ഏഴാം ബഹർ: ഭാഗം 60

ezhambahar

രചന: SHAMSEENA FIROZ

അവൾ നെഞ്ചിടിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.അവൻ അവളുടെ വായിന്ന് ഐസ് എടുത്തു കളഞ്ഞു.അവൾ എന്തെങ്കിലും ഒന്ന് പറയാൻ വായ തുറക്കുന്നതിന് മുൻപേ അവൻ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു ചുണ്ടുകൾ അവളുടെ ചോര ചുണ്ടുകളിലേക്ക് ചേർത്തു.അവന്റെ നോട്ടത്തിൽ അവൾ അത് പ്രതീക്ഷിച്ചിരുന്നു. എന്നാലും ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല.കൈ രണ്ടും കുടഞ്ഞു അവൾ ആവുന്ന പോലെ കുതറി.പക്ഷെ അവൻ അനങ്ങിയില്ല.അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു ആ വായിലും ചുണ്ടിലും പടർന്നിരിക്കുന്ന മുഴുവൻ മധുരവും നുണഞ്ഞു എടുക്കാൻ തുടങ്ങി.അവളിലെ എതിർപ്പ് അടങ്ങുന്നത് അവൻ അറിഞ്ഞു.പതിയെ അവളുടെ കൈകൾ മോചിപ്പിച്ചു.ബുൾസൈ പോലെ പുറത്തേക്ക് തള്ളി വന്ന അവളുടെ കരിനീല മിഴികൾ കൂമ്പി അടഞ്ഞു.ഒരു ആശ്രയത്തിനെന്ന പോലെ അവളുടെ കൈ വിരലുകൾ അവന്റെ മുടിയിഴകളിൽ കോർത്തു.ഐസിന്റെ മധുരത്തിനൊപ്പം അവളുടെ ഉമിനീരിൻറെ ഉപ്പുരസം കൂടി വായയിലേക്ക് കൂടി കലർന്നു വല്ലാത്തൊരു അനുഭൂതി ഉണ്ടായതും അവന്റെ കൈകൾ അവൻ പോലും അറിയാതെ അവളിൽ പരതി നടന്നു.

കൊതി തീരുന്നതു വരെ ആ തേൻ മധുരം നുകർന്നതിന് ശേഷമാണ് അവൻ തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ നിന്നും അടർത്തി എടുത്തത്..അവന്റെ തീവ്ര ചുംബനം അവളിൽ വിയർപ്പ് പൊടിയിച്ചു.പതിയെ മിഴികൾ തുറന്നു അവനെ നോക്കി.അവൻ ചൂണ്ടു വിരൽ കൊണ്ടു അവന്റെ ചുണ്ടുകൾ തുടക്കുന്നത് കണ്ടു.ഉടനെ അവൻ അവളെ നോക്കി.അവൾ അപ്പൊത്തന്നെ മിഴികൾ താഴ്ത്തി കളഞ്ഞു.അവൻ ഒരു ചിരിയോടെ പോക്കറ്റിൽ നിന്നും കർചീഫ് എടുത്തു അവളുടെ ചുണ്ടും മുഖവും സ്കാഫുമൊക്കെ തുടച്ചു കൊടുത്തു. "ശെരിയാ നീ പറഞ്ഞത്.ആ ഐസിന് നല്ല ടേസ്റ്റാ.. " അവൻ കുസൃതിയോടെ പറഞ്ഞു. അവളുടെ മുഖം വീർത്തു.അവനെ കനപ്പിച്ചു ഒന്ന് നോക്കി.. "ബ്രോ...ഒരെണ്ണം കഴിക്ക്..സൂപ്പർ ടേസ്റ്റ്.. " കൊണ്ടു പോടാ പിശാശ്ശെ അവിടെന്ന്..നീയും നിന്റെ ഒരു ഐസും.ഇവിടെ ഒരു ഐസ് കൊണ്ടു ഉണ്ടായത് തന്നെ താങ്ങാൻ മേലാ..അപ്പോഴാ അടുത്തത്.. തെണ്ടി..കറക്റ്റ് സമയത്ത് എത്തിക്കോളും മനുഷ്യൻമാർക്കുള്ള പണിയും ആയിട്ട്..

