രമേയുള്ളൂന്ന് എനിക്ക് അറിയാം..പക്ഷെ ഇങ്ങനൊരു നാറിത്തരവും കൂടി കയ്യിൽ ഉണ്ടെന്ന് വിചാരിച്ചില്ല...എപ്പോ വായ തുറന്നാലും വെടിക്കെട്ട് പോലെ നീ പ്രസംഗിക്കുന്നുണ്ടല്ലോ നിന്റെ ആണത്തത്തിന്റെയും ചങ്കൂറ്റത്തിന്റെയും അളവ് എത്രയാണെന്ന്.. അറിയാം വയ്യാത്തത് കൊണ്ട് ചോദിക്കുവാ..ഇതൊക്കെയാണോ നിന്റെ ആണത്തം..അർദ്ധ രാത്രിക്ക് ഒരു പെണ്ണിന്റെ റൂമിലേക്ക്‌ കയറി വരുന്നതാണോ അമൻ നിന്റെ ആണത്തം...അതും നിന്നെ ഇഷ്ടമല്ലാത്ത ഒരുത്തിയുടെ അടുത്തേക്ക്...ഒരിക്കലും ഒരു പെണ്ണിന്റെയും മുറിയിൽ അവളുടെ അനുവാദമില്ലാതെ പ്രവേശിക്കാൻ പാടില്ല..പകലു കാലങ്ങളിൽ പോലും..എന്നിട്ടാണ് നീയീ നട്ട പാതിരാ നേരത്ത്...

കോളേജിൽ നിന്നും എനിക്ക് തരുന്ന ടോർചർ മതി ആവാഞ്ഞിട്ടാണോ...എനിക്ക് അല്പം സ്വസ്ഥത താ...ഒന്ന് ഇറങ്ങി പോ..." ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചു വന്ന അവൾ സഹികെട്ടു പറഞ്ഞു...അവൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല..പകരം അവന്റെ ശ്രദ്ധ മുഴുവനും അവളുടെ മുടിയിലും ബോഡി സ്ട്രക്ചർലുമായിരുന്നു... ഇട്ടിരിക്കുന്ന ടോപ്പിനേക്കാൾ നീളമുണ്ട് അവളുടെ മുടിക്ക്..പനങ്കുല തന്നെ..അതിനേക്കാൾ രസം അവളുടെ ഡ്രെസ്സിനാണ്..നാടൻ ഡ്രെസ്സിനേക്കാളും അവൾക്ക് ചേരുന്നത് മോഡൽ ഡ്രസ്സാണെന്ന് തോന്നി അവന്..ആ ഡ്രെസ്സിൽ അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.. "മുഖത്ത് നോക്കി സംസാരിക്കെടാ..." അവന്റെ നോട്ടം തന്റെ മുഖത്ത് നിന്നും തെന്നി മാറി ശരീര ഭാഗത്തിലൂടെ സഞ്ചരിക്കുന്നതു കണ്ട അവൾ അവനെ നോക്കി പല്ല് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു...അവനൊന്നു ചിരിച്ചു..ഒന്നൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.. "ഞാൻ ആയത് കൊണ്ട് ഒരു നോട്ടത്തിൽ ഒതുക്കി..വേറെ വല്ലവനും ആയിരുന്നെങ്കിൽ നിന്റെ പല്ലും നഖവും മാത്രേ ഇപ്പൊ ബാക്കി ഉണ്ടാവുമായിരുന്നുള്ളൂ... " "ഓ...ഒരു പുണ്യാളൻ...തെമ്മാടിത്തരം കാണിച്ചതും പോരാഞ്ഞിട്ട് ഡയലോഗ് അടിക്കുന്നോ..

.വേറെ വല്ലവനുമെന്നു പറഞ്ഞല്ലോ നീ...അതിനാരു കയറി വരാനാ ഇങ്ങോട്ട്... ലോകത്തിലെ മൊത്തം ആണുങ്ങൾക്കും നിന്റെ സ്വാഭാവമല്ല ഇതുപോലെ രാത്രി കാലങ്ങളിൽ പെണ്ണുങ്ങൾടെ റൂമിലേക്ക് കയറി വരാൻ..നിനക്ക് ഈ സ്വാഭാവം കൂടി ഉണ്ടെന്ന് ഞാൻ കരുതിയില്ല..ഇതിപ്പോ എത്രാമത്തെയാ ഞാൻ...നീ വിചാരിക്കുന്നതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല..നിന്റെ ആഗ്രഹത്തിനൊത്ത് ഞാൻ വഴങ്ങി താരനും പോകുന്നില്ല..." "അതേടി..ഇതെന്റെ സ്ഥിരം പരിപാടി തന്നെയാ..എന്നും ഓരോ വീട്ടിൽ കയറണം...പെണ്ണൊരുത്തിടെ ചൂട് പറ്റാതെ ഉറക്കം വരില്ല..പക്ഷെ ഇപ്പൊ എല്ലാത്തിനെയും മടുത്തു..ഒരു സുഖം കിട്ടുന്നില്ല...ഇപ്പൊ നീയുണ്ടല്ലോ..നിന്റെയീ ബോഡി സ്ട്രക്ചർ മതി മോളെ..കാണുമ്പോൾ തന്നെ എന്തൊരു സെക്സി ആണെന്ന് അറിയോ..." അവൻ അവളെ അടിമുടിയൊന്നു നോക്കി ചുണ്ട് കടിച്ചു വിട്ടോണ്ട് വല്ലാത്ത ഭാവത്തോടെ പറഞ്ഞു.. "ചേ.... "

