ഏഴാം ബഹർ: ഭാഗം 69

ezhambahar

രചന: SHAMSEENA FIROZ

ഒരു കവിൾ എടുത്തതേയുള്ളൂ,, അപ്പൊത്തന്നെ ചുമ വരുകയും വായിലേ കോഫി മുഴുവനും പുറത്തേക്ക് തുപ്പി തെറിപ്പിക്കുകയും ചെയ്തു അവൾ... "നിന്നെ താജ് ഓർക്കുന്നുണ്ടാകും.. നമുക്ക് പ്രിയപ്പെട്ട ആരെങ്കിലും നമ്മളെ ഓർക്കുമ്പോൾ ആണത്രേ ഭക്ഷിക്കുന്ന നേരത്ത് ചുമ ഉണ്ടാകുക .. " ഒരിക്കൽ ക്യാന്റീനിൽ നിന്നും ഇങ്ങനെ സംഭവിച്ചിരുന്നു.അന്ന് നുസ്ര പറഞ്ഞത് ഓർമ്മ വന്നു അവൾക്ക്.. എന്തുകൊണ്ടോ പിന്നെ കഴിക്കുന്നത് പോയിട്ട് കുടിക്കാൻ പോലും തോന്നിയില്ല..എണീറ്റു വായ കഴുകി വന്നു.നേരത്തെ ഒരുവട്ടം കയ്യിട്ട ഫുഡ്‌ ആണ്.അതുകൊണ്ട് അടച്ചൊന്നും വെച്ചില്ല.എടുത്തു കൊണ്ട് പോയി കളഞ്ഞു പാത്രം കഴുകി വെച്ചു.തിരിച്ചു ഡെയ്നിങ് ഹാളിലേക്ക് വരുമ്പോൾ മിററിലൂടെ വാതിലിൻറെ മറവിൽ നിൽക്കുന്ന സ്ത്രീയെ കണ്ടു.. ഇവരെന്താ ഒളിച്ചു നിൽക്കുന്നെ..? അവൾ സംശയത്തോടെ അവരെ നോക്കി..കയ്യിൽ കിട്ടിയ ഇരയെ നഷ്ടപ്പെട്ടു പോയ ചെന്നായയുടെ അവസ്ഥയായിരുന്നു അവർക്ക്. കയ്യും മുഖവുമൊക്കെ മുറുകി വല്ലാത്ത അമർഷത്തിൽ ആയിരുന്നു.

അവളെ കണ്ടതും ആ ഭാവം മാറി വെപ്രാളം നിറഞ്ഞു. ദൃതിപ്പെട്ടു അവിടെന്ന് പൊക്കളഞ്ഞു.. അവൾ അവരെ കുറിച്ച് ചിന്തിക്കാൻ ഒന്നും നിന്നില്ല.തല പെരുപ്പിക്കാൻ വയ്യാ.അതാ കാര്യം. ടീവി on ചെയ്തു ചാനൽ മാറ്റി കളിച്ചു കൊണ്ടിരുന്നു.. ** "എല്ലാം അറിയുമ്പോൾ അവൾ തകർന്നു പോകുമെന്ന് ഞാൻ വിചാരിച്ചിരുന്നു..ഒപ്പം നിന്നെ മനസിലാക്കുമെന്നും..അല്ലാണ്ട് പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ലടാ.." "മനസ്സിലാക്കിയത് കൊണ്ട് മാത്രം ആയില്ലല്ലോ എബി..സ്നേഹിക്കാൻ കഴിയണ്ടേ..എന്റൊപ്പം ജീവിക്കാൻ കൂടെ പറ്റണ്ടേ അവൾക്ക്..ഞാൻ ഒരിക്കലും അവളെ കുറ്റം പറയില്ല.. ഞാനിത് പ്രതീക്ഷിച്ചിരുന്നു.. അവളുടെ സ്ഥാനത്തു ഏതു പെണ്ണായാലും ഇതേ ചെയ്യുള്ളു..നീ തന്നെ ഒന്നു ചിന്തിച്ചു നോക്ക്.. അമനും താജുമൊക്കെ ആയിട്ടു മുന്നിലേക്ക് എത്തുന്നത്തിനു മുൻപേ അവളുടെ മനസ്സിൽ ഞാൻ ഉണ്ട്.. അതും ആരായിട്ട്..റമിയുടെ സൂപ്പർ ഹീറോ ആയിട്ട്..ഒരു രൂപം സങ്കല്പിച്ചിരുന്നു അവൾ എനിക്ക്..

അതിനോട് ബഹുമാനവും ആദരവും മാത്രമേ ഉണ്ടായിട്ട് ഉള്ളു..ഒരിക്കലും അതിന് അപ്പുറത്തേക്ക് മറ്റൊന്നും ഉണ്ടായിട്ടില്ല.സ്വപ്നത്തിൽ പോലും കാമുകൻ ആയിട്ടോ ഭർത്താവ് ആയിട്ടോ കണ്ടിട്ടുണ്ടാകില്ല..പിന്നെ ഇത്രേം നാളും തേടി കൊണ്ടിരിക്കയും ചെയ്തു..ഒരു നൂറു വട്ടം എന്നോട് പറഞ്ഞതാ അവൾ അത്..എല്ലാം അറിഞ്ഞിട്ടും ഞാൻ മറച്ചു വെച്ചില്ലേ.. അതിന്റെയൊരു പൊട്ടി തെറി ഉണ്ടാകുമെന്നാ ഞാൻ കരുതിയത്..പക്ഷെ ഉണ്ടായില്ല.. അതാ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞത്..പിന്നീട് ചിന്തിച്ചപ്പോൾ മനസ്സിലായി ഇനി ഒരു വാക്ക് കൊണ്ട് പോലും അവളെൻറെ മുന്നിൽ ശബ്ദം ഉയർത്തുകയോ എതിർത്തു സംസാരിക്കുകയോ ചെയ്യില്ലെന്ന്..കാരണം അത്രയ്ക്കും വല്യ സ്ഥാനമാ അവളുടെ മനസ്സിൽ എനിക്ക് ഉള്ളത്..അല്ല..റമി ഉണ്ടാക്കി എടുത്തത്.. " "എടാ..എന്നിട്ടിനി എന്താ നിന്റെ തീരുമാനം..അവൾക്ക് കൊടുത്ത വാക്കിന്റെ പേരിൽ പോകുമ്പോൾ തടയുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല..പക്ഷെ എത്ര നാളെടാ ഇങ്ങനെ...എന്താ നിങ്ങളുടെ ഉദ്ദേശം.. എന്നെന്നേക്കുമായി പിരിയാനാണോ..? " "ഞാൻ പറഞ്ഞല്ലോ..എന്നെ സ്നേഹിക്കണമെന്നോ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നോ എന്നൊന്നും പറഞ്ഞു ഞാൻ അവളെ നിർബന്ധിക്കില്ല..