കയ്യിൽ രണ്ടു ഐസുമായി ഓടി വന്ന സനുവിനെ കണ്ടു അവൾ മുഖം ചുളിച്ചു പിറു പിറുത്തു.. "വേണ്ട മോനെ..ഞാൻ കഴിച്ചു.. ഇതിനേക്കാൾ മധുരമുള്ള ഐസ് തന്നെ നുണഞ്ഞു ഞാൻ.. " പറഞ്ഞത് സനുവിനോട് ആണെങ്കിലും താജ്ൻറെ നോട്ടം അവളിൽ ആയിരുന്നു..അതും വല്ലാത്തൊരു നോട്ടം.അവൾക്ക് ആകെ എന്തോ പോലെയായി. രണ്ടിന്റെയും മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി ഇരുന്നു. "ങേ..അതെപ്പോ..എവിടുന്ന്..ഐസ് വണ്ടി ഇതിലേ വന്നായിരുന്നോ.. ഏയ്‌..ഇല്ലല്ലോ..ഞാൻ ഇപ്പൊ അവിടുന്ന് വന്നല്ലേ ഉള്ളു.. " സനു ഒന്നും മനസ്സിലാകാതെ താജ്നെ നോക്കി.. "എന്തിനാ മുത്തേ ഐസ് വണ്ടി വരുന്നത്..എനിക്ക് വേണ്ടത് ഒക്കെ ഇവിടെ ഇരിക്കയല്ലേ..ദേ എന്റെ തൊട്ടു മുന്നിൽ.. " അന്നേരവും താജ്ൻറെ നോട്ടം അവളിൽ തന്നെ..അവന്റെ കുസൃതി നിറഞ്ഞ സംസാരത്തേക്കാൾ അവൾക്ക് നേരിടാൻ വയ്യാത്തത് ആ നോട്ടമാണ്.അവൾ അടിമുടി വിയർക്കാൻ തുടങ്ങി. "ഈ താജ് ഇത് എന്തൊക്കെയാ പറയണേ..എനിക്കൊന്നും മനസ്സിലാകുന്നില്ല.. " സനുവിന്റെ മുഖം ചുളിഞ്ഞു.. "ഞാൻ മനസ്സിലാക്കി തരാം..ഇങ്ങ് വാ.." താജ് സനുവിനെ പിടിച്ചു അടുത്തിരുത്തി.

ലൈല അപ്പൊത്തന്നെ മുഖം ഉയർത്തി താജ് നെ നോക്കി വേണ്ടാന്നുള്ള അർത്ഥത്തിൽ ദയനീയമായി തലയാട്ടി.താജ് അതൊന്നും കാര്യമാക്കിയില്ല.സനുവിന്റെ തോളിലൂടെ കയ്യിട്ടു. "നീ ഐസ് വാങ്ങിക്കാൻ പോയില്ലേ.. അപ്പൊ ഞാൻ നിന്റെ ലൈലൂൻറെ..... " ബാക്കി പറയാൻ അനുവദിച്ചില്ല. അവൾ വേഗം അവന്റെ വായ പൊത്തി പിടിച്ചു.. "വേണ്ടാ..നാണം കെടുത്തല്ലേ.. " അവൾ പതുക്കെ പറഞ്ഞു.ആ കണ്ണുകൾ കെഞ്ചുന്നത് അവൻ അറിഞ്ഞു.ഒരു ചിരിയോടെ അവളുടെ കൈ എടുത്തു മാറ്റി.. എന്നിട്ട് സനുവിനെ നോക്കി.അവൻ കണ്ണ് രണ്ടും കൂർപ്പിച്ചു തങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുന്നത് കണ്ടു. "എന്തെടാ..? " "അതാ എനിക്കും ചോദിക്കാൻ ഉള്ളേ..എന്താ..? ഞാൻ വിചാരിച്ചു ഇവൾക്ക് മാത്രമാ പിരി ലൂസ് എന്ന്..ഇതിപ്പോ താജ്ന്റേതും ലൂസ് ആണല്ലേ.. " "അല്ലടാ പിശാശ്ശെ..ഞാൻ ഫുൾ ടൈറ്റാ..ഡബിൾ ടൈറ്റ്..നീ ഐസ് വാങ്ങിക്കാൻ പോയപ്പോൾ ഞാൻ നിന്റെ ലൈലൂൻറെ ഐസ് കഴിച്ചെന്നു പറയുവായിരുന്നു.. " "ഉവ്വ് ഉവ്വെയ്..എനിക്കൊന്നും മനസ്സിലാകുന്നില്ലന്ന് വിചാരിക്കണ്ട രണ്ടും.." സനു രണ്ടുപേരെയും ഒന്ന് ഇരുത്തി നോക്കി.. "എന്ത് മനസ്സിലാകുന്നില്ലന്ന്.." ചമ്മലും നാണക്കേടുമൊക്കെ കളഞ്ഞു ലൈല സനുവിനെ നോക്കി കണ്ണുരുട്ടി..

"നീ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട മോളെ..ഞാൻ അങ്ങോട്ട്‌ പോകുമ്പോഴേ താജ്ൻറെ മടിയിലേക്ക് വീണത് ആണല്ലോ നീ.. ഇതുവരെ എണീക്കാൻ ആയില്ലേ നിനക്ക്..ഇങ്ങനെ ഒട്ടിചേർന്നു ഇരുന്നു രണ്ടിനും ഇവിടെ എന്തായിരുന്നു പണിയെന്ന് എനിക്ക് മനസ്സിലായി എന്ന് പറഞ്ഞതാ.. ഞാൻ വരുമ്പോൾ പൊട്ടൻ കടിച്ചത് പോലെ അല്ലായിരുന്നോ നിന്റെ ഇരുപ്പ്.. " സനു ലൈലയെ നല്ല പോലെ വാരി എടുത്തു.അന്നേരമാ അവന്റെ മടിയിലാ താൻ എന്ന ബോധം അവൾക്ക് വരുന്നത് തന്നെ.വേഗം എഴുന്നേറ്റു മാറി നിന്നു. രണ്ടിനെയും നോക്കിയതേയില്ല. മുഖം കേറ്റി വെച്ചു രണ്ടു കയ്യും കെട്ടി നിന്നു കടലു നോക്കാൻ തുടങ്ങി. "മോനെ..പൊട്ടൻ അല്ല..ഞാനാ കടിച്ചത്.." താജ് സനുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു. "രണ്ടും ഒരുപോലെയാ..വ്യത്യാസം ഒന്നുമില്ല.." സനു പല്ല് ഇളിച്ചു.. "പോടാ പട്ടി.. " "സെയിം ടൂ യു ബ്രോ.. " "എടാ നിന്നെ ഞാൻ ഇന്ന്.. " താജ് എണീറ്റു സനുവിനെ തൂക്കി എടുത്തു വെള്ളത്തിൽ കൊണ്ടു പോയി ഇട്ടു.സനു വിട്ടില്ല..താജ്ൻറെ കാലേ പിടിച്ചു വലിച്ചു താജ്നേം വെള്ളത്തിലേക്ക് ഇട്ടു.