അവൾക്ക് അറപ്പും വെറുപ്പുമൊക്കെ തോന്നാൻ തുടങ്ങിയിരുന്നു..അവളു റൂമിലേക്ക്‌ കയറി..ബെഡിൽ കിടക്കുന്ന പുതപ്പ് എടുത്തു ദേഹം പുതച്ചു നിന്നു..അവനും അവൾക്ക് പിന്നാലെ വന്നു..അവളുടെ കളി കണ്ടു അവന് ചിരി വന്നു..എന്നാലും അവനത് പുറത്തു കാണിച്ചില്ല..അവളെ ദേഷ്യം പിടിപ്പിക്കാനും ഇങ്ങനൊക്കെ ചെയ്യിപ്പിക്കാനും നല്ല സുഖമുണ്ടെന്ന് തോന്നി..അവൻ വീണ്ടും അവളെ തന്നെ നോക്കി നിന്നു.. "നീ എന്തിനാ ഇങ്ങനെ നോക്കുന്നെ.." അവന്റെ ചാര കണ്ണുകൾ കൊണ്ടുള്ള ആ നോട്ടം അവൾക്ക് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. "നീ എന്തിനാ ഇങ്ങനെ മൂടി പുതച്ചു നിക്കുന്നെ...ഞാൻ ഏതായാലും നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല.." "അതൊക്കെ പറയും..എന്നിട്ടും നോട്ടം കോഴിക്കൂടു കണ്ട കുറുക്കനെ പോലെ..നിന്റെ നോട്ടം ശെരിയില്ല..ഒട്ടും ശെരിയില്ല.." "എന്റെ നോട്ടത്തിനല്ലാ കുഴപ്പം.നിന്റെ ഡ്രെസ്സിനാ...ഒരു കുട്ടി പാന്റും അര കയ്യുള്ള കുപ്പായവും ഇട്ടു കിടന്നോളും മനുഷ്യൻമാരുടെ കണ്ട്രോൾ കളയാൻ... "

"അതിന് ഞാൻ അറിഞ്ഞോ കോളേജ് കിടു കിടെ വിറപ്പിക്കുന്ന കോളേജ് താരം അമൻ താജ് ഒരു വായിനോക്കി മാത്രല്ല..ഞെരമ്പ് രോഗി കൂടിയാണെന്ന്..." "അതേടി..ഞാൻ ഞെരമ്പ് രോഗി തന്നെയാ..നിനക്ക് നഷ്ടമൊന്നും ഇല്ലല്ലോ.." "എനിക്ക് നഷ്ടമൊന്നുമില്ല...നീയൊന്നു പോയി തന്നാൽ മതി.." "പോകാൻ വേണ്ടിയല്ല വന്നതെന്ന് പറഞ്ഞല്ലോ..." "അമൻ..പ്ലീസ്...വയ്യാ...ആകെ ഭ്രാന്ത് പിടിക്കുന്നു..സഹിക്കുന്നതിനും ഒരു പരിധിയുണ്ട്...സ്മാർട്ട്‌ ആവാം..ബട്ട്‌ ഓവർ സ്മാർട്ട്‌ ആവരുത്...നിന്നോടുള്ള ദേഷ്യവും വെറുപ്പും കൂടുന്നതേയുള്ളൂ...സോ പ്ലീസ്... " അവൾ അവന് മുന്നിൽ കൈ കൂപ്പി കാണിച്ചു.. "പ്ലീസോ...ആരിത്..ലൈല ജബീൻ തന്നെയോ..ആരുടെ മുന്നിലും യാചനയും അപേക്ഷയും ക്ഷമ പറച്ചിലുമൊന്നും ഇല്ലാത്ത തന്റേടി ആണല്ലോ...പ്രത്യേകിച്ച് ഈ എന്റെ മുന്നിൽ...ഇപ്പൊ എന്തുപറ്റി.." അവളൊന്നും മിണ്ടിയില്ല.അവനെ കടിച്ചു കീറാനുള്ള ദേഷ്യം വരുന്നുണ്ടായിരുന്നു..ശബ്ദം എടുത്താൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് അറിയാവുന്നോണ്ട് സഹിച്ചു പിടിച്ചു നിന്നു..

