ഏഴാം ബഹർ: ഭാഗം 7

ezhambahar

രചന: SHAMSEENA FIROZ

ജിപ്സിയിൽ നിന്നും ഇറങ്ങിയ അവന്റെ മുഖത്തേക്ക് അവളൊരു നിമിഷം അത്ഭുതപ്പെട്ടു നോക്കി. കണ്ടൽ കാട് പിടിച്ച പോലത്തെ താടിയും മുടിയുമൊന്നും കാണാനില്ല...എല്ലാം വെട്ടി മാറ്റി കറുത്ത് ഇട തൂർന്ന മുടിയും താടിയും നല്ല കട്ടക്ക് ആക്കി വെച്ചിട്ടുണ്ട്..പതിവ് ഉള്ളതിനേക്കാൾ ഗെറ്റ് അപ്പ്‌ ഉണ്ട് കാണാൻ.. അവൾക്ക് കാണുന്നത് വിശ്വസിക്കാൻ ആയില്ല..കാണുന്ന നാളു തൊട്ടേ ആ രൂപമായിരുന്നു..ഇന്നെന്തായിപ്പോ പെട്ടെന്നൊരു മാറ്റം.. ഇനി എലെക്ഷൻ പ്രചരണത്തിന്റെ ഭാഗമായി എല്ലാം മുറിച്ചു തൂക്കി വിറ്റോ...അല്ല..ഇവനല്ലേ ആള്...പറയാൻ പറ്റില്ല... ഏതായാലും ഇപ്പൊ കാണാൻ കുറച്ചൊക്കെ വൃത്തിയുണ്ട്...ഉരുട്ടി കയറ്റിയ മസ്സിൽനു മാത്രം ഒരു കുറവുമില്ല.. "മോളെ..ലൈലാ..എനിമി പോസ്റ്റിൽ നിന്നും ലവർ പോസ്റ്റിലേക്ക് പ്രൊമോഷൻ നൽകാനുള്ള ആലോചനയാണോ..." അവളുടെ നോട്ടം കണ്ടു നുസ്ര അവളുടെ മുഖം പിടിച്ചു തിരിച്ചു ചിരിക്കാൻ തുടങ്ങി.. "ബലാലെ...എനിക്കൊന്നു പുറത്തേക്ക് നോക്കാനും പാടില്ലേ.." "ഓ..പാടാം..എത്ര വേണേലും പാടാം..പക്ഷെയിതു പുറത്തേക്കുള്ള നോട്ടം മാത്രം ആണെന്ന് എനിക്ക് തോന്നിയില്ല...

വില്ലന്റെ ലുക്കിൽ നിന്നും ഹീറോയുടെ ലുക്കിലേക്ക് വന്നിട്ടുണ്ടല്ലെ ഇപ്പം..ഹോ...എന്താ ഒരു ബോഡി..വെറുതെയല്ല ഇവൻ ഈ കോളേജിലെ മൊത്തം ഗേൾസിന്റെയും ഹീറോ ആയത്..ഏതു പെണ്ണാടീ ഇങ്ങനെയൊരു ഗെറ്റപ്പ് ഐറ്റത്തിനെ കണ്ടാൽ ഒന്ന് നോക്കി പോകാത്തത്..നീയൊന്നു ഇങ്ങോട്ട് നോക്കിയേ..സകലതിന്റെയും കണ്ണ് പുറത്തേക്കാ...വായിൽ ഈച്ച കേറാഞ്ഞാൽ ഭാഗ്യം.." നുസ്ര പറഞ്ഞത് കേട്ടു അവളൊന്നു ചുറ്റും കണ്ണോടിച്ചു വിട്ടു..അവളുടെ കണ്ണ് തള്ളിപ്പോയി..ഇത്തിരി നേരം മുന്നെ വരെ പിടിപ്പതു എഴുത്തും വായനയിലും ഉണ്ടായിരുന്ന ബുജിസ് വരെ ഇപ്പൊ വായും പൊളിച്ചു പുറത്തേക്ക് നോക്കിയിരിക്കുന്നുണ്ട്...ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ..അന്തസ് ഉള്ള പെണ്ണുങ്ങൾടെ വില കളയാൻ..വെറുതെ അല്ല അപ്പം ഈ കോളേജിലെ മിക്ക ബോയ്സും തരിശു ഭൂമിയായി കിടക്കുന്നത്..ഇവനെയൊക്കെ കണ്ടും നോക്കിയും വെള്ളം ഇറക്കിയും മനസ്സിൽ കയറ്റി വെച്ചും ഇതിങ്ങക്കൊന്നും ഒരുത്തനെയും കണ്ണിനു പിടിക്കുന്നുണ്ടാകില്ല..ഹൂ..എന്തൊക്കെ കാണണം റബ്ബി.. "അവന്റെ വണ്ടി വന്നു നിക്കുമ്പോൾ ഇവരൊക്കെ പുറത്തേക്ക് നോക്കുമെന്നു എനിക്കറിയാം..

പക്ഷെ നീ നോക്കുംന്നു കരുതിയില്ല..അല്ല..സാധാരണ അങ്ങനെ ആണല്ലോ...നിന്റെ നേർക്ക് വരുന്ന നേരത്തല്ലാതെ നീ അവനെ നോക്കാറില്ലല്ലോ..അവൻ അവിടെ നിന്നു ഗർജിച്ചാൽ കൂടി ഒന്ന് കണ്ണ് പോലും അനക്കാത്ത ആളാണല്ലോ നീ.." "കാതു തുളപ്പിക്കുന്ന ശബ്ദം അല്ലായിരുന്നോ...റോഡിൽ ഇറക്കിയ അന്ന് തൊട്ടു ഇന്നുവരെയ്ക്കും ഗാരേജ് കാണാത്ത പോലെ..അതാ നോക്കി പോയെ.." "ഏതായാലും ഈ ലുക്ക് പൊളിച്ചു..താടി സൂപ്പർ ആണല്ലേടീ...വെറും സൂപ്പർ അല്ല..അതുക്കും മേലേ..എന്താ ചുറുക്ക്..കെട്ടുന്നെങ്കിൽ ഇവനെ പോലൊരുത്തനെ കെട്ടണം.." "എന്തിന്...നിന്നെ ആരെങ്കിലുമൊക്കെ തല്ലി കൊല്ലാൻ വരുമ്പോൾ നിനക്ക് കയറി ഒളിക്കാനോ...ഇവനെ പോലെത്തതു ആണെങ്കിൽ അതിന്റെ ഉള്ളിൽ വെറും പാമ്പും പഴുതാരയും മാത്രം അല്ലടി ഉണ്ടാകുക..കിങ് കോബ്ര തന്നെ ആയിരിക്കും ആ കാട് പിടിച്ച താടിയിൽ ഉണ്ടാവുക..ഒന്ന് കിസ്സിനുള്ള യോഗം പോലും ഉണ്ടാവില്ല..അതിന് മുന്നെ നീ തീരുമെടീ..

എങ്ങോട്ട് തിരിഞ്ഞാലും ഒരു കട്ട താടി.. ബുള്ളറ്റ്.. സിക്സ് പാക്ക്..എനിക്ക് അതിലൊന്നും ക്രെസ് ഇല്ലടി..കട്ട താടിയോട് ഒട്ടും ഇല്ലാ...കട്ട താടിയുള്ളവർക്കൊക്കെ ഒടുക്കത്തെ വിചാരമാണ്..ലോകത്ത് അവർക്കെ താടി മുളക്കുള്ളൂ..അവർക്കേ ഗ്ലാമർ ഉള്ളുന്നൊക്കെ..ദേ ഇവനെ പോലെ... ബോയ്സ്ന്റെ ഭംഗി കട്ട താടിയാണെന്ന് എനിക്ക് തോന്നീട്ടില്ല...അതാണെന്ന് ഞാൻ പറയേമില്ലാ...എന്നാൽ മുന്നയെ പോലെ ഫുൾ ക്ലീൻ ഷേവ് ആണോ ഇഷ്ടംന്നു ചോദിച്ചാൽ അതിൽ ഇഷ്ട കുറവ് ഒന്നുമില്ല.. എന്നാലും അതിനേക്കാളൊക്കെ ഇഷ്ടം കുറ്റി താടിയോടാണ്..നെറ്റിയിലേക്കും കഴുത്തിലേക്കും നീണ്ടു കിടക്കുന്ന കോലൻ മുടി..കാപ്പി മുടിയായാൽ ഭംഗി കൂടും...കാപ്പി കണ്ണുകൾ..ഇളം റോസ് നിറത്തിലുള്ള ചെറു ചുണ്ടുകൾ..പാലിന്റെ നിറം..ഒലിവിന്റെ മണം..അങ്ങനെ അങ്ങനെ...എന്റെ റമിയെ പോലെ..ഇടയ്ക്ക് ഇടക്ക് നെറ്റിയിലേക്ക് വീഴുന്ന ആ നീളൻ മുടികളെ സൈഡിലേക്ക് ഒതുക്കി നിർത്തുന്ന അവന്റെയൊരു രീതിയുണ്ട്..അതായിരുന്നു അവന്റെ സ്റ്റൈൽ...കാണാനൊരു പ്രത്യേക രസം.." ഏതോ ലോകത്ത് നിന്നെന്ന പോൽ അവൾ പറഞ്ഞു.. "റമിയോ...അതാരാ...? "