പിന്നെ ഒരൊന്നൊന്നര കളിയായിരുന്നു രണ്ടും തമ്മിൽ.ആകെ മറിയലും തിരിയലും നിരങ്ങലുമൊക്കെ. അവളൊരു ചിരിയോടെ രണ്ടു പേരെയും നോക്കി തീരത്തിരുന്നു.. സനു അവളെ ഒപ്പം കളിക്കാൻ വിളിച്ചു.അവൾ ഇല്ലന്ന് പറഞ്ഞു. അവളേം വിടാനുള്ള ഭാവം ഇല്ലായിരുന്നു അവന്..അങ്ങനെ പറഞ്ഞാൽ പറ്റില്ലന്നും പറഞ്ഞു വെള്ളത്തിന്ന് എണീറ്റു വന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. അവൻ നിർബന്ധിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഒഴിയാൻ തോന്നിയില്ല.അവന്റെ ഒപ്പം വന്നു വെള്ളത്തിലേക്ക് ചാടാൻ നിന്നതും താജ് വേണ്ടാന്ന് പറഞ്ഞു തടഞ്ഞു.. "അതെന്തെ..? " സനു താജ്നെ നോക്കി.. "നനഞ്ഞാൽ അവൾക്ക് ഞാൻ എന്റെ ഷർട്ട്‌ കൊടുക്കണം.. അതിപ്പോ നനഞ്ഞിട്ടാ ഒള്ളെ..കാർ അല്ല..ബുള്ളറ്റിലാ വന്നെ..നനഞ്ഞു ഒട്ടിയാൽ എങ്ങനെ പോകും.. അതോണ്ട് വേണ്ടാ...പോയി അവിടെ സൈഡിൽ എങ്ങാനും ഇരിക്കടീ.. " താജ് അവളെ നോക്കി പേടിപ്പിച്ചു. നേരത്തെത്തെ അവന്റെ ചെയ്ത്തും സംസാരവുമൊക്കെ കാരണം അല്ലാതെ തന്നെ അവളുടെ മുഖം വീർത്തിട്ടായിരുന്നു ഉള്ളേ.ഇപ്പൊ ഒന്നൂടെ വീർത്തു.രണ്ടിനെയും നോക്കിയില്ല.ഒരു സൈഡിൽ ഇരുന്നു വേറെ എങ്ങോട്ട് ഒക്കെയോ നോക്കിക്കൊണ്ട് സമയം കളഞ്ഞു. ** "സ്വർണമോ വെള്ളിയോ അല്ല ഞാൻ നിന്നോട് ചോദിച്ചത്..

നിന്റെ പ്രണയം മാത്രമാണ്..എന്നിട്ടും നീ എന്നെ വിട്ടു ദൂരെ പോയി കളഞ്ഞു.." റൂമിലേക്ക്‌ കയറുമ്പോൾ തന്നെ അവൻ കേട്ടു അവളുടെ സാഹിത്യം.. "അത് ഞാൻ നിന്നോട് അല്ലേടി പറയേണ്ടത്.. " അവൻ കതകടച്ചു വന്നു ബെഡിലേക്ക് ഇരുന്നു. "ഞാൻ പറഞ്ഞത് അല്ല.. വായിച്ചതാ..." കമിഴ്ന്നു കിടക്കുന്നവൾ തനിക്ക് അടിയിൽ മലർത്തി വെച്ചിരിക്കുന്ന പുസ്തകം എടുത്തു എഴുന്നേറ്റു ഇരുന്നു അവനെ നോക്കി.. "സത്യം പറാ..നീ ആർക്ക് ജനിച്ചതാടി..നിന്റെ ഉമ്മാക്കോ അതോ മാധവിക്കുട്ടിക്കോ..? ഏതു നേരം നോക്കിയാലും എഴുത്തും കുത്തും വായനയും...വായിച്ചു വായിച്ചു നിനക്ക് മടുത്തില്ലേലും നിന്റെ വായന കണ്ടു കണ്ടു എനിക്ക് മടുത്തു.. അല്ലടി..ഒരു സംശയം ചോദിക്കട്ടെ.. ഇക്കണ്ട പ്രണയ സാഹിത്യം മുഴുവനും വായിച്ചിട്ടും നീ എന്തെടി ഇങ്ങനെയൊരു മൂരാച്ചിയായി പോയത്..ഒരു ഇത്തിരി എങ്കിലും പ്രണയം..എവിടുന്ന്..കോപ്പ്.." അവന്റെ മുഖത്ത് ദേഷ്യം.അത് കണ്ടു അവൾ ചിരിക്കാൻ തുടങ്ങി. "ദേ..ഇളിക്കല്ലേ..ഒരൊറ്റ ഒന്ന് വെച്ചു തന്നാൽ ഉണ്ടല്ലോ..?" "തുടങ്ങി..ഒന്നും രണ്ടും പറഞ്ഞു എന്നോട് വഴക്ക് ഇട്ടോളാമെന്ന് നിനക്ക് വല്ല നേർച്ചയും ഉണ്ടോ.. ഇപ്പൊ എന്ത് ഉണ്ടായിട്ടാ ഈ ദേഷ്യം..എനിക്ക് പ്രണയം ഇല്ലാത്തത് കൊണ്ടോ..എന്നാൽ കേട്ടോ..എനിക്ക് പ്രണയമൊക്കെ ഉണ്ട്.."