"ഓക്കേ..ഞാൻ പോകുവാ..അല്ലങ്കിലും നിന്നെ കെട്ടിപ്പിടിച്ചു കിടക്കാൻ വേണ്ടി വന്നത് ഒന്നുമല്ല..കാണണംന്ന് തോന്നി..വന്നു..കണ്ടു..ഇനി പോകുവാ..പക്ഷെ ഇത്രേം ദൂരം കഷ്ടപ്പെട്ട് വന്നിട്ട് വെറും കയ്യോടെ പോകുന്നത് എങ്ങനെയാ..." എന്ന് പറഞ്ഞോണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി..ആ നോട്ടം അത്ര പന്തി അല്ലന്നു തോന്നിയതും അവൾ അറിയാതെ രണ്ടടി പിറകിലേക്ക് നീങ്ങി പോയി..അവൻ അപ്പൊത്തന്നെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ദേഹത്തേക്ക് ചേർത്തു.. "ഇ..ഇനിയെന്താ..." അതുവരെയുണ്ടായിരുന്ന ധൈര്യം അവന്റെ പിടുത്തത്തിൽ ചോർന്നു പോകുന്നത് പോലെ തോന്നി അവൾക്ക്..ശരീരം മൊത്തം വിറ കൊള്ളാൻ തുടങ്ങിയിരുന്നു..അതവനു മനസ്സിലായി.. "പേടിക്കണ്ട...ഞാനൊന്നും ചെയ്യില്ലന്ന് പറഞ്ഞില്ലേ..അങ്ങനെ എന്തേലും ചെയ്യണമെന്നുണ്ടെങ്കിൽ എനിക്ക് എപ്പോഴേ ആവാമായിരുന്നു..ഞാൻ വരുമ്പോൾ ദേഹത്ത് പുതപ്പും ഇല്ലാതെ ചക്ക വെട്ടിട്ട പോലെത്തെ കിടത്തം ആയിരുന്നു...ഞാൻ പറഞ്ഞല്ലോ...

കാണാൻ തോന്നി..അതോണ്ടാ വന്നേ.. ഇപ്പോൾ ഞാൻ നിന്നെ ഒന്നും ചെയ്യില്ല..കാരണം നീയിപ്പോ ദുർബലയാണ്..നിന്റെ വീട്..നിന്റെ റൂം..എന്നിരുന്നിട്ടും നിനക്ക് എന്റെ നേർക്കൊന്നു ശബ്ദിക്കാൻ കൂടി കഴിയുന്നില്ല...അബലയായി നിക്കുന്ന നേരത്ത് നിന്റെ നേർക്ക് കൈ കരുത്ത് കാണിക്കാനല്ല എനിക്കിഷ്ടം..ഒന്നിനും കഴിയാതെ നിക്കുന്ന നേരം നോക്കി നിന്നെ തോൽപ്പിക്കാനോ ചവിട്ടി താഴ്ത്താനോ എനിക്ക് താല്പര്യമില്ല..അതല്ല ഏതു നേരവും നീ തൊട്ടു കളിക്കുന്ന എന്റെ ആണത്തം.. വീറോടെയും വാശിയോടെയും അങ്ങേയറ്റം ധൈര്യത്തോടെയും എനിക്ക് മുന്നിൽ നിൽക്കുന്ന നിന്നെ തോൽപ്പിക്കാനാണ് എനിക്കിഷ്ടം..ആ ലൈലയോട് യുദ്ധം ചെയ്തു ജയിക്കാനാണ് എനിക്കിഷ്ടം..അന്നും ഇന്നും ഞാൻ ഇഷ്ടപ്പെട്ടതു ആ ലൈലയെയാണ്...നിന്റെ കരുത്തുറ്റ മനസ്സിനെയാണ്..അല്ലാതെ എന്നെ കാണുമ്പോൾ നീയിപ്പോ പുതച്ചു മൂടിയ നിന്റെയീ ശരീരത്തിനെ അല്ലടി..കേട്ടോടീ.. " അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു..