അതിന് എനിക്ക് കഴിയില്ല..എനിക്ക് വലുത് അവളുടെ സന്തോഷമാ.. അതിന് ഞാൻ എന്തും ചെയ്യും.. അവൾ തീരുമാനിക്കുന്ന എന്തിനും ഞാൻ നിന്നു കൊടുക്കും.." "താജ്..നീ... " എബി വീണ്ടും എന്തോ ചോദിക്കാൻ ഒരുങ്ങി..പക്ഷെ കേൾക്കാനും പറയാനുമൊന്നും അവൻ നിന്നില്ല..വേഗം എബിയുടെ അടുത്ത് നിന്നും പോയി കളഞ്ഞു.. ** രാത്രിയിൽ കിച്ചൺ ക്ലീൻ ചെയ്യുമ്പോൾ വേസ്റ്റ് ബിന്നിൻറെ കീഴിൽ ഒരു ചെറിയ ബോട്ടിൽ കണ്ടു അവൾ.ഒറ്റ നോട്ടത്തിൽ തന്നെ സംശയം തോന്നി.അതുകൊണ്ട് കയ്യിൽ എടുത്തു സൂക്ഷിച്ചു നോക്കി.. "ഓ..അപ്പൊ നിന്നെ കൊല്ലാനുള്ള ശ്രമങ്ങളൊക്കെ തുടങ്ങി ഇവിടെ.. " സനു സ്ലാബിൽ ഇരുന്നു ഫ്രൂട്സ് കഴിക്കുകയായിരുന്നു.വേഗം ഇറങ്ങി വന്നു അവളുടെ കയ്യിൽ നിന്നും അതു വാങ്ങിച്ചു.ഒന്ന് തിരിച്ചും മറിച്ചും നോക്കിയതേയുള്ളൂ.കാര്യം മനസ്സിലായി അവന്.. "അപ്പൊ..അപ്പൊ രാവിലെ.. " അവളുടെ മനസ്സിലേക്ക് രാവിലെ ആ സ്ത്രീ മറഞ്ഞു നിന്നതും തന്നെ കണ്ടപ്പോൾ വെപ്രാളപ്പെട്ടതും ഓടിയെത്തി.. "രാവിലെ എന്താ ഉണ്ടായത്..? "

സനുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു.. "അങ്ങനെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടില്ല..കഴിക്കാൻ ഇരുന്നതാ..." എന്ന് തുടങ്ങി അവൾ കഴിക്കാൻ ഇരുന്നത് തൊട്ടു ആ സ്ത്രീയെ വാതിലിന്റെ ഇടയിൽ കണ്ടത് വരെയുള്ള കാര്യം പറഞ്ഞു കൊടുത്തു.. "ആരുടെ പ്രാർത്ഥനയാ നിന്റെയൊപ്പം ഉള്ളത്..താജ്ന്റേത് ആവും..നിന്റെ ശബ്ദമൊന്നു ഇടറിയാൽ പോലും സഹിക്കാൻ കഴിയില്ല അവന്..ഇവിടെ നിന്റെ ജീവൻ ആപത്തിൽ ആണെന്ന് അവനു നന്നായി അറിയാം..അടുത്ത് വന്നു രക്ഷിക്കാൻ കഴിയില്ലല്ലോ.. അത് നിനക്ക് ഇഷ്ടപ്പെടില്ലല്ലോ.. അവിടെ ഇരുന്നു മനം ഉരുകി പ്രാർത്ഥിക്കുന്നുണ്ടാകും നിനക്ക് വേണ്ടി.അത് കൊണ്ടാ നീ ഇപ്പോഴും ജീവനോടെ ഉള്ളത്..ഇല്ലേൽ ഇപ്പം ആറടി മണ്ണിനകത്ത് ആയേനെ.. അതും മാരകമായ ഈ വിഷം വയറ്റിലേക്ക് ചെന്ന്... " അവൾ ഒന്നും മിണ്ടിയില്ല..സത്യം പറഞ്ഞാൽ നാവു അനക്കാൻ കഴിഞ്ഞില്ല..ഉള്ളിൽ ഭയം ഉറഞ്ഞു കൂടിയിരുന്നു.രാവിലെ അത് കഴിച്ചിരുന്നു എങ്കിലോ..ആ ചുമച്ചു തുപ്പിയ നേരത്തെ സ്തുതിച്ചു അവൾ.. "എന്താ നീ ഒന്നും മിണ്ടാത്തെ.. താജ്നെ പറഞ്ഞോണ്ട് ആവും ല്ലേ.. തല നാരിഴയ്ക്കാ നീ രക്ഷപെട്ടത്.. അത് കഴിച്ചിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു..

നിന്നോട് ഒക്കെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. നിനക്കിത് വേണമെന്നേ ഞാൻ പറയുള്ളു..സംരക്ഷിക്കാൻ ആള് ഉണ്ടാകുമ്പോൾ നിനക്ക് അതിന്റെ വില അറിഞ്ഞില്ല.. ഇറങ്ങി വന്നേക്കുന്നു അവിടെന്ന്.. സത്യം പറയട്ടേ..നീ താജ്ൻറെ അടുത്തായിരുന്നപ്പോൾ എനിക്ക് നിന്നെ കുറിച്ച് ആധിപ്പെടെണ്ട ആവശ്യം ഉണ്ടായിട്ടില്ല ലൈലൂ. എപ്പോഴും സമാധാനിച്ചിട്ടേ ഉള്ളു ഞാൻ..കൊല്ലുന്നത് പോയിട്ട് ഒന്ന് നോക്കാൻ ധൈര്യപ്പെട്ടിട്ടുണ്ടോ ഇവരൊക്കെ നിന്നെ..അത്രേം ഭയമായിരുന്നു നിന്റെ ശത്രുക്കൾക്ക് താജ്നെ..അത്രയ്ക്ക് ഉണ്ടായിരുന്നു താജ്ന് നിന്നോടുള്ള ലവും കേറിങ്ങുമൊക്കെ..ഒന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല.. ആയിരുന്നു എങ്കിൽ ആ സ്വർഗം വിട്ടു ഈ നരകത്തിലേക്ക് വരില്ലായിരുന്നു നീ.. അനുഭവിച്ചോ..എത്രനാൾ എനിക്ക് നിന്നെ സംരക്ഷിക്കാൻ കഴിയുമെന്ന് അറിയില്ല..കഴിയുന്നിടത്തോളം സംരക്ഷിച്ചോളാം ഞാൻ.. " സനുവിന് കരച്ചിൽ വരുന്നുണ്ടായിരുന്നു.അത് അവൾക്ക് എന്തെങ്കിലും ആപത്തു സംഭവിക്കുമോന്നുള്ള ഭയം കാരണമാണ്..പിന്നെ ഒന്നും മിണ്ടിയതേയില്ല അവൻ.കൈയും മുഖവും കഴുകി മേളിലേക്ക് കയറിപ്പോയി.. സനു പറഞ്ഞതൊക്കെ അവൾക്ക് കൊള്ളേണ്ട ഇടത്തു തന്നെ കൊണ്ടിരുന്നു..മനസ്സിലേക്ക് താജ്ന്റെ മുഖവും ഈ കഴിഞ്ഞു പോയ നാളുകളും കടന്നു വന്നു..