നുസ്രയുടെ മുഖത്ത് സംശയം..അപ്പോഴാണ് അവൾക്കു താൻ എന്തൊക്കെയാ പറഞ്ഞതെന്നുള്ള ബോധം വന്നത്.. "അത്...അതെന്റെ കൂടെ പഠിച്ചതാ...പണ്ട്.." അവൾ വേഗം ഒഴിഞ്ഞു മാറി..നുസ്ര ശ്രദ്ധിച്ചിരുന്നു അവളുടെ ഭാവം മാറിയത്...എന്തൊക്കെയോ ചോദിക്കണംന്നു ഉണ്ടായിരുന്നു നുസ്രക്ക്..ചോദിച്ചാലും അവളൊന്നും പറയില്ല..അക്കാര്യം അറിയുന്നത് കൊണ്ട് നുസ്ര ചോദ്യങ്ങളും സംശയങ്ങളും ഉള്ളിൽ ഒതുക്കി.. പെട്ടെന്ന് വിഷയം മാറ്റിയെങ്കിലും ലൈല അപ്പോഴും മറ്റേതോ ഒരു ലോകത്താണ്..ഏതു ആണിനെ നോക്കിയാലും സംസാരിച്ചാലും ഒടുക്കം ചെന്നെത്തുന്നത് റമിയിലാണ്.. ഇന്ന് വരെ ഞാൻ കണ്ടതിൽ അവനോളം ഭംഗിയുള്ള മറ്റൊരു ആണും ഇല്ലാ..അത് ബാഹ്യ സൗന്ദര്യത്തിൽ മാത്രമല്ല..മന സൗന്ദര്യത്തിലും..അവന്റെ രൂപം ഭാവം സ്വാഭാവം പെരുമാറ്റം എന്ന് വേണ്ട എല്ലാതും ഏതു പെണ്ണും ആഗ്രഹിക്കുന്ന പോലെയുള്ളതായിരുന്നു..എന്റെ മനസ്സിനെ അവൻ കീഴ്പെടുത്തി കളഞ്ഞതും അതൊക്കെ വെച്ചു കൊണ്ടല്ലേ..എന്നിട്ടും....? റമിയെ ഓർത്തതും അറിയാതെ അവളുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി ചുടു നീർ പുറത്തു ചാടി..

നുസ്ര തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം ഓർത്തതും അവൾ പെട്ടെന്ന് കണ്ണ് തുടച്ചു എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചു.. ** "താടിയും മുടിയും വെട്ടിയാൽ പ്രണയിക്കാമെന്നു പറഞ്ഞോ അവൾ..?" "എന്റെ പട്ടി വെട്ടും അവൾക്ക് വേണ്ടി..." "അവൾക്ക് വേണ്ടി നീ പട്ടി അല്ല തെണ്ടി വരെ ആകുമെന്ന് എനിക്കറിയാം..." "മോനെ എബി..." "കർത്താവെ...ഞാനീ നാട്ടുകാരനെ അല്ലായെ... " എബി ചെന്നു സീറ്റിൽ ഇരുന്നു..പിന്നാലെ അവനും.. "എടാ...ഇതെന്തു പറ്റിയതാ കയ്യിൽ..?" അവന്റെ പുറം കയ്യിലെ തൊലി അടർന്നു ചുമന്നു ഇരിക്കുന്നത് കണ്ടു എബി ചോദിച്ചു.. "അതൊന്നു മതില് ചാടിയതാ.." "ഏഹ്...നിന്റെ ഡാഡ് നിന്നെ പടി അടച്ചു പിണ്ഡം വെച്ചോ.." " അതിന് നിന്റെ അപ്പച്ചൻ എബ്രഹാമിന്റെ കുടുംബത്തിൽ പെട്ടതല്ല എന്റെ ഡാഡ്..ഒന്നങ്ങോട്ട്‌ തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും കഴുത്തിനു പിടിച്ചു പുറം തള്ളാൻ...ഇതതൊന്നുമല്ല..." അവൻ കഴിഞ്ഞ രാത്രിയിൽ നടന്നതൊക്കെ വിശദീകരിച്ചു.. "നീ ഒന്നു ഇങ്ങോട്ട് നീങ്ങി ഇരുന്നേ..." എബി അവനെ പിടിച്ചു നീക്കി ഇരുത്തി അടിമുടി നോക്കാൻ തുടങ്ങി.. "എന്താടാ..." "താജ്...നിനക്കൊന്നും പറ്റിയില്ലല്ലോ...

ഐ മീൻ കയ്യും കാലുമൊക്കെ ഓക്കേ അല്ലേ...ഈ തൊലി അടർന്നതല്ലാതെ വേറെ കുഴപ്പമൊന്നും ഇല്ലല്ലോ..അല്ലേ..." എബി അവന്റെ കയ്യിലും കാലിലും പിടിച്ചു വലിച്ചു ചോദിച്ചു.. "വട്ടായോ നിനക്ക്...ഒന്നു വിടെടാ...ഇതുവരെ ട്രബിൾ ഒന്നുമില്ല..ഇനി നീ പിടിച്ചു വലിച്ചു ഉണ്ടാക്കാതെ നിന്നാൽ മതി..." "അല്ലടാ...അവളു നിന്നെ ജീവനോടെ വിട്ടോ..അതും ഒരു പോറൽ പോലും ഉണ്ടാക്കാതെ...." എബിയുടെ മുഖത്ത് അത്ഭുതം.. "അതിന് നീയല്ല പോയത്..ഞാനാ.." "അതോണ്ടാ ചോദിച്ചെ...എന്നെ അവളൊന്നും ചെയ്യില്ല..കാരണം അവൾക്കു കണ്ടൂടാത്തതു എന്നെയല്ല..നിന്നെയാ...എന്നോട് അവള് ഇടയ്ക്ക് ഇടെ ചിരിക്കാറ് ഒക്കെയുണ്ട്..." "ഓ...അങ്ങനൊക്കെ ഉണ്ടോ...ഇനി അതിൽ എങ്ങാനും പിടിച്ചു തൂങ്ങാൻ നിന്നാൽ ഉണ്ടല്ലോ ഒരൊറ്റ ചവിട്ടിനു പാതാളത്തിലേക്ക് താഴ്ത്തി കളയും..നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ പട്ടി അവളെ ഒന്ന് നോക്കാൻ കൂടി പാടില്ലാന്ന്...എന്നിട്ടു ചിരിക്കാൻ നിന്നേക്കുന്നു...ഇതുവരെ നോക്കിയതും ചിരിച്ചതുമൊക്കെ പോട്ടെ...ഇനി നീയാ പണിക്കു പോകരുത്...പോയാൽ പിന്നെ ജുവലിനെ കണ്ണും കയ്യും കാണിക്കാൻ നിനക്ക് നിന്റെ ഈ ഓഞ്ഞ മോന്ത കാണില്ല..കേട്ടോ ടാ..."

"എന്റെ മാതാവേ...അതിന് ഞാൻ എന്താ പറഞ്ഞെ...ഞാൻ അവളോട്‌ ചിരിച്ചെന്നാണോ..അവള് എന്നോട് ചിരിക്കാറുണ്ടെന്നല്ലേ...അതു വേണ്ടങ്കിൽ നീ അവളോട്‌ പോയി പറാ...അല്ലാതെ എന്നോടല്ല.. ഇനി ഇക്കാര്യവും പറഞ്ഞോണ്ട് നീ അവളുടെ അടുത്തേക്ക് ചെന്നേക്കല്ലേട്ടോ...നീയെന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതിനു മുന്നെ അവള് നിന്നെ ചവിട്ടി താഴ്ത്തും മോനെ..എന്റമ്മോ...നീയിങ്ങനൊരു അസൂയ പിടിച്ച സാധനമാണെന്ന് ഞാൻ അറിഞ്ഞില്ല...അയ്യേ..ഇതിപ്പോ എനിക്ക് ഉറപ്പായി നിനക്ക് പെണ്ണുങ്ങൾടെ സ്വഭാവം തന്നെ ആണെന്ന്.." എബി വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി..അവന് ദേഷ്യം വരാനും. "അസൂയയല്ല...സ്വാർത്ഥതയാ...അവളെന്റെയാ...എന്റെ മാത്രം..." "അറിയാം താജ്...എന്നെങ്കിലും അവളു നിന്നെ മനസ്സിലാക്കും..നിന്റെ സ്നേഹത്തെയും.." "വേണ്ടാ..അവള് മനസ്സിലാക്കണ്ടാ...ഞാൻ മനസ്സിലാക്കിപ്പിച്ചോളാം..." "ഒന്നുകിൽ നീ പാവം ആവണം..അല്ലങ്കിൽ അവള്...ഇതിപ്പോ രണ്ടും വാശിയ്ക്കു കയ്യും കാലും വെച്ചു നടക്കുന്ന സാധനങ്ങൾ...ഇക്കണക്കിനു പോയാൽ എന്താവും എന്തോ കാര്യങ്ങളൊക്കെ..."