"ആരോട്..?" അവന്റെ മുഖം തെളിഞ്ഞു. കണ്ണുകളിൽ ആകാംഷ നിറഞ്ഞു. "പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടില്ല.." "ഇഷ്ടപ്പെടും..നീ പറാ.." അവൻ നീങ്ങി അവളുടെ അരികിലേക്ക് ഇരുന്നു. "കാണുന്നില്ലേ നീ.. പുസ്തകങ്ങളോട്..വായനയോട്..എഴുത്തിനോട്..പിന്നെ പൂക്കൾ മരങ്ങൾ പക്ഷികൾ കടല് കര..അങ്ങനെ ഒരുപാ...." പറഞ്ഞു തീർന്നില്ല.അതിന് മുന്നേ അവൻ നിർത്തടീന്നൊരു അലർച്ചയായിരുന്നു.. "ഇതാ ഞാൻ പറഞ്ഞെ നിനക്ക് ഇഷ്ടപ്പെടില്ലന്ന്.." "മിണ്ടരുത് നീ..മനുഷ്യൻമാരെ മണ്ടന്മാരാക്കുന്നോ..?" "അത് ഞാനായി ആക്കണോ.. ആൾറെഡി ആണല്ലോ.. " അവൾക്ക് ചിരി വരാൻ തുടങ്ങിയിരുന്നു.. "നിന്നോടാ പറഞ്ഞത് മിണ്ടരുത് എന്ന്..മരം പക്ഷി ആന ആട് കടുവ.. നീയൊക്കെ ഇവിടെയൊന്നും അല്ലടി ഏതോ കാട്ടുജാതിക്കാരുടെ ഇടയിൽ ജനിക്കേണ്ടതായിരുന്നു.. പറഞ്ഞു കേട്ടിടത്തോളം നിന്റെ ഉപ്പയും ഉമ്മയും നല്ല ആൾക്കാരാ.. പക്ഷെ അവർക്ക് ഒരു തെറ്റ് പറ്റിപ്പോയി..വല്യ തെറ്റ്..അത് നീയാ..പിശാശ്..ലോകത്തുള്ള സകലതിനോടും പ്രേമമാ അവൾക്ക്..എന്നാലോ പ്രണയിച്ചു പിന്നാലെ നടക്കുന്ന ആണൊരുത്തനോട് ഒരു മണ്ണാങ്കട്ടയുമില്ല..

പിശാശ് അല്ലടി നീ.. മൂരാച്ചിയാ മൂരാച്ചി..ചുക്കിനും കൊള്ളില്ല ചുണ്ണാമ്പിനും കൊള്ളില്ല..ശവം.." അവനു വല്ലാതെ ദേഷ്യം വന്നിരുന്നു. വായിൽ വരുന്നതൊക്കെ പറയാനും അവളെ തെറി വിളിക്കാനും തുടങ്ങി.പക്ഷെ അവൾ തിരിച്ചു ഒന്നും പറഞ്ഞില്ല. ശാന്തയായിരുന്നു.തികച്ചും ശാന്ത.. അവൾക്ക് ഏറ്റവും ഇഷ്ടം അവന്റെ ദേഷ്യമാണ്.അവനെ ദേഷ്യം പിടിപ്പിക്കുന്നത് ഇപ്പോൾ ഒരു രസമാണ്.ചെറുചിരിയോടെ അവനെ നോക്കി ആ ദേഷ്യം ആസ്വദിച്ചു കൊണ്ടിരുന്നു.. അവളുടെ നോട്ടം അവൻ കണ്ടു.. ഒപ്പം ആ കണ്ണുകളിൽ ചിരിയ്ക്കൊപ്പം വിരിഞ്ഞ പ്രണയവും.അവൻ ഒന്നും പറയാൻ നിന്നില്ല.ഉടനെ അവളുടെ അരയിലൂടെ കയ്യിട്ടു പിടിച്ചു തന്നിലേക്ക് ചേർത്തു.പെട്ടെന്ന് ആയത് കൊണ്ടു അവളൊന്നു ഞെട്ടി. പക്ഷെ ദേഷ്യമൊന്നും വന്നില്ല.. ശാന്തയായി തന്നെ അവന്റെ മുഖത്തേക്ക് നോക്കി.. "The calmness of your face is solace to my heart.. " അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.. "എന്തോ..എങ്ങനെ..അപ്പൊ മലയാളം സാഹിത്യത്തിനോട് മാത്രമാണ് അലർജി അല്ലേ..