വേദനയോടെ കണ്ണും നിറച്ചു നിന്നു അവൾ.. *** "അങ്കിൾ..എത്ര നാളായി കണ്ടിട്ട്.. കാണാത്തത് പോട്ടേ.. വിളിക്കുന്നുമില്ല ഇപ്പോൾ..ഞാൻ വിചാരിച്ചു നമ്മളെയൊക്കെ പാടെ മറന്നെന്ന്.. " വൈകുന്നേരം വീടിന് അടുത്തുള്ള ലൈബ്രറിയിൽ പോയി വരുമ്പോൾ അപ്രതീക്ഷിതമായി അവൾ വക്കീൽ അങ്കിളിനെ കണ്ടുമുട്ടി..അവളുടെ മുഖത്ത് സന്തോഷവും പരിഭവവുമൊക്കെ ഒരുപോലെ നിറഞ്ഞു.. "മറന്ന് പോയത് നീയല്ലേ.. കല്യാണത്തിനു പോലും വിളിച്ചില്ല.." അങ്കിൾ കള്ള പരിഭവം കാണിച്ചു. "അത് അങ്കിൾ..കല്യാണം.. " "വേണ്ട മോളെ..ഞാൻ എല്ലാം അറിഞ്ഞതാ..സനുവിനെ കണ്ടിരുന്നു ഒരിക്കൽ..അവൻ പറഞ്ഞു എന്നോട് കാര്യങ്ങളൊക്കെ..ഞാൻ നിന്നെ കാണാൻ ഇരിക്കുവായിരുന്നു.. നിന്റെ പിറന്നാൾ മറന്നത് ഒന്നും അല്ല കേട്ടോ..ആകെ തിരക്കിൽ ആയിരുന്നു..ഒന്ന് വിളിച്ചു വിഷ് ചെയ്യാമെന്ന് പറഞ്ഞാൽ നിന്റെ നമ്പറും ഇല്ല കയ്യിൽ..അന്ന് കാര്യങ്ങളൊക്കെ പറയുന്ന കൂട്ടത്തിൽ നിന്റെ നമ്പർ മാറിയ കാര്യവും സനു പറഞ്ഞിരുന്നു.. എന്നിട്ടും ഞാൻ നമ്പർ വാങ്ങിക്കാൻ വിട്ടു പോയി..

നിനക്ക് വില്പത്രം വേണ്ടേ..അതിനി എന്റെ കയ്യിൽ അല്ല, നിന്റെ കയ്യിലാ ഇരിക്കേണ്ടത്..പ്രൊപർട്ടീസ് എല്ലാം നിന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്യണ്ടേ..? " "വില്പത്രം..അതിന് വാല്യൂ ഇല്ല അങ്കിൾ.." അവൾ നടന്ന എല്ലാ കാര്യങ്ങളും അങ്കിളിനോട് പറഞ്ഞു.. "ഫേക്ക് ഡോക്യുമെന്റ്സ് ഉണ്ടാക്കി പ്രോപ്പർട്ടിസ് കൈമാറ്റം ചെയ്യുന്നത് ഇപ്പോ വ്യാപകമായിട്ടുണ്ട്..അന്നേ എന്റെ മനസ്സിൽ ഇങ്ങനൊന്ന് സംഭവിക്കുമോന്നുള്ള തോന്നൽ ഉണ്ടായിരുന്നു.പക്ഷെ സജാദ് അത്രത്തോളം ചിന്തിക്കില്ലന്ന് കരുതി..എനിക്ക് തെറ്റ് പറ്റിപ്പോയി. നിന്നോട് ഒന്ന് കൂടുതൽ ശ്രദ്ധിക്കാൻ പറഞ്ഞാൽ മതിയായിരുന്നു.. " "ഇല്ല അങ്കിൾ..നഷ്ടമൊന്നും സംഭവിച്ചില്ലല്ലോ..അതുകൊണ്ട് കുഴപ്പമില്ല..മാത്രവുമല്ലാ..തത്കാലത്തേക്ക് അവന്റെ ശല്യവും ഒന്ന് ഒഴിഞ്ഞു കിട്ടി..ഒന്നുല്ലേലും ആ തള്ളയെ അത് പറഞ്ഞെങ്കിലും ഭീഷണി പെടുത്താൻ പറ്റുന്നുണ്ട്.." "അപ്പൊ അതൊന്നും ഇനി നിന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്യണ്ടേ..? " "അതിന്റെയൊന്നും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല അങ്കിൾ.. കാരണം വിശ്വാസമുള്ള കൈകളിലാ ഇപ്പോ അതൊക്കെ ഉള്ളത്.. അല്ല..

അതൊക്കെ ഇനി അവൻ എന്റെ പേരിൽ തന്നെയാണോ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും അറിഞ്ഞൂടാ..ചിലപ്പോൾ അങ്ങനെയായിരിക്കും..ഉപ്പ അങ്ങനെയാ പറഞ്ഞത്..എല്ലാം എന്റേത് തന്നെയാണെന്നാ..എനിക്ക് ഒന്നും വേണ്ടാ..എന്റെ സ്വത്തും മുതലുമൊക്കെ സനുവാ..അവൻ വലുതാകുമ്പോൾ അവന് കൊടുക്കാൻ പറയാം എല്ലാം.. അമൻ ചതിക്കില്ല..വിശ്വസിക്കാം.. " അവൾ പറഞ്ഞു.താജ്നെ പറഞ്ഞത് കൊണ്ടോ എന്തോ വക്കീൽ മറുപടി ഒന്നും പറയാതെ മൗനം പാലിച്ചു.. "അങ്കിൾ എന്താ ഒന്നും മിണ്ടാത്തെ.. " "ഏയ്‌..ഒന്നുല്ല.." "അങ്കിൾ..ഞാനൊരു ചോദ്യം ചോദിക്കട്ടെ..? തമാശയാ.. " "തമാശയോ..? " "ആ..അങ്കിൾ എന്താ ഇതുവരെ കല്യാണമൊന്നും കഴിക്കാതെ.. വയസ്സ് ഇത്രേം ആയില്ലേ..വേണ്ടാന്ന് വെച്ചതാണോ..ഇന്നലെ രാത്രിയിൽ എന്തോ സംസാരിക്കുമ്പോൾ അങ്കിൾൻറെ കാര്യം വന്നു വീണു.. പിന്നെ എന്റെയും സനൂൻറെയും ചർച്ച ഇതിനെ പറ്റിയായി.. അവൻ പറയുവാ,, അങ്കിളിനു വല്ല പ്രേമ നൈരാശ്യവും ആയിരിക്കുമെന്ന്..