"ഒന്നും ആവാനില്ല..ആദ്യം എലെക്ഷൻ...എന്ത് വില കൊടുത്തും ജയിക്കണം..എന്നിട്ടു വേണം അവളെക്കൊണ്ട് ആദ്യത്തെ തോൽവി സമ്മതിപ്പിക്കാൻ..." "എന്ത് വില കൊടുത്തും ജയിക്കണ്ടാ..അവള് പറഞ്ഞത് പോലെ അന്തസ് ആയി മത്സരിച്ചു ജയിക്ക്...എലെക്ഷൻ കഴിയുന്ന വരെയ്ക്ക് എങ്കിലും നീയൊന്നു അടങ്ങി ഒതുങ്ങി നടക്ക്...നിനക്കാണോ അതോ മുന്നയ്ക്കാണോ ഫാൻസ്‌ കൂടുതൽ എന്നറിയാമല്ലോ.." "അടങ്ങി ഒതുങ്ങി നടക്കാനൊന്നും എനിക്ക് പറ്റില്ല..നിനക്ക് എന്നല്ല..അവൾക്കു പോലും എന്നെ നന്നാക്കാൻ ഒക്കില്ല..തെമ്മാടിയായി നടക്കാനാ എനിക്കിഷ്ടം..ഒരു എലെക്ഷന്റെ പേരും പറഞ്ഞു എനിക്ക് ഞാൻ അല്ലാതെയായി മാറാൻ പറ്റില്ല..നിനക്ക് അറിയാല്ലോ എന്നെ..അതോണ്ട് ഉപദേശം വേണ്ടാ...ഏതായാലും നീയും അവളുമൊക്കെ വിചാരിക്കുന്നതു പോലെ ഞാൻ ഭീഷണിയും കൈ കരുത്തും തെണ്ടിത്തരമൊന്നും കാണിച്ചു ജയിക്കാൻ പോകുന്നില്ല..വേണമെങ്കിൽ പുല്ല് പോലെ എനിക്ക് ചെയർമാൻ സ്ഥാനം നേടാം..അതും ഒരു എലെക്ഷൻ പോലും ഇല്ലാതെ.. പക്ഷെ വേണ്ടാ..

ഏതായാലും കോളേജ് മുഴുവൻ കാണ്കെയും അറിയുകയുമല്ലെ അവള് മുന്നയെ എനിക്കെതിരെ സ്ഥാനാർഥിയായി നിർത്തിയത്..അതോണ്ട് അന്തസ് ആയി തന്നെ മത്സരിച്ചേക്കാം..പ്രചരണം നടത്തിയേക്കാം..വോട്ട് അഭ്യർത്ഥിക്കയും ചെയ്യാം..ഞാൻ അവളുടെ challenge എപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞതാണ്...ജയിക്കണം...ഇല്ലങ്കിൽ എനിക്ക് അവളെ നഷ്ടപ്പെടും...അവളെ നേടാൻ വേണ്ടി മാത്രം ജയിക്കണമെനിക്ക്..." അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..എബിക്ക് സമാധാനമായി..എലെക്ഷൻ ജയിക്കാൻ വേണ്ടി അവൻ വല്ല തറ വേലയും കാണിക്കുമെന്നാണ് ഇതുവരെ എബി കരുതിയത്..അവന്റെ സ്വഭാവവും അതുതന്നെയാണല്ലോ..അവളുടെ മുന്നിൽ തോൽക്കാതെ ഇരിക്കാൻ എന്തും ചെയ്തെന്നു ഇരിക്കും.പ്രത്യേകിച്ച് മുന്നയുടെ..പക്ഷെ ഇനി അതൊന്നും ഉണ്ടാകില്ല..അവളുടെ challenge ഏറ്റെടുത്ത സ്ഥിതിക്ക് ഇനി അവൻ നേരായ വഴിയിൽ മാത്രമേ ജയിക്കാൻ നോക്കുള്ളൂ..ഒന്നു നോക്കിയാൽ അതവന്റെ ആവശ്യം കൂടിയാണ്..

തോറ്റു പോയെന്നാൽ പിന്നീട് ഒരിക്കലും അവന് അവളുടെ കൺ വെട്ടത്തേക്ക് ചെല്ലാൻ കഴിയില്ല..കഴിയില്ലന്നല്ല..അവൻ ചെല്ലില്ലാ..അവൻ വാക്ക് പറഞ്ഞാൽ വാക്കാണ്... കള്ളവും ചതിയുമൊന്നും ഇല്ലങ്കിൽ നീ തന്നെ ജയിക്കുമെടാ.. എബി ആശ്വാസത്തോടെ അവനെ നോക്കി.. ** എങ്ങനെ അമർന്നു ഇരുന്നിട്ടും അവൾക്ക് ക്ലാസ്സിൽ ഇരുപ്പുറച്ചില്ല..കോളേജിലേക്ക് എത്തിയാൽ ചിന്ത മുഴുവനും ആ അജ്ഞാതനെക്കുറിച്ച് ആണ്..തലേന്ന് രാത്രി താജ് കൊണ്ട് കൊടുത്ത പുസ്തകം ഉണ്ടായിരുന്നു കയ്യിൽ..അവൾ അതെടുത്തു ക്ലാസ്സിൽ നിന്നും ഇറങ്ങി.. "ഇതിപ്പോ നിനക്ക് ഇതിനേ നേരം ഉള്ളുല്ലോ.." പുസ്തകം എടുത്തു പോകുന്ന അവളെ കണ്ടു വരാന്തയിൽ നിന്നിരുന്ന മുന്ന പറഞ്ഞു.. അവളൊന്നു ചിരിച്ചു.. "ചിരിക്കാനല്ല പറഞ്ഞത്...ഇക്കണക്കിനു പോയാൽ നിന്നെ ഇനി പുസ്തകത്തിന്റെ ഉള്ളിന്ന് അടർത്തി എടുക്കേണ്ടി വരും..ഏതു നേരം നോക്കിയാലും നീ എഴുത്തും കുത്തും വായനയും ലൈബ്രറിയുമെന്നൊക്കെ പറഞ്ഞു ഫുൾ ബിസിയാണ്..

എലെക്ഷനുള്ള പണിയൊന്നും ഇതുവരെ തുടങ്ങിട്ടില്ല..സ്ഥാനാർഥിയായി എന്നെ നിർത്തിച്ചതു കൊണ്ടോ നാല് ഫ്ലക്സ് അടിച്ചത് കൊണ്ടോ ആയില്ല ലൈല..വോട്ട് പിടിക്കണമെങ്കിൽ വേറെയുമുണ്ട് കാര്യങ്ങൾ..കുറച്ചു കഷ്ട പെടണം.. അവൻ അവിടെ വൻ പ്രചരണവും വോട്ട് ചോദിക്കലുമാണ്..തോറ്റാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..ഞാനീ കോളേജിന്ന് ടിസി എടുത്തു പോകുന്നത് ആയിരിക്കും നല്ലത്..." "Nomination ൽ നിന്റെ പേര് വെക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു മത്സരത്തിൽ ജയവും തോൽവിയും സ്വാഭാവികമാണെന്ന്...അവസാനം കിട്ടുന്നത് എന്ത് തന്നെ ആയാലും ഏറ്റു കൊള്ളണമെന്ന്..." "അതല്ല ലൈല..എന്തിനും ഏതിനും പരിശ്രമിക്കുന്നവനു മാത്രമേ വിജയമുള്ളു..നമ്മള് ഒന്നും തുടങ്ങിയിട്ടില്ല..അതോണ്ടാ പറഞ്ഞെ..." "ആയില്ലല്ലോ ടാ..ഇനിയും ഉണ്ടല്ലോ ദിവസങ്ങൾ..ക്ലാസ് കട്ട്‌ ചെയ്യണ്ടെന്ന് കരുതിയ ഞാൻ..കുഴപ്പമില്ല..നമ്മുക്ക് ഇന്ന് ഉച്ചക്ക് തൊടങ്ങാം..നീ പിള്ളേരെ എല്ലാം റെഡിയാക്ക്...ഞാൻ ഇപ്പൊ വരാം..ഇതൊന്നു കൊണ്ട് വെച്ചിട്ട്..." അവൾ ലൈബ്രറിയിലേക്ക് നടന്നു... മുന്നയോട് പറയണോ തനിക്ക് വരുന്ന എഴുത്തിന്റെ കാര്യം..