ഉള്ളിലൊരു ഷേക്ക്‌സ്പിയർ ഉണ്ട്.. അല്ലേ മുത്തേ.. " അവൾ ചിരിച്ചോണ്ട് അവനെ പിടിച്ചു തള്ളി.അവൻ ടീന്നും വിളിച്ചു വരുന്നതിനു മുന്നേ കട്ടിലിലേക്ക് ചാരി മടിയിൽ ഉള്ള പുസ്തകം എടുത്തു അതിലേക്കു കണ്ണും നട്ടിരുന്നു.എന്ത് കൊണ്ടോ ഇന്നാദ്യമായി അവളുടെ ദേഷ്യത്തിനപ്പുറം ആ ശാന്തത അവന്റെ മനസ്സിൽ കയറിപ്പറ്റി.അത് കൊണ്ടാണ് ആ കണ്ണുകളിൽ നോക്കി അങ്ങനെ പറഞ്ഞതും..കുറച്ച് നേരം കൂടെ ആ ശാന്തത കാണണമെന്ന് തോന്നി അവന്.അത് കൊണ്ടു ചൊറിയാൻ ഒന്നും പോയില്ല. ഇത്തിരി നേരം അവളെ നോക്കിയിരുന്നു..ആ മുഖത്തേക്ക് നോക്കി നോക്കി ഇരിക്കുമ്പോഴാ മനസ്സ് കൈ വിട്ടു പോകുന്നത്. അടുത്ത് ചെന്നു ചൊറിയാനും മാന്താനും പിടിക്കാനും ഉമ്മ വെക്കാനുമൊക്കെ തോന്നും..ആ അവസാനം തോന്നിയത് അവൻ അപ്പാടെ കുഴി കുത്തി കളഞ്ഞു. വൈകുന്നേരം നല്ല കനത്തിൽ ഒരു കിസ്സ് അടിച്ചതാ.അതുകൊണ്ട് ഇപ്പം ആ ആഗ്രഹമേ വേണ്ടാ.പെണ്ണ് പിന്നെ മുഖത്ത് നോക്കാതെയാകും. അവൻ പതുക്കെ നീങ്ങി അവളുടെ അരികിൽ ഇരുന്നു അവളുടെ തോളിലൂടെ കയ്യിട്ടു.അവളുടെ മുഴുവൻ ശ്രദ്ധയും വായനയിൽ ആയിരുന്നു.

അതിന്റെ ഇടയിൽ ഒന്ന് തല ചെരിച്ചുയർത്തി എന്താന്നുള്ള ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.അവൻ ഒന്നുമില്ലന്ന് കണ്ണടച്ച് കാണിച്ചു. അവൾ വീണ്ടും പുസ്തകത്തിലേക്ക് കണ്ണ് നട്ടു.. "ലൈലാ..." "മ്മ്..പറാ.." "മുന്ന വിളിച്ചിരുന്നോ..? നീ നുസ്രയുടെ കാര്യം സംസാരിച്ചോ അവനോട്..? " "ഉവ്വ്..വിളിച്ചിരുന്നു..സംസാരിക്കേo ചെയ്തു.പക്ഷെ അതേക്കുറിച്ച് അവൻ ഒന്നും മിണ്ടിയില്ല.വീണ്ടും ചോദിച്ചപ്പോൾ തിരക്കിലാന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.. ഇതിപ്പോ ഇന്നലെയാ..അതിന് ശേഷം വിളിക്കുമ്പോൾ ഒന്നും കാൾ പോകുന്നില്ല.." അവൾ പുസ്തകം മടക്കി വെച്ചു അവനു നേരെ തിരിഞ്ഞിരുന്നു.. "ട്രെയിനിങ്ങിൽ അല്ലേ..തിരക്ക് തന്നെ ആവും. അല്ലാണ്ട് ഒഴിഞ്ഞു മാറിയത് ഒന്നും ആവില്ല.. എപ്പോഴും ഫോൺ യൂസ് ചെയ്യാനും പറ്റുന്നുണ്ടാകില്ല..നീ വിഷമിക്കണ്ട.. " അവൻ അവളുടെ കവിളിൽ തട്ടി. "അതല്ല അമൻ..അവനെ പറഞ്ഞു സമ്മതിപ്പിക്കാമെന്നാ ഞാൻ നുസ്രയോട് പറഞ്ഞത്.അവളിപ്പോ ആ പ്രതീക്ഷയിൽ ആവും..അവൻ അവളോട്‌ ക്ഷമിക്കും.അതെനിക്ക് ഉറപ്പാ.പക്ഷെ അത് കൊണ്ട് ആയില്ലല്ലോ..അവളുടെ ഇഷ്ടം അവൻ അംഗീകരിക്കണ്ടേ.. അവൾക്ക് അവനോട് തോന്നുന്ന അതേ ഇഷ്ടം ഐ മീൻ പ്രണയം അവനു അവളോടും തോന്നണ്ടേ.. അത് തോന്നിയില്ലങ്കിലോ..