അതാ കെട്ടാണ്ട് നിക്കണേന്ന്.. ആണോ അങ്കിളെ..? " അവൾ കുസൃതിയായി ചിരിച്ചു.. അവൾക്ക് തമാശ ആയിരുന്നു എങ്കിലും വക്കീലിനു ആ ചോദ്യം നെഞ്ചിൽ തന്നെ കൊണ്ടിരുന്നു. പക്ഷെ ആ വേദന അവൾക്ക് മുന്നിൽ കാണിച്ചില്ല..തമാശയായി തന്നെ കണ്ടു പോടീന്നും പറഞ്ഞു അവളുടെ കൈക്കൊരു അടി വെച്ചു കൊടുത്തു.. "മ്മ്..എന്നെ തല്ലുകയൊന്നും വേണ്ടാ..ആണെന്ന് നിക്ക് അറിയാം.. ഒരിക്കൽ ഉപ്പയും അങ്കിളും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ടല്ലോ.. " "എന്ത് കേട്ടെന്ന്.. " "അങ്കിൾ പ്രണയിച്ച പെണ്ണിനെ അങ്കിളിനു കിട്ടിയില്ലന്ന്..ആ സുന്ദരിയെ ഒരു സുന്ദരൻ വന്നു കൊത്തി കൊണ്ട് പോയെന്ന്.. " അവൾ വീണ്ടും ചിരിച്ചു.. "നിനക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ.. അല്ല...നീയെപ്പോ വന്നു.. ഇനി എന്നാ പോകുന്നെ..അവിടെ സന്തോഷമാണോ നിനക്ക്..? ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ വിവാഹവും ജീവിതവുമൊക്കെ അല്ലേ..അതു കൊണ്ടാ ചോദിച്ചത്.. ഹാപ്പിയാണോ മോള്..? " "അങ്കിൾ...ഞാൻ..ഞാനാ വീട് വിട്ടു വന്നതാ..ഇനി അങ്ങോട്ട്‌ പോകുന്നില്ല..ഇവിടെ തന്നെയാ ഞാനിനി..എന്റെ വീട്ടിൽ തന്നെ..." "എന്താ..വീട് വിട്ടു വന്നത് ആണെന്നോ...?" വക്കീൽ ഞെട്ടിയിരുന്നു.. എന്താണോ ഭയന്നത് അത് തന്നെ സംഭവിക്കാൻ പോകുകയാണോ..?

വക്കീൽ നെഞ്ചിടിപ്പോടെ അവളെ നോക്കി നിന്നു. "അതേ അങ്കിൾ..ഞാൻ ഇനി പോകില്ല ആ വീട്ടിലേക്ക്..എനിക്ക് അതിന് കഴിയില്ല..അവിടെ കഴിയാൻ എനിക്ക് വയ്യാ..ഞാൻ ഒരാളെ പ്രണയിച്ചിരുന്നതു അങ്കിളിന് അറിയില്ലേ.." "ആ..ബാംഗ്ലൂരിൽ അല്ലേ..ആ പയ്യനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എങ്കിലും നീ നിന്റെ പ്രണയത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്.. അന്ന് ഞാൻ ബാംഗ്ലൂരിൽ പോയി മുന്നയെ സേവ് ചെയ്തത് ഒക്കെ അതിന്റെ ഭാഗമല്ലെ..എന്തിനാ മോളെ ഇപ്പോ അതൊക്കെ ഓർക്കുന്നത്..നിനക്ക് ആ വീട്ടിൽ കഴിയാനുള്ള തടസ്സം നിന്റെയാ പ്രണയമാണോ..? അവനെ ഓർക്കുന്നത് കൊണ്ടാണോ നിനക്ക് ഒരു ജീവിതം തുടങ്ങാൻ കഴിയാത്തത്..? " "മ്മ്..ആദ്യമൊക്കെ അത് തന്നെയായിരുന്നു കാരണം..അവനെ മറക്കാനോ അമനെ ഉൾകൊള്ളാനോ പറ്റുന്നില്ലായിരുന്നു..പതുക്കെ പതുക്കെ ഞാൻ മറന്നു തുടങ്ങിയതാ..അല്ല..അമനിലൂടെ ഞാൻ അവനെ കണ്ടു..അമൻ എനിക്ക് അവൻ തന്നെയായിരുന്നു.. പതിയെ ഞാൻ അമനെ ഉൾകൊള്ളാൻ തുടങ്ങുകയായിരുന്നു.. പക്ഷെ ഇപ്പോൾ.. ഇല്ല..കഴിയില്ല..

ഞാൻ സ്നേഹിച്ചിരുന്നത് ആരെയാണെന്ന് അറിയാമോ അങ്കിളിന്..അത് അമൻറെ സഹോദരനെയാ..താജ് ബംഗ്ലാവിൽ മേയർ താജുദ്ദീൻറെ മറ്റൊരു മകൻ റമി..റമീൻ മുംതാസ്..അവനെയാ ഞാൻ പ്രണയിച്ചത്.എന്നിട്ടു വിവാഹം ചെയ്തതോ..അമനെയും..എല്ലാം അറിയാതെ സംഭവിച്ചതാ..പക്ഷെ ഇപ്പോൾ എല്ലാം അറിഞ്ഞില്ലേ..ഇനി ഞാൻ എങ്ങനെയാ അവിടെ താജ്ൻറെ ഭാര്യയായിട്ട്..ഇല്ല കഴിഞ്ഞില്ല എനിക്ക്..ഇനി കഴിയേമില്ല..അതു കൊണ്ടാ അവിടം വിട്ടു പോന്നത്.. " അവൾ വേദനയോടെ പറഞ്ഞു. എല്ലാം കേട്ടു വക്കീൽ തരിച്ചു നിന്നു..കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല..നെഞ്ചിലേക്ക് ഒരു മിന്നൽ പിണർപ്പ് പാഞ്ഞു കയറിയത് പോലെ തോന്നി അയാൾക്ക്‌.. "അങ്കിൾ..ഞാൻ..എനിക്ക് അറിയില്ല ഞാൻ ചെയ്തത് തെറ്റാണോന്ന്.. സനു പറയുന്നു ആണെന്ന്..ഞാൻ ആരെ കുറിച്ചും ചിന്തിച്ചില്ലന്ന്.. ചിന്തിച്ചു..അമനെ കുറിച്ച് ചിന്തിച്ചു..എന്റെ മുന്നിൽ അവനോ അവന്റെ മുന്നിൽ എനിക്കോ പറ്റില്ല..അതുകൊണ്ടാ ഞാൻ വന്നത്.. ഇനി ഡിവോഴ്സ്..അതാ മുന്നിൽ ഉള്ളത്..