പരിചയപ്പെട്ട അന്നുമുതൽ അവനോട് പങ്കു വെക്കാത്തതായി ഒരു കാര്യങ്ങളുമില്ല ജീവിതത്തിൽ..പിന്നെ എന്തിന് ഇതുമാത്രം ഞാൻ രഹസ്യമാക്കി വെക്കണം..പറയാം..ആദ്യം ഇതിന്റെ പിന്നിൽ ആരാണെന്നു അറിയട്ടെ..അല്ലങ്കിൽ ഇതാരാണെന്ന് അറിയാൻ വേണ്ടി അവൻ ഇറങ്ങി പുറപ്പെടും...കണ്ടു പിടിക്കുന്നത് വരെ അവനൊരു സമാധാനവും ഉണ്ടാവില്ല..കണ്ടു പിടിച്ചാൽ തന്നെ അവൻ വെറുതെ വിടുകയുമില്ല... കയ്യിലുള്ള പുസ്തകം ഷെൽഫിലേക്ക് വെച്ചു..ഏതു എടുക്കണമെന്ന സംശയത്തിൽ അവളാ ഷെൽഫ് മുഴവനായും കണ്ണോടിച്ചു വിട്ടു..കഥകളും നോവലുകളുമാണ് സാധാരണയായി എടുക്കാറ്...ഇന്നതൊന്നും എടുക്കാതെ സുഗത കുമാരിയുടെ ഒരു കവിതാ സമാഹാരം എടുത്തു..ലൈബ്രറി കടക്കുന്നതിന് മുന്നെ ഒന്നു തുറന്നു നോക്കി..ഇന്നും ഉണ്ടായിരുന്നു അവൾക്കൊരു കുറിപ്പ്.. *നീ താജ്ന്റെ പെണ്ണോ അതോ മുന്നയുടെ പെണ്ണോ..നിനക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടം കാണാൻ ഞാനും ഉണ്ടായിരുന്നു ഇന്നലെ നിനക്ക് പിന്നിൽ..*

അവളുടെ ചെറു വിരൽ തൊട്ടങ്ങു കയറി വന്നു..പച്ച തെറിയാണ് നാവിൻ തുമ്പിൽ വന്നത്..പക്ഷെ ആരോടു തീർക്കും..മുന്നിൽ വരാതെ മറഞ്ഞു നിക്കുന്ന അവനെ എന്ത് ചെയ്യാൻ പറ്റും.. ഇവിടെ ഒരുത്തനു സംശയം ഞാനും മുന്നയുമായി വഴിവിട്ട ബന്ധം ആണോന്ന്..ദേ ഇപ്പൊ വേറൊന്ന്..ഇവൻ ആ നാറിയെയും കടത്തി വെട്ടും..ഒരേസമയം മുന്നയുമായും അമനുമായും എനിക്ക് ബന്ധമാണെന്ന്..അല്ലങ്കിൽ രണ്ടാളെയും ഞാൻ വശീകരിച്ചു എന്ന്...അവൾക്ക് പൊട്ടി തെറിക്കണമെന്നു തോന്നി..അവളാ എഴുത്തു ചുരുട്ടി കൂട്ടി വേസ്റ്റ് ബിൻൽ ഇട്ടു.. ആ അമനെ തന്നെ ഇവിടെ ഒതുക്കാൻ പറ്റിയിട്ടില്ല..അപ്പോഴാ വേറൊരു മാരണം..എവിടുന്ന് കെട്ടി എടുക്കുന്നു ഇങ്ങനെ ഓരോ അലവലാതികൾ..മനുഷ്യൻമാരുടെ സ്വൈര്യം കളയാൻ വേണ്ടി.. അവൾ അവിടെ ടേബിളിൽ നിന്നും ഒരു പേനയും കടലാസും എടുത്തു.. *ഇപ്പോൾ ഞാൻ മനസിലാക്കുകയാണ്.നിന്നെ മറക്കുക എന്നാൽ മൃതിയാണെന്ന്..ഞാൻ നീ മാത്രമാണെന്ന്..* എന്ന് എഴുതി അവളാ കടലാസ് കഷ്ണം നേരത്തെ വെച്ച പുസ്തകത്തിനു കീഴെയുള്ള ഒരു പുസ്തകത്തിൽ വെച്ചു..

ഏതായാലും ഞാൻ അറിയാതെ എന്നെ പിന്തുടരുകയും എന്റെ തോന്നലുകളും തീരുമാനങ്ങളും ഞാൻ അറിയുന്നതിന് മുന്നെ അറിയുകയും ചെയ്യുന്ന ആളല്ലേ...ആ നിനക്കിതു ഇരിക്കട്ടെ..ഞാൻ ഏതു പുസ്തകമെടുക്കുമെന്നു പോലും നിനക്ക് കാണാ പാഠമാണല്ലോ..എന്നാൽ ഇതിന്റെ അർത്ഥമൊന്നു കണ്ടു പിടിക്ക് നീ...ഞാൻ താജ്ന്റെയോ അതോ മുന്നയുടെയോ പെണ്ണല്ല..മറിച്ച്..ഞാൻ മറ്റൊരു പ്രണയത്തിൽ അകപ്പെട്ടവളാണെന്ന് ഈ വരികളിൽ നിന്നും മനസ്സിലാക്ക് നീ..എന്നിട്ട് നിന്റെ ഈ ഒളിച്ചു കളി അവസാനിപ്പിച്ചു എന്നിൽ നിന്നും ദൂരെ പോ നീ... ** "താജ് ബ്രോ...എന്താണ് മുഖത്തൊരു മ്ലാനത..." "ഇന്നാ രാക്ഷസി വന്നില്ലേ..കണ്ടതേയില്ലല്ലോ.. " "കണ്ടിട്ട് എന്തിനാ...വയറു നിറച്ചു വാങ്ങിച്ചു കൂട്ടാനല്ലെ..എത്ര കിട്ടിയാലും മതി ആവുന്നില്ലല്ലോ നിനക്ക്.." "ഇല്ലല്ലോ...അവളെ കിട്ടണം...അവളെ കിട്ടിയാൽ മാത്രമേ എനിക്ക് മതിയാവുള്ളൂ...അതുവരെ അവളുടെ അടുത്തുന്ന് ഇങ്ങനെ വയറു നിറച്ചും കിട്ടണം..കിട്ടിക്കോണ്ട് ഇരിക്കണം..." "ആഹാ..എന്താ നാക്ക്‌..ദേ വരുന്നുണ്ട് രാക്ഷസി.." വരാന്തയിലൂടെ നടന്നു വരുന്ന അവളെക്കണ്ടു എബി പറഞ്ഞു.. "ആര് വരുന്നുണ്ടെന്നാ..."

അവൻ കടുപ്പിച്ചു ചോദിച്ചു.. "രാക്ഷ...സോറി അളിയാ...ഒരു അക്ഷര പിഴവ്...രാഞ്ജി വരുന്നുണ്ടെന്നാ ഉദ്ദേശിച്ചത്..." എബി അവനു നേരെ കൈ കൂപ്പി കാണിച്ചു..അവനൊന്നു അമർത്തി മൂളി.. എടാ..തെണ്ടീ...നീ രാക്ഷസിന്ന് പറഞ്ഞോണ്ടല്ലെ ഞാനും പറഞ്ഞത്..നിനക്കെന്തു വേണേലും പറയാം..നമ്മക്ക് ഒന്നും പറ്റില്ലല്ലെ..നീയൊക്കെ ഒരൊന്നൊന്നര കാമുകൻ ആണെടാ. എബി അവനെ നോക്കി പിറു പിറുത്തു.. "എന്തെങ്കിലും പറഞ്ഞോ " "ഇല്ല പൊന്നേ..." "എന്നാൽ അവളെ ചൊറിയാനുള്ളതു എന്തേലും പറഞ്ഞു താ.." "പറഞ്ഞു തരില്ല..കാണിച്ചു തരാം..ചുളുവിൽ നിനക്ക് അവളുടെ അടുത്തുന്ന് ഒരു സോറിയും വാങ്ങിച്ചു തരാം.." "എങ്ങനെ...?" അവൻ നെറ്റി ചുളിച്ചു.. "അതൊക്കെയുണ്ട്..ഇപ്പോ കണ്ടോ നീ.." അവൾ രണ്ട് വശത്തേക്കും നോക്കാതെ അവരുടെ മുന്നിലൂടെ കടന്നു പോയി..അത് കാത്ത് നിന്നെന്ന പോലെ എബി കാൽ അവൾക്ക് കുറുകെയിട്ടു.. ഉമ്മാന്നും വിളിച്ചോണ്ട് മൂക്കും കുത്തി നിലത്തേക്ക് വീഴാൻ പോയ അവളെ എബി താജ്ന്റെ നേർക്ക് തട്ടി..പെട്ടന്നായതു കൊണ്ട് താങ്ങി പിടിക്കുകയല്ലാതെ അവനു വേറെ വഴിയുണ്ടായിരുന്നില്ല..