അവളിലുള്ള പിടിവിട്ടു..അവൾക്ക് ഒരു നിമിഷം വേണ്ടി വന്നു അവൻ പറഞ്ഞതൊക്കെ മനസ്സിലാക്കി എടുക്കാൻ..അവൾ അവന്റെ മുഖത്തേക്ക് നോക്കി..ദേഷ്യം മാത്രം ആ മുഖത്ത്..അവൻ ജാക്കറ്റ് തുറന്നു പുസ്തകം എടുത്തു അവൾക്ക് നേരെ നീട്ടി..അവൾ വാങ്ങിച്ചില്ല..സത്യത്തിൽ കയ്യും കാലും അനങ്ങുന്നുണ്ടായിരുന്നില്ല..ആദ്യമായി അവന്റെ മുന്നിൽ ശരീരം തളർന്നു പോയി..അല്ല..അവന്റെ സംസാരത്തിനു മുന്നിൽ.. "പിടിക്കടീ.. " ഒരു അലർച്ച ആയിരുന്നു..അവൾ അറിയാതെ കൈ നീട്ടി വാങ്ങിച്ചു പോയി.. "ഇത് തരാനാണോ വന്നേ... " അവൾ പതുക്കെ ചോദിച്ചു.. "ആ..അതേ..ഇത് എന്റെ കൈയിൽ ഇരുന്നാൽ പ്രശ്നം നിനക്ക് തന്നെയാ..." "എനിക്കോ...?ഇതുവരെ സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ നീ abnormal ആണോന്ന്..ഇപ്പൊ ഉറപ്പായി..ഒരിക്കൽ ഇത് തരാൻ വേണ്ടി തട്ടത്തിൽ പിടിച്ചു വലിച്ചു..ഇപ്പൊ മതില് ചാട്ടം നടത്തിയിരിക്കുന്നു..." "ഒരൊറ്റ വീക്കങ്ങു വെച്ചു തന്നാൽ ഉണ്ടല്ലോ..നീ തന്നെ അല്ലേടി പുല്ലേ ഇതെന്റെ കയ്യിൽ വെച്ചു തന്നത്...

ചുമ്മാ മനുഷ്യൻമാരുടെ ഉറക്കം കളയാൻ വേണ്ടി..ഇത് മുന്നിൽ കാണുമ്പോൾ ഒക്കെ എനിക്ക് നിന്റെ ഈ പരട്ട മുഖം ഓർമ വരുന്നു..പിന്നെ കാണാതെ ഇരിക്കാൻ കഴിയില്ല..ഇന്ന് വന്നത് പോലെ ഇനി വരാൻ പറ്റോ..വരാൻ എനിക്ക് പേടി ഒന്നും ഉണ്ടായിട്ടല്ല...ഞാൻ പോയ ഉടനെ നീയീ കിളി വാതിൽ അടച്ചു കുറ്റിയിടും...ഇനി ഈ ജന്മത്തിൽ നീയിതു തുറക്കില്ല എന്നെ പേടിച്ച്..ഒരുകണക്കിന് നന്നായി..ഇത് നിനക്കുള്ള ഒരു പാഠം ആയിക്കോട്ടെ..ഇനിയെങ്കിലും കിടക്കുമ്പോൾ റൂം മൊത്തത്തിൽ ലോക്ക് ചെയ്യുമല്ലോ...എത്രയൊക്കെ തന്റെടി ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല..ഇങ്ങനൊരു അവസരത്തിൽ നിന്റെ ധൈര്യം ചോർന്നു പോകും ലൈല...ഇരുട്ടിൽ ആണൊരുത്തൻ മുറിയിലേക്ക് കയറി വന്നാൽ നിനക്കൊന്നും ചെയ്യാൻ കഴിയില്ല...നിനക്ക് എന്നല്ല..ഒരു പെണ്ണിനും..പ്രത്യേകിച്ച് ശരീരം ആഗ്രഹിച്ചു വരുന്നവൻ ആണെങ്കിൽ...കീഴ്പെടുത്തി കളയും..മനസ്സിലായോ... "

അവളൊന്നും മിണ്ടിയില്ല..മൗനം പാലിച്ചു നിന്നു..അവൻ പറഞ്ഞതൊക്കെ ശെരിയാണെന്ന് തോന്നി..തോന്നൽ അല്ല..ശെരിയാണ്.. "എന്തെടി...നാവ് ഇറങ്ങിപ്പോയോ.. " "ഇല്ലാ.. " "എന്നാൽ നീയൊരു കാര്യം ചെയ്...എന്നെയൊന്നു താജ് ന്നു വിളി..അത് കേട്ടിട്ടു വേണം പോകാൻ..." "ഇല്ലാ...ഞാൻ വിളിക്കില്ല..." "ഇല്ലേ.. " "ഇല്ലാ...എനിക്കൊന്നും പറ്റില്ല.." "ശെരി...എന്നാൽ പോകണോ വേണ്ടയോന്നു ഞാനൊന്നും കൂടി ആലോചിക്കട്ടെ... " എന്ന് പറഞ്ഞു അവൻ ബെഡിൽ ഇരിക്കാൻ നോക്കി..അവൾ സമ്മതിച്ചില്ല..കയറി അവന്റെ മുന്നിൽ നിന്നു.. "എന്തെടി... " "അമൻ...പോകാൻ നോക്ക്.." "വാശിയാണല്ലെ വിളിക്കില്ലന്ന്..പറയുമ്പോൾ അതൊന്നൂടെ കൂടുന്നല്ലെ..." "അതേ..വാശി തന്നെയാ...എന്റെ താല്പര്യം നോക്കിയാ ഞാൻ വിളിക്കുക...അല്ലാതെ നിന്റെ ഇഷ്ടം നോക്കിയല്ല അമൻ..നിന്റെ ഇഷ്ടം നോക്കി വിളിക്കുകയും പെരുമാറുകയും ചെയ്താൽ ഞാൻ ഞാനല്ലാതെയായി പോകും...എനിക്ക് ചില രീതികൾ ഉണ്ട്..ആർക്ക് വേണ്ടിയും അതൊന്നും മാറ്റാൻ ഞാൻ തയാറല്ലാ...നിന്നെ ഞാൻ അനുസരിക്കുമെന്നു നീ കരുതണ്ട.." "അപ്പോ ഒരിക്കലും നീ എന്നെ താജ് എന്ന് വിളിക്കില്ലേ... "