അതിനു അങ്കിൾ എന്നെ സഹായിക്കണം.." "മോളെ.... " "അങ്കിൾ എതിർപ്പ് ഒന്നും പറയരുത്..അങ്കിൾ എങ്കിലും എന്റൊപ്പം നിൽക്കണം..പ്ലീസ്.. " "ഞാൻ എന്താ നിന്നോട് പറയേണ്ടത്..എന്ത് പറഞ്ഞാലും അത് നിനക്ക് മനസ്സിലാകില്ല.. മനസ്സിലാക്കില്ല നീ..കാരണം അങ്ങനൊരു അവസ്ഥയിലാ നീയിപ്പോൾ ഉള്ളത്..മനസ്സ് ആകെ കലങ്ങി മറിഞ്ഞ നേരം..ഇങ്ങനൊരു നേരത്ത് ഒരു തീരുമാനം വേണ്ടെന്നേ അങ്കിളിന് പറയാൻ ഉള്ളു..പിന്നീട് വിഡ്ഢിത്തം ആയെന്നു തോന്നിയേക്കാം..അതോർത്തു ദുഃഖിച്ചെന്ന് വരാം.. അത് കൊണ്ടാ പറയുന്നത്.. നീയൊന്നു നന്നായി ആലോചിക്ക്... പക്ഷെ ഒരുപാട് ചിന്തിച്ചു കൂട്ടി മനസ്സിന്റെ വേദനയും ഭാരമൊന്നും വർധിപ്പിക്കരുത്..സമാധാനമായിട്ട് വേണം എന്തും ചെയ്യാൻ.എപ്പോഴും സന്തോഷമായിരിക്കണം...ഇപ്പൊ അങ്കിൾ പോകുവാ..അല്പം തിരക്കുണ്ട്..പിന്നീട് കാണാം.. " വക്കീൽ കാറിൽ കയറി.അത് മുന്നോട്ടു പോകുന്നതും നോക്കി നിന്നു അവൾ.. ** "അവരെവിടെ..? " "കിച്ചണിലേക്ക് പോകുന്നത് കണ്ടു.. ഇപ്പം വരും..

അതിനു മുന്നേ കാര്യം നടത്തണം ലൈലൂ.." "ആാാ..നീ വാ.. " അവളും സനുവും ആ സ്ത്രീയുടെ മുറിയിലേക്ക് കയറി.ബെഡ് ഷീറ്റിലും ബ്ലാങ്കറ്റിലും ടവലിലും എന്നുവേണ്ട മുറിയിലെ സകല സാധനങ്ങളിലും നായ്കുരണ വിതറി വെച്ചു...ടേബിളിൽ അവരുടെ ഫോൺ ഉണ്ടായിരുന്നു. സനു അത് എടുത്തു സ്വിച്ച് ഓഫ് ചെയ്തു കട്ടിലിനു അടിയിലേക്ക് ഇട്ടു. "ഇത് മതിയോ ലൈലൂ..ഇത് വളരെ ചെറുതായി പോയി..വലുത് എന്തേലും നോക്കാമായിരുന്നു.. " "ഇന്ന് ഇത് മതി..അടുത്തത് നാളെ.. അങ്ങനെ ഓരോ ദിവസം ഓരോന്ന്.. ഞാൻ പറഞ്ഞത് മറന്നോ നീ.. കൊല്ലില്ല..പകരം കൊല്ലാതെ കൊല്ലുമെന്ന്..അതാ ഇപ്പം ഞാൻ ചെയ്തോണ്ടിരിക്കുന്നത്..നാളെ ഇതിനേക്കാൾ വലുത് കൊടുക്കാം.. ഇപ്പം നീ..വാ...എങ്ങാനും നമ്മളെ ഇവിടെ കണ്ടാൽ അവർക്ക് കാര്യം മനസ്സിലാകും..വക്രബുദ്ധിയുടെ ആശാത്തിയാ.. " അവർ വരുന്നതിനു മുന്നേ തന്നെ രണ്ടും പേരും പുറത്തേക്ക് ഇറങ്ങി സൈഡിൽ ഉള്ള കർട്ടൻറെ മറവിൽ നിന്നു..അവർ റൂമിലേക്ക് കയറിയതും അവൾ റൂം പുറത്തുന്ന് ലോക്ക് ചെയ്യുകയും റൂമിലെ ബ്രേക്കർ ഓഫ് ചെയ്യുകയും ചെയ്തു..

സനു ഓടിപ്പോയി പുറത്തുന്നു റൂമിലേക്ക് ഉള്ള ടാപ് ഓഫ് ചെയ്തു വെച്ചു.. രണ്ടു മിനുട്ട് കടന്നു പോയില്ല.. മുറിക്കകത്ത് നിന്നും നിലവിളിയും അലർച്ചയും അട്ടഹാസവുമൊക്കെ ഒരുപോലെ ഉയരാൻ തുടങ്ങി.. അതിന്റെയൊപ്പം തന്നെ സാധനങ്ങൾ വീഴുന്ന ശബ്ദവും ഡോർ തല്ലി പൊളിക്കുന്ന ശബ്ദവും.. എല്ലാം കേട്ടു പുറത്തുന്നു സനുവിന്റെയും അവളുടെയും പൊട്ടിച്ചിരി ഉയർന്നു.. "വാ ലൈലു..ഇനി സുഖമായിട്ട് ഉറങ്ങാം..അവിടെ കിടക്കട്ടെ അവര്..രാവിലെ ആവാതെ തുറക്കണ്ടാ..ദേഹം മുഴുവനും ചൊറിച്ചിൽ..ഒന്ന് ടവൽ എടുത്തു തുടച്ചാൽ ചൊറിച്ചിൽ കൂടും.. എന്നാൽ ദേഹമൊന്നു നനച്ചു കളയാമെന്ന് വെച്ചാലോ ഒരു തുള്ളി വെള്ളവും ഇല്ല..ഒപ്പം കൂരാ കൂരിരുട്ടും..ഫ്ലാഷ് ഇടാൻ ഫോൺ തപ്പിയാൽ അത് പോലും കിട്ടില്ല..ആഹാ..ഇത്രേം അടിപൊളി ആയുള്ളൊരു അവസ്ഥ ഈ ജീവിതത്തിൽ വേറെ ഉണ്ടായി കാണില്ല അവർക്ക്... " സനുവിന്റെ മുഖത്ത് പുച്ഛമായിരുന്നു..അവളെക്കാൾ പകയായിരുന്നു അവന് ആ സ്ത്രീയോട്..അവളെയും കൂട്ടി റൂമിലേക്ക് നടന്നു അവൻ.. **