സത്യത്തിൽ അവൻ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു..അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു..അവൾ കണ്ണ് തുറന്നു നോക്കിയതും കണ്ടത് അവന്റെ ചാര കണ്ണുകളാണ്...ഒരുനിമിഷം വേണ്ടി വന്നു അവൾക്ക് സംഭവിച്ചതു എന്താണെന്ന് മനസ്സിലാക്കാൻ.. "എവിടെ നോക്കിയാടീ നടക്കുന്നെ...ഒട്ടി ചേർന്നു നിക്കാതെ മാറി പോടീ..." അവളെ ചൊറിയാൻ കിട്ടിയ അവസരം മുതലാക്കാൻ വേണ്ടി അവൻ അവളിലുള്ള പിടി വിട്ട് കൊണ്ട് ശബ്ദിച്ചു.. "നിന്റെ കുഞ്ഞമ്മേടെ മോളെ തല നോക്കി..നിന്നോട് ഞാൻ പറഞ്ഞോ എന്നെ താങ്ങി പിടിക്കാൻ..വീഴുമ്പോൾ വീഴട്ടേന്ന് കരുതി നിക്കണമായിരുന്നു..അതെങ്ങനെയാ..ദേഹത്ത് മുട്ടാനും തട്ടാനും കിട്ടുന്ന ഒരവസരവും വെറുതെ കളയില്ലല്ലോ...പറ്റി ചേർന്നു നിൽക്കാൻ നല്ല സുഖമല്ലേ..എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെയൊക്കെ അസുഖം എന്താണെന്ന്..." അവളും വിട്ടു കൊടുക്കാൻ തയാറല്ലായിരുന്നു.. "എന്റെ നെഞ്ചത്തോട്ട് വന്നു വീണതും പോരാ..എന്നിട്ടിപ്പോ നിന്റെ എവെറസ്റ്റ്‌ പോലെത്തെ നാവും എന്റെ അടുത്ത് വളയ്ക്കുന്നോ... ഓ..മുട്ടാനും തട്ടാനും പറ്റിയൊരു മൊതല്...കണ്ടേച്ചാലും മതി...

പട്ടി പോലും വെള്ളം കുടിക്കില്ല നിന്റെയീ പരട്ട മോന്ത കണ്ടാൽ..നാടോടികൾക്ക് പോലും ഉണ്ടാകും നിന്നെക്കാളും ഭംഗി...അങ്ങനെയുള്ള നിന്നെ ആർക്കാടീ പറ്റി ചേരണ്ടത്...ആരാടീ അറിഞ്ഞും കൊണ്ട് നിന്നെ മുട്ടേം തട്ടേമൊക്കെ ചെയ്യുന്നത്...വെറുതെ അവരു കൂടെ നാറാന്നേയുള്ളൂ..." അവൻ അവളെ പുച്ഛിച്ചു.. "അപ്പൊ നിന്നെക്കാൾ മുന്നെ ഇവൻ നാറിക്കോട്ടേന്ന് കരുതിയാണോ ഇവനെക്കൊണ്ട് കാല് കുറുകെ വെപ്പിച്ചത്...ദേ...ബാക്കി ഉള്ള ഗേൾസിനോട് കളിക്കാനും ഉരസാനും നിക്കുന്നത് പോലെ എന്നോട് നിന്നാൽ ഉണ്ടല്ലോ...നിന്റെയൊക്കെ തലയിലെ പോലെ ചാണകമല്ല എന്റെ തലയിൽ..ഒരു തടസ്സവും ഇല്ലാത്ത വഴിയിലൂടെ നടന്ന ഞാൻ എങ്ങനെയാ വീണേ...കാറ്റു കൊണ്ടിട്ടാണോ.." "അല്ലടി...മഴ പെയ്തിട്ട്..എങ്ങോട്ടോ വായിനോക്കി നടന്നിട്ട് മുന്നിലുള്ളവരെ കാണാത്തത് അല്ല അവളുടെ പ്രശ്നം...ഞങ്ങളു ഇവിടെ നിന്നതാണ്..അല്ലേ...രാക്ഷസിയെ പോലെ രണ്ടുണ്ട കണ്ണ് ഉണ്ടല്ലോ..നോക്കി നടക്കണം..ഇല്ലങ്കിൽ ഇങ്ങനെ വീണെന്ന് ഇരിക്കും..ആരെങ്കിലുമൊക്കെ വീഴ്ത്തിയെന്നിരിക്കും..എപ്പോഴും ശ്രദ്ധ വേണം... " അവൻ പറഞ്ഞു..അവന്റെ വാക്കുകളിൽ ഉപദേശത്തിന്റെ സ്വരം കൂടി കലർന്നിരുന്നു..

തന്റെ മുന്നിൽ അല്ലാതെ മറ്റൊരാളുടെ മുന്നിലും അവൾ വീണു പോകരുതെന്ന് അവനു ആഗ്രഹം ഉണ്ടായിരുന്നു..വീഴുന്നത് പോയിട്ട് മറ്റൊരാൾക്ക് മുന്നിലും അവളൊന്നു കുനിയുന്നത് പോലും അവനു ഇഷ്ടമല്ല..പക്ഷെ ഇരച്ചു കയറിയ ദേഷ്യത്തിൽ അവളതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. "ഞാൻ നല്ലത് പോലെ നോക്കിയും കണ്ടും തന്നെയാ നടക്കുന്നത്..വീഴ്ത്താൻ നിന്നെപ്പോലെയുള്ളവർ തക്കം പാർത്തിരിക്കുന്നത് ഞാൻ മറന്നു..ഓർമ ഉണ്ടായിരുന്നെങ്കിൽ വീഴുന്നതു പോയിട്ട് ഒന്ന് അനങ്ങുക പോലും ഇല്ലായിരുന്നു.. നിങ്ങടെ ക്ലാസ് വരാന്തയ്ക്ക് ഇനി വല്ല മാജിക്കും ഉണ്ടോ...നേരെ നടന്നു പോകുന്നവരുടെ കാലിൽ പിടിച്ചു വലിച്ചു വീഴ്ത്തി ഇടാൻ..ഇല്ലല്ലോ...ഞാൻ കണ്ടതാ ഇവൻ കാല് കുറുകെ ഇടുന്നത്...പെട്ടെന്ന് ആയതോണ്ട് ബാലൻസ് ചെയ്യാൻ പറ്റിയില്ല..എന്നിട്ടും ഞാൻ വീഴാൻ പോയത് നിന്റെ നേർക്ക് അല്ലായിരുന്നല്ലോ...ഈ ഭാഗത്തേക്ക്‌ ആയിരുന്നല്ലോ..അവിടെ കാലിന് പകരം ഇവന്റെ കൈ...

നിന്റെയീ മൊതലാളി പറയുന്നതും കേട്ടു എന്റെ നേർക്ക് കയ്യും കാലും കൊണ്ട് ഗോഷ്ടി കളിക്കാൻ വന്നാൽ വികലാങ്കനായി നടക്കേണ്ടി വരും പിന്നെ..കൊട്ടേഷൻ കൊടുക്കില്ല.ഞാൻ തന്നെ ചെയ്യും..വല്ല ഒലക്കയോ പലകയോ വെച്ചടിക്കും..കേട്ടല്ലോ.." എബിക്ക് നേരെ അവളുടെ താക്കീതു ഉയർന്നു..അതുവരെ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തിൽ നിന്നിരുന്ന എബിയുടെ മുഖത്ത് അവള് പറഞ്ഞത് കേട്ടു നവരസങ്ങളൊക്കെ ഒന്നിച്ച് വന്നു..അത് കണ്ടു താജ്നു ഒന്ന് ചിരി വന്നെങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല..അവൻ അവളെയൊന്നു കടുപ്പിച്ചു നോക്കി... "നോക്കണ്ട...ഞാൻ ആരെയും ചൊറിയാൻ വരുന്നില്ലല്ലോ...പലവട്ടം പറഞ്ഞതാ എന്നെ എന്റെ വഴിക്ക് വിടാൻ..പറഞ്ഞാൽ കേൾക്കില്ല...വെറുതെ പോവുന്ന എന്നോട് കളിക്കാൻ വരും...ഇങ്ങോട്ട് വന്നാൽ ഞാനും വെറുതെ വിടില്ല...വീമ്പു പറഞ്ഞത് ഒന്നുമല്ല..ആവശ്യം ഇല്ലാതെ എന്റെ കാലിന്റെയും കയ്യിന്റെയും ഇടയിൽ നിന്റെയൊക്കെ കാലും കയ്യും ഇടാൻ വന്നാൽ പറഞ്ഞത് തന്നെ ചെയ്യും ഞാൻ...അതിനി മേയർടെ മോൻ ആണെന്നോ അവന്റെ ഫ്രണ്ട് ആണെന്നോ ഒന്നും നോക്കില്ല..