"അതു ഞാനൊരു തവണ പറഞ്ഞതാണല്ലോ..വിളിക്കാം..എന്നാണെന്നു അറിയോ...എലെക്ഷനിൽ നീ ജയിച്ചാൽ..ഒരു തെണ്ടിത്തരവും കാണിക്കാതെ നേരായ വഴിയിലൂടെ മത്സരിച്ചു ജയിച്ചാൽ മാത്രം.. നീ മുന്നയെ തോല്പിക്കുന്നത് ഒരു വോട്ടിനാണെന്നാൽ പോലും അത് നിന്റെ വൻ വിജയമായി ഏറ്റെടുത്തു അന്ന് നിന്നെ ഞാൻ നിന്റെ ഇഷ്ട പ്രകാരം താജ് എന്ന് വിളിച്ചിരിക്കും അമൻ...അതും നിന്നെ ഞാൻ അമൻന്ന് വിളിച്ചു തുടങ്ങിയ അത്രേം കോളേജുവാസികൾടെ മുന്നിൽ നിന്നും തന്നെ നിന്നെ താജ് എന്ന് വിളിച്ചു നിനക്ക് മുന്നിലുള്ള എന്റെ ആദ്യത്തെ തോൽവി ഞാൻ സമ്മതിച്ചു തരും അമൻ..." "വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം..ഇനി ഞാൻ വിജയക്കൊടി പറത്തുമ്പോൾ ഈ വാക്ക് എങ്ങാനും മാറി പോകുമോ..." "നീയല്ല ഞാൻ സെക്കന്റ്‌ നേരം വെച്ചു വാക്ക് മാറ്റി പറയാൻ..ഇത് ലൈലയാ...ഒരേയൊരു വാക്ക്..തല കൊയ്തെടുത്തെന്നാൽ പോലും വാക്ക് മാറ്റില്ല..നൽകിയ വാക്ക് പച്ചവെള്ളം തൊടാതെ വിഴുങ്ങി കളയില്ല...അങ്ങനെ ഒന്ന് ഉണ്ടായാൽ പിന്നെ നിനക്ക് തീരുമാനിക്കാം എന്തും.. അതല്ല..

നിന്നെ എട്ടു നിലയിൽ പൊട്ടിച്ചു മുന്നയാണ് വിജയ സ്ഥാനം കൈക്കലാക്കുന്നത് എങ്കിൽ പിന്നെ നീ നിന്റെ ഈ പ്രണയവും പറഞ്ഞു എന്റെ മുന്നിലേക്ക് വരരുത്..പ്രണയം എന്നല്ല..ഒന്നിനും...ഒരു കാര്യത്തിനും നീയെനിക്ക് കുറുകെ വന്നു പോകരുത്..ഇതും കൂടി ഓർത്ത് വെച്ചോ.. " " ok..challenge..ഞാൻ പോകുവാ..പറഞ്ഞത് മറക്കണ്ട..ലോക്ക് ചെയ്തു കിടക്കാൻ നോക്ക്.. " അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി..അവൻ ഇറങ്ങാൻ കാത്തു നിന്നെന്ന പോലെ അവൾ കിളി വാതിൽ അടച്ചു ലോക്ക് ചെയ്യാൻ ഒരുങ്ങി..പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ ബാൽക്കണിയിലേക്ക് നോക്കി..അവൻ അവിടെ നിന്നു നാലു ഭാഗത്തേക്കും നോക്കി തിരിഞ്ഞും മറിഞ്ഞും കളിക്കുന്നുണ്ട്.. "എങ്ങനെയാ വന്നേ... " "എന്റെ റൂമിൽ നിന്നും നിന്റെ റൂമിലേക്ക്‌ പാലം ഒന്നും വെച്ചിട്ടില്ല...അതോണ്ട് ഇന്ത്യൻ വ്യോമ സേനയുടെ സഹായം തേടി ഇവിടെ എത്തി..ഇനിയെന്തെങ്കിലും അറിയണോ..കതകടച്ചു പോയി കിടന്നു ഉറങ്ങടീ.." അവളപ്പോ തന്നെ അടച്ചു കുറ്റിയിട്ടു..അവൾക്ക് കാര്യം മനസ്സിലായിരുന്നു..മരം കയറി വന്നതാണ്..കയറിയത് പോലെ എളുപ്പമല്ല ഇറങ്ങാൻ..