ലൈല പറഞ്ഞ കാര്യങ്ങൾ ഒന്നും വക്കീലിനെ വിട്ടു പോയിട്ടില്ലായിരുന്നു..അതിലെ മുംതാസ് എന്ന പേരായിരുന്നു മനസ്സ് നിറയെ.. ഒരുകാലത്തു താൻ നെഞ്ചിൽ കൊണ്ട് നടന്നവൾ.. ആദ്യമായും അവസാനമായും പ്രണയം തോന്നിയ പെണ്ണ്..വിവാഹം കഴിക്കാൻ ആഗ്രഹിച്ച സുന്ദരി.. പക്ഷെ വിധി.. അത് മറ്റൊന്നായിപ്പോയി.. കാലത്തിൻറെ നീക്കത്തിൽ അവൾ മറ്റൊരു പുരുഷന് സ്വന്തമായി.. അവൾ പ്രണയിച്ച പുരുഷന്.. എന്നിട്ടും അവൾക്കൊരു ജീവിതം ഇല്ലാതെ പോയി.ഇന്നിതാ ലൈലയും ആ പാതയിൽ തന്നെ.. അന്ന് താജുദ്ദീൻ.. ഇന്ന് അവന്റെ മകൻ.. പക്ഷെ അത് അമൻ അല്ല.. റമീൻ ആണ്..റമി കാരണമാണ് ലൈലയ്ക്ക് ജീവിതം നഷ്ടപ്പെട്ടിരിക്കുന്നത്.. റമിയുടെ ഓർമ്മകളിൽ ജീവിക്കാൻ വേണ്ടി അവൾ അമനെ ഉപേക്ഷിച്ചു വന്നിരിക്കുന്നു.. വിധി എന്തെ ആ കുടുംബത്തോട് ഇങ്ങനെയായി പോയി.. അന്ന് എത്ര അകറ്റിയതാണ്.. എന്നിട്ടും വർഷങ്ങൾക്ക് ഇപ്പുറം കണ്ടു മുട്ടുകയും അടുക്കുകയും ചെയ്തിരിക്കുന്നു..അതും റമിയിലേക്ക് എത്തിയവളെ വിധി തട്ടി തെറിപ്പിച്ചു അമനിലേക്ക് തന്നെ എത്തിച്ചു.

.ഒരുപക്ഷെ ഇതിനെയൊക്കെ ആവും യാഥാർഥ വിധി എന്ന് പറയുന്നത്..അത് ആരും മനസ്സിലാക്കുന്നില്ല.. മുംതാസ് ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന് പറയുമ്പോഴും മനസ്സിൽ ഒരു സമാധാനം ഉണ്ടായിരുന്നു, റമി അവൾക്കൊപ്പം ഇല്ലേ എന്ന്..പക്ഷെ ഇപ്പോൾ.. എങ്ങനെ സഹിച്ചിട്ട് ഉണ്ടാകും അവൾ സ്വന്തം മകന്റെ വിയോഗം.. എവിടെ ആയിരിക്കും അവൾ ഇപ്പോ.. ആരായിരിക്കും കൂട്ടിന് ഉള്ളത്..എന്തേയ് ഇത്രയൊക്കെ ആയിട്ടും താജുദ്ദീനുംഅമനും അവളെ തിരികെ വിളിക്കുന്നില്ല.. എത്രേം പെട്ടെന്ന് എല്ലാം ഒന്നു ശെരിയായിരുന്നു എങ്കിൽ... വക്കീൽ കണ്ണുകൾ ഇറുക്കി അടച്ചു.. ** രാവിലെ എണീറ്റ അവൾ ആദ്യം പോയത് അവരുടെ മുറി തുറക്കാനാണ്..സനുവും അവളുടെ പിന്നാലെ ചെന്നു..അവരെ കണ്ടു അവളുടെ മുഖത്ത് വിജയ ചിരി നിറഞ്ഞു..ധരിച്ചിരിക്കുന്ന നൈറ്റ്‌ നൈറ്റി അവിടെന്നും ഇവിടെന്നും കീറി കളഞ്ഞിട്ടുണ്ട്..

മുഖവും ദേഹവുമൊക്കെ ചുമന്നു തിണർത്തിട്ടുണ്ട്..ചില ഭാഗത്തുന്നു ചൊറിഞ്ഞു ചൊറിഞ്ഞു സ്കിൻ പൊട്ടി ചോര ഒലിക്കുന്നുണ്ട്.. മുറിയിൽ കാറ്റും വെളിച്ചവുമൊന്നും ഇല്ലാത്തത് കാരണം ആകെ വിയർത്തു കുളിച്ചു ഒരു മൂലയ്ക്ക് വീണു കിടന്നിട്ടാ ഉള്ളത്.പാതി ബോധമേയുള്ളു. അല്ലെങ്കിൽ ഇപ്പൊ ഗർജനം ഉയർന്നേനെ.. അവൾ സനുവിനെ നോക്കി. അവന്റെ കണ്ണുകളിൽ അവരോട് ഒരിത്തിരി ദയയോ ചെയ്തതിൽ കുറ്റബോധമോ ഒന്നും ഉണ്ടായില്ല..പകരം ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ലന്ന ഭാവമായിരുന്നു..അത് അവളെ കൂടുതൽ സന്തോഷപ്പെടുത്തി.. ** "എടാ..എന്താ ഈ ആലോചിക്കണേ.. ലൈലയെ തിരിച്ചു വിളിക്കുന്ന കാര്യം അല്ലേ..അതേ.. എനിക്കറിയാം..അതുതന്നെയാ..നിനക്ക് അവൾ ഇല്ലാതെ പറ്റില്ല താജ്.. നീയൊന്നും ആലോചിക്കണ്ട.. ചെന്ന് വിളിക്ക്..അവൾ വരും നിന്റൊപ്പം..ഉറപ്പാ.. കാരണം ഇപ്പോ അവളുടെ അവസ്ഥയും ഇതുതന്നെ ആയിരിക്കും..ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും ചുമയും തരിപ്പിൽ പോക്കും ആണല്ലോ നിനക്ക്..അതെന്ത് കൊണ്ടാ..

നിന്നെ അവളു മിനുട്ട് നേരം വെച്ചു ഓർക്കുന്നത് കൊണ്ടാ.. " ജിപ്സിയുടെ മേളിൽ കയറി ദൂരെക്ക് നോക്കിയിരിക്കുന്ന താജ്നെ ഒട്ടാൻ എബി വന്നു.. "ഞാൻ ചെന്നു വിളിച്ചാൽ അവൾ വരും..അതെനിക്ക് ഉറപ്പാ.. ഒരിക്കലും എന്നെ ധിക്കരിക്കില്ല.. പക്ഷെ ആ മനസ്സിന്റെ പിടച്ചിൽ എനിക്കറിയാം..എന്റെ മുന്നിന്ന് അവളുടെ കണ്ണ് നിറഞ്ഞാൽ സഹിക്കാൻ കഴിയില്ല..അത് കാണാൻ പറ്റില്ല എനിക്ക്..അത് കൊണ്ടാ..പിന്നെ ഇപ്പോ ഞാൻ ആലോചിച്ചത് അതിനെ കുറിച്ച് ഒന്നും അല്ല..അവൾ എനിക്ക് ഒരു ഗിഫ്റ്റ് പ്ലാൻ ചെയ്യുന്നുണ്ടെന്നു പറഞ്ഞിരുന്നു.. " അന്ന് ഗിഫ്റ്റ്ൻറെ കാര്യം പറഞ്ഞതും പിന്നെ പോകാൻ നേരം അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞതുമെല്ലാം അവൻ എബിയോട് പറഞ്ഞു.. "ഗിഫ്റ്റ്..ഒരേസമയം നിന്നെ ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും സന്തോഷപ്പെടുത്തുന്നതുമായ ഗിഫ്റ്റ്.. അല്ലേ.. അങ്ങനെയല്ലേ പറഞ്ഞത്..അങ്ങനെ ഒരു ഗിഫ്റ്റ് മാത്രമേ ഉള്ളു അവളുടെ കയ്യിൽ നിനക്ക് തരാൻ..അത് അവൾ തന്റെ മനസ്സ് നിനക്ക് മുന്നിൽ തുറക്കുക എന്നതാണ്..