ഏതു നേരം നോക്കിയാലും ഇവിടെ പോസ്റ്റ്‌ അടിച്ചു നിക്കുന്നതു കാണാം..ഞാൻ വിചാരിച്ചു വായിനോട്ടം മാത്രം ആയിരിക്കുമെന്ന്..തെറ്റിപ്പോയി..ഇപ്പോഴാ ഉദ്ദേശം മനസ്സിലായെ...ഇതിലൂടെ പോകുന്ന പെണ്ണുങ്ങൾടെ മേത്താണല്ലെ കളി..ഒരുത്തൻ വീഴ്ത്താനും പിന്നൊരുത്തൻ താങ്ങാനും..കഷ്ടം..വഴിന്ന് മാറി നിക്കടാ വിക്രമാദിത്യന്റെ വേതാളാ..." അവൾ എബിയെ നോക്കി കണ്ണുരുട്ടി..വടയക്ഷിയെ കണ്ട് പേടിച്ചതു പോലെ അവൻ അറിയാതെ രണ്ടടി പുറകിലേക്ക് നീങ്ങിപ്പോയി..അവൾ പോയതും താജ് എബിയെ നോക്കി പല്ല് ഞെരിച്ചു...എബിയൊന്നു ഇളിച്ചു കാണിച്ചോണ്ട് ക്ലാസ്സിലേക്ക് വലിയാൻ നോക്കി..പക്ഷെ അവൻ വിട്ടില്ല..കോളേറിൽ പിടിച്ചു വലിച്ചു.. "അവന്റെയൊരു കോപ്പിലെ സോറി...എവിടെടാ അവളുടെ സോറി..." "അതു..അതുപിന്നെ അവള് വീണ വീഴ്ചയിൽ മറന്നു പോയിട്ട് ഉണ്ടാകും..കരിങ്കല്ലു പോലത്തെ നിന്റെ നെഞ്ചത്തേക്ക് അല്ലേ വീണേ...ആ വീഴ്ചയിൽ അവളുടെ തലയുടെ പരിപ്പ് ഇളകിട്ട് ഉണ്ടാകും..."

"പന്നി..കൊല്ലുമെടാ നിന്നെ...നിന്നോടൊക്കെ ചോദിച്ച എന്നെ വേണം പറയാൻ...കാണിച്ചു തരാംന്ന് പറഞ്ഞപ്പോൾ ഇത്രേം കരുതീലടാ സാമദ്രോഹി.. " "നീയെന്താ ചോദിച്ചെ...അവളെ ചൊറിയാനുള്ള വഴി..അതു തന്നല്ലേ ഞാൻ ഉണ്ടാക്കി തന്നത്..കാല് വെച്ചു വീഴ്ത്തി തന്നു..അവൾ വീഴാൻ പോകുമ്പോൾ നീ പിടിക്കുമെന്നാ വിചാരിച്ചേ..കണ്ണും മിഴിച്ചു നോക്കി നിന്നതല്ലാതെ പിടിച്ചില്ല.എന്നിട്ടും കിട്ടിയ ചാൻസ് വെറുതെ കളയണ്ടന്ന് കരുതി നിന്റെ ദേഹത്തേക്ക് തന്നെ തട്ടിയിട്ട് തരുകയും ചെയ്തു...ഇതിനെക്കാളും കൂടുതലൊന്നും എനിക്ക് പറ്റില്ല.." "നിന്നോടാരാ പറഞ്ഞെ അവളെ കാല് വെച്ചു വീഴ്ത്താൻ..ഞാൻ പറഞ്ഞോ...അവളുടെ സ്വഭാവം അറിഞ്ഞു വെച്ചിട്ടു നീ അല്ലാതെ വേറെ ആരേലും ആ പണിക്കു പോകോ..തൃപ്തിയായല്ലോ..." അവൻ ദേഷ്യപ്പെട്ടു പറഞ്ഞു.. "ഇതുതന്നെയാടാ എനിക്ക് നിന്നോടും ചോദിക്കാൻ ഉള്ളത്...മറ്റാരേക്കാളും നന്നായി അവളുടെ സ്വഭാവം അറിയുന്ന നീ തന്നെ ചോദിക്കണം എന്നോട് അവളെ ചൊറിയാനുള്ള വഴി..കിട്ടണം..കിട്ടിക്കോണ്ട് ഇരിക്കണം..മതി ആയല്ലോ..തൃപ്തിയായല്ലോ..വയറു മാത്രല്ല..കൊടലും പണ്ടവും നിറച്ചു തന്നില്ലേ അവൾ...

നിന്നോട് മാത്രേ അവൾക്ക് ദേഷ്യവും ശത്രുതയുമൊക്കെ ഉണ്ടായിരുന്നുള്ളൂ..എന്നോട് അതൊന്നും ഉണ്ടായിരുന്നില്ല..ഇപ്പോ അതൂടെ ആയി കിട്ടി...പോത്തേ നിനക്കൊക്കെ ഉപകാരം ചെയ്തു തരുന്ന എന്നെ തല്ലാൻ ആള് ഇല്ലാഞ്ഞിട്ടാ.." എബി മുഖം തിരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി.. ഇതിപ്പോ ഇവന്റെ കളി കണ്ടാൽ തോന്നുമല്ലോ ഞാനാണ് കാലിട്ട് അവളെ വീഴ്ത്തിയേന്ന്..പോടാ..പട്ടി..പറഞ്ഞത് പോലെത്തന്നെ അവള് നിന്നെ ഒലക്ക വെച്ചു അടിക്കും..നോക്കിക്കോ.. ** "Maam..five minutes..." അവളുടെ ക്ലാസ്സിന്റെ വാതിൽക്കൽ വന്നു നിന്നു അകത്തേക്ക് നോക്കി അവൻ മിസ്സ്‌നോട് ചോദിച്ചു.. "Yaah..Sure.." മിസ്സ്‌ പുറത്തേക്ക് ഇറങ്ങി..ഒരു പട തന്നെ പുറത്ത് ഉണ്ടായിരുന്നെങ്കിലും അവനും എബിയും മാത്രം അകത്തേക്ക് കയറി..അവനെ കണ്ടതും എലെക്ഷൻ പ്രചരണത്തിന്റെ ഭാഗമാണെന്ന് അവൾക്ക് മനസ്സിലായി..അവൾ താല്പര്യമില്ലാത്ത മട്ടിൽ പുറത്തേക്കു നോക്കിയിരുന്നു... "ക്ലാസ്സിലെ സ്ട്രെങ്ത് എത്രയാ..." ക്ലാസ് മൊത്തത്തിലൊന്നു കണ്ണോടിച്ചു കൊണ്ട് അവൻ ചോദിച്ചു.. "40.." ബാക്ക് ബെഞ്ചിൽ നിന്നും ഒരുത്തൻ വിളിച്ചു പറഞ്ഞു.. "ഓക്കേ..എന്റെ പ്രിയപ്പെട്ട 39 സഹോദരി സഹോദരന്മാരെ...

അല്ലങ്കിൽ വേണ്ടാ..ഇതൊരുമാതിരി ഇന്ത്യയുടെ പ്രതിജ്ഞ പോലെയുണ്ട്...39 സുഹൃത്തുക്കളെ..അതാ നല്ലത്..." "അപ്പൊ ഒരാളോ..ബ്രോ..സ്ട്രങ്ത് ഫോട്ടിയാ..39 അല്ല..." അവൻ പറഞ്ഞു തുടങ്ങിയതേയുള്ളൂ..അപ്പോഴേക്കും ഫസ്റ്റ് ബെഞ്ചിലെ ഒരുത്തി സംശയം ചോദിച്ചു.. "തോക്കിന്റെ ഉള്ളിൽ കയറി വെടി പൊട്ടിക്കല്ലേ മുത്തേ...ചേട്ടൻ ഒന്ന് പറഞ്ഞോട്ടെ...നിങ്ങള് ഇങ്ങനെ ഇടയിൽ കയറിയാൽ എനിക്ക് പണിയാവും...കഷ്ടപ്പെട്ടു കാണാതെ പഠിച്ചു വന്ന നാല് ഡയലോഗ്സ് ഉണ്ട് കയ്യിൽ...അതൊന്നു ഞാൻ ഇവിടെ പെർഫോം ചെയ്തോട്ടെ...സഹകരിക്കണം..അപ്പൊ പറഞ്ഞു വന്നതെന്താ..." "ഇന്ത്യയുടെ പ്രതിജ്ഞ.." അവന്റെ പിന്നിൽ നിന്നും എബി പറഞ്ഞു..അവൻ തിരിഞ്ഞു എബിയെ ഒന്ന് കനപ്പിച്ചു നോക്കി.. "ഓർമിപ്പിച്ചതാടാ..." എന്ന് പറഞ്ഞു എബിയൊന്നു ഇളിച്ചു കാണിച്ചു..അവൻ എബിയെ ഒന്ന് പുച്ഛിച്ചു മുന്നിലേക്ക് തിരിഞ്ഞു... "എന്റെ ഈ വരവിന്റെ ഉദ്ദേശം എന്താണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങക്കൊക്കെ അറിയാമല്ലോ..അല്ലേ..ഈ കഴിഞ്ഞ നാല് വർഷത്തോളമായി നമ്മുടെ കോളേജിൽ കാണപ്പെട്ടു വരാത്ത ഒന്നാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള എലെക്ഷൻ..