അവളെ കല്യാണം കഴിക്കാനോ അംഗീകരിക്കാനോ ഒന്നും കഴിയില്ലന്ന് പറഞ്ഞാലോ അവൻ.. അന്നേരം എന്ത് ചെയ്യും..? " "പറഞ്ഞു പറഞ്ഞു അവന്റെ മനസ്സ് മാറ്റണം..അതാ നിന്റെ ജോലി.. നുസ്ര ഇപ്പൊ ഓരോന്നു പറഞ്ഞു പറഞ്ഞു നിന്റെ മനസ്സ് മാറ്റാൻ നോക്കുന്നില്ലേ.. അതുപോലെ.. " അവൻ ചിരിച്ചു.. "പോടാ..അങ്ങനയല്ല.." അവൾ മുഖം ചുളിച്ചു നഖം കടിക്കാൻ തുടങ്ങി.. "ചീ..നഖം തിന്നുന്നോ..?" അവൻ അവളുടെ പുറം കൈ നോക്കി ഒരു തട്ടു കൊടുത്തു. "ആാാ...ഞാൻ ആലോചിക്കുവായിരുന്നു.." അവൾ അലറിക്കൊണ്ട് വായേന്ന് കൈ താഴ്ത്തി.മുഖം വീണ്ടും ചുളിഞ്ഞു. "എന്താ മുത്തേ..എങ്ങനെ അല്ലെന്ന്.. എന്താ ഇത്രക്കും ആലോചിക്കാൻ.. എന്താടി നിന്റെ പ്രശ്നം.." അവൻ കൈ രണ്ടും അവളുടെ കഴുത്തിലൂടെ ഇട്ടു കോർത്തു പിടിച്ചു അവളുടെ നെറ്റിയിലേക്ക് തന്റെ നെറ്റി മുട്ടിച്ചു.. "ഔ..നീ എന്താ എന്നെ വേദനിപ്പിക്കാൻ തുനിഞ്ഞിറങ്ങിയേക്കുവാണോ..? " അവൾ തെല്ലു ദേഷ്യത്തോടെ അവന്റെ കൈ രണ്ടും എടുത്തു മാറ്റി.. "എടീ..അത്രക്ക് ആലോചിക്കാൻ ഒന്നും ഇല്ല..അവൾ നിന്നെ വഞ്ചിച്ചു എന്നതിനേക്കാൾ അവന്റെ പ്രശ്നം എന്താണെന്നോ..അവൾ അവനെ പ്രണയിച്ചത്.

അല്ലെങ്കിൽ പ്രണയിക്കുന്നത്.പരസ്പരം സുഹൃത്തുക്കൾ ആയിരിക്കുന്ന നേരത്തു തന്നെയാ അവൾക്ക് അവനോട് ഇഷ്ടം തോന്നുന്നത്.അത് അവൾ തുറന്നു പറഞ്ഞില്ല.മനസ്സിൽ കൊണ്ട് നടന്നു.അവനോട് പെരുമാറുമ്പോൾ ഒക്കെ ആ ഇഷ്ടത്തിൻറെ പുറത്ത് തന്നെ പെരുമാറി.അതൊന്നും അവൻ അറിഞ്ഞില്ല.അറിഞ്ഞപ്പോൾ സഹിച്ചില്ല.ഫ്രണ്ട് ആയിരുന്നവളിൽ നിന്നും ഇങ്ങനൊരു പ്രണയം അവൻ തീരെ പ്രതീക്ഷിച്ചില്ല.അതു തന്നെ കാര്യം.നിന്നെ കണ്ടത് പോലെത്തന്നെയാ അവളേം അവൻ കണ്ടത്.ഏറ്റവും നല്ല സുഹൃത്ത്. അല്ലെങ്കിൽ ഒരു സഹോദരി.. ആ അവളാ പെട്ടെന്ന് ഒരു ദിവസം ചെന്നു പ്രണയം ആണെന്ന് പറഞ്ഞത്.ഫ്രണ്ട് ആയി കണ്ടവളെ കാമുകിയായി കാണാൻ അവനു എന്നല്ല, മനസ്സിൽ ആത്മാർത്ഥയുള്ള ഏതു ആണിനും ഇത്തിരി പ്രയാസം തോന്നും..അതേ അവനും സംഭവിച്ചുള്ളൂ..അവനെ കുറ്റം പറയാനും പറ്റില്ല ലൈല..നീ തന്നെ ഒന്ന് ചിന്തിച്ചു നോക്ക്.മുന്നയെ പ്രണയിക്കാൻ നിനക്ക് കഴിയുമോ.. അങ്ങനെയൊന്നു ചിന്തിക്കാനോ കേൾക്കാനോ പോലും കഴിയില്ല നിനക്ക്..അതേ അവസ്ഥ തന്നെയാ അവനും.ഞാൻ മനസ്സിലാക്കിയിടത്തോളം അവനൊരു പ്രത്യേക ടൈപ്പാ.. ഈ പെണ്ണിലും പ്രണയത്തിലുമൊന്നും തീരെ താല്പര്യം ഇല്ലെന്ന് തോന്നുന്നു..അല്ലേ..?