ഐ മീൻ നിന്നെ പ്രൊപ്പോസ് ചെയ്യുക.. " എബി പറഞ്ഞു..താജ്ന് വിശ്വസിക്കാൻ ആയില്ല..സങ്കടവും സന്തോഷവുമെല്ലാം ഒപ്പത്തിനൊപ്പം വന്നു.വല്ലാത്തൊരു അവസ്ഥയോടെ എബിയെ നോക്കി.. "നോക്കണ്ട..സത്യമാ ഞാൻ പറഞ്ഞത്..എടാ..നീ തന്നെ ഒന്നു ആലോചിച്ചു നോക്കിയേ..അത് അല്ലാതെ വേറെന്ത് ഗിഫ്റ്റാ അവൾ പറഞ്ഞ ടൈപ്പിൽ ഉള്ളത്..വേറെന്താ അവളുടെ കയ്യിൽ ഉള്ളത് നിനക്ക് തരാൻ.. അതും ഷോക്കിങ്ങും സർപ്രൈസുമൊക്കെ ആയിട്ട്..ഇതതു തന്നെയാടാ.. പറഞ്ഞാൽ നീ ദേഷ്യപ്പെടരുത്.. നീ അറിയാതെ ഞാനും നുസ്രയും ഇതിന്റെ ഇടയിൽ ഒരുദിവസം അവളോട്‌ ഒരുപാട് സംസാരിച്ചിരുന്നു. അതും നിന്നെ കുറിച്ച്.. നിന്റെ കാര്യത്തെ കുറിച്ച്.. അവളെ നല്ലത് പോലെ പറഞ്ഞു വേദനിപ്പിച്ചു.. മനഃപൂർവമാ..അവളുടെ ഉള്ളിലുള്ള ഇഷ്ടം പുറത്തേക്ക് വരാൻ വേണ്ടിയിട്ടാ..അന്ന് നുസ്ര അവളോട്‌ പറഞ്ഞിരുന്നു താജ്ന് ഒരു ഗിഫ്റ്റ് കൊടുക്കണമെന്ന്.. അതും ഒരു സർപ്രൈസ് ഗിഫ്റ്റ്..അന്ന് അവൾ ഒരുപാട് ചിന്തിച്ചിട്ടുണ്ടാകും. അതിന്റെ ഭാഗം ആയിട്ടായിരിക്കും നിന്നോട് ഗിഫ്റ്റ്ൻറെ കാര്യം പറഞ്ഞത്..

അവൾ നിന്റെ മുന്നിൽ മനസ്സ് തുറക്കാൻ ഒരുങ്ങുവായിരുന്നു ടാ.. " "അപ്പോൾ കൃത്യ സമയത്ത് തന്നെയാണല്ലേ ഞാൻ അവൾക്ക് ആ ആൽബം സമ്മാനിച്ചത്.. " "കൃത്യ സമയത്തോ..എങ്ങനെ പറയാൻ കഴിയുന്ന് നിനക്ക് ഇത്. ഒട്ടും കൃത്യമല്ലാത്ത സമയത്താ നീയത് കൊടുത്തത്.. അന്ന് നീയാ ആ ആൽബം കൊടുക്കാതെ ഇരുന്നാൽ അവൾക്ക് ഇപ്പൊ ഒന്നും അറിയില്ലായിരുന്നു.. അവൾ ഇപ്പോൾ നിന്നെ പ്രൊപോസ് ചെയ്തിട്ടുണ്ടാകുമായിരുന്നു.. എല്ലാം കളഞ്ഞു കുളിച്ചിട്ടു കൃത്യ സമയം ആണെന്ന്..എന്ത് മണ്ടനാ നീ.." "അവൾ അവളുടെ മനസ്സ് തുറന്നു ഞങ്ങൾ തമ്മിൽ ഒരു ജീവിതമൊക്കെ തുടങ്ങി കഴിഞ്ഞതിനു ശേഷമാണ് ഇതൊക്കെ അറിഞ്ഞത് എങ്കിൽ ഇത്രേം കാലം ഞാൻ മറച്ചു വെച്ചത് സഹിക്കുമായിരുന്നോ അവൾ.. സഹിക്കുന്നതു പോയിട്ട് ക്ഷമിച്ചെന്ന് തന്നെ വരില്ലായിരുന്നു.. എന്റെ പ്രണയം സ്വന്തമാക്കാൻ വേണ്ടി ഞാൻ ചതിച്ചതാണെന്നല്ലേ പറയൂ അവൾ.. അങ്ങനെയാണേൽ സ്വാർത്ഥനായി പോയേനെ ഞാൻ.. അവൾക്ക് എന്നോട് ഇപ്പൊ ഉള്ള ഇഷ്ടം കൂടി പോയി കിട്ടിയേനെ.. എല്ലാം അർത്ഥത്തിലും ഭാര്യയായി, ഇനി വിട്ടു നിന്നിട്ടു കാര്യമില്ലന്ന് കരുതി ആർക്കോ വേണ്ടി എന്തിനോ വേണ്ടി എന്റെ വീട്ടിൽ തന്നെ നിന്നേനെ.. അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ ഞാൻ അവളെ കൊല്ലുന്നതിനു തുല്യമായിരുന്നു.. എന്ത് കൊണ്ടും നല്ല സമയത്തു തന്നെയാ അവൾ സത്യം അറിഞ്ഞത്.. "

"എടാ...ഞാൻ അങ്ങനെയല്ല..നിന്നെ എനിക്ക് മനസ്സിലാകും താജ്..വാശിക്കും ദേഷ്യത്തിനും അപ്പുറം വലിയൊരു നന്മ നിന്നിൽ ഉണ്ടെന്ന് ഞാൻ പണ്ടേ അറിഞ്ഞിരുന്നു..അത് കൊണ്ടല്ലേ ടാ കാലം ഇത്ര കടന്നു പോയിട്ടും അകലാതെ അട്ട ഒട്ടിയത് പോലെ കൂടെ തന്നെ നിക്കുന്നത്...വേറൊന്നും കൊണ്ടല്ല ടാ പറഞ്ഞത്.. നീ ആഗ്രഹിച്ച ജീവിതം നിനക്ക് കിട്ടണമെന്ന് കരുതി പറഞ്ഞതാ.. നീ പറഞ്ഞത് പോലെ വെറും ബഹുമാനം മാത്രം അല്ല അവൾക്ക് നിന്നോട് ഉള്ളത്..അതിന് അപ്പുറം മറ്റെന്തൊക്കെയോ ഒരുപാട് ഉണ്ടെടാ..ഒന്നല്ല..ഒരു നൂറു വട്ടം അവൾക്ക് നിന്നോട് പ്രണയം തോന്നിയിട്ടുണ്ട്..എത്രയോ വട്ടം ഞാൻ കണ്ടതാ ആ കണ്ണുകളിൽ നിന്നോടുള്ള പ്രണയം.. അതൊന്നും ഒരൊറ്റ നിമിഷം കൊണ്ടോ ദിവസം കൊണ്ടോ ഇല്ലാതെ ആകില്ല താജ്.. ഇതിപ്പോ റമിയുടെ സഹോദരനാ നീ എന്നറിഞ്ഞ ഒരു പ്രശ്നമേയുള്ളൂ അവൾക്ക്.. പ്രശ്നം അല്ല..പെട്ടെന്ന് അറിഞ്ഞപ്പോ ഒന്നും ഉൾകൊള്ളാൻ പറ്റിയിട്ടുണ്ടാകില്ല..മനസ്സ് നല്ലത് പോലെ തളർന്നിട്ട് ഉണ്ടാകും. അതാ വീട് വിട്ടു പോയത്. അല്ലാതെ നിന്നെയോ അങ്കിൾനെയോ വേണ്ടാഞ്ഞിട്ടല്ലാ..എടാ..ഒന്ന് ചെന്നു വിളിച്ചു നോക്ക്..വരാതെ നിക്കില്ല അവൾ..ഇങ്ങനെ എവിടെയും തൊടാതെ പോകല്ലേ ടാ.."