അതാണ് ആ തിരിഞ്ഞും മറിഞ്ഞുമുള്ള കളി..അവന്റെ പുറം കയ്യിലെ തൊലി പോയി ചോര പൊടിയുന്നത് അവൾ കണ്ടിരുന്നു..കയറി വരുന്ന വെപ്രാളത്തിൽ കൈ മരത്തിൽ ഉരസിയത് അവൻ അറിഞ്ഞിട്ട് ഉണ്ടാകില്ല..മനഃപൂർവം ചോദിക്കാതെ നിന്നതാണ്..ചോദിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നിയില്ല..എത്ര കിട്ടിയാലും മതി വരുന്നില്ല..പിന്നേയും പിന്നെയും വലിഞ്ഞു കയറി വരുകയല്ലേ...കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയുമെന്നല്ലെ..പഠിക്കട്ടെ ഇനിയെങ്കിലും... അവൾ വന്നു ബെഡിലേക്ക് കിടന്നു..എത്രയൊക്കെ ഉറങ്ങാൻ നോക്കിയിട്ടും ഉറക്കം വരുന്നില്ല.. സങ്കടവും കരച്ചിലുമൊക്കെ വരുന്നുണ്ട്..എന്ത് ധൈര്യത്തിൽ ആയിരിക്കും അവൻ ഇങ്ങോട്ട് കയറി വന്നത്..അവൻ കയറിയത് സജാദ്ന്റെയോ ആ സ്ത്രീയുടെയോ മുറിയിലേക്ക് ആയിരുന്നെങ്കിലോ..അവരെ അവൻ നേരിട്ട് എന്നിരിക്കും..പക്ഷെ സനു..എനിക്ക് പകരം അവനായിരുന്നു അമനെ കാണുന്നത് എങ്കിൽ..സംശയിച്ചു പോകില്ലായിരുന്നോ സനു എന്നെ..ഞാനൊരു വൃത്തികെട്ടവൾ ആണെന്ന് വിചാരിക്കുമായിരുന്നില്ലേ..അവനും കൂടി എനിക്ക് എതിരെ ആകുമായിരുന്നില്ലേ..

എന്തിനാ റബ്ബേ നീയെന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ..കോളേജിലും വീട്ടിലും ഒരു സമാധാനവുമില്ല..അവിടെ ആ നാറി ആണെങ്കിൽ ഇവിടെ മനുഷ്യ മൃഗങ്ങളായ രണ്ടെണ്ണം..ആകെ കുറച്ചു സമാധാനം കിട്ടുന്നത് ഉറങ്ങുമ്പോൾ ആയിരുന്നു..ഇപ്പൊ അതും ഇല്ലാതെയായി.. സമ്മതിച്ചു തന്നിരിക്കുന്നു അമൻ ഞാൻ നിന്റെ ധൈര്യം..എല്ലാം കൊണ്ടും നീ ഞാൻ വിചാരിച്ചതിനേക്കാൾ മേലേയാണ്..പക്ഷെ നിന്റെ ആത്മ വിശ്വാസവും വാശിയും ധൈര്യവുമൊക്കെ എന്നോട് കാണിക്കുമ്പോൾ എനിക്ക് നഷ്ട പെടുന്നത് എന്റെ ജീവിതം തന്നെയാണെന്ന് നീയറിയുന്നില്ല..എന്റെ സമാധാനവും ജീവിതവും തകർക്കാൻ വേണ്ടി വരരുതെന്ന് നിന്റെ മുന്നിൽ വന്നു കണ്ണ് നിറച്ചു യാചിക്കാൻ എനിക്കും കഴിയുന്നില്ല..അതെന്റെ തോൽവിയായി പോകുമോ എന്നൊരു ഭയം.. അവൾ കണ്ണുകൾ ഇറുക്കി അടച്ചു..രണ്ട് കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകാൻ തുടങ്ങി.. അവൾ പുതപ്പ് വലിച്ചു കയറ്റി തിരിഞ്ഞു കിടന്നു..എന്തെന്ന് ആയിട്ടും ഉറക്കം വരുന്നില്ല..അവന്റെ നോട്ടവും സംസാരവും തന്നെ കണ്ണിൽ തെളിയുന്നു.. അവൾ പുതപ്പ് മാറ്റി ശരീരത്തിലേക്ക് നോക്കി..ഇന്ന് എന്തായിരിക്കും നോക്കിട്ടുണ്ടാവുക...