പിന്നെ ഇപ്പൊ ആ താല്പര്യ കുറവ് ഒന്നൂടെ കൂടിട്ട് ഉണ്ടാകണം..കാരണം അവന്റെ ഉമ്മ അവനിൽ കണ്ട സ്വപ്നം മാത്രമേ ഇന്ന് അവന്റെ മനസ്സിൽ ഉള്ളു..അത് നേടി എടുക്കാനുള്ള ശ്രമത്തിലാ അവൻ. അതിന്റെ ഇടയിൽ ഒരു വിവാഹമൊന്നും അവൻ സങ്കല്പിക്കുന്നു കൂടി ഉണ്ടാകില്ല.. എന്നുകരുതി നുസ്രയെ നിരാശ പെടുത്താനും പറ്റില്ല..അവളോട്‌ പിന്തിരിയാൻ പറയാൻ പറ്റുമോ നമുക്ക്..പറഞ്ഞാലും അവൾ പിന്തിരിയുമോ.ഇല്ല..അവൾ അവനെ മനസ്സിൽ പ്രതിഷ്ഠിച്ച് കഴിഞ്ഞില്ലേ..ഇനി അവൾക്ക് അവനെ നേടി കൊടുത്തിട്ടു തന്നെ കാര്യം.എങ്ങനെയെങ്കിലും അവന്റെ മനസ്സിൽ അവളെ കയറ്റണം.അതും ഒരിക്കലും ഇറക്കാൻ കഴിയാത്ത വിധത്തിൽ.. അതാ നിന്റെ ജോലി.. മനസ്സിലായോ.." "മ്മ്..മനസ്സിലായി..നീ പറഞ്ഞത് ശെരിയാ അമൻ..ഇപ്പൊ അവന്റെ മനസ്സിൽ ആ ഒരു ലക്ഷ്യം മാത്രേ ഉള്ളു.അത് നേടാതെ വിശ്രമം പോലും ഉണ്ടാകില്ല.അതിന്റെ ഇടയിൽ എങ്ങനെയാ ഇതൊക്കെ ഒന്ന് നടത്തി എടുക്കുക.രണ്ടുപേരും എനിക്ക് ഒരുപോലെയാ. രണ്ടാളെയും വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.എനിക്ക് ആവും വിധം ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം..പിന്നെ പെണ്ണും പ്രണയവും.അതും ശെരിയാ നീ പറഞ്ഞത്.പണ്ടേ ആ രണ്ടെണ്ണത്തിലും അവന് താല്പര്യമില്ല.പ്രണയം പോട്ടേ..

ഫ്രണ്ട്ഷിപ്‌ പോലും ഇല്ലാരുന്നു. പെണ്ണുങ്ങളെ കാണുന്നതേ അവനു അലർജിയാ..ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതേ ഒരടിയിൽ ആയിരുന്നു.ഒന്നും ചോദിക്കാതെയും പറയാതെയും വന്നു എന്റെ ചെകിട് അടിച്ചു പൊട്ടിച്ചിട്ടുണ്ട് അവൻ.. " "അത് അന്ന് നിനക്ക് അതിന്റെ കുറവ് ഉണ്ടായി കാണും.." അവൻ ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു.അവൾ അവനെ തുറുക്കനെ നോക്കി. "നോക്കണ്ട..നിന്റെ ചരിത്രമൊക്കെ അവനെന്നോട് പറഞ്ഞിട്ടുണ്ട്.. നീയൊക്കെ പെണ്ണ് തന്നെ ആയിരുന്നോടീ..എന്തിനാ പ്രണയം പറഞ്ഞു വന്ന റമിയെ ആക്ഷേപിച്ചു വിട്ടത്.അത് കൊണ്ടല്ലേ അന്ന് നിനക്കാ അടി കിട്ടിയത്.." "എനിക്ക് ഇഷ്ടമല്ലാരുന്നു..അപ്പൊ പിന്നെ ഞാൻ എന്ത് വേണമായിരുന്നു..കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു വിടണമായിരുന്നോ.. " "നുണ..നിനക്ക് ഇഷ്ടമാരുന്നു..അപ്പോഴേ നിന്റെ മനസ്സിൽ അവൻ ഉണ്ടാരുന്നു.പക്ഷെ അത് അവൻ ആണെന്ന് നീ അറിഞ്ഞില്ല..അതല്ലേ കാര്യം.." അവൾ ആണെന്ന് തലയാട്ടി.. "മതി..നീ കിടന്നോ..ഇനി ഞാൻ വല്ലതും ചോദിക്കേo പറയേമൊക്കെ ചെയ്താൽ നീ പഴയത് ഒക്കെ ഓർത്ത് കരയാൻ തുടങ്ങും...വയ്യാ മോളെ..നിന്റെ കരച്ചിൽ കാണാനുള്ള ത്രാണി ഇല്ലാഞ്ഞിട്ടാ. സത്യം പറഞ്ഞാൽ കരയാൻ തുടങ്ങിയാൽ നിനക്കൊരു മര്യാദയില്ല..