എബി വീണ്ടും ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തു..അവൻ ഒന്നും മിണ്ടിയില്ല..മൗനമായി ഇരുന്നു.. പിന്നെ എബിയും ഒന്നും മിണ്ടാൻ നിന്നില്ല..അല്പ നേരം അവൻ ഒറ്റയ്ക്ക് ഇരുന്നോട്ടേന്ന് കരുതി അവിടെന്ന് എണീറ്റു ക്ലാസ്സിലേക്ക് പോയി.. ** ദിവസങ്ങൾ ആരെയും കാത്തു നിന്നില്ല..ഒന്നിനും അല്ലാതെ എന്തിനോ വേണ്ടി എന്ന പോലെ കടന്നു പോയി.. ഇത്രേം ദിവസം ക്രിസ്മസ് ലീവ് ആയിരുന്നു..ഒന്ന് രണ്ടു സ്പെഷ്യൽ ക്ലാസ്സെസ് ഉണ്ടായിരുന്നു.പക്ഷെ താജ്ന്റെ മുന്നിൽ ചെന്നു പെടാൻ കഴിയില്ല..ഒപ്പം നുസ്രയുടെയും എബിയുടെയും ചോദ്യങ്ങൾ നേരിടാനും.അതു കൊണ്ട് അവൾ ക്ലാസിനു പോയില്ല.ഇപ്പൊ ലീവ് കഴിഞ്ഞതിനു ശേഷവും കോളേജിലേക്ക് പോയിട്ടില്ല.. സനുവിന് കാര്യം മനസ്സിലായിരുന്നു.അവൻ പോകാൻ നിർബന്ധിച്ചു.പക്ഷെ അവൾ ഓരോ ദിവസം ഓരോ മുടക്കം പറഞ്ഞു ലീവ് എടുത്തു കൊണ്ടിരുന്നു.. ഒരുദിവസം അവളെ കാണാഞ്ഞാൽ ഒരു നൂറു വട്ടം വിളിക്കുന്ന നുസ്രയും എബിയുമൊക്കെ ഇപ്പൊ വിളി കുറച്ചു..താജ് പറഞ്ഞിരുന്നു വിളിച്ചു ശല്യം ചെയ്യണ്ടന്ന്.. അതോണ്ട് വല്ലപ്പോഴും ഒന്ന് വിളിക്കും..അതും താജ്ൻറെ കാര്യമൊന്നും സംസാരിക്കില്ല.. സുഖ വിവരം മാത്രം അന്വേഷിക്കും.അത്രമാത്രം.. മുന്ന അന്ന് വിളിച്ചത് തന്നെയാണ്. അവൾ ഒരുവട്ടം ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തിട്ടില്ല..അത് കാരണം പിന്നീട് അവൻ വിളിച്ചിട്ടേയില്ല.. ദേഷ്യമായിരുന്നു..നല്ല ദേഷ്യം..

അവളെ കണ്ടു രണ്ടു പറയാൻ വേണ്ടി ലീവ് കിട്ടാനുള്ള കാത്തിരുപ്പിൽ ആയിരുന്നു അവൻ.. ഒരുകണക്കിന് വിളിക്കാത്തത് തന്നെയാണ് നല്ലത് എന്ന് അവൾക്കും തോന്നിയിരുന്നു..എന്ത് ചോദിച്ചാലും കൊടുക്കാൻ മറുപടിയില്ല കയ്യിൽ.. അതുതന്നെയായിരുന്നു കാര്യം.. അതു കൊണ്ടാ ഒന്ന് തിരിച്ചു വിളിക്കുക കൂടി ചെയ്യാതിരുന്നത്.. ജീവിതത്തിൽ ഒളിച്ചോട്ടം നടത്തുകയാണ് താൻ എന്ന് അവൾക്ക് അറിയാമായിരുന്നു.. പക്ഷെ ഇപ്പൊ അതാണ് നല്ലത് എന്ന് തോന്നി അവൾക്ക്.. *** സനുവിന് ക്ലാസ് ഒന്നും ഇല്ലാത്തത് കാരണം ഞായറാഴ്ച ദിവസം നിസ്കാരം കഴിഞ്ഞു വീണ്ടും കിടന്നു അവൾ..ആ ഉറക്കം ഞെട്ടുന്നത് നിർത്താതെയുള്ള ഫോൺ അടി കേട്ടിട്ടാണ്.. ആരാന്നൊന്നും നോക്കിയില്ല..ഉറക്ക പിച്ചോടെ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു..നുസ്രയുടെ ശബ്ദം ആയിരുന്നു മറുതലയ്ക്കൽ.. "നീയോ..എന്താടി ഈ നേരത്ത്..ഉറക്കും ഇല്ലേ നിനക്ക്.. " "നിനക്ക് താജ് വിളിച്ചിരുന്നോ..? " "അമനോ..ഇല്ല..എന്താ..? " താജ്ൻറെ പേര് കേട്ടപ്പോ തന്നെ അവളുടെ ഉറക്ക ചടവ് ഒക്കെ മാറിയിരുന്നു.. "അത് ലൈലാ..." "ഏത്..എന്താടി..കാര്യം പറാ.. " അവളിൽ പരിഭ്രമം നിറഞ്ഞു..വീണ്ടും ചോദിച്ചു.അതിന് മറുപടിയായി നുസ്ര പറഞ്ഞത് കേട്ടതും ചെവിയിലെ ഫോൺ പിടി വിട്ടു നിലത്തേക്ക് ഊർന്നു..അടുത്ത് കിടക്കുന്ന സനു എണീറ്റു എന്താ കാര്യമെന്ന് ചോദിച്ചു എങ്കിലും അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..തളർച്ച കാരണം വാക്കുകൾ തൊണ്ടയിൽ കുരുങ്ങിപ്പോയി.. ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story