അതിന് എന്താ കാണുന്നെ..ബോർ ഒന്നും ഇല്ലല്ലോ.. കുട്ടി പാന്റും അര കൈ കുപ്പായവും..നാറി...ഒളിഞ്ഞു നോക്കാൻ വന്നതും പോരാ..ഓന്റെയൊരു വർത്താനം... അവനെന്താ..പറഞ്ഞാൽ മതിയല്ലോ..മനുഷ്യൻമാർക്ക് ഇവിടെ ചൂടെടുത്തിട്ട് സഹിക്കാൻ മേലാ..ഏസിയുണ്ട്..വർക്ക്‌ ചെയ്യുന്നില്ല..അല്ല..കേടാക്കി വെച്ചതാണ് മനഃപൂർവം എന്റെ എളെയുമ്മയെന്നു പറയുന്ന ആ സ്ത്രീ..ഞാൻ സുഖിച്ചു ഉറങ്ങണ്ടന്നു കരുതി..ഉള്ളതിൽ ഏറ്റവും ചെറിയ മുറി..ഫാനിന് ആണെങ്കിൽ കാറ്റും കുറവ്..കുറച്ചു കാറ്റു വന്നോട്ടെന്നു കരുതിയ കിളിവാതിൽ തുറന്നു വച്ചേ..അപ്പോഴേക്കും വന്നോളും ഓരോ മാരണം..ചൂട് എടുത്തു ചത്താലും സാരമില്ല..ഇനിയീ ജന്മത്തിൽ ഞാനത് തുറന്നു വെക്കില്ല...അവനായത് കൊണ്ടായി..ഒരുപക്ഷെ അവൻ പറഞ്ഞത് പോലെ വേറെ വല്ലവരും ആയിരുന്നെങ്കിലോ..ആ ആസിഫ് ആയിരുന്നെങ്കിൽ അവൻ പറഞ്ഞത് പോലെത്തന്നെ ഇപ്പൊ പല്ലും നഖവും മാത്രമേ ബാക്കി ഉണ്ടാവുമായിരുന്നുള്ളൂ.. ** ഹൂ..എന്തൊരു ചൂട് ആയിരുന്നു അവിടെ..ബംഗ്ലാവ് പോലെത്തെ വീട് ഉണ്ടായിട്ടും എന്താ കാര്യം..റൂമിലൊരു ac ഇല്ലാ..ഫാൻ ആണെങ്കിൽ ജാമ്പവാന്റെ കാലത്തേതും..എങ്ങനെ കിടക്കുന്നു

അവൾ അതിന്റെ ഉള്ളിൽ..അത്രയൊക്കെ ചൂട് ആയിട്ടും പോത്ത് പോലത്തെ ഉറക്കമാണ്..ഭയങ്കരം.. അവൻ ജാക്കറ്റ് ഊരി എറിഞ്ഞു ബെഡിലേക്ക് മറിഞ്ഞു.. എങ്ങനൊക്കെ കിടന്നിട്ടും ഉറക്കം വരുന്നില്ല..കണ്ണ് അടച്ചാൽ അവളുടെ മുഖവും രൂപവും മാത്രം.. കോളേജിലേക്ക് വരുമ്പോൾ പിച്ചക്കാരിയെ പോലെയും വീട്ടിൽ കിടന്നുറങ്ങുമ്പോൾ ബോളിവുഡ് ഹീറോയിനെ പോലെയും..ഒരു റയർ പീസ് തന്നെ..ഒന്ന് നോക്കിയാൽ ഇങ്ങനെ തന്നെയാ നല്ലത്..ഇതാകുമ്പോൾ ആ മൂരാച്ചിടെ അഴക് ഞാൻ മാത്രല്ലേ കണ്ടുള്ളു..കോളേജിലേക്ക് ഈ കോലത്തിലാണ് വരുന്നതെങ്കിൽ ബാക്കിയുള്ള വായിനോക്കികളും കൂടി കണ്ടു വെള്ളം ഇറക്കാൻ നിന്നേനെ..അല്ലാതെ തന്നെ ജൂനിയർ സീനിയർ എന്ന് വേണ്ട സകലതും അവളുടെ പിന്നാലെ തന്നെയാണ്...അവൾക്ക് സ്വന്തം ശരീരത്തിനെക്കുറിച്ച് ഇത്തിരിയൊക്കെ ബോധം ഉള്ളതോണ്ട് എന്റെ കൈക്ക് പണി കുറഞ്ഞു കിട്ടുന്നു..