ആ സ്ഥാനത്തു ഉണ്ടായിരുന്നതു ഞാൻ ആണെന്നും ഏവർക്കും അറിയാം..ഇത്തവണയും എതിർ സ്ഥാനാർഥികൾ ഇല്ലാതെ ആ പദവി അലങ്കരിക്കാൻ തന്നെയായിരുന്നു ആഗ്രഹം...പക്ഷെ ഇവിടെ ചിലർക്കൊക്കെ ഞാൻ അധികാരത്തിൽ ഇരിക്കുന്നത് അത്ര ദഹിക്കുന്നില്ല..ദഹിക്കുന്നില്ലന്ന് മാത്രമല്ല..ഇത്തവണ എനിക്കെതിരെ ഒരു സ്ഥാനാർഥി വേണമെന്നു ഭയങ്കരം നിർബന്ധവും വാശിയും...വേറെ ആർക്കെങ്കിലുമൊക്കെ ആയിരുന്നു ഈ കുത്തൽ എങ്കിൽ കണ്ടില്ലന്ന് നടിക്കാമായിരുന്നു..വിഷയത്തിലെ എടുക്കില്ലായിരുന്നു..പക്ഷെ ഇതിപ്പോ അങ്ങനെ പറ്റില്ല..എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളായിപ്പോയി എന്റെ പ്രതിപക്ഷത്ത്.. സോ കോമ്പറ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു...എന്റെ കയ്യിലുള്ള ഒരു ചെറ്റത്തരവും കളിക്കളത്തിൽ ഇറക്കാൻ പാടില്ലന്നതാണു മത്സരത്തിന്റെ നിബന്ധന..അതും അംഗീകരിച്ചു..അന്തസ് ആയി മത്സരിച്ചു ജയിക്കാനാണ് തീരുമാനം..അതിന്റെ ഭാഗമാണ് ഈ പ്രചരണം.. Then another important point.. അതും നിങ്ങക്ക് അറിയാവുന്നതാണ്...എനിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥി അത് നിങ്ങടെ ക്ലാസ്സ്‌മേറ്റ് തന്നെയാണ്.

.മുനവ്വിർ...നിങ്ങളൊക്കെ ആരെയാ ചെയർമാൻ ആയി കാണാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് അറിയില്ല...മാറ്റം അനിവാര്യമാണ്...അതുപക്ഷെ നിലവിൽ പോരായ്മകൾ ഉണ്ടെങ്കിൽ മാത്രം...വിജയമെന്നതു എന്റെ ലക്ഷ്യമാണ്..അതിലേക്കുള്ള മാർഗം എന്താണെന്ന് സത്യം ആയിട്ടും എനിക്ക് അറിയില്ല..കാരണം ഇതൊന്നും എനിക്ക് ശീലമില്ലാത്തതാണെ...എന്നിരുന്നാലും വോട്ട് അഭ്യർത്ഥിക്കുക എന്നത് എന്റെ കടമയായി കണ്ടു നിങ്ങൾ ഏവരുടെയും വിലയേറിയ വോട്ട് എനിക്ക് നൽകണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു..." അവൻ പറഞ്ഞത് മുഴുവനും അവളുടെ മുഖത്തേക്ക് നോക്കിയായിരുന്നു..പക്ഷെ അവൾക്കൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.. "ഓ..എന്തൊരു വെറുപ്പിക്കലാണ് " എന്ന രീതിയിൽ അവൾ പുറത്തേക്ക് നോക്കിയും തിരിഞ്ഞും മറിഞ്ഞും അവൻ പറയുന്നത് ശ്രദ്ധിക്കാതെയിരുന്നു.. അവൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ഭാവം..ബാക്കി എല്ലാവരും അവൻ പറഞ്ഞു കഴിയുമ്പോഴേക്കും ഇത് താജ് തന്നെയാണോന്ന രീതിയിൽ കണ്ണും മിഴിച്ചു പോയിരുന്നു...വേറൊന്നും കൊണ്ടല്ല..അവന്റെ വിനീതമായ സംസാരവും പെരുമാറ്റവും കണ്ടാണ്..

സത്യത്തിൽ അവനു തന്നെ അത്ഭുതം തോന്നിപ്പോയി തനിക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ അറിയോന്ന് കരുതി..ആ...ഏതായാലും പഠിച്ചു വന്നത് കിറു കൃത്യമായി അല്ലെങ്കിലും കാര്യം മനസ്സിലാവുന്ന പോലെ അവതരിപ്പിച്ചിട്ടുണ്ട്..ക്ഷീണിച്ചു പോയി..ഈ എലെക്ഷനു നിക്കുന്നവരെയൊക്കെ സമ്മതിക്കണം...എന്തെങ്കിലും ഒഴിഞ്ഞു പോയിട്ട് ഉണ്ടോടാ എന്ന ചോദ്യ ഭാവത്തോടെ ഒന്ന് നെടു വീർപ്പിട്ട് കൊണ്ട് അവൻ എബിയെ നോക്കി.. "മതി..ഇത്രേം മതി..ഓവർ ആയാൽ ചളം ആകും..സയൻസ് സെക്ഷൻ ഇതോടെ കഴിഞ്ഞു..ഇനി ആർട്സ്..വാ..പോകാം.." എബി പതുക്കെ പറഞ്ഞു.. "പോകാനോ..ആയില്ല മോനെ..." എന്ന് പറഞ്ഞു അവൻ വീണ്ടും മുന്നിലേക്ക് തിരിഞ്ഞു.. "ഇനിയും കുറച്ചു കാര്യങ്ങളുണ്ട്..അത് എബനെസ്റ്റ് പറഞ്ഞു തരും..സേട്ടൻ ക്ഷീണിച്ചു പോയി മക്കളെ... എബി..കോളേജിനും സ്റ്റുഡന്റ്സിനും വേണ്ടിയുള്ള നമ്മുടെ മോഹന വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്ന് ഈ കൊച്ചു പിള്ളേർക്ക് ഒന്ന് പറഞ്ഞു കൊടുത്തേ..." മോഹന വാഗ്ദാനങ്ങളൊ...അതെന്ത് സാധനം..അതൊക്കെ ഞാൻ എവിടുന്നു പറഞ്ഞു കൊടുക്കാനാ..ഇവനിതു എന്നേ വെച്ചു ചളമാക്കും..വേണോടെ..

എബി ദയനീയമായി അവനെ നോക്കി.. "നോക്കി നിക്കാതെ ആ നീണ്ട ലിസ്റ്റ് ഇങ്ങു പറഞ്ഞു കൊടുക്കെന്റെ അച്ചായാ...ഞാനൊന്നു വിശ്രമിച്ചോട്ടേന്ന്.... " എന്ന് പറഞ്ഞു അവൻ ഇരിക്കാൻ വേണ്ടി ചുറ്റും നോക്കി..കസേരയുണ്ട് ടേബിളിന്റെ അടുത്ത്..പക്ഷെ അവനത് കാണാത്ത പോലെയാക്കി രണ്ടാമത്തെ ബെഞ്ചിന്റെ അറ്റത്തു പോയി ഡെസ്കിൽ കൈ കുത്തി നിന്നു..നുസ്രയാണ് അറ്റത്ത് ഇരുന്നിട്ട് ഉള്ളത്..അത് കഴിഞ്ഞു അവളും.. "കുറച്ചു നേരത്തേക്ക് മോള് ഒന്ന് സീറ്റ് മാറി തന്നു സഹകരിക്കണം...ഫ്രണ്ട്ൽ ഒരു സീറ്റ് എംപ്റ്റിയാ..അവിടെ ചെന്നിരിക്ക്.." അവൻ നുസ്രയോട് പറഞ്ഞു.. "ങ്ങേ..എന്താ..." നുസ്രയ്ക്കു കാര്യം മനസ്സിലായിരുന്നു..എന്നിട്ടും അറിയാത്ത പോലെ ചോദിച്ചു...എഴുന്നേറ്റു മാറി അവനു സീറ്റ് കൊടുത്താൽ ലൈല തന്നെ കൊന്നു കൊല വിളിക്കുമെന്ന് അവൾക്ക് അറിയാം..അതോണ്ട് അവൾ എഴുന്നേറ്റു മാറാൻ മടി കാണിച്ചു.. "പോയി അവിടെ ഇരിക്കടീ..." അവന്റെ ശബ്ദം പൊങ്ങി..പിന്നൊന്നും നോക്കിയില്ല..നുസ്ര ഒരൊറ്റ എഴുന്നേക്കലായിരുന്നു സീറ്റിൽ നിന്നും..ലൈലയുടെ ഭാഗത്തേക്കേ നോക്കിയില്ല..നേരെ പോയി മുന്നിൽ ഇരുന്നു...