കണ്ടമാനം ഒരേ കരച്ചിൽ..നീ കണ്ണ് തുടക്കുന്നതും മൂക്ക് പിഴിയുന്നതും കണ്ടു കണ്ടു ഞാൻ മടുത്തു..ഇനി വായിക്കാൻ ഒന്നും ഇരിക്കേണ്ട.പുസ്തകം എടുത്തു വെച്ചു കിടക്കാൻ നോക്ക്.." അവൻ ബെഡിന്ന് എണീറ്റു.. "നീ എവിടെ പോവാ.." "രണ്ടു മൂന്നു ഫയൽ നോക്കാൻ ഉണ്ട്..നീ കിടന്നോ.. " അവൻ ടേബിളിൽ ഉള്ള ഫയൽ എടുത്തു സോഫയിലേക്ക് ഇരുന്നു.. അവൾ ബെഡിൻറെ ഒരു സൈഡിലേക്ക് നീങ്ങി അവിടെ കിടന്നു.മനസ്സ് നിറയെ റമിയായിരുന്നു.ഓർത്ത് ഓർത്ത് വേദനിക്കാൻ വയ്യാത്തത് കാരണം കണ്ണുകൾ ഇറുക്കി അടച്ചു.എന്നിട്ടും മനസ്സ് അസ്വസ്ഥതമാകുന്നത് അവൾ അറിഞ്ഞു.കണ്ണ് തുറന്നു തിരിഞ്ഞു കിടന്നു.മുന്നിൽ കണ്ടത് കയ്യിലെ ഫയലിൽ കണ്ണും നട്ടിരിക്കുന്ന അവന്റെ മുഖമാണ്.ആ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. മനസ്സ് ശാന്തമായി.കണ്ണുകളിൽ തെളിഞ്ഞു വന്ന റമിയുടെ മുഖം പതിയെ മാഞ്ഞു പോയി.അവിടം താജ് മാത്രം നിറഞ്ഞു നിന്നു.. എപ്പോഴോ കണ്ണുകൾ അടഞ്ഞു.. ** "എടീ..ഇതൊന്നു ബാഗിൽ വെക്ക്.. ഞാൻ ഇപ്പം വരാം.. " ലൈബ്രറിയിൽ പോയി വന്ന അവൾ ക്ലാസ്സിലേക്ക് കയറിയില്ല. വരാന്തയിൽ നിൽക്കുന്ന നുസ്രയുടെ കയ്യിൽ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകം കൊടുത്തു. "എവിടെ പോവാ.. " നുസ്ര ചോദിച്ചു... "അമൻറെ ക്ലാസ്സിലേക്ക്.. "

"ഇപ്പൊ ഒരുമിനുട്ട് പോലും കാണാതെ പറ്റുന്നില്ല അല്ലേ.. " നുസ്ര അവളെ നോക്കി ആക്കിയ ഒരു ചിരി ചിരിച്ചു.. "ഓ..പെണ്ണ് തുടങ്ങി..നീ വിചാരിക്കുന്ന പോലൊന്നും അല്ല പിശാശ്ശെ..എനിക്കൊന്നു കാണണം.. ഒരു കാര്യം പറയാൻ ഉണ്ട് അവനോട്..അതാ.. " "എന്ത് കാര്യം..എന്നോടും കൂടെ പറ മോളെ..? " "അത്..അതൊന്നും പറ്റില്ല...ഇത് സീക്രെട്ടാ.. " "ആ..അതാ ഞാൻ പറഞ്ഞത്..ഇപ്പൊ എല്ലാം സീക്രെട്ടാ നിനക്ക്..നീയും അവനും മാത്രമുള്ള സീക്രെട്സ്.. മനസ്സിലാകുന്നുണ്ട് മോളെ.. എന്നിട്ട് നമ്മൾ എന്തെങ്കിലും ചോദിക്കുമ്പോൾ അതല്ല ഇതല്ലന്നും പറഞ്ഞു എസ്‌കേപ്പ് ആവും.. നടക്കട്ടെ മുത്തേ..പോയി വാ.. " "പോത്തേ..ഈ വാരിയതിനുള്ളത് ഒക്കെ വന്നിട്ട് തരാമെടീ.. " അവൾ താജ്ൻറെ ക്ലാസ്സ്‌ ലക്ഷ്യമിട്ടു നടന്നു.വരാന്തയിൽ നിൽക്കുന്ന ഗേൾസും ബോയ്സുമൊക്കെ അവളെ അതിശയത്തോടെ നോക്കി. ബാക്കി എല്ലാ ക്ലാസിനു മുന്നിലും നിരങ്ങി കളിക്കുന്നത് കാണാം. പക്ഷെ ഇന്നുവരെ അറിയാതെ പോലും അവൾ താജ്ൻറെ ക്ലാസ്സിലേക്ക് വന്നിട്ടില്ല.അത് അന്നായാലും ഇന്നായാലും.അവൻ പിടിച്ചു വലിച്ചു കൊണ്ട് വന്നാലും ഒരു സെക്കന്റ്‌ പോലും നിൽക്കാറില്ല.ദേഷ്യം കാണിച്ചു പോകുകയാ പതിവ്..ആ അവളാ ഇപ്പം..സകലതും വായും പൊളിച്ചു അവളെ തന്നെ നോക്കി നിന്നു. അവൾ അതൊക്കെ കണ്ടില്ലന്ന് നടിച്ചു.വാതിൽക്കൽ നിന്നു അകത്തേക്ക് നോക്കി.ആദ്യം കണ്ടത് അച്ചായനെയാണ്.അടുത്ത് തന്നെ താജ്നെയും.പക്ഷെ അവളുടെ മുഖം വീർത്തു കെട്ടി.കൈ വിരലുകൾ ദേഷ്യം കൊണ്ട് ഞെരിഞ്ഞമർന്നു. വന്ന കാര്യം പോലും അവൾ മറന്നു പോയി.കണ്ണ് നിറയുന്നതിന് മുൻപേ അവിടെന്ന് തിരിഞ്ഞു നടന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story