എന്നാലും കോളേജിലേക്ക് വരുന്ന രൂപം കണ്ടാൽ ആരും പറയില്ല ഇത്രേം വല്യ വീട്ടിലെ പെണ്ണാണെന്ന്..അഷ്‌ടിക്ക് വകയില്ലാത്തവൾ ആണെന്നെ പറയുള്ളു..ബെഡ് റൂം കണ്ടാലും അതേ പറയുള്ളു..അവളാ വീട്ടിലെ വേലക്കാരിയാണെന്ന്...എത്രയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചാലും ഒന്നും മനസ്സിലാവുന്നില്ലല്ലോ അവളെക്കുറിച്ച്.. രൂപത്തിലെ ഇതൊക്കെ പറയുള്ളു..ഭാവത്തിൽ പറയില്ലാ..ആ ഹുങ്കും ജാടയുമൊക്കെ അമേരിക്കൻ പ്രസിഡന്റ്റെ മോളെയും കടത്തി വെട്ടും.. പറഞ്ഞിട്ട് കാര്യല്ല..ഇഷ്ടപ്പെട്ടു പോയില്ലേ...ഇനി സഹിക്കേ വഴിയുള്ളൂ.. ഇനിയുള്ളതു challenge..എന്ത് തറ വേല കാണിച്ചിട്ട് ആയാലും ജയിച്ചേ പറ്റുള്ളൂ..അല്ലങ്കിൽ വേണ്ടാ..അന്തസ് ആയി തന്നെ ജയിക്കണം..ഏതായാലും ജയിക്കണം..ജയിച്ചേ പറ്റുള്ളൂ..എന്നിട്ടു വേണം അമൻന്നു വിളിക്കുന്ന അവളുടെ നാവു കൊണ്ട് താജ് എന്ന് വിളിപ്പിക്കാൻ..അങ്ങനെ ആദ്യത്തെ തോൽവി അവൾക്ക് സമ്മാനിക്കണം..പിന്നേയും തോല്പിക്കണം..അങ്ങനെ തോൽപിച്ചു തോൽപിച്ചു എനിക്ക് അവളെ സ്വന്തമാക്കണം...സ്വന്തമാക്കിയിരിക്കും ഭദ്രകാളി നിന്നെ ഞാൻ..എന്നിട്ടു വേണം നിന്നെ എനിക്ക് ഇവിടെയിട്ടു പെരുമാറാൻ..

ഏറ്റവും കുറഞ്ഞത് ഒരു നൂറ് ഗർഭമെങ്കിലും ഉണ്ടാക്കുമെടി നിനക്ക് ഞാൻ..അപ്പോഴേ എന്റെ വാശിയും ദേഷ്യവുമൊക്കെ കെട്ടടങ്ങുള്ളൂ.. ** പിറ്റേ ദിവസം ആയിട്ടും അവൾക്ക് നടുവിന്റെ വേദന കുറഞ്ഞില്ല.. ഹൂ..പപ്പടം പൊടിച്ചതു പോലെയാ നാറി പിടിച്ചെന്റെ നടു പൊടിച്ചേ...ഇതിനൊക്കെ ഉള്ളത് നിനക്ക് ഞാൻ തരുമെടാ.. "നീയെന്താ മണ്ണ് കിളക്കാൻ പോയിനോ.. " നടുവും ഉഴിഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് കയറി വരുന്ന അവളെക്കണ്ടു നുസ്ര ചോദിച്ചു.. "അതായിരുന്നെങ്കിൽ ഇതിനെക്കാൾ ഭേദം ഉണ്ടായേനെ...ഇതിപ്പോ വാരി എല്ലു പൊടിഞ്ഞു പോയെന്നാ തോന്നുന്നെ... " "അതിനിപ്പോ എന്താ പറ്റിയെ..വീണോ... " "ഒന്നുല്ലടീ..ഒന്ന് നടു ഉളുക്കിയതാ.." "മ്മ്..മ്മ്...ഈ ഉളുക്കൽ അത്ര പന്തിയായി തോന്നുന്നില്ലല്ലോ മോളെ... " "ഒന്ന് പോടീ ദജ്ജാലെ...മനുഷ്യൻമാരു ഇവിടെ ചാകാൻ കിടക്കാ..അതിന്റെ ഗ്യാപ്പിൽ വന്നാ അവളുടെ സ്കോർ അടിക്കല്...മിണ്ടാതെ പൊക്കോ അവിടെന്ന്.. " "അല്ലടി...എന്തായിപ്പോ ഒരു മാറ്റം.. " രണ്ട് ദിവസമായി അവളെ സ്കാഫിൽ കാണുന്നതോണ്ടു നുസ്ര ചോദിച്ചു.. "ആരാ മോളെ ഒരു മാറ്റം ആഗ്രഹിക്കാതെ... " അവൾ വന്നു സീറ്റിൽ ഇരുന്നു...കുറച്ചു നോട്സ് എഴുതി എടുക്കാൻ ഉള്ളതോണ്ട് നുസ്രയുടെ നോട് വാങ്ങിച്ചു എഴുതാൻ തുടങ്ങി... കാതു തുളപ്പിക്കുന്ന ശബ്ദത്തിൽ ജിപ്സി ഗേറ്റ് കടന്നു വന്നു നിന്നതും അവൾ ചെവിയും പൊത്തി പിടിച്ചു അവനെയും പ്രാകിക്കൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി.. ജിപ്സിയിൽ നിന്നും ഇറങ്ങിയ അവനെക്കണ്ടു അവളൊരു നിമിഷം അത്ഭുതപ്പെട്ടു നിന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story