പ്രസംഗം കഴിഞ്ഞാൽ ഇറങ്ങി പോകുമല്ലോന്ന് കരുതി അതുവരെ അവനെ കാര്യമാക്കാതെ വിട്ടിരുന്ന അവൾക്ക് അവന്റെ ഈ തെമ്മാടിത്തരം കണ്ടു ദേഷ്യം നുരഞ്ഞു പൊന്തി..അവൾ എഴുന്നേറ്റു പോകാൻ നോക്കിയതും അവൻ വേഗം സീറ്റിൽ ഇരുന്നു..അവനെ മറി കടന്നു പോകാൻ ആകാതെ അവൾ പല്ല് ഞെരിച്ചു അവിടെ തന്നെ നിന്നു..അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവിടെ ഇരുത്തി ഡസ്ക് അടുപ്പിച്ചു ഇട്ടു.. "യൂ..." അവൾ പിടഞ്ഞു കൊണ്ട് അവന്റെ പിടി വിടുവിച്ചു പല്ല് കടിച്ചു പിടിച്ചു.. "മൂട്ടിൽ തീയിട്ട കളി കളിക്കല്ലേ മോളെ...ഞാനൊന്നു നിന്റെ അടുത്ത് ഇരുന്നെന്ന് കരുതി ഇപ്പൊ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.." "നിനക്കൊന്നും സംഭവിക്കാൻ ഉണ്ടാകില്ല..പക്ഷെ എനിക്കുണ്ട്...ഇത് ക്ലാസ് റൂം ആണെന്ന ഓർമ വേണം...ബാക്കി എല്ലാടത്തുന്നും കളിക്കുന്നത് പോലെ ഇവിടെയും കളിക്കാൻ നിക്കരുത്...എണീറ്റു പോ...എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്...പുറത്തു ടീച്ചറുമുണ്ട്.." അവൾ ശബ്ദം കുറച്ചു എന്നാൽ മുഴുവൻ ദേഷ്യവും കലർത്തി അമർത്തി പറഞ്ഞു.. "ശ്രദ്ധിച്ചോട്ടേ..അതിനെന്താ...എനിക്ക് നീ ആരാണെന്നുള്ള കാര്യം ഇവിടത്തെ ഓഫീസിൽ വരെ പാട്ടാണ്..

പിന്നെയാണോ നിന്റെയീ ക്ലാസ്സിലെ നാല് പിള്ളേരും പുറത്തുള്ള ടീച്ചറും.. " അവൻ നിസ്സാരമായി പറഞ്ഞു..അവൾക്കു അവനെ വെട്ടി നുറുക്കാനുള്ള ദേഷ്യം വന്നു..അവൾ മുഷ്ടി ചുരുട്ടി തലയ്ക്കു കൈ കൊടുത്തു..ചുറ്റുമൊന്നു കണ്ണോടിച്ചു..ആദ്യം കണ്ണ് പോയത് മുന്നയുടെ മുഖത്തേക്കാണ്..നോക്കേണ്ടിയിരുന്നില്ലന്ന് തോന്നിപ്പോയി..കോപം കൊണ്ട് വലിഞ്ഞു മുറുകി നെരവുകൾ വരെ പുറത്തേക്ക് കാണുന്നുണ്ട്..ക്ലാസ്സ്‌ റൂം അല്ലായിരുന്നെങ്കിൽ അവൻ അമനെ കുത്തി കീറിയേനെ എന്നവൾക്ക് മനസ്സിലായി..ബാക്കി തെണ്ടികൾ ആണെങ്കിൽ ഏതോ പടം ഓടുന്നത് പോലെ ഇങ്ങോട്ടേക്കു തന്നെ കോൺസെൻട്രേറ്റ് ചെയ്തു ഇനിയെന്തെന്ന ആകാംഷയിൽ കണ്ണും തള്ളി ഇരുന്നിട്ടുണ്ട്..മുന്നിൽ ലിസ്റ്റ് വായിക്കാൻ വടി പോലെ നിന്ന എബി ഇപ്പൊ വടി ആയിപോകുമെന്ന അവസ്ഥയിൽ തലയ്ക്കും കൊടുത്തു അവനെയും അവളെയും മാറി മാറി നോക്കുന്നുണ്ട്..അവൾ തൊട്ടടുത്ത സീറ്റിലേക്ക് നോക്കി..ഇപ്പുറത്ത് ഇരുന്നവളെയും കാണാനില്ല.

.അവൻ നുസ്രയോട് അലറിയത് കേട്ടു അവളും പേടിച്ച് എണീറ്റു പോയെന്നാ തോന്നുന്നേ...ആ സൈഡിലൂടെ പോകാന്ന് കരുതി അവൾ പതിയെ എണീക്കാൻ നോക്കിയതും അവൻ അവളുടെ നടുവിലൂടെ കയ്യിട്ടു പിടിച്ചു..അവൾ ഞെട്ടി തരിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. "പൊട്ടി തെറിക്കാൻ തോന്നുന്നുണ്ടോ നിനക്ക്..." അവളുടെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. "ഇല്ല...പകരം നിന്റെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ തോന്നുന്നുണ്ട്..എന്താ നിനക്ക് വേണ്ടത്..അനാവശ്യം കാണിക്കാതെ എഴുന്നേറ്റു പോ...പറയുന്നത് കേൾക്കുന്നത് ആയിരിക്കും നിനക്ക് നല്ലത്...ഇല്ലങ്കിൽ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല.." "നിനക്ക് ഇഷ്ടമുള്ളത് ചെയ്തോ..എന്ത് തന്നെ ആയാലും ഞാൻ നേരിട്ട് കൊള്ളാം...നിന്റെ അടുത്ത് ഇരിക്കണമെന്ന് തോന്നി..ഇരുന്നു..നിനക്കറിയാല്ലോ എനിക്ക് തോന്നുന്നതാ ഞാൻ ചെയ്യുകായെന്ന്...അതിന് ആരുടെയും ഇഷ്ടമോ സമ്മതമോ ഒന്നും ഞാൻ തേടാറില്ലന്ന്.. " "നിനക്ക് തോന്നുന്നത് പോലെ നിന്റെ ഇഷ്ടങ്ങളും തോന്നിവാസങ്ങളും എന്നോട് കാണിക്കാൻ ഞാൻ നിന്റെ വെപ്പാട്ടിയല്ല...I say leave me "

അതുവരെ കഴിവതും ശബ്ദം കുറച്ചു പറഞ്ഞിരുന്ന അവളുടെ ശബ്ദം പെട്ടെന്ന് ഉയർന്നു...എല്ലാവരും ഞെട്ടലോടെ അവളെ തന്നെ നോക്കിപ്പോയി..എബി പിന്നെ അവിടെ നിന്നില്ല..തിളച്ചു മറിയുന്ന അവളുടെ മുഖവും ശബ്ദവുമൊക്കെ ആയപ്പോൾ എബി ക്ലാസ്സിൽ നിന്നും വേഗത്തിൽ ഇറങ്ങി.. Thaj bro..Am escaping..നേരത്തെ കിട്ടിയത് തന്നെ ഇതുവരെ ദഹിച്ചിട്ടില്ലാ.. അത്രയൊക്കെ ആയിട്ടും അവന്റെ മുഖത്ത് പതിവു പോലെ കൂസൽ ഇല്ലായ്മ..അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു..അവളിലുള്ള പിടി വിട്ടു..അവൾ അവിടെ നിന്നും എണീറ്റു ബാക്ക് ബെഞ്ചിൽ പോയി ഇരിക്കാൻ നോക്കി.. "നിന്നേ...ഇതൊന്നു കണ്ടിട്ട് പോ..." അവൻ ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി..ഇനി എന്താന്നുള്ള അർത്ഥത്തിൽ അവൾ നെറ്റി ചുളിച്ചു അതിലേക്കു നോട്ടമിട്ടു.. "നീ എന്റെ വെപ്പാട്ടിയാണോ അല്ലയോന്ന് ഇത് കണ്ടിട്ട് തീരുമാനിക്ക്...ഇവർ പറയട്ടെ നീ എന്റെ ആരാണെന്ന്..കാണിക്കട്ടെ ഞാനിത് എല്ലാവർക്കും...പുറമെ ശത്രുത കാണിക്കുന്ന നീ ഒറ്റയ്ക്ക് കിട്ടുന്ന നേരത്ത് എന്നോട് എങ്ങനെയാണെന്ന് അറിയട്ടെ എല്ലാവരും..." എന്ന് അവൻ വിജയ ഭാവത്തോടെ അവളെ നോക്കി പറഞ്ഞതും അവളൊരു നിമിഷം പകപ്പോടെ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു പോയി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story